| Content | സാൻ ഫ്രാൻസിസ്കോ: നിരവധി ഭ്രൂണഹത്യകള്‍ അരങ്ങേറുന്ന സാൻ ഫ്രാൻസിസ്കോയിലെ പ്രാദേശിക പ്ലാൻഡ് പാരന്റ്ഹുഡ് സെന്ററിന് പുറത്ത് പ്രായശ്ചിത്തവുമായി പരമ്പരാഗത ലത്തീന്‍ കുര്‍ബാന അര്‍പ്പിച്ച് അര്‍ജന്റീനിയന്‍ വൈദികന്‍. ഔർ ലേഡി സ്റ്റാർ ഓഫ് ദി സീ ഇടവക വികാരിയായി സേവനം ചെയ്യുന്ന ഫാ. ജാവിയർ ഒലിവേര റവാസിയാണ് ഫെബ്രുവരി 15നു ഭ്രൂണഹത്യയ്ക്കെതിരെ പ്രായശ്ചിത്തവുമായി പരിഹാര കുർബാന അര്‍പ്പിച്ചത്. അന്‍പതോളം വിശ്വാസികള്‍ ബലിയര്‍പ്പണത്തില്‍ പങ്കെടുത്തു.
കത്തോലിക്കർ പൊതുജീവിതത്തിൽ അവരുടെ വിശ്വാസം പരസ്യമായി പ്രഖ്യാപിക്കണമെന്നും അത്തരത്തില്‍ പ്രതിഫലിപ്പിക്കുന്നതാണ് തുറസ്സായ സ്ഥലത്തെ ബലിയര്‍പ്പണമെന്നും ഫാ. ജാവിയർ ഇഡബ്ല്യുടിഎൻ ന്യൂസിനോട് പറഞ്ഞു. പ്ലാൻഡ് പാരന്റ്ഹുഡ് ഭ്രൂണഹത്യ ക്ലിനിക്കിന് പുറത്ത് പരമ്പരാഗത ലാറ്റിൻ കുർബാന അര്‍പ്പിക്കുന്നത് ഗർഭഛിദ്രത്തിനെതിരായുള്ള പൊതുജനങ്ങളുടെ ക്രിസ്തീയ സാക്ഷ്യത്തിന്റെയും പ്രാർത്ഥനയുടെയും ഒരു പ്രവൃത്തിയായി ഉദ്ദേശിച്ചുള്ളതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാപപരിഹാരമായി വിശുദ്ധ കുർബാനയെ വിശേഷിപ്പിച്ച അദ്ദേഹം, പൊതുജീവിതത്തിലുള്ള വിശ്വാസം മറച്ചുവെക്കരുതെന്ന് കത്തോലിക്കരെയും സഹ വൈദികരെയും പ്രോത്സാഹിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു.
ഗർഭഛിദ്രത്തിനെതിരായ ഒരു ആത്മീയ പ്രതികരണമായും വിശ്വാസികൾക്കു തങ്ങളുടെ ബോധ്യങ്ങൾ ഭയമില്ലാതെ പ്രഖ്യാപിക്കാനുള്ള ആഹ്വാനമായും അദ്ദേഹം ബലിയര്‍പ്പണത്തെ ചൂണ്ടിക്കാട്ടി. സാൻ ഫ്രാൻസിസ്കോ അതിരൂപത ആർച്ച് ബിഷപ്പ് സാൽവറ്റോർ കോർഡിലിയോണിൽ നിന്ന് തനിക്ക് പ്രോത്സാഹനം ലഭിക്കുന്നുണ്ടെന്നും നഗരത്തെ ഒരു യഥാർത്ഥ മിഷൻ പ്രദേശമായിട്ടാണ് കാണുന്നതെന്നും വൈദികന്‍ പറഞ്ഞു. 2025 ഏപ്രിൽ മുതൽ അമേരിക്കയിൽ താമസിക്കുന്ന ഫാ. റവാസി, വിസ്കോൺസിനിലെ ലാക്രോസിലുള്ള ഇടവക ദേവാലയത്തിന് പുറമെ ഔർ ലേഡി ഓഫ് ഗ്വാഡലൂപ്പ് ദേവാലയത്തിലും സേവനമനുഷ്ഠിക്കുന്നുണ്ട്.
♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️
<iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
|