Contents

Displaying 26271-26280 of 26397 results.
Content: 26732
Category: 1
Sub Category:
Heading: അശാന്തമായ ഹെയ്തിയിൽ ആയിരക്കണക്കിന് കുരുന്നുകള്‍ക്ക് പുതുജീവിതം സമ്മാനിച്ച് കത്തോലിക്ക സന്യാസിനി
Content: പോര്‍ട്ട് ഓ പ്രിന്‍സ്: അരാജകത്വവും ക്രിമിനൽ സംഘങ്ങളുടെ തുടർച്ചയായ ആക്രമണങ്ങളെയും തുടർന്ന് കനത്ത അരക്ഷിതാവസ്ഥ നേരിടുന്ന കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ കുഞ്ഞുങ്ങളുടെ സമഗ്ര വളര്‍ച്ചയ്ക്കു വേണ്ടി രാവും പകലും പ്രവര്‍ത്തിക്കുന്ന കത്തോലിക്ക സന്യാസിനി ശ്രദ്ധ നേടുന്നു. രാജ്യത്തെ കുട്ടികൾ സമാനതകളില്ലാത്ത പ്രതിസന്ധി അഭിമുഖീകരിക്കുമ്പോൾ ഏറ്റവും അപകടകരമായ സാഹചര്യമുള്ള ചേരിയായ സിറ്റി സോലൈലിൽ പ്രവര്‍ത്തിക്കുന്ന സിസ്റ്റർ പെയ്‌സി ക്ലെയറുടെ നിസ്തുലമായ സേവനം അനേകരുടെ കണ്ണീരാണ് തുടയ്ക്കുന്നത്. കുഞ്ഞുങ്ങളുടെ സംരക്ഷണം, വിദ്യാഭ്യാസം, വിശ്വാസ രൂപീകരണം എന്നിവയില്‍ ശ്രദ്ധ ചെലുത്തി സിസ്റ്ററും സംഘവും ആയിരക്കണക്കിന് കുരുന്നുകളുടെ ജീവിതമാണ് മാറ്റിമറിക്കുന്നത്. ഫ്രാൻസിലെ ലോറൈനിലാണ് സിസ്റ്റർ പെയ്‌സി ക്ലെയർ ജനിച്ചത്. അടിയുറച്ച വിശ്വാസമുള്ള കത്തോലിക്ക ഭവനത്തിൽ വളർന്ന അവൾ ചെറുപ്പത്തിൽ തന്നെ സന്യാസ ജീവിതത്തില്‍ ആകൃഷ്ടയായിരിന്നു. മദർ തെരേസയുടെ മാതൃകയിൽ നിന്നായിരിന്നു അവള്‍ക്ക് ജീവിതത്തെ കുറിച്ചുള്ള പ്രചോദനം ലഭിച്ചത്. വൈകാതെ അവള്‍ സന്യാസ സമൂഹത്തില്‍ പ്രവേശിച്ചു. 1996-ല്‍ നിത്യവ്രത വാഗ്ദാനം നടത്തി. ഹെയ്തിയിലെ തെരുവുകളിൽ ഉപേക്ഷിക്കപ്പെട്ട പാവപ്പെട്ട കുഞ്ഞുങ്ങളെ സേവിക്കാനുള്ള വിളി അവള്‍ തിരിച്ചറിയുകയായിരിന്നു. മിഷ്ണറീസ് ഓഫ് ചാരിറ്റിയിൽ വർഷങ്ങളോളം സേവനമനുഷ്ഠിച്ച ശേഷം, പോർട്ട്-ഓ-പ്രിൻസ് അതിരൂപതയുടെ കീഴിൽ 2017 ൽ കിസിറ്റോ കുടുംബം എന്ന പേരിലുള്ള സന്യാസ കൂട്ടായ്മയ്ക്കു തുടക്കം കുറിക്കുകയായിരിന്നു. ഹെയ്തിയിലെ ഏറ്റവും അക്രമാസക്തവും ദരിദ്രവുമായ പ്രദേശങ്ങളിലൊന്നായ സിറ്റി സോലൈലിൽ, അനാഥരും ഉപേക്ഷിക്കപ്പെട്ടവരുമായ കുട്ടികൾക്കായി ഏഴ് കെയര്‍ ഹോമുകൾ, എട്ട് സ്കൂളുകൾ, മതബോധന കേന്ദ്രങ്ങൾ എന്നിവ സന്യാസ സമൂഹം നടത്തുന്നുണ്ട്. സിസ്റ്റർ പെയ്‌സിയുടെയും സഹസന്യസ്തരുടെയും സ്തുത്യര്‍ഹമായ സേവനം വഴി ഇന്നു ആയിരക്കണക്കിന് കുട്ടികൾക്ക് വിദ്യാഭ്യാസം, ഭക്ഷണം, ആത്മീയ രൂപീകരണം, സംരക്ഷണം എന്നിവ ലഭിക്കുന്നുണ്ട്. സായുധ സംഘങ്ങൾ അഴിച്ചു വിടുന്ന ആക്രമണങ്ങളെ തുടര്‍ന്നു വീടുകളിൽ നിന്ന് പലായനം ചെയ്ത ആയിരകണക്കിന് കുട്ടികള്‍ക്കുള്ള അഭയസ്ഥാനമാണ് സിസ്റ്റർ പെയ്‌സി ക്ലെയർ സ്ഥാപിച്ച ഭവനങ്ങള്‍. തോക്കിൻമുനയിൽ വിറയ്ക്കുന്ന ഒരു ജനതയ്ക്ക്, കരുണയുടെയും കരുതലിന്റെയും സാന്നിധ്യവും നിലയ്ക്കാത്ത പ്രതീക്ഷയുടെ അടയാളമായി സേവനം തുടരുകയാണ് ഈ സന്യാസിനി. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-05-13-11:18:52.jpg
Keywords: ഹെയ്തി
Content: 26733
Category: 1
Sub Category:
Heading: ദൈവത്തിലേക്കു മടങ്ങിവരാതെ രാജ്യത്തിന് ഉയിര്‍ത്തെഴുന്നേല്‍പ്പ് ഉണ്ടാകില്ല: മുന്നറിയിപ്പുമായി കര്‍ദ്ദിനാള്‍ സാറ
Content: കൊണാക്രി: ജനങ്ങളും നേതാക്കളും ധാർമ്മികയിലേക്കും ദൈവവുമായുള്ള യഥാർത്ഥ ബന്ധത്തിലേക്കും മടങ്ങിവരാതെ രാജ്യത്തിന് ഉയിര്‍ത്തെഴുന്നേല്‍പ്പ് ഉണ്ടാകില്ലായെന്ന മുന്നറിയിപ്പുമായി ആരാധനാക്രമ തിരുസംഘത്തിന്റെ മുന്‍ തലവന്‍ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ. മെയ് 9ന് ഗിനിയയിലെ ഹോളി മേരി കത്തീഡ്രലിൽവെച്ച് കൊണാക്രി കത്തോലിക്കാ അതിരൂപതയുടെ ആർച്ച് ബിഷപ്പ് ഫ്രാങ്കോയിസ് സില്ലയെ സ്ഥാനാരോഹണ ശുശ്രൂഷയ്ക്കിടെ പങ്കുവെച്ച സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ആഫ്രിക്കന്‍ രാജ്യമായ ഗിനിയയിലെ പ്രതിസന്ധി രാഷ്ട്രീയമോ സാമ്പത്തികമോ ആയ പ്രശ്നങ്ങളിൽ മാത്രമല്ല, ആത്മീയവും ധാർമ്മികവുമായ പരാജയത്തിലും വേരൂന്നിയതാണെന്ന് കർദ്ദിനാൾ സാറ പറഞ്ഞു. ദൈവത്തെ കൂടാതെ സാമൂഹികവും രാഷ്ട്രീയവുമായ പ്രതിസന്ധികളെ മറികടക്കാൻ കഴിയില്ലെന്ന് കർദ്ദിനാൾ രാജ്യത്തിന് മുന്നറിയിപ്പ് നൽകി. ഗിനിയൻ സമൂഹത്തിലെ ആഴത്തിലുള്ള ധാർമ്മിക തകർച്ചയെ കർദ്ദിനാൾ അപലപിച്ചു. "നമ്മൾ അനുദിനം ജീർണ്ണതയുടെയും, നുണകളുടെയും, അഴിമതിയുടെയും ഒരു അന്തരീക്ഷത്താൽ പൂർണ്ണമായും മലിനമായി ജീവിക്കുകയല്ലേ" - എന്ന ചോദ്യം കര്‍ദ്ദിനാള്‍ ഉയര്‍ത്തി. നമ്മുടെ ഗിനിയൻ സമൂഹം പതുക്കെ മരിക്കുന്നത് എങ്ങനെയാണ്? നമ്മുടെ ആന്തരികവും ധാർമ്മികവുമായ ജീവിതത്തിന്റെ തകർച്ച, അഴിമതി, പാഴാക്കൽ, നമ്മുടെ ജീവിതത്തിലും പൊതുനന്മയുടെ നടത്തിപ്പിനെക്കുറിച്ചുള്ള നമ്മുടെ മാനസികാവസ്ഥയിലും ഉണ്ടാകുന്ന ക്രമക്കേട് എന്നിവ കൊണ്ടാണിതെന്നും കർദ്ദിനാൾ ചൂണ്ടിക്കാട്ടി. ദൈവത്തിന്റെ കൈകളിൽ നമ്മെത്തന്നെ ഏൽപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. സത്യത്തിൽ ദൈവത്തിന് മുന്നിൽ കീഴടങ്ങാൻ നാം ആഗ്രഹിക്കാത്തതിനാൽ നാം നിരന്തരം അവിടുത്തോട് കള്ളം പറയുകയാണെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. വിശ്വാസത്തിന്റെ ആത്മാവിനു മാത്രമേ സമാധാനം കൊണ്ടുവരാൻ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുസഭയുടെ വിശ്വാസ പാരമ്പര്യങ്ങളെ മുറുകെ പിടിക്കുകയും കാലഘട്ടത്തിന്റെ വെല്ലുവിളികളെ ശക്തമായി തുറന്നുക്കാട്ടുകയും ചെയ്തു മാധ്യമ ശ്രദ്ധ നേടിയ കര്‍ദ്ദിനാളാണ് റോബര്‍ട്ട് സാറ. 2014 നവംബര്‍ മുതല്‍ 2021 ഫെബ്രുവരി വരെ ആരാധനാക്രമ തിരുസംഘത്തിന്റെ തലവനായിരുന്ന കര്‍ദ്ദിനാള്‍ സാറ വിരമിക്കല്‍ 75 വയസ്സ് പൂർത്തിയായതിനെ തുടർന്ന് 2020-ല്‍ രാജി സമര്‍പ്പിക്കുകയായിരുന്നു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-05-13-14:01:24.jpg
Keywords: സാറ
Content: 26734
Category: 1
Sub Category:
Heading: ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് കെസിബിസി നിർമിച്ച് നൽകുന്ന 70 വീടുകൾ ഇന്നു കൈമാറും
Content: താമരശ്ശേരി: 2024ലെ ഉരുൾ ദുരന്തത്തിൽ തകർന്നടിഞ്ഞ വിലങ്ങാടിലെ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് കെസിബിസി നിർമിച്ച് നൽകുന്ന വീടുകളുടെ ഒന്നാം ഘട്ട കൈമാറ്റം ഇന്ന്. നിർമാണം പൂർത്തിയാക്കിയ 70 വീടുകൾ ഇന്നു കുടുംബങ്ങൾക്ക് കൈമാറും. ഉരുൾ ദുരന്തമുണ്ടായി രണ്ടു വർഷം തികയും മുന്‍പേ, 21 മാസംകൊണ്ട് ദുരിതബാധിതരായ 70 പേർക്ക് മികച്ച സൗകര്യങ്ങളോടുകൂടിയ ഭവനം നിർമിച്ചു നൽകിയ കേരള കത്തോലിക്ക മെത്രാൻ സമിതിയുടെ സാമൂഹിക പ്രതിബദ്ധത അടിവരയിടുന്നതാണ് ഈ കാരുണ്യ പ്രവര്‍ത്തനം. 70 വീടുകൾക്കും ഒരേ പ്ലാനിന് പകരം അംഗങ്ങളുടെ എണ്ണം നോക്കി വ്യത്യസ്തമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മേഖലയിൽ പലയിടങ്ങളിലായി ഒരുക്കിയ വീടുകൾ ടൗൺഷിപ്പിൽ നിന്ന് വ്യത്യസ്‌തമായി സ്വന്തം വീട് എന്ന തോന്നൽ ശക്തിപ്പെടുത്തുമെന്നും സഭാനേതൃത്വം അറിയിച്ചു. വിവിധ രൂപതകൾ, സന്യാസസഭകൾ, സാമൂഹിക സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് ഭവനനിർമാണ പ്രവർത്തനങ്ങൾ നടത്തിയത്. പുനരധിവാസ പദ്ധതി നിർവഹണ ചുമതല കേരള സോഷ്യൽ സർവീസ് ഫോറത്തെയാണു കെസിബിസി ഏൽപ്പിച്ചത്. കേരള സോഷ്യൽ സർവീസ് ഫോറത്തിൻ്റെ താമരശേരി രൂപത ഘടകമായ സിഒഡിയാണു വീട് നിർമാണം പൂർത്തീകരിച്ചത്. ചടങ്ങിൽ പുനരധിവാസ പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടക്കും. പുതിയ എട്ടു വീടുകളുടെ നിർമാണം, ജീവനോപാധി സാധ്യതകൾ വർധിപ്പിക്കൽ, പ്രകൃതി ദുരന്തങ്ങളിൽ കർമനിരതരാകാൻ പ്രാപ്‌തരായ ടാസ്‌ക് ഫോഴ്‌സ് ടീം രൂപവത്കരണം, മാനസിക പിന്തുണക്കായുള്ള കൗൺസിലേഴ്‌സ് ടീം ശക്തീകരണം എന്നിവയ്ക്കാണു രണ്ടാം ഘട്ടത്തിൽ മുൻഗണന നൽകുന്നത്. ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്യും. തലശേരി അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിക്കും. താമരശേരി രൂപതാധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ആമുഖ പ്രഭാഷണം നടത്തും. വടകര എംപി ഷാഫി പറമ്പിൽ, നിയുക്ത നാദാപുരം എംഎൽഎ കെ.എം. അഭിജിത്ത്, മേപ്പയൂർ സലാഫിയ കോളജ് അസോസിയേഷൻ പ്രസിഡന്‍റ് ഡോ. ഹുസൈൻ മടവൂർ, സിഒഡി. പ്രസിഡൻ്റ് മോൺ. ഏബ്രഹാം വയലിൽ, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. തോമസ് തറയിൽ, കെസിബിസി ഡിസാസ്റ്റർ മിറ്റിഗേഷൻ കമ്മിറ്റി അംഗവും രാഷ്ട്രദീപിക മാനേജിംഗ് ഡയറക്‌ടറുമായ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, വാണിമേൽ പഞ്ചായത്ത് പ്രസിഡന്‍റ് പ്രദീപ്, കെ എസ്എസ്എഫ് ഡയറക്‌ടർ ഫാ. ജേക്കബ് മാവുങ്കൽ, സിഒഡി ഡയറക്‌ടർ ഫാ. സായി പാറൻകുളങ്ങര, ദേവഗിരി സെന്റ് ജോസഫ്സ് കോളജ് അഡ്‌മിസിസ്ട്രേറ്റർ ഫാ. ബോണി അഗസ്റ്റിൻ സിഎംഐ, സിസ്റ്റർ ഡോ. ആർദ്ര എസ്ഐസി (പ്രസിഡന്റ്- കെസിഎംഎസ്, കെസിബിസി), അപ്പസ്തോലിക് കാർമൽ സിസ്‌റ്റേഴ്‌സ് പ്രൊവിൻഷ്യൽ സിസ്റ്റർ ജസീന, വിലങ്ങാട് ഫൊറോന വികാരി ഫാ. വിൽസൺ മുട്ടത്തുകുന്നേൽ, റെജി ജെ. കരോട്ട് (ഓൾ കേരള ലേ അനിമേറ്റർ, ജീസസ് യൂത്ത്) തുടങ്ങിയവർ പ്രസംഗിക്കും. പദ്ധതിക്കു പിന്തുണ നൽകിയ വിവിധ സംഘടനകളുടെ പ്രതിനിധികളും ച ടങ്ങിൽ പങ്കെടുക്കും. 2024 ജൂലൈ 30നാണ് വാണിമേൽ പഞ്ചായത്തിലെ വിലങ്ങാട് പ്രദേശവാസികളുടെ സര്‍വ്വതും കാര്‍ന്നെടുത്ത ദുരന്തമുണ്ടായത്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-05-14-09:33:08.jpg
Keywords: കെസിബിസി
Content: 26735
Category: 1
Sub Category:
Heading: വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയ്ക്ക് വെടിയേറ്റ സ്ഥലത്ത് ലെയോ പാപ്പ പ്രാർത്ഥന നടത്തി
Content: വത്തിക്കാന്‍ സിറ്റി: നാലര പതിറ്റാണ്ടിന് മുന്‍പ് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായ്ക്ക് വെടിയേറ്റ സ്ഥലത്ത് ലെയോ പാപ്പ ഇന്നലെ പ്രാർത്ഥന നടത്തി. ഇന്നലെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ പൊതുകൂടിക്കാഴ്ചയ്ക്കെത്തിയ ലെയോ പതിനാലാമൻ പാപ്പ, തന്റെ മുൻഗാമികളിൽ ഒരാളായ ജോൺ പോൾ മാർപാപ്പയ്ക്ക് വെടിയേറ്റ സ്ഥലത്തെത്തി മുട്ടുകുത്തി പ്രാർത്ഥിക്കുകയായായിരിന്നു. 1981-ൽ മെയ് പതിമൂന്നാം തീയതി ബുധനാഴ്ച പൊതുകൂടിക്കാഴ്ചയ്ക്കായെത്തിയ അവസരത്തിലായിരുന്നു ജോണ്‍ പോള്‍ പാപ്പയ്ക്ക് നേരെ വധശ്രമമുണ്ടായത്. ബുധനാഴ്ചകളിലെ പതിവുപോലെ, വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ പൊതുകൂടിക്കാഴ്ചയ്‌ക്കെത്തിയ അവസരത്തിലാണ് ലെയോ പാപ്പ പ്രാര്‍ത്ഥന നടത്തിയത്. മരിയഭക്തനായിരുന്ന വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായ്ക്ക് നേരെ, 45 വർഷങ്ങൾക്ക് മുൻപ്, ഫാത്തിമ മാതാവിന്റെ തിരുനാൾ ദിനത്തിൽ ഉണ്ടായ ആക്രമണത്തെ അനുസ്മരിച്ച പാപ്പ, ഫാത്തിമ മാതാവിന്റെ സന്ദേശം ലോകത്തിന് സമാധാനത്തിന്റെയും പ്രത്യാശയുടെയും ആഹ്വാനമാണെന്ന് ഓർമിപ്പിച്ചു. യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കായി മറിയത്തിന്റെ നിർമ്മലഹൃദയത്തോട് പ്രാർത്ഥിക്കാൻ ഏവരോടും അഭ്യർത്ഥിച്ചു. 1981 മെയ് 13-ന്, പൊതുകൂടികാഴ്ചയ്ക്കിടയിൽ തുറന്ന വാഹനത്തിൽ സഞ്ചരിച്ച്, വിശ്വാസികളെ അഭിവാദനം ചെയ്യുന്നതിനിടെ മുഹമ്മദ് അലി എന്ന അക്രമി, വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയ്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തിന് റോമിലെ ജെമെല്ലി ആശുപത്രിയിലാണ് അടിയന്തിര ചികിത്സ നൽകിയത്. അവിടെ നടന്ന ശസ്ത്രക്രിയയ്ക്ക് ശേഷം നൽകിയ സന്ദേശത്തിൽ, ആക്രമണം നടത്തിയ വ്യക്തിയോട് താൻ ക്ഷമിക്കുന്നുവെന്ന് പാപ്പ പ്രഖ്യാപിക്കുകയും, പിന്നീട് ജയിലിലെത്തി അദ്ദേഹത്തെ നേരിൽ കണ്ട് മാപ്പ് നൽകുകയും ചെയ്തിരുന്നു. ഈ സംഭവത്തിനു പിന്നാലെ വിശുദ്ധ ജോൺ പോൾ രണ്ടാമൻ, പാപ്പയെന്ന നിലയിൽ താൻ സ്വീകരിച്ചിരുന്ന ”ഞാൻ പൂർണ്ണമായും നിനക്കുള്ളവൻ" (Totus Tuus Ego Sum) എന്ന വാക്യം രേഖപ്പെടുത്തിയ പരിശുദ്ധ അമ്മയുടെ ചിത്രം അപ്പസ്തോലിക കൊട്ടാരത്തിന്റെ ചുമരിൽ സ്ഥാപിക്കുകയും, പരിശുദ്ധ മറിയത്തിന് തന്നെത്തന്നെ സമർപ്പിക്കുകയും ചെയ്തിരുന്നു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-05-14-10:59:13.jpg
Keywords: ജോണ്‍
Content: 26736
Category: 1
Sub Category:
Heading: തിരുനാള്‍ ദിനത്തില്‍ ഫാത്തിമ തീര്‍ത്ഥാടന കേന്ദ്രത്തിലെത്തിയത് ലക്ഷങ്ങള്‍
Content: ലിസ്ബണ്‍: ഇന്നലെ ഫാത്തിമ മാതാവിന്റെ തിരുനാള്‍ ദിനത്തില്‍ പോർച്ചുഗലിലെ ഫാത്തിമ തീര്‍ത്ഥാടന ദേവാലയത്തിൽ എത്തിയത് ലക്ഷകണക്കിന് തീർത്ഥാടകർ. 109 വർഷങ്ങൾക്ക് മുമ്പ് മൂന്ന് ഇടയ കുട്ടികൾക്ക് മാതാവ് പ്രത്യക്ഷപ്പെട്ട സ്ഥലത്ത് പതിനായിരങ്ങള്‍ മെഴുകുതിരികള്‍ കത്തിച്ച് ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചു. ഇന്നലെ നടന്ന തിരുനാള്‍ ബലിയര്‍പ്പണത്തില്‍ പോർച്ചുഗലിലെ ലിസ്ബണിലെ പാത്രിയാർക്കീസായ റൂയി മാനുവൽ സൂസ വലേരിയോ മുഖ്യകാര്‍മ്മികനായി. തീർത്ഥാടനം ഇവിടെ അവസാനിക്കുകയല്ല മറിച്ച് ഫാത്തിമ, മാറ്റത്തിന് വേണ്ടി പുറപ്പെടാനുള്ള ഒരു ഇടമാണെന്നും വിശുദ്ധ കുര്‍ബാന മദ്ധ്യേയുള്ള സന്ദേശത്തില്‍ പാത്രിയാർക്കീസ് ഓര്‍മ്മിപ്പിച്ചു. ഇന്നലെ വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിലും വൈകീട്ട് കത്തിച്ച മെഴുകുതിരികളുമായി നടന്ന ജപമാല സമര്‍പ്പണത്തിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ലക്ഷകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. കുറഞ്ഞത് മൂന്നു ലക്ഷത്തോളം വിശ്വാസികള്‍ ഇന്നലെ വൈകീട്ട് ജപമാല സമര്‍പ്പണത്തില്‍ പങ്കെടുത്തുവെന്നാണ് കണക്ക്. 1917 മെയ് 13 മുതൽ ഒക്ടോബർ 13 വരെയുള്ള കാലയളവിൽ ഫാത്തിമയിൽ ആറു തവണയാണ് പരിശുദ്ധ കന്യകാമറിയം ഇടയ ബാലകരായ ലൂസിയാ, ഫ്രാൻസിസ്കോ, ജസീന്ത എന്നിവർക്കു പ്രത്യക്ഷപ്പെട്ടത്. 1917 മേയ് 13ന് ആയിരുന്നു കന്യകാമറിയത്തിന്റെ ആദ്യദർശനം. അന്നു ഫ്രാൻസിസ്കോയ്ക്ക് ഒൻപതും ജസീന്തയ്ക്ക് ഏഴും വയസ്സായിരുന്നു. തുടർന്ന് ഒക്ടോബർ വരെയുള്ള കാലത്തിനിടെ ആറുതവണകൂടി കന്യകാമറിയത്തിന്റെ ദർശനം ഇവർക്കു ലഭിച്ചു. രണ്ടുവർഷത്തിനുശേഷം അസുഖബാധിതരായി ഇരുവരും മരിച്ചെങ്കിലും ഫാത്തിമയിലെ മാതാവിന്റെ ദർശനസ്ഥലം സഭയുടെ പേരുകേട്ട മരിയ തീർത്ഥാടനകേന്ദ്രങ്ങളിലൊന്നായി മാറുകയായിരിന്നു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe> https://www.youtube.com/watch?v=xBwSCW-wwtU
Image: /content_image/News/News-2026-05-14-13:49:09.jpg
Keywords: ഫാത്തിമ
Content: 26737
Category: 1
Sub Category:
Heading: മെയ് 17ന് വൈറ്റ് ഹൗസിന്റെ ആഭിമുഖ്യത്തില്‍ ഒന്‍പത് മണിക്കൂർ പ്രാര്‍ത്ഥനായജ്ഞം
Content: വാഷിംഗ്ടൺ ഡി.സി: അമേരിക്കയുടെ 250-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വൈറ്റ് ഹൗസിന്റെ ആഭിമുഖ്യത്തില്‍ പ്രാര്‍ത്ഥനായജ്ഞം നടത്തുവാന്‍ തീരുമാനിച്ചു. മെയ് 17ന് വാഷിംഗ്ടൺ ഡി.സി.യിലെ നാഷ്ണൽ മാളിൽവെച്ചാണ് ഒന്‍പത് മണിക്കൂർ പ്രാര്‍ത്ഥനായജ്ഞം സംഘടിപ്പിക്കുക. അമേരിക്കയുടെ ക്രിസ്തീയ വേരുകൾ ലോകത്തിന് മുന്നില്‍ സാക്ഷ്യപ്പെടുത്തുന്നതിനും "വിശ്വാസപരമായ നവീകരണം" പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാടകർ പറയുന്നു. "പ്രാർത്ഥനയുടെയും സ്തുതിയുടെയും നന്ദിപ്രകടനത്തിന്റെയും ദേശീയ ജൂബിലി" എന്ന് പേരിട്ടിരിക്കുന്ന സമ്മേളനത്തിൽ പ്രാർത്ഥന സെഷനുകൾ, ക്രിസ്ത്യൻ സംഗീതനിശ, വിശ്വാസസാക്ഷ്യങ്ങൾ, ക്രൈസ്തവ നേതാക്കളുടെയും സർക്കാർ ഉദ്യോഗസ്ഥരുടെയും സന്ദേശങ്ങള്‍ എന്നിവയും നടക്കും. അടിയുറച്ച കത്തോലിക്ക വിശ്വാസിയും യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുമായ മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് എന്നിവരും മുതിർന്ന ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കുചേരും. അമേരിക്കയെ ദൈവത്തിന് പുനർസമർപ്പിക്കുവാനും രാജ്യത്തിന്റെ ക്രിസ്തീയ അടിത്തറയെ പ്രതിഫലിപ്പിക്കുവാനും ലക്ഷ്യമിട്ടാണ് പരിപാടി നടത്തുന്നതെന്നു വൈറ്റ് ഹൗസ് വിശ്വാസകാര്യാലയത്തിന്റെ ഉപദേഷ്ടാവായ പൗള വൈറ്റ്-കെയ്ൻ പറഞ്ഞു. ആരാധന സ്തുതി ഗീതങ്ങളുമായി ബാൻഡുകൾ ഒരുക്കുന്ന സംഗീത വിരുന്നും വിശ്വാസത്തിലും ദേശീയ ഐക്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന സന്ദേശങ്ങളും പരിപാടിയെ മനോഹരമാക്കുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടുണ്ട്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-05-14-14:41:07.jpg
Keywords: പ്രാര്‍ത്ഥ
Content: 26738
Category: 18
Sub Category:
Heading: നവകേരളത്തിന്റെ ശില്പികളാകാന്‍ നിയോഗം ലഭിച്ച നിയുക്ത സര്‍ക്കാരിന് ആശംസകള്‍: കെസിബിസി
Content: കൊച്ചി: നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്റെ നേതൃത്വത്തില്‍ അധികാരമേല്‍ക്കുന്ന മന്ത്രിസഭയ്ക്കും തെരഞ്ഞെടുക്കപ്പെട്ട എല്ലാ ജനപ്രതിനിധികള്‍ക്കും കേരള കത്തോലിക്കാ മെത്രാന്‍ സമിതി ആശംസകള്‍ നേര്‍ന്നു. ജനങ്ങള്‍ അര്‍പ്പിച്ച വലിയ വിശ്വാസം അഭംഗുരം കാത്തുസൂക്ഷിക്കാനും വിവേചനരഹിതവും നീതിയുക്തവുമായ ഭരണം കാഴ്ചവയ്ക്കാനും പുതിയ സര്‍ക്കാരിന് സാധിക്കട്ടെയെന്ന് കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് വര്‍ഗീസ് ചക്കാലയ്ക്കല്‍ ആശംസിച്ചു. ജനാധിപത്യ മൂല്യങ്ങളിലും ഭരണഘടനയിലും അധിഷ്ഠിതമായ സമഭാവനയും സഹവര്‍ത്തിത്വവുമാകണം പുതിയ ഭരണകൂടത്തിന്റെ മുഖമുദ്ര. വിഭാഗീയതകള്‍ക്കും ചേരിതിരിവുകള്‍ക്കും അതീതമായി സകലരെയും ഉള്‍ക്കൊള്ളുന്ന ഒരു വികസന സംസ്‌കാരം സംസ്ഥാനത്ത് വളര്‍ന്നുവരേണ്ടതുണ്ട്. നാടിന്റെ നന്മയ്ക്കും പുരോഗതിക്കും വേണ്ടിയുള്ള സര്‍ക്കാരിന്റെ എല്ലാ ജനപക്ഷ പ്രവര്‍ത്തനങ്ങള്‍ക്കും കേരള കത്തോലിക്കാ സഭയുടെ പൂര്‍ണ്ണമായ പിന്തുണയും സഹകരണവും വാഗ്ദാനം ചെയ്യുന്നു. സംസ്ഥാനം നേരിട്ടുകൊണ്ടിരിക്കുന്ന വിവിധങ്ങളായ ആനുകാലിക പ്രതിസന്ധികള്‍ക്ക് ക്രിയാത്മകമായ പരിഹാരം കണ്ടെത്താന്‍ സര്‍ക്കാരിന് കഴിയണം. പ്രത്യേകിച്ച്, മലയോര കര്‍ഷകരും തീരദേശ ജനതയും നേരിടുന്ന ഗൗരവകരമായ ജീവല്‍പ്രശ്‌നങ്ങള്‍ പരിഗണന അര്‍ഹിക്കുന്നു. അവരുടെ ആശങ്കകള്‍ അകറ്റുന്നതിനും ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും പ്രത്യേക പദ്ധതികളും സജീവമായ ഇടപെടലുകളും അനിവാര്യമാണ്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിന് മുന്‍ഗണന നല്‍കുന്ന സമീപനം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് പ്രത്യാശിക്കുന്നു. സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം കേരളത്തിന്റെ പാരമ്പര്യമായ സാമുദായിക ഐക്യം നിലനിര്‍ത്തുന്നതിനും ഊന്നല്‍ നല്‍കുന്ന പ്രവര്‍ത്തന ശൈലി പുതിയ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് കേരളത്തിലെ കത്തോലിക്കാ സമൂഹം വിശ്വസിക്കുന്നു. നവകേരളത്തിന്റെ ശില്പികളാകാന്‍ നിയോഗം ലഭിച്ച എല്ലാ ജനപ്രതിനിധികള്‍ക്കും അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കാന്‍ സര്‍വ്വേശ്വരന്‍ തുണയാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുകയാണെന്നും കെ‌സി‌ബി‌സി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/India/India-2026-05-14-16:09:07.jpg
Keywords: കെസിബിസി
Content: 26739
Category: 1
Sub Category:
Heading: സായുധധാരികള്‍ തട്ടിക്കൊണ്ടുപോയ നൈജീരിയന്‍ വൈദികന് 3 മാസങ്ങള്‍ക്ക് ശേഷം മോചനം
Content: അബൂജ: സായുധധാരികള്‍ തട്ടിക്കൊണ്ടുപോയി തടങ്കലിലാക്കിയ നൈജീരിയന്‍ വൈദികന് 3 മാസങ്ങള്‍ക്ക് ശേഷം മോചനം. കഴിഞ്ഞ ഫെബ്രുവരി 7ന് അക്രമികൾ തട്ടികൊണ്ടുപോയ, നൈജീരിയയിലെ കഫഞ്ചൻ രൂപതാംഗമായ ഫാ. നഥാനിയേൽ അസുവായാണ് മോചിതനായിരിക്കുന്നത്. അതേസമയം വൈദികനൊപ്പമുണ്ടായിരിന്ന മറ്റു പത്തുപേരെക്കുറിച്ച് അറിവില്ലെന്ന് രൂപത അറിയിച്ചു. നീണ്ട മൂന്ന് മാസങ്ങൾക്ക് ശേഷമാണെങ്കിലും ഫാ. അസുവ സ്വതന്ത്രനാക്കപ്പെട്ടതിൽ സന്തോഷമറിയിച്ച രൂപത, അദ്ദേഹത്തിന് വേണ്ട ചികിത്സകൾ ലഭ്യമാക്കിക്കൊണ്ടിരിക്കുകയാണെന്നും, നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി സുരക്ഷിതമാണെന്നും വ്യക്തമാക്കി. രൂപതയിലെ വിശ്വാസികളുടെയും സമർപ്പിതരുടെയും തുടർച്ചയായ പ്രാർത്ഥനയുടെ കൂടി ഫലമാണ് ഫാ. അസുവായെയുടെ സ്വാതന്ത്ര്യമെന്നും തന്റെ നാമം വിളിച്ചപേക്ഷിക്കുന്നവരെ ഉപേക്ഷിക്കുന്നവനല്ല ദൈവമെന്നാണ് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യത്തിലൂടെ തങ്ങൾ മനസിലാക്കുന്നതെന്നും രൂപതാ ചാൻസലർ ഫാ. ജേക്കബ് ഷാനെറ്റ് പ്രസ്താവിച്ചു. നൈജീരിയയിലെ കടുണ സംസ്ഥാനത്തുള്ള കൗര പ്രദേശത്തെ കാർക്കുവിലുള്ള പരിശുദ്ധ ത്രിത്വത്തിന്റെ ഇടവകയിൽ സേവനം ചെയ്തിരുന്ന ഫാ. അസുവായെയെ അദ്ദേഹത്തിന്റെ ഇടവകയില്‍ നിന്നാണ് പത്ത് ഇടവകക്കാർക്കൊപ്പം ഫെബ്രുവരി ഏഴിന് രാവിലെ സായുധ അക്രമിസംഘം തട്ടിക്കൊണ്ടുപോയത്. അന്നു തട്ടിക്കൊണ്ടുപോകുന്നതിനിടെ 3 പേർ ദാരുണമായി കൊല്ലപ്പെട്ടിരുന്നു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-05-15-19:31:49.jpg
Keywords: നൈജീരി
Content: 26740
Category: 18
Sub Category:
Heading: സഭ കാലത്തിനൊത്ത് സജ്ജമാകണം: മാർ തോമസ് തറയിൽ
Content: കുട്ടിക്കാനം: ക്രൈസ്‌തവ വിശ്വാസത്തിന്റെ നന്മയും സാധ്യതയും പൊതുസമൂഹത്തിന്റെ സമഗ്രവളർച്ച പ്രയോജനപ്പെടും വിധം സഭ കാലത്തിനൊത്തു സജ്ജമാകണമെന്ന് ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ. കാഞ്ഞിരപ്പള്ളി രൂപത രണ്ടാമത് എപ്പാർക്കിയൽ അസംബ്ലിയുടെ സമാപന സമ്മേളനത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു മാർ തോമസ് തറയിൽ. സഭയെ തകർക്കാനും തളർത്താനും ഭയപ്പെടുത്താനും പല തലങ്ങളിൽ നടക്കുന്ന നീക്കങ്ങളെ ധീരമായ ചെറുക്കാനും ക്രൈസ്തവ സ്വത്വബോധം ധീരമായി മുറുകെപ്പിടിക്കാനും കഴിയണമെന്നു മാർ തോമസ് തറയിൽ പറഞ്ഞു. എഫ്‌സിആർഎ ബിൽ പാസാക്കാനുള്ള കേന്ദ്രസർക്കാർ നീക്കവും ദളിത കത്തോലിക്കർക്ക് ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിക്കുന്നതും മിഷ്ണറിമാരെ ഭീഷണിപ്പെടുത്തുന്നതുമൊക്കെ ക്രൈസ്‌തവ സമൂഹത്തെ അപരവത്കരിക്കാനുള്ള ആസൂത്രിത നീക്കങ്ങളുടെ ഭാഗമാണെന്നും മാർ തോമസ് തറയിൽ കൂട്ടിച്ചേർത്തു. രൂപതയുടെയും സഭയുടെയും മുന്നോട്ടുള്ള പ്രയാണത്തിന് ഗുണകരമാകും വിധമുള്ള ആലോചനകൾക്കും ആസൂത്രണങ്ങൾക്കും ഒരുക്കങ്ങൾക്കും എപ്പാർക്കിയൽ അസംബ്ലി വേദിയായതായി അധ്യക്ഷപ്രസംഗത്തിൽ കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കൽ പറഞ്ഞു. പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ.ബിനോ പി. ജോസ്, സിഞ്ചെല്ലൂസ് ഫാ.ഡോ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ എന്നിവർ പ്രസംഗിച്ചു. എപ്പാർക്കിയൽ അസംബ്ലി റിപ്പോർട്ട് ചാൻസലർ ഫാ.ഡോ. മാത്യു ശൗര്യാംകുഴി അവതരിപ്പിച്ചു. ഇന്നലെ സാമൂഹിക സമ്പർക്ക മാധ്യമങ്ങളെക്കുറിച്ച് ഫാ.ഡോ. സാബു കുമ്പുക്കലും നവീകൃത പ്രേഷിത സമൂഹം എന്നതിൽ ഫാ.ഡോ. ഫ്രാൻസിസ് ദേവസി ഇലവത്തിങ്കലും വിഷയാവതരണം നടത്തി. ഡോ. ജൂബി മാത്യു, ഫാ.ഡോ. ജോസഫ് തെക്കേവയലിൽ എന്നിവർ മോഡറേറ്റർമാരായിരുന്നു.
Image: /content_image/India/India-2026-05-16-08:36:42.jpeg
Keywords: തറയി
Content: 26741
Category: 1
Sub Category:
Heading: അന്ത്യ അത്താഴത്തെ വികലമാക്കിയ 'ടൈംസ് ഓഫ് ഇന്ത്യ' പത്രത്തിനെതിരെ വ്യാപക പ്രതിഷേധം
Content: കൊച്ചി: ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാന ശിലയായ അന്ത്യ അത്താഴത്തെ രാഷ്ട്രീയ വിവാദങ്ങള്‍ക്കായി ദുരുപയോഗം ചെയ്‌ത 'ടൈംസ് ഓഫ് ഇന്ത്യ'യുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം. ഇന്നലെ മെയ് 15 ന് പ്രസിദ്ധീകരിച്ച പത്രത്തിൻ്റെ കേരള പതിപ്പിൽ രാഷ്ട്രീയ നേതാക്കളുടെ മുഖങ്ങൾ അന്ത്യ അത്താഴ ചിത്രത്തിൽ ഉൾപ്പെടുത്തി കാർട്ടൂൺ നൽകിയാണ് പത്രം വികലമാക്കിയത്. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ക്രൈസ്തവ വിശ്വാസികളുടെ ഹൃദയത്തിൽ വിശുദ്ധമായി നിലകൊള്ളുന്ന അന്ത്യ അത്താഴ ദൃശ്യം രാഷ്ട്രീയ പരിഹാസത്തിന്റെ തലത്തിലേക്ക് താഴ്ത്തിക്കൊണ്ടുവന്ന നടപടി മാധ്യമധർമ്മത്തിനും സാമൂഹിക ഉത്തരവാദിത്തത്തിനും യാതൊരു വിധത്തിലും നിരക്കുന്നതല്ലായെന്ന് വിവിധ ക്രൈസ്തവ സംഘടനകള്‍ ചൂണ്ടിക്കാട്ടി. ഇത് കേവലം ആശയ ദാരിദ്ര്യമല്ലെന്നും കൃത്യമായ അജണ്ടയോടെയുള്ള ക്രൈസ്‌തവ വിരുദ്ധതയാണെന്നും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ യൂത്ത് കൗൺസിൽ ആരോപിച്ചു. മാധ്യമങ്ങൾ പുലർത്തേണ്ട സാംസ്‌കാരിക മര്യാദകളുടെ ലംഘനമാണിതെന്ന് കെസിവൈഎം ലത്തീൻ സംസ്ഥാന സമിതിയും കുറ്റപ്പെടുത്തി. രാഷ്ട്രീയത്തിലെ ഗ്രൂപ്പ് വഴക്കുകളും അധികാര തർക്കങ്ങളും ചിത്രീകരിക്കാൻ മതപരമായ ചിഹ്നങ്ങളോ വിശുദ്ധ ഗ്രന്ഥങ്ങളിലെ സന്ദർഭങ്ങളോ ഉപയോഗിക്കുന്നത് തെറ്റായ രീതിയാണ്. ഇത്തരം നടപടികളിലൂടെ ജനാധിപത്യപരമായ സംവാദങ്ങളിൽ മാധ്യമങ്ങൾ പുലർത്തേണ്ട സാംസ്കാരികവും ധാർമ്മികവുമായ മര്യാദകളാണ് ലംഘിക്കപ്പെട്ടിരിക്കുന്നതെന്നും സംഘടന പ്രസ്താവിച്ചു. ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പേരിൽ ക്രൈസ്തവ വിശ്വാസത്തെയും പാവനമായ പ്രതീകങ്ങളെയും അവഹേളിക്കുന്നത് അംഗീകരിക്കാനാവില്ലായെന്നു സീറോ മലബാര്‍ യൂത്ത് മൂവ്മെന്‍റ് വിവിധ രൂപത ഘടകങ്ങളും പ്രസ്താവിച്ചിട്ടുണ്ട്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/India/India-2026-05-16-09:17:49.jpg
Keywords: പത്ര