Contents

Displaying 25541-25550 of 26060 results.
Content: 25998
Category: 1
Sub Category:
Heading: ഉത്തർപ്രദേശില്‍ ക്രിസ്‌തുമസിന് സ്‌കൂളുകൾക്ക് അവധിയില്ല; പ്രവര്‍ത്തിദിനമെന്ന് യോഗി സർക്കാര്‍
Content: ലക്നോ: ക്രിസ്‌തുമസിന് സ്‌കൂളുകൾക്ക് അവധി നിഷേധിച്ച് ഉത്തർപ്രദേശിലെ യോഗി സർക്കാർ. പകരം അന്നേദിവസം മുൻ പ്രധാനമന്ത്രി എ.ബി. വാജ്പേയിയുടെ ജന്മശതാബ്‌ദി വർഷ സമാപനത്തോടനുബന്ധിച്ച് പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കാനാണു സ്‌കൂളുകൾക്കു നൽകിയിരിക്കുന്ന സർക്കാർ നിർദേശം. എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളിലും അന്നേദിവസം വിദ്യാർഥികളുടെ ഹാജർ ഉറപ്പുവരുത്തണമെന്നും ബി‌ജെ‌പി ഭരിക്കുന്ന സര്‍ക്കാര്‍ നിർദേശിച്ചിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും ക്രിസ്തുമസും പുതുവത്സരവും ഉൾപ്പെടുത്തി നീണ്ട ശൈത്യകാല അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ചില സംസ്ഥാനങ്ങൾ ഏകദിന അവധിയിൽ ഒതുക്കിയപ്പോൾ, ഉത്തർപ്രദേശ് ക്രിസ്തുമസ് ദിനത്തിൽ സ്കൂളുകൾ പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചത് വലിയ പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/India/India-2025-12-23-09:39:43.jpg
Keywords: ക്രിസ്തുമ
Content: 25999
Category: 1
Sub Category:
Heading: കര്‍ദ്ദിനാളുമാരുടെ സുപ്രധാന കൺസിസ്റ്ററി ജനുവരി 7 മുതല്‍ വത്തിക്കാനില്‍
Content: വത്തിക്കാന്‍ സിറ്റി: ലെയോ പതിനാലാമൻ പാപ്പ ആദ്യമായി വിളിച്ച് ചേര്‍ക്കുന്ന "അസാധാരണ കൺസിസ്റ്ററി" ജനുവരി 7, 8 തീയതികളില്‍ വത്തിക്കാനില്‍ നടക്കും. ലോകമെമ്പാടുമുള്ള കർദ്ദിനാളുമാർ പങ്കെടുക്കുന്ന ഈ സമ്മേളനം ജൂബിലിവർഷത്തിന്റെ സമാപനത്തെത്തുടർന്നാണ് ക്രമീകരിച്ചിരിക്കുന്നത്. സഭയെ നയിക്കുകയെന്ന പരിശുദ്ധപിതാവിന്റെ ഗൗരവമേറിയ ഉത്തരവാദിത്വത്തിൽ സഹായമേകുകയാണ് ഇത്തരം കൺസിസ്റ്ററികൾ കൊണ്ട് സഭ ലക്‌ഷ്യം വയ്ക്കുന്നത്. രണ്ടു ദിനങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ, കൂട്ടായ്മയ്ക്കും സാഹോദര്യത്തിനും പങ്കുവയ്ക്കലിനും ധ്യാനത്തിനും പ്രാർത്ഥനയ്ക്കുമായിരിക്കും പ്രാധാന്യം നൽകുകയെന്ന് പരിശുദ്ധ സിംഹാസനം പ്രസ് ഓഫീസിന്റെ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. എപ്പിഫനി തിരുനാളും, വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസലിക്കയിലെ വിശുദ്ധ വാതിൽ അടയ്ക്കുന്നതുമായ ജനുവരി ആറാം തീയതിക്ക് പിറ്റേന്ന് ആരംഭിക്കുന്ന കൺസിസ്റ്ററിയുടെ കൃത്യമായ അജണ്ട ഇനിയും വ്യക്തമാക്കപ്പെട്ടിട്ടില്ല. അതിനാല്‍ തന്നെ കണ്‍സിസ്റ്ററിയ്ക്കു അതീവ പ്രാധാന്യമാണുള്ളത്. സാർവത്രിക സഭയെ ഭരിക്കാനും നയിക്കാനുമുള്ള ശ്രേഷ്ഠവും ഭാരിച്ചതുമായ ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ പരിശുദ്ധ പിതാവിന് പിന്തുണയും ഉപദേശവും നൽകുന്നതിനും, ഒരുമിച്ചുള്ള വിചിന്തനങ്ങൾക്കുമായിരിക്കും കൺസിസ്റ്ററിയുടെ പ്രവർത്തങ്ങൾ സഹായിക്കുകയെന്ന് പ്രസ് ഓഫീസ് വിശദീകരിച്ചു. സമ്മേളനം വഴി റോമിന്റെ മെത്രാനായ പാപ്പയും സാർവ്വത്രികസഭയുടെ നന്മയ്ക്കും സഭയോടുള്ള കരുതലിനും വേണ്ടി പ്രത്യേകമായി സഹകരിക്കാനായി വിളിക്കപ്പെട്ടിട്ടുള്ള കർദ്ദിനാളുമാരുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ കൂടിയാണ് കൺസിസ്റ്ററി വഴി ലക്ഷ്യമിടുന്നതെന്ന് പത്രക്കുറിപ്പ് വ്യക്തമാക്കി. റോമിൽ താമസിക്കുന്ന കർദ്ദിനാളുമാർ മാത്രം പങ്കെടുക്കുന്നതും, ആചാരപരമായ സ്വഭാവമുള്ളതും, സുപ്രധാനതീരുമാനങ്ങൾക്ക് വേണ്ടിയല്ലാത്തതുമായ "സാധാരണ" കൺസിസ്റ്ററി; സഭാപരമായ സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നതിനുവേണ്ടി, ലോകമെങ്ങുമുള്ള കർദ്ദിനാൾസംഘത്തിന്റെ അഭിപ്രായം സ്വീകരിക്കുന്നതിനുവേണ്ടി, അവരുടെ സാന്നിദ്ധ്യത്തിൽ നടക്കുന്ന "അസാധാരണ" കൺസിസ്റ്ററി എന്നിങ്ങനെ രണ്ടു വിധത്തിലുള്ള കൺസിസ്റ്ററികളാണ് സഭയിലുള്ളത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-12-23-10:41:02.jpg
Keywords: പാപ്പ, വത്തിക്കാ
Content: 26000
Category: 18
Sub Category:
Heading: പ്രശാന്തച്ചന് ഇന്ന് യാത്രാമൊഴി
Content: ആലപ്പുഴ: പ്രശസ്‌ത വചനപ്രഘോഷകനും പുന്നപ്ര ഐഎംഎസ് ധ്യാനഭവൻ ഡയറക്ടറുമായ പ്രശാന്തച്ചനു ഇന്ന് യാത്രാമൊഴി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് പുന്നപ്ര ഐഎംഎസ് ധ്യാനഭവനിൽ നടക്കും. ഇന്നലെ മൃതദേഹം പൊതുദർശനത്തിനുവെച്ചപ്പോള്‍ ആയിരങ്ങളെ ചേര്‍ത്തുപിടിച്ചും സത്യദൈവത്തിലേക്കും അടുപ്പിച്ച പ്രശാന്തച്ചനെ അവസാനമായി ഒരു നോക്കുകാണാന്‍ അനേകരാണ് വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയത്. പ്രശാന്തച്ചൻ വിട പറയുമ്പോൾ ഹൃദയം വിങ്ങുന്നത് ദുഃഖവും ദുരിതവും നിറഞ്ഞ ജീവിതത്തിൽ നിന്ന് ആശ്വാസത്തിന്റെ തീരം തേടി എത്തിയ ലക്ഷക്കണക്കിന് ആളുകൾക്കാണ്. അഞ്ചു മുറിയുമായി തുടങ്ങുന്ന ധ്യാനഭവൻ 177 മുറികളും 600 പേർക്ക് ഒരേസമയം ധ്യാനിക്കാൻ സാധിക്കുന്ന ധ്യാന ഹാളുകളും ഒക്കെയായി മാറിയതിനു പിന്നിൽ പ്രശാന്തച്ചന്‍റെ ത്യാഗവും പ്രാര്‍ത്ഥനയുമായിരിന്നു. ഉരുകുന്ന മനസുമായി ധ്യാനഭവനിലെത്തി മനസമാധാനത്തോടെ മടങ്ങാൻ ഐഎംഎസിലേക്ക് ആളൊഴുകുമ്പോഴും ചെരുപ്പില്ലാതെ നടക്കുന്ന, താഴെക്കിടന്നുറങ്ങുന്ന പ്രശാന്തച്ചൻ്റെ ലാളിത്യം അനേകരെ ആകർഷിച്ചിരുന്നു. കമ്യൂണിസ്‌റ്റ് വിപ്ലവത്തിൻ്റെ വളക്കുറുള്ള പുന്നപ്രയുടെ കടൽത്തീര ഗ്രാമത്തിൽ പ്രശാന്തച്ചൻ സ്നേഹത്തിന്റെ വലിയ അധ്യായം രചിച്ചിട്ടാണ് മടങ്ങുന്നതെന്നതും ശ്രദ്ധേയം. പ്രശാന്തച്ചന്‍റെ ആത്മശാന്തിക്ക് വേണ്ടി നമ്മുക്കും പ്രാര്‍ത്ഥിക്കാം.
Image: /content_image/India/India-2025-12-23-11:12:32.jpg
Keywords: പ്രശാ
Content: 26001
Category: 18
Sub Category:
Heading: ഹിന്ദുസംഘടനകളുടെ പ്രതിഷേധം; ക്രിസ്‌തുമസിനു കുട്ടികൾക്കായി നിശ്ചയിച്ചിരുന്ന ആഘോഷം റദ്ദാക്കി
Content: ഹരിദ്വാർ: ഹിന്ദുസംഘടനകളുടെ പ്രതിഷേധത്തെത്തുടർന്ന് ഹരിദ്വാറിൽ ഗംഗാനദിക്കരയിലുള്ള ഹോട്ടലിൽ ക്രിസ്‌തുമസിനോടനുബന്ധിച്ച് കുട്ടികൾക്കായി നിശ്ചയിച്ചിരുന്ന ആഘോഷം റദ്ദാക്കി. ഉത്തർപ്രദേശ് ടൂറിസം വകുപ്പിൻ്റെ ഉടമസ്ഥതയിലുള്ള ഹോട്ടൽ ഭാഗീരഥിയിൽ കുട്ടികൾക്കുള്ള ഒട്ടേറെ പരിപാടികളോടെ 24 ന് ക്രിസ്‌തുമസ് ആഘോഷിക്കാനാണു തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണു പ്രതിഷേധമുയർന്നത്. ഗംഗാനദിക്കരയിൽ ക്രിസ്‌തുമസ് ആഘോഷം അനുവദിക്കില്ലെന്നും പരിപാടി ഉടൻ റദ്ദാക്കണമെന്നും ശ്രീ ഗംഗ സഭയുടെ ഭാരവാഹി ഉജ്വൽ പണ്ഡിറ്റ് സമൂഹമാധ്യമത്തിലൂടെ ഭീഷണി മുഴക്കി. വിദേശസംസ്കാരം പിന്തുടരുന്ന പരിപാടികൾ ഗംഗാനദിക്കരയിൽ അനുവദിക്കില്ല. ഹരിദ്വാറിന്റെയും ഗംഗയുടെയും മതപരമായ പവിത്രത കളങ്കപ്പെടുത്തുന്നതാണ് ഇത്തരം പരിപാടികളെന്നും അദ്ദേഹം വാദിച്ചു. ആർഎസ്എസും പരിപാടിയിൽ എതിർപ്പറിയിച്ചു. ഹരിദ്വാറിനെക്കുറിച്ചുള്ള മതപരമായ വിശ്വാസവും പാരന്പര്യവും എല്ലാവരും ബഹുമാനിക്കണമെന്ന് ആർഎസ്എസ് പ്രചാർപ്രമുഖ് പദ്‌മാജിയും നിലപാടെടുത്തു. റിസപ്ഷനിൽ ക്രിസ്‌മസ് ട്രീ ഒരുക്കുക മാത്രമാണു ചെയ്‌തതെന്ന് ഹോട്ടൽ നടത്തിപ്പുകാരൻ നീരജ് ഗുപ്‌ത പറഞ്ഞു. കുട്ടികൾക്കായി പരിപാടികളും ആസൂത്രണം ചെയ്‌തിരുന്നു. എന്നാൽ ഭീഷണിമൂലം ഇതു റദ്ദാക്കിയെന്നും അദ്ദേഹം പറഞ്ഞു.
Image: /content_image/India/India-2025-12-23-12:19:12.jpg
Keywords: ക്രിസ്തുമ
Content: 26002
Category: 18
Sub Category:
Heading: പാലക്കാട് കരോൾ സംഘത്തിനുനേരേ ആര്‍‌എസ്‌എസ് ആക്രമണം
Content: പാലക്കാട്: കഞ്ചിക്കോട് പുതുശേരിയിൽ കരോൾ സംഘത്തിനുനേരേ ആക്രമണം നടത്തിയ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. പുതുശേരി കാളാണ്ടിത്തറ സ്വദേശി അശ്വിൻരാജിനെയാണ് കസബ പോലീസ് പിടികൂടിയത്. വധശ്രമത്തിനാണു കേസെടുത്തത്. നേരത്തേ ഇയാൾക്കെതിരേ കാപ്പ ചുമത്തിയിരുന്നു. ഞായറാഴ്‌ച രാത്രി ഒന്‌പതോടെയാണ് പുതുശേരി സുരഭിനഗറിൽ കുട്ടികളടങ്ങുന്ന കരോൾസംഘത്തെ ഇയാൾ ആക്രമിച്ചത്. സ്കൂൾ വിദ്യാർഥികളായ 14 പേരടങ്ങുന്ന ക്രിസ്‌മസ് കരോൾ സംഘത്തെ ആക്രമിച്ച ഇയാള്‍ ഇവരുടെ ബാൻഡ് സെറ്റും മറ്റു വാദ്യോപകരണങ്ങളും തല്ലിത്തകർത്തു. സംഭവത്തിനുപിന്നിൽ ആർഎസ്എസ്- ബിജെപി പ്രവർത്തകരാണെന്ന് ആരോപിച്ച് കരോൾ സംഘം കസബ പോലീസിൽ പരാതി നൽകിയിരുന്നു. മൂന്നംഗ സംഘമാണ് ഇവരെ തടഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചതെന്നും ഈ പ്രദേശത്ത് കരോള്‍ സംഘം വരരുതെന്ന് ആവശ്യപ്പെട്ട് കുട്ടികളെ ഭീഷണിപ്പെടുത്തിയെന്നും പോലീസ് പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണം തുടരുകയാണ്.
Image: /content_image/India/India-2025-12-23-12:26:50.jpg
Keywords: കരോള്‍
Content: 26003
Category: 1
Sub Category:
Heading: 5000 ഡ്രോണുകളില്‍ ആകാശത്തു തിരുകുടുംബം; വിസ്മയമായി ഡ്രോണ്‍ ഷോ
Content: ടെക്സാസ്: അമേരിക്കയിലെ ടെക്സാസില്‍ ക്രിസ്തുമസിനോട് അനുബന്ധിച്ച് തിരുകുടുംബത്തിന്റെ മാതൃകയില്‍ ഒരുക്കിയ ഡ്രോണ്‍ ഷോ ശ്രദ്ധേയമായി. ഡ്രോണ്‍ ഷോയുടെ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്. ടെക്സസിലെ മാൻസ്ഫീൽഡിൽ, 'സ്കൈ എലമെന്റ്സ്' എന്ന കമ്പനിയാണ് രാത്രി ആകാശത്ത് വിസ്മയ കാഴ്ചയൊരുക്കിയത്. തിരുകുടുംബത്തിന്റെ ഒരു വലിയ ചിത്രം സൃഷ്ടിക്കാൻ 5,000 ഡ്രോണുകൾ ഉപയോഗിച്ചുവെന്ന് കമ്പനി വെളിപ്പെടുത്തി. ഡ്രോണുകൾ ഒരുമിച്ച് പറന്ന് ഉണ്ണിയേശു, കന്യകാമറിയം, വിശുദ്ധ ജോസഫ് എന്നിവരുടെ രൂപങ്ങളും ബെത്ലഹേമിലെ നക്ഷത്രം, ഒരു ചെറിയ കാളക്കുട്ടി എന്നിവ രൂപപ്പെടുത്തുകയായിരിന്നു. ചലിക്കുന്നതായി പോലും തോന്നുന്ന വിധത്തിലായിരിന്നു ഡ്രോണ്‍ ക്രമീകരണം. സോഷ്യൽ മീഡിയയിൽ ലക്ഷകണക്കിന് ആളുകളാണ് ഷോയുടെ വീഡിയോകൾ കണ്ടത്. വീഡിയോ വൈറലായി മാറിയിട്ടുണ്ട്. ക്രിസ്തുമസിന്റെ യഥാർത്ഥ അർത്ഥം കാഴ്ചക്കാരെ ഓർമ്മിക്കാൻ ഡ്രോണ്‍ ഷോ സഹായിച്ചതായി നിരവധി കാഴ്ചക്കാർ പറഞ്ഞു. നിരവധി ഡ്രോൺ ഷോകള്‍ നടത്തിയ 'സ്കൈ എലമെന്റ്സ്' ഗിന്നസ് വേൾഡ് റെക്കോർഡുകൾ നേരത്തെ സ്വന്തമാക്കിയിരിന്നു.
Image: /content_image/News/News-2025-12-23-13:24:43.jpg
Keywords: ഡ്രോണ്‍
Content: 26004
Category: 1
Sub Category:
Heading: നൈജീരിയയിലെ കത്തോലിക്ക സ്കൂളിൽ നിന്ന് തട്ടിക്കൊണ്ടുപോയ മുഴുവന്‍ വിദ്യാര്‍ത്ഥികളും മോചിതരായി
Content: അബൂജ: കഴിഞ്ഞ മാസം നൈജീരിയയിലെ കത്തോലിക്ക സ്കൂളിൽ നിന്ന് തട്ടിക്കൊണ്ടുപോയ 130 വിദ്യാർത്ഥികളും അധ്യാപകരും മോചിതരായതായി നൈജീരിയൻ അധികൃതർ സ്ഥിരീകരിച്ചു. നൈജീരിയൻ സംസ്ഥാനമായ നൈജറിന്റെ സംസ്ഥാന പോലീസ് വക്താവ് വാസിയു അബിയോദൂനാണ് മോചന വിവരം സ്ഥിരീകരിച്ചത്. തട്ടിക്കൊണ്ടുപോകലിന് തൊട്ടുപിന്നാലെ രക്ഷപ്പെടാൻ കഴിഞ്ഞ ആദ്യ 50 പേരുടെയും ഡിസംബർ ആദ്യം മോചിതരായ 100 പേരുടെയും കൂടെ ആകെ കണക്കാണ് അധികാരികള്‍ പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ മാസം നൈജർ സംസ്ഥാനത്ത് പാപിരി എന്ന സ്ഥലത്തെ സെൻ്റ് മേരീസ് ബോർഡിംഗ് സ്‌കൂളിൽ നിന്നാണ് സായുധധാരികളുടെ സംഘം കത്തോലിക്ക സ്‌കൂൾ ആക്രമിച്ച് വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോയത്. ആദ്യ ഘട്ടത്തില്‍ 50 പേര്‍ മോചിതരായെങ്കിലും ശേഷിക്കുന്നവരുടെ കാര്യത്തില്‍ അനിശ്ചിതത്വം നിലനിന്നിരിന്നു. നൈജീരിയയിലെ ക്രൈസ്തവര്‍ക്ക് നേരെ ഇസ്ലാമിക തീവ്രവാദികളും അവരുടെ സഹായികളും തുടർച്ചയായി നടത്തിവരുന്ന വ്യവസ്ഥാപിത ആക്രമണങ്ങളില്‍ വിശ്വാസികള്‍ ആശങ്കയിലാണ്. തുടര്‍ച്ചയായ തട്ടിക്കൊണ്ടുപോകലും ഭീഷണിയും വിശ്വാസികളെ വലിയ നിരാശയിലാഴ്ത്തിയിരിക്കുകയാണ്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-12-23-14:21:06.jpg
Keywords: കത്തോലിക്ക
Content: 26005
Category: 18
Sub Category:
Heading: ക്രിസ്തുമസില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണം; ആശങ്ക പ്രകടിപ്പിച്ച് സി‌ബി‌സി‌ഐ
Content: ന്യൂഡൽഹി: ക്രൈസ്‌തവർക്കെതിരേ നടക്കുന്ന ആക്രമണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ). കരോൾ സംഘങ്ങളെയും പള്ളികളിൽ പ്രാർത്ഥിക്കാൻ ഒത്തുകൂടിയവരെയും ലക്ഷ്യമിട്ടുള്ള ആസൂത്രിത അതിക്രമങ്ങൾ ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തെയും ജീവിക്കാനുള്ള അവകാശത്തെയും ദുർബലപ്പെടുത്തുന്നതാണെന്ന് സിബിസിഐ പത്രക്കുറിപ്പിൽ വ്യക്തമാക്കി. ജബൽപുരിൽ ക്രിസ്‌തുമസ്‌ ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ കാഴ്‌ചപരിമിതിയുള്ള സ്ത്രീയെ ശാരീരികമായി ഉപദ്രവിക്കുകയും അപമാനിക്കുകയും ചെയ്ത ബിജെപി നേതാവിനെ പാർട്ടിയിൽനിന്നു പുറത്താക്കാൻ ബന്ധപ്പെട്ടവർ തയാറാകണമെന്ന് സിബിസിഐ ആവശ്യപ്പെട്ടു. ഛത്തീസ്ഗഡിൽ ക്രൈസ്‌തവർക്കെതിരേ ഇന്നു ബന്ദിന് ആഹ്വാനം ചെയ്‌ത്‌ ഹിന്ദുത്വ സംഘടനകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന പോസ്റ്ററുകൾ അസ്വസ്ഥത ജനിപ്പിക്കുന്നതാണ്. വിദ്വേഷവും അക്രമവും പ്രചരിപ്പിക്കുന്ന എല്ലാ വ്യക്തികൾക്കും സംഘടനകൾക്കുമെതിരേ നടപടി സ്വീകരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയാറാകണമെന്നും രാജ്യമെന്‌പാടും സമാധാനപരമായും സുരക്ഷിതമായും ക്രിസ്‌തുമസ് ആഘോഷിക്കുന്നതിന് ആവശ്യമായ സംരക്ഷണം ഉറപ്പാക്കണമെന്നും സിബിസിഐ ആവശ്യപ്പെട്ടു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-12-24-10:15:51.jpg
Keywords: സി‌ബി‌സി‌ഐ
Content: 26006
Category: 18
Sub Category:
Heading: ക്രിസ്‌തുമസ് ആഘോഷങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ആക്രമണം മതനിരപേക്ഷതയ്ക്കു വെല്ലുവിളി: മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ
Content: കൊച്ചി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്‌തവരെയും ക്രിസ്‌തുമസ് ആഘോഷങ്ങളെയും ലക്ഷ്യമിട്ടുകൊണ്ടുള്ള ആക്രമണങ്ങളും ഭീഷണികളും തടസപ്പെടുത്തലുകളും വർധിച്ചുവരുന്നുവെന്ന വാർത്തകൾ അതീവ ആശങ്കാജനകമെന്നു സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. ചില തീവ്ര മത-സാമുദായിക സംഘടനകൾ നടത്തുന്ന അക്രമങ്ങളും അസഹിഷ്‌ണുതയും രാജ്യത്തിന്റെ ബഹുസ്വരമായ സംസ്കാരത്തിനും മതനിരപേക്ഷമായ ആത്മാവിനും എതിരേയുള്ള വെല്ലുവിളിയാണെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി. സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം പങ്കുവയ്ക്കുന്ന ക്രിസ്‌തുമസ്‌ ആഘോഷങ്ങൾ തടസപ്പെടുത്തുന്നതും ആരാധനാസ്വാതന്ത്ര്യം നിഷേധിക്കുന്നതും നിരപരാധികളായ വിശ്വാസികളെ ഭീഷണിപ്പെടുത്തുന്നതും ഒരു ജനാധിപത്യരാജ്യത്തിനു യോജിച്ചതല്ല. രാജ്യത്തിന്റെ ഭരണ ഘടന എല്ലാ പൗരന്മാർക്കും മതസ്വാതന്ത്ര്യവും വിശ്വാസം അനുഷ്‌ഠിക്കാനുള്ള അവകാശവും ഉറപ്പുനൽകുന്നുണ്ട്. മതത്തിന്റെ പേരിൽ അക്രമം പ്രചരിപ്പിക്കുന്നവർക്കും അസഹിഷ്ണു‌ത വളർത്തുന്നവർക്കുമെതിരേ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണം. അതോടൊപ്പം, നിയമം കൈയിലെടുക്കുന്ന എല്ലാ മത, തീവ്രവാദ പ്രവണതകളെയും കർശനമായി നിയന്ത്രിക്കേണ്ടത് ഭരണകൂടത്തി ന്റെ കടമയാണ്. എല്ലാ പൗരന്മാർക്കും ഭരണഘടനയുടെ സംരക്ഷണം ഉറപ്പാക്കുകയും ഭയംകൂടാതെ ജീവിക്കാനുള്ള സാഹചര്യം സൃഷ്ട‌ിക്കുകയും വേണം. മതപരമായ ആഘോഷങ്ങൾ സമാധാനപരമായി നടത്താൻ ന്യൂനപക്ഷമെന്നോ ഭൂരിപക്ഷമെന്നോയുള്ള വേർതിരിവില്ലാതെ എല്ലാവർക്കും തുല്യമായ അവകാശമുണ്ട്. മതത്തിന്റെ പേരിൽ വിഭജനം സൃഷ്ടിക്കുന്ന എല്ലാ ശ്രമങ്ങളെയും രാജ്യം ഒരുമിച്ചു ചെറുക്കേണ്ട സമയമാണിത്. ലോകത്തിനു നന്മമാത്രം നൽകിക്കൊണ്ടു ചരിത്രത്തിൽ അവതരിച്ച ഈശോമിശിഹായുടെ ജനനത്തിരുനാൾ സമാധാനപൂർവം ആഘോഷിക്കുന്നതിനിടയിൽ വിശ്വാസത്തിനുവേണ്ടി അപമാനിക്കപ്പെടുകയും കൈയേറ്റം ചെയ്യപ്പെടുകയും ചെയ്‌ത എല്ലാവരോടുമുള്ള ഐക്യദാർഢ്യം അറിയിക്കുന്നു. ന്യായീകരിക്കാനാകാത്തതും ഒരിക്കലും അംഗീകരിക്കാനാകാത്തതുമായ ഈ വിദ്വേഷ പ്രകടനങ്ങൾക്കുമുന്നിൽ സുവിശേഷധീരതയോടെ മതസൗഹാർദം കാത്തുസൂക്ഷിക്കാൻ എല്ലാവരും ജാഗ്രത പുലർത്തണമെന്നും മേജർ ആർച്ച് ബിഷപ്പ് ആഹ്വാനം ചെയ്തു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/India/India-2025-12-24-10:41:20.jpg
Keywords: ക്രിസ്തുമസ
Content: 26007
Category: 1
Sub Category:
Heading: പ്രത്യാശയുടെ ജൂബിലി വർഷം സമാപനത്തിലേക്ക്; വിശുദ്ധ വാതിലുകൾ അടയ്ക്കുന്ന തീയതികള്‍ വത്തിക്കാന്‍ പ്രഖ്യാപിച്ചു
Content: വത്തിക്കാന്‍ സിറ്റി: 2025 ജൂബിലി വർഷത്തിന്റെ ആരംഭത്തിൽ തുറന്ന റോമിലെ മേജർ ബസിലിക്കകളിലെ വിശുദ്ധ വാതിലുകൾ അടയ്ക്കുന്ന തീയതികൾ പ്രഖ്യാപിച്ചു. നാളെ ഡിസംബർ 25ന് മേരി മേജർ ബസിലിക്കയിലെയും, ഡിസംബർ 27ന് വിശുദ്ധ ജോൺ ലാറ്ററൻ ബസിലിക്കയിലെയും, ഡിസംബർ 28ന് റോമൻ മതിലുകൾക്ക് പുറത്തുളള വിശുദ്ധ പൗലോസിന്റെ നാമധേയത്തിലുള്ള ബസിലിക്കയിലെയും, ജനുവരി 6-ന് വിശുദ്ധ പത്രോസിന്റെ ബസിലിക്കയിലെയും വിശുദ്ധ വാതിലുകൾ അടയ്ക്കും. എന്നാൽ റോമിലെ റെബിബ്ബിയയിലുള്ള ജയിലിൽ തുറന്ന വിശുദ്ധ വാതിൽ അടയ്ക്കുന്ന തീയതി വ്യക്തമായിട്ടില്ല. ജൂബിലി വർഷത്തിന് അവസാനം കുറിക്കുന്ന ചടങ്ങുകളിൽ പ്രധാനപ്പെട്ടതാണ്, പ്രാർത്ഥനയുടെയും വിശുദ്ധ ബലിയുടെയും പശ്ചാത്തലത്തിലുള്ള ഈ കർമ്മം.ഡിസംബർ 25 വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിക്ക്, മേരി മേജർ ബസിലിക്കയിൽ ചടങ്ങിന് സായാഹ്നപ്രാർത്ഥനയോടെ തുടക്കമാകും. വിശുദ്ധ വാതിൽ അടയ്ക്കുന്ന ചടങ്ങുകളിൽ ബസിലിക്കയുടെ ആർച്ച്പ്രീസ്റ്റായ കർദ്ദിനാൾ റൊളാന്താസ് മാക്റിസ്കാസ് മുഖ്യ കാർമ്മികത്വം വഹിക്കും. തുടർന്ന് വിശുദ്ധ ബലിയർപ്പണവും നടക്കും. ഉണ്ണിയേശുവിന്റെ പുൽത്തൊട്ടിയുടെ തിരുശേഷിപ്പുകൾ സൂക്ഷിക്കപ്പെടുന്നത് ഈ ബസിലിക്കയിലാണ്. 2025 ജനുവരി ഒന്നാം തീയതിയാണ് ഈ ബസിലിക്കയിലെ വിശുദ്ധ വാതിൽ തുറക്കപ്പെട്ടത്. രണ്ടു കോടിയിലധികം ആളുകളാണ് ജൂബിലി വർഷത്തിൽ ഈ വിശുദ്ധ വാതിൽ കടന്നത്. ഫ്രാൻസിസ് പാപ്പയുടെ ആഗ്രഹപ്രകാരം, അദ്ദേഹത്തിന്റെ ഭൗതികശരീരം അടക്കം ചെയ്യപ്പെട്ടതും മേരി മേജര്‍ ബസിലിക്കയിലാണ്. വിശുദ്ധ ജോൺ ലാറ്ററൻ ബസിലിക്കയിലെ വിശുദ്ധ വാതിലാണ് രണ്ടാമതായി അടയ്ക്കപ്പെടുക. ഡിസംബർ 27 ശനിയാഴ്ച രാവിലെ പതിനൊന്നിന് നടക്കുന്ന ചടങ്ങുകളിൽ റോം രൂപതയ്ക്കുവേണ്ടിയുള്ള പരിശുദ്ധ പിതാവിന്റെ വികാർ ജനറൽ കൂടിയായ കർദ്ദിനാൾ ബാൾദോ റെയ്‌ന മുഖ്യ കാർമ്മികത്വം വഹിക്കും. മോൺ. മാർകോ ഫ്രിസീനയുടെ നേതൃത്വത്തിൽ റോം രൂപതയുടെ ഔദ്യോഗിക ഗായകസംഘം ഗാനങ്ങൾ ആലപിക്കും. ജൂബിലി വർഷങ്ങളുടെ ചരിത്രത്തിൽ ആദ്യമായി തുറക്കപ്പെട്ടത് ഈ ബസിലിക്കയിലെ വാതിലാണ്. റോമൻ മതിലുകൾക്ക് പുറത്തുളള വിശുദ്ധ പൗലോസിന്റെ നാമധേയത്തിലുള്ള ബസിലിക്കയിലെ വിശുദ്ധ വാതിലാണ് മൂന്നാമതായി അടയ്ക്കപ്പെടുക. ഡിസംബർ 28 ഞായറാഴ്ച രാവിലെ പത്തുമണിക്ക് ആരംഭിക്കുന്ന ഈ ചടങ്ങിൽ ബസലിക്കയുടെ ആർച്ച്പ്രീസ്റ്റായ കർദ്ദിനാൾ ജെയിംസ് മൈക്കിൾ ഹാർവെയ്‌ മുഖ്യ കാർമ്മികത്വം വഹിക്കും. വിശുദ്ധ ബലിയുൾപ്പെടെ ഈ ചടങ്ങിന്റെ ഭാഗമായുണ്ടാകും. മേജർ പേപ്പൽ ബസിലിക്കകളിലെ വിശുദ്ധ വാതിലുകളിൽ അവസാനമായി അടയ്ക്കപ്പെടുക വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിലെ വാതിലായിരിക്കും. ജനുവരി ആറാം തീയതി ചൊവ്വാഴ്ച നടക്കുന്ന ഈ ചടങ്ങോടെ ജൂബിലി വർഷം അവസാനിക്കും. എപ്പിഫനി തിരുനാളിന്റെ കൂടി ഭാഗമായി രാവിലെ 9.30-ന് ആരംഭിക്കുന്ന വിശുദ്ധ ബലിയിൽ ലെയോ പതിനാലാമൻ പാപ്പ മുഖ്യ കാർമ്മികത്വം വഹിക്കും. 1423-ൽ മാർട്ടിൻ അഞ്ചാമൻ പാപ്പയാണ് ജൂബിലി വർഷത്തിന്റെ ഭാഗമായി വിശുദ്ധ വാതിൽ കടക്കുന്ന ചടങ്ങിന്റെ പ്രാധാന്യം എടുത്തുകാണിച്ചത്. 1499-ലെ ക്രിസ്തുമസ് കാലത്ത് അലക്‌സാണ്ടർ ആറാമൻ പാപ്പായാണ് വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ ആദ്യമായി വിശുദ്ധ വാതിൽ തുറന്നത്. ⧪ {{ വിശുദ്ധ വാതിലുകളും ജൂബിലിയും ‍എന്തിന്? വിശദമായ ലേഖനം വായിക്കാന്‍ ‍-> https://www.pravachakasabdam.com/index.php/site/news/24284 }} ⧪⧪⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/News/News-2025-12-24-11:08:14.jpg
Keywords: വാതില്‍, ജൂബിലി