Contents

Displaying 25431-25440 of 26061 results.
Content: 25887
Category: 18
Sub Category:
Heading: സാമൂഹ്യ കേരളത്തിൽ സഹൃദയ നടത്തിയത് നന്മയും കരുണയും അടയാളപ്പെടുത്തിയ പ്രവര്‍ത്തികള്‍: ഗവർണർ അർലേക്കർ
Content: കൊച്ചി: സാമൂഹ്യ കേരളത്തിൽ നന്മയും കരുണയും അടയാളപ്പെടുത്തിയ പ്രവർത്തനങ്ങളിലൂടെ മാതൃകയും പ്രചോദനവുമാകാൻ എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ സഹൃദയയ്ക്കു സാധിച്ചെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. സഹൃദയയുടെ വജ്രജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആറു പതിറ്റാണ്ടുകളായി സമൂഹനന്മയ്ക്കായി ഏറ്റെടുത്ത മാതൃകാപരമായ ആത്മസമർപ്പണത്തിൻ്റെ ആഘോഷമാണു ജൂബിലി. സാധാരണ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാനും അവരുടെ ആവശ്യങ്ങൾ മനസിലാക്കി പ്രവർത്തിക്കാനും സർക്കാർ സംവിധാനങ്ങൾക്കു പരിമിതികളുണ്ട്. അത്തരം ഇടപെടലുകൾക്ക് സഹൃദയ പോലുള്ള സന്നദ്ധ സംഘടനകൾക്കു കഴിയും. മറ്റുള്ളവരിൽനിന്ന് എന്തെങ്കിലും ലഭിക്കുമെന്ന് ചിന്തിക്കാതെ എല്ലാവർക്കും സമൃദ്ധി നൽകി നദികൾ ഒഴുകുന്നതുപോലെ നമ്മുടെ ജീവിതവും മറ്റുള്ളവർക്കു നന്മയും പ്രചോദനവുമാകണം. മറ്റുള്ളവർക്കായി നന്മ ചെയ്യുമ്പോൾ ലഭിക്കുന്ന ആനന്ദമാണ് മറ്റെല്ലാ സന്തോഷങ്ങളേക്കാളും പ്രധാനമെന്നും ഗവർണർ പറഞ്ഞു. വജ്രജൂബിലി സ്മാരകമായി സഹൃദയ നടപ്പാക്കുന്ന ഭവനപദ്ധതിയുടെ ഉദ്ഘാടനവും ജൂബിലി സ്‌മരണികയുടെ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. സീറോമലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ അധ്യക്ഷത വഹിച്ചു. ബിഷപ്പ് മാർ തോമസ് ചക്യത്ത്, അതിരൂപത വികാരി ജനറാൾ റവ. ഡോ. ആൻ്റോ ചേരാംതുരുത്തി, സഹൃദയ ഡയറക്‌ടർ ഫാ. ജോസഫ് കൊളുത്തുവെള്ളിൽ, അസോസിയേറ്റ് ഡയറക്‌ടർ ഫാ. ആൻ്റണി പുതിയാപറമ്പിൽ, അസി. ഡയറക്‌ടർ ഫാ. സിബിൻ മനയംപിള്ളി, സിസ്റ്റർ ആലീസ് ലൂക്കോസ്, ജോബി മാത്യു എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2025-11-26-09:13:18.jpg
Keywords: സഹൃദ
Content: 25888
Category: 1
Sub Category:
Heading: സമഗ്ര മാനവിക വികസനത്തിനായുള്ള ഡിക്കാസ്റ്ററിയ്ക്ക് പുതിയ അണ്ടര്‍ സെക്രട്ടറി
Content: വത്തിക്കാന്‍ സിറ്റി: മനുഷ്യ വ്യക്തിയെയും അവനു ദൈവം നൽകിയ അന്തസ്സിനെയും, മനുഷ്യാവകാശങ്ങളെയും, ആരോഗ്യത്തെയും, നീതിയെയും, സമാധാനത്തെയും പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി രൂപം നല്‍കിയ സമഗ്ര മാനവിക വികസനത്തിനായുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയുടെ പുതിയ അണ്ടര്‍ സെക്രട്ടറിയായി സ്ലോവാക്യന്‍ സ്വദേശിയായ മോൺ. ജോസഫ് ബർലാഷിനെ, ലെയോ പതിനാലാമൻ പാപ്പ നിയമിച്ചു. 2020 ഒക്ടോബർ മാസം മുതൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയേറ്റിൽ, പൊതുകാര്യങ്ങൾക്കായുള്ള വിഭാഗത്തിൽ സേവനം അനുഷ്ഠിച്ചുവരികെയാണ് പുതിയ ഉത്തരവാദിത്വം മോൺ. ജോസഫിന് ലഭിച്ചിരിക്കുന്നത്. 1985 മെയ് 7 ന് സ്ലോവാക്യയിലെ സ്നിനയിൽ ജനിച്ച മോൺ. ജോസഫ്, 2010 ജൂൺ 19 ന് കോസീസ് അതിരൂപതയിൽ വൈദികനായി അഭിഷിക്തനായി. 2022ൽ പൊന്തിഫിക്കൽ ലാറ്ററൻ സർവകലാശാലയിൽ നിന്ന് കാനൻ നിയമത്തിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. മാതൃഭാഷയ്ക്കു പുറമേ, ഇറ്റാലിയൻ, ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളില്‍ പ്രാവീണ്യമുണ്ട്. മോൺ. ജോസഫ് ബർലാഷിനെ പരിശുദ്ധ സിംഹാസനത്തിനായുള്ള സേവനത്തിന്റെ ഈ പുതിയ ഘട്ടത്തിൽ സന്തോഷമുണ്ടെന്നും ഒറ്റയ്ക്ക്’ ആയിരിക്കുന്നതിലൂടെയല്ല, മറിച്ച് ‘ഒരുമിച്ച്’ ആയിരിക്കുന്നതിലൂടെ പരിശുദ്ധ പിതാവിനും സഭയ്ക്കും വേണ്ടിയുള്ള സേവനത്തിന്റെ ഒരു യഥാർത്ഥ ഉപകരണമായി മാറുവാന്‍ ശ്രമിക്കുമെന്നും മോണ്‍. ജോസഫ് വ്യക്തമാക്കി. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/News/News-2025-11-26-09:27:28.jpg
Keywords: സ്ലോവാ, വത്തിക്കാ
Content: 25889
Category: 1
Sub Category:
Heading: ബ്രസീലിയന്‍ ഇടവകയിൽ ഒറ്റദിവസം സ്ഥൈര്യലേപനം സ്വീകരിച്ചത് 1200 പേർ
Content: സാവോപ്പോളോ: തെക്കേ അമേരിക്കൻ രാജ്യമായ ബ്രസീലിലെ പ്രാദേശിക ഇടവകയിൽ ഒറ്റദിവസം സ്ഥൈര്യലേപനം സ്വീകരിച്ചത് 1200 പേർ. നോസ്സ സെൻഹോറ ഡ ഗ്ലോറിയ ഇടവകയില്‍ അംഗങ്ങളായ 1200 പേരാണ് നവംബർ 15 ശനിയാഴ്ച രണ്ടു ഘട്ടങ്ങളിലായി സ്ഥൈര്യലേപനം സ്വീകരിച്ചത്. സിയേറ ഇവന്റ്സ് സെന്ററിലാണ് തിരുക്കര്‍മ്മങ്ങള്‍ നടത്തിയത്. ഉച്ചകഴിഞ്ഞ് 3 മണിക്കായിരുന്നു സ്ഥൈര്യലേപന കൂദാശയുടെ ആദ്യ ആഘോഷം നടന്നത്. നോസ്സ സെൻഹോറ ഡാ കോൺസീസാവോ വികാരി ഫാ. ജോവോ ബാറ്റിസ്റ്റയുടെ അധ്യക്ഷതയിൽ നടന്ന ദിവ്യബലി മധ്യേ യുവജനങ്ങളും മുതിര്‍ന്നവരും അടക്കം 589 പേര്‍ സ്ഥിരീകരണ കൂദാശ സ്വീകരിച്ചു. ഫോർട്ടലേസയിലെ ആർച്ച് ബിഷപ്പ് മിസ്റ്റർ ഗ്രിഗോറിയോ പൈക്‌സോയുടെ കാര്‍മ്മികത്വത്തില്‍ നടന്ന രണ്ടാം ഘട്ടത്തില്‍ 608 പേരാണ് സ്ഥൈര്യലേപനം സ്വീകരിച്ചത്. സ്ഥൈര്യലേപന കൂദാശയ്ക്കായി ഇത്രയും പേരെ ഒരുക്കാന്‍ 140 മതബോധന അധ്യാപകരാണ് കഴിഞ്ഞ നാളുകളില്‍ പ്രവര്‍ത്തിച്ചത്. ഓരോ കൂദാശയും സുവിശേഷവൽക്കരണത്തിനും വിശ്വാസത്തിന്റെ പുതുക്കലിനുമുള്ള അവസരമായി കാണുകയാണെന്നും നോസ്സ സെൻഹോറ ഡ ഗ്ലോറിയ ഇടവകയുടെ ആദ്ധ്യാത്മിക ജീവിതത്തിന്റെ കാതൽ ഇതാണെന്നും ഇടവക വികാരിയായ ഫാ. ഹെലനോ സാമി പറഞ്ഞു. സ്ഥൈര്യലേപനം സ്വീകരിക്കുന്നതിന് മുന്‍പായി ഓരോരുത്തരും കുമ്പസാരിച്ചും പ്രാര്‍ത്ഥിച്ചും ഒരുക്കങ്ങള്‍ നടത്തിയിരിന്നു. പരിഹാര ആഴ്ച എന്ന പേരില്‍ നടത്തിയ കുമ്പസാര വാരത്തില്‍ അനുതാപത്തോടെ ഓരോരുത്തരും അനുരജ്ഞന കൂദാശ സ്വീകരിച്ചു. ഇതിനു ശേഷമാണ് സ്ഥൈര്യലേപനം സ്വീകരിച്ചത്. കത്തോലിക്കാ സഭയെ സ്വീകരിക്കാൻ തീരുമാനിച്ച മറ്റ് മതപാരമ്പര്യങ്ങളിൽ നിന്നുള്ള ആളുകളുടെ വിശ്വാസത്തിന്റെയും പരിവർത്തനത്തിന്റെയും സാക്ഷ്യമാണ് തങ്ങള്‍ ചടങ്ങില്‍ കണ്ടെതെന്നും ഫാ. ഹെലനോ സാമി അനുസ്മരിച്ചു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/News/News-2025-11-26-09:58:13.jpg
Keywords: ബ്രസീ
Content: 25890
Category: 1
Sub Category:
Heading: മലയാളി വൈദികന്‍ ജര്‍മ്മന്‍ രൂപതയുടെ നിയുക്ത സഹായ മെത്രാന്‍; ഫാ. ജോഷി ജോർജ് പൊട്ടയ്ക്കലിന് പുതിയ നിയോഗം
Content: വത്തിക്കാൻ സിറ്റി: ജർമനിയിലെ ഏറ്റവും പഴയ രൂപതകളിലൊന്നായ മയിൻസ് രൂപതയുടെ സഹായ മെത്രാനായി മലയാളിയായ റവ. ഫാ. ഡോ. ജോഷി ജോർജ് പൊട്ടയ്ക്കലിനെ ലെയോ പതിനാലാമൻ മാർപാപ്പ നിയമിച്ചു. കോതമംഗലം രൂപതയിലെ മൂവാറ്റുപുഴ മീങ്കുന്നം ഇടവകാംഗമായ റവ. ഡോ. ജോഷി ജോർജ് പൊട്ടയ്ക്കല്‍ ഓർഡർ ഓഫ് കാർമലൈറ്റ്സ് (ഒകാം) സന്യാസ സമൂഹത്തിന്റെ ഇന്ത്യൻ പ്രോവിൻസിലെ അംഗമാണ്. ജർമനിയിൽ ഇതാദ്യമായാണ് ഒരു ഇന്ത്യൻ വൈദികൻ മെത്രാനാകുന്നത്. മയിൻസ് രൂപതയുടെ വികാരി ജനറാളായി സേവനം ചെയ്യുന്നതിനിടെയാണു പുതിയ നിയമനം. മീങ്കുന്നം പൊട്ടയ്ക്കൽ പരേതരായ ജോർജിൻ്റെയും ഏലിയാമ്മയുടെയും രണ്ടാമത്തെ മകനാണ്. ഓർഡർ ഓഫ് കാർമലൈറ്റ്സ് സന്യാസ സമൂഹത്തിലെ തന്നെ അംഗമായ ജ്യേഷ്‌ഠസഹോദരൻ ഫാ. ജോയ്‌സ് പൊട്ടയ്ക്കൽ കാനഡയിൽ സേവനം ചെയ്യുന്നു. മൂവാറ്റുപുഴ നിർമല കോളജിലെ അസി. പ്രഫസർ ജോബിയാണ് മറ്റൊരു സഹോദരൻ. നിയമനത്തെ അത്ഭുതത്തോടെയാണ് നോക്കി കാണുന്നതെന്ന് നിയുക്ത മെത്രാന്‍ പ്രതികരിച്ചു. 2003 ഡിസംബർ 31ന് പൗരോഹിത്യം സ്വീകരിച്ച റവ. ഡോ. പൊട്ടയ്ക്കൽ 22 വർഷമായി മയിൻസ് രൂപതയിലാണു ശുശ്രൂഷ ചെയ്യുന്നത്. അടുത്ത വർഷം മാർച്ച് 15ന് മയിൻസ് സെന്റ് മാർട്ടിൻ ആൻഡ് സെൻ്റ് സ്റ്റീഫൻ കത്തീഡ്രലിലാണു മെത്രാഭിഷേകം. അടുത്ത വർഷം മാർച്ച് 15ന് മയിൻസ് സെന്റ് മാർട്ടിൻ ആൻഡ് സെൻ്റ് സ്റ്റീഫൻ കത്തീഡ്രലില്‍ മെത്രാഭിഷേകം നടക്കുമെന്ന് രൂപതാവൃത്തങ്ങള്‍ അറിയിച്ചു. എഡി 340ൽ സ്ഥാപിതമായ മയിൻസ് രൂപതയിൽ ഏഴു ലക്ഷം കത്തോലിക്കാ വിശ്വാസികളാണുള്ളത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/News/News-2025-11-27-10:16:39.jpg
Keywords: ജര്‍മ്മ
Content: 25891
Category: 18
Sub Category:
Heading: ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിക്കാന്‍ ആഹ്വാനവുമായി സിബിസിഐ
Content: ന്യൂഡൽഹി: രാജ്യം ഭരണഘടനാദിനം ആഘോഷിക്കുന്ന വേളയിൽ ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും ജനാധിപത്യ സ്ഥാപനങ്ങൾ സംരക്ഷിക്കാനും ആഹ്വാനം ചെയ്‌തു ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ). ഭരണഘടന നീതിയുടെയും സമത്വത്തിൻ്റെയും സാഹോദര്യത്തിന്റെയും ദീപസ്‌തംഭമായി നിലകൊള്ളുകയാണെന്നും വൈവിധ്യമുള്ളതും ബഹുസ്വരവുമായ ഒരു സമൂഹത്തിൻ്റെ പൊതുവായ അഭിലാഷങ്ങളെ ഇതു പ്രതിഫലിപ്പിക്കുന്നുണ്ടെന്നും സിബിസിഐ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടി. മതന്യൂനപക്ഷങ്ങളെയും മറ്റു സാമൂഹിക ദുർബലവിഭാഗങ്ങളെയും ഉൾപ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ഭരണഘട ന നൽകുന്ന ഉറപ്പുകൾ അതിൻ്റെ ശരിയായ അർഥത്തിൽ നടപ്പിലാക്കണമെന്ന് സിബിസിഐ ആവശ്യപ്പെട്ടു. ജനാധിപത്യ ഏകീകരണത്തിനായി സ്ഥാപിക്കപ്പെട്ട ജനാധിപത്യസ്ഥാപനങ്ങളുടെ നിഷ്‌പക്ഷതയും പ്രവർത്തനപരമായ ഫലപ്രാപ്തിയും സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യം സിബിസിഐ ചൂണ്ടിക്കാട്ടി. ദേശീയ മനുഷ്യാവകാശ കമ്മീഷൻ, ദേശീയ ന്യൂനപക്ഷ കമ്മീഷൻ, തെരഞ്ഞെടുപ്പ് കമ്മീഷൻ തുടങ്ങിയ സ്ഥാപനങ്ങൾ നമ്മുടെ ജനാധിപത്യം ശക്തിപ്പെടുത്തുന്നതിൽ നിർണായകമാണ്. തെരഞ്ഞെടുപ്പ് പ്രക്രിയകളെക്കുറിച്ച് വിവിധ ജനവിഭാഗങ്ങൾ ഉന്നയിക്കുന്ന ആശങ്കകൾ പരിഹരിക്കേണ്ടത് പ്രധാനമാണ്. ജനാധിപത്യസ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം, പ്രവർത്തനപരമായ നിഷ്പക്ഷത, ഫലപ്രാപ്‌തി എന്നിവ ഉറപ്പാക്കാൻ ആവശ്യമായ ന ടപടികൾ സ്വീകരിക്കണമെന്നും സിബിസിഐ സർക്കാരിനോട് ആവശ്യപ്പെട്ടു.
Image: /content_image/India/India-2025-11-27-10:57:30.jpg
Keywords: സിബിസിഐ
Content: 25892
Category: 1
Sub Category:
Heading: ലെയോ പാപ്പയുടെ തുര്‍ക്കി സന്ദര്‍ശനം ഇന്ന് മുതല്‍; പ്രഥമ അപ്പസ്തോലിക യാത്രയ്ക്കു പ്രാർത്ഥന യാചിച്ച് ലെയോ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: തുർക്കിയിലേക്കും ലെബനോനിലേക്കും നടത്തുന്ന തന്റെ പ്രഥമ അപ്പസ്തോലിക യാത്രയിൽ പ്രാർത്ഥനകൾ അഭ്യർത്ഥിച്ച് ലെയോ പതിനാലാമൻ പാപ്പ. വത്തിക്കാനിൽ ഇന്നലെ നവംബർ 26 ബുധനാഴ്ച അനുവദിച്ച പൊതുകൂടിക്കാഴ്ച വേളയിലാണ് ഇന്നു വ്യാഴാഴ്ച മുതൽ ഡിസംബർ 2 വരെ നീളുന്ന ഈ യാത്രയ്ക്ക് പ്രാർത്ഥനാസഹായം പരിശുദ്ധ പിതാവ് അഭ്യർത്ഥിച്ചത്. സമ്പന്നമായ ചരിത്രവും ആധ്യാത്മികതയുമുള്ള തുർക്കിയിലെയും ലെബനോനിലെയും പ്രിയപ്പെട്ട ജനങ്ങളെ കാണാനായി താൻ യാത്ര ആരംഭിക്കുകയാണെന്ന് ഓർമ്മിപ്പിച്ച പാപ്പ, നിഖ്യായിൽ നടന്ന ഒന്നാം എക്യൂമെനിക്കൽ കൗൺസിലിന്റെ ആയിരത്തിയെഴുനൂറാം വാർഷികം കൂടിയാണ് ഇതെന്ന കാര്യവും എടുത്തു പറഞ്ഞു. അവിടെയുള്ള കത്തോലിക്ക സമൂഹങ്ങളെയും ക്രൈസ്തവരും മറ്റ് മതവിശ്വാസികളുമായ സഹോദരങ്ങളെയും കാണാനാണ് താൻ അവിടേക്ക് പോകുന്നതെന്നും പാപ്പ വിശദീകരിച്ചു. ഇന്ന് വൈകീട്ട് മൂന്നു മണിയോടെ തുർക്കി തലസ്ഥാനമായ അങ്കാരയിൽ എത്തുന്ന മാർപാപ്പ പ്രസിഡന്‍റ് എർദോഗനുമായി കൂടിക്കാഴ്‌ച നടത്തും. വൈകുന്നേരം ഇസ്താംബൂളിലേക്കു പോകുന്ന മാർപാപ്പ 28ന് അവിടെ വിവിധ പരിപാടികളിൽ പങ്കെടുക്കും. ഇസ്‌താംബൂളിലെ ഹോളി സ്പ‌ിരിറ്റ് കത്തീഡ്രലിൽ ബിഷപ്പുമാർ, വൈദികർ, സന്യസ്‌തർ, ഡീക്കന്മാർ, അല്‍മായ പ്രവർത്തകർ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് സ്‌നിക് എന്ന് ഇപ്പോൾ അറിയപ്പെടുന്ന നിഖ്യായിലേക്ക് പോകും. അവിടെ പുരാതനമായ വിശുദ്ധ നെഫിതോസ് ബസിലിക്കയുടെ അവശിഷ്‌ടങ്ങൾക്കു സമീപം നടക്കുന്ന എക്യുമെനിക്കൽ പ്രാർത്ഥനയിൽ പങ്കെടുക്കും. തുടർന്ന് ഇസ്താംബൂളിലേക്ക് മടങ്ങുന്ന മാർപാപ്പ അവിടെ ബിഷപ്പുമാരുമായി കൂടിക്കാഴ്‌ച നടത്തും. 29ന് രാവിലെ സുൽത്താൻ അഹമ്മദ് മോസ്ക് സന്ദർശിക്കും. തുടർന്ന് മാർ എഫ്രേം സിറിയക് ഓർത്തഡോക്‌സ് പള്ളിയിൽ പ്രദേശത്തെ ക്രിസ്‌ത്യൻ നേതാക്കളുമായി കൂടിക്കാഴ്ച. വൈകുന്നേരം കോൺസ്റ്റാൻ്റിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കീസിൻ്റെ ആസ്ഥാന ദേവാലയമായ സെൻ്റ് ജോർജ് പാത്രിയാർക്കൽ പള്ളിയിൽ പ്രാർത്ഥനയിൽ പങ്കെടുക്കും. തുടർന്ന് പാത്രിയാർക്കൽ കൊട്ടാരത്തിൽ എക്യുമെനിക്കൽ പാത്രിയാർക്കീസ് ബർത്തലോമിയോ ഒന്നാമനുമായി കൂടിക്കാഴ്ച‌. 30ന് രാവിലെ അർമേനിയൻ അപ്പസ്തോലിക് കത്തീഡ്രലിൽ പ്രാർത്ഥനയോടെ മാർപാപ്പയുടെ പരിപാടികൾ ആരംഭിക്കും. തുടർന്ന് സെന്റ് ജോർജ് പാത്രിയാർക്കൽ പള്ളിയിൽ ആരാധനയിൽ പങ്കെടുക്കും. ഉച്ചകഴിഞ്ഞ് ഇസ്‌താംബൂളിലെ അതാതുർക്ക് വിമാനത്താവളത്തിൽ മാർപാപ്പയ്ക്ക് യാത്രയയപ്പ് നൽകും. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/News/News-2025-11-27-11:47:32.jpg
Keywords: പാപ്പ
Content: 25893
Category: 1
Sub Category:
Heading: ലെയോ പാപ്പ തുര്‍ക്കിയുടെ മണ്ണില്‍; പ്രഥമ അപ്പസ്തോലിക സന്ദര്‍ശനത്തിന് ആരംഭം
Content: അങ്കാര: മാര്‍പാപ്പ പദവിയിലെ ആദ്യ അപ്പസ്തോലിക സന്ദര്‍ശനം നടത്തിയ രാജ്യമെന്ന ഖ്യാതിയോടെ ലെയോ പാപ്പ തുര്‍ക്കിയുടെ മണ്ണില്‍ കാലു കുത്തി. പാപ്പയും സംഘവും റോമില്‍ നിന്നു പുറപ്പെട്ട വിമാനം പ്രാദേശിക സമയം ഉച്ചയ്ക്ക് 12:22 ന് (ഇന്ത്യന്‍ സമയം ഉച്ചക്കഴിഞ്ഞു 02.52നു) അങ്കാരയിലെ വിമാനതാവളത്തിലെത്തി. അങ്കാരയിലുള്ള എസെൻബോഗ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനമിറങ്ങിയ മാർപാപ്പയെ തുർക്കിയിലെ ഭരണകൂട നേതൃത്വവും സൈനികരും ചേര്‍ന്ന് സ്വീകരിച്ചു. നേരത്തെ വിമാനത്തില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവേ അപ്പസ്തോലിക യാത്രയെ "ചരിത്ര നിമിഷം" എന്നാണ് ലെയോ പാപ്പ വിശേഷിപ്പിച്ചത്. ലോകമെമ്പാടും സമാധാനം പ്രധാനമാണെന്ന് പ്രഖ്യാപിക്കാനും, എല്ലാ ആളുകളെയും ഐക്യത്തിലേക്കും സഹോദര്യത്തിലേക്കും ക്ഷണിക്കാനും യാത്ര മുതല്‍ക്കൂട്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും മാധ്യമപ്രവർത്തകരോട് പറഞ്ഞിരിന്നു. ക്രിസ്ത്യൻ, മുസ്ലീം വിശ്വാസത്തിലുള്ളവർ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു അവസരമായാണ് ഈ യാത്രയെ കാണുന്നതെന്നും പാപ്പ സൂചിപ്പിച്ചിരിന്നു. തുർക്കി റിപ്പബ്ലിക്കിന്റെ സ്ഥാപകനും ആദ്യ പ്രസിഡന്റുമായ മുസ്തഫ കെമാൽ അതാതുർക്കിന്റെ സ്മരണയ്ക്കായി നിർമ്മിച്ച അതാതുർക്ക് ശവകുടീരം സന്ദര്‍ശനമാണ് പാപ്പയുടെ യാത്ര ക്രമീകരണങ്ങളിലെ ആദ്യ പരിപാടി. അല്പം മുന്‍പ് (ഇന്ത്യന്‍ സമയം ഉച്ചക്കഴിഞ്ഞു 03.55) ഇവിടെയെത്തിയ പാപ്പ പുഷ്പങ്ങള്‍ സമര്‍പ്പിച്ചു. ചടങ്ങ് പൂര്‍ത്തിയാക്കിയ ശേഷം തുര്‍ക്കിയുടെ പ്രസിഡന്റ് തയിബ് എർദോഗനുമായും സിവിൽ സൊസൈറ്റി പ്രതിനിധികളെയും നയതന്ത്ര സേനയെയും അഭിസംബോധന ചെയ്യാനുമായി അദ്ദേഹം പ്രസിഡൻഷ്യൽ കൊട്ടാരത്തിലേക്ക് പോകും. ഇതിന് ശേഷം പാപ്പ വിമാനമാർഗം ഇസ്താംബൂളിലേക്ക് യാത്ര തിരിക്കുമെന്ന് വത്തിക്കാന്‍ അറിയിച്ചു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/News/News-2025-11-27-16:11:29.jpg
Keywords: പാപ്പ
Content: 25894
Category: 1
Sub Category:
Heading: ഏഷ്യൻ മിഷ്ണറി കോൺഗ്രസിന് മലേഷ്യയില്‍ ആരംഭം
Content: ക്വാലാലംപുർ: പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികളും സുവിശേഷവത്കരണ കാര്യാലയവും ഏഷ്യയിലെ മെത്രാൻ സമിതികളുടെ ഫെഡറേഷനും (എഫ്എബിസി) സംയുക്തമായി സംഘടിപ്പിക്കുന്ന ഏഷ്യൻ ഭൂഖണ്ഡത്തിലെ സഭകളുടെ മിഷ്ണറി കോൺഗ്രസിന് മലേഷ്യയിലെ പെനാംഗിൽ തുടക്കമായി. ഇന്നലെ ആരംഭിച്ച സമ്മേളനം സുവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രോ-പ്രിഫെക്റ്റ് കർദ്ദിനാൾ ലൂയിസ് താഗ്ലെ ഉദ്ഘാടനം ചെയ്തു. സീറോമലബാർ സഭയെ പ്രതിനിധീകരിച്ച് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, സിബിസിഐ അധ്യക്ഷനും തൃശൂർ ആർച്ച് ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത്, മാർ ജോൺ നെല്ലിക്കുന്നേൽ, മാർ ജോസഫ് കൊല്ലംപറമ്പിൽ, മാർ ജോർജ് രാജേന്ദ്രൻ എന്നിവരടക്കം 14 പ്രതിനിധികളാണു പങ്കെടുക്കുന്നത്. ഇന്നു നവംബർ 28ന് നടക്കുന്ന സമ്മേളനത്തിൽ, "ഏഷ്യയിലെ ജനങ്ങള്‍ ഒരുമിച്ച് നടക്കുക" എന്ന വിഷയത്തിൽ, മലേഷ്യയിലെ മെത്രാൻ സമിതിയുടെ പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് സൈമൺ പൊഹ് പ്രഭാഷണം നടത്തും. മിഷ്ണറി കോൺഗ്രസിൽ 10 കർദ്ദിനാളുമാർ, നൂറിലധികം ബിഷപ്പുമാർ, നൂറ്റിഅന്‍പതിലധികം വൈദികർ, 75 സന്യാസിനികൾ , അഞ്ഞൂറിലധികം അത്മായർ എന്നിവരുൾപ്പെടെ ഭൂഖണ്ഡത്തിലെ എല്ലാ കത്തോലിക്കാ സമൂഹങ്ങളിൽ നിന്നുമുള്ള ആയിരത്തോളം പ്രതിനിധികൾ പങ്കെടുക്കും. ഏഷ്യയിലെ സഭയുടെ ഭാവിക്കായി പിന്തുടരേണ്ട പാത എന്താണെന്ന് കോൺഗ്രസിൽ പ്രത്യേകം ചർച്ച ചെയ്യും. 'പ്രത്യാശയുടെ മഹത്തായ തീർഥാടനം' എന്ന പ്രമേയത്തിലാണ് 30 വരെയാണ് സമ്മേളനം. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/News/News-2025-11-28-10:32:26.jpg
Keywords: മിഷ്ണ
Content: 25895
Category: 1
Sub Category:
Heading: ലെയോ പാപ്പയ്ക്കു തുർക്കി പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ നൽകിയ സ്വീകരണം | VIDEO
Content: തുർക്കിയിൽ പ്രഥമ അപ്പസ്തോലിക സന്ദർശനത്തിനായി എത്തിയ ലെയോ പാപ്പയ്ക്കു പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ നൽകിയ സ്വീകരണം. കുതിരപ്പടയുടെ അകമ്പടിയോടെയുള്ള സ്വീകരണം, സൈനീക സല്യൂട്ട്, ബാൻഡ് മേളം, 21 പീരങ്കി വെടിമുഴക്കൽ എന്നിവയുടെ പിന്നാലെ തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗൻ, ലെയോ പതിനാലാമൻ മാർപാപ്പയെ കൊട്ടാരത്തിലേക്ക് സ്വീകരിച്ചു. മലയാളിയും മതാന്തര സംഭാഷണ കാര്യാലയത്തിന്റെ അധ്യക്ഷനുമായ കർദ്ദിനാൾ ജോര്‍ജ് ജേക്കബ് കൂവക്കാടും പാപ്പയെ അനുഗമിക്കുന്നുണ്ട്. കാണാം ദൃശ്യങ്ങൾ. </p> <iframe src="https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2Freel%2F1197789565621767%2F&show_text=false&width=380&t=0" width="380" height="476" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share" allowFullScreen="true"></iframe> <p>
Image: /content_image/News/News-2025-11-28-11:23:55.jpg
Keywords: ലെയോ
Content: 25896
Category: 1
Sub Category:
Heading: ക്രൈസ്തവര്‍ തുർക്കിയുടെ സ്വത്വത്തിന്റെ ഭാഗം: ലെയോ പാപ്പ
Content: അങ്കാര: ക്രൈസ്തവര്‍ തുർക്കിയുടെ സ്വത്വത്തിന്റെ ഭാഗമാണെന്നും രാജ്യത്തിന്റെ ഐക്യത്തിന് ക്രിസ്ത്യാനികൾക്കും സംഭാവനകൾ നൽകുവാൻ സാധിക്കുമെന്നതിനു താൻ ഉറപ്പു നൽകുന്നതായും ലെയോ പതിനാലാമന്‍ പാപ്പ. ഇന്നലെ തുര്‍ക്കി സന്ദര്‍ശനത്തിന്റെ ആദ്യ ദിനത്തില്‍ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ നല്‍കിയ സ്വീകരണത്തിന് ശേഷം പ്രസിഡന്‍റ് ഏര്‍ദ്ദോഗനേയും മറ്റ് നേതാക്കളെയും അഭിസംബോധന ചെയ്തു സംസാരിക്കുകയായിരിന്നു പാപ്പ. തന്റെ അപ്പസ്തോലിക യാത്രകളുടെ തുടക്കം തുർക്കിയിൽ നിന്നും ആരംഭിക്കുവാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവച്ചുകൊണ്ടാണ് പാപ്പ, തന്റെ സന്ദേശം ആരംഭിച്ചത്. തുർക്കിയിലെ രാഷ്ട്രനേതാക്കളോടുള്ള ലെയോ പാപ്പയുടെ പ്രഥമ പ്രസംഗത്തിൽ, വൈവിധ്യത്തെ വിലമതിക്കാൻ ഏവരെയും ആഹ്വാനം ചെയ്തു. നാടിന്റെ സൗന്ദര്യം, ദൈവസൃഷ്ടിയെ പരിപാലിക്കുന്നതിനു നമ്മെ പ്രചോദിപ്പിക്കുന്നുവെന്നും, സ്ഥലങ്ങളുടെ സാംസ്കാരികവും കലാപരവും ആത്മീയവുമായ സമൃദ്ധി, വിവിധ തലമുറകളും പാരമ്പര്യങ്ങളും ആശയങ്ങളും തമ്മിലുള്ള കൂടിക്കാഴ്ചകളിലൂടെ മഹത്തായ നാഗരികതകൾ രൂപപ്പെടുമെന്നും അതിൽ വികസനവും, ജ്ഞാനവും ഐക്യപ്പെടുന്നുവെന്നും നമ്മെ ഓർമ്മിപ്പിക്കുന്നുവെന്നും പാപ്പ ചൂണ്ടിക്കാട്ടി. തന്റെ സന്ദർശനത്തിന്റെ അടയാളമായി ഉപയോഗിച്ചിരിക്കുന്ന ദർദാനെല്ലി പാലം, ഏഷ്യയെയും യൂറോപ്പിനെയും, പൗരസ്ത്യലോകത്തെയും പാശ്ചാത്യ ലോകത്തെയും തമ്മിൽ ബന്ധിപ്പിക്കുന്നതിലുപരി, ഈ അടയാളം തുർക്കിയെ അതിൽ തന്നെ പരസ്പരം ബന്ധിപ്പിക്കുന്നതാണെന്നും പാപ്പ പറഞ്ഞു. സ്നേഹത്തിന്റെ പാലങ്ങൾ പണിയുക എന്നതാണ് ഏറ്റവും അത്യാവശ്യമുള്ള കാര്യമെന്നും മതത്തിനു ഏറെ പ്രാധാന്യം കൽപ്പിക്കുന്ന തുർക്കിയിൽ, എല്ലാ ദൈവമക്കളുടെയും അന്തസ്സിനെയും സ്വാതന്ത്ര്യത്തെയും ബഹുമാനിക്കേണ്ടത് അത്യാവശ്യമാണെന്നും പാപ്പ പറഞ്ഞു. ഇന്നലെ അങ്കാരയിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി രാത്രിയില്‍ തന്നെ പാപ്പ ഇസ്താംബൂളിലേക്ക് പോയിരിന്നു. ഇവിടെ പാപ്പയുടെ വിവിധ സന്ദര്‍ശന പരിപാടികള്‍ ഇന്നു നടക്കും. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/News/News-2025-11-28-11:45:38.jpg
Keywords: ലെയോ