Contents
Displaying 25691-25700 of 26059 results.
Content:
26149
Category: 1
Sub Category:
Heading: ഒന്നര പതിറ്റാണ്ട് സിറിയന്‍ ക്രൈസ്തവര്‍ക്ക് സാന്ത്വനം പകര്‍ന്ന കർദ്ദിനാൾ മാരിയോ സെനാരി സ്ഥാനമൊഴിഞ്ഞു
Content: ഡമാസ്കസ്: കഴിഞ്ഞ പതിനേഴു വർഷമായി മധ്യപൂർവേഷ്യയിൽ അപ്പസ്തോലിക ന്യൂൺഷ്യോയായി സേവനം ചെയ്തു സിറിയയിലെ ക്രൈസ്തവര്‍ക്ക് സാന്ത്വനം പകര്‍ന്ന കർദ്ദിനാൾ മാരിയോ സെനാരി സ്ഥാനമൊഴിഞ്ഞു. 2008 മുതൽ സിറിയയില്‍ പാപ്പയുടെ അപ്പസ്തോലിക പ്രതിനിധിയായി സേവനം അനുഷ്ഠിച്ചുവരികയായിരിന്നു അദ്ദേഹം. എൺപതാമത്തെ വയസിലാണ് കർദിനാൾ സ്ഥാനമൊഴിയുന്നത്. ഇസ്ലാമിക് സ്റ്റേറ്റ്സ് രാജ്യത്തെ ക്രൈസ്തവരെ വേട്ടയാടിയപ്പോഴും ആഭ്യന്തര ആക്രമണങ്ങളും യുദ്ധങ്ങളും കത്തിപടര്‍ന്നപ്പോഴും രാജ്യത്തെ ക്രൈസ്തവരെയും സാധാരണക്കാരെയും ചേര്‍ത്തുപിടിക്കുവാന്‍ ശ്രമിച്ച ഇടയനായിരിന്നു അദ്ദേഹം. ഡമാസ്കസിൽ സേവനം ആരംഭിച്ച ഇദ്ദേഹത്തെ 2016-ല്‍ ഫ്രാൻസിസ് പാപ്പയാണ് കർദ്ദിനാൾ സ്ഥാനത്തേക്ക് ഉയർത്തിയത്. മധ്യപൂർവേഷ്യയിൽ പ്രത്യേകമായി സിറിയയിൽ തീവ്രമായ നയതന്ത്രപരവും മാനുഷികവുമായ പ്രവർത്തനങ്ങൾ നടത്തിയ ന്യൂണ്‍ഷോയായിരിന്നു കർദ്ദിനാൾ സെനാരി. യുദ്ധം, ദാരിദ്ര്യം, തീവ്രവാദം, ഉപരോധങ്ങൾ, സാമ്പത്തിക പ്രതിസന്ധികൾ, ഭൂകമ്പങ്ങൾ എന്നിവയാൽ ദുരിതമനുഭവിക്കുന്ന ജനതയ്ക്ക് ആശ്വാസം നൽകുവാൻ കര്‍ദ്ദിനാളിന് കഴിഞ്ഞു. സിറിയയിലെ വിവിധ സാമൂഹിക, രാഷ്ട്രീയ അരക്ഷിതാവസ്ഥകളെ തുറന്നു കാണിച്ചതും കർദ്ദിനാൾ സെനാരി ആയിരുന്നു. 2021-ൽ, "വിരമിക്കലിനുള്ള" കാനോനിക്കൽ പ്രായം 75 വയസ്സ് തികഞ്ഞപ്പോൾ അദ്ദേഹം രാജി സമർപ്പിച്ചിരുന്നുവെങ്കിലും, ഫ്രാൻസിസ് പാപ്പ അദ്ദേഹത്തിന്റെ രാജി നിരസിക്കുകയും "അനിശ്ചിതമായി" സ്ഥാനത്ത് നിലനിർത്താൻ തീരുമാനിക്കുകയും ചെയ്തിരുന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-02-03-16:36:49.jpg
Keywords: സിറിയ

26150
Category: 18
Sub Category:
Heading: സിബിസിഐ വാർഷിക ജനറൽ ബോഡി സമ്മേളനത്തിന് ഇന്ന് തുടക്കമാകും
Content: ബംഗളൂരു: ഭാരത കത്തോലിക്ക മെത്രാൻ സമിതി (സിബിസിഐ) യുടെ 37-ാമത് വാർഷിക ജനറൽ ബോഡി സമ്മേളനത്തിന് ഇന്ന് ബംഗളൂരു സെൻ്റ് ജോൺസ് നാഷണൽ അക്കാദമി ഓഫ് ഹെൽത്ത് സയൻസസിൽ തുടക്കമാകുമെന്ന് സിബിസിഐ പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, സെക്രട്ടറി ജനറൽ ആർച്ച് ബിഷപ്പ് ഡോ. അനിൽ കൂട്ടോ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. പത്തുവരെ നീളുന്ന സമ്മേളനത്തിൽ ലത്തീൻ, സീറോമലബാർ, സീറോമലങ്കര റീത്തുകളിലെ 174 രൂപതകളിൽനിന്നുള്ള 210 മെത്രാന്മാർ പങ്കെടുക്കും. ഇന്നു രാവിലെ സെൻ്റ് ജോൺസ് ഓഡിറ്റോറിയത്തിൽ വിശുദ്ധ കുർബാനയോടെയാണു സമ്മേളനത്തിന് തുടക്കമാകുക. ഇന്ത്യയിലെ അപ്പസ്‌തോലിക് നുൺഷ്യോ ആർച്ച് ബിഷപ്പ് ഡോ. ലെയോപോൾദോ ജിറേല്ലി മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് സമ്മേളനം ഉദ്ഘാടനം ചെയ്യും. സിബിസിഐ പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷനായിരിക്കും. ലെയോ പതിനാലാമൻ മാർപാപ്പയുടെ സന്ദേശം സിബിസിഐ വൈസ് പ്രസിഡന്റ് ആർച്ച് ബിഷപ്പ് ഡോ. ജോർജ് അന്തോണിസ്വാമി വായിക്കും. കർദ്ദിനാളുമാരായ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്, മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, മാർ ജോർജ് കൂവക്കാട്, ഡോ. ഫിലിപ്പ് നേരി ഫെറാവോ, സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ, സിബിസി ഐ സെക്രട്ടറി ജനറൽ ആർച്ച് ബിഷപ്പ് ഡോ. അനിൽ കൂട്ടോ, വൈസ് പ്രസിഡൻ്റ് ബിഷപ്പ് ജോസഫ് മാർ തോമസ്, സുപ്രീംകോടതി മുൻ ജഡ്‌ജി ജസ്റ്റീസ് കെ.എം. ജോസഫ്, പ്രഫ. ഡി. ഡൊമിനിക് തുടങ്ങിയവരും വിവിധ സമ്മേളനങ്ങളിൽ പ്രസംഗിക്കും. സഭയ്ക്കും സമൂഹത്തിനും നൽകിയ സംഭാവനകൾ മാനിച്ച് രാജ്യത്തെ പ്രമുഖരായ 16 ക്രൈസ്തവരെ ഒന്‍പതിനു നടക്കുന്ന ചടങ്ങിൽ ആദരിക്കും.
Image: /content_image/India/India-2026-02-04-09:42:59.jpg
Keywords: സിബിസിഐ

26151
Category: 18
Sub Category:
Heading: മാർ മാത്യു അറയ്ക്കലിന് മെത്രാഭിഷേക രജത ജൂബിലി ആശംസകളർപ്പിച്ച് കാഞ്ഞിരപ്പള്ളി രൂപത
Content: കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത തൃതീയ ബിഷപ്പ് മാർ മാത്യു അറയ്ക്കലിന് മെത്രാഭിഷേക രജത ജൂബിലി ആശംസകളർപ്പിച്ച് കാഞ്ഞിരപ്പള്ളി രൂപത. കാഞ്ഞിരപ്പള്ളി കത്തീഡ്രൽ മഹാജൂബിലി ഹാളിൽ ഒത്തുചേർന്ന പ്രതിനിധി സമ്മേളനത്തിൽ ആദരവ് അർപ്പിക്കാൻ വിവിധ തലങ്ങളിൽനിന്നുള്ളവർ ഒത്തുചേർന്നു. ആഴമേറിയ ആധ്യാത്മികതയിൽ വേരൂന്നി തുറവിയുള്ള മനസോടും ഉന്നതമായ ദർശനത്തോടുംകൂടി മേൽപ്പട്ട ശുശ്രൂഷ നിർവഹിച്ച മാർ മാത്യു അറയ്ക്കലിൻ്റെ ഇടയശുശ്രൂഷയെ ആദരവോടും നന്ദിയോടുംകൂടി സ്‌മരിക്കുന്നതായി മാർ ജോസ് പുളിക്കൽ പറഞ്ഞു. സഭയോട് ചേർന്ന് സഭയ്ക്കും സമുദായത്തിനും സമൂഹത്തിനും വേണ്ടി സമർപ്പണം ചെയ്‌ത മാർ മാത്യു അറയ്ക്കലി ന്റെ ശുശ്രൂഷകളെ കൃതജ്ഞതാപൂർവം സ്‌മരിക്കുന്നെന്ന് ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ പറഞ്ഞു. ആടുകൾ ചിതറിപ്പോകാതിരിക്കുന്നതിന് ജാഗ്രതയുള്ള ധീരനായ ഇടയനായി മാർ മാത്യു അറയ്ക്കൽ മുന്നേ നടന്നുവെന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. ബിഷപ്പ് മാർ ജോസ് പുളിക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ, പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, കാഞ്ഞിരപ്പള്ളി അമല സിഎംസി പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ വിനയ ഗ്രേസ്, സിബിസിഐ ലെയ്‌റ്റി കൗൺസിൽ സെക്രട്ടറി ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2026-02-04-10:13:15.jpg
Keywords: മാത്യു അറ

26152
Category: 1
Sub Category:
Heading: "എല്ലാ ദിവസവും കൂട്ടക്കൊലകൾ നടക്കുന്നു: എങ്ങനെ മുന്നോട്ട് പോകാൻ കഴിയും?"; ആശങ്ക പങ്കുവെച്ച് നൈജീരിയന്‍ ബിഷപ്പ്
Content: അബൂജ: എല്ലാ ദിവസവും കൂട്ടക്കൊലകൾ നടക്കുന്ന നൈജീരിയായില്‍ എങ്ങനെ മുന്നോട്ട് പോകാൻ കഴിയുമെന്ന ആശങ്ക പങ്കുവെച്ച് ബിഷപ്പ്. സൊകോട്ടോ ബിഷപ്പ് മാത്യു ഹസ്സൻ കുക്കയാണ് രാജ്യത്തെ ദയനീയ അവസ്ഥ ചൂണ്ടിക്കാട്ടി രംഗത്തുവന്നിരിക്കുന്നത്. തിങ്കളാഴ്ച 10 പേരും ചൊവ്വാഴ്ച 50 പേരും ബുധനാഴ്ച 100 പേരും കൊല്ലപ്പെടുന്ന മറ്റൊരു രാജ്യവുമില്ലായെന്നും എല്ലാ ആഴ്ചയും കൂട്ടക്കൊലകൾ തുടരുകയാണെന്നും അത്തരമൊരു രാജ്യത്തിന് എങ്ങനെ മുന്നോട്ട് പോകാൻ കഴിയുമെന്നും സൊകോട്ടോ ബിഷപ്പ് ചോദ്യമുയര്‍ത്തി. നൈജീരിയയിലെ അഡമാവ സംസ്ഥാനത്തിന്റെ തലസ്ഥാനമായ യോളയിൽ ഗവർണർ അഹ്മദു ഫിന്തിരിയുടെ ജീവചരിത്രത്തിന്റെ പ്രകാശനവേളയില്‍ സംസാരിക്കുകയായിരിന്നു അദ്ദേഹം. നൈജീരിയയിൽ സംഭവിക്കുന്നത് സുഡാൻ, കാമറൂൺ, നൈജർ, ഘാന അല്ലെങ്കിൽ ലോകത്തിലെ മറ്റേതെങ്കിലും രാജ്യത്ത് സംഭവിക്കുന്നില്ല. കൊലപാതകങ്ങളെയും കൂട്ടക്കൊലകളെയും മതപരമായ മാനദണ്ഡങ്ങൾക്കനുസരിച്ച് തരംതിരിക്കുന്ന പ്രവണത ശരിയല്ലായെന്നും അദ്ദേഹം പറഞ്ഞു. മത-സാമുദായിക നേതാക്കളുടെ പങ്കാളിത്തത്തോടെ, രാഷ്ട്രീയ-സ്ഥാപന തലത്തിലാണ് പ്രശ്നം പരിഹരിക്കേണ്ടത്, കൂട്ടായ ഉത്തരവാദിത്തമില്ലാതെ സമാധാനം കൈവരിക്കാൻ കഴിയില്ല. സുരക്ഷ, നീതി, ദേശീയ ഐക്യം എന്നിവ ഉറപ്പാക്കാൻ കഴിയുന്ന തരത്തിൽ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താൻ രാഷ്ട്രീയ-മത നേതാക്കളോട് അദ്ദേഹം ആഹ്വാനം ചെയ്തു. ദൈനംദിന അക്രമങ്ങളും വളർന്നുവരുന്ന ഭിന്നതകളും നിറഞ്ഞ ഒരു രാജ്യത്തിലെ നേതാക്കൾ വിഭാഗീയതയ്ക്ക് പകരം ഐക്യം തിരഞ്ഞെടുത്തില്ലെങ്കിൽ അതിന് ധാർമ്മികമായ ദിശാബോധം നഷ്ടപ്പെടുമെന്നും മെത്രാന്‍ മുന്നറിയിപ്പ് നല്‍കി. ക്രൈസ്തവ കൂട്ടക്കൊലകൊണ്ട് കുപ്രസിദ്ധിയാര്‍ജ്ജിച്ച രാജ്യമാണ് നൈജീരിയ. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-02-04-11:24:48.jpg
Keywords: നൈജീരിയ

26153
Category: 1
Sub Category:
Heading: പൗരോഹിത്യ വസന്തത്തിന് തയാറെടുപ്പുമായി വിയറ്റ്നാമിലെ സഭ
Content: ഹ്യൂ: ആഗോള സഭയില്‍ ദൈവവിളികളുടെ എണ്ണത്തിൽ ഇടിവ് നേരിടുമ്പോൾ, പ്രതീക്ഷ പകര്‍ന്ന് വിയറ്റ്നാമിലെ സഭ. കഴിഞ്ഞ ജനുവരിയിൽ, വൈദിക പരിശീലനത്തിന്റെ അന്തിമ ഘട്ടത്തിലെത്തിയിരിക്കുന്ന 76 വൈദിക വിദ്യാര്‍ത്ഥികളാണ് ഡീക്കന്‍ പട്ടം സ്വീകരിച്ചത്. അഞ്ചു പേര്‍ രൂപതകളില്‍ നിന്നുള്ളവരും മറ്റുള്ളവര്‍ സന്യാസ സമൂഹങ്ങളില്‍ നിന്നുള്ളവരുമാണ്. വിയറ്റ്നാമിനു ഏഷ്യൻ സഭയുടെ "ദൈവവിളി ഭണ്ഡാരം" എന്ന് വിശേഷണം നേരത്തെ മുതലുണ്ട്. 11 പ്രധാന സെമിനാരികളില്‍ നിന്നു ഓരോ വര്‍ഷവും നൂറുകണക്കിന് വൈദികരാണ് പുറത്തേക്ക് വരുന്നത്. ഏകദേശം 6,000 വൈദികരും 31,000 സന്യാസിമാരും രാജ്യത്തെ എഴുപത് ദശലക്ഷം കത്തോലിക്കര്‍ക്ക് ഇടയില്‍ സേവനം ചെയ്യുന്നു. വിയറ്റ്നാമീസ് ബിഷപ്പുമാർ 2026 “ഓരോ ക്രിസ്ത്യാനിയും ഒരു മിഷ്ണറി ശിഷ്യൻ” എന്ന പേരിലുള്ള വര്‍ഷമായാണ് ആചരിക്കുന്നത്. തിരുപ്പട്ടം സ്വീകരിക്കുന്നവരെ മംഗോളിയ, ലാവോസ്, കംബോഡിയ എന്നിവയുൾപ്പെടെ രാജ്യത്തെയോ വിദേശത്തെയോ മറ്റ് ദരിദ്ര പ്രദേശങ്ങളിലേക്ക് അയയ്ക്കുവാനും വിയറ്റ്നാമീസ് സഭ ശ്രദ്ധിക്കുന്നുണ്ട്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-02-04-14:43:39.jpg
Keywords: വിയറ്റ്നാ

26154
Category: 1
Sub Category:
Heading: “അത് ചെയ്തത് ഞാനല്ല, അത് ദൈവമായിരിന്നു”; 4 മണിക്കൂര്‍ കടലില്‍ നീന്തി കുടുംബത്തെ രക്ഷിച്ച ഓസ്ട്രേലിയന്‍ ബാലന് പറയാനുള്ളത്
Content: സിഡ്‌നി: കടലിൽ അകപ്പെട്ടു മരണത്തെ മുഖാമുഖം കണ്ട സ്വന്തം കുടുംബത്തെ രക്ഷപ്പെടുത്താൻ നാലു മണിക്കൂറോളം നീന്തിയ 13 വയസുള്ള ഓസ്ട്രേലിയന്‍ ബാലന് നവമാധ്യമങ്ങളില്‍ ഇന്നു സൂപ്പര്‍ ഹീറോ പരിവേഷമാണ്. എന്നാല്‍ ഓസ്റ്റിൻ ആപ്പെല്‍ബി എന്ന ഈ അത്ഭുതബാലന് പറയാനുള്ളത് അത് ദൈവത്തിന്റെ പ്രവര്‍ത്തിയാണെന്ന് മാത്രമാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പെർത്ത് സ്വദേശികളായ ജൊവാന്ന (47), മക്കളായ ഓസ്റ്റിൻ, ബെയു (12), ഗ്രേസ് (എട്ട്) എന്നിവരടങ്ങുന്ന സംഘം ബോട്ടിൽ ചുറ്റികറങ്ങുന്നതിനിടെ പടിഞ്ഞാറൻ പെർത്തിൽനിന്ന് 250 കിലോമീറ്റർ അകലെ ക്വിൻഡാൽപിലെ ജിയോഗ്രാഫെ തുറമുഖത്തിനു സമീപം അപകടത്തിൽപ്പെട്ടത്. തീരത്തുനിന്ന് ഏകദേശം പതിനഞ്ചു കിലോമീറ്റർ അകലെ ഇവരുടെ ബോട്ട് അപകടത്തിൽപ്പെടുകയായിരുന്നു. തനിക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാനാകില്ലെന്നു തിരിച്ചറിഞ്ഞ ഓസ്റ്റിൻ ഒരു അപ്പന്റെ ഉത്തരവാദിത്വബോധത്തോടെ വിവരം രക്ഷാപ്രവർത്തകരെ അറിയിക്കാനായി തീരം ലക്ഷ്യമാക്കി കടലിലൂടെ നീന്തുകയായിരുന്നു. അതിവേഗത്തിലുള്ള കാറ്റും പ്രതികൂല കാലാവസ്ഥയും, ആക്രമണകാരികളായ ഭീമൻ മത്സ്യങ്ങളുടെ വിഹാരകേന്ദ്രമായ കടലിലൂടെ നാലുമണിക്കൂറോളം നീന്തി ഒടുവിൽ വൈകുന്നേരം ആറോടെയാണ് അവന്‍ തീരത്തെത്തിയത്. ക്ഷീണം വകവെയ്ക്കാതെ തീരത്ത് നിന്നു ഓടി ജനവാസമേഖലയില്‍ നിന്നു ഫോണ്‍ സംഘടിപ്പിച്ചാണ് വിവരം അധികൃതരെ അറിയിക്കുന്നത്. രാത്രിയോടെ രക്ഷാപ്രവര്‍ത്തകര്‍ കടലില്‍ എത്തി രക്ഷപ്പെടുത്തുകയായിരിന്നു. മകനെ നഷ്ട്ടമായെന്നും തങ്ങളുടെ ജീവന്‍ നഷ്ട്ടപ്പെടുമെന്നും കുടുംബം കരുതിയിടത്തേക്കാണ് രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നത്. എന്നാല്‍ താന്‍ ചെയ്ത കാര്യങ്ങള്‍ക്ക് അപ്പുറം അത് ദൈവത്തിന്റെ പ്രവര്‍ത്തിയാണെന്ന് ഏറ്റുപറയുകയാണ് ഈ ബാലന്‍. “അത് ചെയ്തത് ഞാനാണെന്ന് ഞാൻ കരുതുന്നില്ല. മുഴുവൻ സമയവും ദൈവമായിരുന്നു”- 7ന്യൂസ് ഓസ്‌ട്രേലിയയോട് സംസാരിക്കവേ ഓസ്റ്റിൻ ആപ്പെല്‍ബി പറഞ്ഞു. “ഞാൻ പ്രാർത്ഥിച്ചുകൊണ്ടിരുന്നു”. പ്രാർത്ഥനയും ക്രിസ്തീയ ഗാനങ്ങളും ശുഭ പ്രതീക്ഷയുള്ള ചിന്തകളുമാണ് തന്നെ മുന്നോട്ട് നയിച്ചതെന്ന് കൗമാരക്കാരൻ പറയുന്നു. കഴിഞ്ഞ ഞായറാഴ്ച താൻ പള്ളിയിൽ പോയിരിന്നുവെന്നും ഒരു ഹീറോ ആണെന്ന് ഞാൻ കരുതിയില്ലായെന്നും ചെയ്യേണ്ടത് ചെയ്യുക മാത്രമാണ് ചെയ്തതെന്നും ഓസ്ട്രേലിയുടെ പുതിയ സൂപ്പര്‍ ഹീറോ ബാലന്‍ പറയുന്നു. ഓസ്റ്റിന്റെ ധീരതയ്ക്കു സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞ കൈയടിയാണ് ലഭിക്കുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-02-04-17:08:04.jpg
Keywords: വിശ്വാസ

26155
Category: 1
Sub Category:
Heading: കംബോഡിയയിലെ ക്രിസ്തു സാക്ഷ്യം: ജീവൻ കൊടുത്ത് വിദ്യാർത്ഥികളെ രക്ഷിച്ച ബ്രദർ റിച്ചി ഫെർണാണ്ടോയുടെ ജീവിതകഥ
Content: ഒരു വൈദീക വിദ്യാർത്ഥിയെകുറിച്ചാണ് ഈ കുറിപ്പ്. സംഭവം നടക്കുന്നത് 1996-ൽ. ഫിലിപ്പീൻസ് സ്വദേശിയായ 26 വയസ്സുള്ള ജെസ്യൂട്ട് സെമിനാരി വിദ്യാര്‍ത്ഥിയായിരിന്നു ബ്രദർ റിച്ചി (റിച്ചാർഡ്) ഫെർണാണ്ടോ. കംബോഡിയയിൽ താൻ ശുശ്രൂഷ ചെയ്തിരുന്ന സ്ഥലത്തെ വിദ്യാർത്ഥികളെ രക്ഷിക്കാനായി സ്വന്തം ജീവൻ സമർപ്പിച്ച വ്യക്തി. 1995-ലാണ് ബ്രദർ റിച്ചി കംബോഡിയയിൽ റീജൻസിക്കായി എത്തിയത്. പോളിയോ, ലാൻഡ്‌മൈൻ, മറ്റ് അപകടങ്ങൾ എന്നിവ മൂലം ശാരീരികമായി വൈകല്യം സംഭവിച്ചവർക്കായി പ്രവർത്തിച്ചിരുന്ന ജെസ്യൂട്ട് സമൂഹത്തിലെ ഒരു മിഷൻ കേന്ദ്രത്തിലായിരുന്നു റിച്ചി ശുശ്രൂഷ ആരംഭിച്ചത്. അവിടെയെത്തിയ ഉടൻ അവിടുത്തെ ഭാഷ പഠിക്കാനും അവരുടെ വേദനകളുടെ കഥകൾ ക്ഷമയോടെ കേൾക്കാനും സമയം കണ്ടെത്തിയ ബ്രദർ റിച്ചി വൈകാതെതന്നെ,വിദ്യാർത്ഥികളുടെ വിശ്വാസവും സ്നേഹവും സ്വന്തമാക്കി. റിച്ചിയുടെ വിദ്യാർത്ഥികളിൽ ഒരാളായിരുന്നു സാരോം എന്ന അനാഥൻ. പതിനാറാം വയസ്സിൽ സൈനികനായ സാരോം ഒരു ലാൻഡ്‌മൈൻ പൊട്ടിത്തെറിയിൽ ഗുരുതരമായി പരിക്കേറ്റവനായിരുന്നു. സാരോമിന്റെ പെരുമാറ്റം മിഷനിലെ പലർക്കും ബുദ്ധിമുട്ടായിരുന്നെങ്കിലും, “അവനു എന്റെ ഹൃദയത്തിൽ എപ്പോഴും ഒരു സ്ഥാനം ഉണ്ട്” എന്ന് റിച്ചി തന്റെ സുഹൃത്തുകൾക്ക് എഴുതിയ കത്തുകളിൽ പറഞ്ഞിരുന്നു. 1996 ഒക്ടോബർ 17-ന്, സാരോം സ്കൂൾ ഡയറക്ടറെയും അധ്യാപകരെയും കാണാനായി മിഷൻ സ്കൂളിൽ എത്തി. ക്ലാസുകൾ പൂർത്തിയാക്കിയിട്ടും സ്കൂളിൽ തുടരാൻ അനുവാദം തേടിയിരുന്നെങ്കിലും, ശല്യമുണ്ടാക്കുന്ന പെരുമാറ്റം കാരണം സരോമിനു അത് നിഷേധിക്കപ്പെട്ടിരുന്നു. ഇതിൽ കുപിതനായ സാരോം ഒരു ദിവസം ബാഗിൽ ഒരു കൈ ഗ്രനേഡുമായി സ്‌കൂളിലെത്തി. തനിക്കെതിരെ പരാതി പറഞ്ഞ വിദ്യാർത്ഥികളോടുള്ള പക തീർക്കാനായി വിദ്യാർത്ഥികൾ തിങ്ങി നിറഞ്ഞ ഒരു ക്ലാസ്‌റൂമിലേക്കു സരോം ഇരച്ചു കയറി ട്രേറഗ്രേനേഡ് വലിച്ചെറിയുകയായിരുന്നു ലക്ഷ്യം. ജനാലകൾ ഇരുമ്പുകമ്പികളാൽ അടച്ചിരുന്നതിനാൽ കുട്ടികൾക്ക് പുറത്തേക്കു രക്ഷപ്പെടാനാവില്ലായിരുന്നു. കാര്യത്തിൻ്റെ ഗൗരവ്വം മനസ്സിലാക്കിയ ബ്രദർ റിച്ചി സാരോമിന്റെ പിന്നിൽ നിന്നു ചാടിപ്പിടിച്ച് ഗ്രനേഡ് എറിയുന്നത് തടയാൻ ശ്രമിച്ചു. “ടീച്ചറെ, എന്നെ വിടൂ; ഞാൻ നിങ്ങളെ കൊല്ലാൻ ആഗ്രഹിക്കുന്നില്ല” എന്ന് സാരോം അപേക്ഷിച്ചു. എങ്കിലും, ഗ്രനേഡ് നിലത്ത് വീണ് പൊട്ടിത്തെറിച്ചു. സ്ഫോടനത്തിൽ ബ്രദർ റിച്ചി സാരോമിനുമുകളിലേക്ക് വീണു, അവനെയും സ്കൂളിലുണ്ടായിരുന്ന എല്ലാവരെയും രക്ഷിച്ചു; സ്വന്തം ജീവൻ നഷ്ടപ്പെടുത്തി. മരണത്തിന് നാല് ദിവസം മുമ്പ്, തന്റെ സുഹൃത്തും ജെസ്യൂട്ട് സമൂഹാംഗമായ ഫാ. ടൊട്ടെറ്റ് ബനായ്നാൽ എസ്.ജെയ്ക്ക് റിച്ചി എഴുതിയ കത്തിൽ അദ്ദേഹം ഇങ്ങനെ രേഖപ്പെടുത്തി: “എന്റെ ഹൃദയം എവിടെയാണെന്ന് എനിക്ക് അറിയാം. ദരിദ്രർക്കും രോഗികൾക്കും അനാഥർക്കുമായി എല്ലാം സമർപ്പിച്ച യേശുക്രിസ്തുവിനൊപ്പമാണ് അത്. ദൈവം തന്റെ ജനങ്ങളെ—വൈകല്യമുള്ള നമ്മുടെ സഹോദരങ്ങളെയും സഹോദരിമാരെയും—ഒരിക്കലും മറക്കുന്നില്ലെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്. അവർ ഈ സത്യം അറിയാൻ ദൈവം എന്നെ ഉപയോഗിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഇതാണ് എന്റെ വിളി എന്ന് ഞാൻ ഉറപ്പായി വിശ്വസിക്കുന്നു.” ഒരു ധ്യാന കുറിപ്പിൽ മരണത്തെക്കുറിച്ച് റിച്ചി ഇങ്ങനെ എഴുതി- “ഞാൻ മരിക്കുമ്പോൾ, ഞാൻ എത്ര മഹാനായിരുന്നുവോ ശക്തനായിരുന്നുവോ കഴിവുള്ളവനായിരുന്നുവോ എന്നതല്ല, മറിച്ച് ഞാൻ സത്യത്തിനായി ജീവിച്ചു സംസാരിച്ചു, ശരിയായതിനു സാക്ഷ്യം വഹിച്ചു, എന്റെ എല്ലാ പ്രവൃത്തികളിലും ആത്മാർത്ഥത പുലർത്തി എന്നതായിരിക്കണം ആളുകൾ ഓർക്കേണ്ടത്.” ബ്രദർ റിച്ചി ഫെർണാണ്ടോയുടെ ജീവിതവും മരണവും, സ്നേഹം അതിന്റെ പരമാവധി ഉയരത്തിൽ എത്തുമ്പോൾ അത് സ്വയംത്യാഗമാകുന്നു എന്ന സുവിശേഷ സത്യം ശക്തമായി പ്രഖ്യാപിക്കുന്ന ഒരു ഉത്തമ ക്രൈസ്തവ സാക്ഷ്യമാണ്. ബ്രദർ റിച്ചി അൾത്താരയുടെ വണക്കത്തിന് യോഗ്യനാകാനുള്ള നാമകരണ നടപടികൾ ആരംഭിച്ചു കഴിഞു. വിശുദ്ധിയുടെ പടവുകൾ കയറാൻ ബ്രദർ റിച്ചിയുടെ മാതൃക നമ്മെ സഹായിക്കട്ടെ. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-02-04-18:58:57.jpg
Keywords: രക്ത

26156
Category: 18
Sub Category:
Heading: ഇന്ത്യൻ ഭരണഘടനയിൽ സഭയുടെ പ്രബോധനങ്ങൾ പ്രതിധ്വനിക്കുന്നു: അപ്പസ്‌തോലിക് ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് ജിറേല്ലി
Content: ബംഗളൂരു: ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ വ്യക്തമാക്കിയിരിക്കുന്ന ആദർശങ്ങൾ സഭയുടെ സാമൂഹിക പ്രബോധനങ്ങളെ ആഴത്തിൽ പ്രതിധ്വനിപ്പിക്കുന്നുവെന്ന് അപ്പസ്‌തോലിക് ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് ഡോ. ലെയോ പോൾദോ ജിറേല്ലി. ഭാരത കത്തോലിക്ക മെത്രാൻ സമിതി (സിബിസിഐ) യുടെ 37-ാമത് വാർഷിക ജനറൽ ബോഡി സമ്മേളനം ബംഗളൂരു സെൻ്റ് ജോൺസ് നാഷണൽ അക്കാദമി ഓഫ് ഹെൽത്ത് സയൻസസിൽ ഉദ്ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വെല്ലുവിളികൾക്കിടയിലും വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, മാനുഷിക വികസനം എന്നിവയിലൂടെ രാജ്യത്തിനു സഭ നിസ്തുല സംഭാവന നൽകിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തിന് ലെയോ പതിനാലാമൻ മാർപാപ്പയുടെ അപ്പസ്തോലിക ആശീർവാദം അറിയിക്കവേ, സേവനത്തിന്റെയും സംഭാഷണത്തിൻ്റെയും ദൗത്യത്തിൽ ഉറച്ചുനിൽക്കാൻ ഇന്ത്യയിലെ സഭയ്ക്ക് പരിശുദ്ധ സിംഹാസനത്തിന്റെ പിന്തുണ വത്തിക്കാൻ ന്യൂൺഷ്യോ ആവർത്തിച്ചു. നേരത്തേ, വിശുദ്ധ കുർബാന മധ്യേ നൽകിയ വചനസന്ദേശത്തിൽ ക്രിസ്‌തുവിൻ്റെ സ്നേഹം വിനയത്തോടെ, പ്രത്യേകിച്ച് ദരിദ്രരോടും പാർശ്വവത്കരിക്കപ്പെട്ടവരോടും എളിമയുള്ള സേവനത്തിലൂടെ പ്രഘോഷിക്കാൻ ന്യൂൺഷ്യോ ബിഷപ്പുമാരോട് ആഹ്വാനം ചെയ്തു. എല്ലാവരുമായുള്ള അടുപ്പത്തിലൂടെയും നീതി, സമാധാനം, മാനുഷിക അന്തസ് എന്നിവയോടുള്ള സ്ഥിരമായ പ്രതിബദ്ധതയിലൂടെയുമാണ് സഭയുടെ വിശ്വാസ്യത സമൂഹത്തിലേക്ക് പ്രവഹിക്കുകയെന്നും അദ്ദേഹം പറഞ്ഞു. പത്തുവരെ നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ ലത്തീൻ, സീറോമലബാർ, സീറോമലങ്കര റീത്തുകളിലെ 174 രൂപതക ളിൽനിന്നുള്ള 210 ബിഷപ്പുമാരാണു പങ്കെടുക്കുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/India/India-2026-02-05-10:13:42.jpg
Keywords:

26157
Category: 18
Sub Category:
Heading: ഇത് വിശ്വാസം സൂക്ഷ്‌മമായി പരിശോധിക്കപ്പെടുന്ന സമയം: ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്
Content: ബംഗളൂരു: പൊതുമണ്ഡലത്തിൽ മനഃസാക്ഷി കൂടുതൽ പരീക്ഷിക്കപ്പെടുകയും വിശ്വാസം സൂക്ഷ്‌മമായി പരിശോധിക്കപ്പെടുകയും ചെയ്യുന്ന സമയമാണിതെന്ന് സിബിസിഐ പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. ബംഗളൂരു സെൻ്റ് ജോൺസ് നാഷണൽ അക്കാദമി ഓഫ് ഹെൽത്ത് സയൻസസിൽ ആരംഭിച്ച ഭാരത കത്തോലിക്ക മെത്രാൻ സമിതി (സിബിസിഐ) യുടെ 37-ാമത് വാർഷിക ജനറൽ ബോഡി സമ്മേളനത്തിൻ്റെ ഉദ്ഘാടനച്ചടങ്ങിൽ അധ്യക്ഷ വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആശങ്കകൾക്കിടയിലും ധാർമിക വ്യക്തത നൽകാൻ കഴിവുള്ള പ്രത്യാശയുടെയും ഉത്തരവാദിത്വത്തിന്റെയും മിഷ്ണറിമാരായി മാറാൻ അദ്ദേഹം ബിഷപ്പുമാരെ ആഹ്വാനം ചെയ്‌തു. സാങ്കേതികവിദ്യയുടെ, പ്രത്യേകിച്ച് ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ ദ്രുതഗതിയിലുള്ള പുരോഗതിയിൽ മനുഷ്യത്വരഹിതമായ പ്രവണതകൾക്കെതിരേ മുന്നറിയിപ്പ് നൽകിയ അദ്ദേഹം, എല്ലാ വികസനത്തിൻ്റെയും കേന്ദ്രബിന്ദുവായി മനുഷ്യനെ നിലനിർത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. സഭയുടെ സിനഡാത്മക യാത്രയെ കൂടുതൽ ആഴത്തിലാക്കുകയും സഭാജീവിതത്തിൽ സാധാരണക്കാരുടെയും യു വാക്കളുടെയും സ്ത്രീകളുടെയും പങ്കാളിത്തം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു. സ്വാഗതപ്രസംഗം നടത്തവെ, സിബിസിഐ സമ്മേളനത്തിൽ 'വിശ്വാസവും രാഷ്ട്രവും: ഇന്ത്യയുടെ ഭരണഘടനാ ദർശനത്തിനു സഭയുടെ സാക്ഷി' എന്ന വിഷയത്തിൽ നടക്കുന്ന മുഖ്യചർച്ചകൾ ഐക്യം, സാഹോദര്യം, പൊതുനന്മ തുടങ്ങിയവയോടുള്ള സഭയുടെ നിതാന്ത പ്രതിബദ്ധത എടുത്തുപറയുന്നുവെന്ന് സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ.ഡോ. മാത്യു കോയിക്കൽ പറഞ്ഞു. ലെയോ പതിനാലാമൻ മാർപാപ്പയുടെ സന്ദേശം സിബിസിഐ വൈസ് പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് ഡോ. ജോർജ് അന്തോണിസ്വാമി വായിച്ചു. സിബിസിഐയുടെ 2024-26 വർഷത്തെ റിപ്പോർട്ട് സെക്രട്ടറി ജനറൽ ആർച്ച് ബിഷപ്പ് ഡോ. അനിൽ കൂട്ടോ അവതരിപ്പിച്ചു. കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ നിയമിതരായ 31 ബിഷപ്പുമാരെ സമ്മേളനത്തിൽ അപ്പസ്തോലിക് ന്യൂൺഷ്യോ ഷാളണിയിച്ചും മെമൻ്റോ നൽകിയും അനുമോദിച്ചു. സിബിസിഐ വൈസ് പ്രസിഡൻ്റ് ബിഷപ്പ് ജോസഫ് മാർ തോമസ് നന്ദി പറഞ്ഞു.
Image: /content_image/India/India-2026-02-05-10:36:59.jpg

26158
Category: 1
Sub Category:
Heading: ശൈത്യകാലത്ത് വൈദ്യുതിയില്ല, യുക്രൈന്‍ നേരിടുന്നത് അസഹനീയ അനുഭവം: വൈദികന്‍റെ വെളിപ്പെടുത്തല്‍
Content: കീവ്: റഷ്യൻ നടത്തിയ ബോംബാക്രമണങ്ങൾ, ഖാർഖീവിനെയും അതിന്റെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങളെയും സാരമായി ബാധിച്ചതോടെ ശൈത്യകാലത്ത് യുക്രൈന്‍ ജനത നേരിടുന്നത് അസഹനീയ അനുഭവമാണെന്നു കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസിന്റെ ഡയറക്ടര്‍. വൈദ്യുതി ലഭ്യതയില്ലായ്മ, ഈ ശൈത്യകാലത്ത് ജനത അനുഭവിക്കുന്ന ദുരിതങ്ങളിൽ ഏറ്റവും അസഹനീയമാണെന്നും ആളുകൾക്കിടയിലുള്ള ഐക്യവും, സഹായവും സഹകരണങ്ങളും മാത്രമാണ് ഏക ആശ്വാസ ഘടകമെന്നും ഖാർകിവ്-സപോരിജിയ രൂപതയുടെ കാരിത്താസ് ഡയറക്ടർ ഫാ. വോയ്‌സിക് സ്റ്റാസിവിച്ച്സ് പറഞ്ഞു. കഴിഞ്ഞ ദിവസം യുക്രേനിയൻ നഗരങ്ങൾക്ക് നേരെ റഷ്യ നടത്തിയ ആക്രമണത്തിൽ, രാജ്യത്തിൻറെ ഊർജ്ജ മേഖല തകർക്കപ്പെട്ടിരിന്നു. റഷ്യൻ സൈന്യം എഴുപതിലധികം മിസൈലുകളും 450 ആക്രമണ ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണങ്ങൾ നടത്തിയത്. ഫെബ്രുവരി 3ന് ഉച്ചകഴിഞ്ഞ് നടന്ന ബോംബാക്രമണത്തിൽ ഒരു താപവൈദ്യുത നിലയത്തിലെയും രണ്ട് സബ്‌സ്റ്റേഷനുകളിലെയും നിർണായക ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഇതേതുടര്‍ന്നു, 853 ആൾത്താമസമുള്ള കെട്ടിടങ്ങൾ ഉൾപ്പെടെ 929 കെട്ടിടങ്ങളിൽ വൈദ്യുതി വിതരണം തടസപ്പെടുകയായിരിന്നു. തണുപ്പും ഗതാഗത പ്രശ്നങ്ങളും കാരണം എല്ലാവർക്കും യാത്ര ചെയ്യാൻ കഴിയില്ല, എന്നാൽ സഹായിക്കുവാൻ ഏറെ ആളുകൾ സന്മനസോടെ മുൻപോട്ടു വരുന്നുണ്ടെന്നും യൂറോപ്പിൽ നിന്ന്, പ്രത്യേകിച്ച് പോളണ്ടിൽ നിന്ന് ലഭിക്കുന്ന പിന്തുണ വിലമതിക്കാനാവാത്തതാണെന്നും, കാരിത്താസ് ഡയറക്ടര്‍ പറഞ്ഞു. യുക്രേനിയൻ നഗരങ്ങൾക്കായി ജനറേറ്ററുകൾ വാങ്ങുന്നതിനായി പോളണ്ടിലെ രൂപതകൾ എല്ലാ ഇടവകകളിലും നടത്തിയ ധനസമാഹരണം, കൂട്ടായ്‍മയുടെ വലിയ അടയാളമാണെന്നും അദ്ദേഹം പങ്കുവച്ചു. അതേസമയം യുക്രൈനിലെ വിവിധ ഇടവകകൾ, ആളുകളുടെ സേവനത്തിനായി തുറന്നു കൊടുത്തിരിക്കുകയാണ്. വിവിധ രൂപതകളുടെ കൂരിയ മുറികൾ പോലും ആളുകൾക്ക് താമസിക്കുവാനും, തണുപ്പിൽ നിന്നും രക്ഷ നേടുവാനും വേണ്ടി നല്കിയിട്ടുണ്ടെന്നും ഫാ. വോയ്‌സിക് വെളിപ്പെടുത്തി. പിന്തുണയ്ക്കും പ്രാർത്ഥനകൾക്കും സംഭാവനകൾക്കും എല്ലാവരുടെയും പേരിൽ താൻ നന്ദിയർപ്പിക്കുന്നുവെന്നും, ഏവർക്കും പ്രാർത്ഥന ഉറപ്പു നൽകുന്നുവെന്നും, സാമീപ്യവും പിന്തുണയും വിഷമതയുടെ നേരങ്ങളിൽ ആശ്വാസം പകരുന്നതാണെന്നും ഫാ. വോയ്‌സിക് പറഞ്ഞു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-02-05-11:22:47.jpg
Keywords: യുക്രൈ