Contents
Displaying 25921-25930 of 26058 results.
Content:
26379
Category: 1
Sub Category:
Heading: മലയാളി വൈദികന്‍ മോൺ. ജോഷി പൊട്ടയ്ക്കലിന്റെ മെത്രാഭിഷേകം ഇന്ന് ജര്‍മ്മനിയില്‍
Content: മയിന്‍സ്: ജർമനിയിലെ ഏറ്റവും പഴയ രൂപതകളിലൊന്നായ മയിൻസ് രൂപതയുടെ സഹായ മെത്രാനായി നിയമിതനായ മലയാളി വൈദികൻ മോൺ. ജോഷി പൊട്ടയ്ക്കൽ ഇന്ന് അഭിഷിക്തനാകും. മയിൻസ് രൂപതയുടെ കത്തീഡ്രലായ സെന്‍റ് മാർട്ടിന്‍ & സ്റ്റീഫന്‍ ദേവാലയത്തില്‍ ഇന്ന് ജർമൻ സമയം ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കും. മെത്രാഭിഷേക തിരുക്കര്‍മ്മങ്ങള്‍ക്ക് മയിൻസ് രൂപത മെത്രാൻ ഡോ. പീറ്റർ കോൾഗ്രാഫ് മുഖ്യകാർമികനാകും. മോൺ. ജോഷി പൊട്ടയ്ക്കലിൻ്റെ മാതൃരൂപതാ മെത്രാനായ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉൾപ്പെടെ വിവിധ മെത്രാന്മാരും മലയാളി വൈദികരും ചടങ്ങിൽ പങ്കെടുക്കാനായി ജർമനിയിൽ ഇതിനോടകം എത്തിച്ചേർന്നിട്ടുണ്ട്. കർമലീത്ത സന്യാസ സമൂഹാംഗമായ അദ്ദേഹം ജോഷി 21 വർഷമായി മയിൻസ് രൂപതയിൽ സേവനം ചെയ്യുകയായിരുന്നു. എഡി 340ൽ സ്ഥാപിതമായ മയിൻസ് രൂപതയിൽ ഏഴു ലക്ഷം കത്തോലിക്കാ വിശ്വാസികളാണുള്ളത്. കോതമംഗലം രൂപതയിലെ മീങ്കുന്നം ഇടവകാംഗമാണ് നിയുക്ത മെത്രാന്‍. മീങ്കുന്നം പൊട്ടയ്ക്കൽ പരേതരായ ജോർജിൻ്റെയും ഏലിയാമ്മയുടെയും രണ്ടാമത്തെ മകനാണ്. ഓർഡർ ഓഫ് കാർമലൈറ്റ്സ് സന്യാസ സമൂഹത്തിലെ തന്നെ അംഗമായ ജ്യേഷ്‌ഠസഹോദരൻ ഫാ. ജോയ്‌സ് പൊട്ടയ്ക്കൽ കാനഡയിൽ സേവനം ചെയ്യുന്നു. മൂവാറ്റുപുഴ നിർമല കോളജിലെ അസി. പ്രഫസർ ജോബിയാണ് മറ്റൊരു സഹോദരൻ. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-03-15-08:19:53.jpg
Keywords: ജർമ

26380
Category: 22
Sub Category:
Heading: നോമ്പുകാലം ആത്മീയ പരിവർത്തനത്തിനുള്ള സമയം | ക്രൂശിതനിലേക്ക് | നോമ്പ് വിചിന്തനങ്ങൾ 28
Content: "എന്റെ സമയം സമാഗതമായി" (മത്തായി 26:18). പഴയ നിയമത്തിൽ പെസഹാ ഇസ്രായേൽ ജനത്തിന്റെ അടിമത്തത്തിൽ നിന്നുള്ള മോചനത്തിന്റെ ഓർമ്മയായിരുന്നു. എന്നാൽ ഈശോ, "എന്റെ സമയം സമാഗതമായി" എന്ന് പറയുമ്പോൾ, പഴയ നിയമത്തിലെ പെസഹാ കുഞ്ഞാടിന് പകരം ഈശോ തന്നെത്തന്നെ ബലിയായി അർപ്പിക്കുന്ന പുതിയ നിയമത്തിലെ പെസഹാ ആരംഭിക്കുന്നു എന്നാണ് അതിന്റെ അർത്ഥം. മനുഷ്യകുലത്തെ പാപത്തിൽ നിന്ന് മോചിപ്പിക്കുന്ന 'യഥാർത്ഥ പെസഹാ കുഞ്ഞാടായി' ഈശോ മാറുകയാണ്. വിശുദ്ധ ജോൺ ക്രിസോസ്റ്റം പഠിപ്പിക്കുന്നത് പോലെ, ഈ വാക്കുകൾ അവിടുത്തെ ദൈവത്വത്തെയും സർവ്വജ്ഞാനത്തെയുമാണ് സൂചിപ്പിക്കുന്നത്. തനിക്ക് എന്ത് സംഭവിക്കുമെന്ന് കൃത്യമായി അറിഞ്ഞുകൊണ്ട്, പിതാവിന്റെ ഇഷ്ടത്തിന് പൂർണ്ണമായി കീഴടങ്ങുന്ന മനോഭാവമാണിത്. ഈശോ പെസഹാ ആചരിക്കാൻ തിരഞ്ഞെടുത്തത് ഒരു അജ്ഞാതനായ മനുഷ്യന്റെ വീടാണ്. ശിഷ്യന്മാരുമായി സ്വകാര്യമായി സമയം ചിലവഴിക്കാനാണ് ഈശോ ഈ രഹസ്യാത്മകത തിരഞ്ഞെടുത്തതെന്ന് പറയാറുണ്ട്. നമ്മുടെ ഹൃദയത്തിൻ്റെ ഒരുക്കത്തിനായി ഈശോയോടോപ്പമുള്ള 'സ്വകാര്യ സമയം' നമ്മുക്ക് ആവശ്യമാണ്. നമ്മുടെ ഉള്ളിലെ 'യൂദാസുമാരെ' (തിന്മകളെ) പുറത്താക്കി, ഈശോയെ സ്വീകരിക്കാൻ നമ്മുടെ ഹൃദയമാകുന്ന വീട് ഒരുക്കാനുള്ള സമയം ആഗതമായി എന്ന സന്ദേശവും ഈ വചനം നൽകുന്നുണ്ട്. "എന്റെ സമയം സമാഗതമായി" എന്ന് ഈശോ പറഞ്ഞതുപോലെ, നമ്മുടെ ആത്മീയ പരിവർത്തനത്തിനുള്ള സമയമാണ് ഈ നോമ്പുകാലം എന്ന് തിരിച്ചറിയുക. ഈ നോമ്പുകാലം നമ്മുടെ പാപത്തിന്റെ അടിമത്തത്തിൽ നിന്ന് മോചിതരാകാൻ ദൈവം നമുക്കായി നിശ്ചയിച്ചിട്ടുള്ള സമയമാണ്. പുറമെയുള്ള അനുഷ്ഠാനങ്ങളേക്കാൾ ഹൃദയത്തിന്റെ ആഴത്തിലുള്ള മനസ്താപത്തിന് പ്രാധാന്യം നൽകുക. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/SeasonalReflections/SeasonalReflections-2026-03-15-08:33:45.jpg
Keywords: വിചിന്തന

26381
Category: 18
Sub Category:
Heading: ക്രൈസ്‌തവ സമൂഹത്തോട് നീതി പുലർത്തുന്ന രാഷ്ട്രീയ പാർട്ടികള്‍ക്ക് പിന്തുണ: കത്തോലിക്ക കോൺഗ്രസ്
Content: കണ്ണൂർ: കേരളത്തിലെ ക്രൈസ്‌തവ സമൂഹത്തോട് നീതി പുലർത്തുന്ന രാഷ്ട്രീയപാർട്ടികൾക്കായിരിക്കും ക്രൈസ്ത വരുടെ വോട്ടെന്ന് കത്തോലിക്ക കോൺഗ്രസ്. തെരഞ്ഞെടുപ്പിൽ അർഹമായ പ്രാതിനിധ്യം നൽകുന്നവരെയും കാർഷിക-വിദ്യാഭ്യാസ മേഖലകളിൽ ക്രൈസ്തവ രോട് നീതിപുലർത്തുന്ന രാഷ്ട്രീയ പാർട്ടികളെയും വരുന്ന തെരഞ്ഞെടുപ്പിൽ പിന്തുണയ്ക്കുമെന്നും കണ്ണൂരിൽ കഴിഞ്ഞ ദിവസം നടന്ന കത്തോലിക്ക കോൺഗ്രസ് 108-ാം ജന്മവാർഷിക സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ വ്യക്തമാക്കി. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ട്രഷറർ അഡ്വ. ടോണി ജോസഫ് പുഞ്ചക്കുന്നേലാണ് പ്രമേയം അവതരിപ്പിച്ചത്. സാമൂഹികവും സാംസ്‌കാരികവും സാന്‌പത്തികവുമായി വളർച്ച നേടിയ കേരള സമൂഹത്തെ വാർത്തെടുക്കുന്നതിൽ പ്രധാനപ്പെട്ട പങ്കുവഹിച്ച കേരളത്തിലെ ക്രൈസ്‌തവ സമൂഹത്തിൻറെ പ്രവർത്തനം മാതൃകാപരമാണ്. കേരളത്തിലെ ക്രൈസ്തവർ രാജ്യപുരോഗതിക്ക് നൽകിയ സംഭാവനകൾ വിസ്‌മരിക്കാനുള്ള ശ്രമങ്ങൾ പല മേഖലയിലും നടക്കുന്നു. സാമൂഹിക - സാംസ്‌കാരിക - രാഷ്ട്രീയ മേഖലകളിൽനിന്നും അധികാര സ്ഥാപനങ്ങളിൽനിന്നും ക്രൈസ്‌തവരെ മാറ്റി നിർത്താനുള്ള ശ്രമങ്ങളെ ഗൗരവമായി കാണുന്നുവെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. വന്യജീവികളെയും പ്രകൃതിക്ഷോഭങ്ങളെയും മഹാമാരികളെയും ദൈവ വിശ്വാസം മുറുകെപ്പിടിച്ച് നേരിട്ടു തോല്പ്പിച്ച ഒരു തലമുറയുടെ പിൻമുറക്കാരായ കേരളത്തിലെ ക്രൈസ്‌തവ സമൂഹത്തിന് രാഷ്ട്രീയ അധികാര കേന്ദ്രങ്ങളിൽ അർഹമായ പ്രാതിനിധ്യത്തിന് അവകാശമുണ്ട്. ഈ അവകാശങ്ങൾ നേടിയെടുക്കാനുള്ള കരുത്ത് ഇന്ന് കത്തോലിക്ക സമുദായത്തിനുണ്ട്. ഈ കരുത്ത് മനസിലാക്കാനുള്ള വിവേകം മുഖ്യധാരാ രാഷ്ട്രീയ നേതൃത്വത്തിന് ഉണ്ടാകണ മെന്നും ക്രൈസ്തതവരുടെ വോട്ട് ഫിക്‌സഡ് ഡിപ്പോസിറ്റായി ആരും കരുതേണ്ടെന്നും പ്രമേയത്തിൽ പറയുന്നു.
Image: /content_image/India/India-2026-03-16-10:44:19.jpg
Keywords: കോൺഗ്ര

26382
Category: 22
Sub Category:
Heading: ക്രിസ്തുവിന്റെ ആർദ്രമായ നോട്ടത്തിലേക്ക് തിരിഞ്ഞ് വിശുദ്ധരാകാം | ക്രൂശിതനിലേക്ക് | നോമ്പ് വിചിന്തനങ്ങൾ 29
Content: "നിങ്ങളില്‍ ഒരുവന്‍ എന്നെ ഒറ്റിക്കൊടുക്കും" (മത്തായി 26:21). നിങ്ങളില്‍ ഒരുവന്‍ എന്നെ ഒറ്റിക്കൊടുക്കും എന്ന ഈശോയുടെ പ്രവചനത്തിന്റെ പൂർത്തീകരണമാണ് (സങ്കീർത്തനം 41:9). എന്റെ വിശ്വസ്ത സുഹൃത്ത്, ഞാൻ വിശ്വസിച്ചവനും എന്റെ അപ്പം ഭക്ഷിച്ചവനുമായവൻ എനിക്കെതിരെ കുതികാൽ ഉയർത്തിയിരിക്കുന്നു. ഈശോയോടൊപ്പം മൂന്നു വർഷം നടന്നവരിൽ ഒരാൾ തന്നെ ചതിക്കുന്നു എന്നത്, ലൗകിക ലാഭങ്ങൾക്കും താൽക്കാലിക സുഖങ്ങൾക്കും വേണ്ടി ദൈവത്തെ ഉപേക്ഷിക്കാനുള്ള മനുഷ്യന്റെ പ്രവണതയെ, മനുഷ്യ സഹജമായ ബലഹീനതയെ സൂചിപ്പിക്കുന്നു. തിരുവത്താഴ സമയത്ത് ഈ വെളിപ്പെടുത്തൽ ഈശോ നടത്തിയത് യൂദാസിനെ നാണംകെടുത്താനല്ല, മറിച്ച് അവന് മാനസാന്തരപ്പെടാൻ ഒരു അവസാന അവസരം കൂടി നൽകാനാണെന്ന് വിശുദ്ധ ജോൺ ക്രിസോസ്റ്റം (John Chrysostom) പഠിപ്പിക്കുന്നു. യൂദാസ് ചെയ്ത ഏറ്റവും വലിയ പാപം ഈശോയെ ഒറ്റിക്കൊടുത്തതല്ല, മറിച്ച് ദൈവത്തിന്റെ കാരുണ്യത്തിൽ വിശ്വസിക്കാതെ നിരാശയിൽ (Despair) അഭയം പ്രാപിച്ചതാണ്. പത്രോസും ഈശോയെ തള്ളിപ്പറഞ്ഞു. എന്നാൽ പത്രോസ് ഈശോയുടെ കാരുണ്യത്തിലേക്ക് നോക്കി കരഞ്ഞപ്പോൾ, യൂദാസ് തന്റെ പാപത്തിന്റെ ആഴത്തിലേക്ക് മാത്രം നോക്കി സ്വയം നശിച്ചു. പാപത്തിൽ വീഴുമ്പോൾ യൂദാസിനെപ്പോലെ മുഖം തിരിക്കാതെ, ക്രിസ്തുവിന്റെ ആർദ്രമായ നോട്ടത്തിലേക്ക് തിരിയണം. നമ്മുടെ അനുദിന ജീവിതത്തിലും ഇതുപോലുള്ള ചെറിയ ഒറ്റിക്കൊടുക്കലുകൾ ഉണ്ടെന്ന് ഫ്രാൻസിസ് മാർപാപ്പ (Pope Francis) വ്യക്തമാക്കുന്നു. മറ്റുള്ളവരെക്കുറിച്ചുള്ള കുറ്റം പറച്ചിൽ, സ്വാർത്ഥത ഇവയെല്ലാം ഈശോയെ ഒറ്റിക്കൊടുക്കുന്നതിന് തുല്യമാണ്. വലിയ നോമ്പ് എന്നത് "ഞാനാണോ കർത്താവേ?" (മത്തായി 26:22) എന്ന് ഓരോ വിശ്വാസിയും സ്വയം ചോദിക്കേണ്ട സമയമാണ്. ആചാരപരമായ നോമ്പിനേക്കാൾ ഉപരിയായി, ഹൃദയത്തിലെ സ്വാർത്ഥതയും വഞ്ചനയും വെടിഞ്ഞ് ഈശോയോട് വിശ്വസ്തത പുലർത്താൻ നാം വിളിക്കപ്പെട്ടിരിക്കുന്നു. യൂദാസിന്റെ ചരിത്രം നമുക്കൊരു മുന്നറിയിപ്പാണ്. ദൈവത്തോടുള്ള സാമീപ്യം മാത്രം നമ്മെ രക്ഷിക്കില്ല, മറിച്ച് ഹൃദയപൂർവ്വമായ സമർപ്പണവും പാപത്തെക്കുറിച്ചുള്ള ശരിയായ പശ്ചാത്താപവുമാണ് പ്രധാനം. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/SeasonalReflections/SeasonalReflections-2026-03-16-11:12:04.jpg

26383
Category: 1
Sub Category:
Heading: ലെയോ പതിനാലാമൻ പാപ്പ ഔദ്യോഗിക പേപ്പൽ അപ്പാർട്ട്മെന്റിലേക്കു താമസം മാറി
Content: വത്തിക്കാൻ സിറ്റി: അപ്പസ്‌തോലിക് കൊട്ടാരത്തിലെ ഔദ്യോഗിക പേപ്പൽ അപ്പാർട്ട്മെന്റിലേക്കു ലെയോ പതിനാലാമൻ മാർപാപ്പ താമസം മാറി. മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടശേഷം പത്തു മാസത്തോളം അദ്ദേഹം നേരത്തേ താമസിച്ചിരുന്ന അപ്പാർട്ട്‌മെൻ്റിൽനിന്നു കഴിഞ്ഞ ശനിയാഴ്‌ചയാണു തന്റെ മുൻഗാമികൾ താമസിച്ചിരുന്ന പരമ്പരാഗത വസതിയിലേക്കു മാർപാപ്പ താമസം മാറിയത്. മുൻഗാമിയായ ഫ്രാൻസിസ് മാർപാപ്പ തന്റെ ഭരണകാലയളവിൽ പരമ്പരാഗത വസതിക്കു പകരം കാസ സാന്താ മാർത്തയിലെ അപ്പാർട്ട്മെൻ്റിൽ താമസിക്കാനായിരുന്നു താത്പര്യപ്പെട്ടിരുന്നത്. എന്നാൽ, ലെയോ പതിനാലാമൻ ഈ പതിവ് തിരുത്തുകയായിരിന്നു. മാർപാപ്പയോടൊപ്പം അദ്ദേഹത്തിന്റെ സെക്രട്ടറിമാരായ മോൺ. എഡ്ഗാർഡ് ഇവാൻ റിമായികുന ഇംഗ, ഫാ. മാർക്കോ ബില്ലേരി എന്നിവരും ഈ ഔദ്യോഗിക അപ്പാർട്ട്മെന്റിൽ താമസിക്കും. ഞായറാഴ്‌ച തോറുമുള്ള ത്രികാല പ്രാർത്ഥനയ്ക്കായി മാർപാപ്പ ജനാലയിലൂടെ നേതൃത്വംകൊടുക്കുന്ന സ്വകാര്യ പഠന മുറി, ഡൈനിംഗ് റൂം, വിശുദ്ധ കുർബാന അർപ്പിക്കുന്നതിനുള്ള സ്വകാര്യ ചാപ്പൽ എന്നിവയുൾപ്പെടെയുള്ള സൗകര്യങ്ങൾ അപ്പാർട്ട്മെന്റിലുണ്ട്. 2013ൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ സ്ഥാനമൊഴിഞ്ഞശേഷം ദീർഘകാലം ആൾത്താമസമില്ലാതെ കിടന്നിരുന്ന ഈ വസതി പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കുശേഷമാണ് ഇപ്പോൾ ലെയോ പാപ്പയ്ക്കായി സജ്ജമാക്കിയത്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-03-16-12:26:37.jpg
Keywords: ലെയോ

26384
Category: 1
Sub Category:
Heading: ഇക്വഡോറില്‍ കടലില്‍ മുങ്ങിത്താഴ്ന്ന അൾത്താര ബാലന്മാരെ രക്ഷിക്കുന്നതിനിടെ രണ്ടു വൈദികര്‍ മരിച്ചു
Content: ക്വിറ്റോ: ഇക്വഡോറിലെ കടൽത്തീരത്ത് മുങ്ങിത്താഴുകയായിരുന്ന രണ്ട് അൾത്താര ബാലന്മാരെ രക്ഷിക്കുന്നതിടെ രണ്ടു വൈദികര്‍ മരിച്ചു. മാർച്ച് 13 വെള്ളിയാഴ്ചയാണ് ഡൗൾ രൂപതാംഗമായ ഫാ. അൽഫോൻസോ അവിലസ് പെരെസ്, സാൻ ജാസിന്റോ രൂപതാംഗമായ ഫാ. പെഡ്രോ അൻസോട്ടെഗുയി എന്നിവരാണ് മരണപ്പെട്ടത്. തീരദേശ പട്ടണമായ പ്ലേയാസിൽ നോമ്പുകാലത്തു അൾത്താര ശുശ്രൂഷകര്‍ക്ക് വേണ്ടി ഒരുക്കിയിരിന്ന ധ്യാനത്തിനിടെ കടലിൽ പോയവരാണ് മുങ്ങിത്താഴ്ന്നത്. എന്നാല്‍ സ്വജീവന്‍ വകവെയ്ക്കാതെ ഫാ. അൽഫോൻസോ അവിലസ് പെരെസ്, ഫാ. പെഡ്രോ അൻസോട്ടെഗുയി എന്നിവര്‍ അള്‍ത്താര ബാലന്മാരെ രക്ഷിക്കുവാന്‍ കടലിലേക്ക് ഇറങ്ങുകയായിരിന്നു. ഇവരെ രക്ഷിക്കുവാന്‍ കഴിഞ്ഞില്ലെങ്കിലും വൈദികര്‍ക്ക് ജീവന്‍ നഷ്ട്ടമായി. വൈദികരുടെ മൃതസംസ്കാരം നടന്നു. ഇക്വഡോർ പ്രസിഡന്റിന്റെ ഭാര്യ ഡാനിയേൽ നൊബോവ, പ്രസിഡന്റിന്റെ അമ്മ അന്നബെല്ല അസിൻ എന്നിവരുൾപ്പെടെ നിരവധി വിശ്വാസികൾ സാൻ ആൽബെർട്ടോ മാഗ്നോ ഇടവകയിൽ എത്തിച്ചേർന്നു. സ്നേഹിതന് വേണ്ടി ജീവന്‍ ബലികഴിക്കുന്നതിനേക്കാള്‍ വലിയ സ്നേഹമില്ലെന്ന വചനം ജീവിതത്തില്‍ സ്വാംശീകരിച്ച രണ്ടു വൈദികരെയും ഗ്വായാക്വിലിലെ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ലൂയിസ് കാബ്രെറ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയ്ക്കിടെ അനുസ്മരിച്ചു. തന്നെ ഭരമേൽപ്പിച്ചവർക്കായി തന്നെത്തന്നെ സമർപ്പിച്ചുക്കൊണ്ട് അവര്‍ പിതാവിന്റെ ഭവനത്തിലേക്ക് മടങ്ങിയെന്നും ഈ സാഹചര്യങ്ങളിൽ കർത്താവ് തന്റെ കൃപയും അനുഗ്രഹവും കൊണ്ട് നിറയ്ക്കുകയാണെന്നും കർദ്ദിനാൾ ലൂയിസ് കാബ്രെറ പറഞ്ഞു. വൈദികരുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും വിശ്വാസികള്‍. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-03-16-13:52:52.jpg
Keywords: ഇക്വ

26385
Category: 1
Sub Category:
Heading: മാർച്ച് 26നു ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിക്കുവാന്‍ മ്യാൻമറിലെ സഭ
Content: യാങ്കോൺ: രാജ്യത്തെ ജനത നേരിടുന്ന വിവിധങ്ങളായ പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ മാർച്ച് 26നു ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിക്കുവാന്‍ മ്യാൻമറിലെ കത്തോലിക്ക സഭാനേതൃത്വത്തിന്റെ തീരുമാനം. മധ്യപൂര്‍വ്വേഷ്യയിലും മറ്റ് ദേശങ്ങളിലും സമാധാനം സംജാതമാകുന്നതിന് വേണ്ടിയാണ് പശ്ചാത്താപത്തിന്റെയും പ്രാർത്ഥനയുടെയും ഉപവാസത്തിന്റെയും പ്രത്യേക ദിനമായി ആചരിക്കുന്നതെന്ന് സഭ വ്യക്തമാക്കി. ഈ വര്‍ഷത്തെ വിശുദ്ധവാരം ആരംഭിക്കുന്നതിന് തൊട്ടുമുന്‍പാണ് മാർച്ച് 26ന് പ്രത്യേക പ്രാര്‍ത്ഥനാദിനമായി ആചരിക്കുവാന്‍ മ്യാൻമറിലെ കത്തോലിക്ക മെത്രാന്മാര്‍ തീരുമാനമെടുത്തിരിക്കുന്നത്. പരിത്യാഗത്തിനും ഹൃദയ പരിവർത്തനത്തിനും ദൈവവുമായുള്ള അടുത്ത ബന്ധത്തിനും കൂടുതൽ പരിശ്രമിക്കേണ്ട സമയമാണ് നോമ്പുകാലമെന്നു രാജ്യത്തെ കത്തോലിക്ക മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ് കർദ്ദിനാൾ ചാൾസ് മൗങ് ബോ പറഞ്ഞു. ലോകത്ത് സമാധാനം സംജാതമാകാന്‍ പ്രാര്‍ത്ഥിക്കേണ്ടതുണ്ട്. ഈ വിശുദ്ധ കാലത്ത് പ്രാർത്ഥന, ഉപവാസം, ദാനധർമ്മം എന്നിവ ചെയ്യാൻ കത്തോലിക്ക സഭ പ്രോത്സാഹിപ്പിക്കുന്നു. ലോകത്തിൽ, പ്രത്യേകിച്ച് മിഡിൽ ഈസ്റ്റിലും മ്യാൻമറിലും സമാധാനത്തിനായി നാം പ്രത്യേക പ്രാർത്ഥനകൾ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദൈനംദിന ജീവിതത്തിൽ സ്നേഹം, കാരുണ്യം, പരസ്പര ധാരണ എന്നിവയുടെ പ്രായോഗിക ജീവിതത്തിലൂടെയാണ് സമാധാനം കെട്ടിപ്പടുക്കുന്നതെന്ന് ലെയോ പാപ്പ ഓര്‍മ്മിപ്പിക്കുന്നു. നോമ്പുകാലത്ത്, മ്യാൻമറിലെ ബിഷപ്പുമാർ എല്ലാവരോടും പ്രാർത്ഥന തുടരാൻ അഭ്യർത്ഥിക്കുന്നു. അങ്ങനെ മ്യാൻമറിനും ലോകത്തിനും ദൈവം സമാധാനം നൽകുകയും ഐക്യത്തിലും പരസ്പര ധാരണയിലും പുരോഗതിയുണ്ടാക്കുകയും ചെയ്യും. മാര്‍ച്ച് 26നു ഉപവാസം അനുഷ്ഠിക്കാനും ത്യാഗങ്ങളും സഹനങ്ങളും യേശുക്രിസ്തുവിന്റെ സഹനങ്ങളോട് ചേര്‍ത്തു ഹൃദയങ്ങളുടെ പരിവർത്തനത്തിനു സമര്‍പ്പിക്കാനും മെത്രാന്‍ സമിതി ആഹ്വാനം ചെയ്തു. 2021 ഫെബ്രുവരിയിൽ ഓങ് സാന്‍ സൂചിയുടെ ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ചു സൈന്യം അധികാരം പിടിച്ചതോടെയാണ് രാജ്യത്തെ ജനങ്ങളുടെ ജീവിതം താറുമാറായത്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-03-16-15:39:52.jpg
Keywords: മ്യാൻ

26386
Category: 1
Sub Category:
Heading: തന്നെ ക്രിസ്തീയ വിശ്വാസത്തിലേക്ക് നയിച്ചത് 44-ാം വയസ്സിലെ കുഞ്ഞും അന്വേഷണവും: പോപ്പ് ഗായിക ഗ്വെൻ സ്റ്റെഫാനി
Content: കാലിഫോര്‍ണിയ: തന്നെ ക്രിസ്തീയ വിശ്വാസത്തിലേക്ക് നയിച്ചത് വ്യക്തിപരമായ അന്വേഷണവും 44-ാം വയസ്സിൽ മകനെ ലഭിച്ചതുമാണെന്ന വെളിപ്പെടുത്തലുമായി പോപ്പ് ഗായികയും ഗാനരചയിതാവും ഫാഷൻ ഡിസൈനറുമായ ഗ്വെൻ സ്റ്റെഫാനി. 'ഹാലോ: പ്രയേഴ്‌സ് ആൻഡ് മെഡിറ്റേഷൻ' യൂട്യൂബ് ചാനലിനു അനുവദിച്ച അഭിമുഖത്തിലാണ് ഗ്വെൻ സ്റ്റെഫാനിയുടെ വെളിപ്പെടുത്തല്‍. തന്റെ ആഴമേറിയ ആത്മീയ യാത്രയ്ക്ക് കാരണമായ സംഭവങ്ങള്‍ "അത്ഭുതം" പോലെ അനുഭവപ്പെടുന്നതായി പോപ്പ് താരം പറയുന്നു. തനിക്ക് വളരെക്കാലമായി മറ്റൊരു കുഞ്ഞ് വേണമെന്ന് ആഗ്രഹിച്ചിരുന്നു, പക്ഷേ അത് ഇനി സാധ്യമാകില്ലെന്ന് വിശ്വസിച്ചിരുന്നു. പ്രായമായതിനാല്‍ ഞാൻ ഈ കാര്യങ്ങളെല്ലാം സംസാരിക്കാൻ തുടങ്ങി. 2014 ഫെബ്രുവരിയിൽ 44 വയസ്സ് തികഞ്ഞതിന് തൊട്ടുപിന്നാലെ, തന്റെ മൂത്ത മകൻ കിംഗ്സ്റ്റൺ മറ്റൊരു സഹോദരനുവേണ്ടി പ്രാർത്ഥിക്കാൻ തുടങ്ങിയിരിന്നു. ‘ദൈവമേ, എന്റെ അമ്മയ്ക്ക് ഒരു കുഞ്ഞ് ജനിക്കാൻ അനുവദിക്കൂ’ എന്ന് പറഞ്ഞായിരിന്നു പ്രാര്‍ത്ഥന. “എല്ലാ രാത്രിയും” പ്രാർത്ഥിക്കാറുണ്ടായിരുന്നു. ഇത് തന്നെ ഏറെ സ്വാധീനിച്ചു. നാല് ആഴ്ചകൾ കഴിഞ്ഞാണ് ഗര്‍ഭിണിയായ വിവരം അറിയുന്നത്. താന്‍ അപ്പോളോയെ ഉദരത്തില്‍ വഹിക്കുകയായിരിന്നു. ഇത് പൂർണ്ണമായും ഒരു സമ്മാനമായിരിന്നു. വൈകാതെ ദൈവത്തെ തേടാനുള്ള ക്ഷണം മനസില്‍ നിറയുകയായിരിന്നു. കോവിഡ്-19 മഹാമാരിയുടെ കാലത്ത് ക്രിസ്തീയ പ്രബോധനങ്ങള്‍ക്കായി ഓൺലൈനിൽ തിരഞ്ഞപ്പോൾ ഫാ. മൈക്ക് ഷ്മിറ്റ്സിന്റെ പ്രസംഗങ്ങൾ കണ്ടെത്തി. ഇത് തന്റെ വിശ്വാസം കൂടുതൽ ആഴത്തിലാക്കി. ആ സന്ദേശങ്ങള്‍ എന്നെ ശരിക്കും മാറ്റിമറിച്ചു. ഞാൻ അലറിവിളിക്കുകയും തീപിടിക്കുകയും ചെയ്തതായി ഓർക്കുന്നു. സത്യം കണ്ടെത്തിയതുപോലെ അനുഭവമായിരിന്നു അതെന്നും താരം വിവരിച്ചു. മൂന്ന് ഗ്രാമി അവാർഡുകൾ, അമേരിക്കൻ സംഗീത അവാർഡ് , ഒരു ബ്രിട്ടീഷ് അവാർഡ് , വേൾഡ് മ്യൂസിക് അവാർഡ് , ബിൽബോർഡ് മ്യൂസിക് അവാർഡുകൾ തുടങ്ങീ ഒട്ടേറെ പുരസ്ക്കാരങ്ങള്‍ നേടിയ താരമാണ് ഗ്വെൻ സ്റ്റെഫാനി. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-03-16-17:04:54.jpg
Keywords: താര

26387
Category: 15
Sub Category:
Heading: വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: പതിനേഴാം തീയതി
Content: "അവന്‍ ഇതേക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കെ, കര്‍ത്താവിന്റെ ദൂതന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് അവനോടു പറഞ്ഞു: ദാവീദിന്റെ പുത്രനായ ജോസഫ്, മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ടാ. അവള്‍ ഗര്‍ഭം ധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവില്‍നിന്നാണ്" (മത്തായി 1:20). #{red->n->n-> വിശുദ്ധ യൗസേപ്പ് പിതാവ്- ക്ഷമയുടെ പര്യായം}# "നീതിയ്ക്കു വേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്മാർ. എന്തെന്നാല്‍ അവർക്ക് സംതൃപ്തി ലഭിക്കും" (വിശുദ്ധ മത്തായി 5:6) എന്ന് ഈശോ നാഥന്‍ ഗിരിപ്രഭാഷണത്തില്‍ അരുളിച്ചെയ്യുകയുണ്ടായി. അടുത്ത കാലത്ത് ഒരു മനുഷ്യന്‍ അയാളുടെ ഭാര്യയേയും ആറു കുട്ടികളെയും വിഷം കൊടുത്തു കൊന്നതിനു ശേഷം ആത്മഹത്യ ചെയ്തതായി ഒരു വാര്‍ത്ത കേട്ടിട്ടുണ്ട്. ജീവിത പ്രശ്നങ്ങളുമായി ഏറ്റുമുട്ടി നൈരാശ്യ നിമിത്തമത്രേ അപ്രകാരം ചെയ്തത്. ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ പലരും അസ്വസ്ഥചിത്തരും നിരാശരുമാകുന്നത് എന്തുകൊണ്ടാണ്? അതിനുള്ള ലളിതമായ ഉത്തരമിതാണ്, ജീവിതത്തിന്‍റെ അര്‍ത്ഥം എന്താണെന്ന് അവര്‍ മനസില്ലാക്കിയിട്ടില്ലയെന്നത് തന്നെ. നമ്മുടെ ഭരണാധികാരികളും നേതാക്കന്മാരും മറ്റുള്ളവരും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി പരിശ്രമിക്കുന്നുണ്ട്. പ്രശ്നമില്ലാത്ത ഒരു ലോക സൃഷ്ടിക്കായി അവര്‍ അവിശ്രമം പരിശ്രമിക്കുന്നു. പക്ഷേ പ്രശ്നങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. എന്തുകൊണ്ടാണ് ദൈവത്തെ മാറ്റി നിര്‍ത്തിക്കൊണ്ട് പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ പരിശ്രമിക്കുന്നത്? നമ്മുടെ എല്ലാ പ്രശ്നങ്ങളുടെയും ഏക പരിഹാരം ദൈവമാണ്. നമ്മുടെ പിതാവ് മാര്‍ യൗസേപ്പ് അദ്ദേഹത്തിന്‍റെ എല്ലാ പ്രശ്നങ്ങളുടെയും പരിഹാരം ദൈവത്തിലാണ് കണ്ടെത്തിയത്. അതാണ് മാര്‍ യൗസേപ്പിന്‍റെ മഹത്വത്തിന് നിദാനം. സംശയങ്ങളിലും ബുദ്ധിമുട്ടുകളിലും യാതനകളിലുമെല്ലാം അദ്ദേഹം ദൈവത്തില്‍ അഭയം ഗമിച്ചതിനാല്‍ സമചിത്തതയോടുകൂടി എല്ലാ പ്രതിബന്ധങ്ങളെയും അഭിമുഖീകരിക്കുവാനും അവയേ വിജയപൂര്‍വ്വം തരണം ചെയ്യുവാനും അദ്ദേഹത്തിന് സാധിച്ചു. അതിനാല്‍ തിരുക്കുടുംബത്തില്‍ വലിയ സമാധാനവും സന്തോഷവും നിറഞ്ഞു നിന്നു. നമ്മുടെ ജീവിതത്തില്‍ പ്രശ്നങ്ങളെയും വെല്ലുവിളികളേയും അഭിമുഖീകരിക്കേണ്ടതായി വന്നേക്കാം. അപ്പോള്‍ നമ്മുടെ മനോഭാവം എന്താണ്? അങ്ങനെയുള്ള സാഹചര്യത്തില്‍ ദൈവത്തെയും കുടുംബാംഗങ്ങളേയും അയല്‍വാസികളേയും ശപിക്കുകയോ മറ്റേതെങ്കിലും വിധത്തില്‍ നിര്‍ഭാഗ്യകരമായ ജീവിതം നയിക്കുകയോ നാം ചെയ്യുന്നില്ലേ. എന്നാല്‍ ക്രിസ്തുവിലുള്ള പ്രത്യാശയും ധൈര്യവും നമുക്കുണ്ടെങ്കില്‍ അക്ഷോഭ്യരായി അചഞ്ചലരായി പതറാതെ തളരാതെ മുന്നേറുവാന്‍ സാധിക്കും. അപ്പോള്‍ നാം ഈശോയോടും പരിശുദ്ധ കന്യകാ മറിയത്തോടും നമ്മുടെ പിതാവായ മാര്‍ യൗസേപ്പിനോടും അനുരൂപരായി തീരുന്നു. തന്മൂലം സമാധാനത്തിന്‍റെയും സ്നേഹത്തിന്‍റെയും സൗഹൃദത്തിന്‍റെയും കൂടിചേരലായി നമ്മുടെ കുടുംബം മാറുകയും ചെയ്യും. #{red->n->n->സംഭവം}# റോമിലുള്ള സന്യാസിനി സമൂഹം ഒരിക്കല്‍ തങ്ങളുടെ മഠത്തോടനുബന്ധിച്ച് ഒരു ദേവാലയവും അനാഥാലയവും പണി കഴിപ്പിച്ചു. പണികളുടെ മേല്‍നോട്ടം നടത്തിയിരുന്ന വ്യക്തികളുടെ വഞ്ചന മൂലം സന്യാസ സമൂഹത്തിന് വളരെ ധന നഷ്ടം ഉണ്ടായി. ഉപവി പ്രവൃത്തിക്ക് വേണ്ടി നടത്തുന്ന ആ പ്രസ്ഥാനവും ദേവാലയവും പൂര്‍ത്തിയാക്കുവാന്‍ കഴിയാതെ അവര്‍ ക്ലേശിച്ചു. ആ ദിവസങ്ങളില്‍ അന്‍പതിലേറെ അനാഥക്കുട്ടികളും ജോലിക്കാരും മഠത്തിന്‍റെ വരാന്തയിലും മറ്റും കിടന്നാണ് നിദ്ര പോക്കിയത്. തങ്ങളുടെ സംരംഭം മുഴുമിപ്പിക്കുവാന്‍ യാതൊരു നിര്‍വാഹവും കാണാതെ വിഷമത്തിലായ സന്യാസിനികള്‍ മാര്‍ യൗസേപ്പില്‍ അഭയം പ്രാപിച്ചു. അവര്‍ യൗസേപ്പ് പിതാവിന്‍റെ നവനാള്‍ ആരംഭിച്ചു. ആരും തുണയില്ലാത്ത അനാഥക്കുഞ്ഞുങ്ങള്‍ക്കു വേണ്ടി ആ സന്യാസിനികള്‍ പ്രാര്‍ത്ഥിച്ചു. നവനാള്‍ അവസാനിക്കുന്നതിനു മുമ്പു തന്നെ അവരുടെ പ്രാര്‍ത്ഥന ഫലമണിഞ്ഞു. പട്ടണത്തില്‍ ആസ്പത്രിയില്‍ സമ്പന്നയായ ഒരു രോഗിണി ഉണ്ടായിരുന്നു. അവര്‍ ആളെ അയച്ച് മഠാധിപയെ വരുത്തി അവരെക്കൂടി അനാഥാലയത്തില്‍ സ്വീകരിക്കണമെന്ന് അപേക്ഷിച്ചു. എന്നാല്‍ ദരിദ്രരെ മാത്രമേ തങ്ങള്‍ക്ക് സ്വീകരിക്കാന്‍ കഴിയുകയുള്ളൂ എന്ന്‍ മഠാധിപ അവരെ അറിയിച്ചു. എന്നാല്‍ ഭക്നാശയായി തനിക്കു വേണ്ടി മാര്‍ യൗസേപ്പ് പിതാവിനോടു പ്രാര്‍ത്ഥക്കണമെന്നു അപേക്ഷിച്ച് സന്യാസിനി സമൂഹത്തിനു വേണ്ടി ഒരു വലിയ തുക സംഭാവന ചെയ്തു. മുടങ്ങിക്കിടന്ന അനാഥാലയവും ദൈവാലയവും പണി തീര്‍ക്കുവാന്‍ ആ സംഭാവന മൂലം സന്യാസിനിമാര്‍ക്ക് സാധിച്ചു. തങ്ങളുടെ ആവശ്യനേരത്ത് സന്യാസിമാര്‍ക്ക് സാധിച്ചു. തങ്ങളുടെ ആവശ്യനെരത്ത് സഹായമരുളിയ മാര്‍ യൗസേപ്പ് പിതാവിനെ അവര്‍ സ്തുതിച്ചു. #{red->n->n->ജപം}# മാര്‍ യൗസേപ്പ്പിതാവേ അങ്ങ് ജീവിതത്തിലെ പ്രശ്നങ്ങളെയും വെല്ലുവിളികളേയും ധീരമായി അഭിമിഖീകരിച്ച് യാതനകളെയും ക്ലേശങ്ങളെയും അസാധാരണമായ ക്ഷമയും സഹനശക്തിയേയും പ്രദര്‍ശിപ്പിക്കുകയുണ്ടായി. ഞങ്ങളുടെ ജീവിതത്തിലുണ്ടാകുന്ന വിഷമങ്ങളും വെല്ലുവിളികളും ഭീഷണികളും ഞങ്ങള്‍ പ്രശാന്തതയോടെ ക്രിസ്തീയമായ പ്രത്യാശയോടും ക്ഷമയോടും കൂടി നേരിടുവാന്‍ വേണ്ട അനുഗ്രഹം നല്‍കണമേ. ഞങ്ങളെ ആത്മീയവും ഭൗതികവുമായ വിപത്തുകളില്‍ നിന്ന്‍ അങ്ങ സംരക്ഷിക്കുകയും ചെയ്യണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1. ത്രിത്വ. #{red->n->n->വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ}# കര്‍ത്താവേ, അനുഗ്രഹിക്കണമേ (കര്‍ത്താവേ...) മിശിഹായെ, അനുഗ്രഹിക്കണമേ. (മിശിഹായെ...) കര്‍ത്താവേ, അനുഗ്രഹിക്കണമേ. (കര്‍ത്താവേ...) മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ, (മിശിഹായെ...) മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. (മിശിഹായെ...) സ്വര്‍ഗ്ഗസ്ഥനായ പിതാവേ, (ഞങ്ങളെ അനുഗ്രഹിക്കണമേ) ലോകരക്ഷകനായ ക്രിസ്തുവേ, പരിശുദ്ധാത്മാവായ ദൈവമേ, ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ, . പരിശുദ്ധ മറിയമേ, (ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ) വിശുദ്ധ യൗസേപ്പേ, ദാവീദിന്‍റെ വിശിഷ്ട സന്താനമേ, ഗോത്രപിതാക്കളുടെ പ്രകാശമേ, ദൈവജനനിയുടെ ഭര്‍ത്താവേ, പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ, ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ, മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ, തിരുക്കുടുംബത്തിന്‍റെ നാഥനേ, എത്രയും നീതിമാനായ വി. യൗസേപ്പേ, മഹാ വിരക്തനായ വി.യൗസേപ്പേ, മഹാ വിവേകിയായ വി. യൗസേപ്പേ, മഹാ ധീരനായ വി. യൗസേപ്പേ, അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ, മഹാ വിശ്വസ്തനായ വി. യൗസേപ്പേ, ക്ഷമയുടെ ദര്‍പ്പണമേ, ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ, തൊഴിലാളികളുടെ മാതൃകയേ, കുടുംബജീവിതത്തിന്‍റെ അലങ്കാരമേ, കന്യകകളുടെ സംരക്ഷകാ, കുടുംബങ്ങളുടെ ആധാരമേ, നിര്‍ഭാഗ്യരുടെ ആശ്വാസമേ, രോഗികളുടെ ആശ്രയമേ, മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ, പിശാചുക്കളുടെ പരിഭ്രമമേ, തിരുസ്സഭയുടെ പാലകാ, ഭൂലോകപാപ....(3) (നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു. (സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി. #{red->n->n->പ്രാര്‍ത്ഥിക്കാം}# അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെയെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍. #{red->n->n->സുകൃതജപം}# ക്ഷമയുടെ മാതൃകയായ മാര്‍ യൗസേപ്പേ ഞങ്ങള്‍ക്കു ശാന്തത നല്‍കണമേ. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/Calendar/3?type=15 }} ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/ChristianPrayer/ChristianPrayer-2026-03-16-23:34:54.jpg
Keywords: വിശുദ്ധ യൗസേപ്പു

26388
Category: 15
Sub Category:
Heading: വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: പതിനെട്ടാം തീയതി
Content: "അവളുടെ ഭര്‍ത്താവായ ജോസഫ് നീതിമാനാകയാലും അവളെ അപമാനിതയാക്കാന്‍ ഇഷ്ടപ്പെടായ്കയാലും അവളെ രഹസ്യമായി ഉപേക്ഷിക്കാന്‍ തീരുമാനിച്ചു" (മത്തായി 1:19). #{red->n->n-> വിശുദ്ധ യൗസേപ്പിന്‍റെ സന്താപങ്ങള്‍}# മനുഷ്യ ജീവിതത്തില്‍ എല്ലാവര്‍ക്കും സഹനം ഉണ്ടാകാറുണ്ട്. ദൈവകുമാരന്‍റെ വളര്‍ത്തുപിതാവായ യൌസേപ്പ് പിതാവ് അതുല്യമായ വിശുദ്ധിയില്‍ പ്രശോഭിച്ചിരുന്നതിനാല്‍ അദ്ദേഹവും അനേകം യാതനകളെ അഭിമുഖീകരിക്കേണ്ടതായി വന്നു. വിശുദ്ധ യൗസേപ്പും പരിശുദ്ധ കന്യകയും പരിപാവനമായ ജീവിതം നയിച്ചു വരുമ്പോള്‍ പരിശുദ്ധ കന്യക, പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ് ഈശോമിശിഹായെ ഗര്‍ഭം ധരിച്ചു. പരിശുദ്ധ അമ്മ ഗര്‍ഭണിയാണെന്ന്‍ മനസ്സിലായ മാര്‍ യൗസേപ്പ് അത്യഗാധമായ ഹൃദയ വ്യഥ അനുഭവിച്ചു. എന്നിരിന്നാലും പ്രിയ പത്നിയുടെ ആത്മാര്‍ത്ഥതയില്‍ വി.യൌസേപ്പിന് തെല്ലും സംശയമുണ്ടായിരിന്നില്ല. പക്ഷേ, പ്രകൃത്യതീതമായ ആ രഹസ്യം അഗ്രാഹ്യവുമാണ്. മേരിക്ക് ഏതെങ്കിലും അപകീര്‍ത്തി ഉളവാക്കുവാന്‍ യൗസേപ്പ് പിതാവ് ആഗ്രഹിച്ചില്ല. ദൈവജനനി പരിപൂര്‍ണ്ണമായ മൗനം പാലിച്ചത് അദ്ദേഹത്തിന് കൂടുതല്‍ വേദനയ്ക്ക് കാരണമായി. പ്രകൃത്യതീതമായ ഈ യാഥാര്‍ഥ്യത്തെ സംബന്ധിച്ച് മേരിയോടു ചോദിക്കുവാനുള്ള വൈമുഖ്യവും അവളുടെ ഒന്നും സംഭവിക്കാത്തതുപോലുള്ള മൗനവും ജോസഫിന്‍റെ അന്തരാത്മാവില്‍ ഒരു സംഘട്ടനം ഉളവാക്കി. അത് നമ്മുടെ പിതാവിന്‍റെ ഹൃദയത്തെ ദുഃഖിതനാക്കി. അതിനാല്‍ അദ്ദേഹം കന്യകയെ രഹസ്യത്തില്‍ പരിത്യജിക്കുവാന്‍ ആലോചിക്കുകപോലും ചെയ്തു. എന്നാല്‍ യൗസേപ്പ് പിതാവിന് ദൈവ പരിപാലനയിലുള്ള പ്രത്യാശ നഷ്ടപ്പെട്ടിരുന്നില്ല. അത് കൊണ്ട് തന്നെ ദൈവദൂതന്‍ പ്രത്യക്ഷപ്പെട്ട പരിശുദ്ധ കന്യക പരിശുദ്ധാത്മാവിനാലാണ് ഗര്‍ഭിണിയായിരിക്കുന്നത് എന്നുള്ള രഹസ്യം വെളിപ്പെടുത്തിക്കൊടുത്തു. അപ്പോള്‍ അദ്ദേഹത്തിന് വളരെ സന്തോഷം അനുഭവപ്പെട്ടു. റോമാ ചക്രവര്‍ത്തിയായിരുന്ന അഗസ്റ്റസ് സീസറിന്‍റെ കല്‍പന അനുസരിച്ച് വി. യൗസേപ്പും മേരിയും ബത്ലഹേത്തിലേക്ക് യാത്ര കഴിച്ചു. പൂര്‍ണ്ണ ഗര്‍ഭിണിയായ മറിയം സുദീര്‍ഘവും ക്ലേശഭൂയിഷ്ടവുമായ യാത്ര കഴിക്കേണ്ടി വന്നതില്‍ മാര്‍ യൗസേപ്പിന് ഖേദമുണ്ടായിരുന്നു. അവിടെ ചെന്നപ്പോളാകട്ടെ, ബന്ധുജനങ്ങളുടെയും പരിചിതരുടെയും ഭവനങ്ങളില്‍ പോലും രാത്രികാലം കഴിക്കുന്നതിനുള്ള സ്ഥലം ലഭിച്ചില്ല താനും. അതും അദ്ദേഹത്തിന്‍റെ ദുഃഖത്തെ വര്‍ധിപ്പിച്ചു. ദൈവകുമാരന് പിറക്കുവാന്‍ ഒരു ദരിദ്ര ഭവനം പോലും ലഭിക്കാതെ ഒടുവില്‍ പുല്‍ക്കൂട്ടില്‍ പോകേണ്ടതായ അനുഭവം വിശുദ്ധന് സംബന്ധിച്ചിടത്തോളം ഹൃദയഭേദകമായിരുന്നു. എന്നാല്‍ വിശുദ്ധ യൗസേപ്പ് നിരാശനാകാതെ ദൈവപരിപാലനയ്ക്ക് സ്വയമര്‍പ്പിച്ച് ശക്തി പ്രാപിച്ചു. എന്നെ അനുഗമിക്കുവാന്‍ മനസ്സാകുന്നവന്‍ സ്വയം പരിത്യജിച്ച് തന്‍റെ കുരിശും എടുത്ത് എന്‍റെ പിന്നാലെ വരട്ടെ എന്ന് അവിടുന്ന് അരുളി ചെയ്തിട്ടുണ്ടല്ലോ (വി.മത്താ. 16). നമ്മുടെ ജീവിതത്തില്‍ നമുക്കുണ്ടാകുന്ന ക്ലേശങ്ങളും യാതനകളും നാം എപ്രകാരമാണോ അഭിമുഖീകരിക്കുന്നത് അത് നമ്മെ പവിത്രീകരിക്കാനുള്ള മാര്‍ഗ്ഗമാണ്. പരിത്രാണ പരിപാടിയില്‍ അതിലുള്ള സ്ഥാനം നാം മനസ്സിലാക്കി പ്രവര്‍ത്തിക്കണം. #{red->n->n->സംഭവം}# സാമാന്യം നല്ല ധനസ്ഥിതി ഉണ്ടായിരുന്ന മാര്‍ യൌസേപ്പിതാവിന്‍റെ ഭക്തനായ ഒരു മനുഷ്യന്‍റെ സമ്പത്ത്, ചില കുബുദ്ധികള്‍ കൈവശപ്പെടുത്തുകയുണ്ടായി. സ്വത്ത് വീണ്ടെടുക്കുന്നതിനു വേണ്ടി അയാള്‍ കോടതിയെ അഭയം ഗമിച്ചു. പക്ഷേ എതിരാളികള്‍ ശക്തരായിരുന്നതിനാല്‍ അയാള്‍ക്ക് അടിക്കടി പരാജയമാണ് നേരിട്ടത്. അയാളുടെ ഭാര്യയും ഏകമകനും അപകടത്തില്‍പെട്ടു മരിച്ചു. കൂനിന്മേല്‍ കുരു എന്ന പോലെ നേരിട്ട ഈ ക്ലേശങ്ങള്‍ മൂലം അദ്ദേഹം മനസ്സും ശരീരവും തളര്‍ന്നവനായി തീർന്നു. ജീവിതത്തിലും കേസിലും തുടരെത്തുടരെ പരാജയങ്ങള്‍ നേരിട്ടത് കൊണ്ട് അയാള്‍ വിഷാദത്തിന് അടിമയായി. ശേഷിച്ചിട്ടുള്ള തുകയെങ്കിലും നഷ്ടപ്പെടുത്തേണ്ടതില്ല എന്നു തീരുമാനിച്ച അദ്ദേഹം, ജീവിക്കാന്‍ അവശ്യം വേണ്ട തുകയൊഴിച്ച് തന്‍റെ കൈവശമുള്ളതെല്ലാം യൌസേപ്പിതാവിന്‍റെ നാമത്തില്‍ സമീപസ്ഥലത്ത് പണിതുകൊണ്ടിരുന ദേവാലയത്തിനു സംഭാവന ചെയ്തു. ഇതിനിടെ നേരത്തെ താന്‍ കൊടുത്തിരുന്ന അപ്പീല്‍ അനുസരിച്ച് കേസില്‍ വിധി ഉണ്ടായി. കോടതി ചെലവു സഹിതം വലിയൊരു തുക അയാള്‍ക്ക് നല്കുവാനായിരുന്നു അന്തിമമായ വിധിയുണ്ടായത്. ആ തുക ഉപയോഗിച്ച് അദ്ദേഹം അഗതികളെയും വൃദ്ധന്‍മാരെയും സംരക്ഷിക്കാനുള്ള ഒരഭയ കേന്ദ്രം മാര്‍ യൌസേപ്പിതാവിന്‍റെ നാമത്തില്‍ സ്ഥാപിച്ചു. മറ്റാരും അവകാശികളില്ലാത്ത തന്‍റെ സമ്പത്തു കൊണ്ട് അനേകം അഗതികള്‍ സന്തുഷ്ടരായി ജീവിക്കുന്നതു കണ്ട് സംതൃപ്തിയോടെ മരിക്കുവാനുള്ള ഭാഗ്യം ആ മനുഷ്യനുണ്ടായി. #{red->n->n->ജപം}# ഞങ്ങളുടെ പിതാവായ മാര്‍ യൌസേപ്പേ ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളെയും ക്ലെശങ്ങളെയും ധൈര്യപൂര്‍വ്വം അഭിമുഖീകരിക്കുന്നതില്‍ അങ്ങ് ഞങ്ങള്‍ക്ക് മാതൃക കാണിച്ചു തന്നു. ഞങ്ങളും ഞങ്ങളുടെ ആപത്തുകളിലും യാതനകളിലും സഹനത്തിന്‍റെ പ്രകൃത്യതീതമായ മൂല്യം ഗ്രഹിച്ചു. അതിനെ നേരിടുവാന്‍ ഞങ്ങളെ അനുഗ്രഹിക്കേണമേ. അങ്ങേ ഭക്തര്‍ക്ക് നേരിടുന്ന്‍ വിപത്തുകളില്‍ വത്സല പിതാവേ, അങ്ങ് അവര്‍ക്ക് ആശ്വാസവും ശക്തിയും പ്രദാനം ചെയ്യുകയും പലപ്പോഴും അവയെ നിര്‍മ്മാര്‍ജ്ജനം ചെയ്യുകയും ചെയ്യുന്നു എന്നുള്ളത് ഞങ്ങളെ ധൈര്യപ്പെടുത്തുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. #{red->n->n->വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ}# കര്‍ത്താവേ, അനുഗ്രഹിക്കണമേ (കര്‍ത്താവേ...) മിശിഹായെ, അനുഗ്രഹിക്കണമേ. (മിശിഹായെ...) കര്‍ത്താവേ, അനുഗ്രഹിക്കണമേ. (കര്‍ത്താവേ...) മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ, (മിശിഹായെ...) മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. (മിശിഹായെ...) സ്വര്‍ഗ്ഗസ്ഥനായ പിതാവേ, (ഞങ്ങളെ അനുഗ്രഹിക്കണമേ) ലോകരക്ഷകനായ ക്രിസ്തുവേ, പരിശുദ്ധാത്മാവായ ദൈവമേ, ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ, . പരിശുദ്ധ മറിയമേ, (ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ) വിശുദ്ധ യൗസേപ്പേ, ദാവീദിന്‍റെ വിശിഷ്ട സന്താനമേ, ഗോത്രപിതാക്കളുടെ പ്രകാശമേ, ദൈവജനനിയുടെ ഭര്‍ത്താവേ, പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ, ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ, മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ, തിരുക്കുടുംബത്തിന്‍റെ നാഥനേ, എത്രയും നീതിമാനായ വി. യൗസേപ്പേ, മഹാ വിരക്തനായ വി.യൗസേപ്പേ, മഹാ വിവേകിയായ വി. യൗസേപ്പേ, മഹാ ധീരനായ വി. യൗസേപ്പേ, അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ, മഹാ വിശ്വസ്തനായ വി. യൗസേപ്പേ, ക്ഷമയുടെ ദര്‍പ്പണമേ, ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ, തൊഴിലാളികളുടെ മാതൃകയേ, കുടുംബജീവിതത്തിന്‍റെ അലങ്കാരമേ, കന്യകകളുടെ സംരക്ഷകാ, കുടുംബങ്ങളുടെ ആധാരമേ, നിര്‍ഭാഗ്യരുടെ ആശ്വാസമേ, രോഗികളുടെ ആശ്രയമേ, മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ, പിശാചുക്കളുടെ പരിഭ്രമമേ, തിരുസ്സഭയുടെ പാലകാ, ഭൂലോകപാപ....(3) (നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു. (സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി. #{red->n->n->പ്രാര്‍ത്ഥിക്കാം}# അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെയെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍. #{red->n->n->സുകൃതജപം}# ക്ലേശങ്ങളില്‍ ആത്മധൈര്യം പ്രകടിപ്പിച്ച വി. യൗസേപ്പേ ഞങ്ങളുടെ ക്ലേശങ്ങളെ ധീരതയോടെ നേരിടുവാന്‍ സഹായിക്കണമേ. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/Calendar/3?type=15 }} ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/ChristianPrayer/ChristianPrayer-2026-03-16-23:37:18.jpg
Keywords: വണക്കമാ