Contents

Displaying 25671-25680 of 26059 results.
Content: 26129
Category: 18
Sub Category:
Heading: സാമൂഹ്യസുരക്ഷാ പെൻഷൻ; സർക്കാർ തീരുമാനം സ്വാഗതം ചെയ്ത് കേരള കോൺഫറൻസ് ഓഫ് മേജർ സുപ്പീരിയേഴ്‌സ്
Content: കോട്ടയം: മിഷ്ണറിമാർ, മത സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മന്ദിരങ്ങളിൽ താമസിക്കുന്ന സന്യാസിമാർ, വൈദികർ, കന്യാസ്ത്രീകൾ തുടങ്ങിയവർക്ക് സാമൂഹ്യ സുരക്ഷാ പെൻഷന് അർഹതയില്ലെന്നും ആരെങ്കിലും പെൻഷൻ കൈപ്പറ്റുന്നുവെങ്കിൽ അവരെ ഗുണഭോക്ത്യ പട്ടികയിൽ നിന്നും ഒഴിവാക്കണമെന്നും നിഷ്‌കർഷിച്ച അന്യായ ഉത്തരവുകൾ തിരുത്തിയ സർക്കാർ നടപടിയെ സ്വാഗതം ചെയ്‌ത്‌ കേരള കോൺഫറൻസ് ഓഫ് മേജർ സുപ്പീരിയേഴ്‌സ് പ്രസിഡന്റ് സിസ്റ്റർ ഡോ. ആർദ്ര എസ്ഐസി. പൗരന്മാർക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ വിതരണം ചെയ്യുമ്പോൾ ഒരു വിഭാഗത്തെ അവരുടെ മതത്തിൻ്റെയും ജീവിതാവ സ്ഥയുടെയും പേരിൽ ഒഴിവാക്കുന്ന സമീപനം ഭരണഘടനാവിരുദ്ധവും മൗലികാവകാശ ലംഘനവുമാണ്. ഇത്തരമൊരു പ്രഖ്യാപനം വന്നതിനു പിന്നാലെ ക്രൈസ്‌തവ സന്യസ്‌തർ അനർഹമായ ആനുകൂല്യങ്ങൾ കൈപറ്റുന്നു എന്നും സഭ കന്യാസ്ത്രീകളെ സംരക്ഷിക്കുന്നില്ല എന്നും ചിലർ വാദങ്ങൾ ഉയർത്തിയതായി ശ്രദ്ധയിൽപ്പെട്ടു. അത്തരം വ്യാജ ആരോപണങ്ങൾക്കുള്ള അവസരം ബോധപൂർവം സൃഷ്‌ടിക്കപ്പെട്ടിട്ടുണ്ടോ എന്നു പരിശോധിക്കേണ്ടതുണ്ട്. ക്രൈസ്തവ സന്യസ്‌തരെ മതപ്രവർത്തകർ മാത്രമായി ചിത്രീകരിക്കാൻ ചിലർ കാണിക്കുന്ന ഉത്സാഹം വസ്‌താവിരുദ്ധമാണെന്നും സാമൂഹിക, സാംസ്‌കാരിക, ആതുര വിദ്യാഭ്യാസ സേവനമേഖലകളിലെ സന്യസ്‌തരുടെ സംഭാവനകളെ അവഗണി ക്കാൻ ആർക്കും സാധിക്കില്ലെന്നും സിസ്റ്റർ ഡോ. ആർദ്ര കൂട്ടിച്ചേർത്തു.
Image: /content_image/India/India-2026-01-30-12:10:35.jpg
Keywords: കന്യാസ്ത്രീ
Content: 26130
Category: 1
Sub Category:
Heading: ജനത്തിന് വേണ്ടി ശബ്ദമുയര്‍ത്തുന്ന വൈദികരെ ലക്ഷ്യമിട്ട് ക്യൂബയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം
Content: ഹവാന: വൈദികരെയും സമാധാനപരമായി പ്രവര്‍ത്തിക്കുന്ന വിമതരെയും ലക്ഷ്യമിട്ട് ക്യൂബന്‍ ഭരണകൂടം. രാജ്യത്ത് ജീവിക്കാനുള്ള അവകാശം സംരക്ഷിക്കുന്നവരെ സമ്മർദ്ദം ചെലുത്താനും ശിക്ഷിക്കാനുമുള്ള രഹസ്യ നീക്കത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വൈദികരെയും ജനാധിപത്യത്തിന് വേണ്ടി നിലകൊള്ളുന്ന പ്രവര്‍ത്തകരെയും മണിക്കൂറുകളോളം ചോദ്യം ചെയ്തതായി കത്തോലിക്ക മാധ്യമമായ 'എ‌സി‌ഐ പ്രെന്‍സ' റിപ്പോര്‍ട്ട് ചെയ്യുന്നു. കാമഗുവേ അതിരൂപതയിലെ വൈദികരായ ഫാ. കാസ്റ്റർ അൽവാരെസ് ദേവേസ, ഫാ. ആൽബെർട്ടോ റെയ്‌സ് എന്നിവരെയാണ് ഒരു കാരണവുമില്ലാതെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരിക്കുന്നത്. ക്യൂബയിലെ യാഥാർത്ഥ്യം, സ്വാതന്ത്ര്യമില്ലായ്മ, ബാധിച്ചിരിക്കുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി എന്നിവയെക്കുറിച്ചു കൃത്യമായ വിവരങ്ങള്‍ പുറംലോകത്തെ അറിയിച്ച വൈദികരും ജനാധിപത്യ പ്രവര്‍ത്തകരുമാണ് അന്യായ വിചാരണയ്ക്കു ഇരയായിരിക്കുന്നത്. കാമഗുയിയിൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ നടത്തിയ കുർബാനയുടെ 28-ാം വാർഷികത്തോടനുബന്ധിച്ചായിരുന്നുവെന്ന് വൈദികരെ തടങ്കലിലാക്കി ചെയ്തത്. 2021 ജൂലൈ 11ന് നടന്ന ജനാധിപത്യ പ്രതിഷേധത്തിനിടെ തന്നെ മർദ്ദിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരിന്നുവെന്നും മാറ്റത്തിൽ വിശ്വസിക്കാൻ പ്രയാസമുള്ള വിധം വളരെയധികം കഷ്ടപ്പെട്ട ഒരു ജനതയാണ് ക്യൂബയിലുള്ളതെന്നും ഫാ. ആൽബെർട്ടോ റെയ്‌സ് പറയുന്നു. 1998-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമന്‍ നടത്തിയ ചരിത്രപരമായ ക്യൂബന്‍ സന്ദർശനത്തിന് കാല്‍ നൂറ്റാണ്ട് തികഞ്ഞ വേളയില്‍ 2023 ജൂണിൽ ഡയാസ്-കാനലും ഫ്രാൻസിസ് പാപ്പയും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരിന്നു. 2023- 2024 കാലയളവില്‍ സ്വാതന്ത്ര്യം ഹനിക്കപ്പെട്ട പതിനായിരത്തിലധികം പേരെ മോചിപ്പിക്കാൻ ഈ കൂടിക്കാഴ്ച കാരണമായിട്ടുണ്ടെകിലും ഇന്നു സ്ഥിതി വീണ്ടും മാറിയിരിക്കുകയാണ്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-01-30-12:53:22.jpg
Keywords: ക്യൂബ
Content: 26131
Category: 1
Sub Category:
Heading: പാക്കിസ്ഥാനില്‍ 13 വയസ്സുള്ള ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ഇസ്ലാമിലേക്ക് മതം മാറ്റി വിവാഹം ചെയ്തു
Content: ലാഹോര്‍: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ സഹിവാൾ ജില്ലയിൽ 13 വയസ്സുള്ള ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് ഇസ്ലാമിലേക്ക് മതം മാറ്റി മുസ്ലീം പുരുഷനെ വിവാഹം കഴിപ്പിച്ചതായി വെളിപ്പെടുത്തല്‍. പാക്കിസ്ഥാനിലെ പ്രമുഖ മനുഷ്യാവകാശ സംഘടനയായ വോയ്‌സ് ഓഫ് പാകിസ്ഥാൻ മൈനോറിറ്റി (VOPM) ആണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. രാജ്യത്തെ കുട്ടികളുടെ അവകാശങ്ങളുടെയും മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങളുടെയും ഗുരുതരമായ ലംഘനമാണിതെന്ന് സംഘടന ചൂണ്ടിക്കാട്ടി. ആറാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ മുസ്ലീം സമുദായത്തിൽ നിന്നുള്ള അലി ഹൈദർ എന്നയാളാണ് തട്ടിക്കൊണ്ടുപോയതെന്നു സംഘടന പറയുന്നു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ തട്ടിക്കൊണ്ടുപോയ ആള്‍ പെണ്‍കുട്ടിയെ ഇസ്ലാമിലേക്ക് മതം മാറ്റി വിവാഹത്തിൽ ഏർപ്പെടാൻ നിർബന്ധിതയാക്കുകയായിരിന്നുവെന്ന് വ്യക്തമായി. പ്രായപൂർത്തിയാകാത്ത ഒരാൾക്ക് നിയമപരമായോ ധാർമ്മികമായോ സമ്മതം നൽകാൻ കഴിയില്ലെങ്കിലും ഇത് അവഗണിച്ചാണ് നിര്‍ബന്ധിത മതമാറ്റവും വിവാഹവും നടന്നിരിക്കുന്നത്. ദുർബലമായ സാമൂഹിക സാമ്പത്തിക സ്ഥിതിയിൽ കഴിയുന്ന പെൺകുട്ടിയുടെ കുടുംബത്തെ നിശബ്ദരാക്കാനും നിയമനടപടികൾ നിരുത്സാഹപ്പെടുത്താനും ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും സംഘടന പറയുന്നു. അതേസമയം പെണ്‍കുട്ടിയെ പ്രതി രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി പാര്‍പ്പിച്ചെന്നാണ് വിവരം. അന്വേഷണത്തില്‍ പുരോഗതിയില്ലാത്തതിനെ സംഘടന പ്രതിനിധികൾ അപലപിച്ചു. അസമത്വം നിലനിൽക്കുകയും കുറ്റവാളികൾക്കു ശിക്ഷാനടപടികളില്ലാതെ പോകുകയും ചെയ്യുന്ന സ്ഥലത്തു നിർബന്ധിത മതപരിവർത്തനങ്ങളും ബാല വിവാഹങ്ങളും വളരുമെന്ന് 'വോയ്‌സ് ഓഫ് പാകിസ്ഥാൻ മൈനോറിറ്റി' മുന്നറിയിപ്പ് നല്‍കി. ന്യൂനപക്ഷമായ ക്രൈസ്തവ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ഇസ്ലാം മതത്തിലേക്ക് നിര്‍ബന്ധപൂര്‍വ്വം പരിവര്‍ത്തനം ചെയ്തുള്ള വിവാഹം പാക്കിസ്ഥാനില്‍ ഇപ്പോള്‍ വ്യാപകമായി മാറിയിരിക്കുകയാണ്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-01-30-15:16:34.jpg
Keywords: പാക്ക
Content: 26132
Category: 1
Sub Category:
Heading: കോംഗോയില്‍ കത്തോലിക്ക വൈദികനെ ക്രൂരമായി ആക്രമിച്ച ശേഷം വഴിയില്‍ ഉപേക്ഷിച്ചു
Content: കിന്‍ഷാസ: ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ കത്തോലിക്ക വൈദികനെ ക്രൂരമായി ആക്രമിച്ച ശേഷം വഴിയില്‍ ഉപേക്ഷിച്ചു. എംബുജിമായി രൂപതയിലെ ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരി ഇടവക വികാരി ഫാ. ജീൻ-റിച്ചാർഡ് ഇലുങ്കയെയാണ് സായുധധാരികള്‍ ആക്രമിച്ചു അവശനാക്കി വഴിയില്‍ ഉപേക്ഷിച്ചത്. ജനുവരി 24ന് തന്റെ ഇടവക പള്ളിയുടെ നിർമ്മാണത്തിനായി സംഭാവന ശേഖരിക്കാൻ വൈദികന്‍ പോയപ്പോഴാണ് ബെന എംബുയി - കലംബായ് ഹൈവേയിൽ ആക്രമണം നടന്നത്. മോട്ടോർ സൈക്കിൾ, പേഴ്സണൽ ബാഗ്, മൊബൈൽ ഫോൺ, പണം എന്നിവ കൊള്ളയടിച്ച അക്രമികള്‍ വൈദികനെ ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കിയ ശേഷമാണ് കടന്നുകളഞ്ഞത്. അവശനിലയില്‍ വൈദികനെ കണ്ടെത്തിയ നാട്ടുകാർ ആദ്യം കബിംബയിലെ സെന്റ് ആൽബർട്ട് ഇടവകയിലേക്കും പിന്നീട് അടിയന്തര വൈദ്യസഹായം ലഭിക്കുന്നതിനായി എംബുജിമായിയിലെ ആശുപത്രിയിലേക്കും മാറ്റി. അദ്ദേഹത്തിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. നീതി നടപ്പാക്കപ്പെടണമെന്നും ഭരണാധികാരികള്‍ വിഷയത്തില്‍ ഇടപെടല്‍ നടത്തണമെന്നും രൂപതാനേതൃത്വം ആവശ്യപ്പെട്ടു. മനുഷ്യന്‍റെ ദുർബലതകൾക്കിടയിലും, വൈദികര്‍ ദൈവത്തിന്റെ ദാസന്മാരായി തുടരുകയാണെന്നും അവരുടെ ജീവിതവും അന്തസ്സും ബഹുമാനിക്കപ്പെടണമെന്നും രൂപത പ്രസ്താവിച്ചു. ഫാ. ഇലുങ്കയ്ക്കും ലോകമെമ്പാടുമുള്ള അക്രമത്തിന് ഇരയായ എല്ലാ വൈദികര്‍ക്കും വേണ്ടി പ്രാർത്ഥനകൾ നടത്താൻ സഭാനേതൃത്വം ആഹ്വാനം ചെയ്തു. അക്രമത്തെ അപലപിച്ച് കസായി ഓറിയന്റൽ ഗവർണർ ജീൻ-പോൾ എംബ്‌വെബ്‌വ കപോ ഉള്‍പ്പെടെയുള്ളവരും രംഗത്ത് വന്നിട്ടുണ്ട്. അതേസമയം നോർത്ത് കിവു, ഇറ്റൂരി തുടങ്ങിയ കിഴക്കൻ പ്രദേശങ്ങളിൽ കഴിയുന്ന ക്രൈസ്തവര്‍ - ഇസ്ലാമിക് സ്റ്റേറ്റ്സ് ബന്ധമുള്ള എഡിഎഫ് തീവ്രവാദികൾ ഉൾപ്പെടെയുള്ള സായുധ സംഘങ്ങളിൽ നിന്ന് മാരകമായ ആക്രമണവും ഭീഷണിയും നേരിടുന്നുണ്ട്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-01-30-16:20:11.jpg
Keywords: കോംഗോ
Content: 26133
Category: 1
Sub Category:
Heading: കന്ധമാലിലെ ക്രൈസ്തവ വിരുദ്ധ കലാപത്തിന് ഇരകളായ 4 പേര്‍ തിരുപ്പട്ടം സ്വീകരിച്ചു
Content: കന്ധമാല്‍: ക്രൈസ്തവരെ ലക്ഷ്യംവെച്ചു അരങ്ങേറിയ കൂട്ടക്കൊലയ്ക്കു വേദിയായ ഒഡീഷയിലെ കന്ധമാലില്‍ വീണ്ടും പൗരോഹിത്യ വസന്തം. കന്ധമാല്‍ ജില്ലയിലെ ഗോദാപൂരിലെ സെന്റ് ജോസഫ്‌സ് ഇടവകയില്‍ ജനുവരി 28നു നടന്ന തിരുക്കര്‍മ്മങ്ങളുടെ മദ്ധ്യേ 4 ഡീക്കന്മാരാണ് തിരുപ്പട്ടം സ്വീകരിച്ചത്. ഫാ. സുഗ്രിബ് ബാലിയാർസിംഗ്, ഫാ. ജോർജ് ബദ്‌സെത്ത്, ഫാ. സരാജ് നായക്, ഫാ. മദൻ ബാലിയാർസിംഗ് എന്നിവരാണ് വൈദികരും കന്യാസ്ത്രീകളും ഉൾപ്പെടെ മൂവായിരത്തോളം കത്തോലിക്ക വിശ്വാസികളെ സാക്ഷിയാക്കി വൈദിക നിയോഗത്തിലേക്ക് ഉയര്‍ത്തപ്പെട്ടത്. വർഷങ്ങൾക്കുമുമ്പ് കന്ധമാലില്‍ കൊടിയ ക്രൈസ്തവ പീഡനം അരങ്ങേറിയ സമയത്തു വളർന്നു വന്നവരാണ് ഇപ്പോള്‍ തിരുപ്പട്ടം സ്വീകരിച്ചിരിക്കുന്നത്. ക്രൈസ്തവ വിരുദ്ധ കലാപത്തെ തുടര്‍ന്നു കുടുംബവും ക്രൈസ്തവ സമൂഹങ്ങളും കഷ്ടപ്പെടുന്നതിന് സാക്ഷികളായവരാണ് ഇവര്‍. വീടുകള്‍ ഉപേക്ഷിച്ച് വനങ്ങളിൽ ഒളിക്കാൻ ഇവര്‍ നിർബന്ധിതരായിരിന്നു. ജീവിതത്തിൽ വെറുപ്പും ക്ഷമയും കണ്ടതാണ് ഒരു വൈദികനാകാനുള്ള തീരുമാനത്തില്‍ എത്താന്‍ സഹായിച്ചതെന്ന് ഫാ. സുഗ്രിബ് ബാലിയാർസിങ് പറഞ്ഞു. കട്ടക്ക്-ഭുവനേശ്വറിന്റെ പുതിയ സഹായ മെത്രാനും കന്ധമാല്‍ സ്വദേശിയുമായ ബിഷപ്പ് രബീന്ദ്ര റാണസിങ് തിരുപ്പട്ട ശുശ്രൂഷകളില്‍ മുഖ്യകാര്‍മ്മികനായി. കഠിനമോ അപകടകരമോ ആണെങ്കിൽ പോലും മറ്റുള്ളവരെ സേവിക്കാനാണ് ദൈവം ഇവരെ തിരഞ്ഞെടുത്തിരിക്കുന്നതെന്ന് അദ്ദേഹം വചനസന്ദേശത്തില്‍ പറഞ്ഞു. 2008 ഓഗസ്റ്റ് 23 ജന്മാഷ്ഠമി ദിവസം 81 വയസുണ്ടായിരുന്ന ലക്ഷ്മണാനന്ദ സ്വാമിയെ കൊലപ്പെടുത്തിയെന്ന ആരോപണം ഉന്നയിച്ചാണ് തീവ്ര ഹിന്ദുത്വവാദികൾ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. രണ്ടുദിവസമാണ് ക്രൈസ്തവർക്കെതിരെ പ്രതികാരം ചെയ്യണം എന്ന് മുദ്രാവാക്യം മുഴക്കി സ്വാമി ലക്ഷ്മണാനന്ദയുടെ മൃതശരീരവുമായി കന്ധമാലിലെ തെരുവിലൂടെ അവർ നടന്നു നീങ്ങിയത്. ക്രൈസ്തവരെ ശത്രുക്കളായി കാണാനുള്ള വർഗ്ഗീയ മാർഗ്ഗമായി ഇതിനെ അവതരിപ്പിക്കുകയായിരിന്നു. അവിടെ ഇനിയും ജീവിക്കണമെന്നുണ്ടെങ്കിൽ മതം മാറണമെന്ന് ഹിന്ദുത്വവാദികൾ ക്രൈസ്തവരോട് ആവശ്യപ്പെട്ടെങ്കിലും ക്രൈസ്തവർ ഇതിന് വിസമ്മതിച്ചു. ഇതിന് പിന്നാലെ നിരവധിപേർ ദാരുണ മരണത്തിന് ഇരയായി. നൂറിലധികം ക്രൈസ്തവരാണ് രക്തസാക്ഷിത്വം പുൽകിയത്. ആയിരക്കണക്കിന് ആളുകൾ കാടുകളിൽ ഓടി ഒളിച്ചു. 6000 വീടുകളും, 300 ദേവാലയങ്ങളും അക്രമ സംഭവങ്ങളിൽ നശിച്ചു. 56,000 ആളുകളാണ് ഭവനരഹിതരായി മാറിയത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-01-30-18:17:13.jpg
Keywords: കന്ധമാ
Content: 26134
Category: 1
Sub Category:
Heading: താൻ മെത്രാനായി സേവനമനുഷ്ഠിച്ച പെറുവിൽ നിന്നുമെത്തിയ മെത്രാന്‍മാര്‍ക്ക് ലെയോ പാപ്പയുടെ വിരുന്ന്
Content: വത്തിക്കാന്‍ സിറ്റി: താൻ മെത്രാനായി സേവനമനുഷ്ഠിച്ച പെറുവിൽ നിന്നും, അഡ് ലിമിന സന്ദർശനത്തിനായി വത്തിക്കാനിൽ എത്തിയ മെത്രാന്മാർക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് ലെയോ പതിനാലാമൻ പാപ്പ. ജനുവരി ഇരുപത്തിയൊമ്പതാം തീയതിയാണ് പെറുവിലെ സഭയുടെ അജപാലന ദൗത്യത്തെ ശക്തിപ്പെടുത്തുന്ന അടുപ്പത്തിന്റെയും കൂട്ടായ്മയുടെയും ഭാഗമായിട്ടാണ് ലെയോ പതിനാലാമൻ പാപ്പ, വത്തിക്കാനിൽ എത്തിയ മെത്രാന്മാർക്കൊപ്പം ഉച്ചവിരുന്ന് പങ്കിട്ടത്. സാഹോദര്യ ഉച്ചഭക്ഷണം എന്നാണ്, പെറുവിലെ മെത്രാൻ സമിതി സന്ദർശനത്തെ വിശേഷിപ്പിച്ചത്. രാജ്യത്തെ 46 മെത്രാന്മാരാണ് സന്ദർശനത്തിനായി വത്തിക്കാനിൽ എത്തിയിരിക്കുന്നത്. പെറുവിൽ ഇരുപത് വർഷത്തിലേറെ മിഷ്ണറിയായും പിന്നീട് ചിക്ലായോ രൂപതയുടെ മെത്രാനുമായി സേവനം ചെയ്ത വ്യക്തിയാണ് റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് എന്ന ലെയോ പാപ്പ. പെറുവിന്റെ സമാധാനത്തിനും ഭാവിക്കും വേണ്ടി പ്രാർത്ഥിക്കാനാണ് ഇവിടെ വന്നിരിക്കുന്നതെന്നും ഈ സന്ദർശനം തങ്ങളെ ശക്തിപ്പെടുത്തുകയും മികച്ച രീതിയിൽ സേവിക്കാൻ പ്രോത്സാഹനം നല്‍കുകയും ചെയ്യുമെന്നും പെറുവിയൻ മെത്രാൻ സമിതിയുടെ പ്രസിഡന്റ് മോൺ. കാർലോസ് ഗാർസിയ കമദേർ പ്രതീക്ഷ പ്രകടിപ്പിച്ചു. മെത്രാൻ സമിതി സംഭാവന ചെയ്യുന്ന, കന്യകാമറിയത്തിന്റെ ഒരു മൊസൈക്കു ചിത്രവും ലിമയിലെ വിശുദ്ധ റോസിന്റെ ഒരു ചിത്രവും, ഇന്നു ജനുവരി 31 ശനിയാഴ്ച വത്തിക്കാൻ ഉദ്യാനത്തിൽ പ്രതിഷ്ഠിക്കുന്നുണ്ട്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-01-30-23:43:27.jpg
Keywords: ലെയോ
Content: 26135
Category: 1
Sub Category:
Heading: പ്രാർത്ഥന സുവിശേഷവത്ക്കരണത്തിന്റെ അവിഭാജ്യ ഘടകം: ലെയോ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: പ്രാർത്ഥന ക്രിസ്തുവിന്റെ ശരീരത്തിന്റെ സുവിശേഷ വേലയ്ക്ക് ബാഹ്യമല്ല, മറിച്ച് അതിന്റെ അവിഭാജ്യ ഘടകമാണെന്നു ലെയോ പാപ്പ. തൊണ്ണൂറിലധികം രാജ്യങ്ങളിൽ, 22 ദശലക്ഷത്തിലധികം ആളുകളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പാപ്പായുടെ ആഗോള പ്രാർത്ഥന ശൃംഖലയുടെ നേതൃനിരയിൽ പ്രവർത്തിക്കുന്നവർക്കും, അംഗങ്ങൾക്കും ഇന്നലെ ജനുവരി മുപ്പതാം തീയതി, അനുവദിച്ച സ്വകാര്യ കൂടിക്കാഴ്ചയ്ക്കിടെ നല്‍കിയ സന്ദേശത്തിലാണ് പാപ്പയുടെ പരാമര്‍ശം. ലോകത്തിന്റെ മുഴുവൻ ആവശ്യങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുവാൻ അടുത്ത തലമുറയിലേക്ക് യുവജനങ്ങളെ തയ്യാറാക്കേണ്ടതിന്റെ ആവശ്യകതയും പാപ്പ ചൂണ്ടിക്കാട്ടി. ഓരോ മാസവും, ശ്രദ്ധാപൂർവ്വമായ വിചിന്തനത്തിനുശേഷം, താനും തന്റെ മുൻഗാമികളും, മനുഷ്യരാശി നേരിടുന്ന വെല്ലുവിളികളെയും സഭയുടെ ജീവിതത്തെയും ദൗത്യത്തെയും സ്പർശിക്കുന്ന വിവിധ നിയോഗങ്ങൾ സമർപ്പിക്കുമ്പോൾ, ആഗോള പ്രാർത്ഥന ശൃംഖലയുടെ ദശലക്ഷക്കണക്കിന് ആളുകളിലേക്ക് അവ എത്തിക്കുവാനുള്ള പരിശ്രമങ്ങൾക്കും, ദൈവസന്നിധിയിൽ അവർ അർപ്പിക്കുന്ന പ്രാർത്ഥനകൾക്കും, താൻ ഏറെ കൃതജ്ഞതയുള്ളവനാണെന്നും പാപ്പ പറഞ്ഞു. പ്രാർത്ഥന ക്രിസ്തുവിന്റെ ശരീരത്തിന്റെ സുവിശേഷ വേലയ്ക്ക് ബാഹ്യമല്ല, മറിച്ച് അതിന്റെ അവിഭാജ്യ ഘടകമാണെന്നും പരിശുദ്ധ പിതാവ് ആവര്‍ത്തിച്ചു. യേശുവിന്റെ ഹൃദയത്തിൽ വേരൂന്നിയ പ്രാർത്ഥനാശൃംഖലയുടെ ആത്മീയത, കർത്താവിനെ കൂടുതൽ അടുത്തറിയാനും ആവശ്യമുള്ളവർക്ക് പ്രാർത്ഥനാപൂർവ്വമായ പിന്തുണ നൽകുമ്പോൾ, കൂടുതൽ അനുകമ്പയും സഹാനുഭൂതിയും പുലർത്താനും ഏറെ സഹായിക്കുന്നുവെന്നു പാപ്പ പറഞ്ഞു. വൈവിധ്യമാർന്ന സംസ്കാരങ്ങൾ, ഭാഷകൾ, ആത്മീയ വരങ്ങൾ എന്നിവയെ സംയോജിപ്പിച്ച് ശൃംഖലയിൽ കൂടുതൽ പങ്കാളിത്തം വളർത്താൻ പാപ്പ ഏവരെയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
Image: /content_image/News/News-2026-01-30-23:51:22.jpg
Keywords: പാപ്പ
Content: 26136
Category: 18
Sub Category:
Heading: ദൈവദാസൻ ജോസഫ് പഞ്ഞിക്കാരന്റെ ധന്യൻ പദവിയില്‍ കൃതജ്ഞതയോടെ കോതമംഗലം രൂപത
Content: കോതമംഗലം: ദൈവദാസൻ ജോസഫ് പഞ്ഞിക്കാരനച്ചൻ്റെ ധന്യപദവിയില്‍ കൃതജ്ഞതയോടെ കോതമംഗലം രൂപതയും എംഎസ്ജെ സന്യാസിനീ സഭയും പൊതുസമൂഹവും. എംഎസ്ജെ സന്യാസിനീ സമൂഹത്തിൻ്റെ സ്ഥാപകപിതാവ് ദൈവദാസൻ ജോസഫ് പഞ്ഞിക്കാരനച്ചനെ ധന്യൻ പദവിയിലേക്ക് ഉയർത്തിയതിൻ്റെ കോതമംഗലം രൂപതാതല ആഘോഷങ്ങളുടെ ഭാഗമായി നടന്ന കൃതജ്ഞതാബലി ഭക്തിസാന്ദ്രമായിരുന്നു. കോതമംഗലം സെന്റ്റ് ജോർജ് കത്തീഡ്രലിൽ നടന്ന കൃതജ്ഞതാബലിയിൽ ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ മുഖ്യ കാർമികത്വം വഹിച്ചു. മുൻ ബിഷപ്പ് മാർ ജോർജ് പുന്നക്കോട്ടിൽ, ഇടുക്കി ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേൽ, വികാരി ജനറാൾമാരായ മോൺ. പയസ് മലേക്കണ്ടത്തിൽ, മോൺ. വിൻസൻ്റ് നെടുങ്ങാട്ട് എന്നിവരും വിവിധ രൂപതകളിൽ നിന്നും സന്യാസ സമൂഹങ്ങളില്‍ നിന്നുമായി എത്തിയ നൂറോളം വൈദികരും സഹകാർമികരായിരുന്നു. തുടർന്ന് കത്തീഡ്രലിലെ മാർ മാത്യൂസ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു‌. മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. സമുദായ ശക്തീകരണ വർഷം ഉദ്ഘാടനം മാർ ജോർജ് പുന്നക്കോട്ടിൽ നിർവഹിച്ചു. ഡീൻ കുര്യാക്കോസ് എംപി, ആൻ്റണി ജോൺ എംഎൽഎ, സിഎംഐ മൂവാറ്റുപുഴ കാർമൽ പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ റവ.ഡോ. മാത്യു മഞ്ഞക്കുന്നേൽ, എസ്എബിഎസ് വികാർ പ്രൊവിൻഷ്യൽ സിസ്റ്റർ ഡോ. തെരേസ നടുപ്പടവിൽ, കോതമംഗ ലം മുനിസിപ്പൽ ചെയർപേഴ്‌സൺ ഭാനുമതി രാജു, വൈസ് ചെയർമാൻ പ്രിൻസ് വർക്കി, ധന്യൻ്റെ കുടുംബ പ്രതിനിധി ജോവാ ക്കിം ജേക്കബ് പഞ്ഞിക്കാരൻ എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2026-02-01-07:43:20.jpg
Keywords: കോതമംഗലം
Content: 26137
Category: 18
Sub Category:
Heading: ധീരോചിതമായ സുകൃതജീവിതം നയിച്ച ധന്യാത്മാവാണ് ജോസഫ് പഞ്ഞിക്കാരനച്ചന്‍: മാർ ജോർജ് പുന്നക്കോട്ടിൽ
Content: കോതമംഗലം: ധീരോചിതമായ സുകൃതജീവിതം നയിച്ച ധന്യാത്മാവാണ് ജോസഫ് പഞ്ഞിക്കാരനച്ചനെന്ന് ബിഷപ്പ് മാർ ജോർജ് പുന്നക്കോട്ടിൽ. കോതമംഗലം കത്തീഡ്രലിൽ നടന്ന കൃതജ്ഞതാ ബലിയിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. സ്വന്തം ജീവിതപ്രവർത്തനങ്ങളിലൂടെ ക്രിസ്‌തുവിൻ്റെ ചൈതന്യം പകർന്നുകൊടുക്കണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവിതാഭിലാഷം. അതുകൊണ്ടാണ് അവഗണിക്കപ്പെട്ടവരോട് അലിവോടെ പെരുമാറുകയും വിശ്വാസികളുടെ വേദനയിൽ പങ്കു ചേരുകയും ചെയ്തത്. കോതമംഗലം പ്രദേശത്ത് ആ കാലഘട്ടത്തിൽ ആതുരശുശ്രൂഷാ സൗകര്യങ്ങൾ ലഭ്യമല്ലാതിരിക്കെ സാധാരണക്കാരുടെ ദുരിതം മനസിലാക്കി തനിക്ക് കുടുംബത്തിൽനിന്നു കിട്ടിയ സ്വത്ത് വിറ്റ് ആതുരസേവനത്തിനായി തങ്കളത്ത് ധർമഗിരി എന്നപേരിൽ ആശുപത്രി സ്ഥാപിച്ചു.അത് ആതുര ശുശ്രൂഷാരംഗത്ത് സീറോമലബാർ സഭയുടെ വലിയൊരു മുന്നേറ്റത്തിന് വഴിയൊരുക്കി. മനുഷ്യന്റെ വേദനകളി ൽ അങ്ങനെ പങ്കുചേർന്നപ്പോൾ പഞ്ഞിക്കാരനച്ചൻ ഒരു ദൈവസ്നേഹിയായി മാറി. ഈ ജീവിതവിശുദ്ധി സഭ അംഗീകരിക്കുന്നു. അതിന്റെ അടയാളമാണു ധന്യപദവിയെന്നും മാർ പുന്നക്കോട്ടിൽ പറഞ്ഞു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/India/India-2026-02-01-07:53:26.jpg
Keywords: പുന്നക്കോ
Content: 26138
Category: 1
Sub Category:
Heading: വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ ആത്മീയതയിലൂടെ ഈശോയിലേക്ക് അടുക്കാന്‍ 'ഫ്രാൻസിസ്കൻ മെസ്സഞ്ചർ' നാളെ മുതല്‍
Content: രണ്ടാം ക്രിസ്തു എന്ന് വിളിക്കപ്പെടുവാൻ യോഗ്യത നേടിയ വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ ആത്മീയതയിലൂടെ ഈശോയിലേക്ക് അടുക്കുവാന്‍ സഹായിക്കുന്ന 'ഫ്രാൻസിസ്കൻ മെസ്സഞ്ചർ' നാളെ മുതല്‍. വി. ഫ്രാൻസിസ്സിനെ പോലെ ക്രിസ്തുവിലേക്ക് രൂപാന്തരപ്പെടുവാൻ 333 ദിവസം നീളുന്ന ഓണ്‍ലൈന്‍ ശുശ്രൂഷ ഫാ. സോമി അബ്രഹാം OFM Cap നയിക്കും. നാളെ 2026 ഫെബ്രുവരി 2 മുതൽ 2027 ജനുവരി 10 വരെയാണ് നടക്കുക. ആത്മീയ ജീവിതം മെച്ചപ്പെടുത്താനുള്ള സുവർണ്ണാവസരമായി ലെയോ പതിനാലാമൻ മാർപാപ്പ പ്രഖ്യാപിച്ച വിശുദ്ധ ഫ്രാൻസിസിന്റെ വർഷത്തിന്റെ ഈ ദിനങ്ങളില്‍ വിശുദ്ധന്റെ ജീവിതവും അനുഭവവും അറിയുവാൻ അനുഗമിക്കുവാനും ബൈബിളിന്റെ സരളവും ഹൃദയവുമായ വ്യാഖ്യാനം അനുഭവിക്കാനും ഈശോ ആഗ്രഹിക്കുന്ന സ്നേഹത്തിന്റെ പൂർണ്ണതയിലേക്ക് വളരുവാനും സഹായിക്കുന്ന വിധത്തിലാണ് ശുശ്രൂഷ ഒരുക്കുന്നത്. യുട്യൂബ്, വാട്സാപ്പ്, ഇൻസ്റ്റാഗ്രാം ചാനലുകളിലൂടെ ഈ യാത്രയെ അനുഗമിക്കാന്‍ ഏവരെയും സ്വാഗതം ചെയ്യുകയാണെന്ന് ഫാ. സോമി അബ്രഹാം OFM Cap പറഞ്ഞു. ⧪ {{ WhatsApp Channel ‍-> https://whatsapp.com/channel/0029Vb7ACxw1noz3MEsMfd0U}} ⧪ {{ YOUTUBE Channel ‍-> https://youtube.com/@franciscanmessenger?si=2oybMnR_3wC0x4Sh}} ⧪ {{INSTAGRAM ‍-> https://www.instagram.com/p/DUDuar6CfzH/?igsh=OGFzYTdnaGg4Z2J5}} ⧪ {{ WhatsApp ഗ്രൂപ്പില്‍ അംഗമാകാന്‍ ‍-> https://chat.whatsapp.com/BLotqPNOyzx5TO9unchoHt?mode=gi_t}}
Image: /content_image/News/News-2026-02-01-08:20:25.jpg
Keywords: അസ്സീസി