Contents

Displaying 25521-25530 of 26060 results.
Content: 25978
Category: 1
Sub Category:
Heading: ലെയോ പതിനാലാമന്‍ പാപ്പയുമായി സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പും സംഘവും കൂടിക്കാഴ്ച നടത്തി
Content: വത്തിക്കാന്‍ സിറ്റി: സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലും സംഘം ലെയോ പതിനാലാമന്‍ പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഡിസംബര്‍ 15നു രാവിലെ 10 മണിക്കു വത്തിക്കാനില്‍ നടത്തിയ സുപ്രധാന കൂടിക്കാഴ്ചയില്‍ സീറോമലബാര്‍ മെത്രാന്‍ സിനഡിന്‍റെ സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി, മേജര്‍ ആര്‍ച്ച് ബിഷപ്പിന്‍റെ റോമിലെ പ്രൊക്യൂറേറ്റര്‍ ബിഷപ്പ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് എന്നിവരും ഈ സന്ദര്‍ശനത്തില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പിനൊപ്പം ഉണ്ടായിരുന്നു. ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച്ചയില്‍, സീറോമലബാര്‍സഭയ്ക്ക് കേരളത്തിന് പുറത്തു പുതുതായി നാലു പ്രോവിന്‍സുകളും ഗള്‍ഫുമേഖലയില്‍ അപ്പസ്തോലിക് വിസിറ്റേഷനും അനുവദിച്ചതിനും പന്ത്രണ്ടു രൂപതകളുടെ അതിര്‍ത്തി പുനഃക്രമീകരിക്കുന്നതിനുള്ള സിനഡുതീരുമാനത്തിനു അംഗീകാരം നല്കിയതിനും പരിശുദ്ധ പിതാവിനോടുള്ള സഭയുടെ ഹൃദയപൂര്‍വ്വമായ നന്ദി മേജര്‍ ആര്‍ച്ചുബിഷപ്പ് രേഖപ്പെടുത്തി. ഈ തീരുമാനങ്ങള്‍ ആഗോളതലത്തില്‍ സീറോമലബാര്‍ വിശ്വാസികളുടെ ആത്മീയപരിപാലനത്തിനും സഭയുടെ പ്രേഷിതദൗത്യ നിര്‍വഹണത്തിനും വലിയ ശക്തിയും പ്രതീക്ഷയും നല്‍കുന്നതാണെന്നു മാര്‍ റാഫേല്‍ തട്ടില്‍ മാര്‍പാപ്പയെ അറിയിച്ചു. സാര്‍വ്വത്രികസഭയുടെ വിവിധ തലങ്ങളിലും മിഷനറിപ്രവര്‍ത്തനങ്ങളിലും സീറോമലബാര്‍സഭ നല്കിക്കൊണ്ടിരിക്കുന്ന വിലപ്പെട്ട സംഭാവനകളെ എടുത്തുപറഞ്ഞ പരിശുദ്ധ പിതാവ് സീറോമലബാര്‍സഭയോടുള്ള തന്‍റെ അടുപ്പവും കേരളത്തില്‍ മുന്‍പു നടത്തിയിട്ടുള്ള സന്ദര്‍ശങ്ങളും അനുസ്മരിച്ചു. ഇതോടൊപ്പം, എറണാകുളം- അങ്കമാലി അതിരൂപതയിലെ നിലവിലെ സാഹചര്യം അഭിവന്ദ്യ പിതാക്കൻമാർ പരിശുദ്ധ പിതാവിന്‍റെ ശ്രദ്ധയില്‍പ്പെടുത്തി. സമാധാനവും ഐക്യവും പുനഃസ്ഥാപിക്കുന്നതിനായി സ്വീകരിച്ചുവരുന്ന നടപടികളും സംഭാഷണത്തിന്‍റെയും സഹിഷ്ണുതയുടെയും വഴിയിലൂടെ ഐക്യം സാധ്യമാക്കാനുള്ള ശ്രമങ്ങളും മേജര്‍ ആര്‍ച്ച് ബിഷപ്പ് വിശദീകരിച്ചു. അതിരൂപതയിലെ ഇപ്പോഴത്തെ സാഹചര്യങ്ങളെക്കുറിച്ചു പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധയോടെ ശ്രവിച്ച പരിശുദ്ധ പിതാവു കൂട്ടായ്മ ഉറപ്പാക്കുന്നതിനായി സ്വീകരിച്ചുവരുന്ന നടപടികളോട് അതിരൂപതയിലെ വിശ്വാസികളും വൈദികരും സമര്‍പ്പിതരും പൂര്‍ണമായും സഹകരിക്കേണ്ടതിന്‍റെ ആവശ്യം തദവസരത്തില്‍ എടുത്തുപറഞ്ഞു. സന്ദര്‍ശനത്തിന്‍റെ ഭാഗമായി, മേജര്‍ ആര്‍ച്ച് ബിഷപ്പ് സിനഡു സെക്രട്ടറിയും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയത്രോ പരോളിനുമായും പൗരസ്ത്യസഭകള്‍ക്കായുള്ള കാര്യാലയത്തിന്‍റെ പ്രീഫെക്ട് കര്‍ദിനാള്‍ ക്ലൗദിയോ ഗുജറോത്തിയുമായും മറ്റു ഏതാനും വത്തിക്കാന്‍ കാര്യാലയങ്ങളുടെ മേധാവികളുമായും കൂടിക്കാഴ്ച നടത്തി സഭാസംബന്ധിയായ വിവിധ കാര്യങ്ങള്‍ ചര്‍ച്ചചെയ്യുകയും അവര്‍ നല്കികൊണ്ടിരിക്കുന്ന സഹായങ്ങള്‍ക്കു നന്ദിപറയുകയും ചെയ്തു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-12-18-11:31:25.jpg
Keywords: ലെയോ
Content: 25979
Category: 18
Sub Category:
Heading: ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ ക്രിസ്തുമസ് ആഘോഷം ഇന്ന്
Content: ന്യൂഡൽഹി: ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) യുടെ ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷം ന്യൂഡൽഹിയിലെ സിബിസിഐ ആസ്ഥാനത്ത് ഇന്നു നടക്കും. വൈകുന്നേരം ആറിനു നടക്കുന്ന ചടങ്ങിൽ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്‌ണൻ മുഖ്യാതിഥിയായിരിക്കും. പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ്, ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് ലെയോപോൾഡോ ജിറേല്ലി തുടങ്ങിയവർ പങ്കെടുക്കും. സിബിസിഐ അധ്യക്ഷൻ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിക്കും. സിബിസിഐ സെക്രട്ടറി ജനറലും ഡൽഹി ആർച്ച്‌ബിഷപ്പുമായ ഡോ. അനിൽ കൂട്ടോ സ്വാഗതവും ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. മാത്യു കോയിക്കൽ നന്ദിയും പറയും. കർദ്ദിനാൾമാർ, ആർച്ച്ബിഷപ്പമാർ, ബിഷപ്പുമാർ, നയതന്ത്ര പ്രതിനിധികൾ, മതനേതാക്കൾ, വിവിധ മേഖലകളിൽ നിന്നുള്ള മറ്റ് പ്രമുഖ വ്യക്തികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും. കഴിഞ്ഞവർഷം സിബിസിഐ ആസ്ഥാനത്തു നടന്ന ക്രിസ്‌തുമസ്‌ ആഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു മുഖ്യാതിഥി.
Image: /content_image/India/India-2025-12-18-12:44:28.jpg
Keywords: സി‌ബി‌സി‌ഐ
Content: 25980
Category: 18
Sub Category:
Heading: കുടുംബങ്ങൾക്കായുള്ള നസ്രാണി മാർഗം ദ്വി സർട്ടിഫിക്കേഷൻ കോഴ്സ‌് ആരംഭിച്ചു
Content: കോട്ടയം: ജൂബിലിവർഷത്തോടും നിഖ്യാ സൂനഹദോസിൻ്റെ 1700-ാം വാർഷികത്തോടുമനുബന്ധിച്ച് 50 വയസിൽ താഴെയുള്ള പ്രഫഷണൽ കുടുംബങ്ങൾക്കായുള്ള നസ്രാണി മാർഗം ദ്വി സർട്ടിഫിക്കേഷൻ കോഴ്സ‌് ആരംഭിച്ചു. വടവാതൂർ പൗരസ്‌ത്യ വിദ്യാപീഠത്തിൽ നടന്ന ചടങ്ങിൽ ആർച്ച് ബിഷപ്പ് എമരിറ്റസ് മാർ ജോസഫ് പെരുന്തോട്ടം കോഴ്സ് ഉദ്ഘാടനം ചെയ്‌തു. വിദ്യാപീഠം പ്രസിഡൻ്റ് ഡോ. പോളി മണിയാട്ട് അധ്യക്ഷത വഹിച്ചു. പൗരസ്ത്യ വിദ്യാപീഠത്തിന്റെയും സീരിയുടെയും അംഗീകാരമുള്ള ഒരു വർഷത്തെ ജീവിതക്രമ പരിശീലന പദ്ധതിയാണിത്. ഒരു വർഷം നീണ്ട ചിട്ടയായ ജീവിതക്രമം പരിശീലിക്കുവാൻ സാധിക്കുന്ന രീതിയിൽ ക്രമീകരിച്ച നസ്രാണി മാർഗം കോഴ്സ് 2033 മഹാജൂബിലിക്ക് ഒരുക്കമായി ഏഴു വർഷത്തേക്കാണ് നടത്തപ്പെടുക. ഓരോ വർഷവും 20 കുടുംബങ്ങൾക്കും അഞ്ചു സമർപ്പിതർക്കും അവസരം ലഭിക്കും. ഏഴര പള്ളികളും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും സന്ദർശിക്കുന്നതോടൊപ്പം രാജ്യത്തെ പ്രധാന പഠന-ഗവേഷണ കേന്ദ്രങ്ങൾ സന്ദർശിക്കുവാനും ഗവേഷ കരുമായി ചർച്ചകൾ നടത്തുവാനും അവസരമൊരുക്കുന്നുണ്ട്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 20 കുടുംബങ്ങൾക്കായിരിക്കും അവസരം. രജിസ്ട്രേഷനായി 7034437003 എന്ന നമ്പ റിൽ ബന്ധപ്പെടുക. 2000 രൂപയാണു രജിസ്ട്രേഷൻ ഫീസ്. ഈമാസം 31ന് വരെ പേര് രജിസ്റ്റർ ചെയ്യാം. ആദ്യത്തെ ക്ലാസ് ജനുവരി അഞ്ചിന് വൈകുന്നേരം 5.30ന് ദനഹാ തിരുനാളിനോടനുബന്ധിച്ച് കോട്ടയം സീരിയിൽ നടക്കും.
Image: /content_image/India/India-2025-12-18-12:53:34.jpg
Keywords: പൗരസ്ത്യ
Content: 25981
Category: 1
Sub Category:
Heading: ഗർഭഛിദ്ര ക്ലിനിക്കിന് പുറത്ത് പ്രാര്‍ത്ഥന നടത്തിയതിന് അറസ്റ്റ് ചെയ്ത പ്രോലൈഫ് പ്രവര്‍ത്തകരെ കുറ്റവിമുക്തരാക്കി
Content: മാഡ്രിഡ്: സ്പെയിനില്‍ ഗർഭഛിദ്ര ക്ലിനിക്കിന് പുറത്ത് സമാധാനപരമായി പ്രാർത്ഥിച്ചതിന് കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത 21 പ്രോലൈഫ് പ്രവര്‍ത്തകരെ മൂന്നു വര്‍ഷത്തിന് ശേഷം കോടതി കുറ്റവിമുക്തരാക്കി. "40 ഡേയ്‌സ് ഫോർ ലൈഫ്" ക്യാംപെയിനിന്റെ ഭാഗമായി 2022 സെപ്റ്റംബർ 28 നും നവംബർ 6 നും ഇടയിൽ വിറ്റോറിയ-ഗാസ്റ്റിസിലെ അസ്കാബൈഡ് ഗർഭഛിദ്ര ക്ലിനിക്കിന് പുറത്ത് പ്രോലൈഫ് പ്രവര്‍ത്തകര്‍ പ്രാര്‍ത്ഥന നടത്തിയതിനായിരിന്നു കേസ്. ഗർഭഛിദ്രം ആഗ്രഹിക്കുന്ന സ്ത്രീകളെ "തടസ്സപ്പെടുത്താൻ" ശ്രമിച്ചുവെന്ന കുറ്റമാണ് ഇവരുടെമേല്‍ ആരോപിക്കപ്പെട്ടത്. ക്ലിനിക്കിന്റെ 100 മീറ്ററിനുള്ളിൽ പ്രതികൾ സമീപിക്കുന്നത് തടയുന്ന 2022-ലെ ഉത്തരവുകൾ ചൂണ്ടിക്കാട്ടി പ്രോസിക്യൂട്ടര്‍ പ്രോലൈഫ് പ്രവര്‍ത്തകര്‍ക്ക് നേരെ കുറ്റാരോപണം നടത്തുകയായിരിന്നു. ശിക്ഷാ നിയമത്തിലെ വ്യവസ്ഥ പ്രകാരം ഭീഷണിപ്പെടുത്തുന്ന പെരുമാറ്റത്തിന് തെളിവൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലായെന്നും സ്വതന്ത്രമായ ഒത്തുചേരൽ അവകാശം വിനിയോഗിക്കുകയല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ലായെന്നും അവര്‍ സമാധാനപരമായാണ് പെരുമാറിയതെന്നും ഇക്കഴിഞ്ഞ ദിവസം കോടതി വിധിച്ചു. ഇതോടെ മൂന്നു വര്‍ഷമായി നീണ്ടു നിന്ന വിചാരണയ്ക്കു സമാപ്തിയായിരിക്കുകയാണ്. പ്രോലൈഫ് ഗ്രൂപ്പിന്റെ സാന്നിധ്യം കാരണം ഒരു സ്ത്രീയെയും ക്ലിനിക്കിൽ പ്രവേശിക്കുന്നത് തടയുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്തിട്ടില്ലായെന്നും കോടതി നിരീക്ഷിച്ചു. ക്ലിനിക്കിലെ അപ്പോയിന്റ്മെന്റുകൾ റദ്ദാക്കിയതിനോ ക്ലിനിക് പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തിയതിനോ തെളിവുകളൊന്നുമില്ലായെന്നും കണ്ടെത്തിയ കോടതി 21 പ്രതികളെയും കുറ്റവിമുക്തരാക്കുകയായിരിന്നു. യൂറോപ്പിലുടനീളം, ഗവൺമെന്റുകൾ ഗർഭഛിദ്ര ക്ലിനിക്കുകള്‍ക്ക് ചുറ്റും "ബഫർ സോണുകൾ" എന്ന പേരില്‍ പ്രോലൈഫ് പ്രവര്‍ത്തകര്‍ക്കും പ്രാര്‍ത്ഥന ഗ്രൂപ്പുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തുന്നത് സാധാരണകാര്യമായി മാറിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ വന്ന വിധിയെ പ്രോലൈഫ് പ്രവര്‍ത്തകര്‍ പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-12-18-14:43:36.jpg
Keywords: ക്ലിനി
Content: 25982
Category: 1
Sub Category:
Heading: ആര്‍‌എസ്‌എസ് വാശിയില്‍ തപാൽ വകുപ്പിന്റെ ക്രിസ്തുമസ് പരിപാടിയില്‍ കരോള്‍ ഗാനം ഒഴിവാക്കി
Content: തിരുവനന്തപുരം: തപാൽ വകുപ്പിലെ ക്രിസ്‌തുമസ്‌ ആഘോഷത്തിന് ഗണഗീതം തേടാന്‍ അനുമതി തേടിയതിന് പിന്നാലേ ഗണഗീതവും കരോള്‍ ഗാനവും ഒഴിവാക്കി. ഗണഗീതം പാടാൻ ബി.എം.എസ് സംഘടന അനുമതി തേടിയത് വിവാദമായതിനെ തുടർന്നാണ് കരോള്‍ ഗാനവും ഒഴിവാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. തിരുവനന്തപുരത്ത് നാളെയാണ് ആഘോഷം നിശ്ചയിച്ചിരുന്നത്. നേരത്തെ വന്ദേ ഭാരത് ട്രെയിനിൻ്റെ ഉദ്ഘാടന വേളയിൽ, വിദ്യാനികേതൻ സ്‌കൂളിലെ വിദ്യാർഥികൾ പാടിയ ദേശഭക്തിഗാനം പാടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബി.എം.എസിന്റെ കീഴിലുള്ള ഭാരതീയ പോസ്റ്റൽ അഡ്മ‌മിനിസ്ട്രേറ്റീവ് ഓഫീസ് എംപ്ലോയീസ് യൂണിയൻ സർക്കിൾ സെക്രട്ടറി ഡി.പിഎസിന് കത്ത് നൽകിയത്. ഗണഗീതം ക്രിസ്തുമസ് ആഘോഷത്തിന് പാടാന്‍ അനുവദിക്കരുതെന്ന് ജോൺ ബ്രിട്ടാസ് എംപി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ യോട് ആവശ്യപ്പെട്ടതോടെ സംഭവം ഏറെ ചര്‍ച്ചയായിരിന്നു. വിവാദമായതോടെ തപാൽ വകുപ്പ് മേലധികാരികൾ കരോളും ഗണഗീതവും പാടുന്നത് ഒരുമിച്ച് റദ്ദാക്കുകയായിരിന്നു.
Image: /content_image/India/India-2025-12-18-16:01:05.jpg
Keywords: ക്രിസ്തുമസ്
Content: 25983
Category: 1
Sub Category:
Heading: ക്രിസ്തുമസിന് ദേവാലയങ്ങള്‍ക്ക് ഭീഷണി; ആശങ്കയില്‍ ബംഗ്ലാദേശിലെ ക്രൈസ്തവര്‍
Content: ധാക്ക: കത്തോലിക്ക ദേവാലയങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നേരെയുള്ള ഭീഷണികളുടെ പശ്ചാത്തലത്തില്‍ ബംഗ്ലാദേശിലെ ക്രൈസ്തവര്‍ ആശങ്കയില്‍. സമീപ ആഴ്ചകളിൽ ധാക്കയിലെ ക്രൈസ്തവ ദേവാലയങ്ങളെയും സഭാസ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് ക്രൂഡ് ബോംബ് സ്ഫോടനങ്ങള്‍ നടത്തുമെന്ന് കത്തുകളിലൂടെ ഭീഷണി ഉണ്ടായിട്ടുണ്ടെന്ന് ദിനാജ്പൂർ രൂപതയിലെ ബിഷപ്പ് സെബാസ്റ്റ്യൻ ടുഡു കാത്തലിക് ന്യൂസ് ഏജന്‍സിയോട് പറഞ്ഞു. സഭാനേതൃത്വത്തിനിടയില്‍ ഭയം നിലനിൽക്കുന്നുണ്ടെന്നും എല്ലാ ഇടവക വൈദികര്‍ക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നവംബർ 7ന് ധാക്കയിലെ സെന്റ് മേരീസ് കത്തീഡ്രലിലേക്ക് രണ്ട് ബോംബുകൾ എറിഞ്ഞു ആക്രമണമുണ്ടായിരിന്നു. അടുത്ത ദിവസം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 600 പേർ പങ്കെടുത്ത കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന ജൂബിലി ആഘോഷത്തിനു നേരെയും ആക്രമണ ഭീഷണിയുണ്ടായിരിന്നു. കത്തീഡ്രലിൽ നിന്ന് ഏതാനും മൈൽ അകലെയുള്ള സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെയും കോളേജിന്റെയും ഗേറ്റിൽ ഒരു ബോംബ് പൊട്ടിത്തെറിച്ചാണ് ആക്രമണമുണ്ടായത്. ക്രിസ്തുമസ് സുരക്ഷയെക്കുറിച്ച് നിയമ നിർവ്വഹണ ഏജൻസികളുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും ക്രിസ്തുമസിന് സുരക്ഷ വര്‍ദ്ധിപ്പിക്കുവാന്‍ ഇടപെടല്‍ നടത്തുന്നുണ്ടെന്നും ബിഷപ്പ് സെബാസ്റ്റ്യൻ വ്യക്തമാക്കി. എന്നിരുന്നാലും, തങ്ങൾ പരിഭ്രാന്തിയിലാണ്, രാത്രി വൈകുന്നതുവരെ ക്രിസ്തുമസ് പരിപാടികൾ നടത്തരുതെന്ന് എല്ലാ ഇടവക വൈദികര്‍ക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. മുസ്ലീം ഭൂരിപക്ഷ രാജ്യമായ ബംഗ്ലാദേശിലെ 180 ദശലക്ഷം ജനങ്ങളിൽ 1% ൽ താഴെ മാത്രമാണ് ക്രൈസ്തവരാണുള്ളത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-12-18-17:13:29.jpg
Keywords: ക്രിസ്തുമ
Content: 25984
Category: 1
Sub Category:
Heading: ദൈവദാസൻ മോൺ. ജോസഫ് പഞ്ഞിക്കാരന്‍ ധന്യ പദവിയില്‍
Content: വത്തിക്കാന്‍ സിറ്റി: കോതമംഗലം: ജീവകാരുണ്യ, ആതുരസേവന രംഗങ്ങളിലെ പുരോഹിതമുഖവും മെഡിക്കൽ സിസ്റ്റേഴ്‌സ് ഓഫ് സെൻ്റ് ജോസഫ് (ധർമഗിരി) സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകനുമായ ദൈവദാസൻ മോൺ. ജോസഫ് പഞ്ഞിക്കാരനെ ധന്യ പദവിയിലേക്ക് ഉയര്‍ത്തി. ചരിത്രകാരന്മാരുടെയും ദൈവശാസ്ത്രജ്ഞരുടെയും സുദീർഘമായ പഠനങ്ങളും കർദ്ദിനാളുമാരുടെ സംഘത്തിന്റെ പരിശോധനകളും പൂർത്തിയാക്കിയതിനെത്തുടർന്നാണ് മോൺ. പഞ്ഞിക്കാരനെ ധന്യപദവിയിലേക്കുയർത്തുന്നത്. 1949 നവംബർ നാലിന് അന്തരിച്ച മോൺ. പഞ്ഞിക്കാരനെ 2010 ജൂലൈ 18ന് ദൈവദാസനായി പ്രഖ്യാപിച്ചിരുന്നു. 2015 ജൂൺ 23ന് രൂപതാതലപഠനങ്ങൾ പൂർത്തിയാക്കി മുഴുവൻ രേഖകളും വത്തിക്കാനു സമർപ്പിച്ചിരിന്നു. 1888 സെപ്റ്റംബർ 10ന് ചേർത്തലയിൽ ഉഴുവയിൽ പഞ്ഞിക്കാരൻ ചാക്കോച്ചന്‍റെയും മറിയത്തിന്‍റെയും മൂന്നാമത്തെ മകനായാണ് ഫാ. ജോസഫ് പഞ്ഞിക്കാരൻ ജനിച്ചത്. സുറിയാനി കത്തോലിക്കരുടെ ഇടയിൽനിന്ന് ആദ്യമായി എംഎ പാസായ അദ്ദേഹം പ്രേഷിതപ്രവർത്തനത്തിനുള്ള ആഗ്രഹവുമായി എറണാകുളത്തുള്ള സെമിനാരിയിൽ ചേർന്നു. വൈദിക പഠനം പൂർത്തിയാക്കി 1918 ഡിസംബർ 21ന് വൈദികനായി അഭിഷിക്തനായി. പൗരോഹിത്യത്തിന്റെ ആദ്യ കാലത്ത് ആലുവ സെന്റ് മേരീസ് സ്‌കൂളിൽ അധ്യാപകനായി സേവനം ചെയ്തിരിന്നു. പ്രേഷിത പ്രവർത്തനത്തിനുള്ള വിളി തിരിച്ചറിഞ്ഞ് ആർച്ച് ബിഷപ്പ് മാർ അഗസ്റ്റിൻ കണ്ടത്തിലിന്റെ അനുമതിയോടെ അധ്യാപകവൃത്തി വിട്ട് പാവപ്പെട്ടവരുടെയും ദളിതരുടെയും മധ്യത്തിലേക്കിറങ്ങി. രോഗികളും അവശരും ആലംബഹീനരുമായ ആളുകൾക്കിടയിലായിരുന്നു അദ്ദേഹത്തിന്റെ പ്രേഷിത പ്രവർത്തനം. ഇന്നത്തെ എറണാകുളം, കോതമംഗലം, ഇടുക്കി രൂപതകൾ ഉൾപ്പെടുന്ന പ്രദേശങ്ങളിലായിരിന്നു അദ്ദേഹത്തിന്റെ സേവനം. എറണാകുളം അതിരൂപതയുടെ ഭാഗമായ കിഴക്കൻ മലയോരപ്രദേശങ്ങളിൽ കോതമംഗലം കേന്ദ്രീകരിച്ചു പ്രേഷിതപ്രവർത്തനം ശക്തിപ്പെടുത്തിയ ഫാ. പഞ്ഞിക്കാരൻ അവിടെ സ്ഥലം വാങ്ങി ധർമഗിരി എന്ന പേരിൽ ചികിത്സാകേന്ദ്രം ആരംഭിച്ചു. രോഗികൾ കൂടിയപ്പോൾ ഡോക്‌ടറുടെ സഹായം തേടി. ഡോക്‌ടർമാർക്ക് പണം നൽകി രോഗികളെ സൗജന്യമായി ചികിത്സിക്കാൻ സാധിക്കില്ലെന്നറിഞ്ഞ് ഒരു പുതിയ സന്യാസ സമൂഹം സ്ഥാപിക്കാൻ തീരുമാനിച്ചു. അങ്ങനെയാണ് 1944ൽ മെഡിക്കൽ സിസ്റ്റേഴ്‌സ് ഓഫ് സെൻ്റ് ജോസഫ് (ധർമഗിരി) സന്യാസിനീ സമൂഹമായി രൂപം കൊണ്ടത്. എംഎസ്ജെ സന്യാസിനിമാർ കേരളത്തിലും പുറത്തും വിദേശ രാജ്യങ്ങളിലും ശുശ്രൂഷ ചെയ്യുന്നുണ്ട്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-12-19-11:19:49.jpg
Keywords: ധന്യ
Content: 25985
Category: 18
Sub Category:
Heading: ഞായറാഴ്ചയിലെ സത്യപ്രതിജ്ഞാ ചടങ്ങ് മാറ്റിവെക്കണം: നാഷ്ണൽ ക്രിസ്ത്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസ്
Content: പത്തനംതിട്ട: തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് അംഗങ്ങളുടെ സത്യപ്രതിജ്ഞ ഞായറാഴ്ച രാവിലെ പത്തുമണിക്ക് നടത്താൻ തീരുമാനിച്ച സർക്കാർ നടപടി പുനഃപരിശോധിക്കമെന്ന് നാഷ്ണൽ ക്രിസ്ത്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസ് (എൻസിഎംജെ) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഞായറാഴ്ച ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ച് പ്രാർത്ഥനാ ദിവസമാണ്. പള്ളി ആരാധനകളിലും കുർബ്ബാനകളിലും പങ്കെടുക്കേണ്ട വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്നതാണ് ഈ തീരുമാനമെന്ന് സംഘടന ചൂണ്ടിക്കാട്ടി. ഇടവക ഭാരവാഹികളും സണ്‍ഡേസ്കൂൾ അധ്യാപകരും പള്ളി ക്വയർ അംഗങ്ങളുമായ പല പഞ്ചായത്ത് അംഗങ്ങളുമുണ്ട്. യേശുക്രിസ്തുവിൻ്റെ തിരുപ്പിറവി ആഘോഷിക്കുന്ന ക്രിസ്തുമസ് കാലത്തെ ഞായറാഴ്ചയ്ക്ക് വലിയ പ്രാധാന്യവുമുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ സർക്കുലർ പിൻവലിച്ച് സത്യപ്രതിജ്ഞാ തീയതി മാറ്റിവെക്കണമെന്ന് സംസ്ഥാന പ്രസിഡൻ്റ് അഡ്വ. പ്രകാശ് പി തോമസ്, സംസ്ഥാന ജനറൽ സെക്രട്ടറി പാസ്റ്റർ ജെയ്സ് പാണ്ടനാട് എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Image: /content_image/India/India-2025-12-19-11:47:52.jpg
Keywords: നാഷ്ണൽ ക്രിസ്ത്യ
Content: 25986
Category: 1
Sub Category:
Heading: ഉഗാണ്ടയില്‍ സായുധധാരികള്‍ തട്ടിക്കൊണ്ടുപോയെന്നു കരുതിയ വൈദികന്‍ പോലീസ് കസ്റ്റഡിയില്‍; പ്രതിഷേധം കനക്കുന്നു
Content: മസാക: ഉഗാണ്ടയിലെ മസാക രൂപതയിൽ നിന്ന് ഡിസംബർ മൂന്നാം തീയതി തട്ടിക്കൊണ്ടുപോയതെന്ന് കരുതിയ വൈദികനെ സുരക്ഷ സേന അകാരണമായി അറസ്റ്റ് ചെയ്തതാണെന്ന് സഭാനേതൃത്വം. ഉഗാണ്ടയിലെ മസാക രൂപതാവൈദികനായ ഫാ. ദെവുസ്ദെദിത് സെകാബീര എന്ന വൈദികനാണ് തടവിലായിരിക്കുന്നത്. ഫാ. സെകാബീരയുടെ അറസ്റ് ഭരണഘടനാവിരുദ്ധമെന്ന് രാജ്യത്തെ കത്തോലിക്കാ അഭിഭാഷകരുടെ അസോസിയേഷൻ വ്യക്തമാക്കി. ഫാ. സെകാബീരയെ ആയുധധാരികളായ ആളുകൾ തട്ടിക്കൊണ്ടുപോയെന്നാണ് ആദ്യം പ്രചരിച്ചത്. സുരക്ഷാസേനയുടെ അടയാളങ്ങളില്ലാത്ത വാഹനത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോവുകയും, പിന്നീട് അദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങൾ ഒന്നും പുറത്തുവരാത്ത സാഹചര്യം ഉണ്ടാകുകയും ചെയ്തതോടെ പ്രാദേശിക സഭാനേതൃത്വം ആശങ്കയിലാണ്ടിരിന്നു. അറസ്റ്റ് ചെയ്തുകൊണ്ടുപോയി രണ്ട് ആഴ്ചകൾക്ക് ശേഷമാണ്, പ്രതിരോധമന്ത്രാലയം വൈദികന്റെ അറസ്റ്റിനെക്കുറിച്ച് അറിയിച്ചതെന്നു സഭാനേതൃത്വം വെളിപ്പെടുത്തി. തിരിച്ചറിയാൻ കഴിയാത്ത വിധത്തിലുള്ള വാഹനത്തിന്റെ ഉപയോഗവും, ആരാണ് തങ്ങളെന്ന് അറിയിക്കാത്ത സുരക്ഷാസേനയും, രഹസ്യാത്മകമായി വൈദികനെ തടവിൽവച്ചതും, ഏറെ താമസിച്ച് മാത്രം അറസ്റ്റിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടതും, നിയമപരമല്ലാത്ത സുരക്ഷാനടപടികളുടെ ഭാഗമാണെന്നും നിയമവാഴ്ചയെ പോർവിളിക്കുന്നതാണ് ഇത്തരം പ്രവർത്തനങ്ങളെന്നും കത്തോലിക്കാ അഭിഭാഷകരുടെ അസോസിയേഷൻ വ്യക്തമാക്കി. "രാജ്യത്തിനെതിരെയുള്ള അക്രമാസക്ത വിധ്വംസക പ്രവർത്തനങ്ങൾ" നടത്തി എന്ന വ്യാജ ആരോപണമാണ് ഫാ. സെകാബീരയുടെ അറസ്റ്റിന് പിന്നാലെ സുരക്ഷാസേന ഉയർത്തിയിരുന്നത്. 1995-ലെ നിയമമനുസരിച്ച് അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയെ നാൽപ്പത്തിയെട്ട് മണിക്കൂറിനുള്ളിൽ കോടതിയിൽ ഹാജരാക്കുകയോ, ജാമ്യത്തിൽ വിട്ടയക്കുകയോ ചെയ്യേണ്ടതാണെന്ന ഉത്തരവ് മറികടന്നാണ് വൈദികനെ അകാരണമായി അറസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധം കടുപ്പിക്കാനാണ് സഭയുടെ തീരുമാനം. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-12-19-12:50:39.jpg
Keywords: ഉഗാണ്ട
Content: 25987
Category: 1
Sub Category:
Heading: ഇസ്രായേൽ പ്രസിഡന്റും ലെയോ പാപ്പയും തമ്മിൽ ഫോൺ സംഭാഷണം നടത്തി
Content: വത്തിക്കാന്‍ സിറ്റി: ഇസ്രായേൽ പ്രസിഡന്റ് ഇസാക് ഹെർസോഗ് ലെയോ പതിനാലാമൻ പാപ്പയുമായി ഫോണിൽ സംസാരിച്ചുവെന്ന് പരിശുദ്ധ സിംഹാസനം. ഡിസംബർ 17 ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് പാപ്പയും പ്രസിഡന്‍റും സംസാരിച്ചതെന്ന് വത്തിക്കാന്‍ അറിയിച്ചു. ഹനൂക്ക ആഘോഷത്തിന്റെ പശ്ചാത്തലത്തിൽ നടന്ന സംസാരത്തിൽ, സിഡ്‌നിയിൽ അരങ്ങേറിയ ഭീകരാക്രമണത്തെയും സെമിറ്റിക് വിരുദ്ധനടപടികളെയും പാപ്പ അപലപിച്ചു. ഇസ്രയേലുമായി ബന്ധപ്പെട്ട സമാധാന നടപടികളും ചർച്ചാവിഷയമായി. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ ഹനൂക്ക ആഘോഷങ്ങളിലായിരുന്ന ആളുകൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, എല്ലാ തരങ്ങളിലുമുള്ള സെമറ്റിക് വിരുദ്ധ നടപടികളെയും കത്തോലിക്ക സഭ ശക്തമായി അപലപിക്കുന്നുവെന്ന് പരിശുദ്ധ പിതാവ് ആവർത്തിച്ചു. ഇത്തരം പ്രവര്‍ത്തികൾ ലോകമെമ്പാടുമുള്ള യഹൂദസമൂഹത്തിലും പൊതുസമൂഹത്തിലും ഭീതി വിതച്ചുകൊണ്ടിരിക്കുകയാണെന്ന കാര്യവും പാപ്പ ചൂണ്ടിക്കാട്ടി. അതേസമയം, ഇസ്രായേൽ പ്രദേശത്ത് നടന്നുവരുന്ന സമാധാനനടപടികൾ തുടരണമെന്ന തന്റെ അഭ്യർത്ഥനയും ലെയോ പാപ്പ ആവർത്തിച്ചു. മാനവിക സഹായവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ അടിയന്തര പ്രാധാന്യവും പരിശുദ്ധ പിതാവ് പ്രസിഡന്റ് ഹെർസോഗിന് മുന്നിൽ അവതരിപ്പിച്ചുവെന്നും പരിശുദ്ധ സിംഹാസനം വ്യക്തമാക്കി. സെപ്റ്റംബർ 4ന് ഇരുനേതാക്കളും തമ്മിൽ അപ്പസ്തോലിക കൊട്ടാരത്തിൽവച്ച് കൂടിക്കാഴ്ച നടത്തിയിരിന്നു. ഡിസംബർ 14 ഞായറാഴ്ച ബോണ്ടി കടൽത്തീരത്ത് ഹനൂക്ക ആഘോഷത്തിലായിരുന്ന ആളുകൾക്ക് നേരെ ഇസ്ലാമിക ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ പതിനാറു പേർ കൊല്ലപ്പെടുകയും നാൽപ്പതോളം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-12-19-14:29:08.jpg
Keywords: ഇസ്രായേ