category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingആർച്ച് ബിഷപ്പ് ഗബ്രിയേലേ കാച്ച അമേരിക്കയുടെ പുതിയ അപ്പസ്തോലിക ന്യൂൺഷ്യോ
Contentന്യൂയോർക്ക്: അമേരിക്കൻ ഐക്യനാടുകളിലെ അപ്പസ്തോലിക ന്യൂൺഷ്യോയായി ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭയുടെ പരിശുദ്ധ സിംഹാസനത്തിന്റ സ്ഥിരം നിരീക്ഷകനായിരുന്ന ആർച്ച് ബിഷപ്പ് ഗബ്രിയേലേ കാച്ച നിയമിക്കപ്പെട്ടു. നിലവിലെ അപ്പസ്തോലിക ന്യൂൺഷ്യോയായിരുന്ന കർദ്ദിനാൾ ക്രിസ്റ്റോഫ് പിയറിക്ക്, ജനുവരി 30ന് 80 വയസ്സ് തികഞ്ഞതിനെ തുടർന്നാണ് ഈ പുതിയ നിയമനം. പാപ്പ ജനിച്ചു വളർന്ന രാജ്യത്തിലേക്കും സഭയിലേക്കും തന്നെ ന്യൂൺഷ്യോ ആയി നിയമിക്കാനുള്ള പരിശുദ്ധ പിതാവിന്റെ തീരുമാനത്തിന് താൻ നന്ദി അര്‍പ്പിക്കുകയാണെന്ന് ആർച്ച് ബിഷപ്പ് കാച്ച പറഞ്ഞു. 1958 ഫെബ്രുവരി 24ന് മിലാനിൽ ജനിച്ച ആര്‍ച്ച് ബിഷപ്പ് ഗബ്രിയേലേ കാച്ച, 1983 ൽ വൈദികനായും, 2009-ൽ മെത്രാനായും അഭിഷിക്തനായി. ലെബനോൻ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ ന്യൂൺഷ്യോ ആയി സേവനം ചെയ്ത അദ്ദേഹം, 2019 മുതൽ ഐക്യരാഷ്ട്രസഭയിലെ, പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകനായി സേവനം ചെയ്തു വരികയായിരുന്നു. ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭയിലെ തന്റെ സേവനത്തിനിടയിൽ താൻ മനസിലാക്കുകയും അനുഭവിക്കുകയും ചെയ്ത ജനതയാണെന്നും കൂട്ടായ്മയുടെയും സമാധാനത്തിന്റെയും സേവനത്തിലായിരിക്കും തന്റെ ദൗത്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2026-03-09 12:23:00
Keywordsഅമേരിക്ക
Created Date2026-03-09 12:34:50