Contents
Displaying 25841-25850 of 26058 results.
Content:
26299
Category: 1
Sub Category:
Heading: പുതിയ ന്യൂനപക്ഷ അനുകൂല ബില്ലില്‍ പ്രതീക്ഷയോടെ പാക്കിസ്ഥാനിലെ ക്രൈസ്തവ സമൂഹം
Content: ലാഹോര്‍: മതന്യൂനപക്ഷങ്ങള്‍ക്കു സംരക്ഷണം ഏര്‍പ്പെടുത്തുവാന്‍ പാക്കിസ്ഥാനിലെ ക്രിസ്ത്യൻ നിയമസഭാംഗം കൊണ്ടുവന്ന ബില്ലില്‍ പ്രതീക്ഷയോടെ വിശ്വാസി സമൂഹം. മതവിഭാഗങ്ങളെ ലക്ഷ്യംവെച്ചുള്ള ഭൂമി കൈയേറ്റവും നിയമത്തിന്റെ ദുർബലമായ നിർവ്വഹണവും സംബന്ധിച്ച ആശങ്കകൾക്കിടയിലാണ് ഫാൽബസ് ക്രിസ്റ്റഫർ എന്ന പഞ്ചാബ് നിയമസഭാംഗം നിയമനിർമ്മാണ ബില്‍ അവതരിപ്പിച്ചത്. പാക്കിസ്ഥാനിലെ ക്രിസ്ത്യാനികൾക്ക് വലിയ പ്രതീക്ഷ നൽകുന്ന ബില്ലാണിതെന്ന് ക്രൈസ്തവ സന്നദ്ധ സംഘടനയായ ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ (ഐസിസി) പ്രസ്താവിച്ചു. ക്രൈസ്തവ ദേവാലയങ്ങള്‍, സിഖ് ഗുരുദ്വാരകൾ, ഹിന്ദു ക്ഷേത്രങ്ങൾ എന്നീ ന്യൂനപക്ഷങ്ങളുടെ പരമ്പരാഗത മത സ്ഥാപനങ്ങൾക്ക് പൊതു ഫണ്ടുകൾ, ഗ്രാന്റുകൾ, കമ്മ്യൂണിറ്റി ഫണ്ടുകൾ, ന്യൂനപക്ഷ ക്ഷേമത്തിനായുള്ള വിദേശ സംഭാവനകൾ എന്നിവയിലൂടെ ഉടമസ്ഥതയിലുള്ളതോ ധനസഹായം നൽകുന്നതോ ആയ ഭൂമിക്കും കെട്ടിടങ്ങൾക്കും നിയമപരമായ സംരക്ഷണം നൽകുന്നതാണ് ബില്‍. പുറമേ നിന്നുള്ളവരുടെ ഭൂമി കൈയേറ്റവും അനധികൃത അവകാശ വാദങ്ങളും തടയാൻ ഇത് സഹായിക്കുമെന്നാണ് ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ പ്രതീക്ഷ. തർക്കത്തിലുള്ള അവകാശങ്ങൾ, കൈയേറ്റം, നിലവിലുള്ള നിയമങ്ങളുടെ മറവിലുള്ള അധിനിവേശം എന്നിവ കാരണം ന്യൂനപക്ഷങ്ങൾക്ക് സ്വത്ത് നഷ്ടപ്പെട്ട ദീർഘകാല പ്രശ്‌നങ്ങൾ പരിഹരിക്കുക എന്ന ആവശ്യമാണ് ബില്ലിലൂടെ ഫാൽബസ് ക്രിസ്റ്റഫർ ഉന്നയിക്കുന്നത്. പഞ്ചാബിലെ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് കൂടുതൽ നിയമപരമായ സംരക്ഷണം ബില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ബില്‍ അംഗീകരിക്കപ്പെട്ടാല്‍ പാക്കിസ്ഥാനിലെ ഏറ്റവും ജനസംഖ്യയുള്ള പഞ്ചാബ് പ്രവിശ്യയിലെ മതന്യൂനപക്ഷങ്ങളുടെ സ്വത്തിന് ശക്തമായ പ്രവിശ്യാതല നിയമ പരിരക്ഷകൾ സൃഷ്ടിക്കുമെന്നാണ് കരുതപ്പെടുന്നത്. അത്തരമൊരു നിയമം മറ്റ് പ്രവിശ്യകളെയും സ്വാധീനിക്കുമെന്നാണ് കരുതപ്പെടുന്നത്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-03-03-16:04:44.jpg
Keywords: പാക്ക

26300
Category: 1
Sub Category:
Heading: യുക്രേനിയൻ കത്തോലിക്കര്‍ക്ക് ആദരവുമായി വത്തിക്കാന്‍ സ്റ്റാമ്പ് പുറത്തിറക്കി
Content: വത്തിക്കാന്‍ സിറ്റി: യുദ്ധത്തിന്റെ തീരാത്ത മുറിവുകളില്‍ നിന്നു കരകയറുവാന്‍ ശ്രമിക്കുന്ന യുക്രേനിയൻ ജനതയോടുള്ള ആദരവിന്റെ അടയാളമായി വത്തിക്കാന്‍ സ്റ്റാമ്പ് പുറത്തിറക്കി. രാജ്യം തുടർച്ചയായ യുദ്ധത്തിന്റെ വേട്ടയാടലുകള്‍ അനുഭവിച്ചുകൊണ്ടിരിക്കുമ്പോഴും, യുക്രൈനിലെ കത്തോലിക്ക സഭയുടെ പ്രധാന പ്രതീകത്തെ അടയാളപ്പെടുത്തുന്നതാണ് സ്റ്റാമ്പ്. റഷ്യൻ ബോംബാക്രമണങ്ങൾ മൂലമുണ്ടായ ഇരുട്ടിൽ ഉയർന്നുവരുന്നതായി ചിത്രീകരിച്ചിരിക്കുന്ന, കിവിലെ ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ഉക്രേനിയൻ ഗ്രീക്ക് കത്തോലിക്ക കത്തീഡ്രലാണ് സ്റ്റാമ്പിലുള്ളത്. 2022 മുതൽ യുക്രേനിയന്‍ ജനത നേരിടുന്ന കഠിനമായ യാഥാർത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്നതാണ് സ്റ്റാമ്പ്. വത്തിക്കാൻ സിറ്റി സ്റ്റേറ്റിന്റെ പോസ്റ്റൽ ആൻഡ് ഫിലാറ്റലി ഓഫീസാണ് സ്റ്റാമ്പ് പുറത്തിറക്കിയത്. സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം കീവ് കത്തോലിക്കാ രൂപതയുടെ പുനഃസ്ഥാപനത്തിന്റെ 30-ാം വാർഷികം, യുക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭയുടെ തലവന്റെ സ്ഥാനം കീവിലേക്ക് മടങ്ങിയതിന്റെ 20-ാം വാർഷികം, കത്തീഡ്രല്‍ നിർമ്മാണത്തിന്റെ 12-ാം വാർഷികം എന്നിവ സ്റ്റാമ്പില്‍ അടയാളപ്പെടുത്തുകയാണെന്ന് വത്തിക്കാന്‍ പ്രസ്താവിച്ചു. പീഡനങ്ങളെ അതിജീവിച്ച യുക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭയുടെ രക്തസാക്ഷിത്വത്തിന്റെ ചരിത്രമാണ് സ്റ്റാമ്പ് ഓർമ്മിപ്പിക്കുന്നതെന്ന് യുക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്ക് പറഞ്ഞു. വത്തിക്കാൻ മ്യൂസിയത്തില്‍ വത്തിക്കാൻ സിറ്റി സ്റ്റേറ്റ് ഗവർണറേറ്റിന്റെ ജനറൽ സെക്രട്ടറി ആർച്ച് ബിഷപ്പ് എമിലിയോ നാപ്പ, യുക്രേനിയൻ മേജർ ആർച്ച് ബിഷപ്പ് ഷെവ്ചുക്ക് എന്നിവർ പങ്കെടുത്ത പരിപാടിയിലാണ് സ്റ്റാമ്പ് അവതരിച്ചത്. 20 നയതന്ത്ര പ്രതിനിധികളും, വൈദികരും സഭാ, സിവിൽ സംഘടനകളിലെ അംഗങ്ങളും പങ്കെടുത്തു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-03-03-18:03:58.jpg
Keywords: വത്തിക്കാ

26301
Category: 22
Sub Category:
Heading: സ്നേഹത്തിന്റെ കണക്കില്ലാത്ത സമർപ്പണം | ക്രൂശിതനിലേക്ക് | നോമ്പ് വിചിന്തനങ്ങൾ 17
Content: "എന്തിന് ഈ പാഴ്‌ചെലവ്?" (മത്തായി 26:8) ശിഷ്യന്മാരുടെ ഈ ചോദ്യം നമ്മുടെ ആത്മീയ ജീവിതത്തെ ആഴത്തിൽ ചിന്തിപ്പിക്കേണ്ട ഒന്നാണ്. ബഥാനിയായിൽ മറിയം വിലയേറിയ സുഗന്ധതൈലം ഈശോയുടെ ശിരസ്സിൽ ഒഴിച്ചപ്പോൾ ഉണ്ടായ ഈ പ്രതിഷേധം, വെറും സാമ്പത്തികമായ ഒരു തർക്കമല്ല, മറിച്ച് ദൈവസ്നേഹവും ലൗകിക യുക്തിയും തമ്മിലുള്ള ഏറ്റുമുട്ടലാണ്. ശിഷ്യന്മാർ ആ തൈലത്തിന്റെ വില കണക്കുകൂട്ടിയപ്പോൾ, മറിയം കണക്കുകൂട്ടിയത് തന്റെ കർത്താവിനോടുള്ള സ്നേഹമാണ്. 'സ്നേഹത്തിന്റെ കണക്കില്ലാത്ത സമർപ്പണം' എന്ന് വിശേഷിപ്പിക്കാം. നോമ്പു കാലം എന്നത് ഉപവാസത്തിലൂടെയും പ്രാർത്ഥനയിലൂടെയും നമ്മുടെ ഉള്ളിലെ 'വിലയേറിയ തൈലങ്ങൾ' നമ്മുടെ സമയം, കഴിവ്, സ്നേഹം ഈശോയ്ക്കായി ചൊരിയേണ്ട സമയമാണ്. വിശുദ്ധ ജോൺ ക്രിസോസ്തോമിൻ്റെ അഭിപ്രായത്തിൽ: "ദൈവത്തിന് നൽകുന്നതൊന്നും പാഴ്‌ചെലവല്ല; അത് നിത്യതയിലേക്കുള്ള നിക്ഷേപമാണ്". മറിയം ഈശോയെ അമൂല്യമായി കണ്ടതുപോലെ, സമൂഹത്തിന്റെ ഓരങ്ങളിലുള്ളവരെ അമൂല്യമായി കാണാൻ നാം പഠിക്കണമെന്ന് ഫ്രാൻസിസ് പാപ്പ നമ്മെ ഓർമ്മിപ്പിക്കുന്നു. മറിയം തൈലം ഒഴിച്ചപ്പോൾ വീട് മുഴുവൻ സുഗന്ധം പരന്നു. അതുപോലെ നമ്മുടെ നോമ്പ് അനുഷ്ഠാനങ്ങൾ മറ്റുള്ളവർക്ക് നന്മയുടെ സുഗന്ധം പകരണം. ഈ നോമ്പ് കാലത്ത് നമ്മോട് തന്നെ ചോദിക്കാം, കർത്താവിനായി സമയം മാറ്റിവെക്കുന്നത് നാം 'പാഴ്‌ചെലവായി' കാണുന്നുണ്ടോ? പ്രാർത്ഥനയ്ക്കും ആരാധനയ്ക്കുമായി ചെലവഴിക്കുന്ന നിമിഷങ്ങൾ ലോകത്തിന്റെ കണ്ണിൽ പാഴാണെന്നു തോന്നാം, എന്നാൽ ദൈവത്തിന് അത് ഏറ്റവും പ്രിയപ്പെട്ടതാണ്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/SeasonalReflections/SeasonalReflections-2026-03-04-13:26:43.jpg
Keywords: വിചിന്തനങ്ങൾ

26302
Category: 1
Sub Category:
Heading: മാർച്ച് 8 സമാധാനത്തിനായുള്ള പ്രാര്‍ത്ഥനാദിനം, മാർച്ച് 13 ഉപവാസ ദിനം; ആഹ്വാനവുമായി സിസിബിഐ
Content: ന്യൂഡൽഹി: മധ്യപൂർവ്വേഷ്യയെ ഭീതിയിലാഴ്ത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ മാർച്ച് 8 ഞായറാഴ്ച സമാധാനത്തിനായുള്ള പ്രാർത്ഥനാ ദിനമായി ആചരിക്കാൻ ഭാരത ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതിയുടെ ആഹ്വാനം. മധ്യപൂര്‍വ്വേഷ്യയില്‍ വർദ്ധിച്ചുവരുന്ന അക്രമത്തിനും അസ്ഥിരതയ്ക്കും മറുപടിയായി സമാധാനത്തിനായുള്ള പ്രാർത്ഥനയിൽ ഐക്യപ്പെടണമെന്ന് കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്പ്സ് ഓഫ് ഇന്ത്യ (സിസിബിഐ) പ്രസിഡന്റ് കർദ്ദിനാൾ ഫിലിപ്പ് നേരി ഫെറാവോ എഴുതിയ സര്‍ക്കുലറില്‍ പറയുന്നു. അനിശ്ചിതത്വത്തിന്റെ ഈ മണിക്കൂറിൽ മാർച്ച് 8 മുതൽ മാർച്ച് 14 വരെ, സമാധാനത്തിനും അനുരഞ്ജനത്തിനും പരിഹാരത്തിനും വേണ്ടി, സമാധാന രാജ്ഞിയായ മാതാവിന്റെ മധ്യസ്ഥതയില്‍ എല്ലാ ദിവസവും ജപമാല ചൊല്ലാനും ആഹ്വാനമുണ്ട്. ലോകസമാധാനത്തിനും അക്രമത്താലും സംഘർഷത്താലും ബാധിക്കപ്പെട്ട എല്ലാവരുടെയും സുരക്ഷയ്ക്കും വേണ്ടി ത്യാഗങ്ങൾ സമര്‍പ്പിച്ചുകൊണ്ട് മാർച്ച് 13 വെള്ളിയാഴ്ച ഉപവാസത്തിന്റെയും പ്രാർത്ഥനയുടെയും ദിനമായി ആചരിക്കാൻ കർദ്ദിനാൾ ഫെറാവോ ആഹ്വാനം ചെയ്തു. 2026 മാർച്ച് 8 ഞായറാഴ്ച വിശുദ്ധ കുർബാന അര്‍പ്പണത്തിനിടെ പ്രത്യേക നിയോഗത്തോടെ, സമാധാനത്തിനായുള്ള പ്രാർത്ഥനാ ദിനമായി ആചരിക്കാൻ കർദ്ദിനാൾ ഫെറാവോ രാജ്യത്തുടനീളമുള്ള സഭയോട് അഭ്യർത്ഥിച്ചു. ആർച്ച് ബിഷപ്പുമാർ, ബിഷപ്പുമാർ, വൈദികര്‍, ഡീക്കന്മാർ, സന്യാസിമാർ, വിശ്വാസികൾ എന്നിവരെ അഭിസംബോധന ചെയ്താണ് സര്‍ക്കുലറുള്ളത്. ഇറാനും അയൽ രാജ്യങ്ങളും ഉൾപ്പെടുന്ന വർദ്ധിച്ചുവരുന്ന ശത്രുതയിലും ആക്രമണത്തിലുമുള്ള ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം സംഘർഷങ്ങൾ മനുഷ്യകുടുംബത്തെ ആഴത്തിൽ മുറിവേൽപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-03-04-17:38:45.jpg
Keywords: ലത്തീന്‍, ഉപവാസ

26303
Category: 1
Sub Category:
Heading: യെമനിൽ ഐഎസ് തീവ്രവാദി ആക്രമണത്തിൽ കത്തോലിക്ക സന്യാസിനികൾ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് ഒരു പതിറ്റാണ്ട്
Content: ഏഡന്‍: യെമനിൽ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദി ആക്രമണത്തിൽ കത്തോലിക്ക സന്യാസിനികൾ ദാരുണമായി കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് പത്തു വർഷം. 2016 മാർച്ച് നാലാം തീയതിയാണ് ഏഡനില്‍ പ്രായമായവരെ ശുശ്രൂഷിക്കാൻ വൃദ്ധസദനം നടത്തി വരികയായിരുന്നു മദർ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റി കോൺഗ്രിഗേഷനിലെ നാല് അംഗങ്ങൾ ഉള്‍പ്പെടെ പതിനാറുപേര്‍ ദാരുണമായി കൊല്ലപ്പെട്ടത്. മാർച്ച് നാലാം തീയതി രാവിലെയാണ് ആക്രമണം ഉണ്ടാകുന്നത്. വിശുദ്ധ കുർബാന ചൊല്ലാൻ മലയാളി വൈദികനായ ഫാ. ടോം ഉഴുന്നാലില്‍ അവിടെയെത്തിയിരിന്നു. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ തങ്ങളുടെ സ്ഥലത്ത് എത്തിയതറിഞ്ഞ് സന്യാസിനികൾ രണ്ടു വശത്തേക്ക് ഓടി. ഇതിനിടയിൽ സിസ്റ്റർ സാലി ഫാ.ടോമിന് മുന്നറിയിപ്പ് നൽകാൻ വേണ്ടി അദ്ദേഹത്തെ കണ്ടെത്തുന്നതിനുള്ള ശ്രമത്തിലായിരുന്നു. സിസ്റ്റർ റെജിനേറ്റ്, സിസ്റ്റർ ജൂഡിത് എന്നീ രണ്ടു സന്യാസിനികളെയാണ് തീവ്രവാദികൾ ആദ്യം പിടികൂടിയത്. തീവ്രവാദികൾ അവരെ ബന്ധിക്കുകയും, തലയിൽ വെടിവച്ച് കൊലപ്പെടുത്തുകയും ചെയ്തു. 'സന്യാസികളെ കൊല്ലരുത്' എന്ന് അപേക്ഷിച്ച ജോലിക്കാരെയും തീവ്രവാദികൾ വധിച്ചു. പിന്നീട് ക്രൂരമായി സന്യാസിനികളുടെ തല തീവ്രവാദികൾ തകർത്തു. സിസ്റ്റർ ആൻസലേം, സിസ്റ്റർ മാർഗരീത്ത എന്നീ സന്യാസിനികൾക്കും ഇതേ അവസ്ഥ തന്നെയുണ്ടായി. ഇതിനിടയില്‍ സിസ്റ്റർ സാലി റഫ്രിജറേറ്റർ റൂമിൽ ഒളിച്ചു. മൂന്നുതവണ തീവ്രവാദികൾ ഈ മുറിയിൽ പ്രവേശിച്ചെങ്കിലും അവർക്ക് സിസ്റ്ററിനെ കണ്ടെത്താൻ സാധിച്ചില്ല. ചാപ്പലിൽ ഉണ്ടായിരുന്ന വാഴ്ത്തിയ തിരുവോസ്തി സ്വീകരിച്ചതിനു പിന്നാലെ ഫാ. ടോമിനെ തീവ്രവാദികള്‍ കണ്ടെത്തി. .അവിടെ ഉണ്ടായിരുന്ന സക്രാരി, ക്രൂശിതരൂപം, ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ തുടങ്ങിയവയും തീവ്രവാദികൾ നശിപ്പിച്ചു. ഒമാൻ സർക്കാരിന്റെയും, ഇന്ത്യൻ സർക്കാരിന്റെയും ആവശ്യം അംഗീകരിച്ചുകൊണ്ട് 18 മാസങ്ങൾക്കു ശേഷം 2017 സെപ്റ്റംബർ 12നാണ് ഫാ.ടോമിനെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ മോചിപ്പിക്കുന്നത്. കൊല്ലപ്പെട്ട സന്യാസികള്‍ക്ക് 'രക്തസാക്ഷികൾ' എന്ന വിശേഷണം ദക്ഷിണ അറേബ്യയുടെ അപ്പസ്തോലിക്ക് വികാറായിരുന്ന ബിഷപ്പ് പോൾ ഹിൻഡർ നല്‍കിയിരിന്നു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-03-04-20:04:31.jpg
Keywords: യെമന്‍

26304
Category: 15
Sub Category:
Heading: വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: അഞ്ചാം തീയതി
Content: അവന്‍ ഇതേക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കെ, കര്‍ത്താവിന്റെ ദൂതന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് അവനോടു പറഞ്ഞു: ദാവീദിന്റെ പുത്രനായ ജോസഫ്, മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ടാ. അവള്‍ ഗര്‍ഭം ധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവില്‍നിന്നാണ് (മത്തായി 1:20). #{red->n->n-> വി. യൗസേപ്പ് പ.കന്യകയുടെ വിരക്തഭര്‍ത്താവ്}# ദൈവം പരിശുദ്ധ കന്യകയെ അനാദിയിലെ തന്നെ തെരഞ്ഞെടുത്ത് അവളെ ദൈവമാതൃപദത്തിലേക്കുയര്‍ത്തി. ദൈവജനനിയുടെ മഹത്വത്തിനെല്ലാം നിദാനം അവളുടെ ദൈവമാതൃത്വമാണ്. മനുഷ്യന്‍റെ ബുദ്ധിക്കഗ്രാഹ്യമായ അനേകം ദാനങ്ങളാല്‍ ദൈവം തന്‍റെ ദിവ്യജനനിയെ അലങ്കരിച്ചു. അത്കൊണ്ട് തന്നെ സകല സൃഷ്ടികളിലും നിന്ന് വേറിട്ട ഒരാളാണ് പ.കന്യക. ദൈവമാതാവിന്‍റെ വിരക്തഭര്‍ത്താവായി ദൈവം തെരഞ്ഞെടുത്ത വി. യൗസേപ്പിനും തത്തുല്യമായ ഒരു സ്ഥാനമുണ്ടെന്നുള്ളത് നാം അംഗീകരിച്ചേ മതിയാവൂ. ഭാര്യാഭര്‍ത്താക്കന്‍മാര്‍ പരസ്പര പൂരകങ്ങളാണ്. ഭാര്യയുടെ ഗുണങ്ങളിലും സമ്പത്തിലും മറ്റ് നന്മകളിലും ഭര്‍ത്താവിനും അവകാശം സിദ്ധിക്കുന്നുണ്ട്. അതിനാല്‍ സര്‍വഗുണഗണങ്ങളാലും സമ്പൂര്‍ണ്ണമായ പരിശുദ്ധ ജനനിയുടെ ഭര്‍ത്താവായ വി.യൗസേപ്പിനും പ. കന്യകയുടെ എല്ലാ നന്മകളിലും ദാനങ്ങളിലും ഭാഗഭാഗിത്വം വഹിക്കുന്നുണ്ടെന്ന് അനുമാനിക്കാം. ഒരു രാജാവ് തന്‍റെ പുത്രിക്ക് വിവാഹാലോചന നടത്തുമ്പോള്‍ പുത്രിക്ക് ഏറ്റവും അനുരൂപനായ ഒരു വരനെ കണ്ടുപിടിക്കുവാന്‍ പരിശ്രമിക്കുന്നു. സമ്പത്ത്, സൗകുമാര്യം, സ്വഭാവഗുണം മുതലായവയിലെല്ലാം മികച്ച ഒരു വ്യക്തിയേ അദ്ദേഹം തിരഞ്ഞെടുക്കുകയുള്ളൂ. രാജാധിരാജനും സര്‍വഗുണ സമ്പൂര്‍ണ്ണനുമായ ദൈവം മറിയത്തിന് അനുരൂപനായ വരനായി വി.യൗസേപ്പിനെ തെരഞ്ഞെടുക്കുകയും സകല സല്‍ഗുണങ്ങളാലും അലങ്കരിക്കുകയും ചെയ്തു. തന്നിമിത്തം ദൈവജനനിയായ പ. കന്യകാമറിയം കഴിഞ്ഞാല്‍ വി. യൗസേപ്പിന് സകല വിശുദ്ധന്മാരിലും ഉന്നതസ്ഥാനം അര്‍ഹിക്കുന്നുവെന്ന് മനസ്സിലാക്കാം. പ. കന്യകയുമായിട്ടുള്ള നിരന്തര സഹവാസം വി. യൗസേപ്പിന്‍റെ വിശുദ്ധിയെ കൂടുതല്‍ പരിപോഷിപ്പിച്ചു. വിവാഹ ജീവിതത്തില്‍ ഭാര്യയ്ക്ക് ഭര്‍ത്താവിന്‍റെ വിശുദ്ധീകരണത്തിലും, ഭര്‍ത്താവിനു ഭാര്യയുടെ വിശുദ്ധീകരണത്തിലും, ഭാര്യാഭര്‍ത്താക്കന്‍മാര്‍ രണ്ടുപേരും കൂടി സന്താനങ്ങളുടെ വിശുദ്ധീകരണത്തിലും ശ്രദ്ധ പതിക്കുവാനുള്ള ഒരഭിഷേകമാണ് സ്വീകരിക്കുന്നത്. ദൈവമാതാവായ പ. കന്യകയെ ഒരു പ്രാവശ്യം കാണുന്നതു തന്നെ വളരെ വലിയ വിശുദ്ധിക്ക് നിദാനമാണ്. വി. യൗസേപ്പ് ദൈവജനനിയുമായി നിത്യസഹവാസത്തില്‍ കഴിയുകയും സഹകരിച്ച് പ്രവര്‍ത്തിക്കുകയും സേവനമര്‍പ്പിക്കുകയും ചെയ്തപ്പോള്‍ അത് എത്രമാത്രം അദ്ദേഹത്തിന്‍റെ വിശുദ്ധിയെ പരിപോഷിപ്പിച്ചു എന്ന്‍ നമ്മുക്ക് ചിന്തിച്ചാല്‍ മനസ്സിലാകും. "മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം." എന്ന കവിവാക്യം എത്ര അര്‍ത്ഥപൂര്‍ണ്ണമാണ്. പ.കന്യകയോടുള്ള സാമീപ്യം വി. യൗസേപ്പിനെ യോഗീയാക്കി തീര്‍ത്തു. ഭാര്യാഭര്‍തൃബന്ധം തിരുസഭയും ക്രിസ്തുവും തമ്മിലുള്ള ബന്ധത്തിന്‍റെ ഒരു പ്രതീകമാണെന്ന് അപ്പസ്തോലനായ പൌലൊസ് എഫേസൂസുകാര്‍ക്കു എഴുതിയ ലേഖനത്തില്‍ അനുസ്മരിപ്പിക്കുന്നു. #{red->n->n->സംഭവം}# 1962-ല്‍ ഛാന്ദാമിഷന്‍ പ. സിംഹാസനം കേരള സഭയെ ഏല്‍പ്പിച്ചു. ഈ മിഷന്‍ രൂപതയുടെ ആദ്യകാലത്ത് അവിടെ ജോലി ചെയ്തിരുന്ന ഒരു മലയാളി വൈദികനുണ്ടായ അനുഭവമാണിത്. ഛാന്ദായിലെ കാകസ നഗറില്‍ നിന്നു മാര്‍ യൗസേപ്പിതാവിന്‍റെ ഉത്തമഭക്തനായ അദ്ദേഹം ഒരു ഗ്രാമത്തിലേക്ക് പോകുകയായിരുന്നു. ക്രിസ്തുമത വിരോധികളായ ചില വര്‍ഗീയ ഭ്രാന്തന്‍മാരുടെ താവളത്തിലാണ് അദ്ദേഹം ചെന്നുപെട്ടത്. സംസാരത്തിലും പെരുമാറ്റത്തിലും നിന്ന്‍ അദ്ദേഹം ഒരു ക്രൈസ്തവനാണെന്ന് അവര്‍ മനസ്സിലാക്കി. വിരോധികള്‍, സ്നേഹഭാവത്തില്‍ അടുത്തുകൂടി. സമയം സന്ധ്യ. ഉടനെ അവിടം വിട്ട് പോകരുതെന്നും പോയാല്‍ വലിയ അപകടം വരാന്‍ ഇടയുണ്ടെന്നും പറഞ്ഞു. അവര്‍ അദ്ദേഹത്തെ ഒരു വീട്ടിലേക്ക് നയിച്ചു. സംശയത്തിന് ഇടവരാത്തവിധം അവര്‍ മിക്കവാറും തന്നെ പുറത്തേക്ക് പോയി. കുറച്ചു സമയം കഴിഞ്ഞ് അദ്ദേഹത്തിന് ചില സംശയങ്ങള്‍ തോന്നിത്തുടങ്ങി. ഈ അവസരത്തില്‍ തന്നെ രക്ഷിക്കുവാന്‍ കഴിവുള്ളതായി മാര്‍ യൗസേപ്പ് മാത്രമേയുള്ളൂ എന്ന ശരണത്തോടെ അദ്ദേഹം പ്രാര്‍ത്ഥിച്ചു. അതാ, ഒരു മനുഷ്യന്‍ അദ്ദേഹത്തിന്‍റെ സമീപത്തു വന്നു അയാള്‍ പറഞ്ഞു: നിങ്ങള്‍ അകപ്പെട്ടിരിക്കുന്നത് മതവൈരികളുടെ താവളത്തിലാണ്. വേഗം രക്ഷപെടുക. "ആ മനുഷ്യന്‍റെ വാക്കുകളില്‍ വൈദികന് വിശ്വാസം തോന്നി. പക്ഷേ രക്ഷപെട്ടു പോകാന്‍ കൈയില്‍ പണമില്ല. ആ മനുഷ്യന്‍ 50 രൂപ വൈദികന്‍റെ കൈയില്‍ ഏല്‍പ്പിച്ചിട്ടു പറഞ്ഞു: എത്രയും വേഗം ഒരു ടാക്സിയില്‍ കയറി അടുത്തുള്ള പട്ടണത്തിലേക്കു പുറപ്പെടുക. ഞാന്‍ വിദ്യാഭ്യാസം ചെയ്തത് ഒരു കത്തോലിക്കാ കോളേജിലാണ്. നിങ്ങളെ ഈ അവസരത്തില്‍ രക്ഷപെടുത്തേണ്ടത് എന്‍റെ കടമയാണ് എന്നു ഞാന്‍ വിശ്വസിക്കുന്നു. അദ്ദേഹം ആ മനുഷ്യനോടു പണം വാങ്ങി ടാക്സി കാര്‍ പിടിച്ച് അടുത്തുള്ള നഗരത്തിലേക്ക് പോയി. കാറില്‍ കയറുമ്പോള്‍ തന്നെ ആദ്യം സ്വീകരിച്ചവര്‍ മദ്യപിച്ച് കൊലയായുധങ്ങളുമായി വിശ്രമിച്ച് വീടിനെ സമീപിക്കുന്നത് വൈദികന്‍ കണ്ടു. തന്‍റെ ജീവിതത്തിന്‍റെ നിര്‍ണ്ണായക നിമിഷത്തില്‍ തന്നെ സഹായിച്ച മാര്‍ യൗസേപ്പിനെ അദ്ദേഹം സ്തോത്രം ചെയ്തു. #{red->n->n->ജപം}# മഹാത്മാവായ മാര്‍ യൗസേപ്പേ, പരിശുദ്ധ ദൈവജനനിയുടെ വിരക്തഭര്‍ത്താവായി ദൈവം അങ്ങയെ തെരഞ്ഞെടുത്തതുമൂലം അങ്ങേയ്ക്ക് ലഭിച്ചിരിക്കുന്ന മഹത്വം എത്ര അഗ്രാഹ്യമാണ്. ഞങ്ങള്‍ അതില്‍ സന്തോഷിക്കുന്നു. അങ്ങ് ആവശ്യപ്പെടുന്നതെല്ലാം നല്‍കുവാന്‍ സ്വര്‍ഗ്ഗരാജ്ഞി ഒരര്‍ത്ഥത്തില്‍ കടപ്പെടുന്നു. ആയതിനാല്‍ അങ്ങേ മക്കളായ ഞങ്ങള്‍ക്ക് ആവശ്യമായ എല്ലാ അനുഗ്രഹങ്ങളും അവിടുത്തെ പ്രിയ പത്നിയായ പ. കന്യകയോട് അപേക്ഷിച്ച് ഞങ്ങള്‍ക്ക് നല്‍കേണമേ. പ. കന്യകാമറിയത്തെയും അങ്ങയെയും സ്നേഹിക്കുവാനും അനുസരിക്കുവാനും ഞങ്ങളെ സഹായിക്കണമേ. നിങ്ങളുടെ സുകൃത മാതൃക ഞങ്ങള്‍ക്ക് വിശുദ്ധമായ ജീവിതം നയിക്കുന്നതിനുള്ള പ്രചോദനമാകട്ടെ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. #{red->n->n->വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ}# കര്‍ത്താവേ, അനുഗ്രഹിക്കണമേ (കര്‍ത്താവേ...) മിശിഹായെ, അനുഗ്രഹിക്കണമേ. (മിശിഹായെ...) കര്‍ത്താവേ, അനുഗ്രഹിക്കണമേ. (കര്‍ത്താവേ...) മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ, (മിശിഹായെ...) മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. (മിശിഹായെ...) സ്വര്‍ഗ്ഗസ്ഥനായ പിതാവേ, (ഞങ്ങളെ അനുഗ്രഹിക്കണമേ) ലോകരക്ഷകനായ ക്രിസ്തുവേ, പരിശുദ്ധാത്മാവായ ദൈവമേ, ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ, . പരിശുദ്ധ മറിയമേ, (ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ) വിശുദ്ധ യൗസേപ്പേ, ദാവീദിന്‍റെ വിശിഷ്ട സന്താനമേ, ഗോത്രപിതാക്കളുടെ പ്രകാശമേ, ദൈവജനനിയുടെ ഭര്‍ത്താവേ, പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ, ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ, മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ, തിരുക്കുടുംബത്തിന്‍റെ നാഥനേ, എത്രയും നീതിമാനായ വി. യൗസേപ്പേ, മഹാ വിരക്തനായ വി.യൗസേപ്പേ, മഹാ വിവേകിയായ വി. യൗസേപ്പേ, മഹാ ധീരനായ വി. യൗസേപ്പേ, അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ, മഹാ വിശ്വസ്തനായ വി. യൗസേപ്പേ, ക്ഷമയുടെ ദര്‍പ്പണമേ, ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ, തൊഴിലാളികളുടെ മാതൃകയേ, കുടുംബജീവിതത്തിന്‍റെ അലങ്കാരമേ, കന്യകകളുടെ സംരക്ഷകാ, കുടുംബങ്ങളുടെ ആധാരമേ, നിര്‍ഭാഗ്യരുടെ ആശ്വാസമേ, രോഗികളുടെ ആശ്രയമേ, മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ, പിശാചുക്കളുടെ പരിഭ്രമമേ, തിരുസ്സഭയുടെ പാലകാ, ഭൂലോകപാപ....(3) (നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു. (സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി. #{red->n->n->പ്രാര്‍ത്ഥിക്കാം}# അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെയെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍. #{red->n->n->സുകൃതജപം}# തിരുക്കുടുംബത്തിന്‍റെ പാലകനായ മാര്‍ യൗസേപ്പേ ഞങ്ങളുടെ കുടുംബങ്ങളെ സദാ പരിപാലിക്കണമേ. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/Calendar/3?type=15 }} ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/ChristianPrayer/ChristianPrayer-2026-03-05-00:16:38.jpg
Keywords: വണക്കമാ

26305
Category: 15
Sub Category:
Heading: വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: ആറാം തീയതി
Content: "അവളുടെ ഭര്‍ത്താവായ ജോസഫ് നീതിമാനാകയാലും അവളെ അപമാനിതയാക്കാന്‍ ഇഷ്ടപ്പെടായ്കയാലും അവളെ രഹസ്യമായി ഉപേക്ഷിക്കാന്‍ തീരുമാനിച്ചു" (മത്തായി 1:19). #{red->n->n-> പിതൃവാല്‍സല്യത്തിന്റെ പിതാവ്}# മനുഷ്യനായി അവതരിച്ച ദൈവകുമാരന്‍റെ വളര്‍ത്തുപിതാവ് എന്ന മഹനീയ സ്ഥാനം വി. യൗസേപ്പ് അലങ്കരിക്കുന്നു. അക്കാരണത്താല്‍ മാര്‍ യൗസേപ്പ്, പിതാവായ ദൈവത്തോട് സദൃശനാണ്. ഈശോമിശിഹ ഒരേ സമയം ദൈവവും മനുഷ്യനുമാണ്. പിതാവായ ദൈവം അവിടുത്തെ ദിവൃസുതന്‍റെ വളര്‍ത്തുപിതാവ് എന്ന മഹോന്നത സ്ഥാനത്തിനര്‍ഹനായി തെരഞ്ഞെടുത്തത് വി.യൗസേപ്പിനെയാണെന്നുള്ളത് എത്ര അത്ഭുതാവഹമാണ്. വി. യൗസേപ്പ് ഈശോമിശിഹായുടെ ജനനദാതാവല്ല. എങ്കിലും പിതാവിനു തുല്യമായ ഒരു സ്ഥാനം അദ്ദേഹം വഹിച്ചിരുന്നു. ദൈവീക പദ്ധതിയനുസരിച്ച് തിരുകുമാരന്‍റെ ശാരീരികമായ സംരക്ഷണത്തിലും, ശിക്ഷണത്തിലും പരിലാളനയിലും വി. യൗസേപ്പിന് ഒരു പങ്കു വഹിക്കുവാനുണ്ടായിരുന്നു. ഉണ്ണീശോയുടെ ജീവന്‍ അപകടത്തിലായ അവസരങ്ങളിലെല്ലാം വിശുദ്ധ യൗസേപ്പ് അതീവ തീക്ഷ്ണതയോടും ധൈര്യത്തോടും വിവേകത്തോടും കൂടി പ്രവര്‍ത്തിച്ച് തിരുകുമാരനെ അപകടത്തില്‍ നിന്നും രക്ഷിക്കുന്നു. ദിവ്യശിശുവിന്‍റെ ബാല്യകാല ശിക്ഷണത്തില്‍ സാധാരണ പിതാക്കന്‍മാരെപ്പോലെ വിശുദ്ധ യൗസേപ്പ് ശ്രദ്ധ പതിച്ചിരുന്നിരിക്കണം. ദിവ്യകുമാരനെ അനേകം പ്രാവശ്യം സ്വകരങ്ങളില്‍ എടുക്കുകയും സ്നേഹപൂര്‍വ്വം ചുംബിക്കുകയും പിതൃവാത്സല്യത്തോടെ അവിടുത്തെ ലാളിക്കുകയും ചെയ്തിരുന്നപ്പോഴെല്ലാം വിശുദ്ധ യൗസേപ്പിന് അപാരമായ സന്തോഷം ഉളവായി. ദൈവകുമാരന്‍റെ വളര്‍ത്തുപിതാവ് എന്നുള്ള കാരണത്താല്‍ ഈശോയുമായി അഗാഢമായ ഐകൃം സംസ്ഥാപിതമായി. ദൈവശാസ്ത്രപരമായി പറയുകയാണെല്‍ ഉപസ്ഥിതി ബന്ധത്തിന്‍റെ (hypostatic union) മണ്ഡലത്തിലാണ് ദൈവമാതാവിനോടും ദൈവകുമാരനോടും കൂടി വിശുദ്ധ യൗസേപ്പ് ജീവിച്ചത്. വി. യൗസേപ്പ് നിരന്തരം ഈശോയോടു കൂടിയും ഈശോയ്ക്കു വേണ്ടിയുമാണ് ജീവിച്ചത്. തന്നിമിത്തം ദൈവകുമാരന്‍റെ അനന്തമായ വിശുദ്ധിയിലും വിശുദ്ധ യൗസേപ്പ് ഭാഗഭാക്കായി. അദ്ദേഹം തന്റെ കഠിനാദ്ധ്വാനത്തിലൂടെയാണ് ദൈവകുമാരനെ പോറ്റിയത്. ഈശോ വിശുദ്ധ യൗസേപ്പിനെ അനുസരിച്ചിരുന്നു. കൂടാതെ നമ്മുടെ പ്രിയപ്പെട്ട യേശു മാര്‍ യൗസേപ്പിന്‍റെ തൊഴിലാണ് ചെയ്തിരുന്നത്. ആ തൊഴില്‍ അദ്ദേഹം ദിവ്യകുമാരനെയും അഭ്യസിപ്പിച്ചു എന്ന്‍ നിസംശയം അനുമാനിക്കാം. "എന്‍റെ നാമത്തില്‍ ഒരു പാത്രം പച്ചവെള്ളം കുടിക്കാന്‍ കൊടുക്കുന്നവന് അവന്‍റെ പ്രതിഫലം നഷ്ടമാവുകയില്ല"എന്ന്‍ ഈശോ അരുളിച്ചെയ്തിട്ടുണ്ടല്ലോ. എന്നാല്‍ വിശുദ്ധ യൗസേപ്പിന് ഈശോമിശിഹാ എത്രമാത്രം ദാനങ്ങളും വരങ്ങളും നല്‍കിയിട്ടുണ്ടാകുമെന്ന് ചിന്തിച്ചു നോക്കുക. വിശുദ്ധ യൗസേപ്പ് ഇപ്പോഴും പിതൃസഹജമായ അധികാരത്തോടു കൂടിത്തന്നെ ഈശോ മിശിഹായോട് നമ്മുടെ ആവശ്യങ്ങള്‍ അറിയിക്കുന്നുണ്ട്. അതിനാല്‍ വിശുദ്ധ യൗസേപ്പിനെ നമ്മുടെ പ്രത്യേക മദ്ധ്യസ്ഥനായി വണങ്ങുന്നതില്‍ ദൈവീകമായ ഒരര്‍ത്ഥമുണ്ട്. #{red->n->n->സംഭവം}# സാമാന്യം ധനസ്ഥിതിയുള്ള ഒരു സ്ത്രീ തന്‍റെ സമ്പാദ്യമെല്ലാം ചിലവഴിച്ചു ഏക മകനെ പഠിപ്പിച്ചു. മകന്‍ ഉന്നത ബിരുദം സമ്പാദിച്ചുവെങ്കിലും എന്തെങ്കിലും ഉദ്യോഗം ലഭിക്കാന്‍ കഴിയാതെ വന്നതില്‍ ആ കുടുംബം തീര്‍ത്തു നിരാശരായി. രണ്ടുമൂന്നു വര്‍ഷങ്ങള്‍ ഇങ്ങനെ കഴിഞ്ഞപ്പോഴേക്കും ആ കുടുംബം തികച്ചും നിര്‍ധനാവസ്ഥ പ്രാപിച്ചുകഴിഞ്ഞു. ഇനി താന്‍ ഒരിക്കലും വീട്ടിലേയ്ക്കും വരികയില്ല എന്നു പറഞ്ഞ് ആ യുവാവ് വീടു വിട്ടിറങ്ങിപ്പോയി. ദിവസങ്ങള്‍ കഴിഞ്ഞു. പുത്രനെക്കുറിച്ച് യാതൊരു വിവരവുമില്ലാതെ ക്ലേശിച്ച അമ്മ വിശുദ്ധ യൗസേപ്പിന്‍റെ നാമത്തിലുള്ള ഒരു ദേവാലയത്തില്‍ കയറി പുണൃവാനോട് കണ്ണുനീരോടെ പ്രാര്‍ത്ഥിച്ചു. ജോലിയില്ലാതെ പട്ടിണി കിടന്ന യുവാവ് അതേസമയം ഒരു നേരത്തെ ആഹാരത്തിനു വേണ്ടി ഒരു ധനിക കുടുംബത്തില്‍ ചെന്ന്‍ യാചിച്ചു. എന്നാല്‍ അവര്‍ അയാള്‍ക്ക് യാതൊന്നും കൊടുത്തില്ല എന്നു മാത്രമല്ല, അയാളെ ആ വീട്ടുകാര്‍ ഉപദ്രവിച്ചു ഇറക്കിവിട്ടു. യാതൊരു ആശ്രയവുമില്ലാതെ കണ്ണുനീരോടെ അയാള്‍ ഗെയിറ്റ് കടന്നിറങ്ങുമ്പോള്‍ നല്ലൊരു ബാഗും പിടിച്ച് ഒരു യുവാവ് കടന്നുവരുന്നു. അവന്‍ സൂക്ഷിച്ചുനോക്കി. കോളേജില്‍ തന്നോടൊപ്പം പഠിച്ച കൂട്ടുകാരന്‍. ആ ധനികകുടുംബത്തിലെ ഏക അവകാശിയാണ് അയാള്‍. ദൂരസ്ഥലത്ത് ഉദ്യോഗമുള്ള അയാള്‍ അവധിക്കു വീട്ടില്‍ വന്നതാണ്. നിരാലംബനായ തന്‍റെ സഹപാഠിയുടെ കഥ കേട്ടപ്പോള്‍ അയാള്‍ വ്യസനിച്ചു. തന്‍റെ വീട്ടുകാര്‍ അവനോടു ചെയ്ത ദ്രോഹത്തിന് മാപ്പു ചോദിച്ചു. എന്നുമാത്രമല്ല പിന്നീട് അഭ്യസ്ഥവിദ്യനും തൊഴില്‍ രഹിതനുമായ തന്‍റെ സഹപാഠിക്ക് ഒരു നല്ല ജോലി സമ്പാദിച്ചു കൊടുക്കുകയും ചെയ്തു. #{red->n->n->ജപം}# ദൈവകുമാരന്‍റെ വളര്‍ത്തുപിതാവായ വി. യൗസേപ്പേ, അങ്ങേയ്ക്ക് ഈശോമിശിഹായുടെ മേലുള്ള അധികാരം എത്ര അത്ഭുതാവഹമാണെന്നു ഞങ്ങള്‍ ഗ്രഹിക്കുന്നു. പുണൃപിതാവേ, അങ്ങ് ആഗ്രഹിക്കുന്നതൊന്നും ഈശോമിശിഹാ നിരസിക്കുകയില്ലെന്ന് ഞങ്ങള്‍ക്കറിയാം. ആയതിനാല്‍ ഞങ്ങളുടെ ആദ്ധ്യാത്മികവും ഭൗതികവുമായ എല്ലാ ആവശ്യങ്ങളിലും അങ്ങു ഞങ്ങളെ സഹായിക്കണമേ. ഈശോയെ പൂര്‍ണ്ണമായി അനുകരിക്കാനും ഉത്തമ കൃസ്ത്യാനിയായി ജീവിക്കാനുമുള്ള അനുഗ്രഹം ഞങ്ങള്‍ക്കു നല്‍കണമേ. അങ്ങ് ഈശോയോടുകൂടിയും ഈശോയ്ക്കു വേണ്ടിയും എല്ലാം പ്രവര്‍ത്തിച്ചതുപോലെ ഞങ്ങളും എല്ലാം ഈശോയ്ക്ക് വേണ്ടി ചെയ്യാന്‍ പ്രാപ്തരാക്കട്ടെ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. #{red->n->n->വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ}# കര്‍ത്താവേ, അനുഗ്രഹിക്കണമേ (കര്‍ത്താവേ...) മിശിഹായെ, അനുഗ്രഹിക്കണമേ. (മിശിഹായെ...) കര്‍ത്താവേ, അനുഗ്രഹിക്കണമേ. (കര്‍ത്താവേ...) മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ, (മിശിഹായെ...) മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. (മിശിഹായെ...) സ്വര്‍ഗ്ഗസ്ഥനായ പിതാവേ, (ഞങ്ങളെ അനുഗ്രഹിക്കണമേ) ലോകരക്ഷകനായ ക്രിസ്തുവേ, പരിശുദ്ധാത്മാവായ ദൈവമേ, ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ, . പരിശുദ്ധ മറിയമേ, (ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ) വിശുദ്ധ യൗസേപ്പേ, ദാവീദിന്‍റെ വിശിഷ്ട സന്താനമേ, ഗോത്രപിതാക്കളുടെ പ്രകാശമേ, ദൈവജനനിയുടെ ഭര്‍ത്താവേ, പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ, ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ, മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ, തിരുക്കുടുംബത്തിന്‍റെ നാഥനേ, എത്രയും നീതിമാനായ വി. യൗസേപ്പേ, മഹാ വിരക്തനായ വി.യൗസേപ്പേ, മഹാ വിവേകിയായ വി. യൗസേപ്പേ, മഹാ ധീരനായ വി. യൗസേപ്പേ, അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ, മഹാ വിശ്വസ്തനായ വി. യൗസേപ്പേ, ക്ഷമയുടെ ദര്‍പ്പണമേ, ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ, തൊഴിലാളികളുടെ മാതൃകയേ, കുടുംബജീവിതത്തിന്‍റെ അലങ്കാരമേ, കന്യകകളുടെ സംരക്ഷകാ, കുടുംബങ്ങളുടെ ആധാരമേ, നിര്‍ഭാഗ്യരുടെ ആശ്വാസമേ, രോഗികളുടെ ആശ്രയമേ, മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ, പിശാചുക്കളുടെ പരിഭ്രമമേ, തിരുസ്സഭയുടെ പാലകാ, ഭൂലോകപാപ....(3) (നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു. (സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി. #{red->n->n->പ്രാര്‍ത്ഥിക്കാം}# അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെയെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍. #{red->n->n->സുകൃതജപം}# ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ, ഞങ്ങളുടെ ആവശ്യനേരത്ത് ഞങ്ങളെ സഹായിക്കണമേ. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/Calendar/3?type=15 }} ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/ChristianPrayer/ChristianPrayer-2026-03-05-00:18:04.jpg
Keywords: വണക്ക

26306
Category: 15
Sub Category:
Heading: വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: ഏഴാം തീയതി
Content: "ഇവന്‍ ആ തച്ചന്റെ മകനല്ലേ? മറിയമല്ലേ ഇവന്റെ അമ്മ? യാക്കോബ്, ജോസഫ്, ശിമയോന്‍, യൂദാസ് എന്നിവരല്ലേ ഇവന്റെ സഹോദരന്‍മാര്‍?" (മത്തായി 13:55) #{red->n->n-> പരിത്രാണനരഹസ്യത്തില്‍ വിശുദ്ധ യൗസേപ്പിനുള്ള സ്ഥാനം}# നരകുല പരിത്രാണാര്‍ത്ഥം ദൈവം മനുഷ്യനായി അവതരിക്കുവാന്‍ തിരുമനസ്സായി. ഈശോമിശിഹാ അവിടുത്തെ പീഡാനുഭവവും മരണവും പുനരുത്ഥാനവും വഴി തന്‍റെ പരിത്രാണകൃത്യം നിര്‍വഹിച്ചു. എന്നാല്‍ മിശിഹായുടെ രക്ഷാ കര്‍മ്മത്തില്‍ അവിടുത്തേക്ക് വിധേയമായി മറ്റു ചില മനുഷ്യവ്യക്തികള്‍ സഹകരിച്ചിട്ടുണ്ട്. പ.കന്യകാമറിയം, പരിത്രാണ പരിപാടിയില്‍ ഈശോയോടുകൂടി ഏറെസഹകരിച്ചു. ദൈവമാതാവ്, സഹരക്ഷക എന്ന വിധത്തില്‍ പ. കന്യകാമറിയം കഴിഞ്ഞാല്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന വ്യക്തിയാണ് വി. യൗസേപ്പ്. 'മനുഷ്യാവതാര കര്‍മ്മത്തില്‍ വി. യൗസേപ്പ് ഒരു തിരശ്ശീലയായിരുന്നു' എന്നാണ് പാരീസ് സര്‍വ്വകലാശാലയുടെ ചാന്‍സലറായിരുന്ന ജേര്‍സന്‍റെ അഭിപ്രായപ്പെട്ടിരിന്നത്. പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനത്താല്‍ പരിശുദ്ധ കന്യക മിശിഹായേ ഗര്‍ഭം ധരിച്ചു പ്രസവിച്ചു. എന്നാല്‍ ലോകദൃഷ്ടിയില്‍ പ.കന്യക പരിഹാസ പാത്രമാകാതിരിക്കുവാന്‍ വി. യൗസേപ്പിനെ ഭര്‍ത്താവായി സ്വീകരിക്കേണ്ടത് ആവശ്യമായിരുന്നു. പിതാവായ ദൈവത്തിന്‍റെ സ്ഥാനം അലങ്കരിച്ചു കൊണ്ട്, മര്‍ത്യനായി അവതരിച്ച ദൈവകുമാരന്‍റെ വളര്‍ത്തുപിതാവ് എന്നുള്ള കൃത്യ നിര്‍വഹണത്തിലൂടെ വി. യൗസേപ്പ് മാനവകുലത്തിന്‍റെ പരിത്രാണനത്തില്‍ മഹത്തായ പങ്കുവഹിച്ചു. ബത്ലഹെമില്‍ ഈശോമിശിഹാ പിറന്നപ്പോള്‍ ദിവ്യശിശുവിന്‍റെ പരിലാളനയില്‍ ഏറെ ശ്രദ്ധിച്ചിരിന്ന ഒരാളായിരിന്നു യൗസേപ്പ്. ദേവാലയത്തില്‍ കാഴ്ച വയ്ക്കുമ്പോഴും ഈജിപ്തിലേക്കുള്ള പ്രയാണത്തിലും അവിടെ നിന്നുള്ള പ്രത്യാഗമനത്തിലും അദ്ദേഹം പിതൃസ്നേഹത്തോടെ ദിവ്യകുമാരന്‍റെ ജീവനെ സംരക്ഷിക്കുന്നതില്‍ തല്പരനായിരുന്നു. ഈശോമിശിഹായുടെ ബാല്യകൗമാര്യ ദശകളിലെല്ലാം വി. യൗസേപ്പ് ഒരു മാതൃകാ പിതാവിന്‍റെ വാത്സല്യത്തോടും ശ്രദ്ധയോടും കൂടിയാണ് അവിടുത്തെ പരിരക്ഷിച്ചത്. വി. യൗസേപ്പ് അദ്ദേഹത്തിന്‍റെ തൊഴില്‍ ഈശോമിശിഹായെ അഭ്യസിപ്പിച്ചിരുന്നു എന്നു നമ്മുക്ക് അറിയാമല്ലോ. ഇപ്രകാരം എല്ലാ വിധത്തിലും പരിശുദ്ധ ദിവ്യജനനി കഴിഞ്ഞാല്‍ വി. യൗസേപ്പ് നമ്മുടെ രക്ഷണീയ കര്‍മ്മത്തില്‍ ഈശോയോട് എന്നും സഹകരിച്ചുവെന്ന്‍ കാണാവുന്നതാണ്. അതിനാല്‍ മറ്റെല്ലാ വിശുദ്ധരേക്കാള്‍ ഉപരിയായി നാം വി. യൗസേപ്പിനോട് ഭക്തിയും കൃതജ്ഞതയും ഉള്ളവരായിരിക്കണം. ഈശോമിശിഹായുടെ പരസ്യ ജീവിതകാലത്തിന് മുന്‍പ് തന്നെ അദ്ദേഹം മരണപ്പെട്ടിരിന്നു. ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹം കൂടുതല്‍ സജീവമായി രക്ഷാനടപടികളില്‍ ഭാഗഭാക്കാകുമായിരുന്നു. #{red->n->n->സംഭവം}# 1881-ല്‍ ഒരു വിദ്യാര്‍ത്ഥി സര്‍വകലാശാല പരീക്ഷയില്‍ തോറ്റുപോയതിനാല്‍ ഏറെ നിരാശനായിത്തീര്‍ന്നു. അവന്‍മാതാപിതാക്കളെ അറിയിക്കാതെ നാടും വീടും വിട്ടിറങ്ങി. പുത്രനെ കാണാതിരുന്ന മാതാപിതാക്കള്‍ പോലീസില്‍ പരാതി കൊടുത്തു. സ്വദേശത്തും വിദേശത്തും പോലീസ് ഊര്‍ജ്ജിതമായി അന്വേഷണം നടത്തിയെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. അടുത്ത മാര്‍ച്ചില്‍ രണ്ടു കന്യാസ്ത്രീകള്‍ സാമ്പത്തിക സഹായം അപേക്ഷിച്ചു കൊണ്ട് പ്രസ്തുത ഭവനങ്ങളില്‍ ചെന്നപ്പോള്‍ ഗൃഹനാഥന്‍ അവരോട് തന്‍റെ കുടുംബത്തിന് നേരിട്ടിരിക്കുന പരിതാപകരമായ അവസ്ഥ അറിയിച്ചു. ഉടനെ കന്യാസ്ത്രീകള്‍ അവരോടു പറഞ്ഞു: "നിങ്ങള്‍ ഭയപ്പെടേണ്ട, മാര്‍ യൗസേപ്പിതാവിനോടു ഇക്കാര്യ സാധ്യത്തിനായി ഞങ്ങള്‍ പ്രത്യേകം പ്രാര്‍ത്ഥിക്കുന്നുണ്ട്. നിങ്ങളും തീക്ഷ്ണതയോടെ പ്രാര്‍ത്ഥിക്കുവിന്‍." പത്ത് മാസക്കാലമായി യാതൊരു വിവരവും ലഭിക്കാതിരുന്ന ശേഷം നവനാള്‍ തുടങ്ങി ഏഴാം ദിവസം പുത്രന്‍റെ കത്ത് കിട്ടി. ഉടനെ പുറപ്പെടുന്നു എന്നായിരുന്നു കത്തിന്‍റെ സാരം. രണ്ടു ദിവസത്തിനകം മാതാപിതാക്കന്‍മാരെ കാണുവാനുള്ള ആഗ്രഹം അയാള്‍ക്കുണ്ടായി. പുത്രവിരഹത്താല്‍ ഹതഭാഗ്യരായിക്കഴിഞ്ഞ മാതാപിതാക്കള്‍ ഇതുമൂലം സന്തുഷ്ടരായിത്തീര്‍ന്നു. #{red->n->n->ജപം}# പരിത്രാണകര്‍മ്മത്തില്‍ ഈശോമിശിഹായോടും പരിശുദ്ധ കന്യകാമറിയത്തോടും മഹോന്നതമാംവിധം സഹകരിച്ച വിശുദ്ധ യൗസേപ്പേ, ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. അങ്ങേ മാതൃക അനുസരിച്ച ഞങ്ങളും മറ്റുള്ളവരുടെ ആത്മരക്ഷയില്‍ തത്പരരായി ജീവിക്കുവാനുള്ള അനുഗ്രഹം നല്‍കണമേ. ഞങ്ങളുടെ രക്ഷാകര്‍മ്മത്തില്‍ സഹകരിച്ചതിനാല്‍ അവിടുന്ന്‍ ഞങ്ങളുടെ പിതാവായിത്തീര്‍ന്നു. ഞങ്ങള്‍ അങ്ങയോടു കൃതജ്ഞതയുള്ളവരായി ജീവിതം നയിക്കും. മക്കള്‍ക്കനുയോജ്യമായവിധം ഞങ്ങള്‍ ഈശോയെയും ദിവ്യജനനിയെയും അങ്ങയെയും സ്നേഹിക്കുകയും ചെയ്യട്ടെ. അങ്ങേ പൈതൃകമായ പരിലാളനയും സംരക്ഷണവും ഞങ്ങള്‍ പ്രത്യാശിക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. #{red->n->n->വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ}# കര്‍ത്താവേ, അനുഗ്രഹിക്കണമേ (കര്‍ത്താവേ...) മിശിഹായെ, അനുഗ്രഹിക്കണമേ. (മിശിഹായെ...) കര്‍ത്താവേ, അനുഗ്രഹിക്കണമേ. (കര്‍ത്താവേ...) മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ, (മിശിഹായെ...) മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. (മിശിഹായെ...) സ്വര്‍ഗ്ഗസ്ഥനായ പിതാവേ, (ഞങ്ങളെ അനുഗ്രഹിക്കണമേ) ലോകരക്ഷകനായ ക്രിസ്തുവേ, പരിശുദ്ധാത്മാവായ ദൈവമേ, ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ, . പരിശുദ്ധ മറിയമേ, (ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ) വിശുദ്ധ യൗസേപ്പേ, ദാവീദിന്‍റെ വിശിഷ്ട സന്താനമേ, ഗോത്രപിതാക്കളുടെ പ്രകാശമേ, ദൈവജനനിയുടെ ഭര്‍ത്താവേ, പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ, ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ, മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ, തിരുക്കുടുംബത്തിന്‍റെ നാഥനേ, എത്രയും നീതിമാനായ വി. യൗസേപ്പേ, മഹാ വിരക്തനായ വി.യൗസേപ്പേ, മഹാ വിവേകിയായ വി. യൗസേപ്പേ, മഹാ ധീരനായ വി. യൗസേപ്പേ, അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ, മഹാ വിശ്വസ്തനായ വി. യൗസേപ്പേ, ക്ഷമയുടെ ദര്‍പ്പണമേ, ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ, തൊഴിലാളികളുടെ മാതൃകയേ, കുടുംബജീവിതത്തിന്‍റെ അലങ്കാരമേ, കന്യകകളുടെ സംരക്ഷകാ, കുടുംബങ്ങളുടെ ആധാരമേ, നിര്‍ഭാഗ്യരുടെ ആശ്വാസമേ, രോഗികളുടെ ആശ്രയമേ, മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ, പിശാചുക്കളുടെ പരിഭ്രമമേ, തിരുസ്സഭയുടെ പാലകാ, ഭൂലോകപാപ....(3) (നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു. (സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി. #{red->n->n->പ്രാര്‍ത്ഥിക്കാം}# അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെയെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍. #{red->n->n->സുകൃതജപം}# രക്ഷാകര്‍മ്മത്തില്‍ സഹകരിച്ച മാര്‍ യൗസേപ്പേ, നിത്യരക്ഷ നേടുവാന്‍ ഞങ്ങളെ സഹായിക്കണമേ. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/Calendar/3?type=15 }} ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/ChristianPrayer/ChristianPrayer-2026-03-05-00:19:15.jpg
Keywords: വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണ

26307
Category: 15
Sub Category:
Heading: വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: എട്ടാം തീയതി
Content: "യാക്കോബ് മറിയത്തിന്റെ ഭര്‍ത്താവായ ജോസഫിന്റെ പിതാവായിരുന്നു. അവളില്‍ നിന്നു ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു" (മത്തായി 1:16). #{red->n->n-> വിശുദ്ധ യൗസേപ്പ് തിരുകുടുംബത്തിന്‍റെ നാഥന്‍}# നരകുല രക്ഷകനാകാന്‍ ഈശോമിശിഹാ മനുഷ്യനായി അവതരിക്കുവാന്‍ തിരുമനസ്സായി. സാധാ ഒരു കുടുംബത്തില്‍ നസ്രസിലെ വിശുദ്ധ യൗസേപ്പിന്‍റെയും പ. കന്യകാമറിയയും അരുമസുതനായി അവിടുന്ന് ഭൂജാതനായി. കുടുംബ നാഥനായി ദൈവം തെരഞ്ഞെടുത്തത് വിശുദ്ധ യൗസേപ്പിനെയാണ്. അദ്ദേഹം ഒരു മാതൃകാ കുടുംബനാഥനായിരുന്നു. അദ്ദേഹത്തിന്‍റെ പ്രിയപത്നിയായ പ. കന്യകയെ ആത്മാര്‍ത്ഥമായും വളര്‍ത്തുകുമാരനായ ഈശോമിശിഹായെ പിതൃതുല്യവും ജോസഫ് സ്നേഹിച്ചിരുന്നു. പ. കന്യയുടെയും ഈശോമിശിഹായുടെയും ജീവിതസുഖസൗകര്യങ്ങളില്‍ അദ്ദേഹം വളരെയേറെ ശ്രദ്ധിച്ചിരിന്നല്ലോ. പരസ്പര സ്നേഹവും സഹകരണവും ആ കുടുംബത്തില്‍ സന്തോഷം നിറച്ചു. പരസ്പര സേവനമര്‍പ്പിക്കുന്നതില്‍ അവര്‍ ഏറെ തത്പരരായിരുന്നല്ലോ. നസ്രസിലെ തിരുകുടുംബം ഭൂമിയിലെ ഒരു സ്വര്‍ഗ്ഗമായിരുന്നു. ഓരോ കത്തോലിക്കാ കുടുംബവും നസ്രസിലെ തിരുക്കുടുംബത്തിന്‍റെ പ്രതീകമായിരിക്കണം. ഭാര്യയും ഭര്‍ത്താവും മാതാപിതാക്കന്‍മാരും മക്കളും സഹോദരങ്ങള്‍ തമ്മില്‍ പരസ്പര സ്നേഹത്തിലും സഹകരണത്തിലും സേവനത്തിലും കഴിയണം. ഈശോമിശിഹാ അവിടത്തെ പരിത്രാണ കര്‍മ്മമായ കാല്‍വരിയിലെ മഹായജ്ഞത്തിനു മൂന്ന് മണിക്കൂറും പരസ്യ ജീവിതത്തിനു മൂന്നു വത്സരവും മാത്രം വിനിയോഗിച്ചപ്പോള്‍ അവിടുന്ന്‍ നസ്രസിലെ തിരുക്കുടുംബത്തില്‍ വിശുദ്ധ യൗസേപ്പിനും പ.കന്യകയ്ക്കും കീഴ് വഴങ്ങി മുപ്പത് വത്സരം ജീവിച്ചു. അതിലൂടെ അവിടുന്ന്‍ തന്‍റെ കുടുംബത്തിന്‍റെ പരിപാവനതയെ പ്രഖ്യാപിക്കുകയാണ് ചെയ്തത്. നമ്മുടെ കത്തോലിക്കാ കുടുംബാംഗങ്ങള്‍ പരസ്പര സ്നേഹത്തിന്‍റെയും സേവനത്തിന്‍റെയും കേന്ദ്രമായിരിക്കണം. അവിടെ പ്രാര്‍ത്ഥനാ ജീവിതം ഉണ്ടായിരിക്കേണ്ടതാണ്. ക്രിസ്തീയമായ ഒരു അന്തരീക്ഷം കുടുംബത്തില്‍ നിലനില്‍ക്കണം. അതിന് കുടുംബാംഗങ്ങള്‍ എല്ലാവരും ഒത്തൊരുമിച്ച് പരിശ്രമിക്കേണ്ടതാണ്. ഒരു മാതൃകാ ഭര്‍ത്താവിനും, ഭാര്യയ്ക്കും വേണ്ട ഗുണങ്ങള്‍ എന്താണെന്ന് മനസ്സിലാക്കിയ ശേഷം മാത്രമേ അവര്‍ കുടുംബജീവിതം നയിക്കാന്‍ പാടുള്ളൂ. ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് പരസ്പരം വിശുദ്ധീകരിക്കുവാനും കുട്ടികളെ വിശുദ്ധീകരിക്കുവാനും ചുമതലയുണ്ട്. ഇതിന് പ. കന്യകാമറിയവും വിശുദ്ധ യൗസേപ്പും നമുക്കു മാതൃക കാണിച്ചു തരുന്നു. മക്കളുടെ സ്വഭാവരൂപീകരണം, കത്തോലിക്കാ വിദ്യാഭ്യാസം, മതപഠനം മുതലായ കാര്യങ്ങളില്‍ മാതാപിതാക്കന്മാര്‍ ശ്രദ്ധ പതിക്കണം. അന്ത്യവിധിയില്‍ സന്താനങ്ങളുടെ ആത്മരക്ഷയെ സംബന്ധിച്ച് മാതാപിതാക്കന്‍മാര്‍ ക്രിസ്തുവിന്‍റെ പക്കല്‍ കണക്കു കൊടുക്കേണ്ടതായി വരും. കുടുംബങ്ങളെ ക്രൈസ്തവമാക്കി തീര്‍ക്കുകയാണ് ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രേഷിത പ്രവര്‍ത്തി. കുടുംബത്തിന്‍റെ ആദ്ധ്യാത്മികവും ഭൗതികവുമായ സുസ്ഥിതിയില്‍ നാം സദാ ശ്രദ്ധാലുക്കളായിരിക്കണം. പരസ്പര സ്നേഹമുള്ള കുടുംബം സ്വര്‍ഗ്ഗത്തിന്‍റെ മുന്നോടിയാണ്. സ്നേഹമില്ലാത്ത കുടുംബം നരകത്തിന്‍റെ പ്രതിബിംബം ആയിരിക്കും. #{red->n->n->സംഭവം}# ഒരിക്കല്‍ നിരപരാധിയായ ഒരു യുവാവ് ഭയങ്കരമായ അപകീര്‍ത്തിക്ക് പാത്രമായി. താന്‍ ആത്മാര്‍ത്ഥമായി സ്നേഹിച്ച പെണ്‍കുട്ടി അയാളെ വഞ്ചിച്ചു. അസന്മാര്‍ഗ്ഗികമായ കാര്യങ്ങള്‍ക്ക് അവള്‍ ആ യുവാവില്‍ കുറ്റം ആരോപിച്ചു. 'സമുദായ മദ്ധ്യത്തില്‍ അപമാനിതനായ താന്‍ ഇനി ജീവിച്ചിരുന്നിട്ടു കാര്യമില്ല' എന്ന വിചാരത്തോടെ അയാള്‍ ആത്മഹത്യയ്ക്കായി സ്വന്തം മുറിയില്‍ പ്രവേശിച്ചു. ആത്മഹത്യയ്ക്ക് ഒരുങ്ങുകയായിരുന്നെങ്കിലും പതിവുപോലെ നന്മരണ മദ്ധ്യസ്ഥനായ മാര്‍ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന അയാള്‍ മുടക്കിയില്ല. അതിനുശേഷം വിഷ ദ്രാവകം നിറച്ച കുപ്പി ചുണ്ടോടടുപ്പിച്ചു. മരണത്തിന് നിമിഷങ്ങള്‍ പോലും ബാക്കിയില്ല. ടക്, ടക് വാതിലില്‍ ശക്തിയായ മുട്ട് കേള്‍ക്കുന്നു. കുറ്റിയിട്ട മുറിയുടെ വാതില്‍ യുവാവ് തുറന്നു. വളരെ വര്‍ഷങ്ങള്‍ രോഗിണിയായി കിടപ്പിലായിരുന്ന അയാളുടെ വല്യമ്മ വന്നു നില്‍ക്കുന്നു. അവള്‍ പറഞ്ഞു: "കുഞ്ഞേ, നീ ആത്മഹത്യ ചെയ്യാന്‍ പോവുകയായിരുന്നില്ലേ." "അതേ വല്യമ്മേ" അയാള്‍ കരഞ്ഞുകൊണ്ട് പ്രതിവചിച്ചു. നീ ആത്മഹത്യ ചെയ്യുവാന്‍ പോകുന്നതായി ഞാന്‍ ഒരു സ്വപ്നം കണ്ടു. ഈ മഹാപാതകം നീ ചെയ്യരുത്. മാര്‍ യൗസേപ്പിതാവിനെ ഓര്‍ത്ത് എല്ലാം ശാന്തമായി നീ സഹിക്കുക. നിന്നെക്കാള്‍ വലിയ അപകീര്‍ത്തിക്കു പാത്രമായിട്ടും യൗസേപ്പ് പിതാവ് സന്തോഷപൂര്‍വ്വം എല്ലാം സഹിച്ചല്ലോ. ആറു വര്‍ഷമായി കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ കഴിയാതെ കിടന്ന എനിക്ക് ശക്തി തന്നത് വിശുദ്ധ യൗസേപ്പല്ലാതെ മറ്റാരുമല്ല. "കുഞ്ഞേ, നീ ഒളിച്ചു വച്ചിട്ടുള്ള വിഷക്കുപ്പി ഇങ്ങു തരൂ എന്നു പറഞ്ഞ് വിഷം നിറച്ചിരുന്ന ആ കുപ്പി വാങ്ങി വൃദ്ധയായ സ്ത്രീ ജനാലയില്‍ക്കൂടി പുറത്തേക്ക് എറിഞ്ഞു കളഞ്ഞു. യുവാവ് ചെയ്യാത്ത തെറ്റ് ആരോപിച്ച് അപമാനിച്ച ദുഷ്ട സ്ത്രീ പിറ്റേദിവസം പരസ്യമായി തന്‍റെ തെറ്റ് അറിയിച്ച് അയാളോട് മാപ്പു പറഞ്ഞു. #{red->n->n->ജപം}# തിരുക്കുടുംബ നാഥനായ വിശുദ്ധ യൗസേപ്പേ, അങ്ങ് ഒരു മാതൃകാകുടുംബനാഥനായിരുന്നു കൊണ്ട് തിരുക്കുടുംബത്തെ നയിച്ചിരുന്നല്ലോ. വത്സല പിതാവേ, കുടുംബനാഥന്‍മാരും, നാഥമാരും തങ്ങളുടെ ചുമതല വേണ്ടവിധത്തില്‍ ഗ്രഹിച്ച് കുടുംബജീവിതം നയിക്കുന്നതിനുള്ള അനുഗ്രഹം നല്‍കേണമേ. ഞങ്ങളുടെ കുടുംബങ്ങള്‍ നസ്രസിലെ തിരുക്കുടുംബത്തിന്‍റെ പ്രതീകങ്ങളായിത്തീരട്ടെ. കുടുംബങ്ങളില്‍ ക്രിസ്തീയമായ അന്തരീക്ഷവും സ്നേഹവും സമാധാനവും പരസ്പര സഹകരണവും നിലനിറുത്തണമെ. കുടുംബജീവിതത്തിന്‍റെ ഭദ്രതയും പാവനതയും നശിപ്പിക്കുന്ന ഘടകങ്ങള്‍ക്ക് ഞങ്ങളുടെ ഭവനങ്ങളില്‍ പ്രവേശനം ലഭിക്കാതിരിക്കാനുള്ള അനുഗ്രഹം വത്സലപിതാവേ, അങ്ങ് ഞങ്ങള്‍ക്കു നല്‍കേണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. #{red->n->n->വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ}# കര്‍ത്താവേ, അനുഗ്രഹിക്കണമേ (കര്‍ത്താവേ...) മിശിഹായെ, അനുഗ്രഹിക്കണമേ. (മിശിഹായെ...) കര്‍ത്താവേ, അനുഗ്രഹിക്കണമേ. (കര്‍ത്താവേ...) മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ, (മിശിഹായെ...) മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. (മിശിഹായെ...) സ്വര്‍ഗ്ഗസ്ഥനായ പിതാവേ, (ഞങ്ങളെ അനുഗ്രഹിക്കണമേ) ലോകരക്ഷകനായ ക്രിസ്തുവേ, പരിശുദ്ധാത്മാവായ ദൈവമേ, ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ, . പരിശുദ്ധ മറിയമേ, (ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ) വിശുദ്ധ യൗസേപ്പേ, ദാവീദിന്‍റെ വിശിഷ്ട സന്താനമേ, ഗോത്രപിതാക്കളുടെ പ്രകാശമേ, ദൈവജനനിയുടെ ഭര്‍ത്താവേ, പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ, ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ, മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ, തിരുക്കുടുംബത്തിന്‍റെ നാഥനേ, എത്രയും നീതിമാനായ വി. യൗസേപ്പേ, മഹാ വിരക്തനായ വി.യൗസേപ്പേ, മഹാ വിവേകിയായ വി. യൗസേപ്പേ, മഹാ ധീരനായ വി. യൗസേപ്പേ, അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ, മഹാ വിശ്വസ്തനായ വി. യൗസേപ്പേ, ക്ഷമയുടെ ദര്‍പ്പണമേ, ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ, തൊഴിലാളികളുടെ മാതൃകയേ, കുടുംബജീവിതത്തിന്‍റെ അലങ്കാരമേ, കന്യകകളുടെ സംരക്ഷകാ, കുടുംബങ്ങളുടെ ആധാരമേ, നിര്‍ഭാഗ്യരുടെ ആശ്വാസമേ, രോഗികളുടെ ആശ്രയമേ, മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ, പിശാചുക്കളുടെ പരിഭ്രമമേ, തിരുസ്സഭയുടെ പാലകാ, ഭൂലോകപാപ....(3) (നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു. (സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി. #{red->n->n->പ്രാര്‍ത്ഥിക്കാം}# അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെയെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍. #{red->n->n->സുകൃതജപം}# തിരുക്കുടുംബത്തിന്‍റെ കാവല്‍ക്കാരാ, ഞങ്ങളുടെ കുടുംബങ്ങളെ കാത്തുകൊള്ളണമേ. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/Calendar/3?type=15 }} ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/ChristianPrayer/ChristianPrayer-2026-03-05-00:20:14.jpg
Keywords: വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്ക

26308
Category: 15
Sub Category:
Heading: വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: ഒമ്പതാം തീയതി
Content: അവര്‍ പൊയ്ക്കഴിഞ്ഞപ്പോള്‍ കര്‍ത്താവിന്റെ ദൂതന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു ജോസഫിനോടു പറഞ്ഞു: എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടി ഈജിപ്തിലേക്കു പലായനം ചെയ്യുക. ഞാന്‍ പറയുന്നതുവരെ അവിടെ താമസിക്കുക. ഹേറോദേസ് ശിശുവിനെ വധിക്കാന്‍ വേണ്ടി ഉടനെ അന്വേഷണം തുടങ്ങും (മത്തായി 2:13) #{red->n->n-> നിസ്സഹായവസ്ഥയില്‍ തിരുകുടുംബത്തിന് താങ്ങായ വിശുദ്ധ യൗസേപ്പ് പിതാവ്}# നമ്മുടെ ജീവിതലക്ഷ്യം ക്ഷണികമായ സുഖഭോഗങ്ങള്‍ ആസ്വദിക്കുകയല്ല, പ്രത്യുത നമ്മെത്തന്നെ പവിത്രീകരിച്ച് സാര്‍വ്വത്രികവും സനാതനവുമായ ജീവിതത്തിനുള്ള കളമൊരുക്കുക അഥവാ, ദൈവവുമായിട്ടുള്ള നിത്യസമാഗമം നടത്തുകയെന്നാണ് കുരിശ് നമ്മോട് പ്രസംഗിക്കുന്നത്. പലരും ജീവിത ക്ലേശങ്ങളില്‍ ഇതെല്ലാം വിസ്മരിച്ച് നിരാശരാകാറുണ്ട്. "നിങ്ങളെ പ്രതിയുള്ള പീഡകളില്‍ ഞാന്‍ സന്തോഷിക്കുന്നു. സഭയാകുന്ന തന്റെ ശരീരത്തെ പ്രതി ക്രിസ്തുവിനു സഹിക്കേണ്ടി വന്ന പീഡകളുടെ കുറവ് എന്റെ ശരീരത്തില്‍ ഞാന്‍ നികത്തുന്നു" (കൊളോ: 1:24). മിശിഹായുടെ പീഡാനുഭവം പരിത്രാണകര്‍മ്മത്തിനു മതിയാകാത്തതിനാലല്ല പ്രത്യുത, അവിടുത്തെ മൗതിക ശരീരത്തിലെ ഓരോ വ്യക്തിക്കും മിശിഹായുടെ പെസഹാ രഹസ്യത്തില്‍ പങ്കു ചേരേണ്ടതായിട്ടുണ്ട്. നമ്മുടെ പിതാവ് മാര്‍ യൗസേപ്പും മിശിഹായോടു കൂടി അവിടുത്തെ സഹനത്തില്‍ പങ്കുചേര്‍ന്നു. ബത്ലഹെമിലെ ഏറ്റം ദരിദ്രമായ ജീവിതത്തില്‍, മിശിഹായുടെ സ്വയം ശൂന്യമാക്കലില്‍ അദ്ദേഹം ഭാഗഭാക്കായി. പൗരസ്ത്യ വിജ്ഞാനികള്‍ വന്ന്‍ ഈശോയേ ആരാധിച്ചപ്പോള്‍ വി. യൗസേപ്പിന് വളരെ വലിയ സന്തോഷം അനുഭവപ്പെട്ടിരിന്നു. എന്നാല്‍ ഈ സന്തോഷത്തിന് അധിക ദൈര്‍ഖ്യമില്ലായിരിന്നു. ഹേറോദേസ് ദൈവകുമാരന്‍റെ ജീവനെ അപഹരിക്കാനുള്ള സന്നാഹങ്ങള്‍ ആരംഭിച്ചതായി അദ്ദേഹം കേട്ടപ്പാടെ മാര്‍ യൗസേപ്പ് പിതാവും കന്യകാമേരിയും ഈജിപ്തിലേക്ക് പലായനം ചെയ്യേണ്ടതായി വന്നു. സ്വന്തം നാടിനെയും, വീടിനെയും ബന്ധുമിത്രാദികളെയും, വേര്‍പെട്ട് വിദൂരവും അജ്ഞാതവുമായ ഒരു ദേശത്ത് യാതൊരു മുന്നറിയിപ്പും കൂടാതെ പ്രവാസജീവിതം അനുഷ്ഠിക്കേണ്ടി വരിക എത്ര ദുര്‍വഹമായിരിക്കും. യാത്രയ്ക്ക് വാഹനങ്ങള്‍ ഒന്നുമില്ല, മണലാരണ്യത്തിലൂടെയുള്ള പ്രയാണം, മാര്‍ഗ്ഗമധ്യേ വന്യമൃഗങ്ങളില്‍ നിന്നും തസ്ക്കര സംഘങ്ങളില്‍ നിന്നുമുള്ള ആക്രമണ ഭീഷണി...അങ്ങനെ പ്രതിബന്ധങ്ങള്‍ ഏറെ. ഇപ്രകാരം വളരെ ക്ലേശങ്ങള്‍ സഹിച്ച് ഈജിപ്തില്‍ എത്തിച്ചേര്‍ന്ന തിരുക്കുടുംബത്തിന് ഹൃദ്യമായ സ്വാഗതമല്ല അവിടെ ലഭിച്ചത്. യഹൂദന്‍മാരെ സംശയദൃഷ്ടിയോടെയാണ് ഈജിപ്തുകാര്‍ വീക്ഷിച്ചത്. അപരിചിതരുടെ മധ്യത്തില്‍ സാമ്പത്തികമായ പരിമിതികളില്‍ സഹായഹസ്തം നീട്ടുന്നവര്‍ വളരെ വിരളമാണല്ലോ. പോരെങ്കില്‍ പരസ്നേഹം എന്നുള്ളത് എന്തെന്ന് ഗ്രഹിക്കാതിരുന്ന കാലത്ത് അവിടെയും വി. യൗസേപ്പ് അദ്ദേഹത്തിന്‍റെ നിത്യവൃത്തിക്കായി സ്വീകരിച്ചത് തന്‍റെ ജോലി തന്നെയായിരിക്കണം. ഇപ്രകാരമുള്ള ക്ലേശപൂര്‍ണ്ണമായ സാഹചര്യത്തിലും നമ്മുടെ യൌസേപ്പ് പിതാവ് ദൈവത്തില്‍ സര്‍വ പ്രത്യാശയുമര്‍പ്പിച്ചു കൊണ്ട് ജീവിച്ചു. ലോകപരിത്രാതാവിനോടു കൂടിയുള്ള ജീവിതം ഒരു പുതിയ യുഗത്തിന്‍റെ ഉദയം കുറിച്ചു. സംശയ ദൃഷ്ടിയോടു കൂടി വീക്ഷിച്ചവര്‍ തിരുക്കുടുംബത്തിന്‍റെ ജീവിതരീതിയില്‍ അത്ഭുതപ്പെട്ടിട്ടുണ്ടാകണം. എന്നെ അനുഗമിക്കുകയും തന്നെത്തന്നെ പരിത്യജിക്കുകയും ചെയ്യാത്തവന് എന്‍റെ ശിഷ്യനായിരിക്കാന്‍ സാധിക്കുകയില്ലയെന്ന് യേശു പറഞ്ഞിട്ടുണ്ടല്ലോ. നമ്മുടെ ജീവിതവും പ്രവര്‍ത്തനങ്ങളും മറ്റുള്ളവരുടെ മുന്‍പില്‍ ക്രിസ്തുവിന് സാക്ഷ്യം വഹിക്കുന്നതായി മാറണം. മാര്‍ യൗസേപ്പിന് യാതനകള്‍ അനുഭവിക്കുന്നവരോടു വലിയ കാരുണ്യം ഉണ്ട്. #{red->n->n->സംഭവം}# മാനുഷികമായ രീതിയില്‍ അസംഭവ്യമാണെന്നു കരുതുന്ന പലതും ദൈവസഹായം കൊണ്ടു സാധിക്കാറുണ്ട്. ഒരിക്കല്‍ ഒരു ഇടത്തരം കുടുംബത്തില്‍ നടന്ന സംഭവങ്ങള്‍ താഴെ ചേര്‍ക്കുന്നു. ആ വീട്ടിലെ പട്ടിയെ ഒരു പേ നായ് കടിച്ചു. അതോടെ ആ പട്ടിയും ഒരു പേപ്പട്ടിയായി മാറി. പട്ടിക്ക് പേ ഇളകിയെന്നറിഞ്ഞതോടെ വീട്ടിലുള്ളവരെല്ലാം ഭയവിഹ്വലരായി. ഭ്രാന്തന്‍ നായ് വീട്ടിലും പരിസരത്തും ചുറ്റിനടന്ന് വളര്‍ത്തു മൃഗങ്ങളെയെല്ലാം കടിച്ചു. കുടുംബനായകന്‍ ദൂരെയുള്ള ജോലിസ്ഥലത്താണ്. അയാളുടെ ഭാര്യ ഭയന്നു വിറച്ചു മുറിക്കുള്ളില്‍ കയറി. കുറേനേരം വീട്ടിലും മുറ്റത്തുമായി ഓടി നടന്നശേഷം പട്ടി പുരയിടത്തിലേക്കിറങ്ങി. അതാ ആ വീട്ടിലെ മൂന്നും അഞ്ചും വയസ്സുള്ള കുട്ടികള്‍ കളിച്ചു കൊണ്ടിരിക്കുന്നു. പേപ്പട്ടി അവരുടെ അടുത്തെത്തിയാല്‍ അപകടവും. ആ കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ യാതൊരു മാര്‍ഗവും ഇല്ല. നിമിഷങ്ങള്‍ മാത്രം. അരുമക്കുഞ്ഞുങ്ങളെ ഭ്രാന്തന്‍ നായ് കടിക്കുന്നത് സ്വന്തം അമ്മ നോക്കി നില്‍ക്കണം. വേദനയും സംഭ്രാന്തിയും കൊണ്ട് നിറഞ്ഞ ഹൃദയത്തോടെ ആ സ്ത്രീ വിളിച്ചു പറഞ്ഞു: "തിരുക്കുടുംബത്തിന്‍റെ പാലകനായ മാര്‍ യൗസേപ്പേ, എന്‍റെ കുഞ്ഞുങ്ങളെ കാത്തുകൊള്ളേണമേ." പിഞ്ചു കുഞ്ഞുങ്ങളെ കടിക്കുവാന്‍ വന്ന നായ് കുരച്ചുകൊണ്ട് അവരെ സമീപിച്ചെങ്കിലും ഒരു നിമിഷം അവരുടെ അടുക്കല്‍ നിന്നിട്ട് എവിടേയ്ക്കോ ഓടി മറഞ്ഞു. മാര്‍ യൗസേപ്പിന് നന്ദി അര്‍പ്പിച്ചുകൊണ്ട് ആ സ്ത്രീ സ്വന്തം മക്കളെ വാരിപ്പുണര്‍ന്നു. #{red->n->n->ജപം}# ഭക്തവത്സലനായ മാര്‍ യൗസേപ്പേ, അങ്ങ് ജീവിതത്തില്‍ അനേകം യാതനകള്‍ അനുഭവിച്ചതിനാല്‍ ജീവിത ക്ലേശങ്ങള്‍ അനുഭവിക്കുന്നവരോട് അതീവ കാരുണ്യമുള്ളവനാണല്ലോ. ഞങ്ങള്‍ വിപത്തുകള്‍ നേരിടുമ്പോള്‍ വിഗതധൈര്യരാകാതെ പ്രശാന്തതയോടെ അതിനെ അഭിമുഖീകരിക്കുവാന്‍ വേണ്ട ധൈര്യവും ശക്തിയും നല്‍കണമേ. വിശുദ്ധി പ്രാപിക്കുവാന്‍ സഹനം എത്ര ആവശ്യമാണെന്ന് മനസ്സിലാക്കി അവയെ അഭിമുഖീകരിക്കുവാന്‍ ഞങ്ങളെ പ്രാപ്തരാക്കുക. പ്രിയ പിതാവേ, അങ്ങയുടെ മാതൃക ഞങ്ങള്‍ സഹനത്തില്‍ അനുകരിക്കുവാന്‍ പരിശ്രമിക്കുന്നതാണ്. ഞങ്ങളുടെ ബലഹീനതയെ പരിഹരിക്കണമേ. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. #{red->n->n->വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ}# കര്‍ത്താവേ, അനുഗ്രഹിക്കണമേ (കര്‍ത്താവേ...) മിശിഹായെ, അനുഗ്രഹിക്കണമേ. (മിശിഹായെ...) കര്‍ത്താവേ, അനുഗ്രഹിക്കണമേ. (കര്‍ത്താവേ...) മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ, (മിശിഹായെ...) മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ. (മിശിഹായെ...) സ്വര്‍ഗ്ഗസ്ഥനായ പിതാവേ, (ഞങ്ങളെ അനുഗ്രഹിക്കണമേ) ലോകരക്ഷകനായ ക്രിസ്തുവേ, പരിശുദ്ധാത്മാവായ ദൈവമേ, ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ, . പരിശുദ്ധ മറിയമേ, (ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ) വിശുദ്ധ യൗസേപ്പേ, ദാവീദിന്‍റെ വിശിഷ്ട സന്താനമേ, ഗോത്രപിതാക്കളുടെ പ്രകാശമേ, ദൈവജനനിയുടെ ഭര്‍ത്താവേ, പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ, ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ, മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ, തിരുക്കുടുംബത്തിന്‍റെ നാഥനേ, എത്രയും നീതിമാനായ വി. യൗസേപ്പേ, മഹാ വിരക്തനായ വി.യൗസേപ്പേ, മഹാ വിവേകിയായ വി. യൗസേപ്പേ, മഹാ ധീരനായ വി. യൗസേപ്പേ, അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ, മഹാ വിശ്വസ്തനായ വി. യൗസേപ്പേ, ക്ഷമയുടെ ദര്‍പ്പണമേ, ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ, തൊഴിലാളികളുടെ മാതൃകയേ, കുടുംബജീവിതത്തിന്‍റെ അലങ്കാരമേ, കന്യകകളുടെ സംരക്ഷകാ, കുടുംബങ്ങളുടെ ആധാരമേ, നിര്‍ഭാഗ്യരുടെ ആശ്വാസമേ, രോഗികളുടെ ആശ്രയമേ, മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ, പിശാചുക്കളുടെ പരിഭ്രമമേ, തിരുസ്സഭയുടെ പാലകാ, ഭൂലോകപാപ....(3) (നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു. (സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി. #{red->n->n->പ്രാര്‍ത്ഥിക്കാം}# അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെയെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍. #{red->n->n->സുകൃതജപം}# ദുഃഖിതരുടെ ആലംബമേ, ഞങ്ങളെ സമാശ്വസിപ്പിക്കണമേ. {{ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/Calendar/3?type=15 }} ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/ChristianPrayer/ChristianPrayer-2026-03-05-00:21:26.jpg