category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading സിബിസിഐ വാർഷിക ജനറൽ ബോഡി സമ്മേളനത്തിന് ഇന്ന് തുടക്കമാകും
Contentബംഗളൂരു: ഭാരത കത്തോലിക്ക മെത്രാൻ സമിതി (സിബിസിഐ) യുടെ 37-ാമത് വാർഷിക ജനറൽ ബോഡി സമ്മേളനത്തിന് ഇന്ന് ബംഗളൂരു സെൻ്റ് ജോൺസ് നാഷണൽ അക്കാദമി ഓഫ് ഹെൽത്ത് സയൻസസിൽ തുടക്കമാകുമെന്ന് സിബിസിഐ പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, സെക്രട്ടറി ജനറൽ ആർച്ച് ബിഷപ്പ് ഡോ. അനിൽ കൂട്ടോ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. പത്തുവരെ നീളുന്ന സമ്മേളനത്തിൽ ലത്തീൻ, സീറോമലബാർ, സീറോമലങ്കര റീത്തുകളിലെ 174 രൂപതകളിൽനിന്നുള്ള 210 മെത്രാന്മാർ പങ്കെടുക്കും. ഇന്നു രാവിലെ സെൻ്റ് ജോൺസ് ഓഡിറ്റോറിയത്തിൽ വിശുദ്ധ കുർബാനയോടെയാണു സമ്മേളനത്തിന് തുടക്കമാകുക. ഇന്ത്യയിലെ അപ്പസ്‌തോലിക് നുൺഷ്യോ ആർച്ച് ബിഷപ്പ് ഡോ. ലെയോപോൾദോ ജിറേല്ലി മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് സമ്മേളനം ഉദ്ഘാടനം ചെയ്യും. സിബിസിഐ പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷനായിരിക്കും. ലെയോ പതിനാലാമൻ മാർപാപ്പയുടെ സന്ദേശം സിബിസിഐ വൈസ് പ്രസിഡന്റ് ആർച്ച് ബിഷപ്പ് ഡോ. ജോർജ് അന്തോണിസ്വാമി വായിക്കും. കർദ്ദിനാളുമാരായ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്, മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, മാർ ജോർജ് കൂവക്കാട്, ഡോ. ഫിലിപ്പ് നേരി ഫെറാവോ, സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ, സിബിസി ഐ സെക്രട്ടറി ജനറൽ ആർച്ച് ബിഷപ്പ് ഡോ. അനിൽ കൂട്ടോ, വൈസ് പ്രസിഡൻ്റ് ബിഷപ്പ് ജോസഫ് മാർ തോമസ്, സുപ്രീംകോടതി മുൻ ജഡ്‌ജി ജസ്റ്റീസ് കെ.എം. ജോസഫ്, പ്രഫ. ഡി. ഡൊമിനിക് തുടങ്ങിയവരും വിവിധ സമ്മേളനങ്ങളിൽ പ്രസംഗിക്കും. സഭയ്ക്കും സമൂഹത്തിനും നൽകിയ സംഭാവനകൾ മാനിച്ച് രാജ്യത്തെ പ്രമുഖരായ 16 ക്രൈസ്ത‌വരെ ഒന്‍പതിനു നടക്കുന്ന ചടങ്ങിൽ ആദരിക്കും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2026-02-04 11:09:00
Keywordsസിബിസിഐ
Created Date2026-02-04 09:42:59