Contents
Displaying 25531-25540 of 26060 results.
Content:
25988
Category: 1
Sub Category:
Heading: യേശുവിന്റെ സന്ദേശം സാർവത്രിക ലോകത്തിന് വേണ്ടിയുള്ളതെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ
Content: ന്യൂഡൽഹി: യേശുക്രിസ്തുവിന്റെ സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം ലോകം മുഴുവന് വേണ്ടിയുള്ളതാണെന്ന് ഇന്ത്യയുടെ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ. ഇന്നലെ ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ ഡല്‍ഹിയില്‍വെച്ചു നടന്ന ക്രിസ്തുമസ് ആഘോഷത്തിനിടെ സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. സമാധാനവും ഐക്യവും സ്ഥാപിക്കാൻ ലോകത്തിലേക്ക് വന്ന കർത്താവായ യേശുക്രിസ്തുവിന്റെ ജീവിതത്തിലും പ്രബോധനങ്ങളിലുമാണ് ക്രിസ്തീയതയുടെ സത്ത സ്ഥിതിചെയ്യുന്നതെന്ന് അദ്ദേഹം അനുസ്മരിച്ചു. യേശുവിന്റെ സന്ദേശം സാർവത്രിക ലോകത്തിന് വേണ്ടിയുള്ളതാണ്. അനുകമ്പ, പരസ്പര ബഹുമാനം, ഓരോ മനുഷ്യന്റെയും അന്തസ്സ് എന്നിവ ഭാരതത്തിന്റെ മൂല്യങ്ങളെ ശക്തമായി പ്രതിധ്വനിപ്പിക്കുന്നു. ലോകമെമ്പാടുമുള്ള സമൂഹങ്ങൾ ഭിന്നതകളും സംഘർഷങ്ങളും നേരിടുന്ന സമകാലിക കാലത്ത് അത്തരം മൂല്യങ്ങൾ പ്രത്യേകിച്ചും പ്രസക്തമാണെന്നും അഭിപ്രായപ്പെട്ടു. ഔപചാരിക പരിപാടിക്ക് മുമ്പ്, ഉപരാഷ്ട്രപതി മറ്റ് വിശിഷ്ട വ്യക്തികളോടൊപ്പം പുല്‍ക്കൂട് സന്ദർശിക്കുകയും ഉണ്ണിയേശുവിന് ആദരവ് അർപ്പിക്കുകയും ചെയ്തു. പശ്ചിമബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദ ബോസ് വിശിഷ്‌ടാതിഥിയായിരുന്നു. സിബിസിഐ പ്രസിഡന്റ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, ഇന്ത്യയിലെ വത്തിക്കാൻ നുൺഷ്യോ ആർച്ച് ബിഷപ്പ് ലെയോപോൾഡോ ജിറേല്ലി, സിബിസിഐ വൈസ് പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് ഡോ. ജോർജ് അന്തോണിസാമി, സെക്രട്ടറി ജനറൽ ആർച്ച് ബിഷപ്പ് ഡോ. അനിൽ കൂട്ടോ, ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ.ഡോ. മാത്യു കോയിക്കൽ എന്നിവർ പ്രസംഗിച്ചു. സീറോമലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, കർദ്ദിനാളുമാരായ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്, ഡോ. ആന്റണി പൂള, സീറോമലങ്കര സഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, ആർച്ച്ബിഷപ്പുമാർ, ബിഷപ്പുമാർ, എംപിമാരായ ശശി തരൂർ, ജോസ് കെ. മാണി, ജോൺ ബ്രിട്ടാസ്, മുൻ കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖർ, അൽഫോൻസ് കണ്ണന്താനം, പ്രഫ. കെ.വി. തോമസ്, റിട്ട. ജസ്റ്റീസ് കുര്യൻ ജോസഫ്, വിദേശകാര്യ സെക്രട്ടറി (വെസ്റ്റ്) സിബി ജോർജ്, അംബാസഡർമാർ, കേന്ദ്ര റവന്യു ഡയറക്ടർ മനു വെട്ടിക്കൽ, ഷോൺ ജോർജ്, നോബിൾ മാത്യു, വർഗീസ് മൂലൻ തുടങ്ങി ഒട്ടേറെ പ്രമുഖർ പങ്കെടുത്തു.
Image: /content_image/News/News-2025-12-19-16:22:20.jpg
Keywords:

25989
Category: 18
Sub Category:
Heading: തിരുപിറവിയുടെ ഓര്‍മ്മ പുതുക്കാന്‍ വിസ്‌മയരാവ് റാലി ഡിസംബർ 22ന് കൊച്ചിയിൽ
Content: കൊച്ചി: മൂവായിരം ക്രിസ്തുമസ് പാപ്പമാരും മാലാഖമാരും അണിനിരക്കുന്ന വിസ്‌മയരാവ് റാലി ഡിസംബർ 22ന് കൊച്ചിയിൽ. എറണാകുളം വൈറ്റില മുതൽ കടവന്ത്ര വരെയുള്ള ഒൻപതു പള്ളികളിലെ വിശ്വാസികളും പ്രദേശവാസികളും ചേർന്നാണ് റാലി ഒരുക്കുന്നത്. എളംകുളം ഫാത്തിമ മാതാ പള്ളിയിൽനിന്ന് ആരംഭിക്കുന്ന റാലി വൈകുന്നേരം ആറിന് ഉമ തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്യും. മിസ്റ്റിക്കൽ യൂണിറ്റി എന്ന ലക്ഷ്യത്തോടെയാണ് വിസ്‌മയരാവ് നടത്തുന്നതെന്നു പരിപാടിയുടെ ജനറൽ കൺവീനറും ഫാത്തിമ മാതാ ചർച്ച് വികാരിയുമായ ഫാ. മാർട്ടിൻ തൈപ്പറമ്പിൽ പ്രസ് മീറ്റിൽ വ്യക്തമാക്കി. ജാതിമത ഭേദമില്ലാതെ ആളുകളെ ഒന്നിപ്പിച്ച് നിർത്താനാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്നും ഫാ. മാർട്ടിൻ വ്യക്തമാക്കി. അതേസമയം, പ്രദേശത്തെത്തെ കൗൺസിലർമാരായ ജിസൻ ജോർജ്, പി.ഡി. മാർട്ടിൻ, അനു കെ. തങ്കച്ചൻ, ആന്റണി പൈനുതറ, നിർമല ടീച്ചർ, പി.ഡി. നിഷ, എം.എക്സ്. സെബാസ്റ്റ്യൻ, കെ.എക്സസ് ഫ്രാൻസിസ്, ഷെനു എം. മാത്യൂസ് എന്നിവർ റാലിക്കു നേതൃത്വം നൽകും. തുടർന്നു നടക്കുന്ന സമ്മേളനത്തിൽ ഇവരെ അനുമോദിക്കും. അസിസ്റ്റന്റ് കമ്മീഷണർ സിബി ടോം ആണ് റാലി ഫ്ലാഗ് ഓഫ് ചെയ്യുക. ഒൻപതു ദേവാലയങ്ങളിലെ വൈദിക പ്രതിനിധികൾ ചേർന്നു ദീപം തെളിച്ച് ഈ സംഗമത്തിനു തുടക്കം കുറിക്കും. സിഎസ്ഐ ക്രൈസ്റ്റ്ചർച്ച് വികാരി റവ. പി.കെ മാമ്മൻ ഹെനോസിസ് മെമൻറോ വിശിഷ്‌ടാതിഥികൾക്കു സമ്മാനിക്കും. വൈറ്റില സെൻ്റ് പാട്രിക്, എളംകുളം സെൻ്റ് മേരീസ് സൂനോറോ, ഫാത്തിമ മാതാ, സെൻ്റ് ഗ്രിഗോറിയോ സ്, ജറുസലേം മാർത്തോമ്മ, സിഎസ്ഐ ക്രൈസ്റ്റ്, ലിറ്റിൽ ഫ്ലവർ, കടവന്ത്ര സെൻ്റ് ജോസഫ്, സെന്റ് സെബാ സ്റ്റ്യൻ എന്നീ പള്ളികളിലെ വിശ്വാസികളും പ്രദേശവാസികളുമാണ് ഈ റാലിയിൽ പങ്കെടുക്കുക.
Image: /content_image/India/India-2025-12-20-09:53:48.jpg
Keywords: ക്രിസ്തുമസ്

25990
Category: 1
Sub Category:
Heading: വത്തിക്കാൻ റേഡിയോയുടെ മലയാള വിഭാഗം അറുപതിന്റെ നിറവില്‍
Content: വത്തിക്കാന്‍ സിറ്റി: പരിശുദ്ധ പിതാവിന്റെയും വത്തിക്കാന്റെയും ആഗോള കത്തോലിക്കാസഭയുടെയും ശുശ്രൂഷയിൽ വത്തിക്കാൻ റേഡിയോയുടെ മലയാള വിഭാഗം അറുപത് വർഷങ്ങൾ പൂർത്തിയാക്കി. 1965-ൽ ആരംഭിച്ച വത്തിക്കാൻ റേഡിയോ മലയാളവിഭാഗം ആറ് പതിറ്റാണ്ട് തികച്ച പശ്ചാത്തലത്തില്‍ വാർത്താവിനിമയ കാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി അനുമോദനഫലകം നല്‍കി. ഡിസംബർ 18 വ്യാഴാഴ്ച നടന്ന സമ്മേളനത്തിൽ ഡിക്കാസ്റ്ററി അദ്ധ്യക്ഷൻ കര്‍ദ്ദിനാള്‍ പൗളോ റുഫിനിയാണ് പ്രത്യേക അനുമോദനഫലകം സമ്മാനിച്ചത്. 1965-ൽ പോൾ ആറാമൻ പാപ്പ ഭാരതം സന്ദർശിച്ചതിന്റെ പശ്ചാത്തലത്തിൽ നടന്ന ചർച്ചകളുടെ ഭാഗമായാണ് മലയാളം, ഹിന്ദി, തമിഴ് എന്നീ ഇന്ത്യൻ ഭാഷകളിലേക്ക് കൂടി വത്തിക്കാൻ റേഡിയോയുടെ പ്രവർത്തനം വികസിപ്പിച്ചതെന്ന് ഡിക്കാസ്റ്ററി നേതൃത്വം അനുസ്മരിച്ചു. ലോകത്തുതന്നെ ഏറ്റവും കൂടുതൽ ഭാഷകളിൽ പ്രക്ഷേപണവും വാർത്താപ്രസിദ്ധീകരണവും നടത്തുന്ന ഒരു സ്ഥാപനമായി വത്തിക്കാൻ വാർത്താവിനിമയ വിഭാഗം മാറിയിട്ടുണ്ട്. അൻപത്തിയാറു ഭാഷകളിൽ വത്തിക്കാൻ ന്യൂസ് എന്ന പേരിൽ ഡിക്കാസ്റ്ററി വാർത്തകൾ പ്രസിദ്ധീകരിക്കുന്നുണ്ട്. വത്തിക്കാൻ ഡിക്കാസ്റ്ററിയിൽ വിശിഷ്ട സേവനമനുഷ്ഠിക്കുന്ന വ്യക്തികളെ അനുമോദിക്കുന്നതിനും, അവർക്ക് പേപ്പൽ ബഹുമതികൾ സമ്മാനിക്കുന്നതിനും കൂടിയായിട്ടാണ് ഡിസംബർ 18ന് സമ്മേളനം നടന്നത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-12-20-11:30:37.jpg
Keywords: ഡിക്കാ

25991
Category: 1
Sub Category:
Heading: പ്രമുഖ വചനപ്രഘോഷകനും ധ്യാനഗുരുവുമായ ഫാ. പ്രശാന്ത് ഐഎംഎസ് നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടു
Content: പുന്നപ്ര: പ്രശസ്ത ധ്യാനഗുരുവും പുന്നപ്ര ഐഎംഎസ് ധ്യാനഭവൻ ഡയറക്ടറുമായിരിന്ന ഫാ. പ്രശാന്ത് ഐഎംഎസ് നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടു. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്നായിരിന്നു അന്ത്യം. അറുകുലശ്ശേരിൽ റെയ്നോൾഡ് (ഉമ്മച്ചൻ )ന്റെയും എർണ്ണമ്മയുടെയും രണ്ടാമത്തെ മകനായ ഫാ. പ്രശാന്ത് വര്‍ഷങ്ങളായി ധ്യാന ശുശ്രൂഷകളില്‍ സജീവമായിരിന്നു. നാലു പതിറ്റാണ്ട് നീണ്ട ശുശ്രൂഷയിലൂടെ ലക്ഷകണക്കിന് ആളുകളെ ക്രിസ്തുവിലേക്ക് അടുപ്പിക്കാനും പതിനായിരങ്ങള്‍ക്ക് താങ്ങും തണലുമാകാനും അച്ചന് കഴിഞ്ഞിരിന്നു. കരിസ്മാറ്റിക് പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുൻപ് വരെ ഇവിടം ഐ എം എസ് സമൂഹത്തിന്റെ മൈനർ സെമിനാരിയായിരുന്നു. ഭാരത് റാണി പ്രേഷിത ഭവന്‍ എന്നായിരുന്നു പുന്നപ്ര ഐഎംഎസ് ധ്യാനകേന്ദ്രം നേരത്തെ അറിയപ്പെട്ടിരുന്നത്. 1985 മുതൽ ഭാരത് റാണി പ്രേഷിത ഭവനിൽ കരിസ്മാറ്റിക് പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. 1989 ജൂൺ 13ന് അന്തൊനീസ് പുണ്യവാളന്റെ തിരുനാള്‍ ദിനത്തിലാണ് പ്രശാന്തച്ചൻ പുന്നപ്ര ഐഎംഎസ് ധ്യാനകേന്ദ്രത്തിലേയ്ക്ക് എത്തുന്നത്. തുടര്‍ന്നു വര്‍ഷങ്ങളായി അദ്ദേഹം നടത്തിയിരിന്ന ശുശ്രൂഷകളിലൂടെ ലക്ഷകണക്കിന് ആളുകളാണ് സത്യ വിശ്വാസത്തിലേക്ക് എത്തിച്ചേര്‍ന്നത്. അച്ചന്റെ കീഴിൽ തുടങ്ങിയെ നിരവധി സാമൂഹിക പ്രവർത്തനങ്ങൾ ആയിരങ്ങള്‍ക്കു താങ്ങും തണലുമായി. ഐഎംഎസ് ധ്യാനകേന്ദ്രത്തിന്റെ കീഴിലുള്ള മരിയ ഭവൻ, മരിയാലയം, മരിയസദൻ, മരിയധാം എന്നീ സ്ഥാപനങ്ങളിലൂടെ മാനസിക വൈകല്യം മൂലം സമൂഹം ഉപേക്ഷിച്ച അനേകം പേര്‍ക്ക് ഇന്നു അഭയകേന്ദ്രമാണ്. തെരുവുകളില്‍ അലഞ്ഞു നടന്നവരും വീടുകളില്‍നിന്നും ഉപേക്ഷിക്കപ്പെട്ടവരും ഉള്‍പ്പെടെ ആയിരങ്ങള്‍ക്ക് താങ്ങും തണലുമാകാന്‍ അച്ചന്റെ ശുശ്രൂഷകളിലൂടെ സാധിച്ചു. പ്രശാന്തച്ചൻ തുടങ്ങിയ ‘ഡോട്ടേഴ്സ് ഓഫ് ഐഎംഎസ് അമ്മ’ എന്ന സമര്‍പ്പിത സമൂഹമാണ് ഇവര്‍ക്ക് വേണ്ടിയുള്ള ശുശ്രൂഷകള്‍ ഏറെ ത്യാഗത്തോടെ നിര്‍വ്വഹിക്കുന്നത്. പൊതു ദർശനം അച്ചന്റെ പള്ളിത്തോട് വീട്ടിലും പള്ളിത്തോട് പള്ളിയിലും, അച്ചന്‍ സ്ഥാപിച്ച മാനസിക ആരോഗ്യ കേന്ദ്രങ്ങളായ മരിയ സദനിലും, മരിയ ഭവനിലും, മരിധാമിലും ധ്യാനഭവനിലും നടത്തുന്നതാണ്. മൃതസംസ്കാരം 23/12/2025 (ചൊവാഴ്ച )വൈകുന്നേരം മൂന്നു മണിക്ക് ഐഎംഎസ് ധ്യാനഭവനിൽവെച്ച് നടത്തപെടുന്നതാണ്. മൃതസംസ്കാര ശുശ്രൂഷയ്ക്കു അഭിവന്ദ്യ പിതാക്കന്മാര്‍ നേതൃത്വം നല്‍കും. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-12-20-12:20:31.jpg
Keywords: ഐഎംഎസ്

25992
Category: 1
Sub Category:
Heading: ഗാസയിലെ ഏക കത്തോലിക്ക ദേവാലയത്തില്‍ ക്രിസ്തുമസ് സന്ദര്‍ശനവുമായി ജെറുസലേം പാത്രിയാര്‍ക്കീസ്
Content: ഗാസ: ക്രിസ്തുമസിന് ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കേ ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കീസായ കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല ഗാസ മുനമ്പിലെ ഏക കത്തോലിക്കാ ദേവാലയമായ ഹോളി ഫാമിലി ഇടവകയിൽ സന്ദര്‍ശനം നടത്തി. ലാറ്റിൻ പാത്രിയാർക്കൽ വികാരിയായ ഓക്സിലറി ബിഷപ്പ് വില്യം ഷോമാലിയോടും പ്രതിനിധി സംഘത്തിനോടും ഒപ്പം ഡിസംബർ 19നു കർദ്ദിനാൾ ഗാസ സിറ്റിയിലെത്തി ചേരുകയായിരിന്നു. രണ്ട് വർഷത്തിലേറെയായി സംഘർഷവും കഠിനമായ ബുദ്ധിമുട്ടുകളും സഹിച്ച കത്തോലിക്ക സമൂഹത്തോടുള്ള ഐക്യദാർഢ്യത്തിന്റെ അടയാളമായിട്ടാണ് പാത്രിയാർക്കീസും സംഘവും ഗാസയിലെ ഏക കത്തോലിക്ക ഇടവകയില്‍ എത്തിയത്. 2023 ഒക്ടോബറിൽ യുദ്ധം ആരംഭിച്ചതിനുശേഷം, ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഉൾപ്പെടെ നൂറുകണക്കിന് കുടിയിറക്കപ്പെട്ട ആളുകൾക്ക് ഇടവക അഭയം നൽകിയിട്ടുണ്ട്. സാന്താ തൊപ്പികൾ ധരിച്ച കുട്ടികളും വയോധികര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്നവരും ചേര്‍ന്നാണ് കര്‍ദ്ദിനാള്‍ പിസബല്ലയെ സ്വീകരിച്ചത്. മിന്നുന്ന അലങ്കാര ദീപങ്ങള്‍, ക്രിസ്മസ് ട്രീകൾ, പുല്‍ക്കൂട് എന്നിവയുൾപ്പെടെയുള്ള അലങ്കരിച്ചിട്ടുണ്ടായിരിന്നു. പാത്രിയർക്കീസിന്റെ മൂന്ന് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി മാനുഷിക സഹായ പ്രവർത്തനങ്ങൾ, നടന്നുകൊണ്ടിരിക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾ, ഭാവിയിലേക്കുള്ള പദ്ധതികൾ എന്നിവയുൾപ്പെടെ ഇടവകയുടെ നിലവിലെ സ്ഥിതി വിലയിരുത്താൻ പാത്രിയാര്‍ക്കീസ് ശ്രമിക്കുമെന്ന് ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കേറ്റ് അറിയിച്ചു. ഇടവക വികാരി ഫാ. ഗബ്രിയേൽ റൊമാനെല്ലിയുടെ നേതൃത്വത്തിലുള്ള പ്രാദേശിക വൈദികരുമായും, സമൂഹത്തിന്റെ ആവശ്യങ്ങളെ കുറിച്ച് നേരിട്ട് കേൾക്കാൻ ഇടവകാംഗങ്ങളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. നാളെ ഡിസംബർ 21 ഞായറാഴ്ച, കര്‍ദ്ദിനാള്‍ പിസ്സാബല്ല ഇടവകയിൽ ബലിയര്‍പ്പണം നടത്തും. വെടിനിർത്തൽ കരാർ പ്രകാരം അടുത്തിടെ സാഹചര്യങ്ങളിലുണ്ടായ മെച്ചപ്പെടുത്തലുകൾക്കിടയിലും മാനുഷിക സഹായത്തിന് നിയന്ത്രണങ്ങൾ ഉൾപ്പെടെ നിരവധി വെല്ലുവിളികൾ ഇപ്പോഴും നേരിടുന്ന ഒരു സമൂഹത്തിൽ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് നാളെ തുടക്കം കുറിക്കുമെന്ന് കർദ്ദിനാൾ പിയർബാറ്റിസ്റ്റ വ്യക്തമാക്കി. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-12-20-15:21:20.jpg
Keywords: ഗാസ

25993
Category: 18
Sub Category:
Heading: ജീവിത യാത്രയിൽ ഇടം കിട്ടാത്തവരെ ചേർത്തുനിർത്തുന്നതാണ് ക്രിസ്‌തുമസ്: ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി
Content: കണ്ണൂർ: ജീവിത യാത്രയിൽ ഇടം കിട്ടാത്തവരെ ചേർത്തുനിർത്തുന്നതാണ് ക്രിസ്‌തുമസ് നൽകുന്ന സന്ദേശമെന്ന് തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. കണ്ണൂർ സ്റ്റേഡിയം കോർണറിൽ എക്യുമെനിക്കൽ ഫെലോഷിപ്പ് സംഘടിപ്പിച്ച ക്രിസ്‌തുമസ് ആഘോഷത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം ഭൂമിയിൽ സന്മനസുള്ളവർക്ക് സമാധാനം എന്ന് യേശുവിൻ്റെ ജനന വേളയിൽ മാലാഖമാർ പാടിയ ഗാനമാണ് എക്കാലത്തേയും ക്രിസ്‌തുമസ് സന്ദശേം. അപരന്റെ സങ്കടങ്ങളോട് ആഭിമുഖ്യമുള്ളവനാണ് നല്ല മനസുള്ളവൻ. സന്മനസുള്ളവർക്ക് സമാധാനം നൽകാൻ കഴിയും. എന്റെ മതവും രാഷ്ട്രീയവും മാത്രമാണ് നല്ലതെന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് നാട്ടിൽ ഭിന്നതകളും അസ്വസ്ഥതകൾക്കും കാരണമാകുന്നത്. അത്തരം പേരുദോഷം മാറ്റാൻ എല്ലാവരും പരിശ്രമിക്കണമെന്ന് ആർച്ച് ബിഷപ്പ് ആഹ്വാനം ചെയ്തു. യേശു പുൽക്കൂട്ടിൽ ജനിച്ചതോടെ പൂൽക്കൂട് പുണ്യസ്ഥലമായും എല്ലാവർക്കും കടന്നു ചെല്ലാവുന്ന ഇടമായും മാറിയെന്ന് കണ്ണൂർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല സന്ദേശത്തിൽ പറഞ്ഞു. പൊട്ടിപ്പൊളിഞ്ഞു കിടന്ന റോഡുകൾ നന്നാക്കി ജനോപകാര പ്രദമാക്കിയ കോർപറേഷൻ ഭരണത്തിന്റെ തുടർച്ചയിൽ നാടിന്റെ വികസനത്തിനുള്ള പ്രവർത്തനങ്ങൾ നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. നിരാശ പകരാതെ പ്രത്യാശ പകരുന്നതാണ് ക്രിസ്‌തുമസ് എന്ന് കോട്ടയം രൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ സന്ദേശത്തിൽ പറഞ്ഞു. ജീവിതത്തിൽ നിരാശരായി കഴിയുന്നവർക്ക് പ്രത്യാശ നൽകാൻ കഴിയണം. കൂടെ നടക്കാനും കേൾക്കാനും ആളുണ്ടെങ്കിൽ നിരാശ മാറി പ്രത്യാശയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മുൻ ഡെപ്യൂട്ടി മേയറും നിയുക്ത മേയറുമായ പി. ഇന്ദിര ആഘോഷം ഉദ്ഘാടനം ചെയ്‌തു. നാടിന്റെ സൗന്ദര്യം പാതയോരങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതിലാണെന്നും കഴിവുള്ളവരെ കൂട്ടിയിണക്കി നല്ല മാറ്റം ഉണ്ടാക്കാൻ എല്ലാവരുടേയും സഹായം ഉണ്ടാകണമെന്നും പി. ഇന്ദിര അഭ്യർഥിച്ചു. സിസ്റ്റർ അഞ്ജലി, റവ. ഡോ. സ്‌കറിയ കല്ലൂർ, ഫാ. വിനോദ്, ഫാ. ജോമോൻ ചെന്പകശേരിൽ എന്നിവർ പ്രസംഗിച്ചു. ഫാ. നോബിൾ മാത്യു സ്വാഗതവും ഫാ. ജോർജ് മാത്യു നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.
Image: /content_image/India/India-2025-12-22-10:34:17.jpg

25994
Category: 1
Sub Category:
Heading: അമേരിക്കയില്‍ കത്തോലിക്ക സ്കൂളുകളെ ലക്ഷ്യമിട്ട് ബോംബ് ഭീഷണി
Content: കൻസാസ് സിറ്റി: അമേരിക്കന്‍ സംസ്ഥാനമായ കൻസാസിലെ നിരവധി കത്തോലിക്ക സ്കൂളുകളെ ലക്ഷ്യമിട്ട് ബോംബ് ഭീഷണികൾ ലഭിച്ചതായി റിപ്പോര്‍ട്ട്. ഡിസംബർ 18നും ഡിസംബർ 19നും അതിരൂപതയിലെ നിരവധി കത്തോലിക്കാ സ്കൂളുകൾക്ക് ബോംബ് ഭീഷണികൾ ലഭിച്ചിട്ടുണ്ടെന്ന് കൻസാസ് സിറ്റി അതിരൂപത പത്രക്കുറിപ്പിൽ സ്ഥിരീകരിച്ചു. പ്രദേശത്തെ നിയമ നിർവ്വഹണ ഏജൻസികൾ നിരവധി കത്തോലിക്കാ സ്കൂളുകളിൽ നടന്ന ഭീഷണികളെക്കുറിച്ച് അന്വേഷിച്ചു വരികയാണ്. വിദ്യാർത്ഥികളും ജീവനക്കാരും സുരക്ഷിതരാണെന്നും നിയമ നിർവ്വഹണ ഏജന്‍സികള്‍ അന്വേഷണം തുടരുന്നുണ്ടെന്നും അവരുടെ മാർഗ്ഗനിർദ്ദേശങ്ങൾ സൂക്ഷ്മമായി പാലിക്കുന്നുണ്ടെന്നും അതിരൂപതാ സൂപ്രണ്ട് വിൻസ് കാസ്കോൺ പ്രസ്താവനയിൽ പറഞ്ഞു. ബോംബ് ഭീഷണി ലഭിച്ച സ്കൂളുകളുടെ പട്ടിക അതിരൂപത പ്രസിദ്ധീകരിച്ചിട്ടില്ലെങ്കിലും 12 കത്തോലിക്കാ സ്കൂളുകള്‍ക്ക് നേരെ ഭീഷണിയുണ്ടെന്നാണ് വിവിധ മാധ്യമങ്ങള്‍ നല്‍കുന്ന സൂചന. അതേസമയം മറ്റ് മെട്രോ നഗരങ്ങളിലും സമാന ഭീഷണിയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ക്രിസ്തുമസിനോട് അനുബന്ധിച്ച ദിവസങ്ങളായതിനാല്‍ അധികൃതര്‍ സുരക്ഷ ജാഗ്രതയ്ക്ക് നിര്‍ദേശം നല്കിയിരിക്കുകയാണ്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-12-22-11:41:29.jpg
Keywords: കത്തോലിക്ക

25995
Category: 18
Sub Category:
Heading: മികച്ച അജപാലകരെ വാർത്തെടുക്കുവാന്‍ ‘ഡിപ്ലോമ ഇൻ പാസ്റ്ററൽ കൗൺസിലിംഗ്’ കോഴ്‌സുമായി 'പറോക്'
Content: തൃശൂർ: സങ്കീർണമായ സമകാലിക അജപാലന സാഹചര്യങ്ങളെ നേരിടാൻ കഴിവുള്ള, ഹൃദയത്തിൽ അലിവുള്ള അജപാലകരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പറോക് ഗവേഷണകേന്ദ്രം Diploma in Pastoral Counselling' എന്ന കോഴ്‌സ് ആരംഭിക്കുന്നു. യുവജനങ്ങൾ, കുട്ടികൾ, മാതാപിതാക്കൾ, ദമ്പതിമാർ എന്നിവരുടെ നീറുന്ന വേദനകളുമായി സമീപിക്കുന്നവരെ ആത്മീയമായും അജപാലനപരമായും പിന്തുണയ്ക്കാൻ സഹായിക്കുന്ന വൈദഗ്ധ്യം കോഴ്‌സിലൂടെ ലഭിക്കും. കൗൺസലിംഗ്, മനശാസ്ത്രം, അജപാലനം എന്നിവയിൽ ഉപരിപഠനങ്ങളും പ്രായോഗികപരിജ്ഞാനവുമുള്ള വിദഗ്ധരാണ് ക്ലാസുകൾ നയിക്കുന്നത്. കോഴ്‌സ് 2026 ജനുവരി 26-ന് ഓൺലൈനായി ആരംഭിക്കും. Pre-recorded Video Lessons കൂടാതെ, എല്ലാ മാസവും അവധി ദിവസങ്ങളിലും ഞായറാഴ്ചകളിലുമായി രണ്ട് ദിവസങ്ങളിൽ വൈകുന്നേരങ്ങളിൽ Contact Classes ഉണ്ടായിരിക്കും. ഇൻ്റേൺഷിപ്പും റെസിഡൻഷ്യൽ പരിശീലന പരിപാടിയും കോഴ്‌സിൻ്റെ ഭാഗമായി സംഘടിപ്പിക്കും. രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി: 2026 ജനുവരി 10. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് {{ GOOGLE FORM LINK ->https://docs.google.com/forms/d/e/1FAIpQLSfX4PbS9YYXLvfPNah0SWkbdii_vXfdUodfZXCjcFV6RfqfBA/viewform }} വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: * ഡോ. ടൈസൺ മണ്ടുംപാൽ (കോഡിനേറ്റർ) - 9495864589 * ഫാ. നിതിൻ പൊന്നാരി (ജോയിൻ്റ് കോഡിനേറ്റർ) - 9496631511
Image: /content_image/India/India-2025-12-22-12:19:56.jpg
Keywords: കോഴ്സ

25996
Category: 1
Sub Category:
Heading: ഉണ്ണീശോയുടെ രൂപങ്ങള്‍ ആശീര്‍വദിച്ച് ലെയോ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: തങ്ങളുടെ പുല്‍ക്കൂടില്‍ സ്ഥാപിക്കാനുള്ള ഉണ്ണിയേശുവിന്റെ രൂപങ്ങളുമായി എത്തിയ കുട്ടികളെ അഭിസംബോധന ചെയ്ത് ലെയോ പാപ്പ. പാപ്പയുടെ ആശീര്‍വാദം സ്വീകരിക്കാനാണ് രൂപങ്ങളുമായി കുട്ടികള്‍ ഇന്നലെ വത്തിക്കാന്‍ സെന്‍റ് പീറ്റേഴ്സ് ചത്വരത്തിലെത്തിയത്. 1969-ൽ പോൾ ആറാമൻ മാർപാപ്പ ആരംഭിച്ച പാരമ്പര്യമാണ് ലെയോ പാപ്പയും തുടര്‍ന്നത്. കോവിഡ് മഹാമാരിയുടെ കാലത്തും ഫ്രാൻസിസ് മാർപാപ്പ ഈ രീതി തുടർന്നിരിന്നു. എന്റെ പ്രിയപ്പെട്ടവരേ, നിങ്ങൾ നിങ്ങളുടെ കുടുംബത്തോടും വിശ്വാസ പരിശീലകരോടും ഒപ്പം വന്നിരിക്കുന്നത് ഉണ്ണിയേശുവിന്റെ രൂപങ്ങളെ ആശീര്‍വദിക്കുന്നത് ഏറ്റുവാങ്ങാനും വീടുകളുടെയും സ്കൂളുകളുടെയും പുൽത്തൊട്ടിയിൽ അവ സ്ഥാപിക്കാനാണെന്നും റോമിലെ കുട്ടികൾക്ക് പ്രത്യേക ആശംസ അർപ്പിക്കുകയാണെന്നും പാപ്പ പറഞ്ഞു. പാപ്പയുടെ വാക്കുകള്‍ക്ക് കുഞ്ഞുങ്ങൾ വലിയ കരഘോഷത്തോടെ മറുപടി നൽകി. റോം രൂപതയില്‍ നിന്നു ആയിരത്തിയഞ്ഞൂറോളം കുട്ടികളാണ് ഉണ്ണീശോയുടെ രൂപങ്ങളുമായി ഇന്നലെ വത്തിക്കാന്‍ ചത്വരത്തില്‍ എത്തിയത്. കുട്ടികളെ കൂടാതെ ഉണ്ണിയേശുവിന്റെ രൂപങ്ങള്‍ വഹിച്ച മുതിര്‍ന്നവരുമുണ്ടായിരിന്നു. 2024 ഡിസംബർ 24ന് ഫ്രാൻസിസ് മാർപാപ്പ ഉദ്ഘാടനം ചെയ്ത പ്രത്യാശയുടെ ജൂബിലിയുടെ ഔദ്യോഗിക സമാപനമാണ് ഇത്തവണത്തെ ക്രിസ്തുമസ്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-12-22-14:12:23.jpg
Keywords: ഉണ്ണി

25997
Category: 1
Sub Category:
Heading: "എല്ലാ ദിവസവും മരണത്തെ അഭിമുഖീകരിക്കുന്നു"; ആശങ്കകള്‍ക്കിടയിലും ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ യുക്രൈന്‍ ജനത
Content: കീവ്: യുദ്ധം വിതച്ച ദുരിതങ്ങള്‍ക്കിടയിലും ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ യുക്രൈന്‍ ജനത ഒരുങ്ങുന്നു. "ഞങ്ങൾ എല്ലാ ദിവസവും മരണത്തെ അഭിമുഖീകരിക്കുന്നുണ്ട്" എന്ന് യുക്രൈനിലെ കത്തോലിക്കാ മിഷ്ണറി വൈദികനായ ഫാ. ലൂക്കാസ് പെറോസി വെളിപ്പെടുത്തി. കീവീല്‍ നിന്ന് ഏകദേശം 100 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നതും നിരന്തരം മിസൈൽ ആക്രമണ ഭീഷണി നേരിടുന്നതുമായ ബില സെർക്വയിലാണ് ഈ യുവ വൈദികന്‍ ശുശ്രൂഷ ചെയ്യുന്നത്. ക്രിസ്തുമസിന് ദിവസങ്ങൾ മാത്രം ശേഷിക്കേ യുദ്ധമധ്യേ "ദൈവം സന്നിഹിതനായിരിക്കണമേ" എന്നതാണ് വിശ്വാസികളുടെ ഏക ആഗ്രഹമെന്ന് വൈദികന്‍ പറയുന്നു. യുദ്ധം മരണത്തെ ഒരു ദൈനംദിന സാന്നിധ്യമാക്കിയിരിക്കുന്ന സാഹചര്യമുണ്ടെന്നും എയിഡ് ടു ദി ചർച്ച് ഇൻ നീഡ് (ACN) പ്രസിദ്ധീകരിച്ച വൈദികന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. യുദ്ധത്തിൽ കൊല്ലപ്പെട്ട സൈനികരെക്കുറിച്ച് ഞങ്ങൾ എല്ലാ ദിവസവും കേൾക്കുന്നു, എല്ലാ ദിവസവും സമീപത്ത് ഒരു മൃതസംസ്കാരം നടക്കുന്നുണ്ട്. ബില സെർക്വയിൽ അടുത്തിടെ സേവനത്തിനായി എത്തിയപ്പോൾ വ്യോമാക്രമണം ഉണ്ടായിരിന്നു. പ്രദേശത്തെ തന്റെ ആദ്യ ദിവസം, ഒരു വലിയ മിസൈൽ ആക്രമണം ഉണ്ടായി. കീവുമായി താരതമ്യം ചെയ്യുമ്പോള്‍ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഇല്ലായെന്നതാണ് ആശങ്കാജനകമായ കാര്യം. അതിനാൽ റഷ്യയുടെ മിസൈല്‍ ആക്രമണത്തില്‍ യുക്രൈനിലെ ലക്ഷ്യ സ്ഥാനത്തെത്തി. തൽഫലമായി, നാല് നില കെട്ടിടം തകർന്നു, രണ്ട് പേർ മരിച്ചു. എട്ട് പേർക്ക് പരിക്കേറ്റു, നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. അനിശ്ചിതത്വം ജീവിതത്തിന്റെ എല്ലാ മേഖലകളെയും ബാധിക്കുന്നു. ചിലപ്പോൾ വൈദ്യുതിയുണ്ട്, ചിലപ്പോൾ ഇല്ല; ചിലപ്പോൾ വെള്ളമുണ്ട്, പിന്നെ ഇല്ല; ചിലപ്പോൾ ഭക്ഷണമുണ്ട്, ഇതൊക്കെയാണ് പ്രദേശത്തെ സാഹചര്യമെന്ന് ഫാ. പെറോസി പറയുന്നു. വിലക്കയറ്റവും രാജ്യത്തിന്റെ കിഴക്കൻ ഭാഗങ്ങളിൽ നിന്നുള്ള അഭയാർത്ഥികളുടെ വരവും സ്ഥിതി കൂടുതൽ വഷളാക്കി. അവർ എങ്ങനെ ജീവിക്കുന്നുണ്ടെന്ന് തനിക്ക് പോലും അറിയില്ല. ആളുകൾ പ്രതിസന്ധിയെ അതിജീവിക്കാൻ കഴിയുന്നത് ഒരു അത്ഭുതമാണ്. ക്രിസ്തുമസില്‍ യുദ്ധം അവസാനിച്ചില്ലെങ്കിലും, ദൈവം തങ്ങളോടൊപ്പം ഉണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. കാരണം ഇവിടെ ജീവിതം വളരെ ദുർബലമാണ്. തന്റെ ഓരോ ഇടവകക്കാരുടെ ഉള്ളിലും ഈശോ ജനിക്കണമെന്ന് എല്ലാ ദിവസവും പ്രാർത്ഥിക്കുകയാണെന്നും 22 വർഷമായി യുക്രൈനില്‍ മിഷ്ണറിയായി പ്രവർത്തിക്കുന്ന ബ്രസീലിയൻ വൈദികന്‍ പറയുന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-12-22-16:13:19.jpg
Keywords: യുക്രൈ