| Content | അള്‍ജിയേഴ്സ്: ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ അള്‍ജീരിയയിലെ ക്രൈസ്തവ വിശ്വാസത്തിലേക്ക് വെളിച്ചം വീശുന്ന പുതിയ ഡോക്യുമെന്ററി കത്തോലിക്ക മാധ്യമമായ ഇഡബ്ല്യുടിഎന്‍ പുറത്തിറക്കി. പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ കോൾം ഫ്ലിൻ നിർമ്മിച്ച "ക്രിസ്ത്യാനിറ്റി ഇൻ അൾജീരിയ: വാക്കിംഗ് എ ഫൈൻ ലൈൻ" എന്ന ഡോക്യുമെന്ററിയില്‍ രാജ്യത്തെ ജനത, സ്ഥലങ്ങൾ, ദൈനംദിന ജീവിത യാഥാർത്ഥ്യങ്ങൾ എന്നിവയിലൂടെയാണ് ക്രിസ്തീയ സമൂഹത്തിന്റെ ജീവിതക്കഥ പറയുന്നത്.
രാജ്യത്തെ ക്രൈസ്തവരുടെ ആഴത്തിലുള്ള ചരിത്ര വേരുകൾ, മുസ്ലീം ഭൂരിപക്ഷ രാജ്യത്ത് ക്രൈസ്തവര്‍ നേരിടുന്ന വെല്ലുവിളികൾ, ക്രൈസ്തവരുടെ സ്ഥിരതയുള്ള വിശ്വാസ സാക്ഷ്യം എന്നിവയിലൂടെ ഡോക്യുമെന്ററി പുരോഗമിക്കുന്നു. ഭൂമിശാസ്ത്രപരമായ വ്യാപനത്താൽ അൾജീരിയയിലെ രൂപതകൾ നേരിടുന്ന വെല്ലുവിളികളും വിശ്വാസികൾക്കിടയിലെ സാംസ്കാരികവും ഭാഷാപരവുമായ വൈവിധ്യവും ക്രൈസ്തവര്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളും ഡോക്യുമെന്ററിയില്‍ പ്രമേയമാകുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജെറുസലേമിലേക്ക് പോകുന്ന യൂറോപ്യൻ തീർത്ഥാടകരുടെ പ്രാർത്ഥനാ സ്ഥലമായി നിർമ്മിച്ച സെന്റ് അഗസ്റ്റിൻ ബസിലിക്കയുടെ ഭംഗിയും ഇതിന്റെ വാസ്തുവിദ്യയും ഡോക്യുമെന്ററിയിലെ ദൃശ്യങ്ങളിലുണ്ട്. ജനസംഖ്യയുടെ ഏകദേശം 98% മുസ്ലീങ്ങൾ വരുന്ന ഒരു രാജ്യത്ത് ക്രൈസ്തവ സമൂഹത്തിന് ലഭ്യമായ ഗുണകളും വെല്ലുവിളികളും ഡോക്യുമെന്ററിയില്‍ പ്രമേയമാണ്. ക്രൈസ്തവര്‍ക്ക് നേരെയുള്ള പീഡനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇരുപതാം സ്ഥാനത്താണ് അള്‍ജീരിയ.
♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️
<iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe> |