Contents

Displaying 25881-25890 of 26058 results.
Content: 26339
Category: 18
Sub Category:
Heading: പിണറായി സര്‍ക്കാരിന്റെ മദ്യ നയത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മാർ ജോസഫ് കല്ലറങ്ങാട്ട്
Content: പാലാ: സർക്കാർ എല്ലാ അതിർവരമ്പുകളുംവിട്ട് സംസ്ഥാനത്തുടനീളം മദ്യശാലകൾ യഥേഷ്‌ടം അനുവദിക്കുകയാണെന്നും ഇതു നാടിന് ഭീഷണിയാണെന്നും ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. കേരള കത്തോലിക്കാ സഭയുടെ മദ്യ ലഹരിവിരുദ്ധ ഞായർ ആചരണത്തിൻ്റെ ഭാഗമായി പാലാ രൂപത സമ്മേളനം ളാലം സെൻ്റ് ജോർജ് പുത്തൻപള്ളി ഹാളിൽ ഉദ്ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്. മദ്യത്തിന്റെയും ലഹരിയുടെയും ഉപയോഗം മൂലം പല ഭവനങ്ങളും സംഘർഷഭരിതമാകുന്നു. ലഹരിമൂലം ഒരു തലമുറ നശിച്ചുപോകുന്നതായാണ് നമ്മൾ കാണുന്നത്. ഈ തിന്മയ്‌ക്കെതിരേ പോരാടിയില്ലെങ്കിൽ നമ്മുടെ സംസ്ഥാനത്തിന്റെ കുലീനത നഷ്‌ടമാകും. നിശ്ചയദാർഢ്യത്തോടുകൂടി ഈ ലഹരിക്കെതിരേ നമ്മൾ ഇടപെടണമെന്നും മാർ കല്ലറങ്ങാട്ട് പറഞ്ഞു. ബാറുകൾ 29ൽ നിന്ന് 1016 ആയി. കള്ളുഷാപ്പുകൾ 5171 ആയി. ബെവ്കോ-കൺസ്യൂമർ ഫെഡ് ഔട്ട്ലെറ്റുകൾ നാനൂറിധികം അനുവദിച്ചു. മദ്യശാലകളുടെ സമയം വർധിപ്പിച്ചതും മദ്യത്തിന് പേരിടാൻ മത്സരം സംഘടിപ്പിച്ചതുമെല്ലാം മദ്യ ത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപനം തന്നെ. ചോദിക്കുന്നവർക്കെല്ലാം മദ്യശാലകൾക്ക് ലൈസൻസ് കൊടുക്കുന്ന സമീപനമാണ് ഈ സർക്കാർ സ്വീകരിക്കുന്നതെന്നും ഇതു തിരുത്തണമെന്നും മാർ കല്ലറങ്ങാട്ട് ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറിയും രൂപത പ്രസിഡന്‍റുമായ പ്രസാദ് കുരുവിള അധ്യക്ഷത വഹിക്കുകയും ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്‌തു. വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്, മാണി സി. കാപ്പൻ എംഎൽഎ, മുനിസിപ്പൽ ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കക്കണ്ടം, ഷോൺ ജോർജ്, ഫാ. ജോസഫ് തടത്തിൽ, ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, ഫാ. ജോർജ് മൂലേച്ചാലിൽ, സാബു ഏബ്രഹാം, ആൻ്റണി മാത്യു, ജോസ് കവിയിൽ എന്നിവർ പ്രസംഗിച്ചു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/India/India-2026-03-09-11:46:48.jpg
Keywords: കല്ലറ
Content: 26340
Category: 18
Sub Category:
Heading: ബന്ധങ്ങളിൽ തുല്യതയല്ല, പരസ്പരം യോജിപ്പാണ് വേണ്ടത് ബിഷപ്പ് ജയിംസ് റാഫേൽ ആനാപറമ്പിൽ
Content: ആലപ്പുഴ: ബന്ധങ്ങളിൽ തുല്യതയല്ല പരസ്പരം യോജിപ്പാണ് വേണ്ടതെന്ന് ആലപ്പുഴ രൂപത ബിഷപ്പ് ജയിംസ് റാഫേൽ ആനാപറമ്പിൽ. ആലപ്പുഴ രൂപത, കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസോസിയേഷൻ മൗണ്ട് കാർമൽ കത്തീഡ്രൽ ഹാളിൽ അനുഗ്രഹ പ്രഭാഷണം നടത്തി സംസാരിക്കുകയായിരിന്നു അദ്ദേഹം. തൊഴിലിടങ്ങളിൽ തുല്യതയ്ക്കുവേണ്ടി മുറവിളി കൂട്ടുമ്പോഴും കുടുംബത്തിൽ ഭാര്യ ഭർത്താക്കന്മാരും മക്കളും തമ്മിൽ തുല്യതയല്ല യോജിപ്പാണ് വേണ്ടതെന്ന് ആലപ്പുഴ രൂപത മെത്രാൻ കൂട്ടിച്ചേർത്തു. കെഎൽസിഡബ്ല്യൂഎ രൂപത പ്രസിഡന്റ് ശ്രീമതി സോഫി രാജു അധ്യക്ഷത വഹിച്ചു. കെ എൽ സി ഡബ്ല്യൂ എ ഡയറക്ടർ സി അംബി ലിയോൺ സ്വാഗതം ആശംസിച്ചു. ആലപ്പുഴ മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി മോളി ജേക്കബ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. ആലപ്പുഴ രൂപത സോഷ്യൽ സർവീസ് സൊസൈറ്റി സെക്രട്ടറി പുഷ്പരാജ്, ബിസിസി രൂപത കൺവീനർ ബൈജു അർശർക്കടവിൽ , കെ എൽ സി എ ആലപ്പുഴ രൂപത പ്രസിഡന്റ് സന്തോഷ് കൊടിയനാട്, കെസിവൈഎം ആലപ്പുഴ രൂപത പ്രസിഡന്റ് സൈറസ് സൈമൺ ആലപ്പുഴ മുനിസിപ്പാലിറ്റി കൗൺസിലർമാരായ ശ്രീമതി ബിന്ദു തോമസ്, ശ്രീമതി ജിൻസി ജോൺസണും, ശ്രീമതി സവിത ഷിബു, ശ്രീമതി രജി ജെ ബോസ്കോ, അനിത നിക്സൺ തുടങ്ങിയവർ പ്രസംഗിച്ചു. ശ്രീമതി അമൃത സെബാസ്റ്റ്യൻ, അഡ്വക്കേറ്റ് ജിനു എബ്രഹാം തുടങ്ങിയവർ ക്ലാസ്സ് നയിച്ചു. സമൂഹത്തിൽ വിവിധ മേഖലകളിൽ പ്രവർത്തിച്ച് മികവ് തെളിച്ചവരെ ആദരിച്ചു. പൂർണമായി ഗ്രീൻ പ്രോട്ടോകോൾ പാലിച്ചുകൊണ്ട് നടത്തിയ വനിതാ ദിനത്തിൽ പച്ചക്കറി തൈകളും വിത്തുകളും വിതരണം ചെയ്തു.
Image: /content_image/India/India-2026-03-09-12:04:01.jpg
Keywords: ആനാപ
Content: 26341
Category: 1
Sub Category:
Heading: ആർച്ച് ബിഷപ്പ് ഗബ്രിയേലേ കാച്ച അമേരിക്കയുടെ പുതിയ അപ്പസ്തോലിക ന്യൂൺഷ്യോ
Content: ന്യൂയോർക്ക്: അമേരിക്കൻ ഐക്യനാടുകളിലെ അപ്പസ്തോലിക ന്യൂൺഷ്യോയായി ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭയുടെ പരിശുദ്ധ സിംഹാസനത്തിന്റ സ്ഥിരം നിരീക്ഷകനായിരുന്ന ആർച്ച് ബിഷപ്പ് ഗബ്രിയേലേ കാച്ച നിയമിക്കപ്പെട്ടു. നിലവിലെ അപ്പസ്തോലിക ന്യൂൺഷ്യോയായിരുന്ന കർദ്ദിനാൾ ക്രിസ്റ്റോഫ് പിയറിക്ക്, ജനുവരി 30ന് 80 വയസ്സ് തികഞ്ഞതിനെ തുടർന്നാണ് ഈ പുതിയ നിയമനം. പാപ്പ ജനിച്ചു വളർന്ന രാജ്യത്തിലേക്കും സഭയിലേക്കും തന്നെ ന്യൂൺഷ്യോ ആയി നിയമിക്കാനുള്ള പരിശുദ്ധ പിതാവിന്റെ തീരുമാനത്തിന് താൻ നന്ദി അര്‍പ്പിക്കുകയാണെന്ന് ആർച്ച് ബിഷപ്പ് കാച്ച പറഞ്ഞു. 1958 ഫെബ്രുവരി 24ന് മിലാനിൽ ജനിച്ച ആര്‍ച്ച് ബിഷപ്പ് ഗബ്രിയേലേ കാച്ച, 1983 ൽ വൈദികനായും, 2009-ൽ മെത്രാനായും അഭിഷിക്തനായി. ലെബനോൻ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ ന്യൂൺഷ്യോ ആയി സേവനം ചെയ്ത അദ്ദേഹം, 2019 മുതൽ ഐക്യരാഷ്ട്രസഭയിലെ, പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകനായി സേവനം ചെയ്തു വരികയായിരുന്നു. ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭയിലെ തന്റെ സേവനത്തിനിടയിൽ താൻ മനസിലാക്കുകയും അനുഭവിക്കുകയും ചെയ്ത ജനതയാണെന്നും കൂട്ടായ്മയുടെയും സമാധാനത്തിന്റെയും സേവനത്തിലായിരിക്കും തന്റെ ദൗത്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/India/India-2026-03-09-12:34:50.jpg
Keywords: അമേരിക്ക
Content: 26342
Category: 1
Sub Category:
Heading: സിസ്റ്റർ റാണി മരിയയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമ സ്പെയിനില്‍ പ്രദര്‍ശനത്തിന്
Content: മാഡ്രിഡ്: ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസ സമൂഹാംഗവും രക്തസാക്ഷിയുമായ വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ച “ഫേസ് ഓഫ് ദി ഫെയ്‌സ്‌ലെസ്” സിനിമ സ്പെയിനില്‍ പ്രദര്‍ശനത്തിന്. 2023-ൽ ഇന്ത്യയിൽ പുറത്തിറങ്ങിയ സിനിമ ദേശീയ അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ നേടിയതിന് ശേഷമാണ് സ്പെയിനിൽ പ്രദര്‍ശനത്തിന് എത്തുന്നത്. സ്പാനിഷ് ഭാഷയില്‍ ഇറക്കിയ സിനിമയുടെ ട്രെയിലര്‍ ശ്രദ്ധ നേടിയിരിന്നു. ആദ്യം ഹിന്ദിയിലാണ് സിനിമ പുറത്തിറക്കിയിരിന്നത്. പിന്നീട് വിവിധ ഭാഷകളില്‍ മൊഴിമാറ്റം നടത്തി. മധ്യപ്രദേശിലെ ഇൻഡോറിൽ പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിനിടയിൽ ജീവിച്ചുകൊണ്ട് മാനവികതയുടെ ഉന്നമനത്തിനായി നിസ്വാർത്ഥമായി പരിശ്രമിക്കുകയും, ജീവിതത്തിലെ പരിതാപകരമായ അവസ്ഥകളെ തരണം ചെയ്യുവാൻ പാവങ്ങളായ ആളുകൾക്ക് സഹായം നൽകുകയും ചെയ്തതിന്റെ പേരിൽ ക്രൂരമായി കൊലചെയ്യപ്പെട്ട സി. റാണി മരിയയുടെ ജീവിതക്കഥയാണ് സിനിമയില്‍ അവതരിപ്പിക്കുന്നത്. 'ഇൻഡോർ റാണി' എന്ന പേരിലാണ് ഗ്രാമവാസികളെല്ലാവരും സിസ്റ്ററിനെ ഇന്നും അഭിമാനത്തോടുകൂടി ഓർക്കുന്നത്. ഇന്ത്യയിലെ 16 സംസ്ഥാനങ്ങളിൽ നിന്നുള്ള അഭിനേതാക്കളാണ് രണ്ടു മണിക്കൂറോളം ദൈർഘ്യമുള്ള സിനിമയിൽ വേഷമിട്ടിരിക്കുന്നത്. മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ജേതാവായ വിൻസി അലോഷ്യസാണ് സിനിമയിൽ സിസ്റ്റർ റാണി മരിയയായി വേഷമിട്ടിരിക്കുന്നത്. പദ്മശ്രീ കൈതപ്രത്തിന്റെ വരികൾക്ക് നിരവധി ഇന്ത്യൻ സിനിമകൾക്കു സംഗീതം നൽകിയ അൽഫോൻസ് ജോസഫാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. 2023 നവംബർ 22ന് പൊതു സദസ്സിനിടെ, സംവിധായകൻ ഷൈസൺ പി. ഔസേഫും നിർമ്മാതാവ് സാന്ദ്ര ഡിസൂസ റാണയും, ഫ്രാൻസിസ് പാപ്പയെ സന്ദർശിക്കുകയും, ചിത്രത്തെ പരിചയപ്പെടുത്തുകയും ചെയ്തിരിന്നു. ഈ സിനിമ താൻ കാണുമെന്ന് പാപ്പാ ഉറപ്പുനൽകുകയും, സിനിമയുടെ വിജയത്തിനും, അണിയറയിൽ പ്രവർത്തിച്ചവർക്കും പ്രാർത്ഥനാശംസകളും പാപ്പാ നൽകിയിരിന്നു. ചിത്രം വത്തിക്കാനിലും പ്രദർശിപ്പിച്ചിരുന്നു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-03-09-13:45:29.jpg
Keywords: റാണി
Content: 26343
Category: 1
Sub Category:
Heading: മാർച്ച് 13നു ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിക്കുവാന്‍ ഇറ്റാലിയന്‍ സഭ
Content: റോം: മധ്യപൂര്‍വ്വേഷ്യയെ ദുരിതത്തിലാഴ്ത്തിയ ആക്രമണത്തിന്റെ വ്യാപ്തി വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ മാർച്ച് 13 ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിക്കുവാന്‍ ഇറ്റാലിയന്‍ സഭ. നിലവിലെ സംഘര്‍ഷങ്ങള്‍ ആഗോളതലത്തിലുള്ള യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാൻ സാധ്യത ഉയരുന്ന പശ്ചാത്തലത്തിലാണ് ഇറ്റാലിയന്‍ മെത്രാന്‍ സമിതി സമാധാനത്തിനായി ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിക്കുവാന്‍ ആഹ്വാനം നല്‍കിയിരിക്കുന്നത്. എല്ലാ സംഘർഷങ്ങളുടെയും ഭീകരതകളിൽ നിന്നും ജനത്തിന്റെ കണ്ണുനീരില്‍ നിന്നും മനുഷ്യരാശിയെ രക്ഷിക്കാൻ സമാധാനത്തിന്റെ രാജാവിനോട് അപേക്ഷിക്കാൻ എല്ലാ സഭാ സമൂഹങ്ങളെയും വിശ്വാസികളെയും ക്ഷണിക്കുകയാണെന്ന് സമിതി പ്രസ്താവിച്ചു. യുദ്ധം ഒരിക്കലും സംഘർഷങ്ങൾക്ക് പരിഹാരമല്ല. ശക്തിയുടെ യുക്തി നയതന്ത്രത്തിനും സംഭാഷണത്തിനും പകരമാകരുത്. ജനങ്ങളുടെ അന്തസ്സും അഭിലാഷങ്ങളും "ആയുധങ്ങളുടെ ശബ്ദത്താൽ" നിശബ്ദമാക്കപ്പെടരുത്. സമാധാനത്തിനായി പ്രത്യേകം വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാനും യുദ്ധകാലത്തോ അശാന്തിയുടെ സമയത്തോ ഉപയോഗിക്കുന്ന റോമൻ മിസൽ പ്രാർത്ഥനകൾ ഉള്‍പ്പെടുത്തുവാനും കുരിശിന്റെ വഴി പ്രാര്‍ത്ഥനകള്‍ ചൊല്ലുവാനും മെത്രാന്‍ സമിതി ആഹ്വാനം നല്‍കിയിട്ടുണ്ട്. യുദ്ധത്തിന്റെ ഇരകളോടുള്ള ഐക്യദാർഢ്യത്തിന്റെ അടയാളമായി ഉപവാസവും പ്രായശ്ചിത്തവും അനുഷ്ഠിക്കുവാനും ഇറ്റാലിയന്‍ മെത്രാന്‍ സമിതി അഭ്യര്‍ത്ഥിച്ചു. സംഘർഷബാധിത പ്രദേശങ്ങളിലെ ദുരിതമനുഭവിക്കുന്നവരോട് പ്രാർത്ഥനയിലൂടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനുള്ള അവസരമായാണ് ഈ ദിനത്തെ പൊതുവേ നോക്കികാണുന്നത്. രാഷ്ട്രീയ നേതാക്കളും അന്താരാഷ്ട്ര സമൂഹവും സമാധാനത്തിനായി ഗൗരവമായി ഇടപ്പെടുവാനും ബിഷപ്പുമാർ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-03-09-14:41:46.jpg
Keywords: ഇറ്റാലി
Content: 26344
Category: 1
Sub Category:
Heading: സിവില്‍ സര്‍വീസ് പരീക്ഷയിലെ ഉന്നത വിജയത്തില്‍ ജപമാലയുടെ ശക്തി വിവരിച്ച് ശ്രീജ
Content: തിരുവനന്തപുരം: സിവിൽ സർവീസ് പരീക്ഷയില്‍ ആദ്യ ശ്രമത്തില്‍ തന്നെ അഭിമാനകരമായ നേട്ടം സ്വന്തമാക്കിയ തിരുവനന്തപുരം നരുവാമൂട് സ്വദേശിനിയായ ജെ. എസ് ശ്രീജയ്ക്കു അഭിനന്ദന പ്രവാഹമാണ്. ആദ്യ അവസരത്തിൽ തന്നെ സിവിൽ സർവീസ് ലഭിക്കുന്നതിനൊപ്പം 57-ാം റാങ്കോടെ മലയാളികളിൽ ഒന്നാമതുമാണ് ഈ മിടുക്കി. ഇല്ലായ്‌മകളുടെ നടുവിലും പഠനത്തിന് കുറവുകൾ വരുത്താതെ മാതാപിതാക്കൾ നൽകിയ പിന്തുണയും കഠിനാധ്വാനവും അവരുടെ വിശ്വാസ ജീവിതവും ശ്രീജയുടെ വിജയത്തിന് നിര്‍ണ്ണായക ഘടകങ്ങളായി. കഴിഞ്ഞ ദിവസം ഫലം വന്നതിന് പിന്നാലെയെത്തിയ മാധ്യമ പടയുടെ മുന്നില്‍ ജപമാല കരങ്ങളില്‍ ചുറ്റിക്കൊണ്ടാണ് ശ്രീജ പ്രത്യക്ഷപ്പെട്ടത്. കൂലിപ്പണിക്കാരനായ ജയകുമാറിൻ്റെയും എം.എ വരെ പഠിച്ചിട്ടും ജോലി കിട്ടാതെ പോയ ഷീജ കുമാരിയുടെയും മകളാണ് ശ്രീജ. ജപമാലയാണ് അമ്മയ്ക്ക് ഒരു ഏറ്റവും വലിയ സൊല്യൂഷനെന്നും എനിക്കു എന്ത് പ്രശ്നം വന്നാലും "മോളെ, ജപമാല എടുത്ത് നീ ഒന്ന് ചൊല്ല്, പ്രശ്നമൊക്കെ പോകും" എന്നായിരിന്നു അമ്മ പറയുന്നതെന്നും തന്റെ പള്ളിയിൽ നിന്നു വികാരിയച്ചന്‍ തന്ന ജപമാലയാണിതെന്നും ശ്രീജ പറയുന്നു. മാതാപിതാക്കൾ ജപമാല ചൊല്ലി പ്രാർത്ഥിച്ച് തനിക്ക് ധൈര്യം പകർന്നെന്ന് ശ്രീജ 'കാത്തലിക് വോക്സ്' എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. "ഇത് റോമില്‍ നിന്നുള്ള ജപമാലയാണ്. റിസൾട്ട് വരും എന്നൊക്കെ ഊഹാപോഹങ്ങള്‍ കേട്ടപ്പോൾ മുതൽ ഇത് കയ്യിൽ എടുത്തിട്ട് എനിക്കൊരു ശക്തി വേണം എന്ന് പറഞ്ഞിരിന്നു. ജപമാല ഭക്തി, പള്ളിയിൽ പോകുന്നത് എല്ലാം ഭയങ്കര പ്രാധാന്യമുള്ള കാര്യമാണ്. എന്റെ അമ്മ, ഒരു ദിവസം തന്നെ പല ജപമാല ചൊല്ലുന്ന ആളാണ്. അച്ഛനും അങ്ങനെ തന്നെ. ജപമാലയാണ് എൻ്റെ അമ്മയ്ക്ക് ഒരു ഏറ്റവും വലിയ സൊല്യൂഷൻ. ഞാൻ ഇപ്പോൾ എന്ത് പ്രശ്നം വന്നാലും, അമ്മ പറയും, "മോളെ, ജപമാല എടുത്ത് നീ ഒന്ന് ചൊല്ല്, നിന്റെ പ്രശ്നമൊക്കെ പോകും." - ശ്രീജ വെളിപ്പെടുത്തി. മകളുടെ അധ്വാനത്തിന് ദൈവം ഫലം കൊടുത്തു എന്നായിരിന്നു അമ്മയുടെ പ്രതികരണം. മദ്രാസ് ക്രിസ്‌ത്യൻ കോളേജിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദത്തിന് ശേഷമാണ് ശ്രീജ സിവിൽ സർവീസ് പരീക്ഷയിലേക്ക് തയാറെടുത്തത്. നെയ്യാറ്റിൻകര അമ്മാനിമല ക്രിസ്‌തുരാജ ഇടവകാംഗമായ ശ്രീജ ഇന്ന് നാടിന്റെ അഭിനന്ദനം ഏറ്റുവാങ്ങുകയാണ്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-03-09-18:41:35.jpg
Keywords: ജപമാല
Content: 26345
Category: 22
Sub Category:
Heading: സ്നേഹത്തിന്റെ ഉറവിടമായ ഈശോയിലേയ്ക്ക് വരിക | ക്രൂശിതനിലേക്ക് | നോമ്പ് വിചിന്തനങ്ങൾ 23
Content: "ആർക്കെങ്കിലും ദാഹിക്കുന്നെങ്കിൽ അവൻ എന്റെ അടുക്കൽ വന്നു കുടിക്കട്ടെ" (യോഹ. 7:37). യഹൂദരുടെ കൂടാരപ്പെരുന്നാളിന്റെ അവസാന ദിനത്തിലാണ് ഈശോ ഈ ആഹ്വാനം നടത്തുന്നത്. മരുഭൂമിയിലൂടെയുള്ള യാത്രയിൽ പാറയിൽ നിന്ന് വെള്ളം നൽകി ദൈവം ഇസ്രായേൽ ജനത്തിന്റെ ദാഹം തീർത്തതിന്റെ (പുറപ്പാട് 17:6) ഓർമ്മ പുതുക്കലായിരുന്നു ഈ പെരുന്നാൾ. പഴയനിയമത്തിൽ വാഗ്ദാനം ചെയ്യപ്പെട്ട "ജീവജലത്തിന്റെ ഉറവിടം" താനാണെന്ന് ഈശോ ഇവിടെ വെളിപ്പെടുത്തുന്നു. പ്രവാചകനായ ഏശയ്യാ മുൻകൂട്ടി പറഞ്ഞതുപോലെ, "ദാഹാര്‍ത്തരേ, ജലാശയത്തിലേക്കു വരുവിന്‍. നിര്‍ധനന്‍ വന്നു വാങ്ങി ഭക്‌ഷിക്കട്ടെ! വീഞ്ഞും പാലും സൗജന്യമായി വാങ്ങിക്കൊള്ളുക. (ഏശയ്യാ 55 : 1) എന്ന പ്രവചനത്തിന്റെ പൂർത്തീകരണമാണ് ഈശോ. പാറയിൽ നിന്ന് വെള്ളം പുറപ്പെട്ടത് പഴയനിയമമെങ്കിൽ, കുരിശിൽ തറയ്ക്കപ്പെട്ട ഈശോയുടെ പാർശ്വത്തിൽ നിന്ന് ഒഴുകിയ രക്തവും വെള്ളവുമാണ് പുതിയനിയമത്തിലെ രക്ഷാകരമായ ഉറവിടം. "ദൈവമേ, അങ്ങേയ്ക്കായി ഞങ്ങളെ സൃഷ്ടിച്ചു, അങ്ങയിൽ വിശ്രമിക്കുന്നതുവരെ ഞങ്ങളുടെ ഹൃദയം അസ്വസ്ഥമായിരിക്കും." എന്നു പറഞ്ഞതുവഴി ആഗസ്തിനോസ് മനുഷ്യന്റെ ആത്മീയ ദാഹം ലോകവസ്തുക്കൾക്ക് തീർക്കാനാവില്ലെന്ന് പഠിപ്പിക്കുന്നു. കൽക്കട്ടയിലെ വിശുദ്ധ മദർ തെരേസ, കുരിശിൽ കിടന്ന് യേശു പറഞ്ഞ "എനിക്ക് ദാഹിക്കുന്നു" (യോഹന്നാൻ 19:28) എന്ന വാക്കിനെ നമ്മുടെ ആത്മാക്കൾക്കായുള്ള ദൈവത്തിന്റെ ദാഹമായിട്ടാണ് വിശേഷിപ്പിക്കുന്നത്. നാം അവനിലേക്ക് ചെല്ലുമ്പോൾ യഥാർത്ഥത്തിൽ ദൈവത്തിന്റെ ദാഹമാണ് നാം ശമിപ്പിക്കുന്നത്. ക്രിസ്തു വാഗ്ദാനം ചെയ്യുന്ന ഈ വെള്ളം പരിശുദ്ധാത്മാവാണെന്നും, അത് സ്വീകരിക്കുന്നവന്റെ ഉള്ളിൽ നിന്ന് ജീവജലത്തിന്റെ അരുവികൾ ഒഴുകുമെന്നും പൗരസ്ത്യ സഭാ പിതാവായ വിശുദ്ധ ജോൺ ക്രിസോസ്തം വ്യാഖ്യാനിക്കുന്നു. "നാം ദൈവത്തോട് ചോദിച്ചാലും ഇല്ലെങ്കിലും, ദൈവം നമ്മോട് ചോദിക്കുന്നത് 'എനിക്ക് കുടിക്കാൻ തരുക' എന്നാണ്. പ്രാർത്ഥന എന്നത് ദൈവത്തിന്റെ ദാഹവും നമ്മുടെ ദാഹവും തമ്മിലുള്ള കൂടിക്കാഴ്ചയാണന്നു" (CCC 2560). കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം ഈ വചനത്തെ വ്യാഖ്യാനിക്കുന്നു. ആധുനിക ലോകം ഉപഭോഗസംസ്കാരത്തിന്റെ മരീചികകൾക്ക് പിന്നാലെ ഓടി ദാഹം തീർക്കാൻ ശ്രമിക്കുന്നുവെന്ന മുന്നറിയിപ്പു ഫ്രാൻസിസ് മാർപ്പാപ്പ നൽകുന്നു. കർത്താവിന്റെ സന്നിധിയിൽ ലഭിക്കുന്ന സമാധാനത്തിന് മാത്രമേ ആന്തരിക ദാഹം മാറ്റാൻ കഴിയൂ എന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു. "ആർക്കെങ്കിലും ദാഹിക്കുന്നെങ്കിൽ അവൻ എന്റെ അടുക്കൽ വരട്ടെ." ഈ വിളി ഇന്നും സഭയിൽ മുഴങ്ങുന്നു. വിശുദ്ധ കുർബാനയിലൂടെയും കുമ്പസാരത്തിലൂടെയും ദൈവം ഈ ജീവജലം നമുക്ക് നൽകുന്നു. ഈ നോമ്പ്കാലത്ത്, പാപത്തിന്റെ ചെളിക്കുണ്ടുകളിൽ ദാഹം തീർക്കാൻ ശ്രമിക്കാതെ, സ്നേഹത്തിന്റെ ഉറവിടമായ ഈശോയിലേയ്ക്ക് നമുക്ക് മടങ്ങാം. അവന്റെ പാർശ്വത്തിൽ നിന്ന് ഒഴുകുന്ന ആത്മീയ ചൈതന്യം നമ്മുടെ ആത്മാവിനെ ശുദ്ധീകരിക്കുകയും നിത്യജീവനിലേക്ക് നയിക്കുകയും ചെയ്യട്ടെ. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/SeasonalReflections/SeasonalReflections-2026-03-09-20:53:32.jpg
Keywords: വിചിന്തനങ്ങൾ
Content: 26346
Category: 1
Sub Category:
Heading: യുക്രൈന്‍ ജനതയ്ക്കു പ്രത്യാശ പകര്‍ന്ന് യുബിഎസ്; വിതരണം ചെയ്തത് 1.6 ദശലക്ഷം ബൈബിളുകൾ
Content: കീവ്: റഷ്യയുടെ അധിനിവേശത്തിനുശേഷം പ്രതീക്ഷ നഷ്ട്ടപ്പെട്ട യുക്രൈന്‍ ജനതയ്ക്കു പ്രത്യാശ പകര്‍ന്ന് യുക്രേനിയൻ ബൈബിൾ സൊസൈറ്റി (യുബിഎസ്). രാജ്യത്ത് 1.6 ദശലക്ഷം ബൈബിളുകൾ ഇതിനോടകം വിതരണം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് യുക്രേനിയൻ ബൈബിൾ സൊസൈറ്റി വെളിപ്പെടുത്തി. റഷ്യന്‍ അധിനിവേശം ആരംഭിച്ചതിന് ശേഷം പ്രതിദിനം ശരാശരി 1,000 കോപ്പികൾ എന്ന കണക്കിലാണ് വിതരണം നടന്നത്. വൈകാരികവും മാനസികവുമായ പ്രതിസന്ധിയില്‍ ഉഴലുന്ന ജനത്തിന് പ്രതീക്ഷയും പ്രത്യാശയും പകര്‍ന്ന് ആത്മീയമായ അതിജീവനം പകരാനുള്ള പോരാട്ടമാണ് യുബിഎസ് നടത്തുന്നത്. നീണ്ടുനിൽക്കുന്ന സമ്മർദ്ധം, മാനസികാഘാതം, ദുഃഖം, കുടുംബത്തിലുള്ള പ്രതിസന്ധി എന്നിവ മറികടക്കാൻ മുതിർന്നവർ സമ്പൂര്‍ണ്ണ ബൈബിളുകൾ, പുതിയ നിയമങ്ങൾ, ഭക്തിഗാനങ്ങൾ എന്നിവ തേടുന്നുണ്ടെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍. കുട്ടികൾക്കും യുവജനങ്ങള്‍ക്കും വേണ്ടി ബൈബിൾ അധിഷ്ഠിത പ്രസിദ്ധീകരണങ്ങള്‍ക്കു ആവശ്യകത വർദ്ധിച്ചുവരുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2026 -ല്‍ രാജ്യത്തുടനീളം 300,000 മുതൽ 400,000 വരെ ബൈബിളുകൾ വിതരണം ചെയ്യാനാണ് യുക്രേനിയൻ ബൈബിൾ സൊസൈറ്റി ശ്രമിക്കുന്നത്. റഷ്യയുടെ അധിനിവേശത്തിന് തൊട്ടുപിന്നാലെ ആരംഭിച്ച ട്രോമ - ഹീലിംഗ് പരിപാടിയിലൂടെ അനേകര്‍ക്ക് പ്രത്യാശ പകരുവാന്‍ സൊസൈറ്റിക്ക് കഴിഞ്ഞു. വേദനയില്‍ കഴിയുന്ന 90 പേര്‍ക്കായി ഒരു സെമിനാറിൽ ആരംഭിച്ചത് രാജ്യവ്യാപകമായ പരിചരണ ശൃംഖലയായി വളർന്നു. റഷ്യ ഏല്‍പ്പിച്ച മാനസിക മുറിവുകള്‍ക്ക് സൗഖ്യം പകരുവാന്‍ ട്രോമ കെയറിൽ പരിശീലനം നേടിയ 6,380 പങ്കാളികളും, രാജ്യവ്യാപകമായി 114 പരിശീലന സെഷനുകളും, 93 മാനസിക, ആത്മീയ പിന്തുണാ സംരംഭങ്ങളും സൊസൈറ്റി ഇതിനോടകം ഒരുക്കിയിട്ടുണ്ട്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-03-09-21:38:50.jpg
Keywords: ബൈബി
Content: 26347
Category: 1
Sub Category:
Heading: അപ്പസ്‌തോലിക് വികാരിയെ സന്ദര്‍ശിച്ച് ബഹ്‌റൈന്‍ കിരീടാവകാശി
Content: മനാമ: ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ അവാലിയിലെ 'കത്തീഡ്രൽ ഓഫ് അവർ ലേഡി ഓഫ് അറേബ്യ' ദേവാലയം സന്ദർശിച്ചു. രാജ്യത്തെ കത്തോലിക്കാ സമൂഹത്തിന്റെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി സഭാധ്യക്ഷന്മാരുമായി അദ്ദേഹം കൂടിക്കാഴ്‌ച നടത്തി. ഇറാനിയൻ ഭാഗത്തുനിന്നുള്ള സുരക്ഷാ വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ, രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കാനുള്ള ഹമദ് രാജാവിൻ്റെ നിർദേശപ്രകാരമാണ് ഈ സന്ദർശനമെന്ന് വിലയിരുത്തപ്പെടുന്നു. നോർത്തേൺ അറേബ്യയിലെ അപ്പോ‌സ്തോലിക് വികാരി ബിഷപ്പ് ആൽഡോ ബെറാർഡിയുടെ നേതൃത്വത്തിലുള്ള സംഘം കിരീടാവകാശിയെ സ്വീകരിച്ചു. വിശ്വാസികൾക്ക് നിർഭയമായി ആരാധന നടത്താൻ രാജ്യം നൽകുന്ന സുരക്ഷിതമായ അന്തരീക്ഷത്തിന് അവർ നന്ദി അറിയിച്ചു. രാജ്യത്തെ ജനങ്ങളുടെ സുരക്ഷയ്ക്കും സമാധാനത്തിനുമാണ് ബഹ്റൈൻ ഭരണകൂടം പ്രഥമ പരിഗണന നൽകന്നതെന്ന് കൂടിക്കാഴ്‌ചയിൽ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഊന്നിപ്പറഞ്ഞു. </p> <blockquote class="twitter-tweet"><p lang="en" dir="ltr">His Royal Highness the Crown Prince and Prime Minister, <a href="https://twitter.com/hashtag/Salman_bin_Hamad?src=hash&amp;ref_src=twsrc%5Etfw">#Salman_bin_Hamad</a> Al Khalifa, meets with Christian religious leaders at the Cathedral of Our Lady of Arabia, affirming Bahrain&#39;s commitment to protecting all citizens and residents in light of the hostile Iranian aggression… <a href="https://t.co/vDJeDF2MKR">pic.twitter.com/vDJeDF2MKR</a></p>&mdash; أخبار سمو ولي العهد (@BahrainCPnews) <a href="https://twitter.com/BahrainCPnews/status/2030677983078535627?ref_src=twsrc%5Etfw">March 8, 2026</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> സമാധാനപരമായ സഹവർത്തിത്വത്തിന്റെയും സഹിഷ്ണുതയുടെയും ലോകമാതൃകയായി ബഹ്റൈനെ നിലനിർത്താനുള്ള രാജാവിന്റെ പ്രതിജ്ഞാബദ്ധത കിരീടാവകാശി കൂടിക്കാഴ്ചയിൽ വ്യക്തമാക്കി. എല്ലാ മതവിഭാഗങ്ങൾക്കും ബഹ്റൈനിൽ പൂർണമായ ബഹുമാനവും സംരക്ഷണവും ലഭിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. ചരിത്രപരമായിത്തന്നെ ബഹ്റൈൻ വിവിധ സംസ്‌കാരങ്ങളുടെയും മതങ്ങളുടെയും സംഗമ ഭൂമിയാണെന്നും, എല്ലാവർക്കും ഒരേപോലെ സുരക്ഷ ഉറപ്പാക്കുന്നതിൽ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫ, ധനകാര്യ മന്ത്രി ഷെയ്ഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-03-10-08:11:24.jpg
Keywords: അറേബ്യ, ഗള്‍ഫ
Content: 26348
Category: 1
Sub Category:
Heading: സംഘർഷം ശക്തമാകുമ്പോൾ ഇറാഖിലെ ക്രൈസ്തവർ കഴിയുന്നത് കടുത്ത ആശങ്കയിൽ: ആർച്ച് ബിഷപ്പ് ബാഷർ വാർദ
Content: ഇര്‍ബില്‍: ഇസ്രായേലും ഇറാനും അമേരിക്കയും ഉൾപ്പെട്ട സംഘർഷത്തെത്തുടർന്ന് മധ്യപൂര്‍വ്വേഷ്യ സംഘർഷ കേന്ദ്രമായി മാറിയതിന് പിന്നാലെ വടക്കൻ ഇറാഖിലെ ക്രൈസ്തവ സമൂഹങ്ങൾ അനിശ്ചിത്വത്തിലാണ് കഴിയുന്നതെന്ന് ഇർബിലിലെ ആർച്ച് ബിഷപ്പ് ബാഷർ വാർദ. കഴിഞ്ഞ ദിവസം ഏഷ്യാ ന്യൂസിനോട് സംസാരിക്കുകയായിരിന്നു അദ്ദേഹം. മേഖലയിലെ ആളുകളുടെ ജീവിതം മന്ദഗതിയിലായെന്നും, സ്കൂളുകളും സർവകലാശാലകളും അടച്ചുപൂട്ടിയെന്നും ഭാവിയെ കുറിച്ച് പലരും ആശങ്കാകുലരാണെന്നും ആർച്ച് ബിഷപ്പ് ബാഷർ വാർദ പറഞ്ഞു. കുർദിസ്ഥാൻ മേഖലയിലേക്ക് മിസൈല്‍ ഡ്രോണ്‍ ആക്രമണം ഉണ്ടായിട്ടുണ്ട്. അവയിൽ ചിലത് ക്രിസ്ത്യൻ പ്രാന്തപ്രദേശമായ അങ്കാവയിലെ ദേവാലയത്തോട് അനുബന്ധിച്ചുള്ള കെട്ടിടങ്ങള്‍ക്ക് നേരെയായിരിന്നു. മാർച്ച് 4ന് ഒരു ഡ്രോണിന്റെ ഭാഗങ്ങൾ കത്തോലിക്ക സന്യാസിനികള്‍ താമസിച്ചിരിന്ന ഒരു കോൺവെന്റിന്റെ മേൽക്കൂരയിൽ വീണാണ് നാശമുണ്ടാക്കിയത്. അതേസമയം ഒരു റോക്കറ്റ് ഒരു കൽദായ സമുച്ചയത്തിന്റെ ചാപ്പലിനും സമീപത്തുള്ള നിരവധി സൗകര്യങ്ങൾക്കും കേടുപാടുകൾ വരുത്തി. ഭാഗ്യത്തിനു ആളപായമുണ്ടായിട്ടില്ല. ആക്രമണം പ്രദേശവാസികള്‍ക്ക് ഇടയില്‍ ഭീതി സൃഷ്ടിച്ചിട്ടുണ്ടെന്ന് ആർച്ച് ബിഷപ്പ് ബാഷർ വാർദ പറഞ്ഞു. സംഘർഷഭരിതമായ സാഹചര്യങ്ങൾക്കിടയിലും, നോമ്പുകാലത്ത് പ്രാദേശിക സഭ ആത്മീയ ശുശ്രൂഷയില്‍ സജീവമാണ്. ദിവ്യബലിയും കുരിശിന്റെ വഴിയും ഇപ്പോഴും മുടക്കം കൂടാതെ നടക്കുന്നുണ്ടെങ്കിലും, സുരക്ഷാ കാരണങ്ങളാൽ യുവജന യോഗങ്ങൾ, മതബോധന ക്ലാസുകൾ, മറ്റ് പ്രവർത്തനങ്ങൾ എന്നിവ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്നും ആർച്ച് ബിഷപ്പ് ബാഷർ പറഞ്ഞു. ഇറാൻ - ഇറാഖ് യുദ്ധം, ഇസ്ലാമിക് സ്റ്റേറ്റ് മൂലമുണ്ടായ അക്രമം തുടങ്ങിയ മുൻകാല സംഘർഷങ്ങളുടെ വേദനാജനകമായ ഓർമ്മകൾ ഇപ്പോള്‍ ജനത്തിന്റെ ഉള്ളില്‍ വീണ്ടും ഉടലെടുത്തിരിക്കുകയാണെന്നും ആർച്ച് ബിഷപ്പ് വാർദ പറഞ്ഞു. മേഖലയിലെ സമാധാനത്തിനായി വിശ്വാസത്തിലും പ്രാർത്ഥനയിലും ഐക്യത്തോടെ തുടരാൻ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-03-10-08:42:25.jpg
Keywords: ഇറാഖ