Contents

Displaying 25441-25450 of 26061 results.
Content: 25897
Category: 1
Sub Category:
Heading: വത്തിക്കാനിൽ ക്രിസ്തുമസ് ട്രീ ഉയര്‍ത്തി; പുല്‍ക്കൂടിന് ഒരുക്കങ്ങള്‍ നടക്കുന്നു
Content: വത്തിക്കാന്‍ സിറ്റി: ജൂബിലി വര്‍ഷത്തെ ക്രിസ്തുമസ് ആഘോഷത്തിന് മുന്നോടിയായി വത്തിക്കാനില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ഇന്നലെ വ്യാഴാഴ്ച രാവിലെ വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ ക്രിസ്തുമസ് ട്രീ ആയി ഉപയോഗിക്കുന്നതിനുള്ള സരള വൃക്ഷം ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി. ഇറ്റലിയിലെ ബോൾസാനോ പ്രവിശ്യയിൽ നിന്നുകൊണ്ടുവന്ന 88 അടി ഉയരമുള്ള മരമാണ് സ്ഥാപിച്ചിരിക്കുന്നത്. ഈ ദിവസങ്ങളില്‍ ട്രീയില്‍ അലങ്കാരങ്ങള്‍ നടത്തും. തങ്ങളുടെ പ്രദേശത്ത് നിന്നുള്ള മരം വത്തിക്കാന്‍ ചത്വരത്തില്‍ ക്രിസ്തുമസ് ട്രീയായി ഉപയോഗിക്കുമ്പോള്‍ പ്രാദേശിക സഭയുടെ ഒരു ചെറിയ ഭാഗം സാർവത്രിക സഭയുടെ ഹൃദയത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള ഒരു മാർഗമായി മാറുകയാണെന്നു ബോൾസാനോ-ബ്രെസ്സാനോൻ രൂപതയുടെ ബിഷപ്പ് ഇവോ മ്യൂസർ പറഞ്ഞു. വത്തിക്കാന്‍ ചത്വരത്തിൽ ക്രിസ്തുമസ് ട്രീയുടെ സമീപത്തു പുൽക്കൂട് നിര്‍മ്മാണവും ആരംഭിച്ചിട്ടുണ്ട്. ഇറ്റലിയിലെ സലേർണൊ പ്രവിശ്യയും നോചെറ ഇൻഫെരിയോറെ സാർണോ രൂപതയും ചേര്‍ന്നാണ് പുല്‍ക്കൂട് ഒരുക്കുന്നത്. പ്രദേശത്തിൻറെ തനിമ തെളിഞ്ഞു നില്ക്കുന്ന വിധത്തിലായിരിക്കും തിരുപ്പിറവിയുടെ കലാവിഷ്കാരം. പോൾ ആറാമൻ ഹാളില്‍ മറ്റൊരു പുൽക്കൂട് കൂടി ഒരുക്കുന്നുണ്ട്. കോസ്റ്ററിക്ക രാജ്യത്തിന്റെ സംഭാവനയായിരിക്കും ഈ പുല്‍ക്കൂട്. പതിനേഴാം നൂറ്റാണ്ടിലെ ഗിയാൻ ലോറെൻസോ ബെർണിനി രൂപകൽപ്പന ചെയ്ത ബറോക്ക് സ്ക്വയറിന്റെ മധ്യത്തിൽ സ്ഥാപിച്ചിരിക്കുന്ന ട്രീയുടെ അലങ്കാരവും പുല്‍ക്കൂട് നിര്‍മ്മാണവും വത്തിക്കാനില്‍ പുരോഗമിക്കുകയാണ്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/News/News-2025-11-28-14:09:23.jpg
Keywords: വത്തിക്കാ, ക്രിസ്തുമ
Content: 25898
Category: 18
Sub Category:
Heading: ഫാ. സെബാസ്റ്റ്യൻ അടപ്പശ്ശേരി സന്യാസ ജീവിതത്തിലേക്ക് പ്രവേശിച്ചു
Content: തകിടി: കുന്നോന്നി തകിടി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയോടനുബന്ധിച്ച് സ്ഥാപിതമായിരിക്കുന്ന സഹദേക്കുന്ന് ദയറായിൽ ഫാ. സെബാസ്റ്റ്യൻ അടപ്പശ്ശേരി സന്യാസ ജീവിതത്തിലേക്ക് പ്രവേശിച്ചു. 'സെബാസ്ത്യാനോസ് ദ് സ്ലീവാ' എന്ന പേരിൽ ഫാ. സെബാസ്റ്റ്യൻ അടപ്പശ്ശേരിയെ മാർ ജോസഫ് കല്ലറങ്ങാട്ട് വേർതിരിച്ചു വിശുദ്ധീകരിച്ചു. നല്ലതണ്ണി മുറിഞ്ഞപുഴ മാർത്തോമാ ശ്ലീഹാ ദയറയിലെ സന്ന്യാസധിപൻ ഡോ. സേവ്യർ കൂടപ്പുഴ അച്ചന്റെ കീഴിൽ ഒരു വർഷത്തെ കാനോനിക നോവിഷ്യേറ്റ് പൂർത്തിയാക്കിയ വൈദികനാണ് ഫാ. സെബാസ്റ്റ്യൻ അടപ്പശ്ശേരിയിൽ. സന്ന്യാസ ജീവിതത്തിന്റെ പൊതുജീവിതശൈലികൾ പിന്തുടർന്നു കൊണ്ടായിരിക്കും അച്ചൻ ഇവിടെ ആശ്രമജീവിതം ആരംഭിക്കുന്നത്. രൂപതാധ്യക്ഷന്റെ മുൻപിൽ ദാരിദ്ര്യം, ബ്രഹ്മചര്യം, അനുസരണം എന്നീ വ്രതങ്ങൾ പാലിച്ചു കൊള്ളാമെന്നു വാഗ്ദാനം ചെയ്തുകൊണ്ടാണ് അദ്ദേഹം തന്റെ സന്ന്യാസജീവിതത്തിലേക്ക് പ്രവേശിച്ചത്. ഈ ജീവിതശൈലിയാൽ ആകർഷിക്കപ്പെടുന്നവർക്ക് അതിലേക്ക് പ്രവേശനം നൽകുവാനും നോവിഷ്യേറ്റ് നൽകാനുമുള്ള അവകാശം അച്ചന് ഉണ്ട്. വിശുദ്ധ രക്തസാക്ഷികളുടെ ദയറാ എന്നർത്ഥം നൽകുന്ന 'ദയറാ ദ് സഹദേ കന്തീശേ' എന്നായിരിക്കും അച്ചൻ താമസിക്കുന്ന സ്ഥലം അറിയപ്പെടുന്നത്. ഇപ്പോൾ പൂർണ സന്ന്യാസാശ്രമം ആയിട്ടല്ല സഹദേക്കുന്ന് പ്രവർത്തിക്കുന്നതെങ്കിലും ഭാവിയിൽ പൂർണ്ണ മൊണാസ്റ്റിക് ജീവിതശൈലി പിന്തുടരുന്ന ദയറയായി ഇത് മാറ്റപ്പെടും. മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ കാർമികത്വത്തിൽ തകിടി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽവച്ച് തിരുക്കർമ്മങ്ങൾ നടത്തപ്പെട്ടു. പാലാ രൂപതയുടെ ദ്വിതീയമെത്രാനായ മാർ ജോസഫ് പള്ളിക്കാപറമ്പിൽ സഹകാർമികനായി ശുശ്രൂഷകളിൽ സംബന്ധിച്ചു. നല്ലതണ്ണി മാർതോമ്മാശ്ലീഹാ ദയറയുടെ ആശ്രമാധിപൻ ഡോ. സേവ്യർ കൂടപ്പുഴ, പാലാ രൂപതയുടെ മുഖ്യ വികാരി ജനറാൾ ഡോ ജോസഫ് തടത്തിൽ, മറ്റു വികാരി ജനറൽമാരായ ഡോ. സെബാസ്റ്റ്യൻ വേത്താനത്ത്, പ്രോക്യൂറേറ്റർ ഡോ. ജോസ് മുത്തനാട്ട്, ഡോ. കുര്യൻ മുക്കാംകുഴി, ഫൊറോന വികാരിമാർ, വാഗമൺ കുരിശുമല ആശ്രമവാസികൾ, നല്ലതണ്ണി ആശ്രമവാസികൾ, മറ്റ് വൈദികർ, സന്യാസഭവനങ്ങളിലെ പ്രൊവിൻഷ്യൽസ്, സിസ്റ്റേഴ്സ്, തകിടി ഇടവകാംഗങ്ങൾ എന്നിവർ തിരുക്കർമ്മങ്ങളിൽ സംബന്ധിച്ചു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/India/India-2025-11-28-15:00:50.jpg
Keywords: സന്യാസ
Content: 25899
Category: 1
Sub Category:
Heading: മെക്സിക്കോയില്‍ കത്തോലിക്ക വൈദികന് നേരെ കത്തിയാക്രമണം
Content: ബാജ കാലിഫോർണിയ: മെക്സിക്കോയിലെ ബാജ കാലിഫോർണിയയിലെ രൂപത വൈദികന് നേരെ കത്തിയാക്രമണം. നവംബർ 26ന് രാത്രിയിൽ, ടിജുവാന അതിരൂപതയിലെ ഒരു വൈദികനെ ആക്രമിച്ച് കുത്തിപരിക്കേല്‍പ്പിക്കുകയായിരിന്നു. പ്ലേയാസ് ഡി റൊസാരിറ്റോ മുനിസിപ്പാലിറ്റിയിലെ സാന്റിസിമോ സാക്രമെന്റോ ഇടവക വികാരിയായ ഫാ. റോൾഡൻ അന്റോണിയോ സാഞ്ചസ് ഗാംബോവ എന്ന വൈദികനാണ് ഗുരുതരമായ പരിക്കേറ്റത്. ടിജുവാന അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായ മോൺസിഞ്ഞോർ മാരിയോ വില്ലാനുവേവ അരെല്ലാനോയാണ് ആക്രമണ വിവരം മാധ്യമങ്ങളെ അറിയിച്ചത്. സമൂഹത്തിലെ അരക്ഷിതാവസ്ഥയുടെയും അക്രമത്തിന്റെയും വിപത്തിന് ഉദാഹരണമാണ് ഈ ആക്രമണമെന്ന് അദ്ദേഹം പ്രസ്താവിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ് (ഐഇപി) തയ്യാറാക്കിയ മെക്സിക്കോ പീസ് ഇൻഡക്സ് 2025 പ്രകാരം, മെക്സിക്കോയിലെ 32 സംസ്ഥാനങ്ങളില്‍ ഏറ്റവും ആക്രമണങ്ങള്‍ അരങ്ങേറുന്ന നാലാമത്തെ സംസ്ഥാനമാണ് ബാജ കാലിഫോർണിയ. കത്തോലിക്ക ഭൂരിപക്ഷ രാജ്യമായ മെക്സിക്കോയില്‍ അരങ്ങേറുന്ന ആക്രമണങ്ങള്‍ക്ക് വൈദികരും ഇരകളാകുന്നുണ്ട്. വൈദികര്‍ക്ക് നേരെ ലോകത്തു ഏറ്റവും അധികം ആക്രമണം നടക്കുന്ന രാജ്യമാണ് മെക്സിക്കോയെന്ന് കാത്തലിക് മൾട്ടിമീഡിയ സെന്റർ (CCM) നേരത്തെ വ്യക്തമാക്കിയിരിന്നു. 2018 നും 2024 നും ഇടയിൽ ആറ് വര്‍ഷത്തിനിടെ 10 മെക്സിക്കന്‍ വൈദികരാണ് കൊല്ലപ്പെട്ടത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/News/News-2025-11-28-16:16:17.jpg
Keywords: മെക്സിക്കോ
Content: 25900
Category: 1
Sub Category:
Heading: നിഖ്യായില്‍ ലെയോ പാപ്പയോടൊപ്പം വിവിധ സഭാതലവന്മാരുടെ പ്രാര്‍ത്ഥന
Content: ഇസ്നിക് (തുർക്കി): നിഖ്യാ സൂനഹദോസിന്റെ 1700-ാം വാർഷികം പ്രമാണിച്ചു വടക്കൻ തുർക്കിയിലെ ബർസ പ്രവിശ്യയിൽപ്പെട്ട ഇസ്നികിൽ (മുന്‍പ് നിഖ്യാ) എക്യുമെനിക്കൽ പ്രാർത്ഥനയിൽ പങ്കുചേർന്ന് ലെയോ പതിനാലാമൻ മാർപാപ്പ. ഇസ്‌നിക് തടാക തീരത്തെ അതിപുരാതനമായ വിശുദ്ധ നിയോഫൈറ്റോസ് ബസിലിക്കയുടെ അവശിഷ്‌ടങ്ങൾക്കു സമീപം സജ്ജമാക്കിയ വേദിയിലായിരുന്നു ചരിത്രപരമായ പ്രാർത്ഥന. കോൺസ്റ്റാന്റിനോപ്പിളിലെ എക്യൂമെനിക്കൽ പാത്രിയാർക്കീസ് ബർത്തലോമിയോ ഒന്നാമൻ ഉൾപ്പെടെ വിവിധ ക്രിസ്‌ത്യൻ സഭകളിൽ നിന്നുള്ള ഇരുപതോളം നേതാക്കള്‍ മാർപാപ്പയ്ക്കെ‌ാപ്പം വിശ്വാസ പ്രഖ്യാപനം നടത്തി. വിഭാഗീയതയുടെ വിവാദത്തെ മറികടക്കാൻ നാമെല്ലാവരും വിളക്കപ്പെട്ടിരിക്കുകയാണെന്നും കർത്താവായ യേശു പ്രാർത്ഥിക്കുകയും ജീവൻ നൽകുകയും ചെയ്ത ഐക്യത്തിനായുള്ള ആഗ്രഹം വളർത്തിയെടുക്കാൻ ക്രൈസ്തവരെ ക്ഷണിക്കുകയാണെന്നും പാപ്പ പറഞ്ഞു. </p> <iframe src="https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2Freel%2F1317850983424156%2F&show_text=false&width=380&t=0" width="380" height="476" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share" allowFullScreen="true"></iframe> <p> നേരത്തെ ഇസ്‌താംബൂളിൽനിന്ന് അര മണിക്കൂർ നീണ്ട ഹെലികോപ്റ്റർ യാത്രയ്ക്കൊടുവിലാണ് മാർപാപ്പയും സംഘവും ഇസ്‌നിക്കിലെത്തിയത്. പ്രാർത്ഥനയ്ക്കുശേഷം ഇസ്‌താംബൂളിലേക്കു മടങ്ങി. ഇന്നലെ രാവിലെ ഇസ്‌താംബൂളിലെ ഹോളി സ്‌പിരിറ്റ് കത്തീഡ്രലിൽ ബിഷപ്പുമാർ, വൈദികർ, സന്യസ്‌തർ, ഡീക്കന്മാർ, അല്മായ പ്രവർത്തകർ എന്നിവരുമായി കൂടിക്കാഴ്‌ച നടത്തിയ മാർപാപ്പ അവർക്കൊപ്പം പ്രാർത്ഥനയിലും പങ്കെടുത്തു. തുടർന്ന് ലിറ്റിൽ സിസ്റ്റേഴ്സ‌് ഓഫ് ദ പുവർ സന്യാസിനീസമൂഹത്തിൻ്റെ നഴ്‌സിംഗ് ഹോം സന്ദർശിച്ച് സന്യാസിനിമാരുമായി കൂടിക്കാഴ്ച നടത്തി. പാപ്പയുടെ തുര്‍ക്കിയിലെ അപ്പസ്തോലിക സന്ദര്‍ശനത്തിന് നാളെ സമാപനമാകും. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/News/News-2025-11-29-12:14:41.jpg
Keywords: തുര്‍ക്കി
Content: 25901
Category: 18
Sub Category:
Heading: ജെബി കോശി കമ്മീഷൻ റിപ്പോർട്ട് ഉടൻ നടപ്പിലാക്കണം: പിഒസി ജനറൽ ബോഡി യോഗം
Content: കൊച്ചി: ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് ഉടൻ നടപ്പിലാക്കണമെന്ന് കെസിബിസി ആസ്ഥാനമായ പാലാരിവട്ടം പിഒസിയിൽ നടന്ന പിഒസി കമ്മീഷൻ്റെ ജനറൽ ബോഡി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. 2023 മേയ് 17ന് കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചിട്ടും ഇതുവരെയും റിപ്പോർട്ട് പ്രസിദ്ധീകരിക്കുകപോലും ചെയ്യാത്ത നിലപാട് ക്രൈസ്തവ സമൂഹത്തോടുള്ള അവഗണനയാണെന്ന് സമ്മേളനം വിലയിരുത്തി. തെരഞ്ഞെടുപ്പുകളിൽ എല്ലാവരും തങ്ങളുടെ സമ്മ തിദാനാവകാശം വിവേകപൂർവം വിനിയോഗിക്കാനും സമ്മേളനം ആഹ്വാനം ചെയ്തു. കെസിബിസി വൈസ് പ്രസിഡൻ്റ് ബിഷപ് മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജനറൽ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല, ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. തോമസ് തറയിൽ എന്നിവർ പ്രസംഗിച്ചു. കേരളത്തിലെ 32 രൂപതകളുടെയും സംഘടനകളുടെയും പ്രതിനിധികളും കെസിബിസി കമ്മീഷൻ സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുത്തു.
Image: /content_image/India/India-2025-11-29-12:58:20.jpg
Keywords: കെ‌സി‌ബി‌സി
Content: 25902
Category: 9
Sub Category:
Heading: ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ കുടുംബങ്ങൾക്കായി നടത്തുന്ന ക്വിസ് മത്സരത്തിന്റെ ഫൈനൽ ഇന്ന് ലിവർപൂളിൽ
Content: ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ രണ്ടാം പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം ആചരിക്കുന്ന ആധ്യാത്മികത വർഷാചരണത്തിന്റെ ഭാഗമായി കുടുംബങ്ങൾക്കായി നടക്കുന്ന ആധ്യാത്മികത വർഷ കുടുംബ ക്വിസ് മത്സരത്തിന്റെ (ഉർഹ 2025 ) ഫൈനൽ മത്സരം ഇന്നു ലിവർപൂൾ ഔർ ലേഡി ക്വീൻ ഓഫ് പീസ് ദേവാലയ ഹാളിൽവച്ച് നടക്കും. മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 3000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും, രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന് 2000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും, മൂന്നാം സ്ഥാനം നേടുന്ന ടീമിന് 1000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും, നാലാം സമ്മാനം ലഭിക്കുന്ന ടീമിന് 250 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും, അഞ്ചാം സമ്മാനം ലഭിക്കുന്ന ടീമിന് 150 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും ആറാം സമ്മാനം ലഭിക്കുന്ന ടീമിന് 100 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനമായി നൽകും. ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കുന്ന 47 ടീമുകളെയും ഉള്‍പ്പെടുത്തി നടക്കുന്ന പ്രാഥമിക എഴുത്തു മത്സരത്തില്‍ വിജയികളാകുന്ന ആറ് ടീമുകളാണ് ലൈവ് ആയി നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കുന്നത്.വിജയികൾക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ സമ്മാനങ്ങൾ വിതരണം ചെയ്യും. രൂപത ചാൻസിലർ റവ. ഡോ. മാത്യു പിണക്കാട്ട്, ലിവർപൂൾ സമാധാന രാജ്ഞി ഇടവക വികാരി റവ. ഫാ ജെയിംസ് കോഴിമല, ആധ്യാത്മികത വർഷാചരണ കമ്മറ്റി അംഗങ്ങൾ എന്നിവരും പങ്കെടുക്കും. റീജിയണൽ തലത്തിൽ എൺപത് ശതമാനത്തിലധികം മാർക്കുകൾ കരസ്ഥമാക്കിയ ടീമുകൾക്കുള്ള സർട്ടിഫിക്കറ്റുകളും , ഏറ്റവും കൂടുതൽ ടീമുകളെ റീജിയണൽ തല മത്സരത്തിൽ പങ്കെടുപ്പിച്ച ഇടവക/ മിഷനുകൾക്കുള്ള ട്രോഫികളും ഫൈനൽ മത്സരത്തിൽ പങ്കെടുത്ത എല്ലാ ടീമുകൾക്കുള്ള ട്രോഫിയും സർട്ടിഫിക്കറ്റുകളും, തദവസരത്തിൽ വിതരണം ചെയ്യും. ആദ്ധ്യാത്മികത വർഷത്തിൽ വിശ്വാസികൾ സീറോ മലബാർ സഭയുടെ പൗരസ്ത്യ സുറിയാനി ആധ്യാത്മികതയെക്കുറിച്ച് കൂടുതൽ ആഴത്തിൽ പഠിക്കുവാനും തലമുറകളിലൂടെ കൈമാറിക്കിട്ടിയ വിശ്വാസം ശക്തിപ്പെടുത്തുന്നതിനുമാണ് ആധ്യാത്മികതയെക്കുറിച്ചുള്ള എപ്പാർക്കിയൽ കുടുംബ ക്വിസ് ലക്ഷ്യമിടുന്നതെന്നും ഈ മത്സരത്തിന്റെ വിവിധ തലങ്ങളിൽ പങ്കെടുക്കുകയും വിജയികളാകുകയും ചെയ്ത എല്ലാവരെയും അഭിനന്ദിക്കുകയും രൂപതാ തലത്തിലെ മത്സരാർത്ഥികൾക്ക് എല്ലാ വിജയാശംസകളും നേരുകയും ചെയ്യുന്നതായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു. മത്സത്തിന്റെ ലൈവ് സംപ്രേക്ഷണം രൂപതയുടെ ഔദ്യോഗിക യുട്യൂബ്, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ കൂടിയും സംപ്രേക്ഷണം ചെയ്യും. ക്വിസ് മത്സരത്തിന്റെ ലൈവ് ടെലികാസ്‌ററ് താഴെ കാണുന്ന രൂപതയുടെ ഔദ്യോഗിക യു ട്യൂബ് ചാനലില്‍ കൂടി സംപ്രേഷണം ചെയ്യും. രൂപതാ തല മത്സരത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായാതായി പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി റോമിൽസ് മാത്യു അറിയിച്ചു. ക്വിസ് മത്സരത്തിന്റെ ലൈവ് ടെലികാസ്‌ററ് താഴെ കാണുന്ന രൂപതയുടെ ഔദ്യോഗിക യു ട്യൂബ് ചാനലില്‍ കൂടി സംപ്രേഷണം ചെയ്യും.
Image: /content_image/Events/Events-2025-11-29-13:52:02.jpg
Keywords: ഗ്രേറ്റ് ബ്രിട്ട
Content: 25903
Category: 1
Sub Category:
Heading: ടെക്സാസിൽ പ്രോലൈഫ് ക്രിസ്ത്യൻ മൂല്യങ്ങളെ കേന്ദ്രീകരിച്ച് ആരോഗ്യ ഇൻഷുറൻസ് കമ്പനി
Content: ടെക്സാസ്: ജീവനെ കുറിച്ചുള്ള കത്തോലിക്ക സഭയുടെ നിലപാടുകളെ മാനിച്ചുള്ള ആരോഗ്യ പരിരക്ഷാ പദ്ധതി അമേരിക്കയിലെ ടെക്സാസില്‍ ആരംഭിക്കുവാന്‍ രണ്ട് പ്രോലൈഫ് പ്രവര്‍ത്തകര്‍ രംഗത്ത്. ഗർഭഛിദ്രം, ഗർഭനിരോധന മാർഗ്ഗങ്ങൾ, ഡോക്ടറുടെ സഹായത്തോടെയുള്ള ദയാവധം തുടങ്ങീ വിവിധ വിഷയങ്ങളില്‍ കത്തോലിക്കാ സഭയുടെ പ്രബോധനങ്ങള്‍ക്കു വിരുദ്ധമായ ആരോഗ്യ പരിരക്ഷാ പദ്ധതികള്‍ വിവിധ കമ്പനികള്‍ ഒരുക്കുന്ന പശ്ചാത്തലത്തിലാണ് ജീവന്റെ മൂല്യവും അന്തസ്സും ബഹുമാനിച്ചുക്കൊണ്ട് പുതിയ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയ്ക്ക് രണ്ടു യുവജനങ്ങള്‍ തുടക്കമിട്ടിരിക്കുന്നത്. ആരോഗ്യ ഇന്‍ഷുറന്‍സ് മേഖലയില്‍ കത്തോലിക്കാ സ്ഥാപനമായി രജിസ്റ്റര്‍ ചെയ്ത അമേരിക്കയിലെ ആദ്യത്തെ ആരോഗ്യ ഇൻഷുറൻസ് കമ്പനിയാണ് പ്രെസിഡിയോ ഹെൽത്ത്കെയർ. ഡാനിയേൽ ക്രൂസും ബോബ് ഹോഗനും ചേര്‍ന്ന് ആരംഭിച്ച പ്രെസിഡിയോ ഹെൽത്ത്കെയര്‍ എന്ന പേരില്‍ ആരംഭിച്ച ഇന്‍ഷൂറന്‍സ് കമ്പനിയുടെ ഫോർട്രസ് പ്ലാനിലാണ് ക്രിസ്തീയ മൂല്യങ്ങള്‍ പരിഗണിച്ചുക്കൊണ്ടുള്ള പദ്ധതി ഒരുക്കിയിരിക്കുന്നത്. ഈ മാസം ആരംഭിച്ച "ഫോർട്രെസ് പ്ലാൻ" കത്തോലിക്കാ പ്രബോധനങ്ങള്‍ക്കു വിരുദ്ധമായ യാതൊന്നും പരിഗണിക്കുന്നില്ല. ജീവന്റെ സംസ്കാരവുമായി പൊരുത്തപ്പെടുന്ന ഒരേയൊരു ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായി ഫോർട്രസ് പ്ലാന്‍ വേറിട്ടുനിൽക്കുകയാണെന്നും മറ്റ് ഇൻഷുറന്‍സ് കമ്പനികളില്‍ നിന്ന് വ്യത്യസ്തമായി ഗർഭഛിദ്രം, ഗർഭനിരോധന മാർഗ്ഗങ്ങൾ, ട്രാൻസ്‌ജെൻഡർ ചികിത്സകൾ, ലിംഗമാറ്റ ശസ്ത്രക്രിയകൾ, ദയാവധം, ഇൻ വിട്രോ ഫെർട്ടിലൈസേഷൻ തുടങ്ങിയവ തങ്ങളുടെ പദ്ധതിയില്‍ അനുവദിക്കില്ലായെന്ന് സ്ഥാപകരില്‍ ഒരാളായ ഡാനിയേൽ ക്രൂസ് വ്യക്തമാക്കി. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-11-29-14:49:54.jpg
Keywords: ടെക്സാ, പ്രോലൈ
Content: 25904
Category: 1
Sub Category:
Heading: 2025 റാറ്റ്സിംഗർ പുരസ്കാരം റിക്കാർഡോ മുട്ടിക്ക്
Content: വത്തിക്കാന്‍ സിറ്റി: ലോകപ്രശസ്ത ഇറ്റാലിയൻ സംഗീതജ്ഞനായും പ്രമുഖ ഓര്‍ക്കസ്ട്രകളെ നയിച്ചുക്കൊണ്ടും ശ്രദ്ധ നേടിയ റിക്കാർഡോ മുട്ടിക്ക് 2025ലെ റാറ്റ്സിംഗർ പുരസ്കാരം. ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ പേരിലുള്ള ജോസഫ് റാറ്റ്സിംഗര്‍- പോപ്‌ ബെനഡിക്റ്റ് പതിനാറാമന്‍ വത്തിക്കാന്‍ ഫൗണ്ടേഷന്‍ നല്‍കിവരുന്ന ഉന്നത പുരസ്കാരത്തിനാണ് റിക്കാർഡോ മുട്ടിയെ തെരഞ്ഞെടുത്തിരിക്കുന്നത്. ഡിസംബർ 12ന് ബെനഡിക്ട് പാപ്പയുടെ ആദരണാര്‍ത്ഥം വത്തിക്കാനില്‍ നടക്കുന്ന ഒരു സംഗീത പരിപാടിയിൽ, ലെയോ പതിനാലാമൻ മാർപാപ്പ പുരസ്കാരം സമ്മാനിക്കും. ആഴത്തിലുള്ള ദൈവശാസ്ത്ര പാണ്ഡിത്യത്തിനപ്പുറം, ശാസ്ത്രീയ സംഗീതത്തിന്റെ ഒരു വലിയ ആരാധകനും ആസ്വാദകനുമായിരുന്നു ബെനഡിക്ട് പാപ്പ. സംഗീതത്തിലെ റിക്കാർഡോ മുട്ടിയുടെ കഴിവില്‍ ആകൃഷ്ട്ടനായ ബെനഡിക്ട് പതിനാറാമന്‍ പാപ്പ കലാകാരനോട് പില്‍ക്കാലത്ത് ആദരവ് പ്രകടിപ്പിച്ചിരിന്നു. അസാധാരണമായ ആത്മീയവും സാംസ്കാരികവുമായ മൂല്യം റിക്കാർഡോ മുട്ടിയുടെ സംഗീതങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നതായി പാപ്പ പറഞ്ഞിരിന്നു. 2013 ഫെബ്രുവരിയിൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ സ്ഥാനത്യാഗത്തിന് ശേഷം പ്രാർത്ഥനയുടെയും ഏകാന്തതയുടെയും ജീവിതത്തിനായി മാത്തര്‍ എക്ലേസിയേ ആശ്രമത്തിലേക്ക് താമസം മാറിയപ്പോഴും, റിക്കാർഡോയുമായി സൌഹാര്‍ദ്ദം തുടര്‍ന്നിരിന്നു. 1941-ൽ നേപ്പിൾസിൽ ജനിച്ച റിക്കാര്‍ഡോ മുട്ടി, ഒരു പിയാനിസ്റ്റായും ഗായകസംഘാധ്യാപനായും തന്റെ സംഗീത ജീവിതം ആരംഭിച്ചു. പിന്നീട് സംഗീത ഓര്‍ക്കസ്ട്രകളെ നയിക്കുന്ന ലോകത്തിലെ ഏറ്റവും പ്രശസ്തരായ കണ്ടക്ടർമാരിൽ ഒരാളായി മാറുകയായിരിന്നു. ന്യൂയോർക്ക് ഫിൽഹാർമോണിക്, വിയന്ന ഫിൽഹാർമോണിക്, മിലാനിലെ ടീട്രോ അല്ല സ്കാല തുടങ്ങിയ മുൻനിര ഓർക്കസ്ട്രകളെ അദ്ദേഹം നയിച്ചിട്ടുണ്ട്. 1958-1977 കാലയളവില്‍ ജര്‍മ്മനിയില്‍ ദൈവശാസ്ത്ര പ്രൊഫസറായി സേവനം ചെയ്യവേ ബെനഡിക്ട് പതിനാറാമന്‍ പഠിപ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ 2007-ല്‍ തുടങ്ങിയതാണ് റാറ്റ്സിംഗര്‍ ഫൗണ്ടേഷന്‍. ഇവര്‍ ബെനഡിക്ട് പാപ്പയുടെ പേരില്‍ ഓരോ വര്‍ഷവും നല്‍കുന്ന പുരസ്ക്കാരത്തിന് ഇന്ന് വലിയ പ്രാധാന്യമാണുള്ളത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-11-29-16:38:27.jpg
Keywords: ബെനഡി
Content: 25905
Category: 1
Sub Category:
Heading: തുര്‍ക്കിയില്‍ മോസ്ക്ക് സന്ദര്‍ശനത്തിനിടെ പ്രാര്‍ത്ഥിക്കാനുള്ള ഇമാമിന്റെ ക്ഷണം നിരസിച്ച് ലെയോ പാപ്പ
Content: ഇസ്താംബൂൾ: തുര്‍ക്കിയിലെ പ്രസിദ്ധമായ ബ്ലൂ മോസ്ക്കില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ പ്രാര്‍ത്ഥിക്കാനുള്ള ഇമാമിന്റെ ക്ഷണം നിരസിച്ച് ലെയോ പാപ്പ. മതമൈത്രിയുടെ ഭാഗമായി പതിനേഴാം നൂറ്റാണ്ടിലെ മോസ്ക്ക്, പാപ്പ ചുറ്റി സന്ദര്‍ശിച്ചെങ്കിലും ഇവിടെ പ്രാര്‍ത്ഥന നടത്തുന്നതു ഒഴിവാക്കുകയായിരിന്നു. 'അസോസിയേറ്റഡ് പ്രസ്' ഉള്‍പ്പെടെയുള്ള പ്രമുഖ മാധ്യമങ്ങള്‍ ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. ഏകരക്ഷകനായ യേശു ക്രിസ്തുവിലുള്ള വിശ്വാസവും മതമൈത്രിയും ഒരുപോലെ മുറുകെ പിടിച്ച ലെയോ പാപ്പയ്ക്കു നവമാധ്യമങ്ങളിലൂടെ ക്രൈസ്തവരുടെ നിറഞ്ഞ കൈയടിയാണ് ലഭിക്കുന്നത്. ഇസ്താംബൂളിലെ പ്രശസ്തമായ ബ്ലൂ മോസ്ക്കില്‍ രാവിലെ എത്തിയ പാപ്പ, ഷൂസ് ഊരിമാറ്റി, മോസ്ക്കിലെ ടൈൽ പതിപ്പിച്ച താഴികക്കുടങ്ങളും അറബി ലിഖിതങ്ങളും നോക്കികണ്ടു. നിരവധി ഇമാമുമാരും സംഘത്തിലുണ്ടായിരിന്നു. "അല്ലാഹുവിന്റെ ഭവനം" ആയതിനാൽ ലെയോ പാപ്പയെ പ്രാർത്ഥിക്കാൻ ക്ഷണിച്ചിരിന്നുവെന്നും എന്നാല്‍ പാപ്പ നിരസിക്കുകയായിരിന്നുവെന്നും പള്ളിയിലെ ഇമാമായ അസ്ജിൻ തുങ്ക വെളിപ്പെടുത്തി. സന്ദർശനത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ഇമാം തുങ്ക ത്തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മോസ്ക്ക് സന്ദര്‍ശനത്തിനിടെ “ഇത് എന്റെ ഭവനമല്ല, നിങ്ങളുടെ ഭവനമല്ല, ഇത് അല്ലാഹുവിന്റെ ഭവനമാണ്, നിങ്ങൾക്ക് വേണമെങ്കിൽ ഇവിടെ ആരാധന നടത്താം” എന്നാണ് ഇമാം പാപ്പയോട് പറഞ്ഞത്. എന്നാല്‍ ‘That’s OK’ എന്ന ഒറ്റവാചകത്തില്‍ ലെയോ പാപ്പ നിരസിക്കുകയായിരിന്നു. ധ്യാനത്തിന്റെയും ശ്രവണത്തിന്റെയും മനോഭാവത്തിലും, പ്രാർത്ഥനയിൽ ഒത്തുകൂടുന്നവരുടെ സ്ഥലത്തോടും വിശ്വാസത്തോടുമുള്ള ആഴമായ ബഹുമാനത്തോടെയാണ് ലെയോ പാപ്പ മോസ്ക്ക് സന്ദര്‍ശിച്ചതെന്ന് വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി പിന്നീട് പറഞ്ഞു. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലേ ക്രിസ്തു വിശ്വാസം മുറുകെ പിടിച്ച ലെയോ പാപ്പയ്ക്കു നിറഞ്ഞ കൈയടിയാണ് നവമാധ്യമങ്ങളില്‍ നിന്നു ലഭിച്ചുക്കൊണ്ടിരിക്കുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-11-29-19:56:29.jpg
Keywords: പാപ്പ
Content: 25906
Category: 1
Sub Category:
Heading: തുര്‍ക്കിയില്‍ മോസ്ക്ക് സന്ദര്‍ശനത്തിനിടെ പ്രാര്‍ത്ഥിക്കാനുള്ള ഇമാമിന്റെ ക്ഷണം നിരസിച്ച് ലെയോ പാപ്പ
Content: ഇസ്താംബൂൾ: തുര്‍ക്കിയിലെ പ്രസിദ്ധമായ ബ്ലൂ മോസ്ക്കില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ പ്രാര്‍ത്ഥിക്കാനുള്ള ഇമാമിന്റെ ക്ഷണം നിരസിച്ച് ലെയോ പാപ്പ. മതമൈത്രിയുടെ ഭാഗമായി പതിനേഴാം നൂറ്റാണ്ടിലെ മോസ്ക്ക്, പാപ്പ ചുറ്റി സന്ദര്‍ശിച്ചെങ്കിലും ഇവിടെ പ്രാര്‍ത്ഥന നടത്തുന്നതു ഒഴിവാക്കുകയായിരിന്നു. 'അസോസിയേറ്റഡ് പ്രസ്' ഉള്‍പ്പെടെയുള്ള പ്രമുഖ മാധ്യമങ്ങള്‍ ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. ഏകരക്ഷകനായ യേശു ക്രിസ്തുവിലുള്ള വിശ്വാസവും മതമൈത്രിയും ഒരുപോലെ മുറുകെ പിടിച്ച ലെയോ പാപ്പയ്ക്കു നവമാധ്യമങ്ങളിലൂടെ ക്രൈസ്തവരുടെ നിറഞ്ഞ കൈയടിയാണ് ലഭിക്കുന്നത്. ഇസ്താംബൂളിലെ പ്രശസ്തമായ ബ്ലൂ മോസ്ക്കില്‍ രാവിലെ എത്തിയ പാപ്പ, ഷൂസ് ഊരിമാറ്റി, മോസ്ക്കിലെ ടൈൽ പതിപ്പിച്ച താഴികക്കുടങ്ങളും അറബി ലിഖിതങ്ങളും നോക്കികണ്ടു. നിരവധി ഇമാമുമാരും സംഘത്തിലുണ്ടായിരിന്നു. "അല്ലാഹുവിന്റെ ഭവനം" ആയതിനാൽ ലെയോ പാപ്പയെ പ്രാർത്ഥിക്കാൻ ക്ഷണിച്ചിരിന്നുവെന്നും എന്നാല്‍ പാപ്പ നിരസിക്കുകയായിരിന്നുവെന്നും പള്ളിയിലെ ഇമാമായ അസ്ജിൻ തുങ്ക വെളിപ്പെടുത്തി. സന്ദർശനത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ഇമാം തുങ്ക ത്തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മോസ്ക്ക് സന്ദര്‍ശനത്തിനിടെ “ഇത് എന്റെ ഭവനമല്ല, നിങ്ങളുടെ ഭവനമല്ല, ഇത് അല്ലാഹുവിന്റെ ഭവനമാണ്, നിങ്ങൾക്ക് വേണമെങ്കിൽ ഇവിടെ ആരാധന നടത്താം” എന്നാണ് ഇമാം പാപ്പയോട് പറഞ്ഞത്. എന്നാല്‍ ‘That’s OK’ എന്ന ഒറ്റവാചകത്തില്‍ പാപ്പ നിരസിക്കുകയായിരിന്നു. ധ്യാനത്തിന്റെയും ശ്രവണത്തിന്റെയും മനോഭാവത്തിലും, പ്രാർത്ഥനയിൽ ഒത്തുകൂടുന്നവരുടെ സ്ഥലത്തോടും വിശ്വാസത്തോടുമുള്ള ആഴമായ ബഹുമാനത്തോടെയാണ് ലെയോ പാപ്പ മോസ്ക്ക് സന്ദര്‍ശിച്ചതെന്ന് വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി പിന്നീട് പറഞ്ഞു. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലേ ക്രിസ്തു വിശ്വാസം മുറുകെ പിടിച്ച ലെയോ പാപ്പയ്ക്കു നിറഞ്ഞ കൈയടിയാണ് നവമാധ്യമങ്ങളില്‍ നിന്നു ലഭിച്ചുക്കൊണ്ടിരിക്കുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/News/News-2025-11-29-20:19:49.jpg
Keywords: പാപ്പ, ഇസ്ലാ