Contents
Displaying 25481-25490 of 26061 results.
Content:
25938
Category: 1
Sub Category:
Heading: ആഗമനകാലം നിഷ്ക്രിയമായ കാത്തിരിപ്പല്ല: ലെയോ പതിനാലാമൻ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ആഗമനകാലം നിഷ്ക്രിയമായ കാത്തിരിപ്പല്ലായെന്ന് ലെയോ പതിനാലാമൻ പാപ്പ. ഇന്നലെ ഡിസംബർ മാസം ആറാം തീയതി, ഞായറാഴ്ച ആഗമന കാലത്തിന്റെ ചൈതന്യത്തെ അനുസ്മരിച്ച് പ്രഭാഷണം നടത്തുകയായിരിന്നു പാപ്പ. കാലത്തിന്റെ അടയാളങ്ങളിന്മേൽ ശ്രദ്ധ പതിപ്പിക്കുവാൻ നമ്മെ പഠിപ്പിക്കുന്ന ആഗമന കാലത്തേക്ക് നാം പ്രവേശിച്ചിട്ട് അധികമായില്ലായെന്ന ആമുഖത്തോടെയാണ് പാപ്പ സംഭാഷണം ആരംഭിച്ചത്. ഈ കാത്തിരിപ്പ് നിഷ്ക്രിയമല്ല. വാസ്തവത്തിൽ, യേശുവിന്റെ ജനനം ദൈവത്തെ നമുക്ക് വെളിപ്പെടുത്തുന്നു. മറിയം, യൗസേഫ്, ഇടയന്മാർ, ശിമയോൻ, അന്ന, സ്നാപക യോഹന്നാൻ, ശിഷ്യന്മാർ, ഇങ്ങനെ കർത്താവിനെ കണ്ടുമുട്ടുന്ന എല്ലാവരും ഈ കാത്തിരിപ്പിന് വിളിക്കപ്പെടുന്നു. അതൊരു വലിയ ബഹുമതിയാണ്, ഭ്രമണചലനവുമാണ്. ദൈവം തന്റെ ചരിത്രത്തിലും സ്വപ്നങ്ങളിലും നമ്മെ ഉൾപ്പെടുത്തുന്നു. അപ്പോൾ 'പ്രത്യാശിക്കുക' എന്നാൽ 'സഹകരിക്കുക' എന്നാണർത്ഥം. ജൂബിലിയുടെ മുദ്രാവാക്യം, 'പ്രത്യാശയുടെ തീർത്ഥാടകർ' എന്നത് ഒരു മാസത്തിനുള്ളിൽ കടന്നുപോകുന്ന ഒന്നല്ല മറിച്ച് ഇത് ജീവിതത്തിന്റെ പ്രവർത്തനപദ്ധതിയാണ്. "പ്രത്യാശയുടെ തീർത്ഥാടകർ" എന്നാൽ കൈകൾക്കു മേൽ കൈകൾ വയ്ക്കുന്നതിന് പകരം സഹകരിച്ചുകൊണ്ട്, ശ്രദ്ധയോടെ യാത്രചെയ്യുന്നവർ എന്നാണർത്ഥമാക്കുന്നത്. രണ്ടാം വത്തിക്കാൻ കൗൺസിൽ കാലത്തിന്റെ അടയാളങ്ങൾ വായിക്കാൻ നമ്മെ പഠിപ്പിച്ചു: എന്നാൽ ഇത് ഏകാന്തതയിൽ നടപ്പിലാക്കാവുന്ന ഒന്നല്ല, മറിച്ച്, സഭയോടും, സഹോദരീ സഹോദരങ്ങളോടും ഒന്നിച്ചു ചേർന്നുകൊണ്ട് വേണം കാലത്തിന്റെ അടയാളങ്ങളെ വായിച്ചറിയുവാൻ. ചരിത്രപരമായ സാഹചര്യങ്ങളിലൂടെ, ദൈവരാജ്യത്തിനൊപ്പം വരുന്ന ദൈവത്തിന്റെ അടയാളങ്ങളാണ്. ബുദ്ധി ഉപയോഗിച്ചും, ഹൃദയത്തോടെയും, പ്രതിബദ്ധതയോടും, ദൃഢനിശ്ചയത്തോടും കൂടി അവനെ അന്വേഷിക്കുക. സാധാരണ വിശ്വാസികളായ പുരുഷന്മാരുടെയും സ്ത്രീകളുടെയും ഒരു പ്രത്യേക ദൗത്യമായിട്ടാണ് കൗൺസിൽ ഇതിനെ വിശദീകരിക്കുന്നത്. കാരണം അനുദിന ജീവിതത്തിലെ സന്ദർഭങ്ങളിലാണ് മനുഷ്യനായി അവതരിച്ച ദൈവം നമ്മെ കണ്ടുമുട്ടുവാൻ വരുന്നത്. ലോകത്തിലെ പ്രശ്നങ്ങളിലും, സൗന്ദര്യങ്ങളിലും യേശു നമുക്കായി കാത്തിരിക്കുകയും, നമ്മെ ഉൾപ്പെടുത്തുകയും ചെയ്യുന്നു. അവനോടൊപ്പം പ്രവർത്തിക്കാൻ അവിടുന്ന് നമ്മോട് ആവശ്യപ്പെടുന്നു. അതുകൊണ്ടാണ് പ്രത്യാശ നമ്മെ സഹകരിപ്പിക്കുന്നതാണ് എന്ന് പറയുന്നത്. പ്രത്യാശ എന്നാൽ പങ്കെടുക്കുക എന്നതാണ് അർത്ഥമാക്കുന്നത്: ഇത് ദൈവം നമുക്ക് നൽകുന്ന ഒരു സമ്മാനമാണെന്നും പാപ്പ പറഞ്ഞു.
Image: /content_image/News/News-2025-12-08-09:33:44.jpg
Keywords: പാപ്പ

25939
Category: 18
Sub Category:
Heading: സഭയ്ക്കും സമൂഹത്തിനും സിഎംഐ സന്യാസ സമൂഹം നൽകുന്ന ശുശ്രൂഷ നിസ്‌തുലം: ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ
Content: കോട്ടയം: സഭയ്ക്കും സമൂഹത്തിനും സിഎംഐ സന്യാസ സമൂഹം നൽകുന്ന ശുശ്രൂഷ നിസ്‌തുലമാണെന്ന് ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ. വാഴൂർ ഇളമ്പള്ളി അനുഗ്രഹ ജംഗ്ഷനിൽ സിഎംഐ കോട്ടയം പ്രവിശ്യാഭവനത്തിന്റെ വെഞ്ചരിപ്പിനോടനുബന്ധിച്ചു നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആർച്ച് ബിഷപ്പ്. ലോകമെമ്പാടും സുറിയാനി കത്തോലിക്കാസഭയുടെ സാന്നിധ്യം അറിയിക്കുന്നതിലും സുവിശേഷവത്കരണത്തിന്റെ തീവ്രമായ ചൈതന്യം എത്തിക്കുന്നതിലും സിഎംഐ സഭയുടെ പങ്ക് വലുതാണെന്നും കൂടുതൽ തീക്ഷ്‌ണതയോടെ സുവിശേഷത്തിനു സാക്ഷികളാകാൻ പുതിയ പ്രവിശ്യാ ഭവനം സഹായകമാകുമെന്നും മാർ തറയിൽ പറഞ്ഞു. സിഎംഐ പ്രിയോർ ജനറാൾ റവ. ഡോ. തോമസ് ചാത്തംപറമ്പിൽ അധ്യക്ഷത വഹിച്ചു. പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ആശംസകൾ നേർന്നു. പ്രൊവിൻഷൽ ഫാ. ഏബ്രഹാം വെട്ടിയാങ്കൽ സിഎംഐ സ്വാഗതവും കൗൺസിലർ ഫോർ ഫിനാൻസ് ഫാ. ജോബി മഞ്ഞക്കാലായിൽ സിഎംഐ കൃതജ്ഞതയും പറഞ്ഞു. സമ്മേളനത്തിനു മുമ്പ് കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കലിൻ്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയും പ്രവിശ്യാ ഭവനത്തിന്റെ വെഞ്ചരിപ്പും നടന്നു. അജപാലന മേഖലയ്ക്കൊപ്പം ആതുര, വിദ്യാഭ്യാസ രംഗങ്ങളിലും സിഎംഐ സമൂഹത്തിന്റെ പങ്ക് അഭിമാനിക്കാവുന്നതാണെന്ന് മാർ ജോസ് പുളിക്കൽ സന്ദേശത്തിൽ പറഞ്ഞു. സിഎംഐ പ്രിയോർ ജനറാൾ റവ. ഡോ. തോമസ് ചാത്തംപറമ്പിൽ, പ്രൊവിൻഷൽ റവ. ഡോ. ഏബ്രഹാം വെട്ടിയാങ്കൽ സി എംഐ എന്നിവർ സഹകാർമികരായിരുന്നു. ബംഗളൂരു ക്രിസ്തുതുജയന്തി യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ റവ. ഡോ. അഗസ്റ്റിൻ ജോർജ് സിഎംഐ, വികാരി ജ നറാൾമാർ, വൈദികർ, വിവിധ സന്യാസിനീ സമൂഹങ്ങളിലെ മദർ ജനറാൾമാർ ഉൾപ്പെടെ ഒട്ടേറെ പ്രമുഖർ വെഞ്ചരിപ്പ് ശുശ്രൂഷയിലും സമ്മേളനത്തിലും പങ്കെടുത്തു.
Image: /content_image/News/News-2025-12-09-10:41:00.jpg
Keywords: തറയി

25940
Category: 18
Sub Category:
Heading: കെസിബിസി മാധ്യമ അവാർഡുകൾ 2025 പ്രഖ്യാപിച്ചു
Content: കൊച്ചി: വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കുള്ള കെസിബിസി മീഡിയ കമ്മിഷൻ്റെ 2025-ലെ അവാർഡുകൾ പ്രഖ്യാപിച്ചു. ഗുരുപൂജ പുരസ്ക്‌കാരത്തിന് മൂന്നുപേർ അർഹരായി. ബേബിച്ചൻ ഏർത്തയിൽ, (കലാ സാംസ്‌കാരിക പ്രവർത്തകൻ, എഴുത്തുകാരൻ) ഡോ.ജോർജ്ജ് മരങ്ങോലി, (എഴുത്തുകാരൻ), ഫാ.ജോൺ വിജയൻ ചോഴംപറമ്പിൽ (ക്രൈസ്തവ സംഗീതം ) എന്നിവർക്കാണു ഗുരുപൂജ പുരസ്‌കാരം, കെസിബിസി മീഡിയ കമ്മീഷൻ ചെയർമാൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി അവാർഡുകൾ പ്രഖാപിച്ചു. മാധ്യമ അവാർഡിന് ടോം ജേക്കബ് അർഹനായി. ടി വി. സിനിമ മേഖലകളിൽ സജീവ സാന്നിധ്യമായി 40 വർഷത്തോളം തുടരുന്ന കലാജീവിതം ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വരുമാനം കിട്ടിയ പകിട പകിട പരമ്പരയുടെ നിർമ്മാതാവും പതിനഞ്ചില്‍പരം സിനിമകളിൽ അഭിനേതാവും സിനിമ നിർമ്മാതാവുമാണ് ടോം ജേക്കബ്. പാൻ ഇന്ത്യൻ സിനിമയായ 'കലാം std B' യാണ് പുരസ്‌കാരത്തിന് അർഹനാക്കിയത്. സാഹിത്യ അവാർഡ് വി ജെ ജെയിംസിനാണ് . സാഹിത്യരംഗത്തെ സമഗ്ര സംഭാവനയെ മുൻനിർത്തിയാണ് പുരസ്ക്‌കാരം. കെസിബിസി ദാർശനിക വൈജ്ഞാനിക അവാർഡ് റവ.ഡോ.തോമസ് വള്ളിയാ നിപ്പുറത്തിനാണ് യോഹന്നാന്റെ സുവിശേഷത്തിലും, ജെറമിയ പ്രവാചകന്റെ പു സ്തകത്തിലും, റോമാക്കാർക്കുള്ള ലേഖനത്തിലും ഡോക്ടറേറ്റും പതിനെട്ടോളം പുസ്തകളുടെ രചയിതാവുകൂടിയാണ്. മലയാള സിനിമ കോംസ്റ്റ്യൂം രംഗത്ത് മികവു തെളിയിച്ച സ്‌റ്റെഫി സേവ്യറിനാണ് യുവപ്രതിഭ പുരസ്കാരം. ഗപ്പി എന്ന സിനിമയ്ക്ക് കേരള സർക്കാരിൻ്റെ ബെസ്റ്റ് കോംസ്റ്റ്യൂം ഡിസൈനർ അവാർഡ് ലഭിച്ചിട്ടുണ്ട്. ഡിസംബർ 16 നു പാലാരിവട്ടം പിഒസിയിൽവച്ചു നടക്കുന്ന ചടങ്ങിൽ അവാർഡുകൾ നൽകുമെന്ന് മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ സെബാസ്റ്റിൻ മിൽട്ടൺ അറിയിച്ചു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/India/India-2025-12-09-10:54:50.jpg
Keywords: കെസിബിസി

25941
Category: 1
Sub Category:
Heading: തെരുവിൽ കഴിയുന്ന പാവങ്ങൾക്ക് വത്തിക്കാനിൽ വീണ്ടും വിരുന്നൊരുക്കി
Content: വത്തിക്കാന്‍ സിറ്റി: ക്രിസ്തുമസിനോട് അനുബന്ധിച്ച് വത്തിക്കാൻ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയുടെ ചത്വരത്തിനു സമീപം പ്രത്യേകം തയാറാക്കിയ ഇടത്ത് തെരുവിൽ കഴിയുന്ന പാവങ്ങൾക്ക് അത്താഴവിരുന്നു നൽകി. പാവപ്പെട്ടവരോടും, സമൂഹത്തിൽ ഒറ്റപ്പെട്ടവരായവരോടും സഭയുടെ മാതൃക വീണ്ടും പ്രകടമാക്കിക്കൊണ്ടാണ് ഇക്കഴിഞ്ഞ ഡിസംബർ ഏഴാം തീയതി, ഞായറാഴ്ച തെരുവിൽ കഴിയുന്ന പാവങ്ങൾക്ക് അത്താഴവിരുന്നു നൽകിയത്. ഏകദേശം നൂറ്റിയിരുപതോളം പാവങ്ങള്‍ അത്താഴവിരുന്നിൽ പങ്കാളികളായി. വത്തിക്കാൻ ബസിലിക്കയുടെ അടുത്തുള്ള വിവിധ ഭക്ഷണശാലകൾ നൽകിയ പങ്കാളിത്തത്തോടുകൂടിയാണ്, വിരുന്നു സാധ്യമാക്കിയത്. വത്തിക്കാന്റെ പരിസരത്തു തെരുവിൽ അന്തിയുറങ്ങുന്ന വിവിധ ആളുകൾ, സുരക്ഷിതമായ കേന്ദ്രങ്ങളിലേക്ക് മാറുവാൻ ആഗ്രഹിക്കുന്നില്ലെന്നും, എന്നാൽ ഒരുമിച്ചുള്ള ഭക്ഷണവിരുന്നുകളിൽ പങ്കെടുക്കുവാൻ അവർക്കുള്ള ആഗ്രഹം നിറവേറ്റുന്നതിനാണ്, ഇത്തരത്തിൽ വത്തിക്കാൻ വിവിധ ഭക്ഷണ വിരുന്നുകൾ നടത്തുന്നതെന്നു പരിശുദ്ധ പിതാവിന്റെ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് കർദ്ദിനാൾ കോൺറാഡ് ക്രജേവ്സ്കി പങ്കുവച്ചു. നിരവധി സന്നദ്ധപ്രവർത്തകർ അത്താഴവിരുന്നിനു നേതൃത്വം നല്‍കി. വിരുന്നിന്റെ അവസരത്തിൽ സംഗീത കച്ചേരിയും, നൃത്തവും സംഘടിപ്പിച്ചു. വിരുന്നിൽ പങ്കെടുത്തവർ അവരുടെ ജീവിതത്തിന്റെ കയ്‌പേറിയ അനുഭവങ്ങൾ പങ്കുവെച്ചിരിന്നു. പാവപ്പെട്ടവരായ സഹോദരങ്ങളും, സഭയുടെ ഭാഗം തന്നെയാണെന്നുള്ള സത്യം എടുത്തു പറയുന്നതാണ് ഈ വിരുന്നെന്നും അത് സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും ആഘോഷമാണെന്നും കർദ്ദിനാൾ കോൺറാഡ് എടുത്തു പറഞ്ഞു. ഇക്കഴിഞ്ഞ നവംബര്‍ മാസത്തില്‍ പാവങ്ങള്‍ക്കായുള്ള ആഗോള ദിനത്തോടനുബന്ധിച്ച് ദാരിദ്ര്യവും സാമൂഹിക അകൽച്ചയും അനുഭവിക്കുന്ന ആയിരത്തിമുന്നൂറിലധികം പേര്‍ക്ക് വത്തിക്കാന്‍ വിരുന്ന്‍ ഒരുക്കിയിരിന്നു. ഇവരോടൊപ്പം ലെയോ പതിനാലാമൻ പാപ്പയും ഉച്ചഭക്ഷണം കഴിച്ചിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-12-09-11:28:25.jpg
Keywords: പാവ, വിരുന്ന്

25942
Category: 1
Sub Category:
Heading: കന്യകാമറിയത്തിന്റെ തീരുമാനം മനുഷ്യരാശിയുടെ ഗതിയെ മാറ്റിമറിച്ചു: ചരിത്രത്തിലാദ്യമായി അമലോത്ഭവ തിരുനാളില്‍ സന്ദേശവുമായി യുഎസ് പ്രസിഡന്‍റ്
Content: വത്തിക്കാന്‍ സിറ്റി: കന്യകാമറിയത്തിന്റെ തീരുമാനം മനുഷ്യരാശിയുടെ ഗതിയെ എന്നെന്നേക്കുമായി മാറ്റിമറിച്ചുവെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഇന്നലെ ദൈവമാതാവിന്റെ അമലോത്ഭവ തിരുനാളിനോട് അനുബന്ധിച്ച് പുറത്തിറക്കിയ സന്ദേശത്തിലാണ് ട്രംപ് ഇക്കാര്യം കുറിച്ചത്. ചരിത്രത്തിലാദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡന്‍റ് അമലോത്ഭവ തിരുനാളിനോട് അനുബന്ധിച്ച് സന്ദേശം പുറത്തിറക്കുന്നത്. അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ 250-ാമത് മഹത്തായ വർഷത്തിലേക്ക് നാം അടുക്കുമ്പോൾ, രാജ്യത്തു സമാധാനം, പ്രത്യാശ, സ്നേഹം എന്നിവ മുന്നോട്ട് കൊണ്ടുപോകുന്നതിൽ കന്യകാമറിയത്തിന്റെ പങ്കിനെ പൂർണ്ണ കൃതജ്ഞതയോടെ അംഗീകരിക്കുകയും നന്ദി പറയുകയും ചെയ്യുകയാണെന്നും ട്രംപ് സന്ദേശത്തില്‍ കുറിച്ചു. 1792-ൽ, വിപ്ലവ യുദ്ധം അവസാനിച്ച് ഒരു ദശാബ്ദത്തിനുള്ളിൽ, അമേരിക്കയിലെ പ്രഥമ കത്തോലിക്ക ബിഷപ്പും സ്വാതന്ത്ര്യ പ്രഖ്യാപനത്തിൽ ഒപ്പുവച്ച ചാൾസ് കരോളിന്റെ ബന്ധുവുമായ ബിഷപ്പ് ജോൺ കരോൾ, രാഷ്ട്രത്തെ ക്രിസ്തുവിന്റെ അമ്മയ്ക്ക് സമർപ്പിച്ചു. കാൽ നൂറ്റാണ്ടിനുള്ളിൽ ന്യൂ ഓർലിയാൻസിലെ ക്ലൈമാക്സ് യുദ്ധത്തിൽ ബ്രിട്ടീഷുകാർക്കെതിരെ ജനറൽ ആൻഡ്രൂ ജാക്‌സൺ നേടിയ അത്ഭുതകരമായ വിജയം ദൈവമാതാവിന്റെ ഇടപെടലാണെന്ന് വിശ്വാസികള്‍ വിശ്വസിക്കുന്നുണ്ടെന്നും ട്രംപ് അനുസ്മരിച്ചു. വിശ്വാസികൾക്ക് പ്രത്യാശയുടെയും കൃപയുടെയും പ്രചോദനത്തിന്റെയും പ്രതീകമായി ദൈവമാതാവ് നിലകൊള്ളുകയാണെന്നും മറിയത്തിന്റെ വിശ്വാസം, വിനയം, സ്നേഹം എന്നിവ ബഹുമാനിക്കപ്പെടേണ്ട പുണ്യങ്ങളാണെന്നും ട്രംപ് പറഞ്ഞു. എലിസബത്ത് ആൻ സെറ്റൺ, ഫ്രാൻസിസ് സേവ്യർ കാബ്രിനി, ഫുൾട്ടൺ ഷീൻ തുടങ്ങിയ അമേരിക്കൻ ഇതിഹാസങ്ങൾ, മറ്റുള്ളവരുടെ സേവനത്തിലൂടെ ദൈവത്തെ മഹത്വപ്പെടുത്തുന്നതിനായി ജീവിതം ചെലവഴിച്ചിട്ടുണ്ടെന്നും കാലങ്ങളായി ദൈവമാതാവിനോട് ആഴമായ ഭക്തി പുലർത്തുന്നുണ്ടെന്നും ട്രംപ് സന്ദേശത്തില്‍ കുറിച്ചു. നന്മ നിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥനയോടെയാണ് ട്രംപിന്റെ സന്ദേശം സമാപിക്കുന്നത്. വൈറ്റ് ഹൌസിന്റെ ഔദ്യോഗിക വെബ്സൈറ്റിലും നവമാധ്യമങ്ങളിലും സന്ദേശം പങ്കുവെച്ചിട്ടുണ്ട്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-12-09-14:06:43.jpg
Keywords: ട്രംപ

25943
Category: 1
Sub Category:
Heading: രണ്ട് വർഷത്തിന് ശേഷം ബെത്ലഹേമിലെ ക്രിസ്തുമസ് ആഘോഷത്തിന് വീണ്ടും തിരി തെളിഞ്ഞു
Content: ബെത്ലഹേം: യുദ്ധത്തിന്റെ മുറിവുകള്‍ക്കിടെ കഴിഞ്ഞ രണ്ട് വർഷമായി മുടങ്ങിയിരിന്ന ബെത്ലഹേമിലെ ക്രിസ്തുമസ് ആഘോഷത്തിന് ഇത്തവണ തിരി തെളിഞ്ഞു. യേശു ജനിച്ച പട്ടണമായ ബെത്‌ലഹേമിൽ എല്ലാ ക്രിസ്തുമസ് ആഘോഷങ്ങളും നേരത്തെ പരിമിതപ്പെടുത്തിയിരിന്നു. എന്നാല്‍, അടുത്തിടെയുണ്ടായ വെടിനിർത്തലിന് ശേഷം, ക്രിസ്തുമസ് ആഘോഷത്തിന് പ്രദേശത്ത് വീണ്ടും തുടക്കം കുറിച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞ ഡിസംബർ 6ന് ചരിത്രപ്രസിദ്ധമായ തിരുപിറവി ദേവാലയത്തിന് മുന്നിലുള്ള ഭീമാകാരമായ ക്രിസ്തുമസ് ട്രീ പ്രകാശിപ്പിച്ചതോടെ, ബെത്ലഹേം നഗരം ക്രിസ്തുമസ് ആഘോഷങ്ങൾക്കു തയാറായിരിക്കുകയാണ്. 20 മീറ്റർ ഉയരമുള്ള ക്രിസ്തുമസ് ട്രീയിൽ വിളക്കുകൾ തെളിയിക്കുന്നതിന് സാക്ഷികളാകുവാന്‍ വെസ്റ്റ്ബാങ്കിൽനിന്നും ഇസ്രയേലിൽനിന്നും ആയിരക്കണക്കിനു പലസ്തീനികളെത്തിയിരുന്നു. വിളക്കു തെളിഞ്ഞപ്പോൾ ആർപ്പുവിളികൾ ഉയർന്നു. അതേസമയം ബെത്‌ലഹേമില്‍ ക്രിസ്തുമസ് ട്രീ തെളിയിച്ച അതേ ദിവസം തന്നെ തന്റെ ഇടവകയിൽ നിന്ന് ഏകദേശം 200 മീറ്റർ അകലെ ഒരു ബോംബ് പൊട്ടിത്തെറിച്ചതായി പ്രദേശത്തെ ഏക കത്തോലിക്കാ ദേവാലയമായ ഗാസയിലെ ഹോളി ഫാമിലി ഇടവക വികാരി ഫാ. ഗബ്രിയേൽ റൊമാനെല്ലി പറഞ്ഞു. </p> <blockquote class="twitter-tweet" data-media-max-width="560"><p lang="ca" dir="ltr">Estamos bien, gracias a Dios. Hubo una explosión a unos 200 metros, aprox., de la Parroquia. 6.12.2025<br>نحن بخير، والحمد لله. كان ا نف جار قوي، <br> ٢٠٠ متر، تقريبا، بعيد من دير اللاتين<br> No dejemos de pedir por la Paz definitiva <a href="https://t.co/EdlBnSQoaX">pic.twitter.com/EdlBnSQoaX</a></p>— P. Gabriel Romanelli (@PGabRomanelli) <a href="https://twitter.com/PGabRomanelli/status/1997393505870626866?ref_src=twsrc%5Etfw">December 6, 2025</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> അയൽ പട്ടണങ്ങളായ ബെയ്റ്റ് ജാല, ബെയ്റ്റ് സഹോർ എന്നിവിടങ്ങളിലും വരും ദിവസങ്ങളിൽ ക്രിസ്തുമസ് ട്രീയില്‍ ലൈറ്റുകൾ സ്ഥാപിക്കുന്നുണ്ട്. വിനോദസഞ്ചാരികളിൽ നിന്നും ഇസ്രായേലിലെ പലസ്തീൻ പൗരന്മാരിൽ നിന്നും ഹോട്ടലുകൾക്ക് കൂടുതൽ ബുക്കിംഗുകൾ ലഭിക്കുന്നുണ്ട്. രണ്ട് വർഷമായി പ്രദേശം വളരെ മോശമായ അവസ്ഥയിലായിരിന്നുവെന്ന് ബെത്‌ലഹേം മേയർ മഹർ കനാവതി ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ക്രിസ്തുമസ് ഇല്ല, തൊഴിലില്ല..! ടൂറിസത്തിൽ നിന്നാണ് ഇവിടെ ജീവിക്കുന്നത്, ടൂറിസം പൂജ്യത്തിലേക്ക് താഴ്ന്നു. ചിലർ ഇത് ഉചിതമല്ലെന്ന് പറഞ്ഞേക്കാം, മറ്റുചിലർ ഇത് ഉചിതമാണെന്ന് പറഞ്ഞേക്കാം, പക്ഷേ എന്റെ ഉള്ളിന്റെ ഉള്ളിൽ, ക്രിസ്തുമസ് ആഘോഷം ഒരിക്കലും റദ്ദാക്കരുത് എന്നാണ് തോന്നിയത്. ഇത് പ്രതീക്ഷയുടെ വെളിച്ചമാണെന്നും മേയര്‍ പറഞ്ഞു. ക്രിസ്തുമസിന് രണ്ടാഴ്ച മാത്രം ശേഷിക്കേ ഭീഷണിയ്ക്കിടയിലും പ്രദേശത്ത് ക്രിസ്തുമസിന് ഒരുക്കങ്ങള്‍ തുടരുകയാണ്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-12-09-17:44:30.jpg
Keywords: ബെത്ല

25944
Category: 1
Sub Category:
Heading: വത്തിക്കാനിൽ നൂറിലധികം പുൽക്കൂട്; പ്രദർശനത്തിന് ആരംഭം
Content: വത്തിക്കാന്‍ സിറ്റി: എല്ലാ വര്‍ഷവും ക്രിസ്തുമസിനോട് അനുബന്ധിച്ച് വത്തിക്കാനിൽ നടത്തിവരാറുള്ള തിരുപിറവി ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള 'നൂറു പുൽക്കൂട് പ്രദർശനം' ആരംഭിച്ചു. ഇന്നലെ ഡിസംബർ എട്ടാം തീയതി, സുവിശേഷവത്ക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രോപ്രീഫെക്ട് മോൺ. റീനോ ഫിസിക്കെല്ല പ്രദർശനം ഉദ്‌ഘാടനം ചെയ്തു. 32 രാജ്യങ്ങളിൽ നിന്നുള്ള, 132 പുൽക്കൂടുകളാണ് പ്രദർശനത്തിനായി തുറന്നുകൊടുത്തത്. സൗജന്യ പ്രദർശനം 2026 ജനുവരി 8 വരെ നീളും. ഇന്ത്യ, ഇറ്റലി, ഫ്രാൻസ്, ക്രൊയേഷ്യ, പോളണ്ട്, ഹംഗറി, സ്ലൊവാക്യ, സ്ലൊവേനിയ, റൊമാനിയ, സ്വിറ്റ്സർലൻഡ്, അമേരിക്ക, പെറു, എറിത്രിയ, കൊറിയ, വെനിസ്വേല, തായ്‌വാൻ, ബ്രസീൽ, ജപ്പാൻ, ഫിലിപ്പീൻസ്, ഇന്തോനേഷ്യ, പരാഗ്വേ തുടങ്ങിയ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള രാജ്യങ്ങള്‍ പുൽക്കൂടുകൾ പ്രദർശനത്തിനായി ഒരുക്കിയിട്ടുണ്ട്. കാലങ്ങളായി ക്രിസ്തുമസ് കാലത്ത്, വത്തിക്കാൻ ചത്വരത്തിന്റെ മനോഹാരിത പതിമടങ്ങു വർധിപ്പിക്കുന്ന വിധത്തിലാണ് ഈശോയുടെ ജനനം ചിത്രീകരിക്കുന്ന നൂറു പുൽക്കൂടുകളുടെ പ്രദർശനം. ജാപ്പനീസ് പേപ്പർ, സിൽക്ക്, റെസിൻ, കമ്പിളി, തേങ്ങ, ഗ്ലാസ് എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന വസ്തുക്കൾ ഉപയോഗിച്ച് സൃഷ്ടിച്ച പുല്‍ക്കൂടുകളാണ് പ്രദര്‍ശനത്തിലുള്ളത്. എല്ലാ ദിവസങ്ങളിലും, വൈകുന്നേരം ഏഴു മണി വരെ പൊതുജനങ്ങൾക്ക് പ്രദർശനം കാണുവാൻ അവസരമുണ്ട്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-12-09-19:56:02.jpg
Keywords: പുല്‍ക്കൂ

25945
Category: 18
Sub Category:
Heading: ബൈബിൾ വിതരണം ചെയ്യുന്നതോ മതപ്രഭാഷണം നടത്തുന്നതോ നിര്‍ബന്ധിത മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതി
Content: ലക്നോ: ബൈബിൾ വിതരണം ചെയ്യുന്നതോ മതപ്രഭാഷണം നടത്തുന്നതോ ഉത്തർപ്രദേശിലെ മതപരിവർത്തന നിരോധന നിയമപ്രകാരം കുറ്റകരമല്ലെന്ന് അലഹബാദ് ഹൈക്കോടതിയുടെ ലക്നോ ബെഞ്ച്. ബൈബിൾ വിതരണം ചെയ്യുന്നതും മതപ്രഭാഷണം നടത്തുന്നതും ഭരണഘടനയുടെ 25-ാം അനുച്ഛേദം ഉറപ്പുനൽകുന്ന അവകാശമാണെന്നു കോടതി ചൂണ്ടിക്കാട്ടി. പ്രലോഭനം, ബലപ്രയോഗം, വഞ്ചന എന്നിവയിലൂടെ മതം മാറ്റാൻ ശ്രമിച്ചാൽ മാത്രമേ അത് 2021ലെ നിയമപ്രകാരം കുറ്റകരമാകൂ. മതിയായ തെളിവുകളോ പരാതികളോ ഇല്ലാതെ മതപരിവർത്തന നിരോധനനിയമം ചുമത്തി കേസെടുത്ത യുപി പോലീസിന്റെ നടപടിയെ കോടതി രൂക്ഷമായി വിമർശിച്ചു. രാം കേവൽ പ്രസാദും ഏതാനും പേരും ചേർന്നു നൽകിയ ഹർജിയിലാണ് കോടതിയുടെ നിർണായക ഇടപെടൽ. സുൽത്താൻപുർ ജില്ലയിലെ ധാമാർ പോലീസ് സ്റ്റേഷനിൽ കഴിഞ്ഞ ഓഗസ്റ്റ് 17ന് തങ്ങൾക്കെതിരേ രജിസ്റ്റർ ചെയ്‌ത എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കുറ്റാരോപിതർ കോടതിയെ സമീപിച്ചത്. ഉത്തർപ്രദേശിലെ ഏറെ കർക്കശമായ മതപരിവർത്തന നിരോധന നിയമപ്രകാരവും 2023ലെ ഭാരതീയ ന്യായ സൻഹിത പ്രകാരവും വിവിധ വകുപ്പുകൾ ചേർത്തായിരുന്നു എഫ്ഐആർ. പ്രതികൾ പ്രാർത്ഥനായോഗം സംഘടിപ്പിച്ച് ദളിതർക്കും പാവപ്പെട്ട സ്ത്രീകൾക്കും കുട്ടികൾക്കും ബൈബിൾ വിതരണം ചെയ്തെന്നും അവരെ മത പരിവർത്തനം ചെയ്യാൻ ശ്രമിച്ചെന്നും ആരോപിച്ച് മനോജ്‌കുമാർ സിംഗ് എന്നയാൾ നൽകിയ പരാതിപ്രകാരമായിരുന്നു പോലീസ് കേസെടുത്തത്. എന്നാൽ, ബൈബിളുകളും എൽഇഡി സ്ക്രീനും കൈവശം വച്ചുവെന്നതിന്റെ പേരിൽ മാത്രം ഒരാളെ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്‌ത പോലീസിന്റെ നടപടി അതിരുകടന്നതാണെന്നും പ്രലോഭനമോ ബലപ്രയോഗമോ നടന്നതായി തെളിയിക്കാൻ സാധിക്കണമെന്നും ജസ്റ്റീസുമാരായ ബബിത റാണി, അബ്‌ദുൾ മൊയിൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. കേസ് രജിസ്റ്റർ ചെയ്യുന്ന സമയത്ത് ആ രും പരാതിയുമായി മുന്നോട്ടുവരാതിരുന്നിട്ടും പോലീസ് നടപടി സ്വീകരിച്ചത് നിയമത്തിൻ്റെ ദുരുപയോഗമാണെന്ന് കോടതി വിലയിരുത്തി. രാജേന്ദ്ര ബിഹാരി ലാൽ vs സ്റ്റേറ്റ് ഓഫ് യുപി കേസിൽ സുപ്രീംകോടതി പുറപ്പെടുവിച്ച മുൻ ഉത്തരവും ഹൈക്കോടതി വിധിന്യായത്തിൽ പരാമർശിച്ചു. പ്രത്യേക നിയമങ്ങൾ നടപ്പിലാക്കുമ്പോൾ പോലീസ് നടപടിക്രമങ്ങൾ കർശനമായി പാലിക്കണമെന്നും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിർദേശിച്ചു. ഹർജിക്കാർക്കു ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതി ഉത്തരവിട്ടത്. ഉത്തർപ്രദേശിൽ നിർബന്ധിത മതപരിവർത്തന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണങ്ങൾക്കിടെയാണു ഹൈക്കോടതി യുടെ നിർണായക ഇടപെടൽ. മതവിശ്വാസം പ്രചരിപ്പിക്കാനുള്ള പൗരൻ്റെ അവകാശം സംരക്ഷിക്കുന്നതാണ് ഈ വിധിയെന്ന് നിയമവിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/India/India-2025-12-10-12:09:33.jpg
Keywords: ഉത്തര്‍

25946
Category: 18
Sub Category:
Heading: ഫാ. ഡോ. ജോസി കണ്ടനാട്ടുതറ കൊച്ചി രൂപതയുടെ വികാരി ജനറല്‍
Content: ഫോർട്ട്കൊച്ചി: കൊച്ചി രൂപതയുടെ വികാരി ജനറലായി ഫാ. ഡോ. ജോസി കണ്ടനാട്ടുതറയെ പുതിയ മെത്രാൻ ആൻറണി കാട്ടിപ്പറമ്പിലിനെ നിയമിച്ചു. മുണ്ടംവേലി സെയ്ന്റ് ലൂയിസ് പള്ളിയിൽ വികാരിയായി പ്രവർത്തിച്ചുവരുകയായിരുന്നു. കൊച്ചി രൂപതയിലെ വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വൈദികനാണ്. അരൂർ സെയ്ന്റ് അഗസ്റ്റിൻസ് ഇടവകാംഗമായ അദ്ദേഹം, കൊച്ചി രൂപതയുടെ അഡ്‌മിനിസ്ട്രേറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. റോമിലെ, ഉർബനിയാന യൂണിവേഴ്‌സിറ്റിയിൽ നിന്ന് കാനോനിക നിയമത്തിൽ ഡോക്റേറ്റ് നേടിയിട്ടുണ്ട്. കൊച്ചി രൂപതയിലെ പ്രോ ചാൻസലർ, ചാൻസലർ, ജൂഡീഷ്യൽ വികാർ, രൂപതാ ഉപദേശക സമിതിയംഗം, എജുക്കേഷൻ ഏജൻസി ജനറൽ മാനേജർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഫോർട്ട്കൊച്ചി സാന്താക്രൂസ് കത്തീഡ്രൽ ബസിലിക്ക, കണ്ണമാലി സെന്‍റ് ആൻറണീസ്, എരമല്ലൂർ സെന്‍റ് ഫ്രാൻസിസ് സേവ്യർ, പൂങ്കാവ് ഇമാക്കുലേറ്റ് കൺസംപ്ഷൻ, എന്നീ ഇടവകകളിൽ വികാരിയായി സേവനം ചെയ്തതിട്ടുണ്ട്. ജനുവരി നാലിന് പുതിയ വികാരി ജനറൽ ഔദ്യോഗികമായി സ്ഥാനമേൽക്കും. മുണ്ടംവേലിയിലെ സെയ്‌റ്റ് ലൂയിസ് പള്ളിയുടെ വികാരിയായി ഫാ. ജോൺസൺ ചിറമേലിനെ നിയോഗിച്ചു. സാന്താക്രൂസ് കത്തീഡ്രൽ വികാരിയും റെക്ടറുമായി ഫാ. ഷൈജു പര്യാത്തുശ്ശേരിയെയും നിയമിച്ചു.
Image: /content_image/India/India-2025-12-10-12:28:50.jpg
Keywords: കൊച്ചി

25947
Category: 1
Sub Category:
Heading: യുക്രൈൻ പ്രസിഡന്റ് സെലൻസ്കി ലെയോ പാപ്പയുമായി കൂടിക്കാഴ്ച നടത്തി
Content: വത്തിക്കാന്‍ സിറ്റി; റഷ്യ - യുക്രൈന്‍ ആക്രമണങ്ങള്‍ക്കിടെ യുക്രൈൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി ലെയോ പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഡിസംബർ 9 ചൊവ്വാഴ്ചയാണ് പാപ്പയുടെ വിശ്രമ വസതി സ്ഥിതി ചെയ്യുന്ന കാസ്റ്റല്‍ ഗന്ധോൾഫോയിൽവെച്ചു കൂടിക്കാഴ്ച്ച നടത്തിയത്. യുക്രൈനിലെ യുദ്ധസാഹചര്യങ്ങളെ കുറിച്ചായിരിന്നു കൂടിക്കാഴ്ചയില്‍ ഉടനീളം ഇരുവരും സംസാരിച്ചത്. സംഭാഷണം തുടരേണ്ടതിന്റെ ആവശ്യകത പരിശുദ്ധ പിതാവ് ആവർത്തിക്കുകയും നയതന്ത്ര സംരംഭങ്ങൾ നീതിയുക്തവും ശാശ്വതവുമായ സമാധാനത്തിലേക്ക് നയിക്കുമെന്ന പ്രതീക്ഷ പുതുക്കുകയും ചെയ്തുവെന്നും വത്തിക്കാന്‍ പ്രസ് ഓഫീസ് അറിയിച്ചു. യുദ്ധത്തടവുകാരുടെ പ്രശ്നത്തെക്കുറിച്ചും, യുക്രേനിയൻ കുട്ടികളെ അവരുടെ കുടുംബങ്ങളിലേക്ക് തിരികെ കൊണ്ടുവരുന്നത് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സംഭാഷണത്തിൽ ഇരുവരും സംസാരിച്ചു. കൃത്യം അഞ്ച് മാസം മുമ്പ്, കാസ്റ്റൽ ഗാൻഡോൾഫോയിലെ വസതിയിൽവെച്ച് ലെയോ പാപ്പയുമായി സ്വകാര്യ സദസ്സിൽ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി കൂടിക്കാഴ്ച നടത്തിയിരിന്നു. യുദ്ധത്തെ കുറിച്ചുള്ള സമാനമായ വിഷയങ്ങളാണ് ചർച്ച ചെയ്യപ്പെട്ടത്. യുദ്ധത്തിന്റെ ഇരകളെക്കുറിച്ചുള്ള തന്റെ ദുഃഖം പ്രകടിപ്പിക്കുകയും യുക്രൈനിലെ ജനങ്ങൾക്ക് തന്റെ തുടർച്ചയായ പ്രാർത്ഥനകളും സഹായവും ഉറപ്പുനൽകുകയും ചെയ്ത സഭാതലവനാണ് ലെയോ പാപ്പ. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-12-10-14:51:28.jpg
Keywords: ലെയോ