Contents

Displaying 25761-25770 of 26059 results.
Content: 26219
Category: 1
Sub Category:
Heading: നാനൂറിന്റെ നിറവിൽ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്ക
Content: വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ ആസ്ഥാനമായ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്ക നാനൂറാമത് വാർഷികത്തിന്റെ നിറവില്‍. 1626-ലാണ് സെന്‍റ് പീറ്റേഴ്സ് ബസിലിക്ക ആഗോള സഭയ്ക്കായി സമര്‍പ്പിക്കപ്പെട്ടത്. ആദ്യ പാപ്പയായ വിശുദ്ധ പത്രോസിന്റെ വിശ്വാസപ്രഖ്യാപനത്തെ പുനരുജ്ജീവിപ്പിക്കാനുള്ള അവസരമാണിതെന്ന് ബസിലിക്കയുടെ ആര്‍ച്ച് പ്രീസ്റ്റ് കർദ്ദിനാൾ മൗറോ ഗംബെത്തി വത്തിക്കാൻ പ്രസ് ഓഫീസിൽ നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തീർത്ഥാടകർക്കായും സന്ദർശകർക്കായും വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ആഘോഷങ്ങളിൽ നേരിട്ട് പങ്കെടുക്കുവാന്‍ സാധിക്കാത്തവർക്കായി, ബസിലിക്കയുടെ നിർമ്മാണത്തിന്റെ കഥ പറയുന്ന, "ബിയോണ്ട് ദി വിസിബിൾ" എന്ന ഡിജിറ്റൽ പദ്ധതി ഒരുക്കുന്നുണ്ടെന്നു കർദ്ദിനാൾ മൗറോ ഗംബെത്തി പറഞ്ഞു. നവംബർ 3, 10, 17 തീയതികളിൽ പേപ്പൽ ഭവനത്തിന്റെ പ്രസംഗകനായ ഫാ റോബെർത്തോ പസോളിനി, സുവിശേഷത്തിന്റെയും അപ്പസ്തോല പ്രവർത്തന പുസ്തകത്തിന്റെയും വെളിച്ചത്തിൽ, വിശുദ്ധ പത്രോസിനെക്കുറിച്ചുള്ള ധ്യാന ചിന്തകൾ ദേവാലയത്തില്‍വെച്ചു പങ്കുവയ്ക്കും. ആഘോഷങ്ങളോടനുബന്ധിച്ച്, 60 ഭാഷകളിലേക്ക് ഒരേസമയം തീർത്ഥാടകർക്ക് ആരാധനക്രമങ്ങൾ, ഗാനങ്ങൾ, വായനകൾ എന്നിവ വിവർത്തനം ചെയ്തു ഉപയോഗിക്കുവാനുള്ള മൊബൈൽ ആപ്പും, വത്തിക്കാൻ മാധ്യമ വിഭാഗം ഒരുക്കിയിട്ടുണ്ട്. ആഘോഷ പരിപാടികൾ നവംബർ പതിനെട്ടിന്, ലെയോ പതിനാലാമൻ പാപ്പായുടെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിക്കപ്പെടുന്ന വിശുദ്ധ ബലിയോടെ സമാപിക്കും. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-02-18-13:01:22.jpg
Keywords: വത്തിക്കാ
Content: 26220
Category: 1
Sub Category:
Heading: ഒരു ദശാബ്ദത്തിന് ശേഷം ക്രിസ്ത്യൻ തീർത്ഥാടന പരിപാടി പുനഃസ്ഥാപിച്ച് നൈജീരിയന്‍ ഗവര്‍ണ്ണര്‍
Content: കടുണ: ഒരു ദശാബ്ദത്തിലേറെയായി നിർത്തിവച്ചിരുന്ന സംസ്ഥാന സർക്കാർ സ്പോൺസർ ചെയ്യുന്ന ക്രിസ്ത്യൻ തീർത്ഥാടന പരിപാടി പുനഃസ്ഥാപിച്ച് നൈജീരിയന്‍ ഗവര്‍ണ്ണര്‍. പതിനൊന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ക്രിസ്ത്യൻ തീർത്ഥാടന പരിപാടി പുനഃസ്ഥാപിച്ച കടുണ സംസ്ഥാനത്തെ ഗവർണർ ഉബ സാനിയ്ക്കു ക്രൈസ്തവ വിശ്വാസികൾ നന്ദി അറിയിച്ചു. ഭരണകൂട നടപടി നീതി, തുല്യത, എല്ലാവരെയും ഉൾക്കൊള്ളുന്ന ഭരണം എന്നിവയുടെ തെളിവായാണ് കാണുന്നതെന്നു വിശ്വാസികള്‍ പ്രതികരിച്ചു. കടുണ സംസ്ഥാനത്തെ എല്ലാ മതവിഭാഗങ്ങളോടുമുള്ള ഭരണകൂടത്തിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് നടപടിയെന്നു ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇതോടെ സംസ്ഥാന സര്‍ക്കാര്‍ സ്പോൺസർ ചെയ്യുന്ന ക്രിസ്ത്യൻ തീർത്ഥാടന സ്കീമിലൂടെ തിരഞ്ഞെടുത്ത ക്രൈസ്തവര്‍ക്ക് വിശുദ്ധ നാട്ടിലും മറ്റ് പുണ്യസ്ഥലങ്ങളിലേക്കും തീര്‍ത്ഥാടകര്‍ക്കു കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യുവാന്‍ കഴിയും. ചെലവുകളില്‍ ഇളവ്, യാത്ര സംഘടിപ്പിക്കുക, തീർത്ഥാടനത്തെ ഔദ്യോഗികമായി പിന്തുണ നല്‍കുക തുടങ്ങീയ വിവിധ കാര്യങ്ങള്‍ സര്‍ക്കാര്‍ പിന്തുണയോടെ നടക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സംസ്ഥാനത്തും നൈജീരിയ രാജ്യം മുഴുവനിലും സമാധാനവും ഐക്യവും ശാശ്വതമായ സമാധാനവും ഉണ്ടാകാന്‍ വേണ്ടി പ്രാർത്ഥിക്കാനുള്ള അവസരമായി തീര്‍ത്ഥാടന യാത്രകളെ ഉപയോഗപ്പെടുത്തണമെന്നു ഗവർണർ ആഹ്വാനം ചെയ്തു. ക്രൈസ്തവ വിരുദ്ധ പീഡനം രൂക്ഷമായ നൈജീരിയയില്‍ സമാധാനം, ധാർമ്മിക മൂല്യങ്ങൾ, സാമൂഹിക ഐക്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ ക്രൈസ്തവരുടെ പങ്കിനുള്ള അംഗീകാരമാണ് തീര്‍ത്ഥാടന പരിപാടിയ്ക്കു നല്‍കുന്ന സര്‍ക്കാര്‍ പിന്തുണയെന്ന് കരുതപ്പെടുന്നു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-02-18-14:14:38.jpg
Keywords: നൈജീരിയ
Content: 26221
Category: 1
Sub Category:
Heading: തിരുപിറവി ദേവാലയത്തില്‍ പുനരുദ്ധാരണ പ്രവർത്തനങ്ങൾ തുടരുന്നു; ക്രൈസ്തവ സംഘം സന്ദര്‍ശനം നടത്തി
Content: ബെത്ലഹേം: യേശുവിന്റെ ജനന സ്ഥലം സ്ഥിതി ചെയ്യുന്ന വെസ്റ്റ് ബാങ്കിലെ തിരുപിറവി ദേവാലയത്തില്‍ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പരിശോധിക്കുന്നതിനായി ക്രൈസ്തവ സംഘം സന്ദര്‍ശനം നടത്തി. വിശുദ്ധ നാടിന്റെ സംരക്ഷണ ചുമതലയുള്ള ഫ്രാന്‍സിസ്കന്‍ സന്യാസ സമൂഹാംഗമായ ഫാ. ഫ്രാൻസെസ്കോ എൽപോ, ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയാർക്കീസ് ​​തിയോഫിലോസ് മൂന്നാമൻ എന്നിവർ ഉള്‍പ്പെടെയുള്ള സംഘമാണ് സന്ദർശനം നടത്തിയത്. വിശുദ്ധ നാടിനെ സംരക്ഷിക്കുന്ന ഗ്രീക്ക് ഓർത്തഡോക്സ്, കത്തോലിക്ക, അർമേനിയൻ അപ്പസ്തോലിക് സഭകളുടെ സഹകരണത്തിന്റെ അടയാളമാണിതെന്നും ഏറെ പ്രധാനപ്പെട്ട പൈതൃക സ്ഥലം അതിന്റെ യഥാർത്ഥ മഹത്വത്തിലേക്ക് പുനഃസ്ഥാപിക്കാൻ ഒരുമിച്ച് പ്രതിജ്ഞാബദ്ധമാണെന്നും സഭാനേതാക്കള്‍ പ്രസ്താവിച്ചു. പലസ്തീൻ നാഷണൽ അതോറിറ്റി പ്രസിഡൻസിയുടെ ഉത്തരവ് പ്രകാരമാണ് ലക്ഷകണക്കിന് തീര്‍ത്ഥാടകര്‍ സന്ദര്‍ശിക്കുന്ന തിരുപിറവി ദേവാലയത്തില്‍ അടുത്തിടെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ ആരംഭിച്ചത്. അടുത്ത ക്രിസ്തുമസിന് മുന്‍പ് പുനരുദ്ധാരണ പ്രവര്‍ത്തികള്‍ പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെ 2026 അവസാനം വരെ പദ്ധതി തുടരും. പരമ്പരാഗതമായി യേശുവിന്റെ ജനനസ്ഥലത്തെ അടയാളപ്പെടുത്തുന്ന ദേവാലയത്തില്‍ രേഖപ്പെടുത്തിയ വെള്ളി നക്ഷത്രമായ ബലിപീഠത്തിനും പുൽത്തൊട്ടിക്കും പുനരുദ്ധാരണ പ്രവര്‍ത്തികളില്‍ പ്രത്യേക ശ്രദ്ധ നൽകുന്നുണ്ടെന്ന് സഭാനേതൃത്വം വ്യക്തമാക്കി. അതേസമയം പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്കിടെ ചില മാർബിൾ സ്ലാബുകൾ നീക്കം ചെയ്തപ്പോള്‍ അപ്രതീക്ഷിതമായ കണ്ടെത്തലുകൾ ഉണ്ടായിട്ടുണ്ടെന്നും പുരാതന മൊസൈക്കിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും സൂചനയുണ്ട്. ഇത് കൂടുതൽ അന്വേഷണങ്ങൾക്കും പഠനങ്ങൾക്കും വിധേയമാക്കും. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-02-18-15:53:56.jpg
Keywords: ബെത്ല
Content: 26222
Category: 22
Sub Category:
Heading: ദൈവേഷ്ടത്തിനു കീഴ് വഴങ്ങുന്ന യഥാർത്ഥ ഭക്തി | ക്രൂശിതനിലേക്ക് | നോമ്പ് വിചിന്തനങ്ങൾ 04
Content: "നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുത്"(ലൂക്കാ 4:12). മരുഭൂമിയിലെ പ്രലോഭനങ്ങളുടെ പശ്ചാത്തലത്തിൽ പിശാചിന്‍റെ 'വേദമോതലി'ന് ഈശോ നിയമാവർത്തന പുസ്തകം 6:16-നെ ഉദ്ധരിച്ചുകൊണ്ടു നൽകുന്ന ശക്തമായ മറുപടിയാണ് ഈ വചനം. ഇസ്രായേൽ ജനം മസ്സായിൽവെച്ച് വെള്ളത്തിനായി ദൈവത്തെ പരീക്ഷിച്ച സംഭവത്തെയാണിത് സൂചിപ്പിക്കുന്നത്. ദൈവം തന്റെ കൂടെയുണ്ടോ എന്ന് ഉറപ്പുവരുത്താൻ അവിടുത്തെ 'അത്ഭുതം പ്രവർത്തിക്കാൻ നിർബന്ധിക്കുന്ന' മനോഭാവത്തെയാണ് ഈശോ ഇവിടെ എതിർക്കുന്നത്. ദൈവിക സംരക്ഷണത്തെ ഒരു അവകാശമായി കണ്ട് അനാവശ്യമായ അപകടങ്ങളിലേക്ക് സ്വയം എടുത്തുചാടുന്നത് വിശ്വാസമല്ല, മറിച്ച് ധിക്കാരമാണെന്ന് ഈശോ പഠിപ്പിക്കുന്നു. സഭാപിതാവായ വിശുദ്ധ അഗസ്റ്റിൻ പഠിപ്പിക്കുന്നത്, ദൈവം നമുക്ക് നൽകിയിട്ടുള്ള ബുദ്ധിയും വിവേകവും ഉപയോഗിക്കാതെ, അത്ഭുതങ്ങൾക്കായി മാത്രം കാത്തിരിക്കുന്നത് ദൈവത്തെ പരീക്ഷിക്കലാണ് എന്നാണ്. "ദൈവം നമ്മെ നമ്മെക്കൂടാതെ സൃഷ്ടിച്ചു, എന്നാൽ നമ്മെ നമ്മെക്കൂടാതെ രക്ഷിക്കില്ല" എന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു. അതായത്, നമ്മുടെ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടിയിട്ട് ദൈവത്തെ പരീക്ഷിക്കരുത്. ദൈവത്തിന്റെ സ്നേഹത്തെയും ശക്തിയെയും വാക്കിനാലോ പ്രവൃത്തിയാലോ പരീക്ഷിക്കുന്നത് ദൈവനിന്ദയുടെ (Sacrilege/Irreligion) പരിധിയിൽ വരുന്ന തിന്മയാണെന്ന് കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം (CCC 2119) പഠിപ്പിക്കുന്നു. ദൈവത്തിന്റെ കാരുണ്യത്തിൽ അമിതമായി ആശ്രയിച്ച് ബോധപൂർവം പാപം ചെയ്യുന്നതും ഒരു തരം പരീക്ഷിക്കലാണ്. സ്വാഭാവികമായ മാർഗ്ഗങ്ങളിലൂടെ പരിഹരിക്കാവുന്ന കാര്യങ്ങൾക്ക് അത്ഭുതകരമായ ഇടപെടൽ ആവശ്യപ്പെടുന്നത് ദൈവത്തെ പരീക്ഷിക്കലാണെന്നാണ് എന്ന് വി. തോമസ് അക്വീനാസ് ഓർമ്മിപ്പിക്കുന്നു. പ്രലോഭനങ്ങളിൽ നിന്ന് ഓടിപ്പോകാനുള്ള കൃപയുണ്ടായിട്ടും അതിലേക്ക് മനഃപൂർവം നടന്നു ചെല്ലുന്നതും ഈ ഗണത്തിൽപെടുന്നു. ആധുനിക ലോകത്ത് പലപ്പോഴും 'എന്തുകൊണ്ട് ദൈവം എനിക്ക് വേണ്ടി ഇത് ചെയ്യുന്നില്ല?' എന്ന ചോദ്യം നാം ചോദിക്കാറുണ്ട്. ഇത് പലപ്പോഴും ദൈവത്തെ പരീക്ഷിക്കുന്നതിന്റെ ഭാഗമാണ്. വിശ്വാസം എന്നാൽ വിവേകശൂന്യതയല്ല. രോഗം വരുമ്പോൾ ചികിത്സ തേടാതെ അത്ഭുതത്തിനായി മാത്രം കാത്തിരിക്കുന്നത് ദൈവത്തെ പരീക്ഷിക്കലാണ്. ദൈവം നൽകിയ വിവേകത്തെ ആദരിക്കുക. നമ്മുടെ ആഗ്രഹങ്ങൾക്കനുസരിച്ച് ദൈവം പ്രവർത്തിച്ചാൽ മാത്രമേ അവിടുന്ന് ഉണ്ടാവുകയുള്ളൂ എന്ന വാശി ഉപേക്ഷിക്കണം. ദൈവത്തിന്റെ പരിപാലനയിൽ വിശ്വസിക്കുക, എന്നാൽ അവിടുത്തെ പരീക്ഷിക്കരുത് എന്നാണ് അർത്ഥം. അവിടുത്തെ ഇഷ്ടത്തിന് കീഴ്വഴങ്ങുന്നതാണ് യഥാർത്ഥ ഭക്തി. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/SeasonalReflections/SeasonalReflections-2026-02-19-09:52:17.jpg
Keywords: ക്രൂശിത
Content: 26223
Category: 18
Sub Category:
Heading: ഛത്തീസ്‌ഗഡിൽ ആദിവാസി ക്രൈസ്‌തവരുടെ മൃതദേഹം ബലമായി പുറത്തെടുക്കുന്ന നടപടിക്കെതിരേ സുപ്രീംകോടതി
Content: ന്യൂഡൽഹി: ഛത്തീസ്‌ഗഡിൽ ആദിവാസി ക്രൈസ്‌തവരുടെ മൃതദേഹം കുഴിതോണ്ടി ബലമായി പുറത്തെടുക്കുന്ന ന ടപടിക്കെതിരേ സുപ്രീംകോടതി. മൃതദേഹം ബലമായി പുറത്തെടുക്കുന്നതിനെതിരേ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച കോടതി വിഷയത്തിൽ നാലാഴ്ചയ്ക്കുള്ളിൽ മറുപടി നൽകാൻ ഛത്തീസ്‌ഗഢ് സർക്കാരിനോട് നിർദേശിച്ചു. ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി. അഞ്ജരിയാ എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവരുടെ മൃതദേഹം പൊതുശ്‌മശാനത്തിൽ അടക്കം ചെയ്യുന്നത് എതിർക്കുന്നതും മൃതദേഹങ്ങളിൽ ചിലത് ബലം പ്രയോഗിച്ച് കുഴിച്ചെടുത്ത് മറ്റിടങ്ങളിലേക്ക് മാറ്റുന്നതും ചോദ്യംചെയ്‌താണ് ചില സംഘടനകൾ സുപ്രീംകോടതിയെ സമീപിച്ചത്. ഛത്തീസ്ഗഡിലെ നിരവധി ആദിവാസിഗ്രാമങ്ങളിൽ ക്രൈസ്‌തവ മതത്തിൽപ്പെട്ടവർ മരിച്ചാൽ അവരുടെ മൃതദേഹം പൊതു ശ്മശാനങ്ങളിൽ അടക്കം ചെയ്യുന്നതു തടയുകയാണെന്ന് ഹർജിക്കാർക്കു വേണ്ടി മുതിർന്ന അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് ചൂണ്ടിക്കാട്ടി. പരമ്പരാഗതമായി എല്ലാ ഗ്രാമവാസികളും ഉപയോഗിക്കുന്ന പൊതുശ്‌മശാനം അനൗപചാരികമായി പ്രത്യേക മതവി ഭാഗങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയെന്നും ക്രൈസ്‌തവ കുടുംബങ്ങളെ ഒഴിവാക്കിയതായും ഹർജിയിൽ ആരോപണമുണ്ട്. പൊതുശ്മ‌ശാനത്തിൽ സംസ്‌കാര ചടങ്ങുകൾ ക്രൈസ്‌തവ മതാചാരത്തിനു പകരം ഭൂരിപക്ഷ മതാചാര പ്രകാരം നടത്താൻ കുടുംബങ്ങൾ നിർബന്ധിതരാകുന്നുവെന്നും ആരോപണമുണ്ട്. ഛത്തീസ്‌ഗഢിലെ ബസ്‌തറിൽ 20 വർഷം മുമ്പ് സംസ്‌കരിച്ച ക്രൈസ്‌തവ വിശ്വാസിയുടെ മൃതദേശം കുഴിച്ചെടുത്തപ്പോൾ ലഭിച്ച അസ്ഥികൾ കത്തിച്ച് ചാരം വിതറിയ സംഭവവും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മതസ്വാതന്ത്ര്യം, അന്തസോടെ ജീവിക്കാനുള്ള അവകാശം എന്നിവയുൾപ്പെടെ ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് ഇത്തരം ആചാരങ്ങളെന്നും ഹർജിയിൽ വാദിക്കുന്നുണ്ട്.
Image: /content_image/India/India-2026-02-19-12:31:11.jpg
Keywords: ഛത്തീസ്, തീവ്ര
Content: 26224
Category: 18
Sub Category:
Heading: പോട്ട ദേശീയ ബൈബിൾ കൺവെൻഷനു പ്രാര്‍ത്ഥനാനിര്‍ഭരമായ തുടക്കം
Content: ചാലക്കുടി: ഭൗതികതയിൽനിന്ന് ആത്മീയതയിലേക്കു തിരിച്ചുവരവ് നടത്തണമെന്ന് ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ. അഞ്ചു ദിവസം നീളുന്ന 37-ാമത് പോട്ട ദേശീയ ബൈബിൾ കൺവെൻഷൻ ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എല്ലാ തലങ്ങളിലും ഭൗതികത സ്വാധീനിക്കപ്പെട്ടിരിക്കയാണെന്നു ബിഷപ്പ് പറഞ്ഞു. മാരകമായ ലഹരിവസ്തുക്കൾ ക്കു യുവാക്കളും മദ്യത്തിനും മയക്കുമരുന്നിനും ജനവും സ്വാധീനിക്കപ്പെട്ടിരിക്കയാണ്. ഇതിൻ്റെ ഫലമായി ധാർമികത ഇല്ലാതായി. നീതി നിഷേധിക്കപ്പെടുന്നു. കൊലപാതകങ്ങൾ വർധിക്കുന്നു. അറിഞ്ഞോ അറിയാതെയോ ഭൗതികത കുടുംബങ്ങളിലേക്കും കടന്നുവന്നിരിക്കുയാണെന്നു മാർ കണ്ണൂക്കാടൻ പറഞ്ഞു. ക്രിസ്‌തുവിലൂടെ പ്രത്യാശയിലേക്കു വിളിക്കപ്പെടണമെന്നും ദൈവികതയിലേക്കു കുടുംബങ്ങൾ കടന്നുവരണമെന്നും യേശുവിൻ്റെ സ്നേഹം, ക്ഷമ, നീതി, ധാർമികത, അനുകമ്പ, ചൈതന്യം എ ന്നിവ ജീവിതത്തിൽ പകർത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പ്രോവിൻഷ്യൽ സുപ്പീരിയർ ഫാ. അലക്‌സ് ചാലങ്ങാടി വചനപ്രതിഷ്ഠ നടത്തി. പോട്ട ആശ്രമം സുപ്പീരിയർ ഫാ. ജോസഫ് എറമ്പിൽ, ഫാ. മാത്യു നായ്ക്കംപറമ്പിൽ, ഫാ. ഫ്രാൻസീസ് കർത്താനം, ഫാ. ആൻ്റണി പയ്യപ്പിള്ളി, ഫാ. ബിനോയ് ചക്കാനിക്കുന്നേൽ എന്നിവർ പ്രസംഗിച്ചു. ആരാധനയും ഉണ്ടായിരുന്നു. വിശുദ്ധ കുർബാനയ്ക്ക് ഇടവകവികാരിമാർ കാർമികത്വം വഹിച്ചു. ഇന്ന് 1.45ന് ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ വചനശുശ്രൂഷ നടത്തും.
Image: /content_image/India/India-2026-02-19-13:23:45.jpg
Keywords: പോളി
Content: 26225
Category: 1
Sub Category:
Heading: ഫ്രാൻസിസ്കൻ ശതാബ്ദി വര്‍ഷത്തില്‍ യൂറോപ്പിലെ യുവജനങ്ങൾ അസീസ്സിയിൽ ഒന്നിക്കുന്നു
Content: റോം: ഫ്രാൻസിസ്കൻ ശതാബ്ദി വര്‍ഷത്തില്‍ യൂറോപ്പിലെ യുവജനങ്ങൾ അസീസ്സിയിൽ യുവജന സമ്മേളനത്തിനായി ഒന്നിക്കുന്നു. ഓഗസ്റ്റ് 3 മുതൽ 6 വരെ, അസീസ്സിയിൽ നടക്കുന്ന സമ്മേളനത്തിന് " പോവുക! ഫ്രാൻസിസ്കൻ യുവജന സമ്മേളനം" എന്നതാണ് പേര് നല്‍കിയിരിക്കുന്നത്. 18നും 33നും ഇടയിൽ പ്രായമുള്ള വിശ്വാസികളും അല്ലാത്തവരുമായ യുവജനങ്ങൾ സമ്മേളനത്തിൽ പങ്കെടുക്കും. ഫ്രാൻസിസ്കൻ ശതാബ്ദിയുടെ ഈ വർഷത്തിൽ അസീസ്സി നഗരം യൂറോപ്യൻ ഭൂഖണ്ഡത്തിലെമ്പാടുമുള്ള ആയിരക്കണക്കിന് യുവജനങ്ങള്‍ക്കു വേണ്ടി വേദിയാകുന്നുവെന്നതാണ് ശ്രദ്ധേയമായ വസ്തുത. "ഗോ! ഫ്രാൻസിസ്കൻ യൂത്ത് മീറ്റിംഗ്" എന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ പരസ്പരമുള്ള സൗഹൃദം, പ്രാർത്ഥന, ആഘോഷങ്ങൾ എന്നിവയിലൂടെ വിശുദ്ധ ഫ്രാൻസിസിന്റെ സമാധാന സന്ദേശം എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് സമ്മേളനത്തിന്റെ പ്രധാന ലക്‌ഷ്യം. സാർവത്രിക സാഹോദര്യത്തിന്റെ പശ്ചാത്തലത്തിൽ ജീവിതത്തിലെ അടിസ്ഥാന വിഷയങ്ങൾ സമ്മേളനത്തിൽ യുവജനങ്ങൾ ചർച്ച ചെയ്യും. ഫ്രാൻസിസ്കൻ സമൂഹത്തിലെ വിവിധ അംഗങ്ങളും, അസീസ്സി നഗരവും, രൂപതയും സംയുക്തമായിട്ടാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-02-19-13:42:26.jpg
Keywords: അസീസ്സി
Content: 26226
Category: 1
Sub Category:
Heading: തെരുവിലെ ജനങ്ങള്‍ക്ക് വിഭൂതി കുരിശ് വരച്ച് ഐറിഷ് ബിഷപ്പ്
Content: വാട്ടർഫോർഡ്: അയര്‍ലണ്ടിലെ വാട്ടർഫോർഡ് നഗരത്തിലെ തെരുവുകളിലൂടെ നടന്നുനീങ്ങിയവര്‍ക്ക് വിഭൂതി ദിനത്തിലെ കുരിശ് വര നടത്തി മെത്രാന്റെ ശുശ്രൂഷ. വാട്ടർഫോർഡിലെയും ലിസ്മോറിലെയും ബിഷപ്പ് അൽഫോൻസസ് കള്ളിനനാണ് നഗരത്തിലെ കത്തോലിക്കാ വിശ്വാസികള്‍ക്ക് ചാരം പൂശി വിഭൂതി ദിനത്തിന്റെ പ്രാധാന്യം മനസിലാക്കിയുള്ള ശുശ്രൂഷ തെരുവില്‍ നടത്തിയത്. നമ്മൾ ക്രിസ്തുവിനെ തെരുവിലേക്ക് കൊണ്ടുവരണമെന്ന് കരുതുകയാണെന്നും കൂടാരത്തിൽ മാത്രം തുടരാൻ ആഗ്രഹിക്കുന്നില്ലായെന്നും ബിഷപ്പ് കള്ളിനൻ പറഞ്ഞു. ചെറുപ്പക്കാരുടെയും പ്രായമായവരുടെയും പ്രതികരണത്തിൽ എപ്പോഴും സന്തോഷമുണ്ടെന്നും കുരിശടയാളത്തിൽ ചാരം സ്വീകരിക്കുന്നത് നമ്മുടെ ഉള്ളിനെ സ്പർശിക്കുകയാണെന്നും നമ്മുടെ മരണത്തെക്കുറിച്ച് നാം നമ്മെത്തന്നെ ഓർമ്മിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 65 വയസ്സുള്ള ബിഷപ്പ്, വാട്ടർഫോർഡിലെ കൊടും തണുപ്പും ഈർപ്പവുമുള്ള കാലാവസ്ഥയെ വകവെയ്ക്കാതെയാണ് തെരുവില്‍ ശുശ്രൂഷ തുടര്‍ന്നത്. ദുഃഖവെള്ളിയാഴ്ച നഗരത്തിലൂടെ കുരിശ് വഹിച്ചു നടത്തിയ പ്രാര്‍ത്ഥനയിലൂടെയും ശ്രദ്ധ നേടിയ വ്യക്തിയാണ് ബിഷപ്പ് കള്ളിനൻ. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-02-19-15:47:22.jpg
Keywords: വിഭൂതി
Content: 26227
Category: 1
Sub Category:
Heading: നോമ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഹ്വാനം: ഹോളിവുഡ് നടന്മാരുടെ വിഭൂതി സന്ദേശം
Content: കാലിഫോര്‍ണിയ: നോമ്പുകാലത്ത് പ്രാർത്ഥനാ ജീവിതത്തില്‍ കൂടുതല്‍ ആഴപ്പെടുവാന്‍ ക്രൈസ്തവരെ ആഹ്വാനം ചെയ്തുള്ള സംയുക്ത സന്ദേശവുമായി ഹോളിവുഡ് നടന്മാരായ മാർക്ക് വാല്‍ബർഗും ജോനാഥൻ റൂമിയും. ഇന്നലെ വിഭൂതി ബുധനാഴ്ച നെറ്റിയില്‍ കുരിശ് വരച്ചുള്ള ഇരുവരുടെയും ഒരുമിച്ചുള്ള വീഡിയോ സഹിതമാണ് നവമാധ്യമങ്ങളില്‍ താരങ്ങള്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. തങ്ങളെ നവമാധ്യമങ്ങളില്‍ പിന്തുടരുന്നവര്‍ക്ക് വിഭൂതി ബുധന്‍ ആശംസ നേര്‍ന്നും 40 ദിവസത്തെ പ്രാർത്ഥനാ കൂട്ടായ്മയില്‍ ആത്മീയമായി ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഹ്വാനം ചെയ്തുമാണ് സോഷ്യല്‍ മീഡിയ പോസ്റ്റ്. ഹാലോ എന്ന കത്തോലിക്കാ മെഡിറ്റേഷന്‍ ആപ്പിലൂടെ സംഘടിപ്പിക്കുന്ന നോമ്പുകാല പ്രാർത്ഥനാ ചലഞ്ചില്‍ ഇവര്‍ നേതൃത്വം നല്കുന്നുണ്ട്. പൊതുജനങ്ങളിൽ നിന്ന് വലിയ സ്വീകാര്യത ഏറ്റുവാങ്ങിയ ഓണ്‍ലൈന്‍ പ്രാര്‍ത്ഥനായജ്ഞമാണ് ഇത്. നോമ്പുകാലം മുഴുവൻ സ്ഥിരമായ പ്രാർത്ഥനയും ധ്യാന ചിന്തകളും പ്രോത്സാഹിപ്പിക്കുക എന്ന ക്യാംപെയിനിലേക്ക് ശ്രദ്ധ ആകർഷിക്കാൻ നടൻ ക്രിസ് പ്രാറ്റ് ഉള്‍പ്പെടെ നിരവധി പ്രമുഖരും ഹാലോയില്‍ ഒരുമിച്ച് കൂടുന്നുണ്ട്. മുന്‍ വര്‍ഷങ്ങളിലും നോമ്പിന് ആരംഭം കുറിച്ച് വിഭൂതി ദിനത്തില്‍ നെറ്റിയില്‍ വരയ്ക്കുന്ന കുരിശ് വിശ്വാസ പ്രഘോഷണത്തിന്റെ ഫലമായി നവമാധ്യമങ്ങളില്‍ പങ്കുവെച്ച് ശ്രദ്ധ നേടിയ താരങ്ങളാണ് മാർക്ക് വാല്‍ബർഗും ജോനാഥൻ റൂമിയും. ലോകമെമ്പാടുമുള്ള വിശ്വാസികൾ പ്രാർത്ഥനയ്ക്കും ആത്മീയ നവീകരണത്തിനും പ്രാധാന്യം നല്‍കി നോമ്പുകാല യാത്ര ആരംഭിക്കുമ്പോൾ അതിനോടൊപ്പം തങ്ങളും ചലിക്കുകയാണെന്ന വിശ്വാസ പ്രഘോഷണമാണ് ഏറെ പ്രസിദ്ധരായ ഈ അഭിനേതാക്കളും ചെയ്തുക്കൊണ്ടിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-02-19-17:25:16.jpg
Keywords: വിഭൂതി, നടന്‍
Content: 26228
Category: 18
Sub Category:
Heading: ദൈവം കൂടെയുണ്ടെന്ന വിശ്വാസത്തോടെ ഭയം കൂടാതെ ജീവിക്കുക: മാർ തോമസ് തറയിൽ
Content: ചാലക്കുടി: ജീവിത പ്രതിസന്ധികളിൽ ദൈവം കൂടെയുണ്ടെന്ന വിശ്വാസത്തോടെ ഭയംകൂടാതെ ജീവിക്കണമെന്ന് ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ ഉദ്ബോധിപ്പിച്ചു. പോട്ട ദേശീയ ബൈബിൾ കൺവൻഷന്റെ രണ്ടാംദിവസമായ ഇന്നലെ വചനശുശ്രൂഷ നടത്തുകയായിരുന്നു അദ്ദേഹം. സഹിക്കുമ്പോള്‍ നാം ഭയപ്പെടേണ്ടതില്ലാന്നും ഏത് അവസ്ഥയിലൂടെ കടന്നുപോകേണ്ടിവന്നാലും കൈവിടാത്ത ദൈവത്തെയാണ് നാം ആരാധിക്കുന്നതെന്ന് മാർ തറയിൽ പറഞ്ഞു. സുവിശേഷത്തിൽ കൂടുതൽ തവണ പറയുന്നത് ഭയപ്പെടേണ്ട എന്ന വചനമാണ്. വിശ്വാസമുള്ളവർ ജീവിതത്തിലെ കുരിശുകളെ ഭയപ്പെടില്ലെന്നും കുരിശെടുക്കുമ്പോൾ ദൈവം കൂടെ ഉണ്ടാകണമേ എന്ന പ്രാർത്ഥനയാണ് വേണ്ടതെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. ഫാ. ഷിജൊ നെറ്റിയാങ്കൽ, ഫാ. ആൻ്റണി പയ്യപ്പിള്ളി, ഫാ. ബിജു കൂനൻ എന്നിവർ വചനശുശ്രൂഷ നയിച്ചു. ആരാധനയ്ക്കു ഫാ. മാത്യു നായ്ക്കംപറമ്പിൽ നേതൃത്വം നൽകി. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/India/India-2026-02-20-08:41:13.jpg
Keywords: തറയി