Contents
Displaying 25551-25560 of 26060 results.
Content:
26008
Category: 1
Sub Category:
Heading: തിരുപിറവിയുടെ സ്മരണയില്‍ ക്രിസ്തുമസിന് തയാറെടുത്ത് ലോകം
Content: വത്തിക്കാന്‍ സിറ്റി/ കൊച്ചി: തിരുപിറവിയുടെ ആഘോഷങ്ങൾക്കായി ദേവാലയങ്ങൾ ഒരുങ്ങി. ഇന്നു രാത്രി പാതിരാ കുർബാനയോടെയാണ് തിരുപ്പിറവിയുടെ ഓർമ പുതുക്കുന്ന ആഘോഷങ്ങൾക്കു തുടക്കമാകുക. ക്രിസ്തുമസ് ദിനമായ നാളെ പുലർച്ചെയും പള്ളികളിൽ കുർബാന ഉണ്ടാകും. കർത്താവിന്റെ ജനന തിരുനാൾ ആഘോഷത്തോടനുബന്ധിച്ച് ലെയോ പതിനാലാമൻ മാർപാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ വിശുദ്ധ കുർബാന അര്‍പ്പണം ഇന്ന് രാത്രി നടക്കും. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ രണ്ടു മണിയോടെയാണ് തിരുപിറവിയുടെ കര്‍മ്മങ്ങള്‍ നടക്കുക. പൂര്‍ണ്ണ ദണ്ഡവിമോചനമുള്ള മാര്‍പാപ്പയുടെ ഉര്‍ബി ഏത് ഓര്‍ബി ആശീര്‍വാദം നാളെ ക്രിസ്തുമസ് ദിനത്തില്‍ ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 4.20നു നല്‍കപ്പെടും. യൂട്യൂബിലൂടെയും ടെലിവിഷനിലൂടെയും ഇത് തത്സമയം സംപ്രേക്ഷണം ചെയ്യും. കേരളത്തിലെ പ്രധാന ദേവാലയങ്ങളിലെ പ്രാർത്ഥനാ ശുശ്രൂഷകൾക്കു സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ, സഹായമെത്രാൻ ഡോ. ആർ. ക്രിസ്‌തുദാസ് തുടങ്ങിയവർ കാർമികരാകും. പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ ഇന്നു രാത്രി ഏഴിന് ആരംഭിക്കുന്ന ക്രിസ്‌മസ് തിരുക്കർമങ്ങൾക്ക് മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാർമികനായിക്കും. തീ ഉഴലിച്ച ശുശ്രൂഷയും വിശുദ്ധ കുർബാനയും കത്തീഡ്രൽ ഗായകസംഘം അവതരിപ്പിക്കുന്ന ക്രിസ്‌തുമസ് കരോളും ഉണ്ടാകും. കാക്കനാട് മൌണ്ട് സെന്‍റ് തോമസില്‍ ഇന്ന് രാത്രി 11.30നു നടക്കുന്ന തിരുക്കര്‍മ്മങ്ങളില്‍ സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ മുഖ്യകാര്‍മ്മികത്വം വഹിക്കും. പാളയം സെന്റ് ജോസഫ്‌സ് കത്തീഡ്രലിൽ ഇന്നു രാത്രി 11.30 ന് ആരംഭിക്കുന്ന ക്രിസ്തുമസ് തിരുക്കർമങ്ങൾക്കു തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ മുഖ്യകാർമികനായിരിക്കും. നാളെ രാവിലെ ഏഴിനും എട്ടിനും വിശുദ്ധ കുർബാന. വഴുതക്കാട് കാർമൽഹിൽ ആശ്രമ ദേവാലയത്തിൽ ഇന്നു രാത്രി 11ന് ആഘോഷമായ ക്രിസ്‌തുമസ് ദിവ്യബലി. നാളെ രാവിലെ 6.30നും 8.30നും 11നും (ഇംഗ്ലീഷ്) വൈകുന്നേരം നാലിനും 5.30നും ഏഴിനും ദിവ്യബലിയുണ്ടാകും. ദേവാലയങ്ങളില്‍ പുല്‍ക്കൂടും അലങ്കാരങ്ങളും തയാറായി കഴിഞ്ഞു. ഇതിനിടെ സാന്താ ക്ലോസിനും ട്രീയ്ക്കും പകരം ക്രിസ്തുമസ് ആശംസകളില്‍ തിരുപിറവിയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി കൈമാറണമെന്ന ആഹ്വാനം സോഷ്യല്‍ മീഡിയായില്‍ ശക്തമാണ്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-12-24-11:36:15.jpg
Keywords: ക്രിസ്തുമ

26009
Category: 1
Sub Category:
Heading: ലോകത്തെ പരിവർത്തനപ്പെടുത്താൻ ക്രിസ്തു സ്വന്തം ജീവിതം സമർപ്പിച്ചു; ക്രിസ്തുമസ് ആശംസയുമായി പിണറായി വിജയന്‍
Content: കൊച്ചി: ലോകത്തെ പരിവർത്തനപ്പെടുത്താൻ ക്രിസ്തു സ്വന്തം ജീവിതം സമർപ്പിക്കുകയായിരിന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ക്രിസ്തുമസ് ആശംസ നേര്‍ന്നുള്ള വീഡിയോ സന്ദേശത്തിലാണ് ഇക്കാര്യം പറഞ്ഞത്. പരസ്പര സ്നേഹത്തിലും വിശ്വാസത്തിലും അടിയുറച്ച് ലോകത്തെ പരിവർത്തനപ്പെടുത്താൻ സ്വന്തം ജീവിതം സമർപ്പിച്ച ക്രിസ്തുവിൻറെ ഓർമ്മ പുതുക്കുന്ന ഈ ദിനം മാനവരാശിക്കുന്ന പ്രചോദനമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. സ്നേഹത്തിന്റെയും പ്രത്യാശയുടെയും തിളക്കമാർന്ന സന്ദേശങ്ങളുമായി വീണ്ടും ഒരു ക്രിസ്തുമസ് എത്തിയിരിക്കുന്നു. പരസ്പര സ്നേഹത്തിലും വിശ്വാസത്തിലും അടിയുറച്ച് ലോകത്തെ പരിവർത്തനപ്പെടുത്താൻ സ്വന്തം ജീവിതം സമർപ്പിച്ച ക്രിസ്തുവിൻറെ ഓർമ്മ പുതുക്കുന്ന ഈ ദിനം മാനവരാശിക്കുന്ന പ്രചോദനമാണ്. ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും എല്ലാ രൂപങ്ങളിൽ നിന്നും മുക്തമായ സമത്വ സുന്ദരമായ ഒരു ലോകക്രമമാണ് ക്രിസ്തു വിഭാവനം ചെയ്തത്. മനുഷ്യരെ ഭിന്നിപ്പിക്കാനും അവരെ വിദ്വേഷം പ്രചരിപ്പിച്ച് തമ്മിലടിക്കാനും ശ്രമങ്ങൾ നടക്കുന്ന ഈ വേളയിൽ ക്രിസ്തു മുന്നോട്ടുവെച്ച പുരോഗമന ആശയങ്ങൾക്ക് ഏറെ പ്രസക്തിയും ഉൾക്കൊണ്ട് ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും വെളിച്ചം കെടാതെ സൂക്ഷിക്കുക എന്നതാണ് പ്രധാനം. പ്രത്യാശയുടെയും പ്രതീക്ഷയുടെയും പുതിയ വാതിലുകൾ തുറന്നുകൊണ്ടാണ് ഓരോ പുതുവർഷവും കടന്നുവരുന്നത് സാമൂഹ്യനീതി സമത്വം പുരോഗതി എന്നിവയിൽ അധിഷ്ഠിതമായ നവകേരള സൃഷ്ടിക്ക് ഈ പുതുവർഷം പൂജ്യം പകരും ഐശ്വര്യവും സമാധാനവും സന്തോഷവും നിറഞ്ഞ ഒരു നല്ല നാളേക്ക് വേണ്ടി നമുക്ക് ഒരുമിച്ച് മുന്നേറാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-12-25-10:28:17.jpg

26010
Category: 1
Sub Category:
Heading: ഡല്‍ഹി കത്തീഡ്രലിലെ തിരുപിറവി ആഘോഷങ്ങളില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
Content: ന്യൂഡൽഹി: രാജ്യമെമ്പാടും സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന ക്രിസ്തുമസ് ആക്രമണങ്ങള്‍ക്കിടെ ഡൽഹിയിലെ റിഡംപ്ഷൻ കത്തീഡ്രല്‍ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്രിസ്തുമസ് ദിനമായ ഇന്നു രാവിലെ ചർച്ച് ഓഫ് നോർത്ത് ഇന്ത്യയുടെ ആസ്ഥാനമായ ചർച്ച് ഓഫ് റിഡംപ്ഷന്‍ കത്തീഡ്രൽ ദേവാലയത്തില്‍ നടന്ന വിശുദ്ധ കുർബാനയടക്കമുള്ള തിരുക്കര്‍മ്മങ്ങളില്‍ പ്രധാനമന്ത്രി മോദി പങ്കെടുത്തു. പ്രാർത്ഥനകൾ, കരോൾ ഗാനങ്ങൾ, സ്‌തുതിഗീതങ്ങൾ, ഡൽഹി ബിഷപ്പ് ഡോ. പോൾ സ്വരൂപ് പ്രധാനമന്ത്രിക്കുവേണ്ടി നടത്തിയ പ്രത്യേക പ്രാർത്ഥന എന്നിവ ചടങ്ങിൽ ഉൾപ്പെട്ടിരുന്നു. ഇതിനിടെ പ്രധാനമന്ത്രി സന്ദർശനത്തിനെത്തുന്നതിന് മുമ്പായി കത്തീഡ്രൽ ചർച്ച് ഓഫ് റിഡംപ്ഷന് മുന്നിൽ ചില വിശ്വാസികൾ പ്രതിഷേധിച്ചു. വിഐപി സന്ദർശനത്തിന്റെ പേരിൽ വിശ്വാസികൾക്കുള്ള ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. പ്രധാനമന്ത്രിയുടെ സന്ദർശനത്തിൻ്റെ ഭാഗമായി പള്ളിക്ക് മുന്നിൽ ബാരിക്കേഡുകളും മറ്റും സ്ഥാപിച്ച് കർശന സുരക്ഷ ഏർപ്പെടുത്തിയിരുന്നു. അതേസമയം ക്രിസ്തുമസിനോട് അനുബന്ധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കരോള്‍ സംഘങ്ങള്‍ക്കു നേരെയും ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് നേരെയും നിരവധി ആക്രമണങ്ങളാണ് അരങ്ങേറിയത്. ഇതിനെ അപലപിച്ചു ഭാരത കത്തോലിക്ക മെത്രാന്‍ സമിതി പ്രസ്താവന പുറത്തിറക്കിയിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-12-25-12:27:41.jpg
Keywords: മോദി

26011
Category: 1
Sub Category:
Heading: ദൈവത്തിനും സഹജീവികൾക്കും സ്ഥലം ഒരുക്കാതെ ക്രിസ്തുമസ് പൂർണ്ണമാകുന്നില്ല: മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍
Content: കൊച്ചി: തിരുപ്പിറവി നമുക്ക് നൽകുന്ന ദൗത്യം, ഈ സമാധാനവും ആനന്ദവും നമുക്കുള്ളിൽ അനുഭവിക്കുകയെന്നതുമാത്രമല്ല, അത് മറ്റുള്ളവർക്കും അനുഭവവേദ്യമാക്കുകയെന്നതുകൂടിയാണെന്നും ദൈവത്തിനും സഹജീവികൾക്കും സ്ഥലം ഒരുക്കാതെ ക്രിസ്തുമസ് പൂർണ്ണമാകുന്നില്ലായെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍. ക്രിസ്തുമസ് സന്ദേശത്തിലാണ് ഈ പരാമര്‍ശം. #{blue->none->b->സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം: }# ക്രിസ്തുമസ് സമാധാനത്തിന്റെയും ആനന്ദത്തിന്റെയും തിരുനാളാണ്. മനുഷ്യരാശിയുടെ കലഹങ്ങളുടെയും ഭീതിയുടെയും നടുവിൽ, ദൈവം മനുഷ്യനായി അവതരിച്ചുകൊണ്ട് ശാശ്വതമായ സമാധാനവും അനശ്വരമായ സന്തോഷവും, ലോകത്തിന് നല്‌കിയ ചരിത്ര സംഭവത്തിന്റെ ഓർമ്മയാണ് ക്രിസ്തുമസ്. ബേത്ലഹേമിലെ പുൽക്കൂട്ടിൽ ജനിച്ച ദിവ്യശിശു 'സമാധാനത്തിന്റെ രാജാവെന്നും', 'സകല ജനത്തിനും വേണ്ടിയുള്ള സന്തോഷത്തിന്റെ സദ്വാർത്ത 'എന്നുമാണ് വിശേഷിപ്പിക്കപ്പെട്ടത്. തിരുപ്പിറവി നമുക്ക് നൽകുന്ന ദൗത്യം, ഈ സമാധാനവും ആനന്ദവും നമുക്കുള്ളിൽ അനുഭവിക്കുകയെന്നതുമാത്രമല്ല, അത് മറ്റുള്ളവർക്കും അനുഭവവേദ്യമാക്കുകയെന്നതുകൂടിയാണ്. ദൈവത്തിനും, മനുഷ്യർക്കും നമ്മുടെ പരിസരങ്ങളിൽ ഇടം ഒരുക്കികൊണ്ടും, സംഭാഷണത്തിന്റെ സംസ്കാരം വളർത്തിയെടുത്തുകൊണ്ടുമാണ് നമുക്ക് ഇത് യാഥാർഥ്യമാക്കാൻ കഴിയുന്നത്. #{red->none->b->ഇടം ഒരുക്കുന്ന ക്രിസ്തുമസ് }# ക്രിസ്തുമസ് നമ്മെ പഠിപ്പിക്കുന്നതു, ഇടം ഒരുക്കുന്നതിന്റെയും സ്വീകരിക്കുന്നതിന്റെയും ആത്മീയതയാണ്. ദൈവവചനം തന്റെ ഉള്ളിൽ വസിക്കാൻ പരിശുദ്ധ മറിയം ഹൃദയ ത്തിന്റെ മുഴുവൻ ഇടവും തുറന്നുകൊടുത്തു. ദൈവത്തിന്റെ പദ്ധതിക്ക് വഴങ്ങിക്കൊണ്ട് യൗസേപ്പ് തന്റെ ജീവിതം സമർപ്പിച്ചു. ഇടയരും ജ്ഞാനികളും, തങ്ങളുടേതായ സൗകര്യങ്ങളും സുരക്ഷിതത്വങ്ങളും വിട്ട്, ദിവ്യശിശുവിനെ സ്വീകരിക്കാൻ സന്നദ്ധരായി. ദൈവത്തിനും സഹജീവികൾക്കും സ്ഥലം ഒരുക്കാതെ ക്രിസ്തുമസ് പൂർണ്ണമാകുന്നില്ലെന്ന് ഈ ജീവിത മാതൃകകൾ നമ്മെ ഓർമിപ്പിക്കുന്നു. എന്തുകൊണ്ട് ദൈവത്തിനു പിറക്കാന്‍ പുൽത്തൊട്ടിൽ എന്ന ചോദ്യത്തിന്റെ ലളിതമായ ഒരുത്തരം, കാലിത്തൊഴുത്തിലേക്കെ ത്തുവോളം മനുഷ്യഗന്ധമുള്ള ഇടങ്ങളെല്ലാം അവനു മുന്നില്‍ കൊട്ടിയടയ്ക്കപ്പെട്ട തുകൊണ്ട് എന്നാണ്. മനുഷ്യരുടെ വാതിലുകൾ അടഞ്ഞുനിന്നപ്പോൾ, ദൈവം നിശബ്ദമായ ഒരു പുൽക്കൂടിൽ അഭയം തേടി. ഇത് വെറും ചരിത്രവിവരണം മാത്രമല്ല മറിച്ചു, എല്ലാ കാലങ്ങളിലുമുള്ള മനുഷ്യ ഹൃദയത്തിന്റെ അവസ്ഥയെ വെളിപ്പെടുത്തുന്ന യാഥാർഥ്യമാണ്. ദൈവത്തിനു ഇടംകിട്ടാതെപോയ സത്രങ്ങൾ വർത്തമാനകാലത്തിലും അടഞ്ഞുകിടക്കുന്നുണ്ട്. ദൈവത്തിനും സ്വാധീനമില്ലാത്ത മനുഷ്യർക്കും ഇടം ലഭിക്കാതെപോകുന്ന പരിതോവസ്ഥകളുടെ പ്രതീകമാണത്. ഇന്നും ദൈവം മനുഷ്യഹൃദയങ്ങളിൽ, കുടും ബങ്ങളിൽ, സാമൂഹിക സംവിധാനങ്ങളിൽ ഒരു ഇടം തേടിക്കൊണ്ടിരിക്കുന്നു. പക്ഷേ, തിരക്കേറിയ ജീവിതക്രമവും, സ്വാർത്ഥത നിറഞ്ഞ കാഴ്ചപ്പാടും കൊണ്ടുനടക്കുന്ന മനുഷ്യൻ ദൈവത്തിന്റെ സന്ദർശനത്തിനും സാന്നിധ്യത്തിനും വിലകല്പിക്കുന്നില്ല എന്നതാണ് സത്യം. ദൈവത്തിനായി സമയം കണ്ടെത്താൻ കഴിയാത്ത ജീവിതം, ആന്തരികമായി ശൂന്യമാകാൻ തുടങ്ങുന്നു. ദൈവത്തിനു ഇടം നിഷേധിക്കപ്പെടുമ്പോൾ, കുടുംബജീവിതം ദുർബലമാകുന്നു. ബന്ധങ്ങൾ ഉപഭോഗവസ്തുക്കളായി മാറുന്നു. ക്ഷമയും സഹിഷ്ണു തയും സഹനവും പരസ്പരബഹുമാന വുംപോലുള്ള മൂല്യങ്ങൾ സമൂഹത്തിൽ അപ്രസക്തമാകുന്നു. സാമൂഹിക തലത്തിൽ ഇത് വിഭജനത്തിനും, ധ്രുവീകരണങ്ങൾക്കും സംഘർഷങ്ങൾക്കും വഴിവെക്കുന്നു. ഇന്നത്തെ ലോകം അനുഭവിക്കുന്ന മാനസിക സമ്മർദ്ദങ്ങളും ആത്മഹത്യകളും യുദ്ധങ്ങളും സാമൂഹിക അസ്ഥിരതകളും, ഈ ആത്മീയ ശൂന്യതയുടെ ഭയാനകമായ ഫലങ്ങളാണ്. ദൈവത്തിന് ഇടം നല്കുന്നിടത്താണ് മനുഷ്യജീവിതം സമ്പൂർണ്ണമാകുന്നത്. ദൈവത്തെ ജീവിതത്തിന്റെ കേന്ദ്രത്തിലേക്ക് തിരിച്ചുകൊണ്ടുവരുക എന്നത്, പുരോഗതിയെ നിരസിക്കലല്ല; മറിച്ച് പുരോഗതിക്ക് മനുഷ്യമുഖവും അർത്ഥവും നൽകലാണ്. ഹൃദയങ്ങളിൽ, കുടുംബങ്ങളിൽ, സമൂഹത്തിൽ ദൈവസാന്നിധ്യം പുനഃസ്ഥാപിക്കുമ്പോൾ, ആധുനിക സം സ്കാരം തന്നെ പരിവർത്തനത്തിലേക്ക് നീങ്ങും. ''സന്മനസുള്ളവർക്കു സമാധാനം' എന്ന തിരുപ്പിറവിയുടെ രാത്രിയിലെ ആശംസ, ദൈവത്തിനു ഇടം കൊടുക്കാൻ തയ്യാറുള്ളവരുടെ മുൻപിലെ സാധ്യതയായി മാറും. #{red->none->b->ഇടം തേടുന്നവരിലേക്കു തീർത്ഥാടനം നടത്തുന്ന ക്രിസ്തുമസ് }# ക്രിസ്തുമസിന്റെ ഗൗരവമുള്ള വിചാരങ്ങളിൽ ദൈവത്തിനു ഇടം നൽകുന്നതു മാത്രമല്ല, മനുഷ്യർക്കു വാതിലുകൾ തുറക്കുന്നതും ഉൾക്കൊള്ളപ്പെട്ടിരിക്കുന്നു . ഇന്ന് രാജ്യങ്ങളും, സമൂഹങ്ങളും നേരിടുന്ന വലിയൊരു വെല്ലുവിളിയും ഒപ്പം സാധ്യതയുമാണല്ലോ കുടിയേറ്റം. യൗസേപ്പിനേയും മറിയത്തെയുംപോലെ കുടിയേറ്റത്തിനു വിധിക്കപെടുന്നവർ നിസ്സഹായരും, അപമാനിതരുമായി അടഞ്ഞ വാതിലുകളുടെ മുൻപിൽ ഇന്നും നിൽക്കുന്നുണ്ട്. അവർ തീർച്ചയായും മാനിക്കപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്യപ്പെടണം. അതേസമയം, കുടിയേറ്റം സൃഷ്ടിക്കുന്ന വെല്ലുവിളികളും അവഗണിക്കാനാവില്ല. സ്വാഗതം ലഭിച്ച സ്ഥലങ്ങളിൽ ചിലപ്പോൾ കുടിയേറ്റക്കാർ സാംസ്കാരികസംഘർഷങ്ങൾക്കും സാമൂഹികപ്രശ്നങ്ങൾക്കും കാരണമാകുന്ന അനുഭവങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലും നാം കാണുന്നു. ഇവിടെ ദ്വിമുഖമായ ഉത്തരവാദിത്വമാണ് നമുക്കുള്ളത്: സ്വീകരിക്കുന്ന സമൂഹം മനുഷ്യത്വത്തോടെ വാതിലുകൾ തുറക്കണം; അതേസമയം കുടിയേറ്റക്കാർ അവർ എത്തിച്ചേരുന്ന സമൂഹത്തിന്റെ നിയമങ്ങളും സംസ്കാരവും മൂല്യങ്ങളും ആദരിക്കാനും പഠിക്കണം. #{red->none->b->തിരുക്കുടുംബത്തിന്റെ മാതൃക }# ഈ സന്ദർഭത്തിൽ തിരുകുടുംബത്തിന്റെ ജീവിതം നമ്മുടെ മുന്നിൽ ഒരു ഉദാത്തമായ മാതൃകയായി നിലകൊള്ളുന്നു. ഹെറോദേസിന്റെ ഭീഷണിയിൽ നിന്നും രക്ഷപ്പെടാൻ യൗസേപ്പും മറിയവും ഉണ്ണിയേശുവിനെയുംകൂട്ടി ഈജിപ്തിൽ അഭയംതേടിയത് ചരിത്രത്തിലെ ആദ്യ കുടിയേറ്റകഥകളിലൊന്നാണ്. അവർ അന്യദേശത്തായിരുന്നു; എന്നാൽ അവർ ആ നാടിന്റെ സംസ്കാരത്തെയും സാഹചര്യങ്ങളെയും ആദരിച്ചു ജീവിച്ചു. അധികാരം തേടിയോ കലാപം സൃഷ്ടിച്ചോ അല്ല, സഹിഷ്ണുതയോടും,വിനയത്തോടെയും കൂടെ അവിടെ അവർ അധ്വാനിച്ചു ജീവിച്ചു. അതുവഴി, കുടിയേറ്റം എങ്ങനെ മാനുഷികവും സമാധാനപരവുമായ അനുഭവമായി മാറാമെന്നതിന് തിരുകുടുംബം ലോകത്തിനു മാതൃകയായി. ദൈവത്തിനു ഹൃദയത്തിൽ ഇടം നൽകുന്ന മനുഷ്യർക്ക് മറ്റുള്ളവർക്കു നേരെ വാതിലുകൾ അടയ്ക്കാൻ കഴിയില്ല. എന്നാൽ അതുപോലെ തന്നെ, മറ്റുള്ളവരുടെ വാതിലുകൾക്കുള്ളിൽ കടക്കുന്നവർ അവിടെയുള്ള ജീവിതക്രമത്തെയും സാംസ്കാരിക പൈതൃകത്തെയും മാനിക്കേണ്ട ഉത്തരവാദിത്വവും ക്രിസ്തുമസ് നമ്മെ ഓർമ്മിപ്പിക്കുന്നു. സ്വീകരണവും ഉത്തരവാദിത്വവും ഒരുമിച്ച് നടക്കുമ്പോഴാണ് കുടിയേറ്റം അനുഗ്രഹമായി മാറുന്നത്; അല്ലെങ്കിൽ അത് ഭയത്തിന്റെയും വിഭജനത്തിന്റെയും കാരണമായിത്തീരും. ലോകമെങ്ങും യുദ്ധത്തിന്റെയും യുദ്ധഭീതിയുടെയും സംഘര്‍ഷങ്ങളുടെയും അസമാധാനത്തിന്റെയും സങ്കീര്‍ണസാഹചര്യങ്ങള്‍ക്കു നടുവില്‍ നിസ്സഹായരായി നില്‍ക്കുന്ന വരിലേക്കു ക്രിസ്മസ് കാലത്തു നമ്മുടെ കാഴ്ചകളെത്തട്ടെ. മതേരത്വത്തിനു പുകൾപറ്റ മണ്ണിലും വിശ്വാസത്തിന്റെ ആഘോഷങ്ങള്‍ വിലക്കപ്പെടുന്നതിന്റെയും ക്രിസ്തു വിനെപ്രതി പീഡിപ്പിക്കപ്പെടുന്നതിന്റെയും കണ്ണീര്‍ക്കാഴ്ചകളും നാം കാണണം. രാഷ്ട്രീയത്തിനും വിഭാഗീയ താത്പര്യങ്ങള്‍ക്കുമെല്ലാം അപ്പുറത്ത്, ഭൂമിയിലെ കാഴ്ചകള്‍ എല്ലാം കാണുന്ന ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ എല്ലാ വരിലേക്കുമെത്തുന്ന വിശാലമായ ദര്‍ശനങ്ങളുടെ ക്രിസ്തീയ സാക്ഷ്യങ്ങളാവുകയാണ് കാലത്തിന്റെ അനിവാര്യത എന്ന് തിരിച്ചറിയാം. #{red->none->b->സംഭാഷണം സമൃദ്ധമാകട്ടെ. }# ക്രിസ്മസ് സംഭാഷണത്തിനുള്ള ഒരു സമയമാണെന്നു മംഗളവാര്‍ത്തയുടെ ഓര്‍മപ്പെടുത്തലുണ്ട്. തിരുപ്പിറവിയിലേക്കുള്ള വഴിയില്‍ ഗബ്രിയേല്‍ മാലാഖയും പരിശുദ്ധ കന്യകാമറിയവും തമ്മിലുള്ള സംഭാഷണം നമുക്കും ചില വെളിച്ചങ്ങൾ നല്‍കുന്നു. സുവിശേഷങ്ങളില്‍ പലരുടെയും സംഭാഷണങ്ങള്‍ നാം കാണുന്നുണ്ടെങ്കിലും ഈ സംഭാഷണത്തിന് ഒരു പ്രത്യേകതയുണ്ട്. മറിയം വിനയത്തോടും തുറവിയോടുംകൂടിയാണ് മാലാഖയുമായുള്ള സംഭാഷണത്തില്‍ ഏര്‍പ്പെടുന്നത്. ദൈവഹിതമെന്തെന്ന തിരിച്ചറിവാണ് സംഭാഷണത്തെ ശുഭപര്യവസായിയാക്കുന്നത്. സംഭാഷണങ്ങളില്‍ നാം സ്വീകരിക്കേണ്ട നിലപാട് വിനയത്തിന്റെയും തുറവിയുടേതുമാണ്. ജീവിത വ്യഗ്രതയാല്‍ കുടുംബാംഗങ്ങള്‍വരെ പരസ്പരം സംസാരിക്കാനോ പങ്കുവയ്ക്കാനോ സമയം കണ്ടെത്താത്ത ആധുനിക ലോകത്തിലാണ് നാം ജീവിക്കുന്നത്. ഇവിടെ സംഭാഷണത്തിന്റെ, പങ്കുവയ്ക്കലിന്റെ ഒരു പുതിയ ശൈലി നമുക്കു രൂപപ്പെടുത്താം. പരിശുദ്ധ മറിയവും ഗബ്രിയേൽ മാലാഖയും തമ്മിലുള്ള സംഭാഷണം മറിയത്തിന്റെ ജീവിതത്തിൽ ദൈവഹിതം നിറവേറ്റപ്പെടാൻ ഉപയുക്തമാകുകയും, അത് ലോകത്തിനുതന്നെ രക്ഷാകരമായിമാറുകയും ചെയ്തു. നമ്മുടെ സംഭാഷണങ്ങള്‍ പുതിയ സാധ്യതകള്‍ തേടുന്നതാകട്ടെ. ഇന്നലെ വരെ കാണാതിരുന്ന അല്ലെങ്കില്‍ മനസിലാക്കാതിരുന്ന സമന്വയത്തിന്റെ സാധ്യതകളെ സംഭാഷണങ്ങളിലൂടെ സ്വായത്തമാക്കാം. സമരങ്ങളിലും കലഹങ്ങളിലുമല്ല, സംഭാഷങ്ങളിലാണ് പരിഹാരങ്ങള്‍ കണ്ടെത്താനാകുന്നത്. ദൈവം മനുഷ്യനായി പിറന്നതിന്റെ അനശ്വരമായ ഈ ഓർമ്മയാചരണം, മനുഷ്യൻ കൂടുതൽ മെച്ചപ്പെട്ട മനുഷ്യനായി മാറാനുള്ള പ്രചോദനമാകട്ടെ. ലാളിത്യവും കാരുണ്യവും കരുതലും ദൈവഹിതമറിഞ്ഞുള്ള പ്രയാണവുമെല്ലാം ഓര്‍മപ്പെടുത്തുന്ന കാലിത്തൊഴുത്തിന്റെ പാഠങ്ങളില്‍ കാലത്തിന്റെ ചുവരെഴുത്തുകൾ വായിക്കാൻ നമുക്ക് സാധിക്കട്ടെ. അങ്ങനെ, ഇടങ്ങള്‍ തേടുന്നവരിലേക്കുള്ള തീര്‍ഥാടനമാകട്ടെ ഈ ക്രിസ്തുമസ്. എല്ലാവർക്കും സമാധാനവും സന്തോഷവും നിറഞ്ഞ ക്രിസ്തുമസ് ആശംസിക്കുന്നു. (മാർ റാഫേൽ തട്ടിൽ, സീറോമലബാർ സഭ മേജർ ആര്‍ച്ച് ബിഷപ്പ് )
Image: /content_image/News/News-2025-12-25-15:24:07.jpg
Keywords: തട്ടില്‍

26012
Category: 1
Sub Category:
Heading: നമ്മോടുള്ള സ്നേഹത്താൽ അവിടുന്ന് ദാരിദ്ര്യവും തിരസ്കരണവും സ്വീകരിച്ചു: പ്രഥമ ഉർബി എത് ഓർബി സന്ദേശത്തില്‍ ലെയോ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: നമ്മോടുള്ള സ്നേഹത്താൽ അവിടുന്ന് ദാരിദ്ര്യവും, തിരസ്കരണവും അംഗീകരിക്കുകയും അവഗണിക്കപ്പെട്ടവരോടും ഒഴിവാക്കപ്പെട്ടവരോടും തന്നെത്തന്നെ താദാത്മ്യപ്പെടുത്തുകയായിരിന്നുവെന്ന് ലെയോ പാപ്പ. ഇന്നലെ ഡിസംബർ 25 വ്യാഴാഴ്ച, ക്രിസ്തുമസ് ദിനത്തിൽ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസലിക്കയുടെ മുന്നിലുള്ള മട്ടുപ്പാവിൽനിന്ന് റോം നഗരത്തിനും ലോകം മുഴുവനും വേണ്ടിയുള്ള "ഉർബി എത് ഓർബി" സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ഡിസംബർ 25 ഉച്ചയ്ക്ക് പന്ത്രണ്ടിന്, ഇന്ത്യയിലെ സമയം വൈകുന്നേരം നാലരയ്ക്ക് പാപ്പാ എത്തിയപ്പോൾ, വിശുദ്ധ പത്രോസിന്റെ ചത്വരത്തിലുണ്ടായിരുന്ന പതിനായിരക്കണക്കിനാളുകൾ ആനന്ദാരവങ്ങളും കരഘോഷവും മുഴക്കി. തുടർന്ന് വത്തിക്കാന്റെ ദേശീയഗാനം വാദ്യോപകരണങ്ങളോടെ ആലപിക്കപ്പെട്ടു. അതേത്തുടർന്ന് പരിശുദ്ധ പിതാവ് ഇറ്റാലിയൻ ഭാഷയിൽ തന്റെ പ്രഭാഷണം നടത്തി. അവൻ കാലിത്തൊഴുത്തിലാണ് പിറന്നത്, കാരണം സത്രത്തിൽ അവന് ഇടം ലഭിച്ചില്ല. ജനിച്ച ഉടനെ അവന്റെ അമ്മയായ മറിയം അവനെ പിള്ളക്കച്ചകൊണ്ട് പൊതിഞ്ഞ് പുൽത്തൊട്ടിയിൽ കിടത്തി (ലൂക്ക 2;7). സകലവും ആരിലൂടെയാണോ സൃഷ്ടിക്കപ്പെട്ടത്, ആ ദൈവപുത്രൻ സ്വീകരിക്കപ്പെടുന്നില്ല, അവന്റെ തൊട്ടിൽ മൃഗങ്ങൾക്കായുള്ള ഒരു പുൽത്തൊട്ടിയാണ്. ആകാശങ്ങൾക്ക് ഉൾക്കൊള്ളാനാകാത്ത പിതാവിന്റെ നിത്യവചനം, ഈ ലോകത്തിലേക്ക് വരാൻ തിരഞ്ഞെടുത്തത് ഇപ്രകാരമാണ്. സ്നേഹം മൂലം അവൻ ഒരു സ്ത്രീയിൽനിന്ന് ജാതനാകാനും, നമ്മുടെ മാനവികത പങ്കിടാനും തീരുമാനിച്ചു; സ്നേഹത്താൽ അവൻ ദാരിദ്ര്യവും, തിരസ്കരണവും അംഗീകരിച്ചു, അവഗണിക്കപ്പെട്ടവരോടും ഒഴിവാക്കപ്പെട്ടവരോടും തന്നെത്തന്നെ താദാത്മ്യപ്പെടുത്തി. കുരിശിലെ മരണം വരെ, ദൈവപുത്രന്റെ ജീവിതത്തെ നയിക്കുന്ന അടിസ്ഥാനപരമായ പശ്ചാത്തലം, യേശുവിന്റെ ജനനത്തിൽ തെളിഞ്ഞുവരുന്നുണ്ട്: പാപഭാരം വഹിക്കാൻ നമ്മെ അനുവദിക്കാതെ, അത് നമുക്കുവേണ്ടി സ്വയം വഹിക്കുക, ഏറ്റെടുക്കുക എന്ന തെരഞ്ഞെടുപ്പ്. അത് അവനു മാത്രം സാധിക്കുന്ന ഒന്നായിരുന്നു. എന്നാൽ അതേസമയം, നമുക്ക് മാത്രം ചെയ്യാൻ കഴിയുന്നത് എന്താണെന്നും അവൻ കാണിച്ചുതന്നു. അതായത്, ഓരോരുത്തരും താന്താങ്ങളുടെ ഉത്തരവാദിത്വത്തിന്റെ പങ്ക് ഏറ്റെടുക്കുക. അതേ കാരണം, നാമില്ലാതെ നമ്മെ സൃഷ്‌ടിച്ച ദൈവത്തിന് നാമില്ലാതെ, അതായത് നമ്മുടെ സ്നേഹിക്കാനുള്ള സ്വതന്ത്ര ഇശ്ചാശക്തിയില്ലാതെ, നമ്മെ രക്ഷിക്കാനാകില്ല (വി. അഗസ്റ്റിൻ, പ്രഭാഷണം 169, 11. 13). സ്നേഹിക്കാത്തവൻ രക്ഷിക്കപ്പെടുന്നില്ല, കാരണം അവൻ നഷ്ടപ്പെട്ടവനാണ്. കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാത്തവന് കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കാനുമാകില്ല (1 യോഹ. 4, 20). സഹോദരീ സഹോദരന്മാരെ, ഇതാ സമാധാനത്തിന്റെ മാർഗ്ഗം: ഉത്തരവാദിത്വം. നാമെല്ലാവരും, എല്ലാ തലങ്ങളിലുമുള്ളവർ, മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിന് പകരം, ആദ്യം സ്വന്തം കുറവുകൾ തിരിച്ചറിഞ്ഞ് ദൈവത്തോട് ക്ഷമ ചോദിക്കുകയും, അതോടൊപ്പം, സഹിക്കുന്ന മനുഷ്യരുടെ അവസ്ഥകളിലേക്ക് ഇറങ്ങിച്ചെല്ലുകയും, കൂടുതൽ ദുർബലരോടും അടിച്ചമർത്തപ്പെട്ടവരോടും ഐക്യദാർഢ്യപ്പെടുകയും ചെയ്‌താൽ ലോകം മാറിയേക്കാം. യേശുക്രിസ്തുവാണ് നമ്മുടെ സമാധാനം, അവൻ നമ്മെ പാപങ്ങളിൽനിന്ന് മോചിപ്പിക്കുന്നു എന്നതാണ് ഒന്നാമത്തെ കാരണം, പിന്നെയോ, വ്യക്തികൾക്കിടയിലും, അന്താരാഷ്ട്രതലത്തിലുമുള്ള ഭിന്നതകൾ, എല്ലാ ഭിന്നതകളും അതിജീവിക്കാൻ വേണ്ടി നാം പിൻചെല്ലേണ്ട മാർഗ്ഗം ഏതാണെന്ന് അവൻ കാണിച്ചുതരുന്നു. പാപമുക്തമായ ഒരു ഹൃദയമില്ലാതെ, ക്ഷമിക്കപ്പെട്ട ഒരു ഹൃദയമില്ലാതെ, സമാധാനപൂർണ്ണരും, സമാധാനസൃഷ്ടാക്കളുമായ സ്ത്രീപുരുഷന്മാരാകുക സാധ്യമല്ല. ഇതിനായാണ് യേശു ബെത്ലഹേമിൽ ജനിച്ചതും കുരിശിൽ മരിച്ചതും: നമ്മെ പാപത്തിൽനിന്ന് സ്വാതന്ത്രരാക്കാൻ. അവനാണ് രക്ഷകൻ. അവന്റെ കൃപയോടെ, വെറുപ്പിനെയും അക്രമത്തെയും എതിർപ്പിനെയും തള്ളിക്കളയാനും, സംവാദങ്ങളും, സമാധാനവും അനുരഞ്ജനവും പരിശീലിക്കാനും സാധിക്കും, നാമത് ചെയ്യണം. ഈ ആഘോഷദിനത്തിൽ, എല്ലാ ക്രൈസ്തവർക്കും, പ്രത്യേകിച്ച് മദ്ധ്യപൂർവ്വദേശങ്ങളിൽ ജീവിക്കുന്നവരും, എന്റെ പ്രഥമ അപ്പസ്തോലിക യാത്രയിലൂടെ ഞാൻ കണ്ടുമുട്ടാൻ ആഗ്രഹിച്ചവരുമായവർക്ക് എന്റെ ഊഷ്മളവും പിതൃനിർവ്വിശേഷവുമായ അഭിവാദ്യങ്ങൾ അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ അവരുടെ ഭയങ്ങൾ ശ്രവിച്ചു, അവരുടെമേൽ ഉയർന്നുനിൽക്കുന്ന അധികാരശക്തികൾക്ക് മുന്നിലെ അവരുടെ നിസ്സഹായതയുടെ വികാരങ്ങൾ ഞാൻ നന്നായി അറിയുന്നു. ഇന്ന് ബെത്ലഹേമിൽ ജനിക്കുന്ന കുഞ്ഞ്, "നിങ്ങൾക്ക് എന്നിൽ സമാധാനം കണ്ടെത്തേണ്ടതിനാണ് ഞാൻ ഇത് നിങ്ങളോട് പറഞ്ഞത്, ലോകത്തിൽ നിങ്ങൾക്ക് ഞെരുക്കമുണ്ടാകും, എങ്കിലും ധൈര്യമായിരിക്കുവിൻ, ഞാൻ ലോകത്തെ കീഴടക്കിയിരിക്കുന്നു" (യോഹ. 16, 33) എന്ന് പറയുന്ന അതേ യേശുവാണ്. "നീതിയുടെ ഫലം സമാധാനമായിരിക്കും; നീതിയുടെ പരിണിതഫലം പ്രശാന്തതയും എന്നേക്കുമുള്ള പ്രത്യാശയും ആയിരിക്കും" (ഏശയ്യാ 32, 17) എന്ന ദൈവികവചനങ്ങളിൽ ശരണമർപ്പിച്ച്, നമുക്ക് ലെബനനും, പാലസ്തീനായ്ക്കും, ഇസ്രയേലിനും സിറിയയ്ക്കും വേണ്ടി അവനിൽനിന്ന് നീതിയും സമാധാനവും സ്ഥിരതയും അപേക്ഷിക്കാം. ബുദ്ധിമുട്ടുകളിലായിരിക്കുന്നവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും അവരെ സ്വീകരിക്കുകയും ചെയ്യുന്ന തന്റെ ചരിത്രത്തോടും, ക്രൈസ്തവപരമ്പര്യത്തോടുമുള്ള വിശ്വസ്തതയിൽ തുടരുന്നതിനുവേണ്ടി, സാമൂഹിക, സഹകരണ മനോഭാവം ഉണർത്തുന്നത് തുടരാൻ അപേക്ഷിച്ചുകൊണ്ട്, യൂറോപ്പ് ഭൂഖണ്ഡത്തെ നമുക്ക് സമാധാനത്തിന്റെ രാജകുമാരന് സമർപ്പിക്കാം. പീഡിപ്പിക്കപ്പെടുന്ന യുക്രൈൻ ജനതയ്ക്കുവേണ്ടി നമുക്ക് പ്രത്യേകമായി പ്രാർത്ഥിക്കാം: ആയുധങ്ങളുടെ ഗർജ്ജനം അവസാനിക്കുകയും, ഈ പ്രശ്നത്തിൽ ഉൾപ്പെട്ടിരിക്കുന്ന കക്ഷികൾ, അന്താരാഷ്ട്രസമൂഹത്തിന്റെ പിന്തുണയോടെ, ആത്മാർത്ഥവും നേരിട്ടുള്ളതും പരസ്പരബഹുമാനത്തോടുകൂടിയതുമായ സംവാദങ്ങളിൽ ഏർപ്പെടാനുള്ള ധൈര്യം കണ്ടെത്തുകയും ചെയ്യട്ടെ. ലോകമെമ്പാടും തുടരുന്ന, പ്രത്യേകിച്ച് അവഗണിക്കപ്പെട്ട യുദ്ധങ്ങളുടെ ഇരകൾക്കുവേണ്ടിയും, അനീതിയും, രാഷ്ട്രീയ അസ്ഥിരതയും, മതപീഡനവും, ഭീകരവാദവും മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവർക്കുവേണ്ടിയും ബെത്ലഹേമിലെ ശിശുവിൽനിന്നും സമാധാനവും ആശ്വാസവും നമുക്ക് അപേക്ഷിക്കാം. സുഡാൻ, തെക്കൻ സുഡാൻ, മാലി, ബുർകിന ഫസോ, കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക് എന്നിവിടങ്ങളിലെ സഹോദരീസഹോദരന്മാരെ ഞാൻ പ്രത്യേകമായി അനുസ്മരിക്കുന്നു. മനുഷ്യനായിത്തീർന്ന ദൈവത്തോട്, പ്രത്യാശയുടെ ജൂബിലിയുടെ ഈ അവസാനദിനങ്ങളിൽ ഹെയ്തിയിലെ പ്രിയപ്പെട്ട ജനതയ്ക്കുവേണ്ടി, ആ രാജ്യത്ത് എല്ലാത്തരം അക്രമങ്ങളും അവസാനിക്കാനും, സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും മാർഗ്ഗത്തിൽ മുന്നേറാനും സാധിക്കുന്നതിന് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ രാഷ്ട്രീയ ഉത്തരവാദിത്വമുള്ളവർ, അവിടുത്തെ ജനം അനേകം വെല്ലുവിളികളെ നേരിടുമ്പോൾ, പ്രത്യയശാസ്ത്രപരമോ, പക്ഷപാതപരമോ ആയ മുൻവിധികൾക്കല്ല, പൊതുനന്മയ്ക്കുവേണ്ടിയുള്ള സംവാദങ്ങൾക്ക് ഇടം കൊടുക്കുന്നതിനു വേണ്ടി ഉണ്ണിയേശു പ്രചോദനമേകട്ടെ. മ്യാൻമറിനെ, അനുരഞ്ജനത്തിന്റെ ഭാവിയുടെ വെളിച്ചത്താൽ പ്രകാശിപ്പിക്കാൻ സമാധാനത്തിന്റെ രാജകുമാരനോട് നമുക്ക് അപേക്ഷിക്കാം: അവൻ യുവതലമുറയ്ക്ക് പ്രത്യാശ തിരികെ നൽകുകയും, മുഴുവൻ ബര്‍മ്മന്‍ ജനതയെയും സമാധാനത്തിന്റെ പാതകളിലൂടെ നയിക്കുകയും, താമസയിടമോ, സുരക്ഷയോ, നാളെയെക്കുറിച്ച് ആത്മവിശ്വാസമോ ഇല്ലാത്തവർക്ക് കൂട്ടായിരിക്കുകയും ചെയ്യട്ടെ. തായ്‌ലാൻഡും കംബോഡിയയും തമ്മിലുള്ള പുരാതന സൗഹൃദം പുനഃസ്ഥാപിക്കാനും, സംഘർഷങ്ങളിലായിരിക്കുന്ന കക്ഷികൾ അനുരഞ്ജനത്തിനും സമാധാനത്തിനുമായി പ്രവർത്തിക്കുന്നതിനും വേണ്ടി നമുക്ക് അവനോട് പ്രാർത്ഥിക്കാം. അടുത്തിടെയുണ്ടായതും ജനതകളെ മുഴുവൻ കഠിനമായി ബാധിച്ചതുമായ കടുത്ത പ്രകൃതിദുരന്തങ്ങളാൽ കഷ്ടപ്പെടുന്ന തെക്കേ ഏഷ്യയിലെയും ഓഷ്യാനയിലെയും ജനതകളെ നമുക്ക് അവന് സമർപ്പിക്കാം. ഇത്തരം ബുദ്ധിമുട്ടുകളുടെ മുന്നിൽ, സഹനമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാനുള്ള നമ്മുടെ പൊതുവായ പ്രതിബദ്ധത ബോധ്യങ്ങളോടെ പുതുക്കാൻ ഞാൻ ഏവരെയും ക്ഷണിക്കുകയാണെന്നും പാപ്പ പറഞ്ഞു. പാപ്പയുടെ ഉർബി എത് ഓർബി സന്ദേശവും ആശീര്‍വാദവും ലക്ഷകണക്കിന് ആളുകളാണ് സ്വീകരിച്ചത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-12-26-10:18:10.jpg
Keywords: ലെയോ

26013
Category: 18
Sub Category:
Heading: ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കു നേരേയുള്ള അക്രമം; നടപടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ്
Content: കൊച്ചി: ക്രിസ്തുമസ് പ്രാർത്ഥനകൾക്കും ആഘോഷങ്ങൾക്കും നേരേ ഇന്ത്യയിൽ വിവിധ ഭാഗങ്ങളിൽ നടന്ന അക്രമങ്ങൾ അപലപനീയമെന്നും അക്രമങ്ങളിൽ കർശന നടപടി എടുക്കാൻ കേന്ദ്രസർക്കാർ തയാറാകണമെന്നും കത്തോലിക്ക കോൺഗ്രസ് കേന്ദ്ര സമിതി ആവശ്യപ്പെട്ടു. മധ്യപ്രദേശ്, ആസാം, ഛത്തീസ്‌ഗഡ്, യുപി, രാജസ്ഥാൻ എന്നിവിടങ്ങളിൽ നടന്ന അക്രമങ്ങൾ ലോകസമൂഹത്തിൻ്റെ മുന്നിൽ ഇന്ത്യയെ നാണം കെടുത്തുന്നതാണ്. ചിലയിടങ്ങളിൽ ക്രിസ്തുമസ് ദിനത്തിൽ കുർബാനയ്ക്കു വരെ തടസങ്ങൾ ഉണ്ടാക്കി. മതവിശ്വാസം ചോദ്യം ചെയ്യപ്പെടുകയും ഇഷ്ടമുള്ള മതവിശ്വാസം സ്വീകരിക്കാൻ പറ്റാത്തതുമായ അവസ്ഥ ഇന്ത്യൻ ഭരണഘടനയെതന്നെ ഇല്ലാതാക്കലും ജനാധിപത്യത്തെ പരാജയപ്പെടുത്തലുമാണ്. സാന്താക്ലോസ് തൊപ്പികൾ വിൽക്കാനും അലങ്കാരത്തിനോ പോലും ചിലയിടങ്ങളിൽ അനുവാദമില്ല എന്നതു ഗൗരവതരമായി എടുത്തേ പറ്റൂ. കരോൾ പ്രോഗ്രാമുകൾ പോലും തടസപ്പെടുത്തി അക്രമങ്ങൾ നടത്തുന്നത് ന്യായീകരിക്കാനാകില്ല. സർക്കാരിൻ്റെ മൗനം ആക്രമികളെ പ്രോത്സാഹിപ്പിക്കുന്നതിനു തുല്യമാണെന്ന് ഓർക്കണം. കേന്ദ്രം ഭരിക്കുന്ന പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇത്തരം സംഭവങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നു എന്നിരിക്കേ ക്രിസ്മസ് വിരുന്നു കളിലെ നയതന്ത്രമല്ല ഭരണപരമായ നടപടി എടുക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. ഭരണഘടന ഉറപ്പുതരുന്ന തുല്യത, ജാതി, മത, വർഗലിംഗ വിവേചനങ്ങളിൽനിന്നുള്ള സരംക്ഷണം, മത സ്വാതന്ത്ര്യം എന്നിവയെല്ലാം സംരക്ഷിക്കുന്നതിനുള്ള ഭരണഘടനാപരമായ ബാധ്യത കേന്ദ്ര സർക്കാരിനുണ്ട്. രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കപ്പെടണമെന്നും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി പറഞ്ഞു. പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു. ഡയറക്‌ടർ ഫാ. ഫിലിപ്പ് കവിയിൽ, ജന. സെക്രട്ടറി ഡോ. ജോസ്‌കുട്ടി ഒഴുകയിൽ, അഡ്വ. ടോണി പുഞ്ചക്കുന്നേൽ, ഡോ. കെ.എം. ഫ്രാൻസിസ്, ബെന്നി ആൻ്റണി, ട്രീസ ലിസ് സെബാസ്റ്റ്യൻ, രാജേഷ് ജോൺ, തോമസ് ആന്റണി, അഡ്വ. മനു വരാപ്പള്ളി എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2025-12-27-09:39:56.jpg
Keywords: കോൺഗ്ര

26014
Category: 1
Sub Category:
Heading: ക്രിസ്ത്യൻ മാനേജ്മെൻ്റ് സ്കൂളിലെ ക്രിസ്തുമസ് ആഘോഷത്തിന് നേരെ തീവ്രഹിന്ദുത്വവാദികളുടെ ആക്രമണം
Content: ദില്ലി: ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെ അക്രമം തുടർന്ന് വിഎച്ച്പി, ബജ്‌രംഗ്ദൾ പ്രവർത്തകർ. അസമിലെ നൽബേരിയിൽ സെന്‍റ് മേരീസ് ക്രിസ്ത്യൻ മാനേജ്മെൻ്റ് സ്കൂളിനും നഗരത്തിൽ സാധനങ്ങൾ വിറ്റ കടയ്ക്കും നേരെ അക്രമം ഉണ്ടായി. സംഭവത്തിൽ വിഎച്ച്പി ജില്ല സെക്രട്ടറിയും ബജ്‌രംഗ്ദൾ കൺവീനറുമടക്കം നാല് പേർ അറസ്റ്റിലായി. സ്കൂൾ കാമ്പസിൽ അതിക്രമിച്ച് കയറി ക്രിസ്തുമസ് അലങ്കാരങ്ങൾ നശിപ്പിക്കുകയും ചില വസ്തുക്കൾ കത്തിക്കുകയും ചെയ്തുവെന്ന് സ്കൂൾ പ്രിൻസിപ്പൽ നൽകിയ പരാതിയില്‍ പറയുന്നു. ഇവര്‍ നടത്തിയ ആക്രമണത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരിന്നു. പുല്‍ക്കൂടും തീവ്രഹിന്ദുത്വവാദികള്‍ തകര്‍ത്തിരിന്നു. സംഭവസമയത്ത് "ജയ് ശ്രീറാം", "ജയ് ഹിന്ദു രാഷ്ട്ര", "ഭാരത് മാതാ കീ ജയ്" തുടങ്ങിയ മുദ്രാവാക്യങ്ങളും അക്രമികള്‍ വിളിച്ചിരിന്നു. അതേസമയം, മധ്യപ്രദേശിൽ അതിക്രമം നടത്തിയ വനിത നേതാവിന് ബിജെപി കാരണം കാണിക്കൽ നോട്ടീസ് നൽകി. കാഴ്ചപരിമിതിയുള്ള സ്ത്രീയെ പള്ളി പരിസരത്ത് കയറി അക്രമിക്കുകയായിരുന്നു ബിജെപി ജില്ല ഉപാധ്യക്ഷ. സംഭവത്തിൽ പോലീസ് ഇനിയും കേസെടുത്തിട്ടില്ല.
Image: /content_image/News/News-2025-12-27-10:04:16.jpg
Keywords: തീവ്രഹിന്ദുത്വ

26015
Category: 1
Sub Category:
Heading: ക്രിസ്ത്യാനിക്ക് ശത്രുക്കളില്ല, മറിച്ച് സഹോദരീ സഹോദരങ്ങളാണുള്ളത്: ലെയോ പാപ്പ
Content: വത്തിക്കാന്‍ സിറ്റി; ക്രിസ്ത്യാനിക്ക് ശത്രുക്കളില്ലായെന്നും മറിച്ച് സഹോദരീസഹോദരങ്ങളാണുള്ളതെന്നും ലെയോ പാപ്പ. പ്രഥമരക്തസാക്ഷിയായ വിശുദ്ധ സ്തേഫാനോസിന്റെ തിരുനാൾ ദിനത്തിൽ വത്തിക്കാനിൽ സന്ദേശം നല്‍കുകയായിരിന്നു പാപ്പ. സമകാലീന ലോകത്തിലെ അനിശ്ചിതത്വത്തിന്റെയും കഷ്ടപ്പാടിന്റെയും സാഹചര്യങ്ങളിൽ, ആനന്ദം അസാധ്യമാണെന്ന് തോന്നിയേക്കാമെന്നും രക്തസാക്ഷിത്വം സ്വർഗ്ഗത്തിലെ ജനനമാണെന്നും പാപ്പ പറഞ്ഞു. നാം ഈ ഭൂമിയിലേക്ക് വരുന്നത് സ്വന്തമായി തീരുമാനമെടുത്തല്ല, എന്നാൽ പിന്നീട്, നമ്മോട് വ്യക്തമായി അറിഞ്ഞുകൊണ്ട്, വെളിച്ചത്തിലേക്ക് വരാനും, വെളിച്ചം തിരഞ്ഞെടുക്കാനും ആവശ്യപ്പെടുന്ന ഒരുപാട് അനുഭവങ്ങളിലൂടെ നാം കടന്നുപോകാറുണ്ട്. സ്തേഫാനോസ് രക്തസാക്ഷിത്വത്തിലേക്ക് കടന്നുപോകുന്നത് കണ്ടവർ അദ്ദേഹത്തിന്റെ മുഖത്തെ പ്രകാശവും അദ്ദേഹത്തിന്റെ വാക്കുകളും കണ്ട് അത്ഭുതപ്പെട്ടുവെന്ന് അപ്പോസ്തലന്മാരുടെ പ്രവൃത്തികളിലെ വിവരണം സാക്ഷ്യപ്പെടുത്തുന്നു. സിനഗോഗിലുണ്ടായിരുന്നവർ അവന്റെ നേരെ സൂക്ഷിച്ചുനോക്കി, അവന്റെ മുഖം ഒരു ദൈവദൂതന്റെ മുഖം പോലെ കാണപ്പെട്ടു (അപ്പ. പ്രവ. 6:15). ചരിത്രത്തെക്കുറിച്ച് നിസംഗതയോടെ കടന്നുപോകാതെ, അതിനെ സ്നേഹത്തോടെ അഭിമുഖീകരിക്കുന്നവന്റെ മുഖമാണത്. സ്തേഫാനോസ് ചെയ്യുകയും പറയുകയും ചെയ്യുന്നതെല്ലാം, യേശുവിൽ വെളിവാക്കപ്പെട്ട ദിവ്യസ്നേഹത്തെയും, അന്ധകാരത്തിൽ തെളിഞ്ഞ പ്രകാശത്തെയും പ്രതിനിധാനം ചെയ്യുന്നു. ലോകത്തിന്റെ എല്ലായിടങ്ങളിലും, വലിയ വില നൽകേണ്ടിവരുമ്പോഴും നീതി തിരഞ്ഞെടുക്കുന്ന, തങ്ങളുടെ ഭീതികളെക്കാൾ സമാധാനത്തിന് പ്രാധാന്യം നൽകുന്ന, തങ്ങളെത്തന്നെ സേവിക്കുന്നതിന് പകരം പാവപ്പെട്ടവരെ ശുശ്രൂഷിക്കുന്ന മനുഷ്യരുണ്ട്. സമകാലീന ലോകത്തിലെ അനിശ്ചിതത്വത്തിന്റെയും കഷ്ടപ്പാടിന്റെയും സാഹചര്യങ്ങളിൽ, ആനന്ദം അസാധ്യമാണെന്ന് തോന്നിയേക്കാം. ഇന്ന്, സമാധാനത്തിൽ വിശ്വസിക്കുകയും, യേശുവിന്റെയും രക്തസാക്ഷികളുടെയും ആയുധരഹിതമായ വഴി തിരഞ്ഞെടുക്കുകയും ചെയ്തവർ പലപ്പോഴും അപഹാസ്യരാകുകയും, പൊതുചർച്ചകളിൽനിന്ന് മാറ്റിനിറുത്തപ്പെടുകയും ചെയ്യുന്നുണ്ട്. എന്നാൽ ക്രിസ്ത്യാനിക്ക് ശത്രുക്കളില്ല, മറിച്ച് സഹോദരീസഹോദരങ്ങളാണുള്ളത്, പരസ്പരം മനസ്സിലാകാത്ത അവസരങ്ങളിൽപ്പോലും അതങ്ങനെതന്നെ തുടരുന്നു. അഹങ്കാരത്തെ പരിചരണവും, അവിശ്വാസത്തെ വിശ്വാസവും ഉപയോഗിച്ച് പ്രതിരോധിക്കുകയും, ജീവനെ ശുശ്രൂഷിക്കുകയും ചെയ്യുന്ന എല്ലാ സ്ത്രീകളിലും അനുഗ്രഹീതയായ മറിയത്തോട് നമുക്ക് അപേക്ഷിക്കുകയും അവളെക്കുറിച്ച് ധ്യാനിക്കുകയും ചെയ്യാം. വെയിലിൽ മഞ്ഞുരുകുന്നതുപോലെ, എല്ലാ ഭയങ്ങളെയും ഭീഷണികളെയും ഇല്ലാതാക്കുന്ന ആനന്ദത്തിലേക്ക്, തന്റെ സ്വന്തം ആനന്ദത്തിലേക്ക് മറിയം നമ്മെയും നയിക്കട്ടെയെന്നും പാപ്പ പറഞ്ഞു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-12-27-10:23:09.jpg

26016
Category: 1
Sub Category:
Heading: ഐഎസ് താവളങ്ങള്‍ക്കെതിരെ യുഎസ് ആക്രമണം; ക്രൈസ്തവര്‍ക്ക് നേരെ പീഡനം തുടരുകയാണെങ്കിൽ കൂടുതൽ ആക്രമണമെന്ന് ട്രംപ്
Content: അബൂജ: നൈജീരിയയിൽ ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികൾക്കെതിരെ നടത്തിയ ആക്രമണത്തിന് പിന്നാലേ, രാജ്യത്ത് ക്രൈസ്തവര്‍ക്ക് പീഡനം തുടരുകയാണെങ്കിൽ അമേരിക്ക കൂടുതൽ സൈനിക ആക്രമണങ്ങൾ നടത്തുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം. ഐസിസ് തീവ്രവാദികൾ ആസ്ഥാനമാക്കിയിട്ടുള്ള സോകോട്ടോ സംസ്ഥാനത്തെ ക്യാമ്പുകൾ ലക്ഷ്യമിട്ടുള്ള സംയുക്ത ഓപ്പറേഷനിലാണ് യുഎസ് സൈന്യം നൈജീരിയൻ സർക്കാരുമായി ഏകോപിപ്പിച്ചു കഴിഞ്ഞ ക്രിസ്തുമസ് ദിവസം ആക്രമണം നടത്തിയത്. നൈജറുമായി അതിർത്തി പങ്കിടുന്ന വടക്കുപടിഞ്ഞാറൻ മേഖലയിലെ ഈ സംസ്ഥാനം പ്രധാനമായും സുന്നി മുസ്ലീം ഭൂരിപക്ഷമുള്ള പ്രദേശമാണ്. കഴിഞ്ഞ ഒക്ടോബറിൽ നൈജീരിയൻ ക്രൈസ്തവര്‍ നേരിടുന്ന പീഡനങ്ങളെക്കുറിച്ച് ട്രംപ് പരസ്യമായി ആശങ്ക പ്രകടിപ്പിച്ചിരിന്നു. "ഗുരുതരമായ മതസ്വാതന്ത്ര്യ ലംഘനങ്ങൾ" നടക്കുന്ന രാജ്യങ്ങൾക്കായി രൂപീകരിച്ചിട്ടുള്ള പ്രത്യേക ആശങ്കയുള്ള രാജ്യമായി നൈജീരിയായെ പുനർനാമകരണം ചെയ്തിരിന്നുവെന്നത് ശ്രദ്ധേയമാണ്. ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ സൈനിക നടപടി സ്വീകരിക്കുമെന്ന് നവംബറിൽ പ്രഖ്യാപനവും നടത്തി. ഇതിന്റെ ഭാഗമായാണ് ഡിസംബർ 25നു ഇസ്ലാമിക് സ്റ്റേറ്റ്സ് താവളങ്ങളില്‍ സൈനീക ആക്രമണം നടന്നത്. "ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നത് നിർത്തിയില്ലെങ്കിൽ, നരകം അനുഭവിക്കേണ്ടിവരുമെന്ന് ഈ തീവ്രവാദികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു, ഈ രാത്രിയും അത് സംഭവിച്ചു" - ട്രംപ് നവമാധ്യമങ്ങളില്‍ കുറിച്ചു. തന്റെ നേതൃത്വത്തിൽ, രാജ്യം റാഡിക്കൽ ഇസ്ലാമിക ഭീകരത അഭിവൃദ്ധി പ്രാപിക്കാൻ അനുവദിക്കില്ലായെന്നും ദൈവം നമ്മുടെ സൈന്യത്തെ അനുഗ്രഹിക്കട്ടെയെന്നും ട്രംപ് കുറിച്ചു. മരിച്ച തീവ്രവാദികൾ ഉൾപ്പെടെ എല്ലാവർക്കും ക്രിസ്മസ് ആശംസകൾ നേരുന്നുവെന്നും ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നത് തുടർന്നാൽ ഇനിയും നിരവധി തീവ്രവാദികള്‍ കൊല്ലപ്പെടുമെന്ന മുന്നറിയപ്പോടെയാണ് ട്രംപിന്റെ കുറിപ്പ് അവസാനിക്കുന്നത്. നിരപരാധികളുടെ ജീവന് നേരെ തുടർച്ചയായ അക്രമങ്ങളും ഭീഷണികളും തടയുന്നതിനായി ഭീകരവിരുദ്ധ സഹകരണ ശ്രമങ്ങൾ വർദ്ധിപ്പിക്കുന്നതിന് നൈജീരിയയിലെ പ്രാദേശിക പങ്കാളികളുമായി ചേർന്ന് യുഎസ് സേന പ്രവർത്തിക്കുന്നുണ്ടെന്ന് യുഎസ് ആഫ്രിക്ക കമാൻഡിലെ (AFRICOM) ജനറൽ ഡാഗ്വിൻ ആൻഡേഴ്‌സൺ പ്രസ്താവനയിൽ പറഞ്ഞു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-12-27-17:04:11.jpg
Keywords: നൈജീ

26017
Category: 1
Sub Category:
Heading: റോമിലെ സെന്റ് മേരി മേജർ ബസിലിക്കയുടെ വിശുദ്ധ വാതില്‍ അടച്ചു
Content: വത്തിക്കാന്‍ സിറ്റി: 2025 ജൂബിലി വര്‍ഷാചരണത്തിന്റെ ഭാഗമായി വത്തിക്കാനില്‍ തീര്‍ത്ഥാടകര്‍ക്ക് പ്രവേശിക്കുവാന്‍ തുറന്ന വിശുദ്ധ വാതിലുകള്‍ അടയ്ക്കുന്ന ചടങ്ങിന് തുടക്കമായി. ഡിസംബർ 25ന് റോമിലെ സെന്റ് മേരി മേജർ ബസിലിക്കയുടെ വിശുദ്ധ വാതിലാണ് ആദ്യമായി അടച്ചത്. ഇതോടെ 2025 ജൂബിലി വർഷത്തിന്റെ സമാപന ചടങ്ങുകള്‍ക്ക് തുടക്കമായി. മരിയൻ ബസിലിക്കയുടെ ആർച്ച്‌പ്രീസ്റ്റ് കർദ്ദിനാൾ റോളാൻഡാസ് മാക്രിക്കാസ് ചടങ്ങിന് നേതൃത്വം നൽകി. ദൈവീക കൃപയല്ല, സഭയ്‌ക്കുള്ള ഒരു പ്രത്യേക സമയമാണ് അടച്ചിടുന്നതെന്നും എപ്പോഴും തുറന്നിരിക്കുന്നത് ദൈവത്തിന്റെ കരുണാമയമായ ഹൃദയമാണെന്നും കർദ്ദിനാൾ റോളാൻഡാസ് ഊന്നിപ്പറഞ്ഞു. തിരുസഭ നിശ്ചയിച്ചിരിക്കുന്ന മാര്‍ഗ്ഗനിര്‍ദേശങ്ങളോടെ വിശുദ്ധ വാതിലിലൂടെ പ്രവേശിക്കുന്നവര്‍ക്ക് ദണ്ഡവിമോചനം പ്രഖ്യാപിച്ചിരിന്നു. റോമിലെ നാല് പേപ്പൽ ബസിലിക്കകളിൽ ആദ്യമായി വിശുദ്ധ വാതിൽ അടച്ചത് സെന്റ് മേരി മേജര്‍ ബസിലിക്കയിലെ വിശുദ്ധ വാതിലാണ്. ഫ്രാന്‍സിസ് പാപ്പയെ അടക്കം ചെയ്തതും ഈ ബസിലിക്കയിലാണ്. ഇന്നു ഡിസംബർ 27 ശനിയാഴ്ച, സെന്റ് ജോൺ ലാറ്ററന്‍ ബസിലിക്കയുടെ വിശുദ്ധ വാതിൽ കർദ്ദിനാൾ ബൽദസാരെ റെയ്‌ന അടയ്ക്കും. നാളെ ഡിസംബർ 28 ഞായറാഴ്ച, വിശുദ്ധ പൌലോസിന്റെ നാമധേയത്തിലുള്ള ബസിലിക്കയുടെ വാതിൽ കർദ്ദിനാൾ ജെയിംസ് മൈക്കൽ ഹാർവി അടയ്ക്കും. ജനുവരി 6 ചൊവ്വാഴ്ച, എപ്പിഫനി തിരുനാള്‍ ദിനത്തില്‍ ലെയോ പതിനാലാമൻ മാർപാപ്പ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ വിശുദ്ധ വാതിൽ അടയ്ക്കുന്നതോടെ 2025 ജൂബിലി വര്‍ഷാചരണത്തിന് ഔദ്യോഗിക സമാപനമാകും. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-12-27-18:05:42.jpg
Keywords: ജൂബിലി