category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഭ്രൂണഹത്യയ്ക്കു പകരം ജീവന്റെ സംരക്ഷണം; സുപ്രീം കോടതി കേസിലെ കുഞ്ഞിന്റെ ജനനത്തെ സ്വാഗതം ചെയ്ത് പ്രോലൈഫ് ഫെല്ലോഷിപ്പ്
Contentന്യൂഡല്‍ഹി: ഭ്രൂണഹത്യയ്ക്കു സുപ്രീം കോടതി അനുമതി നൽകിയിരുന്ന കേസിലെ മുപ്പതു ആഴ്ച വളർച്ചയെത്തിയ കുഞ്ഞ് ജനിച്ചത് ജീവന്റെ സംരക്ഷണത്തിലെ സുപ്രധാന വഴിതിരിവാണെന്ന് പ്രോലൈഫ് ഗ്ലോബൽ ഫെല്ലോഷിപ്പ്. വെല്ലുവിളികൾ നിറഞ്ഞ സാഹചര്യത്തിലും കുഞ്ഞിന് ജന്മം നൽകാൻ തയ്യാറായ അമ്മയെയും കുടുംബത്തെയും ഫെല്ലോഷിപ്പ് അഭിനന്ദിച്ചു. ഗർഭാവസ്ഥയുടെ ഏത് ഘട്ടത്തിലും കുഞ്ഞിന് ജീവിക്കാനുള്ള അവകാശമുണ്ടെന്ന നിലപാടിൽ സിബിസിഐയും പ്രോലൈഫ് ഗ്ലോബൽ ഫെല്ലോഷിപ്പും നേരത്തെ തന്നെ അധികാരികൾക്ക് നിവേദനം നൽകിയിരുന്നു. കോടതി വിധി അനുകൂലമായിരുന്നിട്ടും കുഞ്ഞിന്റെ ജീവൻ സംരക്ഷിക്കപ്പെടണമെന്ന പ്രൊ ലൈഫ് പ്രവർത്തകരുടെ പ്രാർത്ഥനയും ഇടപെടലും ഫലവത്തായതിൽ ചെയർമാൻ സാബു ജോസ് സന്തോഷം പങ്കുവെച്ചു. അതേസമയം ഭ്രൂണഹത്യ എന്ന ക്രൂരതയ്ക്ക് പകരം ജീവനെ ചേർത്തുപിടിക്കുന്ന സംസ്കാരം വളർന്നുവരണമെന്നും ഓരോ കുഞ്ഞും ദൈവത്തിന്റെ ദാനമാണെന്നും പ്രോലൈഫ് ഗ്ലോബൽ ഫെല്ലോഷിപ്പ് ഓർമ്മിപ്പിച്ചു. കുഞ്ഞിന്റെ ജീവൻ വരും നാളുകളിൽ സുരക്ഷിതമായിരിക്കുവാനും, സ്നേഹമുള്ള ഒരു കുടുംബം കുഞ്ഞിനെ ദത്തെടുക്കുവാനും എല്ലാ പ്രോലൈഫ് പ്രവർത്തകരുടെയും, പൊതു സമൂഹത്തിന്റെയും പ്രാർത്ഥനയും ധാർമ്മിക പിന്തുണയും ഉണ്ടാകണമെന്നും സാബു ജോസ് അഭ്യർത്ഥിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2026-05-07 14:01:00
Keywordsഭ്രൂണഹത്യ
Created Date2026-05-07 14:02:05