Contents
Displaying 25981-25990 of 26058 results.
Content:
26439
Category: 18
Sub Category:
Heading: സമുദായത്തിന്റെ മുന്നേറ്റത്തിന് കെഎൽസിഎയുടെ പങ്ക് അതുല്യം: ബിഷപ്പ് ഡോ.ആന്റണി വാലുങ്കൽ
Content: കൊച്ചി: കേരളത്തിലെ പിന്നാക്ക വിഭാഗങ്ങളുടെ അവകാശ പോരാട്ടങ്ങൾക്ക് ചരിത്രപരമായ നേതൃത്വം വഹിച്ച സംഘാത മുന്നേറ്റമാണ് കെഎൽസിഎ എന്ന് വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ. ആന്റണി വാലുങ്കൽ അഭിപ്രായപ്പെട്ടു. കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ 55 മത് സ്ഥാപക ദിനാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വരാപ്പുഴ അതിരൂപത മരട് മൂത്തേടം സെന്റ് മേരി മാഗ്ദലിൻ പള്ളിയിൽ നടന്ന ആഘോഷ പരിപാടികൾക്ക് സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ഷെറി ജെ തോമസ് അധ്യക്ഷത വഹിച്ചു. ബിഷപ്പ് ആൻറണി വാലുങ്കൽ കെഎൽസിഎ പതാക ഉയർത്തി. വികാരി ഫാ.ഷൈജു തോപ്പിൽ,സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി, അതിരൂപത ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ,മരട് നഗരസഭ കൗൺസിലർ സുനീല സിബി, തൈക്കൂടം മേഖല പ്രസിഡൻ്റ് ഐ.എം ആൻ്റണി,സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സിബി ജോയ്, മൂത്തേടം യൂണിറ്റ് പ്രസിഡൻ്റ് ഡ്രൗസിയൂസ് കുണ്ടേപ്പറമ്പിൽ, സെക്രട്ടറി ശുഭ സുജു, ബിജോയ് വടക്കുംതല എന്നിവർ പ്രസംഗിച്ചു. കേരളത്തിലെ വിവിധ ദേവാലയങ്ങളിൽ കെഎൽസിഎയുടെ നേതൃത്വത്തിൽ പതാക ഉയർത്തലും പൊതുയോഗങ്ങളും മധുരപലഹാരം വിതരണങ്ങളും സംഘടിപ്പിച്ചു. 1972 മാർച്ച് 26നാണ് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ രൂപീകരിക്കുന്നത്. ലത്തീൻ കത്തോലിക്ക സമുദായത്തിന്റെ വിവിധ അവകാശ പോരാട്ടങ്ങൾക്ക് കലാകാലങ്ങളായി നിരവധി സമര പരിപാടികളും പ്രചരണ പരിപാടികളും കെഎൽസിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നതനായ രൂപീകരണ സമിതിയായ കെആർഎൽസിസിയുടെ പൊതു അല്മായ സംഘടനയാണ് കെഎൽസിഎ.
Image: /content_image/India/India-2026-03-23-12:11:46.jpg
Keywords: വാലുങ്ക, ലത്തീ

26440
Category: 1
Sub Category:
Heading: നിരപരാധികളായ ഇരകളുടെ ദുരിതം മനുഷ്യരാശിയെ വേദനിപ്പിക്കുന്നു: യുദ്ധത്തിനെതിരെ വീണ്ടും ലെയോ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: മധ്യപൂര്‍വ്വേഷ്യയിലും മറ്റിടങ്ങളിലും നടക്കുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ദുഃഖം പങ്കുവെച്ച് ലെയോ പാപ്പ. ലോകമെമ്പാടും നടക്കുന്ന സംഘർഷങ്ങളിൽ പാപ്പ ഇന്നലെ ഞായറാഴ്ച ത്രികാല പ്രാർത്ഥനയ്ക്ക് ശേഷം നല്‍കിയ സന്ദേശത്തില്‍ അതൃപ്തി പ്രകടിപ്പിച്ചു. നിരപരാധികളായ ഇരകളുടെ കഷ്ടപ്പാടുകൾ മനുഷ്യരാശി മുഴുവനെയും വേദനിപ്പിക്കുകയാണെന്നും സംഭാഷണത്തിലും മനുഷ്യമഹത്വത്തോടുള്ള ബഹുമാനത്തിലും അധിഷ്ഠിതമായി ശത്രുത അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്യുകയാണെന്നും പാപ്പ പറഞ്ഞു. ഈ സംഘർഷങ്ങളുടെ ഇരകളായ പ്രതിരോധമില്ലാത്ത ആളുകളുടെ കഷ്ടപ്പാടുകൾക്ക് മുന്നിൽ നമുക്ക് നിശബ്ദത പാലിക്കാൻ കഴിയില്ല. അവരെ വേദനിപ്പിക്കുന്നത് മുഴുവൻ മനുഷ്യരാശിയെയും വേദനിപ്പിക്കുന്നു. ഈ യുദ്ധങ്ങൾ മൂലമുണ്ടാകുന്ന മരണവും വേദനയും മുഴുവൻ മാനവ കുടുംബത്തിനും അപവാദവും ദൈവത്തിലേക്ക് ഉയരുന്ന ഒരു നിലവിളിയുമാണെന്നും പാപ്പ പറഞ്ഞു. ആത്മാർത്ഥമായ സംഭാഷണത്തിലൂടെയും ഓരോ മനുഷ്യ വ്യക്തിയുടെയും അന്തസ്സിനോടുള്ള ആദരവിന്റെയും അടിസ്ഥാനത്തിൽ, ശത്രുത അവസാനിപ്പിച്ച് സമാധാനത്തിലേക്കുള്ള വഴികൾ തുറക്കപ്പെടുന്നതിന് പ്രാർത്ഥനയിൽ തുടരാനുള്ള അഭ്യർത്ഥന വീണ്ടും പുതുക്കുകയാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-03-23-12:46:37.jpg
Keywords: ലെയോ

26441
Category: 1
Sub Category:
Heading: വെസ്റ്റ് ബാങ്കിലെ ക്രൈസ്തവര്‍ അനധികൃത കുടിയേറ്റക്കാരുടെ ആക്രമണം നേരിടുന്നതായി വെളിപ്പെടുത്തല്‍
Content: ഗാസ: വെസ്റ്റ് ബാങ്കില്‍ ക്രൈസ്തവര്‍ അനധികൃത ഇസ്രായേലി കുടിയേറ്റക്കാരുടെ ആക്രമണം നേരിടുന്നതായി വെളിപ്പെടുത്തല്‍. മേഖലയിലെ ക്രൈസ്തവരുടെ സാന്നിധ്യത്തിന് ഭീഷണിയാണെന്ന് ജെറുസലേമിലെ സഹായ മെത്രാന്‍ വില്യം ഷോമാലി ശനിയാഴ്ച ഇഡബ്ല്യുടിഎന്‍ ന്യൂസിനോട് വെളിപ്പെടുത്തി. വെസ്റ്റ് ബാങ്കിലെ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങൾ പെരുകുകകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പലസ്തീൻ ക്രിസ്ത്യൻ പട്ടണമായ ബിർസിറ്റിൽ മിക്കവാറും എല്ലാ ദിവസവും കുടിയേറ്റക്കാർ ക്രൈസ്തവരുടെ വീടുകളിലോ ജോലിസ്ഥലങ്ങളിലോ ഭീഷണിപ്പെടുത്താൻ വരുന്നുണ്ടെന്നും ഷോമാലി പറഞ്ഞു. പല ഭീഷണികളിലൂടെയും, ശാരീരിക ആക്രമണങ്ങളിലൂടെയും, കാറുകൾ കത്തിക്കുന്നതുൾപ്പെടെയുള്ള സ്വത്ത് നാശനഷ്ടങ്ങളിലൂടെയും ഇസ്രായേലി കുടിയേറ്റക്കാർ പാലസ്തീൻ ക്രിസ്ത്യാനികളെ നേരിടുന്നുണ്ട്. പ്രധാനമായും തായ്ബെയിലെ ക്രിസ്ത്യൻ ഗ്രാമത്തിലാണ് സംഭവിച്ചത്, ഞങ്ങൾ ഈ വാർത്ത ലോകത്തെ മുഴുവൻ അറിയിച്ചു, സ്ഥലം സന്ദർശിക്കാൻ വന്ന ടെൽ അവീവിലെ അമേരിക്കൻ അംബാസഡര്‍ എന്തെങ്കിലും ചെയ്യുമെന്ന് വാഗ്ദാനം ചെയ്തു, പക്ഷേ അധികം ഒന്നും ചെയ്തില്ല"- ബിഷപ്പ് വില്യം ഷോമാലി പറഞ്ഞു. വിഷയത്തില്‍ കൃത്യമായ ഇടപെടല്‍ ഉണ്ടാകാത്ത പക്ഷം പ്രശ്നം രൂക്ഷമാകുമെന്നാണ് ബിഷപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-03-23-14:58:50.jpg
Keywords: ഇസ്രായേ

26442
Category: 1
Sub Category:
Heading: ഈ മാസം രണ്ടാമത്; മെക്സിക്കോയില്‍ വീണ്ടും വൈദികന്റെ മൃതദേഹം കണ്ടെത്തി
Content: ബാജ കാലിഫോർണിയ: മെക്സിക്കൻ സംസ്ഥാനമായ ബാജ കാലിഫോർണിയയിൽ സ്ഥിതി ചെയ്യുന്ന ടിജുവാന അതിരൂപതയില്‍ നിന്നു കാണാതായ വൈദികന്റെ മൃതദേഹം കണ്ടെത്തി. 55 വയസ്സുള്ള ഫാ. ജോസ് ലൂയിസ് റോഡ്രിഗസ് ഡി ആൻഡ എന്ന വൈദികന്റെ ചേതനയറ്റ ശരീരമാണ് കണ്ടെത്തിയത്. വൈദികന്റെ മൃതദേഹം 17-ാം തീയതി ചൊവ്വാഴ്ച കൊളോണിയ മഡെറോ പരിസരത്ത് കണ്ടെത്തിയെന്നു ടിജുവാനയിലെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായ മോൺസിഞ്ഞോർ മാരിയോ നിക്കോളാസ് വില്ലാനുവേവ സ്ഥിരീകരിച്ചു. രക്തസമ്മർദ്ദം, പ്രമേഹം, മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ അദ്ദേഹത്തെ അലട്ടിയിരിന്നുവെന്ന് അതിരൂപത അറിയിച്ചു. അതേസമയം മരണകാരണം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. വൈദികന്റെ നിത്യശാന്തിയ്ക്കായി പ്രാർത്ഥനകളും അപേക്ഷകളും സമർപ്പിക്കുകയാണെന്നും ദുഃഖത്തിന്റെ ഈ നിമിഷത്തിൽ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും അടുപ്പം പ്രകടിപ്പിക്കുകയാണെന്നും മോൺസിഞ്ഞോർ മാരിയോ പ്രസ്താവിച്ചു. 1970 ഓഗസ്റ്റ് 18 ന് ജാലിസ്കോ സംസ്ഥാനത്തെ ലാഗോസ് ഡി മൊറേനോ മുനിസിപ്പാലിറ്റിയിലാണ് ഫാദർ ജോസ് ലൂയിസ് റോഡ്രിഗസ് ഡി ആൻഡയുടെ ജനനം. 2010 ജൂൺ 10ന് അദ്ദേഹം വൈദികനായി അഭിഷിക്തനായി. തന്റെ ശുശ്രൂഷയിലുടനീളം, അദ്ദേഹം വിവിധ ഇടവകകളിൽ സേവനമനുഷ്ഠിക്കുകയും പ്രധാനപ്പെട്ട അജപാലന ഉത്തരവാദിത്തങ്ങൾ വഹിക്കുകയും ചെയ്തു. രോഗികളുടെ പരിചരണത്തിനായുള്ള രൂപതാ കമ്മീഷന്റെ തലവൻ എന്ന നിലയിൽ ദീര്‍ഘനാള്‍ സേവനം ചെയ്തിരിന്നു. ലോകത്ത് ഏറ്റവും വൈദികര്‍ കൊല്ലപ്പെട്ട രാജ്യമെന്ന കുപ്രസിദ്ധിയുള്ള രാജ്യമാണ് മെക്സിക്കോ. മെക്സിക്കോയില്‍ ഈ മാസം കാണാതായ വൈദികരുടെ മൃതദേഹങ്ങള്‍ കണ്ടെത്തുന്നത് രണ്ടാമത്തെ തവണയാണ്. തെക്കൻ മെക്സിക്കോയിലെ ചിയാപാസ് സംസ്ഥാനത്ത് മാർച്ച് 8നു കാണാതായ 53 വയസ്സുള്ള ഫാ. ജുവാൻ മാനുവൽ സവാല മാഡ്രിഗലിന്റെ മൃതദേഹം ദിവസങ്ങള്‍ക്ക് ശേഷം കണ്ടെത്തിയിരിന്നു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-03-23-17:58:16.jpg
Keywords: മെക്സി

26443
Category: 1
Sub Category:
Heading: ജെറുസലേമിലെ ഓശാന ഞായര്‍ പ്രദിക്ഷണം റദ്ദാക്കി
Content: ജെറുസലേം: യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ വര്‍ഷവും ആയിരങ്ങള്‍ പങ്കെടുത്തുക്കൊണ്ടിരിന്ന ജെറുസലേമിലെ ഓശാന ഞായര്‍ പ്രദിക്ഷണം റദ്ദാക്കി. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഒലിവുമലയിൽ നിന്ന് ജെറുസലേമിലേക്കുള്ള പരമ്പരാഗത ഓശാന ഞായര്‍ ഘോഷയാത്ര ഒഴിവാക്കുകയാണെന്ന് ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കേറ്റാണ് അറിയിച്ചിരിക്കുന്നത്. ഇതിന് പകരം മറ്റൊരു സ്ഥലത്ത് നഗരത്തിനായുള്ള പ്രാർത്ഥന നടത്തുമെന്നും ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കീസ് കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബെല്ല പ്രഖ്യാപിച്ചു. സംഘർഷവും സമീപ ദിവസങ്ങളിലെ ആക്രമണങ്ങളും ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും മൂലം കാര്യമായ പുരോഗതിക്ക് ഒരു സൂചനയും നൽകുന്നില്ലായെന്നും മറ്റ് ക്രൈസ്തവ സഭകളുമായി ചേർന്ന് രക്ഷയുടെ കേന്ദ്ര രഹസ്യം എങ്ങനെ ആഘോഷിക്കാമെന്ന് വിലയിരുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. വിശുദ്ധ വാരാഘോഷങ്ങൾ സംബന്ധിച്ചു കൃത്യമായ വിവരങ്ങള്‍ നൽകുന്നത് അസാധ്യമാണെന്നും കർദ്ദിനാൾ പിസബല്ല അടിവരയിട്ടു. എല്ലാവർക്കും പങ്കെടുക്കാവുന്ന വിധത്തില്‍ ആഘോഷങ്ങൾ നടക്കില്ലെന്ന് ഇതിനകം വ്യക്തമാണ്. എന്നിരുന്നാലും, പാത്രിയാർക്കേറ്റിന്റെ ക്രൈസ്തവ ദേവാലയങ്ങള്‍ തുറന്നിരിക്കുമെന്നും, പ്രാർത്ഥനയും ഈസ്റ്റർ ആചരണത്തില്‍ വിശ്വാസികളുടെ പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുന്നതിന് ഇടവക വൈദികരും മറ്റും പരമാവധി ശ്രമിക്കുമെന്നും ലാറ്റിൻ പാത്രിയാർക്കീസ് പ്രസ്താവനയിൽ വ്യക്തമാക്കി. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-03-23-19:59:08.jpg
Keywords: ഓശാ

26444
Category: 18
Sub Category:
Heading: വിശുദ്ധ വാരത്തിലെ പ്രധാന ദിവസങ്ങളിൽ പരീക്ഷകള്‍; തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം
Content: ന്യൂഡൽഹി: എൻജിനിയറിംഗ് പ്രവേശന പരീക്ഷ (ജെഇഇ-മെയിൻ) ഈസ്റ്റർ ദിനത്തിൽ ഉൾപ്പെടെ വിശുദ്ധ വാരത്തിലെ പ്രധാന ദിവസങ്ങളിൽ നടത്താനുള്ള തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം. പെസഹാ വ്യാഴമായ ഏപ്രിൽ രണ്ട്, ദുഃഖശനി ദിവസമായ ഏപ്രിൽ നാല്, ഈസ്റ്റർ ദിവസമായ ഏപ്രിൽ അഞ്ച് തുടങ്ങി വിശുദ്ധ വാരത്തിലെ പ്രധാന ദിനങ്ങളിലാണ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്. അടുത്തമാസം ആദ്യം ആരംഭിക്കുന്ന പരീക്ഷയുടെ സമയക്രമം ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) കഴിഞ്ഞ ദിവസമാണ് പ്രസിദ്ധീകരിച്ചത്. ഇതിനു പുറമേ ആറ്, എട്ട് തീയതികളിൽ പേപ്പർ ഒന്ന് (ബിഇ, ബിടെക്) നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ബിആർക്, ബി പ്ലാനിംഗ് എന്നിവയ്ക്കുള്ള പേപ്പർ രണ്ട് ഏപ്രിൽ ഏഴിന് നടത്തുമെന്നും എൻടിഎയുടെ പരീക്ഷ സമയക്രമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തേ ഏപ്രിൽ രണ്ട് മുതൽ ഒൻപത് വരെയുള്ള ദിവസങ്ങളിൽ പരീക്ഷ നടത്തുമെന്നായിരുന്നു എൻടിഎ അറിയിച്ചത്. പെസഹ, ഈസ്റ്റർ ദിനങ്ങളിൽ എൻട്രൻസ് പരീക്ഷ നടത്താൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്‌തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്നു കത്തോലിക്ക കോൺഗ്രസ് പ്രസ്താവിച്ചു. സർക്കാർ അനുവാദമില്ലാതെ ഇത് നടക്കില്ല. ഓശാന തിരുനാളിന് ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും ഭര ണഘടനാപരമായ അവകാശം നിഷേധിക്കലാണ്. മതസ്വാതന്ത്ര്യം എന്നത് കടലാസിലും വർത്തമാനത്തിലും ഒതുക്കേണ്ടതല്ല. തിരുന്നാൾ ദിനങ്ങളിൽ പലവിധ മാർഗങ്ങളിലൂടെ നടത്തുന്ന ആരാധന നിഷേധം ക്രൈസ്തവ സമൂഹത്തെ മുറിവേല്പിക്കുന്നതാണെന്നും കത്തോലിക്ക കോൺഗ്രസ് ചൂണ്ടിക്കാട്ടി. ക്രൈസ്തവ വിശ്വാസികൾ അങ്ങേയറ്റം ഭക്തിയോടെ ആചരിക്കുന്ന പെസഹാ വ്യാഴം, ദുഃഖവെള്ളി, ഈസ്റ്റർ ദിനങ്ങളിൽ പ്രധാനപ്പെട്ട മത്സര പരീക്ഷകളും സർക്കാർ ഉദ്യോഗസ്ഥർക്കായുള്ള തിരഞ്ഞെടുപ്പ് ട്രെയിനിങ് പ്രോഗ്രാമുകളും നിശ്ചയിച്ചിട്ടുള്ള അധികൃതരുടെ നടപടിയിൽ കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വിശുദ്ധ ദിനങ്ങളിൽ പരീക്ഷകളും മറ്റ് ഔദ്യോഗിക തിരക്കുകളും അടിച്ചേൽപ്പിക്കുന്നത് ഭരണ ഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിൻ്റെ നഗ്നമായ ലംഘനമാണെന്നും കെസിവൈഎം ചൂണ്ടിക്കാട്ടി.
Image: /content_image/India/India-2026-03-24-08:13:17.jpg
Keywords: വിശുദ്ധ വാര

26445
Category: 18
Sub Category:
Heading: പുണ്യദിനങ്ങളിലെ പരീക്ഷകൾ മാറ്റിവയ്ക്കണം: കെസിബിസി
Content: കൊച്ചി: ക്രൈസ്തവരുടെ പുണ്യദിനങ്ങളായ പെസഹാ വ്യാഴാഴ്‌ചയും ഈസ്റ്റർ ഞായറാഴ്‌ചയും അഖിലേന്ത്യാ എൻജിനീയറിംഗ് എൻട്രൻസ് പരീക്ഷകൾ നടത്തുവാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന് കെസിബിസി. ക്രൈസ്‌തവർ വിശുദ്ധമായി ആചരിക്കുന്ന തിരുനാൾ ദിനങ്ങളിൽ മത്സരപരീക്ഷകൾ നടത്തുന്നത് ക്രിസ്‌തീയ യുവജനങ്ങൾക്ക് തങ്ങളുടെ മതവിശ്വാസം സ്വതന്ത്രമായി ആചരിക്കുവാൻ ഇന്ത്യൻ ഭരണഘടന നല്‌കുന്ന മൗലീകാവകാശത്തിൻ്റെ ലംഘനമാണെന്ന് കെസിബിസി നിരീക്ഷിച്ചു. പലപ്പോഴും ആവർത്തിക്കപ്പെടുന്ന ഈ പ്രവണത ക്രൈസ്‌ത ന്യൂനപക്ഷത്തിന്റെ മതസ്വാതന്ത്യത്തിന്മേലുള്ള അന്യായമായ കടന്നുകയറ്റമാണ്. ആയതിനാൽ ഈ വർഷത്തെ പെസഹാ വ്യാഴാഴ്‌ചയും, ഈസ്റ്റർ ഞായറാഴ്ചയും നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന മത്സപരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് വർഗീസ് ചക്കാലക്കൽ, വൈസ് പ്രസിഡൻ്റ് ബിഷപ്പ് സാമുവേൽ മാർ ഐറേനിയോസ്, സെക്രട്ടറി ജനറൽ ആര്‍ച്ച് ബിഷപ്പ് തോമസ് തറയിൽ എന്നിവർ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ചുകൊണ്ട് കേന്ദ്രസർക്കാരിനും, നാഷണൽ ടെസ്റ്റിംഗ് ഏജൻസി അധികാരികൾക്കും കത്തയക്കുമെന്നും കെസിബിസി വക്താവ് ഫാ. തോമസ് തറയിൽ അറിയിച്ചു.
Image: /content_image/India/India-2026-03-24-08:22:36.jpg
Keywords: കെസിബിസി

26446
Category: 22
Sub Category:
Heading: ഉണർവ്വിന്റെ ആത്മീയ ജാഗ്രത | ക്രൂശിതനിലേക്ക് | നോമ്പ് വിചിന്തനങ്ങൾ 37
Content: "എന്നോടുകൂടെ ഒരു മണിക്കൂര്‍ ഉണര്‍ന്നിരിക്കാന്‍ നിങ്ങള്‍ക്കു കഴിഞ്ഞില്ലേ?" (മത്തായി 26 : 40). ഈശോ ഈ ചോദ്യം പ്രധാനമായും പത്രോസിനോടാണ് ചോദിക്കുന്നത്. താൻ മരിക്കേണ്ടി വന്നാലും ഈശോയ തള്ളിപ്പറയില്ലെന്ന് അല്പം മുൻപ് ഉറപ്പിച്ചു പറഞ്ഞവനായിരുന്നു പത്രോസ്. ഒരു മണിക്കൂർ പോലും ഉണർന്നിരിക്കാൻ കഴിയാത്ത പത്രോസിന് വരാനിരിക്കുന്ന വലിയ പരീക്ഷകളെ എങ്ങനെ നേരിടാൻ കഴിയും എന്ന ചോദ്യം ഇതിലൂടെ ഈശോ ഉയർത്തുന്നു. "ഒരു മണിക്കൂർ" (One hour) എന്ന പ്രയോഗം വളരെ ചുരുങ്ങിയ സമയത്തെ സൂചിപ്പിക്കുന്നു. ചെറിയൊരു സമയം പോലും ജാഗ്രത പാലിക്കാൻ കഴിയാത്തത് വരാനിരിക്കുന്ന വലിയ വീഴ്ചയുടെ (പത്രോസിന്റെ തള്ളിപ്പറയൽ) സൂചന ഈശോ നല്കുന്നതാണ്. ഈ ലോകം മുൻപിൽ നല്കുന്ന പ്രലോഭനങ്ങളിൽ അകപ്പെടാതിരിക്കാൻ പ്രാർത്ഥനയോടെ ഉണർന്നിരിക്കേണ്ടതിന്റെ - ആത്മീയ ജാഗ്രതയുടെ (Spiritual Vigilance) ആവശ്യകതയാണ് ഇവിടെ ചൂണ്ടിക്കാണിക്കുന്നത്. ശാരീരികമായ ഉറക്കത്തേക്കാൾ ഉപരിയായി, വരാനിരിക്കുന്ന ആത്മീയ യുദ്ധത്തെക്കുറിച്ച് ശിഷ്യന്മാർ അജ്ഞരായിരുന്നു. ഈശോയോടുള്ള സ്നേഹത്തിന്റെ അളവുകോലാണ് 'അവിടുത്തോടുകൂടെ ആയിരിക്കുക' എന്നത്. വിശുദ്ധ ആഗസ്തിനോസിൻ്റെ വാക്കുകളിൽ, "സ്നേഹമുള്ളവർക്ക് ഉറക്കമില്ല". ക്രിസ്തുവിന്റെ വേദനയിൽ പങ്കുചേരാൻ കഴിയാത്തത് ശിഷ്യന്മാരുടെ സ്നേഹം അപ്പോഴും പൂർണ്ണമായിരുന്നില്ല എന്നതിനാലാണ്. "ദൈവം നമ്മെ സ്നേഹിച്ചത് ഒരു തമാശയല്ല" എന്ന് ആഞ്ചല ഓഫ് ഫോളിനോ ഉദ്ധരിക്കുന്നു. അവിടുന്ന് നമുക്കായി എല്ലാം നൽകിയപ്പോൾ, അവിടുത്തോടൊപ്പം ഒരു മണിക്കൂർ ചിലവഴിക്കാൻ നമുക്ക് കഴിയുന്നുണ്ടോ? ശിഷ്യന്മാർക്ക് ഈശോയോട് സ്നേഹമുണ്ടായിരുന്നെങ്കിലും, ആ നിമിഷത്തിലെ കഠിനമായ ദുഃഖവും ശാരീരിക തളർച്ചയും അവരെ ഉറക്കത്തിലേക്ക് നയിച്ചു അതായത്, മനുഷ്യസഹജമായ ബലഹീനത. തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ പോലും അരികിലുള്ളപ്പോൾ ഈശോ ആത്മീയ പോരാട്ടത്തിൽ ഏകനായിരുന്നുവെന്ന് ഈ വചനം കാണിക്കുന്നു. മാനുഷികമായ ഒരു പിന്തുണ ആഗ്രഹിച്ച നിമിഷത്തിൽ അത് ലഭിക്കാതെ പോയതിന്റെ വേദനയും ഈ ചോദ്യത്തിലുണ്ട്. ബലഹീനതകളെ ദൈവകൃപയാൽ മറികടക്കാൻ ഈ നോമ്പുകാലം നമ്മെ സഹായിക്കട്ടെ. ഉറക്കത്തിൽ നിന്ന് ഉണരാനും, ക്രിസ്തുവിന്റെ കുരിശിന്റെ വഴിയിൽ അവിടുത്തോടൊപ്പം വിശ്വസ്തതയോടെ നടക്കാനും നമുക്ക് പരിശ്രമിക്കാം. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/SeasonalReflections/SeasonalReflections-2026-03-24-08:44:55.jpg
Keywords: നോമ്പ് വിചിന്ത

26447
Category: 1
Sub Category:
Heading: ജോര്‍ജ്ജിയന്‍ പാത്രിയാർക്കീസിന്റെ വിയോഗത്തില്‍ അനുശോചനമറിയിച്ച് ലെയോ പാപ്പ
Content: ടിബിലിസി: ജോര്‍ജ്ജിയായിലെ ഓർത്തഡോക്സ് പാത്രിയാർക്കീസ് ഇലിയ രണ്ടാമന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് ലെയോ പതിനാലാമൻ പാപ്പ. വിശ്വാസജീവിതത്തിൽ ജോര്‍ജ്ജിയായിലെ ഓർത്തഡോക്സ് സഭയെ നയിച്ച അദ്ദേഹത്തിന്റെ നിര്യാണത്തിൽ ദുഃഖിതരായിരിക്കുന്നവർക്ക് പ്രാർത്ഥനകളും അനുശോചനവും അറിയിച്ചാണ് പാത്രിയാർക്കേറ്റിന്റെ താത്കാലിക ചുമതലയുള്ള സെനാക്കി, ഖോർസ്‌കി അതിരൂപതാദ്ധ്യക്ഷനുമായ ഷിയോ മെത്രാപ്പോലീത്തയ്ക്ക് പാപ്പ കത്തയച്ചത്. കരുണയോടും വിവേകത്തോടും, സുവിശേഷാത്മകമായ ശക്തിയോടും കൂടിയാണ് അദ്ദേഹം ജോർജ്ജിയായിലെ സഭയെ നയിച്ചതെന്ന് പാപ്പ അനുസ്മരിച്ചു. വേദനയുടെ നിമിഷത്തിൽ അവിടുത്തെ ഓർത്തഡോക്സ് വിശ്വാസിസമൂഹത്തിന്റെ ഇടയനും പിതാവുമായിരുന്ന അദ്ദേഹത്തിനുവേണ്ടിയുള്ള പ്രാർത്ഥനകളിൽ താനും പങ്കുചേരുന്നുവെന്ന് പാപ്പ അറിയിച്ചു. ഉത്ഥിതനായ ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ ഉറച്ച സാക്ഷിയായാണ് അഭിവന്ദ്യ ഇലിയ രണ്ടാമൻ. ഏറെ ബുദ്ധിമുട്ടേറിയ സമയങ്ങളിലും മാറ്റത്തിന്റെ കാലഘട്ടത്തിലും ജോര്‍ജ്ജിജിയയിലെ വിശ്വാസികളെ അദ്ദേഹം അനുഗമിച്ചുവെന്നും, പാരമ്പര്യം സ്നേഹപൂർവ്വം കാത്തുസൂക്ഷിച്ചുവെന്നും പ്രത്യാശയിലേക്ക് ഹൃദയങ്ങളെയും സമൂഹത്തെയും തുറന്നുവെന്നും കൂട്ടിച്ചേർത്തു. തന്റെ മുൻഗാമികളായ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ, ഫ്രാൻസിസ് പാപ്പ എന്നിവരുമായി ഇലിയ രണ്ടാമനുണ്ടായിരുന്ന സൗഹാർദ്ദപരവും സഹോദര്യപരവുമായ ബന്ധവും പാപ്പാ അനുസ്മരിച്ചു. 1977 മുതൽ ജോർജിയൻ ഓർത്തഡോക്സ് സഭയുടെ തലവനായ ഇലിയ രണ്ടാമൻ, ലോകത്തിലെ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ചതും ഏറ്റവും സ്വാധീനമുള്ളതുമായ ഓർത്തഡോക്സ് നേതാക്കളിൽ ഒരാളായിരിന്നു. ജോർജിയയിലെ ആത്മീയ നേതൃത്വത്തിനും ദേശീയ സ്വത്വം ശക്തിപ്പെടുത്തുന്നതിലെ പങ്കിനും അദ്ദേഹം ഏറെ പ്രശംസ നേടി. മാർച്ച് പതിനേഴിനാണ് നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-03-24-09:26:15.jpg

26448
Category: 1
Sub Category:
Heading: അൽമായന്‍ ഉൾപ്പെടെ ആറുപേർ കൂടി വിശുദ്ധ പദത്തിനരികെ
Content: വത്തിക്കാന്‍ സിറ്റി: ഒരു കർദ്ദിനാൾ, രണ്ട് വൈദികർ, രണ്ട് സമര്‍പ്പിത സന്യാസിനികള്‍, ഒരു അൽമായൻ ഉള്‍പ്പെടെ ആറ് പേരുടെ നാമകരണത്തിന് ലെയോ പതിനാലാമൻ പാപ്പയുടെ അംഗീകാരം. വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി അധ്യക്ഷൻ കർദ്ദിനാൾ സെമെരാറോയ്ക്കനുവദിച്ച കൂടിക്കാഴ്ചയിൽ ആറു പേരുടെ നാമകരണച്ചടങ്ങുകളുമായി ബന്ധപ്പെട്ട് മുന്നോട്ടുപോകാനാണ് ഇന്നലെ മാർച്ച് 23 തിങ്കളാഴ്ച അനുവാദം നല്‍കിയിരിക്കുന്നത്. ഇറ്റലിയിൽ നിന്നുള്ള രണ്ടു പേരും, അയർലണ്ട്, ഫ്രാൻസ്, പോളണ്ട്, സ്പെയിൻ എന്നിവിടങ്ങളിൽനിന്നുള്ള ഓരോരുത്തരും ഉൾപ്പെടെയുള്ള ഈ ആറുപേരും യൂറോപ്പിൽനിന്നുള്ളവരാണ്. 1805 ജൂലൈ 17ന് റോമിൽ ജനിച്ച്, 1867 ഓഗസ്റ്റ് 11-ന് ലാത്സിയോ പ്രദേശത്തുള്ള അൽബാനോയിൽ അജഗണത്തെ ശുശ്രൂഷിക്കുന്നതിനിടെ മരണമടഞ്ഞ, അൽബാനോ രൂപതയുടെ മെത്രാനും, കർദ്ദിനാളുമായിരുന്ന ദൈവദാസൻ ലുദൊവീകോ അൽത്തിയേരിയെ വാഴ്ത്തപ്പെട്ട ഗണത്തിലേക്ക് ഉയര്‍ത്തും. തന്റെ രൂപതയിൽ ഗുരുതരമായ വിധത്തില്‍ പകർച്ചവ്യാധി പടര്‍ന്ന് പിടിച്ചപ്പോഴും വ്യക്തിപരമായി രോഗികളെ പരിചരിക്കുകയും ശുശ്രൂഷിക്കുകയും ചെയ്ത വ്യക്തിയായിരിന്നു അദ്ദേഹം. ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിനിടയിൽ, അദ്ദേഹത്തിന് കോളറ പിടിപെട്ടു. പിന്നീട് 1867 ഓഗസ്റ്റ് 11ന് അദ്ദേഹം നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടു. കഷ്ടപ്പെടുന്നവരെ സേവിക്കുന്നതിനിടയിൽ അദ്ദേഹം തന്റെ ജീവൻ നൽകിയതിനാൽ, സഭ അദ്ദേഹത്തിന്റെ മരണത്തെ ജീവത്യാഗമായാണ് അംഗീകരിക്കുന്നത്. ഇതോടൊപ്പം സഭയില്‍ നിസ്തുലമായ വിധത്തില്‍ ശുശ്രൂഷ ചെയ്ത അഞ്ച് വ്യക്തികളുടെ വീരോചിതപുണ്യങ്ങൾ അംഗീകരിച്ചിട്ടുണ്ട്. 1886 ജൂലൈ 13-ന് അയർലണ്ടിലെ ബാലിമോയിൽ ജനിച്ച് രൂപത വൈദികനായിത്തീർന്ന ദൈവദാസൻ എഡ്‌വേഡ് ജോസഫ് ഫ്ളാനഗനാണ് ഒരാൾ. ബോയ്സ് ടൌൺ എന്ന പേരിൽ യുവജനങ്ങൾക്കായി ഒരിടം സ്ഥാപിച്ച ഇദ്ദേഹം, 1948 മെയ് 15-ണ് ജർമനിയിലെ ബെർലിനിൽവച്ചാണ് മരണമടഞ്ഞത്.1903 ജൂലൈ 30ന് ഫ്രാൻസിലെ ലിയോണിൽ ജനിച്ച്, രൂപതാവൈദികനായ എൻറിക് കഫാറെലിന്റെ വീരോചിത പുണ്യങ്ങളും പരിശുദ്ധ സിംഹാസനം അംഗീകരിച്ചു. എക്വിപ് നോത്റ് ദാം എന്ന അസോസിയേഷന്റെയും "ഉത്ഥാനമാതാവിന്റെ സഹോദര്യ സമൂഹം" എന്ന സെക്കുലർ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും സ്ഥാപകനായ അദ്ദേഹം 1996 സെപ്റ്റംബർ 18ന് ഫ്രാൻസിലെ ബൊവേയിൽവച്ചാണ് മരണമടഞ്ഞത്. 1865 ജനുവരി 30ന് ഇന്നത്തെ പോളണ്ടിന് കീഴിലുള്ള വോറിത്തിയിൽ ജനിച്ച ദൈവദാസി സ്തനിസ്ളാവയുടെ വീരോചിത പുണ്യങ്ങളും അംഗീകരിക്കപ്പെട്ടു. വിശുദ്ധ വിൻസെന്റ് ഡി പോൾ സന്യാസ സമൂഹത്തിലെ അംഗമായിരിന്നു അവര്‍. 1950 ഡിസംബർ 6-ന് ഗ്വാട്ടിമാലയിലെ തലസ്ഥാനത്താണ് ഈ ദൈവദാസി മരണമടഞ്ഞത്. റൊമേറോ ആൽഗറീൻ, ജ്യുസേപ്പേ കസ്തഞ്ഞെത്തി എന്നിവരുടെ വീരോചിതപുണ്യങ്ങളും അംഗീകരിക്കപ്പെട്ടു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-03-24-15:34:42.jpg
Keywords: വിശുദ്ധ