Contents
Displaying 26301-26310 of 26397 results.
Content:
26762
Category: 1
Sub Category:
Heading: വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പരോളിന് യൂറോപ്യൻ യൂണിയന്റെ പ്രത്യേക ബഹുമതി
Content: സ്ട്രാസ്‌ബർഗ്: വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയായ കർദ്ദിനാൾ പിയട്രോ പരോളിനു യൂറോപ്യൻ യൂണിയന്റെ ബഹുമതി. യൂറോപ്യൻ ഓർഡർ ഓഫ് മെറിറ്റ് ബഹുമതിയ്ക്കാണ് കര്‍ദ്ദിനാള്‍ പരോളിന്‍ അര്‍ഹനായത്. യൂറോപ്യൻ ഭൂഖണ്ഡത്തിന്റെ ഐക്യത്തിനും അടിസ്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിനും ഗണ്യമായ സംഭാവന നൽകിയ വ്യക്തികളോടുള്ള ആദരവിന്റെ ഭാഗമായാണ് 'യൂറോപ്യൻ ഓർഡർ ഓഫ് മെറിറ്റ്' നല്‍കുന്നത്. സ്ട്രാസ്‌ബർഗിൽ നടന്ന സമ്മേളനത്തിലാണ് യൂറോപ്യൻ പാർലമെന്റ് അധ്യക്ഷയായ റോബര്‍ട്ട മെട്സോല പ്രഖ്യാപനം നടത്തിയത്. ഇന്നലെ മെയ് 19 ചൊവ്വാഴ്ച ഔദ്യോഗിക അവാർഡ് ദാന ചടങ്ങ് നടന്നു. സമാധാനം, മനുഷ്യാവകാശം, രാജ്യങ്ങൾ തമ്മിലുള്ള സഹകരണം എന്നിവയ്ക്ക് നൽകിയ സംഭാവനകളെ അംഗീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ ബഹുമതി നൽകുന്നതെന്ന് യൂറോപ്യൻ യൂണിയന്‍ വ്യക്തമാക്കി. വത്തിക്കാന്റെ വിദേശനയരംഗത്ത് പ്രധാന പങ്കുവഹിച്ചിട്ടുള്ള കര്‍ദ്ദിനാള്‍ പിയട്രോ പരോളിൻ, ആഗോള പ്രശ്നങ്ങളിൽ സംവാദവും പരിഹാര മാർഗങ്ങളുമായി ഇടപെടല്‍ നടത്താറുണ്ട്. സമാധാനത്തിനും മനുഷ്യകുലത്തിന്റെ പൊതുനന്മയ്ക്കുമായി പ്രവർത്തിക്കുന്നതാണ് വത്തിക്കാൻ നയതന്ത്രത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം മുൻപ് വ്യക്തമാക്കിയിരുന്നു. 1950ലെ 'ഷുമാൻ പ്രഖ്യാപനത്തിന്റെ' 75-ാം വാർഷികത്തോടനുബന്ധിച്ചാണ് യൂറോപ്യൻ പാർലമെന്റ് 'യൂറോപ്യൻ ഓർഡർ ഓഫ് മെറിറ്റ്' ബഹുമതി സ്ഥാപിച്ചത്. യൂറോപ്യൻ ഐക്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളായ സമാധാനം, ജനാധിപത്യം,അന്തർദേശീയ സഹകരണം എന്നിവ സംരക്ഷിക്കാൻ ഇടപെടുന്ന വ്യക്തികളെയാണ് പ്രതിവർഷം ഈ പുരസ്കാരത്തിനായി തിരഞ്ഞെടുക്കുന്നത്. കഴിഞ്ഞ 30 വർഷം പരിശുദ്ധ സിംഹാസനത്തിന്റെ നയതന്ത്ര വിഭാഗത്തില്‍ സേവനം ചെയ്ത കര്‍ദ്ദിനാള്‍ പരോളിന്‍ 13 വര്‍ഷമായി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയായി സേവനം ചെയ്യുകയാണ്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-05-20-09:03:53.jpg
Keywords: യൂറോപ്യൻ യൂണിയ

26763
Category: 1
Sub Category:
Heading: താമസാനുമതി ഇസ്രായേൽ റദ്ദാക്കി; ബെത്‌ലഹേമില്‍ സേവനം ചെയ്ത കത്തോലിക്ക വൈദികന്‍ സ്വദേശത്തേക്ക് മടങ്ങി
Content: ജെറുസലേം: താമസാനുമതി പുതുക്കാൻ ഇസ്രായേൽ ഭരണകൂടം തയാറാകാത്തതിനെ തുടര്‍ന്നു ബെത്‌ലഹേമിന് സമീപമുള്ള ബെയ്റ്റ് സഹൂരില്‍ സേവനം ചെയ്തുകൊണ്ടിരിന്ന കത്തോലിക്ക വൈദികന്‍ സ്വദേശത്തേക്ക് മടങ്ങി. ഫാ. ലൂയിസ് സൽമാന്‍ എന്ന വൈദികനാണ് ഇസ്രായേൽ ഭരണകൂടത്തിന്റെ കടുംപിടുത്തത്തെ തുടർന്ന് ജോർദാനിലേക്ക് മടങ്ങിയത്. യേശുവിന്റെ ജനനം ഇടയന്മാർക്ക് വെളിപ്പെടുത്തിയ സ്ഥലമായി വിശ്വസിക്കപ്പെടുന്ന ബെയ്റ്റ് സഹൂർ പട്ടണത്തിൽ അദ്ദേഹം അവസാനമായി അര്‍പ്പിച്ച വിശുദ്ധ കുർബാന വൈകാരികമായിരിന്നുവെന്നു 'പ്രീമിയര്‍' റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രിയപ്പെട്ട നാടായ പാലസ്തീൻ വിട്ട്, സുവിശേഷത്തിന്റെയും നീതിയുടെയും ദൗത്യം തുടർന്നുകൊണ്ട് മാതൃരാജ്യമായ ജോർദാനിലേക്ക് മടങ്ങുകയാണെന്നു അദ്ദേഹം ഇടവക ജനത്തിന് നല്‍കിയ സന്ദേശത്തില്‍ പറഞ്ഞു. വൈദികന്‍ ഇടവകയില്‍ അര്‍പ്പിച്ച അവസാന ദിവ്യബലിയില്‍ ഏകദേശം 150 യുവജനങ്ങളും പങ്കെടുത്തിരിന്നു. പലസ്തീനിലെ യുവജനങ്ങളുടെ ചാപ്ലെയിൻ എന്ന നിലയിൽ, ഫാ. ലൂയിസ് മേഖലയിലെ യുവജനങ്ങള്‍ക്കു ഇടയില്‍ വലിയ സ്വാധീനം ചെലുത്തിയിരിന്നു. യുവജന സ്വാധീനവും അദ്ദേഹത്തിന്റെ രാഷ്ട്രീയ വീക്ഷണങ്ങളും ഇസ്രായേല്‍ ഭരണകൂടത്തെ ചൊടിപ്പിച്ചതായും ഇത് വൈദികന്റെ വിസ റദ്ദാക്കുവാന്‍ കാരണമായതായും മാധ്യമ റിപ്പോര്‍ട്ടുകളുണ്ട്. നാലു വര്‍ഷം മുന്‍പ് പാലസ്തീനില്‍, മാധ്യമ പ്രവര്‍ത്തകയും ക്രൈസ്തവ വിശ്വാസിയുമായ ഷിരീൻ അബു അക്ലേ ഇസ്രായേലി സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടപ്പോള്‍ മൃതസംസ്കാര ശുശ്രൂഷയ്ക്കും വിലാപ യാത്രയ്ക്കും ഫാ. ലൂയിസാണ് നേതൃത്വം നൽകിയത്. ഇത് ഉള്‍പ്പെടെ വൈദികന്‍ മേഖലയില്‍ ചെലുത്തുന്ന സ്വാധീനത്തിലുള്ള ആശങ്കയെ തുടര്‍ന്നാകാം താമസാനുമതിയ്ക്കുള്ള വിലക്കെന്ന് കരുതപ്പെടുന്നു. വിശുദ്ധവാരത്തിലും ഈസ്റ്റർ ചടങ്ങുകളിലും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ, കന്യാസ്ത്രീകൾക്കും വൈദികര്‍ക്കും നേരെയുള്ള ആക്രമണങ്ങൾ, ക്രിസ്തീയ പ്രതീകങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ തുടങ്ങീ വിശുദ്ധ നാട്ടില്‍ ക്രൈസ്തവര്‍ക്ക് നേരെ വിവിധ ഭീഷണികള്‍ ഉയരുന്നതിനിടെയാണ് വൈദികനുള്ള അനുമതിയും ഇസ്രായേല്‍ ഭരണകൂടം റദ്ദാക്കിയിരിക്കുന്നത്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-05-20-16:46:27.jpg
Keywords: ഇസ്രാ, ബെത്ല

26764
Category: 1
Sub Category:
Heading: യുകെയില്‍ 246 ഹോങ്കോംഗ് സ്വദേശികള്‍ കത്തോലിക്ക വിശ്വാസം സ്വീകരിച്ചു
Content: ഹോങ്കോംഗ്: ഈസ്റ്ററിനോട് അനുബന്ധിച്ച് ഇംഗ്ലണ്ടിലും വെയിൽസിലും വിവിധ ദേവാലയങ്ങളില്‍ നടന്ന ഈസ്റ്റർ വിജിൽ ആഘോഷത്തോട് അനുബന്ധിച്ച് ഹോങ്കോങ്ങിൽ നിന്നുള്ള 246 പേര്‍ കത്തോലിക്ക വിശ്വാസം സ്വീകരിച്ചതായി സ്ഥിരീകരണം. ഇംഗ്ലണ്ടിലെയും വെയിൽസിലെയും കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ഇന്നലെ മെയ് 19നാണ് ഇത് സംബന്ധിച്ച ഔദ്യോഗിക കണക്ക് പുറത്തുവിട്ടത്. മുതിർന്നവരും യുവജനങ്ങളും കുട്ടികളും ഉൾപ്പെടെയുള്ളവരാണ് കത്തോലിക്ക വിശ്വാസം സ്വീകരിച്ചതെന്നും 11 വയസ്സിന് താഴെയുള്ള കുട്ടികളും 36-45 വയസ്സ് പ്രായമുള്ളവരുമാണ് മാമ്മോദീസ സ്വീകരിച്ചവരില്‍ ഏറെയുമെന്നും വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഹോങ്കോങ്ങില്‍ നിന്നുള്ള ആയിരകണക്കിന് ആളുകളാണ് യുകെയില്‍ കഴിയുന്നത്. 10 നഗരങ്ങളിലായി വെസ്റ്റ്മിൻസ്റ്റർ, സൗത്ത്വാർക്ക്, സാൽഫോർഡ്, ഗ്ലാസ്ഗോ തുടങ്ങിയ നിരവധി രൂപതകളിലുള്ള കണക്കാണ് പുറത്തുവിട്ടിരിക്കുന്നത്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-05-20-19:56:57.jpg
Keywords: ഹോങ്കോ

26765
Category: 18
Sub Category:
Heading: ചങ്ങനാശേരി അതിരൂപത നിതാന്ത ജാഗ്രത പുലർത്തുന്ന ഇടയന്മാരുടെ നേതൃത്വമുള്ള സമൂഹം: ബിഷപ്പ് സാമുവൽ ഐറേനിയോസ്
Content: ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ 140-ാമത് അതിരൂപതാദിനം തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ഫെറോനാ പള്ളി അങ്കണത്തിലെ ഫാ. ഡൊമിനിക് തോട്ടാശേരി നഗറിൽ നടന്നു. പത്തനംതിട്ട ബിഷപ്പ് ഡോ. സാമുവൽ മാർ ഐറേനിയോസ് അതിരൂപതാദിനം ഉദ്ഘാടനം ചെയ്‌തു. അപ്പസ്തോലിക പ്രബോധനങ്ങളിൽ നിന്നും വ്യതിചലിക്കാത്ത വിശ്വാസ പാരമ്പര്യമാണ് ചങ്ങനാശേരി അതിരൂപതയ്ക്കെന്ന് ബിഷപ്പ് അഭിപ്രായപ്പെട്ടു. നിതാന്ത ജാഗ്രത പുലർത്തുന്ന ഇടയന്മാരുടെ നേതൃത്വവും വിശ്വാസവും വിഭവങ്ങ ളും പങ്കുവയ്ക്കുന്നതിൽ ഔദാര്യപൂർവമായ മനസമുള്ള പ്രേക്ഷിത സമൂഹമാണ് ചങ്ങനാശേരി അതിരൂപതയെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു. മലങ്കര കത്തോലിക്കാ സഭയുടെ രൂപീകരണത്തിനും വളർച്ചയ്ക്കും ചങ്ങനാശേരി അതിരൂപ ത നൽകിയ സംഭവാനകൾ സ്‌മരണീയമാണെന്നും അദ്ദേഹം സ്‌മരിച്ചു. ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ അധ്യക്ഷത വഹിച്ചു. മെത്രാഭിഷേക രജതജൂബിലിയിലേക്ക് പ്രവേശിക്കുന്ന ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടത്തിന് മാർ തോമസ് തറയിൽ ആശംസകൾ നേർന്നു. ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം അനുഗ്രഹപ്രഭാഷണവും സംസ്ഥാന നേവൽ ഓഫീസർ ഇൻചാർജ് കമഡോർ വർഗീസ് മാത്യു കറുകക്കളത്തിൽ മുഖ്യപ്രഭാഷണവും നടത്തി. തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രമുഖ ജീവകാരുണ്യ പ്രവർത്തക ശാന്താ ജോസിനും കുട്ടനാടിന്റെ വികസനത്തിൽ നിർണായക പങ്ക് നൽകിയ മുൻ എംഎൽഎ ഡോ. കെ.സി. ജോസഫിനും അതിരൂപതയുടെ എക്സലൻസ് അവാർഡുകൾ മാർ തോമസ് തറയിൽ സമ്മാനിച്ചു. ദേശീയ, സംസ്ഥാന തലങ്ങളിൽ മികവു തെളിയിച്ചവ രെയും യുവസംരഭകരെയും ഏഴു മക്കളിൽ കൂടുതലുള്ള യുവദമ്പതികളെയും ആദരിച്ചു. അതിരൂപത വികാരി ജനറൽ മോൺ. ആൻ്റണി എത്തയ്ക്കാട്ട്, തൃക്കൊടിത്താനം ഫൊറോന പള്ളി വികാരി ഫാ. സെ ബാസ്റ്റ്യൻ പുന്നശേരി, അതിരൂപതാദിന കോ-ഓർഡിനേറ്റർ ഫാ. ചെറിയാൻ കക്കുഴി, അതിരൂപത പിആർഒ അഡ്വ. ജോജി ചിറയിൽ, എഫ്‌സിസി കോൺഗ്രിഗേഷൻ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ബ്രിജി എഫ്‌സിസി, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. രേഖാ മാത്യൂസ്, യുവദീപ്‌തി എസ്എംവൈഎം ഡെപ്യൂട്ടി പ്രസിഡൻ്റ് ലൂസി പീലിപ്പോസ് എന്നിവർ പ്രസംഗിച്ചു. വികാരി ജനറൽ മോൺ. മാത്യു ചങ്ങങ്കരി അതിരൂപതാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വി കാരി ജനറാൾ മോൺ. സ്‌കറിയ കന്യാകോണിൽ പ്രാർത്ഥന നയിച്ചു.
Image: /content_image/India/India-2026-05-21-09:30:29.jpg
Keywords: ചങ്ങനാ

26766
Category: 18
Sub Category:
Heading: സാക്ഷര കേരളത്തിന്റെ രൂപീകരണത്തിൽ സഭാസ്ഥാപനങ്ങൾക്കു വലിയ പങ്ക്: മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ
Content: തൃശൂർ: സർക്കാർ സാക്ഷരതയ്ക്കുവേണ്ടി ചെയ്‌തതിൻ്റെ എത്രതോ ഇരട്ടി സഭയുടെ സ്ഥാപനങ്ങൾവഴി നടപ്പാക്കിയെന്ന ഓര്‍മ്മപ്പെടുത്തലുമായി സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. വടക്കാഞ്ചേരി സെന്റ് ഫ്രാൻസിസ് സേവ്യേഴ്‌സ് ഫൊറോന പള്ളിയിൽ തൃശൂർ അതിരൂപതദിനാഘോഷത്തിനു ദീപം തെളിയിച്ചശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ ആദ്യ ബിഷപ് അഡോൾഫ് മെഡ്‌ലിക്കോട്ട് ചരിത്രകാരനായിരുന്നു. അദ്ദേഹം ബാക്കിവച്ചതു വലിയൊരു പുസ്തകശേഖരമാണ്. മാർ ജോൺ മേനാച്ചേരിയും മാർ ജോർജ് ആലപ്പാട്ടും തുടർന്നു പാവങ്ങളുടെ ബിഷപ്പ് മാർ ജോസഫ് കുണ്ടുകുളവും രൂപതയെ നയിച്ചു. കുണ്ടുകുളം പിതാവാണ് മാനസികവെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി ആദ്യമായി പെരിങ്ങണ്ടൂരിലെ പോപ്പ് പോൾ മേഴ്‌സി ഹോം സ്ഥാപിച്ചത്. സർക്കാരിനു ലക്ഷംവീട് പദ്ധതി ഉപദേശിച്ചത് അദ്ദേഹമാണ്. പിന്നീടു ജൂബിലി മെഡിക്കൽ കോളജടക്കം ആരംഭിച്ച മാർ ജേക്കബ് തൂങ്കുഴിയും നയിച്ചു. ഇപ്പോഴത് മാർ ആൻഡ്രൂസ് താഴത്തിൽ എത്തിനിൽക്കുന്നു. പിന്നാക്കംനിൽക്കുന്ന മേഖലയെ മുന്നിലെത്തിക്കാൻ തൃശൂർ രൂപത വഹിച്ച പങ്ക് വലുതാണ്. ഈ കൂട്ടായ്മ്‌മ സഹോദര സ്നേഹം കൊണ്ട് സംഭവിക്കുന്നതാണ്. രൂപത ചെയ്‌ത ശുശ്രൂഷകൾ സ്വത്തു സമ്പാദിക്കാൻ ആയിരുന്നില്ല. സർക്കാർ സാക്ഷരതയ്ക്കുവേണ്ടി ചെയ്‌തതിൻ്റെ എത്രതോ ഇരട്ടി സഭയുടെ സ്ഥാപനങ്ങൾവഴി നടപ്പാക്കി. പള്ളിക്കൊപ്പം പള്ളിക്കൂടങ്ങളും ഉണ്ടാകണമെന്നു പറഞ്ഞതു ചാവറയച്ചനാണ്. പിന്നീടാണു സർക്കാർ അതു കൊണ്ടുവന്നത്. ഞങ്ങളുടെ ലാഭം സ്വർഗത്തിലെ ലാഭമാണ്. തൃശൂർ നഗരത്തിലുണ്ടായിരുന്ന കുഷ്‌ഠരോഗികളെ മാറ്റിപ്പാർപ്പിക്കാൻ ച ങ്കൂറ്റം കാണിച്ചതു സഭയാണ്. ഇന്നു കുഷ്‌ഠരോഗം കേരളത്തിൽ തുടച്ചുനീക്കി. പള്ളിക്കുള്ളിൽ തുടങ്ങി പള്ളിക്കകത്ത് അവസാനിക്കേണ്ടതല്ല ക്രൈസ്‌തവസമൂഹം. സ്വന്തം അൾത്താരയിൽ മുറിക്കപ്പെടുന്ന അപ്പം സ്വന്തം സഹോദരങ്ങൾ ക്കായി മുറിക്കപ്പെടുന്ന ജീവിതമായി പകർത്താൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ലെയോ പതിനാലാമൻ മാർപാപ്പ തൃശൂർ അതിരൂപത വൈദികരായ ഫാ. തോമസ് കാക്കശേരി, ഫാ. ജോസ് വല്ലൂരാൻ എന്നിവർക്കു നൽകിയ പ്രത്യേക ബഹുമതികളും, ഡേവിസ് എടക്കളത്തൂർ, ഡോ. മേരി റെജീന, പ്രഫ.കെ.എം. ഫ്രാൻ സിസ്, അഡ്വ. ബിജു കുണ്ടുകുളം എന്നിവർക്കു നൽകിയ ഷെവലിയർ പദവിയും, ബ്രദർ ജോസ് ചുങ്കത്ത്, സാന്റി എബ്രഹാം വടയാറ്റുകുഴി എന്നിവർക്ക് അതിരൂപതയുടെ അവാർഡുകളും മാർ റാഫേൽ തട്ടിൽ സമ്മാനിച്ചു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/India/India-2026-05-21-10:45:10.jpg
Keywords: തട്ടിൽ

26767
Category: 1
Sub Category:
Heading: ഏകാന്തതയിലും പ്രാര്‍ത്ഥനയിലും ജീവിതം ധന്യമാക്കിയ കത്തോലിക്ക സന്യാസി ഡാരിയോ ഇനി ഓര്‍മ്മ
Content: ബെയ്റൂട്ട്: ലെബനോനില്‍ ദിവസത്തിന്റെ മുക്കാല്‍ ഭാഗവും പ്രാര്‍ത്ഥനയില്‍ ചെലവഴിച്ചു ശ്രദ്ധ നേടിയ കത്തോലിക്ക സന്യാസി ഡാരിയോ എസ്കോബാർ വിടവാങ്ങി. കൊളംബിയൻ സ്വദേശിയായ അദ്ദേഹം അനേകം വര്‍ഷങ്ങളായി ലെബനോനില്‍ പ്രാര്‍ത്ഥനയിലും നിശബ്ദതയിലുമാണ് ചെലവഴിച്ചുകൊണ്ടിരിന്നത്. മെയ് 18നാണ് അദ്ദേഹം നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്. 92 വയസ്സായിരിന്നു. കാദിഷ താഴ്‌വരയുടെ ഹൃദയഭാഗത്ത് പണം, പ്രശസ്തി എന്നിവയ്ക്ക് പകരം സ്വമേധയാ ദാരിദ്ര്യത്തിന്റെയും നിശബ്ദതയുടെയും പ്രാർത്ഥനയുടെയും പാത തിരഞ്ഞെടുത്തതിലൂടെയാണ് ഡാരിയോ ശ്രദ്ധ നേടിയിരിന്നത്. ഫുട്ബോൾ കളിക്കാരനും ദൈവശാസ്ത്ര മനഃശാസ്ത്ര പ്രൊഫസറുമായിരുന്ന ഡാരിയോയ്ക്കു സ്പാനിഷ്, ഇംഗ്ലീഷ്, ഫ്രഞ്ച്, ഇറ്റാലിയൻ, അറബിക് ഭാഷകളില്‍ പ്രാവീണ്യമുണ്ടായിരിന്നു. 1990-ൽ അദ്ദേഹം ദൈവവിളിയ്ക്കു പ്രത്യുത്തരം നല്‍കുകയായിരിന്നു. തനിക്കുള്ളതെല്ലാം ഉപേക്ഷിച്ച് മാരോണൈറ്റ് സന്യാസിയായ വിശുദ്ധ ചാർബലിന്റെ മാതൃക അദ്ദേഹം പിന്തുടര്‍ന്നു. വാക്കുകളേക്കാൾ ആഴമേറിയ ഒരു ഭാഷ അദ്ദേഹം തിരഞ്ഞെടുത്തു: നിശബ്ദതയുടെയും പ്രാർത്ഥനയുടെയും ഭാഷ. ദിവസവും പതിനാല് മണിക്കൂർ പ്രാർത്ഥനയില്‍ ചെലവഴിച്ച അദ്ദേഹം 5 മണിക്കൂര്‍ മാത്രമാണ് ഉറങ്ങിയത്. മൂന്ന് മണിക്കൂർ ജോലിയും രണ്ട് മണിക്കൂർ പഠനവും അദ്ദേഹത്തിന്റെ ദിനചര്യയുടെ ഭാഗമായി. ഭക്ഷണം വളരെ ലഘുവായി പരിമിതപ്പെടുത്തിയ അദ്ദേഹം കഠിനമായ സന്യാസ ജീവിതം നയിച്ചു. ടെലിവിഷൻ, ഫോൺ, ഇന്റർനെറ്റ് എന്നിവയൊന്നുമില്ലാതെ ദൈവവുമായുള്ള ബന്ധം ഊഷ്മളമാക്കിയ അദ്ദേഹത്തിന് ലെബനീസ് ജനതയുടെ ഇടയില്‍ ഏറെ ശ്രദ്ധ ലഭിച്ചിരിന്നു. യുദ്ധത്തെ തുടര്‍ന്നു മുറിവേല്‍പ്പിക്കപ്പെട്ട ലെബനീസ് ജനതയ്ക്കു നിശബ്ദതയിൽ ദൈവത്തെ അന്വേഷിക്കുവാനുള്ള കേന്ദ്രമായി ആശ്രമം മാറിയിരിന്നു. ഇന്നലെ മെയ് 20 ബുധനാഴ്ച ഖോഴായയിലെ വിശുദ്ധ ആന്റണി ആശ്രമത്തിൽ ഡാരിയോ എസ്കോബാറിന്റെ മൃതശരീരം സംസ്കരിച്ചു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-05-21-11:39:30.jpg
Keywords: ലെബനോ

26768
Category: 1
Sub Category:
Heading: കോടികളുടെ ആഡംബര ജീവിതം ഉപേക്ഷിച്ച് ഇഎല്‍എഫ് കോസ്മെറ്റിക്സ് സഹസ്ഥാപകന്‍ പൗരോഹിത്യത്തിലേക്ക്
Content: കാലിഫോര്‍ണിയ: സൗന്ദര്യ വര്‍ദ്ധക വ്യവസായ ലോകത്ത് നിര്‍ണായക സ്വാധീനം ചെലുത്തുന്ന ഇഎല്‍എഫ് കോസ്മെറ്റിക്സ് എന്ന പ്രമുഖ സൗന്ദര്യവര്‍ധക ബ്രാന്‍ഡിന്റെ സഹസ്ഥാപകനും ശതകോടീശ്വരനുമായ സ്കോട്ട്-വിൻസെന്റ് ബോർബ കത്തോലിക്ക പൗരോഹിത്യം സ്വീകരിക്കുവാന്‍ ഒരുങ്ങുന്നു. കോടിക്കണക്കിന് ഡോളര്‍ മൂല്യമുള്ള ആസ്തിയും ആഡംബരജീവിതവും ഉപേക്ഷിച്ചാണ് അദ്ദേഹം ദൈവവിളിക്കു മറുപടി നല്‍കിയിരിക്കുന്നത്. മറ്റന്നാള്‍ മെയ് 23ന് അദ്ദേഹം തിരുപ്പട്ടം സ്വീകരിക്കും. 2004-ല്‍ സ്കോട്ട്-വിൻസെന്റ് ബോർബയും ജോസഫ് ഷമയും ചേര്‍ന്നാണ് “eyes, lips, face” എന്നതിന്റെ ചുരുക്കപ്പേരായ e.l.f. Cosmetics സ്ഥാപിച്ചത്. കുറഞ്ഞ വിലയില്‍ ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കിയതോടെ 2014-ഓടെ കമ്പനി 100 മില്യണ്‍ ഡോളറിന്റെ വില്‍പ്പനയിലെത്തി. ബിസിനസ് ലോകത്തും സെലിബ്രിറ്റി ജീവിതത്തിലും മുഴുകിയിരുന്ന ബോർബയുടെ ജീവിതത്തില്‍ പിന്നീട് നിര്‍ണായകമായ വഴിത്തിരിവാണ് ഉണ്ടായത്. 10-ാം വയസ്സില്‍ തന്നെ പൗരോഹിത്യവിളിയോടുള്ള ആഗ്രഹം അനുഭവപ്പെട്ടിരുന്നുവെങ്കിലും “താന്‍ അര്‍ഹനല്ല” എന്ന ചിന്തയാല്‍ അതില്‍നിന്ന് പതിയെ അകന്നുപോയതായും ബോർബ വെളിപ്പെടുത്തി. എന്നാല്‍ 40-ാം വയസ്സില്‍ ജീവിതത്തിലെ ശൂന്യത തിരിച്ചറിഞ്ഞത് അദ്ദേഹത്തെ വീണ്ടും വിശ്വാസത്തിലേക്ക് നയിച്ചു. സമ്പത്തിന്റെയും പ്രശസ്തിയുടെയും ഉച്ചകോടിയില്‍ എത്തിയപ്പോഴും ഉള്ളിലെ ശൂന്യത അദ്ദേഹത്തെ അലട്ടിക്കൊണ്ടിരുന്നു. ഒരു ആഘോഷവിരുന്നിനിടെ അതിയായ ഏകാന്തതയും ദുഃഖവും അനുഭവപ്പെട്ടതോടെയാണ് ദൈവത്തോട് ചേര്‍ന്നുള്ള ജീവിതം നയിക്കുവാന്‍ പ്രാര്‍ത്ഥിച്ചുതുടങ്ങിയതെന്നു ഇഡബ്ല്യുടിഎന്നിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം വെളിപ്പെടുത്തി. 2019-ല്‍ തന്റെ സമ്പാദ്യത്തിന്റെ വലിയൊരു പങ്ക് ദാനധര്‍മ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയ അദ്ദേഹം പിന്നീട് സെമിനാരിയില്‍ ചേര്‍ന്നു. ഫ്രെസ്നോ രൂപതയ്ക്കുവേണ്ടിയാണ് വൈദികപരിശീലനം ആരംഭിച്ചത്. 2025 ജൂണ്‍ 21ന് ട്രാന്‍സിഷണല്‍ ഡീക്കനായി അഭിഷിക്തനായ അദ്ദേഹം മെയ് 23ന് വൈദികപട്ടം സ്വീകരിക്കും. “എന്റെ ജീവിതത്തില്‍ ഇത്ര സന്തോഷം മുമ്പ് ഉണ്ടായിട്ടില്ല” എന്നാണ് ഇപ്പോള്‍ ലളിതജീവിതം നയിക്കുന്ന ബോർബയുടെ പ്രതികരണം. ആഡംബരത്തിനും പ്രശസ്തിക്കും നല്‍കാനാകാത്ത സമാധാനം ദൈവസന്നിധിയില്‍ കണ്ടെത്താന്‍ കഴിഞ്ഞുവെന്നും ഈ ആത്മീയ നിര്‍വൃതിയോടെയാണ് തിരുപ്പട്ടം സ്വീകരിക്കാന്‍ ഒരുങ്ങുന്നതെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. സമ്പത്തും പ്രശസ്തിയും വിജയവും കൊണ്ട് ലോകം ആദരിച്ച സ്കോട്ട്-വിൻസെന്റ് ബോർബ ഇപ്പോള്‍ ആത്മാക്കളുടെ രക്ഷയ്ക്കായി ജീവിതം സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-05-21-14:15:58.jpg
Keywords: പ്രമുഖ, പ്രശസ്ത

26769
Category: 1
Sub Category:
Heading: പാലസ്തീൻ ക്രൈസ്തവ വനിതയുടെ മോചനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് വിശുദ്ധ നാട്ടിലെ സഭാനേതൃത്വം
Content: ജെറുസലേം: മൂന്നു തവണ ഇസ്രായേൽ ജയിലിൽ കഴിഞ്ഞ പാലസ്തീൻ ക്രിസ്ത്യൻ വനിതയുടെ മോചനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് സഭാനേതാക്കള്‍. വെസ്റ്റ് ബാങ്കിലെ ബിർസിറ്റിലുള്ള സെന്റ് പീറ്റേഴ്‌സ് ആംഗ്ലിക്കൻ ദേവാലയ അംഗമായ ലയാൻ നാസിറിനാണ് കഴിഞ്ഞ ദിവസം മോചനം ലഭിച്ചത്. ബിർസിറ്റ് സർവകലാശാലയിൽ പഠിക്കുമ്പോൾ നിരോധിത വിദ്യാർത്ഥി സംഘടനയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 2021-ലാണ് ലയാനെ ആദ്യമായി ജയിലിലടച്ചത്. എന്നാല്‍ ലയാനും കുടുംബവും ഇക്കാര്യം നിഷേധിച്ചിരിന്നു. 2024-ൽ ഇരുപത്തിയഞ്ചു വയസ്സു മാത്രമുണ്ടായിരിന്ന യുവതിയെ പ്രത്യേകിച്ചു കാരണം കൂടാതെ എട്ട് മാസം തടവിലാക്കിയിരുന്നു. നിയമപരമോ ധാർമ്മികമോ ആയ ന്യായീകരണമൊന്നുമില്ലാത്ത ശിക്ഷയാണ് പെണ്‍കുട്ടിയ്ക്കു മേല്‍ ചുമത്തപ്പെട്ടതെന്നു സഭാനേതൃത്വം പ്രസ്താവിച്ചു. ജെറുസലേം ആർച്ച് ബിഷപ്പ് റവ. ഹൊസം നൗം ഉൾപ്പെടെയുള്ള മേഖലയിലുടനീളമുള്ള ആംഗ്ലിക്കൻ സഭാ നേതാക്കൾ യുവതിയുടെ മോചനത്തെ സ്വാഗതം ചെയ്തു. നാസിർ കുടുംബത്തോടും ലയാനോടും ഒപ്പം സന്തോഷിക്കുകയാണെന്നും ഈ അധ്യായം അവസാനിച്ചതിന് ദൈവത്തോട് നന്ദി പറയുകയാണെന്നും അതേസമയം അവർക്കും അവരെപ്പോലുള്ള മറ്റ് കുടുംബങ്ങൾക്കും സമാധാനത്തോടെ ജീവിതം നയിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുകയാണെന്നും സെന്റ് ജോർജ്ജ് കത്തീഡ്രലിന്റെ വികാരിയായി സേവനമനുഷ്ഠിക്കുന്ന റവ. കാനൻ ഡൊണാൾഡ് ബൈൻഡർ പറഞ്ഞു. കാന്റർബറിയിലെ മുൻ ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബി ഉൾപ്പെടെയുള്ള ലോകമെമ്പാടുമുള്ള ആംഗ്ലിക്കൻ നേതാക്കളുടെ പിന്തുണ ലയാൻ നാസിറിന് ലഭിച്ചിരിന്നു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-05-21-14:58:43.jpg
Keywords: പാലസ്തീ

26770
Category: 1
Sub Category:
Heading: ജൂൺ 11ന് അമേരിക്കയെ യേശുവിന്റെ തിരുഹൃദയത്തിന് സമർപ്പിക്കും
Content: വാഷിംഗ്ടണ്‍ ഡിസി: സ്വാതന്ത്ര്യ പ്രഖ്യാപനത്തിൽ ഒപ്പിട്ടതിന്റെ ഇരുനൂറ്റിയൻപതാം വാർഷികത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ യേശുവിന്റെ തിരുഹൃദയത്തിന് സമർപ്പിക്കാന്‍ അമേരിക്കൻ മെത്രാൻ സമിതി തയാറെടുക്കുന്നു. വരുന്ന ജൂൺ 11-നായിരിക്കും രാജ്യത്തെ യേശുവിന്റെ തിരുഹൃദയത്തിലേക്ക് സമർപ്പിക്കുക. ജൂൺ 10 മുതൽ 12 വരെ തീയതികളിൽ ഫ്ലോറിഡയിലെ ഒർലാന്റോയിൽവെച്ച് മെത്രാൻ സമിതിയുടെ പ്ലീനറി സമ്മേളനം നടക്കുന്നുണ്ട്. ഇതിനോട് അനുബന്ധിച്ചായിരിക്കും സമര്‍പ്പണം. അമേരിക്കയിലെ വിശ്വാസികളെ സംബന്ധിച്ചിടത്തോളം നടക്കുന്ന സുപ്രധാന ചടങ്ങിന് ഒരുക്കമായി 250 മണിക്കൂർ ദിവ്യകാരുണ്യ ആരാധന നടത്താനും 250 കാരുണ്യപ്രവൃത്തികൾ ചെയ്യാനും രാജ്യത്തെ ഇടവകകളെയും വിശ്വാസികളെയും മെത്രാൻ സമിതി ആഹ്വാനം ചെയ്തു. 2024-ൽ പുറത്തിറക്കിയ “ദിലേക്സിത് നോസ്” എന്ന ചാക്രികലേഖനത്തിൽ, ആധുനികസമൂഹത്തിലെ ഉപരി വിപ്ലവത്തിന് മറുമരുന്നായി യേശുവിന്റെ തിരുഹൃദയത്തോടുള്ള ഭക്തിയില്‍ ആഴപ്പെടുവാന്‍ ഫ്രാന്‍സിസ് പാപ്പ ആഹ്വാനം ചെയ്തിരിന്നു. അമേരിക്കൻ മെത്രാൻ സമിതിയുടെ പ്രസിഡന്റും ഒക്‌ലഹോമ അതിരൂപതാദ്ധ്യക്ഷനുമായ ആർച്ച് ബിഷപ്പ് പോൾ കോക്‌ലി പ്ലീനറി സമ്മേളനത്തിൽ ആമുഖ പ്രഭാഷണം നടത്തും. അമേരിക്കയിലേക്കുള്ള അപ്പസ്തോലിക ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് ഗബ്രിയേലേ കാച്ചയും പ്ലീനറി സമ്മേളനത്തിൽ സംബന്ധിക്കുന്നുണ്ട്. സമർപ്പണച്ചടങ്ങിന്റെ ഭാഗമായി നടക്കുന്ന വിശുദ്ധ ബലിക്ക് മുൻപായി, യേശുവിന്റെ തിരുഹൃദയത്തെക്കുറിച്ചുള്ള വിചിന്തനങ്ങൾ പങ്കുവയ്ക്കപ്പെടും. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-05-21-15:49:35.jpg
Keywords: തിരുഹൃദയ

26771
Category: 1
Sub Category:
Heading: ബന്ദികളായി കഴിയുന്നവര്‍ മോചിതരാകാന്‍ പ്രാർത്ഥന യാചിച്ച് നൈജീരിയന്‍ മെത്രാന്‍
Content: അബൂജ: സായുധധാരികള്‍ തട്ടിക്കൊണ്ടുപോയ വിദ്യാർത്ഥികളും അധ്യാപകരും മോചിതരാകാന്‍ പ്രാർത്ഥന യാചിച്ച് ഒയോ മെത്രാൻ ബദേജോ എമ്മാനുവേൽ. നൈജീരിയയിലെ ഒയോ സംസ്ഥാനത്തുള്ള ഓഗ്‌ബോമോസോയിലെ സ്‌കൂളുകളിൽനിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട അൻപതിലധികം ആളുകളുടെ മോചനത്തിനായാണ് മെത്രാന്‍ പ്രാര്‍ത്ഥന യാചിച്ചത്. മെയ് 15-നായിരുന്നു ബൈക്കുകളിലെത്തിയ സായുധസംഘം വിവിധ സ്‌കൂളുകളിൽനിന്നായി 45 വിദ്യാർത്ഥികളെയും ഒരു പ്രിൻസിപ്പലിനെയും ഏഴ് അധ്യാപകരെയും തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടിരുന്നു. അത്യന്തം ദുഃഖകരവുമായ സംഭവമാണ് ഉണ്ടായിരിക്കുന്നതെന്നും ഇനി മുതൽ എല്ലാ വിശുദ്ധ കുർബാനകളിലും തടങ്കലിലായവര്‍ക്ക് സുരക്ഷിതമായ മോചനം ലഭിക്കുന്നതിനായി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്ന് ബിഷപ്പ് ബദേജോ എമ്മാനുവേൽ അഭ്യര്‍ത്ഥിച്ചു. പെന്തക്കോസ്ത തിരുനാളിന് ഒരുക്കമായുള്ള പരിശുദ്ധാത്മാവിനോടുള്ള നൊവേനയിലും മറ്റ് മധ്യസ്ഥ പ്രാർത്ഥനകളിലും ഈ നിയോഗം സമര്‍പ്പിക്കണമെന്നും ബിഷപ്പ് ഓര്‍മ്മിപ്പിച്ചു. യാവോത്തയിലുള്ള ബാപ്റ്റിസ്റ്റ് നേഴ്സറി, പ്രൈമറി സ്‌കൂളുകള്‍, എസിയേലേയിലെ ഗ്രാമർ സ്‌കൂള്‍, ഓഗ്‌ബോമോസോയിലെ എൽ.എ. പ്രൈമറി സ്‌കൂള്‍ എന്നിവ ലക്ഷ്യമാക്കിയായിരുന്നു സായുധധാരികളുടെ ആക്രമണം. തട്ടികൊണ്ടുപോകപ്പെട്ട പ്രിൻസിപ്പലും അധ്യാപികയും തങ്ങളുടെ മോചനത്തിനായി ഇടപെടാൻ ഗവൺമെന്റിനോട് അപേക്ഷിക്കുന്ന വീഡിയോ മെയ് 17 ഞായറാഴ്ച സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. അതേസമയം, തട്ടിക്കൊണ്ടുപോകപ്പെട്ട അധ്യാപകരിൽ ഒരാൾ കൊല്ലപ്പെട്ടതായി ഒയോ സംസ്ഥാനത്തിന്റെ ഗവർണർ അറിയിച്ചു. വടക്കു കിഴക്കൻ നൈജീരിയയിൽ ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകൾക്കുമേലെയുള്ള സമ്മർദ്ദം എറിയതുമൂലം അവർ രാജ്യത്തിൻറെ തെക്കുപടിഞ്ഞാറൻ പ്രദേശങ്ങളുൾപ്പെടുന്ന ഭാഗങ്ങളിലേക്ക് നീങ്ങിയിരിക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരം. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-05-22-11:56:01.jpg
Keywords: നൈജീരിയ