Contents

Displaying 26321-26330 of 26397 results.
Content: 26782
Category: 18
Sub Category:
Heading: ധന്യൻ കദളിക്കാട്ടിൽ മത്തായി ചുറ്റുമുള്ള മനുഷ്യരില്‍ കർത്താവിന്റെ ഛായ ദര്‍ശിച്ച പുണ്യാത്മാവ്: മാർ റാഫേൽ തട്ടിൽ
Content: പാലാ: ചുറ്റുമുള്ള മനുഷ്യർ എല്ലാം കർത്താവിന്റെ ഛായയാണെന്ന തിരിച്ചറിവോടെ കർത്താവിന്റെ മഹത്വത്തിനു വേണ്ടി ജീവിതം സമർപ്പിച്ച പുണ്യാത്മാവാണ് ധന്യൻ കദളിക്കാട്ടിൽ മത്തായി അച്ചനെന്ന് സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. ധന്യൻ കദളിക്കാട്ടിൽ മത്തായി അച്ചൻ്റെ 91-ാം ചരമ വാർഷികാചരണത്തോടനുബന്ധിച്ച് പാലാ എസ് എച്ച് പ്രോവിൻഷ്യൽ ഹൗസ് കപ്പേളയിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു മേജർ ആർച്ച് ബിഷപ്പ്. ഫാ. ചെറിയാൻ തുണ്ടുപറമ്പിൽ സിഎംഐ, ഫാ.മാത്യു കദളിക്കാട്ടിൽ, ഫാ.സനിൽ മാളിയേക്കൽ, ഫാ. ട്വിങ്കിൾ പ്ലാക്കുഴി എന്നിവർ സഹകാർമ്മികരായിരുന്നു. കദളിക്കാട്ടിൽ മത്തായി അച്ചന്റെ ചരമവാർഷികാചരണത്തോടനുബന്ധിച്ച് നടന്ന നവനാൾ പ്രാര്‍ത്ഥനാ ശുശ്രൂഷകളിലും പ്രധാന ദിവസമായ ഇന്നലെയും നാടിന്റെ നാനാ ഭാഗത്തു നിന്നും നിരവധി ഭക്തജനങ്ങളാണ് ധന്യന്റെ കബറിടം സ്ഥിതി ചെയ്യുന്ന പാലാ എസ് എച്ച് പ്രോവിൻഷ്യൽ ഹൗസ് കപ്പേളയിലെത്തിയത്. തിരുഹൃദയ സന്യാസിനി സമൂഹം സുപ്പീരിയർ ജനറൽ സിസ്റ്റർ ഉഷാ മരിയ, ജനറൽ എഡ്യുക്കേഷൻ കൗൺസിലർ സി സ്റ്റർ ആൻസി പോൾ, പാലാ പ്രോവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ മെർലിൻ അരീപ്പറമ്പിൽ, വൈസ് പോസ്റ്റുലേറ്റർ സിസ്റ്റർ തെരേസ് കോയിപ്പുറം, തുടങ്ങിയവർ നേതൃത്വം നൽകി. ദൈവികമായ ഇടപെടലിന്റെ ആൾരൂപമാണ് കദളിക്കാട്ടിൽ മത്തായി അച്ചൻ എന്നും കർത്താവിനെ വിട്ട് ഓടാനുള്ള പ്രവണത വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ ഈശോയുടെ കൂടെ സഞ്ചരിക്കാനുള്ള ആഹ്വാനം ചുറ്റുമുള്ളവർക്ക് പകർന്നു നൽകുകയും ചെയ്‌ത ഉത്തമനായ പുരോഹിതനായിരുന്നു അദ്ദേഹമെന്നും ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. ജാതി, മത, വർഗ, വർണ വ്യത്യാസമില്ലാതെ എല്ലാവരെയും സ്നേഹിച്ച വലിയ ഹൃദയത്തിന് ഉടമയായ കദളിക്കാട്ടിലച്ചൻ തിരുഹൃദയ ഭക്തി വളർത്തിയെന്നും ബിഷപ്പ് അനുസ്മരിച്ചു.
Image: /content_image/India/India-2026-05-25-08:32:57.jpg
Keywords: തട്ടി
Content: 26783
Category: 1
Sub Category:
Heading: പരിശുദ്ധാത്മാവാണ് മുറിവേറ്റ ഹൃദയങ്ങളെ സുഖപ്പെടുത്തുന്നത്: പന്തക്കുസ്ത തിരുനാള്‍ സന്ദേശത്തില്‍ ലെയോ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: മുറിവേറ്റ ഹൃദയങ്ങളെ സുഖപ്പെടുത്തുകയും ഭയത്തിന്റെയും സ്വാർത്ഥതയുടെയും വിദ്വേഷത്തിന്റെയും ചങ്ങലകൾ തകർക്കുകയും ചെയ്യുന്ന "സമാധാനത്തിന്റെ ആത്മാവാണ്" പരിശുദ്ധാത്മാവെന്നു ലെയോ പതിനാലാമൻ മാർപാപ്പ. പന്തക്കുസ്ത തിരുനാള്‍ ദിനമായ ഇന്നലെ വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ വിശുദ്ധ കുർബാന അര്‍പ്പിച്ചു സന്ദേശം നല്‍കുകയായിരിന്നു പാപ്പ. പരിശുദ്ധാത്മാവിന്റെ പരിവർത്തന ശക്തിയെക്കുറിച്ച് പാപ്പ സന്ദേശത്തില്‍ ഉടനീളം പരാമര്‍ശിച്ചു. പരിശുദ്ധാത്മാവാണ് ഭയപ്പെട്ട അപ്പോസ്തലന്മാരെ സുവിശേഷത്തിന്റെ ധീര സാക്ഷികളാക്കി മാറ്റിയതെന്നു പാപ്പ അനുസ്മരിച്ചു. യുദ്ധം, വിദ്വേഷം, ഭിന്നത എന്നിവയാൽ മുറിവേറ്റ ലോകത്ത് സമാധാനത്തിന്റെയും ക്ഷമയുടെയും ഐക്യത്തിന്റെയും ഉപകരണങ്ങളായി മാറേണ്ടതുണ്ട്. ദൈവത്തിന്റെ ക്ഷമ സ്വീകരിക്കുന്നതിലൂടെയും അതേ കാരുണ്യം മറ്റുള്ളവർക്ക് നൽകുന്നതിലൂടെയുമാണ് യഥാർത്ഥ സമാധാനം ആരംഭിക്കുന്നതെന്ന് പാപ്പ വിശ്വാസികളെ ഓർമ്മിപ്പിച്ചു. പരിശുദ്ധാത്മാവിലൂടെ പ്രവർത്തിക്കുന്ന ക്രിസ്തുവിന്റെ സ്നേഹം കൂടാതെ മനുഷ്യർക്ക് അക്രമത്തെയും വിഭജനത്തെയും മറികടക്കാൻ കഴിയില്ല. ശിഷ്യന്മാർ ഒരുകാലത്ത് ഭയപ്പെട്ടു അടച്ചിട്ട വാതിലുകൾക്ക് പിന്നിൽ ഒളിച്ചിരുന്നു. എന്നാല്‍, പരിശുദ്ധാത്മാവിനെ സ്വീകരിച്ചതിനുശേഷം, അവർ ധൈര്യത്തോടെ ലോകത്തോട് സുവിശേഷം പ്രഖ്യാപിച്ചു. ഇതിനു സമാനമായി ഭയത്തിലോ നിസ്സംഗതയിലോ കുടുങ്ങിക്കിടക്കാതെ, സമൂഹത്തിൽ ക്രിസ്തുവിന്റെ സന്തോഷിക്കുന്ന സാക്ഷികളാകാൻ അദ്ദേഹം ക്രൈസ്തവരോട് ആഹ്വാനം ചെയ്തു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-05-25-09:14:26.jpg
Keywords: ലെയോ
Content: 26784
Category: 1
Sub Category:
Heading: എബോള; ദശലക്ഷങ്ങള്‍ പങ്കെടുക്കുന്ന ഉഗാണ്ടൻ ക്രൈസ്തവ രക്തസാക്ഷികളുടെ അനുസ്മരണം നീട്ടി
Content: കംപാല: എല്ലാ വര്‍ഷവും ദശലക്ഷകണക്കിന് ക്രൈസ്തവര്‍ പങ്കെടുക്കുന്ന ക്രിസ്തു വിശ്വാസത്തെ പ്രതി രക്തസാക്ഷിത്വം വരിച്ച ഉഗാണ്ടൻ രക്തസാക്ഷികളുടെ അനുസ്മരണ ചടങ്ങ് എബോള വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ നീട്ടി. 1885- 1887 കാലയളവില്‍ കബാക്കയിലെ രാജാവ് മവാങ്ക രണ്ടാമന്റെ കാലത്ത് ക്രൈസ്തവ വിശ്വാസത്തെപ്രതി രക്തസാക്ഷിത്വം വരിച്ച ഉഗാണ്ടൻ രക്തസാക്ഷികളുടെ അനുസ്മരണം രാജ്യത്തെ ഏറ്റവും വലിയ ക്രൈസ്തവ സംഗമമാണ്. രക്തസാക്ഷികളുടെ തിരുനാൾ ദിനമായ ജൂൺ 3ന് ആഫ്രിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 4 ദശലക്ഷം തീർത്ഥാടകരാണ് ദേവാലയത്തിൽ എത്തിച്ചേരുന്നത്. കഠിനമായ പീഡനങ്ങൾക്കിടയിലും യേശുവിനോടുള്ള അചഞ്ചല വിശ്വാസവും സാക്ഷ്യവും വഴി ആഫ്രിക്കയിലെ എല്ലാ കത്തോലിക്ക വിശ്വാസികള്‍ക്കും വലിയ ബോധ്യങ്ങള്‍ സമ്മാനിച്ചവരാണ് ഉഗാണ്ടന്‍ രക്തസാക്ഷികള്‍. കിഴക്കൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ അടുത്തിടെയുണ്ടായ എബോള വൈറസ് ബാധ വലിയ ഭീഷണി സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ് തീര്‍ത്ഥാടന സംഗമം മാറ്റിവെയ്ക്കുവാന്‍ ഉഗാണ്ടന്‍ സഭ തീരുമാനമെടുത്തത്. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നു സഭാനേതൃത്വവുമായി നടത്തിയ സംഭാഷണത്തിന് ശേഷം ഉഗാണ്ടയുടെ പ്രസിഡന്‍റ് യോവേരി കഗുട്ട മുസേവേനി മാധ്യമങ്ങളെ അറിയിച്ചു. 1885നും 1887 ഇടയിൽ മവാങ്ക രാജാവിന്റെ ഭരണകാലത്താണ് 22 കത്തോലിക്കരും, 23 ആംഗ്ലിക്കൻ വിശ്വാസികളും ക്രൂരമായ മതമർദ്ദനം ഏറ്റുവാങ്ങി കൊല്ലപ്പെടുന്നത്. ബബന്‍ഡന്‍ ഭരണാധികാരിയായിരുന്ന വാന്‍ഗായുടെ അസാന്മാര്‍ഗ്ഗിക പ്രവര്‍ത്തികളില്‍ നിന്നും, സ്വവര്‍ഗ്ഗ ലൈംഗീക ചൂഷണങ്ങളില്‍ നിന്നും വിശുദ്ധ ചാള്‍സ് തന്റെ സഹപ്രവര്‍ത്തകരെ സംരക്ഷിച്ചിരിന്നു. വിശ്വാസത്തെ പ്രതി രക്തസാക്ഷിത്വം വരിച്ച ചാള്‍സ് ലവാങ്ങയേയും, അദ്ദേഹത്തിന്റെ സഹചാരികളേയും 1964 ജൂണ്‍ 22ന് പോൾ ആറാമൻ മാർപാപ്പയാണ് വിശുദ്ധരായി പ്രഖ്യാപിച്ചത്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-05-25-09:51:21.jpg
Keywords: ഉഗാണ്ട
Content: 26785
Category: 1
Sub Category:
Heading: കര്‍ദ്ദിനാള്‍ ഓസ്വാൾഡ് ഗ്രേഷ്യസ് ഏഷ്യൻ മെത്രാൻ സമിതി സമ്മേളനത്തിന്റെ പേപ്പല്‍ പ്രതിനിധി
Content: ബാങ്കോക്ക്: പന്ത്രണ്ടാമത് ഏഷ്യൻ മെത്രാൻ സമിതിയുടെ സമ്പൂര്‍ണ്ണ സമ്മേളനത്തിന് ലെയോ പതിനാലാമൻ പാപ്പയുടെ പ്രത്യേക പ്രതിനിധിയായി, മുംബൈ മുന്‍ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസിനെ നിയമിച്ചു. ജൂലൈ 20 മുതൽ 26 വരെ ജക്കാർത്തയിൽ നടക്കുന്ന പന്ത്രണ്ടാമത് ഏഷ്യൻ മെത്രാൻ സമിതിയുടെ പൂർണ്ണ സമ്മേളനത്തില്‍ ലെയോ പതിനാലാമൻ പാപ്പയുടെ പ്രത്യേക പ്രതിനിധിയായാണ് കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസിനെ നിയമിച്ചിരിക്കുന്നത്. 2007 നവംബറിൽ ബെനഡിക്ട് പതിനാറാമൻ പാപ്പയാണ് ഓസ്വാൾഡ് ഗ്രേഷ്യസിനെ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തിയത്. സഭാപരമായ കാര്യങ്ങളിലും സാമൂഹിക നീതിയിലും ആഗോള തലത്തിൽ തന്നെ വലിയ സ്വാധീനമുള്ള വ്യക്തിത്വമാണ് കർദിനാൾ ഗ്രേഷ്യസ്. പില്‍ക്കാലത്ത് റോമന്‍ കൂരിയ നവീകരണത്തില്‍ ഫ്രാന്‍സിസ് പാപ്പായെ സഹായിക്കുന്നതിന് രൂപീകരിച്ചിരിന്ന 'സി നയണ്‍' (C9) എന്ന ചുരുക്ക സംജ്ഞയില്‍ അറിയപ്പെടുന്ന കര്‍ദ്ദിനാള്‍ സംഘത്തില്‍ കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസും അംഗമായിരിന്നു. ദക്ഷിണേഷ്യ, തെക്കുകിഴക്കൻ ഏഷ്യ , കിഴക്കൻ ഏഷ്യ , മധ്യേഷ്യ എന്നിവിടങ്ങളിലെ കത്തോലിക്ക മെത്രാന്‍ സമ്മേളനങ്ങളുടെ കൂട്ടായ്മയാണ് ഏഷ്യൻ മെത്രാൻ സമിതി. മേഖലയിലെ സഭയുടെയും സമൂഹത്തിന്റെയും ക്ഷേമത്തിനായി ഐക്യദാർഢ്യവും സംയുക്ത ഉത്തരവാദിത്തവും ഉറപ്പുവരുത്തുക എന്നതാണ് ഈ സമിതിയുടെ ലക്‌ഷ്യം. 1970-ൽ സ്ഥാപിതമായ ഏഷ്യൻ മെത്രാൻ സമിതിയിൽ, ലത്തീൻ, സീറോ മലബാർ, സീറോ മലങ്കര എന്നിങ്ങനെ മൂന്നു റീത്തുകളിലുംപെട്ട മെത്രാന്മാര്‍ അംഗങ്ങളാണ്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-05-25-17:23:43.jpg
Keywords: ഗ്രേഷ്യ
Content: 26786
Category: 1
Sub Category:
Heading: ഡിജിറ്റല്‍ യുഗത്തില്‍ മനുഷ്യത്വം സംരക്ഷിക്കുവാനുള്ള ആഹ്വാനവുമായി ലെയോ പാപ്പയുടെ പ്രഥമ ചാക്രിക ലേഖനം പ്രസിദ്ധീകരിച്ചു
Content: വത്തിക്കാന്‍ സിറ്റി: നിർമ്മിത ബുദ്ധിയുടെ അതിപ്രസരം ലോകത്തെ ഏറെ മാറ്റങ്ങൾക്ക് വിധേയമാക്കുന്ന കാലഘട്ടത്തിൽ നിർമ്മിത ബുദ്ധി മനുഷ്യരാശിയുടെ സേവനത്തിനായി ഉപയോഗിക്കുവാനും മനുഷ്യത്വം സംരക്ഷിക്കുവാനുള്ള ആഹ്വാനത്തോടെയും ലെയോ പാപ്പയുടെ പ്രഥമ ചാക്രിക ലേഖനം പ്രസിദ്ധീകരിച്ചു. ഇന്നു മെയ് ഇരുപത്തിയഞ്ചാം തീയതിയാണ് {{ "മാഗ്നിഫിക്ക ഹുമാനിത്താസ്" ->https://www.vatican.va/content/leo-xiv/en/encyclicals/documents/20260515-magnifica-humanitas.html }} എന്ന പേരില്‍ ചാക്രിക ലേഖനം ഔദ്യോഗികമായി പ്രസിദ്ധീകരിച്ചത്. 'നിർമ്മിത ബുദ്ധിയുടെ യുഗത്തിൽ മനുഷ്യവ്യക്തിയുടെ സംരക്ഷണം' എന്ന പ്രമേയത്തെ ആധാരമാക്കിയാണ് പുതിയ ചാക്രിക ലേഖനം. അഞ്ചു അദ്ധ്യായങ്ങളിലായി വിവരിച്ചിരിക്കുന്ന ചാക്രികലേഖനത്തിൽ സാങ്കേതികവിദ്യ വ്യക്തിയുമായി ബന്ധപ്പെട്ട ഒരു വൈരുദ്ധ്യ ശക്തിയല്ലായെന്നു ഓര്‍മ്മിപ്പിക്കുന്നുണ്ട്. സഭയുടെ സാമൂഹിക സിദ്ധാന്തങ്ങളെക്കുറിച്ചുള്ള വിവരണമാണ് ലേഖനത്തിന്റെ ആദ്യ അധ്യായത്തിൽ പാപ്പ നൽകുന്നത്. രണ്ടാം അധ്യായത്തിൽ ദൈവത്തിന്റെ പ്രതിച്ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട വ്യക്തിയുടെ അന്തസിനേയും, ഗർഭധാരണം മുതൽ സ്വാഭാവിക മരണം വരെ ജീവിക്കാനുള്ള അവകാശം ഉൾപ്പെടെയുള്ള മനുഷ്യാവകാശം, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളുടെ അംഗീകാരം, സ്ത്രീകളുടെ സാമൂഹിക സ്ഥാനം എന്നിങ്ങനെ വിവിധ സാമൂഹിക വിഷയങ്ങൾ പ്രതിപാദിക്കുന്നു. ഒരു രാഷ്ട്രത്തെ ഉന്മൂലനം ചെയ്യാനോ കീഴടക്കാനോ ഉള്ള ഏതൊരു ശ്രമമോ പദ്ധതിയോ ഗുരുതരമായ അധാർമ്മികവും അസ്വീകാര്യവുമായ പ്രവര്‍ത്തിയാണെന്നു ഈ അധ്യായത്തില്‍ അടിവരയിടുന്നുണ്ട്. ഡിജിറ്റൽ യുഗത്തിൽ എല്ലാവർക്കും അവസരങ്ങളുടെ തുല്യ പ്രവേശനം ഉറപ്പുനൽകണമെന്നും ഏറ്റവും ദുർബലരായവരെ സംരക്ഷിക്കണമെന്നും, വിദ്വേഷത്തെയും തെറ്റായ വിവരങ്ങളെയും പ്രതിരോധിക്കണമെന്നും ഓര്‍മ്മപ്പെടുത്തുന്നുണ്ട്. മൂന്നാം അധ്യായത്തില്‍ നിർമ്മിത ബുദ്ധിക്കായുള്ള ധാർമ്മിക സംഹിതയുടെ ആവശ്യമാണ് പാപ്പ മുന്നോട്ടുവെയ്ക്കുന്നത്. നിർമ്മിത ബുദ്ധിയുടെ സാങ്കേതിക വികസനത്തെ ജാഗ്രതയോടെ സമീപിക്കേണ്ടത് ആവശ്യമാണെന്ന് ഇവിടെ അടിവരയിടുന്നു. അതിന്റെ എല്ലാ ഘട്ടങ്ങളുടെയും ഉത്തരവാദിത്തങ്ങളെക്കുറിച്ച് വ്യക്തത നിലനിർത്തുകയും മതിയായ നയങ്ങളിലും നിയമ ചട്ടക്കൂടുകളിലും സ്വതന്ത്ര മേൽനോട്ടത്തിലും ഉപയോക്തൃ വിദ്യാഭ്യാസത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യണമെന്നും പാപ്പ ഈ ഭാഗത്തു എടുത്തു പറയുന്നു. സാമൂഹിക പരിവർത്തനത്തിൽ മനുഷ്യന്‍റെ അന്തസ് കാത്തുസൂക്ഷിക്കുവാന്‍ ഓര്‍മ്മപ്പെടുത്തുന്നതാണ് നാലാം അധ്യായം. തൊഴിലിന്റെ മാന്യത, സമാധാനപൂർവ്വകമായ പുരോഗതി, മാനവിക സ്വാതന്ത്ര്യം, എന്നിവ പാപ്പ നാലാം അധ്യായത്തിൽ വിവരിക്കുന്നു. തൊഴിൽ , സ്വാതന്ത്ര്യം, സത്യം എന്നിവയെ അടിസ്ഥാനമാക്കിയുള്ള "ആശയവിനിമയത്തിന്റെ പരിസ്ഥിതി" കാത്തുസൂക്ഷിക്കുവാനും പാപ്പ ആഹ്വാനം ചെയ്യുന്നു. സുതാര്യത, വ്യക്തിഗത ഡാറ്റയുടെ സംരക്ഷണം, ഗൗരവമായ പത്രപ്രവർത്തനം എന്നിവയെല്ലാം ഈ ഭാഗത്തു പാപ്പ പ്രതിപാദിക്കുന്നുണ്ട്. അവസാനമായി അഞ്ചാം അധ്യായത്തില്‍ ആയുധ വ്യവസായത്തിന്റെ വളർച്ച, ആണവായുധ മത്സരം, പുതിയ സായുധ സംഘങ്ങളുടെ ആവിർഭാവം എന്നിവയെ പാപ്പ അപലപിക്കുന്നു. പൊതുനന്മയ്ക്ക് അനുകൂലമായ മൂല്യങ്ങളുടെ നിലവിലെ പ്രതിസന്ധിയെ മറികടക്കുവാൻ സാധിക്കുമെന്ന് ഈ ഭാഗത്തു പാപ്പ പ്രത്യാശ പ്രകടിപ്പിക്കുന്നുണ്ട്. ബലത്തിന്റെ യുക്തിയെ പരിപോഷിപ്പിക്കണോ അതോ സമാധാനം നിലനിർത്തണോ എന്ന് തീരുമാനിച്ചുകൊണ്ട് അധികാര സംസ്കാരത്തോട് പ്രതികരിക്കാനാണ് ഓരോ ക്രിസ്ത്യാനിയും വിളിക്കപ്പെട്ടിരിക്കുന്നതെന്നും പാപ്പ ഈ ഭാഗത്ത് ഓര്‍മ്മിപ്പിക്കുന്നുണ്ട്. ലെയോ പാപ്പയുടെ "റേരും നൊവാരും", എന്ന ചാക്രികലേഖനത്തിന്റെ 135-ാം വാർഷികദിനമായ മെയ് പതിനഞ്ചാം തീയതി ലെയോ പതിനാലാമൻ പാപ്പ, ചാക്രികലേഖനത്തിൽ ഒപ്പുവെച്ചിരിന്നു. എന്നാല്‍ ഇന്നാണ് ചാക്രിക ലേഖനം ഔദ്യോഗികമായി പ്രസിദ്ധീകരിച്ചത്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-05-25-18:55:58.jpg
Keywords: ചാക്രിക
Content: 26787
Category: 1
Sub Category:
Heading: ദേശീയ ദിവ്യകാരുണ്യ തീർത്ഥാടനത്തിന് അമേരിക്കയില്‍ പ്രാര്‍ത്ഥനാനിര്‍ഭരമായ തുടക്കം
Content: ഫ്ലോറിഡ: 2026-ലെ ദേശീയ ദിവ്യകാരുണ്യ തീർത്ഥാടനത്തിന് ഫ്ലോറിഡയിലെ സെന്റ് അഗസ്റ്റിനിൽ തുടക്കമായി. ഇക്കഴിഞ്ഞ ഞായറാഴ്ച പന്തക്കുസ്ത തിരുനാള്‍ ദിനത്തില്‍ മിഷൻ നോംബ്രെയിലെ ഔവർ ലേഡി ഓഫ് ലാ ലെച്ചെ ദേവാലയത്തിൽ പന്തക്കുസ്ത ദിവ്യബലിയോടെയാണ് തീര്‍ത്ഥാടനത്തിന് ആരംഭം കുറിച്ചത്. അമേരിക്കയുടെ 250-ാം വാർഷിക ആഘോഷത്തിനിടെയാണ് ഇത്തവണത്തെ ദേശീയ ദിവ്യകാരുണ്യ തീർത്ഥാടനമെന്നത് ശ്രദ്ധേയമാണ്. "ദൈവത്തിനു കീഴിലുള്ള ഒരു രാഷ്ട്രം" എന്ന പ്രമേയമാണ് ഇത്തവണ തീർത്ഥാടനത്തിന് തെരഞ്ഞെടുത്തിരിക്കുന്നത്. രാജ്യത്തിന്റെ ചരിത്രവുമായി ദിവ്യകാരുണ്യ വിശ്വാസത്തെ ബന്ധിപ്പിക്കുന്നതിനുള്ള ഒരു മാർഗമായാണ് ഇത്തവണത്തെ തീര്‍ത്ഥാടനത്തെ വിശേഷിപ്പിക്കുന്നത്. സെന്റ് അഗസ്റ്റിൻ രൂപതയിലെ ബിഷപ്പ് എറിക് പോൾമിയർ ഞായറാഴ്ച തീർത്ഥാടകരെ സ്വാഗതം ചെയ്തു. ഫ്ലോറിഡയിലെ കഠിനമായ വെയിലിനെ അവഗണിച്ച് ദിവ്യബലിയിലും പ്രദക്ഷിണത്തിലും ആയിരത്തിലധികം തീർത്ഥാടകർ ആദ്യ ദിന പരിപാടികളിൽ പങ്കെടുത്തു. വൈദികർ, സന്യാസികള്‍, അല്‍മായര്‍, കുടുംബങ്ങൾ, ദിവ്യകാരുണ്യത്തെ അനുഗമിക്കുന്ന നിത്യ തീർത്ഥാടകർ എന്നിവര്‍ ആദ്യ ദിനത്തില്‍ ദിവ്യകാരുണ്യത്തിന് പിന്നാലെ തീര്‍ത്ഥാടനമായി നീങ്ങി. ദിവ്യകാരുണ്യത്തിലുള്ള യേശുവിന്റെ സജീവ സാന്നിധ്യത്തിലുള്ള വിശ്വാസം ശക്തിപ്പെടുത്തുന്നതിനായി യുഎസ് കത്തോലിക്ക മെത്രാന്മാര്‍ ആരംഭിച്ച വിശാലമായ ദേശീയ ദിവ്യകാരുണ്യ പുനരുജ്ജീവന സംരംഭത്തിന്റെ ഭാഗമാണ് ഓരോ വര്‍ഷവും തീർത്ഥാടനം നടത്തുന്നത്. ആറ് ആഴ്ച നീണ്ടുനിൽക്കുന്ന ദിവ്യകാരുണ്യ തീർത്ഥാടനം ജൂലൈ 5നു ഫിലാഡൽഫിയയില്‍ സമാപിക്കും. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-05-26-12:00:07.jpg
Keywords: ദിവ്യകാരു
Content: 26788
Category: 1
Sub Category:
Heading: ആഴ്ചയിൽ ആയിരക്കണക്കിന് ആളുകള്‍ക്ക് ഭക്ഷണവും സഹായവും: പെറുവില്‍ കരുണയുടെ ദൗത്യം തുടര്‍ന്ന് സലേഷ്യന്‍ സന്യാസ സമൂഹം
Content: ലിമ: ആഴ്ചയിൽ ആയിരക്കണക്കിന് ആളുകള്‍ക്ക് ഭക്ഷണവും സഹായം ലഭ്യമാക്കി പെറുവിലെ സലേഷ്യന്‍ സന്യാസ സമൂഹം കരുണയുടെ ദൗത്യം തുടരുന്നു. ഭക്ഷണ പദ്ധതി കൂടാതെ രാജ്യത്തുടനീളമുള്ള 165 പദ്ധതികളിലൂടെ പ്രതിവർഷം 27,000-ത്തിലധികം ആളുകൾക്ക് വിവിധങ്ങളായ സഹായം ഡോൺ ബോസ്കോ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ലഭ്യമാക്കുന്നുണ്ട്. ലിമയിലെ ക്രിസ്ത്യാനികളുടെ സഹായമായ മേരി ബസിലിക്കയുടെ ഇടവക വികാരിയും സലേഷ്യന്‍ സമൂഹാംഗവുമായ ഫാ. ഡാനിയേൽ കൊറോണലിന്റെ സൂപ്പ് കിച്ചൺ പദ്ധതി വഴി ഓരോ ദിവസവും ഇരുനൂറോളം ആളുകള്‍ക്ക് ഭക്ഷണം ലഭ്യമാക്കുന്നുണ്ട്. തിങ്കൾ മുതൽ വെള്ളി വരെ 200 പേർക്ക് വീതം ഭക്ഷണം നൽകുന്നുണ്ടെന്നും ആഴ്ചയിൽ ആയിരത്തിലധികം ഭക്ഷണ പൊതി തയാറാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുന്‍പ് പെറുവിയൻ വനത്തോട് ചേര്‍ന്നുള്ള ജനവാസ മേഖലകളിലും ഇറ്റലിയില്‍ കുടിയേറ്റക്കാർക്കിടയിലും മിഷ്ണറിയായി സേവനമനുഷ്ഠിച്ച വ്യക്തിയാണ് ഫാ. കൊറോണൽ. ഡോൺ ബോസ്കോ ഫൗണ്ടേഷന്റെ ജീവകാരുണ്യ ദൗത്യം തുടരാൻ ഇത് തന്നെ സഹായിച്ചിട്ടുണ്ടെന്നു അദ്ദേഹം പറയുന്നു. ദുർബല സമൂഹങ്ങൾക്ക് ഭക്ഷണം നൽകുന്ന 79 കമ്മ്യൂണിറ്റി സംരഭങ്ങളെ നിലവിൽ സംഘടന സഹായിക്കുന്നുണ്ടെന്ന് ഫൗണ്ടേഷന്റെ ഫണ്ട്‌റൈസിംഗ് കോർഡിനേറ്റർ എലീന ഗനോസ പറഞ്ഞു. ദുരിതങ്ങളില്‍ കഴിയുന്ന കൗമാരക്കാർക്കും യുവജനങ്ങള്‍ക്കും അഭയ കേന്ദ്രം ഒരുക്കിയും വിദ്യാഭ്യാസം, തൊഴിൽ പരിശീലനം എന്നിവ നൽകിയും വിശുദ്ധ ഡോൺ ബോസ്കോ സ്ഥാപിച്ച സലേഷ്യന്‍ സന്യാസ സമൂഹം അനേകരെ ചേര്‍ത്തുപിടിക്കുന്നുണ്ട്. വിദ്യാഭ്യാസം നല്‍കുന്നതിന് ഒപ്പം വിജയകരമായി തൊഴിൽ മേഖലയിൽ പ്രവേശിക്കുന്നതുവരെ അവരെ പിന്തുണയ്ക്കുന്നതും സലേഷ്യന്‍ സമൂഹം തങ്ങളുടെ ദൗത്യത്തിന്റെ ഭാഗമാക്കി മാറ്റിയിട്ടുണ്ട്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-05-26-14:22:16.jpg
Keywords: സലേഷ്യ
Content: 26789
Category: 1
Sub Category:
Heading: ഭീകരാക്രമണത്തില്‍ 5 നൈജീരിയന്‍ ക്രൈസ്തവര്‍ കൊല്ലപ്പെട്ടു; അപലപിച്ച് കടുണ അതിരൂപത
Content: കടുണ: നൈജീരിയായിലെ കടുണ സംസ്ഥാനത്തു നടന്ന പുതിയ ഭീകരാക്രമണത്തില്‍ 5 ക്രൈസ്തവര്‍ക്കു ദാരുണാന്ത്യം. ഡംഗാന ജില്ലയിൽ സ്ഥിതി ചെയ്യുന്ന സെന്റ് പീറ്റർ & പോൾ കുർമിൻ ഇടവകയുടെ പരിധിയില്‍ വരുന്ന ക്രൈസ്തവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ നിരവധി പേർക്ക് പരിക്കേറ്റു. നിരവധി ആളുകളെ തട്ടിക്കൊണ്ടുപോയതായും റിപ്പോര്‍ട്ടുണ്ട്. ഭീകരാക്രമണങ്ങളെ നൈജീരിയയിലെ കടുണ കത്തോലിക്ക അതിരൂപത അപലപിച്ചു. മെയ് 24ന് നൈജീരിയയിലെ കാത്തലിക് സെക്രട്ടേറിയറ്റ് (CSN) ജനറല്‍ സെക്രട്ടറി ആക്രമണ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. രാത്രി പത്തിനും പുലർച്ചെ ഒന്നിനും ഇടയിലാണ് ഭീകരർ ആക്രമണം നടത്തിയത്. പ്രദേശത്തെ സുരക്ഷ സംഘത്തിന്റെ ശ്രമങ്ങൾക്കിടയിലും അഞ്ച് പേർ കൊല്ലപ്പെടുകയും പത്ത് പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു. അതിൽ രണ്ട് പേരെ സുരക്ഷ സംഘത്തിന്റെ ശ്രമഫലമായി രക്ഷപ്പെടുത്തിയെന്നു മെയ് 22ന് പുറത്തുവിട്ട പ്രസ്താവനയില്‍ നൈജീരിയൻ മെട്രോപൊളിറ്റന്റെ ചാൻസലർ ഫാ. ക്രിസ്റ്റ്യൻ ഒകേവു പ്രസ്താവിച്ചു. ദുർബലരായ ജനങ്ങൾക്ക് സംരക്ഷണം ശക്തിപ്പെടുത്താൻ സർക്കാർ അധികാരികളോടും സുരക്ഷാ ഏജൻസികളോടും അഭ്യർത്ഥിക്കുകയാണെന്നു ചാൻസലർ പ്രസ്താവിച്ചു. തുടർച്ചയായ ആക്രമണങ്ങളെ അതിരൂപത ശക്തമായി അപലപിക്കുകയും പ്രദേശങ്ങളിലെ ജീവനും സ്വത്തുക്കളും സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തമാക്കാൻ സർക്കാരിനോടും സുരക്ഷാ ഏജൻസികളോടും ആവശ്യപ്പെടുകയും ചെയ്യുന്നതായി ഫാ. ഒകെവു പ്രസ്താവിച്ചു. നൈജീരിയായില്‍ ക്രൈസ്തവര്‍ക്ക് നേരെ അനുദിനം ആക്രമണങ്ങള്‍ അരങ്ങേറുന്നുണ്ട്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഈ ആക്രമണം. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-05-26-16:53:05.jpg
Keywords: നൈജീ
Content: 26790
Category: 1
Sub Category:
Heading: ബ്രസീലില്‍ ഒരേദിവസം തിരുപ്പട്ടം സ്വീകരിച്ച് സഹോദരങ്ങള്‍
Content: സാവോപ്പോളോ: ബ്രസീലിയന്‍ സംസ്ഥാനമായ പരാനയിലെ ഗ്വാരാപുവാവയിൽ ഒരേദിവസം തിരുപ്പട്ടം സ്വീകരിച്ച സഹോദരങ്ങള്‍ മാധ്യമ ശ്രദ്ധ നേടുന്നു. സഹോദരങ്ങളായ ആൻഡേഴ്‌സൺ കാർലോസ് റാമോസും (35) എമേഴ്‌സൺ ലൂയിസ് റാമോസും (38) ആണ് ഒരേദിവസം തിരുപ്പട്ടം ഒരുമിച്ച് സ്വീകരിച്ചത്. എമേഴ്‌സന്റെ ജന്മദിനമായ മെയ് 23 ശനിയാഴ്ചയാണ് ഇരുവരുടെയും ആത്മീയ ജീവിതത്തിന് വേരുകള്‍ പാകിയ സാന്താക്രൂസിലെ ന്യൂസ്ട്ര സെനോറ ഡി ലോസ് ഡോളോഴ്സ് ദേവാലയത്തില്‍വെച്ചു തിരുപ്പട്ടം സ്വീകരിച്ചതെന്നത് ശ്രദ്ധേയമാണ്. ഇരുവരും പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും സ്ഥൈര്യലേപനവും സ്വീകരിച്ചതും അൾത്താര ശുശ്രൂഷികളായി സേവനമനുഷ്ഠിച്ചതും ഈ ദേവാലയത്തിലായിരിന്നു. ഫാ. എമേഴ്‌സൺ ഗ്വാരപുവാ രൂപതയ്ക്കു വേണ്ടിയാണ് തിരുപ്പട്ടം സ്വീകരിച്ചത്. പാഷൻ ഓഫ് ജീസസ് ക്രൈസ്റ്റ്, പാഷനിസ്റ്റ് സന്യാസ സമൂഹാംഗമായാണ് ഫാ. ആൻഡേഴ്‌സൺ പൗരോഹിത്യ തിരുപ്പട്ടം സ്വീകരിച്ചിരിക്കുന്നത്. ഗ്വാരപുവാ ബിഷപ്പ് അമിൽട്ടൺ മനോയൽ ഡാ സിൽവ തിരുപ്പട്ട ശുശ്രൂഷകള്‍ക്കു മുഖ്യകാര്‍മ്മികനായി. വിശുദ്ധ കുർബാനയ്ക്കിടെയുള്ള തന്റെ സന്ദേശത്തില്‍ ആൻഡേഴ്‌സണും എമേഴ്‌സണും ദൈവത്തിന്റെ സ്വപ്നം സാക്ഷാത്കരിക്കുകയാണെന്ന് ബിഷപ്പ് പറഞ്ഞു. ദൈവത്തിന്റെ സ്വപ്നത്തിൽ, അവിടുന്ന് നിങ്ങളെക്കുറിച്ച് ചിന്തിച്ചിരുന്നു, ജീവിതത്തിനും വിശുദ്ധിക്കും വേണ്ടി നിങ്ങളെ അഭിഷേകം ചെയ്തിരുന്നു. നിങ്ങളുടെ ജീവിതത്തിലുടനീളം ആ മനോഹരമായ പദ്ധതി കൂടുതൽ വ്യക്തമായി മാറുകയാണ് ചെയ്തത്. "ഒന്നും യാദൃശ്ചികമല്ല", മറിച്ച് ദൈവപരിപാലനമാണെന്നും മോൺ. അമിൽട്ടൺ പറഞ്ഞു. കൂദാശയിൽ സഹോദരന്മാരായി, പുരോഹിതന്മാരായി, ഇനി അവിടുത്തെ സേവിക്കാനും, സ്നേഹിക്കാനും, മനുഷ്യരാശിയെ രക്ഷിക്കാൻ വന്ന അവനെ അനേകം ഹൃദയങ്ങളിലേക്ക് കൊണ്ടുവരാനും ഇവിടെ കണ്ടുമുട്ടണമെന്നതു ദൈവത്തിന്റെ ഇഷ്ടമായിരുന്നുവെന്നും ബിഷപ്പ് അനുസ്മരിച്ചു. മക്കളുടെ തിരുപ്പട്ട സ്വീകരണത്തില്‍ ദൈവത്തോട് പറയുവാന്‍ നന്ദി വാക്കുകളില്ലായെന്നായിരിന്നു അമ്മയുടെ പ്രതികരണം. തിരുപ്പട്ട സ്വീകരണത്തിന് ശേഷം പുതിയ ഉത്തരവാദിത്വങ്ങളിലേക്ക് പ്രവേശിക്കുവാനിരിക്കുകയാണ് നവവൈദികര്‍. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-05-26-20:06:06.jpg
Keywords: ബ്രസീ
Content: 26791
Category: 18
Sub Category:
Heading: ധന്യൻ മാർ തോമസ് കുര്യാളശേരിയുടെ 101-ാം ചരമവാർഷികാചരണം ഇന്നുമുതൽ
Content: ചങ്ങനാശേരി: രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാനും ആരാധനാ സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകനുമായ ധന്യൻ മാർ തോമസ് കുര്യാളശേരിയുടെ 101-ാം ചരമവാർഷികാചരണം ഇന്നുമുതൽ ജൂൺ രണ്ടുവരെ അദ്ദേഹം കബറടങ്ങിയിരിക്കുന്ന ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ നടക്കും. ഇന്നുച്ചകഴിഞ്ഞ് 3.30ന് പാറേൽ പള്ളിയിൽനിന്നു മിഷൻലീഗ് ചങ്ങനാശേരി മേഖലയുടെയും ആരാധനാ സന്യാസിനീ സമൂഹത്തിന്റെയും നേതൃത്വത്തിൽ മെത്രാപ്പോലീത്തൻ പള്ളിയിലേക്കു തീർത്ഥാടനം നടക്കും. മേഖലാ ഡയറക്ട‌ർ ഫാ. ജോസഫ് മുണ്ടുവേലിൽ ഫ്ളാഗ് ഓഫ് ചെയ്യും. പാറേൽ പള്ളി വികാരി ഫാ. ജേക്കബ് വാരിക്കാട്ട് പ്രസംഗിക്കും. തീർഥാടനം മെത്രാപ്പോലീത്തൻ പള്ളിയിലെത്തുമ്പോൾ വികാരി ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ സ്വീകരിക്കും. അഞ്ചിന് ഷംഷാബാദ് സഹായമെത്രാൻ മാർ തോമസ് പാടിയത്ത് വിശുദ്ധ കുർബാനയർപ്പിക്കും. 27 മുതൽ ജൂൺ ഒന്നുവരെ തീയതികളിൽ വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന. ഫാ. ആൻ്റണി പയ്യപ്പിള്ളി, മോ ൺ. ജോസഫ് കണിയോടിക്കൽ, ഫാ.ഡോ. റിജോയി പഴയാറ്റിൽ, മോൺ. ബോബി അലക്‌സ് മണ്ണംപ്ലാക്കൽ, ഫാ. ആർബിൻ പാറയിൽ, ഫാ. ജെയ്‌സൺ കുഴികണ്ടത്തിൽ എന്നിവർ വിവിധ ദിവസങ്ങളിൽ വിശുദ്ധ കുർബാന അർപ്പി ക്കും. ചരമവാർഷികദിനമായ രണ്ടിന് രാവിലെ 5.30ന് വികാരി ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ, 7.30ന് മോൺ. ആന്റ ണി എത്തയ്ക്കാട്ട്, 10.30ന് ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, 12ന് മോൺ. ജോൺ തെക്കേക്കര, വൈകു ന്നേരം അഞ്ചിന് മോൺ. സ്‌കറിയ കന്യാകോണിൽ എന്നിവർ വിശുദ്ധ കുർബാന അർപ്പിക്കും. ഉച്ചയ്ക്ക് 12ന് ശ്രാദ്ധഭക്ഷണ വിതരണം ഉണ്ടായിരിക്കും.
Image: /content_image/India/India-2026-05-27-11:42:26.jpg
Keywords: