category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading മെയ് 17ന് വൈറ്റ് ഹൗസിന്റെ ആഭിമുഖ്യത്തില്‍ ഒന്‍പത് മണിക്കൂർ പ്രാര്‍ത്ഥനായജ്ഞം
Contentവാഷിംഗ്ടൺ ഡി.സി: അമേരിക്കയുടെ 250-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വൈറ്റ് ഹൗസിന്റെ ആഭിമുഖ്യത്തില്‍ പ്രാര്‍ത്ഥനായജ്ഞം നടത്തുവാന്‍ തീരുമാനിച്ചു. മെയ് 17ന് വാഷിംഗ്ടൺ ഡി.സി.യിലെ നാഷ്ണൽ മാളിൽവെച്ചാണ് ഒന്‍പത് മണിക്കൂർ പ്രാര്‍ത്ഥനായജ്ഞം സംഘടിപ്പിക്കുക. അമേരിക്കയുടെ ക്രിസ്തീയ വേരുകൾ ലോകത്തിന് മുന്നില്‍ സാക്ഷ്യപ്പെടുത്തുന്നതിനും "വിശ്വാസപരമായ നവീകരണം" പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാടകർ പറയുന്നു. "പ്രാർത്ഥനയുടെയും സ്തുതിയുടെയും നന്ദിപ്രകടനത്തിന്റെയും ദേശീയ ജൂബിലി" എന്ന് പേരിട്ടിരിക്കുന്ന സമ്മേളനത്തിൽ പ്രാർത്ഥന സെഷനുകൾ, ക്രിസ്ത്യൻ സംഗീതനിശ, വിശ്വാസസാക്ഷ്യങ്ങൾ, ക്രൈസ്തവ നേതാക്കളുടെയും സർക്കാർ ഉദ്യോഗസ്ഥരുടെയും സന്ദേശങ്ങള്‍ എന്നിവയും നടക്കും. അടിയുറച്ച കത്തോലിക്ക വിശ്വാസിയും യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുമായ മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് എന്നിവരും മുതിർന്ന ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കുചേരും. അമേരിക്കയെ ദൈവത്തിന് പുനർസമർപ്പിക്കുവാനും രാജ്യത്തിന്റെ ക്രിസ്തീയ അടിത്തറയെ പ്രതിഫലിപ്പിക്കുവാനും ലക്ഷ്യമിട്ടാണ് പരിപാടി നടത്തുന്നതെന്നു വൈറ്റ് ഹൗസ് വിശ്വാസകാര്യാലയത്തിന്റെ ഉപദേഷ്ടാവായ പൗള വൈറ്റ്-കെയ്ൻ പറഞ്ഞു. ആരാധന സ്തുതി ഗീതങ്ങളുമായി ബാൻഡുകൾ ഒരുക്കുന്ന സംഗീത വിരുന്നും വിശ്വാസത്തിലും ദേശീയ ഐക്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന സന്ദേശങ്ങളും പരിപാടിയെ മനോഹരമാക്കുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടുണ്ട്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2026-05-14 14:40:00
Keywordsപ്രാര്‍ത്ഥ
Created Date2026-05-14 14:41:07