Contents

Displaying 26281-26290 of 26397 results.
Content: 26742
Category: 1
Sub Category:
Heading: വത്തിക്കാനിലേക്കുള്ള 13 അംബാസഡർമാർക്ക് പരിശുദ്ധ സിംഹാസനത്തിന്റെ ബഹുമതി
Content: വത്തിക്കാന്‍ സിറ്റി: രണ്ടുവർഷത്തിലേറെയായി പരിശുദ്ധ സിംഹാസനത്തിൽ മറ്റു രാജ്യങ്ങളുടെ പ്രതിനിധികളായി സേവനമനുഷ്ഠിച്ചുവരുന്ന പതിമൂന്ന് അംബാസഡർമാർക്ക് പരിശുദ്ധ സിംഹാസനത്തിന്റെ പേരിലുള്ള ഉന്നത ബഹുമതി സമ്മാനിച്ചു. സ്റ്റേറ്റ് സെക്രട്ടറിയേറ്റിലെ "സബ്സ്റ്റിറ്റ്യൂട്ട്" സ്ഥാനം വഹിക്കുന്ന ആർച്ച് ബിഷപ്പ് റുഡെല്ലിയാണ് ബഹുമതിയുമായി ബന്ധപ്പെട്ട രേഖകൾ കൈമാറിയത്. വത്തിക്കാനിലെ സ്റ്റേറ്റ് സെക്രട്ടറിയേറ്റിൽവെച്ച് ഔദ്യോഗിക ബഹുമതികൾ അംബാസഡർമാർക്ക് നൽകപ്പെട്ടത്. വത്തിക്കാനിൽ കുറഞ്ഞത് രണ്ട് വർഷമെങ്കിലും അംബാസഡറായി സേവനമനുഷ്ഠിക്കുകയോ, സഭയ്ക്കും സമൂഹത്തിനും വിശിഷ്യ സേവനങ്ങൾ നൽകുകയോ ചെയ്യുന്ന പ്രമുഖ വ്യക്തികൾക്ക് നൽകുന്ന പരിശുദ്ധ സിംഹാസനത്തിന്റെ ഏറ്റവും ഉയർന്ന ബഹുമതികളിലൊന്നായ നൈറ്റ് അല്ലെങ്കിൽ ഡാം ഗ്രാൻഡ് ക്രോസ് ഓഫ് ദി ഓർഡർ ഓഫ് പയസ് IX (GCPO) എന്ന ബഹുമതിയാണ് കഴിഞ്ഞ ദിവസം പതിമൂന്ന് അംബാസഡർമാർക്കും നൽകപ്പെട്ടത്. പതിനൊന്ന് പുരുഷ അംബാസഡർമാർക്കും രണ്ടു വനിതാ അംബാസഡർമാർക്കുമാണ് പരിശുദ്ധ സിംഹാസനം ഔദ്യോഗിക ബഹുമതികൾ സമ്മാനിച്ചത്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-05-16-10:00:21.jpg
Keywords: വത്തിക്കാ
Content: 26743
Category: 1
Sub Category:
Heading: മുങ്ങിത്താഴ്ന്ന സഹസന്യസ്തരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ജീവത്യാഗം ചെയ്ത് ബ്രസീലിയൻ കന്യാസ്ത്രീ
Content: സിസിലി: ഇറ്റലിയിലെ സിസിലിയില്‍ കടലിൽ മുങ്ങിത്താഴ്ന്ന സഹസന്യസ്തരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ജീവത്യാഗം ചെയ്ത് ബ്രസീലിയൻ കന്യാസ്ത്രീ. കടലിൽ ഒഴുകിപ്പോയ തന്റെ സന്യാസ സമൂഹത്തിലെ അംഗങ്ങളെ രക്ഷിച്ച കാർമെലൈറ്റ് മെസഞ്ചേഴ്‌സ് ഓഫ് ദി ഹോളി സ്പിരിറ്റിലെ സിസ്റ്റർ നാദിർ സാന്റോസ് ഡാ സിൽവയാണ് ജീവത്യാഗം ചെയ്തത്. സ്നേഹിതന് വേണ്ടി ജീവന്‍ ബലി കഴിക്കുന്നതിനേക്കാള്‍ വലിയ സ്നേഹമില്ലായെന്ന ക്രിസ്തുവിന്റെ വചനം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയാണ് സിസ്റ്റര്‍ നാദിറിന്റെ നിത്യസമ്മാനത്തിനായുള്ള യാത്ര. മെയ് 11ന് സഹ സന്യസ്തരോടൊപ്പം വിനോദയാത്ര നടത്തുന്നതിനിടെയാണ് സംഭവം. യാത്രയ്ക്കിടെ കടല്‍ തീരത്ത് ചെലവഴിച്ച സന്യസ്തരില്‍ മൂന്ന് സന്യാസിനികള്‍ ആഴം കുറഞ്ഞ വെള്ളത്തിൽ നിൽക്കുമ്പോൾ ശക്തമായ തിരമാലകൾ പെട്ടെന്ന് അവരെ കടലിലേക്ക് വലിച്ചിഴയ്ക്കുകയായിരിന്നു. സഹായത്തിനായുള്ള അവരുടെ നിലവിളി കേട്ട് സിസ്റ്റർ നാദിർ ഉടൻ തന്നെ അവരെ രക്ഷിക്കാൻ വെള്ളത്തിലേക്ക് ചാടിയിറങ്ങി തിരിക്കുകയായിരിന്നു. മുങ്ങിത്താഴുന്ന സന്യസ്തരില്‍ ഒരാളുടെ തല വെള്ളത്തിന് മുകളിലാക്കി ഉയര്‍ത്തിപിടിച്ച് സിസ്റ്റർ നാദിർ രക്ഷപ്പെടുത്തി. മറ്റ് ആള്‍ക്കാരെയും രക്ഷപ്പെടുത്തുവാന്‍ ഇടപെടല്‍ നടത്തി. ഇതിനിടെ സിസ്റ്റര്‍ വെള്ളത്തിൽ ബോധരഹിതയായി പതിക്കുകയായിരിന്നുവെന്ന് സിസ്റ്റർ അന പൗള വെളിപ്പെടുത്തി. രക്ഷാപ്രവർത്തകർ സിസ്റ്ററിന് പ്രഥമശുശ്രൂഷ നൽകാൻ ശ്രമിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കുകയായിരിന്നു. 1980 ഓഗസ്റ്റ് 10 ന് ബ്രസീലിലെ ബഹിയയിൽ ജനിച്ച സിസ്റ്റർ നാദിറിന്റെ കുടുംബം കുട്ടിക്കാലത്ത് സാവോ പോളോയിലേക്ക് താമസം മാറി. വൈകാതെ കാർമെലൈറ്റ് മെസഞ്ചേഴ്‌സ് ഓഫ് ദി ഹോളി സ്പിരിറ്റ് സന്യാസ സമൂഹത്തിലേക്ക് പ്രവേശിച്ച സിസ്റ്റർ നാദിര്‍ വിവിധയിടങ്ങളില്‍ സേവനം ചെയ്ത ശേഷമാണ് ഇറ്റലിയിലെത്തിയത്. സിസിലിയിലെ കാറ്റാനിയയ്ക്കടുത്തുള്ള സാൻ ജിയോവന്നി ലാ പുന്തയിൽ സേവനമനുഷ്ഠിച്ചു വരുന്നതിനിടെയാണ് ജീവത്യാഗം. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-05-16-12:24:21.jpg
Keywords: കന്യാസ്ത്രീ
Content: 26744
Category: 1
Sub Category:
Heading: നൈജീരിയയില്‍ 7 ക്രൈസ്തവരുടെ തലയറത്ത് ബൊക്കോഹറാം
Content: അബൂജ: ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ക്കൊണ്ട് കുപ്രസിദ്ധിയാര്‍ജ്ജിച്ച നൈജീരിയയിൽ നിന്ന് വീണ്ടും വേദനിപ്പിക്കുന്ന വാര്‍ത്തകള്‍. ഇസ്ലാമിക തീവ്രവാദ സംഘടനയായ ബൊക്കോഹറാം തീവ്രവാദികള്‍ 7 ക്രൈസ്തവരുടെ തലയറത്തു കൊന്നുവെന്നാണ് പ്രാദേശിക ഉറവിടങ്ങളെ ഉദ്ധരിച്ച് സി‌ബി‌എന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ക്രിസ്ത്യാനികൾക്കു നേരെ ഇസ്ലാമിക ജിഹാദ് ഇപ്പോഴും തുടരുകയാണെന്നും അടുത്തിടെ 7 ക്രൈസ്തവരെ തലയറുത്തു കൊന്നത് ഇതിന്റെ തെളിവാണെന്നും 'ട്രൂത്ത് നൈജീരിയ' എന്ന അന്വേഷക സംഘടനയുടെ പ്രതിനിധിയും സംഘർഷത്തിൽ നിന്ന് അതിജീവിച്ചയാളുമായ സുലെമാൻ അയൂബ വെളിപ്പെടുത്തി. വീഡിയോ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അടുത്തിടെ നടന്ന ക്രൂരമായ നരനായാട്ടു സംബന്ധിക്കുന്ന വിവരങ്ങള്‍ അദ്ദേഹം സിബിഎൻ ന്യൂസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. ദീർഘകാലമായി നിലനിൽക്കുന്ന ക്രൈസ്തവ വിരുദ്ധ അക്രമം തുടരുന്നതിനിടെ, ബൊക്കോഹറാം ഇസ്ലാമിക ഭീകരർ ഏഴ് ക്രിസ്ത്യാനികളെ തലയറുത്ത് കൊലപ്പെടുത്തുകയായിരിന്നുവെന്നും മേഖലയില്‍ നിന്നു നൂറുകണക്കിന് ക്രൈസ്തവര്‍ പലായനം ചെയ്തതായും അദ്ദേഹം പറയുന്നു. പതിനായിരക്കണക്കിന് ക്രിസ്ത്യാനികൾ അടുത്തിടെ നാടുകടത്തപ്പെടുകയും കാമറൂണിലേക്ക് പലായനം ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും, അതേസമയം നാനൂറിലധികം പേരെ തീവ്ര ഇസ്ലാമിക സംഘം തട്ടിക്കൊണ്ടുപോയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തടങ്കലില്‍ കഴിയുന്ന ക്രൈസ്തവര്‍ പീഡനവും പട്ടിണിയും ഉൾപ്പെടെയുള്ള മനുഷ്യത്വരഹിതമായ സാഹചര്യങ്ങൾ അനുഭവിക്കുന്നുണ്ടെന്ന് മുന്‍കാല അനുഭവങ്ങളില്‍ നിന്നു വ്യക്തമാണ്. നൈജീരിയയിൽ ക്രിസ്ത്യാനികളെ ലക്ഷ്യം വയ്ക്കുന്നത് ഒരു വ്യവസ്ഥാപിത വംശഹത്യയ്ക്ക് തുല്യമാണെന്ന് അയൂബ പറയുന്നു. മേഖലയിലെ ക്രൈസ്തവ സമൂഹത്തെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള ആക്രമണങ്ങളില്‍ നൂറിലധികം ദേവാലയങ്ങള്‍ നശിപ്പിക്കുകയും ക്രൈസ്തവരെ പ്രത്യേകമായി ലക്ഷ്യം വയ്ക്കുകയും ചെയ്തതിന്റെ സമീപകാല തെളിവുകൾ ഇതാണ് ചൂണ്ടിക്കാട്ടുന്നതെന്നും അദ്ദേഹം പറയുന്നു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-05-16-13:43:35.jpg
Keywords: നൈജീരിയ
Content: 26745
Category: 18
Sub Category:
Heading: ഇടുക്കി രൂപതയെ ദുഃഖത്തിലാഴ്ത്തി യുവവൈദികന്റെ അപ്രതീക്ഷിത വിയോഗം
Content: കരിമ്പൻ: കാറിൽ സഞ്ചരിക്കവേ യുവവൈദികൻ കുഴഞ്ഞുവീണു മരിച്ചു. ഇടുക്കി രൂപതാംഗവും മുരിക്കുംതൊട്ടി സെന്‍റ് മരിയ ഗൊരേത്തി പള്ളി വികാരിയുമായ ഫാ. ജോസഫ് കോയിക്കൽ (43) ആണ് മരിച്ചത്. മൂവാറ്റുപുഴയ്ക്ക് സ്ഥലം മാറിപോകുന്ന മുരിക്കുംതൊട്ടി പള്ളിയിലെ സഹ വികാരിയെ യാത്രയയയ്ക്കുന്നതിനായി അദ്ദേഹത്തോടൊപ്പം കാറിൽ യാത്ര ചെയ്യുമ്പോഴാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടൻ കോതമംഗലം ധർമ്മഗിരി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്ക‌ാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഇടുക്കി ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേലിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാനയോടെ സമാപന ശുശ്രൂഷകൾക്കുശേഷം നടക്കും. സംസ്കാര ശുശ്രൂഷയുടെ ഒന്നാം ഭാഗം രാവിലെ ഏഴിന് മുരിക്കുംതൊട്ടി സെൻ്റ് മരിയ ഗൊരേത്തി പള്ളിയിൽ നടക്കും. ഒന്‍പതിന് കൂമ്പൻപാറ ഫാത്തിമ മാതാ ഫൊറോനാ പള്ളിയിൽ മൃതസംസ്‌കാര ശുശ്രൂഷയുടെ രണ്ടാം ഭാഗം നടക്കും. ജോസഫ് - മേരി ദമ്പതികളുടെ മകനാണ് ഫാ. ജോസഫ് കോയിക്കൽ. സഹോദരങ്ങൾ: സീന, സീമ, സാജൻ, സന്തോഷ്.
Image: /content_image/India/India-2026-05-17-07:47:10.jpg
Keywords: ഇടുക്കി
Content: 26746
Category: 18
Sub Category:
Heading: ടൈംസ് ഓഫ് ഇന്ത്യ പത്രത്തിന്റെ തിരുവനന്തപുരം ഓഫീസിന് മുന്നില്‍ കെഎല്‍സിഎയുടെ പ്രതിഷേധം
Content: തിരുവനന്തപുരം: കര്‍ത്താവിന്റെ അന്ത്യഅത്താഴത്തെ വികലമായി ചിത്രീകരിച്ച് ക്രൈസ്തവ വിശ്വാസത്തെ അപമാനിച്ച ടൈംസ് ഓഫ് ഇന്ത്യ പത്രത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് കെഎല്‍സിഎ തിരുവനന്തപുരം അതിരുപത പ്രതിഷേധ ധര്‍ണ നടത്തി. ഇന്നലെ വൈകുന്നേരം തിരുവനന്തപുരം ടൈംസ് ഓഫ് ഇന്ത്യ ഓഫീസിനു മുന്നില്‍വെച്ചാണ് പ്രതിഷേധ പരിപാടി നടത്തിയത്. യേശു ക്രിസ്തുവും 12 ശിഷ്യന്മാരും പങ്കെടുത്ത തിരുവത്താഴത്തിന്റെ ചിത്രീകരണത്തെ അനുസ്മരിപ്പിക്കുന്ന വിധം രാഷ്ട്രീയ നേതാക്കളെ വരച്ചുചേര്‍ത്ത് 'ഉയിര്‍ത്തെഴുന്നേല്‍പ്പ് അഥവാ 'നാടുകടത്തല്‍' എന്ന തലക്കെട്ടോടെയാണ് പത്രം കഴിഞ്ഞ ദിവസം ചിത്രം പ്രസിദ്ധീകരിച്ചത്. കോടിക്കണക്കിന് ക്രൈസ്തവ വിശ്വാസികളുടെ മതവികാരത്തെ വ്രണപ്പെടുത്തിയതായി കെഎല്‍സിഎ രൂപതാ ജനറല്‍ സെക്രട്ടറി സുരേഷ് സേവ്യര്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യ ഈ വിവാദ ചിത്രീകരണം ഉടന്‍ പിന്‍വലിച്ച് പത്രത്തിന്റെ ഒന്നാം പേജില്‍ തന്നെ ഖേദം പ്രകടിപ്പിക്കുകയും ക്രൈസ്തവ സമൂഹത്തോട് നിരുപാധികം മാപ്പ് പറയുകയും വേണം. ഭാവിയില്‍ മതചിഹ്നങ്ങളെയും വിശ്വാസാചാരങ്ങളെയും അപമാനിക്കുന്ന ഉള്ളടക്കം പ്രസിദ്ധീകരിക്കില്ലെന്ന് രേഖാമൂലം ഉറപ്പ് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മതേതരത്വം എന്നാല്‍ മതങ്ങളെ അപമാനിക്കാനുള്ള ലൈസന്‍സ് അല്ല. ഒരു മതത്തിന്റെയും പരിശുദ്ധമായ വിശ്വാസത്തെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യാന്‍ ഒരു മാധ്യമത്തിനും അവകാശമില്ലെന്നും അതിരൂപത പ്രസിഡന്റ് സുരേഷ് പീറ്റര്‍ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 ഉറപ്പ് നല്‍കുന്ന മതസ്വാതന്ത്ര്യത്തിന്റെയും ഭാരതീയ ന്യായ സംഹിത 295എ പ്രകാരം മതവികാരം വ്രണപ്പെടുത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണെന്നും സംസ്ഥാന വൈസ് പ്രസിഡന്റ് പാട്രിക് മൈക്കിളും അഭിപ്രായപ്പെട്ടു. ഷാജന്‍ മാര്‍ട്ടിന്‍, രാജു തോമസ്, ഹെന്‍ട്രി വിന്‍സെന്റ്്, ഗ്രേഷ്യസ്, സുശീല, വിന്‍സെന്റ് തുടങ്ങിയവര്‍ സംസാരിച്ചു. ടൈംസ് ഓഫ് ഇന്ത്യ മാപ്പ് പറയാത്ത പക്ഷം നിയമനടപടികളും സംസ്ഥാന വ്യാപക പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ലത്തീന്‍ സഭാ നേതൃത്വം മുന്നറിയിപ്പ് നല്‍കി.
Image: /content_image/India/India-2026-05-17-08:03:46.jpg
Keywords: പത്ര
Content: 26747
Category: 1
Sub Category:
Heading: സെപ്റ്റംബർ മാസത്തിൽ ലെയോ പാപ്പ ഫ്രാൻസിലേക്ക് സന്ദര്‍ശനം നടത്തും
Content: വത്തിക്കാന്‍ സിറ്റി: ബെനഡിക്ട് പതിനാറാമൻ പാപ്പ നടത്തിയ അപ്പസ്തോലിക സന്ദര്‍ശനത്തിന്റെ പതിനെട്ട് വർഷങ്ങൾക്കു ശേഷം വരുന്ന സെപ്റ്റംബർ മാസത്തിൽ ലെയോ പതിനാലാമൻ പാപ്പ ഫ്രാൻസിലേക്ക് അപ്പസ്തോലിക യാത്ര നടത്തും. 2008-ൽ ബെനഡിക്ട് പതിനാറാമൻ പാപ്പയാണ് ഫ്രാന്‍സില്‍ അവസാനമായി സന്ദര്‍ശനം നടത്തിയ പാപ്പ. സെപ്റ്റംബര്‍ 25 മുതൽ 28 വരെ തീയതികളിലാണ് ലെയോ പാപ്പ സന്ദര്‍ശനം നടത്തുന്നത്. അപ്പസ്തോലിക യാത്രയുടെ ഭാഗമായി, യുനെസ്കോയുടെ ഓഫീസും പാപ്പ സന്ദർശിക്കും. ഫ്രാൻസിലെ രാഷ്ട്ര നേതൃത്വത്തിന്റെയും, പ്രാദേശിക കത്തോലിക്ക സഭയുടെയും, യുനെസ്കോ ഡയറക്ടർ ജനറലിന്റെയും ക്ഷണങ്ങൾ സ്വീകരിച്ചാണ് അപ്പസ്തോലികയാത്ര നടത്താൻ പാപ്പ തീരുമാനിച്ചത്. ലെയോ പതിനാലാമൻ പാപ്പ തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം കഴിഞ്ഞ ഏപ്രിൽ 10ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ വത്തിക്കാനിലെത്തി പാപ്പയെ കണ്ടിരുന്നു. അതിനും മുൻപ്, 2018-ലും 2021-ലും 2022-ലും ഫ്രഞ്ച് പ്രസിഡന്റ് വത്തിക്കാനിൽ എത്തി ഫ്രാൻസിസ് പാപ്പയുമായും കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-05-17-08:29:39.jpg
Keywords: ഫ്രാൻസില്‍
Content: 26748
Category: 18
Sub Category:
Heading: കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിൽ രജതജൂബിലി ആഘോഷങ്ങൾക്ക് തുടക്കം
Content: കോഴിക്കോട്: കേരളത്തിലെ ലത്തീൻ കത്തോലിക്ക സമൂഹത്തിൻറെ ഏകോപനനയരൂപീകരണ വേദിയായ കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെആർഎൽസിസി) രജതജൂബിലി ആഘോഷങ്ങൾക്ക് കോഴിക്കോട്ട് പ്രൗഢമായ തുടക്കം. സെൻ്റ് സേവ്യേഴ്‌സ് കോളജിൽ നടന്ന പരിപാടികൾ ആത്മീയ - സാമൂഹിക - സാംസ്‌കാരിക സംഗമമായി മാറി. ഇന്നലെ രാവിലെ 9.30ന് പതാക ഉയർത്തിയതോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കമായത്‌. കോഴിക്കോട് ആർച്ച് ബിഷപ്പും കെആർഎൽസിസി പ്രസിഡന്‍റുമായ ഡോ. വർഗീസ് ചക്കാലക്കലിന്റെ മുഖ്യകാർമികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലി അർപ്പിച്ചു. തിരുവനന്തപുരം ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ വചനസന്ദേശം നൽകി. ഉദ്ഘാടന സമ്മേളനത്തിൽ കൊല്ലം ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശേരി ആമുഖ സന്ദേശം നൽകി. ആർച്ച്ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ രജതജൂബിലി ലോഗോ പ്രകാശനം ചെയ്‌തു. നെയ്യാറ്റിൻകര ബിഷപ്പ് ഡോ. ഡി. സെൽവരാജ് 'ലത്തീൻ കത്തോലിക്കർ സാമൂഹിക സാമ്പത്തിക പഠനം' എന്ന പുസ്‌തകത്തിന്റെ പ്രകാശനം നിർവഹിച്ചു. കെആർഎൽസിസി സെക്രട്ടറി പാട്രിക് മൈക്കിൾ സ്വാഗതം പറഞ്ഞു.
Image: /content_image/India/India-2026-05-18-08:59:49.jpg
Keywords: ലത്തീൻ
Content: 26749
Category: 18
Sub Category:
Heading: കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് ബാവയെ സന്ദര്‍ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ
Content: തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയുമായി കൂടിക്കാഴ്‌ച നടത്തി. പട്ടം ബിഷപ്‌സ് ഹൗസിലയിരുന്നു കൂടിക്കാഴ്ച. ഏകദേശം അരമണിക്കൂറോളം നീണ്ടുനിന്ന കൂടിക്കാഴ്‌ചയ്ക്ക് ശേഷം ഇരുവരും സംയുക്തമായി മാധ്യമങ്ങളെ കണ്ടു. മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട തിരക്കുകൾക്കിടയിലും സമയം കണ്ടെത്തി ബിഷപ്പ് ഹൗസിലെത്തിയ വി.ഡി. സതീശന് കർദ്ദിനാൾ നന്ദി പറഞ്ഞു. വി.ഡി.സതീശന്റെ മുഖ്യമന്ത്രി സ്ഥാനം ഒരു ദൈവനിയോഗമാണ്. നിയുക്ത മുഖ്യമന്ത്രിക്ക് എല്ലാ ആശംസകളും നേരുകയാണെന്ന് മാർ ക്ലീമിസ് ബാവ പറഞ്ഞു. വി.ഡി സതീശനുമായി വർഷങ്ങളായുള്ള അടുത്ത ബന്ധവും പരിചയവും തനിക്കുണ്ടെന്ന് ബാവ സ്മരിച്ചു. അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങൾ നാടിന്റെ കെട്ടുറപ്പിനും പുരോഗതിക്കും വലിയ കരുത്താകുമെന്നും, പുതിയ ഉത്തരവാദിത്തങ്ങളിൽ എല്ലാവിധ ദൈവാനുഗ്രഹങ്ങളും ഉണ്ടാവട്ടെയെന്നും കർദ്ദിനാൾ ആശംസിച്ചു. സഭയുടെയും വിശ്വാസികളുടെയും പൂർണ്ണമായ പിന്തുണയും പ്രാർത്ഥനയും പുതിയ സർക്കാരിനുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/India/India-2026-05-18-09:24:12.jpg
Keywords: സതീശ, മുഖ്യമ
Content: 26750
Category: 1
Sub Category:
Heading: സമാധാനത്തിനുള്ള ആഹ്വാനവുമായി മെക്സിക്കന്‍ സഭയുടെ റാലി
Content: കുർണാവാക്ക (മെക്സിക്കോ): മെക്സിക്കോയുടെ വിവിധ ഭാഗങ്ങളില്‍ അരക്ഷിതാവസ്ഥയും സംഘടിത കുറ്റകൃത്യങ്ങളും അക്രമവും വര്‍ദ്ധിച്ച് വരുന്ന പശ്ചാത്തലത്തില്‍ സമാധാനത്തിനുള്ള ആഹ്വാനവുമായി കത്തോലിക്ക സഭയുടെ ആഭിമുഖ്യത്തില്‍ റാലി നടത്തി. നമ്മുടെ ദൈവം ഇരകളുടെ നിലവിളി കേൾക്കുന്നുണ്ടെന്നും അവരോടൊപ്പം ചരിക്കുന്നുണ്ടെന്നും മൊറെലോസ് സംസ്ഥാനത്തെ കുർണാവാക്ക രൂപതാധ്യക്ഷനും മെക്സിക്കൻ മെത്രാന്‍ സമിതിയുടെ (സിഇഎം) പ്രസിഡന്റുമായ മോൺസിഞ്ഞോർ റാമോൺ കാസ്ട്രോ കാസ്ട്രോ പറഞ്ഞു. മെയ് 16 ശനിയാഴ്ചയാണ് സമാധാന റാലി നടത്തിയത്. അക്രമം, നിർബന്ധിത കുടിയേറ്റം, ദാരിദ്ര്യം, കുടുംബങ്ങളുടെ ദുർബലത എന്നിവ മൂലമുണ്ടാകുന്ന വേദനയിലാണ് മിക്ക മെക്സിക്കന്‍ കുടുംബങ്ങളും കഴിയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മെക്സിക്കൻ ജനതയിൽ ഭൂരിഭാഗവും സമാധാനം ആഗ്രഹിക്കുന്നുണ്ടെന്നും രാജ്യത്തിന്റെ പല പ്രദേശങ്ങളെയും ബാധിക്കുന്ന വർദ്ധിച്ചുവരുന്ന അരക്ഷിതാവസ്ഥ ഉണ്ടായിരുന്നിട്ടും അവർ സമാധാനത്തിന്റെ വക്താക്കളായി മാറാൻ ആഗ്രഹിക്കുകയാണെന്നും ബിഷപ്പ് ഊന്നിപ്പറഞ്ഞു. </p> <blockquote class="twitter-tweet" data-media-max-width="560"><p lang="es" dir="ltr">XII Caminata por la Paz, ayer miles de corazones salimos y unidos caminamos: familias, jóvenes, universidades, sacerdotes, colectivos, vida consagrada y madres buscadoras, con un solo anhelo, vivir en Paz; la paz se construye juntos, con fe, compromiso y esperanza. <a href="https://t.co/yYyQmZaqpy">pic.twitter.com/yYyQmZaqpy</a></p>&mdash; Mons. Ramón Castro (@MonsRamonCastro) <a href="https://twitter.com/MonsRamonCastro/status/2056006212739600442?ref_src=twsrc%5Etfw">May 17, 2026</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> ഇരകളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുവാനും സമാധാനത്തിനായുള്ള പ്രാർത്ഥന പ്രോത്സാഹിപ്പിക്കുവാനും കുറ്റകൃത്യങ്ങൾക്കും അരക്ഷിതാവസ്ഥയ്ക്കുമെതിരെ ശക്തമായ നടപടിയെടുക്കാൻ അധികാരികളെ പ്രേരിപ്പിക്കുവാനും ലക്ഷ്യമിട്ടാണ് റാലി സംഘടിപ്പിച്ചതെന്നു സഭാനേതൃത്വം വ്യക്തമാക്കി. കുരിശ് രൂപങ്ങള്‍, ബാനറുകൾ, വിവിധ സന്ദേശങ്ങൾ ഉള്‍ക്കൊള്ളിച്ച് പ്ലക്കാര്‍ഡുകള്‍ എന്നിവ വഹിച്ചായിരിന്നു മെക്സിക്കന്‍ ജനതയുടെ സമാധാന റാലി. റാലിയുടെ സമാപനത്തില്‍ ദിവ്യകാരുണ്യ ആശീര്‍വാദവും നല്‍കിയിരിന്നു. സിറ്റിസൺസ് കൗൺസിൽ ഫോർ പബ്ലിക് സെക്യൂരിറ്റി ആൻഡ് ക്രിമിനൽ ജസ്റ്റിസിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ലോകത്തിലെ ഏറ്റവും അക്രമാസക്തമായ 50 നഗരങ്ങളിൽ 17 മെക്സിക്കൻ നഗരങ്ങളാണുള്ളത്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-05-18-12:43:46.jpg
Keywords: മെക്സിക്കോ
Content: 26751
Category: 1
Sub Category:
Heading: 'ദൈവത്തിനു കീഴിൽ ഒരു രാജ്യം': അമേരിക്കയെ ദൈവത്തിന് സമര്‍പ്പിച്ച് ഭരണകൂടം
Content: വാഷിംഗ്ടൺ ഡി.സി: അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 250-ാം വാർഷികത്തിന് മുന്നോടിയായി അമേരിക്കയെ ദൈവത്തിന് പുനര്‍സമർപ്പിച്ച് യുഎസ് ഭരണ നേതാക്കളും ക്രൈസ്തവ പ്രതിനിധികളും. 250-ാം വാർഷികാഘോഷങ്ങളുടെ ഒരുക്കങ്ങളുടെ ഭാഗമായി ഇന്നലെ മെയ് 17-ന് വാഷിംഗ്ടൺ ഡി.സി.യിലെ നാഷണൽ മാളിൽ നടന്ന മാരത്തൺ എക്യുമെനിക്കൽ പ്രാർത്ഥനയിലും സമ്മേളനത്തിലും പ്രമുഖ രാഷ്ട്രീയ നേതാക്കളും പങ്കെടുത്തു. "റീഡഡിക്കേറ്റ് 250" എന്ന പേരിലുള്ള പരിപാടി സംഘടിപ്പിച്ചത്. കത്തോലിക്ക വിശ്വാസികളും ഭരണസിരാകേന്ദ്രത്തിലെ നേതാക്കളുമായ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരിന്നു പ്രാര്‍ത്ഥന. കർദ്ദിനാൾ തിമോത്തി ഡോളൻ, ബിഷപ്പ് റോബർട്ട് ബാരൺ, ദി ചോസൺ എന്ന ടെലിവിഷൻ പരമ്പരയിൽ യേശുവിനെ അവതരിപ്പിച്ചതിലൂടെ ശ്രദ്ധ നേടിയ നടൻ ജോനാഥൻ റൂമി എന്നിവരും ഇന്നലെ നടന്ന പരിപാടിയില്‍ സംബന്ധിച്ചു. യു‌എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരിട്ട് പരിപാടിയിൽ പങ്കെടുത്തില്ലെങ്കിലും, സംഘാടകർ മുമ്പ് റെക്കോർഡുചെയ്‌ത ഒരു വീഡിയോ സന്ദേശം പരിപാടിയ്ക്കിടെ പ്രദര്‍ശിപ്പിച്ചു. "എന്റെ നാമം പേറുന്ന എന്റെ ജനം എന്നെ അന്വേഷിക്കുകയും തങ്ങളെത്തന്നെ എളിമപ്പെടുത്തി പ്രാര്‍ഥിക്കുകയും തങ്ങളുടെ ദുര്‍മാര്‍ഗങ്ങളില്‍നിന്നു പിന്‍തിരിയുകയും ചെയ്താല്‍, ഞാന്‍ സ്വര്‍ഗത്തില്‍ നിന്ന് അവരുടെ പ്രാര്‍ഥന കേട്ട് അവരുടെ പാപങ്ങള്‍ ക്ഷമിക്കുകയും അവരുടെ ദേശം സമ്പുഷ്ടമാക്കുകയും ചെയ്യും" (2 ദിനവൃത്താന്തം 7:14) എന്ന ഭാഗം വായിച്ചുക്കൊണ്ടായിരിന്നു പ്രസിഡന്റിന്റെ സന്ദേശം. ദൈവവിശ്വാസം അമേരിക്കൻ ചരിത്രത്തിന്റെ കേന്ദ്രബിന്ദുവാണെന്ന് കർദിനാൾ ഡോളൻ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു. അമേരിക്കൻ ചരിത്രത്തിലെ ഓരോ അധ്യായത്തിലും ദൈവത്തിലുള്ള നമ്മുടെ വിശ്വാസമാണ് നമ്മുടെ മഹത്വത്തിന്റെ അടിസ്ഥാനമെന്നു കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി. യഥാർത്ഥ ദേശസ്നേഹികളാകുന്നതിന് മുമ്പ് പൗരന്മാർ ആദ്യം സ്വയം ദൈവമക്കളായി തിരിച്ചറിയണമെന്ന് അമേരിക്കയുടെ സ്ഥാപകർ മനസ്സിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ജൂൺ 12 ന് അമേരിക്കയിലെ കത്തോലിക്ക ബിഷപ്പുമാർ യേശുവിന്റെ തിരുഹൃദയത്തിന് രാജ്യത്തെ സമർപ്പിക്കുമെന്നും ചടങ്ങിനിടെ കർദ്ദിനാൾ ഡോളൻ പ്രഖ്യാപിച്ചിരിന്നു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-05-18-14:22:12.jpg
Keywords: അമേരിക്ക