category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ലെയോ പതിനാലാമൻ മാര്‍പാപ്പയാകുന്നതിന് മുന്‍പ് പങ്കുവെച്ച വിചിന്തനങ്ങള്‍ പുസ്തകമായി പുറത്തിറക്കി
Contentവത്തിക്കാന്‍ സിറ്റി: മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെടുന്നതിന് മുന്‍പ് ലെയോ പതിനാലാമൻ പാപ്പ, അഗസ്റ്റീനിയൻ സന്യാസ സമൂഹത്തിന്റെ പ്രയോർ ജനറലായിരുന്ന കാലത്തെ പ്രസംഗങ്ങൾ ഉള്‍പ്പെടുത്തി തയാറാക്കിയ പുസ്തകം "ലീബെരി സോത്തോ ലാ ഗ്രാസിയ" (കൃപയാൽ സ്വതന്ത്രർ) പ്രകാശനം ചെയ്തു. ഇന്നു മെയ് 4 തിങ്കളാഴ്ച മുതൽ പുസ്തകം വിപണിയിൽ ലഭ്യമാക്കി തുടങ്ങിയിട്ടുണ്ട്. അഗസ്തീനിയൻ സന്യാസ സമൂഹത്തെ നയിച്ചുക്കൊണ്ടിരിന്ന കാലത്ത് റോബര്‍ട്ട് പ്രിവോസ്റ്റ് (ലെയോ പാപ്പ) എഴുതിയ പ്രസംഗങ്ങൾ, കത്തുകൾ, സന്ദേശങ്ങൾ, ധ്യാന വിചിന്തനങ്ങൾ എന്നിവ ആദ്യമായാണ് ഒരുമിച്ച് പ്രസിദ്ധീകരിക്കുന്നത്. അഗസ്തീനിയൻ പാരമ്പര്യത്താൽ ആഴത്തിൽ അടയാളപ്പെടുത്തിയ "അദ്ദേഹത്തിന്റെ ആത്മീയതയെ അടുത്തറിയാൻ" ഈ കൃതി വായനക്കാർക്ക് അവസരം നൽകുന്നുണ്ടെന്നാണ് വത്തിക്കാന്‍ ന്യൂസ് നല്‍കുന്ന സൂചന. പുസ്തകത്തിന്റെ ഇറ്റാലിയൻ പതിപ്പിന്റെ ആദ്യ പ്രതി, നിലവിലെ പ്രയർ ജനറൽ ഫാ. ജോസഫ് ഫാരലാണ് പാപ്പായ്ക്ക് കൈമാറിയത്. പ്രസിദ്ധീകരണത്തിന് മുൻകൈ എടുത്ത ഫാ. ഫാരലിനൊപ്പം വത്തിക്കാൻ അപ്പസ്തോലിക് ആർക്കൈവ്സ് പ്രിഫെക്റ്റും പുസ്തകത്തിന്റെ എഡിറ്റർമാരിൽ ഒരാളുമായ ഫാ. റോക്കോ റോൺസാനി, വത്തിക്കാൻ വത്തിക്കാൻ പ്രസാധകകേന്ദ്രം എഡിറ്റോറിയൽ മേധാവി ലോറെൻസോ ഫാസിനി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. വരും മാസങ്ങളിൽ ലോകമെമ്പാടുമുള്ള 30 രാജ്യങ്ങളിലായി വിവിധ ഭാഷകളിൽ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2026-05-04 20:38:00
Keywordsലെയോ
Created Date2026-05-04 20:40:28