Contents
Displaying 25661-25670 of 26059 results.
Content:
26119
Category: 1
Sub Category:
Heading: 2025-ല്‍ ആഗോള തലത്തില്‍ കൊല്ലപ്പെട്ട 4849 ക്രൈസ്തവരില്‍ 3490 പേരും നൈജീരിയക്കാര്‍
Content: അബൂജ: കഴിഞ്ഞ വർഷം നൈജീരിയയിൽ കൊല്ലപ്പെട്ട ക്രൈസ്തവരുടെ എണ്ണം ലോകത്തിലെ മറ്റെവിടെയും ഉള്ളതിനേക്കാൾ കൂടുതലാണെന്ന് റിപ്പോർട്ട്. ലോകമെമ്പാടും വിശ്വാസത്തിനുവേണ്ടി കൊല്ലപ്പെട്ട 4,849 ക്രിസ്ത്യാനികളിൽ 3,490 പേരും നൈജീരിയയില്‍ നിന്നുള്ളവരാണെന്ന് ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ നിരീക്ഷിക്കുന്ന ഓപ്പൺ ഡോർസിന്റെ 2026 വേൾഡ് വാച്ച് ലിസ്റ്റ് പറയുന്നു. ക്രൈസ്തവര്‍ വിവിധ തരത്തിലുള്ള പീഡനത്തിനും ഇരയാകുന്നവരുടെ എണ്ണം 388 ദശലക്ഷമായി വര്‍ദ്ധിച്ചു. 2024 ഒക്ടോബറിനും 2025 സെപ്റ്റംബറിനും ഇടയിൽ പീഡനത്തിന് ഇരയാകുന്ന 8 ദശലക്ഷം ക്രൈസ്തവരുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നൈജീരിയ ക്രിസ്ത്യാനികൾക്ക് ഒരു മരണക്കെണിയായി പ്രതിനിധീകരിക്കുന്ന ഒരു പ്രദേശമായി മാറിയിരിക്കുകയാണെന്ന് ഓപ്പൺ ഡോർസ് യുകെ & അയർലൻഡിന്റെ സിഇഒ ഹെൻറിയേറ്റ ബ്ലൈത്ത് പറഞ്ഞു. ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതിനിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണി മുഴക്കി രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുമായി ബന്ധമുള്ള തീവ്രവാദികൾക്കെതിരെ ആക്രമണം നടത്തിയതോടെ സമീപ മാസങ്ങളിൽ നൈജീരിയയിലെ സ്ഥിതി വീണ്ടും ആഗോള ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. നൈജീരിയന്‍ സര്‍ക്കാരിന്റെ നിലപാട് ട്രംപ് ഭരണകൂടത്തെയും മറ്റ് അന്താരാഷ്ട്ര സർക്കാരുകളെയും ഉപരോധം ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ പ്രാപ്തമാക്കുമെന്ന് ഓപ്പൺ ഡോർസിനായുള്ള സബ്-സഹാറൻ ആഫ്രിക്കയിലെ വിദഗ്ദ്ധനായ ജോൺ സാമുവൽ പറയുന്നു. 2025 നവംബറിൽ നൈജീരിയൻ പ്രതിസന്ധിയെ അഭിസംബോധന ചെയ്തുകൊണ്ട് ലെയോ പതിനാലാമൻ പാപ്പ സംസാരിച്ചിരിന്നു. രാജ്യത്ത് ക്രിസ്ത്യാനികളും മുസ്ലീങ്ങളും കൂട്ടക്കൊല ചെയ്യപ്പെടുകയാണെന്നും മതസ്വാതന്ത്രത്തിനായി ഭരണകൂടം നിലകൊള്ളണമെന്നും പാപ്പ പറഞ്ഞിരിന്നു. ഫുലാനി ഗോത്ര വിഭാഗം നടത്തുന്ന ആക്രമണങ്ങളിൽ മുസ്ലീങ്ങളെ അപേക്ഷിച്ച് ക്രിസ്ത്യാനികൾ 2.7 മടങ്ങ് കൂടുതലായി ലക്ഷ്യമിടുകയും കൊല്ലപ്പെടുകയും ചെയ്യുന്നതായി നെതർലാൻഡ്‌സ് ആസ്ഥാനമായുള്ള ഒബ്സർവേറ്ററി ഫോർ റിലീജിയസ് ഫ്രീഡം ഇൻ ആഫ്രിക്ക നേരത്തെ വെളിപ്പെടുത്തിയിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-01-28-14:29:04.jpg
Keywords: നൈജീ

26120
Category: 1
Sub Category:
Heading: ആഗോള ക്രൈസ്തവര്‍ നേരിടുന്ന പീഡനങ്ങളുടെ തീവ്രത അറിയിക്കാന്‍ പോഡ്കാസ്റ്റുമായി എസിഎന്‍
Content: വാഷിംഗ്ടണ്‍ ഡിസി: ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ നേരിടുന്ന പീഡനങ്ങളിലേക്ക് ആഗോള ശ്രദ്ധ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ പോഡ്കാസ്റ്റുമായി ക്രൈസ്തവ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡ്. സംഘടനയുടെ യുഎസ്എ വിഭാഗവും ഫെയ്ത്ത് & റീസൺ ഇൻസ്റ്റിറ്റ്യൂട്ടും ചേര്‍ന്നാണ് 'ഫെയ്ത്ത് അണ്ടർ സീജ്' എന്ന പേരിൽ പുതിയ പോഡ്‌കാസ്റ്റ് പരമ്പര ആരംഭിച്ചത്. ഫെയ്ത്ത് & റീസൺ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റും ദീർഘകാലമായി മതപീഡന വിശകലന വിദഗ്ദ്ധനുമായ റോബർട്ട് റോയലാണ് ആതിഥേയത്വം വഹിക്കുന്നത്. ക്രൈസ്തവ വിശ്വാസികൾ ക്രിസ്തു വിശ്വാസത്തിന്റെ പേരിൽ എങ്ങനെ വേട്ടയാടപ്പെടുന്നു എന്നതിനെക്കുറിച്ചുള്ള നേരിട്ടുള്ള സാക്ഷ്യങ്ങളും സാഹചര്യങ്ങളെ കുറിച്ചുള്ള വിദഗ്ദ്ധരുടെ നിരീക്ഷണവും വിശദീകരണവും ചേര്‍ത്താണ് പോഡ്കാസ്റ്റ് ഒരുക്കുന്നത്. യുക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭയുടെ മേജർ ആർച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്കുമായി ചേര്‍ന്നുള്ള പോഡ്കാസ്റ്റാണ് ഉദ്ഘാടന എപ്പിസോഡിൽ അവതരിപ്പിച്ചിരിക്കുന്നത്. നിലവിലുള്ള സംഘർഷങ്ങൾക്കിടയിൽ ക്രൈസ്തവര്‍ നേരിടുന്ന കഠിനമായ അവസ്ഥ വിരല്‍ചൂണ്ടുന്ന വിധത്തിലാണ് പോഡ്കാസ്റ്റ് ഒരുക്കുന്നത്. യുദ്ധം ആരംഭിച്ചപ്പോൾ, ഉടൻ തന്നെ എയിഡ് ടു ചർച്ച് ഇൻ നീഡ് മാനുഷിക അടിയന്തരാവസ്ഥയിലായ ആളുകൾക്ക് സഹായം നൽകാൻ തങ്ങളുടെ ഒപ്പമുണ്ടായിരിന്നുവെന്നു മേജർ ആർച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ് വെളിപ്പെടുത്തി. 1947-ൽ സ്ഥാപിതമായ പൊന്തിഫിക്കൽ ഫൗണ്ടേഷനായ എയിഡ് ടു ദി ചർച്ച് ഇൻ നീഡ് ഏഷ്യയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും പീഡിത ക്രൈസ്തവരെ ചേര്‍ത്തുപിടിക്കുന്നുണ്ട്. സംഘടനയുടെ വേരുകള്‍ ലോകമെമ്പാടും വ്യാപിച്ച് കിടക്കുന്നതിനാല്‍ ക്രൈസ്തവര്‍ അനുഭവിക്കുന്ന കൊടിയ പീഡനങ്ങള്‍ ലോകമെമ്പാടും എത്തുവാന്‍ സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-01-28-16:37:17.jpg
Keywords: പീഡിത

26121
Category: 1
Sub Category:
Heading: ദൈവവചനത്തിന്റെ നിക്ഷേപം സഭയുടെയും നമ്മുടെയും കൈയിലാണ്, സംരക്ഷിക്കുന്നത് തുടരണം: ലെയോ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ദൈവവചനത്തിന്റെ നിക്ഷേപം ഇന്നു സഭയുടെയും നമ്മുടെയും കൈകളിലാണെന്നും വിവിധ സഭാ ശുശ്രൂഷകളിൽ നാമെല്ലാവരും, ചരിത്രത്തിന്റെയും നിലനിൽപ്പിന്റെയും സങ്കീർണ്ണതയിലൂടെയുള്ള യാത്രയിൽ വഴികാട്ടുന്ന ഒരു നക്ഷത്രം പോലെ, സമഗ്രതയിൽ അതിനെ സംരക്ഷിക്കുന്നത് തുടരണമെന്നു ലെയോ പാപ്പ. ജനുവരി ഇരുപത്തിയെട്ടാം തീയതി ബുധനാഴ്ച ലിയോ പതിനാലാമൻ പാപ്പാ വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിൽ സംസാരിക്കുകയായിരിന്നു പാപ്പ. "അപ്പോസ്തലിക ഉത്ഭവമുള്ള പാരമ്പര്യം പരിശുദ്ധാത്മാവിന്റെ സഹായത്തോടെ സഭയിൽ വളർന്നു കൊണ്ടിരിക്കുന്നുവെന്നു" എന്നു രണ്ടാം വത്തിക്കാന്‍ കൗൺസിൽ സ്ഥിരീകരിക്കുന്നു (ദേയി വെർബും 8). എല്ലാറ്റിനുമുപരി, "സത്യത്തിന്റെ തെറ്റാവരം" ലഭിച്ച അപ്പസ്തോലന്മാരുടെ പിൻഗാമികളുടെ പ്രസംഗത്തിലൂടെയും ഈ വളർച്ച സംഭവിക്കുന്നുണ്ട്. ചുരുക്കത്തിൽ, സഭ, അവളുടെ പ്രബോധനത്തിലും, ജീവിതത്തിലും ആരാധനയിലും, തലമുറ തലമുറയായി സഭ തന്നെത്തന്നേയും, താൻ വിശ്വസിക്കുന്നവരെയും എന്നും നിലനിർത്തുകയും, എല്ലാ തലമുറകൾക്കുമായി പകർന്നു കൊടുക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു." (ദേയി വെർബും 8) അപ്പോസ്തലനായ പൗലോസ് തന്റെ ശിഷ്യനും സഹകാരിയുമായ തിമോത്തിയോസിനെ ആവർത്തിച്ച് ഉദ്‌ബോധിപ്പിക്കുന്നു: "തിമോത്തിയേ, നിന്നെ ഏൽപ്പിച്ചിരിക്കുന്ന നിക്ഷേപം കാത്തുസൂക്ഷിക്കുക" (1 തിമോത്തി 6:20, 2 തിമോത്തി 1:12,14). "വിശുദ്ധ പാരമ്പര്യവും, വിശുദ്ധ തിരുവെഴുത്തും സഭയെ ഏൽപ്പിച്ചിരിക്കുന്ന ദൈവവചനത്തിന്റെ ഒരൊറ്റ നിക്ഷേപമാണ്" എന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിലെ ദേയി വെർബും (ദൈവവചനം) പ്രമാണരേഖ പ്രസ്താവിക്കുമ്പോൾ വിശുദ്ധ പൗലോസ് ശ്ലീഹായുടെ വാചകം പ്രതിധ്വനിക്കുന്നു. ഈ അധികാരം യേശുക്രിസ്തുവിന്റെ നാമത്തിലാണ് പ്രയോഗിക്കപ്പെടുന്നത്. "നിക്ഷേപം" എന്നത് അതിന്റെ യഥാർത്ഥ രൂപത്തിൽ, നിയമപരമായ സ്വഭാവമുള്ള ഒരു പദമാണ്. ഉള്ളടക്കം സംരക്ഷിക്കാനും അത് കേടുകൂടാതെ കൈമാറാനുമുള്ള കടമ നിക്ഷേപകനിൽ ചുമത്തപ്പെടുന്നു. ഈ സാഹചര്യത്തിൽ ഈ നിക്ഷേപം വിശ്വാസവും, അതിനെ കേടുകൂടാതെ കൈമാറാനുള്ള കടമയുമാണ്. ദൈവവചനത്തിന്റെ "നിക്ഷേപം" ഇന്നു സഭയുടെയും ,നമ്മുടെയും കൈകളിലാണ്, നമ്മുടെ വിവിധ സഭാ ശുശ്രൂഷകളിൽ നാമെല്ലാവരും, ചരിത്രത്തിന്റെയും നിലനിൽപ്പിന്റെയും സങ്കീർണ്ണതയിലൂടെയുള്ള യാത്രയിൽ വഴികാട്ടുന്ന ഒരു നക്ഷത്രം പോലെ, അതിന്റെ സമഗ്രതയിൽ അതിനെ സംരക്ഷിക്കുന്നത് തുടരണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-01-28-18:09:01.jpg
Keywords: പാപ്പ

26122
Category: 18
Sub Category:
Heading: സീറോ മലബാർ സഭയുടെ മേജർ ആര്‍ച്ച് ബിഷപ്പിന് പുതിയ സെക്രട്ടറി
Content: കാക്കനാട്: സീറോ മലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിൻ്റെ പുതിയ സെക്രട്ടറിയായി തൃശ്ശൂർ അതിരൂപതാംഗമായ റവ. ഡോ. സനൽ മാളിയേക്കൽ നിയമിതനായി. തൃശ്ശൂർ പുത്തൻപള്ളി ഇടവകാംഗമായ അദ്ദേഹം നിലവിൽ തൃശ്ശൂർ അതിരൂപതയുടെ കീഴിലുള്ള തിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഡീനായും, മതബോധന വിഭാഗം അസിസ്റ്റൻ്റ് ഡയറക്ടറായും സേവനം ചെയ്തു വരികയായിരുന്നു. റോമിലെ റെജീന അപ്പസ്തോലോരും (Regina Apostolorum) ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഡോഗ്മാറ്റിക് തിയോളജിയിൽ (Dogmatic Theology) ഫാ. സനൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിട്ടുണ്ട്. കഴിഞ്ഞ നാല് വർഷമായി മേജർ ആർച്ചുബിഷപ്പിൻ്റെ സെക്രട്ടറിയായി സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച ഫാ. മാത്യു തുരുത്തിപ്പള്ളി സ്ഥലം മാറുന്ന ഒഴിവിലേക്കാണ് ഈ പുതിയ നിയമനം. കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിൻ്റെയും, തുടർന്ന് മാർ റാഫേൽ തട്ടിൽ പിതാവിൻ്റെയും സെക്രട്ടറിയായി സഭയുടെ കേന്ദ്ര കാര്യാലയത്തിൽ സ്തുത്യർഹമായ സേവനമനുഷ്ഠിച്ചു വരികയെയാണ് പാലാ രൂപതയുടെ കീഴിലുള്ള മാർ സ്ലീവാ മെഡിസിറ്റിയുടെ അസോസിയേറ്റ് ഡയറക്ടറായുള്ള ഫാ. മാത്യു തുരുത്തിപ്പള്ളി നിയമിതനായിരിക്കുന്നത്.
Image: /content_image/India/India-2026-01-29-11:11:25.jpg
Keywords: സീറോ

26123
Category: 18
Sub Category:
Heading: കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ളവര്‍ക്ക് സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങൾ ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍
Content: തിരുവനന്തപുരം: മത സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മന്ദിരങ്ങൾ, മഠങ്ങൾ, കോൺവെൻ്റുകൾ, ആശ്രമങ്ങൾ, മതവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്ന കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ള അർഹരായ സ്ത്രീകൾക്ക് സർക്കാരിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള തടസങ്ങൾ നീക്കാനുള്ള പ്രത്യേക പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകി. അവിവാഹിതരായ 50 വയസിൽ കൂടുതൽ പ്രായമുള്ളതും ശമ്പളം, പെൻഷൻ, സർക്കാരിൻ്റെ മറ്റാനുകൂല്യങ്ങൾ എന്നിവ ലഭി ക്കാത്തതുമായ മേൽ വിഭാഗത്തിൽപ്പെട്ട സ്ത്രീകളെ പ്രത്യേക വിഭാഗമായി കണക്കാക്കും. ഇവർക്ക് 2001 മാർച്ച് 31ലെ ഉത്തരവ് പ്രകാരം അനുവദിച്ച പെൻഷൻ അനുവദിക്കുന്നതിന് പൊതുവിൽ നിർബന്ധമാക്കിയ വ രുമാന സർട്ടിഫിക്കറ്റ്, അവിവാഹിത സർട്ടിഫിക്കറ്റ് എന്നിവ ഒഴിവാക്കി നൽകും. പകരം പ്രത്യേക അപേക്ഷ ഫോറം അംഗീകരി ക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
Image: /content_image/India/India-2026-01-29-11:18:58.jpg
Keywords: സര്‍ക്കാര്‍

26124
Category: 1
Sub Category:
Heading: ഭീഷണി സന്ദേശം; ബംഗ്ലാദേശിലെ ക്രൈസ്തവര്‍ കടുത്ത ആശങ്കയില്‍
Content: ധാക്ക: ന്യൂനപക്ഷങ്ങൾക്കെതിരായ സംഘർഷങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ, ബംഗ്ലാദേശിലെ ക്രൈസ്തവര്‍ കഴിയുന്നത് കടുത്ത ആശങ്കയില്‍. രാജ്യത്തെ ഏറ്റവും വലിയ കത്തോലിക്കാ തീർത്ഥാടനം ഫെബ്രുവരി മാസത്തിലെ ആദ്യ വാരത്തില്‍ ധാക്കയ്ക്കടുത്തുള്ള ഗാസിപൂർ ജില്ലയിലെ സെന്റ് നിക്കോളാസ് ഇടവകയിൽ നടത്താനിരിക്കെ വലിയ ആശങ്കയാണ് വിശ്വാസികള്‍ പങ്കുവെയ്ക്കുന്നത്. എല്ലാ വർഷവും ഫെബ്രുവരിയിലെ ആദ്യ വെള്ളിയാഴ്ച നടക്കുന്ന വാർഷിക തീർത്ഥാടനം ഇത്തവണ ആറിനാണ് നടക്കുക. പിറ്റേ ആഴ്ച ഫെബ്രുവരി 12നു ദേശീയ തെരഞ്ഞെടുപ്പ് നടത്താനിരിക്കെ സുരക്ഷഭീഷണി നിലനില്‍ക്കുന്ന സാഹചര്യമാണുള്ളത്. ഒത്തുചേരലിന് രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലെന്ന് വാദിക്കുന്നുണ്ടെങ്കിലും, പങ്കെടുക്കണോ വേണ്ടയോ എന്നതിനെക്കുറിച്ച് വിശ്വാസികള്‍ക്കിടയിലും ഭിന്നാഭിപ്രായമുണ്ട്. അടിസ്ഥാനപരമായി, ബംഗ്ലാദേശ് തിരഞ്ഞെടുപ്പിൽ, രാഷ്ട്രീയ പാർട്ടികൾ ന്യൂനപക്ഷ സമുദായത്തെ അവരുടെ തുറുപ്പുചീട്ടായി ഉപയോഗിക്കുന്നുവെങ്കിലും സമീപ മാസങ്ങളിൽ കത്തോലിക്കാ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് നിരവധി ഭീഷണി ലഭിച്ചതാണ് സുരക്ഷാ ആശങ്കയ്ക്കു കാരണം. കഴിഞ്ഞ നവംബറിൽ, ധാക്കയിലെ സെന്റ് മേരീസ് കത്തീഡ്രലിലും സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലും കോളേജിലും ബോംബുകൾ പൊട്ടിത്തെറിച്ചിരിന്നു. മതപരിവർത്തന ശ്രമങ്ങൾ സ്കൂളുകൾ നിർത്തിയില്ലെങ്കിൽ പള്ളികൾ, കത്തീഡ്രലുകൾ, ചാപ്പലുകൾ, മിഷ്ണറി സ്ഥാപനങ്ങൾ എന്നിവയ്‌ക്കെതിരായ ആക്രമണങ്ങൾ ഉണ്ടാകുമെന്ന് ഡിസംബറിൽ മുന്നറിയിപ്പ് സന്ദേശവും ലഭിച്ചിരിന്നു. രാജ്യത്തെ രണ്ട് പ്രശസ്ത കത്തോലിക്കാ കോളേജുകൾക്കും നേരത്തെ ഭീഷണി കത്തുകൾ ലഭിച്ചിരിന്നു. 2022 ലെ ബംഗ്ലാദേശ് സെൻസസ് പ്രകാരം, രാജ്യത്തെആകെ ക്രൈസ്തവരുടെ എണ്ണം 488,583 മാത്രമാണ്. ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ബംഗ്ലാദേശിന്റെ മൊത്തം ജനസംഖ്യയുടെ 0.3% ആണ് ക്രൈസ്തവര്‍. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-01-29-12:13:38.jpg
Keywords: ധാക്ക, ബംഗ്ലാ

26125
Category: 1
Sub Category:
Heading: കൊടും തണുപ്പില്‍ വൈദ്യുതി നീക്കുന്നു, റഷ്യ യുക്രൈനില്‍ നടത്തുന്നത് വംശഹത്യ: പേപ്പല്‍ പ്രതിനിധിയായ കര്‍ദ്ദിനാള്‍
Content: കീവ്: റഷ്യ യഥാര്‍ത്ഥത്തില്‍ യുക്രൈനില്‍ നടത്തുന്നത് വംശഹത്യയാണെന്ന് മാര്‍പാപ്പയുടെ ദാനധർമ്മ വിഭാഗത്തിന്റെ ഉത്തരവാദിത്വം വഹിക്കുന്ന കർദ്ദിനാൾ കോൺറാഡ് ക്രജേവ്സ്കി. ശൈത്യകാലത്ത് യുക്രൈനിന്റെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ റഷ്യൻ ആക്രമണങ്ങൾ വംശഹത്യയ്ക്കു സമാനമാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. യുക്രൈനിന്റെ അടിസ്ഥാന സൗകര്യങ്ങൾ, പ്രത്യേകിച്ച് അതിന്റെ ഊർജ്ജ മേഖലയെ നശിപ്പിക്കുകയും യുക്രേനിയക്കാരെ മരവിപ്പിക്കുകയും ചെയ്യുക എന്നതാണ് റഷ്യയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഞാൻ ശൈത്യകാലത്ത് പലതവണ കീവിൽ ഉണ്ടായിരുന്നു. വർഷത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള സമയത്ത് നഗരം വൈദ്യുതിയില്ലാതെ അവശേഷിക്കുമ്പോൾ അത് ഒരു പേടിസ്വപ്നമാണ്. ആളുകളെ സംബന്ധിച്ച മാരകമായ ഒരു അപകടമാണിത്. യുക്രൈനിന്റെ അടിസ്ഥാന സൗകര്യങ്ങൾ, പ്രത്യേകിച്ച് അതിന്റെ ഊർജ്ജ മേഖലയെ നശിപ്പിക്കുകയും യുക്രേനിയക്കാരെ മരവിപ്പിക്കുകയും ചെയ്യുക എന്നതാണ് റഷ്യയുടെ ലക്ഷ്യം. യുദ്ധത്തിന്റെ നിയമങ്ങൾക്കും ധാർമ്മിക മാനദണ്ഡങ്ങൾക്കും എതിരായ കുറ്റകൃത്യങ്ങളുടെ വളരെ വ്യക്തമായ അടയാളങ്ങളാണ് ഇതെന്നും കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി. തണുത്ത വീടുകളിൽ കുട്ടികള്‍ കഴിയുകയാണെന്നും പൌരന്മാരും സൈനികരും പോരാടുകയാണെന്നും കീവിൽ നിന്നുള്ള ശബ്ദം ലോകം മുഴുവൻ കേൾക്കണമെന്ന് ആഗ്രഹിക്കുകയാണെന്നും യുക്രൈന്‍ സഭയുടെ മേജർ ആർച്ച് ബിഷപ്പ് ഷെവ്ചുക്ക് കഴിഞ്ഞ ദിവസം പറഞ്ഞിരിന്നു. അതേസമയം ജനുവരി 24ന്, അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് അനുസരിച്ചു റഷ്യ യുക്രൈന്‍റെ ഊർജ്ജ സംവിധാനത്തിന് നേരെ വലിയ തോതിലുള്ള ആക്രമണം നടത്തിയിരിന്നു. ഏകദേശം 1.2 ദശലക്ഷം വീടുകൾക്ക് വൈദ്യുതി തടസ്സപ്പെടുത്തിയ ആക്രമണമായിരിന്നു ഇത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-01-29-14:58:44.jpg
Keywords: റഷ്യ, യുക്രൈ

26126
Category: 1
Sub Category:
Heading: ബെത്ലഹേമിലെ തിരുപിറവി ദേവാലയത്തില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും
Content: ബെത്ലഹേം: ഓരോ വര്‍ഷവും ദശലക്ഷകണക്കിന് ആളുകള്‍ സന്ദര്‍ശിക്കുന്ന യേശുവിന്റെ ജനന സ്ഥലം സ്ഥിതി ചെയ്യുന്ന ബെത്ലഹേമിലെ തിരുപിറവി ദേവാലയത്തില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. കര്‍ത്താവിന്റെ മനുഷ്യാവതാരം നടന്ന സ്ഥലത്തു സ്ഥാപിക്കപ്പെട്ട ഗ്രോട്ടോയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഫ്രാൻസിസ്കൻ വൈദികരുടെ നേതൃത്വത്തിലുള്ള കസ്റ്റഡി ഓഫ് ദി ഹോളി ലാൻഡും ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയാർക്കേറ്റും സംയുക്തമായി തീരുമാനമെടുക്കുകയായിരിന്നു. ഭാവി തലമുറകൾക്കായി വിശുദ്ധ സ്ഥലം സംരക്ഷിക്കുന്നതിനുള്ള നടപടിയെന്നോണമാണ് തീരുമാനമെന്ന് നേതൃത്വം വ്യക്തമാക്കി. പുനരുദ്ധാരണ പദ്ധതിയിലൂടെ ആത്മീയവും ചരിത്രപരവും സാംസ്കാരികവുമായ പൈതൃകം ഭാവി തലമുറകൾക്കായി സംരക്ഷിക്കുന്നതിനും, ക്രിസ്തീയ വിശ്വാസത്തിന് ദൃശ്യമായ രൂപം സ്വീകരിച്ചതും നൂറ്റാണ്ടുകളായി എല്ലാ രാജ്യങ്ങളിലെയും വിശ്വാസികൾ തീർത്ഥാടനത്തിനായി ഒത്തുകൂടിയതുമായ സ്ഥലത്തിന്റെ അന്തസ്സ് സംരക്ഷിക്കുന്നതിനുമുള്ള നടപടിയായാണ് കാണുന്നതെന്ന് സ്റ്റഡി ഓഫ് ദി ഹോളി ലാൻഡ് പ്രസ്താവനയില്‍ കുറിച്ചു. അർമേനിയൻ ഓർത്തഡോക്സ് അപ്പസ്തോലിക് പാത്രിയാർക്കേറ്റിന്റെ സഹകരണത്തോടെ പ്രസിഡൻഷ്യൽ ഉത്തരവ് അനുസരിച്ചു നിരവധി മാനദണ്ഡങ്ങള്‍ പാലിച്ചുക്കൊണ്ടാണ് പുനരുദ്ധാരണ പ്രവര്‍ത്തികള്‍ നടക്കുക. 2024-ല്‍ തിരുപിറവി ദേവാലയത്തില്‍ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ നടത്താന്‍ അധികൃതര്‍ അനുമതി നല്‍കിയിരിന്നു. സുവിശേഷ പൈതൃകം സംരക്ഷിച്ചുക്കൊണ്ട് ക്രിസ്തുവിന്റെ ജനനസ്ഥലത്തെ ഭക്തിപൂർവ്വം സന്ദര്‍ശിക്കുവാന്‍ സഹായകരമാകുന്ന വിധത്തിലായിരിക്കും പുനരുദ്ധാരണ പ്രവര്‍ത്തികള്‍ നടക്കുക. ഇറ്റാലിയൻ കമ്പനിയ്ക്കാണ് പുനരുദ്ധാരണ പ്രവര്‍ത്തികളുടെ പൂര്‍ണ്ണ ചുമതല. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-01-29-16:43:16.jpg
Keywords: ബെത്ല

26127
Category: 1
Sub Category:
Heading: സന്യസ്തർ അനുകമ്പയുള്ള ദൈവത്തിന്റെ ദൃശ്യമായ അടയാളങ്ങളാകണം: ലെയോ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: സന്യസ്തർ അനുകമ്പയുള്ള ദൈവത്തിന്റെ ദൃശ്യമായ അടയാളങ്ങളാകണമെന്നു ലെയോ പാപ്പ. മുപ്പതാമത് സമർപ്പിതരുടെ ആഗോള ദിനത്തോട് അനുബന്ധിച്ച് പുറപ്പെടുവിച്ച ലേഖനത്തിലാണ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. അന്തസ്സ് മുറിവേൽപ്പിക്കുകയും വിശ്വാസം പരീക്ഷിക്കപ്പെടുകയും ചെയ്യുന്നിടത്ത് സമർപ്പിതരുടെ പ്രവാചക സാന്നിധ്യം എന്ന തലക്കെട്ടോടെയാണ് സന്ദേശം. പരീക്ഷണങ്ങളാൽ അടയാളപ്പെടുത്തപ്പെട്ട സാഹചര്യങ്ങളിലും, പ്രത്യാശയുടെ അടയാളമായും, സുവിശേഷത്തിന്റെ പ്രേഷിതരായും ജീവിക്കുന്ന സന്യസ്തരെ പാപ്പ നന്ദിയോടെ അനുസ്മരിച്ചു. സംഘർഷങ്ങൾ, സാമൂഹികവും രാഷ്ട്രീയവുമായ അസ്ഥിരത, ദാരിദ്ര്യം, പാർശ്വവൽക്കരണം, നിർബന്ധിത കുടിയേറ്റം, മതന്യൂനപക്ഷത്തോടുള്ള എതിർപ്പുകൾ, അക്രമം, വ്യക്തികളുടെ അന്തസ്സ് ഹനിക്കുന്ന പ്രവൃത്തികൾ, പിരിമുറുക്കങ്ങൾ എന്നിവയാൽ അടയാളപ്പെടുത്തിയ അവസ്ഥകളിൽ സന്യസ്തരുടെ പ്രവാചക സാന്നിധ്യം ഏറെ ശക്തമാണെന്നു സാക്ഷ്യങ്ങൾ വെളിപ്പെടുത്തുകയാണെന്നു ലേഖനത്തിൽ അടിവരയിട്ടു പറയുന്നു. ദുർബലതയുടെയും പരീക്ഷണത്തിന്റെയും സാഹചര്യങ്ങളിൽ ജീവിക്കുന്ന മനുഷ്യരോട് ചേർന്നുള്ള സന്യസ്തരുടെ പ്രവർത്തനങ്ങൾ എപ്പോഴും 'നിലനിൽക്കുന്ന ഒരു സാന്നിധ്യമായി' മാറിയിട്ടുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളിലും, രാഷ്ട്രീയവും സാമൂഹികവുമായ സാഹചര്യം വിശ്വാസത്തെ പരീക്ഷണത്തിനു വിധേയമാക്കുകയും, പ്രത്യാശയെ തളർത്തുകയും ചെയ്യുമ്പോൾ, വിശ്വസ്തവും എളിമയാർന്നതും, വിവേകപൂർണ്ണവുമായ സന്യസ്തരുടെ സാന്നിധ്യം ദൈവം തന്റെ ജനത്തെ ഉപേക്ഷിക്കുന്നില്ല എന്നതിന്റെ അടയാളമായി മാറുകയാണ്. സന്യസ്തരുടെ ഈ സാന്നിധ്യം വ്യക്തിപരമോ സാമൂഹികമോ ആയ തിരഞ്ഞെടുപ്പല്ല. അവരുടെ വാക്കുകൾ, മുഴുവൻ സഭയ്ക്കും ലോകത്തിനും ഒരു പ്രവചന ശബ്ദമായി മാറുകയാണ്. സംഘർഷങ്ങളുടെ മുറിവുകൾ സാഹോദര്യത്തെ മായ്ച്ചുകളയുന്നതായി തോന്നുന്നിടത്ത് കൃത്യമായി നിരായുധരാക്കുന്ന വാക്കുകൾ, സംസ്കാരങ്ങളും മതങ്ങളും തമ്മിലുള്ള സംഭാഷണം ഊട്ടിയുറപ്പിക്കുന്ന ബന്ധങ്ങൾ, കൊച്ചുകുട്ടികളുടെ സംരക്ഷണത്തിനുള്ള പ്രതിബദ്ധത, അനുരഞ്ജനത്തിന്റെ പാതകൾ തേടുന്നതിലെ സ്ഥിരോത്സാഹം, വ്യക്തികളുടെ അന്തസ്സിനെയും നീതിയെയും നിഷേധിക്കുന്ന സാഹചര്യങ്ങളെയും ഘടനകളെയും അപലപിക്കാനുള്ള ധൈര്യം എന്നിവയെല്ലാം സമർപ്പിതരുടെ ജീവിതത്തിന്റെ സവിശേഷതകൾ ആണെന്നതും ലേഖനം അടിവരയിട്ടു പറയുന്നു. ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട്, സിസ്റ്റർ സിമോണ ബ്രാംബില്ല, പ്രോ-പ്രീഫെക്ട് കർദ്ദിനാൾ ആംഹെൽ അർത്തിമേ, സെക്രട്ടറി സിസ്റ്റർ തിത്സ്യാന മെർലെത്തി എന്നിവര്‍ ലേഖനത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. ഫെബ്രുവരി രണ്ടാം തീയതി തിങ്കളാഴ്ചയാണ്, 30-ാമത് സമർപ്പിതരുടെ ആഗോള ദിനമായി ആചരിക്കുന്നത്. അന്നേ ദിവസം വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ, ലെയോ പതിനാലാമൻ പാപ്പ വിശുദ്ധ ബലിക്ക് കാർമ്മികത്വം വഹിക്കും. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-01-29-18:33:13.jpg
Keywords: ലെയോ

26128
Category: 18
Sub Category:
Heading: പത്മശ്രീ ജേതാവ് ഫാ. തോമസ് കുന്നുങ്കൽ അന്തരിച്ചു
Content: ന്യൂഡൽഹി: പത്മശ്രീ ജേതാവും സിബിഎസ്ഇയുടെ മുൻ ചെയർമാനുമായ ജെസ്യൂട്ട് വൈദികൻ ഫാ. തോമസ് വി കുന്നുങ്കൽ (90) അന്തരിച്ചു. ഇന്ത്യയുടെ വിദ്യാഭ്യാസരംഗത്ത് നിറസാന്നിധ്യമായിരുന്ന ഫാ. തോമസ് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ക്ഷണപ്രകാരമാണ് 1960 മുതൽ 1987 വരെ സിബിഎസ്‌ഇയുടെ ചെയർമാനായി സേവനമനുഷ്ഠിച്ചത്. രാജ്യത്തെ വിദ്യാഭ്യാസ മേഖലയുടെ കുതിപ്പിന് സിബിഎസ്ഇ സ്‌കൂളുകൾ വലിയ പങ്കുവഹിച്ചത് ഈ കാലഘട്ടത്തിലാണെന്നത് ശ്രദ്ധേയമാണ്. 1986-ല്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിൽ ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് പ്രവർത്തിക്കുന്ന സ്വയംഭരണാധികാര സ്ഥാപനമായ നാഷണൽ ഓപ്പൺ സ്‌കൂൾ സ്ഥാപിക്കുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു. 1949ലാണ് നാഷണൽ ഓപ്പൺ സ്കൂൾ നിലവിൽവരുന്നത്. അന്നു മുതൽ 1992 വരെ മൂന്ന് വർഷത്തേക്ക് അതിൻ്റെ ചെയർപേഴ്‌സണായും ഹാ. തോമസ് സേവനമനുഷ്ഠിച്ചു. ഇപ്പോൾ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ട ഈ സ്ഥാപനം ലോകത്തിലെ തന്നെ വലിയ ഓപ്പൺ സ്‌കൂൾ സംവിധാനമാണ്. ദേശീയ അധ്യാപക കമ്മീഷൻ, ദേശീയ വിദ്യാഭ്യാസ നയ അവലോകന കമ്മിഷൻ തുടങ്ങിയ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ അംഗമെന്ന നിലയിൽ വിദ്യാഭ്യാസ നയരൂപീകരണത്തിൽ അദ്ദേഹം നൽകിയ സംഭാവനകൾ വലുതാണ്. ഇതിനുപുറമെ, ഡൽഹിയിലെ ജെസ്യൂട്ട് സ്ഥാപനമായ ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി അദ്ദേഹം സേവനമനുഷ്ഠിച്ചു. 'ദേശീയത പുനരുജ്ജീവനത്തിൽ അധ്യാപകരുടെ പങ്ക്" (റ റോൾ ഓഫ് ടീച്ചഴ്‌സ് ഇൻ നാഷണൽ റീജനറേഷൻ) എന്ന പേരിൽ 2005ൽ അദ്ദേഹം പുസ്‌തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1925 ജൂലൈ മൂന്നിന് ആലപ്പുഴയിൽ ജനിച്ച ഫാ. തോമസ് 1945ൽ വൈദിക പഠനത്തിനായി ജെസ്യൂട്ട് സമൂഹത്തില്‍ ചേർന്നു. അമേരിക്കയിൽ ഉന്നത വിദ്യാഭ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം 1958ൽ വൈദികപട്ടം സ്വീകരിച്ചു. സംസ്ക്‌കാര ചടങ്ങുകൾക്കു മുന്നോടിയായി ഉച്ചയ്ക്ക് ഒരുമണി മുതൽ ഡൽഹി സെന്റ് സേവ്യേഴ്‌സ് സ്‌കൂൾ കാന്പസിൽ പൊതുദർശനമുണ്ടായിരിക്കും. മൂന്നുമണിക്ക് മൃതസംസ്കാര ശുശ്രൂഷ ആരംഭിക്കും. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/India/India-2026-01-30-11:45:20.jpg
Keywords: ജെസ്യൂ