category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ ഒന്നാം വാർഷികം മരിയൻ തീർത്ഥാടന കേന്ദ്രത്തില്‍ ചെലവഴിക്കാന്‍ ലെയോ പാപ്പ
Contentറോം: ആഗോള കത്തോലിക്ക സഭയുടെ 267ാമത് മാര്‍പാപ്പയായി ലെയോ പതിനാലാമൻ പാപ്പ തെരഞ്ഞെടുക്കപ്പെട്ടതിന്റെ ഒന്നാം വാർഷികം മരിയൻ തീർത്ഥാടന കേന്ദ്രത്തില്‍ ചെലവഴിക്കും. തെരഞ്ഞെടുപ്പിന്റെ വാർഷിക ദിനമായ മറ്റന്നാള്‍ മെയ് എട്ടാം തീയതിയാണ് ഇറ്റലിയിലെ പ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമായ പോംപെ സന്ദർശിക്കുക. പോംപെ മാതാവിന്റെ തിരുനാൾ ദിനം കൂടിയായ എട്ടാം തീയതി പാപ്പ ദേവാലയത്തില്‍ വിശുദ്ധ ബലിയർപ്പിക്കും. പാപ്പയുടെ വരവിനായി വിശ്വാസികൾ കാത്തിരിക്കുകയാണെന്നു, പോംപെ ആര്‍ച്ച് ബിഷപ്പും ദേവാലയത്തിന്റെ പേപ്പൽ പ്രതിനിധിയുമായ മോൺ. തൊമ്മാസോ കപ്പൂത്തോ പറഞ്ഞു. തന്റെ സ്ഥാനാരോഹണത്തിന്റെ ഒന്നാം വാർഷികം ആഘോഷിക്കാൻ പോംപെയിലേക്ക് വരുന്നതിലൂടെ, പരിശുദ്ധ പിതാവ് പോംപെയിലെ വിശ്വാസികൾക്ക് വളരെ സവിശേഷമായ ഒരു സമ്മാനമാണ് നൽകുന്നതെന്നും, അത് നിറഞ്ഞ ഹൃദയത്തോടെ സ്വീകരിക്കുവാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്നും, പരിശുദ്ധ കന്യകാമറിയത്തിന്റെ ആർച്ച് ബിഷപ്പ് തൊമ്മാസോ കപ്പൂത്തോ പറഞ്ഞു. ഏകദേശം 25,000 നിവാസികളുള്ള ഒരു നഗരമാണ് പോംപെ. വിനോദസഞ്ചാരികളും, തീർത്ഥാടകരും ഉൾപ്പെടെ പ്രതിവർഷം ഏകദേശം 6 ദശലക്ഷം സന്ദർശകരാണ് ദേവാലയത്തിലെത്തുന്നത്. 1979 ഒക്ടോബറിലും നിരവധി വർഷങ്ങൾക്ക് ശേഷം 2003ലും വിശുദ്ധ ജോൺ പോൾ രണ്ടാമന്‍ ദേവാലയം സന്ദർശിച്ചിരിന്നു. തുടർന്ന് 2008-ൽ, അദ്ദേഹത്തിന്റെ പിൻഗാമിയായ ബെനഡിക്ട് പതിനാറാമൻ പാപ്പയും, 2015 മാർച്ചിൽ ഫ്രാൻസിസ് പാപ്പയും ദേവാലയം സന്ദർശിച്ചു പ്രാർത്ഥിച്ചിട്ടുണ്ട്. 11 വർഷങ്ങൾക്ക് ശേഷം ആഗോള കത്തോലിക്ക സഭയുടെ 267ാമത് പാപ്പയെ തെരഞ്ഞെടുത്തതിന്റെ ഒന്നാം വാര്‍ഷിക ദിനത്തിൽ ലെയോ പതിനാലാമൻ പാപ്പയുടെ സന്ദർശനം ഏവർക്കും സന്തോഷം പകരുന്നുവെന്നും ആർച്ച് ബിഷപ്പ് തൊമ്മാസോ എടുത്തുപറഞ്ഞു. തീർത്ഥടന കേന്ദ്രത്തിന്റെ സ്ഥാപകനായ, വിശുദ്ധ ബർത്തോലോ ലോംഗോയെ, 2025 ഒക്ടോബർ 19-ന് വിശുദ്ധനായി പ്രഖ്യാപിച്ചത് ലെയോ പാപ്പയായിരുന്നു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2026-05-06 12:10:00
Keywordsപാപ്പ
Created Date2026-05-06 12:10:48