Contents
Displaying 25611-25620 of 26059 results.
Content:
26068
Category: 1
Sub Category:
Heading: കോപ്റ്റിക് ക്രൈസ്തവരുടെ ക്രിസ്തുമസ് ആഘോഷത്തിൽ പങ്കുചേര്‍ന്ന് യുഎഇ മന്ത്രി
Content: അബുദാബി: അബുദാബിയിലെ കോപ്റ്റിക് ഓർത്തഡോക്സ് പള്ളിയിൽ ഇന്നലെ നടന്ന ക്രിസ്തുമസ് ആഘോഷത്തിൽ പങ്കുചേര്‍ന്നു യുഎഇ സഹിഷ്ണുത, സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ. ഈജിപ്ഷ്യൻ കോപ്റ്റിക് ഓർത്തഡോക്സ് ദേവാലയത്തില്‍ നടന്ന ക്രിസ്തുമസ് ആഘോഷ ചടങ്ങുകളിൽ സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും പ്രതീകമായി പരിപാടിയില്‍ പങ്കെടുക്കാന്‍ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ നേരിട്ടെത്തുകയായിരിന്നു. രാജ്യം ഉയർത്തിപ്പിടിക്കുന്ന സഹിഷ്ണുത, സഹവർത്തിത്വം, മതപരവും സാംസ്കാരികവുമായ വൈവിധ്യത്തിന് നല്‍കുന്ന ആദരവിന് അബുദാബിയിലെ സെന്റ് ആന്റണീസ് കത്തീഡ്രല്‍ വികാരി ഫാ. ബിഷോയ് ഫക്രി അഭിനന്ദനവും കൃതജ്ഞതയും പ്രകടിപ്പിച്ചു. നഹ്യാൻ ബിൻ മുബാറക്കിനെ ഊഷ്മളമായി സ്വാഗതം ചെയ്ത ഫാ. ബിഷോയ്, ക്രിസ്മസ് ആഘോഷങ്ങളിലെ അദ്ദേഹത്തിന്റെ സാന്നിധ്യത്തിനും പങ്കാളിത്തത്തിനും സ്നേഹവും നന്ദിയും അറിയിച്ചു. യുഎഇയുടെ ആഴമായ മാനുഷിക സമീപനത്തെയും വ്യത്യസ്ത മതങ്ങൾക്കും സംസ്കാരങ്ങൾക്കും ഇടയിൽ സഹിഷ്ണുത, മനുഷ്യ സാഹോദര്യം, സഹവർത്തിത്വം എന്നിവയുടെ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അതിന്റെ ഉറച്ച പ്രതിബദ്ധതയെയും മന്ത്രിയുടെ പങ്കാളിത്തം പ്രതിഫലിപ്പിക്കുന്നുവെന്നും, രാജ്യത്ത് സഭയ്ക്കും ഈജിപ്ഷ്യൻ സമൂഹത്തിനും ഇത് അഭിമാനത്തിന്റെ ഉറവിടമാണെന്നും അദ്ദേഹം പറഞ്ഞു. </p> <div style="position:relative;padding-bottom:56.25%;height:0;overflow:hidden;"><iframe src="https://geo.dailymotion.com/player.html?video=x9xa91c"style="width:100%; height:100%; position:absolute; left:0px; top:0px; overflow:hidden; border:none;"allowfullscreentitle="Dailymotion Video Player"allow="web-share"></iframe></div> <p> ക്രിസ്തുമസ് പ്രാർത്ഥനകൾ വിശ്വാസത്തെ പ്രതിഫലിപ്പിക്കുകയാണെന്നും നന്മ, കാരുണ്യം, സഹിഷ്ണുത, സഹവർത്തിത്വം, ആഗോള അഭിവൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുന്ന സാർവത്രിക മാനുഷിക മൂല്യങ്ങളെ സ്ഥിരീകരിക്കുകയാണെന്നും ദേവാലയത്തില്‍ നടത്തിയ പ്രസംഗത്തില്‍ മന്ത്രി നഹ്യാൻ ബിൻ മുബാറക് ഊന്നിപ്പറഞ്ഞു. ശക്തവും ഒത്തൊരുമയുള്ളതുമായ ഒരു സമൂഹത്തിന് പ്രാർത്ഥന, ദൈവത്തോടുള്ള നന്ദി, വിശ്വാസം എന്നിവ അനിവാര്യമായ അടിത്തറകളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രസിഡൻഷ്യൽ കോർട്ടിലെ ജുഡീഷ്യൽ, മതകാര്യ ഉപദേഷ്‌ടാവ് കൗൺസിലർ അലി ബിൻ അൽ സയ്യിദ് അബ്‌ദുൾറഹ്‌മാൻ അൽ ഹാഷെമി, യുഎഇയിലെ ഈജിപ്ത് അംബാസഡർ എസ്സാം അഷൂർ, ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്മെന്റ്റ്സ് പ്രതിനിധികൾ, കോപ്റ്റിക് ഓർത്തഡോക്‌സ് വൈദികര്‍, ക്രിസ്ത്യൻ വിഭാഗങ്ങളുടെ തലവന്മാർ, ബിസിനസുകാർ, ഈജിപ്ഷ്യൻ എംബസി അംഗങ്ങൾ എന്നിവരും ആഘോഷത്തിൽ പങ്കെടുത്തു. സാധാരണഗതിയില്‍ ലോകമെമ്പാടും ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഡിസംബര്‍ 25നു ക്രിസ്തുമസ് കൊണ്ടാടുമ്പോള്‍ ആഗോള കോപ്റ്റിക് ഓര്‍ത്തഡോക്സ് സമൂഹം ജൂലിയന്‍ കലണ്ടര്‍ പ്രകാരം ജനുവരി 7നാണ് ക്രിസ്തുമസ് ആചരിക്കുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-01-08-11:20:49.jpg
Keywords: കോപ്റ്റി

26069
Category: 1
Sub Category:
Heading: രണ്ടാം വത്തിക്കാൻ കൗൺസിലിനെ അടുത്തറിയാനും പഠിക്കാനും ആഹ്വാനവുമായി ലെയോ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: തിരുസഭ ചരിത്രത്തിലെ നാഴികക്കല്ലുകളില്‍ ഒന്നായി വിശേഷിപ്പിക്കപ്പെടുന്ന രണ്ടാം വത്തിക്കാന്‍ കൗൺസിലിനെ അടുത്തറിയാനും പഠിക്കാനും ആഹ്വാനവുമായി ലെയോ പതിനാലാമൻ പാപ്പ. ഈ വർഷത്തിലെ ആദ്യ ബുധനാഴ്ചയായ ഇന്നലെ ജനുവരി ഏഴാം തീയതി വത്തിക്കാനിൽ ബുധനാഴ്ചകളിൽ പതിവുള്ള പൊതുകൂടിക്കാഴ്ചയുടെ ഭാഗമായാണ് രണ്ടാം വത്തിക്കാൻ കൗൺസിലിന്റെയും അതിലെ പ്രധാന രേഖകളുടെയും പ്രാധാന്യവും സഭയിൽ അവയുടെ സാംഗത്യവും വിശകലനം ചെയ്യുന്ന ഉദ്ബോധനപരമ്പരയ്ക്കു ലെയോ പാപ്പ തുടക്കം കുറിച്ചത്. യൂറോപ്പിൽ അതിശൈത്യമായതിനാൽ, ബുധനാഴ്ചയിലെ പൊതുകൂടിക്കാഴ്ച വത്തിക്കാനുള്ളിലെ പോൾ ആറാമൻ ഹാളിലാണ് നടന്നത്. "രണ്ടാം വത്തിക്കാൻ കൗൺസിൽ, അതിന്റെ രേഖകളിലൂടെ" എന്ന വിഷയത്തിൽ ആധാരമാക്കിയ ഈ ഉദ്ബോധനപരമ്പരയുടെ ആദ്യദിനത്തിലെ പ്രബോധനം ഹെബ്രായർക്കുള്ള ലേഖനം പതിമൂന്നാം അദ്ധ്യായം ഏഴ് മുതൽ ഒൻപത് വരെയുള്ള വാക്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പാപ്പാ നടത്തിയത്. പാപ്പായുടെ പ്രഭാഷണത്തിന് മുൻപായി ഈ വചനഭാഗം വിവിധ ഭാഷകളിൽ വായിക്കപ്പെട്ടു. ഈ തിരുവചനഭാഗം ഇപ്രകാരമായിരുന്നു: "നിങ്ങളോടു ദൈവവചനം പ്രസംഗിച്ച നേതാക്കന്മാരെ ഓർക്കുവിൻ. അവരുടെ ജീവിതചര്യയുടെ ഫലം കണക്കിലെടുത്ത് അവരുടെ വിശ്വാസം അനുകരിക്കുവിൻ. യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നും ഒരേ ആൾ തന്നെയാണ്. വിവിധങ്ങളും വിചിത്രങ്ങളുമായ പ്രബോധാനങ്ങൾ നിങ്ങളെ വഴിതെറ്റിക്കരുത്." (ഹെബ്രാ 13: 7-9). വചനവായനയ്ക്ക് ശേഷം പരിശുദ്ധ പിതാവ് ഇറ്റാലിയൻ ഭാഷയിൽ തന്റെ പ്രഭാഷണം നടത്തി. സഹോദരീസഹോദരന്മാരെ ശുഭദിനം, സ്വാഗതം! യേശുവിന്റെ ജീവിത രഹസ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച ജൂബിലിവർഷത്തിന് ശേഷം, നമുക്ക് പുതിയൊരു ഉദ്ബോധന പരമ്പര ആരംഭിക്കാം. ഇത്, രണ്ടാം വത്തിക്കാൻ കൗൺസിലിനെയും അതിന്റെ രേഖകളുടെ പുനർവായനയെയും കുറിച്ചുള്ളതായിരിക്കും. സഭാത്മകമായ ഈയൊരു സംഭവത്തിന്റെ ഭംഗിയും പ്രാധാന്യവും വീണ്ടും കണ്ടെത്താനുള്ള അമൂല്യമായ ഒരു അവസരമായിരിക്കും ഇത്. 2000 ആണ്ടിലെ ജൂബിലിയുടെ അവസാനം വിശുദ്ധ ജോൺ പോൾ രണ്ടാമൻ ഇങ്ങനെ പ്രസ്താവിച്ചു: “സഭയ്ക്ക് ഇരുപതാം നൂറ്റാണ്ടിൽ ലഭിച്ച വലിയ കൃപയെന്ന നിലയിൽ കൗൺസിലിനെ ചൂണ്ടിക്കാണിക്കാനുള്ള ഉത്തരവാദിത്വം എനിക്ക് എക്കാലത്തേക്കാളും കൂടുതലായി തോന്നുന്നു” (അപ്പ. ലേഖനം. നോവോ മില്ലേന്നിയോ ഇനെവുന്തേ, 57). നിഖ്യ സൂനഹദോസിന്റെ വാർഷികത്തിനൊപ്പം 2025-ൽ രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ അറുപതാം വാർഷികവും നമ്മൾ അനുസ്മരിച്ചു. ഈയൊരു സംഭവത്തിൽനിന്ന് നമ്മെ വേർതിരിക്കുന്ന സമയം അത്ര വലുതല്ലെങ്കിലും, മറുഭാഗത്ത്, രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ മെത്രാന്മാരുടെയും ദൈവശാസ്ത്രജ്ഞരുടെയും വിശ്വാസികളുടെയും തലമുറ ഇപ്പോഴില്ല എന്നതും സത്യമാണ്. അതുകൊണ്ടുതന്നെ, കൗൺസിൽ ഉയർത്തിയ പ്രവാചകസ്വരം ഇല്ലാതാകാതിരിക്കാനും, അത് മുന്നോട്ടുവച്ച ഉൾക്കാഴ്ചകൾ പ്രവർത്തികമാക്കുന്നതിനുള്ള വഴികൾ തേടാനുമുള്ള വിളി തിരിച്ചറിയുമ്പോൾ, പറഞ്ഞുകേട്ടതനുസരിച്ചോ, അതിനെക്കുറിച്ച് നൽകപ്പെട്ട വ്യാഖ്യാനങ്ങളിലൂടെയോ അതിന്റെ രേഖകൾ വീണ്ടും വായിച്ചും, അതിന്റെ ഉള്ളടക്കത്തെക്കുറിച്ച് വിചിന്തനം ചെയ്തും, അതിനെ വീണ്ടും അടുത്തുനിന്ന് അറിയുക എന്നത് പ്രധാനപ്പെട്ടതാണ്. ഇപ്പോഴും സഭയുടെ വിശ്വാസയാത്രയ്ക്ക് വഴികാട്ടുന്ന നക്ഷത്രമായിത്തുടരുന്ന ഔദ്യോഗിക ഉദ്ബോധനത്തെക്കുറിച്ചാണ് നാം സംസാരിക്കുന്നത്. ബെനഡിക്ട് പതിനാറാമൻ പാപ്പ ഉദ്ബോധിപ്പിച്ചിരുന്നതുപോലെ, "വർഷങ്ങൾ കടന്നുപോകുന്നതുകൊണ്ട്, ഈ രേഖകളുടെ സമകാലീനത നഷ്ടപ്പെട്ടിട്ടില്ല; അവയുടെ ഉദ്ബോധനങ്ങൾ സഭയിലെ ആധുനിക സംഭവങ്ങൾക്കും, ആഗോളവത്കരിക്കപ്പെട്ട സമൂഹത്തിനും മുന്നിൽ ഏറെ പ്രാധാന്യമുള്ളവയായി കാണപ്പെടുന്നു" (2025 ഏപ്രിൽ 20-ന് കോൺക്ലേവിൽ വോട്ടവകാശമുള്ള കർദ്ദിനാൾമാർക്കൊപ്പം അർപ്പിച്ച വിശുദ്ധ ബലിക്ക് ശേഷം നൽകിയ സന്ദേശം). 1962 ഒക്ടോബർ 11-ന് വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ പാപ്പ കൗൺസിൽ സമ്മേളനം ആരംഭിച്ചപ്പോൾ, അതേക്കുറിച്ച്, സഭയ്ക്ക് മുഴുവനുമായുള്ള പ്രകാശത്തിന്റെ ദിവസത്തിന്റെ പ്രഭാതം എന്നതുപോലെയാണ് സംസാരിച്ചത്. എല്ലാ ഭൂഖണ്ഡങ്ങളിളെയും സഭയിൽനിന്ന് വിളിക്കപ്പെട്ട് വന്ന അനേകം സിനഡ് പിതാക്കന്മാരുടെ പ്രവർത്തനങ്ങൾ ഒരു നവമായ സഭാകാലഘട്ടത്തിനുള്ള വഴി തെളിക്കുകയായിരുന്നു. ബൈബിൾ, ദൈവശാസ്ത്ര, ആരാധനാക്രമങ്ങളെക്കുറിച്ച് പത്തൊൻപതാം നൂറ്റാണ്ടിൽ നടന്ന അർത്ഥപൂർണ്ണമായ വിചിന്തനങ്ങൾക്ക് ശേഷം, ക്രിസ്തുവിൽ നമ്മെ തന്റെ പുത്രരാകുവാൻ വിളിക്കുന്ന ഒരു പിതാവെന്ന നിലയിൽ ദൈവത്തിന്റെ മുഖം രണ്ടാം വത്തിക്കാൻ കൗൺസിൽ വീണ്ടും കണ്ടെത്തി. ജനതകളുടെ പ്രകാശമായ ക്രിസ്തുവിന്റെ പ്രകാശത്തിൽ സഭയെ, ഐക്യത്തിന്റെ രഹസ്യവും, ദൈവവും അവന്റെ ജനവുമായുള്ള ഐക്യത്തിന്റെ കൂദാശയുമെന്ന നിലയിൽ നോക്കിക്കണ്ടു; രക്ഷയുടെ രഹസ്യത്തിനും, ദൈവജനത്തിന്റെ സജീവവും, തിരിച്ചറിവോടെയുമുള്ള പങ്കാളിത്തത്തിനും പ്രാധാന്യം നൽകിക്കൊണ്ട്, കൗൺസിൽ ഒരു പ്രധാനപ്പെട്ട ആരാധനാക്രമനവീകരണം ആരംഭിച്ചു. അതേസമയം, മാനവികതയ്ക്ക് നേരെ തന്റെ കരങ്ങൾ തുറക്കാൻ ആഗ്രഹിക്കുന്ന ഒരു സഭയെന്ന നിലയിലും, ജനതകളുടെ പ്രതീക്ഷകളുടെയും ആശങ്കകളുടെയും പ്രതിധ്വനിയാകാൻ വേണ്ടിയും, കൂടുതൽ നീതിപൂർണ്ണവും സഹോദര്യപൂർണ്ണവുമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിൽ സഹകരിക്കാൻ വേണ്ടിയും സംവാദങ്ങളിലൂടെയും പങ്കാളിത്ത ഉത്തരവാദിത്വത്തിലൂടെയും ആധുനിക ലോകത്തിന്റെ മാറ്റങ്ങളെയും വെല്ലുവിളികളെയും സ്വീകരിക്കാൻ വേണ്ടി ലോകത്തിലേക്ക് തുറക്കാൻ നമ്മെ ഈ കൗൺസിൽ സഹായിച്ചു. രണ്ടാം വത്തിക്കാൻ കൗൺസിൽ കാരണം, എക്യൂമെനിസത്തിന്റെയും, മതാന്തരസംവാദങ്ങളുടെയും, സന്മനസ്സുള്ള വ്യക്തികളുമായുള്ള സംവാദങ്ങളുടെയും പാതയിലൂടെ സത്യം അന്വേഷിക്കാൻ ശ്രമിച്ചുകൊണ്ട്, സഭ വാക്കാകുകയും, സന്ദേശമാകുകയും, സംവാദമാകുകയും ചെയ്യുന്നു (വിശുദ്ധ പോൾ ആറാമൻ, ചാക്രികലേഖനം, എക്ലേസിയാം സുവാം, 67). ഈയൊരു ചിന്താഗതിയും, ഈയൊരു ആന്തരികമനോഭാവവും നമ്മുടെ അദ്ധ്യാത്മികജീവിതത്തെയും സഭയുടെ അജപാലനപ്രവർത്തനത്തെയും രൂപീകരിക്കേണ്ടതുണ്ട്, കാരണം നാം ഇനിയും, ശുശ്രൂഷാപരമായ രീതിയിൽ, കൂടുതലായി സഭാത്മകനവീകരണം യാഥാർത്ഥ്യമാക്കേണ്ടതുണ്ട്. അതോടൊപ്പം, ആധുനികമായ വെല്ലുവിളികൾക്ക് മുന്നിൽ, നമ്മൾ കാലത്തിന്റെ അടയാളങ്ങളുടെ ശ്രദ്ധയുള്ള വ്യാഖ്യാതാക്കളായി തുടരാനും, സുവിശേഷത്തിന്റെ സന്തോഷമുള്ള പ്രഘോഷകരും, നീതിയുടെയും സമാധാനത്തിന്റെയും ധൈര്യമുള്ള സാക്ഷികളുമാകാൻ വിളിക്കപ്പെട്ടവരാണ്. വിത്തോറിയോ വേനെത്തോ രൂപതയുടെ മെത്രാനെന്ന നിലയിൽ മോൺസിഞ്ഞോർ അൽബീനോ ലൂച്യാനി എന്ന ഭാവി ജോൺ പോൾ ഒന്നാമൻ പാപ്പാ കൗൺസിലിന്റെ ആരംഭത്തിൽ പ്രവാചകസ്വരത്തിൽ ഇങ്ങനെ എഴുതി: "എന്നത്തേയും പോലെ, സംഘടനകളും മാർഗ്ഗങ്ങളും സ്ഥാപനങ്ങളുമെന്നതിനേക്കാൾ, കൂടുതൽ ആഴവും പരപ്പുമുള്ള വിശുദ്ധി സാധ്യമാക്കേണ്ടതിന്റെ ആവശ്യമാണുള്ളത്. ഒരുപക്ഷേ ഒരു കൗൺസിലിന്റെ മെച്ചപ്പെട്ടതും വർദ്ധിച്ചതുമായ ഫലങ്ങൾ കാണപ്പെടുന്നത് നൂറ്റാണ്ടുകൾക്ക് ശേഷമാകാം, അവ വൈരുദ്ധ്യങ്ങളെയും പ്രതികൂലസാഹചര്യങ്ങളെയും ബുദ്ധിമുട്ടി അതിജീവിച്ചുകൊണ്ടാകാം പാകപ്പെടുന്നത്." ഫ്രാൻസിസ് പാപ്പാ പറഞ്ഞതുപോലെ, കൗൺസിലിനെ കൂടുതലായി മനസ്സിലാക്കുന്നത്, "ദൈവത്തിനും, തന്റെ കർത്താവിനോടും അവനാൽ സ്നേഹിക്കപ്പെടുന്ന എല്ലാ മനുഷ്യരോടുമുള്ള ഭ്രാന്തമായ സ്നേഹമുള്ള ഒരു സഭയ്ക്കും പ്രമുഖ സ്ഥാനം കൊടുക്കുന്നതിന് നമ്മെ സഹായിക്കും" (രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ അറുപതാം വാർഷികരംഭത്തിൽ നടത്തിയ പ്രഭാഷണം, 2022 ഒക്ടോബർ 11). സഹോദരീസഹോദരന്മാരെ, വിശുദ്ധ പോൾ ആറാമൻ, കൗൺസിൽ പ്രവർത്തനങ്ങളുടെ അവസാനം കൗൺസിൽ പിതാക്കന്മാരോടു പറഞ്ഞത് ഇന്ന് നമുക്കും, ഒരു മാർഗ്ഗനിർദ്ദേശമായി നിൽക്കുന്നുണ്ട്. പോൾ ആറാമൻ പാപ്പ പറഞ്ഞു, ഇതാ, ഭൂത, വർത്തമാന, ഭാവികാലങ്ങൾ ഒന്നുചേർന്ന കൃപയുടെ ഒരു സമയം ജീവിച്ചുവെന്ന തിരിച്ചറിവിൽ, കൗൺസിൽ അസംബ്ലി കഴിഞ്ഞ്, മാനവികതയെ കണ്ടുമുട്ടാനും, അതിന് സുവിശേഷത്തിന്റെ സദ്‌വാർത്ത എത്തിക്കാനുമായുള്ള യാത്രയുടെ സമയമായിരിക്കുന്നു. "ഭൂതകാലം, കാരണം, ഇവിടെ ക്രിസ്തുവിന്റെ സഭ അതിന്റെ പാരമ്പര്യങ്ങളോടും, ചരിത്രത്തോടും, സൂനഹദോസുകളോടും, പണ്ഡിതന്മാരോടും വിശുദ്ധരോടുമൊപ്പം സമ്മേളിച്ചിരിക്കുന്നു. വർത്തമാനകാലം, കാരണം നാം ഇന്നത്തെ ലോകത്തിലേക്ക് അതിന്റേതായ ദുരിതങ്ങളും ദുഖങ്ങളും പാപങ്ങളും മാത്രം കൊണ്ടല്ല, അതിന്റെ സമ്പന്നമായ നേട്ടങ്ങളും, അതിന്റെ മൂല്യങ്ങളും പുണ്യങ്ങളും കൊണ്ടുകൂടിയാണ് പോകുന്നത്". "അവസാനമായി ഭാവികാലം, അത്, കൂടുതലായ നീതിക്ക് വേണ്ടിയുള്ള ജനതകളുടെ വലിയ അപേക്ഷയിലും, അവരുടെ സമാധാനത്തിനുംവേണ്ടിയുള്ള ആഗ്രഹത്തിലും, ക്രിസ്തുവിന്റെ സഭ അവർക്ക് നൽകാൻ കഴിയുന്നതും അതിന് ആഗ്രഹിക്കുന്നതുമായ ഉന്നതമായ ഒരു ജീവിതത്തിനുവേണ്ടിയുള്ള അവരുടെ അറിഞ്ഞോ അറിയാതെയോ ഉള്ള ദാഹത്തിലുമാണ്" (വി. പോൾ ആറാമൻ, കൗൺസിൽ പിതാക്കന്മാർക്കുള്ള സന്ദേശം, 1965 ഡിസംബർ 8). നമുക്കും ഇത് ബാധകമാണ്. രണ്ടാം വത്തിക്കാൻ കൗൺസിൽ രേഖകളോട് ചേർന്ന് നിന്നുകൊണ്ടും, അതിന്റെ പ്രവചനപരതയും പ്രസക്തിയും തിരിച്ചറിയുന്നതുവഴിയും, സഭാജീവിതത്തിന്റെ ധന്യമായ പാരമ്പര്യത്തെ നമുക്ക് സ്വീകരിക്കാം. അതേസമയം നമ്മുടെ വർത്തമാനകാലത്തെ വിശകലനം ചെയ്യുകയും, ലോകത്തിലേക്ക് ദൈവരാജ്യത്തിന്റെ, സ്നേഹത്തിന്റെയും നീതിയുടെയും സമാധാനത്തിന്റെയും രാജ്യത്തിന്റെ സുവിശേഷം എത്തിക്കുന്നതിനുള്ള ആനന്ദം നവീകരിക്കുകയും ചെയ്യാമെന്നും ലെയോ പാപ്പ പറഞ്ഞു. ഇറ്റാലിയൻ ഭാഷയിലുള്ള തന്റെ പൊതുവായ പ്രഭാഷണത്തിന് ശേഷം വിവിധ ഭാഷക്കാരായ ആളുകളെ അഭിസംബോധന ചെയ്ത പാപ്പ "സ്വർഗ്ഗസ്ഥനായ പിതാവേ" എന്ന പ്രാർത്ഥന ലത്തീൻ ഭാഷയിൽ ചൊല്ലുകയും, തുടർന്ന് ആശീർവാദം നൽകുകയും ചെയ്തു. ***** 'പ്രവാചകശബ്ദം' ZOOM- ലൂടെ ഒരുക്കുന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ ഓണ്‍ലൈന്‍ പഠനപരമ്പര എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളില്‍. പ്രമുഖ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതാംഗവുമായ ഫാ. ഡോ. അരുണ്‍ കലമറ്റത്തില്‍ നയിക്കുന്നു. ⧪⧪ {{ ക്ലാസിന് വേണ്ടിയുള്ള പ്രത്യേക വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകാത്തവർക്ക് ജോയിൻ ചെയ്യുവാൻ ഇവിടെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക: -> https://chat.whatsapp.com/GxR0oONYdfvGT1iQSsfHw1 }} ⧪⧪ ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/News/News-2026-01-08-12:22:29.jpg
Keywords: ലെയോ

26070
Category: 1
Sub Category:
Heading: ഗർഭസ്ഥ ശിശുക്കളുടെ ജീവന്‍ സംരക്ഷിക്കപ്പെടുവാന്‍ ജനുവരി 16 മുതല്‍ നൊവേന പ്രാര്‍ത്ഥനയുമായി യുഎസ് മെത്രാന്‍ സമിതി
Content: ന്യൂയോര്‍ക്ക്: ഗർഭസ്ഥ ശിശുക്കളുടെ ജീവന്‍ സംരക്ഷിക്കപ്പെടുവാന്‍ നൊവേന ചൊല്ലി പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനവുമായി യുഎസ് മെത്രാന്‍ സമിതി. ജനുവരി 16 വെള്ളിയാഴ്ച ആരംഭിച്ച് ജനുവരി 24ന് അവസാനിക്കുന്ന "9 ഡേയ്‌സ് ഫോർ ലൈഫ്" പ്രാർത്ഥന ചൊല്ലുവാനാണ് യുഎസ് കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്പ്സ് (യുഎസ്‌സിസിബി) പ്രോലൈഫ് പ്രവർത്തനങ്ങളുടെ കമ്മിറ്റി ആഹ്വാനം ചെയ്തിരിക്കുന്നത്. ജനുവരി 22ന് ഗർഭസ്ഥ ശിശുക്കളുടെ സംരക്ഷണത്തിനായുള്ള വാർഷിക പ്രാർത്ഥനാ ദിനാചരണത്തിന്റെ ഭാഗമായാണ് നൊവേനയ്ക്കു ആഹ്വാനം. 14-ാം തവണയാണ് ഗര്‍ഭസ്ഥശിശുക്കള്‍ക്ക് വേണ്ടിയുള്ള നിയോഗാര്‍ത്ഥം നൊവേന നടക്കുന്നത്. നൊവേന ആരംഭിച്ചതിനുശേഷം, ആറ് ഭൂഖണ്ഡങ്ങളിലായി നൂറിലധികം രാജ്യങ്ങളിലെ ലക്ഷക്കണക്കിന് ആളുകളിലേക്ക് പ്രാർത്ഥന എത്തിയിട്ടുണ്ടെന്ന് യുഎസ് മെത്രാന്‍ സമിതി അറിയിച്ചു. ഗർഭഛിദ്രം അവസാനിപ്പിക്കുക എന്നതാണ് നൊവേനയുടെ പ്രധാന ലക്ഷ്യം. അമ്മമാർ, പിതാക്കന്മാർ, ഗർഭഛിദ്രങ്ങളിൽ ഏര്‍പ്പെടുന്നവര്‍, പൗര നേതാക്കൾ, പ്രോലൈഫ് പ്രവർത്തകർ എന്നിവർക്കും വേണ്ടിയുള്ള പ്രാർത്ഥനകളും നൊവേനയുടെ ഭാഗമാണ്. ഇടവകകളിലും സ്കൂളുകളിലും ശുശ്രൂഷകളിലും നൊവേന ലഭ്യമാക്കാനുള്ള ക്രമീകരണങ്ങളും യുഎസ് മെത്രാന്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തിവരികയാണ്. ഗര്‍ഭഛിദ്രത്തിനുള്ള അനുമതി നൽകുന്ന റോ v. വേഡ് സുപ്രീം കോടതി വിധിയുടെ 40-ാം വാർഷികമായ 2013-ലാണ് അമേരിക്കന്‍ മെത്രാന്‍ സമിതി ആദ്യമായി നൊവേന ആരംഭിച്ചത്. ഗർഭഛിദ്രം നിയമവിധേയമാക്കിയതിനെത്തുടർന്ന്, ദശലക്ഷക്കണക്കിന് കുഞ്ഞുങ്ങള്‍ക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നും ദശലക്ഷക്കണക്കിന് സ്ത്രീകളും കുടുംബങ്ങളും ഗർഭഛിദ്രം മൂലം മുറിവേറ്റിരിന്നുവെന്നും യുഎസ് മെത്രാന്‍ സമിതി അനുസ്മരിച്ചു. ഗർഭസ്ഥ ശിശുക്കളുടെ സംരക്ഷണത്തിനായുള്ള പ്രാർത്ഥനാ ദിനത്തിൽ, വിശ്വാസികൾ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുവാനും മാംസം വർജ്ജിക്കുവാനും ദിവ്യകാരുണ്യ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാനും ഉപവസിക്കുവാനും യുഎസ് മെത്രാന്‍ സമിതി ആഹ്വാനം ചെയ്തിട്ടുണ്ട്.
Image: /content_image/News/News-2026-01-08-17:39:47.jpg
Keywords: യുഎസ്

26071
Category: 1
Sub Category:
Heading: നൈജീരിയന്‍ ക്രൈസ്തവരെ ഇസ്ലാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോകുന്നതിന് പിന്നില്‍ നിഗൂഢ അജണ്ടയെന്ന് വെളിപ്പെടുത്തല്‍
Content: അബൂജ: വടക്കൻ - മധ്യ നൈജീരിയയിൽ ഇസ്ലാമിക തീവ്രവാദികൾ നടത്തുന്ന തട്ടിക്കൊണ്ടുപോകൽ, ക്രിസ്ത്യൻ സമൂഹങ്ങളെ ലക്ഷ്യം വയ്ക്കാനും അവരെ സാമ്പത്തികമായി കൊള്ളയടിക്കാനുമുള്ള ആസൂത്രിത തന്ത്രമാണെന്ന് വെളിപ്പെടുത്തല്‍. ആഫ്രിക്കയിലെ മതസ്വാതന്ത്ര്യത്തെ കുറിച്ചു ഗവേഷണവും പഠനവും നടത്തുന്ന ഒബ്സർവേറ്ററി ഫോർ റിലീജിയസ് ഫ്രീഡം ഇൻ ആഫ്രിക്കയുടെ (ORFA) പ്രതിനിധി ഉള്‍പ്പെടെയുള്ളവരാണ് അമേരിക്കന്‍ മാധ്യമമായ ഫോക്സ് ന്യൂസിനോട് ഇക്കാര്യം പങ്കുവെച്ചത്. മോചനദ്രവ്യം ലക്ഷ്യമിടുന്നതിലൂടെ ഭീകരതയ്ക്ക് ധനസഹായം സ്വരുക്കൂട്ടുന്നതിനും ക്രിസ്ത്യൻ സമൂഹത്തെ പാപ്പരാക്കാനും ഇവര്‍ ലക്ഷ്യമിടുന്നതായി ഗവേഷകനായ സ്റ്റീവൻ കെർഫാസ് ഫോക്സ് ന്യൂസ് ഡിജിറ്റലിനോട് പറഞ്ഞു. നൈജീരിയയിലെ മധ്യസംസ്ഥാനങ്ങളിൽ, ഈ കൂട്ട തട്ടിക്കൊണ്ടുപോകലുകൾ ലക്ഷ്യമിടുന്നുണ്ട്. 100 ക്രൈസ്തവരെ ഉള്‍വനത്തിലേക്ക് നടത്തിക്കൊണ്ടുപോയി മാസങ്ങളോളം അവിടെ പാർപ്പിച്ച കേസുകളുണ്ട്. ഇവരെ മോചിപ്പിക്കുവാന്‍ തീവ്രവാദികള്‍ മോചന ദ്രവ്യം ആവശ്യപ്പെടുന്നു. ഭീമമായ തുക കണ്ടെത്താന്‍ അവര്‍ക്ക് തങ്ങളുടെ ഏകവരുമാന മാര്‍ഗ്ഗമായ കൃഷിയിടം ഉള്‍പ്പെടെയുള്ളവ വില്‍ക്കേണ്ടി വരുന്നു. ഇത്തരത്തില്‍ ക്രൈസ്തവര്‍ പാപ്പരാകുകയും ഇസ്ളാമിക തീവ്രവാദികള്‍ സമ്പന്നരാകുകയും ചെയ്യുന്ന കാഴ്ചയാണ് നൈജീരിയയില്‍ നിലനില്‍ക്കുന്നതെന്ന് സ്റ്റീവൻ കെർഫാസ് വെളിപ്പെടുത്തി. വിശ്വാസത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികളെ പിന്തുണയ്ക്കുന്ന ആഗോള ക്രിസ്ത്യൻ സന്നദ്ധ സംഘടനയായ ഓപ്പൺ ഡോർസ് യുകെയുടെ സിഇഒ ഹെൻറിയേറ്റ ബ്ലൈത്തും ഇക്കാര്യം സ്ഥിരീകരിച്ചു. തട്ടിക്കൊണ്ടുപോകുന്നവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഇരകളുടെ കുടുംബങ്ങളും സുഹൃത്തുക്കളും ഭൂമി, കന്നുകാലികൾ, സ്വത്ത് എന്നിവ വിൽക്കാൻ നിർബന്ധിതരാകുകയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. 2020നും 2025നും ഇടയിൽ വടക്കൻ-മധ്യ മേഖലയിൽ 4,407 ക്രിസ്ത്യാനികളെ തട്ടിക്കൊണ്ടുപോയെന്നാണ് ഓപ്പൺ ഡോർസിന്റെ കണക്ക്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-01-09-11:54:41.jpg
Keywords: ഇസ്ലാമിക

26072

Content: അബൂജ: വടക്കൻ - മധ്യ നൈജീരിയയിൽ ഇസ്ലാമിക തീവ്രവാദികൾ നടത്തുന്ന തട്ടിക്കൊണ്ടുപോകൽ, ക്രിസ്ത്യൻ സമൂഹങ്ങളെ ലക്ഷ്യം വയ്ക്കാനും അവരെ സാമ്പത്തികമായി കൊള്ളയടിക്കാനുമുള്ള ആസൂത്രിത തന്ത്രമാണെന്ന് വെളിപ്പെടുത്തല്‍. ആഫ്രിക്കയിലെ മതസ്വാതന്ത്ര്യത്തെ കുറിച്ചു ഗവേഷണവും പഠനവും നടത്തുന്ന ഒബ്സർവേറ്ററി ഫോർ റിലീജിയസ് ഫ്രീഡം ഇൻ ആഫ്രിക്കയുടെ (ORFA) പ്രതിനിധി ഉള്‍പ്പെടെയുള്ളവരാണ് അമേരിക്കന്‍ മാധ്യമമായ ഫോക്സ് ന്യൂസിനോട് ഇക്കാര്യം പങ്കുവെച്ചത്. മോചനദ്രവ്യം ലക്ഷ്യമിടുന്നതിലൂടെ ഭീകരതയ്ക്ക് ധനസഹായം സ്വരുക്കൂട്ടുന്നതിനും ക്രിസ്ത്യൻ സമൂഹത്തെ പാപ്പരാക്കാനും ഇവര്‍ ലക്ഷ്യമിടുന്നതായി ഗവേഷകനായ സ്റ്റീവൻ കെർഫാസ് ഫോക്സ് ന്യൂസ് ഡിജിറ്റലിനോട് പറഞ്ഞു. നൈജീരിയയിലെ മധ്യസംസ്ഥാനങ്ങളിൽ, ഈ കൂട്ട തട്ടിക്കൊണ്ടുപോകലുകൾ ലക്ഷ്യമിടുന്നുണ്ട്. 100 ക്രൈസ്തവരെ ഉള്‍വനത്തിലേക്ക് നടത്തിക്കൊണ്ടുപോയി മാസങ്ങളോളം അവിടെ പാർപ്പിച്ച കേസുകളുണ്ട്. ഇവരെ മോചിപ്പിക്കുവാന്‍ തീവ്രവാദികള്‍ മോചന ദ്രവ്യം ആവശ്യപ്പെടുന്നു. ഭീമമായ തുക കണ്ടെത്താന്‍ അവര്‍ക്ക് തങ്ങളുടെ ഏകവരുമാന മാര്‍ഗ്ഗമായ കൃഷിയിടം ഉള്‍പ്പെടെയുള്ളവ വില്‍ക്കേണ്ടി വരുന്നു. ഇത്തരത്തില്‍ ക്രൈസ്തവര്‍ പാപ്പരാകുകയും ഇസ്ളാമിക തീവ്രവാദികള്‍ സമ്പന്നരാകുകയും ചെയ്യുന്ന കാഴ്ചയാണ് നൈജീരിയയില്‍ നിലനില്‍ക്കുന്നതെന്ന് സ്റ്റീവൻ കെർഫാസ് വെളിപ്പെടുത്തി. വിശ്വാസത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികളെ പിന്തുണയ്ക്കുന്ന ആഗോള ക്രിസ്ത്യൻ സന്നദ്ധ സംഘടനയായ ഓപ്പൺ ഡോർസ് യുകെയുടെ സിഇഒ ഹെൻറിയേറ്റ ബ്ലൈത്തും ഇക്കാര്യം സ്ഥിരീകരിച്ചു. തട്ടിക്കൊണ്ടുപോകുന്നവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഇരകളുടെ കുടുംബങ്ങളും സുഹൃത്തുക്കളും ഭൂമി, കന്നുകാലികൾ, സ്വത്ത് എന്നിവ വിൽക്കാൻ നിർബന്ധിതരാകുകയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. 2020 നും 2025 നും ഇടയിൽ വടക്കൻ-മധ്യ മേഖലയിൽ 4,407 ക്രിസ്ത്യാനികളെ തട്ടിക്കൊണ്ടുപോയെന്നാണ് ഓപ്പൺ ഡോർസിന്റെ കണക്ക്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-01-09-12:02:17.jpg

26073
Category: 1
Sub Category:
Heading: സംഘര്‍ഷഭരിതമായ തെക്കന്‍ സുഡാനി രൂപതയില്‍ 4 വൈദികരും 6 ഡീക്കന്മാരും അഭിഷിക്തരായി
Content: ഖാർത്തൂം: സായുധ സംഘര്‍ഷം രൂക്ഷമായ തെക്കൻ സുഡാനിൽ നാല് വൈദികരും ആറ് ഡീക്കന്മാരും അഭിഷിക്തരായി. തൊമ്പൂറ-യാമ്പിയോ രൂപതയ്ക്കാണ് നവവൈദികരെയും ഡീക്കന്മാരെയും ലഭിച്ചിരിക്കുന്നത്. പ്രാദേശികസഭയുടെ വളർച്ചയിലെ ഒരു നാഴികക്കല്ലാണിതെന്ന് രൂപതാ മെത്രാൻ എഡ്വേർഡ് ഹീബോറോ കുസ്സാല തിരുക്കര്‍മ്മങ്ങള്‍ക്കിടെ പറഞ്ഞു. നിരവധി സംഘർഷങ്ങളും പ്രതിസന്ധികളും മൂലം ബുദ്ധിമുട്ടുന്ന തെക്കൻ സുഡാനിലെ കത്തോലിക്കാസഭയ്ക്കു പ്രതീക്ഷ പകരുന്നതാണ് തിരുപ്പട്ട സ്വീകരണം. സഭയിൽ വിശ്വസ്തതാപൂർവ്വം ശുശ്രൂഷ ചെയ്യാനും, രാജ്യത്ത് സമാധാനത്തിന്റെ സൃഷ്ടാക്കളാകാനും നവാഭിഷിക്തരോട് ബിഷപ്പ് ഹീബോറോ ആഹ്വാനം ചെയ്‌തു. രൂപതയ്ക്കു ഇത് നവീകരണത്തിന്റെയും പ്രത്യാശയുടെയും നിമിഷമാണെന്നും, ഇവരിലൂടെ സഭ തന്റെ അജപാലനശുശ്രൂഷ കൂടുതൽ ശക്തിപ്പെടുത്തുമെന്നും ബിഷപ്പ് പറഞ്ഞു. നിരവധി പ്രാദേശിക സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന മേഖലയാണിത്. സര്‍ക്കാര്‍ പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തത് സന്തോഷം പകരുന്നുണ്ടെന്നും പൊതുനന്മ ലക്ഷ്യമാക്കി സഭയും രാഷ്ട്രവും തമ്മിൽ തുടരുന്ന മാതൃകാപരമായ സഹകരണത്തിന്റെ അടയാളമായി കാണുകയാണെന്നും അദ്ദേഹം പ്രസ്താവിച്ചു. ഏകദേശം 13 ദശലക്ഷം ആളുകൾ കുടിയിറക്കപ്പെട്ട സുഡാനില്‍, 30 ദശലക്ഷം പുരുഷന്മാരും സ്ത്രീകളും, പ്രായമായവരും, കുട്ടികളും അടങ്ങിയവർക്ക് അടിയന്തര മാനുഷിക സഹായവും ആവശ്യമുണ്ടെന്നു റിപ്പോർട്ടുകളുണ്ടായിരിന്നു. കൂട്ടക്കൊലകൾ, വംശീയ ആക്രമണങ്ങൾ, വിവിധ തരത്തിലുള്ള ക്രൂരതകൾ എന്നിവ വടക്കൻ ഡാർഫറിന്റെ തലസ്ഥാനമായ എൽ ഫാഷറിന്റെ പതനത്തെത്തുടർന്ന് രാജ്യത്തെ സ്ഥിതികൾ കൂടുതൽ സങ്കീർണ്ണമായിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-01-09-12:49:49.jpg
Keywords: സുഡാനി

26074
Category: 1
Sub Category:
Heading: സുവിശേഷവത്ക്കരണത്തിന് മുഖ്യപ്രാധാന്യം; ലെയോ പാപ്പയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രഥമ കൺസിസ്റ്ററിയ്ക്കു സമാപനം
Content: വത്തിക്കാന്‍ സിറ്റി: സുവിശേഷവത്ക്കരണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കാനുള്ള ആഹ്വാനത്തോടെ ലെയോ പാപ്പയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കർദ്ദിനാളുമാരുടെ പ്രഥമ കൺസിസ്റ്ററിയ്ക്കു സമാപനം. രണ്ടാമത്തെ കൺസിസ്റ്ററി ജൂണില്‍ നടക്കും. ഇന്നലെ വ്യാഴാഴ്ച വൈകുന്നേരമാണ് പരിശുദ്ധ പിതാവിന്റെ നേതൃത്വത്തില്‍ രണ്ട് ദിവസം നീണ്ട ആദ്യത്തെ അസാധാരണ കൺസിസ്റ്ററി സമാപിച്ചത്. സമാപന സമ്മേളനത്തില്‍ അടുത്ത കണ്‍സിസ്റ്ററി ജൂണ്‍ അവസാന വാരത്തില്‍ നടത്തുമെന്നു പ്രഖ്യാപിച്ചു. സുവിശേഷവൽക്കരണത്തിൽ മുഴുവൻ സഭയെയും ഒരേ തലത്തിലേക്ക് എങ്ങനെ എത്തിക്കാം എന്നതായിരുന്നു കണ്‍സിസ്റ്ററിയുടെ പ്രധാന ചര്‍ച്ച വിഷയമെന്നും ആരാധനക്രമ സംബന്ധമായ വിഷയങ്ങള്‍ വളരെ ചുരുക്കമായിട്ടാണ് ചര്‍ച്ചകളില്‍ ഇടം നേടിയതെന്നും ദക്ഷിണാഫ്രിക്കയിലെ ഡർബനിലെ ആർച്ച് ബിഷപ്പ് എമെറിറ്റസ് കർദ്ദിനാൾ വിൽഫ്രിഡ് നേപ്പിയർ 'നാഷണൽ കാത്തലിക് രജിസ്റ്ററി'നോട് പറഞ്ഞു. വരാനിരിക്കുന്ന കര്‍ദ്ദിനാള്‍ സംഘത്തിന്റെ യോഗങ്ങളില്‍ മറ്റ് വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുമെന്നും അദ്ദേഹം സൂചന നല്‍കി. വളരെ സമ്പന്നവും ആഴമേറിയതുമായ അനുഭവമായി കണ്‍സിസ്റ്ററി അനുഭവഭേദ്യമായതായി ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ നിന്നുള്ള കർദ്ദിനാൾ സ്റ്റീഫൻ ബ്രിസ്ലിൻ പറഞ്ഞു. കൺസിസ്റ്ററി സമയത്തും അതിനുശേഷവും വളരെക്കുറച്ച് വിവരങ്ങൾ മാത്രമേ പുറത്തുവന്നിട്ടുള്ളൂ. നടപടിക്രമങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ ലെയോ മാർപാപ്പ നിർദ്ദേശിച്ചതായാണ് സൂചന. അതേസമയം മൂന്ന് മുതൽ നാല് ദിവസം വരെ നീണ്ടുനിൽക്കുന്ന കർദ്ദിനാളുമാരുടെ കൺസിസ്റ്ററി നടത്താൻ പാപ്പ ആഗ്രഹിക്കുന്നുവെന്ന് വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി പറഞ്ഞു. ജൂണ്‍ മാസത്തില്‍ നടക്കുന്ന കണ്‍സിസ്റ്ററിയോടെ തീരുമാനങ്ങള്‍ പുറത്തുവരുമെന്നാണ് സൂചന. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-01-09-14:43:07.jpg
Keywords: പാപ്പ

26075
Category: 1
Sub Category:
Heading: വിശുദ്ധ നാട്ടിലേക്കുള്ള തീർത്ഥാടനം പുനഃരാരംഭിക്കണം: അഭ്യര്‍ത്ഥനയുമായി കസ്റ്റോഡിയൻ
Content: ജെറുസലേം: വിശുദ്ധ നാട്ടിലേക്ക് കൂടുതൽ തീർത്ഥാടകർ എത്തണമെന്നും, വാക്കുകൾ കൊണ്ടുമാത്രമല്ല, സാന്നിദ്ധ്യം കൊണ്ടു മാത്രമേ ഭയത്തെ അതിജീവിക്കാന്‍ കഴിയുകയുള്ളൂവെന്നും വിശുദ്ധ നാട്ടിലെ കത്തോലിക്കാസഭയുടെ സംരക്ഷണത്തിന് കീഴിലുള്ള പ്രദേശങ്ങളുടെ ചുമതലയുള്ള ഫാ. ഫ്രാന്‍സ്സെസ്കോ യെൽപോ. ജനുവരി ഏഴാം തീയതി റോമിൽ നിന്നെത്തിയ വൈദികരും, രൂപതയിലെ ജോലിക്കാരും, മാധ്യമപ്രവർത്തകരും ഉൾപ്പെടുന്ന സംഘത്തെ ജെറുസലേമിലെ ഫ്രാൻസിസ്കൻ സന്യാസ സമൂഹത്തിന്റെ കേന്ദ്രത്തില്‍ സ്വീകരിച്ച് സംസാരിക്കുകയായിരിന്നു അദ്ദേഹം. കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തുന്നതുവഴി പ്രാദേശികസമൂഹത്തിന് സാമ്പത്തികമായ സഹായം കൂടിയാണ് ലഭിക്കുകയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ജെറുസലേം ഉൾപ്പെടുന്ന വിശുദ്ധ നാട്ടിലേക്കുള്ള ക്രൈസ്തവ തീർത്ഥാടനം പുനഃരാരംഭിക്കണമെന്നും, കൂടുതൽ ആളുകൾ എത്തുന്നതിലൂടെ മാത്രമേ ഭയത്തെ മറികടക്കാനാകൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തീർത്ഥാടനങ്ങൾ വിശുദ്ധ നാട്ടിലെ ക്രൈസ്തവരുൾപ്പെടുന്ന പ്രാദേശികസമൂഹങ്ങളുടെ സാമ്പത്തിക സ്രോതസുകൂടിയാണെന്ന് ഫാ. ഫ്രാന്‍സ്സെസ്കോ ഓർമ്മിപ്പിച്ചു. ഭയത്തെ മറികടക്കാൻ വാക്കുകൾ മാത്രം പോരാ. ആളുകളുടെ സാക്ഷ്യവും സാന്നിദ്ധ്യവും ആവശ്യമാണ്. ക്രൈസ്തവർ വിശുദ്ധ നാട്ടിലെ പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനെത്തുന്നത് പ്രത്യാശ വളർത്തുന്നതാണ്. ഇവിടേക്ക് കൂടുതല്‍ പേര്‍ എത്തുമ്പോള്‍ ലോകമെങ്ങും നിന്നുള്ള തീർത്ഥാടനത്തിന് മറ്റുള്ളവർക്ക് കൂടുതൽ പ്രേരണ നൽകും. ഇസ്രായേലിലും പാലസ്തീനിലുമായി ഏതാണ്ട് അൻപതിനായിരത്തോളം ക്രൈസ്തവർ ജീവിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഫാ. യെൽപോ, ഇവരിൽ ആറായിരത്തോളം പേർ ജെറുസലേമിലാണ് താമസിക്കുന്നതെന്നും ചൂണ്ടിക്കാട്ടി. കൂടുതൽ തീർത്ഥാടകരെത്തുന്നത് പ്രത്യാശ പകരുന്നതായിരിക്കുമെന്നും, ക്രിയാത്മകമായ സംരഭങ്ങൾക്ക് കാരണമാകുമെന്നും അഭിപ്രായപ്പെട്ടു. 2023 ഒക്ടോബർ 7-ന് നടന്ന ആക്രമണത്തിന് ശേഷമാണ് വിശുദ്ധ നാട്ടിലേക്കുള്ള തീർത്ഥാടനത്തിന്റെ ഗതി മാറിയെന്നും, അതുകൊണ്ടുതന്നെ, കൂടുതൽ തീർത്ഥാടകർ എത്തേണ്ടത് പ്രധാനപ്പെട്ട ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-01-09-23:43:02.jpg
Keywords: വിശുദ്ധ നാ

26076
Category: 18
Sub Category:
Heading: ക്രൈസ്‌തവരെ മൈക്രോ മൈനോരിറ്റിയായി പ്രഖ്യാപിക്കണം: കത്തോലിക്ക കോൺഗ്രസ്
Content: കൊച്ചി: 1972ലെ ദേശീയ വനം വന്യജീവി നിയമത്തിൽ ഭേദഗതി ആവശ്യപ്പെട്ടും, ക്രൈസ്‌തവരെ മൈക്രോ മൈനോരിറ്റിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടും കത്തോലിക്ക കോൺഗ്രസ് കേന്ദ്ര സമിതി ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് നിവേദ നം സമർപ്പിച്ചു. ഭാരത ജനസംഖ്യയുടെ മൂന്നു ശതമാനത്തിൽ താഴെ മാത്രം വരുന്ന ക്രൈസ്‌തവർ മൈക്രോ ന്യൂനപക്ഷം ആകയാൽ ഒരു വോട്ട് ബാങ്കാകുവാൻ ഉള്ള ജനസംഖ്യാപരമായ പരിമിതി കാരണം പലപ്പോഴും അവഗണിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്നതായി സംഘടന ചൂണ്ടിക്കാട്ടി. അതിനാൽത്തന്നെ ഭരണ ഉദ്യോഗസ്ഥ കേന്ദ്രങ്ങളിൽ നിന്നും കടുത്ത നീതി നിഷേധത്തിന് ഇരയാക്കപ്പെടുന്നു. തീവ്ര മതവാദികൾ പലപ്പോഴും അകാരണമായി ക്രൈസ്‌തവരെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതിനാൽ നിയമപരമായി കൂടുതൽ സംരക്ഷണം നൽകുക എന്നതു മാത്രമാണ് പരിഹാരമാർഗം എന്ന് ചൂണ്ടിക്കാണിച്ചാണ് പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ, ഡയറക്‌ടർ ഫാ. ഫിലിപ്പ് കവിയിൽ എന്നിവർ ചേർന്ന് ഡൽഹിയിൽ ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയിൽ എത്തി നിവേദനം സമർപ്പിച്ചത്. വന്യജീവി ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ പരിഹാരത്തിനു സർക്കാർ 1972ലെ വനം വന്യജീവി നിയമത്തിൽ സമഗ്രമാ യ മാറ്റം കൊണ്ടുവരാൻ ആവശ്യപ്പെട്ടും ഉപരാഷ്ട്രപതിക്ക് നിവേദനം നൽകിയിട്ടുണ്ട്. വന്യജീവി ആക്രമണം മൂലം ഉണ്ടാകുന്ന ജീവനാശത്തിനും പരിക്കുകൾക്കും കൃഷി നഷ്‌ടത്തിനും നഷ്ടപരിഹാരം നൽകുന്നതി നുവേണ്ടി മോട്ടോർ ആക്‌സിഡൻ്റ് ക്ലെയിംസ് ട്രൈബ്യൂണൽ മാതൃകയിൽ സ്റ്റാറ്റ്യൂട്ടറി അധികാരങ്ങളോടു കൂടി ബോർഡിനെ നിയമിക്കണം. വന്യജീവികളെ വനത്തിനകത്ത് നിലനിർത്തേണ്ട നിയമപരമായ ബാധ്യത വനം ഉദ്യോഗസ്ഥർക്കുണ്ടെന്നും നിവേദനത്തിലുണ്ട്. നിവേദനത്തിൽ ചൂണ്ടിക്കാട്ടിയ വിഷയങ്ങൾക്ക് അടിയന്തര പരിഹാരമുണ്ടാക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. ഉപ രാഷ്ട്രപതി സ്വീകരിച്ച നിവേദനങ്ങൾ ബന്ധപ്പെട്ട അധികൃതർക്ക് കൈമാറുമെന്നും അവർ അറിയിച്ചു.
Image: /content_image/India/India-2026-01-10-08:07:04.jpg
Keywords: കോൺഗ്ര

26077
Category: 18
Sub Category:
Heading: ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട്: കൺവെൻഷനുകളുമായി കെഎൽസിഎ
Content: കൊച്ചി: ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കണമെന്നും ശിപാർശകൾ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് കെഎൽസിഎ കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും ജനകീയ കൺവെൻഷനുകൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. ആദ്യപടിയായി 12 ലത്തീൻ രൂപതകളിലും ഓരോ നിയോജക മണ്ഡലങ്ങളിൽ വീതം ജനകീയ കൺവെൻഷനുകൾ തുടങ്ങും. സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ഷെറി ജെ. തോമസ് അധ്യക്ഷത വഹിച്ചു. ലത്തീൻ സഭാ വക്താവ് ജോസഫ് ജൂഡ്, കെഎൽസിഎ സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി, സംസ്ഥാന ട്രഷറർ രതീഷ് ആൻ്റണി, രൂപത പ്രസിഡന്റുമാരായ ഗോഡ്സൺ ഡിക്രൂസ്, ബിനു എഡ്വേർഡ്, ജോൺ ജോസഫ്, അനിൽ കുന്നത്തൂർ, റോയി ഡികൂഞ്ഞ, ജനറൽ സെക്രട്ടറിമാരായ കെ.ജെ. സെബാസ്റ്റ്യൻ, സോളമൻ ജോൺ, സംസ്ഥാന ഭാരവാഹികളായ പൂവം ബേബി, സാബു കാനക്കാപള്ളി, സംസ്ഥാന മാനേജിംഗ് കൗൺസിൽ അംഗങ്ങളായ ഹെർബർട്ട് ജോസഫ്, തങ്കച്ചൻ തെക്കേപലക്കൽ, അഡ്വ. ഫ്രാൻസിസ് നെറ്റോ തുടങ്ങിയവർ പ്രസംഗിച്ചു.
Image: /content_image/India/India-2026-01-10-08:17:42.jpg
Keywords: കെഎൽസിഎ