Contents

Displaying 26211-26220 of 26397 results.
Content: 26671
Category: 1
Sub Category:
Heading: മിഷന്‍ തീക്ഷ്ണതയാല്‍ ജ്വലിച്ച വാഴ്ത്തപ്പെട്ട സബാറ്റിനിയുടെ സ്മരണയില്‍ ലോകം
Content: റോം: ഇരുപത്തിരണ്ട് വര്‍ഷം മാത്രം നീണ്ട ഹൃസ്വമായ ജീവിതം ആലംബഹീനര്‍ക്കും അനാഥർക്കും മയക്കുമരുന്ന് അടിമകള്‍ക്കുമിടയില്‍ പ്രവര്‍ത്തിച്ച് നിത്യതയിലേക്ക് യാത്രയായ വാഴ്ത്തപ്പെട്ട സാന്ദ്ര സബാറ്റിനിയുടെ സ്മരണയില്‍ ലോകം. ഇന്ന് മെയ് നാലിനാണ് വിശ്വാസ തീക്ഷ്ണതയാല്‍ ജ്വലിക്കുകയും അനേകരെ ജ്വലിപ്പിക്കുകയും ചെയ്ത വാഴ്ത്തപ്പെട്ട സാന്ദ്രയുടെ തിരുനാള്‍ കൊണ്ടാടുന്നത്. മെഡിക്കൽ ബിരുദപഠനം പൂർത്തിയാക്കി ആഫ്രിക്കയിൽ മിഷ്ണറിയാകാൻ ആഗ്രഹിച്ച സാന്ദ്ര 1984 ഏപ്രിൽ 29ന് ‘പോപ്പ് ജോൺ XXIII കമ്മ്യൂണിറ്റി’യുടെ ഒരു കൂട്ടായ്മയിൽ പങ്കെടുക്കാൻ റോഡ് മുറിച്ചുകടക്കവേ എതിർദിശയിൽനിന്ന് വന്ന വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ ഉടനെ എത്തിച്ചെങ്കിലും മൂന്ന് ദിവസം അബോധാവസ്ഥയില്‍ കഴിഞ്ഞ അവൾ മേയ് രണ്ടിന് മരണമടയുകയായിരിന്നു. 1961 ഓഗസ്റ്റ് 19ന് റിമിനിയിൽ ഗ്യൂസെപ്പെ സബാറ്റിനിയുടെയും ആഗ്നസ് ബോണിനിയുടെയും മകളായി ജനിച്ച സാന്ദ്ര ചെറുപ്പം മുതലേ ക്രിസ്തു വിശ്വാസം നെഞ്ചോട് ചേര്‍ത്തു ജീവിച്ച വ്യക്തിയായിരിന്നു. 1965-ൽ റിമിനിയിലെ സാൻ ജിറോലാമോയിലെ ഇടവക പള്ളിയിലേക്ക് മാറുന്നതിന് മുമ്പ് വരെ മിസാനോ അഡ്രിയാറ്റിക്കോയിലാണ് സബാറ്റിനി താമസിച്ചിരുന്നത്. പിന്നീട് അമ്മാവനായ ഫാ. ജുസെപ്പോ കഴിഞ്ഞിരിന്ന സാൻ ഗിറോലെമോയിലേക്ക് കുടുംബസമേതം താമസം മാറുകയായിരുന്നു. ജപമാലയോട് വളരെ ശക്തമായ ആഭിമുഖ്യം പുലര്‍ത്തിയിരിന്ന അവള്‍ ഉറങ്ങുമ്പോൾപോലും ജപമാല കരങ്ങളില്‍ മുറുകെ പിടിച്ചിരിന്നു. വിശുദ്ധ കുര്‍ബാനയ്ക്കായി ദേവാലയത്തില്‍ വളരെ നേരത്തെ എത്താനും സാന്ദ്ര ശ്രദ്ധ ചെലുത്തിയിരിന്നു. 1973-ൽ ജോൺ 23-ാമൻ പാപ്പയുടെ നാമധേയത്തിലുള്ള (പോപ്പ് ജോൺ XXIII കമ്മ്യൂണിറ്റി) ഉപവി പ്രസ്ഥാനത്തിന് രൂപം നൽകിയ ഫാ. ഒറെസ്റ്റെ ബെൻസിയുമായുള്ള (ദൈവദാസന്‍) കൂടിക്കാഴ്ച അവളുടെ ജീവിതത്തെ മാറ്റിമറിച്ചു. അവളുടെ അമ്മാവൻ തന്റെ ഇടവകയിൽ സംഘടിപ്പിച്ച യോഗത്തിലാണ് ഈ കൂടിക്കാഴ്ച നടന്നത്. സംഘടനയുടെ പ്രവര്‍ത്തനങ്ങളും ശുശ്രൂഷ മേഖലകളും അവളിലെ മിഷ്ണറിയെ ഉണര്‍ത്തി. 1974-ൽ, വടക്കുകിഴക്കൻ ഇറ്റലിയിലെ ഡോളോമൈറ്റ്സ് എന്ന പർവതനിരയിലേക്കു ഭിന്നശേഷിയുള്ള കൗമാരക്കാരോടൊപ്പമുള്ള യാത്ര അവളുടെ ജീവിതത്തെ കൂടുതല്‍ ശുശ്രൂഷ ദൌത്യത്തിലേക്ക് അടുപ്പിക്കുകയായിരിന്നു. അവരോടൊപ്പം ചെലവഴിച്ച ഓരോ നിമിഷവും അവളില്‍ സ്വര്‍ഗ്ഗീയമായ അനുഭവമാണ് സമ്മാനിച്ചത്. "കർത്താവേ, നീ എനിക്ക് ഒരു വലിയ സമ്മാനം തന്നിരിക്കുന്നു: എന്റെ ജീവിതം ഏറ്റവും ദരിദ്രർക്ക് നൽകാൻ ആഗ്രഹിക്കുന്നു. ഇതിന് ഞാൻ നന്ദി പറയുന്നു" - 16-ാം വയസ്സിൽ അവൾ എഴുതി. ഹൈസ്കൂൾ പഠനകാലത്ത്, ജോൺ XXIII കമ്മ്യൂണിറ്റിയിൽ സന്നദ്ധസേവനം തുടര്‍ന്ന അവള്‍ തന്റെ കൊച്ചു കൊച്ചു സമ്പാദ്യം വരെ പാവങ്ങള്‍ക്കായി മാറ്റിവെച്ചിരിന്നു. ഇതിനിടെ സയന്റിഫിക് ഹൈസ്‌കൂളിൽ നിന്ന് മികച്ച ഗ്രേഡുകളോടെ ബിരുദം നേടി. ആഫ്രിക്കയിൽ മിഷ്ണറിയായി മാറണോ മെഡിക്കൽ ബിരുദം നേടണമോയെന്ന ആശങ്കയിലാണ്ടെങ്കിലും ആദ്ധ്യാത്മിക ഗുരുക്കന്മാരുടെ നിര്‍ദ്ദേശപ്രകാരം ബോളോഗ്ന യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കോളേജില്‍ പഠനം ആരംഭിച്ചു. ആഫ്രിക്കയിലെ മെഡിക്കല്‍ മിഷന്‍ ദൌത്യങ്ങളെ സഹായിക്കണമെന്ന ഒറ്റലക്ഷ്യമേ അവള്‍ക്കു ഉണ്ടായിരിന്നുള്ളൂ. മെഡിക്കല്‍ പഠനത്തിന്റെ തിരക്കുകള്‍ക്ക് ഇടയിലും ദരിദ്രരെ സഹായിക്കുന്നതിനും അവരുടെ വേദനകളില്‍ ആശ്വാസം പകരുന്നതിനും മയക്കുമരുന്നിന് അടിമകളായ ആളുകളെ ചികിത്സിക്കുന്ന അഭയകേന്ദ്രത്തിൽ ശുശ്രൂഷകയായും അവള്‍ പ്രവര്‍ത്തിച്ചു. ഇതിനിടെ ഗിഡോ റോസി എന്ന യുവാവിനെ വിവാഹം കഴിക്കാൻ അവള്‍ തീരുമാനിച്ചിരിന്നു. ആഫ്രിക്കയിലെ മെഡിക്കല്‍ മിഷന് വേണ്ടിയുള്ള തന്റെ ആഗ്രഹങ്ങളും പ്രതീക്ഷകളും അവള്‍ തന്റെ ഭാവി വരനോട് പങ്കുവെച്ചിരിന്നു. 1984 -ല്‍ വാഹനാപകടത്തെ തുടര്‍ന്നു സബാറ്റിനി യാത്രയായപ്പോള്‍ അനേകരുടെ ഉള്ളില്‍ വലിയ മിഷന്‍ ചൈതന്യം സമ്മാനിക്കുവാന്‍ അവള്‍ക്ക് കഴിഞ്ഞിരിന്നു. 2018ൽ സാന്ദ്ര സബാറ്റിനിയെ ധന്യരുടെ നിരയിലേക്കു തിരുസഭ ഉയര്‍ത്തി. 2019 ഒക്‌ടോബർ 2ന് ഫ്രാന്‍സിസ് പാപ്പ അവളുടെ മാധ്യസ്ഥത്താല്‍ നടന്ന അത്ഭുത രോഗസൌഖ്യത്തിന് സ്ഥിരീകരണം നല്‍കി. 2020 ജൂൺ 14-ന് വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപന ചടങ്ങ് നടക്കുമെന്ന് അറിയിച്ചിരിന്നെങ്കിലും കോവിഡ് മഹാമാരിയെ തുടര്‍ന്നു നീട്ടിവെച്ചു. 2021 ഒക്ടോബർ 24-ന്, നാമകരണത്തിന്നായുള്ള തിരുസംഘത്തിന്റെ അധ്യക്ഷന്‍ കർദ്ദിനാൾ മാർസെല്ലോ സെമരാരോ സാന്ദ്ര സബാറ്റിനിയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe> .
Image: /content_image/News/News-2026-05-04-16:46:30.jpg
Keywords: യുവതി, വാഴ്ത്തപ്പെ
Content: 26672
Category: 18
Sub Category:
Heading: കൂനമ്മാക്കല്‍ തോമാ കത്തനാര്‍ക്കു വിട
Content: കോട്ടയം: പ്രശസ്ത സുറിയാനി പണ്ഡിതനും ദൈവശാസ്ത്രജ്ഞനും ചരിത്രകാരനുമായ കൂനമ്മാക്കല്‍ തോമാ കത്തനാര്‍ ഓര്‍മ്മയായി. അനേകം മെത്രാന്മാരുടെയും വൈദികരുടെയും സുറിയാനി പണ്ഡിതരുടെയും അധ്യാപകനായിരുന്നു. പാലാ രൂപതാ വൈദികനായ തോമാ കത്തനാര്‍ സുറിയാനി ഭാഷ പഠന കേന്ദ്രമായ കോട്ടയം സെന്റ് എഫ്രേം എക്യുമെനിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലും (സീരി) വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠത്തിലും ദീര്‍ഘകാലം അദ്ധ്യാപകനായിരുന്നു. മൃതസംസ്കാരം നാളെ മെയ് 5-ന് ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ഭവനത്തില്‍ ആരംഭിച്ച് രാമപുരം സെന്റ് അഗസ്റ്റിയന്‍സ് ഫൊറോനാ പള്ളി സെമിത്തേരിയില്‍ നടക്കും. പാലാ രൂപതാ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് കാര്‍മ്മികനാകും. 1955 നവംബര്‍ 15- നാണ് കോട്ടയം ജില്ലയിലെ രാമപുരത്ത് കൂനമ്മാക്കല്‍ കുര്യന്‍-ത്രേസ്യ ദമ്പതികളുടെ മകനായി തോമാ കത്തനാരുടെ ജനനം. കോട്ടയത്ത് കുറവിലങ്ങാട്, കാപ്പും തലയിലെ സുറിയാനി പഠനകേന്ദ്രവും സന്യാസ ആശ്രമവുമായ ബേസ് അപ്രേം നസ്രാണി ദയറയുടെ സ്ഥാപകനാണ്. മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ സുറിയാനി വിഭാഗത്തിന്റെ ഡീന്‍ ഓഫ് സ്റ്റഡീസ് ആയും സേവനം ചെയ്തിട്ടുണ്ട്. സുറിയാനി സഭാ ചരിത്രത്തെപ്പറ്റിയും ആദ്യകാല ദൈവശാസ്ത്ര എഴുത്തുകാരെപ്പറ്റിയും നിരവധി ലേഖനങ്ങള്‍ അന്തര്‍ദേശീയ ജേണലുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേംബ്രിഡ്ജ്, ഓക്സ്ഫഡ്, ദമാസ്‌കസ്, ബാഗ്ദാദ്, എത്യോപ്യയിലെ ആഡിസ് അബാബ തുടങ്ങിയ സര്‍വകലാശാലകളിലും ദൈവശാസ്ത്ര പഠനകേന്ദ്രങ്ങളിലും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. സുറിയാനി അക്ഷരങ്ങള്‍ ഉപയോഗിച്ച് മലയാളം എഴുത്തിയിരുന്ന കര്‍ശോന്‍ രീതിയെപറ്റി ഏറ്റവും ആധികാരികമായ പഠനം നടത്തിയ വ്യക്തിയാണ്. അദ്ദേഹത്തിന്റെ സ്തുത്യര്‍ഹമായ സംഭാവനകൾ പരിഗണിച്ച് സുറിയാനി ഭാഷാ പഠനത്തിനും പൈതൃക ഗവേഷണത്തിനുമായി സ്ഥാപിതമായ സീരി (SEERI -St. Ephrem Ecumenical Research Institute, Kottayam) കഴിഞ്ഞ വര്‍ഷം മല്പാൻ പദവി നൽകി ആദരിച്ചിരിന്നു.
Image: /content_image/India/India-2026-05-04-19:38:28.jpg
Keywords: സുറിയാനി
Content: 26673
Category: 1
Sub Category:
Heading: ലെയോ പതിനാലാമൻ മാര്‍പാപ്പയാകുന്നതിന് മുന്‍പ് പങ്കുവെച്ച വിചിന്തനങ്ങള്‍ പുസ്തകമായി പുറത്തിറക്കി
Content: വത്തിക്കാന്‍ സിറ്റി: മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെടുന്നതിന് മുന്‍പ് ലെയോ പതിനാലാമൻ പാപ്പ, അഗസ്റ്റീനിയൻ സന്യാസ സമൂഹത്തിന്റെ പ്രയോർ ജനറലായിരുന്ന കാലത്തെ പ്രസംഗങ്ങൾ ഉള്‍പ്പെടുത്തി തയാറാക്കിയ പുസ്തകം "ലീബെരി സോത്തോ ലാ ഗ്രാസിയ" (കൃപയാൽ സ്വതന്ത്രർ) പ്രകാശനം ചെയ്തു. ഇന്നു മെയ് 4 തിങ്കളാഴ്ച മുതൽ പുസ്തകം വിപണിയിൽ ലഭ്യമാക്കി തുടങ്ങിയിട്ടുണ്ട്. അഗസ്തീനിയൻ സന്യാസ സമൂഹത്തെ നയിച്ചുക്കൊണ്ടിരിന്ന കാലത്ത് റോബര്‍ട്ട് പ്രിവോസ്റ്റ് (ലെയോ പാപ്പ) എഴുതിയ പ്രസംഗങ്ങൾ, കത്തുകൾ, സന്ദേശങ്ങൾ, ധ്യാന വിചിന്തനങ്ങൾ എന്നിവ ആദ്യമായാണ് ഒരുമിച്ച് പ്രസിദ്ധീകരിക്കുന്നത്. അഗസ്തീനിയൻ പാരമ്പര്യത്താൽ ആഴത്തിൽ അടയാളപ്പെടുത്തിയ "അദ്ദേഹത്തിന്റെ ആത്മീയതയെ അടുത്തറിയാൻ" ഈ കൃതി വായനക്കാർക്ക് അവസരം നൽകുന്നുണ്ടെന്നാണ് വത്തിക്കാന്‍ ന്യൂസ് നല്‍കുന്ന സൂചന. പുസ്തകത്തിന്റെ ഇറ്റാലിയൻ പതിപ്പിന്റെ ആദ്യ പ്രതി, നിലവിലെ പ്രയർ ജനറൽ ഫാ. ജോസഫ് ഫാരലാണ് പാപ്പായ്ക്ക് കൈമാറിയത്. പ്രസിദ്ധീകരണത്തിന് മുൻകൈ എടുത്ത ഫാ. ഫാരലിനൊപ്പം വത്തിക്കാൻ അപ്പസ്തോലിക് ആർക്കൈവ്സ് പ്രിഫെക്റ്റും പുസ്തകത്തിന്റെ എഡിറ്റർമാരിൽ ഒരാളുമായ ഫാ. റോക്കോ റോൺസാനി, വത്തിക്കാൻ വത്തിക്കാൻ പ്രസാധകകേന്ദ്രം എഡിറ്റോറിയൽ മേധാവി ലോറെൻസോ ഫാസിനി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. വരും മാസങ്ങളിൽ ലോകമെമ്പാടുമുള്ള 30 രാജ്യങ്ങളിലായി വിവിധ ഭാഷകളിൽ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-05-04-20:40:28.jpg
Keywords: ലെയോ
Content: 26674
Category: 1
Sub Category:
Heading: റോമില്‍ 16 ഡീക്കന്മാര്‍ തിരുപ്പട്ടം സ്വീകരിച്ചു
Content: വത്തിക്കാന്‍ സിറ്റി: റോമിലെ പ്രസിദ്ധമായ സെന്റ് പോൾ ഔട്ട്‌സൈഡ് ദി വാൾസ് പേപ്പൽ ബസിലിക്കയിൽ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്കിടെ 16 ഡീക്കന്മാര്‍ തിരുപ്പട്ടം സ്വീകരിച്ചു. ലീജിയണറീസ് ഓഫ് ക്രൈസ്റ്റ് സന്യാസ സമൂഹത്തിലെ അംഗങ്ങളുടെ തിരുപ്പട്ട സ്വീകരണമാണ് മെയ് 2 ശനിയാഴ്ച നടന്നത്. തിരുപ്പട്ട ശുശ്രൂഷയ്ക്കും വിശുദ്ധ കുർബാനയ്ക്കും കൊളംബിയയിലെ ഫോണ്ടിബോണിലെ ബിഷപ്പ് മോൺസിഞ്ഞോർ ജുവാൻ വിസെന്റെ കോർഡോബ കാര്‍മ്മികത്വം വഹിച്ചു. അർജന്റീന, ബ്രസീൽ, കൊളംബിയ, ചിലി, മെക്സിക്കോ, പനാമ, വെനിസ്വേല തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ് കഴിഞ്ഞ ദിവസം തിരുപ്പട്ടം സ്വീകരിച്ചത്. നിയുക്ത വൈദികര്‍ തിരുപ്പട്ട സ്വീകരണത്തില്‍ സന്തോഷം പ്രകടിപ്പിച്ചു. "ദൈവം വലിയവനാണ്" - പുതിയ വൈദികരിൽ ഒരാളായ കൊളംബിയയിൽ നിന്നുള്ള ഫാ. ഡാനിയേൽ ഫെർണാണ്ടസ് ഡയസ് ഡെൽ കാസ്റ്റിലോ പറഞ്ഞു. സന്തോഷം, വളരെ സന്തോഷം; ഈ നിമിഷത്തിന് മറ്റൊരു വാക്കും കണ്ടെത്താൻ കഴിയില്ല എന്നായിരിന്നു മെക്സിക്കോയിൽ നിന്നുള്ള ഫാ. പട്രീഷ്യോ ബ്രിംഗാസിന്റെ പ്രതികരണം. ഇന്നുമുതൽ സമർപ്പണം 'പൗരോഹിത്യ ജീവിതം' ആയി മാറുകയാണെന്നും നഷ്ടപ്പെട്ടവരെ അന്വേഷിക്കുകയും തന്നിൽ ഭരമേൽപ്പിക്കപ്പെട്ട ആളുകൾക്കായി സ്വയം ക്ഷീണിക്കുകയും ചെയ്യുന്ന നല്ല ഇടയന്റെ സ്നേഹം എല്ലാവരിലും നിറയട്ടെയെന്നും ബിഷപ്പ് ജുവാൻ വിസെന്റെ പറഞ്ഞു. 1941 ജനുവരി 3 ന് മെക്സിക്കൻ കത്തോലിക്ക വൈദികനായ മാർഷ്യൽ മാസിയൽ സ്ഥാപിച്ച പൊന്തിഫിക്കൽ സന്യാസ സമൂഹമാണ് 'ലീജിയണറീസ് ഓഫ് ക്രൈസ്റ്റ്'. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-05-05-11:33:46.jpg
Keywords: തിരുപ്പ
Content: 26675
Category: 1
Sub Category:
Heading: 'പ്രാർത്ഥനാപൂർവ്വമുള്ള തീരുമാനം'; മെത്രാഭിഷേകത്തിന് മുന്‍പ് സ്ഥാനം വേണ്ടെന്നുവെച്ച് ഫിലിപ്പീൻ വൈദികൻ
Content: മനില: ഫിലിപ്പീന്‍സിലെ ടാഗ്ബിലാരന്‍ രൂപതാധ്യക്ഷനായി നിയമിതനായ കത്തോലിക്ക വൈദികന്‍ സ്ഥാനം നിഷേധിച്ചു. മാനുഷിക പരിമിതികളും അപര്യാപ്തതകളും ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മെത്രാനായി നിയമിക്കപ്പെട്ട ഫാ. ജെറാർഡോ സാക്കോ ജൂനിയർ സ്ഥാനം ഏറ്റെടുക്കുവാനുള്ള വിസമ്മതം പ്രകടിപ്പിച്ചത്. ഇക്കാര്യം അപ്പസ്തോലിക് ന്യൂണ്‍ഷോ വഴി അദ്ദേഹം മാര്‍പാപ്പയെ അറിയിച്ചിട്ടുണ്ട്. പ്രാര്‍ത്ഥനാപൂര്‍വ്വമായ വിചിന്തനത്തിന് ശേഷമാണ് തന്റെ സ്വന്തം മാനുഷിക പരിമിതികളെയും അപര്യാപ്തതകളെയും കുറിച്ചുള്ള ആഴത്തിലുള്ള അവബോധത്തിൽ നിന്നു ഈ തീരുമാനമെടുത്തതെന്ന് അദ്ദേഹം പിന്നീട് പ്രസ്താവനയില്‍ അറിയിച്ചു. 2025 സെപ്റ്റംബറിൽ രൂപതയുടെ അധ്യക്ഷനായ ബിഷപ്പ് ആൽബെർട്ടോ ഉയ് സെബുവിലെ ആര്‍ച്ച് ബിഷപ്പായി നിയമിച്ചതിന് ശേഷം ടാഗ്ബിലാരന്‍ രൂപതയില്‍ മെത്രാനില്ലായിരിന്നു. ഈ പശ്ചാത്തലത്തിലാണ് ടാഗ്ബിലാരൻ രൂപതയെ നയിക്കാൻ ഫാ. ജെറാർഡോ സാക്കോയെ ലെയോ പതിനാലാമൻ മാർപാപ്പ ഉത്തരവാദിത്വം ഭരമേല്‍പ്പിക്കുന്നത്. മെയ് 26 ന് മെത്രാഭിഷേകവും സ്ഥാനാരോഹണവും നിശ്ചയിച്ചിരിക്കുകയായിരിന്നു. ഇതിനിടെയാണ് മെത്രാന്‍ പദവി നിരസിച്ചും ഉയിർത്തെഴുന്നേറ്റ കർത്താവിലുള്ള വിശ്വാസത്തോട് ചേര്‍ന്നു സമൂഹത്തോട് ഒപ്പം യാത്ര ചെയ്യുന്നതിനു പുരോഹിതനായി തുടരാനുള്ള സന്നദ്ധത അറിയിച്ചും അദ്ദേഹം പ്രസ്താവന പുറത്തിറക്കിയത്. വിഷയം ന്യൂൺഷ്യോ വഴി മാര്‍പാപ്പയെ അറിയിച്ചതിനെത്തുടർന്ന് വത്തിക്കാൻ ഫാ. സാക്കോയുടെ തീരുമാനം അംഗീകരിച്ചതായി ആർച്ച് ബിഷപ്പ് ആൽബെർട്ടോ ഉയുയ് പറഞ്ഞു. ടാഗ്ബിലാരൻ രൂപതയിലെ വിശ്വാസികൾക്ക് ഇടയില്‍ ഇത് ദുഃഖത്തിന് കാരണമായിട്ടുണ്ടെന്നും എന്നിരുന്നാലും, പ്രാർത്ഥനാപൂർവ്വവുമായ വിവേചനത്തിന് ശേഷമാണ് ഫാ. സാക്കോ തീരുമാനമെടുത്തതെന്ന് കരുതുന്നുവെന്നും അതിനെ ബഹുമാനിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-05-05-14:24:08.jpg
Keywords: ഫിലിപ്പീ
Content: 26676
Category: 1
Sub Category:
Heading: കംബോഡിയയില്‍ നൂറുകണക്കിന് ക്രൈസ്തവ രക്തസാക്ഷികളുടെ ചോര പതിഞ്ഞ മേഖലയില്‍ പുതിയ ദേവാലയം
Content: ഫ്നോം പെൻ: നൂറുകണക്കിന് ക്രൈസ്തവർ വിശ്വാസത്തെ പ്രതി രക്തമൊഴുക്കിയ കംബോഡിയയിലെ മണ്ണിൽ, വിശ്വാസികൾക്ക് വേണ്ടി പുതിയ ഒരു ദേവാലയം കൂടി കൂദാശ ചെയ്യപ്പെട്ടു. 1970-ൽ ഏകദേശം 600 ക്രിസ്ത്യാനികൾ കൊല്ലപ്പെട്ട പുരാതന ഫ്നാമ് പെന്നിലെ കാർമലിനു സമീപം മെകോങ്ങിന്റെ തീരത്താണ് ഈ ദേവാലയം സ്ഥിതി ചെയ്യുന്നത്. ഫ്നോം പെൻ അപ്പസ്തോലിക് വികാരിയേറ്റിനു കീഴിലാണ് ഈ പുതിയ ദേവാലയം. അപ്പസ്തോലിക വികാരി മോൺസിഞ്ഞോർ ഒലിവിയർ ഷ്മിത്തേയസ്ലർ കർമ്മങ്ങൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. നിരവധി വൈദികരും, വിശ്വാസികളും ചടങ്ങിൽ സംബന്ധിച്ചു. അഞ്ച് വർഷങ്ങൾ കൊണ്ടാണ് ഈ ദേവാലയത്തിന്റെ നിർമ്മിതി പൂർത്തിയാക്കിയത്. രക്തസാക്ഷികളുടെ ചുടുനിണത്താൽ, ജീവന്റെ നദി ഇവിടെ ഒഴുകുന്നുവെന്നു അപ്പസ്തോലിക വികാരി അനുസ്മരിച്ചു. ഫ്നോം പെൻ നഗരത്തിൽ കർത്താവിനെ ആരാധിക്കുവാനും സ്തുതിക്കാനും നന്ദി പറയാനും മനോഹരമായ പള്ളി നിർമ്മിക്കാൻ കഴിഞ്ഞ കംബോഡിയയിലെ വിശ്വാസികളുടെ സന്തോഷമാണ്, ഈ ദേവാലയത്തിന്റെ വാതായനങ്ങൾ തുറക്കപ്പെടുമ്പോൾ അനുഭവിക്കുവാൻ സാധിക്കുന്നതെന്നും അപ്പസ്തോലിക വികാരി എടുത്തുപറഞ്ഞു. 1970-ൽ, കംബോഡിയയിൽ നടന്ന അട്ടിമറിയിലൂടെ രാജ്യത്തെ അസ്ഥിരപ്പെടുത്തുകയും കമ്മ്യൂണിസ്റ്റ് ശക്തികൾക്ക്, പ്രത്യേകിച്ച് ഖെമർ റൂഷിന്, അവരുടെ നിയന്ത്രണം വിപുലീകരിക്കാൻ വഴിയൊരുക്കുകയും ചെയ്തതിനെത്തുടർന്ന് മേഖല ആഭ്യന്തരയുദ്ധത്തിലേക്ക് കൂപ്പുകുത്തിയിരിന്നു. ദൈവവിശ്വാസത്തെ തങ്ങളുടെ പ്രത്യയശാസ്ത്രത്തിന് ഭീഷണിയായി കണ്ട ഈ വിഭാഗങ്ങള്‍ ശക്തമായ മതവിരുദ്ധ നിലപാട് സ്വീകരിച്ചു. തൽഫലമായി, വൈദികരും സന്യസ്തരും അനേകം വിശ്വാസികളും കൊല്ലപ്പെട്ടിരിന്നു. ഈ മേഖലയിലാണ് ദേവാലയം ഉയര്‍ന്നിരിക്കുന്നത്. ദേവാലയ പ്രതിഷ്ഠ കര്‍മ്മത്തിനിടെ കംബോഡിയൻ രക്തസാക്ഷികളെ അടക്കം ചെയ്ത സ്ഥലത്തു നിന്നുള്ള ഒരുപിടി മണ്ണ് വികാരി ബലിപീഠത്തിന്റെ ചുവട്ടിൽ സമർപ്പിച്ചു. വിശുദ്ധ യൗസേപ്പു പിതാവിന്റെ നാമധേയത്തിലാണ് ദേവാലയം സമര്‍പ്പിച്ചിരിക്കുന്നത്. യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന ലോകത്തിലെ എല്ലാ കുടുംബങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കാൻ, മോൺസിഞ്ഞോർ വിശ്വാസികളെ ക്ഷണിച്ചു. മേഖലയില്‍ വിവിധ പ്രവര്‍ത്തനങ്ങളുമായി സലേഷ്യന്‍ മിഷ്ണറിമാരുടെ സേവനം സജീവമാണ്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-05-05-16:51:03.jpg
Keywords: കംബോഡി
Content: 26677
Category: 1
Sub Category:
Heading: ട്രംപ് ഉയര്‍ത്തിയ വിവാദങ്ങള്‍ക്കിടെ മാര്‍പാപ്പയെ സന്ദര്‍ശിക്കാന്‍ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി
Content: വാഷിംഗ്ടണ്‍ ഡി‌സി: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ലെയോ പാപ്പയ്ക്കെതിരെ ഉയര്‍ത്തിയ വിവാദപരമായ പരാമര്‍ശങ്ങള്‍ക്കിടെ മാര്‍പാപ്പയെ സന്ദര്‍ശിക്കാന്‍ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. മെയ് ഏഴാം തീയതി, വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തിൽവെച്ച്, ലെയോ പതിനാലാമൻ പാപ്പയുമായി മാർക്കോ റൂബിയോ കൂടിക്കാഴ്ച്ച നടത്തുമെന്ന് വത്തിക്കാന്‍ സ്ഥിരീകരിച്ചു. അമേരിക്ക - ഇറാന്‍ - ഇസ്രായേല്‍ സംഘര്‍ഷങ്ങള്‍ക്കിടെ സമാധാനത്തിന് വേണ്ടിയുള്ള ആഹ്വാനവുമായി ലെയോ പാപ്പ നിരവധി തവണ സംസാരിച്ചിരിന്നു. ഇതിന് പിന്നാലെ ട്രംപ്, പാപ്പയ്ക്കെതിരെ നിരവധി തവണ വിവാദ പ്രസ്താവനകള്‍ നടത്തിയത് ആഗോള തലത്തില്‍ പ്രതിഷേധത്തിന് കാരണമായിരിന്നു. താന്‍ രാഷ്ട്രീയക്കാരനല്ല, സുവിശേഷത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും അത് തുടരുമെന്നുമായിരിന്നു പാപ്പയുടെ പ്രതികരണം. വിവാദത്തിന് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി വത്തിക്കാനിലെത്തി പാപ്പയുമായി കൂടിക്കാഴ്ച നടത്തുന്നതെന്നത് ശ്രദ്ധേയമാണ്. അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയായ മാർക്കോ റൂബിയോയും അടിയുറച്ച കത്തോലിക്ക വിശ്വാസികളാണ്. 2025 മെയ് 18ന്, പത്രോസിന്റെ പിന്‍ഗാമിയായി ലെയോ പാപ്പ ശുശ്രൂഷയ്ക്കു തുടക്കം കുറിച്ച ദിവ്യബലിയില്‍ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പങ്കെടുത്തിരിന്നു. അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും സന്നിഹിതനായിരുന്നു. പിറ്റേന്ന് മെയ് 19നു വത്തിക്കാനിൽവെച്ച്, ലെയോ പാപ്പയും, ജെ ഡി വാൻസും റൂബിയോയും തമ്മിൽ ഉഭയകക്ഷി കൂടിക്കാഴ്ച്ചയും നടത്തിയിരുന്നു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-05-05-18:58:43.jpg
Keywords: ലെയോ
Content: 26678
Category: 1
Sub Category:
Heading: മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ ഒന്നാം വാർഷികം മരിയൻ തീർത്ഥാടന കേന്ദ്രത്തില്‍ ചെലവഴിക്കാന്‍ ലെയോ പാപ്പ
Content: റോം: ആഗോള കത്തോലിക്ക സഭയുടെ 267ാമത് മാര്‍പാപ്പയായി ലെയോ പതിനാലാമൻ പാപ്പ തെരഞ്ഞെടുക്കപ്പെട്ടതിന്റെ ഒന്നാം വാർഷികം മരിയൻ തീർത്ഥാടന കേന്ദ്രത്തില്‍ ചെലവഴിക്കും. തെരഞ്ഞെടുപ്പിന്റെ വാർഷിക ദിനമായ മറ്റന്നാള്‍ മെയ് എട്ടാം തീയതിയാണ് ഇറ്റലിയിലെ പ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമായ പോംപെ സന്ദർശിക്കുക. പോംപെ മാതാവിന്റെ തിരുനാൾ ദിനം കൂടിയായ എട്ടാം തീയതി പാപ്പ ദേവാലയത്തില്‍ വിശുദ്ധ ബലിയർപ്പിക്കും. പാപ്പയുടെ വരവിനായി വിശ്വാസികൾ കാത്തിരിക്കുകയാണെന്നു, പോംപെ ആര്‍ച്ച് ബിഷപ്പും ദേവാലയത്തിന്റെ പേപ്പൽ പ്രതിനിധിയുമായ മോൺ. തൊമ്മാസോ കപ്പൂത്തോ പറഞ്ഞു. തന്റെ സ്ഥാനാരോഹണത്തിന്റെ ഒന്നാം വാർഷികം ആഘോഷിക്കാൻ പോംപെയിലേക്ക് വരുന്നതിലൂടെ, പരിശുദ്ധ പിതാവ് പോംപെയിലെ വിശ്വാസികൾക്ക് വളരെ സവിശേഷമായ ഒരു സമ്മാനമാണ് നൽകുന്നതെന്നും, അത് നിറഞ്ഞ ഹൃദയത്തോടെ സ്വീകരിക്കുവാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്നും, പരിശുദ്ധ കന്യകാമറിയത്തിന്റെ ആർച്ച് ബിഷപ്പ് തൊമ്മാസോ കപ്പൂത്തോ പറഞ്ഞു. ഏകദേശം 25,000 നിവാസികളുള്ള ഒരു നഗരമാണ് പോംപെ. വിനോദസഞ്ചാരികളും, തീർത്ഥാടകരും ഉൾപ്പെടെ പ്രതിവർഷം ഏകദേശം 6 ദശലക്ഷം സന്ദർശകരാണ് ദേവാലയത്തിലെത്തുന്നത്. 1979 ഒക്ടോബറിലും നിരവധി വർഷങ്ങൾക്ക് ശേഷം 2003ലും വിശുദ്ധ ജോൺ പോൾ രണ്ടാമന്‍ ദേവാലയം സന്ദർശിച്ചിരിന്നു. തുടർന്ന് 2008-ൽ, അദ്ദേഹത്തിന്റെ പിൻഗാമിയായ ബെനഡിക്ട് പതിനാറാമൻ പാപ്പയും, 2015 മാർച്ചിൽ ഫ്രാൻസിസ് പാപ്പയും ദേവാലയം സന്ദർശിച്ചു പ്രാർത്ഥിച്ചിട്ടുണ്ട്. 11 വർഷങ്ങൾക്ക് ശേഷം ആഗോള കത്തോലിക്ക സഭയുടെ 267ാമത് പാപ്പയെ തെരഞ്ഞെടുത്തതിന്റെ ഒന്നാം വാര്‍ഷിക ദിനത്തിൽ ലെയോ പതിനാലാമൻ പാപ്പയുടെ സന്ദർശനം ഏവർക്കും സന്തോഷം പകരുന്നുവെന്നും ആർച്ച് ബിഷപ്പ് തൊമ്മാസോ എടുത്തുപറഞ്ഞു. തീർത്ഥടന കേന്ദ്രത്തിന്റെ സ്ഥാപകനായ, വിശുദ്ധ ബർത്തോലോ ലോംഗോയെ, 2025 ഒക്ടോബർ 19-ന് വിശുദ്ധനായി പ്രഖ്യാപിച്ചത് ലെയോ പാപ്പയായിരുന്നു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-05-06-12:10:48.jpg
Keywords: പാപ്പ
Content: 26679
Category: 1
Sub Category:
Heading: ആഹാരവും വചനവും: വാനിനെ സുവിശേഷവത്ക്കരണത്തിന് ഉപകരണമാക്കി മുന്‍ റേസ് താരം
Content: ഒഹായോ: പാവങ്ങളുടെ ആവശ്യമറിഞ്ഞു സഹായിക്കാനും അവരെ ക്രിസ്തു വിശ്വാസത്തിലേക്ക് നയിക്കുവാനും മുന്‍ റേസ് താരം സംഭാവന ചെയ്ത വാഹനം ഉപകരണമാകുന്നു. റേസിംഗ് സ്റ്റോക്ക് കാർ താരമായ കോഡി കഫ്ലിനാണ് അമേരിക്കന്‍ സംസ്ഥാനമായ ഒഹായോയിലെ കൊളംബസ് രൂപതയ്ക്ക് സുവിശേഷവത്ക്കരണ ഉദ്ദേശത്തോടെ വാഹനം സംഭാവനയായി നല്‍കിയത്. പാവപ്പെട്ട സമൂഹങ്ങളിലേക്ക് ഭക്ഷണം, അവശ്യ സാധനങ്ങൾ, സുവിശേഷ സന്ദേശം എന്നിവ എത്തിക്കുന്ന ഒരു മൊബൈൽ ശുശ്രൂഷയ്ക്കുള്ള ഉപകരണമായി വാന്‍ മാറ്റിയിരിക്കുകയാണ്. പില്‍ക്കാലത്ത് ക്രൈസ്തവ വിശ്വാസത്തെ വിലമതിക്കാത്ത ജീവിതമായിരിന്നു കോഡിയുടേത്. ഏതാനും വർഷങ്ങൾക്ക് മുമ്പ് ഒഹായോയിലെ വെസ്റ്റർവില്ലിലുള്ള സെന്റ് പോൾ ദി അപ്പോസ്തല്‍ ഇടവകയിൽവെച്ച് അദ്ദേഹം തിരുസഭയിലേക്ക് പ്രവേശിച്ചു. വൈകാതെ അനേകരുടെ കണ്ണീരൊപ്പാന്‍ അദ്ദേഹം തീരുമാനിക്കുകയായിരിന്നു. കൊളംബസ് കത്തോലിക്ക രൂപത പരിധിയില്‍ ബുദ്ധിമുട്ട് നേരിടുന്നവര്‍ക്ക് ഭക്ഷണവും പ്രത്യാശയും പകരുന്നതിന് വാഹനം സംഭാവന ചെയ്യാൻ കഴിയുന്നതിൽ സന്തുഷ്ടനാണെന്ന് കഫ്ലിൻ കാത്തലിക് ടൈംസിനോട് പറഞ്ഞു. ജീവിത യാഥാർത്ഥങ്ങളെ മാറ്റിമറിക്കുന്ന ദൗത്യത്തെ പിന്തുണയ്ക്കുന്നതിനുള്ള ഒരു ചെറിയ മാർഗമാണിതെന്ന് കരുതുകയാണെന്നും ഏറ്റവും ആവശ്യമുള്ള കുടുംബങ്ങൾക്ക് ഭക്ഷണവും പ്രത്യാശയും എത്തിക്കാൻ സഹായിക്കുന്ന ഒന്നിന്റെ ഭാഗമാകുന്നതില്‍ കൃതജ്ഞതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യേശു അപ്പം വർദ്ധിപ്പിക്കുന്നതിന്റെയും, ദിവ്യകാരുണ്യത്തിന്റെയും കന്യകാമറിയത്തിന്റെയും, കൊൽക്കത്തയിലെ മദർ തെരേസയുടെയും ചിത്രങ്ങള്‍ വാനില്‍ പതിപ്പിച്ചിട്ടുണ്ട്. "എന്റെ ഏറ്റവും എളിയ ഈ സഹോദരന്‍മാരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്തുകൊടുത്തപ്പോള്‍ എനിക്കു തന്നെയാണു ചെയ്തുതന്നത്" (മത്തായി 25:40) എന്ന വചനവും വാനില്‍ ആലേഖനം ചെയ്തിട്ടുണ്ട്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-05-06-17:04:13.jpg
Keywords: താര
Content: 26680
Category: 1
Sub Category:
Heading: രാജസ്ഥാനിൽ തീവ്രഹിന്ദുത്വവാദികള്‍ വിശുദ്ധ കുര്‍ബാന തടസ്സപ്പെടുത്തി; ക്രൈസ്തവരെ അകാരണമായി അറസ്റ്റ് ചെയ്ത് പോലീസ്
Content: ഉദയ്പൂർ: പശ്ചിമേന്ത്യൻ സംസ്ഥാനമായ രാജസ്ഥാനിൽ തീവ്രഹിന്ദുത്വവാദികള്‍ ബലപ്രയോഗത്തിലൂടെ ആരാധനാലയത്തില്‍ അതിക്രമിച്ച് കയറി വിശുദ്ധ കുര്‍ബാന തടസ്സപ്പെടുത്തി. ഇതിനെ ചോദ്യം ചെയ്തതിന്റെ പേരില്‍ നാല് കത്തോലിക്ക വിശ്വാസികളെ പോലീസ് അറസ്റ്റ് ചെയ്തു. കലാപം, കൊലപാതകശ്രമം, തെറ്റായ നിയന്ത്രണം, സമാധാന ലംഘനം, നിയമവിരുദ്ധ മതപരിവർത്തനം തുടങ്ങി അടിസ്ഥാനരഹിതമായ കുറ്റങ്ങൾ ചുമത്തിയാണ് ക്രൈസ്തവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇക്കഴിഞ്ഞ മെയ് 1ന് ബൻസ്വര ജില്ലയിലെ കലിഞ്ചാര എന്ന ഗ്രാമത്തിൽ ഇടവകയുടെ സബ്‌ സ്റ്റേഷനില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണം നടക്കുന്നതിനിടെ 13 ഹിന്ദു പ്രവർത്തകർ ആരാധനാലയത്തില്‍ അതിക്രമിച്ച് കയറി ദിവ്യബലി തടസ്സപ്പെടുത്തുകയായിരിന്നുവെന്ന് ഉദയ്പൂർ രൂപതയ്ക്ക് കീഴിലുള്ള ബന്ദാരിയ ഇടവകയിലെ ഫാ. അരവിന്ദ് അംലിയാർ മെയ് 3ന് യുസിഎ ന്യൂസിനോട് പറഞ്ഞു. അക്രമം തടയാൻ ഇടവകക്കാർ ശ്രമിച്ചതോടെ സംഘർഷത്തിലേക്ക് നീങ്ങുകയായിരിന്നു. തീവ്രഹിന്ദുത്വവാദികളില്‍ ഒരാൾ ആളുകളെ കത്തി കാണിച്ച് ഭീഷണിപ്പെടുത്താൻ ശ്രമിച്ചുവെന്നും വൈദികന്‍ പറയുന്നു. എന്നാല്‍ യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് പകരം വിരമിച്ച സർക്കാർ സ്കൂൾ അധ്യാപകൻ ഉൾപ്പെടെ നാല് കത്തോലിക്ക വിശ്വാസികളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരിന്നു. ഇതിനെതിരെ കനത്ത പ്രതിഷേധമാണ് ഉയരുന്നത്. മുൻകൂട്ടി തയ്യാറാക്കിയതാണെന്ന മട്ടിലായിരിന്നു പോലീസ് നടപടിയെന്ന് വൈദികന്‍ ചൂണ്ടിക്കാട്ടി. തങ്ങള്‍ തീവ്ര ഹിന്ദു പ്രവർത്തകർക്കെതിരെ പരാതിയുമായി പോലീസ് സ്റ്റേഷനിൽ പോയെങ്കിലും പോലീസ് അത് സ്വീകരിക്കാൻ വിസമ്മതിച്ചുവെന്നും വൈദികന്‍ വെളിപ്പെടുത്തി. വിഷയത്തില്‍ സമ്മര്‍ദ്ധം തുടരുവാനും അകാരണമായി അറസ്റ്റ് ചെയ്ത ക്രൈസ്തവരെ മോചിപ്പിക്കുവാനും സഭാനേതൃത്വം ഇടപെടല്‍ നടത്തിവരികയാണ്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-05-06-18:50:13.jpg
Keywords: ഹിന്ദുത്വ, ബി‌ജെ‌പി