Contents

Displaying 25721-25730 of 26059 results.
Content: 26179
Category: 1
Sub Category:
Heading: നൈജീരിയയിൽ വൈദികന്‍ ഉള്‍പ്പെടെ 51 പേരെ തട്ടിക്കൊണ്ടുപോയി
Content: കടൂണ: പശ്ചിമാഫ്രിക്കൻ രാജ്യമായ നൈജീരിയയുടെ വടക്കൻ ഭാഗത്ത് അക്രമങ്ങളും തട്ടിക്കൊണ്ടുപോകലുകളും വീണ്ടും തുടര്‍ക്കഥയാകുന്നു. ക്രൈസ്തവര്‍ കൂടുതൽ അധിവസിക്കുന്ന സ്ഥലങ്ങളിലാണ് തട്ടിക്കൊണ്ടുപോകലുകൾ കൂടുതലായി അരങ്ങേറിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ വടക്കൻ നൈജീരിയയിലെ കടൂണ സംസ്ഥാനത്തെ നാല് വ്യത്യസ്ത ഗ്രാമങ്ങളിൽ നടന്ന ആക്രമണങ്ങളിൽ 51 പേരെ തട്ടിക്കൊണ്ടുപോകുകയും, ആറു പേരെ വധിക്കുകയും ചെയ്തു. പ്രധാനമായും ക്രൈസ്തവര്‍ കൂടുതലുള്ള സംസ്ഥാനത്തിന്റെ തെക്കൻ ഭാഗത്താണ് ആക്രമണമെന്ന് നൈജീരിയൻ സുരക്ഷ വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. കജുരു തദ്ദേശ സ്വയംഭരണ പ്രദേശത്ത് ഒരു വൈദികൻ ഉൾപ്പെടെ 11 പേരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി. മൂന്നുപേരെ കൊലപ്പെടുത്തുകയും ചെയ്തു. കജുരു പ്രദേശത്തെ, കാർക്കുവിലെ ഹോളി ട്രിനിറ്റി ദേവാലയത്തിലെ ഇടവക വികാരി ഫാ. നഥാനിയേൽ അസുവായേ ഉൾപ്പെടെ നിരവധി ക്രൈസ്തവരെയും തട്ടിക്കൊണ്ടുപോയിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ക്വാറയിലെ വോറോ ഗ്രാമത്തിൽ 175 പേര്‍ കൊല്ലപ്പെട്ടിരിന്നു. സായുധ കടന്നുകയറ്റം, തട്ടിക്കൊണ്ടുപോകൽ, കന്നുകാലി കൊള്ള എന്നിവയാൽ ജനങ്ങളുടെ സ്വൈര്യജീവിതം തകർന്നിരിക്കുന്ന രാജ്യമാണ് നൈജീരിയ. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-02-10-10:07:00.jpg
Keywords: നൈജീരിയ
Content: 26180
Category: 1
Sub Category:
Heading: ആര്‍ച്ച് ബിഷപ്പ് ഫുള്‍ട്ടന്‍ ജെ ഷീന്‍റെ വാഴ്ത്തപ്പെട്ട പദവിയ്ക്കു വത്തിക്കാന്റെ അംഗീകാരം
Content: ഇല്ലിനോയിസ്: ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയുള്ള വചനപ്രഘോഷണം കൊണ്ട് അനേകായിരങ്ങളെ വിശ്വാസത്തിലേക്ക് നയിച്ച ആര്‍ച്ച് ബിഷപ്പ് ഫുള്‍ട്ടന്‍ ജെ ഷീന്‍റെ വാഴ്ത്തപ്പെട്ട പ്രഖ്യാപനത്തിന് വത്തിക്കാന്റെ അംഗീകാരം. ഇക്കാര്യം വത്തിക്കാന്‍ ഔദ്യോഗികമായി അറിയിച്ചതായി ഇല്ലിനോയിസിലെ പിയോറിയ രൂപതയിലെ ബിഷപ്പ് ലൂയിസ് ടൈൽക്ക ഇന്നലെ വെളിപ്പെടുത്തി. ഇരുപതാം നൂറ്റാണ്ടിൽ സഭയിലും ലോകത്തും സുവിശേഷവൽക്കരണത്തിന്റെ ഏറ്റവും വലിയ ശബ്ദങ്ങളിൽ ഒരാളായിരുന്നു ആർച്ച്ബിഷപ്പ് ഫുൾട്ടൺ ഷീനെന്നും നാമകരണ നടപടി ക്രമങ്ങളിലെ അടുത്ത ഘട്ടം വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെടുന്നതാണെന്നും ബിഷപ്പ് പറഞ്ഞു. ഷീനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നതിലേക്ക് നയിച്ച സഹകരണത്തിനും പ്രാർത്ഥനകൾക്കും പരിശുദ്ധ സിംഹാസനത്തിനും, സഹോദര ബിഷപ്പുമാർക്കും, വൈദികർക്കും, അല്‍മായര്‍ക്കും ബിഷപ്പ് ലൂയിസ് ടിൽക നന്ദി പറഞ്ഞു. പരിശുദ്ധ അമ്മയോടും ദിവ്യബലിയോടുമുള്ള ആഴമായ ഭക്തിയിൽ വേരൂന്നിയ, ഒരു പുരോഹിതനെന്ന നിലയിൽ സഭയെ സേവിച്ചുള്ള ഫുള്‍ട്ടന്‍ ജെ ഷീനിന്റെ ആജീവനാന്ത പ്രതിബദ്ധതയെ വളരെക്കാലമായി നന്ദിയോടെ ഓര്‍ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1950-60 കളില്‍ അമേരിക്കയിലെ സംപ്രേഷണം ചെയ്ത “ലൈഫ് ഈസ്‌ വര്‍ത്ത് ലിവിംഗ്” എന്ന ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച ടെലിവിഷന്‍ വചന പ്രഘോഷണ പരിപാടിയുടെ പേരിലാണ് ഫുള്‍ട്ടന്‍ ജെ. ഷീന്‍ അനേകായിരങ്ങള്‍ക്ക് പരിചിതനാകുന്നത്. ദശലക്ഷകണക്കിന് ആളുകളാണ് ഈ പരിപാടി കണ്ടിട്ടുള്ളത്. മരണശേഷവും അദ്ദേഹത്തിനെ വചന പ്രഘോഷണ ഭാഗങ്ങള്‍ പുനഃസംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. 1895-ല്‍ അമേരിക്കയിലെ ഇല്ലിനോയിസില്‍ ജനിച്ച ഷീന്‍ തന്റെ ഇരുപത്തിനാലാമത്തെ വയസ്സില്‍ പൗരോഹിത്യ പട്ടം സ്വീകരിച്ചു. 1951-ല്‍ ന്യൂയോര്‍ക്കിലെ സഹായക മെത്രാനായി നിയമിതനായി. 1966-ല്‍ റോച്ചെസ്റ്റര്‍ രൂപതയുടെ മെത്രാനായി. മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം ആര്‍ച്ച് ബിഷപ്പ് പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. 1979-ല്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ വെച്ചാണ് അദ്ദേഹം നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്. വിശുദ്ധമായ ജീവിതം കൊണ്ടും സുവിശേഷ തീക്ഷ്ണത കൊണ്ടും അനേകായിരങ്ങളെ പ്രകാശത്തിലേക്ക് നയിച്ച ഫുള്‍ട്ടന്‍ ജെ. ഷീന്‍റെ നാമകരണ നടപടികള്‍ക്ക് 2002-ല്‍ ആരംഭമായി. 2010-ല്‍ ജീവന്റെ അടയാളങ്ങളൊന്നും കാണിക്കാതെ മരിച്ച നിലയില്‍ കണ്ടെത്തിയ ജെയിംസ് എങ്ങ്സ്ട്രോം എന്ന കുട്ടി അത്ഭുതകരമായി ജീവിതത്തിലേക്ക് തിരികെ വന്നതാണ് ഷീനിനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തുവാന്‍ കാരണമായ അത്ഭുതം. ഫുള്‍ട്ടന്‍ ജെ ഷീനിന്റെ മാധ്യസ്ഥം അപേക്ഷിച്ച് പ്രാര്‍ത്ഥിച്ചതോടെയാണ് വൈദ്യശാസ്ത്രം മരിച്ചതായി പ്രഖ്യാപിച്ച കുട്ടി ജീവിതത്തിലേക്ക് തിരികെ വന്നതെന്ന് മാതാപിതാക്കള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച ടിവി വ്യക്തിത്വത്തിനുള്ള ‘എമ്മി’ അവാര്‍ഡ് രണ്ടു പ്രാവശ്യം ഷീന്‍ മെത്രാപ്പോലീത്തക്ക് ലഭിച്ചിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-02-10-10:40:37.jpg
Keywords: ഫുള്‍ട്ട
Content: 26181
Category: 1
Sub Category:
Heading: നൈജീരിയന്‍ ജനതയോട് പ്രാർത്ഥനാപൂർവ്വമായ സാമീപ്യം പ്രകടിപ്പിച്ച് ലെയോ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: രാജ്യത്തു അരങ്ങേറുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നൈജീരിയന്‍ ജനതയോട് പ്രാർത്ഥനാപൂർവ്വമായ സാമീപ്യം പ്രകടിപ്പിച്ച് ലെയോ പതിനാലാമൻ മാർപാപ്പ. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ലെയോ പതിനാലാമൻ മാർപാപ്പ രാജ്യത്തെ ജനം നേരിടുന്ന പ്രതിസന്ധിയില്‍ ദുഃഖവും പ്രാർത്ഥനാപൂർവ്വമായ സാമീപ്യവും പ്രകടിപ്പിച്ചത്. ഓരോ പൗരന്റെയും സംരക്ഷണം ഉറപ്പാക്കാൻ അധികാരികള്‍ ശ്രമിക്കണമെന്നു പാപ്പ ഭരണാധികാരികളോട് ആഹ്വാനം ചെയ്തു. നൈജീരിയയിലെ വിവിധ സമൂഹങ്ങൾക്കെതിരായ സമീപകാല ആക്രമണങ്ങളിൽ നിരവധി പേര്‍ക്ക് ജീവൻ നഷ്ടപ്പെട്ടതു ദുഃഖത്തോടും ആശങ്കയോടും കൂടിയാണ് അറിഞ്ഞതെന്നും അക്രമത്തിനും ഭീകരതയ്ക്കും ഇരയായ എല്ലാവരോടും പ്രാർത്ഥനാപൂർവ്വമായ സാമീപ്യം പ്രകടിപ്പിക്കുകയാണെന്നും ഫെബ്രുവരി 8ന് സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ നടന്ന ത്രികാല പ്രാർത്ഥനയ്ക്ക് ശേഷം നല്‍കിയ സന്ദേശത്തില്‍ പാപ്പ പറഞ്ഞു. കടൂണ, നൈജർ എന്നിവയുൾപ്പെടെ നിരവധി നൈജീരിയൻ സംസ്ഥാനങ്ങളിൽ സമീപ ദിവസങ്ങളിൽ സായുധ സംഘങ്ങൾ ആക്രമണങ്ങൾ നടത്തിയിരുന്നു. കൊലപാതകങ്ങൾ, തട്ടിക്കൊണ്ടുപോകലുകൾ, പോലീസ് സ്റ്റേഷനുകൾ കത്തിക്കൽ, പള്ളികൾക്കും രൂപതാ കേന്ദ്രങ്ങള്‍ക്കും നേരെയുള്ള ആക്രമണം, കത്തോലിക്ക സ്ഥാപനങ്ങള്‍ ക്ലിനിക്ക് നശിപ്പിക്കൽ എന്നീ നിരവധി ആക്രമണങ്ങളാണ് ഈ അടുത്ത നാളില്‍ അരങ്ങേറിയത്. കടുത്ത ആക്രമണങ്ങളെ തുടര്‍ന്നു നൈജീരിയയിലെ ജനങ്ങള്‍ വലിയ വെല്ലുവിളിയാണ് നേരിടുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-02-10-11:31:33.jpg
Keywords: നൈജീരിയ
Content: 26182
Category: 18
Sub Category:
Heading: സിബിസിഐയുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു
Content: ബംഗളൂരു: ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ)യുടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ ചുമതലയേറ്റു. ബംഗളൂരു സെന്റ്റ് ജോൺസ് നാഷ്ണൽ അക്കാദമി ഓഫ് മെഡിക്കൽ സയൻസസിൽ കഴിഞ്ഞ നാലിന് ആരംഭിച്ച 37-ാമത് ജനറൽ ബോഡി സമ്മേളനത്തിൻ്റെ സമാപനദിനമായ ഇന്നലെ നടന്ന ചടങ്ങിലാണു ഭാരവാഹികൾ ചുമതലയേറ്റത്. പ്രസിഡന്റായി ഹൈദരാബാദ് ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ. ആന്‍റണി പൂളയെയും ഒന്നാം വൈസ് പ്രസിഡന്റായി തിരുവല്ല ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസിനെയും രണ്ടാം വൈസ് പ്രസിഡന്റ്റായി കോട്ടയം ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ടിനെയും കഴിഞ്ഞദിവസം തെരഞ്ഞെടുത്തിരുന്നു. ഡൽഹി ആർച്ച് ബിഷപ്പ് ഡോ. അനിൽ കൂട്ടോ സെക്രട്ടറി ജനറലായും റവ. ഡോ. മാത്യു കോയിക്കൽ ഡെപ്യൂട്ടി സെക്രട്ടറി ജനറലായും തുടരും. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/India/India-2026-02-11-10:47:44.jpg
Keywords: സിബിസിഐ
Content: 26183
Category: 18
Sub Category:
Heading: മതപരിവർത്തന നിരോധന നിയമങ്ങൾ പിൻവലിക്കണമെന്ന് സിബിസിഐ
Content: ബംഗളൂരു: വിവിധ സംസ്ഥാനങ്ങൾ പാസാക്കിയ മതപരിവർത്തന നിരോധന നിയമങ്ങൾ പിൻവലിക്കണമെന്ന് ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ). ബംഗളൂരു സെൻ്റ് ജോൺസ് നാഷണൽ അക്കാഡമി ഓഫ് ഹെൽത്ത് സയൻസസില്‍ ഇന്നലെ സമാപിച്ച 37-ാമത് ജനറൽ ബോഡി സമ്മേളനമാണ് ഈ ആവശ്യം ഉന്നയിച്ചത്. നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന അടിസ്ഥാനരഹിത ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ നിരപരാധികളായ നിരവധി വ്യക്തികൾ തടവിലാക്കപ്പെടുകയാണെന്ന് സി‌ബി‌സി‌ഐ ചൂണ്ടിക്കാട്ടി. മതസ്വാതന്ത്ര്യത്തിനും സ്വകാര്യതയ്ക്കുള്ള അവകാശത്തിനും വിരുദ്ധമായ നിയമങ്ങൾ റദ്ദാക്കണം. ഭരണഘടനയുടെ ആർട്ടിക്കിൾ 25 എല്ലാ വ്യക്തികൾക്കും സ്വതന്ത്രമായി മതം ഉ ദ്ഘോഷിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം ഉറപ്പുനൽകുന്നു. ന്യൂനപക്ഷാവകാശങ്ങൾ നിഷേധിക്കുന്നതിൽ ആശങ്കയുണ്ട്. അത്തരം പ്രവൃത്തികൾ നമ്മുടെ സമൂഹത്തിന്റെ ജനാധിപത്യ ഘടനയെ ദുർബലപ്പെടുത്തുന്നതാണ്. ഒരു പൗരനും സമത്വത്തിൻ്റെയും സ്വാതന്ത്ര്യത്തിൻ്റെയും മൗലികാവകാ ശങ്ങൾ നിഷേധിക്കപ്പെടുന്നില്ലെന്ന് സർക്കാർ ഉറപ്പുവരുത്തണം. സമത്വത്തിനും നീതിക്കും വേണ്ടിയുള്ള നിരവധി അഭ്യർഥനകൾ ഉണ്ടായിരുന്നിട്ടും ദളിത് ക്രൈസ്‌തവരുടെ അവകാശങ്ങൾ നിഷേധിക്കുന്നത് പതിറ്റാണ്ടുകളായി ഒരു പരോക്ഷ വിവേചനമായി തുടരുന്നു. ദളിത് ക്രൈസ്‌തവർക്കും തുല്യനീതി ഉറപ്പാക്കാൻ സർക്കാർ തയാറാകണം. ഭരണഘടനാ മൂല്യങ്ങൾ കാത്തുസൂക്ഷിക്കാനും അഭിമാനബോധമുള്ള ഉത്തമപൗരന്മാരായി രാജ്യത്തിനുവേണ്ടി പ്രവ ർത്തിക്കാനും സഭാംഗങ്ങളോട് സിബിസിഐ ആഹ്വാനം ചെയ്‌തു. നമ്മുടെ സമ്പന്നമായ ആത്മീയ പൈതൃകത്തിൽ നിന്ന് ശക്തിയാർജിച്ച് നമ്മുടെ ക്രിസ്‌തീയ സ്വത്വത്തിൽ കൂടുതൽ ഉറച്ചുനിൽക്കാൻ നമുക്കു കഴിയണം. നമ്മുടെ വിശ്വാസം ചോദ്യം ചെയ്യപ്പെടുമ്പോഴും നമ്മുടെ ക്രിസ്‌തീയ ജീവിതരീതി ആക്രമിക്കപ്പെടുന്‌പോഴുമെല്ലാം ക്രിസ്തുവുമായുള്ള നമ്മുടെ ബന്ധം കൂടുതൽ ആഴത്തിലാക്കാനാകണം. യഥാർഥ ക്രിസ്‌തീയജീവിതം ഉത്തമ പൗരന്മാരാകാൻ പ്രചോദിപ്പിക്കുന്നു. സത്യം, കാരുണ്യം, ധാർമികത എന്നിവയാൽ നയിക്കപ്പെടുന്ന രാഷ്ട്രനിർമാണത്തിൽ എല്ലാ വിശ്വാസികളും സജീവമായി പങ്കെടുക്കണം. സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും കൂടുതൽ അവഗണിക്കപ്പെടുന്ന സമയ ത്തും എല്ലാ പൗരന്മാർക്കും നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ ഉറപ്പാക്കുന്ന ഭരണഘടനയിലാണു നമ്മുടെ വിശ്വാസമെന്നും സി‌ബി‌സി‌ഐ പ്രസ്താവിച്ചു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/India/India-2026-02-11-11:32:03.jpg
Keywords: സിബിസിഐ
Content: 26184
Category: 1
Sub Category:
Heading: 80 ജനറേറ്ററുകൾ, മരുന്നുകള്‍; ശീതകാല ദുരിതം പേറുന്ന യുക്രൈൻ ജനതയ്ക്ക് ലെയോ പാപ്പയുടെ കൈത്താങ്ങ്
Content: കീവ്: യുദ്ധവും ഊര്‍ജ്ജ പ്രതിസന്ധിയും മൂലം കൊടിയ തണുപ്പില്‍ ദുരിതമനുഭവിക്കുന്ന യുക്രൈനിലെ ജനങ്ങൾക്കായി സഹായവുമായി ലെയോ പാപ്പ. മാര്‍പാപ്പയുടെ ഉപവി പ്രവർത്തനങ്ങൾക്കായുള്ള കാര്യാലയം വഴി എൺപത് വൈദ്യുതി ജനറേറ്ററുകൾ രാജ്യത്തേക്ക് എത്തിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ റഷ്യയുടെ ബോംബാക്രമണത്തിൽ യുക്രൈനിലെ വിവിധ നഗരങ്ങളിൽ വൈദ്യുതിബന്ധം പാടെ നിലച്ചിരുന്നു. ഇതേ തുടര്‍ന്നു രാജ്യത്തെ ജനങ്ങള്‍ കടുത്ത ശൈത്യത്തില്‍ വലിയ ദുരിതമാണ് അനുഭവിച്ചുക്കൊണ്ടിരിന്നത്. ഈ പശ്ചാത്തലത്തിലാണ് വത്തിക്കാന്റെ സമയോചിത ഇടപെടലുണ്ടായിരിക്കുന്നത്. ഫെബ്രുവരി 3ന് ഉച്ചകഴിഞ്ഞ് നടന്ന ബോംബാക്രമണത്തിൽ താപവൈദ്യുത നിലയത്തിലെയും രണ്ട് സബ്‌സ്റ്റേഷനുകളിലെയും നിർണായക ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും, ഇതേ തുടര്‍ന്നു 853 ആൾത്താമസമുള്ള കെട്ടിടങ്ങൾ ഉൾപ്പെടെ 929 കെട്ടിടങ്ങളിൽ വൈദ്യുതി വിതരണം തടസപ്പെടുകയും ചെയ്തു. പിറ്റേന്നു ഫെബ്രുവരി നാലാം തീയതി നടന്ന പൊതുകൂടിക്കാഴ്ചയുടെ അവസരത്തിൽ യുക്രൈൻ ജനതയ്ക്കുവേണ്ടി പ്രാർത്ഥിക്കുന്നുവെന്ന് പാപ്പ പറഞ്ഞിരിന്നു. ഇറ്റലിയിലെ യുക്രേനിയൻ പള്ളിയായ റോമിലെ ഹാഗിയ സോഫിയ ബസിലിക്കയിൽ നിന്നാണ് വാഹനങ്ങൾ പുറപ്പെട്ടത്. രാത്രിയിലെ താപനില മൈനസ് 15 ഡിഗ്രി സെൽഷ്യസിൽ എത്തുമ്പോൾ പകൽ താപനില മൈനസ് 10 നും മൈനസ് 12 ഡിഗ്രി സെൽഷ്യസിനും ഇടയിലാണ്. ജനറേറ്ററുകൾക്കൊപ്പം, ആയിരക്കണക്കിന് മരുന്നുകളും പോഷക മരുന്നുകളും, ഉറങ്ങുവാൻ സഹായിക്കുന്ന മരുന്നുകളും യുക്രൈനിലേക്ക് അയച്ചിട്ടുണ്ട്. ആയിരക്കണക്കിന് ആൻറിബയോട്ടിക്കുകൾ, ആന്റി-ഇൻഫ്ലമേറ്ററികൾ, ആന്റിഹൈപ്പർടെൻസീവ് മരുന്നുകൾ, വിവിധ സാധനങ്ങൾ എന്നിവ നിറച്ച ഒരു ട്രക്കും ഏതാനും ദിവസങ്ങൾക്കുള്ളിൽ യുക്രൈനിലേക്ക് അയക്കുമെന്നു പാപ്പയുടെ ഉപവിപ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്ന കർദിനാൾ കോൺറാഡ് ക്രാജേവ്സ്കി പറഞ്ഞു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-02-11-12:49:31.jpg
Keywords: യുക്രൈ
Content: 26185
Category: 18
Sub Category:
Heading: സിസ്റ്റര്‍ ആൻ മരിയ SH നയിക്കുന്ന ഓണ്‍ലൈന്‍ രോഗശാന്തി ശുശ്രൂഷ ഇന്ന്
Content: ആഗോള കത്തോലിക്കാ തിരുസഭ ലോക രോഗി ദിനമായി ആചരിക്കുന്ന ലൂർദ്ദ് മാതാവിന്റെ തിരുനാൾ ദിനമായ ഇന്നു ബുധനാഴ്ച ഓണ്‍ലൈനില്‍ രോഗശാന്തി ശുശ്രൂഷ. എഫ്ഫാത്ത ഗ്ലോബൽ മിനിസ്ട്രി ZOOM-ലൂടെ ഒരുക്കുന്ന പ്രത്യേകമായ രോഗശാന്തി ശുശ്രൂഷയ്ക്കു പ്രമുഖ വചനപ്രഘോഷകയായ സിസ്റ്റര്‍ ആൻ മരിയ എസ് എച്ചും ബ്രദര്‍ ജോസഫ് മാത്യുവും നേതൃത്വം നല്‍കും.. ഈശോയുടെ വലിയ കരുണയാൽ അനേകം രോഗികൾ സൗഖ്യപ്പെടുന്ന ഈ ശുശ്രൂഷയിലേക്ക് എല്ലാവരെയും ഒരുപാട് സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു. ഇന്ത്യൻ സമയം രാത്രി 8.30 മുതൽ 10.30pm വരെയാണ് ശശ്രൂഷ നടത്തപ്പെടുന്നത്. ➤ #{green->none->b-> Join Zoom Meeting: ‍}# {{ https://us02web.zoom.us/j/7482567296?pwd=JoghMZL6xy58mIqWJQy33C2meF0Ki5.1 -> https://us02web.zoom.us/j/7482567296?pwd=JoghMZL6xy58mIqWJQy33C2meF0Ki5.1 }} Meeting ID: 748 256 7296 Passcode: 1010 (ഇന്ത്യൻ സമയം രാത്രി 8:20 മുതൽ സൂമിൽ ജോയിൻ ചെയ്യാവുന്നതാണ്. അതിനു സാധിക്കാത്തവർക്ക് യുട്യൂബ് ലൈവ് ഉണ്ടായിരിക്കുന്നതാണ്.) ➤ {{ Youtube LIVE Link: -> https://www.youtube.com/live/hgpTcgD9aa0?si=Ix_yDYo8WpNO1hMH }} ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/India/India-2026-02-11-13:14:49.jpg
Keywords: ശുശ്രൂഷ
Content: 26186
Category: 1
Sub Category:
Heading: അള്‍ജീരിയയിലെ ക്രൈസ്തവരുടെ ജീവിതം കേന്ദ്രമാക്കി ഡോക്യുമെന്ററി പുറത്തിറക്കി
Content: അള്‍ജിയേഴ്സ്: ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ അള്‍ജീരിയയിലെ ക്രൈസ്തവ വിശ്വാസത്തിലേക്ക് വെളിച്ചം വീശുന്ന പുതിയ ഡോക്യുമെന്ററി കത്തോലിക്ക മാധ്യമമായ ഇ‌ഡബ്ല്യു‌ടി‌എന്‍ പുറത്തിറക്കി. പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ കോൾം ഫ്ലിൻ നിർമ്മിച്ച "ക്രിസ്ത്യാനിറ്റി ഇൻ അൾജീരിയ: വാക്കിംഗ് എ ഫൈൻ ലൈൻ" എന്ന ഡോക്യുമെന്ററിയില്‍ രാജ്യത്തെ ജനത, സ്ഥലങ്ങൾ, ദൈനംദിന ജീവിത യാഥാർത്ഥ്യങ്ങൾ എന്നിവയിലൂടെയാണ് ക്രിസ്തീയ സമൂഹത്തിന്റെ ജീവിതക്കഥ പറയുന്നത്. രാജ്യത്തെ ക്രൈസ്തവരുടെ ആഴത്തിലുള്ള ചരിത്ര വേരുകൾ, മുസ്ലീം ഭൂരിപക്ഷ രാജ്യത്ത് ക്രൈസ്തവര്‍ നേരിടുന്ന വെല്ലുവിളികൾ, ക്രൈസ്തവരുടെ സ്ഥിരതയുള്ള വിശ്വാസ സാക്ഷ്യം എന്നിവയിലൂടെ ഡോക്യുമെന്ററി പുരോഗമിക്കുന്നു. ഭൂമിശാസ്ത്രപരമായ വ്യാപനത്താൽ അൾജീരിയയിലെ രൂപതകൾ നേരിടുന്ന വെല്ലുവിളികളും വിശ്വാസികൾക്കിടയിലെ സാംസ്കാരികവും ഭാഷാപരവുമായ വൈവിധ്യവും ക്രൈസ്തവര്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളും ഡോക്യുമെന്ററിയില്‍ പ്രമേയമാകുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജെറുസലേമിലേക്ക് പോകുന്ന യൂറോപ്യൻ തീർത്ഥാടകരുടെ പ്രാർത്ഥനാ സ്ഥലമായി നിർമ്മിച്ച സെന്റ് അഗസ്റ്റിൻ ബസിലിക്കയുടെ ഭംഗിയും ഇതിന്റെ വാസ്തുവിദ്യയും ഡോക്യുമെന്ററിയിലെ ദൃശ്യങ്ങളിലുണ്ട്. ജനസംഖ്യയുടെ ഏകദേശം 98% മുസ്ലീങ്ങൾ വരുന്ന ഒരു രാജ്യത്ത് ക്രൈസ്തവ സമൂഹത്തിന് ലഭ്യമായ ഗുണകളും വെല്ലുവിളികളും ഡോക്യുമെന്ററിയില്‍ പ്രമേയമാണ്. ക്രൈസ്തവര്‍ക്ക് നേരെയുള്ള പീഡനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇരുപതാം സ്ഥാനത്താണ് അള്‍ജീരിയ. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-02-11-14:43:30.jpg
Keywords: അള്‍ജീരി
Content: 26187
Category: 1
Sub Category:
Heading: ആഗോള രോഗീദിനത്തിന്റെ ഭാഗമായി പെറുവിൽ രോഗികളെ സന്ദർശിച്ച് പേപ്പല്‍ പ്രതിനിധി
Content: ലിമ: മുപ്പതിനാലാമത് ആഗോള രോഗീദിനത്തിന്റെ ഭാഗമായി പെറുവിലെ ചിക്ളായോ രൂപതയിൽ ലെയോ പാപ്പയുടെ പ്രതിനിധി സംഘം സന്ദര്‍ശനം നടത്തി. പാപ്പായുടെ പ്രതിനിധിയായി കർദിനാൾ മൈക്കൽ ചേർനി ഉള്‍പ്പെടെയുള്ള സംഘമാണ് എത്തിച്ചേർന്നിരിക്കുന്നത്. ദിനത്തിന്റെ ഭാഗമായി ചിക്ലായോയിലെ ആശുപത്രികളിലെ രോഗികളെ കർദിനാൾ സന്ദർശിച്ചു. ലെയോ പാപ്പ മുന്‍പ് രൂപതാധ്യക്ഷനായിരിന്ന രൂപതയാണ് പെറുവിലെ ചിക്ലായോ രൂപത. പെറുവിലെ അപ്പസ്തോലിക ന്യൂൺഷ്യോ, ലാറ്റിൻ അമേരിക്കയിലെയും കരീബിയനിലെയും മെത്രാന്മാർ, സഭാപ്രതിനിധികൾ വത്തിക്കാൻ പ്രതിനിധികൾ എന്നിവരും ആഘോഷത്തിൽ പങ്കെടുക്കുന്നുണ്ട്. പേപ്പല്‍ സംഘം ചിക്ലായോയിലെ നിരവധി ആശുപത്രികൾ സന്ദർശിക്കുകയും, പരിശുദ്ധ പിതാവിന്റെ സാന്നിധ്യം രോഗികളെ അറിയിക്കുകയും ചെയ്തു. കഷ്ടപ്പാടുകളെ കൃപയുടെ ഉറവിടമാക്കി മാറ്റിക്കൊണ്ട്, മനുഷ്യന്റെ ബലഹീനതകളിൽ ദൈവം അടുത്തുവരുകയാണെന്നു കര്‍ദ്ദിനാള്‍ പറഞ്ഞു. 2023 വരെ ലെയോ പാപ്പ (ബിഷപ്പ് റോബര്‍ട്ട് പ്രിവോസ്റ്റ്) അധ്യക്ഷനായ രൂപതയാണ് ചിക്ലായോ. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-02-11-15:34:28.jpg
Keywords: പെറു
Content: 26188
Category: 1
Sub Category:
Heading: കാരിത്താസ് കത്തോലിക്ക സംഘടനയ്ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിച്ച് ഇസ്രായേൽ
Content: ജെറുസലേം: കത്തോലിക്ക സഭയുടെ ഔദ്യോഗിക സന്നദ്ധ സംഘടനയായ കാരിത്താസിന് കൂടുതൽ പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിച്ച് ഇസ്രായേൽ. ഇസ്രായേൽ - പാലസ്തീന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ജെറുസലേമിലും ഗാസാ പ്രദേശങ്ങളിലും പ്രവർത്തിച്ചുവന്നിരുന്ന സന്നദ്ധ സഹായ സംഘടനകൾക്കും വിദേശികൾക്കും പ്രത്യേക നിബന്ധനകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്ന വിലക്കില്‍ നിന്നാണ് ജെറുസലേം കാരിത്താസ് സംഘടനയെ ഒഴിവാക്കിയത്. ഇതുസംബന്ധിച്ച വാർത്ത ഫെബ്രുവരി പത്താം തീയതി ജെറുസലേം കാരിത്താസ് സ്ഥിരീകരിച്ചു. തങ്ങളുടെ നൈയാമിക, ഭരണഘടനാപരമായ നില സംബന്ധിച്ച് ഇസ്രായേലി സർക്കാർ കൂടുതൽ കൃത്യത വരുത്തിയതായും കാരിത്താസ് സംഘടന അറിയിച്ചു. പുതിയ തീരുമാനങ്ങൾ പ്രകാരം ഇസ്രായേൽ സർക്കാർ സംഘടനകളോടും, വിദേശികളോടും ആവശ്യപ്പെട്ടിരുന്ന പുതുക്കിയ രജിസ്‌ട്രേഷൻ കാരിത്താസ് സംഘടനയ്ക്ക് ആവശ്യമുണ്ടാകില്ല. സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത കാരിത്താസ് ജെറുസലേം പിന്നിൽ പ്രവർത്തിച്ചവർക്ക് നന്ദി പറഞ്ഞു. ശക്തമായ മാനവിക പ്രതിസന്ധി നിലനിൽക്കുന്ന വിവിധയിടങ്ങളിൽ ബുദ്ധിമുട്ടനുഭവിക്കുന്ന ജനങ്ങൾക്ക് ആശ്വാസമേകാനുള്ള ഒരു വഴിയാണ് പുതിയ ഈ തീരുമാനം തുറക്കുന്നതെന്ന് സംഘടന പ്രസ്താവിച്ചു. സുരക്ഷാ കാരണങ്ങളാൽ നടപ്പിലാക്കിയ പുതിയതും വിവാദപരവുമായ രജിസ്ട്രേഷൻ സംവിധാനത്തിന് ആവശ്യമായ പെർമിറ്റുകൾ ഇല്ലായെന്ന കാരണം ഉന്നയിച്ചു ഗാസയിലും വെസ്റ്റ് ബാങ്കിലും പ്രവർത്തിക്കുന്ന മുപ്പതിലധികം സംഘടനകളെ തടയാൻ ജനുവരി ആദ്യ വാരത്തില്‍ ഇസ്രായേൽ സർക്കാർ ഉത്തരവിട്ടിരിന്നു. ഇസ്രായേലിന്റെ ആക്രമണത്തെത്തുടർന്ന് 80% ത്തിലധികം കെട്ടിടങ്ങളും നശിപ്പിക്കപ്പെട്ട ഗാസ മുനമ്പ് ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കീസ് ​​കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസാബല്ല സന്ദർശിച്ചതിന് തൊട്ടുപിന്നാലെയായിരിന്നു തീരുമാനം. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരിന്നു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-02-12-11:46:37.jpg
Keywords: ഇസ്രായേ, കാരിത്താ