Contents
Displaying 25781-25790 of 26059 results.
Content:
26239
Category: 18
Sub Category:
Heading: മലയാറ്റൂർ കുരിശുമുടി തീർത്ഥാടനത്തിന് ഇന്ന് ആരംഭം
Content: മലയാറ്റൂർ: അന്തർദേശീയ തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടി തീർത്ഥാടനത്തിന് ഇന്നു തുടക്കമാകും.രാവിലെ ഏഴിന് മലയാറ്റൂർ മഹാ ഇടവകയുടെ നേതൃത്വത്തിൽ മല കയറുന്നതോടെയാണു തീർത്ഥാടനത്തിന് തുടക്കമാകുന്നത്. അടിവാരത്ത് മാർ തോമാശ്ലീഹായുടെ രൂപത്തിനു മുന്നിൽ കുരിശുമുടി വൈസ് റെക്‌ടർ ഫാ. ജോസ് ഒഴലക്കാട്ട് പ്രാർത്ഥനാശുശ്രൂഷകൾക്ക് കാർമികത്വം വഹിക്കുകയും തീർത്ഥാടനത്തിന് തുടക്കം കുറിക്കുകയും ചെയ്യും. മലയാറ്റൂർ, സെബിയൂർ, വിമലഗിരി, ഇല്ലിത്തോട് ഇടവകകളിലെ വിശ്വാസികൾ ഒരുമിച്ച് കുരിശുമുടി കയറും. സെബിയൂർ പള്ളി വികാരി ഫാ. ഷെറിൻ പുത്തൻപുരയ്ക്കൽ, വിമലഗിരി പള്ളി വികാരി ഫാ. പോൾ പടയാട്ടി, ഇല്ലി ത്തോട് പള്ളി വികാരി ഫാ. ജോൺസൺ വല്ലൂരാൻ, കുരിശുമുടി സ്‌പിരിച്വൽ ഡയറക്‌ടർ ഫാ. ആൻ്റണി നടുവത്തുശേരി, മലയാറ്റൂർ സഹവികാരി ഫാ. ആൽബിൻ വെള്ളാഞ്ഞിയിൽ, കൈക്കാരൻമാരായ ടിനു തറയിൽ, ജോർളി ഈ രത്തര, ആബേൽ കപ്പ്യാരുകുടി, വൈസ് ചെയർമാൻ സാബു ചെല്ലാമ്പുറം തുടങ്ങിയവർ മലകയറ്റത്തിന് നേതൃത്വം നൽകും. തുടർന്ന് ഒന്‍പതിന് കുരിശുമുടിയിൽ കുർബാന.
Image: /content_image/India/India-2026-02-22-08:11:11.jpg
Keywords: മലയാ

26240
Category: 18
Sub Category:
Heading: മാർ പവ്വത്തിൽ പൊതുനന്മയ്ക്കായി പ്രവർത്തിച്ച സഭാചാര്യൻ: കർദ്ദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്
Content: ചങ്ങനാശേരി: സഭയെയും സമൂഹയുംകുറിച്ച് സൂക്ഷ്‌മദർശനവും കാഴച്പ്പാടുകളും പുലർത്തി പൊതുനന്മയ്ക്കും വളർച്ചയ്ക്കുമായി പ്രവർത്തിച്ച സഭാചാര്യനായിരുന്നു ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിലെന്ന് മുംബൈ മുൻ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്. ചങ്ങനാശേരി അതിരൂപതയുടെ മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിലിൻ്റെ സ്‌മരണാർഥം രൂപീകരിച്ച ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിൽ ഫൗണ്ടേഷന്റെ (എജെപിഎഫ്) ഉദ്ഘാടനം കുരിശുംമൂട് മീഡിയ വില്ലേജ് ഓഡിറ്റോറിയത്തിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു കർദ്ദിനാൾ. സീറോമലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ അധ്യക്ഷത വഹിച്ചു. കർമനിരതമായ പ്രവർത്തനത്താൽ അമൂല്യമായ സംഭാവനകൾ ചെയ്‌ത മാർ ജോസഫ് പവ്വത്തിലിന്റെ പേര് സഭയിലും സമൂഹത്തിലും എഴുതിച്ചേർക്കപ്പെട്ടിട്ടുണ്ടെന്ന് മാർ റാഫേൽ തട്ടിൽ പറഞ്ഞു. ഫൗണ്ടേഷന്റെ വെബ്സൈറ്റും മേജർ ആർച്ച് ബിഷപ്പ് ഉദ്ഘാടനം ചെയ്തു. കർദ്ദിനാൾ മാർ ജോർജ് കൂവക്കാട് ഓൺലൈനിൽ സന്ദേശം നൽകി. സീറോ മലബാർ സഭയുടെ പാരമ്പര്യവും പൗരാണികതയും സംരക്ഷിക്കുന്നതിനും കൈമാറുന്നതിനും മാർ പവ്വത്തിലിന്റെ സംഭവനകൾ നിസ്‌തുലമാണെന്ന് കർദ്ദിനാൾ അനുസമരിച്ചു. ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ അനുഗ്രഹപ്രഭാഷണം നടത്തി. സഭയുടേയും സമൂഹത്തിന്റെയും നിലനിൽപ്പിനുവേണ്ടിയുള്ളതായിരുന്നു പവ്വത്തിൽ പിതാവിന്റെ ചിന്തകളും ദർശനവുമെന്ന് മാർ തോമസ് തറയിൽ പറഞ്ഞു. പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അനുസമരണ പ്രഭാഷണം നടത്തി. ആർച്ച് ബിഷപ്പ് എമെരിറ്റസ് മാർ ജോസഫ് പെരുന്തോട്ടം, ആർച്ച് ബിഷപ്പ് എമിരിറ്റസ് മാർ ജോർജ് വലിയമറ്റം, ആദ്യട്രസ്റ്റി ബിഷപ്പ് മാർ തോമസ് പാടിയത്ത്, മാനേജിംഗ് ട്രസ്റ്റി ഡോ. സിറിയക് തോമസ്, ഡോ.ജാൻസി ജയിംസ്, പ്രഫ. മുരളി വല്ലഭൻ, ഡോ.പി.ജെ. തോമസ് എന്നിവർ പ്രസംഗിച്ചു. ചങ്ങനാശേരി അതിരൂപത വികാരി ജനറാൾമാരായ മോൺ. ആൻ്റണി എത്തയ്ക്കാട്ട്, മോൺ. മാത്യു ചങ്ങങ്കരി, മോൺ. സ്കറിയ കന്യാകോണിൽ, മോൺ. ജോൺ തെക്കേക്കര, പാലാ രൂപത മുഖ്യ വികാരി ജനറാൾ മോൺ. ജോസഫ് തടത്തിൽ, കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാ ൾ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കൽ, ജസ്റ്റീസ് ആൻ്റണി ഡൊമിനിക്, ജോബ് മൈക്കിൾ എംഎൽഎ, മുനിസിപ്പ ൽ ചെയർമാൻ ജോമി ജോസഫ് തുടങ്ങി ഒട്ടേറെ പ്രമുഖർ സമ്മേളനത്തിൽ പങ്കെടുത്തു.
Image: /content_image/India/India-2026-02-22-08:50:49.jpg
Keywords: പവ്വത്തി

26241
Category: 22
Sub Category:
Heading: ഈശോയുടെ വിപ്ലവാത്മകമായ കല്പന | ക്രൂശിതനിലേക്ക് | നോമ്പ് വിചിന്തനങ്ങൾ 08
Content: "സഹോദരനോട് കോപിക്കുന്നവൻ ന്യായവിധിക്ക് അർഹനാകും" (മത്തായി 5:22). ഗിരിപ്രഭാഷണത്തിൽ ഈശോ നൽകുന്ന വിപ്ലവാത്മകമായ ഒരു കല്പനയാണിത്. ഇവിടെ, ഈശോ പഴയനിയമ നിയമങ്ങളെ നിരാകരിക്കുകയല്ല, മറിച്ച് പൂർത്തീകരിക്കുകയാണ് ചെയ്യുന്നത്. 'കൊല്ലരുത്' എന്ന കല്പന ബാഹ്യമായ പ്രവൃത്തിയെ മാത്രം വിലക്കുമ്പോൾ, ഈശോ ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് നോക്കുന്നു. കോപം നിയന്ത്രിക്കപ്പെടാതിരുന്നാൽ അത് കൊലപാതകത്തിന് തുല്യമായ ആത്മീയ തകർച്ചയിലേക്ക് നയിക്കുമെന്ന് ഈശോ പറയുന്നു. സഭാപിതാവായ വിശുദ്ധ ആഗസ്തീനോസിന്റെ അഭിപ്രായത്തിൽ: "കോപം മനസ്സിന്റെ കണ്ണുകളെ അന്ധമാക്കുന്ന ഒരു കറയാണ്". കോപം നീണ്ടുനിൽക്കുമ്പോൾ അത് പകയായി മാറുന്നു (Hatred). പക എന്നത് പഴയ കായേൻ്റെ കോപമാണെന്നും അത് ആത്മാവിനെ നശിപ്പിക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു. കോപം 'ഏഴു മാരക പാപങ്ങളിൽ' ഒന്നാണ് (CCC 1866). മനഃപൂർവം സഹോദരന് ദോഷം ചെയ്യണമെന്ന ആഗ്രഹത്തോടെയുള്ള കോപം വലിയ പാപമാണെന്നും, അത് സ്നേഹത്തിന് വിരുദ്ധമാണെന്നും കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം പഠിപ്പിക്കുന്നു (CCC 2302). ഫ്രാൻസിസ് മാർപാപ്പ തന്റെ പ്രബോധനങ്ങളിൽ പലപ്പോഴും കോപത്തെ 'നാവിന്റെ ഭീകരതയെ' (Terrorism of gossip/words) എന്നാണ് വിശേഷിപ്പിക്കുന്നത്. കോപം വാക്കാലുള്ള അക്രമമായി മാറുമ്പോൾ അത് സഹോദരനെ കൊല്ലുന്നതിന് തുല്യമാണെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു. "കോപത്തോടെ സൂര്യൻ അസ്തമിക്കാൻ അനുവദിക്കരുത്" എന്ന വചനം കുടുംബജീവിതത്തിൽ പാലിക്കണമെന്ന് അദ്ദേഹം പറയും. ( സ്നേഹത്തിന്റെ ആനന്ദം - Amoris Laetitia). വിശുദ്ധ ഫ്രാൻസിസ് ഡി സെയിൽസിന്റെ അഭിപ്രായത്തിൽ: "ഒരിക്കലും കോപിക്കരുത്, സാധ്യമെങ്കിൽ അതിന് ഒരു പഴുതുപോലും നൽകരുത്. കാരണം കോപം ഹൃദയത്തിൽ പ്രവേശിച്ചാൽ അത് പുറത്താക്കുക പ്രയാസമാണ്." ആധുനിക ലോകത്ത് 'റോഡ് റേഞ്ച്' (Road Rage) മുതൽ സോഷ്യൽ മീഡിയയിലെ സൈബർ ആക്രമണങ്ങൾ വരെ കോപത്തിന്റെ വിവിധ രൂപങ്ങൾ നാം കാണുന്നു. ക്രിസ്ത്യാനി ഇതിൽ നിന്ന് എങ്ങനെ വ്യത്യസ്തനാകണം? മനശാസ്ത്രപരമായി ചിന്തിച്ചാൽ കോപം സ്വാഭാവികമായ ഒരു വികാരമാണ്, എന്നാൽ അത് നമ്മെ ഭരിക്കാൻ അനുവദിക്കുമ്പോഴാണ് അത് പാപമാകുന്നത്. നീതിക്കുവേണ്ടിയുള്ള 'പരിശുദ്ധമായ കോപം' (Righteous Anger) ഉണ്ടെങ്കിലും, വ്യക്തിപരമായ പകയിലേക്ക് അത് മാറാതെ സൂക്ഷിക്കണം. ഇന്ന് രൂപപ്പെടേണ്ടത് ക്ഷമയുടെ സംസ്‌കാരമാണ് ഈശോ കുരിശിൽ കിടന്ന് ശത്രുക്കൾക്ക് വേണ്ടി പ്രാർത്ഥിച്ചത് നമുക്ക് മാതൃകയാണ്. കോപത്തെ ജയിക്കാനുള്ള ഏക വഴി എളിമയും ക്ഷമയുമാണ്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/SeasonalReflections/SeasonalReflections-2026-02-23-11:01:38.jpg
Keywords: നോമ്പ്

26242
Category: 18
Sub Category:
Heading: യുവജന ബൈബിൾ കൺവെൻഷൻ നടത്തി
Content: ചങ്ങനാശേരി: 27-ാമത് ചങ്ങനാശേരി അതിരൂപത ബൈബിൾ കൺവെൻഷന്റെ ഭാഗമായി യുവദീപ്‌തി എസ്എംവൈഎം അതിരൂപതയുടെ നേതൃത്വത്തിൽ ഏകദിന യുവജന ബൈബിൾ കൺവൻഷൻ നടത്തി. അതിരൂപത വികാരി ജനറാൾ മോൺ ആന്റണി എത്തക്കാട്ട് വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകി. ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ അനുഗ്രഹ പ്രഭാഷണം നടത്തി. തുടർന്ന് വചനപ്രഘോഷണവും പരീക്ഷ ഒരുക്ക ധ്യാനവും കൈവയ്പ്‌പു ശുശ്രൂഷയും നടത്തി. പ്രശസ്‌ത വചനപ്രഘോഷകൻ ഫാ. സേവ്യർഖാൻ വട്ടായിൽ ശുശ്രൂഷകൾക്കു നേതൃത്വം നൽകി. അതിരൂപതയിലെ വിവിധ ഇടവകകളിൽനിന്നായി 2,000 യുവജനങ്ങൾ കൺവെൻഷനിൽ പങ്കെടുത്തു.
Image: /content_image/India/India-2026-02-23-11:26:16.jpg
Keywords: ചങ്ങനാശേ

26243
Category: 18
Sub Category:
Heading: അവഗണിക്കുന്നവരെ തിരിച്ചും അവഗണിക്കും: മാർ റാഫേൽ തട്ടിൽ
Content: കാക്കനാട് : സമുദായത്തിന്റെയും കർഷകരുടെയും വിഷയങ്ങളിൽ അവഗണന നടത്തുന്നവരെ തിരഞ്ഞെടുപ്പിൽ തിരിച്ചും അവഗണിക്കുമെന്നും സമുദായത്തെ പരിഗണിക്കുന്നവരെ തിരിച്ചും പരിഗണിക്കുമെന്നും സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന കത്തോലിക്ക കോൺഗ്രസ് രാഷ്ട്രീയകാര്യ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വന്യജീവി ആക്രമണത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ രാഷ്ട്രീയ പാർട്ടികൾ തയ്യാറായിട്ടില്ല. ദേശീയ വന്യ ജീവി നിയമം ഭേദഗതി ചെയ്യണം.റബ്ബർ, നെല്ല് കർഷകരുടെ പ്രശ്നം പരിഹരിക്കണം. ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടിൽ നടത്തുന്ന ഒളിച്ചുകളി സമുദായത്തെ അവഹേളിക്കുന്നതാണ്. ഇതിൽ രാഷ്ട്രീയ പാർട്ടികൾ നിലപാട് വ്യക്തമാക്കണമെന്ന് മാർ തട്ടിൽ പറഞ്ഞു. അവഗണന തുടർന്നാൽ കൃത്യമായ നിലപാട് സ്വീകരിക്കുവാൻ സമുദായം സജ്ജമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. വരുന്ന തിരഞ്ഞെടുപ്പിൽ സമുദായ അംഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യം നൽകുവാൻ രാഷ്ട്രീയ പാർട്ടികൾ തയ്യാറാകണമെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. മത സൗഹാർദ്ധവും സാഹോദര്യവും നിലനിർത്തുവാൻ കഠിനമായ ശ്രമങ്ങൾ ഉണ്ടാകണമെന്നും, എല്ലാ വിഭാഗം ജനങ്ങൾക്കും നീതി ലഭ്യമാകണമെന്നും കത്തോലിക്ക കോൺഗ്രസ് സമ്മേളനം പ്രമേയത്തിൽ വ്യക്തമാക്കി. കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സഭ ചാൻസലർ ഫാ എബ്രഹാം കാവിൽപുരയിടം,പി ആർ ഒ ഫാ ടോം ഓലിക്കരോട്ട്, ഡയറക്ടർ ഫാ ഫിലിപ്പ് കവിയിൽ,ജന സെക്രട്ടറി ഡോ ജോസ്കുട്ടി ഒഴുകയിൽ, രാഷ്ട്രീയ കാര്യ സമിതി കോർഡിനേറ്റർ പ്രൊഫ കെ എം ഫ്രാൻസിസ്, അഡ്വ ടോണി പുഞ്ചക്കുന്നേൽ,രാജേഷ് ജോൺ, ബെന്നി ആന്റണി, ട്രീസ ലിസ് സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2026-02-23-11:54:11.jpg
Keywords: കോൺഗ്ര

26244
Category: 1
Sub Category:
Heading: റോമൻ കൂരിയയോടൊപ്പം ലെയോ പാപ്പയുടെ നോമ്പുകാല ധ്യാനം ആരംഭിച്ചു
Content: വത്തിക്കാന്‍ സിറ്റി: വത്തിക്കാനിൽ റോമൻ കൂരിയ പ്രതിനിധികളോടൊപ്പം ലെയോ പതിനാലാമൻ മാർപാപ്പ നോമ്പുകാല ധ്യാനം ആരംഭിച്ചു. പാപ്പയുടെ അഭ്യർത്ഥനപ്രകാരം നോർവേയിലെ ട്രോണ്ട്ഹൈമിലെ സിസ്റ്റേഴ്‌സിയൻ ബിഷപ്പ് എറിക് വാർഡനാണ് ധ്യാനം നയിക്കുന്നത്. ഇന്നലെ ഫെബ്രുവരി 22നു അപ്പസ്തോലിക് കൊട്ടാരത്തിലെ പൗളിൻ ചാപ്പലിൽ ആരംഭിച്ച ധ്യാനം 27 വരെ നീളും. റോമിൽ താമസിക്കുന്ന കർദ്ദിനാളുമാരും കൂരിയായുടെ വിവിധ ഡിക്കാസ്റ്ററികളിലെ അധ്യക്ഷന്മാരും പാപ്പയോട് അടുത്ത് പ്രവര്‍ത്തിക്കുന്ന സഹകാരികളും ധ്യാനത്തിൽ പങ്കെടുക്കുന്നുണ്ട്. ധ്യാനത്തിന്റെ പശ്ചാത്തലത്തില്‍ ഇവരുടെ പതിവ് ജോലി പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. സഭയുടെ പ്രധാന ഉത്തരവാദിത്വമുള്ളവരിൽ വിവേചനാധികാരം, ആന്തരിക നവീകരണം എന്നിവയ്ക്കായി ചിന്തകള്‍ പങ്കുവെയ്ക്കുകയും ആത്മീയമായി നയിക്കുകയും ചെയ്യുകയെന്ന നിര്‍ണ്ണായക ഉത്തരവാദിത്വമാണ് ബിഷപ്പ് എറിക് വാർഡനുള്ളത്. ധ്യാന ചിന്തകളോടൊപ്പം ദിവസേന ദിവ്യകാരുണ്യ ആരാധനയും രണ്ടുതവണ പ്രാർത്ഥനയും ക്രമീകരിച്ചിട്ടുണ്ട്. ധ്യാന പ്രസംഗകർക്കിടയിൽ അസാധാരണ സ്വാധീനമുള്ള വ്യക്തിയാണ് ധ്യാനം നയിക്കുന്ന ബിഷപ്പ് എറിക്. 1974-ൽ ജനിച്ച വാർഡന്‍ പില്‍ക്കാലത്ത് നിരീശ്വരവാദിയായിരിന്നു. നിരീശ്വരവാദത്തിൽ നിന്ന് ക്രൈസ്തവ വിശ്വാസത്തിലേക്കുള്ള തന്റെ വ്യക്തിപരമായ യാത്രയെക്കുറിച്ച് അദ്ദേഹം പലതവണ വിവരിച്ചിട്ടുണ്ട്. ആഴമേറിയ ക്രിസ്താനുഭവത്തിന് ശേഷം അധ്യെഹം സിസ്റ്റേഴ്‌സിയൻ സന്യാസ സമൂഹത്തില്‍ ചേരുകയായിരിന്നു. വൈദികനായും പിന്നീട് ട്രോണ്ട്ഹൈമിലെ ബിഷപ്പായും അദ്ദേഹം ഉയര്‍ത്തപ്പെട്ടു. ആത്മീയതയെക്കുറിച്ചുള്ള ഒരു എഴുത്തുകാരൻ എന്ന നിലയിലും ബിഷപ്പ് എറിക് വാർഡന്‍ ശ്രദ്ധേയനാണ്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-02-23-13:24:35.jpg
Keywords: പാപ്പ

26245
Category: 1
Sub Category:
Heading: സാൻ ഫ്രാൻസിസ്കോയിലെ ഭ്രൂണഹത്യ ക്ലിനിക്കിന് പുറത്ത് പ്രായശ്ചിത്തവുമായി പരമ്പരാഗത ലത്തീന്‍ കുര്‍ബാന
Content: സാൻ ഫ്രാൻസിസ്കോ: നിരവധി ഭ്രൂണഹത്യകള്‍ അരങ്ങേറുന്ന സാൻ ഫ്രാൻസിസ്കോയിലെ പ്രാദേശിക പ്ലാൻഡ് പാരന്റ്ഹുഡ് സെന്ററിന് പുറത്ത് പ്രായശ്ചിത്തവുമായി പരമ്പരാഗത ലത്തീന്‍ കുര്‍ബാന അര്‍പ്പിച്ച് അര്‍ജന്റീനിയന്‍ വൈദികന്‍. ഔർ ലേഡി സ്റ്റാർ ഓഫ് ദി സീ ഇടവക വികാരിയായി സേവനം ചെയ്യുന്ന ഫാ. ജാവിയർ ഒലിവേര റവാസിയാണ് ഫെബ്രുവരി 15നു ഭ്രൂണഹത്യയ്ക്കെതിരെ പ്രായശ്ചിത്തവുമായി പരിഹാര കുർബാന അര്‍പ്പിച്ചത്. അന്‍പതോളം വിശ്വാസികള്‍ ബലിയര്‍പ്പണത്തില്‍ പങ്കെടുത്തു. കത്തോലിക്കർ പൊതുജീവിതത്തിൽ അവരുടെ വിശ്വാസം പരസ്യമായി പ്രഖ്യാപിക്കണമെന്നും അത്തരത്തില്‍ പ്രതിഫലിപ്പിക്കുന്നതാണ് തുറസ്സായ സ്ഥലത്തെ ബലിയര്‍പ്പണമെന്നും ഫാ. ജാവിയർ ഇഡബ്ല്യുടിഎൻ ന്യൂസിനോട് പറഞ്ഞു. പ്ലാൻഡ് പാരന്റ്ഹുഡ് ഭ്രൂണഹത്യ ക്ലിനിക്കിന് പുറത്ത് പരമ്പരാഗത ലാറ്റിൻ കുർബാന അര്‍പ്പിക്കുന്നത് ഗർഭഛിദ്രത്തിനെതിരായുള്ള പൊതുജനങ്ങളുടെ ക്രിസ്തീയ സാക്ഷ്യത്തിന്റെയും പ്രാർത്ഥനയുടെയും ഒരു പ്രവൃത്തിയായി ഉദ്ദേശിച്ചുള്ളതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാപപരിഹാരമായി വിശുദ്ധ കുർബാനയെ വിശേഷിപ്പിച്ച അദ്ദേഹം, പൊതുജീവിതത്തിലുള്ള വിശ്വാസം മറച്ചുവെക്കരുതെന്ന് കത്തോലിക്കരെയും സഹ വൈദികരെയും പ്രോത്സാഹിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു. ഗർഭഛിദ്രത്തിനെതിരായ ഒരു ആത്മീയ പ്രതികരണമായും വിശ്വാസികൾക്കു തങ്ങളുടെ ബോധ്യങ്ങൾ ഭയമില്ലാതെ പ്രഖ്യാപിക്കാനുള്ള ആഹ്വാനമായും അദ്ദേഹം ബലിയര്‍പ്പണത്തെ ചൂണ്ടിക്കാട്ടി. സാൻ ഫ്രാൻസിസ്കോ അതിരൂപത ആർച്ച് ബിഷപ്പ് സാൽവറ്റോർ കോർഡിലിയോണിൽ നിന്ന് തനിക്ക് പ്രോത്സാഹനം ലഭിക്കുന്നുണ്ടെന്നും നഗരത്തെ ഒരു യഥാർത്ഥ മിഷൻ പ്രദേശമായിട്ടാണ് കാണുന്നതെന്നും വൈദികന്‍ പറഞ്ഞു. 2025 ഏപ്രിൽ മുതൽ അമേരിക്കയിൽ താമസിക്കുന്ന ഫാ. റവാസി, വിസ്കോൺസിനിലെ ലാക്രോസിലുള്ള ഇടവക ദേവാലയത്തിന് പുറമെ ഔർ ലേഡി ഓഫ് ഗ്വാഡലൂപ്പ് ദേവാലയത്തിലും സേവനമനുഷ്ഠിക്കുന്നുണ്ട്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-02-23-15:45:41.jpg
Keywords: പരിഹാര, പ്രായശ്ചിത്ത

26246
Category: 1
Sub Category:
Heading: വത്തിക്കാനില്‍ നിര്‍ണ്ണായക സ്ഥാനങ്ങള്‍ വഹിച്ച ടാൻസാനിയന്‍ കര്‍ദ്ദിനാള്‍ പോളികാർപോ ദിവംഗതനായി
Content: ഡാർ-എസ്-സലാം: ടാൻസാനിയയിലെ ഡാർ-എസ്-സലാമിലെ മുന്‍ ആര്‍ച്ച് ബിഷപ്പും വത്തിക്കാനിലെ നിര്‍ണ്ണായകമായ വിവിധ ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കുകയും ചെയ്ത കർദ്ദിനാൾ പോളികാർപോ പെങ്കോ വിടവാങ്ങി. 81 വയസ്സായിരിന്നു. മൃതസംസ്കാരം ഫെബ്രുവരി 28 ശനിയാഴ്ച രാവിലെ 10 മണിക്ക് ദാർ എസ് സലാമിലെ പുഗു തീർത്ഥാടന കേന്ദ്രത്തിൽ നടക്കും. ലെയോ പതിനാലാമൻ മാർപാപ്പ കര്‍ദ്ദിനാളിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. ആഫ്രിക്കയിലെ സഭയെയും പരിശുദ്ധ സിംഹാസനത്തെയും സേവിച്ച ജ്ഞാനിയും ദയയുള്ള ഇടയനുമെന്നാണ് പാപ്പ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. 1944 ഓഗസ്റ്റ് 5ന് ടാൻസാനിയയിലെ സുംബവാംഗ രൂപതയിലെ മ്വാസിയിലാണ് ജനനം. 1971 ജൂൺ 20ന് വൈദികനായി അഭിഷിക്തനായി. രണ്ട് വർഷം ബിഷപ്പിന്റെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. 1984 ജനുവരി 6ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ വിശുദ്ധ ജോൺ പോൾ രണ്ടാമനില്‍ നിന്നു മെത്രാന്‍ പട്ടം സ്വീകരിച്ചു. 1986-ൽ തുണ്ടുരു-മസാസി എന്ന രൂപതയുടെ പ്രഥമ ബിഷപ്പായി അദ്ദേഹം നിയമിതനായി. 1990-ൽ, ദാർ-എസ്-സലാമിന്റെ പിന്തുടർച്ചാവകാശമുള്ള ആർച്ച് ബിഷപ്പായി നിയമിതനായി. 1992 ജൂലൈയിൽ അദ്ദേഹം ഈ പദവി പൂർണ്ണമായും ഏറ്റെടുത്തു. 1998 ഫെബ്രുവരിയിൽ കർദ്ദിനാളായി ഉയർത്തപ്പെട്ടു. 2012-ൽ, റോമിലെ പൊന്തിഫിക്കൽ ലാറ്ററൻ സർവകലാശാലയുടെ അന്താരാഷ്ട്ര ഗവേഷണ, ഇന്റർ ഡിസിപ്ലിനറി പഠന വിഭാഗത്തില്‍ കർദ്ദിനാൾ റോബർട്ട് സാറയോടൊപ്പം പ്രവര്‍ത്തിക്കുവാന്‍ തെരഞ്ഞെടുക്കപ്പെട്ടു. വത്തിക്കാനിൽ പരിശുദ്ധ സിംഹാസനത്തിന്റെ സംഘടനാപരവും സാമ്പത്തികവുമായ പ്രശ്‌നങ്ങളെക്കുറിച്ചു പഠിക്കുവാന്‍ രൂപീകരിച്ച കർദ്ദിനാൾമാരുടെ കൗൺസിലിൽ അദ്ദേഹം അംഗമായിരുന്നു. ജനതകളുടെ സുവിശേഷവൽക്കരണത്തിനായുള്ള തിരുസംഘത്തിലും വിശ്വാസ തിരുസംഘത്തിലും മതാന്തര സംവാദത്തിനുവേണ്ടിയും സംസ്കാരത്തിനുവേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിലിലും അദ്ദേഹം പ്രവര്‍ത്തിച്ചു. ആഫ്രിക്കയ്ക്കായുള്ള പ്രത്യേക കൗൺസിൽ, ബിഷപ്പുമാരുടെ സിനഡിന്റെ ജനറൽ സെക്രട്ടേറിയറ്റ്, കുടുംബത്തിനായുള്ള പൊന്തിഫിക്കൽ കൗൺസിലിന്റെ കമ്മിറ്റി എന്നിവയിലും അദ്ദേഹം സേവനം ചെയ്തു. 2005-ൽ ബെനഡിക്ട് പതിനാറാമനെയും 2013-ൽ ഫ്രാൻസിസ് പാപ്പയെയും തിരഞ്ഞെടുത്ത കോൺക്ലേവുകളിൽ അദ്ദേഹം പങ്കെടുത്തിരിന്നു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-02-23-17:32:51.jpg
Keywords: വത്തിക്കാ, ടാൻസാനി

26247
Category: 1
Sub Category:
Heading: ബെൽജിയത്തില്‍ കത്തോലിക്ക വിശ്വാസം സ്വീകരിക്കുവാന്‍ ഒരുങ്ങുന്ന മുതിര്‍ന്നവരുടെ എണ്ണത്തില്‍ 30% വര്‍ദ്ധനവ്
Content: ബ്രസ്സൽസ്: യൂറോപ്യന്‍ രാജ്യമായ ബെൽജിയത്തില്‍ കത്തോലിക്ക വിശ്വാസം സ്വീകരിക്കുന്ന മുതിര്‍ന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. ഫെബ്രുവരി 18ന് ബെൽജിയത്തിലെ കത്തോലിക്ക മാധ്യമങ്ങളാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഈ വര്‍ഷം മാമോദീസയ്ക്കായി ഒരുങ്ങുന്ന മുതിർന്നവരുടെ എണ്ണം 689 ആയി ഉയർന്നതായി സഭാനേതൃത്വം അറിയിച്ചു. 2025 ൽ 534 മുതിര്‍ന്നവരാണ് കത്തോലിക്ക വിശ്വാസം സ്വീകരിച്ചത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 30% വര്‍ദ്ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. യൂറോപ്പിലെ ഏറ്റവും മതേതര രാജ്യങ്ങളിലൊന്നായി ദീർഘകാലമായി കണക്കാക്കപ്പെടുന്ന ബെൽജിയത്തില്‍ മുതിര്‍ന്ന ആളുകള്‍ കത്തോലിക്ക വിശ്വാസത്തിലേക്ക് മടങ്ങുന്നുവെന്ന സൂചനയാണ് കണക്കുകള്‍ നല്‍കുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ പ്രായപൂർത്തിയായവരുടെ ജ്ഞാനസ്നാന സ്വീകരണത്തില്‍ കുതിച്ചുചാട്ടമുണ്ടായിട്ടുണ്ടെന്ന് പുതിയ കണക്കുകൾ സ്ഥിരീകരിക്കുന്നു. 2016 ൽ 229 മുതിര്‍ന്നവരാണ് ജ്ഞാനസ്നാനം സ്വീകരിച്ചത്. എന്നാൽ പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം മൂന്ന് മടങ്ങ് വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഫ്രാൻസ്, നെതർലാൻഡ്, ജർമ്മനി, ലക്സംബർഗ് എന്നിവയുമായി അതിർത്തി പങ്കിടുന്ന രാജ്യമാണ് ബെൽജിയം. ഏകദേശം 12 ദശലക്ഷം ജനസംഖ്യയുള്ള രാജ്യത്തു പകുതിയോളം പേരും മാമ്മോദീസ സ്വീകരിച്ച കത്തോലിക്ക വിശ്വാസികളാണ്. 2026-ൽ ഏറ്റവും കൂടുതൽ മുതിർന്നവരുടെ മാമോദീസ നടക്കുന്നത് ബ്രസ്സൽസ് രൂപതയിലാണ്. 152 മുതിര്‍ന്നവരാണ് കത്തോലിക്ക വിശ്വാസം സ്വീകരിക്കാന്‍ ഇവിടെ തയാറെടുക്കുന്നത്. ജനന നിരക്ക് കുറവുള്ള രാജ്യങ്ങളുടെ നിരയിലാണെങ്കിലും മുതിർന്നവരുടെ ജ്ഞാനസ്നാനത്തിലെ വർദ്ധനവ് ബെല്‍ജിയത്തിലെ സഭയ്ക്കു പുത്തന്‍ ഉണര്‍വ് പകരുകയാണ്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-02-23-18:22:16.jpg
Keywords: ബെൽജിയ, വര്‍ദ്ധ

26248
Category: 18
Sub Category:
Heading: ക്രൈസ്‌തവ ജനവിഭാഗത്തിന് അതിന്യൂനപക്ഷ പദവി നൽകണം: കേന്ദ്ര ന്യൂനപക്ഷ മന്ത്രിയോട് മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ
Content: കൊച്ചി: രാജ്യത്തെ ക്രൈസ്‌തവ ജനവിഭാഗത്തിന് അതിന്യൂനപക്ഷ പദവി നൽകണമെന്ന് സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ തന്നെ സന്ദർശിച്ച കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവിനോടാണു മേ ജർ ആർച്ച്ബിഷപ് ഇക്കാര്യം ആവശ്യപ്പെട്ടത്. സഭയുടെ ആവശ്യം അനുകൂലമായി പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ച ന്ദ്രശേഖർ, വൈസ് പ്രസിഡൻ്റ് അഡ്വ. ഷോൺ ജോർജ്, ട്വൻ്റി 20 പ്രസിഡൻ്റ് സാബു ജേക്കബ് എന്നിവരും കൂടിക്കാഴ്ച യിൽ പങ്കെടുത്തു. എല്ലാവർക്കുമൊപ്പം എല്ലാവരുടെയും വികസനം എന്നതാണു കേന്ദ്രസർക്കാരിൻ്റെ നിലപാടെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം കേന്ദ്രമന്ത്രി പറഞ്ഞു. മാർപാപ്പയുടെ ഇന്ത്യാ സന്ദർശനത്തിന് ഔദ്യോഗികമായി വത്തിക്കാനോട് വീണ്ടും ആവശ്യപ്പെടുമെന്ന് രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/India/India-2026-02-24-10:38:17.jpg
Keywords: തട്ടി, ന്യൂനപ