Contents
Displaying 25831-25840 of 26058 results.
Content:
26289
Category: 18
Sub Category:
Heading: സമാധാനം സംജാതമാകുന്നതിന് ദേവാലയങ്ങളില്‍ പ്രാര്‍ത്ഥന നടത്തണമെന്ന് കെസിബിസി
Content: കോഴിക്കോട്: പശ്ചിമേഷ്യ യുദ്ധ ഭീതിയിലായ സാഹചര്യത്തിൽ നീതിപുലരുന്നതിനും ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമേകുന്നതിനും ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷ നടത്തണമെന്ന് കെസിബിസി പ്രസിഡന്റ് ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ ആഹ്വാനം ചെയ്തു. യുദ്ധം എത്രയും വേഗം അവസാനിക്കപ്പെടണം. യുദ്ധങ്ങൾ മൂലം ഭൂമി തുടർച്ചയായി മുറിവേൽപ്പിക്കപ്പെടുകയാണെന്നും യുദ്ധങ്ങളുടെയും സായുധ സംഘർഷങ്ങളുടെയും ഇരകളെ ചേർത്തുപിടിക്കാനുള്ള സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുദ്ധം എന്നത് തിന്മയാണെന്ന് തിരിച്ചറിയാൻ ലോക നേതാക്കൾക്കാവുന്നില്ല എന്നത് മനുഷ്യമനസകളെ വേദനിപ്പിക്കുന്നു. യുദ്ധം എന്നത് നികൃഷ്‌ടമായ ഒരു യാഥാർഥ്യവും അത് നുണകളുടെയും അസത്യങ്ങളുടെയും വിജയമാണെന്ന് നമുക്ക് തിരിച്ചറിയാമെന്ന് ഫ്രാൻസിസ് പാപ്പ വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ സ്വാർഥ താത്പര്യങ്ങളുടെ വിജയവും ശത്രു വിന്റെ പൂർണമായ തകർച്ചയുമാണ് യുദ്ധങ്ങളിലൂടെ രാജ്യങ്ങൾ ലക്ഷ്യമിടുന്നത്. യുദ്ധഭീകരതയുടെ ഇരകളാകുന്നത് പലപ്പോഴും നിരപരാധികളായ മനുഷ്യരാണെന്നത് വേദനാജനകമാണെന്നും ഡോ. വർഗീസ് ചക്കാലയ്ക്കൽ ചൂണ്ടിക്കാട്ടി. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/India/India-2026-03-02-10:44:34.jpg
Keywords: കെസിബിസി

26290
Category: 18
Sub Category:
Heading: ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത് സ്വാഗതാർഹം: സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ
Content: കൊച്ചി: ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത് സ്വാഗതാർഹമെന്ന് സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ. സംസ്ഥാനത്തെ ക്രിസ്‌ത്യൻ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ സാമ്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം, സ ർക്കാരുമായി ബന്ധപ്പെട്ട് ക്രൈസ്‌തവ വിഭാഗങ്ങൾ അനുഭവിക്കുന്ന അനീതികൾ എന്നിവയെക്കുറിച്ചു പഠിക്കുന്നതി നായി നിയോഗിച്ച ജസ്റ്റീസ് ജെ.ബി. കോശിയുടെ അധ്യക്ഷതയിലുള്ള കമ്മീഷൻ്റെ റിപ്പോർട്ട്, സംസ്ഥാന മന്ത്രിസഭ അം ഗീകരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്‌തിട്ടുണ്ട്. കമ്മീഷൻ റിപ്പോർട്ട് പൂർണമായും പ്രസിദ്ധീകരിക്കുകയും അതിലെ ശിപാർശകൾ ക്രൈസ്‌തവ സഭാ നേതൃത്വങ്ങളു മായി ചർച്ച ചെയ്‌തു നടപ്പാക്കുകയും വേണമെന്ന് സീറോമലബാർ സഭ ദീർഘനാളുകളായി ആവശ്യപ്പെട്ടിരുന്നു. കാല താമസമുണ്ടായെങ്കിലും ഈ റിപ്പോർട്ട് അംഗീകരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്‌ത സർക്കാർ നടപടിയെ സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ സ്വാഗതം ചെയ്യുന്നു. കേരളത്തിൽ ക്രിസ്‌ത്യൻ ന്യൂനപക്ഷങ്ങളിലെ വിവിധ വിഭാഗങ്ങൾ അനുഭവിക്കുന്ന പിന്നാക്കാവസ്ഥകളും പ്രശ്നങ്ങ ളും ആദ്യമായി സമഗ്രമായി പഠിച്ചു റിപ്പോർട്ട് തയാറാക്കിയ ജസ്റ്റീസ് ജെ.ബി. കോശി, ഡോ. ജേക്കബ് പുന്നൂസ്, നിര്യാതനായ ഡോ. ക്രിസ്റ്റി ഫെർണാണ്ടസ്, കമ്മീഷൻ സെക്രട്ടറി റിട്ട. ജഡ്‌ജി സി.വി. ഫ്രാൻസിസ് എന്നിവരുടെ സേവനങ്ങ ളെ സഭ ആദരവോടെ കാണുന്നു. റിപ്പോർട്ടിലെ ശിപാർശകളിൽ നിലവിൽ നടപ്പാക്കിയവ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാനും റിപ്പോർട്ടിന്മേലുള്ള സഭകളുടെ അഭിപ്രായം എഴുതി അറിയിക്കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന വിവിധ സഭാപ്രതിനിധികളുടെ യോഗത്തിൽ തീരുമാനം എടുത്തിട്ടുണ്ട്. റിപ്പോർട്ട് ചർച്ച ചെയ്‌തു ശിപാർശകൾ നടപ്പാക്കുന്നതിനുള്ള തുടർപ്രവർത്തനങ്ങൾ എത്രയും വേഗം ഉണ്ടാകണമെന്നും സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ ചെയർമാൻ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/India/India-2026-03-02-11:12:00.jpg
Keywords: കോശി കമ്മീഷ

26291
Category: 22
Sub Category:
Heading: ഹൃദയത്തിൽ പരിശുദ്ധരാകാം | ക്രൂശിതനിലേക്ക് | നോമ്പ് വിചിന്തനങ്ങൾ 15
Content: ഉള്ളിൽനിന്നു പുറപ്പെടുന്നവയാണ് അവനെ അശുദ്ധനാക്കുന്നത്" (മർക്കോസ് 7:15). നോമ്പ് എന്നത് കേവലം ഭക്ഷണവർജ്ജനം മാത്രമല്ല, മറിച്ച് ഹൃദയത്തിന്റെ പരിവർത്തനമാണെന്ന് (Metanoia) ഈ വചനം നമ്മെ ഓർമ്മിപ്പിക്കുന്നു. കാരണം, ഹൃദയമാണ് വ്യക്തിത്വത്തിന്റെ കേന്ദ്രം (CCC 2517). "നമ്മുടെ വായ്ക്കുള്ളിലേക്ക് പോകുന്ന ഭക്ഷണത്തെക്കാൾ, അതിൽ നിന്ന് പുറപ്പെടുന്ന വാക്കുകളെ നാം ഭയപ്പെടണം" എന്നു വിശുദ്ധ ജോൺ ക്രിസോസ്തോം പഠിപ്പിക്കുന്നു. വാക്കുകൾ ഹൃദയത്തിന്റെ പ്രതിഫലനമാണ്. അസൂയ, വിദ്വേഷം, പരദൂഷണം എന്നിവ ഹൃദയത്തിൽ നിന്ന് പുറപ്പെടുമ്പോഴാണ് മനുഷ്യൻ യഥാർത്ഥത്തിൽ അശുദ്ധനാകുന്നത്. നോമ്പുകാലത്ത് നാം പാലിക്കുന്ന മൗനം ആന്തരിക വിശുദ്ധി കാത്തുസൂക്ഷിക്കാനാണെന്ന് വിശുദ്ധ ബേസിൽ നമ്മെ ഓർമ്മിപ്പിക്കുന്നു. "മറ്റുള്ളവരെക്കുറിച്ച് മോശമായി സംസാരിക്കുന്നത് ഒരുതരം കൊലപാതകമാണ്" എന്ന് ഫ്രാൻസിസ് മാർപ്പാപ്പ ഓർമ്മിപ്പിക്കുന്നു. 'നാവിന്റെ അശുദ്ധി' എന്നാണ് പിതാവ് ഈ തിന്മയെ വിളിക്കുന്നത്. പുറമേയുള്ള നോമ്പ് അനുഷ്ഠാനങ്ങൾ നടത്തുമ്പോഴും ഹൃദയത്തിൽ പക കൊണ്ടുനടക്കുന്നവർ ഈശോയുടെ ഈ വചനത്തെ വിസ്മരിക്കുകയാണ് ചെയ്യുന്നത്. വലിയ നോമ്പ് എന്നത് ഹൃദയത്തിന്റെ ഒരു 'ശസ്ത്രക്രിയ'യാണ്. നാം എന്ത് കഴിക്കുന്നു എന്നതിനേക്കാൾ ഉപരിയായി, നമ്മുടെ ഉള്ളിൽ നിന്ന് എന്ത് പുറപ്പെടുന്നു- ദേഷ്യം, അഹങ്കാരം, കാപട്യം എന്നിവയാണോ അതോ സ്നേഹം, കരുണ, ക്ഷമ എന്നിവയാണോ—എന്ന് പരിശോധിക്കണം. ബാഹ്യമായ നിയന്ത്രണത്തിലൂടെ ആന്തരികമായ അച്ചടക്കം കൈവരിക്കൽ ഉപവാസം നമ്മെ സഹായിക്കും. "ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാണും" (മത്തായി 5:8). ബാഹ്യമായ ആചാരങ്ങളിൽ കുടുങ്ങിക്കിടക്കാതെ, ഈശോയുടെ ചൈതന്യത്തിലേക്ക് വളരാൻ ഈ നോമ്പുകാലം നമ്മെ സഹായിക്കട്ടെ. നമ്മുടെ ഉള്ളിൽ നിന്ന് പുറപ്പെടുന്ന ഓരോ വാക്കും പ്രവർത്തിയും ദൈവത്തിന് പ്രീതികരവും സഹോദരങ്ങൾക്ക് ആശ്വാസവുമായിരിക്കട്ടെ. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/SeasonalReflections/SeasonalReflections-2026-03-02-12:27:56.jpg
Keywords: നോമ്പ് വിചി

26292
Category: 1
Sub Category:
Heading: സമാധാനത്തിനായി പ്രാർത്ഥിക്കുന്നത് നമുക്ക് തുടരാം: ലെയോ പാപ്പ
Content: ടെഹ്റാന്‍: മധ്യപൂര്‍വ്വേഷ്യയിലെയും ഇറാനിലെയും സംഭവവികാസങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് ലെയോ പതിനാലാമൻ മാർപാപ്പ. ഇന്നലെ ഞായറാഴ്ച നല്‍കിയ സന്ദേശത്തിലാണ് പാപ്പയുടെ പ്രതികരണം. പരസ്പര ഭീഷണികളിലൂടെയോ, നാശം, വേദന, മരണം എന്നിവ വിതയ്ക്കുന്ന ആയുധങ്ങളിലൂടെയോ അല്ല സ്ഥിരതയും സമാധാനവും കെട്ടിപ്പടുക്കുന്നതെന്നും മറിച്ച് ന്യായയുക്തവും ആധികാരികവും ഉത്തരവാദിത്തമുള്ളതുമായ സംഭാഷണത്തിലൂടെ മാത്രമാണെന്നും പാപ്പ പറഞ്ഞു. വലിയ അനുപാതത്തിലുള്ള ഒരു ദുരന്തത്തിന്റെ സാധ്യത അഭിമുഖീകരിക്കുമ്പോൾ, അത് പരിഹരിക്കാനാവാത്ത വിടവായി മാറുന്നതിനുമുമ്പ്, തടയാനുള്ള ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുക്കാൻ, രാജ്യങ്ങളോടും സഖ്യ കക്ഷികളോടും പാപ്പ ആഹ്വാനം ചെയ്തു. പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും സമീപ ദിവസങ്ങളിൽ ഉടലെടുത്ത യുദ്ധസാഹചര്യങ്ങളെ പരാമർശിച്ച പാപ്പ, സംഭാഷണത്തിലേക്കുള്ള ഒരു അടിയന്തര തിരിച്ചുവരവിനായി ഇരു രാജ്യങ്ങളെയും ക്ഷണിക്കുവെന്നും പാപ്പ പറഞ്ഞു. നയതന്ത്രത്തില്‍ അതിന്റെ ശരിയായ പങ്ക് വീണ്ടെടുക്കാനും നീതിയിൽ അധിഷ്ഠിതമായ സമാധാനപരമായ നിലനിൽപ്പിനായി ആഗ്രഹിക്കുന്ന ജനങ്ങളുടെ ക്ഷേമം ഉയർത്തിപ്പിടിക്കണമെന്നും പാപ്പ അഭ്യർത്ഥിച്ചു. ലോകമെമ്പാടുമുള്ള സംഘർഷങ്ങളിൽ ഐക്യം നിലനിൽക്കാൻ പ്രാർത്ഥിക്കാൻ അദ്ദേഹം വിശ്വാസികളോട് ആവശ്യപ്പെട്ടു. “നമുക്ക് സമാധാനത്തിനായി പ്രാർത്ഥിക്കുന്നത് തുടരാം. ദൈവത്തിന്റെ ദാനമായ സമാധാനത്തിന് മാത്രമേ ജനങ്ങൾക്കിടയിലുള്ള മുറിവുകൾ ഉണക്കാൻ കഴിയൂ.” -പാപ്പ പറഞ്ഞു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-03-02-13:00:52.jpg
Keywords: ലെയോ

26293
Category: 1
Sub Category:
Heading: പീയൂസ് പന്ത്രണ്ടാമന്‍ പാപ്പായുടെ 150-ാം ജന്മവാർഷികം; റോമിൽ ഇന്നു അനുസ്മരണം
Content: വത്തിക്കാന്‍ സിറ്റി: പീയൂസ് പന്ത്രണ്ടാമന്‍ പാപ്പായുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച്, റോമിൽ ഇന്നു മാർച്ച് 2ന് അനുസ്മരണ പരിപാടി നടക്കും. പ്രാദേശിക സമയം വൈകുന്നേരം 5 മണിക്ക് (ഇന്ത്യന്‍ സമയം രാത്രി 9.30) വൈകുന്നേരം 5 മണിക്ക് റോമിലെ, വല്ലിചെല്ല പരിശുദ്ധമറിയത്തിന്റെ നാമത്തിലുള്ള ഇടവക ദേവാലയത്തിൽവെച്ചാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. പീയൂസ് പാപ്പായുടെ ജീവിതത്തെ കേന്ദ്രമാക്കി വിവിധ വിഷയങ്ങളിൽ, പ്രബന്ധങ്ങൾ അവതരിപ്പിക്കും. പ്രാദേശിക സമയം വൈകുന്നേരം ഏഴുമണിക്ക് വിശുദ്ധ ബലിയും അർപ്പിക്കും. 1876 മാർച്ച് 2നാണ് പാപ്പയുടെ ജനനം. മനുഷ്യവ്യക്തിയുടെ അവകാശങ്ങളും ഔന്നിത്യവും അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുക, കുടുംബത്തിന്റെ കേന്ദ്രസ്ഥാനം ഉറപ്പിക്കുക, തൊഴിലിന്റെ മഹാത്മ്യം അംഗീകരിക്കുകയും തൊഴിലാളികള്‍ക്കു് നീതിപൂര്‍വ്വകമായ വേതനം നല്‍കുകയും ചെയ്യുക, നീതിയുക്തമായ നൈയാമിക വ്യവസ്ഥിതിയിലൂടെ വ്യക്തികള്‍ക്ക് സുരക്ഷിത്വം ഉറപ്പാക്കുക, വ്യക്തികളുടെ സേവനാര്‍ത്ഥമുള്ള രാഷ്ട്രീയസംവിധാനം രൂപികരിക്കുക എന്നിവ പന്ത്രണ്ടാം പീയൂസ് പാപ്പ തന്റെ ഭരണകാലയളവില്‍ മുൻപോട്ടുവച്ച, ആവശ്യങ്ങളായിരുന്നു. 1939 മാർച്ച് 2 മുതൽ 1958 ഒക്ടോബർ 9 വരെ മരണം വരെ തിരുസഭയെ നയിച്ച പാപ്പയാണ് പന്ത്രണ്ടാം പീയൂസ് പാപ്പ. രണ്ടാം ലോകമഹായുദ്ധത്തിന് തൊട്ടുമുമ്പ് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 19 വർഷമാണ് തിരുസഭയെ നയിച്ചത്. രണ്ടാം ലോകമഹായുദ്ധകാലത്ത് സഭയെ നയിക്കുവാനുള്ള നിര്‍ണ്ണായകമായ ഉത്തരവാദിത്വം അദ്ദേഹത്തിന് ലഭിച്ചു. സംഘർഷം തടയുന്നതിനും ഇരകളെ സഹായിക്കുന്നതിനും നയതന്ത്രപരമായി പ്രവർത്തിച്ച പാപ്പയാണ് പന്ത്രണ്ടാം പീയൂസ് പാപ്പ. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം, നിരവധി കോൺവെന്റുകൾ, ആശ്രമങ്ങൾ, ക്രൈസ്തവ സ്ഥാപനങ്ങൾ എന്നിവിടങ്ങളില്‍ എല്ലാം യഹൂദര്‍ക്കും പീഡിപ്പിക്കപ്പെട്ടവർക്കും അഭയം നൽകിയിരിന്നു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-03-02-16:53:41.jpg
Keywords: പാപ്പ

26294
Category: 1
Sub Category:
Heading: സമാധാനവും അനുരഞ്ജനവും സാധ്യമാകാന്‍ ജപമാല ചൊല്ലുക: അഭ്യര്‍ത്ഥനയുമായി അറേബ്യന്‍ വികാരിയേറ്റ്
Content: അബുദാബി: മധ്യപൂര്‍വ്വേഷ്യയെ ഭീതിയിലാഴ്ത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സമാധാനവും അനുരഞ്ജനവും സാധ്യമാകാന്‍ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുവാന്‍ അഭ്യര്‍ത്ഥനയുമായി സതേണ്‍ അറേബ്യന്‍ അപ്പസ്തോലിക് വികാരിയേറ്റ്. യു.എ.ഇ, ഒമാൻ, യെമൻ എന്നിവിടങ്ങളുടെ പരിധിയിലുള്ള ദക്ഷിണ അറേബ്യയുടെ അപ്പസ്‌തോലിക് വികാരിയായി ബിഷപ്പ് പൗലോ മാർട്ടിനെല്ലിയാണ് ആഹ്വാനം നടത്തിയിരിക്കുന്നത്. അധികാരികള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും ശാന്തമായി തുടരുവാനും ബിഷപ്പ് വിശ്വാസി സമൂഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാറ്റിനുമുപരി, സമാധാനത്തിനായുള്ള പ്രാർത്ഥനയിൽ നാമെല്ലാവരും ഐക്യത്തോടെ നിലകൊള്ളേണ്ട സമയമാണിത്. സമാധാനത്തിനും അനുരഞ്ജനത്തിനുമായി എല്ലാ ദിവസവും ജപമാല ചൊല്ലാൻ ഞാൻ നിങ്ങളെയെല്ലാം ക്ഷണിക്കുന്നു. എല്ലാ വിശുദ്ധ കുർബാനകളിലും, പ്രദേശത്തെ സര്‍വ്വമനുഷ്യരുടെയും സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. കർത്താവ് നിങ്ങളെയും നിങ്ങളുടെ കുടുംബങ്ങളെയും സംരക്ഷിക്കട്ടെ; മാതാവിന്റെയും വിശുദ്ധ പത്രോസിന്റെയും പൌലോസിന്റെയും അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെയും മാധ്യസ്ഥം യാചിച്ചാണ് സന്ദേശം അവസാനിക്കുന്നത്. ദക്ഷിണ അറേബ്യയുടെ ഇപ്പോഴത്തെ അപ്പസ്‌തോലിക് വികാരിയായ ബിഷപ്പ് പൗലോ മാർട്ടിനെല്ലിയെ 2022 മെയ് 1-ന് ഫ്രാൻസിസ് പാപ്പയാണ് നിയമിച്ചത്. യുഎഇ, ഒമാൻ, യെമൻ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന വികാരിയത്തിന്റെ ആസ്ഥാനം അബുദാബിയാണ്. മധ്യപൂര്‍വ്വേഷ്യയിലെ സമാധാനത്തിന് വേണ്ടി അദ്ദേഹം നിരന്തരം ഇടപെടല്‍ നടത്തുന്നുണ്ട്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-03-02-19:04:08.jpg
Keywords: അറേബ്യ, അറബി

26295
Category: 1
Sub Category:
Heading: മാർച്ച് 6 വെള്ളിയാഴ്‌ച സീറോമലബാർ സഭയിൽ പ്രാർത്ഥനാദിനം
Content: കൊച്ചി: പശ്ചിമേഷ്യയിൽ ആരംഭിച്ച യുദ്ധം അതിവ ഗുരുതരമായി തുടരുന്ന പശ്ചാത്തലത്തില്‍ മാർച്ച് 6 വെള്ളിയാഴ്‌ച സീറോമലബാർ സഭയിൽ പ്രാർത്ഥനാദിനമായി ആചരിക്കുവാന്‍ മേജർ ആർച്ചു ബിഷപ്പ് റാഫേൽ തട്ടിലിന്റെ ആഹ്വാനം. വിവിധ രാജ്യങ്ങളിൽ വലിയ നാശനഷ്ടങ്ങളും അനേകർക്കു ജീവഹാനിയും സംഭവിച്ചു കൊണ്ടിരിക്കുകയുംചെയ്യുന്ന ഈ ദിവസങ്ങളിൽ ലോകംമുഴുവൻ വലിയ ഉത്ക്കണ്ഠയിലൂടെയാണ് കടന്നുപൊയി കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ, യുദ്ധത്തിന്റെ ഇരകളാക്കപ്പെട്ട എല്ലാവരോടും സീറോമലബാർ സഭയുടെ പ്രാർത്ഥനാപൂർണമായ പിന്തുണ അറിയിക്കുകയാണെന്ന് മേജർ ആര്‍ച്ച് ബിഷപ്പ് പ്രസ്താവനയില്‍ കുറിച്ചു. 'ആയുധങ്ങൾ സർവനാശവും മരണവും വേദനയും മാത്രമാണു സമ്മാനിക്കുന്നത്. തുറന്ന ചർച്ചകളിലൂടെ മാത്രമേ സുസ്‌ഥിരമായ സമാധാനവും സമാധാനപരമായ സഹവർത്തിത്വവും സാധ്യമാകൂ. പരിഹരിക്കാനാകാത്തവിധമുള്ള അഗാധമായ തകർച്ചയുണ്ടാകുന്നതിനു മുൻപ്, ഓരോ രാജ്യവും തങ്ങളുടെ ധാർമിക ഉത്തരവാദിത്വത്തെക്കുറിച്ചു ഗൗരവമായി ചിന്തിക്കണമെന്ന' പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ മാർപാപ്പായുടെ ആഹ്വാനം രാഷ്ട്രനേതാക്കൾ തുറന്ന മനസ്സോടെ സ്വീകരിക്കാൻ നമുക്കു തീക്ഷ്‌ണമായി പ്രാർത്ഥിക്കാം. ക്ലേശകരവും ദുരിതപൂർണവുമായ ഈ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ഗൾഫുനാടുകളിലെ സഹോദരങ്ങൾക്കുവേണ്ടി മാർച്ച് ആറാം തിയതി വെള്ളിയാഴ്ച സീറോമലബാർ സഭയിൽ പ്രത്യേക പ്രാർത്ഥനാദിനമായി ആചരിക്കേണ്ടതാണ്. യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന രാജ്യങ്ങൾ സംഭാഷണത്തിന്റെയും സഹവർത്തിത്വത്തിന്റെയും മാർഗം തിരഞ്ഞെടുക്കാനും അതുവഴി പശ്ചിമേഷ്യയിൽ ശാന്തിയും സമാധാനവും സംജാതമാകുന്നതിനുവേണ്ടിയും പ്രാർത്ഥിക്കാൻ എല്ലാവരെയും സ്നേഹപൂർവം ആഹ്വാനംചെയ്യുകയാണെന്നും മേജർ ആര്‍ച്ച് ബിഷപ്പ് പ്രസ്താവിച്ചു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-03-03-10:02:16.jpg
Keywords: സീറോ മല

26296
Category: 22
Sub Category:
Heading: സത്യത്തിന്റെ വെളിച്ചം ഹൃദയത്തിൽ നിറയ്ക്കാം | ക്രൂശിതനിലേക്ക് | നോമ്പ് വിചിന്തനങ്ങൾ 16
Content: "നിങ്ങളുടെ വാക്ക് അതേ, അതേ എന്നോ അല്ല, അല്ല എന്നോ ആയിരിക്കട്ടെ" (മത്തായി 5:37). പഴയ നിയമത്തിൽ കള്ളസത്യം ചെയ്യരുതെന്നും (ലേവ്യർ 19:12), കർത്താവിനോടുള്ള പ്രതിജ്ഞകൾ പാലിക്കണമെന്നും (സംഖ്യ 30:2) നിഷ്കർഷിച്ചിരുന്നു. എന്നാൽ ഈശോ ഈ നിയമത്തെ പരിപൂർണ്ണതയിലേക്ക് എത്തിക്കുന്നു. ദൈവനാമത്തിലോ സ്വർഗ്ഗഭൂമികളെ സാക്ഷിയാക്കിയോ സത്യം ചെയ്യുന്ന രീതിക്ക് പകരം, ഒരു വിശ്വാസിയുടെ വാക്ക് തന്നെ ആ വിശ്വാസിയുടെ സ്വഭാവമഹിമയാൽ വിശ്വസിക്കപ്പെടണം എന്ന് ഈശോ പഠിപ്പിച്ചു. സത്യം ചെയ്യേണ്ടി വരുന്നത് തന്നെ മനുഷ്യർക്കിടയിലുള്ള വിശ്വാസക്കുറവിന്റെ സൂചനയാണെന്ന് വി. ക്രിസോസ്റ്റം പിതാവ് നിരീക്ഷിക്കുന്നു. "അതേ" എന്നും "അല്ല" എന്നും പറയുന്നതിലപ്പുറം ഒന്നും തന്നെ ഒരു ക്രിസ്ത്യാനിയുടെ സംഭാഷണത്തിൽ ആവശ്യമില്ലാത്തവിധം അവന്റെ ജീവിതം സുതാര്യമായിരിക്കണം എന്ന് അദ്ദേഹം ഉദ്ബോധിപ്പിക്കുന്നു. വി. ആഗസ്തിനോസിന്റെ അഭിപ്രായത്തില്‍: വാക്കുകളിലെ കാപട്യം ഹൃദയത്തിന്റെ ഇരുട്ടാണ്. നോമ്പുകാലം ഈ ഇരുട്ടിനെ അകറ്റി സത്യത്തിന്റെ വെളിച്ചം (Christ as the Light) ഹൃദയത്തിൽ നിറയ്ക്കാനുള്ള സമയമാണ്. കള്ളം പറയുന്നതും അർദ്ധസത്യങ്ങൾ പറയുന്നതും ദുഷ്ടനിൽ (പിശാചിൽ) നിന്നുള്ളതാണെന്ന് സഭ പഠിപ്പിക്കുന്നു.(CCC 2153-2155) ഫ്രാൻസിസ് മാർപ്പാപ്പ തന്റെ പ്രഭാഷണങ്ങളിൽ പലപ്പോഴും "വാക്കുകളുടെ ആത്മീയതയെക്കുറിച്ച്" സംസാരിക്കാറുണ്ട്. മറ്റുള്ളവരെക്കുറിച്ച് അപവാദം പറയുന്നതും (Gossip) വാക്കുകളിൽ കാപട്യം കാണിക്കുന്നതും ആത്മീയ ജീവിതത്തെ തകർക്കുമെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു. നമ്മുടെ "അതേ" ദൈവത്തോടുള്ള പൂർണ്ണമായ സമർപ്പണമായിരിക്കണം. വലിയ നോമ്പ് എന്നത് ഭക്ഷണത്തിൽ നിയന്ത്രണം വരുത്തുന്നത് മാത്രമല്ല, മറിച്ച് നമ്മുടെ നാവിനെ നിയന്ത്രിക്കുന്നതു കൂടിയാണ്. അനാവശ്യമായ തർക്കങ്ങളിൽ നിന്നും കള്ളങ്ങളിൽ നിന്നും വിട്ടുനിൽക്കുക.നോമ്പുകാലത്തെ മൗനം നമ്മെ സ്വന്തം വാക്കുകളെ ആഴത്തിൽ പരിശോധിക്കാൻ സഹായിക്കുന്നു. "അതേ" എന്ന് പറയേണ്ടിടത്ത് "അതേ" എന്നും "അല്ല" എന്ന് പറയേണ്ടിടത്ത് "അല്ല" എന്നും ഉറപ്പിച്ചു പറയാനുള്ള ആർജ്ജവം നേടുകയാണ് ഈ നോമ്പിന്റെ ലക്ഷ്യം. ദുഷ്ടനിൽ നിന്ന് വരുന്ന വാക്കുകളെ ഉപേക്ഷിച്ച്, സത്യത്തിന്റെ ആത്മാവായ ഈശോയെ നമ്മുടെ സംഭാഷണങ്ങളിൽ വസിക്കാൻ അനുവദിക്കാം. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/SeasonalReflections/SeasonalReflections-2026-03-03-11:26:23.jpg
Keywords: വിചിന്തനങ്ങൾ

26297
Category: 1
Sub Category:
Heading: ആഗോള തലത്തില്‍ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവരുടെ സംരക്ഷണത്തിന് സ്പെയിൻ പാർലമെന്റ്
Content: മാഡ്രിഡ്: ക്രൈസ്തവ സമൂഹങ്ങളെ സംരക്ഷിക്കുന്നതിലും വിശ്വാസത്തിന്റെ പേരില്‍ നടക്കുന്ന കൂട്ടക്കൊലകൾക്കുമെതിരെ ശക്തമായ അന്താരാഷ്ട്ര നടപടി പ്രോത്സാഹിപ്പിക്കുന്നതിലും ഇടപെടലുമായി സ്പെയിന്‍. മതപരമായ പീഡനങ്ങൾക്കെതിരായ സ്പെയിനിന്റെ പ്രതികരണം ശക്തിപ്പെടുത്താൻ ശ്രമിക്കുന്ന രാജ്യത്തെ യാഥാസ്ഥിതിക പോപ്പുലർ പാർട്ടി അവതരിപ്പിച്ച സംരംഭത്തിന് ദേശീയ പാർലമെന്റ് അംഗീകാരം നൽകി. 19 വോട്ടുകൾ അനുകൂലമായി ലഭിച്ചപ്പോള്‍ 18 പേര്‍ വിട്ടുനിന്നിരിന്നു. ആഗോളതലത്തിൽ ഏറ്റവും ദുർബലരായ മതവിഭാഗങ്ങളിൽ ഒന്നാണ് ക്രൈസ്തവരെന്നും സംഘർഷം, സ്വേച്ഛാധിപത്യം, തീവ്രവാദ പ്രവർത്തനങ്ങൾ എന്നിവയാൽ വലയം ചെയ്യപ്പെട്ട രാജ്യങ്ങളിൽ ദശലക്ഷക്കണക്കിന് ക്രൈസ്തവര്‍ പീഡനം, വിവേചനം, അക്രമം എന്നിവ അനുഭവിക്കുന്നുണ്ടെന്നും നിയമനിർമ്മാതാക്കൾ ചൂണ്ടിക്കാട്ടി. മതസ്വാതന്ത്ര്യം അടിസ്ഥാന മനുഷ്യാവകാശവും ജനാധിപത്യ നിലവാരത്തിന്റെ സൂചകവുമാണെന്നും പാർലമെന്റ് അംഗം മാരിബെൽ സാഞ്ചസ് പറഞ്ഞു. ആഗോള യാഥാർത്ഥ്യം ഈ മാനദണ്ഡം പാലിക്കുന്നതിൽ നിന്ന് വളരെ അകലെയാണെങ്കിലും, മനുഷ്യാവകാശങ്ങളുടെ സാർവത്രിക പ്രഖ്യാപനത്തിന്റെ ആർട്ടിക്കിൾ പതിനെട്ടിൽ അവകാശം ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അവർ വ്യക്തമാക്കി. പീഡിപ്പിക്കപ്പെടുന്ന വിശ്വാസികൾക്കുള്ള സംരക്ഷണം ശക്തിപ്പെടുത്തുന്നത് മനുഷ്യാവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള സ്പെയിനിന്റെ വിശാലമായ പ്രതിബദ്ധതയാണ് ചൂണ്ടിക്കാട്ടുന്നതെന്നും നിയമ നിര്‍മ്മാതാക്കള്‍ ചൂണ്ടിക്കാട്ടി. വിശ്വാസാധിഷ്ഠിത പീഡനത്തിന് ഉത്തരവാദികളായ വ്യക്തികൾക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകേണ്ടതിന് യൂറോപ്യൻ, ആഗോള പങ്കാളികളുമായി ചേർന്ന് പ്രവർത്തിക്കണമെന്നും അവർ സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതിന് മുന്‍പ് പീഡിത ക്രൈസ്തവര്‍ക്ക് വേണ്ടി ഭരണകൂട തലത്തില്‍ പ്രത്യേക വിഭാഗം രൂപീകരിച്ച യൂറോപ്യന്‍ രാജ്യമാണ് ഹംഗറി. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-03-03-13:26:43.jpg
Keywords: സ്പെയി

26298
Category: 1
Sub Category:
Heading: ഇറാനില്‍ ക്രൈസ്തവര്‍ നേരിടുന്നത് കൊടിയ പീഡനം
Content: ടെഹ്റാന്‍: പശ്ചിമേഷ്യ യുദ്ധക്കളമായതിനിടെ ഇറാനിലെ ക്രൈസ്തവര്‍ നേരിടുന്ന കൊടിയ പീഡനത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്ത്. കഴിഞ്ഞ വർഷം മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഇറാനില്‍ 254 ക്രിസ്ത്യാനികൾ അവരുടെ വിശ്വാസത്തിന്റെ പേരിൽ അറസ്റ്റിലായതായി ആർട്ടിക്കിൾ 18, ഓപ്പൺ ഡോർസ്, സിഎസ്ഡബ്ല്യു, മിഡിൽ ഈസ്റ്റ് കൺസേൺ എന്നീ സംഘടനകള്‍ സംയുക്തമായി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. രാഷ്ട്രീയ സംഘർഷങ്ങൾക്കിടയിൽ ഭരണകൂടം ക്രൈസ്തവരെ ലക്ഷ്യം വയ്ക്കുകയും അവരെ ബലിയാടുകളാക്കി മാറ്റുകയാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. "ബലിയാടുകൾ: ഇറാനിലെ ക്രിസ്ത്യാനികൾക്കെതിരായ അവകാശ ലംഘനങ്ങൾ" എന്ന തലക്കെട്ടോടെയാണ് വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ ജൂണിൽ ഇറാനും ഇസ്രായേലും തമ്മിലുള്ള 12 ദിവസത്തെ യുദ്ധത്തെത്തുടർന്ന് അഞ്ച് ക്രിസ്ത്യാനികൾക്കെതിരെ ചാരവൃത്തി കുറ്റം ചുമത്തി 40 വർഷത്തെ തടവ് ശിക്ഷ വിധിച്ചു. രാജ്യത്തെ വിയോജിപ്പുള്ള ശബ്ദങ്ങളെയോ അഭിപ്രായങ്ങളെയോ വിശ്വാസങ്ങളെയോ ക്രൂരമായി ഇല്ലാതാക്കുന്ന സർക്കാരിന് കീഴിലാണ് രാജ്യത്തെ ന്യൂനപക്ഷ സമൂഹം കഴിയുന്നതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വർഷം ഇറാനിൽ അറസ്റ്റിലായ മിക്ക ക്രിസ്ത്യാനികൾക്കെതിരെയും "ഇസ്ലാമിന്റെ വിശുദ്ധ മതത്തിന് വിരുദ്ധമായ പ്രചാരണം" എന്ന പേരിലാണ് കുറ്റം ചുമത്തിയിട്ടുള്ളത്. ഇവരിൽ 43 പേർ ഇപ്പോഴും ശിക്ഷ അനുഭവിക്കുന്നുണ്ടെന്നും, മറ്റ് 16 പേർ വിചാരണയ്ക്ക് മുമ്പുള്ള തടങ്കലിൽ ആണെന്നും റിപ്പോർട്ടില്‍ പറയുന്നു. തടവ്, നാടുകടത്തൽ അല്ലെങ്കിൽ നിർബന്ധിത ജോലിക്ക് ശിക്ഷിക്കപ്പെട്ട ക്രിസ്ത്യാനികളുടെ എണ്ണം 57 ആണെന്നും കണക്കുകള്‍ പറയുന്നു. 92 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള ഇറാനിൽ, ഏകദേശം 800,000 ക്രിസ്ത്യാനികൾ മാത്രമാണുള്ളത്. രാജ്യത്തെ മനുഷ്യാവകാശത്തിന് വേണ്ടി സ്വരമുയര്‍ത്തുന്ന ക്രൈസ്തവ വിശ്വാസം പിന്തുടരുന്നവരെ കൃത്യമായി ലക്ഷ്യംവെച്ചാണ് ഭരണകൂട വേട്ടയാടല്‍ തുടരുന്നത്. അതേസമയം ക്രൈസ്തവരെ ലക്ഷ്യംവെച്ചുള്ള പീഡനം ശക്തമാകുമ്പോഴും രഹസ്യമായി അനേകം ഇസ്ലാം മതസ്ഥര്‍ ഇസ്ലാം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നതായുള്ള വിവിധ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിന്നു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-03-03-14:58:11.jpg
Keywords: ഇറാന