Contents
Displaying 26091-26100 of 26401 results.
Content:
26551
Category: 1
Sub Category:
Heading: വടക്കൻ അറേബ്യയിലെ അപ്പസ്തോലിക് വികാരിയേറ്റിനായി കൂരിയ ഓഫീസ്; തറക്കല്ലിടൽ നടത്തി
Content: ബഹ്‌റൈൻ: വടക്കൻ അറേബ്യയിലെ അപ്പസ്തോലിക് വികാരിയേറ്റിനായി പുതിയ കൂരിയ ഓഫീസ് നിര്‍മ്മിക്കുന്നതിനായി തറക്കല്ലിടൽ ചടങ്ങ് നടന്നു. ബഹ്‌റൈൻ, കുവൈറ്റ്, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിൽ താമസിക്കുന്ന കത്തോലിക്കരുടെ അധികാര പരിധിയിലുള്ള കേന്ദ്രമെന്ന നിലയിലാണ് കൂരിയ ഓഫീസ് നിര്‍മ്മിക്കുന്നത്. ഏപ്രിൽ 6ന് ബഹ്‌റൈനിലെ പ്രസിദ്ധമായ ഔവർ ലേഡി ഓഫ് അറേബ്യയിലെ കത്തീഡ്രലിലാണ് പരിപാടി നടന്നത്. ബിഷപ്പ് ആൽഡോ ബെരാർഡി പരിപാടിക്ക് നേതൃത്വം നൽകി. നിരവധി വൈദികരും സന്യസ്തരും അല്‍മായ വിശ്വാസികളും പരിപാടിയില്‍ പങ്കെടുക്കാന്‍ ഒത്തുകൂടിയിരിന്നു. പുതിയ കൂരിയ കെട്ടിടം മേഖലയിലെ സഭയുടെ ഭരണപരവും അജപാലനപരവുമായ കേന്ദ്രമായി വർത്തിക്കും. സഭാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും, വൈദികരെ പിന്തുണയ്ക്കാനും, വളർന്നുവരുന്ന കത്തോലിക്കാ സമൂഹത്തിനായി അജപാലന പദ്ധതികള്‍ ഒരുക്കുവാനും കൂരിയ കേന്ദ്രം സഹായകരമാകും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളായ നിരവധി വിശ്വാസികളാണ് വടക്കൻ അറേബ്യയിലെ സഭയുടെ കീഴിലുള്ളത്. നിർമ്മാണ ഉദ്ഘാടനത്തിന്റെ ഭാഗമായി പ്രാർത്ഥന, ബൈബിൾ വായനകൾ, ആശീര്‍വാദം എന്നിവ നടന്നു. കൂരിയ വെറുമൊരു ഓഫീസ് കെട്ടിടമല്ല, മറിച്ച് സഭയ്ക്കുള്ളിലെ ഐക്യത്തിന്റെയും സേവനത്തിന്റെയും കൂട്ടായ്മയുടെയും അടയാളമാണെന്ന് ബിഷപ്പ് ബെരാർഡി പറഞ്ഞു. തങ്ങളുടെ ദൗത്യവും വിശ്വാസവും ശക്തിപ്പെടുത്തുന്ന ഒരു സ്ഥലമായി ഇതിനെകാണണമെന്നും അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു. മതപരമായ സഹവർത്തിത്വത്തിനും പരസ്പര ബഹുമാനത്തിനും രാജ്യം കാണിക്കുന്ന തുറന്ന മനസ്സിനെ സൂചിപ്പിച്ച് പുതിയ കെട്ടിടത്തിനുള്ള സ്ഥലം ബഹ്‌റൈൻ രാജാവ് ഉദാരമായി നൽകുകയായിരിന്നു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-04-10-17:39:16.jpg
Keywords: അറേബ്യ

26552
Category: 18
Sub Category:
Heading: എഫ്‌സിആർഎ; രാഷ്ട്രപതിയ്ക്കു കാത്തലിക് അസോസിയേഷൻ നിവേദനം നൽകി
Content: ന്യൂഡൽഹി: കേന്ദ്രസർക്കാർ ലോക്‌സഭയിൽ അവതരിപ്പിച്ച വിവാദമായ വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്‌സിആർഎ) ഭേദഗതി ബില്ലിലെ ആശങ്കകൾ ചൂണ്ടിക്കാട്ടി ഡൽഹി അതിരൂപത കാത്തലിക് അസോസിയേഷൻ രാഷ്ട്രപതി ദ്രൗപദി മുർമുവിന് നിവേദനം നൽകി. നിയമപരമായ മേൽനോട്ടം ശക്തിപ്പെടുത്താനാണെന്ന് അവകാശപ്പെടുന്ന നിർദിഷ്ട ഭേദഗതി ഭരണഘടനാപരമായ അവകാശങ്ങളും പൗരസ്വാതന്ത്ര്യവും രാജ്യത്തെ ജീവകാരുണ്യ പ്രവർത്തനങ്ങളും സംബന്ധിച്ച് കടുത്ത ഉത്കണ്ഠ ഉളവാക്കുന്നതാണെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി. ഭേദഗതി ബിൽ കൂടുതൽ പരിശോധനകൾക്കു പാർലമെൻററി സമിതിയുടെ പരിഗണനയ്ക്കു വിടണമെന്നും ആസ്‌തികൾ പിടിച്ചെടുക്കുന്ന തരത്തിലുള്ള നടപടികൾ ഉണ്ടാകാൻ പാടില്ലെന്നും അസോസിയേഷൻ നിവേദനത്തിൽ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. ജീവകാരുണ്യ സ്ഥാപനങ്ങളുടെ സ്വയാധികാരം സംരക്ഷിക്കപ്പെടണം. പരാതികൾക്കും തർക്കങ്ങൾക്കും പരിഹാരത്തിനായി സ്വതന്ത്ര അപ്പലേറ്റ് അഥോറിറ്റി രൂപീകരിക്കണം. വിശ്വാസത്തിൽ ഊന്നിയുള്ള സന്നദ്ധ, ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ദീർഘകാലത്തെ പാരമ്പര്യമുള്ള രാജ്യമാണ് ഇന്ത്യ. കുട്ടികളുടെ വിദ്യാഭ്യാസം, രോഗികളുടെ പരിചരണം, ഭവനരഹിതർക്ക് പാർപ്പിടം തുടങ്ങി നിരവധി സേവനങ്ങളിലൂടെ മതത്തിന്റെയോ ഭൂപ്രദേശത്തിന്റെയോ അതിർവരന്പുകൾ ഇല്ലാതെ പാവപ്പെട്ട ജനവിഭാഗങ്ങളിലേക്കു സേവനമെത്തിക്കാൻ രാജ്യത്തെ ജീവകാരുണ്യ സ്ഥാപനങ്ങൾ സഹായിച്ചിട്ടുണ്ടെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി ഉൾപ്പെടെ കേന്ദ്രസർക്കാരിലെ ഉന്നതരെ നേരിൽക്കണ്ടു കാര്യങ്ങൾ ബോധിപ്പിക്കാൻ വിവിധ കത്തോലിക്കാസംഘടനകൾ ശ്രമിക്കുന്നുണ്ട്.
Image: /content_image/India/India-2026-04-11-10:47:16.jpg
Keywords: എഫ്‌സിആർഎ

26553
Category: 18
Sub Category:
Heading: ആലപ്പാട്ടച്ചന് വിട; സംസ്‌കാര ശുശ്രൂഷകൾക്കു ശേഷം മൃതദേഹം ആശുപത്രിക്ക് കൈമാറി
Content: തൃശൂര്‍: ദൈവവിളിക്കൊപ്പം വൈദ്യശാസ്ത്രത്തെയും മനുഷ്യസേവനത്തിനുള്ള ഉപാധിയാക്കി മാറ്റിയ ഫാ. ഡോ. ഫ്രാൻസീസ് ആലപ്പാട്ടിന് യാത്രാമൊഴി. ആരോഗ്യ- സന്നദ്ധസേവനരംഗങ്ങളിൽ തൃശൂരിന്റെ സൗമ്യസാന്നിധ്യമായിരുന്ന ഫാ. ഫ്രാൻസിസ് ആലപ്പാട്ടിന് സാംസ്‌കാരികനഗരി വേദനയോടെയാണ് വിടചൊല്ലിയത്. വീട്ടിലെ ശുശ്രൂഷകൾക്ക് അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ കാർമികത്വം വഹിച്ചു. തുടർന്ന് സെൻ്റ് തോമസ് കോളജ് റോഡിലൂടെ ഹൈറോഡ് വഴി വിലാപയാത്രയായി മൃതദേഹം ബസിലിക്കയിലെത്തിച്ചു. അതിരൂപത ചാൻസലർ ഫാ. ഡൊമിനിക് തല ക്കോടൻ ആലപ്പാട്ടച്ചന്റെ ജീവിതയാത്രയുടെ ലഘുവിവരണം നടത്തി. സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, ബിഷപ്പുമാരായ മാർ പോളി കണ്ണൂക്കാടൻ മാർ പോൾ ആലപ്പാട്ട് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ മാർ ടോണി നീലങ്കാവിൽ, മാർ ബോസ്കോ പുത്തൂർ തുടങ്ങിയവർ സംസ്കാരശുശ്രൂഷകൾക്കു കാർമികത്വം വഹിച്ചു. ജീവിച്ചിരിന്നപ്പോള്‍ മുതല്‍ ആലപ്പാട്ടച്ചന്‍ പ്രകടിപ്പിച്ച ആഗ്രഹപ്രകാരം മൃതദേഹം സംസ്‌കാരശുശ്രൂഷകൾക്കുശേഷം അദ്ദേഹം സ്ഥാപക ഡയറക്‌ടറായിരുന്ന ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രിക്കു കൈമാറി. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/India/India-2026-04-11-11:08:11.jpg
Keywords: ആലപ്പാ

26554
Category: 1
Sub Category:
Heading: ലോക സമാധാനത്തിനായി മാര്‍പാപ്പയുടെ നേതൃത്വത്തില്‍ ഇന്ന് വത്തിക്കാനില്‍ പ്രാര്‍ത്ഥന
Content: വത്തിക്കാന്‍ സിറ്റി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷങ്ങളും യുദ്ധങ്ങളും വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സമാധാനം വീണ്ടെടുക്കാനും, യുദ്ധങ്ങളും സംഘർഷങ്ങളും അവസാനിക്കാനും വേണ്ടി ഇന്ന് വത്തിക്കാനില്‍ പ്രാര്‍ത്ഥന. ഇന്നു ഏപ്രിൽ 11 ശനിയാഴ്ച വൈകുന്നേരം ആറുമണിക്ക് ഈ നിയോഗങ്ങളോടെ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ മാര്‍പാപ്പയുടെ നേതൃത്വത്തില്‍ പ്രാർത്ഥന നടക്കും. ഇന്ത്യന്‍ സമയം രാത്രി 9.20നു ആംഭിക്കുന്ന പ്രാര്‍ത്ഥന വത്തിക്കാന്‍ മീഡിയ ഉള്‍പ്പെടെയുള്ള യൂട്യൂബ് ചാനലുകളിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്യും. ഈസ്റ്റര്‍ ദിനത്തില്‍ വത്തിക്കാനില്‍ നല്കിയ 'ഉര്‍ബി ഏത്ത് ഓര്‍ബി' സന്ദേശത്തിലാണ് ലെയോ പാപ്പ ജാഗരണ പ്രാര്‍ത്ഥനയുടെ കാര്യം ആഗോള വിശ്വാസി സമൂഹത്തെ അറിയിച്ചത്. മാനവ ദുരിതക്കയത്തിലാക്കുന്ന നിരവധി സംഘർഷങ്ങൾ ലോകത്തിന്റെ വിവിധയിടങ്ങളിൽ അരങ്ങേറുന്ന ഈ അവസരത്തിൽ സമാധാനവും വിവിധ ജനതകൾ തമ്മിലുള്ള സഹവാസവും ഐക്യവും പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കാൻ ഏവരെയും പാപ്പ ക്ഷണിച്ചിട്ടുണ്ട്. പരിശുദ്ധ പിതാവ് നയിക്കുന്ന ഈ പ്രാർത്ഥനാസമ്മേളനത്തിൽ വത്തിക്കാനില്‍ എത്തുന്ന എല്ലാ വിശ്വാസികൾക്കും പങ്കുചേരാനുള്ള അനുവാദമുണ്ടായിരിക്കുമെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചിരുന്നു. മദ്ധ്യപൂർവ്വദേശങ്ങളിൽ രണ്ടാഴ്ചത്തേക്ക് വെടിനിറുത്തൽ പ്രഖ്യാപിക്കപ്പെട്ടതിൽ തന്റെ സന്തോഷവും ആശ്വാസവും പ്രത്യാശയും കഴിഞ്ഞ ദിവസം നടന്ന പൊതുകൂടിക്കാഴ്ചാസമ്മേളനത്തിൽ പ്രകടിപ്പിച്ചതിന് പിന്നാലെ, ഇന്ന്‍ ക്രമീകരിക്കുന്ന പ്രാർത്ഥനാസമ്മേളനത്തെക്കുറിച്ച് പരിശുദ്ധ പിതാവ് വീണ്ടും സംസാരിച്ചിരിന്നു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-04-11-12:01:55.jpg
Keywords: പാപ്പ, വത്തിക്കാ

26555
Category: 1
Sub Category:
Heading: ഭ്രൂണഹത്യയ്ക്കു ഇരയായ കുഞ്ഞുങ്ങളെ അനുസ്മരിച്ച് ഫിന്നിഷ് പാർലമെന്‍റ് പടികളില്‍ 8,645 മെഴുകുതിരികൾ കത്തിച്ചു
Content: ഹെൽസിങ്കി: ഫിൻലാൻഡ് തലസ്ഥാനമായ ഹെൽസിങ്കിയിൽ പാർലമെന്റിലേക്കുള്ള പ്രവേശന പടികളിൽ ഭ്രൂണഹത്യയ്ക്കു ഇരയായ കുഞ്ഞുങ്ങളെ അനുസ്മരിച്ച് ആയിരക്കണക്കിന് മെഴുകുതിരികൾ കത്തിച്ച് പ്രോലൈഫ് പ്രവര്‍ത്തകര്‍. ഗർഭഛിദ്രത്തിൽ ജീവന്‍ നഷ്ട്ടമായ കുഞ്ഞുങ്ങളെ അനുസ്മരിച്ച് വൈകീട്ടാണ് പ്രോലൈഫ് പ്രവര്‍ത്തകര്‍ ഒന്നടങ്കം പൊതു ജാഗ്രതാ പരിപാടി നടത്തിയത്. ഒയ്കിയസ് എലാമൻ എന്ന ഫിന്നിഷ് പ്രോലൈഫ് പ്രസ്ഥാനമാണ് “മുയിസ്റ്റാമെ” (“ഓർമ്മയിൽ”) പ്രോലൈഫ് പരിപാടിക്ക് ചുക്കാന്‍ പിടിച്ചത്. 2024 ൽ ഫിൻലൻഡിൽ നടത്തിയ ഓരോ ഗർഭഛിദ്രത്തിനും ഒന്ന് വീതം എന്ന കണക്കില്‍ 8,645 മെഴുകുതിരികൾ പാര്‍ലമെന്‍റ് പടിയില്‍ കത്തിച്ചു. ഗർഭഛിദ്രം വഴി കുഞ്ഞുങ്ങളെ നഷ്ടപ്പെടുത്തിയതുമായി ബന്ധപ്പെട്ട് വ്യക്തിപരമായ ബന്ധം ഉള്ള ഏകദേശം 100 പേര്‍ മെഴുകുതിരികൾ കത്തിക്കാൻ എത്തിയിരിന്നതായി പരിപാടിയുടെ സംഘാടകരിൽ ഒരാളായ ജോഹന്നസ് ലെയ്റ്റിനൻ പറഞ്ഞു. മെഴുകുതിരി കത്തിക്കുവാന്‍ പൊതുജനങ്ങൾക്കും അവസരം ലഭിച്ചു. ഗർഭസ്ഥ ശിശുക്കളെ ബഹുമാനിക്കാനും രാജ്യത്തെ ഗർഭഛിദ്രത്തിന്റെ വ്യാപ്തിയെക്കുറിച്ച് പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കാനുമാണ് ഈ ജാഗ്രതാ പരിപാടിയിലൂടെ ലക്ഷ്യമിട്ടതെന്ന് ഫിൻലാൻഡിന്റെ റൈറ്റ് ടു ലൈഫ് അസോസിയേഷൻ ചെയർമാൻ കിർസി മോർഗൻ-മക്കേ ഇഡബ്ല്യുടിഎന്‍ ന്യൂസിനോട് പറഞ്ഞു. ഒരുപക്ഷേ ഗർഭഛിദ്രം വഴി ഓരോ വർഷവും എത്ര കുഞ്ഞുങ്ങള്‍ യഥാർത്ഥത്തിൽ നഷ്ടപ്പെടുന്നുവെന്ന് അവരെ ചിന്തിപ്പിക്കുകയും ചെയ്തേക്കാം. ഗർഭഛിദ്രവുമായി ബന്ധപ്പെട്ട് സ്ത്രീകളും കുടുംബങ്ങളും അനുഭവിക്കുന്ന പലപ്പോഴും പറയാത്ത ദുഃഖം അംഗീകരിക്കുക എന്നതും ഈ ജാഗ്രതാ പരിപാടിയുടെ ലക്ഷ്യമാണെന്ന് മോർഗൻ-മക്കേ കൂട്ടിച്ചേർത്തു. ഫിൻലാൻഡ് ജനസംഖ്യയിലെ ഭൂരിഭാഗം പേരും ഇവാഞ്ചലിക്കൽ ലൂഥറൻ ചർച്ചിലെ അംഗങ്ങളാണെങ്കിലും വിശ്വാസത്തിന് പ്രാധാന്യം നല്‍കുന്നതിൽ ഇവർ പിന്നിലാണ്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-04-11-12:38:14.jpg
Keywords: ഭ്രൂണ, ഗര്‍ഭസ്ഥ

26556
Category: 1
Sub Category:
Heading: കംബോഡിയയിൽ ഈസ്റ്ററിനോട് അനുബന്ധിച്ച് 375 പേര്‍ കത്തോലിക്ക വിശ്വാസം സ്വീകരിച്ചു
Content: ഫ്നോം പെന്‍: തെക്കു കിഴക്കന്‍ ഏഷ്യൻ രാജ്യമായ കംബോഡിയയില്‍ ഈസ്റ്ററിനോട് അനുബന്ധിച്ച് 375 പേര്‍ ജ്ഞാനസ്നാനം സ്വീകരിച്ചു. പൊന്തിഫിക്കല്‍ വാര്‍ത്ത ഏജന്‍സിയായ 'എജെന്‍സിയാ ഫീദെസ്' ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തലസ്ഥാനമായ ഫ്നോം പെനിൽ, അപ്പസ്തോലിക് വികാരിയായ ബിഷപ്പ് ഒലിവിയർ ഷ്മിത്തയൂസ്ലർ, ടകെയോ പ്രവിശ്യയിലെ ചാംകറിലെ ഔർ ലേഡി ഓഫ് ദി സ്മൈൽ പള്ളിയിൽ ഈസ്റ്റർ ജാഗരണത്തിനിടെ 152 പേര്‍ക്ക് ജ്ഞാനസ്നാനം നല്‍കി. കമ്പോങ് ചാമിലെ അപ്പസ്തോലിക കാര്യാലയത്തില്‍ ഈസ്റ്ററിനോട് അനുബന്ധിച്ച് 131 പേരാണ് ജ്ഞാനസ്നാനം സ്വീകരിച്ചത്. ഇത്തരത്തില്‍ രാജ്യത്തു ഈസ്റ്ററിനോട് അനുബന്ധിച്ച് മാമ്മോദീസ സ്വീകരിച്ച് തിരുസഭയില്‍ അംഗമായവരുടെ ആകെ എണ്ണം 375 ആണെന്ന് സഭാവൃത്തങ്ങള്‍ വ്യക്തമാക്കി. നിരവധി യുവജനങ്ങളും, മുതിർന്നവരും കത്തോലിക്ക വിശ്വാസത്തിലേക്ക് കടന്നുവരുന്നത് കംബോഡിയയിലെ കത്തോലിക്കാ സമൂഹത്തിനു ഭാവിയിലേക്ക് ഏറെ പ്രത്യാശ നൽകുന്നുവെന്ന് ബട്ടാംബാങ്ങിലെ അപ്പസ്തോലിക പ്രീഫെക്റ്റ് എൻറിക് ഫിഗറെദോ പറഞ്ഞു. യുവജനങ്ങൾ, ദൈവത്തിന്റെ വിളി ശ്രദ്ധിക്കുകയും അവിടുത്തെ അനുഗമിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെന്നതിന്റെ സൂചനയാണിതെന്നും അദ്ദേഹം വ്യക്തമാക്കി. സാമ്പത്തിക അരക്ഷിതാവസ്ഥ, തൊഴിലില്ലായ്മ, അതിർത്തിയിലെ സംഘർഷാവസ്ഥ, കുടിയിറക്കം തുടങ്ങീ ഒട്ടേറെ പ്രതികൂല സാഹചര്യങ്ങളില്‍ വളരെയധികം കഷ്ടപ്പെടുന്ന കംബോഡിയയിലെ ജനത, ക്രിസ്തീയ വിശ്വാസത്തിന്റെ ഭാഗമാകുവാന്‍ കാണിച്ച താത്പര്യത്തെ ദൈവീക ഇടപെടലായാണ് സഭ വിലയിരുത്തുന്നത്. പുതുതായി കത്തോലിക്ക വിശ്വാസം സ്വീകരിച്ചവരില്‍ കുട്ടികൾ, കൗമാരക്കാര്‍, യുവജനങ്ങള്‍, മുതിർന്നവര്‍ എന്നീ എല്ലാ മേഖലകളില്‍ നിന്നുള്ളവരുമുണ്ട്. ബുദ്ധമത ഭൂരിപക്ഷ രാജ്യമായ കംബോഡിയയിൽ ആകെ ഇരുപതിനായിരം കത്തോലിക്കാ വിശ്വാസികള്‍ മാത്രമാണുള്ളത്. ആകെ ജനസംഖ്യയുടെ 0.15% മാത്രമാണ് കത്തോലിക്കർ. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-04-11-16:34:31.jpg
Keywords: കംബോഡി

26557
Category: 1
Sub Category:
Heading: സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 9:33-50 | ഭാഗം 21
Content: വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷം ഒന്‍പതാം അദ്ധ്യായത്തിലെ വലിയവനാരെന്ന തര്‍ക്കം, നമുക്ക് എതിരല്ലാത്തവന്‍ നമ്മുടെ ഭാഗത്താണ്, ദുഷ്‌പ്രേരണകള്‍ നല്‍കാതിരിക്കുക, എന്നീ സുവിശേഷ ഭാഗങ്ങളെ കുറിച്ചു വിശുദ്ധ ആഗസ്തീനോസ്, നീസ്സായിലെ ഗ്രിഗറി, വിശുദ്ധ ക്രിസോസ്‌തോം, ഹെര്‍മാസിന്റെ ഇടയന്‍, തെര്‍ത്തുല്യന്‍, പുരോഹിതനായ സാല്‍വിയന്‍, ആള്‍സിലെ ചെസാരിയൂസ്, മെത്തോഡിയസ്, വിശുദ്ധ അപ്രേം, മഹാനായ ഗ്രിഗറി എന്നീ സഭാപിതാക്കന്മാര്‍ വിവരിക്കുന്ന സുവിശേഷ ഭാഷ്യമാണ് ഇവിടെ പങ്കുവെയ്ക്കുന്നത്. ♦️ #{blue->none->b-> വചനഭാഗം: വലിയവനാരെന്ന തര്‍ക്കം: വിശുദ്ധ മര്‍ക്കോസ് 9:33-37 }# (മത്താ 18:1-5) (ലൂക്കാ 9:46-48) 33 അവര്‍ പിന്നീട് കഫര്‍ണാമില്‍ എത്തി, അവന്‍ വീട്ടിലായിരിക്കുമ്പോള്‍ അവരോടു ചോദിച്ചു: വഴിയില്‍വച്ച് എന്തിനെക്കുറിച്ചാണു നിങ്ങള്‍ തമ്മില്‍ തര്‍ക്കിച്ചിരുന്നത്? 34 അവര്‍ നിശ്ശബ്ദരായിരുന്നതേയുള്ളു. കാരണം, തങ്ങളില്‍ ആരാണു വലിയവന്‍ എന്നതിനെക്കുറിച്ചാണ് വഴിയില്‍വച്ച് അവര്‍ തര്‍ക്കിച്ചത്. 35 അവന്‍ ഇരുന്നിട്ടു പന്ത്രണ്ടു പേരെയും വിളിച്ചു പറഞ്ഞു: ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ അവസാനത്തവനും എല്ലാവരുടെയും ശുശ്രൂഷകനുമാകണം. 36 അവന്‍ ഒരു ശിശുവിനെ എടുത്ത് അവരുടെ മധ്യേ നിറുത്തി. അവനെ കരങ്ങളില്‍ വഹിച്ചു കൊണ്ടു പറഞ്ഞു: 37 ഇതുപോലുള്ള ഒരു ശിശുവിനെ എന്റെ നാമത്തില്‍ സ്വീകരി ക്കുന്നവന്‍ എന്നെ സ്വീകരിക്കുന്നു. എന്നെ സ്വീകരിക്കുന്നവന്‍ എന്നെയല്ല, എന്നെ അയച്ചവനെയാണ് സ്വീകരിക്കുന്നത്. *************************************************************** ➤ #{red->none->b-> വിശുദ്ധ ആഗസ്തീനോസ്: }# മരം ആദ്യം താഴേയ്ക്കു വളര്‍ന്നു വേരുറപ്പിക്കുന്നു. തുടര്‍ന്ന് തണ്ട് മുകളിലേക്കു വളരുന്നു. ആഴത്തില്‍ വേരുറപ്പിക്കുന്നതുവഴി ആകാശംമുട്ടെ അതു വളര്‍ന്നുയരുന്നു. താഴ്മയില്‍നിന്നല്ലേ അതുയരാന്‍ ശ്രമിക്കുന്നത്? താഴ്മയില്ലാതെ ഉന്നതമായ കാര്യങ്ങള്‍ നേടുകയില്ല (സുഭാ 18,12). വേരുകളില്ലാതെ ഉയര്‍ന്നുപൊങ്ങാനാണ് നിങ്ങളാഗ്രഹിക്കുന്നത്. അത് വളര്‍ച്ചയല്ല, പതനമത്രെ (The Gospel of John, Sermon 9.34). ➤ #{red->none->b-> നീസ്സായിലെ ഗ്രിഗറി: }# നിങ്ങളുടെയിടയില്‍ പൊങ്ങച്ചത്തെപ്പറ്റി കേട്ടുകേള്‍വിപോലുമുണ്ടാകരുത്. ലാളിത്യവും നിഷ്‌ക്കപടതയും സ്വരച്ചേര്‍ച്ചയും സമൂഹത്തെ ഒന്നിപ്പിച്ചു നിര്‍ത്തട്ടെ. തന്റെ തൊട്ടടുത്തുനില്‍ക്കുന്നവനു മാത്രമല്ല, എല്ലാവര്‍ക്കും താന്‍ കീഴ്‌പ്പെട്ടവനാണെന്ന് ഓരോരുത്തനും സ്വയം ഓര്‍മ്മിക്കട്ടെ (ഗലാ 5,13-14). ഇതു ഗ്രഹിക്കുന്നവന്‍ മിശിഹായുടെ യഥാര്‍ത്ഥ ശിഷ്യനായിരിക്കും (On the Christian Mode of Life 8:1). ➤ #{red->none->b-> വിശുദ്ധ ക്രിസോസ്‌തോം: }# നിങ്ങള്‍ ബഹുമതിയും മുന്‍പന്തിയിലെ സ്ഥാനവും ആഗ്രഹിക്കുന്നെങ്കില്‍ അവസാനത്തെ സ്ഥലത്തെ കാര്യങ്ങള്‍ ലക്ഷ്യംവയ്ക്കുക. എല്ലാവരിലും താഴ്ന്നവനായും ഏറ്റവും മൂല്യംകുറഞ്ഞവനായും കണക്കാക്കപ്പെടാനാഗ്രഹിക്കുക. എല്ലാവരിലും ചെറിയവനായും ഏറ്റവും പിന്നിലുള്ളവനായും സ്വയം കണക്കാക്കുക (The Gospel of St. Matthew, Homily 58). ➤ #{red->none->b-> ഹെര്‍മാസിന്റെ ഇടയന്‍: }# അവര്‍ ശരിക്കും ശിശുക്കളെപ്പോലെയാണ്. അവരുടെ ഹൃദയം തിന്മ നിരൂപിക്കുകയോ കളങ്കമെന്തെന്നറിയുകയോ ചെയ്യുന്നില്ല. ഇത്തരമുള്ള ആളുകള്‍ നിശ്ചയമായും ദൈവരാജ്യത്തില്‍ വസിക്കുന്നു. അവര്‍ ദൈവകല്പനകളെ ലംഘിക്കുന്നില്ല; ജീവിതകാലമത്രയും നിഷ്‌കളങ്കമാനസരായി കഴിയുന്നു (Shepherd of Hermas 3.9.29). ➤ #{red->none->b-> തെര്‍ത്തുല്യന്‍: }# നിന്റെ ഭവനത്തില്‍ പ്രവേശിക്കുന്നവനെ, പ്രത്യേകിച്ച് അപരിചിതനെ, പ്രാര്‍ത്ഥന കൂടാതെ സ്വീകരിക്കരുത്. ഒരുപക്ഷേ, അവന്‍ ഒരു ദൈവദൂതനായിരിക്കാം (ഹെബ്രാ 13,12). സ്വര്‍ഗീയപോഷണം സ്വീകരിക്കുന്നതിനുമുമ്പ് ഭൗതിക സല്‍ക്കാരം നല്‍കരുത് (On Prayer 26). ♦️ #{blue->none->b-> വചനഭാഗം: ഈശോയുടെ നാമത്തില്‍ പിശാചുക്കളെ ബഹിഷ്‌ക്കരിച്ചവന്‍ - വിശുദ്ധ മര്‍ക്കോസ് 9: 38-41 }# 38 യോഹന്നാന്‍ അവനോടു പറഞ്ഞു: ഗുരോ, നിന്റെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കുന്ന ഒരാളെ ഞങ്ങള്‍ കണ്ടു. ഞങ്ങള്‍ അവനെ തടഞ്ഞു. കാരണം, അവന്‍ നമ്മളെ അനുഗമിച്ചില്ല. 39 ഈശോ പറഞ്ഞു: അവനെ തടയേണ്ടാ, ഒരുവന് എന്റെ നാമത്തില്‍ അത്ഭുതപ്രവൃത്തി ചെയ്യാനും ഉടനെ എന്നെക്കുറിച്ചു ദൂഷണം പറയാനും സാധിക്കുകയില്ല. 40 നമുക്ക് എതിരല്ലാത്തവന്‍ നമ്മുടെ പക്ഷത്താണ്. 41 സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ മിശിഹായ്ക്കുള്ളവരാകയാല്‍ അവന്റെ നാമത്തില്‍ ആരെങ്കിലും നിങ്ങള്‍ക്ക് ഒരു പാത്രം വെള്ളം കുടിക്കാന്‍ തന്നാല്‍ അവനു പ്രതിഫലം ലഭിക്കാതിരിക്കുകയില്ല. *************************************************************** ➤ #{red->none->b-> വിശുദ്ധ ആഗസ്തീനോസ്: }# ഈ മനുഷ്യന്‍, മിശിഹായുടെ കൂദാശകളെ ആശ്ലേഷിച്ചിട്ടില്ലെങ്കിലും അവന്റെ നാമത്തെ അത്യധികം വിലമതിക്കുകയും അവന്റെ അനുയായികളെ ക്രിസ്ത്യാനികളായതിന്റെ പേരില്‍ മാത്രം സ്വീകരിക്കുകയും സഹായിക്കുകയും ചെയ്യുന്ന ഒരുവനു സമനാണ്. ഇങ്ങനെയുള്ളവന് പ്രതിഫലം ലഭിക്കാതിരിക്കുകയില്ലെന്ന് മിശിഹാ അരുള്‍ചെയ്തിട്ടുണ്ട് (മത്താ 10,42; മര്‍ക്കോ 9,41). എന്നാല്‍ മാമ്മോദീസാവഴി ശുദ്ധീകരിക്കപ്പെടുകയോ അതുവഴി മിശിഹായുടെ ശരീരത്തിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടുകയോ ചെയ്യാതിരിക്കേ, ക്രിസ്ത്യാനികളുടെ നേര്‍ക്കു തങ്ങള്‍ പുലര്‍ത്തിവരുന്ന സഹാനുഭൂതിയുടെ പേരില്‍ മാത്രം തങ്ങള്‍ സുരക്ഷിതരും അപകടരഹിതരുമാണെന്ന മിഥ്യാധാരണ ഇത്തരക്കാര്‍ക്കുണ്ടാകാതിരിക്കട്ടെ. അവര്‍ ഭാവിയില്‍ ഈ ഉന്നതദാനങ്ങള്‍ സ്വീകരിച്ച് ഈ ലോകത്തില്‍ നിന്നു സുരക്ഷിതരായി യാത്രയാകത്തക്കവിധത്തില്‍ ഇപ്പോള്‍ ദൈവകരുണയാല്‍ നയിക്കപ്പെടുന്നു. എന്നാല്‍ ഒരു കാര്യം വ്യക്തമാണ്. കൂദാശകളില്‍ പങ്കുചേരുകയും എന്നാല്‍ ജീവിതംവഴി മറ്റുള്ളവരെ നിത്യശിക്ഷയിലേക്ക് തങ്ങളോടൊപ്പം വഴിച്ചിഴക്കുകയും ചെയ്യുന്ന നാമമാത്ര ക്രിസ്ത്യാനികളെക്കാള്‍ ഇവര്‍ മെച്ചമാണ് (Harmony of the Gospels 4.6). #{black->none->b-> സഭയുടെ കാതോലികത }# കത്തോലിക്കാസഭയ്ക്കു പുറമേ കാതോലികരായി ചിലതുണ്ടാകാം. മിശി ഹായുടെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കിയവന്റെ കാര്യത്തിലെന്നപോലെ മിശിഹായുടെ സഭയ്ക്കു പുറമേയും അവന്റെ നാമം നിലനില്‍ക്കാം. സഭയ്ക്കുള്ളില്‍ത്തന്നെ കപടതയുണ്ടാകാം. ലോകത്തെ പരിത്യജിക്കുന്നവര്‍ (റോമാ 12,2; 1 യോഹ 2,15; 5,4) എന്നറിയപ്പെടുകയും എന്നാല്‍ പ്രവൃത്തികളില്‍ അങ്ങനെയാകാതിരിക്കുകയും ചെയ്യുന്നവര്‍ കത്തോലിക്കരല്ല. കത്തോലിക്കാസഭയില്‍ കാതോലികമല്ലാത്തവയുണ്ടെങ്കില്‍ സഭയ്ക്കു പുറമേ കാതോലികമായവയുണ്ടാകാം (On Baptism, Against the Donatists 7.39 (76). #{black->none->b-> മിശിഹായുടെ നാമത്തിലുള്ള നല്ല പ്രവൃത്തികള്‍ }# ഈ ആലയത്തിനു പുറത്തുള്ള ഒരാള്‍ അഥവാ ദൈവം ഇതുവരെയും ഉള്ളില്‍ വാസമുറപ്പിക്കാത്ത ഒരാള്‍ ശക്തിയുടെ ചില പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്നെങ്കില്‍ അതിശയിക്കേണ്ട. മിശിഹായെ അനുഗാമിക്കാത്ത ഒരാള്‍ ഈശോയുടെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കിയപ്പോള്‍ അവനെ തടയേണ്ടതില്ലെന്ന് ഈശോ കല്പ്പിച്ചു. എന്തെന്നാല്‍ അത് ഈശോയുടെ നാമത്തിന് പലരുടെയും മുമ്പില്‍ അമൂല്യമായ സാക്ഷ്യം നല്കാനിടയാക്കും (മര്‍ക്കോ 9,38; ലൂക്കാ 9,49). കൊര്‍ണേലിയൂസ് എന്ന ശതാധിപന്‍ വീണ്ടു ജനനംവഴി ദൈവഭവനത്തില്‍ അംഗമായിത്തീരുന്നതിനുമുമ്പുതന്നെ അവന്റെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കപ്പെടുകയും ദാനധര്‍മ്മങ്ങള്‍ സ്വീകാര്യമാവുകയും ചെയ്തിരിക്കുന്നതായി ഒരു മാലാഖ പ്രത്യക്ഷപ്പെട്ട്, അറിയിച്ചു (അപ്പ 10,3-4) (Letter 187, To Dardanus 36). #{black->none->b-> പരിധിവിടുന്ന കുറ്റംവിധിക്കല്‍ }# കടുത്ത ശിക്ഷണോപാധികളെ പിന്തുണയ്ക്കുന്ന ചിലരുണ്ട്. അസ്വസ്ഥതയുണ്ടാക്കുന്നവരെ ശാസിക്കണമെന്നും വിശുദ്ധമായതു നായ്ക്കള്‍ക്കു കൊടുക്കരുതെന്നും (മത്താ 7,6; 15,26; മര്‍ക്കോ 7,27) സഭയെ തള്ളിപ്പറഞ്ഞവനെ വിജാതീയനായി കണക്കാക്കണമെന്നും ഇടര്‍ച്ച സൃഷ്ടിക്കുന്നവനെ സഭാഗാത്രത്തില്‍ നിന്നും വിച്ഛേദിക്കണമെന്നും (മത്താ 5,30; 18,8-9; മര്‍ക്കോ 9,42-48) ആണ് ഇവരുടെ അഭിമതം. സമയത്തിനു മുമ്പേ പതിരു ധാന്യത്തില്‍നിന്നു വേര്‍തിരിക്കാന്‍ ശ്രമിക്കുന്നതുവഴി ഇവര്‍ സഭയുടെ സമാധാനത്തെ ഭഞ്ജിക്കുന്നു (മത്താ 13,29 -30). ഈ തെറ്റിനാല്‍ അന്ധരായിത്തീരുന്ന അവര്‍ തന്നെ മിശിഹായുമായുള്ള ഐക്യത്തില്‍നിന്നു അകന്നുപോകുന്നു (Faith and Works 4.6). #{black->none->b-> സഭയോടു ചേര്‍ന്നു നില്‍ക്കുക }# താഴെ ചേര്‍ത്തിരിക്കുന്ന രണ്ടു പ്രസ്താവനകളും സത്യമാണ്: ''എന്നോടുകൂടെയല്ലാത്തവന്‍ എനിക്കെതിരാണ്; എന്നോടുകൂടെ ശേഖരിക്കാത്തവന്‍ ചിതറിച്ചു കളയുന്നു (മത്താ 12,30; ലൂക്കാ 11,23). ''അവനെ തടയേണ്ട: എന്തെന്നാല്‍ നിങ്ങള്‍ക്കെതിരല്ലാത്തവന്‍ നിങ്ങളോടു കൂടെയുണ്ട്'' (ലൂക്കാ 9,50; മര്‍ക്കോ 9,39-40). സാര്‍വ്വത്രികസഭയ്‌ക്കെതിരല്ലാതെ, അതിനോടു ചേര്‍ന്നു നില്‍ക്കുന്നതിന്റെ തോതനുസരിച്ച് ഒരുവന് ആരാധനാസമൂഹത്തില്‍ വേണ്ടവിധം പങ്കുചേരാന്‍ കഴിയും. സഭാംഗങ്ങളുടെ ഒന്നിച്ചുചേരല്‍ ചിതറിക്കലിനു തുല്യമാകുന്നെങ്കില്‍ അവര്‍ തിരുത്തപ്പെടണം. സഭയോട് പുനരൈക്യപ്പെടാനാഗ്രഹിക്കുന്നവന് നിലവിലുള്ളത് (വി. ഗ്രന്ഥം, വിശ്വാസം, കൂദാശകള്‍) വീണ്ടും നല്‍കേണ്ടതില്ല; അവന്‍ വ്യതിചലിച്ചുപോയ കാര്യങ്ങള്‍ മാത്രം ക്രമപ്പെടു ത്തിയാല്‍ മതി (On Baptism, Against the Donatists 1.7 (9). #{black->none->b-> സമാധാനത്തിനെതിരായ വികാരങ്ങളെ പ്രതിരോധിക്കുക }# സഭയ്ക്കു മുഴുവന്‍ പൊതുവായ തത്ത്വമിതാണ്: വിവിധ സഭകളില്‍ നിലനില്‍ക്കുന്ന പൊതുകൂദാശകളുടെ കാര്യത്തില്‍ ആ സഭകള്‍ നമുക്കെതിരല്ല; നമ്മുടെകൂടെയാണ്. അതുകൊണ്ട് അവയുടെ സാധുതയെ ചോദ്യം ചെയ്യേണ്ടതില്ല (മര്‍ക്കോ 9,39-40; ലൂക്കാ 9,50). എന്നാല്‍, അവര്‍ക്കിടയിലുള്ള വിഭജനം, വേര്‍തിരിവ്, സത്യത്തിനും സമാധാനത്തിനുമെതിരായ വികാരങ്ങള്‍ എന്നിവയെ സഭ എതിര്‍ക്കുന്നു. കാരണം, ഇക്കാര്യത്തില്‍ അവര്‍ നമുക്കെതിരാണ്: നമ്മുടെ കൂടെയല്ല. നമ്മോടുകൂടെ ശേഖരിക്കാത്തതിനാല്‍ അവര്‍ ചിതറിച്ചുകളയുകയും ചെയ്യുന്നു (മത്താ 12,30; ലൂക്കാ 11,23) (Harmony of the Gospels 4). ➤ #{red->none->b-> നീസായിലെ ഗ്രിഗറി: }# അസാധ്യമായത് ചെയ്യാനല്ല ദൈവം തന്റെ ദാസരോട് ആവശ്യപ്പെടുന്നത്. അവിടുത്തെ സ്‌നേഹവും നന്മയും നമുക്ക് ധാരാളമായി സംലഭ്യമാണ്. എല്ലാവരുടെയുംമേല്‍ മഴപോലെ അത് വര്‍ഷിക്കപ്പെടുന്നു. ദൈവം തന്റെ അഭീഷ്ടമനുസരിച്ച് ഓരോരുത്തര്‍ക്കും നന്മ ചെയ്യാനുള്ള കഴിവു നല്‍കുന്നു. രക്ഷ പ്രാപിക്കാനാഗ്രഹിക്കുന്ന ഒരുവനും ഇക്കാര്യത്തില്‍ കുറവുണ്ടാവുകയില്ല. അവിടുന്ന് പറഞ്ഞിരിക്കുന്നു: ''നിങ്ങള്‍ മിശിഹായ്ക്കുള്ളവരാകയാല്‍, ആരെങ്കിലും നിങ്ങള്‍ക്ക് ഒരുപാത്രം പച്ചവെള്ളം കുടിക്കാന്‍ തന്നാല്‍ അവന് പ്രതിഫലം ലഭിക്കാതിരിക്കുകയില്ല (മത്താ 10,42; മര്‍ക്കോ 9,4) (On the Christian Mode of Life 8.1). ♦️ #{blue->none->b-> വചനഭാഗം: പ്രലോഭനത്തെക്കുറിച്ച് - വിശുദ്ധ മര്‍ക്കോസ് 9:42-50 }# (മത്താ 18,6-9) (ലൂക്കാ 17:1-2) 42 വിശ്വസിക്കുന്ന ഈ ചെറിയവരില്‍ ഒരുവന് ഇടര്‍ച്ച വരുത്തുന്നവന്‍ ആരായാലും, അവനു കൂടുതല്‍ നല്ലത്, ഒരു വലിയ തിരികല്ലു കഴുത്തില്‍ കെട്ടി കടലില്‍ എറിയപ്പെടുന്നതാണ്. 43 നിന്റെ കൈ നിനക്കു ദുഷ്‌പ്രേരണയ്ക്കു കാരണമാകു ന്നെങ്കില്‍, അതു വെട്ടിക്കളയുക. 44 ഇരു കൈകളും ഉള്ളവനായി നരകത്തിലെ കെടാത്ത അഗ്‌നിയില്‍ നിപതിക്കുന്നതിനെക്കാള്‍ നല്ലത് അംഗഹീനനായി ജീവനിലേക്കു പ്രവേശിക്കുന്നതാണ്. 45 നിന്റെ പാദം നിനക്കു ദുഷ്‌പ്രേരണയ്ക്കു കാരണമാകുന്നെങ്കില്‍, അതു മുറിച്ചുകളയുക. 46 രണ്ടു പാദങ്ങളും ഉള്ളവനായി നരകത്തില്‍ എറിയപ്പെടുന്നതിനെക്കാള്‍ നല്ലത്, മുടന്തനായി ജീവനിലേക്കു പ്രവേശിക്കുന്നതാണ്. 47 നിന്റെ കണ്ണുമൂലം നിനക്കു ദുഷ്‌പ്രേരണ ഉണ്ടാകുന്നെങ്കില്‍ അതു ചൂഴ്‌ന്നെടുത്ത് എറിഞ്ഞുകളയുക. ഇരുകണ്ണുകളും ഉള്ളവനായി, 48 പുഴു ചാകാത്തതും തീ കെടാത്തതുമായ നരകത്തിലേക്ക് എറിയപ്പെടുന്നതിനെക്കാള്‍ നല്ലത്, ഒരു കണ്ണോടുകൂടെ ദൈവരാജ്യത്തിലേക്കു പ്രവേശിക്കുന്നതാണ്. 49 കാരണം, എല്ലാവരും അഗ്‌നിയാല്‍ ഉറകൂട്ടപ്പെടും. 50 ഉപ്പ് നല്ലതാണ്. എന്നാല്‍, ഉറകെട്ടു പോയാല്‍ പിന്നെ എന്തുകൊണ്ട് അതിന് ഉറകൂട്ടും? നിങ്ങളില്‍ ഉപ്പ് ഉണ്ടായിരിക്കട്ടെ. പരസ്പരം സമാധാനത്തില്‍ വര്‍ത്തിക്കുകയും ചെയ്യുവിന്‍. *************************************************************** ➤ #{red->none->b-> വിശുദ്ധ ആഗസ്തീനോസ്: }# ഒരിടത്തുതന്നെ മൂന്നു പ്രാവശ്യം ഇക്കാര്യം ആവര്‍ത്തിക്കുന്നതിന് അവിടുന്ന് മടിക്കുന്നില്ല. കര്‍ത്താവിന്റെ അധരങ്ങളില്‍ നിന്നുതന്നെ ആവര്‍ത്തിച്ചു പുറപ്പെട്ട ഈ മുന്നറിയിപ്പ് കേള്‍ക്കുമ്പോള്‍ ഭയചകിതനാവാത്തവനുണ്ടോ? (The City of God 21:9) അക്ഷരാര്‍ത്ഥ വ്യാഖ്യാനമല്ല. ➤ #{red->none->b-> ക്ലെമന്റിന്റെ പേരില്‍ അറിയപ്പെടുന്ന കൃതി: }# അവയവങ്ങള്‍ ഛേദിച്ചുകളയണമെന്നാണ് കര്‍ത്താവ് നിര്‍ദ്ദേശിക്കുന്നതെന്ന് ആരും കരുതരുത്. അവയവങ്ങളല്ല, പാപത്തിനുള്ള പ്രേരണയെ നീക്കം ചെയ്യണമെന്നാണ് അവിടുന്നുദ്ദേശിക്കുന്നത്. നമ്മുടെ മനസ്സ് (ഉള്‍) കാഴ്ചയുടെ രഥത്തിലേറി ശാരീരിക ഇന്ദ്രിയങ്ങളുടെ സഹായത്തോടെ ദൈവത്തിന്റെ സ്‌നേഹത്തിലേക്ക് സംവഹിക്കപ്പെടണമെങ്കില്‍ പ്രലോഭനകാരണങ്ങളെ വിച്ഛേദിക്കണം. തോന്നുംപടി പായുന്ന കുതിരയുടേതെന്ന പോലെ നിങ്ങളുടെ കണ്ണുകളുടെ കടിഞ്ഞാണിനെ അയച്ചുവിട്ടാല്‍ അവ കല്‍പനകളില്‍നിന്ന് ഓടിയകലും. കണ്ണിന്റെ കാഴ്ചയെ മനസ്സിന്റെ വിലയിരുത്തലിന് വിധേയമാക്കുക. ദൈവത്തിന്റെ പ്രവൃത്തികള്‍ കണ്ട് അതിന് സാക്ഷ്യം വഹിക്കാനായി അവിടുന്നു നല്‍കിയിരിക്കുന്ന ഈ കണ്ണുകളെ ദുരാശകള്‍ക്കുള്ള ഉപകരണങ്ങളാക്കരുത്. (മത്താ 6,23) (Recognitions of Clement 7.1.37). ➤ #{red->none->b-> പുരോഹിതനായ സാല്‍വിയന്‍: }# കണ്ണുകളില്‍ പതിക്കുന്ന പ്രകാശം ഹൃദയത്തിലേക്കു തുറക്കുന്ന ജാലകമാണെന്നും എല്ലാ ദുരാശകളും അവയിലൂടെ ഒരു വിടവിലൂടെയെന്നവണ്ണം നമ്മളില്‍ പ്രവേശിക്കുന്നുവെന്നും അറിഞ്ഞിരുന്ന കര്‍ത്താവ് കണ്ണുകളുടെ ചലനത്തിന് കടിഞ്ഞാണിടാന്‍ നമ്മോടാവശ്യപ്പെടുന്നു. അല്ലെങ്കില്‍ കണ്ണില്‍ മുളയെടുക്കുന്ന രോഗാതുരമായ മായക്കാഴ്ചകള്‍ ഹൃദയത്തിലേക്കിറങ്ങി വേരുറപ്പിക്കും (പ്രഭാ 14,9) (On the Governance of God 3.8). ➤ #{red->none->b-> വിശുദ്ധ ക്രിസോസ്‌തോം: }# മിശിഹാ നിന്റെ ആദ്യ കാല പാപങ്ങളെ പുഴുക്കളെയെന്നോണം കൊന്നു കളഞ്ഞിരിക്കുന്നു. പിന്നെയെങ്ങനെയാണ് നീ മറ്റു പാപങ്ങള്‍ക്കു ജന്മം നല്‍കിയത്? ശരീരത്തെ ഉപദ്രവിക്കുന്ന പുഴുക്കളെക്കാള്‍ എത്രയോ മാരകമാണ് ആത്മാവിനു ഹാനി വരുത്തുന്ന പാപങ്ങള്‍! അവ കൂടുതല്‍ കടുത്ത ദുര്‍ഗന്ധം സൃഷ്ടിക്കുന്നു. എന്നിട്ടും നമ്മള്‍ അവയുടെ ദുഷിച്ച ഗന്ധം അറിയുന്നില്ല. അതിനാല്‍ അടിയന്തിരമായി അതിനെ തുടച്ചുനീക്കാന്‍ തയ്യാറാകുന്നുമില്ല. മദ്യലഹരിയിലാഴ്ന്നവന് വീഞ്ഞ് എത്ര അരുചികരമാണ്, പഴകിയതാണ് എന്ന് അറിയുന്നില്ല. എന്നാല്‍ സുബോധമുള്ളവന്‍ അത് ഗ്രഹിക്കുന്നു. പാപത്തെ സംബന്ധിച്ചും ഇതു ശരിയാണ്. സുബോധത്തോടെ ജീവിക്കുന്നവന്‍ ഓരോ കറയും കളങ്കവും വ്യക്തമായി കാണുന്നു. എന്നാല്‍ ദുഷ്ടതയ്ക്കടിപ്പെട്ടവന്‍, ലഹരിയിലാഴ്ന്നവനെപ്പോലെതന്നെ, താന്‍ രോഗാവസ്ഥയിലാണെന്നു ഗ്രഹിക്കുന്നില്ല. തിന്മയെ സംബന്ധിച്ച ഏറ്റവും വലിയ ദുരന്തം, അതില്‍ വീഴുന്നവര്‍ തങ്ങളുടെ രോഗാവസ്ഥയുടെ ആഴം ഗ്രഹിക്കുന്നില്ലെന്നു മാത്രമല്ല, ചെളിയില്‍ കിടക്കുമ്പോഴും തങ്ങള്‍ പരിമളം നിറഞ്ഞവരാണെന്നു ധരിക്കുന്നുവെന്നതാണ്. അതിനാല്‍ ത്തന്നെ രക്ഷപെടണമെന്ന ആഗ്രഹത്തിന്റെ ലാഞ്ഛന പോലും അവര്‍ക്കില്ല. പുഴുക്കളാല്‍ നിറഞ്ഞിരിക്കുമ്പോഴും രത്‌നക്കല്ലുകളണിഞ്ഞിരിക്കുന്നവരെപ്പോലെ അവര്‍ തുള്ളിച്ചാടുന്നു. പുഴുക്കളെ കൊല്ലാന്‍ അവര്‍ക്കാഗ്രഹമില്ലെന്നു മാത്രമല്ല, അവയെ പോറ്റുകയും പെരുകാനനുവദിക്കുകയും ചെയ്യുന്നു. ഈ പുഴുക്കളാകട്ടെ, ഇവരെ വരാനുള്ള യുഗത്തിലെ പുഴുക്കള്‍ക്കു കൈമാറുകയും ചെയ്യുന്നു (The Epistle to the Romans, Homily 40). #{black->none->b-> നരകാഗ്നിയെ സംബന്ധിച്ചു: }# നരകാഗ്നിക്ക് എന്തെങ്കിലും അവസാനമുണ്ടോയെന്ന് ചിന്തിക്കുന്നവര്‍ അനേകരുണ്ട്. ''അവിടെ തീ കെടുകയോ പുഴുക്കള്‍ ചാവുകയോ ചെയ്യുന്നില്ല'' എന്ന മിശിഹായുടെ വചനം നരകാഗ്നിക്ക് അവസാനമുണ്ടാവുകയില്ലെന്നതിന്റെ സൂചനയാണ് (ഏശ 66,24). ഇക്കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ നിങ്ങളുടെ ശരീരം തണുത്തുറയുന്നുണ്ടെന്നെനിക്കറിയാം. എന്നാല്‍ എനിക്കെന്തു ചെയ്യാന്‍ കഴിയും! ഇതു ദൈവകല്പനയാണ്. ദൈവവചനത്തിന്റെ ശുശ്രൂഷ ഭരമേല്‍പ്പിക്കപ്പെട്ടവരെന്ന നിലയില്‍ ആവശ്യമുള്ളപ്പോള്‍ കേള്‍വിക്കാരില്‍ അസ്വസ്ഥതയുളവാക്കുന്ന ചില വചനങ്ങള്‍ ഉപയോഗിക്കേണ്ടിവരും. സ്വന്തം ഇഷ്ടപ്രകാരമല്ല, കല്പ്പിക്കപ്പെട്ടതുകൊണ്ടാണ് ഇതു നമ്മള്‍ ചെയ്യുന്നത് (Homilies on First Corinthians 9.1). ➤ #{red->none->b-> നീസായിലെ ഗ്രിഗറി: }# ഈ യുഗത്തില്‍ ഇന്ദ്രിയങ്ങള്‍ക്കനുഭവപ്പെടുന്ന ഏതൊരു വേദനയും വരാനിരിക്കുന്ന യുഗത്തില്‍ പാപികള്‍ക്കുണ്ടാകുന്ന പീഢകള്‍ക്കു തുല്യമല്ല. നമുക്കു പരിചിതമായ ചില പദങ്ങളുപയോഗിച്ച് ആ പീഢകളെ ചിത്രീകരിക്കാമെങ്കിലും അവ തമ്മിലുള്ള വ്യത്യാസം വലുതുതന്നെ. ഇവിടെ 'അഗ്നി' എന്ന വാക്ക് ഉപയോഗിക്കപ്പെടുമ്പോള്‍ സാധാരണ രീതിയില്‍നിന്നു വ്യത്യസ്തമായ ഒന്നിന്റെ ചിത്രം നിങ്ങള്‍ക്കുള്ളില്‍ രൂപപ്പെടുന്നു. എന്തെന്നാല്‍ ഇവിടെ പരാമര്‍ശിപ്പക്കപ്പെടുന്ന അഗ്നി കെടുന്നില്ല. എന്നാല്‍ സാധാരണ അഗ്നിയെ കെടുത്താന്‍ നിരവധി വിദ്യകള്‍ പ്രായോഗികമായി മനുഷ്യന്‍ കണ്ടെത്തിയിട്ടുണ്ട്. കെടുത്താവുന്ന അഗ്നിയും കെടുത്താനാവാത്ത അഗ്നിയും തമ്മില്‍ വലിയ അന്തരമുണ്ട്. വരാനിരിക്കുന്ന യുഗത്തിലെ 'പുഴുക്കള്‍' എന്ന പ്രയോഗത്തെ നമുക്കു പരിചിതമായ പുഴുക്കളായി കണക്കാക്കരുത്. എന്തെന്നാല്‍ അതിനോടു ചേര്‍ത്ത് 'ചാകാത്ത' എന്ന വാക്കുപയോഗിച്ചിരിക്കുന്നതിനാല്‍ ഈ പ്രകൃതിയിലെ പുഴുക്കളായി അവയെ ഗണിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാണ് (Address on Religious Instruction 40). ➤ #{red->none->b-> ആള്‍സിലെ ചെസാരിയൂസ്: }# ഇന്ന് ഏതെങ്കിലും ക്രമക്കേടിന്റെ പേരില്‍ ഒരംഗത്തെ സഭാസമൂഹത്തില്‍നിന്നു പുറത്തുനിര്‍ത്തിയാല്‍ അയാളുടെ ആത്മാവ് എത്രയോ വലിയ ദുഃഖത്തിലും യാതനയിലും നിപതിക്കും! ഇവിടെ അയാള്‍ക്ക് ഭക്ഷിക്കാനും പാനംചെയ്യാനും മറ്റുള്ളവരോട് സംസാരിക്കാനും സഭയിലേക്കു പുനഃപ്രവേശിക്കാനുള്ള പ്രത്യാശ വച്ചുപുലര്‍ത്താനും സാധിക്കും. എന്നിട്ടും അയാളനുഭവിക്കുന്ന വേദന വിവരണാതീതമാണ്. എന്നാല്‍ പാപംമൂലം സ്വര്‍ഗീയ സഭയില്‍നിന്നു പുറത്താക്കപ്പെടുന്നയാള്‍ എന്നെന്നേയ്ക്കുമായി മാലാഖമാരുടെയും വിശുദ്ധരുടെയും സഹവാസത്തില്‍നിന്നു പുറത്താക്കപ്പെടുകയാണ്. അങ്ങനെയെങ്കില്‍ അയാള്‍ക്കുണ്ടാകുന്ന വേദന എത്ര തീവ്രമായിരിക്കും! അവിടെ അയാള്‍ പുറത്താക്കപ്പെടുക മാത്രമല്ല, അന്ധകാരത്തില്‍ അടയ്ക്കപ്പെടുകയും നിത്യാഗ്നിയാല്‍ പീഡിപ്പിക്കപ്പെടുകയും ചെയ്യും. പശ്ചാത്താപരഹിതനായി തുടരുന്നയാള്‍ സ്വര്‍ഗീയ ജറുസലേമില്‍നിന്നു പുറത്താക്കപ്പെടുകയും ദൈവിക സംസര്‍ഗത്തില്‍നിന്നു അകറ്റപ്പെടുകയും ചെയ്യുന്നുവെന്നു മാത്രമല്ല നരകാഗ്നി സഹിക്കേണ്ടിയുംവരും. ''അവിടെ കരച്ചിലും പല്ലുകടിയുമായിരിക്കും'' (മത്താ 22,13). അവിടെ വിലാപത്തിനു ശമനം ലഭിക്കുകയില്ല. അവിടെ പുഴുക്കള്‍ ചാകുകയോ തീ കെടുകയോ ചെയ്യുന്നില്ല (മര്‍ക്കോ 9,48). സഹികെട്ട് അവര്‍ മരണത്തെ തേടും; അതവര്‍ക്കു ലഭിക്കുകയുമില്ല (Sermons 227.4). ➤ #{red->none->b-> മെത്തോഡിയസ്: }# ലേവ്യരുടെ നിയമപ്ര കാരം (ലേവ്യ 2,13; മര്‍ക്കോ 9,49-50) ഉപ്പു കലര്‍ത്താത്ത കാഴ്ചവസ്തുക്കളൊന്നും ദൈവമായ കര്‍ത്താവിന് ബലിയായി അര്‍പ്പിക്കപ്പെടാന്‍ പാടില്ല. തിരുലിഖിതങ്ങളുടെ ആത്മീയ ഉള്‍ക്കാഴ്ച മുഴുവന്‍ ഉപ്പിനു സമാനം നമുക്കു നല്‍കപ്പെട്ടിരിക്കുന്നു. ഉപ്പിന്റെ ചവര്‍പ്പുരസം ഉപകാരമുള്ളതാണല്ലോ. ഈ അണുനാശിനി കൂടാതെ ആത്മാക്കള്‍ക്ക് ബുദ്ധിയുപയോഗിച്ച് സര്‍വശക്തനിലേക്കെത്താന്‍ കഴിയുകയില്ല (The Banquet of the Virgins 1.1). ഉപ്പുരസത്തിന്റെ അനുയോജ്യത ➤ #{red->none->b-> വിശുദ്ധ അപ്രേം: }# തന്റെ ഉപ്പുരസം നമ്മുടെ മാനസങ്ങളിലും തന്റെ ദിവ്യമാം പുളിപ്പ് ആത്മാക്കളിലും അനുയോജ്യമാംവിധം കലര്‍ത്തിയ ദൈവത്തിന് ഉന്നതങ്ങളില്‍ മഹത്വമുണ്ടായിരിക്കട്ടെ. നമ്മള്‍ മര്‍ത്യതയ്ക്കുപ്പുറത്തേക്കു കടക്കാനായി അവന്റെ ശരീരം അപ്പമായിത്തീര്‍ന്നു (മത്താ 26,26; മര്‍ക്കോ 14,22; ലൂക്കാ 22,19) (Hymns on the Nativity 2). ➤ #{red->none->b->മഹാനായ ഗ്രിഗറി: }# സംസാരിക്കാന്‍ ഒരുങ്ങുന്നവന്‍ അതീവശ്രദ്ധയോടെ അതു ചെയ്യട്ടെ. വളരെ തിടുക്കത്തില്‍ സംസാരിച്ചുപോയാല്‍ തെറ്റു കടന്നുകൂടാനും അതു ശ്രോതാക്കളുടെ ഹൃദയത്തെ മുറിപ്പെടുത്താനും ഇടയാകും. അറിവുള്ളവനായി കാണപ്പെടാനുള്ള തത്രപ്പാടില്‍ വിവേകശൂന്യമായ വാക്കുകളാല്‍ ഐക്യമില്ലാതാക്കാനും സാധ്യതയുണ്ട്. അതുകൊണ്ടാണ് സത്യം തന്നെയായവന്‍ പറഞ്ഞത്: ''നിങ്ങളില്‍ ഉപ്പ് ഉണ്ടായിരിക്കട്ടെ, പരസ്പരം സമാധാനത്തില്‍ വര്‍ത്തിക്കുകയും ചെയ്യുവിന്‍'' (മര്‍ക്കോ 9,50). ഇവിടെ ഉപ്പുകൊണ്ടുദ്ദേശിക്കുന്നത് ജ്ഞാനത്തിന്റെ വചസിനെയാണ്. ജ്ഞാനത്തോടെ സംസാരിക്കുവാനാഗ്രഹിക്കുന്നവന്‍ തന്റെ പ്രഭാഷണചാതുരിയാല്‍ ശ്രോതാക്കളുടെ സമഗ്രത ഉലയ്ക്കപ്പെടാതിരിക്കാന്‍ ഭയപ്പാടോടെ വര്‍ത്തിക്കട്ടെ (Pastoral Care 4.12). ---------********* #{black->none->b-> (....തുടരും). }# ▛ ** സുവിശേഷ ഭാഗങ്ങളെ കുറിച്ചുള്ള സഭാപിതാക്കന്മാരുടെ വിശദീകരണം 'പ്രവാചകശബ്ദ'ത്തിൽ | ലേഖനപരമ്പര മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്‌ചകളിൽ. (കടപ്പാട്. ഫാ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍). ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | സ്നാപകന്റെ പ്രഭാഷണം | വിശുദ്ധ മര്‍ക്കോസ് | ഭാഗം 01 -> https://www.pravachakasabdam.com/index.php/site/news/24380}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് | ഭാഗം 02 -> https://pravachakasabdam.com/index.php/site/news/24417}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 12-20 | ഭാഗം 03 -> https://www.pravachakasabdam.com/index.php/site/news/24482}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 21-34 | ഭാഗം 04 -> https://www.pravachakasabdam.com/index.php/site/news/24561}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 35-45 | ഭാഗം 05 -> https://www.pravachakasabdam.com/index.php/site/news/24717}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 1-12 | ഭാഗം 06 -> https://www.pravachakasabdam.com/index.php/site/news/24821}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 13-22 | ഭാഗം 07 -> https://www.pravachakasabdam.com/index.php/site/news/24992}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 23-28, 3;1-6 | ഭാഗം 08 -> https://www.pravachakasabdam.com/index.php/site/news/25151}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 3: 7-30 | ഭാഗം 09 -> https://www.pravachakasabdam.com/index.php/site/news/25213}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 3: 31-35; 4:1-20 | ഭാഗം 10 -> https://www.pravachakasabdam.com/index.php/site/news/25280}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 4: 21-34 | ഭാഗം 11 -> https://www.pravachakasabdam.com/index.php/site/news/25352}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 4: 35-41 | ഭാഗം 12 -> https://www.pravachakasabdam.com/index.php/site/news/25404}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 5: 1-43 | ഭാഗം 13 -> https://www.pravachakasabdam.com/index.php/site/news/25464}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 6: 1-13 | ഭാഗം 14 -> https://www.pravachakasabdam.com/index.php/site/news/25577}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 6: 14-44 | ഭാഗം 15 -> https://www.pravachakasabdam.com/index.php/site/news/25647}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 6: 45-56, 7:1-13 | ഭാഗം 16 -> https://www.pravachakasabdam.com/index.php/site/news/25701}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 7:13-37 | ഭാഗം 17 -> https://www.pravachakasabdam.com/index.php/site/news/25832}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 8:1-26 | ഭാഗം 18 -> https://www.pravachakasabdam.com/index.php/site/news/26101}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 8:27-38 | ഭാഗം 19 -> https://www.pravachakasabdam.com/index.php/site/news/26281}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 9:1-32 | ഭാഗം 20 -> https://www.pravachakasabdam.com/index.php/site/news/26376}} ⧪⧪⧪⧪⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} ⧪⧪⧪⧪⧪ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-04-11-17:55:03.jpg
Keywords: സഭാപിതാ

26558
Category: 1
Sub Category:
Heading: പിസി കുടുംബത്തിന്റെ സഭാ വിമർശനവും ബിജെപിയുടെ ഇരട്ടത്താപ്പും
Content: കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ മുൻകാലങ്ങളിൽ സഭയോടും വിശ്വാസികളോടും അടുപ്പം പ്രകടിപ്പിച്ചിരുന്ന പി.സി. ജോർജും മകൻ ഷോൺ ജോർജും ഇന്നു സ്വീകരിക്കുന്ന കടുത്ത സഭാവിരുദ്ധ നിലപാട് വെറുമൊരു രാഷ്ട്രീയ അഭിപ്രായവ്യത്യാസമല്ല, മറിച്ച് വ്യക്തമായ തിരക്കഥയുടെ ഭാഗമാണെന്നു നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. സഭയുടെ പാരമ്പര്യത്തെയും അധികാരശ്രേണിയെയും വെല്ലുവിളിച്ചുകൊണ്ട് സംഘപരിപാറിന് അനുകൂലമായ രാഷ്ട്രീയസാഹചര്യം ഒരുക്കാനുള്ള ശ്രമമാണ് ഇവർ നടത്തുന്നത്. ഇലക്ഷൻ കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം തന്നെ സഭാനേതൃത്വത്തിനെതിരെ ഇവർ ഉയർത്തിയ ആരോപണങ്ങൾ പ്രധാനമായും, തങ്ങൾ നേരിടാൻ പോകുന്ന രാഷ്ട്രീയ പരാജയത്തിന്റെ ഉത്തരവാദിത്വം സഭയുടെ മേൽ കെട്ടിവയ്ക്കാനുള്ള തന്ത്രമല്ലാതെ മറ്റൊന്നുമല്ല. വോട്ടുബാങ്ക് രാഷ്ട്രീയത്തിന് അപ്പുറം കാത്തുസൂക്ഷിക്കുന്ന സാമൂഹിക പ്രതിബദ്ധതയെയും ധാർമ്മികതയെയും പാരമ്പര്യത്തെയും സഭ കൈവിടാൻ തയ്യാറാകാത്തതാണ് ഇവരെ പ്രകോപിപ്പിച്ചിരിക്കുന്നത്. എന്നാൽ, കേരളത്തിലെ സഭാ സമൂഹവുമായി പി സി ജോർജും ഷോൺ ജോർജും പുലർത്തി വന്നിരുന്ന ബന്ധം തകർന്നെന്നുവന്നാൽ, ബിജെപി നേതൃത്വം അവർക്ക് നൽകിയിരുന്ന പരിഗണന തുടരുമോ എന്ന കാര്യത്തിലെ അവ്യക്തതപോലും അവർ പരിഗണിച്ചില്ല എന്നതാണ് വാസ്തവം. സഭയുടെ പത്രമായ ദീപികയെയും അതിന്റെ നിലപാടുകളെയും പി.സി. ജോർജ് അധിക്ഷേപിക്കുമ്പോൾ അത് ഒരു മാധ്യമത്തിനെതിരെയുള്ള വിമർശനമല്ല, മറിച്ച് ആ പത്രം ഉയർത്തിപ്പിടിക്കുന്ന ക്രൈസ്തവ താല്പര്യങ്ങൾക്കും സഭയുടെ അസ്തിത്വത്തിനും എതിരെയുള്ള കടന്നാക്രമണമാണ്. എഫ്.സി.ആർ.എ വിഷയത്തിൽ കേന്ദ്രസർക്കാർ സ്വീകരിക്കുന്ന പ്രതികാരബുദ്ധിയോടെയുള്ള നിലപാടുകൾക്കെതിരെ ദീപിക നടത്തിയ ശക്തമായ ഇടപെടലുകളാണ് പി സി ജോർജിനെയും മകനെയും പ്രകോപിപ്പിച്ചത്. സഭയെ മുട്ടുകുത്തിക്കാൻ കേന്ദ്രം വിഭാവനം ചെയ്യുന്ന നിയമങ്ങളെ വെള്ളപൂശാൻ സഭാവിശ്വാസിയെന്ന് അവകാശപ്പെടുന്ന ഒരാൾ തന്നെ മുന്നിട്ടിറങ്ങുന്നത് വലിയ വൈരുദ്ധ്യമാണ്. #{blue->none->b->സംഘപരിവാർ രാഷ്ട്രീയവും ക്രൈസ്തവ വേട്ടയും }# രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവ വിശ്വാസികൾക്കും സ്ഥാപനങ്ങൾക്കും നേരെ നടക്കുന്ന അതിക്രമങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ കേരളത്തിലെ വിശ്വാസി സമൂഹത്തിന് മാത്രമല്ല, മതേതരസമൂഹത്തിനും കഴിയില്ല. മതപരിവർത്തന നിരോധന നിയമങ്ങൾ എന്ന പേരിൽ നിർമ്മിക്കപ്പെട്ട കരിനിയമങ്ങൾ ക്രൈസ്തവ സ്ഥാപനങ്ങളുടെ ജീവകാരുണ്യ പ്രവർത്തനങ്ങളെയും വിദ്യാഭ്യാസ മുന്നേറ്റങ്ങളെയും തടസ്സപ്പെടുത്താൻ സംഘപരിവാർ സംഘടനകൾ നിരന്തരം ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. ഈ നിയമങ്ങൾ ഉപയോഗിച്ച് വൈദികരെയും സന്യാസിനികളെയും കള്ളക്കേസുകളിൽ കുടുക്കുകയും അക്രമണങ്ങൾ അഴിച്ചുവിടുകയും ചെയ്യുന്ന കാഴ്ച നാം നിരന്തരം കാണുന്നതാണ്. ഇതിനെതിരെ ശബ്ദമുയർത്തുന്ന സഭാനേതൃത്വത്തെ വിരട്ടാനാണ് ഇവിടുത്തെ ചില ബി.ജെ.പി നേതാക്കൾ ശ്രമിക്കുന്നത്. വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ (FCRA) കൊണ്ടുവരാനുദ്ദേശിക്കുന്ന ഭേദഗതികൾ ക്രൈസ്തവ സമൂഹത്തിൻ്റെ വിദ്യാഭ്യാസ - കാരുണ്യപ്രവർത്തനങ്ങളുടെ നട്ടെല്ലൊടിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. അതിനെ നിസാരവൽക്കരിച്ച്, ‘കണക്കുകൾ നൽകിയാൽ തീരുന്ന പ്രശ്നം മാത്രമേയുള്ളൂ’ എന്നവിധത്തിൽ വാദിക്കുന്ന പി സി ജോർജിനെ പോലുള്ളവർ ഒന്നുകിൽ വിഷയം പഠിച്ചിട്ടില്ല, അല്ലെങ്കിൽ എല്ലാമറിഞ്ഞിട്ടും വ്യാജ പ്രചാരണങ്ങൾ നടത്തുന്നു. 2010 എഫ്‌സിആർഎ നിയമം, 2020ലെ നിയമ പരിഷ്‌കരണം എന്നിവ വഴിയായി കേന്ദ്രസർക്കാർ അറിയാതെ യാതൊരു ഇടപാടുകളും എഫ്‌സിആർഎ അക്കൗണ്ടുകൾ വഴി സാധ്യമല്ല. എന്നാൽ, പുതിയ പരിഷ്‌കരണം, സ്വാതന്ത്ര്യത്തിനും മുമ്പുമുതലുള്ള ആസ്തികൾപോലും നിഷ്പ്രയാസം കൈക്കലാക്കാൻ കേന്ദ്രസർക്കാറിന് അധികാരം നൽകുന്നു. പതിറ്റാണ്ടുകളായി പാവപ്പെട്ടവർക്കും അനേക ലക്ഷങ്ങളുടെ വിദ്യാഭ്യാസത്തിനും ആതുരസേവനത്തിനുമായി സഭ സ്വരുക്കൂട്ടിയ ആസ്‌തികൾ ഒരു കരിനിയമം ഉപയോഗിച്ച് കൈവശപ്പെടുത്താൻ നീക്കം നടത്തുന്നതിലൂടെ ഒരു വലിയ വിഭാഗം ജനങ്ങൾക്ക് ആശ്രയമായ പ്രവർത്തനങ്ങളെ ഇല്ലാതാക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ഈ വിഷയത്തിൽ സഭ സ്വീകരിക്കുന്ന പ്രതിഷേധ നിലപാടുകളെ തുരങ്കം വെക്കാൻ പി.സി. ജോർജിനെപ്പോലെയുള്ളവർ രംഗത്തിറങ്ങുന്നത് അവർ ഏറ്റെടുത്ത ദൗത്യത്തിന്റെ ഭാഗമാകാം. സഭയെ തങ്ങളുടെ വരുതിയിലാക്കാൻ കേന്ദ്രം ശ്രമിക്കുമ്പോൾ അതിന് ഏജന്റായി പ്രവർത്തിക്കുകയാണ് ഇവർ ചെയ്യുന്നത്. ബി.ജെ.പി ദേശീയതലത്തിൽ സ്വീകരിക്കുന്ന ക്രൈസ്തവ വിരുദ്ധ നിലപാടുകളും കേരളത്തിൽ നടത്തുന്ന സ്നേഹ സംവാദങ്ങളും തമ്മിലുള്ള വൈരുദ്ധ്യം വളരെ വലുതാണ്. ഉത്തരേന്ത്യയിൽ സഭാസ്ഥാപനങ്ങൾ തകർക്കുമ്പോഴും വൈദികരെ തടവിലാക്കുമ്പോഴും ഇവിടെ പുത്തൻ വേഷം കെട്ടിയെത്തുന്നവരുടെ ഇരട്ടത്താപ്പ് സാമാന്യബോധമുള്ളവർക്ക് തിരിച്ചറിയാനാകും. ഈ ഇരട്ടത്താപ്പിനെ സഭ ചോദ്യം ചെയ്യുമ്പോഴാണ് ജോർജ് കുടുംബത്തിന് പൊള്ളുന്നതും അവർ സഭയെ പരസ്യമായി ആക്ഷേപിക്കാൻ തുനിയുന്നതും. സഭയുടെ ആഭ്യന്തര കാര്യങ്ങളിൽ വർഗീയ രാഷ്ട്രീയത്തിനു വേണ്ടി ഇവർ നടത്തുന്ന ഇടപെടലുകൾ അപലപനീയമാണ്. താൻ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ പരാജയം ഉറപ്പായപ്പോൾ അതിനുള്ള പഴി സഭയുടെയും മെത്രാന്മാരുടെയും തലയിൽ കെട്ടിവച്ച് രക്ഷപ്പെടാനാണ് ഷോൺ ജോർജും പിതാവും ശ്രമിക്കുന്നത്. ഇലക്ഷൻ പ്രക്രിയയിൽ സഭ എല്ലായ്പ്പോഴും നിക്ഷ്പക്ഷമായ നിലപാടാണ് സ്വീകരിക്കാറുള്ളത്. എന്നാൽ തങ്ങളുടെ ആജ്ഞാനുസൃതം സഭ പ്രവർത്തിക്കുന്നില്ല എന്ന ചിന്തയാണ് ഇവരെ പ്രകോപിപ്പിച്ചത്. സഭയെ ഭീഷണിപ്പെടുത്തിയും അധിക്ഷേപിച്ചും രാഷ്ട്രീയ നേട്ടമുണ്ടാക്കാം എന്നത് ഇവരുടെ വ്യാമോഹം മാത്രമാണ്. യഥാർത്ഥ ക്രൈസ്തവരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന ഇത്തരം പ്രസ്താവനകളെ കേരളത്തിലെ മതേതര സമൂഹവും ഒരിക്കലും പ്രോത്സാഹിപ്പിക്കില്ല. #{blue->none->b->മതേതര കേരളത്തിനായുള്ള ജാഗ്രതാ സന്ദേശം }# കേരളത്തിന്റെ സാമൂഹികാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന വർഗീയ ശക്തികൾക്ക് മുന്നിൽ സഭാനേതൃത്വം ഒരു വന്മതിൽ പോലെ നിൽക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സഭയെ വേട്ടയാടുക എന്നത് ഈ രാഷ്ട്രീയ ശക്തികളുടെ പ്രധാന അജണ്ടയാണ്. പി.സി. ജോർജിനെപ്പോലെയുള്ളവരെ ഇതിനായി ആയുധമാക്കുമ്പോൾ തകരുന്നത് കേരളത്തിന്റെ മതേതര മൂല്യങ്ങൾ കൂടിയാണ്. സഭയ്‌ക്കെതിരെ ഉയരുന്ന ഓരോ ദുരാരോപണങ്ങളും നാളത്തെ കേരളത്തിന്റെ സമാധാനം കെടുത്താനുള്ള ആയുധങ്ങളാണ്. ഇതിനെതിരെ മതേതര സമൂഹം ഉണർന്നു പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സഭാ നേതൃത്വത്തെയും സ്ഥാപനങ്ങളെയും താറടിച്ചു കാണിക്കുന്നതിലൂടെ എന്ത് ലക്ഷ്യമാണ് ഇവർ നേടാൻ ആഗ്രഹിക്കുന്നത് എന്ന് ഓരോ മലയാളികളും ചിന്തിക്കണം. തങ്ങളുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിനുവേണ്ടി സഭയെ ഒറ്റുകൊടുക്കാൻ ശ്രമിക്കുന്ന കൃസംഘി രാഷ്ട്രീയത്തെ ഇനിയെങ്കിലും നാം തള്ളിക്കളയേണ്ടതുണ്ട്. ആത്മീയതയെയും രാഷ്ട്രീയത്തെയും വേർതിരിച്ചു കാണാൻ അറിയാത്തവരല്ല സഭാനേതൃത്വം. അതുകൊണ്ടുതന്നെ ഭീഷണികൾക്ക് മുന്നിൽ മുട്ടുമടക്കാൻ സഭയ്ക്ക് കഴിയില്ല. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്ന സഭയെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നവർ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാകും എന്നതിൽ തർക്കമില്ല. ദീപിക പത്രത്തിനെതിരെയും സഭാ നേതൃത്വങ്ങൾക്കെതിരെയും പി.സി. ജോർജ് നടത്തിയ പരാമർശങ്ങൾ രാഷ്ട്രീയ മാന്യതയ്ക്ക് നിരക്കാത്തതാണ്. വർഷങ്ങളായി കൂടെ നിന്ന സമൂഹത്തെ തള്ളിപ്പറയുന്നതിലൂടെ ജോർജ് തന്റെ രാഷ്ട്രീയ അപചയമാണ് വെളിപ്പെടുത്തുന്നത്. സഭയെ തകർക്കാൻ ശ്രമിക്കുന്ന ഏത് ശക്തിയെയും നേരിടാൻ വിശ്വാസി സമൂഹം സജ്ജമാണ്. സഭയുടെ ഐക്യത്തെ തകർക്കാനുള്ള ഇത്തരം ദുർഗന്ധം വമിക്കുന്ന രാഷ്ട്രീയ കുതന്ത്രങ്ങൾ കേരളത്തിൽ വിലപ്പോകില്ല. അവസാനമായി, കേരളത്തിലെ പൊതുസമൂഹം ഒരു കാര്യം തിരിച്ചറിയണം; സഭയെ ലക്ഷ്യം വയ്ക്കുന്ന ഈ വേട്ടയാടൽ ഒരു വിഭാഗത്തെ മാത്രം ബാധിക്കുന്ന ഒന്നല്ല. ഇത് രാജ്യത്തിൻ്റെ ജനാധിപത്യ സ്വഭാവത്തെ തകർക്കാനുള്ള വലിയൊരു പദ്ധതിയുടെ ഭാഗമാണ്. ഇന്ന് സഭയെ ആക്രമിക്കുന്നവർ നാളെ തങ്ങൾക്ക് എതിരായേക്കാവുന്ന സകലരെയും ഇതേപോലെ ലക്ഷ്യം വയ്ക്കും. അതുകൊണ്ട് തന്നെ ഇത്തരം പ്രസ്താവനകളെയും നീക്കങ്ങളെയും ഒരുമിച്ച് നിന്ന് ചെറുക്കേണ്ടത് ഓരോ പൗരൻമാരുടെയും കടമയാണ്. ജാഗ്രത കൈവിടാത്ത ഒരു സമൂഹത്തിന് മാത്രമേ ഇത്തരം വിഷജീവികളെ അതിജീവിക്കാൻ കഴിയൂ. സഭ അതിന്റെ നിലപാടുകളിൽ ഉറച്ചുനിൽക്കും, സത്യത്തിന്റെ പ്രകാശമായി എക്കാലവും തുടരുകയും ചെയ്യും.
Image: /content_image/News/News-2026-04-12-13:11:17.jpg
Keywords: ബിജെപി, ആര്‍എസ്‌എസ്

26559
Category: 18
Sub Category:
Heading: മലയാറ്റൂരില്‍ പുതുഞായർ തിരുനാളിന് പ്രാര്‍ത്ഥനാനിര്‍ഭരമായ സമാപനം
Content: മലയാറ്റൂർ : അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയിൽ പുതുഞായർ തിരുനാൾ സമാപിച്ചു. പുതുഞായർ തിരുനാളിനോടനുബന്ധിച്ച് പതിനായിരക്കണക്കിന് തീർത്ഥാടകർ കുരിശുമുടി കയറി. പുതുഞായർ ആഘോഷത്തിനു സമാപനമായി വൈകിട്ട് പൊൻപണം ഇറക്കൽ ചടങ്ങ് നടന്നു. ഈ തീർത്ഥാടനകാലത്ത് കുരിശുമുടിയിൽ നിന്നു ലഭിച്ച നേർച്ചപ്പണം വിശ്വാസികൾ തലച്ചുമടായി താഴത്തെ പള്ളിയിൽ എത്തിക്കുന്ന ചടങ്ങാണിത്. പൊൻപണം തലയിലേറ്റൽ നേർച്ചയാണ്. ഇതു ചെയ്യുന്ന വിശ്വാസികൾ ഇന്നലെ മുതൽ കുരിശുമുടിയിൽ ടോക്കൺ എടുത്ത് കാത്തിരുന്നു. 1200 കവറുകളിലാക്കിയ നേർച്ചപ്പണം പ്രാർത്ഥനകൾക്കു ശേഷം തീർത്ഥാടകരുടെ തലയിലേറ്റി വൈകുന്നേരം മൂന്നിന് കുരിശുമുടിയിൽ നിന്ന് ഇറക്കാൻ തുടങ്ങി. വയോധികർ മുതൽ കുട്ടികൾ വരെ പൊൻപണം തലയിലേറ്റാൻ ഉണ്ടായിരുന്നു. അടിവാരത്തു നിന്നു കാൽനടയായി പൊൻപണം താഴത്തെ പള്ളിയിൽ എത്തിച്ചു. ചാക്കേന്തിയ നാല് ആടുകളും യാത്രയ്ക്കൊപ്പം ഉണ്ടായിരുന്നു. താഴത്തെ പള്ളിയിൽ വികാരി ഫാ. ജോസ് ഒഴലക്കാട്ടും പള്ളി ഭാരവാഹികളും ചേർന്നു പൊൻപണം സ്വീകരിച്ചു. തുടർന്നു കുർബാന നടന്നു. പുതുഞായർ ചടങ്ങുകൾ സമാപിച്ചെങ്കിലും കുരിശുമുടി തീർത്ഥാടനം തുടരും. 24 മണിക്കൂറും തീർഥാടകർക്കു മല കയറാന്‍ അവസരമുണ്ട്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/India/India-2026-04-13-10:54:28.jpg
Keywords: മലയാ

26560
Category: 18
Sub Category:
Heading: പി.സി. ജോർജ്ജിന്റെ ജല്പനങ്ങൾ തള്ളിക്കളയുന്നു: പാലാ രൂപത കത്തോലിക്ക കോൺഗ്രസ്
Content: പാലാ: പി.സി. ജോർജ്ജിന്റെ ജല്പനങ്ങൾ അവജ്ഞയോടെ തള്ളിക്കളയുന്നുവെന്ന് കത്തോലിക്ക കോൺഗ്രസ് പാലാ രൂപത സമിതി. പാലാ അരമനയിലേക്ക് കല്ലെറിഞ്ഞപ്പോൾ താൻ ഒറ്റയ്ക്ക് നിന്നു തടഞ്ഞു എന്ന ജോർജിന്റെ പ്രതികരണം പച്ചക്കള്ളമാണ്. തുടർച്ചയായി നുണപ്രചരണം നടത്തുന്നത് ജോർജ്ജിന്റെ ശീലമാണ്. കത്തോലിക്ക കോൺഗ്രസിൻ്റെ വേദിയിൽ സീറ്റ് ലഭിക്കാത്തതിന്റെ ഇളിഭ്യത മൂലമാണ് ജോർജ് കത്തോലിക്ക കോൺഗ്രസിനെ കുറ്റം പറയുന്നതെന്നും കത്തോലിക്ക സഭയുടെ ആകെയുള്ള പ്രതിനിധികളായി ജോർജും മകനും ബി ജെപി നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം സഭയ്ക്കില്ലെന്നും ഭാരവാഹികൾ പറഞ്ഞു. സീറോ മലബാർ സഭയുടെ ഔദ്യോഗിക സമുദായ സംഘടനയായ 108 വർഷത്തെ പാരമ്പര്യമുള്ള കത്തോലിക്കാ കോൺഗ്രസിനെ ആക്ഷേപിക്കാൻ പി.സി. ജോർജ് വളർന്നിട്ടില്ല. കത്തോലിക്കാ സഭയെയും പിതാക്കന്മാരെയും അവഹേളിക്കുന്ന ജോർജ്ജിന്റെ പ്രസ്‌താവനങ്ങളിൽ ഇടപെടണമെന്ന് ബിജെപി നേതൃത്വത്തോട് കത്തോലിക്ക കോൺഗ്രസ് പാലാ രൂപത സമിതി ആവശ്യപ്പെട്ടു. രൂപതാ പ്രസിഡന്റ് ഇമ്മാ നുവൽ നിധീരി അധ്യക്ഷത വഹിച്ചു. ഫാ.ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, ജോസ് വട്ടുകുളം, ജോയി കണിപറമ്പിൽ, ആൻസമ്മ സാബു, ജോൺസ ൺ വീട്ടിയാങ്കൽ, സി.എം. ജോർജ്, പയസ് കവളമാക്കൽ, ജോൺസൺ ചെറുവള്ളി, ബെന്നി കിണറുകര, ടോമി കണ്ണീ റ്റുമാലിൽ, രാജേഷ് പാറയിൽ, ജോബിൻ പുതിയടത്തു ചാലിൽ, എഡ്വവിൻ പാമ്പാറ, സിന്ധു ജൈബു, ലിബി മണിമല തുടങ്ങിയവർ പ്രസംഗിച്ചു.
Image: /content_image/India/India-2026-04-13-11:02:33.jpg
Keywords: പി.സി