category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading 80 ജനറേറ്ററുകൾ, മരുന്നുകള്‍; ശീതകാല ദുരിതം പേറുന്ന യുക്രൈൻ ജനതയ്ക്ക് ലെയോ പാപ്പയുടെ കൈത്താങ്ങ്
Contentകീവ്: യുദ്ധവും ഊര്‍ജ്ജ പ്രതിസന്ധിയും മൂലം കൊടിയ തണുപ്പില്‍ ദുരിതമനുഭവിക്കുന്ന യുക്രൈനിലെ ജനങ്ങൾക്കായി സഹായവുമായി ലെയോ പാപ്പ. മാര്‍പാപ്പയുടെ ഉപവി പ്രവർത്തനങ്ങൾക്കായുള്ള കാര്യാലയം വഴി എൺപത് വൈദ്യുതി ജനറേറ്ററുകൾ രാജ്യത്തേക്ക് എത്തിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ റഷ്യയുടെ ബോംബാക്രമണത്തിൽ യുക്രൈനിലെ വിവിധ നഗരങ്ങളിൽ വൈദ്യുതിബന്ധം പാടെ നിലച്ചിരുന്നു. ഇതേ തുടര്‍ന്നു രാജ്യത്തെ ജനങ്ങള്‍ കടുത്ത ശൈത്യത്തില്‍ വലിയ ദുരിതമാണ് അനുഭവിച്ചുക്കൊണ്ടിരിന്നത്. ഈ പശ്ചാത്തലത്തിലാണ് വത്തിക്കാന്റെ സമയോചിത ഇടപെടലുണ്ടായിരിക്കുന്നത്. ഫെബ്രുവരി 3ന് ഉച്ചകഴിഞ്ഞ് നടന്ന ബോംബാക്രമണത്തിൽ താപവൈദ്യുത നിലയത്തിലെയും രണ്ട് സബ്‌സ്റ്റേഷനുകളിലെയും നിർണായക ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും, ഇതേ തുടര്‍ന്നു 853 ആൾത്താമസമുള്ള കെട്ടിടങ്ങൾ ഉൾപ്പെടെ 929 കെട്ടിടങ്ങളിൽ വൈദ്യുതി വിതരണം തടസപ്പെടുകയും ചെയ്തു. പിറ്റേന്നു ഫെബ്രുവരി നാലാം തീയതി നടന്ന പൊതുകൂടിക്കാഴ്ചയുടെ അവസരത്തിൽ യുക്രൈൻ ജനതയ്ക്കുവേണ്ടി പ്രാർത്ഥിക്കുന്നുവെന്ന് പാപ്പ പറഞ്ഞിരിന്നു. ഇറ്റലിയിലെ യുക്രേനിയൻ പള്ളിയായ റോമിലെ ഹാഗിയ സോഫിയ ബസിലിക്കയിൽ നിന്നാണ് വാഹനങ്ങൾ പുറപ്പെട്ടത്. രാത്രിയിലെ താപനില മൈനസ് 15 ഡിഗ്രി സെൽഷ്യസിൽ എത്തുമ്പോൾ പകൽ താപനില മൈനസ് 10 നും മൈനസ് 12 ഡിഗ്രി സെൽഷ്യസിനും ഇടയിലാണ്. ജനറേറ്ററുകൾക്കൊപ്പം, ആയിരക്കണക്കിന് മരുന്നുകളും പോഷക മരുന്നുകളും, ഉറങ്ങുവാൻ സഹായിക്കുന്ന മരുന്നുകളും യുക്രൈനിലേക്ക് അയച്ചിട്ടുണ്ട്. ആയിരക്കണക്കിന് ആൻറിബയോട്ടിക്കുകൾ, ആന്റി-ഇൻഫ്ലമേറ്ററികൾ, ആന്റിഹൈപ്പർടെൻസീവ് മരുന്നുകൾ, വിവിധ സാധനങ്ങൾ എന്നിവ നിറച്ച ഒരു ട്രക്കും ഏതാനും ദിവസങ്ങൾക്കുള്ളിൽ യുക്രൈനിലേക്ക് അയക്കുമെന്നു പാപ്പയുടെ ഉപവിപ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്ന കർദിനാൾ കോൺറാഡ് ക്രാജേവ്സ്കി പറഞ്ഞു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2026-02-11 12:48:00
Keywordsയുക്രൈ
Created Date2026-02-11 12:49:31