Contents
Displaying 25451-25460 of 26061 results.
Content:
25907
Category: 18
Sub Category:
Heading: ബൈബിൾ പാരായണം സമൂഹത്തിൽ നന്മകൾ വിടർത്തും: മാർ പോളി കണ്ണൂക്കാടൻ
Content: ഇരിങ്ങാലക്കുട: ബൈബിൾ പാരായണം സമൂഹത്തിൽ നന്മകൾ വിടർത്താൻ ഇടയാക്കുമെന്ന് കെസിബിസി വൈസ് ചെയർമാനും ഇരിങ്ങാലക്കുട ബിഷപ്പുമായ മാർ പോളി കണ്ണൂക്കാടൻ പറഞ്ഞു. കെസിബിസിയുടെ ബൈബിൾ പാരായണ മാസാചരണത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം ഇരിങ്ങാലക്കുട രൂപതയിലെ കാറളം ഹോളി ട്രിനിറ്റി ദേവാലയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടവകയിലെ മുഴുവൻ അംഗങ്ങളും ചേർന്ന് 25 ദിവസത്തിനുള്ളിൽ 95 മണിക്കൂർ സമയമെടുത്ത് സമ്പൂർണ ബൈബിൾ പാരായണം നടത്തുമെന്ന് വികാരി ഫാ. ജീസൺ കാട്ടൂക്കാരൻ അറിയിച്ചു. അറേബ്യൻ നാടുകളിലെ നിയുക്ത അപ്പസ്തോലിക് വിസിറ്റർ മോൺ. ജോളി വടക്കൻ, സംസ്ഥാന കെസിബിസി ബൈബിൾ കമ്മീഷൻ സെക്രട്ടറി ഫാ. ജോജു കോക്കാട്ട്, ഇരിങ്ങാലക്കുട രൂപത ബൈബിൾ അപ്പസ്തോലേറ്റ് ഡയറക്‌ടർ ഫാ. ജോസഫ് വിതയത്തിൽ, അസി. ഡയറക്‌ടർ ഫാ. ജീസൺ കാട്ടൂക്കാരൻ, കൈക്കാരന്മാരായ ലൂജി ചാക്കേരി, പോൾസൺ വടക്കേത്തല, കേന്ദ്ര സമിതി പ്രസിഡന്റ്റ് ആഡ്രൂസ് തേക്കാനത്ത്, സിസ്റ്റർ ടീന, സിസ്റ്റർ ലിസ തെരേസ് എന്നിവർ നേതൃത്വം നൽകി.
Image: /content_image/India/India-2025-12-01-11:21:44.jpg
Keywords: പോളി

25908
Category: 1
Sub Category:
Heading: ലെയോ പാപ്പയ്ക്ക് ലെബനോനില്‍ ആവേശകരമായ സ്വീകരണം
Content: ബെയ്റൂട്ട്: ത്രിദിന തുർക്കി സന്ദർശനത്തിനുശേഷം മധ്യപൂര്‍വ്വേഷ്യന്‍ രാജ്യമായ ലെബനോനിലെത്തിയ ലെയോ പാപ്പയ്ക്ക് ഊഷ്മള സ്വീകരണം. ഇന്നലെ പ്രാദേശികസമയം വൈകുന്നേരം നാലരയ്ക്ക് തലസ്ഥാനമായ ബെയ്റൂട്ടിലെ റഫീഖ് ഹരീരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ലെയോ പതിനാലാമൻ മാർപാപ്പയ്ക്കും വത്തിക്കാന്‍ സംഘത്തിനും ലെബനോന്‍ പ്രസിഡൻ്റ് ജോസഫ് ആഊൻ, പാർലമെന്റ് സ്പീക്കർ നബിഹ് ബെറി, പ്രധാനമന്ത്രി നവാഫ് സലാം, വത്തിക്കാൻ ന്യൂണ്‍ഷോ ആര്‍ച്ച് ബിഷപ്പ് ജോസഫ് സ്‌പിത്തേരി എന്നിവർ ചേർന്നു സ്വീകരണം നല്‍കി. പ്രസിഡൻഷ്യൽ കൊട്ടാരത്തിലേക്ക് പോപ്പ് മോബീല്‍ വാഹനത്തിൽ പാപ്പ സഞ്ചരിച്ചപ്പോള്‍ സഞ്ചാര പാതയില്‍ വലിയ ആവേശവും സംഗീതവുമായി നിരവധി കലാകാരന്മാര്‍ രംഗത്തുണ്ടായിരിന്നു. ലെബനോൻ, വത്തിക്കാൻ പതാകകൾ വീശിക്കൊണ്ടും, പരമ്പരാഗത ലെബനോൻ നൃത്തം അവതരിപ്പിക്കുന്ന നർത്തകർ നിറഞ്ഞ തെരുവുകളിലൂടെ അനുഗമിച്ചു. ഇന്നു ഉച്ചകഴിഞ്ഞ് ബെയ്റൂട്ടിലെ രക്തസാക്ഷി ചത്വരത്തിൽ എക്യുമെനിക്കൽ, മതാന്തര സമ്മേളനങ്ങളിൽ പങ്കെടുക്കും. യുവജനങ്ങളുമായി പാപ്പ കൂടിക്കാഴ്‌ച നടത്തുന്നുണ്ട്. അപ്പസ്തോലിക യാത്രയുടെ സമാപന ദിവസമായ നാളെ ഡിസംബർ 2 ചൊവ്വാഴ്ച, ജല്‍ എഡ് ഡിബിലെ ഡി ലാ ക്രോയിക്സ് ആശുപത്രി സന്ദർശനത്തോടെ ആരംഭിക്കും. തുടർന്ന് 2020 ലെ വിനാശകരമായ സ്ഫോടനം നടന്ന ബെയ്റൂട്ടിലെ തുറമുഖത്ത് മൗന പ്രാർത്ഥന നടത്തും. ലെയോ മാർപാപ്പ തന്റെ യാത്രയുടെ സമാപന ദിവ്യബലി ബെയ്റൂട്ട് വാട്ടർഫ്രണ്ടിൽ അർപ്പിക്കും. തുടർന്ന് യാത്ര തിരിക്കുന്ന പാപ്പ പ്രാദേശിക സമയം വൈകുന്നേരം 4:10 ന് റോമിൽ എത്തിച്ചേരും. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-12-01-11:59:42.jpg
Keywords: ലെബനോ

25910
Category: 1
Sub Category:
Heading: മോൺ. എഡ്വേർഡ് ബരെറ്റോ ഡാർജിലിംഗ് രൂപതയുടെ പിന്തുടർച്ചാവകാശമുള്ള മെത്രാൻ
Content: ഡാർജിലിംഗ് / റോം: പശ്ചിമ ബംഗാൾ സംസ്ഥാനത്തെ ഡാർജിലിംഗ് രൂപതയുടെ പിന്തുടർച്ചാവകാശമുള്ള മെത്രാനായി മോൺസിഞ്ഞോർ എഡ്വേർഡ് ബരെറ്റോയെ ലെയോ പതിനാലാമൻ പാപ്പാ നിയമിച്ചു. ഡാർജിലിംഗിലെ ദിവ്യവാണി പാസ്റ്ററൽ സെന്ററിന്റെ ഡയറക്ടറായി സേവനമനുഷ്ഠിച്ചു വരുന്നതിനിടെയാണ്, മെത്രാൻ പദവിയിലേക്ക് അദ്ദേഹം നിയോഗിക്കപ്പെടുന്നത്. 43 ഇടവകകളിലായി മുപ്പത്തിയേഴായിരത്തിനു മുകളിൽ വിശ്വാസികളാണ്, ഡാർജിലിംഗ് രൂപതയിൽ അംഗങ്ങളായുള്ളത്. 1965 ജനുവരി 5ന് മംഗലാപുരം രൂപതയിലെ നിർക്കാനിലാണ് നിയുക്ത മെത്രാന്റെ ജനനം. കൊൽക്കത്തയിലെ മോർണിംഗ് സ്റ്റാർ റീജിയണൽ സെമിനാരിയിൽ തത്ത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ചു. പൂനയിലെ ജ്ഞാനദീപ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലോസഫി ആൻഡ് തിയോളജിയിൽ നിന്ന് തത്ത്വശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും ബാംഗ്ലൂരിലെ സെന്റ് പീറ്റേഴ്‌സ് പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് കാനൻ നിയമത്തിൽ ലൈസൻഷ്യേറ്റും കരസ്ഥമാക്കി. 1993 മാർച്ച് 25 ന് ഡാർജിലിംഗ് രൂപതയ്ക്കുവേണ്ടി പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം രൂപതയിലെ വിവിധ ഇടങ്ങളിൽ വൈദിക ശുശ്രൂഷ ചെയ്തിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/India/India-2025-12-01-18:07:06.jpg
Keywords: ബംഗാ

25911
Category: 1
Sub Category:
Heading: ലെബനീസ് വിശുദ്ധനായ ചാർബലിന്റെ ശവകുടീരത്തില്‍ സന്ദര്‍ശനവുമായി ലെയോ പാപ്പ
Content: അന്നായ, ലെബനോൻ: മാരോണൈറ്റ് വൈദികനും സന്യാസിയുമായ ലെബനീസ് വിശുദ്ധനായ ചാർബൽ മഖ്‌ലൂഫിന്റെ ശവകുടീരത്തില്‍ സന്ദര്‍ശനവുമായി ലെയോ പാപ്പ. ലെബനോനില്‍ നടക്കുന്ന അപ്പസ്തോലിക സന്ദര്‍ശനത്തിന്റെ രണ്ടാം ദിനമായ ഇന്നു രാവിലെയാണ് പാപ്പ വിശുദ്ധന്റെ ശവകുടീരത്തില്‍ തീർത്ഥാടനം നടത്തിയത്. ലെബനീസ് ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഒരുപോലെ "സ്വർഗ്ഗീയ വൈദ്യൻ" എന്ന് വിളിക്കുന്ന വിശുദ്ധന്റെ മധ്യസ്ഥതയിലേക്ക് രാജ്യത്തെയും മധ്യപൂര്‍വ്വേഷ്യയേയും പാപ്പ ഭരമേല്‍പ്പിച്ചു. ഹാരിസയിലെ അപ്പസ്തോലിക് കാര്യാലയത്തില്‍ നിന്ന് അന്നായയിലെ സെന്റ് മാരോണ്‍ കുന്നിൻ മുകളിലുള്ള ആശ്രമത്തിലേക്ക് ഏകദേശം 25 മൈൽ (40 കിലോമീറ്റർ) ദൂരം കാറിൽ സഞ്ചരിച്ചാണ് പാപ്പ എത്തിയത്. ഓരോ വര്‍ഷവും ആയിരക്കണക്കിന് തീർത്ഥാടകർ സന്ദര്‍ശനം നടത്തുന്ന സ്ഥലമാണിത്. വിശുദ്ധ ചാർബലിന്റെ മധ്യസ്ഥതയുമായി ബന്ധപ്പെട്ട ഏകദേശം 30,000 അത്ഭുതങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. പല അത്ഭുതങ്ങളും മുസ്ലീങ്ങളും സ്ഥിരീകരിച്ചിട്ടുള്ളതിനാല്‍ ലെബനോന്റെ ആത്മീയ ഭൂപ്രകൃതിയിൽ വിശുദ്ധ ചാർബലിന് അതുല്യമായ സ്ഥാനമാണുള്ളതെന്നും പാപ്പ ചൂണ്ടിക്കാട്ടി. 1828-ൽ ബകാകഫ്ര എന്ന വിദൂര ഗ്രാമത്തിൽ യൂസഫ് അന്റൗൺ മഖ്‌ലൗഫ് എന്ന പേരിലാണ് വിശുദ്ധ ചാർബെലിന്റെ ജനനം. കുട്ടിക്കാലം മുതൽ തന്നെ ഭക്തിയും ലാളിത്യവും നിറഞ്ഞ ജീവിതത്തിനും പേരുകേട്ട അദ്ദേഹം 1851-ൽ ലെബനീസ് മാരോണൈറ്റ് സഭയിൽ ചേർന്നു. 1859-ൽ വൈദികനായി അഭിഷിക്തനായി. പിന്നീട് അന്നായയ്ക്കടുത്തുള്ള വിശുദ്ധരായ പീറ്ററിന്റെയും പോളിന്റെയും സന്യാസ ആശ്രമത്തില്‍ കർശനമായ ഏകാന്ത ജീവിതത്തിലേക്ക് പ്രവേശിച്ചു. 23 വർഷക്കാലം അദ്ദേഹം നിശബ്ദതയിലും ഉപവാസത്തിലും നിരന്തര പ്രാർത്ഥനയിലും ജീവിച്ചു. 1898-ൽ ക്രിസ്തുമസ് രാവിൽ അദ്ദേഹം നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടു. ഇതിനു പിന്നാലേ അദ്ദേഹത്തിന്റെ ശവകുടീരത്തിന് ചുറ്റും അസാധാരണമായ അടയാളങ്ങൾ പ്രത്യക്ഷപ്പെട്ടുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരിന്നു. അദ്ദേഹത്തിന്റെ ശരീരം അഴുകാത്തതു ആഗോള ശ്രദ്ധ നേടുന്നതിന് കാരണമായി. 1965-ൽ പോൾ ആറാമൻ മാർപ്പാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ട നിരയിലേക്ക് ഉയര്‍ത്തി. 1977-ൽ വിശുദ്ധനായി പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ന് ലോകമെമ്പാടും എളിമയുടെ മാതൃകയായും രോഗികൾക്കുള്ള മദ്ധ്യസ്ഥ വിശുദ്ധനായുമാണ് ചാര്‍ബെല്‍ അറിയപ്പെടുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/News/News-2025-12-01-19:29:09.jpg

25912
Category: 18
Sub Category:
Heading: ബൈബിള്‍ പാരായണ മാസത്തിന് ആരംഭം
Content: കൊച്ചി: വചനം മാംസമായ ക്രിസ്തുമസിന്റെ ഓര്‍മ ആചരിക്കുന്ന ഡിസംബര്‍ മാസം ബൈബിള്‍ പാരായണമാസമായി കേരള കത്തോലിക്കാ സഭ ആചരിക്കുന്നു. ദൈവചിന്തയും, ദൈവീകനന്മയും സ്‌നേഹവും നിറഞ്ഞ കുറേക്കൂടി നന്മയുള്ള സമൂഹത്തെ വാര്‍ത്തെടുക്കുന്നതിനുവേണ്ടിയാണ് ഡിസംബര്‍മാസം മുഴുവനും ബൈബിള്‍ പാരായണമാസമായി കേരളസഭ ആചരിക്കുന്നത്. വചന പാരായണമാസം ഉദ്ഘാടനം വരാപ്പുഴ പുത്തന്‍പള്ളി ഇടവകയില്‍വച്ച് കെ.സി.ബി.സി. ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ജെയിംസ് ആനാപറമ്പില്‍ ഉദ്ഘാടനം ചെയ്തു. ഒരു മണിക്കൂര്‍കൊണ്ട് 150പേര്‍ ഒരുമിച്ചിരുന്ന് ബൈബിള്‍ മുഴുവനും വായിച്ചു തീര്‍ത്ത് സമ്പൂര്‍ണ പാരായണത്തിന് വികാരി റവ. ഫാ. ജോസ് എടശേരി നേതൃത്വം നല്കി. നേരത്തെ ഇരിങ്ങാലക്കുട രൂപതയിലെ കാറളം ഇടവകയില്‍വച്ച് കെസിബിസി വൈസ്‌ചെയര്‍മാന്‍ ബിഷപ്പ് പോളി കണ്ണൂക്കാടന്‍ 24 ദിവസത്തെ പാരായണത്തിന് തിരിതെളിച്ച് ഉദ്ഘാടനം ചെയ്തിരിന്നു. അറേബ്യന്‍ നാടുകള്‍ക്ക് വേണ്ടിയുള്ള അപ്പസ്‌തോലിക് വിസിറ്റര്‍ റവ. ഫാ. ജോളി വടക്കന്‍ അനുഗ്രഹപ്രഭാഷണം നടത്തി. വരാപ്പുഴ അതിരൂപതയിലെ ചേരാനല്ലൂര്‍ ഇടവകയില്‍വച്ച് ഡയറക്ടര്‍ സിജന്‍ മണുവേലിപറമ്പില്‍ ഇടവകയിലെ കുടുംബങ്ങളെ മുഴുവനും ഉള്‍ക്കൊള്ളിച്ചുള്ള ബൈബിള്‍ പാരായണത്തിന് ഉദ്ഘാടനം ചെയ്തു. ബൈബിള്‍ പാരായണമാസസമാപനം കോട്ടപ്പുറം രൂപത കത്തീഡ്രല്‍ ദൈവാലയത്തില്‍ ഡിസംബര്‍ 28ന് ബിഷപ്പ് അംബ്രോസ് പുത്തന്‍വീട്ടില്‍ നിര്‍വഹിക്കും. ഈ ജൂബിലി വര്‍ഷത്തിലെ ബൈബിള്‍ പാരായണം കേരളത്തിലെ എല്ലാ രൂപതകളിലും നടക്കുന്നുണ്ടെന്ന് കെസിബിസി. ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോജു കോക്കാട്ട് അറിയിച്ചു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/India/India-2025-12-02-10:39:40.jpg
Keywords: ബൈബി

25913
Category: 18
Sub Category:
Heading: പുഞ്ചിരിമട്ടം ദുരന്തം: മാനന്തവാടി രൂപത നിര്‍മ്മിച്ച ആദ്യ ഭവനം കൈമാറി
Content: കൽപ്പറ്റ: വയനാട് പുഞ്ചിരിമട്ടം ഉരുൾ ദുരന്ത ബാധിതർക്ക് കേരള കാത്തലിക് ബിഷപ്‌സ് കൗൺസിലിന്റെയും വിവിധ ഏജൻസികളുടെയും സഹകരണത്തോടെ മാനന്തവാടി രൂപത നിർമിക്കുന്ന 50 ഭവനങ്ങളിൽ ആദ്യത്തേതിൻ്റെ വെഞ്ചരിപ്പും താക്കോൽദാനവും നടത്തി. ദുരന്തത്തിൽ കുടുംബാംഗങ്ങൾ, ഭവനം, സ്ഥലം എന്നിവ നഷ്‌ടപ്പെട്ട റെജീന ചിറ്റിലപ്പള്ളിയാണ് ആദ്യ ഭവനത്തിന്റെ ഗുണഭോക്താവ്. രൂപത തോമാട്ടുചാലിൽ 10 സെൻ്റ് സ്ഥലം വിലയ്ക്കുവാങ്ങിയാണ് വീട് പണിതത്. വീടിന് മാത്രമായി 17.5 ഉം സ്ഥലം അടക്കം മറ്റുള്ളവയ്ക്ക് 13.5 ഉം ലക്ഷം രൂപ ചെലവായി. ഇതിൽ 15 ലക്ഷം രൂപ ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിലെ സിഎംഐ കോൺഗ്രിഗേഷനും 10 ലക്ഷം രൂപ കേരള കാത്തലിക് ബിഷപ്‌സ് കൗൺസിലും ലഭ്യമാക്കി. ബാക്കി തുക രൂപത കണ്ടെത്തി. 900 ചതുരശ്ര അടി വിസ്‌തീർണമുള്ള വീട്ടിൽ രണ്ട് കിടപ്പുമുറിയും അനുബന്ധ സൗകര്യങ്ങളുമുണ്ട്. കുഴൽക്കിണർ, ചുറ്റുമതിൽ എന്നിവയും നിർമിച്ചു. രൂപതയുടെ സാമൂഹിക വികസന പ്രസ്ഥാനമായ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയും രൂപത പുനരധിവാസ കമ്മിറ്റിയും ചേർന്നാണ് പ്രവൃത്തി പൂർത്തിയാക്കിയത്. മാനന്തവാടി രൂപത ബിഷപ് മാർ ജോസ് പൊരുന്നേടം വീടിൻറെ വെഞ്ചരിപ്പ് നടത്തി. താക്കോൽദാനം ബംഗളൂരു ക്രൈസ്റ്റ് നഗർ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ റവ.ഡോ. ജോസ് സിഎംഐ നിർവഹിച്ചു. കേരള സോഷ്യൽ സർവീസ് ഫോറം എക്‌സിക്യുട്ടീവ് ഡയറക്‌ടർ ഫാ. ജേക്കബ് മാവുങ്കൽ, ഡബ്ല്യുഎസ്എസ്എസ് എക്സിക്യുട്ടീവ് ഡയറക്‌ടർ ഫാ. ജിനോജ് പാലത്തടത്തിൽ, ഫാ.സണ്ണി മഠത്തിൽ, ഫാ.വിൻസന്റ് കളപ്പുര എന്നിവർ പ്രസംഗിച്ചു. റെജീന ചിറ്റിലപ്പള്ളി നന്ദി പറഞ്ഞു. രൂപത നിർമിക്കുന്ന മറ്റു ഭവനങ്ങളുടെ പ്രവര്‍ത്തി വാഴവറ്റ, ദ്വാരക, പുതിയിടം, കാരാപ്പുഴ എന്നിവിടങ്ങളിൽ പുരോഗമിക്കുകയാണ്. 2026 മെയ് മാസത്തോടെ മുഴുവൻ ഭവനങ്ങളും നിർമിച്ച് ഗുണഭോക്താക്കൾക്ക് കൈമാറും. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/India/India-2025-12-02-11:41:40.jpg
Keywords: ഭവന

25914
Category: 1
Sub Category:
Heading: പീഡിത ക്രൈസ്തവര്‍ക്ക് സഹായമെത്തിക്കുന്ന എസിഎന്നിന് പുതിയ പ്രസിഡന്‍റ്
Content: റോം: ലോകമെമ്പാടും പീഡിത ക്രൈസ്തവര്‍ക്ക് സഹായമെത്തിക്കുന്ന പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡിന് പുതിയ പ്രസിഡന്‍റ്. സ്വിറ്റ്സര്‍ലണ്ടില്‍ നിന്നുള്ള കർദ്ദിനാൾ കർട്ട് കോച്ചിനെയാണ് പൊന്തിഫിക്കല്‍ സംഘടനയുടെ അധ്യക്ഷനായി ലെയോ പതിനാലാമന്‍ പാപ്പ നിയമിച്ചിരിക്കുന്നത്. പൊന്തിഫിക്കൽ ഫൗണ്ടേഷന്റെ പുതിയ പ്രസിഡന്റായി കർദ്ദിനാൾ കർട്ട് കോച്ചിനെ നിയമിച്ച ലെയോ പാപ്പയ്ക്ക് എയിഡ് ടു ദി ചർച്ച് ഇൻ നീഡ് (ACN) എക്സിക്യൂട്ടീവ് ഡയറക്ടർ റെജീന ലിഞ്ച് നന്ദി അര്‍പ്പിച്ചു. ലോകമെമ്പാടുമുള്ള പീഡിപ്പിക്കപ്പെടുന്നവരും ദുരിതമനുഭവിക്കുന്നവരുമായ ക്രിസ്ത്യാനികൾക്കായുള്ള തങ്ങളുടെ ദൗത്യത്തിനു വേണ്ട മാർഗനിർദേശങ്ങള്‍ പകരാന്‍ കർദ്ദിനാൾ കോച്ചിനെ നിയമിച്ച പാപ്പയ്ക്ക് നന്ദി അര്‍പ്പിക്കുകയാണെന്ന് റെജീന ലിഞ്ച് പറഞ്ഞു. 81 വയസ്സുള്ള കർദ്ദിനാൾ മൗറോ പിയാസെൻസയുടെ പകരക്കാരനായാണ് കര്‍ദ്ദിനാള്‍ കോച്ച് നിയമിതനായിരിക്കുന്നത്. പൊന്തിഫിക്കൽ ഫൗണ്ടേഷൻ പദവി ലഭിച്ചതിനുശേഷം ആദ്യ പ്രസിഡന്റായിരുന്നു കര്‍ദ്ദിനാള്‍ പിയാസെൻസ. ക്രിസ്ത്യൻ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റായി സേവനം ചെയ്തുവരികയാണ് കര്‍ദ്ദിനാള്‍ കോച്ച്. 2010 മുതൽ യഹൂദമതവുമായുള്ള ബന്ധങ്ങൾക്കായുള്ള കമ്മീഷന്റെ തലവനായും സേവനം ചെയ്യുന്നുണ്ട്. വർഷങ്ങളായി ക്രൈസ്തവര്‍ ന്യൂനപക്ഷമായ രാജ്യങ്ങളിൽ പൊന്തിഫിക്കൽ ഫൗണ്ടേഷന് നിര്‍ണ്ണായക സ്വാധീനമാണുള്ളത്. ലോകത്ത് ക്രൈസ്തവ വിരുദ്ധ പീഡനം അരങ്ങേറുന്ന രാജ്യങ്ങളില്‍ ഏറ്റവും അധികം സഹായം ലഭ്യമാക്കുന്ന സന്നദ്ധ സംഘടനയാണ് എസിഎന്‍. പീഡിത ക്രൈസ്തവര്‍ക്ക് മാനസിക പിന്തുണ നല്‍കാനും സംഘടന ശ്രമിക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള 138 രാജ്യങ്ങളിലെ ദുരിതമനുഭവിക്കുന്ന ക്രൈസ്തവരെ സഹായിക്കാൻ 143.7 ദശലക്ഷം യൂറോ കഴിഞ്ഞ വര്‍ഷം മാത്രം സംഘടന ചെലവിട്ടിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/News/News-2025-12-02-13:42:40.jpg
Keywords: നീഡ്, പൊന്തിഫി

25915
Category: 1
Sub Category:
Heading: രോഗികൾ ദൈവത്തിന്റെ ഹൃദയത്തിൽ സ്ഥാനം നേടിയിരിക്കുന്നവര്‍: ലെയോ പാപ്പ
Content: ബെയ്റൂട്ട്: രോഗികളായവരിലും പരിചരിക്കുന്നവരിലും, സമർപ്പിതരിലും, ഡോക്ടർമാരിലും എല്ലാ ആരോഗ്യ പ്രവർത്തകരിലും ജീവനക്കാരിലും യേശു വസിക്കുന്നുണ്ടെന്ന് ലെയോ പാപ്പ. ഇന്നു ഡിസംബർ രണ്ടാം തീയതി ബെയ്‌റൂട്ടിലെ മാനസിക വൈകല്യമുള്ളവരും, മാനസികരോഗികളുമായ സഹോദരങ്ങളെ ദിവസവും പരിചരിക്കുന്ന ഫ്രാൻസിസ്കൻ സിസ്റ്റേഴ്‌സ് ഓഫ് ദി ക്രോസ് നടത്തുന്ന ദെ ല ക്രോവ (“de la Croix”) ആശുപത്രിയിൽ സന്ദർശനം നടത്തി സംസാരിക്കുകയായിരിന്നു പാപ്പ. താൻ ഏറെ ആഗ്രഹിച്ചിരുന്നതാണ്, ബെയ്‌റൂട്ടിലെ, ദെ ല ക്രോവ ആശുപത്രിയിലെ സന്ദർശനമെന്നത് എടുത്തു പറഞ്ഞുകൊണ്ടാണ് പാപ്പ തന്റെ സന്ദേശം ആരംഭിച്ചത്. രോഗികളായവരിലും, പരിചരിക്കുന്നവരിലും, സമർപ്പിതരിലും, ഡോക്ടർമാരിലും, എല്ലാ ആരോഗ്യ പ്രവർത്തകരിലും, ജീവനക്കാരിലും യേശു വസിക്കുന്നു എന്നതാണ് ഇതിനു കാരണമെന്നും പാപ്പ കൂട്ടിച്ചേർത്തു. "രോഗികളായ നിങ്ങൾ നമ്മുടെ പിതാവായ ദൈവത്തിന്റെ ഹൃദയത്തിലാണെന്ന് നിങ്ങളെ ഓർമ്മിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു"- പാപ്പാ പറഞ്ഞു. ദരിദ്രരുടെ മുറിവേറ്റ മുഖങ്ങളിൽ കർത്താവിന്റെ പീഡാസഹനങ്ങളെ കാണണമെന്നും, ദിലെക്സി തെ അപ്പസ്തോലിക പ്രബോധനത്തിന്റെ വെളിച്ചത്തിൽ പാപ്പാ ഉദ്‌ബോധിപ്പിച്ചു. തന്റെ ഹൃദയത്തിലും പ്രാർത്ഥനയിലും രോഗങ്ങളാൽ വലയുന്ന എല്ലാവരും ഉണ്ടെന്ന് ഉറപ്പുനൽകാനും താൻ ആഗ്രഹിക്കുന്നുവെന്നും പാപ്പ പറഞ്ഞു. ദാനധർമ്മത്തിന്റെ അശ്രാന്തമായ അപ്പോസ്തലനായ, വാഴ്ത്തപ്പെട്ട ഫാ. ജാക്വസ് സ്ഥാപിച്ച ഈ ആശുപത്രിയിൽ ആയിരിക്കുമ്പോൾ, ദരിദ്രരോടും ഏറ്റവും കഷ്ടപ്പെടുന്നവരോടുമുള്ള സ്നേഹത്തിൽ പ്രകടമായ അദ്ദേഹത്തിന്റെ ജീവിത വിശുദ്ധിയെ അനുസ്മരിക്കുന്നുവെന്നു പാപ്പ പറഞ്ഞു. അദ്ദേഹം സ്ഥാപിച്ച സമർപ്പിത സമൂഹം ഈ സേവനം മുൻപോട്ടു കൊണ്ടുപോകുന്നതിൽ പാപ്പ സന്തോഷം പ്രകടിപ്പിക്കുകയും സന്തോഷത്തോടെയും അർപ്പണബോധത്തോടെയും നിർവഹിക്കുന്ന ദൗത്യത്തിന് നന്ദിയർപ്പിക്കുകയും ചെയ്തു. ആശുപത്രിയിലെ വിവിധ ജീവനക്കാരെ പാപ്പ അഭിവാദ്യം ചെയ്തിരിന്നു. അവരുടെ കരുതലും പരിചരണവും ക്രിസ്തുവിന്റെ അനുകമ്പാപൂർണമായ സ്നേഹത്തിന്റെ വ്യക്തമായ അടയാളമാണെന്നു പാപ്പാ ഓര്‍മ്മിപ്പിച്ചു. അനുകൂലമല്ലാത്ത സാഹചര്യങ്ങൾ കാരണം ക്ഷീണം തോന്നാമെങ്കിലും, ഈ സേവനത്തിന്റെ സന്തോഷം നഷ്ടപ്പെടുത്തരുതെന്നും, ചെയ്യാൻ സാധിക്കുന്ന നന്മകൾ നിറവേറ്റുവാനും പാപ്പ ആഹ്വാനം ചെയ്തു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-12-02-16:02:28.jpg
Keywords: പാപ്പ

25916
Category: 1
Sub Category:
Heading: 88-ാം വയസ്സിലും സൈക്കിള്‍ ചവിട്ടിയെത്തി ശുശ്രൂഷ; ബംഗ്ലാദേശിലെ "ബോബ് ഭായ്" അച്ചന്റെ ശുശ്രൂഷ 50 പിന്നിട്ടു
Content: ധാക്ക: ദരിദ്രരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ കുട്ടികളില്‍ ക്രിസ്തുവിന്റെ മുഖം ദര്‍ശിച്ച് 88-ാം വയസ്സിലും സജീവ മിഷന്‍ ശുശ്രൂഷ ചെയ്യുന്ന കത്തോലിക്ക വൈദികന്‍ ശ്രദ്ധ നേടുന്നു. "ബോബ് ഭായ്" എന്ന് സ്നേഹപൂർവ്വം അറിയപ്പെടുന്ന ഫാ. റോബർട്ട് ടെറൻസ് മക്കാഹിൽ എന്ന വയോധികനായ വൈദികനാണ് പ്രായത്തിന്റെ വെല്ലുവിളികളെ പോലും അതിജീവിച്ച് സൈക്കിളില്‍ ഗ്രാമങ്ങളിലൂടെ ചുറ്റിസഞ്ചരിച്ച് കണ്ണീരൊപ്പുന്നത്. അമേരിക്കന്‍ സ്വദേശിയായ ഫാ. റോബർട്ട്, 1975-ൽ ബംഗ്ലാദേശില്‍ എത്തിയതിനുശേഷം, ദരിദ്രരും പാർശ്വവൽക്കരിക്കപ്പെട്ടവരും വികലാംഗരായ കുട്ടികൾക്കും നിരാലംബരായ കുടുംബങ്ങളുടെയും ക്ഷേമത്തിന് വേണ്ടി ജീവിതം സമര്‍പ്പിക്കുകയായിരിന്നു. ശ്രീനഗറിലെ മുൻഷിഗഞ്ചിനടുത്തുള്ള സ്കൂൾ കെട്ടിടത്തിൽ 5 x 8 അടി വിസ്തീർണ്ണമുള്ള ഒരു ചെറിയ മുറിയിലാണ് അദ്ദേഹത്തിന്റെ ലളിതജീവിതം. ഒരു മരക്കട്ടിലും കൊതുകുവലയും മണ്ണെണ്ണ സ്റ്റൗവും സൈക്കിളും മാത്രമേ സ്വന്തമായുള്ളൂ. ബംഗ്ലാദേശിലെ ഗ്രാമീണ മേഖലകളിലൂടെ ദിവസവും 12 മുതൽ 15 മൈൽ വരെ സഞ്ചരിക്കുന്ന ഈ വയോധിക വൈദികന്‍ പാവങ്ങളില്‍ ക്രിസ്തുവിനെ കണ്ടുക്കൊണ്ടാണ് അവരുടെ കണ്ണീരൊപ്പുന്നത്. ശാരീരികമോ മാനസികമോ ആയ വൈകല്യങ്ങൾ അനുഭവിക്കുന്ന കുട്ടികളുള്ള വീടുകളാണ് "ബോബ് ഭായ്" എന്ന ഈ വൈദികന്റെ പ്രധാന പ്രവര്‍ത്തനമണ്ഡലം. ആരോഗ്യ പ്രവര്‍ത്തകര്‍ ഉപേക്ഷിച്ചിടുന്ന ഓട്ടിസം ഉള്‍പ്പെടെയുള്ള അവസ്ഥകളിലൂടെ കടന്നുപോകുന്ന പാവപ്പെട്ട കുട്ടികളെ ചേര്‍ത്തുപിടിച്ചും അവരുടെ ചികിത്സയ്ക്കു സഹായം നല്‍കിയും കുടുംബങ്ങളെ പിന്തുണയ്ക്കുകയാണ് ഈ വൈദികന്‍. ചില ദിവസങ്ങളില്‍ താന്‍ സന്ദര്‍ശിക്കുന്നിടങ്ങളിലെ രോഗികള്‍ക്ക് വിദഗ്ധ ചികിത്സ ആവശ്യമാണെന്നു മനസിലാക്കുമ്പോള്‍ അവരെ ആശുപത്രികളിലേക്ക് കൊണ്ടുപോകാനും ഈ സൈക്കിൾ തന്നെയാണ് ഈ വൈദികന്‍ ഉപയോഗിക്കുന്നത്. "ബോബ് ഭായ്" അച്ചന്റെ സ്നേഹവും സഹായവും ലഭിച്ച ആയിരങ്ങളാണ് മുൻഷിഗഞ്ചിലുള്ളത്. ഫാർമന്‍ എന്ന ഒരു പാവപ്പെട്ട മനുഷ്യന്റെ ചെറുമകൻ റാകിബുൾ (8) ജനിച്ചതു നിരവധി വൈകല്യങ്ങളോടെയായിരിന്നു. നടക്കാനോ സംസാരിക്കാനോ അവന് കഴിയുമായിരിന്നില്ല. അമ്മ വേറെ ഒരാളെ വിവാഹം കഴിച്ചതോടെ അച്ഛൻ അവനെ ഉപേക്ഷിച്ചു. മുത്തച്ഛനൊപ്പമാണ് ഈ കുട്ടി താമസിക്കുന്നത്. തന്റെ ചെറുമകന് ഇന്നു കാര്യമായ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നും അതിനു ഏകകാരണം ബോബ് ഭായിയുടെ ഇടപെടലാണെന്നും മുത്തച്ഛന്‍ പറയുന്നു. പല സ്ഥലങ്ങളിലും ചികിത്സയ്ക്ക് വിധേയനായ ശേഷം, ഫാ. ബോബ് ഭായിയുടെ ഇടപെടലിനെ തുടര്‍ന്നു റാകിബുൾ ഇപ്പോൾ ധാക്കയിൽ ചികിത്സ തേടുന്നത്. സൗജന്യ ചികിത്സ ലഭ്യമാക്കാന്‍ ഇടപെടല്‍ നടത്തിയത് വൈദികനാണെന്നും കൊച്ചുമകന് കാര്യമായ പുരോഗതി വന്നിട്ടുണ്ടെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ഇത്തരത്തില്‍ അര നൂറ്റാണ്ടിനിടെ വൈദികന്റെ സ്നേഹവും കരുതലും ലഭിച്ച ആയിരങ്ങളാണ് ബംഗ്ലാദേശിലെ ശ്രിനഗറിലുള്ളത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-12-02-17:54:45.jpg
Keywords: ആലംബ, പാവ

25917
Category: 1
Sub Category:
Heading: ലെയോ പാപ്പ വത്തിക്കാനില്‍ മടങ്ങിയെത്തി; ലെബനോനിലെ പേപ്പല്‍ ദിവ്യബലിയില്‍ പങ്കുചേര്‍ന്നത് ഒന്നരലക്ഷം വിശ്വാസികള്‍
Content: ബെയ്റൂട്ട്/ റോം: നവംബർ 27 മുതൽ ഡിസംബർ 2 വരെ തുർക്കിയിലും ലെബനോനിലും നടന്ന അഞ്ചു ദിവസത്തെ അപ്പസ്തോലിക യാത്രയ്ക്ക് ശേഷം ലെയോ പതിനാലാമന്‍ പാപ്പ റോമിൽ തിരിച്ചെത്തി. ഇന്നലെ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് ലെയോ പാപ്പ വത്തിക്കാനിലേക്ക് മടങ്ങിയെത്തിയത്. മധ്യപൂര്‍വ്വേഷ്യയില്‍ ഉടനീളം സംഭാഷണം, സാഹോദര്യം, അനുരഞ്ജനം എന്നിവയ്ക്ക് ആഹ്വാനം ചെയ്തും "നിലവിൽ ശത്രുക്കളായി സ്വയം കരുതുന്നവർ" സാഹോദര്യത്തിന്റെയും സമാധാനത്തോടുള്ള പ്രതിബദ്ധതയുടെയും ആത്മാവ് സ്വീകരിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തുക്കൊണ്ടാണ് പാപ്പ പ്രഥമ അപ്പസ്തോലിക സന്ദര്‍ശനത്തിന് വിരാമമിട്ടത്. മധ്യപൂര്‍വ്വേഷ്യയില്‍ അക്രമം അവസാനിപ്പിക്കേണ്ടതിന്റെയും പരിഹാരങ്ങൾ തേടേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും സംസാരിക്കുമെന്നു പാപ്പ വിമാനത്തിലെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ലെബനോനില്‍ സുസ്ഥിര സമാധാനം കൈവരിക്കാനാകുമെന്ന് താൻ വിശ്വസിക്കുന്നുവെന്നും പാപ്പ പറഞ്ഞു. നേരത്തെ ലെബനോനിലെ അപ്പസ്തോലിക സന്ദര്‍ശനത്തിന്റെ സമാപന ദിനത്തില്‍ പാപ്പ ബെയ്റൂട്ട് തുറമുഖത്ത് വിനാശകരമായ സ്ഫോടനം നടന്ന സ്ഥലത്ത് നിശബ്ദമായി പ്രാർത്ഥന നടത്തിയിരിന്നു. സ്ഫോടനത്തിൽ കൊല്ലപ്പെട്ട 218 പേരിൽ ചിലരുടെ ബന്ധുക്കൾ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ഫോട്ടോകൾ ഉയർത്തിപ്പിടിച്ചാണ് പാപ്പയ്ക്ക് സമീപം നിലയുറപ്പിച്ചിരിന്നത്. തുടര്‍ന്നു ബെയ്‌റൂട്ട് കടൽത്തീരത്ത് പാപ്പ അര്‍പ്പിച്ച വിശുദ്ധ ബലിയില്‍ സ്ത്രീകളും കുട്ടികളും വയോധികരും ഉള്‍പ്പെടെ ഒന്നരലക്ഷത്തില്‍പരം വിശ്വാസികളാണ് പങ്കുചേര്‍ന്നത്. റോമിലേക്കുള്ള മടക്ക യാത്രയ്ക്ക് മുന്‍പ് പാപ്പയ്ക് യാത്രയയപ്പ് നല്‍കാന്‍ ലെബനോൻ പ്രസിഡന്റ് ജോസഫ് ഔൺ ബെയ്റൂട്ട് വിമാനത്താവളത്തില്‍ എത്തിയിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-12-03-13:23:13.jpg
Keywords: ലെയോ