Contents

Displaying 26341-26350 of 26397 results.
Content: 26802
Category: 1
Sub Category:
Heading: വിശുദ്ധ പാദ്രെ പിയോ സ്ഥാപിച്ച ആശുപത്രിയുടെ നിലനില്‍പ്പിന് നവീകരണ പദ്ധതിയുമായി ലെയോ പാപ്പ
Content: റോം: ഇറ്റലിയിലെ സാൻ ജിയോവന്നി റൊത്തോന്തോയിൽ വിശുദ്ധ പാദ്രെ പിയോ ആരംഭിച്ച കാസ സൊള്ളിയെവോ ദെല്ല സൊഫെറൻസ എന്ന ആശുപത്രി സാമ്പത്തിക പ്രവർത്തനബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുന്ന പശ്ചാത്തലത്തില്‍ ആശുപത്രിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ നവീകരണപദ്ധതിയുടെ ഭാഗമായി ഫൗണ്ടേഷനെ നയിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി പുതിയ കമ്മീഷനെ മാര്‍പാപ്പ നിയമിച്ചു. പിയെത്രൾച്ചീനയില്‍ സ്ഥിതി ചെയ്യുന്ന ആശുപത്രി ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമേകുന്ന ഭവനം എന്ന പേരിലാണ് അറിയപ്പെട്ടിരിന്നത്. 1956 മെയ് 5-ന് ആരംഭിച്ച ആശുപത്രി ശാസ്ത്രപരീക്ഷണങ്ങളും ഗവേഷണങ്ങളും പ്രോത്സാഹിപ്പിക്കുന്നതുമായ വിധത്തില്‍ ഏറെ ശ്രദ്ധ നേടിയിരിന്നു. ഏതാണ്ട് ആയിരത്തിനടുത്ത് കിടക്കകളും, മൂവായിരത്തോളം പ്രവർത്തകരുമുള്ള ഇവിടെ വർഷംതോറും അറുപതിനായിരത്തിപ്പരം കിടപ്പുരോഗികൾ ഉൾപ്പെടെ ലക്ഷക്കണക്കിന് രോഗികൾക്കാണ് ചികിത്സ നൽകപ്പെടുന്നത്. എഴുപത് വർഷങ്ങൾക്ക് മുൻപ് വിശുദ്ധ പാദ്രെ പിയോ സ്ഥാപിച്ച ഈ സ്ഥാപനം, സാമ്പത്തിക, പ്രവർത്തന ബുദ്ധിമുട്ടുകൾ അഭിമുഖീകരിക്കുന്ന സാഹചര്യത്തിലാണ് അടിയന്തര ഇടപെടല്‍ മാര്‍പാപ്പ നടത്തിയത്. ഇനി മുതല്‍ ആശുപത്രിയെ നയിക്കുന്നതും, അതിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതും, മാക്സിമോ കബയ്യേറോ ലേദോ അധ്യക്ഷനായുള്ള വത്തിക്കാനിലെ ധനകാര്യവിഭാഗം സെക്രട്ടറിയേറ്റിന്റെ (SPE) കമ്മീഷനായിരിക്കും. പരിശുദ്ധ സിംഹാസനത്തിന്റെ പൈതൃകസ്വത്തുക്കൾ കൈകാര്യം ചെയ്യുന്ന വിഭാഗം സെക്രട്ടറി ഫാബിയോ ഗാസ്പെരീനി കമ്മീഷന്റെ പ്രവർത്തനങ്ങളെ ക്രോഡീകരിക്കുന്നതിൽ അധ്യക്ഷനെ സഹായിക്കുക. ആശുപത്രിയുമായി ബന്ധപ്പെട്ട പ്രസ്ഥാനങ്ങളുടെ നിലവിലെ സാമ്പത്തികസ്ഥിതി, നടത്തിപ്പ്, ധനവിനിയോഗം തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കുക, അതിന്റെ അടിസ്ഥാനത്തിൽ പ്രസ്ഥാനത്തെ മെച്ചപ്പെടുത്താനുപകരിക്കുന്ന ഹ്രസ്വ-ദീർഘകാല പദ്ധതികൾക്ക് വേണ്ട നിർദ്ദേശങ്ങൾ സമർപ്പിക്കുകയും, അവയ്ക്ക് അംഗീകാരം കിട്ടുന്ന മുറയ്ക്ക് അവ നടപ്പിലാക്കുകയും ചെയ്യുക തുടങ്ങിയവയായിരിക്കും കമ്മീഷന്റെ പ്രധാന ചുമതലകൾ. പരിശുദ്ധ പിതാവിന്റെ അംഗീകാരത്തോടെയും അറിവോടെയുമായിരിക്കും പ്രധാനപ്പെട്ട തീരുമാനങ്ങളും പ്രവർത്തനങ്ങളും നടക്കുക. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-05-29-05:46:49.jpg
Keywords: ആശുപത്രി, പാദ്രെ
Content: 26803
Category: 1
Sub Category:
Heading: ദിവ്യകാരുണ്യത്തിന് പിന്നാലെ ആയിരങ്ങള്‍; അമേരിക്കയിലെ ദിവ്യകാരുണ്യ തീര്‍ത്ഥാടനം പുരോഗമിക്കുന്നു
Content: സവാന്ന (അമേരിക്ക): ദിവ്യകാരുണ്യത്തിലുള്ള യേശുവിന്റെ സജീവ സാന്നിധ്യത്തിലുള്ള വിശ്വാസം അനേകരില്‍ ആഴപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ദിവ്യകാരുണ്യ തീര്‍ത്ഥാടനം അമേരിക്കയില്‍ പുരോഗമിക്കുന്നു. ഓരോ ദിവസവും ദിവ്യകാരുണ്യ തീര്‍ത്ഥാടത്തില്‍ നിരവധി വിശ്വാസികളാണ് പങ്കുചേരുന്നത്. മെയ് 24 പന്തക്കുസ്ത തിരുനാള്‍ ദിനത്തില്‍ ഫ്ലോറിഡയില്‍ നിന്നാണ് ദിവ്യകാരുണ്യ തീര്‍ത്ഥാടനം ആരംഭിച്ചത്. രാജ്യത്തിന്റെ 250-ാം വാർഷികത്തോടനുബന്ധിച്ച്, നടത്തുന്ന ദിവ്യകാരുണ്യ പ്രയാണം എന്ന സവിശേഷത ഇത്തവണത്തെ തീര്‍ത്ഥാടനത്തിനുണ്ട്. കിഴക്കൻ അമേരിക്കയിലുടനീളം 2,000 മൈലിലധികം ദൂരമാണ് ദിവ്യകാരുണ്യ പ്രയാണം നടത്തുന്നത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ദിവ്യകാരുണ്യ പ്രദിക്ഷണത്തില്‍ വൈദികർ, നൈറ്റ്സ് ഓഫ് കൊളംബസ് അംഗങ്ങൾ, അനേകം കുടുംബങ്ങൾ, തീർത്ഥാടകർ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. കനത്ത മഴയെ അവഗണിച്ചായിരിന്നു അനേകരെത്തിയത്. മെയ് 27ന്, സവാനയിലെ ചരിത്രപ്രസിദ്ധമായ വിശുദ്ധ ജോൺ ബാപ്റ്റിസ്റ്റ് കത്തീഡ്രൽ ഉള്‍പ്പെടെയുള്ള ഇടങ്ങളിലൂടെ ദിവ്യകാരുണ്യ തീര്‍ത്ഥാടനം നടന്നു. ഫോർസിത്ത് പാർക്ക്, കോൺഫെഡറേറ്റ് മെമ്മോറിയൽ എന്നിവയുൾപ്പെടെ താണ്ടിയാണ് ദിവ്യകാരുണ്യ യാത്ര കത്തീഡ്രലിൽ എത്തിയത്. ഇന്നലെ മെയ് 28ന്, സൗത്ത് കരോലിനയിലെ ചാൾസ്റ്റണിലാണ് ദേശീയ ദിവ്യകാരുണ്യ തീർത്ഥാടനം നടന്നത്. മെയ് 31 ഞായറാഴ്ച വരെ നോർത്ത് കരോളിനയിലെ വിവിധ ഇടങ്ങളിലൂടെ ദിവ്യകാരുണ്യ തീര്‍ത്ഥാടനം തുടരും. അതിനുശേഷമായിരിക്കും അമേരിക്കയുടെ വടക്കുകിഴക്കൻ ഇടനാഴിയെന്നു അറിയപ്പെടുന്ന ബോസ്റ്റൺ മുതൽ വാഷിംഗ്ടൺ ഡി.സി. വരെ ദിവ്യകാരുണ്യ തീര്‍ത്ഥാടനം നടത്തുക. ദിവ്യകാരുണ്യത്തിന് പിന്നാലെ പ്രാര്‍ത്ഥനയോടെ നീങ്ങുന്ന മെത്രാന്മാരുടെയും വൈദികരുടെയും വിശ്വാസികളുടെയും വിവിധ ചിത്രങ്ങള്‍ ഇതിനോടകം തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-05-29-06:10:57.jpg
Keywords: ദിവ്യകാരുണ്യ
Content: 26804
Category: 1
Sub Category:
Heading: തുർക്കിയില്‍ ആദ്യകാല ക്രിസ്തീയ ചരിത്രം വെളിപ്പെടുത്തുന്ന കണ്ടെത്തലുമായി ഗവേഷകര്‍
Content: ഇസ്താംബൂള്‍: തുർക്കിയില്‍ നടത്തിയ സമീപകാല പുരാവസ്തു കണ്ടെത്തലുകളില്‍ ആദ്യകാല ക്രിസ്തീയ ചരിത്രം വെളിപ്പെടുത്തുന്ന ഫലങ്ങളും. ആദ്യകാല ക്രിസ്തീയ വളർച്ചയെ ആഴത്തില്‍ മനസ്സിലാക്കാൻ സഹായിക്കുന്ന കണ്ടെത്തലുകളാണ് പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നതെന്ന് ബ്രിട്ടീഷ് മാധ്യമമായ 'ദി ഇൻഡിപെൻഡന്റ്' റിപ്പോര്‍ട്ട് ചെയ്യുന്നു. വിശുദ്ധ ബൈബിളുമായി ബന്ധപ്പെട്ടു പരാമര്‍ശിച്ചിരിക്കുന്ന ചരിത്ര നഗരങ്ങളിൽ നിന്ന് പുരാതന ചെറു പള്ളികൾ, ക്രിസ്ത്യൻ ലിഖിതങ്ങൾ, ശവകുടീരങ്ങൾ, വിശ്വാസപരമായ വസ്തുക്കൾ എന്നിവ കണ്ടെത്തിയിട്ടുണ്ട്. പുരാതന നഗരമായ ലാവോദിക്യയിൽ, നാലാം നൂറ്റാണ്ടില്‍ ആരാധനസ്ഥലമായി വിശ്വാസികള്‍ ഒരുമിച്ച് കൂടിയതായി കണക്കാക്കിയിരിന്ന ഭവന ദേവാലയവും ഗവേഷകർ കണ്ടെത്തിയതില്‍ ഉള്‍പ്പെടുന്നു. വലിയ ദേവാലയങ്ങള്‍ നിർമ്മിക്കുന്നതിന് മുന്‍പ് ആദ്യകാല ക്രിസ്ത്യാനികൾ സ്വകാര്യ വീടുകൾ ആരാധനാലയങ്ങളായി ഉപയോഗിച്ചിരുന്നു. അവയിലൊന്നാണ് ഇത്. ഇത്തരത്തിലുള്ള ചുരുക്കം ചില ഭവന ദേവാലയങ്ങള്‍ മാത്രമേ ഇതുവരെ ലോകത്ത് കണ്ടെത്തിയിട്ടുള്ളൂവെന്ന് വിദഗ്ദ്ധർ പറയുന്നു. ഇതിന് അടുത്തുള്ള സാർഡിസിൽ, പുരാവസ്തു ഗവേഷകർ ആറാം നൂറ്റാണ്ടിലെ വലിയ ക്രൈസ്തവ ദേവാലയത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരിന്നു. ഇത് ഒരു കത്തീഡ്രലായി പ്രവർത്തിച്ചിരിക്കാമെന്നാണ് അനുമാനം. </p> <blockquote class="twitter-tweet"><p lang="en" dir="ltr">Spectacular archaeological finds in Turkey shed new light on origins of Christianity | The Independent <br> <a href="https://t.co/4F1DG4IbAL">https://t.co/4F1DG4IbAL</a></p>&mdash; rogueclassicist ~ david meadows (@rogueclassicist) <a href="https://x.com/rogueclassicist/status/2060006239141007734?ref_src=twsrc%5Etfw">May 28, 2026</a></blockquote> <script async src="https://platform.x.com/widgets.js" charset="utf-8"></script> <p> ഇന്നത്തെ ഇസ്താംബൂളിലെ കോൺസ്റ്റാന്റിനോപ്പിളിലെ പ്രശസ്തമായ ഹാഗിയ സോഫിയ ദേവാലയത്തിന്റെ രൂപകൽപ്പന ഈ ദേവാലയത്തിന്റെ ഘടനയെ സ്വാധീനിച്ചതായും ഗവേഷകര്‍ വിലയിരുത്തുന്നു. ആദ്യകാല ക്രിസ്ത്യൻ ലിഖിതങ്ങളും ഇതോടൊപ്പം കണ്ടെത്തിയിട്ടുണ്ടെന്നും 'ദി ഇൻഡിപെൻഡന്റ്' റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റോമൻ സാമ്രാജ്യകാലത്ത് ക്രിസ്തീയ വിശ്വാസത്തിന്റെ വ്യാപനത്തിൽ തുർക്കിയിലെ ജനത വഹിച്ച പങ്ക് എടുത്തുക്കാണിക്കുന്നതാണ് പുതിയ കണ്ടെത്തലുകള്‍. കഴിഞ്ഞ വര്‍ഷം ഉർഫ കാസിലിൽ ക്രിസ്ത്യൻ രചന ആലേഖനം ചെയ്തിട്ടുള്ള മൊസൈക്ക് തറ കണ്ടെത്തിയിരിന്നു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-05-29-08:56:34.jpg
Keywords: തുർക്കി
Content: 26805
Category: 1
Sub Category:
Heading: സക്രാരി കടത്തിക്കൊണ്ടുപോയ വിശ്വാസിക്ക് സഭാഭ്രഷ്ട് കല്‍പ്പിച്ച് മെക്സിക്കന്‍ മെത്രാന്‍: പാപ പരിഹാരത്തിന് വിശ്വാസികളോട് ആഹ്വാനം
Content: സിനലോവ: മെക്സിക്കോയിലെ സിനലോവ സംസ്ഥാനത്തു തിരുവോസ്തി മോഷ്ട്ടിച്ച വിശ്വാസിക്ക് സഭാഭ്രഷ്ട് കല്‍പ്പിച്ച് രൂപത മെത്രാന്റെ ഉത്തരവ്. കുലിയാകാൻ ബിഷപ്പ് മോൺസിഞ്ഞോർ ജെസസ് ജോസ് ഹെരേര ക്വിനോണസാണ് രൂപതയ്ക്കു കീഴിലുള്ള ഇടവകയിൽ നിന്നു വിശുദ്ധ കുർബാന മോഷ്ടിച്ചതിന് സഭയിൽ നിന്ന് പുറത്താക്കുന്നതായി (ലാറ്റേ സെൻറൻഷ്യേ) പ്രഖ്യാപിച്ചുകൊണ്ട് ഉത്തരവിട്ടത്. മെയ് 27ന്, ഹിഗുവേര ഡി സരഗോസയിൽ സ്ഥിതി ചെയ്യുന്ന ഗ്വാഡലൂപ്പ ഇടവകയുടെ ചുമരിൽ സ്ഥാപിച്ച തിരുവോസ്തി സൂക്ഷിച്ച സക്രാരിയാണ് ഇളക്കിമാറ്റി കൊണ്ടുപോയത്. കടത്തിക്കൊണ്ടുപോയ തിരുവോസ്തി 'ബ്ലാക്ക് മാസ്' ഉള്‍പ്പെടെയുള്ള പൈശാചിക ആചാരങ്ങള്‍ക്ക് വേണ്ടി ദുരുപയോഗം ചെയ്യുമോയെന്ന ആശങ്ക ശക്തമാണ്. ഇതിനിടെയാണ് ഇയാളെ സഭയിൽ നിന്ന് പുറത്താക്കുന്നതായുള്ള ഉത്തരവ് മെത്രാന്‍ പുറപ്പെടുവിച്ചത്. കാനൻ നിയമസംഹിതയുടെ 1367 മുതലുള്ള നിയമ പ്രകാരമാണ് നടപടി. സമർപ്പിക്കപ്പെട്ട തിരുവോസ്തി നിലത്ത് എറിയുകയോ, ദൈവനിന്ദയ്ക്ക് വേണ്ടി കൊണ്ടുപോകുകയോ, അവയ്ക്കായി സൂക്ഷിക്കുകയോ ചെയ്യുന്നവര്‍ക്ക് സഭാഭ്രഷ്ട് കല്പിക്കുന്നുണ്ട്. വത്തിക്കാന് മാത്രം പിൻവലിക്കാൻ കഴിയുന്ന ശിക്ഷയാണിത്. കാനോൻ നിയമസംഹിത അനുസരിച്ച്, സഭയുടെ ആരാധനാക്രമ മാനദണ്ഡങ്ങൾക്കനുസൃതമായി, പശ്ചാത്താപ പ്രായശ്ചിത്ത പരിഹാര പ്രവര്‍ത്തി അനുഷ്ഠിക്കുന്നതുവരെ ഇടവകയിലെ വിശുദ്ധ കുർബാന അര്‍പ്പണം നിർത്തിവയ്ക്കുമെന്നും ബിഷപ്പ് പ്രഖ്യാപിച്ചു. പവിത്രമായ ദിവ്യകാരുണ്യത്തിനെതിരെ നടന്ന കുറ്റകൃത്യം ക്രൈസ്തവ ജനതയുടെ വിശ്വാസത്തെയും ഭക്തിയെയും ആഴത്തിൽ മുറിവേൽപ്പിക്കുന്നതാണെന്ന് മോൺ. ഹെരേര ക്വിനോനെസ് പറഞ്ഞു. പ്രായശ്ചിത്തത്തിന്റെയും പരിഹാരത്തിന്റെയും പ്രാർത്ഥനകൾ അർപ്പിക്കാനും വിശുദ്ധ കുർബാനയോടുള്ള സ്നേഹവും ആരാധനയും വളർത്താനും ബിഷപ്പ് ഇടവക ജനത്തോട് അഭ്യര്‍ത്ഥിച്ചു. രൂപതാധ്യക്ഷന്റെ പ്രത്യേക ആഹ്വാന പ്രകാരം മെയ് 28 വ്യാഴാഴ്ച ഉപവാസ പ്രാര്‍ത്ഥനാദിനമായി ഇടവക ആചരിച്ചിരിന്നു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-05-29-09:46:13.jpg
Keywords: ദിവ്യകാരുണ്യ, തിരുവോസ്തി
Content: 26806
Category: 1
Sub Category:
Heading: കുഴഞ്ഞുവീണ വൈദികന് സഹായഹസ്തവുമായി ലെയോ പാപ്പ; ഹൃദയസ്പർശിയായ ദൃശ്യങ്ങൾ വൈറൽ
Content: വത്തിക്കാൻ സിറ്റി: വത്തിക്കാന്‍ ചത്വരത്തില്‍ തന്നെ കാണാനായി മണിക്കൂറുകൾ കാത്തുനിന്ന വൈദികന്‍ ചൂടു മൂലം കുഴഞ്ഞുവീണപ്പോൾ സഹായിക്കാൻ ഓടിയെത്തി ലെയോ പതിനാലാമൻ മാർപാപ്പയുടെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ വൈറലാകുന്നു. ബുധനാഴ്‌ച മാർപാപ്പയുടെ പ്രതിവാര പൊതുദർശന പരിപാടിക്കിടെയായിരുന്നു സംഭവം. തെക്കൻ ഇറ്റലിയിലെ മാർട്ടീന ഫ്രാങ്ക സ്വദേശിയായ 81 വയസുള്ള ഫാ. ഡിയേഗോ സെമരാറോയാണ് കനത്ത ചൂടിനിടെ കുഴഞ്ഞുവീണത്. കുഴഞ്ഞുവീണ വൈദികന്റെ സമീപം ആദ്യമെത്തിയത് മാർപാപ്പയായിരുന്നു. തന്റെ മുന്നിൽ കുനിഞ്ഞുനിൽക്കുന്ന മാർപാപ്പയെ തിരിച്ചറിഞ്ഞ പുരോഹിതൻ "പരിശുദ്ധ പിതാവേ, ഇത് അങ്ങു തന്നെയാണോ" എന്ന് ആശ്ചര്യം പങ്കുവെച്ചു. സാക്ഷികളായ വിശ്വാസികള്‍ കരഘോഷം മുഴക്കിയിരിന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്. പാപ്പയുടെ സ്നേഹത്തോടെയുള്ള ഉടനടി പ്രതികരണത്തിന് വലിയ കൈയടിയാണ് ലഭിക്കുന്നത്. വൈദികന്റെ ആരോഗ്യ നില തൃപ്തികരമാണ്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-05-30-07:45:00.jpg
Keywords: ലെയോ പാപ്പ
Content: 26807
Category: 18
Sub Category:
Heading: മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് സീറോ മലബാർ സഭയുടെ പ്രതിനിധി സംഘം
Content: കൊച്ചി: സീറോ മലബാർ സഭയുടെ പ്രതിനിധിസംഘം മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദർശിച്ചു. മുഖ്യമന്ത്രിക്ക് ആശംസകൾ നേർന്ന പ്രതിനിധിസംഘം സഭയും സമുദായവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ പരിഗ ണനയ്ക്കായുള്ള വിവിധ വിഷയങ്ങളടങ്ങിയ മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിൻ്റെ കത്ത് കൈമാറി. ആര്‍ച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, ആര്‍ച്ച് ബിഷപ്പ് മാർ ജോസഫ് പാംബ്ലാനി, ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, ബിഷപ്പ് മാർ ജോസ് പുളിക്കൽ, സഭയുടെ പിആർഒ. ഫാ. ഡോ. ടോം ഓലിക്കരോട്ട്, പബ്ലിക് അഫയേഴ്സ് കമ്മീഷൻ സെക്രട്ടറി ഫാ. ജെയിംസ് കൊക്കാവയലിൽ സഭയുടെ തിരുവനന്തപുരത്തെ ലെയ്‌സൺ ഓഫീസർ ഫാ. ഡോ. ജോൺ തെക്കേക്കര, കത്തോലിക്ക കോൺഗ്രസ് പ്രസിഡൻ്റ് രാജീവ് കൊച്ചുപറമ്പിൽ എന്നിവരാണു പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നത്.
Image: /content_image/India/India-2026-05-30-07:54:08.jpg
Keywords: സീറോ മലബാ
Content: 26808
Category: 15
Sub Category:
Heading: Devotion to the Sacred Heart: First day
Content: The incarnation of the Messiah, the Son of God is a mystery of faith which has to be recognized without doubt. Because of this mighty miraculous feat the Sacred Heart of Jesus has a profound association with divine nature. Jesus is divine because He is God and human because He is also man. Since Jesus is God, the people on earth are striving to adore, praise and glorify Him in a manner similar to that of the holy angels and heavenly hosts. Since Jesus has both divine and human nature in Him, He is our brother and friend and it is essential that we approach Him with hope and love. While visiting the Sacred Heart of Jesus, if we do strongly believe that we are conversing with the Divine Heart, how much fear, devotion and respect we would express! This Sacred Heart is the fullness of all divinity and all treasures. Therefore it is imperative that we adore the Sacred Heart of Jesus Christ. We can place all our necessities and all the goodness we wish for in the blessed presence of this Divine Heart. If you are afflicted by mental agony and dubiosity, then the most adorable Sacred Heart is beckoning us, “Come to me, all you who labor and are burdened”. If we are suffocated by poverty, ridiculed and scorned, then this Sacred Heart will make us understand that worldly fortunes and worldly recognition are of least importance and what really matters is attaining eternal life. If our family life is disturbed, unhappy and quarrelsome then we have to plead for the mercy of the Sacred Heart. Then our homes will be abundantly blessed. When we are in need of blessings of different dimensions, then the remembrance that Jesus’ Sacred Heart is a wellspring of all treasures and blessings will strengthen us. Therefore, you who are devoted to the Sacred Heart of Jesus, place all your spiritual and worldly needs before the Sacred Heart, through Mary Immaculate at the beginning of this month and pray and plead for its fulfillment. Also offer all the prayers and rituals you do this month for the fulfillment of these petitions. #{black->none->b->INVOCATION (JAPAM) ‍}# Lord God Almighty, full of goodness, You have promised to Saint Margaret Mary that all the favors we ask through the Sacred Heart of Jesus will be certainly granted. I prostrate myself before Your mighty prowess. Bless me all throughout my life, to know and love Your Divine Son and specially to follow the path of St. Margaret Mary during this month. O My God! I do not desire respect and prosperity from You. My only desire is that Your Divine Voice be heard and glorified by all mankind and that Your Divine Son Jesus will rule over the hearts of all human race. Grant to Your Church, O Lord, assurance of freedom, protect our Supreme Pontiff and make haste that all may know the haven of truth, and have unity of faith, so that there may soon be one fold and one Shepherd! Lord, be merciful to the unfortunate sinners, console the souls in Purgatory and be merciful to me, your unworthy servant. O Immaculate Heart of Mary, O Mother of all blessings, I firmly believe that through your powerful intercession, all my prayers and petitions will be granted. Amen. [ 3 Our Father, 3 Hail Mary, 3 Glory be.. ] #{black->none->b-> The Litany of the Sacred Heart ‍}# Lord, have mercy on us. Christ, have mercy on us. Lord, have mercy on us. Christ, hear us.Christ, graciously hear us. God the Father of Heaven, Have mercy on us. God the Son, Redeemer of the world, Have mercy on us. God the Holy Spirit, Have mercy on us. Holy Trinity, one God, Have mercy on us. Heart of Jesus, Son of the Eternal Father, Have mercy on us. Heart of Jesus, Formed by the Holy Ghost in the womb of the Virgin Mother, Have mercy on us. Heart of Jesus, Substantially united to the Word of God, Have mercy on us. Heart of Jesus, Of Infinite Majesty, Have mercy on us. Heart of Jesus, Holy Temple of God, Have mercy on us. Heart of Jesus, Tabernacle of the Most High, Have mercy on us. Heart of Jesus, House of God and Gate of Heaven, Have mercy on us. Heart of Jesus, Burning Furnace of charity, Have mercy on us. Heart of Jesus, Vessel of Justice and love, Have mercy on us. Heart of Jesus, Full of goodness and love, Have mercy on us. Heart of Jesus, Abyss of all virtues, Have mercy on us. Heart of Jesus, Most worthy of all praises, Have mercy on us. Heart of Jesus, King and center of all hearts, Have mercy on us. Heart of Jesus, In whom are all the treasures of wisdom and knowledge, Have mercy on us. Heart of Jesus, In Whom dwelleth all the fullness of the Divinity, Have mercy on us. Heart of Jesus, in whom the Father is well pleased, Have mercy on us. Heart of Jesus, Of whose fullness we have all received, Have mercy on us. Heart of Jesus, Desire of the everlasting hills, Have mercy on us. Heart of Jesus, Patient and abounding in mercy, Have mercy on us. Heart of Jesus, Rich unto all who call upon Thee, Have mercy on us. Heart of Jesus, Fountain of life and holiness, Have mercy on us. Heart of Jesus, Atonement for our sins, Have mercy on us. Heart of Jesus, Filled with reproaches, Have mercy on us. Heart of Jesus, Bruised for our offenses, Have mercy on us. Heart of Jesus, Made obedient unto death, Have mercy on us. Heart of Jesus, Pierced with a lance, Have mercy on us. Heart of Jesus, Source of all consolation, Have mercy on us. Heart of Jesus, Our Life and Resurrection, Have mercy on us. Heart of Jesus, Our Peace and Reconciliation, Have mercy on us. Heart of Jesus, Victim for our sins, Have mercy on us. Heart of Jesus, Salvation of those who hope in Thee, Have mercy on us. Heart of Jesus, Hope of those who die in Thee, Have mercy on us. Heart of Jesus, Delight of all the Saints, Have mercy on us. Lamb of God Who takes away the sins of the world, Spare us, O Lord. Lamb of God Who takes away the sins of the world, Graciously hear us, O Lord. Lamb of God Who takes away the sins of the world, Have mercy on us. Jesus, meek and humble of heart, Make our hearts like unto Thine. Let us pray. Almighty and eternal God, look upon the Heart of Thine most-beloved Son, and upon the praises and satisfaction He offers Thee in the name of sinners; and appeased by worthy homage, pardon those who implore Thy mercy, in Thy Great Goodness in the name of the same Jesus Christ Thy Son, Who lives and reigns with Thee, in the unity of the Holy Ghost, world without end. Amen. #{black->none->b->SHORT INVOCATION (SUKRITHA JAPAM) ‍}# Sacred Heart of Jesus! Have mercy on us. #{black->none->b->GOOD DEED (SALKRIYA) ‍}# Plan about the prayers and rituals you will offer this month to the Sacred Heart and observe them faithfully. ▛ {{ DONATE ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/ChristianPrayer/ChristianPrayer-2026-06-01-01:05:45.jpg
Keywords: Devotion t
Content: 26809
Category: 15
Sub Category:
Heading: ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 1
Content: ഇന്ന് ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം ആരംഭിക്കുന്നു. ഓരോ ദിവസത്തെയും പ്രാർത്ഥനകൾ പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്നതാണ്. ക്രിസ്തുവിന്റെ പീഡാസഹനം, മരണം, ഉത്ഥാനം എന്നിവയിലൂടെ ലോകത്തിനു വെളിവാക്കപ്പെട്ട ദൈവീക കാരുണ്യത്തിന്റെ സിംഹാസനമാണ് യേശുവിന്റെ തിരുഹൃദയം. ഈ പ്രാർത്ഥനകളിലൂടെ ദൈവത്തിന്റെ സ്വരം കേൾക്കുവാനും, അവിടുത്തെ പദ്ധതിയനുസരിച്ച് ജീവിക്കുവാനും നമ്മെ ഓരോരുത്തരെയും ദൈവം അനുഗ്രഹിക്കട്ടെ. #{red->n->n->ഈശോയുടെ ദിവ്യഹൃദയത്തെ പ്രത്യേക വിധത്തില്‍ വന്ദിക്കുന്നതിന്‍റെ രഹസ്യം}# ദൈവപുത്രനായ മിശിഹാ മനുഷ്യാവതാരം ചെയ്തുവെന്നുള്ളത് സംശയം കൂടാതെ അംഗീകരിക്കേണ്ട ഒരു വിശ്വാസ രഹസ്യമാണ്. അത്ഭുതകരമായ അവിടുത്തെ ഈ പ്രവൃത്തിയാല്‍ ക്രിസ്തുവിന്‍റെ ദിവ്യഹൃദയം ദൈവ സ്വഭാവത്തോടു ഗാഢമായി ചേര്‍ന്നിരിക്കുന്നു. തന്നിമിത്തം ക്രിസ്തുവിന്‍റെ ഹൃദയം ദൈവിക ഹൃദയം തന്നെയാണ്. ക്രിസ്തുനാഥനു രണ്ടുവിധ സ്വഭാവമുണ്ട്. ദൈവസ്വഭാവവും മനുഷ്യസ്വഭാവവും. ഈശോ ദൈവമായിരിക്കയാല്‍ സ്വര്‍ഗ്ഗത്തില്‍ മാലാഖമാരും സ്വര്‍ഗ്ഗവാസികളും ചെയ്യുന്ന ആരാധനാ സ്തുതിസ്തോത്രങ്ങള്‍ ഭൂമിയില്‍ അനുഷ്ഠിക്കുവാന്‍ മനുഷ്യര്‍ കഷ്ടപ്പെടുന്നുണ്ട്. ദൈവികവും മാനുഷികവുമായ സ്വഭാവങ്ങള്‍ അങ്ങില്‍ ഒന്നുചേര്‍ന്നിരിക്കയാല്‍ സഹോദരനും സ്നേഹിതനുമായ അവിടുത്തെ സമീപം പ്രതീക്ഷയോടും സ്നേഹത്തോടും കൂടി നാം അടുക്കേണ്ടതാവശ്യമാണ്. ഈ ദിവ്യഹൃദയത്തെ സമീപിക്കുവാനും ദൈവത്തിന്‍റെ ഹൃദയത്തോട് സംഭാഷണം നടത്താനുമായി നാം സമീപിച്ചിരുന്നെങ്കില്‍ എത്രമാത്രം ഭയഭക്തി ബഹുമാനാദരവുകള്‍ പ്രദര്‍ശിപ്പിക്കുമായിരുന്നു. ഈ ദിവ്യഹൃദയത്തില്‍ സകല നിക്ഷേപങ്ങളും ദൈവത്വത്തിന്‍റെ പൂര്‍ണ്ണതയും സമഗ്രമായി അടങ്ങിയിരിക്കുന്നു. ഇതിനാല്‍ ഈശോമിശിഹായുടെ ദിവ്യഹൃദയത്തെ ആരാധിക്കുന്നത് അത്യന്തം ഉചിതമായിരിക്കുന്നു. നമുക്കാവശ്യമായതും നാം ആഗ്രഹിക്കുന്നതുമായ സകല നന്മകളും ഈ ദിവ്യഹൃദയത്തിന്‍റെ അനുഗ്രഹം നിറഞ്ഞ സന്നിധിയില്‍ ബോധിപ്പിക്കാവുന്നതാണ്‌. മാനസികമായ വേദനകളാലും സംശയങ്ങളാലും പീഡിപ്പിക്കപ്പെടുന്നുവെങ്കില്‍ "അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരും എന്‍റെ അടുക്കല്‍ വരുവിന്‍" എന്ന്‍ അവിടുത്തെ ദിവ്യഹൃദയം നമ്മോട് പറയുന്നു. ദാരിദ്ര്യത്താലും നിന്ദാപമാനങ്ങളാലും നാം‍ ഞെരുക്കപ്പെടുന്നുവെങ്കില്‍ ലോകസൗഭാഗ്യവും ബഹുമാനങ്ങളും നിസ്സാരങ്ങളെന്നും നിത്യരക്ഷ പ്രാപിക്കുകയാണ് ഏറ്റവും പ്രധാനമായ കാര്യമെന്നും ഈ ദിവ്യഹൃദയം നമ്മെയും ഗ്രഹിപ്പിക്കും. നമ്മുടെ കുടുംബ ജീവിതത്തില്‍ അസമാധാനവും അസന്തുഷ്ടിയും കലഹവാസനയും കളിയാടുന്നുവെങ്കില്‍ ഈശോയുടെ തിരുഹൃദയത്തിന്‍റെ കാരുണ്യം അപേക്ഷിക്കണം. അപ്പോള്‍ ഈ ദിവ്യഹൃദയത്തിന്‍റെ അനുഗ്രഹം ധാരാളമായി നമ്മുടെ ഭവനങ്ങളില്‍ ഉണ്ടാകും. ഈശോയുടെ ദിവ്യഹൃദയം സകല നിക്ഷേപങ്ങളുടെയും അനുഗ്രഹങ്ങളുടെയും ഒരിക്കലും വറ്റാത്ത ഉറവയാണെന്ന ഓര്‍മ്മ നമ്മെ ധൈര്യപ്പെടുത്തുന്നു. ആകയാല്‍ ഈശോയുടെ തിരുഹൃദയത്തിന്‍റെ നേരെ ഭക്തിയുള്ള ആത്മാവേ, നിനക്ക് ആവശ്യമായിരിക്കുന്ന എല്ലാ ആദ്ധ്യാത്മികവും ലൗകികവുമായ നന്മകളും ലഭിക്കുന്നതിന് ഈ മാസാരംഭത്തില്‍ തന്നെ ഈശോയുടെ പരിശുദ്ധ ഹൃദയത്തോട് നിത്യകന്യകയും അമലോത്ഭവവുമായ മറിയത്തിന്‍റെ വിമലഹൃദയം വഴിയായി അപേക്ഷിച്ചു സാധിക്കുന്നതിനു ശ്രമിക്കുക. ഈ മാസത്തില്‍ ചെയ്യുന്ന സകല ഭക്തകൃത്യങ്ങളും ആഗ്രഹിക്കുന്നതും അപേക്ഷിക്കുന്നതുമായ കാര്യങ്ങള്‍ ലഭിക്കുന്നതിനായി നിയോഗിക്കുകയും ചെയ്യുന്നു. #{red->n->n->ജപം}# അനന്തനന്മ സ്വരൂപിയായ സര്‍വ്വേശ്വരാ, ഈശോയുടെ ദിവ്യഹൃദയം വഴിയായി അപേക്ഷിക്കുകയെന്നും ഈ ദിവ്യഹൃദയം വഴിയായി അപേക്ഷിക്കുന്ന സകലവും ലഭിക്കുമെന്നും വിശുദ്ധ മര്‍ഗ്ഗരീത്തായോട് അങ്ങ് വാഗ്ദാനം ചെയ്തുവല്ലോ. അങ്ങയുടെ അനന്ത പ്രതാപത്തിന്‍ മുമ്പാകെ ഞാന്‍ സാഷ്ടാംഗപ്രണാമം ചെയ്യുന്നു. എന്‍റെ ജീവിതകാലം മുഴുവനും ഞാന്‍ അങ്ങേ ദിവ്യപുത്രനെ അറിയുന്നതിനും സ്നേഹിക്കുന്നതിനും പ്രത്യേകമായി ഈ മാസത്തില്‍ വിശുദ്ധ മര്‍ഗ്ഗരീത്തായുടെ മാതൃകയെ അനുകരിക്കുന്നതിനും അനുഗ്രഹം ചെയ്തരുളണമേ. എന്‍റെ ദൈവമേ! അങ്ങില്‍ നിന്നു ബഹുമാനം, ഐശ്വര്യം ആദിയായവ ഞാന്‍ ഇച്ഛിക്കുന്നില്ല. അങ്ങയുടെ ദിവ്യനാദം എല്ലാവരും അറിയുന്നതിനും എല്ലായിടത്തും സ്തുതിക്കപ്പെടുന്നതിനും അങ്ങേ ദിവ്യപുത്രനായ ഈശോ ജനഹൃദയങ്ങളില്‍ ഭരണം നടത്തുന്നതിനും മാത്രമേ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ. #{red->n->n->പ്രാര്‍ത്ഥന}# കര്‍ത്താവേ, അങ്ങേ മണവാട്ടിയായ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കൃപയായിരിക്കേണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞാന്‍ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍. 3 സ്വര്‍ഗ്ഗ. 3 നന്മ. 3 ത്രി. സാധുശീലനും ഹൃദയ എളിമയുള്ളവനുമായ ഈശോയെ! ഞങ്ങളുടെ ഹൃദയവും അങ്ങേ ഹൃദയം പോലെ ആക്കണമേ. #{red->n->n->ഈശോമിശിഹായുടെ തിരുഹൃദയ ലുത്തിനിയ}# കര്‍ത്താവേ! അനുഗ്രഹിക്കണമേ. മിശിഹായേ! അനുഗ്രഹിക്കണമേ. കര്‍ത്താവേ! അനുഗ്രഹിക്കണമേ. മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. ആകാശങ്ങളിലിരിക്കുന്ന ബാവാതമ്പുരാനേ, ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ, റൂഹാദക്കുദശാ തമ്പുരാനേ, ഏകസ്വരൂപമായിരിക്കുന്ന ശുദ്ധ ത്രിത്വമേ, നിത്യപിതാവിന്‍ കുമാരനായ ഈശോയുടെ തിരുഹൃദയമേ, (ഞങ്ങളെ അനുഗ്രഹിക്കണമേ) കന്യാസ്ത്രീ മാതാവിന്‍റെ തിരുവുദരത്തില്‍ പരിശുദ്ധാരൂപിയാല്‍ ഉരുവാക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ, ദൈവവചനത്തോടു കാതലായ വിധത്തില്‍ ഒന്നിച്ചിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ, അനന്തമഹിമയുള്ള ഈശോയുടെ തിരുഹൃദയമേ, ദൈവത്തിന്‍റെ പരിശുദ്ധ ആലയമായ ഈശോയുടെ തിരുഹൃദയമേ, അത്യുന്നതന്‍റെ കൂടാരമായ ഈശോയുടെ തിരുഹൃദയമേ, ദൈവഭവനവും മോക്ഷവാതിലുമായ ഈശോയുടെ തിരുഹൃദയമേ, ജ്വലിച്ചെരിയുന്ന സ്നേഹാഗ്നിച്ചൂളയായ ഈശോയുടെ തിരുഹൃദയമേ, നീതിയുടെയും സ്നേഹത്തിന്‍റെയും നിധിയായ ഈശോയുടെ തിരുഹൃദയമേ, നന്മയും, സ്നേഹവും നിറഞ്ഞ ഈശോയുടെ തിരുഹൃദയമേ, സകല പുണ്യങ്ങളുടെയും ആഴമായ ഈശോയുടെ തിരുഹൃദയമേ, സകല‍ പുകഴ്ചയ്ക്കും എത്രയും യോഗ്യമായ ഈശോയുടെ തിരുഹൃദയമേ, സകല പുണ്യവാന്‍മാരുടെയും ആനന്ദമായ ഈശോയുടെ തിരുഹൃദയമേ, ---ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, കര്‍ത്താവേ! ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കണമേ. ---ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. ---ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി, കര്‍ത്താവേ! ഞങ്ങളെ അനുഗ്രഹിക്കണമേ. #{red->n->n->പ്രാര്‍ത്ഥിക്കാം}# സര്‍വശക്തനുമായ നിത്യനുമായ സര്‍വ്വേശ്വരാ! അങ്ങേ എത്രയും പ്രിയമുള്ള പുത്രന്‍റെ തിരുഹൃദയത്തേയും പാപികളുടെ പേര്‍ക്കായി അദ്ദേഹം അങ്ങേയ്ക്കു കാഴ്ച വെച്ച സ്തുതികളെയും പാപപരിഹാരങ്ങളെയും ഓര്‍ത്തു അങ്ങേ കൃപയെ യാചിക്കുന്നവര്‍ക്കു ദൈവമായ റൂഹാദക്കൂദശായുടെ ഐക്യത്തില്‍ നിത്യമായി നിന്നോടുകൂടെ ജീവിച്ചു വാഴുന്ന അങ്ങേ പുത്രനായ ഈശോമിശിഹായുടെ നാമത്തില്‍ കൃപയുള്ളവനായി പൊറുതി നല്‍കിയരുളണമേ. ആമ്മേന്‍. #{red->n->n-> സുകൃതജപം}# ഈശോയുടെ തിരുഹൃദയമേ! ഞങ്ങളുടെമേല്‍ അലിവായിരിക്കണമേ. #{red->n->n-> സല്‍ക്രിയ}# ഈ മാസത്തില്‍ ദിവ്യഹൃദയത്തിനു വേണ്ടി ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഭക്തകൃത്യങ്ങള്‍ നിശ്ചയിച്ചു വിശ്വസ്തതയോടെ നിറവേറ്റുക. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/calendar/6?type=15}} ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/ChristianPrayer/ChristianPrayer-2026-06-01-01:07:11.jpg
Keywords: തിരുഹൃദയ
Content: 26810
Category: 18
Sub Category:
Heading: കെസിബിസി വർഷകാല സമ്മേളനം നാളെ മുതൽ
Content: കൊച്ചി: കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ (കെസിബിസി) വർഷകാല സമ്മേളനം നാളെ മുതൽ നാലുവരെ ആസ്ഥാനകാര്യാലയമായ പാലാരിവട്ടം പിഒസിയിൽ നടക്കും. നാളെ രാവിലെ പത്തിന് സമർപ്പിത സമൂഹങ്ങളുടെ മേജർ സുപ്പീരിയർമാരുടെയും കെസിബിസിയുടെയും സംയുക്ത യോഗം കെസിബിസി പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ ഉദ്ഘാടനം ചെയ്യും. കെസിബിസി റിലീജിയസ് കമ്മീഷൻ ചെയർമാൻ ബിഷപ്പ് സാമുവൽ മാർ ഐറേനിയോസ് അധ്യക്ഷത വഹിക്കും. ഫാ. ഡോ. ഗീവർഗീസ് കുറ്റിയിൽ, സിസ്റ്റർ ഡോ. പവിത്ര എന്നിവർ പ്രബന്ധം അവതരിപ്പിക്കും. വൈകുന്നേരം അഞ്ചിന് കെസിബിസി സമ്മേളനം ആരംഭിക്കും. 3, 4 തീയതികളിൽ സഭയും സമൂഹവുമായി ബന്ധ പ്പെട്ട ആനുകാലിക വിഷയങ്ങളിൽ സ്വീകരിക്കേണ്ട നിലപാടുകളെയും നടപടികളെയും സംബന്ധിച്ച് കേരള കത്തോ ലിക്കാ മെത്രാൻസമിതി ചർച്ച ചെയ്യും. കേരളത്തിലെ എല്ലാ കത്തോലിക്ക രൂപതകളുടെയും മെത്രാന്മാർ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. തോമസ് തറയിൽ അറിയിച്ചു.
Image: /content_image/India/India-2026-06-01-10:24:08.jpg
Keywords: കെസിബിസി
Content: 26811
Category: 1
Sub Category:
Heading: ഗ്രേറ്റ് ബ്രിട്ടൻ രൂപതയ്ക്കും തിരുഹൃദയ സന്യാസിനി സമൂഹത്തിനും ഇത് അഭിമാന നിമിഷം; രൂപതയിൽ നിന്നുള്ള ആദ്യ സന്യാസിനിയായി സിസ്റ്റർ ക്രിസ്റ്റി മരിയ എസ് എച്ച്
Content: ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത രൂപീകൃതമായി പത്താം വർഷത്തിലേക്ക് കടക്കുമ്പോൾ രൂപതയിൽ നിന്നുള്ള ആദ്യ സന്യാസിനിയായി സിസ്റ്റർ ക്രിസ്റ്റി മരിയ എസ്‌ എച്ച് വ്രതവാഗ്ദാനം സ്വീകരിച്ചു. മെയ് 28ന് ലണ്ടനിലെ ടൂട്ടിങ് സെന്റ് ബോണിഫസ് പള്ളിയിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ കാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനമദ്ധ്യേ നടന്ന ശുശ്രൂഷയിലാണ് സിസ്റ്റർ ക്രിസ്റ്റി മരിയ രൂപതയിൽ നിന്നുള്ള ആദ്യ സന്യാസിനിയായി സന്യാസവസ്ത്ര സ്വീകരണവും വ്രത വാഗ്ദാനവും നടത്തിയത്. നാട്ടിൽ എറണാകുളം സ്വദേശികളും വെസ്റ്റ് ലണ്ടനിലെ ടൂട്ടിങ് സ്വദേശികളുമായ വർഗീസ് എബ്രഹാം സലീന വർഗീസ് ദമ്പതികളുടെ ഇളയ പുത്രിയായ സിസ്റ്റർ ക്രിസ്റ്റി മരിയ കെന്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ഫാർമസിയിൽ ബിരുദാന്ത ബിരുദം പൂർത്തിയാക്കിയ ശേഷം ലണ്ടനിലെ റോയൽ മാർസ് ടെൻ ആശുപത്രിയിൽ ഓങ്കോളജി ആൻഡ് ഹെമറ്റോളജി ഫാർമസിസ്റ്റ് ആയി ജോലി ചെയ്തു വരികെയാണ് ദൈവവിളി സ്വീകരിച്ച് തിരുഹൃദയ സന്യാസിനി സമൂഹത്തിൽ ചേർന്നത്. 1911 ൽ പുണ്യ ശ്ലോകനായ ധന്യൻ കദളിക്കാട്ടിൽ മത്തായി അച്ചനാൽ സ്ഥാപിതമായ തിരുഹൃദയ സന്യാസിനി സമൂഹത്തിനും ഇത് അഭിമാന നിമിഷമാണ്. 2019 മുതൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ വിവിധ ശുശ്രൂഷ മേഖലകളിൽ ജോലി ചെയ്യുന്ന തിരുഹൃദയ സന്യാസിനി സമൂഹത്തിന് ബ്രിട്ടനിൽ നിന്നുള്ള ആദ്യ സന്യാസിനിയായി സിസ്റ്റർ ക്രിസ്റ്റി മരിയ മാറുമ്പോൾ ഈ കുറഞ്ഞ കാലയളവിൽ തന്നെ യോർക്കിൽ ഒരു സന്യാസിനികൾക്കായുള്ള പരിശീലന കേന്ദ്രവും, രണ്ട് കന്യാസ്ത്രീ മഠങ്ങളും സ്ഥാപിക്കുവാനും കഴിഞ്ഞു. നിലവിൽ മൂന്ന് പേർ ഈ പരിശീലന കേന്ദ്രത്തിൽ പരിശീലനവും നടത്തുന്നുണ്ട്. തിരുഹൃദയ സന്യാസിനി സമൂഹത്തിന്റെ പാലാ പ്രോവിൻസിൽ നിന്നുള്ള അഞ്ച് കന്യാസ്ത്രീകളും, കാഞ്ഞിരപ്പള്ളി പ്രൊവിൻസിൽ നിന്നുള്ള ഒരാളുമുൾപ്പടെ ആറ് കന്യാസ്ത്രീകൾ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ വിവിധ ശശ്രൂഷ രംഗങ്ങളിൽ ഇപ്പോൾ സേവനം അനുഷ്ടിക്കുന്നുമുണ്ട് .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ നിന്നുള്ള ആദ്യ വൈദികനായി റവ. ഫാ. മൈക്കിൾ കോച്ചേരി അഭിഷിക്തനായി. ഏറെ ദിവസങ്ങൾ കഴിയുന്നതിന് മുൻപേ രൂപതയിലേക്ക് ഒരു സന്യാസിനിയെയും ലഭിച്ചതിന്റെ സന്തോഷത്തിൽ ദൈവത്തിന് നന്ദി പറയുകയാണ് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ വിശ്വാസികൾ. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-06-01-15:29:35.jpg
Keywords: ഗ്രേറ്റ് ബ്രിട്ട