Contents
Displaying 25421-25430 of 26061 results.
Content:
25877
Category: 18
Sub Category:
Heading: കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ നടക്കുന്നതു വ്യാജ പ്രചരണം: പിആര്‍ഒ
Content: കാക്കനാട്: മേജർ ആര്‍ച്ച് ബിഷപ്പ് എമിരിറ്റസ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി സഭാകാര്യാലയമായ കാക്കനാട് മൗണ്ട് സെൻറ് തോമസിൽനിന്നു താമസം മാറ്റുന്നതുമായി ബന്ധപ്പെട്ടു തികച്ചും അടിസ്ഥാനരഹിതമായ ദുഷ്പ്രചരണമാണ് ചില മാധ്യമങ്ങൾ നടത്തുന്നതെന്ന് സീറോമലബാർ സഭയുടെ പബ്ലിക് റിലേഷന്‍ കമ്മീഷന്‍. 2023 ഡിസംബർ ഏഴിന് മേജർ ആർച്ചുബിഷപ്പു സ്ഥാനത്തുനിന്നു രാജിവച്ച് വിശ്രമജീവിതത്തിലേക്കു പ്രവേശിച്ച ആലഞ്ചേരി പിതാവ്, മൗണ്ട് സെൻറ് തോമസിലുള്ള ശാലോം ഭവനിൽ താമസിച്ചുവരികയാണ്. കഴിഞ്ഞ മാസങ്ങളിൽ പിതാവ് ഒരു ശസ്ത്രക്രിയക്കു വിധേയനായിരുന്നുവെന്ന് പിആര്‍ഓ ഫാ. ടോം ഓലിക്കരോട്ട് ചൂണ്ടിക്കാട്ടി. അതിനെത്തുടർന്ന് പിതാവിൻറെ പ്രായവും ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത് ആശുപത്രി സമീപത്തുള്ള ഒരു താമസസ്ഥലം കണ്ടെത്തണമെന്നു ഡോക്ടർമാർ നിർദ്ദേശിക്കുകയുണ്ടായി. അതിൻപ്രകാരം, പിതാവ് ചങ്ങനാശ്ശേരി ചെത്തിപ്പുഴ ആശുപത്രിക്കടുത്തുള്ള വൈദികമന്ദിരത്തിലേക്ക് താമസം മാറ്റുന്ന കാര്യത്തിൽ മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പിതാവുമായി ആലോചിച്ച് ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണ്. വസ്തുതകൾ ഇതായിരിക്കെയാണ് ഇപ്പോൾ വാസ്തവവിരുദ്ധമായ കാര്യങ്ങൾ ദുരുദ്ദേശപരമായി ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്. പന്ത്രണ്ടു വർഷത്തോളം സീറോമലബാർ സഭയെ നയിച്ചു ഇപ്പോൾ വിശ്രമജീവിതം നയിക്കുന്ന കർദ്ദിനാൾ മാർ ആലഞ്ചേരിയെ അനാവശ്യമായി വിവാദങ്ങളിലേക്കു കൊണ്ടുവരുന്നതിനെ ശക്തമായി അപലപിക്കുകയും ബന്ധപ്പെട്ട മാധ്യമസ്ഥാപനങ്ങൾ ഇത്തരം ദുഷ്പ്രചരണങ്ങളിൽനിന്നു പിന്മാറണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നതായി സഭാവക്താവ് ഫാ. ടോം ഓലിക്കരോട്ട് പ്രസ്താവനയില്‍ കുറിച്ചു.
Image: /content_image/India/India-2025-11-24-11:33:40.jpg
Keywords: ആലഞ്ചേരി

25878
Category: 1
Sub Category:
Heading: തിരുപിറവിയുടെ ഓര്‍മ്മയ്ക്കു പത്തു ലക്ഷത്തോളം കുരുന്നുകളെ ഒരുക്കാന്‍ 'തിയോ'
Content: ന്യൂയോര്‍ക്ക്: കുട്ടികൾക്കും മാതാപിതാക്കൾക്കും ആഗമനകാലം അനുഗ്രഹീതമാക്കി തിരുപിറവിയ്ക്ക് വേണ്ടി ഒരുക്കുവാന്‍ പുതിയ ഉദ്യമവുമായി കത്തോലിക്ക ആപ്ലിക്കേഷനായ 'തിയോ'. ആഗമന കാലത്തെ കത്തോലിക്കാ പ്രാർത്ഥനകളും മറ്റ് ഒരുക്കങ്ങളുമായി ആഗമന കാലത്തിന്റെ യഥാർത്ഥ അർത്ഥം കണ്ടെത്താൻ കുട്ടികളെ സഹായിക്കുന്നതിനായാണ് ആപ്ലിക്കേഷനില്‍ വിവിധ ഫീച്ചറുകള്‍ ഒരുക്കിയിരിക്കുന്നത്. നവംബർ 30 മുതൽ ഡിസംബർ 24 വരെ, കഥകൾ, പാട്ടുകൾ, പ്രവർത്തനങ്ങൾ, അനുദിന ചിന്തകൾ എന്നിവ നിറഞ്ഞ 25 ദിവസത്തെ യാത്രയിൽ പത്തു ലക്ഷത്തിലധികം കുട്ടികൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കത്തോലിക്ക നടൻ ഡേവിഡ് ഹെൻറി, ഫാ. ആംബ്രോസ് ക്രിസ്റ്റെ എന്നിവരുൾപ്പെടെ നിരവധി പ്രത്യേക അതിഥികളും അനുദിന ആഗമനകാല പരിപാടികളിലൂടെ ലക്ഷകണക്കിന് കുട്ടികളോട് സംവദിക്കും. ഓരോ ദിവസവും സുവിശേഷത്തിലെ ആദ്യ രണ്ട് അധ്യായങ്ങളിലെ ഭാഗങ്ങളിലൂടെ കടന്നുപോകും. അതോടൊപ്പം കുട്ടികൾക്ക് മാതാപിതാക്കളുമായി ചര്‍ച്ച ചെയ്യേണ്ട ധ്യാന ചിന്തകളും ചോദ്യങ്ങളും ഉണ്ടായിരിക്കും. വിശുദ്ധരുടെ കഥകൾ, പാട്ടുകൾ, മാതാപിതാക്കൾക്കും കുട്ടികൾക്കും ഒരുമിച്ച് ചെയ്യാൻ കഴിയുന്ന പ്രവർത്തനങ്ങൾ തുടങ്ങീ നിരവധി കാര്യങ്ങളാണ് ആപ്പില്‍ ലഭ്യമാക്കുക. കുട്ടികളെ ദൈവവചനം കേൾക്കാനും യേശുവിന്റെ ജനനത്തിനായി അവരുടെ ഹൃദയങ്ങളെ ഒരുക്കാനും സഹായിക്കുന്ന വിധത്തിലാണ് ആപ്പില്‍ പുതിയ ഒരുക്കങ്ങള്‍ നടത്തിയിരിക്കുന്നതെന്ന് 'തിയോ'യുടെ സിഇഒ ഫ്രാൻസിസ്കോ കോർനെജോ പറഞ്ഞു. ഏഴ് മാസം മുമ്പ് ആരംഭിച്ച തിയോ ആപ്ലിക്കേഷന്‍ 2 ദശലക്ഷത്തിലധികം പേരാണ് ഉപയോഗിക്കുന്നത്. ** {{ ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ -> https://play.google.com/store/apps/details?id=com.theopray&hl=en_IN }} ** ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/News/News-2025-11-24-12:36:47.jpg
Keywords: ആപ്ലി

25879
Category: 1
Sub Category:
Heading: നൈജീരിയയിലെ തട്ടിക്കൊണ്ടുപോകല്‍; ദുഃഖം പ്രകടിപ്പിച്ച് ലെയോ മാർപാപ്പ
Content: അബൂജ: നൈജീരിയയിലും കാമറൂണിലും അടുത്തിടെ കത്തോലിക്കാ വൈദികരെയും വിദ്യാർത്ഥികളെയും തട്ടിക്കൊണ്ടുപോയ സംഭവങ്ങളിൽ ലെയോ പതിനാലാമൻ മാർപാപ്പ ദുഃഖം രേഖപ്പെടുത്തി. മോചനത്തിനായി അധികാരികള്‍ വേഗത്തിൽ നടപടിയെടുക്കണമെന്ന് പാപ്പ ആവശ്യപ്പെട്ടു. ഇന്നലെ നവംബർ 23 ഞായറാഴ്ച വത്തിക്കാനിൽ ത്രികാല പ്രാര്‍ത്ഥനയോട് അനുബന്ധിച്ചുള്ള സന്ദേശത്തില്‍ സംസാരിക്കവേയാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. തട്ടിക്കൊണ്ടുപോയ സംഭവങ്ങളെക്കുറിച്ച് "അങ്ങേയറ്റം ദുഃഖത്തോടെ" ആണ് താൻ അറിഞ്ഞതെന്നു ലെയോ പാപ്പ പറഞ്ഞു. തട്ടിക്കൊണ്ടുപോയ കുട്ടികളുടെ എണ്ണവും അവരുടെ കുടുംബങ്ങളുടെ ദയനീയാവസ്ഥയും കാരണം സ്ഥിതി വേദനാജനകമാണെന്ന് പാപ്പ ചൂണ്ടിക്കാട്ടി. "തട്ടിക്കൊണ്ടുപോയ നിരവധി ആൺകുട്ടികളെയും പെൺകുട്ടികളെയും അവരുടെ ദുഃഖിതരായ കുടുംബങ്ങളെയും ഓർത്ത് എനിക്ക് അഗാധമായ വേദന തോന്നുന്നു. ബന്ദികളായവരെ ഉടൻ മോചിപ്പിക്കണമെന്ന് ഞാൻ ഹൃദയംഗമമായ അഭ്യർത്ഥന നടത്തുന്നു"- ലെയോ മാര്‍പാപ്പ പറഞ്ഞു. അവരുടെ മോചനം ഉറപ്പാക്കാൻ ഉചിതമായതും സമയബന്ധിതവുമായ തീരുമാനങ്ങൾ എടുക്കാൻ അധികാരികളോടും പാപ്പ അഭ്യർത്ഥന നടത്തി. "നമ്മുടെ ഈ സഹോദരീസഹോദരന്മാർക്കുവേണ്ടി നമുക്ക് പ്രാർത്ഥിക്കാം, പള്ളികളും സ്കൂളുകളും എല്ലായ്പ്പോഴും എല്ലായിടത്തും സുരക്ഷിതത്വത്തിന്റെയും പ്രത്യാശയുടെയും സ്ഥലങ്ങളായി നിലനിൽക്കേണ്ടതുണ്ടെന്നും പാപ്പ പറഞ്ഞു. ഇസ്ളാമിക തീവ്രവാദികളും ഗുണ്ടാസംഘങ്ങളും നടത്തുന്ന ആക്രമണങ്ങളും മോചനദ്രവ്യത്തിനായി നടത്തുന്ന തട്ടിക്കൊണ്ടുപോകലുകളും ഉള്‍പ്പെടെ നൈജീരിയയിൽ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. ക്രൈസ്തവരാണ് ആക്രമണങ്ങള്‍ക്ക് ഇരയാകുന്നതിലേറെയും. കഴിഞ്ഞ ദിവസം നൈജീരിയായിലെ കത്തോലിക്ക സ്കൂളില്‍ നിന്നു 315 വിദ്യാര്‍ത്ഥികളെയാണ് സായുധധാരികള്‍ തട്ടിക്കൊണ്ടുപോയത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-11-24-15:48:59.jpg
Keywords: നൈജീരിയ

25880
Category: 1
Sub Category:
Heading: ക്രൈസ്തവര്‍ക്ക് സംരക്ഷണം ഉറപ്പാക്കണം: റാലിയുമായി ബംഗ്ലാദേശിലെ ക്രൈസ്തവര്‍
Content: ധാക്ക: ധാക്കയിലെ സെന്റ് മേരീസ് കത്തീഡ്രലിനു നേരെയുണ്ടായ ബോംബാക്രമണത്തിന്റെയും മറ്റ് ഭീഷണികളുടെയും പശ്ചാത്തലത്തില്‍ രാജ്യത്തു ക്രൈസ്തവര്‍ക്ക് സംരക്ഷണം ഉറപ്പാക്കണമെന്ന ആവശ്യവുമായി ബംഗ്ലാദേശിലെ ക്രൈസ്തവര്‍. ബംഗ്ലാദേശിലെ ക്രിസ്ത്യാനികൾ തലസ്ഥാനമായ ധാക്കയിലെ മൂന്ന് ക്രിസ്ത്യന്‍ സ്ഥാപനങ്ങളിൽ ഉണ്ടായ ക്രൂഡ് ബോംബ് സ്ഫോടനങ്ങളെ തുടർന്ന് പരിഭ്രാന്തിയില്‍ കഴിയുകയാണ്. ഈ പശ്ചാത്തലത്തിലാണ് നിയമപരമായ സംരക്ഷണം തേടി വിശ്വാസി സമൂഹം രംഗത്ത് വന്നിരിക്കുന്നത്. നവംബർ 7ന് ധാക്കയിലെ സെന്റ് മേരീസ് കത്തീഡ്രലിലേക്ക് രണ്ട് ക്രൂഡ് ബോംബുകൾ എറിഞ്ഞു ആക്രമണമുണ്ടായിരിന്നു. ഏതാനും മണിക്കൂറുകൾക്ക് ശേഷം, കത്തീഡ്രലിൽ നിന്ന് ഏതാനും മൈൽ അകലെയുള്ള സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെയും കോളേജിന്റെയും ഗേറ്റിനു സമീപം ബോംബ് സ്ഫോടനം നടന്നിരിന്നു. ഒക്ടോബർ 8 ന്, ധാക്കയിലെ ക്രിസ്ത്യൻ ആധിപത്യ പ്രദേശത്തുള്ള ഹോളി റോസറി ദേവാലയത്തിന്റെ ഗേറ്റിലും സമാനമായ ബോംബ് സ്ഫോടനം നടന്നിരിന്നു. നവംബർ 18ന്, തലസ്ഥാനമായ ധാക്കയിലെ നാഷണൽ പ്രസ് ക്ലബ്ബിന് മുന്നിൽ നൂറിലധികം പേരാണ് പ്രതിഷേധ റാലി നടത്തിയത്. ഞങ്ങൾ യേശുവിൽ വിശ്വസിക്കുന്നുവെന്നും സമാധാനപ്രിയരായ ആളുകളാണ് തങ്ങളെങ്കിലും അടുത്തിടെയുണ്ടായ ആക്രമണങ്ങളാണ് തെരുവിലിറങ്ങുന്നതിന് കാരണമായതെന്നും സെന്റ് മേരീസ് കത്തീഡ്രലിലെ ഇടവക വികാരി ഫാ. ആൽബർട്ട് തോമസ് റൊസാരിയോ പറഞ്ഞു. സർക്കാരിന്റെ ബലഹീനത മൂലമാണ് ബോംബ് സ്ഫോടനം നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 170 ദശലക്ഷം ജനസംഖ്യയുള്ള ബംഗ്ലാദേശില്‍ 500,000 ക്രൈസ്തവരാണുള്ളത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-11-24-17:06:41.jpg
Keywords: ബംഗ്ലാദേ

25881
Category: 1
Sub Category:
Heading: ഏഷ്യൻ ഭൂഖണ്ഡത്തിലെ മിഷ്ണറി കോൺഗ്രസ് നവംബർ 27 മുതൽ മലേഷ്യയില്‍
Content: ജക്കാര്‍ത്ത: 'പ്രത്യാശയുടെ മഹത്തായ തീർത്ഥാടനം' എന്ന പ്രമേയത്തിലൂന്നി ഏഷ്യൻ ഭൂഖണ്ഡത്തിലെ സഭകളുടെ മിഷ്ണറി കോൺഗ്രസ് നവംബർ 27 മുതൽ 30 വരെ മലേഷ്യയിലെ പെനാങിൽവെച്ച് നടക്കും. ഏഷ്യയിലെ മെത്രാൻ സമിതിയും, സുവിശേഷവൽക്കരണ കാര്യാലയവും, പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികളും ഒരുമിച്ചാണ് ഏഷ്യൻ ഭൂഖണ്ഡത്തിലെ സഭകളുടെ മിഷ്ണറി കോൺഗ്രസ് സംഘടിപ്പിക്കുന്നത്. മിഷനുവേണ്ടി യുവാക്കളെ പരിശീലിപ്പിക്കേണ്ടതിന്റെ ആവശ്യകത കോൺഗ്രസിൽ ചർച്ച ചെയ്യും. മിഷ്ണറി കോൺഗ്രസിൽ 10 കർദ്ദിനാളുമാർ, നൂറിലധികം ബിഷപ്പുമാർ, നൂറ്റിഅന്‍പതിലധികം വൈദികർ, 75 സന്യാസിനികൾ , അഞ്ഞൂറിലധികം അത്മായർ എന്നിവരുൾപ്പെടെ ഭൂഖണ്ഡത്തിലെ എല്ലാ കത്തോലിക്കാ സമൂഹങ്ങളിൽ നിന്നുമുള്ള ആയിരത്തോളം പ്രതിനിധികൾ പങ്കെടുക്കും. ഏഷ്യയിലെ സഭയുടെ ഭാവിക്കായി പിന്തുടരേണ്ട പാത എന്താണെന്ന് കോൺഗ്രസിൽ പ്രത്യേകം ചർച്ച ചെയ്യും. നവംബർ 27ന് സുവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രോ-പ്രിഫെക്റ്റ് കർദ്ദിനാൾ ലൂയിസ് താഗ്ലെ ഉദ്ഘാടന പ്രസംഗം നടത്തും. "പ്രത്യാശയുടെ നവീകരിക്കപ്പെട്ട തീർത്ഥാടകരായി മറ്റൊരു പാത സ്വീകരിക്കുക" എന്ന വിഷയത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കും. നവംബർ 28ന് നടക്കുന്ന സമ്മേളനത്തിൽ, "ഏഷ്യയിലെ ജനങ്ങളായി ഒരുമിച്ച് നടക്കുക" എന്ന വിഷയത്തിൽ, മലേഷ്യയിലെ മെത്രാൻ സമിതിയുടെ പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് സൈമൺ പൊഹ് പ്രഭാഷണം നടത്തും. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/News/News-2025-11-24-20:43:49.jpg
Keywords: മലേഷ്യ, മിഷ്ണ

25882
Category: 18
Sub Category:
Heading: ഡിസംബർ 7നു ലത്തീൻ കത്തോലിക്ക ദിനമായി ആചരിക്കും
Content: കൊച്ചി: കേരളത്തിലെ ലത്തീൻ കത്തോലിക്കരുടെ ഉന്നത നയരൂപീകരണ ഏകോപന സമിതിയായ കേരള റീജൺ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ നേതൃത്വ ത്തിൽ ഡിസംബർ ഏഴ് ലത്തീൻ കത്തോലിക്കാദിനമായി ആചരിക്കും. ദിനാചരണത്തോടനുബന്ധിച്ച് കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി പ്രസിദ്ധീകരിച്ച വിജ്ഞാപനം ഈ മാസം 30ന് ലത്തീൻ ഇടവകകളിലും സ്ഥാപനങ്ങളിലും വായിക്കുമെന്ന് വക്താവ് ജോസഫ് ജൂഡ് അറിയിച്ചു.
Image: /content_image/India/India-2025-11-25-12:05:14.jpg
Keywords: ലത്തീൻ

25883
Category: 1
Sub Category:
Heading: ക്രിസ്തുമസിനെ മോശമായി ചിത്രീകരിക്കാന്‍ ശ്രമം: അപലപിച്ച് ഗോവ ആർച്ച് ബിഷപ്പ്
Content: പനാജി: ക്രിസ്തുമസിനെ മോശമായി ചിത്രീകരിക്കാനുള്ള നീക്കത്തെ അതിശക്തമായി എതിർത്ത് ഗോവ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഫിലിപ് നേരി ഫെറാവോ. ഗോവയിൽ അടുത്തമാസം ഭഗവാൻ ശ്രീ രജനീഷ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന പരിപാടി ക്രിസ്തുമസിനെ മോശമായി ചിത്രീകരിക്കുന്നതാണെന്ന് ആർച്ച് ബിഷപ്പ് കുറ്റപ്പെടുത്തി. ക്രിസ്തുമസ് ആഘോഷത്തിന്റെയും കാമസൂത്രയുടെയും കഥ എന്ന പേരിലാണു പരിപാടിയെന്ന് ഏതാനും ദിവസമായി സമൂഹമാധ്യമങ്ങളിൽ പ്രചാരണമുണ്ടായിരുന്നു. ഇതിനെതിരേ ഒരു സാമൂഹ്യസംഘടനയുടെ പരാതി ലഭിച്ചതോടെ നാലുദിവസം നീളുന്ന പരിപാടി റദ്ദാക്കാൻ സംഘാടകർക്കു പോലീസ് നിർദേശം നൽകിയിട്ടുണ്ട്. പരിപാടിയെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട പരസ്യം ക്രൈസ്‌തവ സമൂഹത്തിന് അന്ത്യന്തം വേദനാജനകമാണെന്ന് ആർച്ച് ബിഷപ്പ്പ്രസ്താവനയിൽ പറഞ്ഞു. ലോകമെമ്പാടുമുള്ള ക്രൈസ്‌തവർ വിശുദ്ധിയോടെ പിന്തുടരുന്ന സന്തോഷത്തിൻ്റെയും സമാധാനത്തിൻ്റെയും ദൈവസ്നേഹത്തിന്റെയും ഉത്സവമാണ് ക്രിസ്തുമസ്. വിശ്വാസപ്രമാണങ്ങളെ ബഹുമാനിക്കാത്ത ഇത്തരം പരിപാടികളിൽനിന്നു വിശ്വാസികൾ വിട്ടുനിൽക്കണമെന്നും കർദ്ദിനാൾ ആവശ്യപ്പെട്ടു.
Image: /content_image/India/India-2025-11-25-12:13:29.jpg
Keywords: ഗോവ

25884
Category: 1
Sub Category:
Heading: ക്രിസ്തുവില്‍ പുതുചൈതന്യം പ്രാപിച്ച് 16000 കൗമാരക്കാര്‍; ദേശീയ കത്തോലിക്ക യുവജന സമ്മേളനത്തിന് സമാപനം
Content: ഇന്ത്യാനാപോളിസ്: ക്രിസ്തുവില്‍ പുതുചൈതന്യം പ്രാപിച്ച് പതിനാറായിരത്തോളം കത്തോലിക്ക യുവജനങ്ങള്‍ പങ്കെടുത്ത ദേശീയ കത്തോലിക്കാ യുവജന സമ്മേളനത്തിന് അമേരിക്കയില്‍ സമാപനം. ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിന് വേദിയായ ഇന്ത്യാനാപോളിസിലെ ലൂക്കാസ് ഓയിൽ സ്റ്റേഡിയത്തില്‍ തന്നെയാണ് കൗമാരക്കാരുടെയും യുവജനങ്ങളുടെയും സമ്മേളനം നടന്നത്. ക്രിസ്തുവിന്റെ രാജത്വ തിരുനാൾ ആഘോഷത്തിന് മുമ്പുള്ള ശനിയാഴ്ചയാണ് സംഗമത്തിന്റെ അവസാന ബലിയര്‍പ്പണം നടന്നത്. 16,000 കൗമാരക്കാരെ പങ്കെടുപ്പിച്ചുകൊണ്ട് രാത്രിയിൽ നടന്ന ദിവ്യബലിയോടെയാണ് പരിപാടി സമാപിച്ചത്. സമാപന ദിവ്യബലിയില്‍ സംബന്ധിക്കാന്‍ ലൂക്കാസ് ഓയിൽ സ്റ്റേഡിയത്തിലേക്ക് നിരവധി യുവവൈദികരും എത്തിയിരിന്നു. 25 ബിഷപ്പുമാരും ഇരുനൂറ്റിനാല്‍പ്പതിലധികം വൈദികര്‍ക്കും ഒപ്പം ദിവ്യബലി അർപ്പിച്ചത് മനോഹരമായ അനുഭവമായിരിന്നുവെന്ന് ആർച്ച് ബിഷപ്പ് നെൽസൺ പെരെസ് കാത്തലിക് ന്യൂസ് ഏജന്‍സിയോട് പറഞ്ഞു. ഒരു രാജാവിനെക്കുറിച്ച് ചിന്തിക്കുമ്പോൾ, കൊട്ടാരങ്ങളെയും വലിയ സിംഹാസനങ്ങളെയും ശക്തിയെയും അധികാരത്തെയും കുറിച്ചാണ് നാം ചിന്തിക്കാറുള്ളതെന്നും എന്നാൽ യേശു രാജാവിനെക്കുറിച്ച് സംസാരിക്കുമ്പോൾ അത് വ്യത്യസ്തമാണെന്നും ആര്‍ച്ച് ബിഷപ്പ് പെരെസ് ചൂണ്ടിക്കാട്ടി. അവന്റെ സിംഹാസനം ഒരു കുരിശാണ്. അവന്റെ കിരീടം സ്വർണ്ണവും രത്നങ്ങളും കൊണ്ടല്ല നിർമ്മിച്ചിരിക്കുന്നത്, അത് മുള്ളുകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നതെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. മൂന്ന് ദിവസത്തെ യുവജന സംഗമത്തില്‍ പ്രാർത്ഥന, ചര്‍ച്ചകള്‍, ദിവ്യകാരുണ്യ ആരാധന, വിശുദ്ധ കുര്‍ബാന, ലെയോ പതിനാലാമൻ മാർപാപ്പയുമായുള്ള സംഭാഷണം എന്നിവ നടന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/News/News-2025-11-25-13:28:31.jpg
Keywords: യുവജന

25885
Category: 1
Sub Category:
Heading: "ഇൻ യുണിത്താത്തെ ഫിദെയി"; നിഖ്യ സൂനഹദോസ് സ്മരണയിൽ പാപ്പയുടെ പുതിയ അപ്പസ്തോലിക ലേഖനം
Content: വത്തിക്കാന്‍ സിറ്റി: നിഖ്യ എക്യൂമെനിക്കൽ കൗൺസിലിന്റെ ആയിരത്തിയെഴുനൂറാമത് വാർഷികത്തോടനുബന്ധിച്ച് ലെയോ പതിനാലാമൻ പാപ്പ പുതിയ അപ്പസ്തോലിക ലേഖനം പ്രസിദ്ധീകരിച്ചു. ഐക്യവും, അനുരഞ്ജനവും കൈവരിക്കാൻ ഒരുമിച്ച് നടക്കാൻ, ഭാവിയെ ലക്ഷ്യംവച്ചുള്ള ഒരു എക്യൂമെനിസത്തിനായി, വിശ്വാസികളെ ആഹ്വാനം ചെയ്തുകൊണ്ടു "ഇൻ യുണിത്താത്തെ ഫിദെയി" എന്ന പേരിലാണ് അപ്പസ്തോലിക ലേഖനം പുറത്തിറക്കിയിരിക്കുന്നത്. സർവശക്തനായ ദൈവത്തിൽ, സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവിൽ വിശ്വാസം പ്രഖ്യാപിക്കുന്നതിലൂടെ ആരംഭിക്കുന്ന നിഖ്യാ വിശ്വാസപ്രമാണത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഓരോരുത്തരും തങ്ങളുടെ മനസ്സാക്ഷിയെ പരിശോധിക്കുവാൻ പാപ്പ ലേഖനത്തിലൂടെ ആഹ്വാനം ചെയ്യുന്നുണ്ട്. "ദൈവം എനിക്ക് എന്താണ് അർത്ഥമാക്കുന്നത്, അവനിലുള്ള എന്റെ വിശ്വാസത്തിന് ഞാൻ എങ്ങനെ സാക്ഷ്യം വഹിക്കും?, എല്ലാ സൃഷ്ടികളിലും എനിക്ക് കണ്ടെത്താൻ കഴിയുന്ന അവന്റെ അടയാളങ്ങൾ ഉണ്ടോ? എല്ലാവരുടെയും ഉടമസ്ഥതയിലുള്ള ഭൂമിയുടെ വസ്തുക്കൾ നീതിയുക്തമായ രീതിയിൽ പങ്കിടാൻ ഞാൻ തയ്യാറാണോ?" മനുഷ്യരാശിയുടെ പൊതു ഭവനമായി അതിനെ സംരക്ഷിക്കുകയും വളർത്തുകയും ചെയ്യുന്നതിനുപകരം, ഞാൻ സൃഷ്ടിയെ ചൂഷണം ചെയ്യുകയാണോ, നശിപ്പിക്കുകയാണോ? എന്നിങ്ങനെയുള്ള നിരവധി ചോദ്യങ്ങൾ ലേഖനത്തിൽ പാപ്പ ഉയര്‍ത്തുന്നുണ്ട്. ക്രിസ്തീയ വിശ്വാസത്തിന്റെ കാതൽ ദൈവപുത്രനായ യേശുക്രിസ്തുവിലുള്ള വിശ്വാസപ്രഖ്യാപനമാണ് എന്നുള്ള നിഖ്യാസൂനഹദോസിന്റെ ചൈതന്യം പാപ്പ അപ്പസ്തോലിക ലേഖനത്തില്‍ ആവർത്തിച്ചു. നിരവധി ആശങ്കകൾക്കും ഭയങ്ങൾക്കും, യുദ്ധത്തിന്റെയും അക്രമത്തിന്റെയും ഭീഷണികൾക്കും, പ്രകൃതി ദുരന്തങ്ങൾക്കും, ഗുരുതരമായ അനീതികൾക്കും അസന്തുലിതാവസ്ഥകൾക്കും, ദശലക്ഷക്കണക്കിന് ആളുകൾ അനുഭവിക്കുന്ന വിശപ്പിനും ദാരിദ്ര്യത്തിനും ഇടയിൽ, ഐക്യത്തിന്റെ ഈ വിശ്വാസപ്രമാണമാണ് നമുക്ക് പ്രത്യാശ നൽകുന്നതെന്നും പാപ്പാ ലേഖനത്തിൽ അടിവരയിട്ടു ഓര്‍മ്മിപ്പിക്കുന്നുണ്ട്. പരിശുദ്ധാത്മാവിനോടുള്ള പ്രാർത്ഥനയോടെയാണ് ലേഖനം ഉപസംഹരിക്കുന്നത്. ഒന്നാം നിഖ്യാ സൂനഹദോസിന്റെ 1700-ാം വാർഷികാഘോഷത്തോടനുബന്ധിച്ചു നവംബർ 27ന് പാപ്പ തുര്‍ക്കിയിലേക്ക് യാത്ര തിരിക്കുന്നുണ്ട്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/News/News-2025-11-25-16:07:03.jpg
Keywords: അപ്പസ്തോ

25886
Category: 1
Sub Category:
Heading: ലോകത്തെ ഏറ്റവും ഉയരം കൂടിയ ഫാത്തിമ രൂപം ബ്രസീലില്‍
Content: സിയേര: ഫാത്തിമ മാതാവിന് സമർപ്പിച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രൂപം വടക്കുകിഴക്കൻ ബ്രസീലില്‍ അനാച്ഛാദനം ചെയ്തു. നവംബർ 13ന് ബ്രസീലിലെ സിയേര സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ക്രാറ്റോയിലെ മരിയൻ ജൂബിലിയുടെ സമാപന ദിവ്യബലിക്കിടെയാണ് രൂപം അനാച്ഛാദനം ചെയ്തത്. പ്രമുഖ ശില്പിയായ റാനിൽസൺ വിയാനയാണ് 177 അടി ഉയരമുള്ള ഈ രൂപം ഒരുക്കിയത്. അനുഗ്രഹീതമായ ക്രാറ്റോ ദേശത്ത്, ഫാത്തിമ മാതാവിന്റെ മനോഹരമായ രൂപം, സ്ഥാപിച്ചതില്‍ തങ്ങളുടെ ഹൃദയങ്ങൾ സന്തോഷം കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും മുഴുവൻ ലോകത്തിനുമുള്ള പ്രാർത്ഥനയുടെയും, പശ്ചാത്താപത്തിന്റെയും, പ്രത്യാശയുടെയും ഒരു അടയാളമാണിതെന്നും ക്രാറ്റോയിലെ ബിഷപ്പ് മാഗ്നസ് ഹെൻറിക് ലോപ്സ് പറഞ്ഞു. ഭാവി തലമുറയെ നശിപ്പിക്കുന്ന പല വിപത്തുകളും ചുറ്റുമുണ്ടെന്നും നമ്മുടെ നാട്ടിൽ ഫാത്തിമയുടെ സന്ദേശത്തിന് അടിയന്തിരമായ പ്രസക്തിയുണ്ടെന്നും ബിഷപ്പ് സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു. വിശുദ്ധ കുർബാനയുടെ അവസാനം, മോൺ. മാഗ്നസ് ഹെൻറിക് വിശ്വാസികൾക്ക് പൂർണ്ണമായ ദണ്ഡവിമോചനത്തോടെ അപ്പസ്തോലിക ആശീര്‍വാദം നൽകിയിരിന്നു. നൂറുകണക്കിനാളുകളാണ് പരിപാടിയില്‍ സംബന്ധിച്ചത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/News/News-2025-11-25-18:05:05.jpg
Keywords: ഫാത്തിമ