category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading മെക്സിക്കോയിലെ ദുഃഖവെള്ളി പ്രദിക്ഷണത്തില്‍ രണ്ടു ലക്ഷത്തോളം വിശ്വാസികള്‍ പങ്കെടുക്കും
Contentപ്യൂബ്ല: മധ്യ മെക്സിക്കോയിൽ "മാലാഖമാരുടെ നഗരം" എന്നറിയപ്പെടുന്ന പ്യൂബ്ലയിലെ ദുഃഖവെള്ളി പ്രദിക്ഷണത്തില്‍ രണ്ടു ലക്ഷത്തോളം വിശ്വാസികള്‍ പങ്കെടുക്കും. ലാറ്റിൻ അമേരിക്കയിലെ ഏറ്റവും വലിയ പ്രദിക്ഷണമാണിത്. ആർച്ച് ബിഷപ്പ് വിക്ടർ സാഞ്ചസ് എസ്പിനോസയുടെ നേതൃത്വത്തിൽ പ്യൂബ്ല ഡി ലോസ് ഏഞ്ചൽസ് കത്തീഡ്രലിൽ ഉച്ചയ്ക്ക് ആരംഭിക്കുന്ന പീഡാനുഭവ അനുസ്മരണ യാത്ര നഗരത്തിന്റെ ചരിത്രപ്രധാനമായ കേന്ദ്രത്തിലെ പ്രധാന തെരുവുകളിലൂടെ സഞ്ചരിച്ച്, ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ അതിരൂപതയുടെ കത്തീഡ്രല്‍ ദേവാലയത്തിലേക്ക് മടങ്ങും. പ്രദിക്ഷണത്തിന് പതിറ്റാണ്ടുകളുടെ പാരമ്പര്യമുണ്ടെങ്കിലും 19-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി മുതൽ കത്തോലിക്കാ സഭയ്‌ക്കെതിരെ മെക്സിക്കൻ ഭരണകൂടം ചെലുത്തിയ സമ്മർദ്ധം പ്രതികൂലമായി ബാധിച്ചിരിന്നു. നഗരത്തിലെ ചരിത്രപ്രസിദ്ധമായ തെരുവുകളിലൂടെ വിശ്വാസികള്‍ പീഡാനുഭവ ചിത്രങ്ങൾ ചുമലിൽ വഹിക്കുന്നുണ്ട്. ഈശോയുടെ പീഡാസഹനമുള്ള ക്രൂശിത രൂപം രഥത്തില്‍ എഴുന്നള്ളിച്ചാണ് യാത്ര നടക്കുന്നതെന്നതും ശ്രദ്ധേയമാണ്. വൈദികര്‍, വിവിധ ഇടവക പ്രതിനിധികള്‍, സമര്‍പ്പിതര്‍, വിശ്വാസികള്‍ എന്നിവരുടെ അകമ്പടിയോടെയാണ് പീഡാനുഭവ അനുസ്മരണ യാത്ര നടക്കുക. സ്തുതിഗീതങ്ങൾ, നിശബ്ദത, കുരിശിന്റെ വഴി പ്രാര്‍ത്ഥനകള്‍ എന്നിവയാൽ അടയാളപ്പെടുത്തിയ പ്രാർത്ഥനാപരവുമായ അന്തരീക്ഷം സൃഷ്ടിക്കുന്ന പീഡാനുഭവ അനുസ്മരണ യാത്ര മെക്സിക്കോയില്‍ ഏറെ ശ്രദ്ധ നേടിയ ഘോഷയാത്ര കൂടിയാണ്. പ്രദേശത്തിന്റെ ആത്മീയ സ്വത്വത്തെ പ്രതിഫലിപ്പിക്കുന്നതിനോടൊപ്പം മെക്സിക്കോയിലുടനീളമുള്ള തീർത്ഥാടകരെയും വിനോദസഞ്ചാരികള്‍ക്കും വലിയ വിശ്വാസ അനുഭവം പകരുകയെന്നതും പ്രദിക്ഷണത്തിന്റെ ലക്ഷ്യമാണ്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2026-03-26 13:58:00
Keywordsമെക്സിക്കോ
Created Date2026-03-26 13:59:12