Contents

Displaying 26041-26050 of 26058 results.
Content: 26500
Category: 1
Sub Category:
Heading: തിരുക്കല്ലറ ദേവാലയത്തിലേക്ക് പ്രവേശനം തടഞ്ഞ ഇസ്രായേല്‍ നടപടിയെ അപലപിച്ച് വത്തിക്കാന്‍
Content: വത്തിക്കാന്‍ സിറ്റി: ഓശാന ഞായർ തിരുനാൾ ദിനത്തില്‍ ജെറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ലയ്ക്കും വിശുദ്ധ നാടിന്റെ സൂക്ഷിപ്പുകാരൻ ഫാ. ഫ്രാന്‍സെസ്‌കോ ഇൽപോയ്ക്കും തിരുക്കല്ലറ ദേവാലയത്തിലേക്ക് പ്രവേശനം തടഞ്ഞ ഇസ്രായേൽ പോലീസ് നടപടിയില്‍ പ്രതിഷേധം അറിയിച്ച് വത്തിക്കാന്‍. സംഭവം തികച്ചും അസ്വസ്ഥത ഉളവാക്കുന്നതായിരിന്നുവെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍ പറഞ്ഞു. ഇസ്രായേൽ പോലീസ് ഇരു സഭാധികാരികളെയും തടഞ്ഞ സംഭവം ഖേദകരമാണെന്നും കര്‍ദ്ദിനാള്‍ പരോളിന്‍ വ്യക്തമാക്കി. ഇതിനിടെ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിൻ, സംസ്ഥാനങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായുമുള്ള ബന്ധങ്ങളുടെ സെക്രട്ടറി മോൺസിഞ്ഞോർ പോൾ റിച്ചാർഡ് ഗല്ലാഘർ എന്നിവർ പരിശുദ്ധ സിംഹാസനത്തിലേക്കുള്ള ഇസ്രായേൽ സംസ്ഥാനത്തിന്റെ അംബാസഡർ യാരോൺ സൈഡ്മാനുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയുടെ അവസരത്തിൽ അംബാസഡർ സംഭവത്തിൽ വിശദീകരണങ്ങൾ നൽകി. വിശുദ്ധവാര കർമ്മങ്ങളിൽ, തിരുക്കല്ലറയുടെ ബസിലിക്കയിൽ പങ്കെടുക്കുന്നതും സംബന്ധിച്ച്, ജെറുസലേമിലെ ലത്തീൻ പാത്രിയാർക്കേറ്റും, പ്രാദേശിക അധികാരികളും തമ്മിൽ എത്തിച്ചേർന്ന കരാർ അംഗീകരിക്കുകയും ചെയ്തു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-04-01-11:34:20.jpg
Keywords: തിരുക്കല്ലറ, വിശുദ്ധ നാട
Content: 26501
Category: 1
Sub Category:
Heading: എഫ്‌സിആർഎയും ‘സാധാരണ’ ക്രിസ്ത്യാനികളും
Content: എഫ് സി ആര്‍ എ വിഷയം ചൂടേറിയ ചർച്ചയായിരിക്കുകയാണല്ലോ. ഇതുമായി ബന്ധപ്പെട്ട് എന്നെ ഏറ്റവും അധികം വേദനിപ്പിച്ച ഒരു പോസ്റ്റ് 'CASA' എന്ന സംഘടന ഇറക്കിയതാണ്. "എഫ് സി ആര്‍ എ നിയമഭേദഗതി സാധാരണ ക്രിസ്ത്യാനികളെ ഒരു തരത്തിലും ബാധിക്കുന്ന ഒന്നല്ല" എന്നതാണ് അതിലെ വാചകം. ആരാണ് സാധാരണ ക്രിസ്ത്യാനി? ആരാണ് അസാധാരണ ക്രിസ്ത്യാനി? സഭയിൽ വിഭാഗീയത ഉണ്ടാക്കാനായി 'CASA' ബോധപൂർവം നടത്തുന്ന ശ്രമത്തിൻ്റെ ഭാഗമാണ് ഇത്. വിദേശസഹായങ്ങൾ കേരളസഭ / ഭാരതസഭ സ്വീകരിക്കാൻ ആരംഭിച്ചതിൻ്റെ പ്രധാനലക്ഷ്യം തന്നെ ദാരിദ്ര്യനിർമാർജനമായിരുന്നു. വിദേശസഹായത്തോടെ ഭക്ഷ്യധാന്യങ്ങളും പോഷകാഹാരങ്ങളും സഭ ധാരാളമായി വിതരണം ചെയ്യുകയും ഈ നാട്ടിൽനിന്നും പട്ടിണിയെ പടിയകറ്റുകയും ചെയ്തിരുന്നു. ഇത് സാധാരണകാരുടെയും പാവങ്ങളുടെയും ഇടയിലുള്ള പ്രവർത്തനമല്ലായിരുന്നോ? സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയങ്ങളും ഉൾനാടൻ പ്രദേശങ്ങളിലെ സാധാരണക്കാർക്കുവേണ്ടി ആരംഭിച്ചവയാണ്. ഇവയ്ക്ക് തുടക്കത്തിൽ വിദേശസഹായങ്ങൾ ലഭിച്ചിട്ടുണ്ട്. സഭയുടെ പ്രവർത്തനങ്ങൾ വഴിയായി ആ നാടും വളർന്നു സ്ഥാപനങ്ങളും വളർന്നു. ഇന്നും അവയിൽ ജോലി ചെയ്ത് ഉപജീവനം കഴിക്കുന്നതും അവയുടെ സേവനങ്ങൾ സ്വീകരിക്കുന്നതും സാധാരണക്കാരല്ലേ? ഭാരതകത്തോലിക്കാ സഭയ്ക്ക് അയ്യായിരത്തിൽ പരം കാരുണ്യ ഭവനങ്ങൾ ഉണ്ട്. അനാഥരെയും വൃദ്ധരെയും ഭിന്നശേഷിക്കാരെയും മാനസികപ്രശ്നങ്ങൾ ഉള്ളവരെയും മറ്റും സംരക്ഷിക്കുന്ന ഈ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്ക് വിദേശസഹായം ലഭിക്കുന്നുണ്ട്. ഇവയുടെ സേവനം സ്വീകരിക്കുന്ന അശരണരായ വ്യക്തികളെ സാധാരണക്കാരുടെ കൂട്ടത്തിൽ കൂട്ടിയിട്ടുണ്ടോ? എല്ലാ രൂപതകൾക്കും സോഷ്യൽ സർവീസ് സൊസൈറ്റികൾ ഉണ്ട്. ഇവ വഴി സാധാരണക്കാർക്ക് എത്രമാത്രം സഹായങ്ങൾ ലഭിക്കുന്നുണ്ട് എന്നത് എണ്ണിത്തിട്ടപ്പെടുത്തുക പ്രയാസകരമാണ്. ധാരാളം കൂടിൽ വ്യവസായങ്ങൾ തുടങ്ങി സാധാരണ വീട്ടമ്മമാർക്കും മറ്റും ജോലി കൊടുക്കാനും സ്വയം തൊഴിൽ നൽകാനും ഇവയ്ക്കു സാധിക്കുന്നു. ചങനാശേരി അതിരൂപതയിൽ വിദേശ സഹായത്തോടെ ഒരു ടിഷ്യു പേപ്പർ യൂണിറ്റ് ആരംഭിച്ചത് ഈ മാർച്ച് മാസത്തിലാണ്. ഇതുപോലെ നൂറുകണക്കിന് പ്രസ്ഥാനങ്ങൾ സാധാരണക്കാർക്ക് തൊഴിൽ നൽകുന്നു. ലഹരി വിരുദ്ധ ഡി - അഡിക്ഷൻ സെൻ്ററുകളിലും വിദേശസഹായം ലഭിക്കുന്നുണ്ട്. വിദേശസഹായത്തിൻ്റെ വലിപ്പം കണ്ട് കണ്ണുമിഴിച്ചു പോയത് 2018 പ്രളയകാലത്താണ്. Goonj എന്ന ഒരു എന്‍‌ജി‌ഓ കുട്ടനാട്ടിലെ പ്രളയബാധിതരെ സഹായിക്കാൻ മുന്നോട്ടുവന്നു. ചങ്ങനാശ്ശേരി അതിരൂപതാ കേന്ദ്രത്തിൽ അവർക്ക് പ്രവർത്തന സൗകര്യം കൊടുത്തു. അവർ ഭക്ഷ്യധാന്യങ്ങൾ, വസ്ത്രം, മറ്റ് അവശ്യസാധനങ്ങൾ തുടങ്ങിയവ ഇറക്കിവച്ചത് ഞാൻ താമസിക്കുന്ന കെട്ടിടത്തിൻ്റെ മുമ്പിലുള്ള മുറ്റത്തായിരുന്നു. ഏതാണ്ട് പതിനായിരം സ്വയർഫീറ്റ് സ്ഥലത്ത് രണ്ടുനില കെട്ടിടത്തിൻ്റെ വലിപ്പത്തിലായിരുന്നു സാധനങ്ങൾ അടുക്കിയിരുന്നത്. ഇത് എന്നു വിതരണം ചെയ്തു തീരുമെന്ന് അതിശയിച്ചിട്ടുണ്ട്. തീരുന്തോറും വീണ്ടും വന്നു കൊണ്ടിരുന്നു. കുട്ടനാട്ടിൽ ധാരാളം കുടിവെള്ള പ്ലാൻ്റുകൾ നിർമിക്കാനും വീടുകൾ വയ്ക്കാനും ഒക്കെ ഈ കാലയളവിൽ വിദേശസഹായങ്ങൾ ലഭിച്ചിട്ടുണ്ട്. നാട്ടിൽനിന്നും ധാരാളം സഹായങ്ങൾ ഇപ്രകാരം ലഭിച്ചിട്ടുണ്ട്. ഇവയൊക്കെ സാധാരണക്കാരുടെ അനുദിന ജീവിതത്തിന് ലഭിച്ചിട്ടുള്ള സഹായങ്ങളാണ്. വിദേശസഹായത്തോടെ പ്രവർത്തിച്ച് സാധാരണക്കാർക്കും പാവങ്ങൾക്കു നേരിട്ട് ധനസഹായം നൽകുന്ന ഏതാനും പ്രൊജക്ടുകളെക്കുറിച്ചു കൂടി പറയാം. Save a Family Plan എന്ന കനേഡിയൻ പ്രൊജക്ട് വഴി കേരളത്തിലെ അതിദരിദ്രരായ പതിനായിരക്കണക്കിന് കുടുംബങ്ങൾക്ക് ധനസഹായം നൽകിവരുന്നു. ഒരു വൈദികൻ താൻ ജർമനിയിൽ ശുശ്രൂഷ ചെയ്ത കാലയളവിലെ സമ്പാദ്യം മുഴുവൻ ഉപയോഗിച്ച് ചങ്ങനാശേരി അതിരൂപതയിലെ അതിദരിദ്രരായ നുറ് കുടംബങ്ങൾക്ക് വർഷം 20000 (ഇരുപതിനായിരം) രൂപ വീതം നൽകുന്ന ഇരുപതുലക്ഷം രൂപയുടെ വാർഷിക ബഡ്ജറ്റ് ഉള്ള Daily Bread എന്ന പദ്ധതി നടപ്പാക്കിവരുന്നു. ഫാ. സെബാസ്റ്റ്യൻ കുന്നത്ത് എന്ന വൈദികനും തൻ്റെ വിദേശശുശ്രൂഷയുടെ സമ്പാദ്യമുപയോഗിച്ച് പാവപ്പെട്ട കുട്ടികൾക്ക് വിദ്യാഭ്യാസസഹായം നൽകിവരുന്നു. ഇവയൊക്കെ സാധാരണക്കാർക്കും പാവപ്പെടവർക്കും നേരിട്ട് സാമ്പത്തിക സഹായം നൽകുന്ന പദ്ധതികളാണ്. ഇതുപോലെ നൂറുകണക്കിന് പദ്ധതികൾ വിവിധ രൂപതകളിൽ നടപ്പാക്കിവരുന്നു. അവയെല്ലാം പൂർണമായും എഴുതിത്തീർക്കാൻ സാധിക്കുകയില്ല. എത്ര ചെയ്താലും ആവശ്യക്കാർ ഇനിയും ബാക്കിയാണെന്നതും ലഭിച്ചവർ പലരും തൃപ്തരല്ല എന്നതുമാണ് യാഥാർത്ഥ്യം. എല്ലാവരെയും തൃപ്തിപ്പെടുത്താൻ സാധിക്കില്ല എന്നറിഞ്ഞുകൊണ്ടും അസംതൃപ്തരുടെ വിമർശനങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടും സഭ അവളുടെ കാരുണ്യ ശുശ്രൂഷകൾ തുടരുന്നു. സഭയുടെ ശുശ്രൂഷകൾക്ക് പ്രതിസന്ധി നേരിടുന്ന ഘട്ടങ്ങൾ ഉണ്ടാകുമ്പോൾ, ഇവയൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല, സാധാരണക്കാർക്ക് ഇവകൊണ്ട് ഒരു പ്രയോജനവുമില്ല എന്നൊക്കെയുള്ള വാദഗതികൾ ഉയർത്തിക്കൊണ്ട് നിസംഗരായി നിൽക്കുന്നതും വിമർശിക്കാൻ കിട്ടുന്ന അവസരം നഷ്ടപ്പെടുത്തേണ്ടതില്ല എന്നു ചിന്തുക്കുന്നതും കാരുണ്യപ്രവർത്തികളെയും നൻമകളെയും തടസപ്പെടുത്തുക എന്ന തിൻമയാണ്. എഫ് സി ആര്‍ എ വഴി വിദേശ ഏജൻസികളുടെ ഫണ്ട് മാത്രമാണ് വരുന്നത് എന്ന തെറ്റിധാരണ പലർക്കുമുണ്ട്. എന്നാൽ അങ്ങനെയല്ല. വിദേശത്തു ജോലി ചെയ്യുന്ന വൈദികരുടെയും സിസ്റ്റേഴ്സിൻ്റെയും വരുമാനം രൂപതകൾക്കും സന്യാസസമൂഹങ്ങൾക്കും ലഭിക്കുന്നത് എഫ് സി ആര്‍ എ വഴിയാണ്. കൂടാതെ വിദേശത്തു ജോലി ചെയ്യുന്ന അൽമായർക്കും ഇടവകയെയോ രൂപതയെയോ അവിടെനിന്ന് സഹായിക്കണമെങ്കിൽ ഈ അകൗണ്ട് വഴി മാത്രമാണ് പണം അയയ്ക്കാൻ സാധിക്കുന്നത്. ഇപ്രകാരമുള്ള വസ്തുതകൾ മനസ്സിലാക്കാതെ എഫ് സി ആര്‍ എയ്ക്ക് സാധാരണ വിശ്വാസികളുമായി ബന്ധമില്ലെന്ന തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുന്നത് ദുരുദ്ദേശപരമാണ്. വിഭാഗീയത സൃഷ്ടിക്കാനുള്ള ശ്രമമാണ്. സഭയ്ക്ക് സ്ഥാപനങ്ങളുണ്ട്. അവ സാധാരണക്കാരുടെ ഇടയിൽ പ്രവർത്തിക്കാനുള്ള സഭയുടെ ഉപകരണങ്ങളാണ്. അവകൊണ്ട് ഒത്തിരി സാധാരണക്കാർ ജീവിച്ചു പോകുന്നുണ്ട്. അവയിൽ വലിയപങ്കും സഭാംഗങ്ങൾതന്നെയാണ്. മറ്റു മതവിഭാഗങ്ങളിലുള്ളവരും അവകൊണ്ട് ജീവിക്കുന്നുണ്ട്. അറിഞ്ഞിരിക്കാൻവേണ്ടി പറഞ്ഞു എന്നു മാത്രം..! #{blue->none->b->( ലേഖകനായ ഫാ. ജെയിംസ് കൊക്കാവയലിൽ സീറോ മലബാർ സഭയുടെ പബ്ലിക് അഫേഴ്സ് കമ്മീഷൻ സെക്രട്ടറിയാണ്) ‍}# ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-04-01-11:50:55.jpg
Keywords: എഫ് സി, എഫ്‌സിആർഎ
Content: 26502
Category: 1
Sub Category:
Heading: സുരക്ഷ ഭീഷണി; നൈജീരിയന്‍ രൂപതകള്‍ ഈസ്റ്റര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണം നേരെത്തെയാക്കി
Content: അബൂജ: സുരക്ഷ ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ നൈജീരിയയിലെ വിവിധ കത്തോലിക്കാ രൂപതകളില്‍ ഈസ്റ്റർ ജാഗരണ ദിനത്തിലെ വിശുദ്ധ കുര്‍ബാന നേരത്തെ ക്രമീകരിക്കുവാന്‍ തീരുമാനം. മുന്‍ വര്‍ഷങ്ങളില്‍ രാത്രി അര്‍പ്പിച്ചുക്കൊണ്ടിരിന്ന ബലിയര്‍പ്പണം, ശനിയാഴ്ച വൈകുന്നേര സമയത്തേക്ക് മാറ്റാനാണ് വിവിധ മെത്രാന്മാര്‍ തീരുമാനമെടുത്തിരിക്കുന്നത്. ഈസ്റ്റർ ജാഗരണ വിശുദ്ധ ബലിയര്‍പ്പണം ശനിയാഴ്ച വൈകുന്നേരം 5 മണിയില്‍ നടത്തുവാന്‍ ഇടവകകള്‍ക്ക് നിര്‍ദേശം നല്‍കിയതായി ഒൻഡോ രൂപത ബിഷപ്പ് ജൂഡ് അയോഡെജി അരോഗുണ്ടാഡെ പ്രസ്താവിച്ചു. സമീപകാല യാഥാർത്ഥ്യങ്ങളും രാജ്യത്തും സംസ്ഥാനത്തും നിലനിൽക്കുന്ന അരക്ഷിതാവസ്ഥയും കണക്കിലെടുത്താണ് ഈ നടപടിയെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ വർഷം രൂപതയിലെ എല്ലാ ഇടവകകളിലും സമൂഹങ്ങളിലും ഈസ്റ്റർ വിജില്‍ വൈകുന്നേരം 5 മണിക്ക് ആരംഭിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്നും ബിഷപ്പ് ജൂഡ് പറഞ്ഞു. മറ്റ് രൂപതകളിലും സമാനമായ നിര്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നാണ് പൊന്തിഫിക്കല്‍ വാര്‍ത്ത ഏജന്‍സിയായ 'എജന്‍സിയാ ഫിദേസ്' റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈസ്റ്റർ ആചരണം അടുക്കുമ്പോൾ, ക്രൈസ്തവ സമൂഹങ്ങൾക്കെതിരായ ഇസ്ളാമിക തീവ്രവാദി ആക്രമണങ്ങളെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിച്ചുവരികയാണ്. കഴിഞ്ഞ ഓശാന ഞായറാഴ്ച, പ്ലേറ്റോ സംസ്ഥാനത്തിലെ ജോസ് നോർത്ത് ജില്ലയിലെ ആങ്‌വാൻ റുക്കുബ സമൂഹത്തിൽ നടന്ന ആക്രമണത്തിൽ കുറഞ്ഞത് 27 പേർ കൊല്ലപ്പെട്ടിരിന്നു. ക്രൈസ്തവര്‍ പരിപാവനമായി ആചരിക്കുന്ന ക്രിസ്തുമസ്, ഈസ്റ്റര്‍ ഉള്‍പ്പെടെയുള്ള ദിനനങ്ങളില്‍ ഇസ്ലാമിക തീവ്രവാദ സംഘടനകളുടെ ആക്രമണം പതിവ് സംഭവമായി മാറിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ ഏറെ ആശങ്കയോടെയാണ് രാജ്യത്തെ ക്രൈസ്തവര്‍ വിശുദ്ധ വാരത്തിലേക്ക് പ്രവേശിച്ചിരിക്കുന്നത്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-04-01-12:31:54.jpg
Keywords: നൈജീരിയ
Content: 26503
Category: 1
Sub Category:
Heading: കൊളോസിയത്തിലെ 'കുരിശിന്റെ വഴി'യില്‍ ലെയോ പാപ്പ മുഴുവന്‍ സമയവും കുരിശ് വഹിക്കും
Content: റോം: ദുഃഖവെള്ളിയാഴ്ച റോമിലെ കൊളോസിയത്തില്‍ നടക്കുന്ന കുരിശിന്റെ വഴിയിലെ 14 സ്ഥലങ്ങളിലും ലെയോ പതിനാലാമന്‍ പാപ്പ കുരിശ് വഹിക്കും. മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ലെയോ പാപ്പയുടെ പ്രഥമ ദുഃഖവെള്ളിയാചരണമാണിത്. പതിറ്റാണ്ടുകൾക്ക് മുന്‍പ് ആരംഭിച്ച പാരമ്പര്യത്തില്‍ ഒരു മാർപാപ്പ കുരിശിന്റെ വഴിയില്‍ ഉടനീളം കുരിശ് വഹിക്കുന്നത് ഇതാദ്യമായിട്ടാണ്. 70 വയസ്സുള്ള ലെയോ പാപ്പയുടെ മുൻഗാമികളായ ബെനഡിക്ട് പതിനാറാമനും വിശുദ്ധ ജോൺ പോൾ രണ്ടാമന്‍ പാപ്പയും കൊളോസിയത്തിലെ കുരിശിന്റെ വഴിയുടെ ആരംഭത്തിലും സമാപനത്തിലും മാത്രമാണ് കുരിശ് വഹിച്ചിരിന്നത്. ഫ്രാന്‍സിസ് പാപ്പ അനാരോഗ്യം കണക്കിലെടുത്ത് കഴിഞ്ഞ വര്‍ഷങ്ങളില്‍ കുരിശിന്റെ വഴിയില്‍ പങ്കെടുത്തിരിന്നില്ല. 1756-ൽ, ക്രിസ്തുവിന്റെ പീഡാനുഭവത്തെയും ആദ്യകാല ക്രിസ്തീയ രക്തസാക്ഷികളെയും ആദരിക്കുന്നതിനായി ബെനഡിക്ട് പതിനാലാമൻ മാർപാപ്പയാണ് കൊളോസിയത്തെ പ്രത്യേകം സമർപ്പിച്ചത്. ഏകദേശം 100 വർഷക്കാലം, ഇവിടെ കുരിശിന്റെ വഴി ചൊല്ലി പ്രാർത്ഥിച്ചിരിന്നു. പിന്നീട്, താത്ക്കാലികമായി നിര്‍ത്തി. വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ പാപ്പയാണ് പാരമ്പര്യം പുനരുജ്ജീവിപ്പിച്ചത്. ഇതിന് ശേഷം വിശുദ്ധ പോൾ ആറാമൻ പാപ്പ റോമിൽ ദുഃഖ വെള്ളിയാഴ്ചയോട് അനുബന്ധിച്ചുള്ള പതിവ് ശുശ്രൂഷയാക്കി ഇതിനെ മാറ്റുകയായിരിന്നു. 1985-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ദുഃഖവെള്ളിയാഴ്ച റോമില്‍ നടക്കുന്ന കുരിശിൻ്റെ വഴിയിലെ വിചിന്തനം എഴുതുന്നത് വ്യത്യസ്ത വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും കൈമാറുന്ന പാരമ്പര്യം ആരംഭിച്ചു. 2016 മുതൽ 2025 വരെ വിശുദ്ധ നാടിന്റെ സംരക്ഷണ ചുമതലയുണ്ടായിരിന്ന ഫ്രാൻസിസ്കൻ വൈദികന്‍ ഫാ. ഫ്രാൻസെസ്കോ പാറ്റനാണ് ഇത്തവണത്തെ കുരിശിന്റെ വഴിയിലെ 14 സ്ഥലങ്ങളിലെയും ധ്യാനചിന്തകള്‍ തയാറാക്കിയിരിക്കുന്നത്. മധ്യപൂർവദേശത്തെ ജനങ്ങളുടെ കഷ്ടപ്പാടുകളും സംഘർഷവും അസ്ഥിരതയും നിറഞ്ഞ കാലഘട്ടത്തിലാണ് ഫാ. ഫ്രാൻസെസ്കോയ്ക്കു ദുഃഖവെള്ളിയാഴ്ചയിലെ ആത്മീയ ശുശ്രൂഷയ്ക്കു വിചിന്തനം തയാറാക്കുവാന്‍ പാപ്പ അവസരം കൈമാറിയിരിക്കുന്നത്. മാര്‍പാപ്പയുടെ നേതൃത്വത്തില്‍ കൊളോസിയത്തില്‍ നടക്കുന്ന കുരിശിന്റെ വഴി പ്രാര്‍ത്ഥനയില്‍ നൂറുകണക്കിനാളുകളാണ് ഓരോ വര്‍ഷവും പങ്കുചേരുന്നത്. ലക്ഷ കണക്കിന് ആളുകള്‍ ടെലിവിഷനിലൂടെയും യൂട്യൂബിലൂടെയും തത്സമയം പങ്കുചേരുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-04-01-13:35:39.jpg
Keywords: കൊളോസി
Content: 26504
Category: 1
Sub Category:
Heading: ഭാരതത്തിന് അഭിമാന നിമിഷം; അല്‍മായ വനിതയെ വത്തിക്കാൻ ഡിക്കാസ്റ്ററിയിലേക്ക് നിയമിച്ച് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: സമഗ്ര മാനവിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയിലേക്ക് ഭാരതത്തില്‍ നിന്നുള്ള അൽമായ വനിതയെ നിയമിച്ച് ലെയോ പാപ്പ. മുംബൈ സ്വദേശിയായ കത്തോലിക്ക അല്‍മായ വനിത നേതാവ് ക്രിസ്റ്റീൻ നഥാനെയാണ് സമഗ്ര മാനവിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഡിക്കാസ്റ്ററിയിൽ അംഗമായി നിയമിച്ചിരിക്കുന്നത്. മാനുഷിക അന്തസ്സ്, സാമൂഹിക നീതി, കുടിയേറ്റക്കാർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും സഭയുടെ ഇടപെടൽ എന്നിവ മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഭാരതത്തിലെ അൽമായ നേതൃത്വത്തിന്റെ സംഭാവനയ്ക്കു വത്തിക്കാന്‍ നല്‍കുന്ന അംഗീകാരമായാണ് നിയമനത്തെ നിരീക്ഷിക്കുന്നത്. നിലവിൽ ഇന്റർനാഷ്ണൽ കാത്തലിക് മൈഗ്രേഷൻ കമ്മീഷന്റെ പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്ന നഥാൻ, നിയമനത്തില്‍ സന്തോഷം പ്രകടിപ്പിച്ചു. തന്നിൽ അർപ്പിച്ച വിശ്വാസത്തിന് പരിശുദ്ധ പിതാവിനു നന്ദി പറയുകയാണെന്നും അഗാധമായ ബഹുമാനത്തോടെ നിയമനം സ്വീകരിക്കുകയാണെന്നും ക്രിസ്റ്റീൻ പറഞ്ഞു. ലോകമെമ്പാടുമുള്ള കുടിയേറ്റക്കാരും കുടിയിറക്കപ്പെട്ട സമൂഹങ്ങളും നേരിടുന്ന സങ്കീർണ്ണമായ യാഥാർത്ഥ്യങ്ങളെ അഭിസംബോധന ചെയ്യുന്നതിൽ ഡിക്കാസ്റ്ററിയുടെ ദൗത്യത്തിന് അർത്ഥവത്തായ സംഭാവന നൽകാനുള്ള തന്റെ പ്രതിബദ്ധത അവർ പ്രകടിപ്പിച്ചു. ഈ നിമിഷം വ്യക്തിപരമായ ഒരു നാഴികക്കല്ലെന്നും സാമൂഹിക നീതിയുമായി ബന്ധപ്പെട്ടുള്ള ഇന്ത്യയുടെ ദീർഘകാല ഇടപെടലിനുള്ള അംഗീകാരമാണെന്നു നഥാൻ വിശേഷിപ്പിച്ചു. മുംബൈ സർവകലാശാലയിൽ സോഷ്യോളജി, സൈക്കോളജി എന്നിവയില്‍ പഠനം നടത്തിയ അവര്‍ മുംബൈയിലെ ഗവൺമെന്റ് ലോ കോളേജിൽ നിയമപഠനങ്ങളും പൂര്‍ത്തികരിച്ചിരിന്നു. നീതിക്കും മാനുഷിക അന്തസ്സിനും വേണ്ടി ശക്തമായ ഇടപെടല്‍ നടത്തിയ വ്യക്തി കൂടിയാണ് ക്രിസ്റ്റീൻ. 2006 മുതൽ 2014 വരെ ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ തൊഴിലാളി വിദ്യാഭ്യാസത്തിനായുള്ള റീജിയണൽ സ്പെഷ്യലിസ്റ്റായും അവർ സേവനമനുഷ്ഠിച്ചിരിന്നു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-04-01-19:03:37.jpg
Keywords: ലെയോ
Content: 26505
Category: 1
Sub Category:
Heading: അന്ത്യ അത്താഴത്തിന്റെ സ്‌മരണയില്‍ ഇന്ന് പെസഹ
Content: കൊച്ചി: അന്ത്യഅത്താഴത്തിന്റെ സ്‌മരണ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്‌തവര്‍ ഇന്ന് പെസഹ ആചരിക്കുന്നു. വിനയത്തിന്റെ മാതൃക ലോകത്തിന് നല്‍കി കൊണ്ട് ശിഷ്യന്മാരുടെ കാലുകള്‍ കഴുകിയതിന്റെയും വിശുദ്ധ കുര്‍ബാനയുടെയും പൗരോഹിത്യത്തിന്‍റെയും സ്ഥാപനത്തിന്റെയും ഓര്‍മ്മയില്‍ ദേവാലയങ്ങളില്‍ ഇന്ന്‍ കാല്‍കഴുകല്‍ ശുശ്രൂഷയും പ്രത്യേക ദിവ്യബലിയും നടക്കും. കേരളത്തിലെ മിക്ക ദേവാലയങ്ങളിലും രാവിലെ തന്നെ ശുശ്രൂഷ നടന്നു. ചിലയിടങ്ങളിൽ വൈകീട്ടാണ് ശുശ്രൂഷ നടക്കുന്നത്. കാക്കനാട് മൌണ്ട് സെന്‍റ് തോമസില്‍ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മ്മികനായി. പട്ടം സെന്റ് മേരീസ് മേജർ ആർക്കി എപ്പാർക്കിയൽ കത്തീഡ്രലിൽ ഇന്ന് രാവിലെ പ്രഭാത നമസ്കാരം തുടര്‍ന്നു വിശുദ്ധ കുർബാനയുടെ ആരാധനയും നടന്നു. ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കുന്ന കാൽകഴുകൽ ശുശ്രൂഷയ്ക്ക് മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാർമികനാകും. തുടർന്ന് പെസഹാ കുർബാന ഉണ്ടായിരിക്കും. പാളയം സെന്റ് ജോസഫ്‌സ് കത്തീഡ്രലിൽ ഇന്ന് വൈകുന്നേരം അഞ്ചിനു തിരുവത്താഴ ദിവ്യബലി, കാൽകഴുകൾ ശുശ്രൂഷ, പൗരോഹിത്യ സ്ഥാപന അനുസ്‌മരണം, പരിശുദ്ധ കുർബാന സ്ഥാപന അനുസ്‌മരണം എന്നിവയ്ക്ക് തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ മുഖ്യകാർമികനാകും. രാത്രി എട്ടു മുതൽ 12 വരെ പരിശുദ്ധ കുർബാനയുടെ ആരാധന. വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിന്റെ ഓര്‍മ്മയെ പുതുക്കി ദേവാലയങ്ങളില്‍ തുടര്‍ച്ചയായി ദിവ്യകാരുണ്യ ആരാധന ഇന്നു നടത്തുന്നുണ്ട്. കുരിശുമരണത്തിന്‌ ഏല്‍പ്പിച്ചു കൊടുക്കപ്പെടുന്നതിനു മുമ്പു യേശു പെസഹാ അപ്പം ഭക്ഷിച്ചതിനെ അനുസ്‌മരിച്ചു ദേവാലയങ്ങളിലും വീടുകളിലും വൈകുന്നേരം അപ്പം മുറിക്കല്‍ ശുശ്രൂഷ നടക്കും. സന്ധ്യക്ക്‌ ക്രൈസ്‌തവ ഭവനങ്ങളില്‍ ഒത്തുകൂടി അപ്പം മുറിച്ച്‌ ഭക്ഷിക്കും. പെസഹ അപ്പം മുറിക്കുന്നതോടെ വിശുദ്ധ വാരത്തിലെ പ്രധാനപ്പെട്ട ആഘോഷത്തിന് സമാപനമാകും. നാളെ ദുഃഖവെള്ളി. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-04-02-10:05:15.jpg
Keywords: പെസഹ
Content: 26506
Category: 1
Sub Category:
Heading: ലെയോ പാപ്പ നവവൈദികരുടെ പാദങ്ങൾ കഴുകും
Content: വത്തിക്കാന്‍ സിറ്റി: വിനയത്തിന്റെ മാതൃക ലോകത്തിന് നല്‍കികൊണ്ട് ഈശോ ശിഷ്യന്മാരുടെ കാലുകള്‍ കഴുകിയതിന്റെ സ്മരണയില്‍ ലെയോ പാപ്പ ഇന്നു പെസഹ വ്യാഴാഴ്ച നവവൈദികരുടെ കാല്‍ കഴുകും. "കൊയ്‌ന ഡൊമിനി" അഥവാ തിരുവത്താഴ ബലിയര്‍പ്പണത്തിനോട് അനുബന്ധിച്ചാണ് ലെയോ പാപ്പ പന്ത്രണ്ട് വൈദികരുടെ പാദങ്ങൾ കഴുകുക. ഇതില്‍ പതിനൊന്ന് പേര്‍ കഴിഞ്ഞ വർഷം മെയ് 31നു വത്തിക്കാനിലെ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽവെച്ച് ലെയോ പാപ്പയില്‍ നിന്നു തിരുപ്പട്ടം സ്വീകരിച്ചവരാണ്. വത്തിക്കാന്‍ നഗരത്തിനു പുറത്ത്, 7 കിലോമീറ്ററോളം അകലെയായി സ്ഥിതി ചെയ്യുന്ന പാപ്പ മെത്രാനായുള്ള റോം രൂപതയുടെ കത്തീഡ്രല്‍ ദേവാലയത്തിലാണ് ശുശ്രൂഷ നടക്കുക. റോം സമയം വൈകീട്ട് 05.30നു (ഇന്ത്യന്‍ സമയം ഇന്ന് രാത്രി 9 മണിക്ക്) ശുശ്രൂഷകള്‍ ആരംഭിക്കും. തിരുക്കര്‍മ്മങ്ങളുടെ തത്സമയ സംപ്രേക്ഷണം വത്തിക്കാന്‍ മീഡിയയുടെ യൂട്യൂബ് ചാനലും നവമാധ്യമങ്ങളിലും ലഭ്യമാക്കുന്നുണ്ട്. ഫാ. ആൻഡ്രിയ അലസ്സി, ഫാ. ഗബ്രിയേൽ ഡി മെനോ ഡി ബുക്കിയാനിക്കോ, ഫാ. ഫ്രാൻസെസ്കോ മെലോൺ, ഫാ. ക്ലോഡി മെർഫലൻ, ഫാ. ഫെഡറിക്കോ പെലോസിയോ, ഫാ. മാർക്കോ പെട്രോളോ, ഫാ. പിയട്രോ ഹ്യൂഎ , ഫാ. മാറ്റിയോ റെൻസി, ഫാ. ഗ്യൂസെപ്പെ ടെറനോവ, ഫാ. സൈമൺ ട്രൈലോ, ഫാ. എൻറിക്കോ മരിയ ട്രൂസിയാനി എന്നീ പതിനൊന്നു നവവൈദികരുടെയും പൊന്തിഫിക്കൽ റോമൻ മേജർ സെമിനാരിയുടെ ആത്മീയ ഡയറക്ടറായ ഫാ. റെൻസോ ചീസയുടെയും കാല്‍ കഴുകല്‍ ശുശ്രൂഷയ്ക്കാണ് ലെയോ പാപ്പ നിര്‍വ്വഹിക്കുക. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-04-02-10:47:58.jpg
Keywords: പെസഹ
Content: 26507
Category: 22
Sub Category:
Heading: സ്നേഹവും ബലിയുമാകുന്ന പെസഹ | ക്രൂശിതനിലേക്ക് | നോമ്പ് വിചിന്തനങ്ങൾ 46
Content: "എന്റെ ഓർമ്മയ്ക്കായി ഇത് ചെയ്യുവിൻ" (ലൂക്കാ 22:19). പെസഹാത്തിരുന്നാൾ ദൈവം മനുഷ്യരക്ഷയ്ക്കായി ഒരുക്കിയ സ്നേഹത്തിന്റെ വിരുന്നും, സേവനത്തിന്റെ മാതൃകയും, പൗരോഹിത്യത്തിന്റെ അഭിഷേകവുമാണ്. ഇസ്രായേൽ ജനതയുടെ ഈജിപ്തിലെ അടിമത്തത്തിൽ നിന്നുള്ള മോചനത്തിന്റെ രക്ഷയുടെ അടയാളമായിരുന്നു പഴയനിയമത്തിലെ പെസഹാ. (പുറപ്പാട് 12:13). പുതിയ നിയമത്തിൽ, ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടായ ഈശോ സ്വന്തം രക്തത്താൽ പുതിയൊരു ഉടമ്പടി സ്ഥാപിക്കുന്നു. "ഇത് നിങ്ങൾക്കുവേണ്ടി ചിന്തപ്പെടുന്ന എന്റെ രക്തമാകുന്നു" എന്ന പ്രഖ്യാപനത്തിലൂടെ പഴയനിയമത്തിലെ ബലികളെ അവിടുന്ന് പൂർത്തീകരിച്ചു. സഭാപിതാവായ വിശുദ്ധ അത്തനാസിയോസ് പഠിപ്പിക്കുന്നത് പോലെ, പെസഹാ എന്നത് കേവലം ഒരു ദിവസത്തിൻ്റെ ആഘോഷമല്ല, മറിച്ച് നമുക്കുവേണ്ടി ബലിയായിത്തീർന്ന ഈശോയെ മഹത്വപ്പെടുത്തുന്നതാണ്. പെസഹാ വ്യാഴം വിശുദ്ധ കുർബാനയുടെ സ്ഥാപനത്തിന്റെ ദിനമാണ്. വിശുദ്ധ കുർബാനയെക്കുറിച്ച് വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ ഇപ്രകാരം പ്രസ്താവിച്ചു: "വിശുദ്ധ കുർബാന ക്രൈസ്തവ ജീവിതത്തിന്റെ ഉറവിടവും ഉച്ചകോടിയുമാണ്" (Source and Summit). വിശുദ്ധ പാദ്രേ പിയോയുടെ നിരീക്ഷണം ശ്രദ്ധേയമാണ്: "സൂര്യനില്ലാതെ ലോകത്തിന് നിലനിൽക്കാൻ കഴിഞ്ഞേക്കും, എന്നാൽ വിശുദ്ധ കുർബാനയില്ലാതെ ലോകത്തിന് നിലനിൽക്കാനാവില്ല". നമ്മെ നിത്യജീവനായി വളർത്തുന്ന അപ്പം നമ്മുടെ ഇഷ്ടത്തെ ദൈവഹിതത്തോട് ചേർത്തുനിർത്തുന്നു എന്നു വിശുദ്ധ എഡിത്ത് സ്റ്റൈയിനും പഠിപ്പിക്കുന്നു: യോഹന്നാന്റെ സുവിശേഷത്തിൽ അന്ത്യഅത്താഴവേളയിൽ ഈശോ ഒരു ദാസന്റെ വേഷമണിഞ്ഞ് ഗശിഷ്യന്മാരുടെ പാദങ്ങൾ കഴുകുന്നതായി നാം കാണുന്നു (യോഹന്നാൻ 13:1-17). ഫ്രാൻസിസ് മാർപ്പാപ്പ തന്റെ പ്രഭാഷണങ്ങളിൽ ആവർത്തിക്കുന്നത് പോലെ, പാദക്ഷാളനം എന്നത് പരസ്പരം സ്നേഹിക്കാനും സേവിക്കാനുമുള്ള ഈശോയുടെ വിളിയാണ്. സ്നേഹം എന്നത് വാക്കുകളിൽ ഒതുങ്ങേണ്ടതല്ല, മറിച്ച് അപരന്റെ കുറവുകളെ കഴുകി വെളുപ്പിക്കുന്ന പ്രവൃത്തിയായി മാറണം. വിശുദ്ധ കുർബാനയോടൊപ്പം തന്നെ പൗരോഹിത്യവും ഈ ദിനത്തിൽ സ്ഥാപിക്കപ്പെട്ടു. "എന്റെ ഓർമ്മയ്ക്കായി ഇത് ചെയ്യുവിൻ" എന്ന് കൽപ്പിച്ചുകൊണ്ട് ശിഷ്യന്മാരെ അവിടുന്ന് തന്റെ ബലിയിൽ പങ്കാളികളാക്കി. വിശുദ്ധ ജോൺ മരിയ വിയാനി പൗരോഹിത്യത്തെ വിശേഷിപ്പിക്കുന്നത് "ഈശോയുടെ ഹൃദയത്തിലെ സ്നേഹം" എന്നാണ്. ഇന്നു പെസഹാ വ്യാഴം നൽകുന്ന സന്ദേശം വ്യക്തമാണ്: ഈശോയെ ഭക്ഷിച്ച് മറ്റൊരു ഈശോയായി മാറുക. അവിടുന്ന് കാണിച്ചുതന്ന ആത്മസമർപ്പണത്തിന്റെ മാതൃക പിന്തുടർന്ന്, മറ്റുള്ളവർക്കായി സ്വയം മുറിച്ചു നൽകുന്ന അപ്പമാകാൻ നമുക്ക് സാധിക്കണം. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/SeasonalReflections/SeasonalReflections-2026-04-02-16:27:26.jpg
Keywords: വിചിന്തന
Content: 26508
Category: 15
Sub Category:
Heading: ദൈവകാരുണ്യ നൊവേന- ഒന്നാം ദിവസം
Content: ദുഃഖവെള്ളിയാഴ്ച മുതല്‍ പുതുഞായറാഴ്ച വരെയാണ് ദൈവകാരുണ്യത്തിന്‍റെ നൊവേന ആചരിക്കേണ്ടത്. ഈ അനുഗ്രഹ നൊവേനയിലൂടെ എന്തെല്ലാം ചോദിച്ചാലും ഞാന്‍ തരും എന്ന്‍ കര്‍ത്താവ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ നവനാള്‍ ദുഃഖവെള്ളിയാഴ്ച മുതല്‍ നടത്തുവാനാണ് ദിവ്യനാഥന്‍ കല്‍പ്പിച്ചിട്ടുള്ളതെങ്കിലും, ആവശ്യാനുസരണം എപ്പോള്‍ വേണമെങ്കിലും ഇത് നടത്താവുന്നതാണെന്നും അവിടുന്ന് കല്‍പ്പിച്ചിട്ടുണ്ട്. ആയതിനാല്‍ ഫലപ്രദമായ ഈ നൊവേന പാപികളുടെ മാനസാന്തരത്തിനായി കൂടെക്കൂടെ നടത്തുന്നത് ഉത്തമമായിരിക്കും. #{red->n->n->ധ്യാനം:- }# ഇന്ന് എല്ലാ മനുഷ്യരെയും പ്രത്യേകിച്ച് പാപികളെയും എന്‍റെ അടുക്കല്‍ കൊണ്ടുവന്ന് എന്‍റെ കരുണക്കടലില്‍ മുക്കിയെടുക്കുക. ഇങ്ങനെ ആത്മാക്കളുടെ നാശം മുഖേന എനിക്കുണ്ടാകുന്ന സങ്കടത്തിനു പ്രതിവിധിയായി നീ എന്നെ ആശ്വസിപ്പിക്കും. #{red->n->n->പ്രാര്‍ത്ഥന:- }# ഏറ്റവും കരുണയുള്ള ഈശോയേ, ഞങ്ങളോട് ക്ഷമിക്കേണമേ. ഞങ്ങളുടെ പാപങ്ങളെ വീക്ഷിക്കരുതേ. അങ്ങയുടെ അപാരമായ നന്മയെ ലക്ഷ്യം വച്ച് ഞങ്ങള്‍ അങ്ങയില്‍ ശരണപ്പെടുന്നു. അങ്ങയുടെ ഏറ്റവും കരുണയുള്ള ആത്മാവില്‍ ഞങ്ങളെ സ്വീകരിക്കണമേ. അതില്‍നിന്ന് ഒരിക്കലും വിട്ടുനില്‍ക്കുവാന്‍ ഇടയാക്കല്ലേ. പിതാവിനോടും പരിശുദ്ധാത്മാവിനോടും നിന്നെ ഒന്നിപ്പിക്കുന്ന സ്നേഹം ഞങ്ങള്‍ യാചിക്കുന്നു. നിത്യപിതാവേ, ഏറ്റം അനുകമ്പയുള്ള ഈശോയുടെ തിരുഹൃദയത്തില്‍ വസിക്കുന്ന പാപികളിലും മനുഷ്യകുലം മുഴുവനിലും അങ്ങയുടെ ദയാദൃഷ്ടി പതിക്കണമേ. കര്‍ത്താവീശോമിശിഹായുടെ പീഢാനുഭവത്തെക്കുറിച്ച് അങ്ങയുടെ കാരുണ്യത്തിന്‍റെ സര്‍വ്വശക്തിയെ എപ്പോഴും എന്നേക്കും ഏവരും പുകഴ്ത്തട്ടെ. ആമ്മേന്‍. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. #{red->n->n->ലുത്തിനിയ: }# കര്‍ത്താവേ! ഞങ്ങളുടെമേല്‍ കരുണയായിരിക്കണമേ. ഞങ്ങള്‍ അങ്ങില്‍ ശരണപ്പെടുന്നു മിശിഹായെ! ഞങ്ങളുടെമേല്‍ കരുണയായിരിക്കണമേ. കര്‍ത്താവേ! ഞങ്ങളുടെമേല്‍ കരുണയായിരിക്കണമേ. മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. മിശിഹായെ! ദയാപൂര്‍വ്വം ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. സ്വര്‍ഗ്ഗീയ പിതാവായ ദൈവമേ! ഞങ്ങളുടെമേല്‍ കരുണയായിരിക്കണമേ. പുത്രനായ ദൈവമേ! ലോകത്തിന്‍റെ വിമോചക! ഞങ്ങളുടെ മേല്‍ കരുണയായിരിക്കണമേ. സ്രഷ്ടാവിന്‍റെ ഏറ്റം വലിയ വിശേഷണമായ ദൈവകാരുണ്യമേ! പരിശുദ്ധാത്മാവിന്‍റെ അളവില്ലാത്ത സ്നേഹമായ ദൈവകാരുണ്യമേ! പരിശുദ്ധ ത്രിത്വത്തിന്‍റെ അഗ്രാഹ്യ രഹസ്യമായ ദൈവകാരുണ്യമേ! അത്യുന്നതന്‍റെ സര്‍വ്വശക്തിയുടെ പ്രകടമായ ദൈവകാരുണ്യമേ! അമാനുഷ സൃഷ്ടികളില്‍ വെളിപ്പെടുത്തപ്പെട്ട ദൈവകാരുണ്യമേ! ഇല്ലായ്മയില്‍ നിന്നു നമ്മേ വിളിച്ച ദൈവകാരുണ്യമേ! പ്രപഞ്ചത്തെ മുഴുവന്‍ ചൂഴ്ന്നു നില്‍ക്കുന്ന ദൈവകാരുണ്യമേ! ഞങ്ങളില്‍ അമര്‍ത്യത വിതക്കുന്ന ദൈവകാരുണ്യമേ! അര്‍ഹിക്കുന്ന ശിക്ഷയില്‍ നിന്നു ഞങ്ങളെ രക്ഷിക്കുന്ന ദൈവകാരുണ്യമേ! പാപത്തിന്‍റെ ദുരിതത്തില്‍ നിന്നു നമ്മെ ഉയര്‍ത്തുന്ന ദൈവകാരുണ്യമേ! സൃഷ്ടലോകത്തില്‍ ഞങ്ങളുടെ നീതികരണമായ ദൈവകാരുണ്യമേ! ഈശോയുടെ തിരുമുറിവുകളില്‍ നിന്നൊഴുകുന്ന ദൈവകാരുണ്യമേ! ഈശോയുടെ പരിശുദ്ധ ഹൃദയത്തില്‍ നിന്നും പുറപ്പെടുന്ന ദൈവകാരുണ്യമേ! കരുണയുടെ മാതാവായ അമലമനോഹരിയായ പരിശുദ്ധ മറിയത്തെ നല്‍കിയ ദൈവകാരുണ്യമേ! ദൈവരഹസ്യങ്ങളുടെ വെളിപ്പെടുത്തലില്‍ പ്രകാശിതമായ ദൈവകാരുണ്യമേ! സാര്‍വത്രിക സഭയുടെ സ്ഥാപനത്തില്‍ പ്രകടിതമായ ദൈവകാരുണ്യമേ! പരിശുദ്ധ കൂദാശകളില്‍ പ്രകടിതമായിരിക്കുന്ന ദൈവകാരുണ്യമേ! മാമ്മോദീസയിലും പാപസങ്കീര്‍ത്തനത്തിലും പ്രകടമായിരിക്കുന്ന ദൈവകാരുണ്യമേ! പൗരോഹിത്യത്തിലും ദിവ്യബലിയിലും പ്രദാനം ചെയ്യപ്പെട്ടിരിക്കുന്ന ദൈവകാരുണ്യമേ! ക്രിസ്തീയ വിശ്വാസത്തിലേക്കു ഞങ്ങളെ ക്ഷണിച്ച ദൈവകാരുണ്യമേ! പാപികളുടെ മാനസാന്തരത്തില്‍ വെളിപ്പെടുത്തപ്പെട്ട ദൈവകാരുണ്യമേ! നീതിമാന്മാരുടെ വിശുദ്ധീകരണത്തില്‍ പ്രകടമായ ദൈവകാരുണ്യമേ! വിശുദ്ധരെ പൂര്‍ണ്ണതയിലെത്തിക്കാന്‍ സഹായിക്കുന്ന ദൈവകാരുണ്യമേ! രോഗികളുടെയും സഹിക്കുന്നവരുടെയും ആരോഗ്യപാത്രമായ ദൈവകാരുണ്യമേ! വ്യഥിത ഹൃദയരുടെ ആശ്വാസമായ ദൈവകാരുണ്യമേ! നിരാശയില്‍ വേദനിക്കുന്നവരുടെ പ്രതീക്ഷയായ ദൈവകാരുണ്യമേ! എല്ലാ മനുഷ്യരേയും എല്ലായ്പ്പോഴും എവിടേയും അനുഗമിക്കുന്ന ദൈവകാരുണ്യമേ! പ്രസാദവരങ്ങളാല്‍ മുന്നാസ്വാദനം നല്‍കുന്ന ദൈവകാരുണ്യമേ! മരിക്കുന്നവരുടെ ആശ്വാസമായ ദൈവകാരുണ്യമേ! അനുഗൃഹീതരുടെ ആനന്ദമായ ദൈവകാരുണ്യമേ! എല്ലാ വിശുദ്ധരുടേയും കിരീടമായ ദൈവകാരുണ്യമേ! അത്ഭുതങ്ങളുടെ വറ്റാത്ത ഉറവയായ ദൈവകാരുണ്യമേ! കുരിശില്‍ ലോകത്തെ രക്ഷിച്ച് ഞങ്ങളുടെ മേലുള്ള ഏറ്റവും വലിയ കരുണ പ്രകടിപ്പിച്ച ദൈവത്തിന്‍റെ കുഞ്ഞാടെ, കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. എല്ലാ ദിവ്യബലികളിലും ഞങ്ങള്‍ക്കുവേണ്ടി സ്വയം സമര്‍പ്പിച്ചു കൊണ്ടിരിക്കുന ദൈവത്തിന്‍റെ കുഞ്ഞാടെ കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. അങ്ങയുടെ അളവില്ലാത്ത കരുണയില്‍ ലോകപാപങ്ങളെല്ലാം നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാടെ കര്‍ത്താവേ! ദയാപൂര്‍വ്വം ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. കര്‍ത്താവേ ദയാപൂര്‍വ്വം ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ. മിശിഹായേ! ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ കര്‍ത്താവേ! ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ മിശിഹായേ! ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ കര്‍ത്താവിന്‍റെ എല്ലാ സൃഷ്ടികളിലും അവിടുത്തെ മൃദുവായ കരുണ പരന്നിരിക്കുന്നു. കര്‍ത്താവിന്‍റെ കരുണ ഞാനെന്നും പാടിപ്പുകഴ്ത്തും. #{red->n->n->പ്രാര്‍ത്ഥിക്കാം: }# ദൈവമേ അങ്ങയുടെ കരുണ അനന്തവും അങ്ങയുടെ ദയ വറ്റാത്തതുമാണല്ലോ. ദയാപൂര്‍വ്വം ഞങ്ങളെ നോക്കണമേ. ഞങ്ങളുടെമേല്‍ അങ്ങയുടെ കരുണ വര്‍ദ്ധിപ്പിക്കണമേ. അങ്ങനെ ഞങ്ങളുടെ വലിയ പരീക്ഷകളില്‍ മനം മടുക്കാതെ അങ്ങയുടെ തിരുമനസ്സുതന്നെയായ കാരുണ്യത്തിനു ഞങ്ങള്‍ വിധേയരാകട്ടെ. കാരുണ്യത്തിന്‍റെ രാജാവും അങ്ങയോടും പരിശുദ്ധാത്മാവിനോടും വസിക്കുന്നവനുമായ ഞങ്ങളുടെ കര്‍ത്താവായ ഈശോ ഞങ്ങള്‍ക്കു കാരുണ്യം പകര്‍ന്നു തരട്ടെ. എപ്പോഴും എന്നേയ്ക്കും ആമ്മേന്‍. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/ChristianPrayer/ChristianPrayer-2026-04-03-01:30:53.jpg
Keywords: ദൈവകാ
Content: 26509
Category: 15
Sub Category:
Heading: ദൈവകാരുണ്യ നൊവേന- രണ്ടാം ദിവസം
Content: ദുഃഖവെള്ളിയാഴ്ച മുതല്‍ പുതുഞായറാഴ്ച വരെയാണ് ദൈവകാരുണ്യത്തിന്‍റെ നൊവേന ആചരിക്കേണ്ടത്. ഈ അനുഗ്രഹ നൊവേനയിലൂടെ എന്തെല്ലാം ചോദിച്ചാലും ഞാന്‍ തരും എന്ന്‍ കര്‍ത്താവ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ നവനാള്‍ ദുഃഖവെള്ളിയാഴ്ച മുതല്‍ നടത്തുവാനാണ് ദിവ്യനാഥന്‍ കല്‍പ്പിച്ചിട്ടുള്ളതെങ്കിലും, ആവശ്യാനുസരണം എപ്പോള്‍ വേണമെങ്കിലും ഇത് നടത്താവുന്നതാണെന്നും അവിടുന്ന് കല്‍പ്പിച്ചിട്ടുണ്ട്. ആയതിനാല്‍ ഫലപ്രദമായ ഈ നൊവേന പാപികളുടെ മാനസാന്തരത്തിനായി കൂടെക്കൂടെ നടത്തുന്നത് ഉത്തമമായിരിക്കും. ഈ ദിവസങ്ങളില്‍ കുമ്പസാരിച്ച് വിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കുന്നത് ഈശോയുടെ വാഗ്ദാനമനുസരിച്ച് അത്യുത്തമം. #{red->n->n->ധ്യാനം:- }# ഇന്ന് സകല വൈദികരുടെയും സന്യാസികളുടേയും ആത്മാക്കളെ എന്‍റെ അടുക്കല്‍ കൊണ്ടുവരിക. അവരെ ആഴമളക്കാനാവാത്ത എന്‍റെ കരുണക്കടലില്‍ മുക്കിയെടുക്കുക. എന്‍റെ കയ്പേറിയ പീഡനങ്ങള്‍ സഹിക്കുന്നതിനുള്ള ശക്തി അവരാണ് എനിക്ക് നല്‍കിയത്. കൈവഴികളിലൂടെ വെള്ളം വിതരണം ചെയ്യപ്പെടുന്നതുപോലെ അവരിലൂടെ എന്‍റെ കരുണ മനുഷ്യകുലത്തിന് ലഭ്യമായിത്തീരുന്നു. #{red->n->n->പ്രാര്‍ത്ഥന:- }# ഏറ്റവും കരുണയുള്ള ഈശോ, എല്ലാ നന്മകളുടെയും ഉറവിടമേ, അങ്ങയുടെ പ്രസാദവരങ്ങള്‍ ഞങ്ങളില്‍ വര്‍ദ്ധിപ്പിക്കണമേ. കരുണയുടെ പ്രവൃത്തികള്‍ ചെയ്യുവാനും അതുവഴി ഞങ്ങളെ കാണുന്നവരെല്ലാം സ്വര്‍ഗ്ഗത്തിലുള്ള കരുണയുടെ പിതാവിനെ പുകഴ്ത്തുവാനും ഇടവരട്ടെ. നിത്യനായ പിതാവേ കരുണാര്‍ദ്രമായ അങ്ങയുടെ കണ്ണുകള്‍ അങ്ങയുടെ മുന്തിരിത്തോപ്പിലെ തെരഞ്ഞെടുക്കപ്പെട്ട വേലക്കാരായ വൈദികരുടെയും സന്യാസികളുടേയും നേര്‍ക്ക് തിരിക്കേണമേ. ശക്തിപ്രദാനങ്ങളായ അനുഗ്രഹങ്ങള്‍ കൊണ്ട് അവരെ ആവരണമണിയിക്കേണമേ. അങ്ങയുടെ തിരുക്കുമാരന്‍റെ തിരുഹൃദയത്തോടുള്ള സ്നേഹത്താല്‍ മുദ്രിതരായിരിക്കുന്ന അവര്‍ക്ക് അങ്ങയുടെ ശക്തിയും പ്രകാശവും പ്രദാനം ചെയ്യണമേ. അങ്ങനെ അവര്‍ മറ്റുള്ളവരേയും രക്ഷയുടെ മാര്‍ഗ്ഗത്തിലേയ്ക്ക് നയിക്കുന്നതിനും ഏകസ്വരത്തില്‍ അങ്ങയുടെ അളവില്ലാത്ത കരുണയെ പാടിപ്പുകഴ്ത്തുന്നതിനും ഇടയാകട്ടെ. എപ്പോഴും എന്നേക്കും. ആമ്മേന്‍. #{red->n->n->ലുത്തിനിയ: }# കര്‍ത്താവേ! ഞങ്ങളുടെമേല്‍ കരുണയായിരിക്കണമേ. ഞങ്ങള്‍ അങ്ങില്‍ ശരണപ്പെടുന്നു മിശിഹായെ! ഞങ്ങളുടെമേല്‍ കരുണയായിരിക്കണമേ. കര്‍ത്താവേ! ഞങ്ങളുടെമേല്‍ കരുണയായിരിക്കണമേ. മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. മിശിഹായെ! ദയാപൂര്‍വ്വം ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. സ്വര്‍ഗ്ഗീയ പിതാവായ ദൈവമേ! ഞങ്ങളുടെമേല്‍ കരുണയായിരിക്കണമേ. പുത്രനായ ദൈവമേ! ലോകത്തിന്‍റെ വിമോചക! ഞങ്ങളുടെ മേല്‍ കരുണയായിരിക്കണമേ. സ്രഷ്ടാവിന്‍റെ ഏറ്റം വലിയ വിശേഷണമായ ദൈവകാരുണ്യമേ! പരിശുദ്ധാത്മാവിന്‍റെ അളവില്ലാത്ത സ്നേഹമായ ദൈവകാരുണ്യമേ! പരിശുദ്ധ ത്രിത്വത്തിന്‍റെ അഗ്രാഹ്യ രഹസ്യമായ ദൈവകാരുണ്യമേ! അത്യുന്നതന്‍റെ സര്‍വ്വശക്തിയുടെ പ്രകടമായ ദൈവകാരുണ്യമേ! അമാനുഷ സൃഷ്ടികളില്‍ വെളിപ്പെടുത്തപ്പെട്ട ദൈവകാരുണ്യമേ! ഇല്ലായ്മയില്‍ നിന്നു നമ്മേ വിളിച്ച ദൈവകാരുണ്യമേ! പ്രപഞ്ചത്തെ മുഴുവന്‍ ചൂഴ്ന്നു നില്‍ക്കുന്ന ദൈവകാരുണ്യമേ! ഞങ്ങളില്‍ അമര്‍ത്യത വിതക്കുന്ന ദൈവകാരുണ്യമേ! അര്‍ഹിക്കുന്ന ശിക്ഷയില്‍ നിന്നു ഞങ്ങളെ രക്ഷിക്കുന്ന ദൈവകാരുണ്യമേ! പാപത്തിന്‍റെ ദുരിതത്തില്‍ നിന്നു നമ്മെ ഉയര്‍ത്തുന്ന ദൈവകാരുണ്യമേ! സൃഷ്ടലോകത്തില്‍ ഞങ്ങളുടെ നീതികരണമായ ദൈവകാരുണ്യമേ! ഈശോയുടെ തിരുമുറിവുകളില്‍ നിന്നൊഴുകുന്ന ദൈവകാരുണ്യമേ! ഈശോയുടെ പരിശുദ്ധ ഹൃദയത്തില്‍ നിന്നും പുറപ്പെടുന്ന ദൈവകാരുണ്യമേ! കരുണയുടെ മാതാവായ അമലമനോഹരിയായ പരിശുദ്ധ മറിയത്തെ നല്‍കിയ ദൈവകാരുണ്യമേ! ദൈവരഹസ്യങ്ങളുടെ വെളിപ്പെടുത്തലില്‍ പ്രകാശിതമായ ദൈവകാരുണ്യമേ! സാര്‍വത്രിക സഭയുടെ സ്ഥാപനത്തില്‍ പ്രകടിതമായ ദൈവകാരുണ്യമേ! പരിശുദ്ധ കൂദാശകളില്‍ പ്രകടിതമായിരിക്കുന്ന ദൈവകാരുണ്യമേ! മാമ്മോദീസയിലും പാപസങ്കീര്‍ത്തനത്തിലും പ്രകടമായിരിക്കുന്ന ദൈവകാരുണ്യമേ! പൗരോഹിത്യത്തിലും ദിവ്യബലിയിലും പ്രദാനം ചെയ്യപ്പെട്ടിരിക്കുന്ന ദൈവകാരുണ്യമേ! ക്രിസ്തീയ വിശ്വാസത്തിലേക്കു ഞങ്ങളെ ക്ഷണിച്ച ദൈവകാരുണ്യമേ! പാപികളുടെ മാനസാന്തരത്തില്‍ വെളിപ്പെടുത്തപ്പെട്ട ദൈവകാരുണ്യമേ! നീതിമാന്മാരുടെ വിശുദ്ധീകരണത്തില്‍ പ്രകടമായ ദൈവകാരുണ്യമേ! വിശുദ്ധരെ പൂര്‍ണ്ണതയിലെത്തിക്കാന്‍ സഹായിക്കുന്ന ദൈവകാരുണ്യമേ! രോഗികളുടെയും സഹിക്കുന്നവരുടെയും ആരോഗ്യപാത്രമായ ദൈവകാരുണ്യമേ! വ്യഥിത ഹൃദയരുടെ ആശ്വാസമായ ദൈവകാരുണ്യമേ! നിരാശയില്‍ വേദനിക്കുന്നവരുടെ പ്രതീക്ഷയായ ദൈവകാരുണ്യമേ! എല്ലാ മനുഷ്യരേയും എല്ലായ്പ്പോഴും എവിടേയും അനുഗമിക്കുന്ന ദൈവകാരുണ്യമേ! പ്രസാദവരങ്ങളാല്‍ മുന്നാസ്വാദനം നല്‍കുന്ന ദൈവകാരുണ്യമേ! മരിക്കുന്നവരുടെ ആശ്വാസമായ ദൈവകാരുണ്യമേ! അനുഗൃഹീതരുടെ ആനന്ദമായ ദൈവകാരുണ്യമേ! എല്ലാ വിശുദ്ധരുടേയും കിരീടമായ ദൈവകാരുണ്യമേ! അത്ഭുതങ്ങളുടെ വറ്റാത്ത ഉറവയായ ദൈവകാരുണ്യമേ! കുരിശില്‍ ലോകത്തെ രക്ഷിച്ച് ഞങ്ങളുടെ മേലുള്ള ഏറ്റവും വലിയ കരുണ പ്രകടിപ്പിച്ച ദൈവത്തിന്‍റെ കുഞ്ഞാടെ, കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. എല്ലാ ദിവ്യബലികളിലും ഞങ്ങള്‍ക്കുവേണ്ടി സ്വയം സമര്‍പ്പിച്ചു കൊണ്ടിരിക്കുന ദൈവത്തിന്‍റെ കുഞ്ഞാടെ കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. അങ്ങയുടെ അളവില്ലാത്ത കരുണയില്‍ ലോകപാപങ്ങളെല്ലാം നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാടെ കര്‍ത്താവേ! ദയാപൂര്‍വ്വം ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ. കര്‍ത്താവേ ദയാപൂര്‍വ്വം ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ. മിശിഹായേ! ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ കര്‍ത്താവേ! ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ മിശിഹായേ! ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ കര്‍ത്താവിന്‍റെ എല്ലാ സൃഷ്ടികളിലും അവിടുത്തെ മൃദുവായ കരുണ പരന്നിരിക്കുന്നു. കര്‍ത്താവിന്‍റെ കരുണ ഞാനെന്നും പാടിപ്പുകഴ്ത്തും. #{red->n->n->പ്രാര്‍ത്ഥിക്കാം: }# ദൈവമേ അങ്ങയുടെ കരുണ അനന്തവും അങ്ങയുടെ ദയ വറ്റാത്തതുമാണല്ലോ. ദയാപൂര്‍വ്വം ഞങ്ങളെ നോക്കണമേ. ഞങ്ങളുടെമേല്‍ അങ്ങയുടെ കരുണ വര്‍ദ്ധിപ്പിക്കണമേ. അങ്ങനെ ഞങ്ങളുടെ വലിയ പരീക്ഷകളില്‍ മനം മടുക്കാതെ അങ്ങയുടെ തിരുമനസ്സുതന്നെയായ കാരുണ്യത്തിനു ഞങ്ങള്‍ വിധേയരാകട്ടെ. കാരുണ്യത്തിന്‍റെ രാജാവും അങ്ങയോടും പരിശുദ്ധാത്മാവിനോടും വസിക്കുന്നവനുമായ ഞങ്ങളുടെ കര്‍ത്താവായ ഈശോ ഞങ്ങള്‍ക്കു കാരുണ്യം പകര്‍ന്നു തരട്ടെ. എപ്പോഴും എന്നേയ്ക്കും ആമ്മേന്‍. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/ChristianPrayer/ChristianPrayer-2026-04-03-01:32:42.jpg
Keywords: ദൈവകാരു