Contents
Displaying 25931-25940 of 26058 results.
Content:
26389
Category: 15
Sub Category:
Heading: വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: പത്തൊൻപതാം തീയതി
Content: "യാക്കോബ്, മറിയത്തിന്റെ ഭർത്താവായ ജോസഫിന്റെ പിതാവായിരുന്നു. അവളിൽ നിന്നു ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു" (മത്തായി 1:16) #{red->n->n-> വിശുദ്ധ യൌസേപ്പിതാവ് നല്‍മരണ മദ്ധ്യസ്ഥന്‍ }# മരണം കേവലം സ്വാഭാവിക പ്രതിഭാസമല്ല. അതിന് സനാതനമായ ഒരു അര്‍ത്ഥമുണ്ട്. മിശിഹായുടെ പെസഹാ രഹസ്യത്തിന്‍റെ പ്രകാശത്തില്‍ മരണത്തെ നാം വീക്ഷിക്കണം. മരണം ശരീരത്തില്‍ നിന്നുള്ള ആത്മാവിന്‍റെ വേര്‍പാടാണ്. എന്നാല്‍ അത് നിത്യമായ ഐക്യത്തിനു വേണ്ടിയാണ്. ഒരു കൃസ്ത്യാനിയെ സംബന്ധിച്ചിടത്തോളം മരണം ഭയാനകമല്ല. അത് സ്വര്‍ഗ്ഗീയ പിതാവിന്‍റെ ക്ഷണമാണ്. പാരത്രിക ജീവിതത്തിലേക്കുള്ള ജനനമാണ്. നമുക്ക് മരണത്തില്‍ ദൈവത്തെ കണ്ടെത്തുവാന്‍ സാധിച്ചാല്‍ മരണത്തെ കീഴടക്കാം. നമ്മുടെ വന്ദ്യപിതാവ് മാര്‍ യൗസേപ്പ് മരണത്തെ കീഴടക്കി. വിശുദ്ധ യൗസേപ്പിനെ മിശിഹായുടെ പരസ്യജീവിത കാലത്തു നാം ഒരിക്കലും ദര്‍ശിക്കുന്നില്ല. തന്നിമിത്തം അദ്ദേഹം ഈശോയുടെ രഹസ്യജീവിത പരിസമാപ്തിയോടടുത്ത് മരണമടഞ്ഞിരിക്കണമെന്നാണ് കരുതുന്നത്. വിശുദ്ധ യൗസേപ്പിന്‍റെ മരണം ഏറ്റവും സൗഭാഗ്യപൂര്‍ണ്ണമായിരുന്നു. പരിശുദ്ധ കന്യകയുടെ സാന്നിധ്യത്തില്‍ ഈശോയുടെ തൃക്കരങ്ങളിലായിരുന്നു അദ്ദേഹത്തിന്‍റെ മരണം. പാപമോ ലൗകിക സമ്പത്തോ സ്ഥാനമാനങ്ങളോ മറ്റേതെങ്കിലും വസ്തുവോ ആ പാവനാത്മാവിന്‍റെ മരണത്തെ ശോകപൂര്‍ണ്ണമാക്കിയില്ല. മറിച്ച് അതും ഒരു സ്നേഹനിദ്രയായിരുന്നു. തന്നിമിത്തം അദ്ദേഹം ഉത്തമ മരണത്തിന്‍റെ മാതൃകയാണ്. നല്‍മരണ മദ്ധ്യസ്ഥനുമാണ്. ഒരു വ്യക്തിയുടെ ജീവിതവിജയം ഒരു നല്ല മരണത്തെ ആശ്രയിച്ചാണിരിക്കുന്നത്. മരണ സമയത്ത് വരപ്രസാദാവസ്ഥയിലാണ് ആത്മാവെങ്കില്‍ മരണം ഒരിക്കലും ഭയാനകമല്ല. പാപവും ലൗകിക സമ്പത്തിനോടുള്ള അതിരുകടന്ന സ്നേഹവുമാണ് പലപ്പോഴും മരണത്തെ ഭയാനകമാക്കുന്നത്. ഒരു കൃസ്ത്യാനി ഉത്തമ ക്രിസ്ത്യാനിയായി ജീവിച്ചതു കൊണ്ട് ഒരിക്കലും മരണ സമയത്ത് ഖേദിക്കേണ്ടതായി വന്നിട്ടില്ലായെന്ന്‍ ആംഗ്ലേയ സാഹിത്യകാരനായ ഹില്ലയര്‍ബല്ലക്ക് പ്രസ്താവിച്ചിട്ടുണ്ട്. നേരെമറിച്ച്, ദൈവത്തെയും സഹോദരങ്ങളെയും സ്നേഹിക്കാതെ ജീവിതാന്തസ്സിന്‍റെ കടമകള്‍ ശരിയായി നിര്‍വഹിക്കാതിരുന്നവര്‍ ജീവിതത്തെ പഴാക്കി കളഞ്ഞവര്‍ മരണസമയത്ത് ഓരോ മനുഷ്യാത്മാവും അന്തിമമായ തെരഞ്ഞെടുപ്പ് നടത്തും. ജീവിതകാലത്ത് ചെയ്തിട്ടുള്ള സകല പ്രവൃത്തികളും വിചാരങ്ങളും എല്ലാം അതില്‍ സ്വാധീന ശക്തി ചെലുത്തും. വി. യൗസേപ്പ് അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ എല്ലായ്പ്പോഴും ദൈവത്തിനും ഈശോമിശിഹായ്ക്കും സംപ്രീതിജനകമായവ മാത്രം പ്രവര്‍ത്തിച്ചു. പ. കന്യകയെ സ്നേഹിച്ചിരുന്നു. അയല്‍വാസികളെയും സ്നേഹിച്ചു. ദൈവോന്മുഖമായ ജീവിതമാണ് നയിച്ചിരുന്നത്. തന്നിമിത്തമത്രേ സൗഭാഗ്യപൂര്‍ണ്ണവും സമാധാനപരവുമായ ഒരു മരണം കൈവരിച്ചത്. ജീവിതം എപ്രകാരമാണോ അപ്രകാരമായിരിക്കും മരണം. #{red->n->n->സംഭവം}# കേരളത്തില്‍ മാര്‍ യൗസേപ്പിതാവിന്‍റെ നാമധേയത്തിലുള്ള ഒരു പ്രശസ്ത ദൈവാലയത്തിലെ വൈദികന്‍റെ സാക്ഷ്യമാണ് താഴെ കാണുന്നത്. മാര്‍ യൗസേപ്പിതാവിന്‍റെ തിരുനാള്‍ വര്‍ഷം തോറും ഭക്തിപൂര്‍വ്വം ആഘോഷിക്കുന്ന ഒരു ദൈവാലയത്തില്‍ രണ്ടു ചാക്കുകള്‍ നിറയെ അരിയുമായി ഒരു മോട്ടോര്‍ കാറില്‍ ഒരു കുടുംബം എത്തി. അവര്‍ പറഞ്ഞ സാക്ഷ്യമാണിത്. അവര്‍ അവരുടെ മത്സ്യബന്ധന ബോട്ട് കടലിലിറക്കിയ ദിവസം അതിന് സെന്‍റ് ജോസഫ് എന്നു പേരു നല്‍കി പ്രതിഷ്ഠിച്ചു. തങ്ങളുടെ ബോട്ടിനും അതില്‍ പണിയെടുക്കുന്ന പക്ഷം യാതൊരപകടവും ഉണ്ടാകാതിരിക്കാന്‍ വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാള്‍ ദിവസം ഒരു ചാക്ക് അരി പാവപ്പെട്ടവരുടെ ഇടയില്‍ വിതരണം ചെയ്യുമെന്നായിരുന്നു നേര്‍ച്ച. മൂന്നു നാലു മാസങ്ങള്‍ക്കു ശേഷം, ഒരു ദിവസം പുറംകടലില്‍ മത്സ്യബന്ധനത്തിനായിപ്പോയ നാല് ബോട്ടുകളില്‍ ഒന്ന്‍ സെന്‍റ് ജോസഫ് ആയിരുന്നു. കനത്ത കാറ്റും മഴയും കടലിലുണ്ടായി. കടല്‍ക്ഷോഭം കൊണ്ട് ബോട്ടുകള്‍ ഇളകി മറിഞ്ഞു. മൂന്നു ബോട്ടുകളും തിരമാലകളില്‍പ്പെട്ടു തകര്‍ന്നതാണ്. അവയിലുണ്ടായിരുന്ന ആളുകള്‍ നീന്തി. പതിമൂന്നു പേര്‍ക്ക് ജീവാപായം സംഭവിച്ചു. സെന്‍റ് ജോസഫ് ബോട്ടു മാത്രം മറിയാതെ രക്ഷപെട്ടു. മറ്റു ബോട്ടുകളില്‍ കയറിയിരുന്ന ഹതഭാഗ്യരില്‍ ശേഷിച്ചവരെ സെന്‍റ് ജോസഫ് ബോട്ടിലെ ആളുകള്‍ രക്ഷപെടുത്തി. മാര്‍ യൗസേപ്പിന്‍റെ മദ്ധ്യസ്ഥതയാല്‍ തങ്ങള്‍ക്കുണ്ടായ അനുഗ്രഹത്താല്‍ സന്തുഷ്ടചിത്തരായ അവര്‍ നേരത്തെ നേര്‍ച്ച നേര്‍ന്നതിനു പുറമെ ഒരു ചാക്ക് അരി കൂടി ആ വിശുദ്ധന്‍റെ സ്തുതിക്കായി പാവപ്പെട്ടവരുടെ ഇടയില്‍ വിതരണം ചെയ്യുവാന്‍ തയ്യാറായി. #{red->n->n->ജപം}# ഞങ്ങളുടെ വത്സലപിതാവായ മാര്‍ യൗസേപ്പേ, അങ്ങ് ഈശോ മിശിഹായുടെ തൃക്കരങ്ങളില്‍ പ. കന്യകയുടെ സാന്നിദ്ധ്യത്തില്‍ സമാധാന പൂര്‍ണ്ണമായി മരണം പ്രാപിച്ചുവല്ലോ. പാപികളായ ഞങ്ങളുടെ മരണ സമയത്ത് ഈശോയുടെയും പ. കന്യകാമറിയത്തിന്‍റെയും അങ്ങയുടെയും സഹായം ഞങ്ങള്‍ക്കു നല്‍കണമേ. അപ്രകാരം ഞങ്ങള്‍ നിത്യാനന്ദ സൗഭാഗ്യത്തില്‍ ചേരുവാന്‍ അര്‍ഹമായിത്തീരട്ടെ. നല്ല മരണത്തിനു പ്രതിബന്ധമായ പാപത്തെയും അതിന്‍റെ സാഹചര്യങ്ങളെയും ലൗകിക വസ്തുക്കളോടുള്ള അതിരു കടന്ന സ്നേഹത്തെയും പരിത്യജിക്കുവാനുള്ള ധീരത ഞങ്ങള്‍ക്കു നല്‍കണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1. ത്രിത്വ. #{red->n->n->വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ}# കര്‍ത്താവേ, അനുഗ്രഹിക്കണമേ (കര്‍ത്താവേ...) മിശിഹായെ, അനുഗ്രഹിക്കണമേ. (മിശിഹായെ...) കര്‍ത്താവേ, അനുഗ്രഹിക്കണമേ. (കര്‍ത്താവേ...) മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ, (മിശിഹായെ...) മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. (മിശിഹായെ...) സ്വര്‍ഗ്ഗസ്ഥനായ പിതാവേ, (ഞങ്ങളെ അനുഗ്രഹിക്കണമേ) ലോകരക്ഷകനായ ക്രിസ്തുവേ, പരിശുദ്ധാത്മാവായ ദൈവമേ, ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ, . പരിശുദ്ധ മറിയമേ, (ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ) വിശുദ്ധ യൗസേപ്പേ, ദാവീദിന്‍റെ വിശിഷ്ട സന്താനമേ, ഗോത്രപിതാക്കളുടെ പ്രകാശമേ, ദൈവജനനിയുടെ ഭര്‍ത്താവേ, പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ, ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ, മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ, തിരുക്കുടുംബത്തിന്‍റെ നാഥനേ, എത്രയും നീതിമാനായ വി. യൗസേപ്പേ, മഹാ വിരക്തനായ വി.യൗസേപ്പേ, മഹാ വിവേകിയായ വി. യൗസേപ്പേ, മഹാ ധീരനായ വി. യൗസേപ്പേ, അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ, മഹാ വിശ്വസ്തനായ വി. യൗസേപ്പേ, ക്ഷമയുടെ ദര്‍പ്പണമേ, ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ, തൊഴിലാളികളുടെ മാതൃകയേ, കുടുംബജീവിതത്തിന്‍റെ അലങ്കാരമേ, കന്യകകളുടെ സംരക്ഷകാ, കുടുംബങ്ങളുടെ ആധാരമേ, നിര്‍ഭാഗ്യരുടെ ആശ്വാസമേ, രോഗികളുടെ ആശ്രയമേ, മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ, പിശാചുക്കളുടെ പരിഭ്രമമേ, തിരുസ്സഭയുടെ പാലകാ, ഭൂലോകപാപ....(3) (നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു. (സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി. #{red->n->n->പ്രാര്‍ത്ഥിക്കാം}# അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെയെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍. #{red->n->n->സുകൃതജപം}# നല്‍മരണ മദ്ധ്യസ്ഥനായ മാര്‍ യൗസേപ്പേ, ഞങ്ങളെ നല്‍മരണം പ്രാപിക്കുവാന്‍ ഇടയാക്കണമേ. #{red->n->n->ആത്മ ശരീരങ്ങളെ യൗസേപ്പിതാവിനു കാഴ്ച വച്ച് ഏല്‍പ്പിക്കുന്ന ജപം}# എത്രയും മഹത്വമുള്ള ഞങ്ങളുടെ മദ്ധ്യസ്ഥനായിരിക്കുന്ന മാര്‍ യൗസേപ്പു പിതാവേ! അങ്ങേ പരിശുദ്ധതയേയും പരലോകത്തില്‍ അനുഭവിക്കുന്ന മഹത്വത്തെയും ചിന്തിച്ചു ഞങ്ങള്‍ ആശ്ചര്യപ്പെടുന്നു. ആകയാല്‍ ഞങ്ങള്‍ അങ്ങേ വന്ദിച്ച് ഞങ്ങളെ അങ്ങേയ്ക്ക് സ്വന്ത അടിമകളായി കാഴ്ച വച്ചു. ഞങ്ങളുടെ ശരീരത്തിലും ആത്മാവിലും ഉള്ളതൊക്കെയും അങ്ങേ ഏല്‍പ്പിച്ചു കൊള്ളുന്നു. ഞങ്ങളുടെ ശരീരത്തെയും അതിന്‍റെ പഞ്ചേന്ദ്രിയങ്ങളെയും കാത്തു കൊള്ളണമേ. ഞങ്ങളുടെ ആത്മാവിനെയും അതിന്‍റെ ശക്തിയെയും കാത്തു കൊള്ളണമേ. ആന്തരേന്ദ്രിയങ്ങളും ആത്മാവും ദൈവതിരുമനസ്സോട് ഒന്നിച്ചിരുന്നതിന്‍ വണ്ണം ഞങ്ങളുടെ ആന്തരീകവും ബാഹ്യവുമായ ഇന്ദ്രിയങ്ങളും ദൈവതിരുമനസ്സോടു ഒന്നിച്ചിരിക്കുവാന്‍ വേണ്ട അനുഗ്രഹം നല്‍കേണമേ. അങ്ങേ തിരുനാളാല്‍ ചരിക്കുന്ന ഇന്നു ഞങ്ങളുടെ പ്രധാന മദ്ധ്യസ്ഥനായിട്ടും ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കുന്ന ആളായിട്ടും അങ്ങയേ ഞങ്ങള്‍ തെരഞ്ഞെടുക്കുന്നു. ഇനിമേല്‍ അങ്ങയെപ്രതി ഒരു സല്‍കൃത്യമെങ്കിലും ചെയ്യാത്ത ദിവസമുണ്ടായിരിക്കയില്ല. എല്ലായ്പ്പോഴും പ്രത്യേകം ഞങ്ങളുടെ മരണ നേരത്തിലും ഞങ്ങളെ കാത്തു രക്ഷിച്ച് അങ്ങയോടു കൂടെ അങ്ങേ തിരുപുത്രനെയും മണവാട്ടിയേയും കണ്ട് സ്തുതിച്ചു വാഴ്ത്തുവാന്‍ മനോഗുണം തരുവിക്കേണമേ. ആമ്മേന്‍. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/Calendar/3?type=15 }} ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/ChristianPrayer/ChristianPrayer-2026-03-16-23:38:51.jpg
Keywords: വണക്കമാസ

26390
Category: 15
Sub Category:
Heading: വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: ഇരുപതാം തീയതി
Content: "ഇവന്‍ ആ തച്ചന്റെ മകനല്ലേ? മറിയമല്ലേ ഇവന്റെ അമ്മ? യാക്കോബ്, ജോസഫ്, ശിമയോന്‍, യൂദാസ് എന്നിവരല്ലേ ഇവന്റെ സഹോദരന്‍മാര്‍?" (മത്തായി 13:55). #{red->n->n-> വിശുദ്ധ യൗസേപ്പ് അനുഭവിച്ച ദുഃഖങ്ങളുടെ വ്യാപ്തി}# "യേശു ശിഷ്യന്‍മാരോട് അരുളിച്ചെയ്തു: ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ" (മത്തായി 16:24). മിശിഹായേ അനുഗമിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കെല്ലാവര്‍ക്കും സഹനത്തിനുള്ള അവസരങ്ങള്‍ ഉണ്ടാകും. വാസ്തവത്തില്‍ കുരിശുകള്‍ ഈശോയുമായിട്ടുള്ള ഐക്യത്തിനുളള ക്ഷണമാണ്. ദൈവമാതാവായ പ. കന്യക, അവിടുത്തെ പരിത്രാണന കര്‍മ്മത്തില്‍ സഹകരിച്ച് ഈശോമിശിഹായുടെ പീഡാനുഭവത്തില്‍ ഭാഗഭാക്കായി. അത് കൊണ്ട് അവള്‍ സഹരക്ഷക, വ്യാകുലാംബിക എന്നെല്ലാമുള്ള അഭിനന്ദനങ്ങള്‍ക്കര്‍ഹയായി. ജീവിതത്തിലെ സഹനങ്ങളിലൂടെ നാം മിശിഹായുടെ രക്ഷണീയ കര്‍മത്തില്‍ പങ്കുചേരുന്നത് വഴി നാം സഹരക്ഷകരായിത്തീരുന്നു. ഈശോമിശിഹായുടെ വളര്‍ത്തുപിതാവായ മാര്‍ യൗസേപ്പു പിതാവ് സഹനങ്ങളെ സന്തോഷത്തോടെ ഏറ്റെടുത്ത വ്യക്തിയായിരിന്നു. തിരുക്കുടുംബം എല്ലാ വര്‍ഷവും പെസഹാത്തിരുന്നാളിനു ഓര്‍ശ്ലത്തെയ്ക്ക് തീര്‍ത്ഥയാത്ര നടത്തിയിരിന്നു. ഈശോയ്ക്ക് പന്ത്രണ്ട് വയസ്സായിരുന്നപ്പോള്‍ പതിവ് പോലെ അവര്‍ ഓര്‍ശ്ലം ദൈവാലയത്തിലേക്ക് ദൈവാരാധനയ്ക്കായി പുറപ്പെട്ടു. ദൈവാരാധന കഴിഞ്ഞ് എല്ലാവരും ഭവനങ്ങളിലേക്ക് മടങ്ങി. ദിവ്യകുമാരന്‍ മാത്രം ഓര്‍ശ്ലത്ത് വസിച്ചു. അക്കാലഘട്ടങ്ങളില്‍, പുരുഷന്‍മാരും സ്ത്രീകളും രണ്ടു വഴിക്കാണ് യാത്ര കഴിക്കുക. ഒരു ദിവസത്തെ യാത്ര കഴിഞ്ഞാണ് അവര്‍ തമ്മില്‍ കണ്ടുമുട്ടുന്നത്. അതിനാല്‍ തന്നെ ഉണ്ണിമിശിഹാ മാതാവിന്‍റെ കൂടെ ഉണ്ടായിരിക്കുമെന്ന് വി. യൗസേപ്പും, വളര്‍ത്തുപിതാവിന്‍റെ കൂടെ ഉണ്ടായിരിക്കും എന്ന്‍ പ. കന്യകയും വിചാരിച്ചിരിക്കണം. കൂടാതെ കുട്ടികളും സംഘം ചേര്‍ന്നാണ് യാത്ര തിരിക്കുക. അക്കൂട്ടത്തില്‍ ഈശോ ഉള്‍പ്പെട്ടിരിക്കാമെന്നും ആ മാതാപിതാക്കള്‍ കരുതിയിട്ടുണ്ടാവാം. ഏതായാലും ഒരു ദിവസത്തെ യാത്രയ്ക്കു ശേഷമാണ് ദിവ്യസുതന്‍ തങ്ങളോടു കൂടി ഇല്ലെന്നുള്ള വസ്തുത കന്യാംബികയും വിശുദ്ധ യൗസേപ്പും മനസ്സിലാക്കുന്നത്. വി. യൗസപ്പ് വളര്‍ത്തുപിതാവാണെങ്കിലും പിതൃനിര്‍വിശേഷമായ സ്നേഹം ഈശോയോടുണ്ടായിരുന്നു. അതിനാല്‍ മാര്‍ യൗസേപ്പും കന്യകാമേരിയും കൂടി ദിവ്യസുതനെ അന്വേഷിച്ചു പുറപ്പെട്ടു. ബന്ധുക്കളുടെയും പരിചിതരുടെയും ഇടയില്‍ ഉണ്ണിമിശിഹായെ അന്വേഷിച്ചു. തങ്ങളുടെ ഉത്തരവാദിത്വരഹിതമായ പ്രവൃത്തിയോ, അനാസ്ഥയോ നിമിത്തമാണോ ദിവ്യകുമാരന്‍ തങ്ങളെ ഉപേക്ഷിച്ചത് എന്നുള്ള സംശയവും ഭയവും അവര്‍ക്കുണ്ടായിരുന്നിരിക്കാം. പ്രിയ മകനേ കാണാതാകുമ്പോള്‍ മാതാപിതാക്കന്മാര്‍ക്ക് ഉണ്ടാകുന്ന ഹൃദയവേദന എത്ര കഠിനമായിരിക്കുമെന്ന് ഒന്നു ചിന്തിച്ച് നോക്കുക. ഏതായാലും മൂന്നാം ദിവസം ദേവാലയത്തില്‍ വച്ച് നിയമജ്ഞരുമായി തര്‍ക്കിക്കുന്ന രംഗമാണ് അവര്‍ കാണുന്നത്. പരിശുദ്ധ അമ്മ ഖേദം നിറഞ്ഞ സ്വരത്തില്‍ ഇപ്രകാരം ചോദിച്ചു. "മകനെ, നീ എന്തുകൊണ്ടാണ് ഇപ്രകാരം ചെയ്തത്. ഞാനും നിന്‍റെ പിതാവും ദുഃഖത്തോടുകൂടി നിന്നെ അന്വേഷിക്കുകയായിരുന്നു." അപ്പോള്‍ ഈശോ ഇപ്രകാരം അരുളിച്ചെയ്തു. "നിങ്ങള്‍ എന്തുകൊണ്ട് എന്നെ അന്വേഷിച്ചു. ഞാന്‍ എന്‍റെ പിതാവിന്‍റെ ഭവനത്തിലായിരിക്കേണ്ടയോ?" വിശുദ്ധ യൗസേപ്പിന്‍റെ ദുഃഖം അഗാധമായിരുന്നു എന്ന്‍ ദിവ്യജനനി തന്നെ പറയുന്നു. എങ്കിലും ഈശോയെ കണ്ടപ്പോള്‍ അവരുടെ ദുഃഖമെല്ലാം മാറി. നമ്മുടെ ജീവിതത്തിലെ ക്ലേശങ്ങളില്‍ ഭാഗ്നാശരാകാതെ ദൈവത്തെ അന്വേഷിക്കുന്നെങ്കില്‍ ദൈവം നമ്മെ സഹായിക്കും. മാര്‍ യൗസേപ്പിന്‍റെ മാതൃക നമുക്ക് സഹനത്തെ പ്രശാന്തമായി അഭിമുഖീകരിക്കുവാനുള്ള പ്രചോദനം നല്‍കുന്നു. #{red->n->n->സംഭവം}# പേരുകൊണ്ടു മാത്രം ക്രിസ്ത്യാനിയായ ഒരു ധനികന്‍ ജീവിച്ചിരുന്നു. അയാള്‍ ഒരു ബസ് വാങ്ങി. ജോസഫ് എന്ന പേരോടു കൂടിയ യൗസേപ്പിതാവിന്‍റെ ഒരു ഭക്തനായിരുന്നു ബസ്സിന്‍റെ ആദ്യത്തെ ഉടമ. ബസ്സില്‍ സെന്‍റ് ജോസഫ് എന്ന പേര് പെയിന്‍റ് ചെയ്തിരുന്നു. മത തീക്ഷ്ണതയോ വിശ്വാസത്തിന്‍റെ കണിക പോലുമില്ലാത്ത പുതിയ ഉടമസ്ഥന്‍ ബസിന്‍റെ പേരു മായിച്ചുകളയുകയും തനിക്ക് തോന്നിയ ഓമനപ്പേര് ബസ്സിനു നല്‍കുകയും ചെയ്തു. എന്നാല്‍ ആ ബസ്സിലെ ഡ്രൈവര്‍ അക്രൈസ്തവനായ ഒരു വ്യക്തിയായിരുന്നു. അയാള്‍ ബസ് ഓടിക്കുമ്പോള്‍ വി. യൗസേപ്പിന്‍റെ പടം അതില്‍ തൂക്കിയിടുക പതിവായിരുന്നു. അങ്ങനെയിരിക്കെ അവിചാരിതമായി ഒരു അപകടം ഉണ്ടായി. മലഞ്ചെരിവിലൂടെ അനേകം ആളുകളെ കയറ്റിക്കൊണ്ടുപോയ ബസ് കൊക്കയിലേക്ക് വീണു. ഇരുന്നൂറ് അടിയോളം താഴ്ചയുള്ള അഗാധ ഗര്‍ത്തത്തിലേക്കാണ് ബസ് വീണത്. അത്ഭുതമെന്നു പറയട്ടെ. അതിലുണ്ടായിരുന്നവര്‍ക്ക് യാതൊരു കേടുപാടുകളുമുണ്ടായില്ല. ബസ്സിനു ചില്ലറ പരിക്കുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതില്‍ വിസ്മയം പൂണ്ട ആളുകളോട് കേവലം ക്രിസ്ത്യാനിപോലുമല്ലാത്ത ഡ്രൈവര്‍ പറഞ്ഞത് ശ്രദ്ധേയമാണ്. "ഞാന്‍ ക്രിസ്തുമത വിശ്വാസിയല്ലെങ്കിലും യേശുവിനെ എനിക്ക് വിശ്വാസമുണ്ട്. യേശുവിനെയും യേശുവിന്‍റെ അമ്മയേയും പരിപാലിച്ച ഈ പുണ്യദേഹം നമ്മെ കാത്തുകൊള്ളുമെന്നതില്‍ സംശയത്തിന് അവകാശമില്ല. അക്രൈസ്തവനായ ആ മനുഷ്യന്‍റെ വാക്കുകള്‍ കേട്ട മാത്രയില്‍ ശ്രോതാക്കള്‍ വിസ്മയിച്ചു എന്നു മാത്രമല്ല, ഭക്തകാര്യങ്ങളില്‍ ഉദാസീനനായിരുന്ന ബസ്സുടമ മാര്‍ യൗസേപ്പിതാവിന്‍റെ ഉത്തമഭക്തനായിത്തീരുകയും ചെയ്തു. #{red->n->n->ജപം}# മാര്‍ യൗസേപ്പിതാവേ, ഉണ്ണിമിശിഹായെ പന്ത്രണ്ടാമത്തെ വയസ്സില്‍ കാണാതെ പോയപ്പോള്‍ അവിടുന്ന്‍ സീമാതീതമായ ദുഃഖം അനുഭവിച്ചുവല്ലോ. ഞങ്ങള്‍ പാപത്താല്‍ ദൈവത്തെ നഷ്ടപ്പെടുത്തുമ്പോള്‍ ഉത്തമ മനസ്താപത്തോടുകൂടി അവിടുത്തെ അന്വേഷിക്കുവാനും അങ്ങുമായി രമ്യപ്പെട്ട് ഉത്തമമായ ക്രിസ്തീയ ജീവിതം നയിക്കുവാനുമുള്ള അനുഗ്രഹം ഞങ്ങള്‍ക്കു നല്‍കേണമേ. ജീവിത ക്ലേശങ്ങളില്‍ ഭാഗ്നാശരാകാതെ ദൈവസഹായത്തോടുകൂടി അതിനെ അതിജീവിക്കുവാനുള്ള ധൈര്യവും സ്ഥിരതയും ഞങ്ങള്‍ പ്രാപിക്കട്ടെ. ഈശോയെ അനുഗമിക്കുവാന്‍ കുരിശുകള്‍ സഹായകരമാണെന്ന് ഞങ്ങളെ പഠിപ്പിക്കേണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. #{red->n->n->വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ}# കര്‍ത്താവേ, അനുഗ്രഹിക്കണമേ (കര്‍ത്താവേ...) മിശിഹായെ, അനുഗ്രഹിക്കണമേ. (മിശിഹായെ...) കര്‍ത്താവേ, അനുഗ്രഹിക്കണമേ. (കര്‍ത്താവേ...) മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ, (മിശിഹായെ...) മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. (മിശിഹായെ...) സ്വര്‍ഗ്ഗസ്ഥനായ പിതാവേ, (ഞങ്ങളെ അനുഗ്രഹിക്കണമേ) ലോകരക്ഷകനായ ക്രിസ്തുവേ, പരിശുദ്ധാത്മാവായ ദൈവമേ, ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ, . പരിശുദ്ധ മറിയമേ, (ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ) വിശുദ്ധ യൗസേപ്പേ, ദാവീദിന്‍റെ വിശിഷ്ട സന്താനമേ, ഗോത്രപിതാക്കളുടെ പ്രകാശമേ, ദൈവജനനിയുടെ ഭര്‍ത്താവേ, പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ, ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ, മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ, തിരുക്കുടുംബത്തിന്‍റെ നാഥനേ, എത്രയും നീതിമാനായ വി. യൗസേപ്പേ, മഹാ വിരക്തനായ വി.യൗസേപ്പേ, മഹാ വിവേകിയായ വി. യൗസേപ്പേ, മഹാ ധീരനായ വി. യൗസേപ്പേ, അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ, മഹാ വിശ്വസ്തനായ വി. യൗസേപ്പേ, ക്ഷമയുടെ ദര്‍പ്പണമേ, ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ, തൊഴിലാളികളുടെ മാതൃകയേ, കുടുംബജീവിതത്തിന്‍റെ അലങ്കാരമേ, കന്യകകളുടെ സംരക്ഷകാ, കുടുംബങ്ങളുടെ ആധാരമേ, നിര്‍ഭാഗ്യരുടെ ആശ്വാസമേ, രോഗികളുടെ ആശ്രയമേ, മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ, പിശാചുക്കളുടെ പരിഭ്രമമേ, തിരുസ്സഭയുടെ പാലകാ, ഭൂലോകപാപ....(3) (നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു. (സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി. #{red->n->n->പ്രാര്‍ത്ഥിക്കാം}# അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെയെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍. #{red->n->n->സുകൃതജപം}# മാര്‍ യൗസേപ്പേ, ഞങ്ങള്‍ കുരിശുകള്‍ സഹിച്ച് ഈശോയെ അനുഗമിക്കുവാന്‍ സഹായിക്കണമേ. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/Calendar/3?type=15 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IK4V5PbUWIEFjQUN9WxQja}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/ChristianPrayer/ChristianPrayer-2026-03-16-23:40:01.jpg
Keywords: വണക്ക

26391
Category: 18
Sub Category:
Heading: വൈദികരിൽ സഭാത്മക ദർശനം വളർത്തുന്നതിൽ പരിശീലകർക്ക് വലിയ പങ്കുണ്ടെന്ന് മേജർ ആര്‍ച്ച് ബിഷപ്പ്
Content: കാക്കനാട്: വൈദിക വിദ്യാർത്ഥികളിൽ ആഴമായ സഭാത്മക ദർശനം രൂപപ്പെടുത്തുന്നതിനും അവരെ കാലഘട്ടത്തിന്റെ വെല്ലുവിളികൾ നേരിടാൻ പ്രാപ്തരാക്കുന്നതിനും സെമിനാരി പരിശീലകർക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്ന് സീറോമലബാർ സഭ മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. സീറോമലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന മേജർ സെമിനാരി പ്രൊഫസർമാരുടെ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭയുടെ ഭാവി വാഗ്ദാനങ്ങളെ വാർത്തെടുക്കുന്നതിൽ മേജർ സെമിനാരി അധ്യാപകർ വഹിക്കുന്ന നിർണ്ണായക പങ്ക് മേജര്‍ ആര്‍ച്ച് ബിഷപ്പ് അനുസ്മരിച്ചു. സെമിനാരി പരിശീലനം കേവലം ഒരു അക്കാദമിക് പഠനമല്ലെന്നും, മറിച്ച് സഭയുടെ തനിമയിലും പാരമ്പര്യത്തിലും അടിയുറച്ച ഒരു സഭാത്മക ജീവിതശൈലി രൂപപ്പെടുത്തലാണെന്നും മേജർ ആർച്ചുബിഷപ്പ് ഓർമ്മിപ്പിച്ചു. വൈദിക രൂപീകരണത്തിന്റെ അടിസ്ഥാന ശിലകളായ ആത്മീയം (Spiritual), അജപാലനം (Pastoral), മാനുഷികം (Human), ബൗദ്ധികം (Intellectual), പ്രേഷിതത്വം (മിഷനറി) എന്നീ അഞ്ചു തലങ്ങളിൽ ഊന്നിയുള്ള സമഗ്രമായ പരിശീലനമാണ് വിദ്യാർത്ഥികൾക്ക് നൽകേണ്ടത്. സുവിശേഷ മൂല്യങ്ങളിലും സഭാ പ്രബോധനങ്ങളിലും അധിഷ്ഠിതമായ ഒരു ദർശനം വിദ്യാർത്ഥികളിൽ വളർത്തിയെടുക്കാൻ പ്രൊഫസർമാർക്ക് സാധിക്കണമെന്നും മേജർ ആർച്ചുബിഷപ്പ് കൂട്ടിച്ചേർത്തു. മാറുന്ന അജപാലന സാഹചര്യങ്ങൾ കണക്കിലെടുത്ത് വൈദിക പരിശീലന പദ്ധതിയിൽ കാലോചിതമായ മാറ്റങ്ങൾ വരുത്താൻ സീറോമലബാർ മെത്രാൻ സിനഡ് തീരുമാനമനുസരിച്ചാണ് സെമിനാരി പരിശീലനത്തിൽ വരുത്തേണ്ട മാറ്റങ്ങളെയും അവയുടെ പ്രായോഗിക തലനങ്ങളെയുംകുറിച്ചു പഠിക്കുന്നതിനും വിശകലനം ചെയ്യുന്നതിനുമായി മേജർ സെമിനാരികളിലെ അധ്യാപകരുടെ സംഗമം വൈദി കർക്കുവേണ്ടിയുള്ള കമ്മീഷന്റെ നേതൃത്വത്തിൽ വിളിച്ചു ചേർത്തത്. വൈദിക രൂപീകരണത്തിന്റെ പ്രാഥമിക ഘട്ടമായ മൈനർ സെമിനാരി മുതൽ തന്നെ ഈ പരിഷ്കാരങ്ങൾ നടപ്പിലാക്കി തുടങ്ങാനാണ് സിനഡ് ലക്ഷ്യമിടുന്നത്. സഭയുടെ വിവിധ മേജർ സെമിനാരികളിൽ നിന്നുള്ള റെക്ടർമാർ, ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ്, പ്രൊഫസർമാർ തുടങ്ങിയവർ പങ്കെടുത്ത സംഗമത്തിൽ വൈദികർക്കുവേണ്ടിയുള്ള സിനഡൽ കമ്മീഷന്റെ ചെയർമാൻ മാർ ടോണി നീലങ്കാവിൽ, കമ്മീഷൻ അംഗം മാർ അലക്സ് താരാമംഗലം, സഭ ചാൻസലർ ഫാ. എബ്രഹാം കാവിൽപുരയിടത്തിൽ തുടങ്ങിയവർ സംസാരിച്ചു. വൈദികർക്കുവേണ്ടിയുള്ള കമ്മീഷൻ സെക്രട്ടറി ഫാ ടോം ഓലിക്കരോട്ട്, ഫാ അഗസ്റ്റിൻ കല്ലേലി, സിസ്റ്റർ ലെത്തീസിയ എസ്. എം. സി. എന്നിവർ നേതൃത്വം നൽകി. മാർച്ച് 15 -16 തീയതികളിലായി നടന്ന സംഗമത്തിൽ മംഗലപ്പുഴ, വടവാതൂർ, തൃശൂർ, കുന്നോത്ത് എന്നീ മേജർ സെമിനാരികളിൽനിന്നുള്ള പ്രൊഫസർമാരാണ് പങ്കെടുത്തത്.
Image: /content_image/India/India-2026-03-17-11:26:48.jpg
Keywords: റാഫേൽ തട്ടി

26392
Category: 9
Sub Category:
Heading: വാര്‍ധക്യത്തില്‍ എത്തിയവര്‍ക്കു പ്രത്യാശ പകരുന്ന 'ഗ്രേസ് ഫുൾ ധ്യാനം' മാര്‍ച്ച് 27 മുതല്‍
Content: ചങ്ങനാശേരി: വാർധക്യത്തിൽ എത്തിയവർക്ക് ആശ്വാസവും പ്രത്യാശയും പകര്‍ന്നുള്ള ചങ്ങനാശേരി അതിരൂപതയുടെ സീയോൻ ധ്യാന കേന്ദ്രം ഒരുക്കുന്ന 'ഗ്രേസ് ഫുൾ ധ്യാനം' മാര്‍ച്ച് 27 മുതല്‍ 30 വരെ നടക്കും. അറുപത് മുതൽ നൂറ് വയസുവരെ പ്രായമുള്ളവരെ മാത്രം കേന്ദ്രീകരിച്ചുള്ള താമസിച്ചുക്കൊണ്ടുള്ള മൂന്ന് ദിവസത്തെ ധ്യാനത്തിന് ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. തോമസ് പ്ലാപ്പറമ്പിൽ, ഫാ. ഷാജി തുമ്പേച്ചിറയിൽ എന്നിവര്‍ നേതൃത്വം നല്‍കും. പ്രായമുള്ളവർക്കായി നിലവില്‍ നടന്ന ഗ്രേസ് ഫുൾ ധ്യാനങ്ങള്‍ അനേകർക്ക് അനുഗ്രഹമായി മാറിയിരിന്നു. ജീവിത സായാഹ്നത്തിലെ ഒറ്റപ്പെടലും അവഗണനയും മറന്ന് സന്തോഷം കണ്ടെത്താൻ സഹായിക്കുന്ന ധ്യാനവിചിന്തനങ്ങളും പ്രാർത്ഥനയും വാർധക്യത്തിലെ പ്രശ്‌നങ്ങളും പ്രതിവിധികളും സംബന്ധിച്ച വിദഗ്‌ധരുടെ പ്രഭാഷണങ്ങളും സൗഖ്യദായക ശുശ്രൂഷകളും കൗൺസലിംഗും അനേകര്‍ക്ക് പ്രത്യാശ പകരുന്നുണ്ട്. വിദഗ്ധ ഡോക്ടർമാരും വൈദികരും നയിക്കുന്ന ധ്യാനത്തിൽ പങ്കെടുക്കാൻ വാർധക്യത്തിലെത്തിയ നിരവധിപ്പേരാണ് സീയോനിലേക്ക് കടന്നുവരുന്നത്. കൂടുതൽ വിവരങ്ങൾക്കും പേര് രജിസ്റ്റർ ചെയ്യാനും 8086399023, 9495107045 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.
Image: /content_image/Events/Events-2026-03-17-11:42:08.jpg
Keywords: ധ്യാന

26393
Category: 22
Sub Category:
Heading: കഷ്ടതകളിലും ദൈവത്തിന് നന്ദി പറയാം | ക്രൂശിതനിലേക്ക് | നോമ്പ് വിചിന്തനങ്ങൾ 30
Content: "സ്‌തോത്രഗീതം ആലപിച്ചശേഷം അവർ ഒലിവുമലയിലേക്കു പോയി" (മത്തായി 26:30). വലിയ നോമ്പിന്റെ ഈ വിശുദ്ധ വേളയിൽ, ഈശോയുടെ പീഡാനുഭവങ്ങളിലേക്കുള്ള പ്രവേശന കവാടമായി ഈ വചനം നിലകൊള്ളുന്നു. അന്ത്യത്താഴത്തിന്റെ ആത്മീയ നിർവൃതിയിൽ നിന്നും ഗത്സേമനിയിലെ ഏകാന്തതയിലേക്കും വേദനയിലേക്കും നടന്നുനീങ്ങുന്ന ഗുരുവിനെയും ശിഷ്യന്മാരെയും നമുക്കിവിടെ കാണാം. സ്തുതിഗീതങ്ങളോടെ തുടങ്ങുന്ന ഈശോയുടെ പീഡാനുഭവ യാത്ര എന്നു വേണമെങ്കിൽ ഈ വചനത്തെ വ്യാഖ്യാനിക്കാം. അന്ത്യത്താഴത്തിന് ശേഷം അവർ പാടിയത് സങ്കീർത്തനങ്ങൾ (Hallel - സങ്കീ. 113-118) ആണെന്ന് ബൈബിൾ പണ്ഡിതന്മാർ ചൂണ്ടിക്കാട്ടുന്നു. മരണത്തിന് തൊട്ടുമുമ്പും ദൈവത്തെ സ്തുതിക്കാൻ ഈശോ പഠിപ്പിക്കുകയാണ്. വിശുദ്ധ ജോൺ ക്രിസോസ്തം പഠിപ്പിക്കുന്നത് പോലെ, കഷ്ടതകൾ വരുമ്പോൾ മനസ്സിനെ തളർത്താൻ അനുവദിക്കാതെ ഈശോയെപ്പോലെ നാവുകൊണ്ട് ദൈവത്തെ സ്തുതിക്കാൻ നാം ശീലിക്കണം. പ്രാർത്ഥനയുടെയും പരിത്യാഗത്തിന്റെയും ഇടമായ ഒലിവുമലയിലേക്കുള്ള യാത്ര വെറുമൊരു യാത്രയല്ല, മറിച്ച് പിതാവിന്റെ ഹിതത്തിന് സ്വയം സമർപ്പിക്കാനുള്ള പുറപ്പാടാണ്. പഴയനിയമത്തിൽ ദാവീദ് രാജാവ് തന്റെ മകൻ അബ്ശാലോമിൽ നിന്ന് രക്ഷപെടാൻ കണ്ണുനീരോടെ ഒലിവുമല കയറിയത് (2 സാമുവൽ 15:30) ഈശോയുടെ പീഡാനുഭവത്തിന്റെ മുൻനിഴലായി കാണാം. കഷ്ടതകളിലും ദൈവത്തിന് നന്ദി പറയുവാൻ പഠിക്കണം. സുഖലോലുപതകളിൽ നിന്ന് മാറി പ്രാർത്ഥനയ്ക്കായി സമയം കണ്ടെത്തണം. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/SeasonalReflections/SeasonalReflections-2026-03-17-11:50:34.jpg
Keywords:

26394
Category: 1
Sub Category:
Heading: മോൺ. ജോഷി ജോർജ് പൊട്ടയ്ക്കൽ അഭിഷിക്തനായി
Content: മയിൻസ്: എഡി 304ൽ സ്ഥാപിതമായ മയിൻസ് രൂപതയുടെ ഏഴാമത്തെ സഹായമെത്രാനായി കർമലീത്ത സന്യാസ സമൂഹാംഗവും കോതമംഗലം രൂപതാംഗവുമായ മോൺ. ജോഷി ജോർജ് പൊട്ടയ്ക്കൽ അഭിഷിക്തനായി. മയിൻസ് ബിഷപ്പ് ഡോ. പീറ്റർ കോൾഗ്രാഫ് അഭിഷേകകർമങ്ങൾക്കു മുഖ്യകാർമികത്വം വഹിച്ചു. ഫ്രൈബുർഗ് ആർച്ച് ബിഷപ്പ് ഡോ. സ്റ്റെഫാൻ ബുർഗർ, ബ്രസീലിലെ ഇതൈറ്റുബ രൂപതാ ബിഷപ്പ് ഡോ. വിൽമർ സാൻറ്റിൻ ഒ.കാം എന്നിവർ സഹകാർമികരായിരുന്നു. ചടങ്ങിൽ 14 ബിഷപ്പുമാർ പങ്കെടുത്തു. കേരളത്തിൽനിന്നു കോതമംഗലം രൂപത ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, യൂറോപ്പിലെ സീറോമലബാർ സഭയുടെ അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത്, കർമലീത്ത മാതൃസഭ ജനറാൾ സ്പെയിൻകാരനായ ഫാ. ദെസിദേരിയോ ഗാർസിയ, കേരളത്തിൽനിന്നുള്ള ജനറൽ കൗൺസിലർ ഫാ. റോബർട്ട് പുതുശേരി, ജർമൻ പ്രോവിൻഷ്യൽ ഫാ. പീറ്റർ ഷ്രോഡർ, സെൻ്റ് തോമസ് പ്രൊവിൻസ് ഇന്ത്യ പ്രോവിൻഷ്യൽ ഫാ. തങ്കച്ചൻ പോൾ ഞാളിയത്ത് എന്നിവരും കർമലീത്ത സന്യാസസമൂഹാംഗങ്ങളും സിസ്റ്റേഴ്സും ജർമനിയിൽ സേവനം ചെയ്യുന്ന മലയാളി വൈദികരും സന്യസ്‌തരും പങ്കെടുത്തു. താൻ ഇവിടെ നിൽക്കുന്നത് പരിമിതികളോടും ബലഹീനതകളോടുംകൂടിയാണെന്നും മനുഷ്യരുടെ കണ്ണിൽ പരിപൂർണ രല്ലാത്തവരെയും ദൈവം പലപ്പോഴും തെരഞ്ഞെടുത്തുകൊണ്ടിരിക്കുകയാണെന്നും മോൺ. ജോഷി ജോർജ് പൊട്ടയ്ക്കൽ നന്ദി പ്രസംഗത്തിൽ പറഞ്ഞു. വിവിധ രാജ്യങ്ങളിൽനിന്നുള്ള വിശ്വാസികളും രാഷ്ട്രീയ സാമൂഹികരംഗങ്ങളിലെ പ്രതിനിധികളും ബിഷപ്പ് ജോഷി ജോർജിന്റെ കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു. 22 വർഷമായി ജർമനിയിൽ ശുശ്രൂഷ ചെയ്യുന്ന മോൺ. ജോഷി ജോർജ് പൊട്ടയ്ക്കലിനെ 2025 നവംബർ 26നാണ് ലെയോ പതിനാലാമൻ മാർപാപ്പ മയിൻസിലെ സഹായമെത്രാനായി നിയമിച്ചത്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-03-17-12:10:14.jpg
Keywords: അഭിഷി

26395
Category: 1
Sub Category:
Heading: ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ജെറുസലേമിലെ തിരുക്കല്ലറ ദേവാലയത്തിനു കേടുപാട്
Content: ജെറുസലേം: ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഈശോയെ അടക്കം ചെയ്ത കല്ലറ സ്ഥിതി ചെയ്യുന്ന ജെറുസലേമിലെ ഹോളി സെപ്പൽക്കർ ദേവാലയത്തിനു കേടുപാട്. മിസൈലിന്റെ ഭാഗങ്ങൾ ഹോളി സെപ്പൽക്കർ ദേവാലയം, അർമേനിയൻ പാത്രിയാർക്കേറ്റ് മന്ദിരം, അൽ-അഖ്സ പള്ളിക്ക് സമീപമുള്ള ടെമ്പിൾ മൗണ്ട് എന്നിവയിൽ വീണതായി ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ജെറുസലേമിലെ പുണ്യസ്ഥലങ്ങളിൽ മിസൈലുകൾ വിക്ഷേപിച്ച ഇറാന്റെ നടപടിയെ ഇസ്രായേൽ സർക്കാർ അപലപിച്ചു. ആക്രമണം യഹൂദരെയും മുസ്ലീങ്ങളെയും ക്രൈസ്തവരെയും ഒരുപോലെ അപകടത്തിലാക്കുന്നതാണെന്നും ഇസ്രായേൽ വിദേശകാര്യ മന്ത്രാലയ വക്താവ് ഓറൻ മാർമോർസ്റ്റീൻ ചൂണ്ടിക്കാട്ടി. ഇറാനിൽ നിന്ന് വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ തിരുക്കല്ലറ ദേവാലയ പരിസരത്താണ് വീണതെന്നും ഇറാൻ ഭരണകൂടം ജെറുസലേമിലെ പുണ്യസ്ഥലങ്ങളെയാണ് ലക്ഷ്യമിടുന്നതെന്നും ആക്രമണം നഗരത്തിലെ പ്രധാന പുണ്യസ്ഥലങ്ങളെ നേരിട്ട് അപകടത്തിലാക്കുകയാണെന്നും വിദേശകാര്യ വക്താവ് പറഞ്ഞു. ഈ ആക്രമണങ്ങളുടെ പിന്നിലെ ഇറാന്റെ ലക്ഷ്യം ജനതയ്ക്ക് സാധ്യമായ ഏറ്റവും വലിയ ദോഷം വരുത്തുക എന്നതാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിരോധം ശക്തമാണ്, പക്ഷേ ഇറാനിയൻ ഭരണകൂടത്തിന്റെ ഉദ്ദേശ്യങ്ങളും ലക്ഷ്യവും വ്യക്തമാണ്. അവർ പരമാവധി സിവിലിയൻ നാശനഷ്ടങ്ങൾ വരുത്താൻ ശ്രമിക്കുകയാണ്, ഇപ്പോൾ അവർ ജെറുസലേം നഗരത്തിലെ പുണ്യസ്ഥലങ്ങളും ലക്ഷ്യമിടുന്നു. അവർ ക്രൈസ്തവരെയും മുസ്ലീങ്ങളെയും യഹൂദരെയും ആക്രമിക്കുകയാണ്, വെറും മീറ്ററുകൾ അകലെ പതിച്ച ആ ബാലിസ്റ്റിക് മിസൈൽ ഈ പുണ്യസ്ഥലത്ത് നേരിട്ട് പതിച്ചിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നുവെന്ന് സങ്കൽപ്പിക്കുക. ജെറുസലേമിലെ ക്രിസ്ത്യാനികൾക്ക് ഏറ്റവും വിശുദ്ധമായ ഏക സ്ഥലമാണ് ഹോളി സെപൽക്കർ പള്ളിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-03-17-13:54:54.jpg
Keywords: ജെറുസ

26396
Category: 1
Sub Category:
Heading: അക്രമികളുടെ മാനസാന്തരത്തിനായി ഗ്വാഡലൂപ്പ മരിയന്‍ ബസിലിക്കയിൽ പ്രാര്‍ത്ഥന
Content: മെക്സിക്കോ സിറ്റി: മെക്സിക്കോയെ കീറിമുറിക്കുന്ന കുറ്റവാളികളുടെ മാനസാന്തരത്തിനായി ആഗോള പ്രസിദ്ധിയാര്‍ജ്ജിച്ച മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മെക്സിക്കോയിലെ ഗ്വാഡലൂപ്പ ബസിലിക്കയിൽ മെത്രാന്റെ പ്രാര്‍ത്ഥന. ഇക്കഴിഞ്ഞ നോമ്പുകാലത്തിന്റെ നാലാം ഞായറാഴ്ച തീര്‍ത്ഥാടന കേന്ദ്രത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയ്ക്കിടെ, അക്രമികളോട് കൊല്ലുന്നത് അവസാനിപ്പിച്ച് ഹൃദയങ്ങൾ കർത്താവിലേക്ക് തുറക്കുവാന്‍ മെക്സിക്കോ സിറ്റി അതിരൂപതയുടെ സഹായ മെത്രാനായ മോൺസിഞ്ഞോർ ഫ്രാൻസിസ്കോ ജാവിയർ അസെറോ അഭ്യര്‍ത്ഥിച്ചു. മാഫിയ കുറ്റകൃത്യങ്ങളിൽ നിന്നുമുള്ള പണം രക്തപ്പണമാണെന്നും അതില്‍ നിന്നും ദുഷ്ടശക്തിയാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. വിശുദ്ധ ജുവാൻ ഡീഗോയുടെ തിരുനാൾ ദിനത്തിൽ അത്ഭുതകരമായി പതിഞ്ഞ കന്യകാമറിയത്തിന്റെ ചിത്രത്തിന് മുന്നിൽ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ അക്രമം കൊണ്ട് പൊറുതി മുട്ടിയ മെക്സിക്കോയുടെ മാനസാന്തരത്തിനായിട്ടായിരിന്നു പ്രാര്‍ത്ഥന. മെക്സിക്കോ പീസ് ഇൻഡക്സ് 2025 പ്രകാരം രാജ്യത്തു കാണാതാകുന്ന ആളുകളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 2010 മുതൽ, ഇതുവരെ മെക്സിക്കോയിൽ ഏകദേശം 292,000 ആളുകളെ കാണാതായ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ പകുതിയിലധികവും കഴിഞ്ഞ ആറ് വർഷത്തിനിടയിലാണ് സംഭവിച്ചതെന്നു റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്ത് 132,000-ത്തിലധികം കാണാതായവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തങ്ങളുടെ കുട്ടികളെ കണ്ടെത്തുമെന്ന പ്രതീക്ഷയിൽ എല്ലാ ദിവസവും രാവിലെ ഉണരുന്ന കുടുംബങ്ങളുടെ വേദനയിൽ പങ്കുചേരുകയാണെന്നും സമാധാനത്തിന് വേണ്ടി പ്രാര്‍ത്ഥന ശക്തമായ രീതിയില്‍ തുടരേണ്ടതുണെന്നും ബിഷപ്പ് പറഞ്ഞു. അക്രമങ്ങളും കൊലപാതകങ്ങളും കൊണ്ട് കുപ്രസിദ്ധിയാര്‍ജ്ജിച്ച മെക്സിക്കോയാണ് വൈദിക നരഹത്യയില്‍ ഒന്നാം സ്ഥാനത്തുള്ളത്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-03-17-14:59:48.jpg
Keywords: ഗ്വാഡ

26397
Category: 1
Sub Category:
Heading: ഈസ്റ്ററിനോട് അനുബന്ധിച്ച് ഹോങ്കോങ് രൂപതയില്‍ 2500 പേര്‍ കത്തോലിക്ക വിശ്വാസം സ്വീകരിക്കും
Content: ഹോങ്കോങ്: ചൈനയിലെ ഒരു പ്രത്യേക ഭരണമേഖലയാണ് ഹോങ്കോങ്ങിലെ ഏക കത്തോലിക്കാ രൂപതയില്‍ ഈസ്റ്ററിനോട് അനുബന്ധിച്ച് 2,500 പേര്‍ കത്തോലിക്ക വിശ്വാസം സ്വീകരിക്കും. രൂപതാ ബുള്ളറ്റിൻ 'കുങ് കാവോ പോ'യിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷത്തേതിന് സമാനമായ കണക്കുകളാണ് ഈ വര്‍ഷവും ഉള്ളതെന്നും ബുള്ളറ്റിന്‍ സൂചിപ്പിക്കുന്നു. 1,600 മുതിർന്നവരും 900 ശിശുക്കളും ജ്ഞാനസ്നാനം സ്വീകരിക്കും. ക്രിസ്തീയ സാക്ഷ്യത്താൽ പ്രചോദിതരായ ധാരാളം പേര്‍ ഹോങ്കോങ്ങില്‍ കത്തോലിക്ക വിശ്വാസത്തിലേക്ക് കടന്നുവരുന്നതിന്റെ അടയാളമായാണ് ഈ കണക്കുകളെ വിലയിരുത്തുന്നത്. ഇടവകകളിലെ നോമ്പുകാല സൂക്ഷ്മപരിശോധനാ ചടങ്ങുകൾക്ക് കർദ്ദിനാൾ സ്റ്റീഫൻ ചൗ സൗ-യാന്റെ നിര്‍ദ്ദേശപ്രകാരം നിരവധി മതാധ്യാപകരാണ് പുതുതായി കത്തോലിക്ക വിശ്വാസം സ്വീകരിക്കാന്‍ ഒരുങ്ങുന്നവര്‍ക്ക് വിശ്വാസ പരിശീലനം നല്‍കുന്നത്. ക്രിസ്തുവുമായുള്ള ബന്ധത്തിലൂടെയും സഭയിലെ സജീവ പങ്കാളിത്തത്തിലൂടെയും പ്രത്യാശയുടെ വാഹകരായി മാറാൻ എല്ലാവരെയും ക്ഷണിക്കുകയാണെന്ന് കർദ്ദിനാൾ സ്റ്റീഫൻ പറഞ്ഞു. സ്നാനം സ്വീകരിക്കുക എന്നാൽ ക്രിസ്തുവാകുന്ന ജീവന്റെ ജലം സ്വാഗതം ചെയ്യുക എന്നാണെന്നു കർദ്ദിനാൾ സ്റ്റീഫൻ വ്യക്തമാക്കി. ജ്ഞാനസ്നാനം വിശ്വാസജീവിതത്തിന്റെ തുടക്കം മാത്രമാണ്. കർത്താവുമായി വ്യക്തിപരമായ കൂടിക്കാഴ്ച നടത്തുന്നതിനും പരിശുദ്ധാത്മാവിലൂടെയും വിശ്വാസത്തിന്റെ കൃപയിലൂടെയും പ്രത്യാശ വഹിക്കുന്നവരായി മാറുന്നതിനും നിങ്ങൾ സഭയുമായി ആഴത്തിലുള്ള ഒരു ബന്ധത്തിലേക്ക് പ്രവേശിക്കേണ്ടതുണ്ടെന്നും അതിനാണ് വിശ്വാസ പരിശീലനം ഒരുക്കുന്നതെന്നും ക്രൈസ്റ്റ് ദി കിംഗ് ചർച്ചിൽ ജ്ഞാനസ്നാന അര്‍ത്ഥികള്‍ക്ക് നല്‍കിയ സന്ദേശത്തില്‍ കർദ്ദിനാൾ സ്റ്റീഫൻ ചൗ പറഞ്ഞു. 2022 ഓഗസ്റ്റ് വരെയുള്ള കണക്കുകള്‍ പ്രകാരം ഏകദേശം നാലു ലക്ഷത്തോളം പ്രാദേശിക കത്തോലിക്ക വിശ്വാസികളാണ് ഹോങ്കോങ്ങിലുള്ളത്. ഫിലിപ്പീന്‍സ്, കൊറിയ, ജപ്പാന്‍, ഇന്ത്യ, ഫ്രാന്‍സ്, ജർമ്മനി തുടങ്ങീയ വിവിധ രാജ്യങ്ങളില്‍ നിന്നു പ്രവാസികളായി എത്തിയവരും ഹോങ്കോങ്ങിലെ സഭയുടെ ഭാഗമാണ്. 279 വൈദികരാണ് രൂപതയില്‍ സേവനം ചെയ്യുന്നത്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-03-17-15:43:11.jpg
Keywords: ഹോങ്കോ

26398
Category: 18
Sub Category:
Heading: എറണാകുളം- വേളാങ്കണ്ണി പുതിയ എക്‌സ്പ്രസ് ട്രെയിൻ ഇന്ന് ആരംഭിക്കും
Content: പറവൂർ: വേളാങ്കണ്ണി തീർഥാടകർക്കും തമിഴ്‌നാട്ടിലേക്ക് യാത്ര ചെയ്യുന്നവർക്കും ആശ്വാസമായി എറണാകുളം- വേളാങ്കണ്ണി പുതിയ എക്‌സ്പ്രസ് ട്രെയിൻ ഇന്ന് ആരംഭിക്കും. പുതിയ റൂട്ടിലും സമയക്രമത്തിലും ഓടുന്ന ഈ ട്രെയിൻ തെക്കൻ കേരളത്തിൽനിന്ന് തഞ്ചാവൂരിലേക്കുള്ള ആദ്യ സർവീസ് കൂടിയാണ്. നിലവിൽ ശനി, തിങ്കൾ ദിവസങ്ങളിൽ എറണാകുളത്തുനിന്ന് വേളാങ്കണ്ണിക്ക് സർവീസുണ്ടെങ്കിലും പുതിയ ട്രെയിൻ വരുന്നതോടെ യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുങ്ങും. ബുധൻ രാത്രി 11.50-ന് എറണാകുളത്തുനിന്നു പുറപ്പെടുന്ന ട്രെയിൻ വ്യാഴം പുലർച്ചെ മൂന്നിന് കൊല്ലത്തെത്തും. തുടർന്ന് കുണ്ടറ (3.28), കൊട്ടാരക്കര (3.38), പുനലൂർ (4.20), തെന്മല (5.18), ചെങ്കോട്ട (7.05), തെങ്കാശി (7.28) എന്നിവിടങ്ങൾ കടന്ന് രാവിലെ 11ന് മധുരയിലെത്തും. ഉച്ചയ്ക്ക് 1.35ന് തിരുച്ചിറപ്പള്ളിയിലും 2.33ന് തഞ്ചാവൂരിലുമെത്തുന്ന ട്രെയിൻ വൈകുന്നേരം 5.35നാണ് വേളാങ്കണ്ണിയിൽ യാത്ര അവസാനിപ്പിക്കുക. മടക്കയാത്ര വ്യാഴം രാത്രി 7.45ന് വേളാങ്കണ്ണിയിൽനിന്ന് ആരംഭിക്കും. രാത്രി 10.08ന് തഞ്ചാവൂരിലും 11.25ന് തിരുച്ചിറപ്പള്ളിയിലുമെത്തുന്ന ട്രെയിൻ വെള്ളി പുലർച്ചെ 1.20ന് മധുരയിലെത്തും. രാവിലെ 4.30ന് ചെങ്കോട്ടയും 6.45ന് പുനലൂരും പിന്നിട്ട് 8.10ന് കൊല്ലത്തെത്തിച്ചേരും. ഉച്ചയ്ക്ക് 11.55ന് ട്രെയിൻ എറണാകുളത്ത് സർവീസ് അവസാനിപ്പിക്കും.
Image: /content_image/India/India-2026-03-18-10:02:11.jpg
Keywords: വേളാങ്കണ്ണി