Contents

Displaying 26001-26010 of 26058 results.
Content: 26459
Category: 18
Sub Category:
Heading: വിശുദ്ധ വാരത്തില്‍ പരീക്ഷകൾ; കെഎൽസിഎ പ്രതിഷേധ പ്രകടനം നടത്തി
Content: കൊച്ചി: ക്രൈസ്തവർ പുണ്യ ദിനങ്ങളായി ആചരിക്കുന്ന ഈസ്റ്റർ ഞായർ, പെസഹാവ്യാഴം എന്നീ ദിവസങ്ങളിൽ അഖിലേന്ത്യാ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകൾ നടത്താനുള്ള നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ വരാപ്പുഴ അതിരൂപത സമിതി പ്രതിഷേധ സംഗമവും പ്രകടനവും സംഘടിപ്പിച്ചു. കെഎൽസിഎ സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ഷെറി ജെ തോമസ് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. ക്രൈസ്തവരുടെ വിശുദ്ധ ദിനങ്ങളിൽ പൊതുപരീക്ഷകൾ നടത്തുന്നത് ക്രൈസ്തവ യുവാക്കളുടെ മൗലികവും ഭരണഘടനാ പരവുമായ അവകാശങ്ങളെയും വിശ്വാസ സ്വാതന്ത്ര്യത്തെയും തടസ്സപ്പെടുത്തുന്നതും ന്യൂനപക്ഷ വിഭാഗങ്ങളുടെ മതസ്വാതന്ത്ര്യത്തി ന്മേലുള്ള കടന്നുകയറ്റവുമാണെന്നും ഈ സാഹചര്യത്തിൽ, പെസഹാ വ്യാഴം, ഈസ്റ്റർ ഞായർ എന്നീ ദിവസങ്ങളിൽ മത്സരപരീക്ഷകൾ നടത്താനുള്ള തീരുമാനം പിൻവലിക്കണമെന്ന് പ്രസിഡൻ്റ് റോയ് ഡിക്കൂഞ്ഞ, ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ എന്നിവർ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ചുകൊണ്ട് രാഷ്ട്രപതിക്കും കേന്ദ്ര വിദ്യാഭ്യാസമന്ത്രിക്കും കേരള ഗവർണർക്കും നാഷണൽ ടെസ്റ്റിംഗ് ഏജൻസി അധികൃതർക്കും കെഎൽസിഎ നിവേദനം നൽകി. വരാപ്പുഴ അതിരൂപത പ്രസിഡൻറ് റോയ് ഡി കുഞ്ഞ ഇല്ലിക്കൽ അധ്യക്ഷത വഹിച്ചു. ആധ്യാത്മിക ഉപദേഷ്ടാവ് ഫാ. മാർട്ടിൻ തൈപ്പറമ്പിൽ, ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ ട്രഷറർ എൻ.ജെ.പൗലോസ്, വൈസ് പ്രസിഡൻ്റുമാരായ ബാബു ആൻ്റണി എന്നിവർ പ്രസംഗിച്ചു. അതിരൂപത വൈസ് പ്രസിഡന്റുമാരായ ഡോ.സൈമൺ കൂമ്പയിൽ,എം.എൻ ജോസഫ്, ഫില്ലി കാനപ്പിള്ളി, സെക്രട്ടറിമാരായ നിക്സൺ വേണാട്ട്, ബിജു മുല്ലൂർ, നവീൻ വർഗീസ് എക്സിക്യൂട്ടീവ് അംഗം അഡ്വ.ജിജോ കെ.എസ് എന്നിവർ നേതൃത്വം നൽകി. കച്ചേരിപ്പടി ആശീർ ഭവനിൽ നിന്നും ആരംഭിച്ച പ്രകടനം കച്ചേരിപ്പടി ജംഗ്ഷനിൽ സമാപിച്ചു.
Image: /content_image/India/India-2026-03-26-09:35:21.jpg
Keywords: വിശുദ്ധ വാര
Content: 26460
Category: 22
Sub Category:
Heading: ഈശോയോടൊപ്പം ധൈര്യപൂർവ്വം നമ്മുക്കും പോകാം | ക്രൂശിതനിലേക്ക് | നോമ്പ് വിചിന്തനങ്ങൾ 39
Content: "എഴുന്നേല്‍ക്കുവിന്‍, നമുക്കു പോകാം" (മത്തായി 26:46). ഈ വചനം, പരാജയത്തിലേക്കോ മരണത്തിലേക്കോ ഉള്ള ഈശോയുടെ യാത്രയല്ല, മറിച്ച് ലോകത്തിന്റെ രക്ഷയിലേക്കുള്ള കരുത്തുറ്റ ചുവടുവെപ്പാണ്. പഴയനിയമത്തിൽ ഇസ്രായേൽ ജനതയോട് ദൈവം പറഞ്ഞ "പുറപ്പെടുക" എന്ന ആഹ്വാനത്തിന്റെ പൂർത്തീകരണമാണിത്. പുറപ്പാട് 12:31-ൽ അടിമത്തത്തിൽ നിന്ന് മോചിതരാകാൻ ദൈവം കൽപ്പിച്ചതുപോലെ, പാപത്തിന്റെ അടിമത്തത്തിൽ നിന്ന് മോചിതരാകാൻ ഈശോ നമ്മെ വിളിക്കുന്നു. ഈജിപ്തിലെ അടിമത്തം വിട്ട് വാഗ്ദത്ത ഭൂമിയിലേക്ക് യാത്ര തിരിച്ചതുപോലെ, നമ്മുടെ ബലഹീനതകൾ വിട്ട് വിശുദ്ധിയിലേക്ക് നീങ്ങാൻ ഈ നോമ്പ് നമ്മോട് ആവശ്യപ്പെടുന്നു. വിശുദ്ധ തോമസ് അക്വീനാസ് ഈ വചനത്തെ ആത്മീയ ധൈര്യത്തിന്റെ അടയാളമായിട്ടാണ് കാണുന്നത്. ഗെത്സെമനെ തോട്ടത്തിലെ പ്രാർത്ഥനയിലൂടെ തന്റെ മാനുഷികമായ ഭയത്തെ കീഴടക്കിയ ശേഷം, ഈശോ, തികഞ്ഞ നിശ്ചയദാർഢ്യത്തോടെ ശത്രുക്കളെ നേരിടാൻ ഒരുങ്ങുന്നു. ഈശോ പിടിക്കപ്പെടാൻ കാത്തുനിൽക്കുകയല്ല, മറിച്ച് തന്നെ ഒറ്റിക്കൊടുക്കുന്നവന്റെ അടുത്തേക്ക് "പോകാം" എന്ന് പറഞ്ഞുകൊണ്ട് മുന്നോട്ട് നീങ്ങുകയാണ്. ഇത് അവിടുത്തെ ബലി സ്വമേധയാ, ധൈര്യപൂർവ്വം ഉള്ളതാണെന്ന് തെളിയിക്കുന്നു. ഈശോ തന്റെ മരണത്തെ ഭയന്നില്ലെന്നും, മറിച്ച് ലോകത്തിന്റെ പാപങ്ങൾ നീക്കി മരണത്തെ ജയിക്കാൻ ഒരു യോദ്ധാവിനെപ്പോലെ മുന്നോട്ട് പോയെന്നുമാണ് വി. സിറിൽ പഠിപ്പിക്കുന്നത്. "നമുക്ക് പോകാം" എന്ന ആഹ്വാനം പിതാവായ ദൈവത്തിന്റെ രക്ഷാകര പദ്ധതി നടപ്പിലാക്കാനുള്ള ഈശോയുടെ വ്യഗ്രതയെയാണ് കാണിക്കുന്നത്. മനുഷ്യവർഗ്ഗത്തോടുള്ള സ്നേഹത്തെപ്രതി ഈശോ സഹനങ്ങളെ പുൽകാൻ തയ്യാറായി എന്ന് അലക്സാണ്ടറിയായിലെ വിശുദ്ധ സിറിൽ (St. Cyril of Alexandria) പറയുന്നു. "എഴുന്നേൽക്കുക" എന്നത് ഒരു ഉയിർത്തെഴുന്നേൽപ്പാണ് (Resurrection). വീഴ്ചകളിൽ നിന്ന് എഴുന്നേൽക്കാനുള്ള കൃപയാണ് നോമ്പ് നൽകുന്നത്. ഈശോ ഒറ്റയ്ക്കല്ല പോകുന്നത്, "നമുക്ക് പോകാം" എന്നാണ് പറയുന്നത്. നമ്മുടെ സഹനങ്ങളിലും കർത്താവ് കൂടെയുണ്ട്. നമ്മുടെ ജീവിതത്തിലെ 'യൂദാസുമാരെ' (പ്രലോഭനങ്ങളെയും ചതികളെയും) നേരിടാൻ ഈശോയോടൊപ്പം ധൈര്യപൂർവ്വം ഇറങ്ങിത്തിരിക്കുക. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/SeasonalReflections/SeasonalReflections-2026-03-26-09:46:05.jpg
Keywords: വിചിന്തന
Content: 26461
Category: 1
Sub Category:
Heading: ബംഗ്ലാദേശിൽ പുതിയ രൂപത സ്ഥാപിച്ച് ലെയോ പാപ്പ
Content: ധാക്ക: ബംഗ്ലാദേശിൽ ധാക്ക അതിരൂപതയുടെ കീഴിൽ, ജോയ്‌പുർഹാത്ത് എന്ന പുതിയ രൂപത കൂടി സ്ഥാപിച്ച് ലെയോ പതിനാലാമൻ പാപ്പ. രാജ്ഷാഹി രൂപതയിൽ നിന്നും ദിനാജ്പൂർ രൂപതയിൽ നിന്നും വേർപെടുത്തിയാണ് ജോയ്‌പുർഹാത്ത് എന്ന പുതിയ രൂപത സ്ഥാപിച്ചിരിക്കുന്നത്. പുതുതായി സ്ഥാപിച്ച രൂപതയുടെ ആദ്യ മെത്രാനായി, രാജ്ഷാഹി രൂപതയിലെ വൈദികനായ മോൺസിഞ്ഞോർ പോൾ ഗോമസിനെയും പാപ്പ നിയമിച്ചിട്ടുണ്ട്. താൽക്കാലികമായി പുതിയ രൂപതയുടെ കത്തീഡ്രൽ പള്ളിയായി ഖഞ്ചൻപൂരിലെ ഇടവക പള്ളിയെയും മാറ്റിയിട്ടുണ്ട്. രൂപതയുടെ മധ്യസ്ഥരായി വിശുദ്ധ പത്രോസിനേയും പൗലോസിനെയുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. പുതിയ രൂപതയിൽ ഇരുപതിനാലായിരത്തിലധികം കത്തോലിക്ക വിശ്വാസികളാണ് നിലവിലുളളത്. പതിനൊന്നു ഇടവകകളിലായി, എട്ട് രൂപതാവൈദികരും, ഏഴ് സന്യാസ വൈദികരും രൂപതയുടെ സേവനത്തിനായി നിയുക്തരായിട്ടുണ്ട്. ഇരുപത്തിയെട്ടു വൈദിക വിദ്യാർത്ഥികൾ പുതിയ രൂപതയ്ക്കുവേണ്ടി പരിശീലനം നേടുന്നു. പുതിയ രൂപതയുടെ നിയുക്ത മെത്രാന്‍ മോൺസിഞ്ഞോർ പോൾ ഗോമസ്, ധാക്കയിലെ ബനാനി ഹോളി സ്പിരിറ്റ് മേജർ സെമിനാരിയുടെ റെക്ടറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. 1992 ഡിസംബർ 29നാണ് വൈദികനായി അഭിഷിക്തനായത്. മനിലയിലെ സെന്റ് തോമസ് സർവ്വകലാശാലയിൽ നിന്ന് ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. മെത്രാഭിഷേക തീയതി പിന്നീട് പ്രഖ്യാപിക്കും. ബംഗ്ലാദേശിലെ കത്തോലിക്ക ജനസംഖ്യ ഏകദേശം 400,000 - 411,000 ഇടയിലാണ്. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 0.2% ആണെന്നാണ് കണക്ക്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-03-26-11:18:50.jpg
Keywords: ബംഗ്ലാ
Content: 26462
Category: 1
Sub Category:
Heading: ആര്‍ച്ച് ബിഷപ്പ് ഫുള്‍ട്ടന്‍ ജെ ഷീന്‍റെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം സെപ്റ്റംബര്‍ 24ന്
Content: ഇല്ലിനോയിസ്: ടെലിവിഷനും റേഡിയോയും ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലൂടെയുള്ള വചനപ്രഘോഷണം കൊണ്ട് അനേകായിരങ്ങളെ വിശ്വാസത്തിലേക്ക് നയിച്ച ആര്‍ച്ച് ബിഷപ്പ് ഫുള്‍ട്ടന്‍ ജെ ഷീന്‍റെ വാഴ്ത്തപ്പെട്ട പ്രഖ്യാപന തീയതി ഒടുവില്‍ പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 24ന് മിസ്സോറിയിലെ സെന്റ് ലൂയിസില്‍ നടക്കുന്ന പ്രഖ്യാപനം നടക്കും. ലെയോ പതിനാലാമൻ മാർപാപ്പയെ പ്രതിനിധീകരിച്ച്, സുവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രോ-പ്രിഫെക്ട് ആയ കർദ്ദിനാൾ ലൂയിസ് അന്റോണിയോ ടാഗ്ളെ, വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം നടത്തും. ആര്‍ച്ച് ബിഷപ്പ് ഫുള്‍ട്ടന്‍ ജെ ഷീന്‍റെ വീരോചിതമായ പുണ്യം അംഗീകരിക്കപ്പെട്ടതിനെത്തുടർന്ന്, 2012-ൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ ഫുൾട്ടൺ ഷീനെ ധന്യനായി പ്രഖ്യാപിച്ചിരിന്നു. 2019-ൽ, വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തുന്നതിന് കാരണമായ മധ്യസ്ഥത വഴിയുള്ള അത്ഭുതത്തിന് ഫ്രാന്‍സിസ് പാപ്പ അംഗീകാരം നല്‍കിയിരിന്നു. 1950-60 കളില്‍ അമേരിക്കയിലെ സംപ്രേഷണം ചെയ്ത “ലൈഫ് ഈസ്‌ വര്‍ത്ത് ലിവിംഗ്” എന്ന ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച ടെലിവിഷന്‍ വചന പ്രഘോഷണ പരിപാടിയുടെ പേരിലാണ് ഫുള്‍ട്ടന്‍ ജെ. ഷീന്‍ അനേകായിരങ്ങള്‍ക്ക് പരിചിതനാകുന്നത്. ദശലക്ഷകണക്കിന് ആളുകളാണ് ഈ പരിപാടി കണ്ടിട്ടുള്ളത്. മരണശേഷവും അദ്ദേഹത്തിനെ വചന പ്രഘോഷണ ഭാഗങ്ങള്‍ പുനഃസംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. 1895-ല്‍ അമേരിക്കയിലെ ഇല്ലിനോയിസില്‍ ജനിച്ച ഷീന്‍ തന്റെ ഇരുപത്തിനാലാമത്തെ വയസ്സില്‍ പൗരോഹിത്യ പട്ടം സ്വീകരിച്ചു. 1951-ല്‍ ന്യൂയോര്‍ക്കിലെ സഹായക മെത്രാനായി നിയമിതനായി. 1966-ല്‍ റോച്ചെസ്റ്റര്‍ രൂപതയുടെ മെത്രാനായി. മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം ആര്‍ച്ച് ബിഷപ്പ് പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. 1979-ല്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ വെച്ചാണ് അദ്ദേഹം നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്. വിശുദ്ധമായ ജീവിതം കൊണ്ടും സുവിശേഷ തീക്ഷ്ണത കൊണ്ടും അനേകായിരങ്ങളെ പ്രകാശത്തിലേക്ക് നയിച്ച ഫുള്‍ട്ടന്‍ ജെ. ഷീന്‍റെ നാമകരണ നടപടികള്‍ക്ക് 2002-ല്‍ ആരംഭമായി. 2010-ല്‍ ജീവന്റെ അടയാളങ്ങളൊന്നും കാണിക്കാതെ മരിച്ച നിലയില്‍ കണ്ടെത്തിയ ജെയിംസ് എങ്ങ്സ്ട്രോം എന്ന കുട്ടി അത്ഭുതകരമായി ജീവിതത്തിലേക്ക് തിരികെ വന്നതാണ് ഷീനിനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തുവാന്‍ കാരണമായ അത്ഭുതം. ഫുള്‍ട്ടന്‍ ജെ ഷീനിന്റെ മാധ്യസ്ഥം അപേക്ഷിച്ച് പ്രാര്‍ത്ഥിച്ചതോടെയാണ് വൈദ്യശാസ്ത്രം മരിച്ചതായി പ്രഖ്യാപിച്ച കുട്ടി ജീവിതത്തിലേക്ക് തിരികെ വന്നതെന്ന് മാതാപിതാക്കള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച ടിവി വ്യക്തിത്വത്തിനുള്ള ‘എമ്മി’ അവാര്‍ഡ് രണ്ടു പ്രാവശ്യം ഷീന്‍ മെത്രാപ്പോലീത്തക്ക് ലഭിച്ചിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-03-26-13:02:59.jpg
Keywords: വാഴ്ത്ത
Content: 26463
Category: 1
Sub Category:
Heading: മെക്സിക്കോയിലെ ദുഃഖവെള്ളി പ്രദിക്ഷണത്തില്‍ രണ്ടു ലക്ഷത്തോളം വിശ്വാസികള്‍ പങ്കെടുക്കും
Content: പ്യൂബ്ല: മധ്യ മെക്സിക്കോയിൽ "മാലാഖമാരുടെ നഗരം" എന്നറിയപ്പെടുന്ന പ്യൂബ്ലയിലെ ദുഃഖവെള്ളി പ്രദിക്ഷണത്തില്‍ രണ്ടു ലക്ഷത്തോളം വിശ്വാസികള്‍ പങ്കെടുക്കും. ലാറ്റിൻ അമേരിക്കയിലെ ഏറ്റവും വലിയ പ്രദിക്ഷണമാണിത്. ആർച്ച് ബിഷപ്പ് വിക്ടർ സാഞ്ചസ് എസ്പിനോസയുടെ നേതൃത്വത്തിൽ പ്യൂബ്ല ഡി ലോസ് ഏഞ്ചൽസ് കത്തീഡ്രലിൽ ഉച്ചയ്ക്ക് ആരംഭിക്കുന്ന പീഡാനുഭവ അനുസ്മരണ യാത്ര നഗരത്തിന്റെ ചരിത്രപ്രധാനമായ കേന്ദ്രത്തിലെ പ്രധാന തെരുവുകളിലൂടെ സഞ്ചരിച്ച്, ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ അതിരൂപതയുടെ കത്തീഡ്രല്‍ ദേവാലയത്തിലേക്ക് മടങ്ങും. പ്രദിക്ഷണത്തിന് പതിറ്റാണ്ടുകളുടെ പാരമ്പര്യമുണ്ടെങ്കിലും 19-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി മുതൽ കത്തോലിക്കാ സഭയ്‌ക്കെതിരെ മെക്സിക്കൻ ഭരണകൂടം ചെലുത്തിയ സമ്മർദ്ധം പ്രതികൂലമായി ബാധിച്ചിരിന്നു. നഗരത്തിലെ ചരിത്രപ്രസിദ്ധമായ തെരുവുകളിലൂടെ വിശ്വാസികള്‍ പീഡാനുഭവ ചിത്രങ്ങൾ ചുമലിൽ വഹിക്കുന്നുണ്ട്. ഈശോയുടെ പീഡാസഹനമുള്ള ക്രൂശിത രൂപം രഥത്തില്‍ എഴുന്നള്ളിച്ചാണ് യാത്ര നടക്കുന്നതെന്നതും ശ്രദ്ധേയമാണ്. വൈദികര്‍, വിവിധ ഇടവക പ്രതിനിധികള്‍, സമര്‍പ്പിതര്‍, വിശ്വാസികള്‍ എന്നിവരുടെ അകമ്പടിയോടെയാണ് പീഡാനുഭവ അനുസ്മരണ യാത്ര നടക്കുക. സ്തുതിഗീതങ്ങൾ, നിശബ്ദത, കുരിശിന്റെ വഴി പ്രാര്‍ത്ഥനകള്‍ എന്നിവയാൽ അടയാളപ്പെടുത്തിയ പ്രാർത്ഥനാപരവുമായ അന്തരീക്ഷം സൃഷ്ടിക്കുന്ന പീഡാനുഭവ അനുസ്മരണ യാത്ര മെക്സിക്കോയില്‍ ഏറെ ശ്രദ്ധ നേടിയ ഘോഷയാത്ര കൂടിയാണ്. പ്രദേശത്തിന്റെ ആത്മീയ സ്വത്വത്തെ പ്രതിഫലിപ്പിക്കുന്നതിനോടൊപ്പം മെക്സിക്കോയിലുടനീളമുള്ള തീർത്ഥാടകരെയും വിനോദസഞ്ചാരികള്‍ക്കും വലിയ വിശ്വാസ അനുഭവം പകരുകയെന്നതും പ്രദിക്ഷണത്തിന്റെ ലക്ഷ്യമാണ്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-03-26-13:59:12.jpg
Keywords: മെക്സിക്കോ
Content: 26464
Category: 1
Sub Category:
Heading: ട്രെയിന്‍ യാത്രയ്ക്കിടെ ആന്ധ്രയിൽവെച്ച് കാണാതായ വൈദികനെ മരിച്ച നിലയിൽ കണ്ടെത്തി
Content: ദിബ്രുഗഡ്: ദിബ്രുഗഡിൽ നിന്ന് എറണാകുളത്തേക്ക് വിവേക് ​​എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെ കാണാതായ വൈദികനെ മരിച്ച നിലയിൽ കണ്ടെത്തി. ആസ്സാമിലെ ദിബ്രുഗഡ് രൂപതയിൽ സേവനമനുഷ്ഠിച്ചിരുന്ന ഫാ. ജോസഫ് മൂലന്റെ മൃതദേഹമാണ് ആന്ധ്രാപ്രദേശിലെ ഏലൂരിൽ റെയിൽവേ ട്രാക്കിന് സമീപം കണ്ടെത്തിയത്. 91 വയസ്സായിരുന്നു. മാർച്ച് 24 ന് രാത്രി പത്തരയോടെ ആന്ധ്രയിലെ രാജമുണ്ട്രി സ്റ്റേഷനില്‍വെച്ചാണ് വൈദികനെ കാണാതായത്. തിരോധാനത്തെത്തുടർന്ന്, രൂപതയും കുടുംബാംഗങ്ങളും നല്‍കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ചിരിന്നു. തിരച്ചിൽ ശ്രമങ്ങളുടെ ഭാഗമായി റെയിൽവേ സംരക്ഷണ സേന സർക്കുലറും പുറപ്പെടുവിച്ചിരുന്നു. ഇന്നു മാർച്ച് 26 ന് റെയിൽവേ പ്രൊട്ടക്ഷന്‍ സേനയാണ് ആന്ധ്രാപ്രദേശിലെ ഏലൂരിലെ റെയില്‍വേ ട്രാക്കില്‍ നിന്ന് ഫാ. ജോസഫ് മൂലന്റെ മൃതദേഹം കണ്ടെത്തിയത്. യാത്രയ്ക്കിടെ ട്രെയിനിൽ നിന്ന് വീണതായിരിക്കുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ദിബ്രുഗഡ് രൂപത വൈദികന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി. തന്റെ ശുശ്രൂഷയിൽ സൗമ്യമായ സാന്നിധ്യത്തിലൂടെയും ആത്മാർത്ഥതയിലും തീക്ഷ്ണതയിലും ദൈവജനത്തെ സേവിക്കാൻ പ്രതിജ്ഞാബദ്ധനായിരിന്നു വൈദികനെന്ന് ദിബ്രുഗഡിലെ ബിഷപ്പ് ആൽബർട്ട് ഹെംറോം പ്രസ്താവിച്ചു. 1936 ജനുവരി 6നു എറണാകുളം ജില്ലയിലാണ് ഫാ. ജോസഫ് മൂലന്‍റെ ജനനം. 1964 ഏപ്രിൽ 23-ന് അദ്ദേഹം വൈദീകപട്ടം സ്വീകരിച്ചു. ജൽപൈഗുരി രൂപതയിൽ തന്റെ ശുശ്രൂഷ ആരംഭിച്ചു. ആദ്യകാലങ്ങളിൽ അസിസ്റ്റന്റ് ഇടവക വികാരി, സ്കൂൾ ഇൻ ചാർജ് എന്നിവയുൾപ്പെടെ വിവിധ അജപാലന വിദ്യാഭ്യാസ മേഖലകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചു. 1974-ൽ ദിബ്രുഗഡ് രൂപതയിൽ ചേർന്ന അദ്ദേഹം, തന്റെ മിഷ്ണറി ജീവിതത്തിലെ ഒരു സുപ്രധാന ഘട്ടമായി അടയാളപ്പെടുത്തി. ആസ്സാമിലെ നിരവധി ഇടവകകളിൽ വികാരിയായി സേവനമനുഷ്ഠിച്ചു. 2011 മുതൽ 2025 വരെ അദ്ദേഹം സെന്റ് ജോസഫ്സ് മൈനർ സെമിനാരിയിൽ കുമ്പസാരക്കാരനായും സെമിനാരി വിദ്യാർത്ഥികളെ ആത്മീയ രൂപീകരണത്തിൽ നയിച്ചും ശുശ്രൂഷ ചെയ്തിരിന്നു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-03-26-21:05:43.jpg
Keywords: വൈദിക
Content: 26465
Category: 18
Sub Category:
Heading: 'ദ പാഷൻ ഓഫ് ദ ക്രൈസ്റ്റ്' ലൈവ് ഓർക്കസ്ട്ര കൊച്ചിയിൽ
Content: കൊച്ചി: വിഖ്യാതമായ 'ദ പാഷൻ ഓഫ് ദ ക്രൈസ്റ്റ്' സിനിമയുടെ പശ്ചാത്തലസംഗീതം ലൈവ് ഓർക്കസ്ട്രയായി അവതരിപ്പിക്കുന്നു. കൊച്ചിൻ ചേംബർ ഓർക്കസ്ട്രയുടെ നേതൃത്വത്തിൽ നാളെ മുതൽ ഏപ്രിൽ രണ്ടു വരെ കൊച്ചിയിലെ ഫൈൻ ആർ ട്സ് ഹാളിലാണ് അവതരണം. ഹൃദയസ്പ‌ർശിയായ സിനിമയിലെ പശ്ചാത്തലസംഗീതം അതിൻ്റെ പൂർണതയോടെ അനുഭവവേദ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണു പരിപാടി ഒരുക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. സിനിമയുടെ പ്രദർശനത്തിനൊപ്പം അമ്പതോളം കലാപ്രവർത്തകർ വ്യത്യസ്‌ത സംഗീതോപകരണങ്ങൾ ഉപയോഗിച്ചു തത്സമയം അതിലെ സംഗീതം അവതരിപ്പിക്കും. ദിവസവും വൈകുന്നേരം ആറിനാണ് അവതരണം. സംഗീതരംഗത്തെ പ്രഗത്ഭരുടെ കൂട്ടായ്‌മയായ കൊച്ചിൻ ചേംബർ ഓർക്കസ്ട്ര, ശ്രദ്ധേയമായ പാശ്ചാത്യസംഗീത പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. ഫോൺ - +919567259130. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/India/India-2026-03-27-09:11:57.jpg
Keywords: പാഷൻ
Content: 26466
Category: 18
Sub Category:
Heading: വിശുദ്ധ വാരത്തിലെ പരീക്ഷകള്‍ മാറ്റിവെക്കണം: നാഷ്ണൽ ക്രിസ്‌ത്യൻ അലയൻസ്
Content: തിരുവനന്തപുരം: ക്രൈസ്‌തവ സമൂഹം പരിപാവനമായി കരുതുന്ന പെസഹാ, ഈസ്റ്റർ ദിനങ്ങളിൽ അഖിലേന്ത്യാ എൻജിനിയറിംഗ് പരീക്ഷകൾ നടത്താനുള്ള നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനവും ഓശാന ഞായറാഴ്ച‌ ഇലക്‌ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും ഒഴിവാക്കണമെന്ന് നാഷണൽ ക്രിസ്‌ത്യൻ അലയൻസ് സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ഭരണഘടന ഉറപ്പുനല്‌കുന്ന മതപരമായ സ്വാതന്ത്ര്യങ്ങളുടെ ലംഘനമാണിതെന്നും ഇപ്രകാരമുള്ള നടപടികളെ അപല പിക്കുന്നതായും പ്രമേയം പാസാക്കി. സംസ്ഥാന പ്രസിഡന്റ് ഡോ. പ്രകാശ് പി. തോമസ് അധ്യക്ഷത വഹിച്ചു. ഡോ. ജോർജ് ഈപ്പൻ സമ്മേളനം ഉദ്ഘാടനം ചെയ്തു‌.
Image: /content_image/India/India-2026-03-27-09:17:37.jpg
Keywords: ക്രൈസ്‌തവ
Content: 26467
Category: 1
Sub Category:
Heading: റഷ്യൻ ആക്രമണത്തിൽ യുക്രൈനിലെ ചരിത്ര പ്രസിദ്ധമായ ദേവാലയത്തിനും ആശ്രമത്തിനും കേടുപാടുകൾ
Content: ലിവിവ്: പടിഞ്ഞാറൻ യുക്രൈന്‍ നഗരമായ ലിവിവില്‍ സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ ബെർണാർഡിൻ ആശ്രമ സമുച്ചയവും സെന്റ് മേരി മഗ്ദലന പള്ളിയും റഷ്യയുടെ വ്യോമാക്രമണത്തിൽ തകർന്നു. വിശുദ്ധവാരത്തിലേക്ക് പ്രവേശിക്കുവാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ ആശ്രമത്തിന് നേരെ മാർച്ച് 24ന്, അക്രമം അരങ്ങേറിയത്. 2022 ഫെബ്രുവരിയിൽ പൂർണ്ണ തോതിലുള്ള അധിനിവേശം ആരംഭിച്ചതിനുശേഷം 24 മണിക്കൂറിനുള്ളിൽ ഉണ്ടായ ഏറ്റവും വലിയ ആക്രമണമെന്നാണ് യുക്രേനിയന്‍ ഉദ്യോഗസ്ഥർ വിശേഷിപ്പിക്കുന്നത്. 16-ാം നൂറ്റാണ്ടിലെ ബെർണാർഡിൻ ആശ്രമത്തിന് സമീപമുള്ള ചരിത്രപരമായ അപ്പാർട്ട്മെന്റ് കെട്ടിടങ്ങൾ ആക്രമിക്കപ്പെടുകയും തീപിടിക്കുകയും ചെയ്തതായി പ്രാദേശിക അധികാരികൾ സ്ഥിരീകരിച്ചു. ആശ്രമത്തിന്റെ ഗോപുരത്തിനും കേടുപാടുകൾ സംഭവിച്ചു. റഷ്യന്‍ വ്യോമാക്രമണത്തിൽ സെന്റ് മേരി മഗ്ദലന പള്ളിക്കും കേടുപാടുകൾ സംഭവിച്ചു. പള്ളിയുടെ ചുറ്റുമുള്ള ജനാലകളും ഗ്ലാസുകളും തകർന്നതായി യുക്രേനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണം ഉച്ചകഴിഞ്ഞു സംഭവിച്ചത് കൊണ്ട് അത്യാഹിതങ്ങള്‍ ഉണ്ടായിട്ടില്ലായെന്നു ലിവിവിലെ ആർച്ച് ബിഷപ്പ് മിയേസിസ്‌ലോ മോക്രിസിക്കി വത്തിക്കാൻ ന്യൂസിനോട് പറഞ്ഞു. 1954-ലെ ഹേഗ് കൺവെൻഷനും 1972-ലെ വേള്‍ഡ് ഹെറിറ്റേജ് കൺവെൻഷനും കീഴിൽ സംരക്ഷിക്കപ്പെടുന്ന ആശ്രമ ദേവാലയത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഇതിനിടെ റഷ്യയുടെ മറ്റ് ആക്രമണങ്ങളില്‍ ആറ് പേർ കൊല്ലപ്പെടുകയും 46 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുക്രേനിയൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. ആക്രമണത്തെ യുനെസ്കോ അപലപിച്ചു. അഞ്ചാം വർഷത്തിലേക്ക് കടന്നിരിക്കുന്ന യുദ്ധത്തില്‍ റഷ്യ യുക്രൈനില്‍ വന്‍ നാശമാണ് വരുത്തിയിരിക്കുന്നത്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-03-27-10:45:36.jpg
Keywords: യുക്രൈ
Content: 26468
Category: 22
Sub Category:
Heading: പരിണമിക്കേണ്ട പശ്ചാത്താപത്തിന്റെ ചുംബനം | ക്രൂശിതനിലേക്ക് | നോമ്പ് വിചിന്തനങ്ങൾ 40
Content: "ചുംബനംകൊണ്ടോ നീ മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്നത്?" (ലൂക്കാ 22:48). പുതിയ നിയമത്തിൽ, ചുംബനം എന്നത് ശിഷ്യനും ഗുരുവുമായുള്ള ആഴമേറിയ ബന്ധത്തിന്റെയും സ്നേഹത്തിന്റെയും അടയാളമായിരുന്നു. എന്നാൽ ഗെത്സെമനിയിൽ യൂദാസ് ഇത് ഒരു ആയുധമാക്കി മാറ്റി. പഴയനിയമത്തിൽ സുഭാഷിതങ്ങള്‍ 27: 6 ൽ നാം കാണുന്നു "സ്‌നേഹിതന്‍ മുറിപ്പെടുത്തുന്നത്‌ ആത്‌മാര്‍ഥത നിമിത്തമാണ്‌; ശത്രുവാകട്ടെ നിന്നെ തെരുതെരെ ചുംബിക്കുക മാത്രം ചെയ്യുന്നു." യൂദാസിന്റെ ചുംബനം ഈ വചനത്തിന്റെ പൂർത്തീകരണമായി മാറുന്നു. വിശുദ്ധ അംബ്രോസ് പഠിപ്പിക്കുന്നത്, യൂദാസ് തന്റെ അധരങ്ങൾ കൊണ്ട് ഈശോയെ സ്പർശിച്ചെങ്കിലും ഹൃദയം കൊണ്ട് അവനിൽ നിന്ന് ബഹുദൂരം അകലെയായിരുന്നു എന്നാണ്. വിശുദ്ധ ആഗസ്തിനോസിൻ്റെ അഭിപ്രായത്തിൽ, "യൂദാസ് സ്നേഹത്തിന്റെ അടയാളത്തെ പാപത്തിന്റെ ഉപകരണമാക്കി മാറ്റി." ദൈവികമായ ഒന്നിനെ ലൗകിക ലാഭത്തിനായി ഉപയോഗിക്കുന്ന ഏത് പ്രവർത്തിയും ഒരു തരം 'യൂദാസ് ചുംബനം' ആണെന്ന് സഭാപിതാക്കന്മാർ മുന്നറിയിപ്പ് നൽകുന്നു. മറ്റുള്ളവരെക്കുറിച്ച് അപവാദം പറയുന്നതും, സ്നേഹം നടിച്ചു വഞ്ചിക്കുന്നതും ചുംബനം കൊണ്ടുള്ള ഒറ്റിക്കൊടുക്കലിന് തുല്യമാണ് എന്ന് ഫ്രാൻസിസ് പാപ്പ പറയുന്നു. 'ആധുനിക യൂദാസുമാരെ'ന്നാണ് പിതാവ് അവരെ വിശേപ്പിച്ചത്. കൽക്കത്തയിലെ വിശുദ്ധ മദർ തെരേസ പഠിപ്പിക്കുന്നതുപോലെ, "ദൈവത്തെ സ്നേഹിക്കുന്നു എന്ന് പറയുകയും അയൽക്കാരനെ വെറുക്കുകയും ചെയ്യുന്നത് ഒരു വഞ്ചനയാണ്." അപരന്റെ ജീവനും അന്തസ്സിനും എതിരെ പ്രവർത്തിക്കുന്നത് ക്രിസ്തുവിനെ ഒറ്റിക്കൊടുക്കുന്നതിന് തുല്യമാണന്നു കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു (CCC 2268-2283). യൂദാസിന്റെ ചുംബനം ചരിത്രത്തിലെ ഒരു ഒറ്റപ്പെട്ട സംഭവമല്ല. അത് നമ്മുടെ ജീവിതത്തിലും സംഭവിക്കാം- നാം സ്നേഹം അഭിനയിക്കുകയും ഹൃദയത്തിൽ വിദ്വേഷം സൂക്ഷിക്കുകയും ചെയ്യുമ്പോൾ. ഈ നോമ്പുകാലത്ത്, ചുംബനങ്ങൾ വഞ്ചനയുടേതല്ല, മറിച്ച് പശ്ചാത്താപത്തിന്റെയും അനുരഞ്ജനത്തിന്റേതുമാകട്ടെ. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/SeasonalReflections/SeasonalReflections-2026-03-27-11:31:29.jpg
Keywords: വിചിന്തന