Contents

Displaying 26221-26230 of 26397 results.
Content: 26681
Category: 18
Sub Category:
Heading: കേരളത്തിലെ കരിസ്‌മാറ്റിക് നവീകരണത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന് സമാപനം
Content: ചാലക്കുടി: കേരളത്തിൽ കരിസ്‌മാറ്റിക് നവീകരണം 50 വർഷങ്ങൾ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ നടത്തിയ ആഗോള കരിസ്‌മാറ്റിക് സംഗമം സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്തു. കെസിബിസി കരിസ്‌മാറ്റിക് കമ്മീഷൻ അധ്യക്ഷൻ മാർ അലക്‌സ് താരാമംഗലം, തൃശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് എന്നിവർ വചനസന്ദേശം നല്‌കി. പ്രമുഖ വചനപ്രഘോഷകരായ ഫാ. മാത്യു നായ്ക്കംപറന്പിൽ, ഫാ. ജോർജ് പനയ്ക്കൽ, ഫാ. ഡാനിയൽ പൂവണ്ണത്തിൽ, ഫാ. സേവ്യർഖാൻ വട്ടായിൽ, ഫാ. വി.പി. ജോസഫ് കൃപാസ നം, ഫാ. മാത്യു തടത്തിൽ, ഫാ. ഡേവിസ് പട്ടത്ത്, ഫാ. ജോർജ് പള്ളിക്കുന്നേൽ, സന്തോഷ് കരുമത്ര, ഡൽഹി വിൻസെൻഷ്യൻ സഭ പ്രൊവിൻഷ്യൽ ഫാ. ബോബി എന്നിവർ സന്ദേശം നല്കി. മൂന്നാംദിനത്തിൽ ആദ്യ കരിസ്‌മാറ്റിക് ധ്യാനത്തിൽ പങ്കെടുത്ത പ്രഫ. എഡ്വേർഡ് എടേഴത്ത്, റിട്ട. ജസ്റ്റീസ് കുര്യൻ ജോസഫ് എന്നിവർ വചനപ്രഘോഷണം നടത്തി. സംഗമത്തിൽ നാലായിരത്തോളം പേർ പങ്കെടുത്തു. 1976-ല്‍ കോഴിക്കോടു ക്രൈസ്റ്റ് ഹാളില്‍വെച്ചു നടന്ന പ്രഥമ കരിസ്മാറ്റിക് ധ്യാനത്തോടെയാണ് കേരളത്തിലെ കരിസ്‌മാറ്റിക് നവീകരണത്തിന് തുടക്കം കുറിച്ചത്. ഇന്ന് ലക്ഷകണക്കിന് ആളുകളെ സത്യ വിശ്വാസത്തിലേക്കും ആഴമേറിയ ആത്മീയ അനുഭവങ്ങളിലേക്കും വളര്‍ത്തുവാന്‍ ഉപകരണങ്ങളായി അനേകം ധ്യാനകേന്ദ്രങ്ങളും ശുശ്രൂഷകളും കേരള സഭയില്‍ സജീവമാണ്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/India/India-2026-05-07-09:51:07.jpg
Keywords: കരിസ്‌മാ
Content: 26682
Category: 1
Sub Category:
Heading: സമാധാനത്തിനു വേണ്ടിയുള്ള മാർപാപ്പയുടെ ആഹ്വാനത്തിന് മാറ്റമില്ല: വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി
Content: വത്തിക്കാന്‍ സിറ്റി: സമാധാനത്തിനു വേണ്ടിയുള്ള മാർപാപ്പയുടെ ആഹ്വാനത്തിന് മാറ്റമില്ലായെന്നും സമാധാനത്തിന്റെ വക്താവായി ലെയോ പാപ്പ ഇനിയും മുന്നോട്ട് പോകുമെന്നും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍. ആഗോള സമാധാനത്തിനു വേണ്ടിയുള്ള ലെയോ പതിനാലാമൻ പാപ്പയുടെ നിരന്തരമായ ആഹ്വാനം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ചൊടിപ്പിച്ചതും വിമർശനങ്ങൾക്കും ഇടയാക്കിയതുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നല്‍കുകയായിരിന്നു പാപ്പ. സമാധാനം പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള പരിശുദ്ധ പിതാവിന്റെ നിലപാട് ഇനിയും തുടരുമെന്ന് കർദ്ദിനാൾ തെക്കേ ഇറ്റലിയിലെ സാൻ ജോവാനി റൊത്തോന്തോയിൽ സന്ദർശനം നടത്തുന്നതിനിടെ കര്‍ദ്ദിനാള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഈ ചോദ്യങ്ങളും പരാമർശങ്ങളുമായി ബന്ധപ്പെട്ട് പാപ്പ ഇതിനോടകം തന്നെ പ്രതികരിച്ചിട്ടുണ്ടെന്നും, അത് ക്രൈസ്‌തോവോചിതമായ ഒന്നായിരുന്നുവെന്നും, തന്റെ ഉത്തരവാദിത്തം ആവശ്യപ്പെടുന്നതുപോലെ തന്നെയാണ് അദ്ദേഹം പ്രവർത്തിക്കുന്നതെന്നും വ്യക്തമാക്കി. മാർപാപ്പ തന്റെ ദൗത്യത്തിൽ മുന്നോട്ട് പോകുന്നുവെന്നും, സുവിശേഷം പ്രഘോഷിക്കുകയും സമാധാനത്തിനു വേണ്ടി നിലകൊള്ളുകയും ചെയ്യുകയെന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും, വിശുദ്ധ പൗലോസ് ഓർമ്മിപ്പിക്കുന്നതുപോലെ, ‘സന്തോഷങ്ങളിലും ക്ലേശങ്ങളിലും അദ്ദേഹം തന്റെ ഈ സന്ദേശം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദക്ഷിണ ഇറ്റലിയിലെ സാൻ ജോവാനി റൊത്തോന്തോയിൽ വിവിധ രോഗങ്ങളാൽ കഷ്ട്ടപെടുന്നവർക്കുള്ള ആശ്വാസകേന്ദ്രമായ 'കാസ സൊള്ളിയേവോ ദെല്ല സോഫെറെൻസ’യുടെ എഴുപതാം വാർഷികാഘോഷങ്ങളിൽ സംബന്ധിക്കുന്നതിനായി എത്തിയപ്പോഴാണ് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ മറുപടി നൽകിയത്. വിശുദ്ധ പാദ്രെ പിയോ 1956-ൽ സ്ഥാപിച്ച ഈ ആശുപത്രി ഇന്ന് ദക്ഷിണ ഇറ്റലിയിലെ പ്രധാന ചികിത്സാ-ഗവേഷണ കേന്ദ്രങ്ങളിലൊന്നായി മാറിയിട്ടുണ്ട്. അതേസമയം ലെയോ പതിനാലാമൻ പാപ്പായും അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റുബിയോയുമായി ഇന്ന് കൂടിക്കാഴ്ച നടത്തുന്നുണ്ട്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-05-07-10:37:18.jpg
Keywords: ലെയോ
Content: 26683
Category: 18
Sub Category:
Heading: ഭ്രൂണഹത്യയ്ക്കു പകരം ജീവന്റെ സംരക്ഷണം; സുപ്രീം കോടതി കേസിലെ കുഞ്ഞിന്റെ ജനനത്തെ സ്വാഗതം ചെയ്ത് പ്രോലൈഫ് ഫെല്ലോഷിപ്പ്
Content: ന്യൂഡല്‍ഹി: ഭ്രൂണഹത്യയ്ക്കു സുപ്രീം കോടതി അനുമതി നൽകിയിരുന്ന കേസിലെ മുപ്പതു ആഴ്ച വളർച്ചയെത്തിയ കുഞ്ഞ് ജനിച്ചത് ജീവന്റെ സംരക്ഷണത്തിലെ സുപ്രധാന വഴിതിരിവാണെന്ന് പ്രോലൈഫ് ഗ്ലോബൽ ഫെല്ലോഷിപ്പ്. വെല്ലുവിളികൾ നിറഞ്ഞ സാഹചര്യത്തിലും കുഞ്ഞിന് ജന്മം നൽകാൻ തയ്യാറായ അമ്മയെയും കുടുംബത്തെയും ഫെല്ലോഷിപ്പ് അഭിനന്ദിച്ചു. ഗർഭാവസ്ഥയുടെ ഏത് ഘട്ടത്തിലും കുഞ്ഞിന് ജീവിക്കാനുള്ള അവകാശമുണ്ടെന്ന നിലപാടിൽ സിബിസിഐയും പ്രോലൈഫ് ഗ്ലോബൽ ഫെല്ലോഷിപ്പും നേരത്തെ തന്നെ അധികാരികൾക്ക് നിവേദനം നൽകിയിരുന്നു. കോടതി വിധി അനുകൂലമായിരുന്നിട്ടും കുഞ്ഞിന്റെ ജീവൻ സംരക്ഷിക്കപ്പെടണമെന്ന പ്രൊ ലൈഫ് പ്രവർത്തകരുടെ പ്രാർത്ഥനയും ഇടപെടലും ഫലവത്തായതിൽ ചെയർമാൻ സാബു ജോസ് സന്തോഷം പങ്കുവെച്ചു. അതേസമയം ഭ്രൂണഹത്യ എന്ന ക്രൂരതയ്ക്ക് പകരം ജീവനെ ചേർത്തുപിടിക്കുന്ന സംസ്കാരം വളർന്നുവരണമെന്നും ഓരോ കുഞ്ഞും ദൈവത്തിന്റെ ദാനമാണെന്നും പ്രോലൈഫ് ഗ്ലോബൽ ഫെല്ലോഷിപ്പ് ഓർമ്മിപ്പിച്ചു. കുഞ്ഞിന്റെ ജീവൻ വരും നാളുകളിൽ സുരക്ഷിതമായിരിക്കുവാനും, സ്നേഹമുള്ള ഒരു കുടുംബം കുഞ്ഞിനെ ദത്തെടുക്കുവാനും എല്ലാ പ്രോലൈഫ് പ്രവർത്തകരുടെയും, പൊതു സമൂഹത്തിന്റെയും പ്രാർത്ഥനയും ധാർമ്മിക പിന്തുണയും ഉണ്ടാകണമെന്നും സാബു ജോസ് അഭ്യർത്ഥിച്ചു.
Image: /content_image/India/India-2026-05-07-14:02:05.jpg
Keywords: ഭ്രൂണഹത്യ
Content: 26684
Category: 1
Sub Category:
Heading: നൈജീരിയയില്‍ ഇടവക വികാരിയെയും 10 വിശ്വാസികളെയും തട്ടിക്കൊണ്ടുപോയിട്ട് 3 മാസം
Content: അബൂജ: കഴിഞ്ഞ മൂന്നു മാസമായി തടവിലാക്കപ്പെട്ട കത്തോലിക്ക വൈദികന്റെയും ഇടവകാംഗങ്ങളുടെയും മോചനത്തിനായി പ്രാര്‍ത്ഥന യാചിച്ച് കഫഞ്ചന്‍ ബിഷപ്പ് ജൂലിയസ് യാകുബു. 2026 ഫെബ്രുവരി 7 മുതൽ തടവിലാക്കപ്പെട്ട ഫാ. നഥാനിയേൽ അസുകവേയുടെയും പത്ത് ഇടവകക്കാരുടെയും മോചനത്തിനായി എല്ലാവരും പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിക്കുകയാണെന്ന് ബിഷപ്പ് പറഞ്ഞു. മരിയൻ മാസത്തിനായുള്ള തന്റെ സന്ദേശത്തിലാണ്, ബിഷപ്പ് ജൂലിയസ് തട്ടിക്കൊണ്ടുപോയവരുടെ മാനസാന്തരത്തിനായി പ്രാർത്ഥിക്കുവാന്‍ രൂപതയിലെ വിശ്വാസികളോട് യാചിച്ചത്. ഫാ. അസുകവേ ഇപ്പോഴും തടവില്‍ തുടരുകയാണെന്നും അദ്ദേഹം മരിയൻ സൊസൈറ്റിയുടെ ചാപ്ലെയിൻ ആയതിനാൽ മെയ്, ഒക്ടോബർ മാസങ്ങളിലെ ഏകോപിപ്പിച്ചിരിന്നുവെന്നും ഈ വർഷത്തെ മെയ് മാസത്തെ പ്രാര്‍ത്ഥനകളില്‍ അദ്ദേഹത്തിന്റെ മോചനത്തിനും ബന്ദികളുടെ മതപരിവർത്തനത്തിനും വേണ്ടി പ്രത്യേക പ്രാർത്ഥനകൾ അഭ്യർത്ഥിക്കുകയാണെന്നും ബിഷപ്പ് പ്രസ്താവിച്ചു. തട്ടിക്കൊണ്ടുപോകപ്പെട്ട മറ്റ് ഇരകളെ നിരുപാധികമായി മോചിപ്പിക്കാനും ബിഷപ്പ് പ്രാർത്ഥന അഭ്യർത്ഥിച്ചു. കടുണ സംസ്ഥാനത്തെ കൗരയിലെ തദ്ദേശ സ്വയംഭരണ പ്രദേശമായ കാർക്കുവിലെ ഹോളി ട്രിനിറ്റി ഇടവക വികാരിയാണ് ഫാ. നഥാനിയേൽ അസുകവേ. വൈദികന്റെയും വിശ്വാസികളുടെയും മോചനത്തിനായി പ്രാർത്ഥിക്കാൻ രൂപതയിലെ എല്ലാ വിശ്വാസികളോടും വൈദികരോടും ബിഷപ്പ് അഭ്യര്‍ത്ഥന നടത്തിയിട്ടുണ്ട്. 2026 ഫെബ്രുവരി 7ന് രാവിലെയാണ് വൈദികനെയും പത്ത് ഇടവകക്കാരെയും സായുയുധധാരികൾ തട്ടിക്കൊണ്ടുപോയത്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-05-07-14:59:56.jpg
Keywords: നൈജീ
Content: 26685
Category: 1
Sub Category:
Heading: ക്രൂശിത രൂപത്തെ അവഹേളിച്ചതിന് പിന്നാലെ ദൈവമാതാവിന്റെ രൂപം; അവഹേളനം തുടര്‍ന്ന് ഇസ്രായേല്‍ സൈനികര്‍
Content: ഡെബെൽ (ലെബനോന്‍): തെക്കൻ ലെബനോനിൽ യേശുവിന്റെ രൂപം തകർത്ത ഇസ്രായേല്‍ സൈനികന്റെ വിവാദം അടങ്ങുന്നതിനു മുന്‍പ് മറ്റൊരു ക്രൈസ്തവ അവഹേളനം കൂടി. കന്യകാമറിയത്തിന്റെ രൂപത്തില്‍ വായിൽ സിഗരറ്റ് തിരുകിക്കൊണ്ടുകൊണ്ട് പുകവലിക്കുന്ന ഇസ്രായേല്‍ പ്രതിരോധ സേനയിലെ സൈനികന്റെ ചിത്രങ്ങളാണ് ഇന്നലെ ബുധനാഴ്ച പുറത്തുവന്നിരിക്കുന്നത്. ലെബനോനില്‍ ക്രിസ്ത്യൻ സമൂഹത്തോടു സൈന്യം കാണിക്കുന്ന അവഹേളനത്തിന്റെ ഏറ്റവും ഒടുവിലത്തെ അടയാളമായാണ് പുതിയ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. ഐഡിഎഫ് സൈനികർ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്ത ഈ ചിത്രം കഴിഞ്ഞ ദിവസം ഡെബെൽ ഗ്രാമത്തിൽ നിന്ന് എടുത്തതാണെന്നാണ് വിവരം. ഇസ്രായേല്‍ അതിർത്തിയോട് ചേർന്നു സ്ഥിതി ചെയ്യുന്ന ലെബനോനിലെ ഡെബെൽ ഗ്രാമത്തില്‍ നിന്നു തന്നെയാണ് ഇസ്രായേല്‍ സൈനികന്‍ ക്രൂശിത രൂപം കൂടം കൊണ്ട് അടിച്ചു തകര്‍ത്തത്. കുരിശ് തകര്‍ത്ത സൈനികനും അതിന്റെ ചിത്രം പകര്‍ത്തിയ സൈനികനും 30 ദിവസത്തെ തടവ് ശിക്ഷ വിധിച്ചിരിന്നു. ഇതിന്റെ ഞെട്ടല്‍ മാറും മുന്‍പാണ് അടുത്ത അവഹേളനം നടന്നിരിക്കുന്നത്. ആഴ്ചകൾക്ക് മുന്‍പാണ് സംഭവം നടന്നതെന്നും എന്നാൽ ബുധനാഴ്ചയാണ് ചിത്രം പുറത്തു വന്നതെന്നും ഐഡിഎഫ് 'ജെറുസലേം പോസ്റ്റി'നോട് വ്യക്തമാക്കിയിരിന്നു. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്ന് സൈനീക നേതൃത്വം അറിയിച്ചിട്ടുണ്ടെങ്കിലും തുടര്‍ച്ചയായ ക്രൈസ്തവ അവഹേളനത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-05-07-16:19:18.jpg
Keywords: ഇസ്രായേ
Content: 26686
Category: 1
Sub Category:
Heading: 28 സ്വിസ് ഗാര്‍ഡുമാര്‍ സത്യപ്രതിജ്ഞ ചെയ്തു; നന്ദി പറഞ്ഞ് പാപ്പ
Content: റോം: മാർപാപ്പയുടെയും അപ്പസ്തോലിക കൊട്ടാരത്തിന്റെയും പരിശുദ്ധ സിംഹാസനത്തിന്റെയും സംരക്ഷണചുമതലയുള്ള സായുധ സേനയായ സ്വിസ് ഗാർഡില്‍ ചേര്‍ന്ന 28 പുതിയ സൈനികർ സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത ലെയോ പാപ്പ, സൈനികരുടെ സ്തുത്യര്‍ഹമായ ശുശ്രൂഷകള്‍ക്ക് നന്ദിയര്‍പ്പിക്കുകയും ചെയ്തു. ഗാർഡിന്റെ കമാൻഡറായ ക്രിസ്റ്റോഫ് ഗ്രാഫ് തന്റെ പ്രസംഗത്തിൽ, ലെയോ പതിനാലാമൻ മാർപാപ്പയുടെ സാന്നിധ്യത്തിന് ആദരവ് അറിയിച്ചു. പാപ്പയുടെ സാന്നിധ്യം സൈന്യത്തോടുള്ള അടുപ്പത്തിന്റെ വിലപ്പെട്ട അടയാളമാണെന്നാണ് കമാൻഡര്‍ വിശേഷിപ്പിച്ചത്. പോള്‍ ആറാമന്‍ ഹാളിലാണ് സത്യപ്രതിജ്ഞ നടന്നത്. മാർപാപ്പയുടെ സേവനത്തിനും സംരക്ഷണത്തിനും വേണ്ടിയാണ് 28 സൈനികരും ഔപചാരികമായി പ്രതിജ്ഞയെടുത്തത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നടന്ന സ്വിസ് ഗാർഡിന്റെ സത്യപ്രതിജ്ഞ ചടങ്ങിലും ലെയോ പാപ്പ പങ്കെടുത്തിരിന്നു. 57 വര്‍ഷങ്ങള്‍ക്ക് ശേഷം ചടങ്ങില്‍ പങ്കെടുക്കുന്ന പത്രോസിന്റെ പിന്‍ഗാമിയെന്ന വിശേഷണം അന്ന് പാപ്പയ്ക്കു ലഭിച്ചു. 1968-ല്‍ പോള്‍ ആറാമന്‍ പാപ്പയ്ക്കു ശേഷം ആദ്യമായാണ് ഒരു മാര്‍പാപ്പ ഈ ചടങ്ങില്‍ പങ്കെടുക്കുന്നത്. 1506ലാണ് വത്തിക്കാൻ സ്വിസ് ഗാർഡിന് രൂപം നൽകിയത്. വളരെ ചെറിയ ഒരു സംഘമാണെങ്കിലും, ലോകത്തിൽ ഏറ്റവും പഴക്കം ചെന്ന ഒരു സൈനിക സംഘമായാണ് സ്വിസ് ഗാർഡുകള്‍ അറിയപ്പെടുന്നത്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-05-07-16:53:11.jpg
Keywords: സ്വിസ്
Content: 26687
Category: 1
Sub Category:
Heading: ലെയോ പാപ്പ ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിനു ഇന്നേക്ക് ഒരാണ്ട്
Content: വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായി ലെയോ പതിനാലാമൻ പാപ്പ ചുമതലയേറ്റിട്ട് ഇന്നേക്ക് ഒരാണ്ട്. ലോക സമാധാനത്തിന്റെയും ധാര്‍മ്മിക വിഷയങ്ങളുടെയും ശക്തമായ ശബ്ദമായി മാറിയ ലെയോ പാപ്പ, "അമേരിക്കയിൽ നിന്നുള്ള ആദ്യ പാപ്പ" എന്ന വിശേഷണത്തോടെയാണ് കഴിഞ്ഞ വര്‍ഷം മെയ് 8നു ഫ്രാന്‍സിസ് പാപ്പയുടെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെട്ടത്. കര്‍ദ്ദിനാള്‍ റോബർട്ട് പ്രെവോസ്റ്റ് എന്ന പേരില്‍ അറിയപ്പെട്ട അദ്ദേഹം സ്ഥാനിക നാമമായി ലെയോ പതിനാലാമന്‍ എന്ന പേരാണ് സ്വീകരിച്ചത്. കോൺക്ലേവിന്റെ നാലു റൌണ്ട് വോട്ടെടുപ്പിന് ഒടുവിലാണ് കഴിഞ്ഞ വര്‍ഷം മെയ് 8നു സിസ്റ്റൈന്‍ ചാപ്പലിന് മുകളിലെ ചിമ്മിനിയില്‍ നിന്നു വെളുത്ത പുക പുറത്തുവന്നത്. അന്നു ഇന്ത്യന്‍ സമയം രാത്രി 9.41 നാണ് ഫലം വന്നത്. വെളുത്ത പുക പുറത്തുവന്നതോടെ പള്ളിമണികള്‍ കൂട്ടത്തോടെ മുഴക്കി. സ്വിസ് ഗാര്‍ഡുമാര്‍ വത്തിക്കാന്‍ ചത്വരത്തിലേക്ക് മാര്‍ച്ച് നടത്തി. വത്തിക്കാന്‍ ചത്വരം നിമിഷ നേരംകൊണ്ട് അന്നു ജനനിബിഡമായി. കർദ്ദിനാൾ സംഘത്തിലെ മുതിർന്നയാൾ പ്രോട്ടോഡീക്കന്‍ കർദ്ദിനാൾ ഡൊമിനിക് മാംബർട്ടി സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മട്ടുപ്പാവിലെത്തി 'ഹാബേമുസ് പാപ്പാം' (നമുക്കൊരു പാപ്പായെ ലഭിച്ചിരിക്കുന്നു) എന്ന് അറിയിച്ച് പുതിയ മാർപാപ്പയുടെ പേരും സ്വീകരിച്ച നാമവും അന്നു വെളിപ്പെടുത്തി. വൈകാതെ പേപ്പല്‍ വസ്ത്രമണിഞ്ഞെത്തിയ പാപ്പയെ ലോകം കണ്ടു. വളരെ വൈകാരികപരമായാണ് വിശ്വാസികളെ പാപ്പ അന്നു അഭിവാന്ദ്യം ചെയ്തത്. സമാധാനത്തിൽ നമുക്ക് ഒറ്റ ജനതയാകാം എന്ന ആഹ്വാനത്തോടെ സെൻ്റ് പീറ്റേഴ്സ് ബസിലിക്കയുടെ മട്ടുപ്പാവിൽ നിന്നും തുടങ്ങിയ ആ യാത്ര ഇന്ന് ലോകത്തെ സ്വാധീനിക്കുന്ന ധാർമിക ശബ്ദമായി വളർന്നിരിക്കുകയാണ്. പീഡിത ക്രൈസ്തവരുടെയും പാവപ്പെട്ടവരുടെയും കുടിയേറ്റക്കാരുടെയും നിരന്തര ശബ്ദമായി മാറിയ ലെയോ പാപ്പ രാഷ്ട്രീയ നിലപാടുകളിലും വിട്ടുവീഴ്ചയില്ലാതെ കരുത്ത് കാട്ടി. ഇറാനെതിരെ യു.എസ് ആക്രമണത്തെ പരസ്യമായി അപലപിച്ച ലെയോ പാപ്പ യുദ്ധം നയിക്കുന്നവരുടെ പ്രാർത്ഥന ദൈവം കേൾക്കില്ലെന്ന പ്രസ്താവനയിലൂടെ ലോക ശ്രദ്ധ നേടി. അമേരിക്കക്കാരൻ എന്ന പരിഗണന പോലും മാറ്റിവെച്ച്, ഡൊണാൾഡ് ട്രംപിന്റെ ഭീഷണികൾക്ക് മുന്നിൽ അചഞ്ചലനായി നിന്ന അദ്ദേഹം തൻ്റെ ധാർമിക ഉത്തരവാദിത്വം ഊട്ടിയുറപ്പിച്ചു. ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനെന്ന നിലയില്‍ തന്റെ പ്രധാന ദൗത്യം ആഗോള പ്രതിസന്ധികൾ പരിഹരിക്കുകയല്ല, മറിച്ച് കത്തോലിക്ക വിശ്വാസികളുടെ വിശ്വാസത്തിൽ അവരെ സ്ഥിരീകരിക്കുകയും ലോകവുമായി സുവിശേഷം പങ്കിടുകയും ചെയ്യുക എന്നതാണെന്നു തുറന്നു പറഞ്ഞു. ക്രിസ്തുവിനെ പ്രഘോഷിക്കുവാന്‍ നിരന്തരം ആഹ്വാനം ചെയ്തുക്കൊണ്ടുള്ള അദ്ദേഹത്തിന്റെ വിവിധ സന്ദേശങ്ങള്‍ കേവലം ഒരു വര്‍ഷത്തിനിടെ ഏറെ ശ്രദ്ധ നേടി. കഴിഞ്ഞ നവംബറില്‍ തുര്‍ക്കിയിലെ പ്രസിദ്ധമായ ബ്ലൂ മോസ്ക്കില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ പ്രാര്‍ത്ഥിക്കാനുള്ള ഇമാമിന്റെ ക്ഷണം നിരസിച്ച ലെയോ പാപ്പയുടെ ശക്തമായ നിലപാടിന് ക്രൈസ്തവരുടെ നിറഞ്ഞ കൈയടിയാണ് ലഭിച്ചത്. "അല്ലാഹുവിന്റെ ഭവനം" ആയതിനാൽ ലെയോ പാപ്പയെ പ്രാർത്ഥിക്കാൻ ക്ഷണിച്ചിരിന്നുവെന്നും എന്നാല്‍ പാപ്പ നിരസിക്കുകയായിരിന്നുവെന്നും മോസ്ക്കിലെ ഇമാമായ അസ്ജിൻ തുങ്ക വെളിപ്പെടുത്തി. ഇത് വലിയ ചര്‍ച്ചയ്ക്കു കാരണമായിരിന്നു. ഏകരക്ഷകനായ യേശു ക്രിസ്തുവിലുള്ള വിശ്വാസവും മതമൈത്രിയും ഒരുപോലെ മുറുകെ പിടിച്ച പാപ്പ എന്ന വിശേഷണമാണ് ലെയോ പാപ്പയ്ക്കു അന്നു നവമാധ്യമങ്ങളില്‍ ലഭിച്ചത്. ലെയോ പാപ്പയ്ക്ക് വേണ്ടി നമ്മുക്കും പ്രാര്‍ത്ഥിക്കാം. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-05-08-09:38:04.jpg
Keywords: ലെയോ
Content: 26688
Category: 18
Sub Category:
Heading: വേനലവധി; തിരുവനന്തപുരത്തു നിന്ന് വേളാങ്കണ്ണിയിലേക്കു പ്രത്യേക ട്രെയിൻ
Content: തിരുവനന്തപുരം : വേനലവധിക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് തിരുവനന്തപുരത്തു നിന്ന് വേളാങ്കണ്ണിയിലേക്കു പ്രത്യേക ട്രെയിൻ സർവീസുകൾ നടത്തുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. മേയ് മാസത്തിലെ മൂന്ന് ബുധനാഴ്‌ചകളിലായി തിരുവനന്തപുരം നോർത്തിൽ (കൊച്ചുവേളി) നിന്ന് വേളാങ്കണ്ണിയിലേക്കും തിരിച്ചു വ്യാഴാഴ്‌ചകളിൽ വേളാങ്കണ്ണിയിൽ നിന്ന് തിരുവനന്തപുരത്തേക്കുമാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം നോർത്ത് - വേളാങ്കണ്ണി എക്‌സ്പ്രസ് സ്പെഷൽ (06031) മേയ് 13, 20, 27 തീയതികളിൽ (ബുധനാഴ്‌ച) രാവിലെ 11ന് തിരുവനന്തപുരം നോർത്തിൽനിന്ന് പുറപ്പെടും. പിറ്റേന്നു പുലർച്ചെ മൂന്നിന് ട്രെയിൻ വേളാങ്കണ്ണിയിൽ എത്തും. കൊല്ലം (12.30), പുനലൂർ (1.40), ചെങ്കോട്ട (4.50), തെങ്കാശി (5.15) എന്നിങ്ങനെയാണ് പ്രധാന സ്റ്റേഷനുകളിലെ സമയ ക്രമം. തിരികെയുള്ള വേളാങ്കണ്ണി - തിരുവനന്തപുരം സെൻട്രൽ എക്‌സ്പ്രസ് സ്പെഷൽ (06032) മേയ് 14, 21, 28 (വ്യാഴം) തീയതികളിൽ ഉച്ചയ്ക്ക് 12.45ന് വേളാങ്കണ്ണിയിൽനിന്ന് പുറ പ്പെടും. പിറ്റേന്നു പുലർച്ചെ 5.45ന് ട്രെയിൻ തിരുവനന്തപുരം നോർത്തിൽ എത്തും. ഈ ട്രെയിൻ പുലർച്ചെ 1.05 ന് പുനലൂരിലും 2.35 ന് കൊല്ലത്തും എത്തും. വേളാങ്കണ്ണി തീർത്ഥാടകർക്കും തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്കും ഈ പ്രത്യേക സർവീസ് വലിയ ആശ്വാസമാകുമെന്നാണ് റെയിൽവേ അധികൃതരുടെ വിലയിരുത്തൽ.
Image: /content_image/India/India-2026-05-08-12:35:30.jpg
Keywords: വേളാങ്കണ്ണി
Content: 26689
Category: 1
Sub Category:
Heading: സ്വവർഗ്ഗാനുരാഗികൾക്ക് ആശീർവാദം; പുസ്തകം അംഗീകരിക്കാനാവില്ലെന്ന് ആവര്‍ത്തിച്ച് വത്തിക്കാൻ
Content: വത്തിക്കാൻ സിറ്റി: സ്വവർഗ്ഗാനുരാഗികളുടെ ബന്ധത്തിന് ആശീർവാദം ഉൾപ്പെടുത്തി ജർമ്മൻ മെത്രാൻ സമിതി പുറത്തിറക്കിയ പുസ്തകത്തിന് വത്തിക്കാന്‍ അംഗീകാരം നിഷേധിച്ചു. സ്വവർഗ്ഗ വിവാഹ ബന്ധത്തിലേർപ്പെടുന്നവർക്ക് ആശീർവാദം നൽകുന്ന പ്രാർത്ഥനയുൾപ്പെടെയുള്ള വിവിധ പ്രാർത്ഥനകളുടെ സമാഹാരമെന്ന നിലയിൽ ജർമ്മൻ മെത്രാൻസമിതി അംഗീകാരം നൽകിയ "ആശീർവാദം സ്നേഹത്തിന് ശക്തി പകരുന്നു" എന്ന പേരിലുള്ള പുസ്തകത്തിനാണ് വത്തിക്കാന്‍ അംഗീകാരം നൽകാതെ സഭയുടെ നിലപാട് ആവര്‍ത്തിച്ചിരിക്കുന്നത്. 2024 നവംബറിൽ പുസ്തകത്തിന്റെ ഡ്രാഫ്റ്റുമായി ബന്ധപ്പെട്ട് തങ്ങൾ നൽകിയ മറുപടിയ്ക്കപ്പുറം പുതിയൊരു നിർദ്ദേശവും നൽകാനില്ലെന്ന് വിശ്വാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ ഫെർണാണ്ടസ് വ്യക്തമാക്കി. കൗദാശികമായ വിവാഹത്തെക്കുറിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കുന്ന വിധത്തിലുള്ള എല്ലാ കാര്യങ്ങളും ഒഴിവാക്കേണ്ടത് സഭയുടെ ചുമതലയായതിനാൽ, സ്വവർഗ്ഗ ബന്ധത്തിലുള്ളവര്‍ക്ക് ആരാധനാക്രമപരമായോ, സമാന്തര ആരാധനാക്രമമെന്ന രീതിയിലോ ആശീർവാദം നൽകുന്നത് അനുവദിയ്ക്കാനാകില്ലെന്ന, 2023 ഡിസംബറിലെ "ഫിഡൂസ്യ സൂപ്ലിക്കാൻസ്" (Fiducia Supplicans) എന്ന പ്രഖ്യാപനമനുസരിച്ചുള്ള മറുപടിയാണ് വിശ്വാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി ആവര്‍ത്തിച്ചിരിക്കുന്നത്. ജർമ്മനിയിൽ സ്വവർഗ്ഗ വിവാഹത്തിലേർപ്പെടുന്നവർക്ക് ഔപചാരികമായി ആശീർവാദം നൽകുന്നതിന് വേണ്ടി തയ്യാറാക്കിയിരുന്ന പുസ്തകത്തിന്റെ മൂലരേഖയ്ക്ക് മുൻപുതന്നെ വത്തിക്കാൻ അംഗീകാരം നിഷേധിച്ചിരുന്നുവെങ്കിലും, 2025 ഏപ്രിൽ മാസത്തിൽ ഈ പുസ്തകം ജർമ്മൻ മെത്രാൻ സമിതിയുടെയും (DBK) ജർമ്മൻ കത്തോലിക്കരുടെ കേന്ദ്രകമ്മിറ്റിയുടെയും (ZdK) പ്രതിനിധിസംഘത്തിന്റെ അംഗീകാരത്തോടെ പുറത്തിറക്കി. വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം ജർമ്മൻ മെത്രാൻ സമിതിക്ക് നൽകിയ മറുപടിക്കപ്പുറം പുതുതായി ഒന്നും നൽകാനില്ലെന്ന് ഡിക്കാസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ മാനുവേൽ ഫെർണാണ്ടസ് വ്യക്തമാക്കി. #{red->none->b->Must Read: ‍}# {{ സ്വവര്‍ഗ്ഗഭോഗത്തെക്കുറിച്ച് സഭ യഥാര്‍ത്ഥത്തില്‍ എന്താണ് പഠിപ്പിക്കുന്നത്?-> http://www.pravachakasabdam.com/index.php/site/news/14621}} പുസ്തകത്തിന്റെ ഡ്രാഫ്റ്റുമായി ബന്ധപ്പെട്ട്, ജർമ്മൻ മെത്രാൻ സമിതിയുടെ ആരാധനാക്രമകാര്യങ്ങൾക്കായുള്ള കമ്മീഷൻ പ്രസിഡന്റും ട്രെവിരി മെത്രാനുമായ ബിഷപ്പ് സ്റ്റേഫാൻ ആക്കർമാൻ ഉൾപ്പെടെയുള്ള മെത്രാൻസമിതിക്ക് 2025 നവംബർ 12-ന് അനുവദിച്ച കൂടിക്കാഴ്ചയിൽ, ലെയോ പതിനാലാമൻ പാപ്പായുടെ അംഗീകാരത്തോടെ പ്രസിദ്ധീകരിച്ച മറുപടിയാണ് വിശ്വാസ സംഘം ആവര്‍ത്തിച്ചിരിക്കുന്നത്. "ഇത് ഏക, അവസാന മറുപടിയെന്ന്" വ്യക്തമാക്കിയിരുന്നുവെന്നും, നിലവിൽ പ്രസിദ്ധീകരിച്ച പുസ്തകത്തിനും ഇതേ മറുപടി മാത്രമേ നൽകാനുള്ളൂവെന്നും വിശ്വാസകാര്യങ്ങള്‍ക്കായുള്ള ഡിക്കാസ്റ്ററി അദ്ധ്യക്ഷൻ വത്തിക്കാൻ ന്യൂസിനോട് പറഞ്ഞു. ഇക്വറ്റോറിയൽ ഗ്വിനിയിൽനിന്നുള്ള മടക്കയാത്രയിൽ ജർമ്മനിയിൽ സ്വവർഗ്ഗാനുരാഗികളായി വിവാഹ ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ തുനിയുന്നവര്‍ക്ക് നൽകുന്ന ആശീർവാദവുമായി ബന്ധപ്പെട്ട് ഉയർന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് സ്വവർഗ്ഗവിവാഹത്തിലേർപ്പെടുന്ന ദമ്പതികളെ ഔപചാരികമായി ആശീര്‍വദിക്കുന്നതിനെ സഭ അംഗീകരിക്കുന്നില്ലെന്നു പാപ്പ വ്യക്തമാക്കിയിരിന്നു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-05-08-13:41:31.jpg
Keywords: ജർമ്മ, സ്വവര്‍
Content: 26690
Category: 1
Sub Category:
Heading: കൊളംബിയയെ മെയ് 13നു ദൈവമാതാവിന്റെ വിമലഹൃദയത്തിന് സമർപ്പിക്കും
Content: ബൊഗോട്ട: തെക്കേ അമേരിക്കന്‍ രാജ്യമായ കൊളംബിയയെ ഫാത്തിമ മാതാവിന്റെ തിരുനാൾ ദിനമായ മെയ് 13-ന് ദൈവമാതാവിന്റെ വിമലഹൃദയത്തിന് സമർപ്പിക്കും. രാജ്യത്ത് സമാധാനവും അനുരഞ്ജനവും ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന നാലാമത് 'ദേശീയ ജപമാല യജ്ഞത്തിന്റെ' ഭാഗമായാണ് ചരിത്രപരമായ ചടങ്ങ് നടക്കുന്നത്. പതിനായിരകണക്കിന് വിശ്വാസികള്‍ വിവിധ ദേവാലയങ്ങളില്‍ പങ്കെടുക്കുന്ന തിരുക്കര്‍മ്മങ്ങളില്‍ ഭാഗഭാക്കാകും. "ഹൃദയ പരിവർത്തനത്തിലൂടെ കൊളംബിയയിൽ സമാധാനവും അനുരഞ്ജനവും കെട്ടിപ്പടുക്കാം" എന്നതാണ് ഈ വർഷത്തെ ജപമാല യജ്ഞത്തിന്റെ പ്രമേയം. കൊളംബിയൻ മെത്രാൻ സമിതിയുടെ പൂർണ്ണ പിന്തുണയോടെ വിവിധ അൽമായ സംഘടനകള്‍ അന്നേ ദിവസം പ്രാർത്ഥനാസംഗമം സംഘടിപ്പിക്കുന്നുണ്ട്. രാവിലെ 11 മണിക്ക് ബൊഗോട്ടയിലെ കത്തീഡ്രലിൽവെച്ച് ജപമാല സമർപ്പണവും വിശുദ്ധ കുർബാനയും നടക്കും. തുടർന്ന് കൊളംബിയൻ മെത്രാന്‍ സമിതിയുടെ അധ്യക്ഷന്‍ മോൺസിഞ്ഞോർ ഫ്രാൻസിസ്കോ ജാവിയർ മുനേര കൊറിയ രാജ്യത്തെ ദൈവ മാതാവിന്റെ വിമലഹൃദയത്തിന് പ്രതിഷ്ഠിക്കും. വൈകുന്നേരം 5 മണിക്ക് ബൊഗോട്ടയിലെ പ്ലാസ ഡി ബൊളിവറിൽ ദിവ്യകാരുണ്യ ആരാധനയും മെഴുകുതിരി കത്തിച്ചുള്ള ജപമാല പ്രദിക്ഷണവും നടക്കും. രാജ്യത്തിനകത്തും പുറത്തുമുള്ള എല്ലാ കൊളംബിയൻ വിശ്വാസികളും തിരുക്കര്‍മ്മങ്ങളില്‍ പങ്കുചേരണമെന്ന് മെത്രാൻ സമിതി അധ്യക്ഷൻ ആഹ്വാനം ചെയ്തു. രാജ്യത്ത് നിലനിൽക്കുന്ന രാഷ്ട്രീയ - സാമൂഹിക അസ്വസ്ഥതകളും പ്രതിസന്ധികളും പരിഹരിക്കപ്പെട്ട് സമാധാനവും ഐക്യവും പുനഃസ്ഥാപിക്കപ്പെടുവാന്‍ ദൈവമാതാവിന്റെ മാധ്യസ്ഥ്യം തേടുക എന്നതാണ് മരിയന്‍ സമർപ്പണത്തിലൂടെ ലക്ഷ്യമിടുന്നത്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-05-08-14:54:42.jpg
Keywords: കൊളംബിയ