category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ജെറുസലേം ധ്യാനകേന്ദ്രത്തിൽ ഏഴാമതു ഗ്രേറ്റ് ഗാതറിംഗ് ഓഫ് മിഷന് തുടക്കം
Contentതൃശൂർ: ഫിയാത്ത് മിഷൻ തലോർ ജെറുസലേം ധ്യാനകേന്ദ്രത്തിൽ സംഘടിപ്പിക്കുന്ന ഏഴാമതു ഗ്രേറ്റ് ഗാതറിംഗ് ഓഫ് മിഷന് ഷംഷാബാദ് അതിരൂപതാധ്യക്ഷൻ മാർ പ്രിൻസ് ആൻ്റണി പാണേങ്ങാടൻ്റെ നേതൃത്വത്തിൽ വിശുദ്ധ കുർബാനയോടെ തുടക്കമായി. തുടർന്നു കൊഹിമ രൂപതാധ്യക്ഷൻ ഡോ. ജെയിംസ് തോപ്പിൽ എക്സ‌ിബിഷൻ ഹാൾ ഉദ്ഘാടനം നിർവഹിച്ചു. ബിഷപ്പ് മാർ ബോസ്കോ പുത്തൂർ, ഗുഡ്‌ഗാവ് ബിഷപ്പ് ഡോ. തോമസ് മാർ അന്തോണിയോസ്, ഹൊസൂർ ബിഷപ്പ് മാർ സെബാസ്റ്റ്യൻ പൊഴോലിപ്പറമ്പിൽ, ഇറ്റാനഗർ ബിഷപ്പ് ഡോ. ബെന്നി വർഗീസ് എടത്തട്ടേൽ, സിഎംഐ സഭ ദേവമാതാ പ്രോവിൻഷ്യൽ ഫാ. ജോസ് നന്തിക്കര, ജെറൂസലെം ധ്യാനകേന്ദ്രം ഡയറക്‌ടർ ഫാ. ഡേവിസ് പട്ടത്ത്, അഡ്മ‌ിനിസ് ട്രേറ്റർ ഫാ. ജോ പാച്ചേരിയിൽ, ഫിയാത്ത് മിഷൻ ചെയർമാൻ സീറ്റ്ലി ജോർജ്, മിഷൻ കോൺഗ്രസ് കോഓർഡിനേറ്റർ സിജോ ഔസേഫ് എന്നിവർ സന്നിഹിതരായിരുന്നു. ഇന്നു രാവിലെ പാലക്കാട് ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ വിശുദ്ധ കുർബാന അർപ്പിക്കും. രാവിലെ പത്തുമുതൽ ഉച്ചയ്ക്കുശേഷം മൂന്നുവരെ സിസ്റ്റേഴ്‌സ് ഗാതറിംഗ് നടക്കും. ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല പങ്കെടുക്കും. 5.30നു മുണ്ടൂർ മൗണ്ട് കാർമൽ ഇടവകയിലും പീച്ചി സെൻ്റ് ജോർജ് മലങ്കര ഇടവകയിലും മിഷൻ ഔട്ട്റീച്ച്. എല്ലാ ദിവസവും രാവിലെ ഒന്‍പതിനു ബിഷപ്പുമാർ അർപ്പിക്കുന്ന വിശുദ്ധ കുർബാനയോടെയാണു മിഷൻ കോൺഗ്രസ് ആരംഭിക്കുക.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2026-04-14 09:17:00
Keywordsജെറുസ
Created Date2026-04-14 09:18:14