category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ഉണ്ണീശോയുടെ രൂപങ്ങള്‍ ആശീര്‍വദിച്ച് ലെയോ പാപ്പ
Contentവത്തിക്കാന്‍ സിറ്റി: തങ്ങളുടെ പുല്‍ക്കൂടില്‍ സ്ഥാപിക്കാനുള്ള ഉണ്ണിയേശുവിന്റെ രൂപങ്ങളുമായി എത്തിയ കുട്ടികളെ അഭിസംബോധന ചെയ്ത് ലെയോ പാപ്പ. പാപ്പയുടെ ആശീര്‍വാദം സ്വീകരിക്കാനാണ് രൂപങ്ങളുമായി കുട്ടികള്‍ ഇന്നലെ വത്തിക്കാന്‍ സെന്‍റ് പീറ്റേഴ്സ് ചത്വരത്തിലെത്തിയത്. 1969-ൽ പോൾ ആറാമൻ മാർപാപ്പ ആരംഭിച്ച പാരമ്പര്യമാണ് ലെയോ പാപ്പയും തുടര്‍ന്നത്. കോവിഡ് മഹാമാരിയുടെ കാലത്തും ഫ്രാൻസിസ് മാർപാപ്പ ഈ രീതി തുടർന്നിരിന്നു. എന്റെ പ്രിയപ്പെട്ടവരേ, നിങ്ങൾ നിങ്ങളുടെ കുടുംബത്തോടും വിശ്വാസ പരിശീലകരോടും ഒപ്പം വന്നിരിക്കുന്നത് ഉണ്ണിയേശുവിന്റെ രൂപങ്ങളെ ആശീര്‍വദിക്കുന്നത് ഏറ്റുവാങ്ങാനും വീടുകളുടെയും സ്കൂളുകളുടെയും പുൽത്തൊട്ടിയിൽ അവ സ്ഥാപിക്കാനാണെന്നും റോമിലെ കുട്ടികൾക്ക് പ്രത്യേക ആശംസ അർപ്പിക്കുകയാണെന്നും പാപ്പ പറഞ്ഞു. പാപ്പയുടെ വാക്കുകള്‍ക്ക് കുഞ്ഞുങ്ങൾ വലിയ കരഘോഷത്തോടെ മറുപടി നൽകി. റോം രൂപതയില്‍ നിന്നു ആയിരത്തിയഞ്ഞൂറോളം കുട്ടികളാണ് ഉണ്ണീശോയുടെ രൂപങ്ങളുമായി ഇന്നലെ വത്തിക്കാന്‍ ചത്വരത്തില്‍ എത്തിയത്. കുട്ടികളെ കൂടാതെ ഉണ്ണിയേശുവിന്റെ രൂപങ്ങള്‍ വഹിച്ച മുതിര്‍ന്നവരുമുണ്ടായിരിന്നു. 2024 ഡിസംബർ 24ന് ഫ്രാൻസിസ് മാർപാപ്പ ഉദ്ഘാടനം ചെയ്ത പ്രത്യാശയുടെ ജൂബിലിയുടെ ഔദ്യോഗിക സമാപനമാണ് ഇത്തവണത്തെ ക്രിസ്തുമസ്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-12-22 14:11:00
Keywordsഉണ്ണി
Created Date2025-12-22 14:12:23