Contents

Displaying 26171-26174 of 26174 results.
Content: 26631
Category: 18
Sub Category:
Heading: കോതമംഗലം രൂപതയുടെ 70-ാം വാർഷികവും മാർ ജോർജ് പുന്നക്കോട്ടിലിന്റെ 90-ാം ജന്മദിനാഘോഷവും മറ്റന്നാള്‍
Content: കോതമംഗലം: കോതമംഗലം രൂപതയുടെ 70-ാം വാർഷികവും രൂപതദിനവും 36 വർഷം രൂപതയെ നയിച്ച മാർ ജോർജ് പുന്നക്കോട്ടിലിന്റെ 90-ാം ജന്മദിനവും മൂന്നിന് ആഘോഷിക്കും. ജർമനിയിലെ മയിൻസ് രൂപത മെത്രാനായി അഭിഷിക്തനായ കോതമംഗലം രൂപതയിലെ മീങ്കുന്നം ഇടവകാംഗം ബിഷപ്പ് ഡോ. ജോഷി പൊട്ടയ്ക്കലിനു സ്വീകരണവും ഇതോടൊപ്പം നടക്കും. കോതമംഗലം സെൻ്റ് ജോർജ് കത്തീഡ്രലിൽ ഉച്ചകഴിഞ്ഞ് 2.30 ന് രൂപതയിൽ നിന്നുള്ള ഒന്‍പതു മെത്രാന്മാർക്ക് സ്വീകരണത്തോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് മാർ ജോർജ് പുന്നക്കോട്ടിലിൻ്റെ മുഖ്യകാർമികത്വത്തിൽ സമൂഹബലി. ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിലും വിവിധ മെത്രാന്മാരും കോതമംഗലം, ഇടുക്കി രൂപതകളിലെ വൈദിക രും സഹകാർമികരാകും. ഇടുക്കി ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേൽ വചനസന്ദേശം നൽകും. തുടർന്ന് കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും. മാർ പുന്നക്കോട്ടിലിന്റെ നവതിയും എപ്പിസ്കോപ്പൽ ഗോൾഡൻ ജൂബിലിയും മാർ മഠത്തിക്കണ്ടത്തിലിന്റെ സപ്‌തതിയും സമ്മേളനത്തിൽ ആഘോഷിക്കും. ബിഷപ്പ് ഡോ. ജോഷി പൊട്ടയ്ക്കലിന് ചടങ്ങിൽ സ്വീകരണം നൽകും. ബിഷപ്പുമാരായ മാർ ചാക്കോ തോട്ടുമാരിക്കൽ, മാർ ജോസഫ് കൊടകല്ലിൽ, മാർ ബെന്നി വർഗീസ് എടത്തട്ടേൽ, മാർ തോമസ് പുല്ലോപ്പിള്ളിൽ എന്നിവരും കോതമംഗലം, ഇടുക്കി രൂപതകളിലെ വൈദികരും സന്യസ്‌തരും ഇടവകാംഗങ്ങളും പങ്കെടുക്കും. എംപിമാരായ ഡീൻ കുര്യാക്കോസ്, ഫ്രാൻസിസ് ജോർജ്, എംഎൽഎമാരായ പി.ജെ. ജോസഫ്, മാത്യു കുഴൽനാടൻ, ആൻ്റണി ജോൺ എന്നിവർ പ്രസംഗിക്കും.
Image: /content_image/India/India-2026-05-01-11:00:46.jpg
Keywords: കോതമംഗ
Content: 26632
Category: 18
Sub Category:
Heading: സഭയുടെയും സമൂഹത്തിന്റെയും നന്മകൾക്കായി സമയം മാറ്റിവയ്ക്കുന്നവർ ചെയ്യുന്നത് ദൈവീകമായ ശുശ്രൂഷ: മാർ ജോസ് പുത്തൻവീട്ടിൽ
Content: കൊച്ചി: സഭയുടെയും സമൂഹത്തിന്റെയും നന്മകൾക്കായി സമയം മാറ്റിവയ്ക്കുന്നവർ ചെയ്യുന്നത് ദൈവീകമായ ശുശ്രൂഷയാണെന്നു ഫരീദാബാദ് സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ. ക്രൈസ്ത‌വ സഭയ്ക്കും പൊതുസമൂഹത്തിനും സമുദായത്തിനും സമഗ്ര സംഭാവനകൾ ചെയ്‌ത അഡ്വ. ജോസ് വിതയത്തിലിന്റെ അഞ്ചാം ചരമവാർഷിക അനുസ്‌മരണ സമ്മേളനം ആലങ്ങാട് സെന്‍റ് മേരീസ് പള്ളിയിൽ ഉദ്ഘാടന ചെയ്തു സംസാരിക്കുകയായിരിന്നു പാപ്പ. നന്മയും സ്നേഹവും നിറഞ്ഞ ജീവിതവും പ്രവർത്തനങ്ങളും ഓർമകളായി നൽകി കടന്നുപോയ വ്യക്തിത്വങ്ങൾ സമൂഹത്തിന് എക്കാലവും പ്രചോദനമാണെന്നു അദ്ദേഹം പറഞ്ഞു. നിസ്വാർത്ഥമായ സേവനങ്ങളിലൂടെയും ആത്മാർഥമായ ഇടപെടലുകളിലൂടെയും മറ്റുള്ളവരുടെ മനസിൽ ഇടം നേടുന്നവർ മാതൃകാവ്യക്തിത്വങ്ങളാണ്. സഭയുടെയും സമൂഹത്തിൻ്റെയും നന്മകൾക്കായി സമയം മാറ്റിവയ്ക്കുന്നവർ ചെയ്യുന്നത് ദൈവീകമായ ശുശ്രൂഷയാണെന്നും മാർ പുത്തൻവീട്ടിൽ പറഞ്ഞു. സിബിസിഐ ലെയ്‌റ്റി കൗൺസിൽ സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. മാർ ജോസഫ് കരിയാറ്റിയുടെ സ്മരണയ്ക്ക് അഡ്വ. ജോസ് വിതയത്തിൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്‌കാരം സഭാതാരം ജോൺ കച്ചിറമറ്റത്തിന് സമർപ്പിച്ചു. വികാരി ഫാ. ആൻ്റോ ചാലിശേരി, അങ്കമാലി എൽഎഫ് ആശുപത്രി ഡയറക്‌ടർ ഫാ. ജേക്കബ് പാലക്കാപ്പിള്ളി, മുൻ ജില്ലാ കളക്ടർ എം.പി. ജോസഫ്, ജസ്റ്റീസ് സി. കെ. അബ്‌ദുൾ റഹീം, വി.വി. അഗസ്റ്റിൻ, യുകെയിലെ മുൻ മേയർ ടോം ആദിത്യ, ഇമാം ഫൈസൽ അസ്ഹരി, സാബു ജോസ്, കൊച്ചുറാണി ജോസഫ്, ഡെന്നി തോമസ്, ബെന്നി ആന്റണി, വിജി ജോളി, ആൻസമ്മ സാബു, ലിയോൺ ജോസ് വിതയത്തിൽ, ലിൻ്റോ കളപ്പറമ്പത്ത് എന്നിവർ പ്രസംഗിച്ചു. നേരത്തെ അനുസ്‌മരണ ദിവ്യബലിയും ജോസ് വിതയത്തിലന്റെ കബറിടത്തിൽ പ്രാർത്ഥനയും നടന്നു.
Image: /content_image/India/India-2026-05-01-11:13:46.jpg
Keywords: പുത്തൻ
Content: 26633
Category: 1
Sub Category:
Heading: ഏവർക്കും വിശപ്പകറ്റാനുള്ള ഭക്ഷണത്തിനായി പ്രാർത്ഥിക്കാം: ലെയോ പാപ്പയുടെ മെയ്‌ മാസത്തെ പ്രാർത്ഥനാനിയോഗം
Content: വത്തിക്കാന്‍ സിറ്റി: "ഏവർക്കും ഭക്ഷണം" എന്ന ലക്‌ഷ്യം നേടാനായി പ്രാർത്ഥിക്കാൻ ആഹ്വാനവുമായി ലെയോ പതിനാലാമൻ പാപ്പ. മെയ് മാസത്തേക്കുള്ള പാപ്പയുടെ പ്രാർത്ഥനാനിയോഗങ്ങൾ പ്രസിദ്ധപ്പെടുത്തിക്കൊണ്ട് ഇന്നലെ ഏപ്രിൽ 30 വ്യാഴാഴ്ച പുറത്തുവിട്ട ഒരു വീഡിയോ സന്ദേശത്തിലാണ് ആഗോള സഭാതലവന്റെ അഭ്യർത്ഥന ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഭൂമിയിലെ വിഭവങ്ങൾ, പങ്കുവയ്ക്കൽ മനോഭാവത്തോടെ വിതരണം ചെയ്യാനും, കൂടുതൽ ഉത്തരവാദിത്വത്തോടും കൃതജ്ഞതയോടും കൂടി ജീവിക്കാനും, ഏവർക്കും ഭക്ഷണം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കാനും പാപ്പ സന്ദേശത്തില്‍ ആഹ്വാനം നല്‍കി. തന്റെ സ്നേഹത്തിന്റെയും കരുതലിന്റെയും ഭാഗമായാണ് ദൈവം നമുക്ക് മണ്ണും, അതുവഴി അനുദിനജീവിതത്തിന് വേണ്ട അപ്പവും നൽകിയതെന്ന് വിഡിയോ സന്ദേശത്തില്‍ പാപ്പ അനുസ്മരിച്ചു. നമ്മുടെ ഭക്ഷണമേശകളുൾപ്പെടെ നിരവധിയിടങ്ങളിൽ നിന്ന് ഒരു പാട് ഭക്ഷണം വലിച്ചെറിയപ്പെടുമ്പോൾ, ദശലക്ഷക്കണക്കിന് സഹോദരീസഹോദരന്മാർ പട്ടിണി മൂലം ദുരിതമനുഭവിക്കുന്ന അവസ്ഥ പലയിടങ്ങളിലും നിലനിൽക്കുന്നുണ്ടെന്നും പാപ്പ ചൂണ്ടിക്കാട്ടി. നമ്മുക്കു ലഭിക്കുന്ന ഓരോ ഭക്ഷണപദാർത്ഥങ്ങളെയുമോർത്ത് ദൈവത്തിന് നന്ദി പറയാനും, എളിമയോടെ ഭക്ഷിക്കാനും, സന്തോഷത്തോടെ പങ്കുവയ്ക്കാനും, ഭൂമിയിലെ ഫലങ്ങൾ ദൈവദാനങ്ങളെന്നറിഞ്ഞ് സംരക്ഷിക്കാനും, അവ കുറച്ചുപേർക്കായുള്ളതല്ല, ഏവർക്കും വേണ്ടിയുള്ളതാണെന്നറിഞ്ഞ് ജീവിക്കാനും വേണ്ട കഴിവിനായി ഞങ്ങളിൽ പുതിയൊരു മനഃസാക്ഷിയുണർത്തണമേയെന്ന് പരിശുദ്ധ പിതാവ് പ്രാർത്ഥിച്ചു. സ്വാർത്ഥപരമായ ഉപഭോഗയുക്തിയെ ഐക്യദാർഢ്യത്തിന്റെ സംസ്കാരത്തിലേക്ക് പരിവർത്തനം ചെയ്യാൻ വേണ്ട കഴിവിനായി ദൈവത്തോടു അപേക്ഷിക്കുന്ന പാപ്പ, ബോധവത്കരണ ക്യാമ്പയിനുകൾ വഴിയും ഭക്ഷണവിതരണം ലളിതവും ഉത്തരവാദിത്വമുള്ളതുമായ ജീവിതശൈലി തുടങ്ങി മൂർത്തമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാൻ കഴിവുനൽകണമേയെന്നും പ്രാര്‍ത്ഥിച്ചു. ലോകത്തിന്റെ ജീവനായി മുറിക്കപ്പെട്ട അപ്പമായ യേശുവിനെ ഞങ്ങൾക്കായി നൽകിയ പിതാവേ, നീതിക്കും സാഹോദര്യത്തിനും വേണ്ടി വിശപ്പും ദാഹവുമനുഭവിക്കുന്ന ഒരു പുതുഹൃദയം ഞങ്ങൾക്ക് നൽകണമേയെന്ന് പാപ്പാ വിഡിയോയിൽ പ്രാർത്ഥിക്കുന്നുണ്ട്. https://www.youtube.com/watch?v=-a60VaSe3tY
Image: /content_image/News/News-2026-05-01-13:13:18.jpg
Keywords: ലെയോ
Content: 26634
Category: 1
Sub Category:
Heading: ഏവർക്കും വിശപ്പകറ്റാനുള്ള ഭക്ഷണത്തിനായി പ്രാർത്ഥിക്കാം: ലെയോ പാപ്പയുടെ മെയ്‌ മാസത്തെ പ്രാർത്ഥനാനിയോഗം
Content: വത്തിക്കാന്‍ സിറ്റി: "ഏവർക്കും ഭക്ഷണം" എന്ന ലക്‌ഷ്യം നേടാനായി പ്രാർത്ഥിക്കാൻ ആഹ്വാനവുമായി ലെയോ പതിനാലാമൻ പാപ്പ. മെയ് മാസത്തേക്കുള്ള പാപ്പയുടെ പ്രാർത്ഥനാനിയോഗങ്ങൾ പ്രസിദ്ധപ്പെടുത്തിക്കൊണ്ട് ഇന്നലെ ഏപ്രിൽ 30 വ്യാഴാഴ്ച പുറത്തുവിട്ട ഒരു വീഡിയോ സന്ദേശത്തിലാണ് ആഗോള സഭാതലവന്റെ അഭ്യർത്ഥന ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഭൂമിയിലെ വിഭവങ്ങൾ, പങ്കുവയ്ക്കൽ മനോഭാവത്തോടെ വിതരണം ചെയ്യാനും, കൂടുതൽ ഉത്തരവാദിത്വത്തോടും കൃതജ്ഞതയോടും കൂടി ജീവിക്കാനും, ഏവർക്കും ഭക്ഷണം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കാനും പാപ്പ സന്ദേശത്തില്‍ ആഹ്വാനം നല്‍കി. തന്റെ സ്നേഹത്തിന്റെയും കരുതലിന്റെയും ഭാഗമായാണ് ദൈവം നമുക്ക് മണ്ണും, അതുവഴി അനുദിനജീവിതത്തിന് വേണ്ട അപ്പവും നൽകിയതെന്ന് വിഡിയോ സന്ദേശത്തില്‍ പാപ്പ അനുസ്മരിച്ചു. നമ്മുടെ ഭക്ഷണമേശകളുൾപ്പെടെ നിരവധിയിടങ്ങളിൽ നിന്ന് ഒരു പാട് ഭക്ഷണം വലിച്ചെറിയപ്പെടുമ്പോൾ, ദശലക്ഷക്കണക്കിന് സഹോദരീസഹോദരന്മാർ പട്ടിണി മൂലം ദുരിതമനുഭവിക്കുന്ന അവസ്ഥ പലയിടങ്ങളിലും നിലനിൽക്കുന്നുണ്ടെന്നും പാപ്പ ചൂണ്ടിക്കാട്ടി. നമ്മുക്കു ലഭിക്കുന്ന ഓരോ ഭക്ഷണപദാർത്ഥങ്ങളെയുമോർത്ത് ദൈവത്തിന് നന്ദി പറയാനും, എളിമയോടെ ഭക്ഷിക്കാനും, സന്തോഷത്തോടെ പങ്കുവയ്ക്കാനും, ഭൂമിയിലെ ഫലങ്ങൾ ദൈവദാനങ്ങളെന്നറിഞ്ഞ് സംരക്ഷിക്കാനും, അവ കുറച്ചുപേർക്കായുള്ളതല്ല, ഏവർക്കും വേണ്ടിയുള്ളതാണെന്നറിഞ്ഞ് ജീവിക്കാനും വേണ്ട കഴിവിനായി ഞങ്ങളിൽ പുതിയൊരു മനഃസാക്ഷിയുണർത്തണമേയെന്ന് പരിശുദ്ധ പിതാവ് പ്രാർത്ഥിച്ചു. സ്വാർത്ഥപരമായ ഉപഭോഗയുക്തിയെ ഐക്യദാർഢ്യത്തിന്റെ സംസ്കാരത്തിലേക്ക് പരിവർത്തനം ചെയ്യാൻ വേണ്ട കഴിവിനായി ദൈവത്തോടു അപേക്ഷിക്കുന്ന പാപ്പ, ബോധവത്കരണ ക്യാമ്പയിനുകൾ വഴിയും ഭക്ഷണവിതരണം ലളിതവും ഉത്തരവാദിത്വമുള്ളതുമായ ജീവിതശൈലി തുടങ്ങി മൂർത്തമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാൻ കഴിവുനൽകണമേയെന്നും പ്രാര്‍ത്ഥിച്ചു. ലോകത്തിന്റെ ജീവനായി മുറിക്കപ്പെട്ട അപ്പമായ യേശുവിനെ ഞങ്ങൾക്കായി നൽകിയ പിതാവേ, നീതിക്കും സാഹോദര്യത്തിനും വേണ്ടി വിശപ്പും ദാഹവുമനുഭവിക്കുന്ന ഒരു പുതുഹൃദയം ഞങ്ങൾക്ക് നൽകണമേയെന്ന് പാപ്പാ വിഡിയോയിൽ പ്രാർത്ഥിക്കുന്നുണ്ട്.
Image: /content_image/News/News-2026-05-01-13:14:34.jpg
Keywords: പാപ്പ