Contents
Displaying 26101-26110 of 26401 results.
Content:
26561
Category: 1
Sub Category:
Heading: ആർച്ച് ബിഷപ്പ് ആമൽ നോന കൽദായ കത്തോലിക്ക സഭയുടെ പുതിയ പാത്രിയർക്കീസ്
Content: ബാഗ്ദാദ്: കത്തോലിക്ക സഭയുടെ ഭാഗമായ പൗരസ്ത്യസഭകളിൽ ഉൾപ്പെടുന്ന പാത്രിയാർക്കൽ സഭയായ കൽദായ കത്തോലിക്കാ സഭയുടെ പുതിയ പാത്രിയർക്കീസായി ആർച്ച് ബിഷപ്പ് ആമൽ നോനയെ തെരഞ്ഞെടുത്തു. മുൻഗാമിയായ കർദ്ദിനാൾ ലൂയിസ് റാഫേൽ സാക്കോയുടെ രാജിയെത്തുടർന്ന്, ഇന്നലെ ഏപ്രിൽ 12 ഞായറാഴ്ചയാണ് കൽദായ കത്തോലിക്കാ സഭയുടെ പുതിയ പാത്രിയർക്കീസായി ആർച്ച് ബിഷപ്പ് ആമൽ നോന തിരഞ്ഞെടുക്കപ്പെട്ടത്. പുതിയ അധ്യക്ഷന്‍ പോൾ മൂന്നാമൻ എന്ന പേരാണ് തിരഞ്ഞെടുത്തിരിക്കുന്നത്. 1967ൽ അൽഘോഷിലാണ് അസീറോ-കല്‍ദായ വംശജനായ ആമൽ ഷാമൂൺ നോനയുടെ ജനനം. 1985 ൽ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം കൽദായ പാത്രിയാർക്കൽ സെമിനാരിയിൽ ചേരുകയും 1991 ജനുവരി 11ന് ബാഗ്ദാദിൽവെച്ചു തിരുപ്പട്ടം സ്വീകരിക്കുകയും ചെയ്തു. 1993 മുതൽ 2000 വരെ അദ്ദേഹം അൽഘോഷിൽ ഇടവക വികാരിയായി സേവനം ചെയ്തു. തുടർന്ന് പൊന്തിഫിക്കൽ ലാറ്ററൻ സർവകലാശാലയിൽ ചേർന്നു. 2005 ൽ ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി നാട്ടിലേക്ക് മടങ്ങി. 2005 മുതൽ ബാബൽ കോളേജിൽ പ്രൊഫസറായി സേവനമനുഷ്ഠിച്ചു. പിന്നീട്, അൽഘോഷിലെ കൽദായ കത്തോലിക്കാ രൂപതയുടെ വികാരി ജനറലായി അദ്ദേഹം നിയമിതനായി. സിറിയന്‍, അറബിക്, ഇറ്റാലിയൻ, ഇംഗ്ലീഷ് എന്നിവയില്‍ പ്രാവീണ്യമുണ്ട്. 2015 മുതൽ 2026 വരെ സിഡ്‌നിയിലെ സെന്റ് തോമസ് കല്‍ദായ രൂപതയുടെ ആർച്ച് ബിഷപ്പായി സേവനം ചെയ്തിരിന്നു. 2010 മുതൽ 2015 വരെ മൊസൂളിന്റെ ആർച്ച് ബിഷപ്പായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ്സ് മേഖലയില്‍ വന്‍ നാശം വിതച്ച കാലയളവായിരിന്നു അത്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-04-13-11:35:31.jpg
Keywords: കൽദായ

26562
Category: 1
Sub Category:
Heading: ലെയോ പാപ്പയുടെ ആഫ്രിക്കന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കമാകും
Content: വത്തിക്കാന്‍ സിറ്റി: ആഫ്രിക്ക ഭൂഖണ്ഡത്തിലെ വിവിധ രാജ്യങ്ങളിലേക്ക് ലെയോ പാപ്പ നടത്തുന്ന സുദീര്‍ഘമായ അപ്പസ്തോലിക സന്ദര്‍ശനത്തിന് ഇന്നു തുടക്കമാകും. 2026-ലെ ലെയോ പാപ്പയുടെ അപ്പസ്തോലികയാത്രകളിൽ ഏറ്റവും ദൈർഘ്യമേറിയ സന്ദര്‍ശനത്തിനാണ് ഇന്നു അള്‍ജീരിയായില്‍ തുടക്കമാകുക. അള്‍ജീരിയ കൂടാതെ കാമറൂൺ, അംഗോള, ഇക്വറ്റോറിയൽ ഗിനി എന്നീ രാജ്യങ്ങളിലേക്കും ലെയോ പാപ്പ സന്ദര്‍ശനം നടത്തും. സന്ദര്‍ശനം 23 വരെ നീളും. അൾജീരിയയിലെ അൾജീരി, അന്നാബ എന്നിവിടങ്ങളും, കാമറൂണിൽ യൗണ്ടേ, ബമേണ്ട, ദൂവാല എന്നിവിടങ്ങളും, അംഗോളയിൽ ലുവാണ്ട, മുക്സിമ, സൗരിമോ എന്നിവിടങ്ങളും, ഇക്വറ്റോറിയൽ ഗിനിയിൽ മലാബോ, മോങ്കോമോ, ബാത്ത എന്നിവിടങ്ങളുമാകും പരിശുദ്ധ പിതാവ് സന്ദർശിക്കുക. 1985-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ, ആഫ്രിക്കയിൽ പതിനൊന്ന് ദിവസങ്ങൾകൊണ്ട് ഏഴ് രാജ്യങ്ങൾ സന്ദർശിച്ചിരുന്നു. അൾജീരിയയിലേക്ക് ഒരു മാര്‍പാപ്പ നടത്തുന്ന ആദ്യത്തെ അപ്പസ്തോലിക യാത്രയാണ് ഇത്തവണ ലെയോ പതിനാലാമൻ പാപ്പ നടത്തുന്നതെന്ന പ്രത്യേകത ഈ യാത്രയ്ക്കുണ്ട്. മറ്റു മൂന്ന് രാജ്യങ്ങളിലേക്കു ദശാബ്ദങ്ങൾക്കുശേഷമാണ് ഒരു പാപ്പ എത്തുന്നത്. ഇന്ത്യന്‍ സമയം ഇന്നു ഉച്ചയ്ക്ക് 2.30നു രാജ്യ തലസ്ഥാനമായ അൽജിയേഴ്‌സിലെ ഹൗറി ബൗമെഡിന്‍ ഇൻ്റർനാഷണൽ എയർപോർട്ടില്‍ ലെയോ പാപ്പയ്ക്കും സംഘത്തിനും ഭരണാധികാരികളും സഭാനേതൃത്വവും ചേര്‍ന്ന് സ്വീകരണം നല്‍കും. ആഫ്രിക്കന്‍ സന്ദർശനത്തിൽ ഇംഗ്ലീഷ്, ഫ്രഞ്ച്, പോർച്ചുഗീസ്, സ്പാനിഷ് ഭാഷകളിൽ പാപ്പാ വിശ്വാസി സമൂഹത്തെയും, പൗരന്മാരെയും അഭിസംബോധന ചെയ്യും. സമാധാനം, കുടിയേറ്റം, പരിസ്ഥിതി, യുവജനങ്ങൾ, കുടുംബം എന്നിവ സന്ദേശങ്ങളിലെ മുഖ്യവിഷയങ്ങളായിരിക്കുമെന്നാണ് സൂചന.
Image: /content_image/News/News-2026-04-13-12:31:27.jpg
Keywords: ആഫ്രിക്ക

26563
Category: 1
Sub Category:
Heading: തനിക്ക് ട്രംപ് ഭരണകൂടത്തെ ഭയമില്ല, ഞാൻ സുവിശേഷത്തെക്കുറിച്ചാണ് സംസാരിക്കുന്നത്: ലെയോ പാപ്പ
Content: അള്‍ജിയേഴ്സ്: തനിക്ക് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തെ ഭയമില്ലായെന്നും യുദ്ധത്തിനെതിരെ സംസാരിക്കുന്നതു തുടരുമെന്നും ലെയോ പതിനാലാമന്‍ പാപ്പ. ഇന്ന് അള്‍ജീരിയായിലേക്കുള്ള പേപ്പൽ വിമാന യാത്രാമദ്ധ്യേയാണ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരവുമായി ലെയോ പാപ്പ പുതിയ രാഷ്ട്രീയ വിവാദത്തില്‍ ശക്തമായ പ്രതികരണം നടത്തിയത്. താന്‍ ഒരു രാഷ്ട്രീയക്കാരനല്ലായെന്നും ട്രംപുമായി ഒരു സംവാദത്തിൽ ഏർപ്പെടാൻ തനിക്ക് ഉദ്ദേശ്യമില്ലായെന്നും ലെയോ പാപ്പ പറഞ്ഞു. "ഇത് വായിക്കുന്ന ആളുകൾക്ക് സ്വന്തം നിഗമനങ്ങളിൽ എത്തിച്ചേരാൻ കഴിയുമെന്ന് ഞാൻ കരുതുന്നു. ഞാൻ ഒരു രാഷ്ട്രീയക്കാരനല്ല, അദ്ദേഹവുമായി (ട്രംപ്) ഒരു സംവാദത്തിൽ ഏർപ്പെടാൻ എനിക്ക് ഉദ്ദേശ്യമില്ല. മറിച്ച്, നമുക്ക് എപ്പോഴും സമാധാനം തേടുകയും യുദ്ധങ്ങൾ അവസാനിപ്പിക്കുകയും ചെയ്യാം. എനിക്ക് ട്രംപ് ഭരണകൂടത്തെ ഭയമില്ല- ഞാൻ സുവിശേഷത്തെക്കുറിച്ചാണ് സംസാരിക്കുന്നത്; ഞാൻ ഒരു രാഷ്ട്രീയക്കാരനല്ല. ചില ആളുകൾ ചെയ്യുന്ന രീതിയിൽ സുവിശേഷത്തിന്റെ സന്ദേശം ദുരുപയോഗം ചെയ്യണമെന്ന് ഞാൻ കരുതുന്നില്ല."- ലെയോ പാപ്പ വ്യക്തമാക്കി. യുദ്ധത്തിനെതിരെ ഞാൻ ഉറക്കെ ശബ്ദിക്കുന്നത് തുടരും, പ്രശ്നങ്ങൾക്ക് ന്യായമായ പരിഹാരം കണ്ടെത്തുന്നതിനായി സംസ്ഥാനങ്ങൾക്കിടയിൽ സമാധാനവും ബഹുമുഖ സംഭാഷണവും പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കും. സഭയുടെ സന്ദേശം സുവിശേഷത്തിന്റെ സന്ദേശമാണ്: സമാധാനം സ്ഥാപിക്കുന്നവർ ഭാഗ്യവാന്മാർ."- തന്റെ ദൗത്യത്തെ രാഷ്ട്രീയമായി കാണുന്നില്ലെന്നും ലെയോ പാപ്പ വ്യക്തമാക്കി. യുദ്ധത്തിനെതിരെയുള്ള ലെയോ പാപ്പയുടെ നിലപാടില്‍ കഴിഞ്ഞ ദിവസം ട്രംപ് നടത്തിയ പ്രതികരണം വിവാദത്തിന് കാരണമായിരിന്നു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-04-13-16:58:44.jpg
Keywords: ലെയോ

26564
Category: 1
Sub Category:
Heading: ലെയോ പാപ്പ ആഫ്രിക്കയില്‍; ആവേശകരമായ സ്വീകരണം ഒരുക്കി അൾജീരിയ
Content: അല്‍ജിയേഴ്സ്: 10 ദിവസം നീണ്ട ആഫ്രിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി 1029 കിലോമീറ്ററുകൾ ദൂരം പിന്നിട്ട്, അൾജീരിയയിലെത്തിയ ലെയോ പാപ്പയ്ക്കു ലഭിച്ചതു ആവേശകരമായ സ്വീകരണം. അൾജീരിയൻ സ്വാതന്ത്ര്യ സമരത്തിലെ പോരാളിയും സൈനികനുമായിരുന്ന ഹൗറി ബൗമെഡിന്റെ പേരിലുള്ള അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ലെയോ പാപ്പയെ അപ്പസ്തോലിക ന്യൂൺഷ്യോ മോൺസിഞ്ഞോർ ഹാവിയർ ഹെരേര കൊറോണയും, പ്രോട്ടോക്കോൾ ഉദ്യോഗസ്ഥനും, വിമാനത്തിനുള്ളിൽ കടന്നു ചെന്ന് ഔദ്യോഗികമായി പാപ്പായെ രാജ്യത്തേക്ക് ക്ഷണിച്ചു. വിമാനത്തിന് പുറത്തേക്ക് വന്ന പാപ്പായെ, രാഷ്ട്രതലവൻ, അബ്ദെൽമഡ്‌ജിദ് തേബൂൺ ഹാർദ്ദവമായി സ്വാഗതമരുളി. പാപ്പയോടുള്ള ആദരസൂചകമായി ഇരുപത്തിയൊന്നു തവണ ആചാര വെടി മുഴക്കി. തുടർന്ന് പ്രസിഡന്റുമായി ഹ്രസ്വമായ കൂടിക്കാഴ്ച്ച നടത്തുകയും, വത്തിക്കാന്റെയും, അൾജീരിയയുടെയും ഔദ്യോഗിക പ്രതിനിധികൾ പരസ്പരം ഹസ്തദാനം നൽകി അഭിവാദ്യം ചെയ്യുകയും ചെയ്തു. ഔദ്യോഗിക വരവേല്‍പ്പിന് ശേഷം ഏകദേശം 17.8 കിലോമീറ്ററുകൾ അകലെയുള്ള, രക്തസാക്ഷികളുടെ സ്മാരകം സ്ഥിതി ചെയ്യുന്ന, മഖാം എഷാഹിദ് എന്ന സ്ഥലത്തേക്ക് കാറിൽ യാത്ര തിരിച്ചു. ഫ്രഞ്ച് കൊളോണിയലിസത്തിനെതിരായ അൾജീരിയൻ സ്വാതന്ത്ര്യ സമരത്തിൽ വീരമൃത്യു വരിച്ച രക്തസാക്ഷികളുടെ സ്മരണാർത്ഥം നിർമ്മിച്ചിരിക്കുന്ന സ്ഥലത്തെത്തിയ പാപ്പയെ സ്മാരകത്തിന്റെ പടവുകൾക്ക് താഴെ മന്ത്രിസഭയിലെ ഒരു അംഗം സ്വീകരിച്ചു. തുടർന്ന്, സൈനിക ഉദ്യോഗസ്ഥൻ പാപ്പയെ, പുഷ്പചക്രവുമായി പടവുകൾക്ക് മുകളിലേക്ക് അനുഗമിച്ചു. സ്മാരകത്തിന് മുന്നിൽ പുഷ്പചക്രം അർപ്പിച്ച ശേഷം ദേശീയഗാനം ആലപിക്കുകയും രക്തസാക്ഷികളെ ആദരിക്കാനായി ഒരു നിമിഷം മൗനം ആചരിക്കുകയും ചെയ്തു. സ്മാരകത്തിന്റെ മറുഭാഗത്ത് ഒത്തുകൂടിയിരിക്കുന്ന ഏകദേശം അയ്യായിരത്തോളം വരുന്ന ജനങ്ങളെ പാപ്പ തുടർന്ന് അഭിവാദ്യം ചെയ്തു. അൾജീരിയയിലെ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജീൻ പോൾ വെസ്കോ, പാപ്പായെ ഔദ്യോഗികമായി സ്വാഗതം ചെയ്തു സംസാരിച്ചു. പിന്നീട്, റോഡ് മാർഗം 3.8 കിലോമീറ്ററുകൾ അപ്പുറത്തുള്ള എൽ മൗറാദിയ രാഷ്ട്രപതി ഭവനത്തില്‍ എത്തിയ പാപ്പയെ സൈനികർ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു. തുടർന്ന്, അൾജീരിയൻ ദേശീയ പതാകയ്ക്ക് മുന്നിൽ ആദരപൂർവം നിലക്കൊണ്ട പാപ്പായെ, രാഷ്ട്രപതി സ്വീകരിച്ചു. ശേഷം, പാപ്പായും പ്രസിഡന്റും ചേർന്ന് കൊട്ടാരത്തിലെ പ്രധാന സ്വീകരണ ഹാളിലേക്ക് നീങ്ങി. പരസ്പരം സമ്മാനങ്ങൾ കൈമാറുകയും, ഔദ്യോഗികമായി ഫോട്ടോ എടുത്തു. തുടർന്ന്, നയതന്ത്ര പ്രതിനിധികളും രാഷ്ട്ര നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച ജെമാ എൽ ജെസറില്‍ നടന്നു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-04-13-20:33:47.jpg
Keywords: അൾജീ

26565
Category: 18
Sub Category:
Heading: ജെറുസലേം ധ്യാനകേന്ദ്രത്തിൽ ഏഴാമതു ഗ്രേറ്റ് ഗാതറിംഗ് ഓഫ് മിഷന് തുടക്കം
Content: തൃശൂർ: ഫിയാത്ത് മിഷൻ തലോർ ജെറുസലേം ധ്യാനകേന്ദ്രത്തിൽ സംഘടിപ്പിക്കുന്ന ഏഴാമതു ഗ്രേറ്റ് ഗാതറിംഗ് ഓഫ് മിഷന് ഷംഷാബാദ് അതിരൂപതാധ്യക്ഷൻ മാർ പ്രിൻസ് ആൻ്റണി പാണേങ്ങാടൻ്റെ നേതൃത്വത്തിൽ വിശുദ്ധ കുർബാനയോടെ തുടക്കമായി. തുടർന്നു കൊഹിമ രൂപതാധ്യക്ഷൻ ഡോ. ജെയിംസ് തോപ്പിൽ എക്സിബിഷൻ ഹാൾ ഉദ്ഘാടനം നിർവഹിച്ചു. ബിഷപ്പ് മാർ ബോസ്കോ പുത്തൂർ, ഗുഡ്‌ഗാവ് ബിഷപ്പ് ഡോ. തോമസ് മാർ അന്തോണിയോസ്, ഹൊസൂർ ബിഷപ്പ് മാർ സെബാസ്റ്റ്യൻ പൊഴോലിപ്പറമ്പിൽ, ഇറ്റാനഗർ ബിഷപ്പ് ഡോ. ബെന്നി വർഗീസ് എടത്തട്ടേൽ, സിഎംഐ സഭ ദേവമാതാ പ്രോവിൻഷ്യൽ ഫാ. ജോസ് നന്തിക്കര, ജെറൂസലെം ധ്യാനകേന്ദ്രം ഡയറക്‌ടർ ഫാ. ഡേവിസ് പട്ടത്ത്, അഡ്മിനിസ് ട്രേറ്റർ ഫാ. ജോ പാച്ചേരിയിൽ, ഫിയാത്ത് മിഷൻ ചെയർമാൻ സീറ്റ്ലി ജോർജ്, മിഷൻ കോൺഗ്രസ് കോഓർഡിനേറ്റർ സിജോ ഔസേഫ് എന്നിവർ സന്നിഹിതരായിരുന്നു. ഇന്നു രാവിലെ പാലക്കാട് ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ വിശുദ്ധ കുർബാന അർപ്പിക്കും. രാവിലെ പത്തുമുതൽ ഉച്ചയ്ക്കുശേഷം മൂന്നുവരെ സിസ്റ്റേഴ്‌സ് ഗാതറിംഗ് നടക്കും. ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല പങ്കെടുക്കും. 5.30നു മുണ്ടൂർ മൗണ്ട് കാർമൽ ഇടവകയിലും പീച്ചി സെൻ്റ് ജോർജ് മലങ്കര ഇടവകയിലും മിഷൻ ഔട്ട്റീച്ച്. എല്ലാ ദിവസവും രാവിലെ ഒന്‍പതിനു ബിഷപ്പുമാർ അർപ്പിക്കുന്ന വിശുദ്ധ കുർബാനയോടെയാണു മിഷൻ കോൺഗ്രസ് ആരംഭിക്കുക.
Image: /content_image/India/India-2026-04-14-09:18:14.jpg
Keywords: ജെറുസ

26566
Category: 18
Sub Category:
Heading: ദിവീന മിസരികോർദിയ ഇന്റർനാഷണൽ മിനിസ്ട്രിക്ക് പുതിയ ആത്മീയ നേതൃത്വം
Content: ചേർത്തല: ആഗോളതലത്തിൽ ദൈവകരുണയുടെ സന്ദേശം എത്തിക്കുന്ന ദിവീന മിസരികോർദിയ ഇന്റർനാഷണൽ മിനിസ്ട്രിക്ക് പുതിയ നേതൃനിരയെ തിരഞ്ഞെടുത്തു. ഏപ്രിൽ 12ന് ചേർത്തല മായിത്തറ തിരുഹൃദയ ദേവാലയത്തിന്റെ ആതിഥേയത്വത്തിൽ സെന്റ് മൈക്കിൾസ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ദൈവകരുണയുടെ തിരുനാൾദിന ദിവ്യബലിയെ തുടർന്നായിരുന്നു പുതിയ ഭാരവാഹികളുടെ ഔദ്യോഗിക പ്രഖ്യാപനം. കെസിബിസി പ്രസിഡന്റും, കോഴിക്കോട് അതിരൂപത ആർച്ചുബിഷപ്പും മിനിസ്ട്രിയുടെ പേട്രനുമായ ബിഷപ്പ് വർഗീസ് ചക്കാലയ്ക്കൽ പിതാവാണ് പുതിയ ടീമിനെ പ്രഖ്യാപിച്ചത്. സഹരക്ഷാധികാരികളായ താമരശ്ശേരി രൂപത മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ , സീറോ മലങ്കര സഭ പുത്തൂർ രൂപതാ അധ്യക്ഷൻ ഡോ. ഗീവർഗീസ് മാർ മക്കാരിയോസ് എന്നിവരുടെ മഹനീയ സാന്നിധ്യത്തിൽ നടന്ന ശുശ്രൂഷയിൽ മൂന്ന് റീത്തിലെയും പിതാക്കന്മാർ ചേർന്ന് പുതിയ അംഗങ്ങളെ അനുഗ്രഹിച്ച് പ്രാർത്ഥിച്ചു. ഇന്റർനാഷണൽ പാസ്റ്റർ ഡയറക്ടർ റവ. ഫാ.തോമസ് ഷൈജു ചിറയിലിനെയും മിഷൻ കോർഡിനേറ്ററായി ബ്രദർ ലിജോ ജോസിനെയും പ്രോഗ്രാം കോർഡിനേറ്ററായി ബ്രദർ ജോർജ് ജോസഫിനെയും സ്പിരിച്വൽ കോർഡിനേറ്ററായി ബ്രദർ ബോബൻ കെ. ജോണിനെയും സെക്രട്ടറിയായി ബ്രദർ മത്തായി പി. ജോണിനെയും ട്രഷററായി ബ്രദർ സേവ്യർ ജോസഫിനെയും തെരഞ്ഞെടുത്തു. ---മറ്റ് ഭാരവാഹികൾ: DM പ്രീസ്റ്റ് കോർഡിനേറ്റർ: റെവ. ഫാ. അഗസ്റ്റിൻ മേനോൻകരിയിൽ VC DM സിസ്റ്റേഴ്സ് കോർഡിനേറ്റർ: റെവ. സിസ്റ്റർ ജെൻസി തെരേസ് SABS. അസിസ്റ്റന്റ് കോർഡിനേറ്റർമാർ: ഹെയ്ക്ക് ഗ്രേഷ്യസ് (മിഷൻ), സോജി തോമസ് (പ്രോഗ്രാം), ജോർജ് തോമസ് (സ്പിരിച്വൽ). ജോയിന്റ് സെക്രട്ടറിമാർ: ഷിൻസി നിർമൽ, റാണി ജോസഫ്. ഇവരോടൊപ്പം മിനിസ്ട്രിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഒരു സർവ്വീസ് ടീമിനെയും ചടങ്ങിൽ നിയമിച്ചു. വരും വർഷങ്ങളിൽ മിനിസ്ട്രിയുടെ ആത്മീയ ശുശ്രൂഷകൾക്ക് പുതിയ നേതൃത്വം കരുത്തുപകരുമെന്ന് ദിവീന മിസരികോർദിയ ഇന്റർനാഷണൽ മിനിസ്ട്രിയുടെ സെർവൻ്റ് മിഷ്ണറിയായ ബ്രദർ സെബാസ്റ്റ്യൻ മിറിയം അറിയിച്ചു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/India/India-2026-04-14-09:34:00.jpg
Keywords: ദിവീന മിസരി

26567
Category: 1
Sub Category:
Heading: മാർപാപ്പയ്ക്കെതിരെ വിമർശനം, യേശുവിന്റെ സ്ഥാനത്ത് സ്വന്തം ചിത്രം; ട്രംപിനെതിരെ ആഗോള തലത്തില്‍ പ്രതിഷേധം
Content: വാഷിംഗ്‌ടൺ ഡിസി: മാർപാപ്പയ്ക്കെതിരെ രൂക്ഷവിമർശനവും യേശുക്രിസ്തുവിനു പകരം സ്വന്തം മുഖമുള്ള എഐ ചിത്രവും പങ്കുവച്ച യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്നെതിരെ ആഗോള തലത്തില്‍ പ്രതിഷേധം. ട്രംപ് തന്നെ സ്ഥാപിച്ച ട്രൂത്ത് സോഷ്യല്‍ എന്ന പ്ലാറ്റ്ഫോമിലൂടെ പങ്കുവെച്ച ചിത്രത്തിനെതിരെയും മാര്‍പാപ്പയ്ക്കെതിരെ നടത്തിയ ഗുരുതരമായ പ്രസ്താവനകളുടെയും പശ്ചാത്തലത്തില്‍ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ട്രംപിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അമേരിക്കൻ പതാകയുടെ പശ്ചാത്തലത്തിൽ സൈനികർ, വിമാനങ്ങൾ, നഴ്‌സുമാർ എന്നിവർക്കിടയിൽനിന്ന് രോഗിയായ ഒരാളുടെ തലയിൽ കൈവച്ച് രോഗശാന്തി നൽകുന്ന രീതിയിലാണ് എഐ ചിത്രം തയാറാക്കിയിരിക്കുന്നത്. ട്രംപിന്റെ കൈയിൽനിന്നു പ്രത്യേക പ്രകാശം പരക്കുന്നതായും ചിത്രത്തിലുണ്ട്. ട്രംപിന്റെ നടപടി അപലപനീയമാണെന്നും അദ്ദേഹത്തിൻ്റേതു മതനിന്ദയാണെന്നും മാപ്പു പറയണമെന്നും അമേരിക്കയിലെ വിവിധ സഭാ വിഭാഗങ്ങൾ ആവശ്യപ്പെട്ടു. ഇതിനിടെ വിവാദമായ ചിത്രം ട്രംപ് പിന്‍വലിച്ചെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. ഡൊണാൾഡ് ട്രംപ് നടത്തിയ പരാമർശങ്ങളിൽ അമേരിക്കന്‍ കത്തോലിക്ക മെത്രാന്‍ സമിതിയുടെ പ്രസിഡന്റ് ആർച്ച് ബിഷപ്പ് പോൾ എസ്. കോക്ലി ദുഃഖം പങ്കുവെച്ചിരിന്നു. പരിശുദ്ധ പിതാവിനെതിരെയുള്ള അവഹേളനപരമായ വാക്കുകളില്‍ താന്‍ നിരാശനാണെന്നും മാര്‍പാപ്പയെ ഒരു രാഷ്ട്രീയ വ്യക്തിയായോ എതിരാളിയായോ കാണരുതെന്നും, മറിച്ച് ഒരു ആത്മീയ നേതാവായാണ് കാണേണ്ടതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. പാപ്പയുടെ പങ്ക് വിശ്വാസത്തിലും അജപാലന ഉത്തരവാദിത്തത്തിലും വേരൂന്നിയതാണെന്നും അദ്ദേഹം അടിവരയിട്ടു. അതേസമയം ട്രംപിന്റെ അപക്വതയുള്ള പ്രസ്താവനയ്ക്കും ചിത്രത്തിനുമെതിരെ വ്യാപക പ്രതിഷേധമാണ് വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്നുയരുന്നത്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-04-14-10:55:56.jpg
Keywords: ട്രംപി

26568
Category: 1
Sub Category:
Heading: ഹൈന്ദവാചാരപ്രകാരം നടന്ന വിവാഹത്തിന് ശ്രീക്കുട്ടിയ്ക്ക് 'അച്ഛനായി' ഫാ. റോയി മാത്യു വടക്കേൽ
Content: കാഞ്ഞിരപ്പള്ളി: ഹൈന്ദവാചാരപ്രകാരം നടന്ന വിവാഹത്തിൽ വധുവിന്റെ അച്‌ഛന്റെ സ്ഥാനത്തുനിന്നു ചടങ്ങുകൾ നിർവ്വഹിച്ച, വളര്‍ത്തു പിതാവായ വൈദികന്‍ മാധ്യമ ശ്രദ്ധ നേടുന്നു. അമ്മയുടെ അകാലനിര്യാണത്തെത്തുടർന്ന് ഒന്നാം വയസ്സില്‍ മുണ്ടക്കയം വണ്ടൻപതാൽ ബെത്ലഹം ആശ്രമത്തിൽ എത്തിയ പാർവതിയെ ചേര്‍ത്ത് പിടിച്ച ആശ്രമ ഡയറക്‌ടറായ ഫാ. റോയി മാത്യു വടക്കേലാണ് വിവാഹമെത്തിയപ്പോഴും അപ്പന്റെ വാത്സല്യത്തോടെ കൂടെ നിന്നത്. അനാഥാലയത്തില്‍ എത്തിയപ്പോള്‍ മുതൽ പാർവതിയുടെ പിതാവിന്റെ സ്ഥാനത്തായിരുന്നു ഫാ. റോയി. ശ്രീക്കുട്ടി എന്നായിരുന്നു കുട്ടിക്കു ഫാ. റോയി നൽകിയ വിളിപ്പേര്. വിവാഹപ്രായമെത്തിയപ്പോൾ അദ്ദേഹം തന്നെ മുൻകൈയെടുത്ത് വരനെയും കണ്ടെത്തി. കഴിഞ്ഞ മാസം വണ്ടൻപതാൽ സെന്റ് പോൾസ് പളളി പാരിഷ് ഹാളിൽ നടന്ന വിവാഹത്തിൽ കട്ടപ്പന സ്വദേശി അനന്തു പാർവതിയുടെ കഴുത്തിൽ താലിചാർത്തി. ഹൈന്ദവ ആചാരപ്രകാരം പെൺകുട്ടിയുടെ കൈപിടിച്ച് വരനെ ഏൽപിക്കുന്ന പിതാവിൻ്റെ ചുമതലയാണ് നിറഞ്ഞ മനസ്സോടെ ഫാ. റോയി ഏറ്റെടുത്തത്. ഇതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്. ഭിന്നിപ്പുകളുടെ ഈ കാലത്ത് മതസാഹോദര്യത്തിൻ്റെയും മനുഷ്യത്വത്തിന്റെയും സന്ദേശം കൈമാറിയ റോയി അച്ചന് വലിയ അഭിനന്ദനമാണ് നവമാധ്യമങ്ങളില്‍ ലഭിച്ചുക്കൊണ്ടിരിക്കുന്നത്. ഓർഫനേജ് കൺട്രോൾ ബോർഡിലെ അംഗം കൂടിയാണ് ഫാ. റോയി. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-04-14-12:17:40.jpg
Keywords: സ്നേഹ, മത

26569
Category: 1
Sub Category:
Heading: മൂന്നു പതിറ്റാണ്ട് മുന്‍പ് കൊല്ലപ്പെട്ട കന്യാസ്ത്രീകളെ അള്‍ജീരിയന്‍ സന്ദര്‍ശനത്തിനിടെ അനുസ്മരിച്ച് ലെയോ പാപ്പ
Content: അള്‍ജിയേഴ്സ്: ഇന്നലെ ആരംഭിച്ച അള്‍ജീരിയന്‍ സന്ദര്‍ശനത്തിനിടെ മൂന്നു പതിറ്റാണ്ട് മുന്‍പ് രാജ്യത്തു കൊല്ലപ്പെട്ട കന്യാസ്ത്രീകളെ അനുസ്മരിച്ച് ലെയോ പാപ്പ. ഇന്നലെ തിങ്കളാഴ്ച അൾജിയേഴ്‌സിലെ ബാബ് എൽ ഔഡിലുള്ള അഗസ്തീനിയൻ മിഷ്ണറി സന്യാസ സമൂഹത്തിന്റെ കേന്ദ്രം സന്ദർശിച്ച പാപ്പ, 32 വർഷം മുമ്പ് വെടിയേറ്റ് കൊല്ലപ്പെട്ട രണ്ട് സ്പാനിഷ് സന്യാസിനികളെ അനുസ്മരിക്കുകയായിരിന്നു. സിസ്റ്റർ എസ്തർ പനിയാഗ്വ, സിസ്റ്റർ കരിഡാഡ് അൽവാരസ് എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഈ രക്തസാക്ഷികളുടെ രക്തം പ്രത്യാശയുടെയും ഐക്യത്തിന്റെയും ജീവനുള്ള വിത്താണെന്നും ക്രിസ്തുവിനോടും എല്ലാവരോടുമുള്ള സ്നേഹത്തിന്റെ സാക്ഷ്യമാണിതെന്നും പാപ്പ പറഞ്ഞു. 1994-ല്‍ ഞായറാഴ്ച വിശുദ്ധ കുർബാന അര്‍പ്പണത്തില്‍ പങ്കെടുക്കാൻ ചാപ്പലിലേക്ക് പോകുന്നതിനിടെ 45 വയസ്സുള്ള സിസ്റ്റർ എസ്തർ പനിയാഗ്വ അലോൺസോയ്ക്കാണ് ആദ്യമായി വെടിയേറ്റത്. തലയിൽ മൂന്ന് തവണ വെടിയേറ്റ സന്യാസിനി മരണപ്പെടുകയായിരിന്നു. സിസ്റ്റർ എസ്തറിനൊപ്പം ചാപ്പലിലേക്ക് പോയ അഗസ്റ്റിയൻ സിസ്റ്റർ കരിഡാഡ് അൽവാരസ് മാർട്ടിനും (61) വെടിയേറ്റു. സ്പെയിനിലെ ബർഗോസ് സ്വദേശിയായ അവർ മണിക്കൂറുകൾക്ക് ശേഷം ഐൻ നയാ മിലിട്ടറി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ മരിച്ചു. ഇവരുടെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ മൂന്ന് മണിക്കൂർ ശ്രമിച്ചെങ്കിലും ശ്രമങ്ങൾ വിജയിച്ചില്ല. എസ്തറിന്റെയും കരിഡാഡിന്റെയും കൊലപാതകം ഒറ്റപ്പെട്ട സംഭവമായിരുന്നില്ല; അക്രമം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന ആ കാലഘട്ടത്തില്‍ സായുധ ഇസ്ലാമിക് ഗ്രൂപ്പ് എല്ലാ വിദേശികളെയും കൊല്ലുമെന്ന് പ്രഖ്യാപിച്ചിരുന്നു. 2018-ൽ ഫ്രാൻസിസ് മാർപാപ്പ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തിയ അൾജീരിയയിലെ 19 രക്തസാക്ഷികളിൽ കൊല്ലപ്പെട്ട ഈ രണ്ട് സമർപ്പിതരും ഉള്‍പ്പെട്ടിരിന്നു. 1990-കളിലെ അൾജീരിയൻ ആഭ്യന്തരയുദ്ധത്തിനിടെ 100,000 മുതൽ 200,000 വരെ ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-04-14-14:57:37.jpg
Keywords: അള്‍ജീരി

26570
Category: 1
Sub Category:
Heading: തന്റെ ആത്മീയപിതാവായ വിശുദ്ധ അഗസ്റ്റിന്റെ പാദസ്പര്‍ശമേറ്റ മണ്ണില്‍ ലെയോ പാപ്പയുടെ സന്ദര്‍ശനം
Content: അൾജിയേഴ്സ് : സാർവത്രികസഭയിലെ അറിയപ്പെടുന്ന ദൈവശാസ്ത്രജ്ഞനും തത്വചിന്തകനും തന്റെ ആത്മീയപിതാവുമായ വിശുദ്ധ അഗസ്റ്റിൻ 35 വർഷത്തോളം മെത്രാനായി ശുശ്രൂഷ ചെയ്‌ത പുണ്യഭൂമിയിൽ തീർത്ഥാടകനായി ലെയോ പതിനാലാമൻ മാർപാപ്പ എത്തി. അൾജീരിയന്‍ സന്ദര്‍ശനത്തിനിടെയാണ് പുരാതനനഗരമായ അന്നാബ (ഹിപ്പോ)യിൽ മാർപാപ്പയെത്തിയത്. അഗസ്റ്റീനിയൻ സന്യാസ സമൂഹാംഗമായ പാപ്പ ഇതിന് മുൻപ് 2004-ലും 2013-ലും വിശുദ്ധ അഗസ്റ്റിൻ ഏറെനാൾ ജീവിച്ചിരുന്നതും ഹിപ്പോ എന്ന പേരിൽ മുൻപ് അറിയപ്പെട്ടിരുന്നതുമായ ഈ പുരാതനനഗരത്തിൽ എത്തിയിട്ടുണ്ട്. മാര്‍പാപ്പ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട ശേഷം ആദ്യമായി ലെയോ പാപ്പ തന്റെ ആത്മീയ പിതാവിന്റെ സേവനമണ്ഡലത്തില്‍ എത്തിയപ്പോള്‍ അത് ചരിത്രമുഹൂര്‍ത്തമായി. ഇന്നലെ ഏപ്രിൽ 14 ചൊവ്വാഴ്ച അപ്പസ്തോലിക ന്യൂൺഷ്യേച്ചറിൽനിന്ന് 22 കിലോമീറ്ററുകൾ അകലെയുള്ള അൾജിയേഴ്സ് വിമാനത്താവളത്തിലേക്ക് കാറിൽ എത്തിയ പാപ്പ, അവിടെനിന്ന് ഏതാണ്ട് 440 കിലോമീറ്ററുകൾ യാത്ര ചെയ്താണ് അന്നബായിലെത്തിയത്. റോമൻ സാമ്രാജ്യത്തിന്റെ ഒരു പ്രധാന തീരദേശ നഗരവും സാമ്പത്തിക കേന്ദ്രവുമായിരുന്നു പുരാതന ഹിപ്പോ അഥവാ അന്നബാ. 396 മുതൽ 430-ൽ 75-ാം വയസ്സിൽ മരിക്കുന്നതുവരെ വിശുദ്ധ അഗസ്റ്റിൻ ബിഷപ്പായി സേവനമനുഷ്ഠിച്ച സ്ഥലമാണ് ഇത്. സന്ദര്‍ശനത്തിനിടെ പുഷ്പചക്രം അർപ്പിച്ച് തന്റെ ആത്മീയ പിതാവ് നടന്നുപോയ ദേശത്തെ പുരാതന കല്ലുകൾക്കിടയിൽ മാർപാപ്പ അൽപ്പനേരം പ്രാർത്ഥിക്കാൻ നിന്നു. വിശുദ്ധ അഗസ്റ്റിന്റെ ജീവിതത്തെ സ്‌മരിച്ച മാർപാപ്പ, അൾജീരിയൻ മണ്ണിൽ വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച സന്യസ്തരെയും അനുസ്‌മരിച്ചു പ്രാർത്ഥിച്ചു. ഒലിവുതൈ നടുകയും ചെയ്തു. പത്രോസിന്റെ പിൻഗാമിയായി വീണ്ടും ഇവിടെ തിരിച്ചെത്താൻ തന്നെ സഹായിച്ച ദൈവിക പരിപാലനയുടെ നിഗൂഢമായ പദ്ധതിക്ക് നന്ദിയുള്ളവനാണെന്നു പാപ്പ പറഞ്ഞു. പിന്നാലെ അന്നബാസ് മ്യൂസിക് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗായകസംഘം സമാധാനത്തെയും സാഹോദര്യത്തെയും കുറിച്ചുള്ള വിശുദ്ധ അഗസ്റ്റിന്റെ ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയുള്ള ഗാനങ്ങൾ ആലപിക്കുന്നത് പാപ്പ കേട്ടു. പാപ്പയുടെ അള്‍ജീരിയന്‍ സന്ദര്‍ശനത്തിന് ഇന്നു സമാപനമാകും. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-04-15-10:56:58.jpg
Keywords: അഗസ്റ്റി