Contents

Displaying 25591-25600 of 26059 results.
Content: 26048
Category: 1
Sub Category:
Heading: പ്രാർത്ഥനയ്ക്കു സമയം മാറ്റിവെയ്ക്കണം, ദൈവഹിതം തേടണം: യുവജനങ്ങളോട് ലെയോ പതിനാലാമൻ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ക്രിസ്തുവിനൊപ്പം പ്രാർത്ഥനയിൽ സമയം ചെലവിടാനും, ദൈവം നമുക്കായി ഒരുക്കിയിരിക്കുന്നവ അംഗീകരിക്കാനും, ദൈവഹിതം തേടണമെന്നു യുവജനങ്ങളോട് ലെയോ പതിനാലാമൻ പാപ്പ. വടക്കേ അമേരിക്കയിലെ കൊളമ്പസ്, ഡെൻവർ, ഫോർട്ട് വർത്ത് എന്നീ നഗരങ്ങളിലെ യുവജനപങ്കാളിത്തത്തോടെ നടക്കുന്ന 'സീക്ക് 26' കോൺഫറൻസിനു നല്‍കിയ വീഡിയോ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. സാധാരണമായ ഒരു ജീവിതത്തിനുമപ്പുറം ദൈവത്തെ തേടിയ ശിഷ്യന്മാരെപ്പോലെ, ദൈവഹിതം തേടണമെന്നു പാപ്പ പറഞ്ഞു. ക്രിസ്തുമസ് കാലയളവിൽ വായിക്കപ്പെടുന്ന വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ, ദൈവഹിതം തേടുന്ന ശിഷ്യന്മാരെ കാണാം. തങ്ങളുടെ ജീവിതത്തിന്റെ അർത്ഥം കണ്ടെത്താനായി ശ്രമിക്കുകയും ചെയ്യുന്ന പ്രഥമ ശിഷ്യന്മാരെക്കുറിച്ച് പ്രതിപാദിച്ച പാപ്പ, അവരുടെ ഹൃദയങ്ങളെ യേശു അറിഞ്ഞിരുന്നുവെന്ന് ഓര്‍മ്മിപ്പിച്ചു. നിങ്ങൾ എന്താണ് അന്വേഷിക്കുന്നത് എന്ന ശിഷ്യന്മാരോടുള്ള യേശുവിന്റെ ചോദ്യം ഇന്നും ആവർത്തിക്കപ്പെടുന്നുണ്ടെന്ന് ഉദ്‌ബോധിപ്പിച്ച പാപ്പ, യഥാർത്ഥ സമാധാനവും ആനന്ദവും നൽകാൻ കഴിവുള്ളവനും, എല്ലാ ഹൃദയങ്ങളിലെയും ആഴമേറിയ ആഗ്രഹങ്ങളെ സഫലീകരിക്കാനും യേശുക്രിസ്തുവെന്ന വ്യക്തിയിലാണ് ഉത്തരം നമുക്ക് കണ്ടെത്താനാകുകയെന്ന് പാപ്പ പറഞ്ഞു. യേശുവിനെ വ്യക്തിപരമായി അറിയുന്നതിന്റെയും, അവിടുത്തോടൊപ്പം സമയം ചെലവഴിക്കുന്നതിന്റെയും പ്രാധാന്യം എടുത്തുപറഞ്ഞ പാപ്പ, സീക്ക്26 കോൺഫറൻസ് യുവജനങ്ങൾക്ക് യേശുവുമൊപ്പമുള്ള സമയമായിത്തീരട്ടെയെന്ന് ആശംസിച്ചു. ദൈവം നമുക്കായി തയ്യാറാക്കി മാറ്റിവച്ചിരിക്കുന്നവയെ സ്വീകരിക്കാനുള്ള തുറന്ന മനസ്സോടെ മുന്നോട്ട് പോകാനും, അവനുമൊത്തുള്ള കണ്ടുമുട്ടലിലൂടെ ജീവിതത്തെ പരിവർത്തനത്തിന് തയ്യാറാക്കാനും ലെയോ പാപ്പ ആഹ്വാനം ചെയ്തു. കാല്‍ലക്ഷത്തിലധികം യുവജനങ്ങളാണ് ജനുവരി ഒന്ന് മുതൽ അഞ്ചുവരെ തീയതികളിലായി, അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന സീക്ക്26 കോൺഫറൻസിൽ പങ്കെടുക്കുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-01-03-10:41:10.jpg
Keywords: ലെയോ
Content: 26049
Category: 1
Sub Category:
Heading: യുവജനങ്ങളെ വിശുദ്ധിയിലേക്ക് നയിക്കാന്‍ സീക്ക് 2026 കോണ്‍ഫറന്‍സിന് തുടക്കം
Content: കൊളംബസ്: അമേരിക്കൻ കത്തോലിക്കാ സംഘടനയായ ഫോക്കസ് (Fellowship of Catholic University Students) നടത്തുന്ന വാര്‍ഷിക യുവജന സമ്മേളനമായ സീക്ക് 2026നു തുടക്കമായി. കൊളംബസ്, ടെക്സസിലെ ഫോർട്ട് വർത്ത്, ഡെൻവർ എന്നീ മൂന്ന് നഗരങ്ങളിലായി ഒരേസമയം നടക്കുന്ന സമ്മേളനത്തില്‍ ആകെ 26,000-ത്തിലധികം യുവജനങ്ങളാണ് പങ്കെടുക്കുന്നത്. മൂന്ന് സ്ഥലങ്ങളുടെയും യുവജന സംഗമത്തിന്റെയും പ്രമേയം "ഉയരങ്ങളിലേക്ക്" എന്നതാണ്. കഴിഞ്ഞ സെപ്റ്റംബറിൽ ലെയോ പതിനാലാമൻ മാർപ്പാപ്പ സെന്റ് കാർലോ അക്യുട്ടിസിനൊപ്പം വിശുദ്ധനായി പ്രഖ്യാപിച്ച ഇറ്റാലിയൻ യുവാവ് പിയർ ജോർജിയോ ഫ്രസാത്തിയുടെ ജീവിതത്തിൽ നിന്നാണ് പ്രമേയം എടുത്തിരിക്കുന്നത്. ദരിദ്രരെ വളരെയധികം കരുതുകയും, ദിവസവും ദിവ്യകാരുണ്യ സ്വീകരിക്കുകയും ചെയ്ത ഫ്രസാത്തി "Verso l’alto" അഥവാ "ഉയരങ്ങളിലേക്ക്" എന്ന വാചകം പതിവായി ഉപയോഗിക്കുന്നുണ്ടായിരിന്നു. യുവജനങ്ങള്‍ക്കു ക്രിസ്തുവുമായുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കുവാന്‍ സഹായിക്കുന്ന വിധത്തിലാണ് യുവജന സംഗമം ഒരുക്കിയിരിക്കുന്നത്. ജനുവരി 1ന് കോൺഫറൻസിന്റെ ഉദ്ഘാടന രാത്രിയിൽ, ക്രിസ്തീയ ജീവിതത്തിൽ "ഉയരങ്ങൾ" തേടുന്നതിന്റെ അർത്ഥമെന്താണെന്ന് പ്രഭാഷകർ വിശദീകരിച്ചിരിന്നു. വിശ്വാസം ആഴപ്പെടുത്താൻ സഹായിക്കുന്ന അനുഭവ സാക്ഷ്യങ്ങള്‍, കുമ്പസാരം, വിശുദ്ധ കുർബാന അര്‍പ്പണം, ദിവ്യകാരുണ്യ ആരാധന, വിശുദ്ധിയില്‍ ജീവിക്കാന്‍ പ്രചോദനാത്മകമായ സെഷനുകൾ എന്നിവയാണ് കോണ്‍ഫറന്‍സിലെ പ്രധാന പരിപാടികൾ. ഫാ. മൈക്ക് ഷ്മിറ്റ്സ്, ഡോ. എഡ്വേർഡ് ശ്രീ, മാറ്റ് ഫ്രാഡ്, ഫാ. ചേസ് ഹിൽജെൻബ്രിക്ക്, സിസ്റ്റര്‍ ജോസഫിൻ ഗാരറ്റ്, സിസ്റ്റര്‍ മേരി ഗ്രേസ്, ഫാ. ജോഷ് ജോൺസൺ, ക്രിസ് സ്റ്റെഫാനിക്, ആർതർ ബ്രൂക്സ്, ഫാ. ഗ്രിഗറി പൈൻ ഉള്‍പ്പെടെ നിരവധി പ്രമുഖ വചനപ്രഘോഷകരാണ് വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നല്‍കുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-01-03-11:19:41.jpg
Keywords: യുവജന
Content: 26050
Category: 1
Sub Category:
Heading: സ്പാനിഷ് ആശ്രമത്തില്‍ സക്രാരി കുത്തി തുറന്ന് തിരുവോസ്തി മോഷ്ടിച്ചു
Content: മാഡ്രിഡ്: സ്പെയിനിലെ വല്ലാഡോളിഡിലെ ഹോളി തോൺ ആശ്രമത്തില്‍ സക്രാരി കുത്തി തുറന്ന് തിരുവോസ്തി മോഷ്ടിച്ചു. ഡിസംബർ 28നാണ് ദൈവനിന്ദകരമായ ആക്രമണത്തിന് ആശ്രമ ദേവാലയം വേദിയായത്. സംഭവത്തിന് പിന്നാലേ ലാ സാന്താ എസ്പിനയിലെ ഇടവക വികാരിയായ ഫാ. ഫ്രാൻസിസ്കോ കാസസ് വല്ലാഡോളിഡ് ആർച്ച് ബിഷപ്പും സ്പാനിഷ് എപ്പിസ്കോപ്പൽ കോൺഫറൻസിന്റെ പ്രസിഡന്റുമായ മോൺസിഞ്ഞോർ ലൂയിസ് അർഗുവെല്ലോയെ അറിയിച്ചതിന് ശേഷം, രാത്രി തന്നെ പരാതി നൽകിയിരിന്നു. 1147-ൽ സ്ഥാപിതമായ ക്രിസ്തുവിന്റെ മുള്‍കിരീടത്തിന്റെ ഭാഗം സൂക്ഷിച്ചിരിക്കുന്നതുമായ സന്യാസ ആശ്രമം ഒരു വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് ആക്രമണത്തിന് വിധേയമാകുന്നത്. കുറ്റവാളികൾ മറ്റൊന്നും തൊട്ടില്ലായെന്നും അതിനാൽ അവരുടെ ലക്ഷ്യം കർത്താവായിരുന്നുവെന്നും പ്രത്യേക ഗൗരവമുള്ള കുറ്റകൃത്യമാണെന്നും സഭാനേതൃത്വം വ്യക്തമാക്കി. തിരുവോസ്തിയോട് കാണിച്ച അനാദരവിന് പരിഹാരമായി ഇന്നു ജനുവരി 3 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ലാ സാന്താ എസ്പിനയിൽ പ്രായശ്ചിത്ത പരിഹാര പ്രാര്‍ത്ഥന നടത്തും. മോൺ. അർഗുവെല്ലോ മുഖ്യകാര്‍മ്മികത്വം വഹിക്കും. പരിഹാര പ്രാര്‍ത്ഥനയില്‍ പങ്കെടുക്കണമെന്ന് സഭാനേതൃത്വം വിശ്വാസികളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. തിരുവോസ്തി മോഷണം പോകുന്നതിന് പിന്നിലുള്ളത് വെറും കളവോ മതവിദ്വേഷമോ മാത്രമാണെന്ന് കരുതാന്‍ കഴിയില്ലെന്നും മറിച്ച് സാത്താന്‍ ആരാധനയുമായി ഇവയ്ക്ക് ബന്ധമുണ്ടാകാമെന്ന ആശങ്കയാണ് സഭ പങ്കുവെയ്ക്കുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-01-03-13:01:34.jpg
Keywords: തിരുവോസ്തി
Content: 26051
Category: 1
Sub Category:
Heading: പ്രഫ. ജെ. ഫിലിപ്പിനു ഷെവലിയർ പദവി
Content: ചങ്ങനാശേരി: മാനേജ്‌മെൻ്റ് വിദ്യാഭ്യാസരംഗത്തെ ശ്രേഷ്‌ഠ വ്യക്തിത്വവും ചങ്ങനാശേരി അതിരൂപതാംഗവുമായ പ്രഫ. ജെ. ഫിലിപ്പിനെ ലെയോ പതിനാലാമൻ മാർപാപ്പ ഷെവലിയർ പദവി നൽകി ആദരിച്ചു. ചങ്ങനാശേരി അതിരൂപതയിലെ പുളിങ്കുന്ന് ഫൊറോനാ പുന്നക്കുന്നത്തുശേരി ഇടവകാംഗമാണ്. ക്രൈസ്തവ വിശ്വാസത്തിലും മൂല്യങ്ങളിലും അടിയുറച്ച സമഗ്രമായ വിദ്യാഭ്യാസദർശനം രൂപപ്പെടുത്തുന്നതിന് സ്ഥാപനങ്ങളെ സഹായിക്കുകയും തലമുറകൾക്കു മാർഗദർശനം നൽകുകയും ചെയ്‌ത വ്യക്തിയാണ് ഷെവലിയർ ജെ. ഫിലിപ്പ്. ബാംഗളൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ മുൻ ഡയറക്ടർ, ഇന്ത്യൻ മാനേജ്‌മെൻ്റ് അസോസിയേഷൻ ദേശീയ സ്ഥാപക പ്രസിഡന്‍റ് തുടങ്ങിയ പദവികളിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് അദ്ദേഹം. സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് എൻറർപ്രണർഷിപ്പ് (സൈം) ബംഗളൂർ, കൊച്ചി, ചെന്നൈ എന്നിവയുടെ സ്ഥാപകനാണ്. ചങ്ങനാശേരി അതിരൂപതയുമായി സഹകരിച്ച് ഏറ്റുമാനൂർ പള്ളിക്കുന്നിൽ സൈം ഇന്‍റര്‍നാഷണൽ സ്‌കൂളും ആരംഭിച്ചു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-01-04-07:47:57.jpg
Keywords: പദവി
Content: 26052
Category: 1
Sub Category:
Heading: എണ്ണൂറു വര്‍ഷത്തിന്റെ നിറവില്‍ ബ്രസ്സൽസ് കത്തീഡ്രല്‍
Content: ബ്രസ്സല്‍സ്: ബെല്‍ജിയന്‍ തലസ്ഥാനമായ ബ്രസ്സൽസില്‍ സ്ഥിതി ചെയ്യുന്ന കത്തീഡ്രലിന്റെ എണ്ണൂറാം വാർഷികാഘോഷങ്ങൾ ജനുവരി 11നു നടക്കും. ലെയോ പതിനാലാമൻ പാപ്പയുടെ പ്രത്യേക പ്രതിനിധിയായി കർദ്ദിനാൾ പിയട്രോ പരോളിന്‍ ചടങ്ങില്‍ പങ്കെടുക്കും. 1226-ലാണ് എൻറിക്കോ രണ്ടാമന്‍ രാജാവിന്റെ തീരുമാനപ്രകാരം, ബ്രസ്സൽസ് കത്തീഡ്രൽ ദേവാലയം നിര്‍മ്മിക്കുന്നത്. മലിനെസ്-ബ്രസ്സൽസ് അതിരൂപതാദ്ധ്യക്ഷൻ ആർച്ച് ബിഷപ്പ് ല്യൂക്ക് തേർലിൻഡന്റെ മുഖ്യ കാർമ്മികത്വത്തിൽ അർപ്പിക്കപ്പെടുന്ന എണ്ണൂറാം വര്‍ഷത്തെ വാര്‍ഷിക വിശുദ്ധ ബലിയിൽ നിരവധി കര്‍ദ്ദിനാളുമാരും മെത്രാന്മാരും വിശ്വാസികളും വൈദികരും പങ്കെടുക്കും. ബെൽജിയത്തെ രാജകുടുംബവും ചടങ്ങുകളിൽ സംബന്ധിക്കുമെന്നാണ് കരുതപ്പെടുന്നത്. ജനുവരി 11ന് നടക്കുന്ന ചടങ്ങുകൾക്ക് പുറമേ, കത്തീഡ്രലിന്റെ ചരിത്രം വ്യക്തമാക്കുന്ന പ്രദർശനം, വർഷം മുഴുവൻ, സംഗീതക്കച്ചേരികള്‍, കോൺഫറൻസുകള്‍, നിരവധി സാംസ്‌കാരിക, ആധ്യാത്മിക ചടങ്ങുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. പാരീസിലെ പ്രസിദ്ധമായ നോട്രഡാം ദേവാലയത്തിന് സമാനമായി ബ്രബാന്റൈൻ ഗോതിക് ശൈലിയിലാണ് വിശുദ്ധ മിഖായേല്‍ മാലാഖയുടെ നാമത്തില്‍ ദേവാലയം നിര്‍മ്മിച്ചിരിക്കുന്നത്. ഓരോ വര്‍ഷവും പതിനായിരങ്ങളാണ് ദേവാലയം സന്ദര്‍ശിക്കുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-01-04-08:09:33.jpg
Keywords: കത്തീഡ്ര
Content: 26053
Category: 18
Sub Category:
Heading: സീറോമലബാർ സഭയുടെ സിനഡ് സമ്മേളനം നാളെ ആരംഭിക്കും
Content: കൊച്ചി: സീറോമലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭയുടെ മുപ്പത്തിനാലാമത് മെത്രാൻ സിനഡിൻ്റെ ഒന്നാം സമ്മേളനം നാളെ ജനുവരി 6 ന് സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെൻ്റ് തോമസിൽ ആരംഭിക്കും. സീറോമലബാർ മെത്രാൻ സിനഡിന്റെ സെക്രട്ടറി ആർച്ചുബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പിതാവ് നയിക്കുന്ന ധ്യാന ചിന്തകളോടെ ആയിരിക്കും സിനഡ് സമ്മേളനം ആരംഭിക്കുന്നത്. സിനഡിന്റെ ആദ്യ ദിവസം ധ്യാനത്തിലും പ്രാർത്ഥനയിലും പിതാക്കന്മാർ ചിലവഴിക്കും. ജനുവരി ഏഴാം തീയതി രാവിലെ 9 മണിക്ക് സീറോമലബാർ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് തിരിതെളിയിച്ചുകൊണ്ടു സിനഡ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ജനുവരി 10 ശനിയാഴ്ച വൈകിട്ട് സിനഡ് സമ്മേളനം സമാപിക്കും. സീറോമലബാർ സഭാ സിനഡ് ആഹ്വാനം ചെയ്തിരിക്കുന്ന സമുദായ ശക്തീകരണവർഷം 2026 ന്റെ സഭാതലത്തിലുള്ള ഉദ്‌ഘാടനം സിനഡ് പിതാക്കന്മാരുടെയും വൈദിക - സന്യസ്ത- അല്‌മായ പ്രതിനിധികളുടെയും സാന്നിധ്യത്തിൽ നാളെ ജനുവരി 6 ചൊവാഴ്ച വൈകിട്ട് 5 :30നു കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വച്ച് മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് നിർവഹിക്കും. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/India/India-2026-01-05-19:00:25.jpg
Keywords: സിനഡ
Content: 26054
Category: 18
Sub Category:
Heading: ഛത്തീസ്‌ഗഡിലെ ക്രിസ്തുമസ് ആക്രമണം നടത്തിയവര്‍ക്ക് ജാമ്യം; പ്രതികളെ സ്വീകരിച്ച് ഹിന്ദുത്വവാദികള്‍
Content: റായ്‌പുർ: ഛത്തീസ്‌ഗഡ് തലസ്ഥാനമായ റായ്‌പുരിലെ പ്രമുഖ മാളിൽ ക്രിസ്‌തുമസിനോടനുബന്ധിച്ച് ഒരുക്കിയ അലങ്കാരങ്ങൾ നശിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായവര്‍ക്ക് ജാമ്യം. ജാമ്യത്തിൽ പുറത്തിറങ്ങിയ പ്രതികൾക്ക് തീവ്രഹിന്ദുത്വവാദികള്‍ സ്വീകരണം നല്കി. ക്രിസ്‌മസ് ദിനത്തിൽ ബന്ദ് പ്രഖ്യാപിച്ചതിന്റെ ഭാഗമായാണു നഗരത്തിലെ മാഗ്നെറ്റോ മാളിലെ നക്ഷത്രങ്ങളും അലങ്കാരങ്ങളും സർവ ഹിന്ദു സമാജ് എന്ന ഹിന്ദുസംഘടനയുടെയും ബജ്‌രംഗദളിൻ്റെയും പ്രവർത്തകർ നശിപ്പിച്ചത്. ക്രിസ്മസ് തലേന്ന് അന്‌പതോളം പേരാണ് മുഖംമൂടി ധരിച്ച് വടികളുമായി എത്തി അതിക്രമം നടത്തിയത്. മാൾ ജീവനക്കാരുടെ പരാതിപ്രകാരം പോലീസ് കേസെടുത്തെങ്കിലും ആറുപേരെ മാത്രമാണ് അറസ്റ്റ് ചെയ്‌തത്‌. റിമാൻഡിലായിരുന്ന ഇവർ കഴിഞ്ഞദിവസം ജാമ്യത്തിൽ പുറത്തിറങ്ങിയപ്പോഴാണ് നൂറുകണക്കിന് പ്രവർത്തകർ പൂമാലയിട്ടു സ്വീകരിച്ചതും നഗരത്തിലൂടെ ഘോഷയാത്രയായി എതിരേറ്റതും. ബിജെപി സർക്കാർ അക്രമികളെ പോത്സാഹിപ്പിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. ആഘോഷത്തെ ന്യായീകരിച്ച് ബജ്‌രംഗദൾ നേതാവ് രവി വധ്വാനി രംഗത്തി. സംഘടനയിലെ പുരുഷന്മാരുടെ മനോവീര്യം വർധിപ്പിക്കുന്നതിനാണ് സ്വീകരണം നൽകിയതെന്നും വധ്വാനി കൂട്ടിച്ചേർത്തു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/India/India-2026-01-06-08:21:50.jpg
Keywords: ഛത്തീസ്‌
Content: 26055
Category: 1
Sub Category:
Heading: ജൂബിലി ആചരണത്തിന് ഇന്നു വത്തിക്കാനില്‍ ഔദ്യോഗിക പരിസമാപ്തിയാകും
Content: വത്തിക്കാന്‍ സിറ്റി: എപ്പിഫനി തിരുനാളിലെ വിശുദ്ധ ബലിയർപ്പണത്തിനും, ജൂബിലി വർഷത്തിന്റെ അവസാനം കുറിക്കുന്ന സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലെ വിശുദ്ധ വാതിൽ അടയ്ക്കുന്ന ചടങ്ങിനു ലെയോ പതിനാലാമൻ പാപ്പ മുഖ്യ കാർമ്മികത്വം വഹിക്കും. വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ പ്രാദേശിക സമയം ഇന്നു രാവിലെ 9.30-നായിരിക്കും (ഇന്ത്യന്‍ സമയം ഉച്ചക്കഴിഞ്ഞു രണ്ടു മണിക്ക്) ചടങ്ങുകൾ നടക്കുക. “ഒരു തിരിനാളം പോലെ എന്റെ പ്രതീക്ഷ എരിയുന്നു, എന്റെ ഗാനം അങ്ങിലേക്കുയരട്ടെ” എന്ന് തുടങ്ങുന്ന, ജൂബിലിയുടെ ഔദ്യോഗിക ഗാനം ലത്തീൻ ഭാഷയിൽ ആലപിച്ചുക്കൊണ്ട് ചടങ്ങുകൾക്കു തുടക്കമാകും. തുടർന്ന് നടക്കുന്ന പ്രാർത്ഥനകൾക്ക് ശേഷം പരിശുദ്ധ പിതാവ് വിശുദ്ധ വാതിലിനരികിൽ മുട്ടുകുത്തുകയും, നിശബ്ദമായ പ്രാർത്ഥനയ്ക്ക് ശേഷം ഈ വാതിൽ അടയ്ക്കുകയും ചെയ്യും. വിശുദ്ധ വാതിൽ അടച്ചുകഴിഞ്ഞ് പരിശുദ്ധ പിതാവും മറ്റുള്ളവരും ബസിലിക്കയിലെ പ്രധാന അൾത്താരയിലേക്ക് പോവുകയും വിശുദ്ധ ബലിയർപ്പണം തുടരുകയും ചെയ്യും. വിശുദ്ധ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട ചടങ്ങുകൾ 1975-ലെ ജൂബിലിക്കായി തയ്യാറാക്കിയ ക്രമത്തിന്റെ 2000-ൽ ലഘൂകരിച്ച രൂപമനുസരിച്ചായിരിക്കും നടക്കുക. ഇതനുസരിച്ച്, പരസ്യമായി വിശുദ്ധ വാതിൽ ഭിത്തി കെട്ടി അടയ്ക്കുന്ന ചടങ്ങുകൾ ഇത്തവണയും ഉണ്ടാകില്ല. വിശുദ്ധ വാതിൽ അടച്ചുകഴിഞ്ഞ് പത്തോളം ദിവസങ്ങൾക്ക് ശേഷമായിരിക്കും ഇത് നടക്കുക. "സാൻ പിയെത്രീനി" എന്ന പേരിൽ വിളിക്കപ്പെടുന്ന, ബസിലിക്കയിലെ പ്രവർത്തകരായിരിക്കും വാതിലിന് പിന്നിലെ ഭിത്തിയുടെ നിർമ്മാണം നടത്തുക. ഭിത്തിക്കുള്ളിൽ, ജൂബിലി വാതിൽ അടച്ചതുമായി ബന്ധപ്പെട്ട വിവരങ്ങൾ, ജൂബിലി വർഷത്തിൽ തയ്യാറാക്കിയ നാണയങ്ങൾ, വിശുദ്ധ വാതിലിന്റെ താക്കോൽ എന്നിവയടങ്ങുന്ന ലോഹപേടകവും അടക്കം ചെയ്യും. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-01-06-09:17:34.jpg
Keywords: വത്തിക്കാ
Content: 26056
Category: 18
Sub Category:
Heading: പ്രതിഷേധത്തിന് ഒടുവില്‍ വികലമാക്കിയ അന്ത്യ അത്താഴ ചിത്രം ബിനാലെയില്‍ നിന്നു നീക്കി
Content: കൊച്ചി: ബിനാലെ വേദിയിൽ ക്രിസ്തുവിന്‍റെ അന്ത്യ അത്താഴ ചിത്രം വികലമാക്കിയതില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ വിവാദ ചിത്രം നീക്കി. ബിനാലെ ഇടം വേദിയിൽ പ്രദർശിപ്പിച്ചിരുന്ന ടോം വട്ടക്കുഴിയുടെ ചിത്രമാണ് മാറ്റിയത്. ക്രൈസ്തവ സഭകളടക്കം ചിത്രം പ്രദർശിപ്പിച്ചതിൽ പ്രതിഷേധം അറിയിച്ചിരുന്നു. ക്യുറേറ്ററുടെ തീരുമാനപ്രകാരമാണ് ചിത്രം പിൻവലിച്ചതെന്ന് ബിനാലെ അധികൃതർ വ്യക്തമാക്കി. പെയിന്റിങ്ങില്‍ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തെ വികലമാക്കി അവതരിപ്പിച്ചുവെന്ന് ആരോപിച്ച് അടിയന്തര നടപടി ആവശ്യപ്പെട്ട് എറണാകുളം സ്വദേശി തോമസ് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. കെ‌സി‌ബി‌സിയും സീറോ മലബാര്‍ സഭയും കത്തോലിക്ക സംഘടനകളും ബിനാലെയിലെ ക്രൈസ്തവ അവഹേളനത്തില്‍ പരാതി നല്‍കിയിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/India/India-2026-01-06-09:53:01.jpg
Keywords: അവഹേള
Content: 26057
Category: 1
Sub Category:
Heading: ഇസ്രായേലി വ്യോമാക്രമണത്തിൽ ഗാസയില്‍ വിശുദ്ധ കുര്‍ബാനയ്ക്കിടെ ദേവാലയത്തില്‍ പ്രകമ്പനം
Content: ഗാസ: സമാധാനചര്‍ച്ചകളും കരാറുകളും കാറ്റില്‍പറത്തി ഗാസയില്‍ ഇസ്രായേല്‍ വ്യോമാക്രമണം തുടരുന്നു. ഗാസയിലെ കത്തോലിക്ക ദേവാലയം ഇസ്രായേലി വ്യോമാക്രമണത്തിൽ പ്രകമ്പനം കൊള്ളുന്നതിന്റെ വീഡിയോ നവമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. പാലസ്തീൻ ക്രിസ്ത്യൻ ആക്ടിവിസ്റ്റ് ഇഹാബ് ഹസ്സൻ പങ്കിട്ട വീഡിയോയിലാണ് സ്ഫോടനത്തിന്റെ തീവ്രത വ്യക്തമാകുന്ന ദൃശ്യങ്ങളുള്ളത്. ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കിടെ വിശ്വാസികള്‍ പ്രാർത്ഥിക്കുമ്പോള്‍ പുറത്തു വലിയ സ്ഫോടനം ഉണ്ടാകുന്നതും കെട്ടിടം കുലുങ്ങുന്നതും ജനാലകൾ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നതും ദൃശ്യമാണ്. ജനുവരി 4 ഞായറാഴ്ചത്തെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. </p> <blockquote class="twitter-tweet"><p lang="en" dir="ltr">HORRIFIC: Explosions from Israeli airstrikes rattled the Holy Family Catholic Church in Gaza City during today’s Mass.<br><br>Pray for them. <a href="https://t.co/oCptkQD50F">pic.twitter.com/oCptkQD50F</a></p>&mdash; Ihab Hassan (@IhabHassane) <a href="https://twitter.com/IhabHassane/status/2007966468915482978?ref_src=twsrc%5Etfw">January 5, 2026</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> "ഭയാനകം: ഗാസ സിറ്റിയിലെ തിരുകുടുംബ കത്തോലിക്ക ദേവാലയത്തിലെ ദിവ്യബലിക്കിടെ ഇസ്രായേലി വ്യോമാക്രമണ സ്ഫോടനങ്ങളില്‍ ദേവാലയം നടുങ്ങി, അവർക്കുവേണ്ടി പ്രാർത്ഥിക്കുക" എന്ന അടിക്കുറിപ്പോടെയാണ് ഹസ്സൻ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. യുഎസ് മധ്യസ്ഥതയിൽ ഉണ്ടാക്കിയ വെടിനിർത്തൽ കരാർ മറികടന്നു കഴിഞ്ഞ ദിവസങ്ങളിൽ, ഇസ്രായേൽ ഗാസയിൽ തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങൾക്ക് പുറത്തുള്ള നിരവധി ആക്രമണങ്ങൾ നടത്തിയതായി റിപ്പോർട്ടു പുറത്തുവന്നിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-01-06-10:58:45.jpg
Keywords: ഗാസ