Contents
Displaying 25371-25380 of 26062 results.
Content:
25827
Category: 1
Sub Category:
Heading: 11 വര്‍ഷത്തിനിടെ ഭാരതത്തിലെ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങളിൽ 500% വർദ്ധനവ്
Content: ന്യൂഡൽഹി: ഭാരതത്തിലുടനീളം ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ 500% വർദ്ധനവ് ഉണ്ടായതായി പുതിയ വെളിപ്പെടുത്തല്‍. നവംബര്‍ 4നു ഡല്‍ഹി പ്രസ് ക്ലബില്‍ യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം (UCF) സംഘടനയാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ കണക്കുകള്‍ സഹിതം പുറത്തുവിട്ടിരിക്കുന്നത്. 2014 നും 2024 നും ഇടയിൽ ക്രിസ്ത്യൻ സമൂഹത്തെ ലക്ഷ്യംവച്ചുള്ള വിദ്വേഷ കുറ്റകൃത്യങ്ങൾ 500% വർദ്ധിച്ചുവെന്നും പ്രതിവർഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളുടെ എണ്ണം 139-ൽ നിന്ന് 834 ആയി ഉയർന്നുവെന്നും സംഘടന വെളിപ്പെടുത്തി. കഴിഞ്ഞ 12 വർഷത്തിനിടെ ആകെ 4959 സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് ഹിന്ദുത്വ ഗ്രൂപ്പുകൾ ക്രൈസ്തവര്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളാണ് എല്ലാറ്റിന്റെയും മൂലകാരണം. മതത്തിന്റെ അടിസ്ഥാനത്തിൽ ആളുകളെ ഭിന്നിപ്പിക്കാൻ ഒരു സംഘടിത ശ്രമം നടക്കുന്നുണ്ടെന്നും സർക്കാർ മതപരിവർത്തനമെന്ന വ്യാജ ആരോപണത്തെ രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കുകയാണെന്നും യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം പ്രസിഡന്‍റ് മൈക്കൽ വില്യംസ് ആരോപിച്ചു. 2025-ലെ ആദ്യ ഒന്‍പത് മാസങ്ങളിൽ മാത്രം 579 ക്രൈസ്തവ വിരുദ്ധ ആക്രമണ സംഭവങ്ങൾ രജിസ്റ്റർ ചെയ്തെങ്കിലും പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത് 39 കേസുകളിൽ മാത്രമാണെന്ന് നേതാക്കള്‍ പറയുന്നു. ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളെ സംബന്ധിക്കുന്ന ആകെ കേസുകളിൽ മൂന്നിലൊന്ന് ഉത്തർപ്രദേശിൽ നിന്നാണ്. നിയമപാലകർ പരാതികൾ രജിസ്റ്റർ ചെയ്യാൻ പതിവായി വിസമ്മതിക്കുന്നതായും അതുവഴി ശിക്ഷാനടപടികളില്ലാത്ത അന്തരീക്ഷം വളർത്തിയതായും ആക്ടിവിസ്റ്റുകൾ ചൂണ്ടിക്കാട്ടി. 2016നും 2020നും ഇടയിൽ, കുറഞ്ഞത് 21 ക്രിസ്ത്യാനികളെങ്കിലും വിദ്വേഷ കുറ്റകൃത്യങ്ങളിൽ കൊല്ലപ്പെട്ടതായും റിപ്പോർട്ടില്‍ വെളിപ്പെടുത്തലുണ്ട്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-11-07-15:47:01.jpg
Keywords: ഹിന്ദുത്വ, ബിജെപി

25828
Category: 1
Sub Category:
Heading: കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ പീഡനത്തിന് ഇരയായ ചെക്ക് റിപ്പബ്ലിക്കന്‍ കർദ്ദിനാൾ ദിവംഗതനായി
Content: പ്രാഗ്: കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ പീഡനത്തിന് ഇരയായ ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗ് മുൻ ആർച്ച് ബിഷപ്പായിരുന്ന കർദ്ദിനാൾ ഡൊമിനിക് ഡുക അന്തരിച്ചു. 82 വയസ്സായിരുന്നു. 1948-ൽ ചെക്കോസ്ലോവാക്യയിൽ കമ്മ്യൂണിസ്റ്റുകൾ അധികാരം പിടിച്ചെടുത്തതിനുശേഷം, കത്തോലിക്കാ സഭയും മറ്റ് സഭകളും ഭരണകൂടത്തിൽ നിന്ന് കടുത്ത പീഡനങ്ങൾ നേരിട്ടിരിന്നു. പള്ളികൾ പിടിച്ചെടുക്കുകയും, വിഷയത്തില്‍ പ്രതികരണം നടത്തുകയോ ചെയ്യുന്ന വൈദികരെ ജയിലിലടയ്ക്കുകയോ വധിക്കുകയോ അന്നു ചെയ്തിരിന്നു. 1968-ല്‍ ഡുക രഹസ്യമായി ഡൊമിനിക് ഓര്‍ഡര്‍ സന്യാസ സമൂഹത്തില്‍ ചേരുകയും സന്യാസ സമൂഹത്തോടുള്ള ബഹുമാനാര്‍ത്ഥം ഡൊമിനിക് എന്ന പേര് സ്വീകരിക്കുകയും ചെയ്തു. രണ്ട് വര്‍ഷത്തിന് ശേഷം അദ്ദേഹത്തെ വൈദിക കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നതില്‍ നിന്ന് ഭരണകൂടം വിലക്കിയിരിന്നു. 1975-ല്‍ അദ്ദേഹം സഭാപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം 1981 മുതല്‍ 15 മാസം ജയില്‍ ശിക്ഷ അനുഭവിച്ചു. പ്ലീസെനിലെ ബോറി ജയിലില്‍ ഡ്യൂക്കയെ ജയിലിലടച്ചു. ഇവിടെ അദ്ദേഹം നിരന്തരം പീഡനത്തിന് ഇരയായി. കമ്മ്യൂണിസ്റ്റ് ഭരണകൂടം നിരവധി പള്ളി സ്വത്തുക്കൾ പിടിച്ചെടുത്തിരുന്നു. കമ്മ്യൂണിസത്തിന്റെ പതനത്തിനുശേഷം, പള്ളി സ്വത്ത് പുനഃസ്ഥാപനം സംബന്ധിച്ച കരാർ ചർച്ച ചെയ്യാൻ ഡുക മുന്‍കൈയെടുത്തു. ഒത്തുതീർപ്പിലൂടെ കത്തോലിക്ക സ്ഥാപനങ്ങൾക്ക് സാമ്പത്തിക നഷ്ടപരിഹാരം ലഭ്യമാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. 1998-ൽ ബിഷപ്പായി അദ്ദേഹം നിയമിക്കപ്പെട്ടു. ചെക്ക് ബിഷപ്പ് കോൺഫറൻസിന്റെ ചെയർമാനായി സേവനം ചെയ്തു. 2010 മുതൽ 2022 വരെ പ്രാഗിലെ ആർച്ച് ബിഷപ്പായിരുന്നു. 2012 ൽ ബെനഡിക്ട് പതിനാറാമൻ പാപ്പ അദ്ദേഹത്തെ കർദ്ദിനാളായി ഉയർത്തി. കര്‍ദ്ദിനാളിന്റെ വിയോഗത്തില്‍ ലെയോ പാപ്പ അനുശോചനം രേഖപ്പെടുത്തി. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/News/News-2025-11-07-18:00:54.jpg
Keywords: ചൈന, കമ്മ്യൂ

25829
Category: 18
Sub Category:
Heading: മദർ ഏലീശ്വയെ ഇന്നു വാഴ്‌ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തും
Content: കൊച്ചി: കേരള കത്തോലിക്കാ സഭയിലെ ആദ്യ സന്യാസിനിയായി കരുതപ്പെടുന്ന ധന്യ മദർ ഏലീശ്വ ഇന്ന് വാഴ്‌ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്. ദേശീയ മരിയൻ തീർത്ഥാടനകേന്ദ്രമായ വല്ലാർപാടം ബസിലിക്കയിൽ ഇന്നു വൈകുന്നേരം നാലിനാണ് വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിന്റെ ശുശ്രൂഷകൾ ആരംഭിക്കുന്നത്. മാർപാപ്പയുടെ പ്രതിനിധി മലേഷ്യയിലെ പെനാംഗ് ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ. സെബാസ്റ്റ്യൻ ഫ്രാൻസിസ് പ്രഖ്യാപനം നടത്തും. ബസിലിക്ക അങ്കണത്തിൽ വിശാലമായ പന്തലും പ്രത്യേക അൾത്താരയും സജ്ജമാക്കിയിട്ടുണ്ട്. ചടങ്ങുകൾക്കു മുന്നോടിയായി മദർ ഏലീശ്വയുടെ ഛായാചിത്രം, ലോഗോ, ദീപശിഖ എന്നിവയുടെ പ്രയാണങ്ങൾ 3.30ന് ബസിലിക്ക കവാടത്തിലെത്തും. തുടർന്ന് കർദിനാൾമാരെയും മെത്രാന്മാരെയും സ്വീകരിക്കും. 4.30 ന് വിശുദ്ധ കുർബാന ആരംഭിക്കും. വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മദർ ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിനുള്ള അഭ്യർഥന നടത്തും. തുടർന്ന് പ്രഖ്യാപനം. കർദ്ദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ് മദർ ഏലീശ്വയുടെ തിരുസ്വരൂപം അനാവരണം ചെയ്യും. മദറിൻ്റെ തിരുശേഷിപ്പ് ഔദ്യോഗികമായി ഏറ്റുവാങ്ങി അൾത്താരയിൽ പ്രതിഷ്‌ഠിക്കും. വിശുദ്ധ കുർബാനയ്ക്കുശേഷം വാഴ്ത്തപ്പെട്ട മദർ ഏലീശ്വയുടെ നൊവേന സിബിസിഐ അധ്യക്ഷൻ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പ്രകാശനം ചെയ്യും. കെആർഎൽസിബിസി പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ സുവനീർ പ്രകാശനം നിർവഹിക്കും. കോഫി ടേബിൾ ബുക്കിന്റെ പ്രകാശനം ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ആദ്യപ്രതി സിടിസി മദർ ജനറ ൽ സിസ്റ്റർ ഷഹീലയ്ക്കു നൽകി നിർവഹിക്കും. ബസിലിക്കയിലേക്കുള്ള മദർ ഏലീശ്വയുടെ തിരുസ്വരൂപ പ്രയാണത്തോടെ ചടങ്ങുകൾ സമാപിക്കും. ഏലീശ്വ ചരിതം ഗാനശില്പത്തിന്റെ അവതരണവുമുണ്ടാകും. വരാപ്പുഴ അതിരൂപതയിലെയും കേരള സഭയിലെയും വിവിധ മെത്രാന്മാരും വൈദികരും സന്യസ്‌തരും ആയിരക്കണക്കിനു വിശ്വാസികളും ചടങ്ങുകളിൽ പങ്കെടുക്കും. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/India/India-2025-11-08-11:22:00.jpg
Keywords: ഏലീശ്വ

25830
Category: 1
Sub Category:
Heading: ഫ്രാൻസിസ് പാപ്പയുടെ കല്ലറയ്ക്കരികില്‍ പാലസ്തീൻ പ്രസിഡന്‍റ്
Content: വത്തിക്കാന്‍ സിറ്റി: റോമിലെ മേരി മേജർ ബസിലിക്കയിൽ ഫ്രാൻസിസ് പാപ്പയുടെ കല്ലറയ്ക്കരികിലെത്തി പൂക്കൾ സമര്‍പ്പിച്ച് പാലസ്തീൻ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ്. പാലസ്തീൻ ദേശത്തിനും അവിടുത്തെ ജനങ്ങൾക്കും വേണ്ടി ഫ്രാൻസിസ് പാപ്പ ചെയ്ത കാര്യങ്ങളും, പാലസ്തീനയെ, മറ്റാരുടെയും നിർബന്ധം ഇല്ലാതിരുന്നിട്ടുകൂടി അംഗീകരിച്ചതും തനിക്ക് മറക്കാനാകില്ലെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി പ്രസിഡന്‍റ് അനുസ്മരിച്ചു. ഇതിനു പിന്നാലെ ലെയോ പതിനാലാമൻ പാപ്പ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസിന് വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ചു. നവംബർ ആറാം തീയതി വത്തിക്കാനിൽ നടന്ന സൗഹാർദ്ദപരമായ കൂടിക്കാഴ്ചയിൽ ഗാസയിലെ ജനത്തിന് ലഭിക്കേണ്ട അടിയന്തിരസേവനങ്ങളും, സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിന് വേണ്ട ദ്രുതപരിശ്രമങ്ങളും ചർച്ചാവിഷയമായി. വത്തിക്കാനും പാലസ്തീനുമായുള്ള ആഗോളകരാറിന്റെ പത്താം വാർഷികത്തിലാണ് ഇത്തരമൊരു കൂടിക്കാഴ്ച നടന്നതെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. അപ്പസ്തോലിക കൊട്ടാരത്തിൽ നടന്ന സൗഹാർദ്ധ കൂടിക്കാഴ്ചയിൽ, ഗാസയിലെ സാധാരണ ജനത്തിന് അടിയന്തിര സഹായമെത്തിക്കുന്നതിലുണ്ടാകേണ്ട പ്രാധാന്യവും അത്യാവശ്യവും പ്രത്യേകം ചർച്ച ചെയ്യപ്പെട്ടു. ഗാസ മുനമ്പിലുൾപ്പെടെ ആക്രമണങ്ങൾ തുടരുന്നതിന്റെ പശ്ചാത്തലത്തിൽ, ഇപ്പോഴത്തെ സംഘർഷങ്ങൾക്ക് പരിഹാരം കണ്ടെത്തേണ്ടതിന്റെയും, അവ അവസാനിപ്പിക്കേണ്ടതിന്റെയും ആവശ്യവും ചർച്ചാവിഷയമായി. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/News/News-2025-11-08-13:19:01.jpg
Keywords: പാലസ്തീ

25831
Category: 1
Sub Category:
Heading: കന്യകാമറിയത്തെക്കുറിച്ചുള്ള തിരുസഭ പ്രബോധനങ്ങളില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ല: സര്‍ക്കുലറുമായി മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍
Content: വത്തിക്കാന്‍ സിറ്റി: ലെയോ പതിനാലാമന്‍ മാര്‍പാപ്പയുടെ അംഗീകാരത്തോടെ റോമിലെ വിശ്വാസതിരുസംഘം പ്രസിദ്ധീകരിച്ച 'വിശ്വാസികളുടെ സമൂഹത്തിന്റെ മാതാവ്' (Mater Populi fidelis) എന്ന പ്രബോധനം വഴി പുറത്തിറക്കിയിരിക്കുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കുലറുമായി സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. കത്തോലിക്കാസഭ മാതാവിനു നല്കിയിരുന്ന ബഹുമാനത്തില്‍നിന്നു പിന്നോട്ടു പോവുകയാണെന്നും പ്രൊട്ടസ്റ്റന്റ് ആശയങ്ങള്‍ അംഗീകരിക്കുകയാണെന്നുമുള്ള തെറ്റിദ്ധരിപ്പിക്കുന്ന ചര്‍ച്ചകളും വ്യാഖ്യാനങ്ങളും നടക്കുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കുലര്‍ പുറത്തുവിട്ടിരിക്കുന്നത്. സര്‍ക്കുലര്‍ നാളെ നവംബര്‍ 9-ാം തീയതി ഞായറാഴ്ചയോ അതിനടുത്ത ഞായറാഴ്ചയോ സീറോമലബാര്‍സഭയിലെ എല്ലാ ഇടവകപള്ളികളിലും സ്ഥാപനങ്ങളിലും സമര്‍പ്പിത ഭവനങ്ങളിലും പരിശീലനകേന്ദ്രങ്ങളിലും മേജര്‍ സെമിനാരികളിലും വിശുദ്ധ കുര്‍ബാനമധ്യേ വായിക്കേണ്ടതാണെന്ന നിര്‍ദ്ദേശവും മുന്നോട്ടുവെച്ചിട്ടുണ്ട്. #{blue->none->b->സര്‍ക്കുലറിന്റെ പൂര്‍ണ്ണരൂപം: }# സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ തന്റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്താമാര്‍ക്കും മെത്രാന്‍മാര്‍ക്കും വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും തന്റെ അജപാലനശുശ്രൂഷയ്ക്ക് ഏല്പിക്കപ്പെട്ടിരിക്കുന്ന എല്ലാ ദൈവജനത്തിനും എഴുതുന്നത്. കര്‍ത്താവിന്റെ കൃപ നിങ്ങളെല്ലാവരോടുംകൂടെ ഉണ്ടായിരിക്കട്ടെ! മിശിഹായില്‍ പ്രിയ സഹോദരീസഹോദരന്മാരേ, പരിശുദ്ധപിതാവു ലെയോ പതിനാലാമന്‍ മാര്‍പാപ്പയുടെ അംഗീകാരത്തോടെ റോമിലെ വിശ്വാസതിരുസംഘം പ്രസിദ്ധീകരിച്ച 'വിശ്വാസികളുടെ സമൂഹത്തിന്റെ മാതാവ്' (Mater Populi fidelis) എന്ന പ്രബോധനംവഴി പരിശുദ്ധ കന്യകാമറിയത്തെ സഹ രക്ഷക I (Co-redemptrix) എന്നു വിശേഷിപ്പിക്കുന്നതു ദൈവശാസ്ത്രപരമായി ഉചിതമല്ല എന്നും 'കൃപാവരത്തിന്റെ മാതാവ്' എന്നും 'മധ്യസ്ഥ' എന്നുമുള്ള വിശേഷണങ്ങള്‍ വിവേകപൂര്‍വം ഉപയോഗിക്കണം എന്നും പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. കത്തോലിക്കാസഭ മാതാവിനു നല്കിയിരുന്ന ബഹുമാനത്തില്‍നിന്നു പിന്നോട്ടു പോവുകയാണെന്നും പ്രൊട്ടസ്റ്റന്റ് ആശയങ്ങള്‍ അംഗീകരിക്കുകയാണെന്നുമുള്ള തെറ്റിദ്ധരിപ്പിക്കുന്ന ചര്‍ച്ചകളും വ്യാഖ്യാനങ്ങളും സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നതു നിങ്ങള്‍ ശ്രദ്ധിച്ചുകാണുമല്ലോ. എന്നാല്‍, പരിശുദ്ധ കന്യകാമറിയത്തെക്കുറിച്ചുള്ള തിരുസഭയുടെ അടിസ്ഥാനപ്രബോധനങ്ങളില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ല എന്നു വ്യക്തമായി നാം മനസ്സിലാക്കേണ്ടതുണ്ട്. പരിശുദ്ധ അമ്മയെക്കുറിച്ചു നാലു വിശ്വാസസത്യങ്ങളാണ് തിരുസഭ ആധികാരികമായി പഠിപ്പിക്കുന്നത്. പരിശുദ്ധ കന്യകാമറിയം ദൈവമാതാവും നിത്യകന്യകയും അമലോത്ഭവയും സ്വര്‍ഗാരോപിതയുമാണ് എന്നതാണ് ആ വിശ്വാസസത്യങ്ങള്‍. ഈ നാലു സത്യങ്ങളും മാറ്റമില്ലാതെ തിരുസഭ ഇന്നും പ്രഘോഷിക്കുന്നു. അതേസമയം, പരിശുദ്ധ കന്യകാമറിയത്തെ വിശേഷിപ്പിക്കാനുപയോഗിക്കുന്ന ചില പദങ്ങളില്‍ കടന്നുകൂടിയിട്ടുള്ള ദൈവശാസ്ത്രപരമായ വ്യതിയാനങ്ങളെ തിരുത്താനാണ് പുതിയ പ്രബോധനരേഖ ലക്ഷ്യംവയ്ക്കുന്നത്. മനുഷ്യാവതാരംചെയ്ത ദൈവപുത്രനു ജന്മംകൊടുക്കുകവഴി ദൈവമാതാവായ പരിശുദ്ധ കന്യകാമറിയം നമ്മുടെയും അമ്മയാണ്. മറിയത്തിന്റെ ആത്മീയ മാതൃത്വത്തോടു ചേര്‍ന്നുനില്ക്കാനുള്ള ആഹ്വാനമാണ് ഈ പ്രബോധനരേഖയുടെ ഹൃദയം. അതോടൊപ്പംതന്നെ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കാവുന്ന ചില വിശേഷണങ്ങളെ വിവേകപൂര്‍വം ഒഴിവാക്കാനും ഈ പ്രബോധനരേഖ ആവശ്യപ്പെടുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് 'സഹരക്ഷക' (Co-redemptrix) എന്ന വിശേഷണം ഒഴിവാക്കാനുള്ള നിര്‍ദേശമാണ്. ഇതിനെ പുതിയൊരു നിര്‍ദേശമായി വ്യാഖ്യാനിക്കുന്നതു ശരിയല്ല. തിരുസഭ ഒരിക്കലും പരിശുദ്ധ കന്യകാമറിയം സഹരക്ഷകയാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുകയോ പഠിപ്പിക്കുകയോ ചെയ്തിട്ടില്ല. മറിയത്തോടുള്ള സ്‌നേഹാദരവുകള്‍ പ്രകടിപ്പിക്കാന്‍ ചില മരിയഭക്തര്‍ പരിശുദ്ധ അമ്മയെ സഹരക്ഷക എന്നു വിശേഷിപ്പിച്ചിരുന്നു എന്നതു വസ്തുതയാണ്. എന്നാല്‍ ഈ വിശേഷണം ദൈവശാസ്ത്രപരമായി ചില തെറ്റിദ്ധാരണകള്‍ക്കു കാരണമാകും എന്നതു ചൂണ്ടിക്കാണിക്കുകയാണ് പുതിയ പ്രബോധനരേഖ ചെയ്യുന്നത്. 'മറിയം സഹരക്ഷകയാണ്' എന്നു പറയുമ്പോള്‍ മിശിഹായുടെ രക്ഷാകര്‍മം അതില്‍ത്തന്നെ അപൂര്‍ണമാണെന്നും മറിയത്തിന്റെ സഹായം കൂടാതെ അതു സാധ്യമാവുകയില്ലായിരുന്നു എന്നും തെറ്റിദ്ധരിക്കാനുള്ള സാധ്യതയുണ്ട്. അല്ലെങ്കില്‍ ഈശോയും മറിയവും ചേര്‍ന്നാണു മനുഷ്യരക്ഷ സാധ്യമാക്കിയത് എന്നു ചിന്തിക്കാനും ഇടയായേക്കാം. മനുഷ്യകുലത്തിന്റെ രക്ഷയില്‍ ഈശോ വഹിച്ച അതുല്യമായ സ്ഥാനത്തിന്റെ മഹത്വത്തിനു ഭംഗംവരുത്താന്‍ ഇത്തരം തെറ്റിദ്ധാരണകള്‍ ഇടവരുത്തിയേക്കാമെന്നുള്ളതുകൊണ്ടാണ് ഈ പരാമര്‍ശം ഒഴിവാക്കണമെന്നു പ്രബോധനരേഖ നിര്‍ദേശിക്കുന്നത്. ദൈവത്തിന്റെ രക്ഷാകരപദ്ധതിയില്‍ മറിയം വഹിച്ച നിര്‍ണായകമായ പങ്കിനെ പുതിയ പ്രബോധനരേഖ യാതൊരുവിധത്തിലും നിഷേധിക്കുന്നില്ല. മറിയം ദൈവഹിതത്തിനു തന്നെത്തന്നെ വിട്ടുകൊടുക്കുകയും ഈശോയുടെ അമ്മയാകാന്‍ സഹനപൂര്‍വം സന്നദ്ധയാവുകയുംചെയ്തു. മറിയം 'ദൈവികപദ്ധതിയോടു സഹകരിച്ചു' എന്നതും 'സഹരക്ഷകയാണ്' എന്നതുംതമ്മില്‍ വ്യത്യാസമുണ്ട്. വിശ്വാസംകൊണ്ടും അനുസരണംകൊണ്ടും സ്വാതന്ത്ര്യത്തോടെ ദൈവത്തിന്റെ രക്ഷാകര്‍മത്തില്‍ സഹകാരിണിയായി എന്നതാണു പരിശുദ്ധ അമ്മയുടെ മഹത്വം. അതുപോലെതന്നെ, മറിയത്തെ 'കൃപാവരത്തിന്റെ അമ്മ' എന്നു വിശേഷിപ്പിക്കുമ്പോള്‍ എല്ലാ കൃപകളും മറിയത്തില്‍നിന്നാണ് ഉത്ഭവിക്കുന്നത് എന്നൊരു ധ്വനി അതിനുണ്ടാകാം എന്ന വസ്തുതയും പ്രബോധനരേഖ ചൂണ്ടിക്കാണിക്കുന്നുണ്ട്. 'സകല കൃപകളുടെയും മധ്യസ്ഥ' എന്ന പ്രയോഗവും പരിമിതികളുള്ളതാണ്. സകല കൃപകളുടെയും ഉറവിടം ദൈവം മാത്രമാണ്. ഏകജാതനായ മിശിഹാ എല്ലാ കൃപകളും വര്‍ഷിക്കുന്നത് അവിടന്നു സ്ഥാപിച്ച തിരുസഭയിലെ പരിശുദ്ധ കൂദാശകളിലൂടെയാണ്. ഈ വിശ്വാസരഹസ്യത്തിന്റെ സമഗ്രതയെ പരിരക്ഷിക്കാന്‍ 'കൃപാവരത്തിന്റെ അമ്മ' എന്ന പ്രയോഗം ഒഴിവാക്കുന്നതാണ് അഭിലഷണീയമെന്നു പ്രബോധനരേഖ ചൂണ്ടിക്കാണിക്കുന്നു. വലിയ വിവേകവും ശ്രദ്ധയും ആവശ്യമുള്ള ഒരു പ്രയോഗമാണ് 'മധ്യസ്ഥയായ മാതാവ്' എന്നത്. പരിശുദ്ധ മറിയം നമുക്കായി ദൈവസന്നിധിയില്‍ മാധ്യസ്ഥ്യം വഹിക്കുന്നു എന്നതില്‍ സംശയമില്ല. നമുക്കുവേണ്ടി മാധ്യസ്ഥ്യം അപേക്ഷിക്കാന്‍ മാതാവിനു കഴിയും എന്നു പറയുന്നതും 'അവള്‍ മധ്യസ്ഥയാണ്' എന്നു വിശേഷിപ്പിക്കുന്നതും തമ്മിലുള്ള ദൈവശാസ്ത്രപരമായ വ്യത്യാസത്തെയാണ് പ്രബോധനരേഖ ചൂണ്ടിക്കാണിക്കുന്നത്. ദൈവത്തിനും മനുഷ്യനും ഇടയില്‍ ഏകമധ്യസ്ഥനായി ഈശോമിശിഹാ മാത്രമാണുള്ളത്. മിശിഹായുടെ ഏക മാധ്യസ്ഥ്യത്തിനു സമാനമായി മാതാവിന്റെ മാധ്യസ്ഥ്യാപേക്ഷയെ അവതരിപ്പിക്കരുത് എന്നതാണ് തിരുസഭയുടെ ബോധ്യം. ഈശോമിശിഹാ 'ഏക മധ്യസ്ഥന്‍' ആയിരിക്കുന്നത് അവിടന്ന് ഒരേസമയം പൂര്‍ണ ദൈവവും പൂര്‍ണ മനുഷ്യനുമാണ് എന്നതുകൊണ്ടാണ്. ദൈവത്തിനും മനുഷ്യനും ഇടയില്‍ മധ്യസ്ഥ്യത പുലര്‍ത്തുന്ന മറ്റാരുമില്ല എന്നതാണ് 'മിശിഹാ ഏക മധ്യസ്ഥന്‍' എന്നതിന്റെ അര്‍ഥം. ഈ വ്യത്യാസത്തെ വ്യക്തമായി അവതരിപ്പിക്കാതെ, 'മധ്യസ്ഥ' എന്നു മറിയത്തെ വിളിക്കുന്നതു തെറ്റിദ്ധാരണകള്‍ക്ക് ഇടവരുത്തും. ചുരുക്കത്തില്‍ ദൈവത്തിന്റെ രക്ഷാകരപദ്ധതിയില്‍ ഈശോമിശിഹായുടെ അതുല്യമായ അനന്യശ്രേഷ്ഠതയെ (uniqueness) ഊന്നിപ്പറയുകയാണ് ഈ പ്രബോധനരേഖയുടെ ലക്ഷ്യം. പരിശുദ്ധ മറിയത്തോടുള്ള തിരുസഭയുടെ പരമ്പരാഗതഭക്തിയെ പരിപോഷിപ്പിക്കുന്നതും ശരിയായ ദിശാബോധം നല്കുന്നതുമാണു പുതിയ പ്രബോധനരേഖ. പരിശുദ്ധ കന്യകാമറിയം തിരുസഭയില്‍ ഉന്നതമായ വണക്കത്തിനു (hyperdulia) യോഗ്യയാണ്. കുരിശിന്റെ ചുവടുവരെ ഈശോയെ അനുഗമിക്കാന്‍തക്ക വിശ്വാസബോധ്യവും ആത്മധൈര്യവും മറിയത്തിനുണ്ടായിരുന്നു. തന്റെ മരണത്തിനു മുന്‍പു കുരിശില്‍വച്ച് ഈശോ വിശ്വാസികള്‍ക്കെല്ലാം അമ്മയായി പരിശുദ്ധ മറിയത്തെ നല്കിയതാണ് (യോഹ. 19:27). തിരുസഭയുടെ മാതാവും പ്രതീകവുമാകയാല്‍ പരിശുദ്ധ മറിയത്തിന്റെ ജീവിതം സഭയ്ക്കു മാതൃകയും പ്രചോദനവുമാണ്. ആത്മശരീരങ്ങളോടെ പരിശുദ്ധ കന്യകാമറിയം സ്വര്‍ഗത്തിലേക്കു സ്വീകരിക്കപ്പെട്ടെങ്കില്‍ മറിയത്തെ അനുകരിക്കുന്ന സഭമുഴുവനും അതേ സ്വര്‍ഗപ്രവേശനത്തിന് അര്‍ഹമാണ്. പരിശുദ്ധ അമ്മയോടുള്ള ഭക്തി പ്രകടമാക്കുന്ന ജപമാലയും നൊവേനകളും ഉത്തരീയഭക്തിയും കത്തോലിക്കാസഭയില്‍ യാതൊരു മാറ്റവുമില്ലാതെ തുടരുന്നതാണ്. രക്ഷാകരപദ്ധതിയില്‍ ഈശോയും മറിയവും വഹിച്ച പങ്കിനെ നിയതമായി നിര്‍വചിക്കുന്ന ഈ പ്രബോധനരേഖയെ ദുര്‍വ്യാഖ്യാനം ചെയ്യുന്നവരുടെ നിക്ഷിപ്ത താത്പര്യങ്ങള്‍ക്കും തെറ്റായ പഠനങ്ങള്‍ക്കുമെതിരേ നമ്മള്‍ അതീവ ജാഗ്രത പാലിക്കണമെന്നും ഓര്‍മിപ്പിക്കട്ടെ. പരിശുദ്ധ അമ്മയുടെ പ്രാര്‍ഥനവഴിയായി നിങ്ങളെല്ലാവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ! (കാക്കനാട് മൗണ്ട് സെന്റ് തോമസിലുള്ള മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ കാര്യാലയത്തില്‍നിന്നു 2025-ാം ആണ്ട് നവംബര്‍ മാസം 8-ാം തീയതി നല്കപ്പെട്ടത്. ) റാഫേല്‍ തട്ടില്‍ സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-11-08-14:44:10.jpg
Keywords: തട്ടി

25832
Category: 1
Sub Category:
Heading: സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 7:13-37 | ഭാഗം 17
Content: വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷം ഏഴാം അദ്ധ്യായത്തിലെ ഉള്ളില്‍നിന്നു വരുന്നവ അശുദ്ധനാക്കുന്നു, സീറോ-ഫിനിഷ്യന്‍ സ്ത്രീയുടെ വിശ്വാസം, മൂകബാധിതനെ സുഖപ്പെടുത്തുന്നു എന്നീ സുവിശേഷ ഭാഗങ്ങളെ കുറിച്ചു ഒരിജന്‍, ബീഡ്, ഡമാസ്‌ക്കസിലെ യോഹന്നാന്‍, തെര്‍ത്തുല്യന്‍, ക്രിസോസ്‌തോം, അംബ്രോസ്, അലക്‌സാണ്ഡ്രിയായിലെ ക്ലെമന്റ്, ആഗസ്തീനോസ്, അപ്രേം, മഹാനായ ഗ്രിഗറി, ലാക്റ്റാന്‍സിയൂസ്, പ്രൂഡന്‍ഷ്യസ് എന്നീ സഭാപിതാക്കന്മാര്‍ വിവരിക്കുന്ന സുവിശേഷ ഭാഷ്യമാണ് ഇവിടെ പങ്കുവെയ്ക്കുന്നത്. ♦️ #{blue->none->b-> വചനഭാഗം: ഉള്ളില്‍ നിന്നു വരുന്നവ അശുദ്ധനാക്കുന്നു- വിശുദ്ധ മര്‍ക്കോസ് 7:14-23 }# (മത്താ 15,10-20) 14 ജനങ്ങളെ വീണ്ടും അടുത്തേക്കു വിളിച്ച് അവന്‍ പറഞ്ഞു: നിങ്ങളെല്ലാവരും എന്റെ വാക്കു കേട്ടു മനസ്‌സിലാക്കുവിന്‍. 15 പുറമേനിന്ന് ഉള്ളിലേക്കു കടന്ന്, ഒരുവനെ അശുദ്ധനാക്കാന്‍ ഒന്നിനും കഴിയുകയില്ല. എന്നാല്‍, ഉള്ളില്‍നിന്നു പുറപ്പെടുന്നവയാണ് അവനെ അശുദ്ധനാക്കുന്നത്. 16 കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. 17 അവന്‍ ജനങ്ങളെ വിട്ട് ഭവനത്തിലെത്തിയപ്പോള്‍ ഈ ഉപമയെക്കുറിച്ച് ശിഷ്യന്‍മാര്‍ ചോദിച്ചു. 18 അവന്‍ പറഞ്ഞു: നിങ്ങളും വിവേചനാശക്തിയില്ലാത്ത വരാണോ? പുറമേനിന്നു മനുഷ്യന്റെ ഉള്ളില്‍ പ്രവേശിക്കുന്ന ഒന്നിനും അവനെ അശുദ്ധനാക്കാന്‍ സാധിക്കയില്ലെന്നു നിങ്ങള്‍ മനസ്‌സിലാക്കുന്നില്ലേ? 19 കാരണം, അവ മനുഷ്യന്റെ ഹൃദയത്തില്‍ പ്രവേശിക്കുന്നില്ല. പിന്നെയോ ഉദരത്തിലേക്കു കടക്കുകയും വിസര്‍ജിക്കപ്പെടുകയും ചെയ്യുന്നു. എല്ലാ ഭക്ഷണപദാര്‍ഥങ്ങളും ശുദ്ധമാണെന്ന് അങ്ങനെ അവന്‍ പ്രഖ്യാപിച്ചു. 20 അവന്‍ തുടര്‍ന്നു: ഒരുവന്റെ ഉള്ളില്‍നിന്നു പുറപ്പെടുന്ന കാര്യങ്ങളാണ് അവനെ അശുദ്ധനാക്കുന്നത്. 21 എന്തെന്നാല്‍, ഉള്ളില്‍നിന്നാണ്, മനുഷ്യന്റെ ഹൃദയത്തില്‍നിന്നാണ് ദുശ്ചിന്ത, പരസംഗം, മോഷണം, കൊലപാതകം, 22 വ്യഭിചാരം, ദുരാഗ്രഹം, ദുഷ്ടത, വഞ്ചന, ഭോഗാസക്തി, അസൂയ, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ പുറപ്പെടുന്നത്. 23 ഈ തിന്‍മകളെല്ലാം ഉള്ളില്‍നിന്നുവരുന്നു. അവ മനുഷ്യനെ അശുദ്ധനാക്കുകയും ചെയ്യുന്നു. *************************************************************** ➤ #{red->none->b->ഒരിജന്‍: }# ലേവ്യരുടെ പുസ്തകത്തിലും (ലേവ്യ 11) നിയമാവര്‍ത്തനപുസ്തകത്തിലും (നിയമ 14) ശുദ്ധവും അശുദ്ധവുമായ ഭക്ഷണപദാര്‍ത്ഥങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ നല്‍കിയിട്ടുണ്ടല്ലോ (അവ പാലിക്കുന്നില്ലെന്ന് നിയമവാദികളും എബിയോണൈറ്റുകാരും നമ്മെ കുറ്റപ്പെടുത്താറുണ്ട്; കാരണം അവര്‍ ഈ നിയമങ്ങളെ ഏതാണ്ടു പൂര്‍ണ്ണമായും പിന്തുണയ്ക്കുന്നവരാണ്). അവയെ ഉപരിപ്ലവമായി മാത്രം സമീപിക്കാനല്ല തിരുലിഖിതം നമ്മോടാവശ്യപ്പെടുന്നത്. ''പുറമേനിന്നും ഉള്ളിലേക്കു പ്രവേശിക്കുന്ന ഒന്നിനും മനുഷ്യനെ അശുദ്ധനാക്കാനാവില്ല. എന്തെന്നാല്‍ അത് ഹൃദയത്തില്‍ പ്രവേശിക്കുന്നില്ല: മറിച്ച് ഉദരത്തിലേക്കു പ്രവേശിക്കുകയും കടന്നുപോവുകയും ചെയ്യുന്നു'' (മത്താ 15,11-17). മര്‍ക്കോസിന്റെ സുവിശേഷപ്രകാരം ''എല്ലാ ഭക്ഷണപദാര്‍ത്ഥങ്ങളും ശുദ്ധമാണെന്ന്'' രക്ഷകന്‍ പഠിപ്പിച്ചു (മര്‍ക്കോ 7,19). നിയമത്തിന്റെ അക്ഷരത്താല്‍ ബന്ധിതരായിക്കഴിയാനാഗ്രഹിക്കുന്നവര്‍ ഭക്ഷണത്തിന്റെ പേരില്‍ ഇപ്പോഴും നമ്മെ കുറ്റപ്പെടുത്തുന്നെങ്കിലും നിയമം അശുദ്ധമെന്നു പ്രഖ്യാപിച്ചവ ഭക്ഷിക്കുന്നതുകൊണ്ട് നമ്മള്‍ അശുദ്ധരാകുന്നില്ല. എന്നാല്‍ അളന്നു തൂക്കി ന്യായത്തോടെ സംസാരിക്കേണ്ട നന്മകളുടെ അധരങ്ങള്‍ അന്യായമായും അനുചിതമായും സംസാരിക്കുമ്പോള്‍ നമ്മള്‍ അശുദ്ധരാകുന്നു (Commentary on Matthew 11.12). ➤ #{red->none->b->ബീഡ്: }# ദുഷിച്ച ചിന്തകള്‍ ഇച്ഛയില്‍നിന്നല്ല വരുന്നത്: മറിച്ച് സാത്താന്‍ നേരിട്ടു കുത്തിവയ്ക്കുകയാണു ചെയ്യുന്നത് എന്നു വിചാരിക്കുന്നവര്‍ക്ക് ഇവിടെ മറുപടിയുണ്ട്. അവന്‍ നമ്മിലെ ദുഷിച്ച ചിന്തകള്‍ക്ക് ആഴംകൂട്ടുകയും അവയെ ഉജ്ജ്വലിപ്പിക്കുകയും ചെയ്‌തേക്കാം. എന്നാല്‍ അവയുടെ ഉറവിടമാകാന്‍ സാത്താനു കഴിയില്ല (Exposition on the Gospel of Mark 2.7.20-21). ♦️ #{blue->none->b-> വചനഭാഗം: സീറോ-ഫിനിഷ്യന്‍ സ്ത്രീയുടെ വിശ്വാസം- വിശുദ്ധ മര്‍ക്കോസ് 7,24-30 }# (മത്താ 15,21-28) 24 അവന്‍ അവിടെനിന്ന് എഴുന്നേറ്റ് ടയിറിലേക്കു പോയി. അവിടെ ഒരു വീട്ടില്‍ പ്രവേശിച്ചു. തന്നെ ആരും തിരിച്ചറിയാതിരിക്കണമെന്ന് അവന്‍ ആഗ്രഹിച്ചു. എങ്കിലും, അവനു മറഞ്ഞിരിക്കാന്‍ കഴിഞ്ഞില്ല. 25 ഒരു സ്ത്രീ അവനെക്കുറിച്ചു കേട്ട് അവിടെയെത്തി. അവള്‍ക്ക് അശുദ്ധാത്മാവു ബാധിച്ച ഒരു കൊച്ചുമകള്‍ ഉണ്ടായിരുന്നു. ആ സ്ത്രീ വന്ന് അവന്റെ കാല്‍ക്കല്‍ വീണു. 26 അവള്‍ സീറോ-ഫിനിഷ്യന്‍ വംശത്തില്‍പ്പെട്ട ഒരു ഗ്രീക്കുകാരിയായിരുന്നു. തന്റെ മകളില്‍നിന്നു പിശാചിനെ ബഹിഷ്‌കരിക്കണമെന്ന് അവള്‍ അവനോട് അപേക്ഷിച്ചു. 27 അവന്‍ പ്രതിവചിച്ചു. ആദ്യം മക്കള്‍ ഭക്ഷിച്ചു തൃപ്തരാകട്ടെ. മക്കളുടെ അപ്പം എടുത്തു നായ്ക്കള്‍ക്ക് എറിഞ്ഞുകൊടുക്കുന്നതു നന്നല്ല. 28 അവള്‍ മറുപടി പറഞ്ഞു: കര്‍ത്താവേ, അതു ശരിയാണ്. എങ്കിലും, മേശയ്ക്കു കീഴെ നിന്ന് നായ്ക്കളും മക്കള്‍ക്കുള്ള അപ്പക്കഷണങ്ങളുടെ ബാക്കി തിന്നുന്നുണ്ടല്ലോ. 29 അവന്‍ അവളോടു പറഞ്ഞു: ഈ വാക്കുമൂലം, നീ പൊയ്‌ക്കൊള്ളുക; പിശാചു നിന്റെ മകളെ വിട്ടുപോയിരിക്കുന്നു. 30 അവള്‍ വീട്ടിലേക്കു പോയി. കുട്ടി കട്ടിലില്‍ കിടക്കുന്നത് അവള്‍ കണ്ടു. പിശാച് അവളെ വിട്ടുപോയിരുന്നു. ➤ #{red->none->b->ഒരിജന്‍: }# ''വായില്‍നിന്നു പുറപ്പെടുന്നത്, ഹൃദയത്തില്‍നിന്നു വരുന്നു. അതു മനുഷ്യനെ മലിനപ്പെടുത്തുന്നു'' (മത്താ 15,18) എന്ന വാക്കുകള്‍ ഫരിസേയര്‍ക്ക് അനിഷ്ടമുണ്ടാക്കിയെന്നതിനാലാവാം ഈശോ അവിടെനിന്നു പിന്‍വാങ്ങിയത്. തന്റെ സഹനത്തിന്റെ സമയം സമാഗതമാകാത്തതിനാലായിരിക്കണം അവിടുന്ന് ഫരിസേയരെ വിട്ടുമാറിയത് (Commentary on Matthew 11.16). #{black->none->b-> ആത്മീയാര്‍ത്ഥം }# അതിര്‍ത്തിപ്രദേശങ്ങളില്‍ വസിച്ചിരുന്ന വിജാതീയര്‍ക്ക് വിശ്വസിച്ചാല്‍ രക്ഷ ലഭിക്കും. പാപം ചെയ്യുമ്പോള്‍ നമ്മള്‍ ടയിറിന്റെയും സീദോന്റെയും അതിര്‍ത്തിയിലോ ഫറവോയുടെയും ഈജിപ്തിന്റെയും കീഴിലോ ആയേക്കാം. അതായത് ദൈവം നല്കിയ വാഗ്ദാനനാട്ടിനു പുറത്തായേക്കാം (Commentary on Matthew 11.16). ➤ #{red->none->b->ഡമാസ്‌ക്കസിലെ യോഹന്നാന്‍: }# അവിടുന്ന് ദൈവമെന്ന നിലയില്‍ സര്‍വ്വശക്തനാണ്. എന്നിട്ടും മറഞ്ഞിരിക്കാന്‍ അവന് കഴിഞ്ഞില്ല എന്നെഴുതപ്പെട്ടിരിക്കുന്നു. അവിടുത്തെ മാനുഷിക ഇച്ഛ മനുഷ്യശരീരത്തിന്റെ പരിമിതികള്‍ക്ക് വിധേയപ്പെട്ടിരുന്നു. മനുഷ്യനെന്ന നിലയില്‍ അവിടുന്ന് മാനുഷികഇച്ഛയില്‍ പങ്കുപറ്റി. അവിടുത്തെ സ്വാഭാവിക ഇച്ഛാശക്തിയെ നഷ്ടപ്പെടുത്തിക്കൊണ്ടല്ല, അതിനെ ദൈവികഇച്ഛയോട് യോജിപ്പിച്ചുകൊണ്ടാണ് ബലപ്പെടുത്തിയത്. ഇക്കാരണത്താല്‍ മറഞ്ഞിരിക്കാനാഗ്രഹിച്ചെങ്കിലും അവനതിനു കഴിഞ്ഞില്ല (മര്‍ക്കോ 7,24). മാനുഷിക ഇച്ഛയുടെ പരിമിതികളുള്ളവനായി വചനം വെളിപ്പെടണമെന്ന് ദൈവം തിരുമനസ്സായി (The Orthodox Faith 3.17). ➤ #{red->none->b->തെര്‍ത്തുല്യന്‍: }# പ്രതിഫലമായി സ്ത്രീ കളേ, നിങ്ങള്‍ക്കും മാലാഖമാര്‍ക്കു സദൃശമായ പ്രകൃതി വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു (മത്താ 22,30; മര്‍ക്കോ 12,25; ലൂക്കാ 20,35-36; ഗലാ 3,28). നിങ്ങള്‍ക്ക് പുരുഷന്മാര്‍ക്കു തുല്യമായ സ്ഥാനമുണ്ട്. ധാര്‍മ്മിക നിശ്ചയങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ നിങ്ങള്‍ പുരുഷന്മാര്‍ക്കു തുല്യരാണ്. ഇതാണ് കര്‍ത്താവ് സ്ത്രീകള്‍ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത് (On the Apparel of Women 1.2). ➤ #{red->none->b->ക്രിസോസ്‌തോം: }# സീറോ-ഫിനിഷ്യന്‍ സ്ത്രീ സ്ഥൈര്യത്തോടെയുള്ള അപേക്ഷവഴി കര്‍ത്താവില്‍ അനുകമ്പയുണര്‍ത്തി (Homily 24, On Ephesians). ➤ #{red->none->b->അംബ്രോസ്: }# എല്ലാ യാചനകളോടും ദൈവം ഒരേ രീതിയില്‍ പ്രതികരിച്ചാല്‍ സ്വതന്ത്രമായ ഇച്ഛയാലെന്നതിനെക്കാള്‍ യാന്ത്രികതയാല്‍ ദൈവം പ്രവര്‍ത്തിക്കുന്നുവെന്ന് കരുതപ്പെട്ടേക്കാം (On the Mysteries 1.3). ➤ #{red->none->b->അലക്‌സാണ്ഡ്രിയായിലെ ക്ലെമന്റ്: }# പരിശുദ്ധാരൂപിയുള്ളവര്‍ ''ദൈവത്തിന്റെ ആഴങ്ങളെ അന്വേഷിച്ചു കണ്ടെത്തുന്നു'' (1 കോറി 2,9-10). അതായത് പ്രവചനത്തിന്റെ രഹസ്യങ്ങള്‍ അവര്‍ കണ്ടെത്തുന്നു. എന്നാല്‍ വിശുദ്ധ വസ്തുക്കള്‍ നായ്ക്കള്‍ക്ക്, അവ വന്യമായി തുടരുന്നിടത്തോളംകാലം, നിഷിദ്ധമാണ്. ദുഷ്ട താല്‍പര്യങ്ങള്‍ക്കു വേണ്ടിയോ വിശ്വാസരഹിതരായി ബഹളമുണ്ടാക്കുന്ന, ഭ്രാന്തമായി ജീവിക്കുന്നവര്‍ക്കുവേണ്ടിയോ ദൈവകൃപയുടെ നീര്‍ച്ചാലുകളില്‍, ജീവജലത്തില്‍ (യോഹ 4,10) മായം കലര്‍ത്തരുത് (Stromateis 2.2). ➤ #{red->none->b->ആഗസ്തീനോസ്: }# കടുത്ത ശിക്ഷണോപാധികളെ പിന്തുണയ്ക്കുന്ന ചിലരുണ്ട്. അസ്വസ്ഥതയുണ്ടാക്കുന്നവരെ ശാസിക്കണമെന്നും വിശുദ്ധമായതു നായ്ക്കള്‍ക്കു കൊടുക്കരുതെന്നും (മത്താ 7,6; 15,26; മര്‍ക്കോ 7,27) സഭയെ തള്ളിപ്പറഞ്ഞവനെ വിജാതീയനായി കണക്കാക്കണമെന്നും ഇടര്‍ച്ച സൃഷ്ടിക്കുന്നവനെ സഭാഗാത്രത്തില്‍ നിന്നും വിച്ഛേദിക്കണമെന്നും (മത്താ 5,30; 18,8-9; മര്‍ക്കോ 9,42-48) ആണ് ഇവരുടെ അഭിമതം. സമയത്തിനു മുമ്പേ പതിരു ധാന്യത്തില്‍നിന്നു വേര്‍തിരിക്കാന്‍ ശ്രമിക്കുന്നതുവഴി ഇവര്‍ സഭയുടെ സമാധാനത്തെ ഭഞ്ജിക്കുന്നു (മത്താ 13,29 -30). ഈ തെറ്റിനാല്‍ അന്ധരായിത്തീരുന്ന അവര്‍ തന്നെ മിശിഹായുമായുള്ള ഐക്യത്തില്‍ നിന്നു അകന്നുപോകുന്നു (Faith And Works 4.6). ➤ #{red->none->b->അപ്രേം: }# അവള്‍ അവന്റെ പിന്നാലെ നടന്ന് ''എന്നില്‍ കരുണയുണ്ടാകണമേ'' എന്നു യാചിച്ചു. എന്നാല്‍ അവന്‍ പ്രത്യുത്തരിച്ചില്ല (മത്താ 15,22-23). കര്‍ത്താവിന്റെ നിശബ്ദത കാനാന്‍കാരി സ്ത്രീയുടെ യാചന വര്‍ദ്ധിപ്പിച്ചതേയുള്ളൂ. ഇസ്രായേലിനാല്‍ തള്ളിക്കളയപ്പെട്ട അവന്‍ തന്റെ നിശബ്ദതയാല്‍ അവളെ അവഗണിച്ചു. എന്നാല്‍ അവള്‍ വിട്ടുകൊടുത്തില്ല. അവഗണിക്കപ്പെട്ടെങ്കിലും അവള്‍ പിന്‍മാറിയില്ല. മറിച്ച് അവള്‍ കൂടുതല്‍ വിനീതയാവുകയും ഇസ്രായേലിനെ ഈ വാക്കുകളാല്‍ വാഴ്ത്തുകയും ചെയ്തു. ''നായ്ക്കളും യജമാനന്റെ മേശയില്‍നിന്നു വീഴുന്നവ ഭക്ഷിക്കുന്നുണ്ടല്ലോ'' (മത്താ 15,27) യഹൂദര്‍ വിജാതീയരുടെ യജമാനന്‍മാരാണെന്ന ധ്വനി ഇതിലുണ്ടായിരുന്നു. അതുകൊണ്ട് ശിഷ്യന്‍മാര്‍ അടുത്തുവന്ന് അവളെ പറഞ്ഞയയ്ക്കാന്‍ അവനോടപേക്ഷിച്ചു (മത്താ 15,23). 'നായ്' എന്ന വിശേഷണത്തില്‍ അവള്‍ ലജ്ജിച്ചില്ല. അതിനാല്‍ ഈശോ അവളോടു പറഞ്ഞു: ''സ്ത്രീയേ, നിന്റെ വിശ്വാസം വലുതാണ്'' (മത്താ 15,28) (Commentary on Tatian's Diatessaron). ♦️ #{blue->none->b-> വചനഭാഗം: മൂകബാധിതനെ സുഖപ്പെടുത്തുന്നു- വിശുദ്ധ മര്‍ക്കോസ് 7:31-37 }# (മത്താ 15,21-28) 31 അവന്‍ ടയിര്‍പ്രദേശത്തുനിന്നു പുറപ്പെട്ട്, സീദോന്‍ കടന്ന്, ദെക്കാപ്പോളീസ് പ്രദേശത്തുകൂടെ ഗലീലിക്കടല്‍ത്തീരത്തേക്കു പോയി. 32 ബധിരനും സംസാരത്തിനു തടസ്‌സമുണ്ടായിരുന്നവനുമായ ഒരുവനെ അവര്‍ അവന്റെയടുത്തു കൊണ്ടുവന്നു. അവന്റെമേല്‍ കൈകള്‍വയ്ക്കണമെന്ന് അവര്‍ അവനോട് അപേക്ഷിച്ചു. 33 ഈശോ അവനെ ജനക്കൂട്ടത്തില്‍നിന്നു മാറ്റിനിര്‍ത്തി, അവന്റെ ചെവികളില്‍ വിരലുകളിട്ടു; തുപ്പലുകൊണ്ട് അവന്റെ നാവില്‍ സ്പര്‍ശിച്ചു. 34 സ്വര്‍ഗത്തിലേക്കു നോക്കി നെടുവീര്‍പ്പിട്ടുകൊണ്ട് അവനോടു പറഞ്ഞു: എഫ്ഫാത്ത - തുറക്കപ്പെടട്ടെ എന്നര്‍ഥം. 35 ഉടനെ അവന്റെ ചെവികള്‍ തുറന്നു. നാവിന്റെ കെട്ടഴിഞ്ഞു. അവന്‍ സ്ഫുടമായി സംസാരിച്ചു. 36 ഇക്കാര്യം ആരോടും പറയരുതെന്ന് അവന്‍ അവരെ വിലക്കി. എന്നാല്‍, എത്രയേറെ അവന്‍ വിലക്കിയോ അത്രയേറെ ശുഷ്‌കാന്തിയോടെ അവര്‍ അതു പ്രഘോഷിച്ചു. 37 അവര്‍ അളവറ്റ വിസ്മയത്തോടെ പറഞ്ഞു: അവന്‍ എല്ലാക്കാര്യങ്ങളും നന്നായിച്ചെയ്യുന്നു; ബധിരര്‍ക്കു ശ്രവണശക്തിയും ഊമര്‍ക്കു സംസാരശക്തിയും നല്കുന്നു. ➤ #{red->none->b->അപ്രേം: }# അസ്പര്‍ശ്യമായ ശക്തി താഴേക്കിറങ്ങിവരുകയും സ്പര്‍ശ്യമായ അവയവങ്ങളില്‍ കുടികൊള്ളുകയും ചെയ്തു. ആലംബഹീനര്‍ അവനെ സമീപിച്ച് അവന്റെ മനുഷ്യത്വത്തെ സ്പര്‍ശിക്കുന്നതിനും അതുവഴി അവന്റെ ദൈവത്വത്തെ ഗ്രഹിക്കുന്നതിനും വേണ്ടിയായിരുന്നു ഇത്. കര്‍ത്താവ് അവനെ സുഖപ്പെടുത്തിയത് തന്റെ വിരലുകളുടെ സ്പര്‍ശം വഴിയാണ്. അവന്‍ തന്റെ വിരലുകള്‍ അവന്റെ ചെവികളിലിടുകയും കരങ്ങളാല്‍ അവന്റെ നാവില്‍ തൊടുകയും ചെയ്തു. അസ്പൃശനായ ദൈവത്തിന്റെ സ്പര്‍ശം അങ്ങനെ അവന് ലഭിച്ചു. അതുവഴി അവന്റെ നാവിന്റെ കെട്ടഴിയുകയും (മര്‍ക്കോ 7,32-37) ചെവിയുടെ അടഞ്ഞ വാതായനങ്ങള്‍ തുറക്കുകയും ചെയ്തു. ശരീരത്തെ രൂപകല്‍പന ചെയ്തവനും ജഡത്തെ നിര്‍മ്മിച്ചവനുമായവന്‍ വ്യക്തിപരമായിത്തന്നെ അവനെ സമീപിച്ച് തന്റെ മൃദുസ്വരത്താല്‍ അവന്റെ അടഞ്ഞ കാതുകളെ തുറന്നു. ഒരു വാക്കുപോലും ഇന്നോളം ഉച്ചരിക്കാന്‍ കഴിയാത്ത വിധം അടഞ്ഞുപോയ അവന്റെ വായ്, സംസാരശേഷി നല്‍കിയവനെ സ്തുതിക്കാനാരംഭിച്ചു. ആദത്തിന് പരിശീലനമൊന്നും കൂടാതെ സത്വരം സംസാരിക്കത്തക്കവിധം ശേഷി നല്‍കിയ വന്‍ ഇവിടെ ഇതാ മൂകനായ മനുഷ്യന് സാധാരണഗതിയില്‍ ബദ്ധപ്പെട്ട് സ്വായത്തമാക്കേണ്ട ഭാഷണശേഷി യത്‌നംകൂടാതെ കരസ്ഥമാക്കാന്‍ സഹായിക്കുന്നു (ഉത്പ 1,27-28; 2,20) (Homily on Our Lord 10). ➤ #{red->none->b->മഹാനായ ഗ്രിഗറി: }# പരിശുദ്ധാരൂപിയെ ദൈവത്തിന്റെ വിരല്‍ എന്നു വിളിക്കാറുണ്ട്. ബധിര -മൂകന്റെ ചെവികളില്‍ കര്‍ത്താവ് വിരലുകളിട്ടപ്പോള്‍ ആ മനുഷ്യന്റെ ആത്മാവിനെ പരിശുദ്ധാരൂപിയുടെ വരദാനങ്ങളാല്‍ വിശ്വാസത്തിലേക്കു തുറക്കുകയായിരുന്നു (Homilies on Ezekiel, Homily 10). ➤ #{red->none->b->അംബ്രോസ്: }# എല്ലാ സാബത്തിലും നമ്മള്‍ രഹസ്യത്തിന്റെ 'അനാവരണം' ദര്‍ശിക്കാറുണ്ടല്ലോ. കാര്‍മ്മികന്‍ ഒരിക്കല്‍ നിന്റെ കാതുകളെയും നാസാരന്ധ്രങ്ങളെയും സ്പര്‍ശിച്ചപ്പോള്‍ സംഭവിച്ച ആരാധനാക്രമത്തിലെ അനാവരണത്തിന്റെ (പ്രവേശക കൂദാശകളില്‍) മറ്റൊരു പതിപ്പാണത്. മൂകനും ബധിരനുമായവനെ ഈശോയുടെ പക്കല്‍ കൊണ്ടുവന്നപ്പോള്‍ അവിടുന്ന് അവന്റെ കാതുകളെയും അധരങ്ങളെയും സ്പര്‍ശിച്ചു; ബധിരനായതിനാല്‍ കാതുകളെയും മൂകനായതിനാല്‍ അധരങ്ങളെയും സ്പര്‍ശിച്ചു. തുടര്‍ന്ന് ''തുറക്കപ്പെടട്ടെ'' എന്നര്‍ത്ഥമുള്ള 'എഫ്ഫാത്ത' എന്ന ഹെബ്രായപദം അവിടുന്ന് ഉച്ചരിച്ചു. അതുപോലെ നിന്റെ ചെവികളെ കാര്‍മ്മികന്‍ സ്പര്‍ശിക്കുന്നത്. അവ ഈ പ്രഘോഷണത്തിനും പ്രബോധനത്തിനും നേര്‍ക്കു തുറക്കപ്പെടുന്നതിനുവേണ്ടിയാണ് (On the Mysteries 1.4). #{black->none->b->മാര്‍ഗം തുറന്നുകിട്ടാനുള്ള യാചന: }# നിന്റെ കാതുകള്‍ തുറന്ന് വിശുദ്ധ കൂദാശകള്‍വഴി നിന്റെമേല്‍ നിശ്വസിക്കപ്പെട്ട നിത്യജീവന്റെ (പരിമളത്തെ) ബഹുമതികളെ ആസ്വദിക്കുക (അനുഭവിച്ചറിയുക). പ്രവേശക രഹസ്യങ്ങളുടെ പരികര്‍മ്മത്തിനിടയില്‍ ഇതു സൂചിപ്പിച്ചുകൊണ്ട് ''എഫ്ഫാത്താ'' അഥവാ ''തുറക്കപ്പെടട്ടെ'' എന്നു പറയുന്നുണ്ടല്ലോ. ഇതുവഴി കൃപയുടെ പീഠത്തെ സമീപിക്കാനൊരുങ്ങുന്നവരെല്ലാം തങ്ങളില്‍നിന്ന് ആവശ്യപ്പെട്ടിരിക്കുന്നവ എന്തെന്നും തങ്ങള്‍ സ്വീകരിച്ചിരിക്കുന്ന 'വഴി' (മാര്‍ഗം) എന്തെന്നും ഓര്‍മ്മിക്കാനിടയാകും. മൂക-ബധിരനെ സുഖപ്പെടുത്തിയപ്പോള്‍ ഈശോ ഈ രഹസ്യമാണ് പരികര്‍മ്മം ചെയ്തത് (On the Mysteries 1.3-4). ➤ #{red->none->b->ലാക്റ്റാന്‍സിയൂസ്: }# ദൈവിക വെളിപാടിനെ സംബന്ധിച്ച് പരദേശികളായി കഴിയുന്നവരുടെ അവസ്ഥയ്ക്ക് ഉടന്‍തന്നെ മാറ്റം വരുമെന്നും അവര്‍ ദൈവത്തിന്റെ പ്രാഭവപൂര്‍ണ്ണമായ വചനങ്ങള്‍ വൈകാതെ കേള്‍ക്കുകയും ഗ്രഹിക്കുകയും ചെയ്യുമെന്നും അതുവഴി അവന്‍ വെളിവാക്കി. അതിനാല്‍ ഇതുവരെയും സ്വര്‍ഗീയകാര്യങ്ങള്‍ ശ്രവിച്ചിട്ടില്ലാത്തവരെ നിങ്ങള്‍ വിളിച്ചുകൂട്ടുവിന്‍. അത്ഭുതവൈഭവമായ സംസാരശേഷി മിശിഹാ ഊമനായ ഒരു മനുഷ്യനു നല്കിയല്ലോ (മത്താ 9,33; മര്‍ക്കോ 7,37). സ്വര്‍ഗീയ കാര്യങ്ങളെക്കുറിച്ച് ഇതുവരെയും അജ്ഞരായിത്തുടരുന്ന ജനത ദൈവത്തെക്കുറിച്ച് ഉടന്‍തന്നെ സംസാരിക്കാനാരംഭിക്കുമെന്ന് ഇതു സൂചിപ്പിക്കുന്നു (Divine Institutes 4.26). 7,36: നാവിന്റെ കെട്ടഴിയുന്നു ➤ #{red->none->b->പ്രൂഡന്‍ഷ്യസ്: }# എല്ലാ വഴികളുമടയപ്പെട്ട്, സ്വരസംവേദനമറിഞ്ഞിടാതെ, ബധിരമായിത്തീര്‍ന്ന കാതുകള്‍, മിശിഹായുടെ വചനത്തോടു പ്രതികരിക്കവേ, എല്ലാ വഴികളും തുറക്കുകയായ്, സുഹൃദ്‌സ്വരങ്ങളും ശാന്തനിമന്ത്രണങ്ങളും കേള്‍ക്കയായി (മര്‍ക്കോ 7:34-35). രോഗങ്ങളടങ്ങുന്നു, അശാന്തികളകലുന്നു (ലൂക്കാ 6,18-19). നിശബ്ദതയുടെ ചങ്ങലകളെ പൊട്ടി- ച്ചെറിഞ്ഞുടന്‍ മൂകമാം നാവുകളുരിയാടുന്നു (മര്‍ക്കോ 7,35). തളര്‍വാതം തളര്‍ത്തിയോന്‍ ശയ്യയുമേന്തി തെരുവിലൂടെ നീങ്ങുന്നു (മത്താ 9,6-7; യോഹ 5,9) (Hymns 9). ---------********* #{black->none->b-> (....തുടരും). }# ▛ ** സുവിശേഷ ഭാഗങ്ങളെ കുറിച്ചുള്ള സഭാപിതാക്കന്മാരുടെ വിശദീകരണം 'പ്രവാചകശബ്ദ'ത്തിൽ | ലേഖനപരമ്പര മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്‌ചകളിൽ. (കടപ്പാട്. ഫാ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍). ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | സ്നാപകന്റെ പ്രഭാഷണം | വിശുദ്ധ മര്‍ക്കോസ് | ഭാഗം 01 -> https://www.pravachakasabdam.com/index.php/site/news/24380}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് | ഭാഗം 02 -> https://pravachakasabdam.com/index.php/site/news/24417}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 12-20 | ഭാഗം 03 -> https://www.pravachakasabdam.com/index.php/site/news/24482}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 21-34 | ഭാഗം 04 -> https://www.pravachakasabdam.com/index.php/site/news/24561}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 35-45 | ഭാഗം 05 -> https://www.pravachakasabdam.com/index.php/site/news/24717}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 1-12 | ഭാഗം 06 -> https://www.pravachakasabdam.com/index.php/site/news/24821}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 13-22 | ഭാഗം 07 -> https://www.pravachakasabdam.com/index.php/site/news/24992}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 23-28, 3;1-6 | ഭാഗം 08 -> https://www.pravachakasabdam.com/index.php/site/news/25151}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 3: 7-30 | ഭാഗം 09 -> https://www.pravachakasabdam.com/index.php/site/news/25213}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 3: 31-35; 4:1-20 | ഭാഗം 10 -> https://www.pravachakasabdam.com/index.php/site/news/25280}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 4: 21-34 | ഭാഗം 11 -> https://www.pravachakasabdam.com/index.php/site/news/25352}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 4: 35-41 | ഭാഗം 12 -> https://www.pravachakasabdam.com/index.php/site/news/25404}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 5: 1-43 | ഭാഗം 13 -> https://www.pravachakasabdam.com/index.php/site/news/25464}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 6: 1-13 | ഭാഗം 14 -> https://www.pravachakasabdam.com/index.php/site/news/25577}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 6: 14-44 | ഭാഗം 15 -> https://www.pravachakasabdam.com/index.php/site/news/25647}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 6: 45-56, 7:1-13 | ഭാഗം 16 -> https://www.pravachakasabdam.com/index.php/site/news/25701}} ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-11-08-18:05:52.jpg
Keywords: സഭാപിതാക്ക

25833
Category: 1
Sub Category:
Heading: ആയിരങ്ങള്‍ സാക്ഷി; മദര്‍ ഏലീശ്വ ഇനി വാഴ്‌ത്തപ്പെട്ട നിരയില്‍
Content: കൊച്ചി: നേരിട്ടും ഓണ്‍ലൈനായും പങ്കെടുത്ത ആയിരങ്ങളെ സാക്ഷിയാക്കി പ്രാര്‍ത്ഥനാനിര്‍ഭരമായ അന്തരീക്ഷത്തില്‍ മദര്‍ ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. വരാപ്പുഴ അതിരൂപതയിലെ വല്ലാർപാടത്തെ ദേശീയ മരിയൻ തീര്‍ത്ഥാടന കേന്ദ്രമായ കാരുണ്യമാതാവിന്റെ ബസിലിക്കയിൽ കർദ്ദിനാളുമാരും മെത്രാപ്പോലിത്തമാരും മെത്രാന്മാരും വൈദികരും മദർ ഏലീശ്വയിൽ നിന്ന് ആരംഭിച്ച സ്ത്രീസന്ന്യാസ പാരമ്പര്യത്തിൻ്റെ പ്രതിനിധികളായ സന്ന്യാസിനിമാരും നൂറുകണക്കിന് വിശ്വാസികളെ വല്ലാർപാടം ബസിലിക്കയിൽ വന്നണഞ്ഞിരുന്നു. ലെയോ പതിനാലാമൻ പാപ്പായുടെ പ്രതിനിധി മലേഷ്യയിലെ പെനാങ് രൂപതാ മെത്രാൻ കർദിനാൾ സെബാസ്റ്റ്യൻ ഫ്രാൻസിസിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച സാഘോഷ പൊന്തിഫിക്കൽ ദിവ്യബലിയിലാണ് മദർ ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചത്. നേരത്തെ കർദ്ദിനാളുമാരും മെത്രാന്മാരും വൈദികരും കാരുണ്യമാതാവിന്റെ ബസിലിക്കയിൽ നിന്ന് റോസറി പാർക്കിലെ ബലിവേദിയിലേക്ക് പ്രദക്ഷിണമായി എത്തി. വരാപ്പുഴ മെത്രാപ്പോലിത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഏവരെയും തിരുകർമത്തിലേക്ക് സ്വാഗതം ചെയ്‌തു. 'കർത്താവേ കനിയണമേ' ലൂത്തീനിയ ആലപിച്ചുകഴിഞ്ഞ്, ആർച്ച് ബിഷപ്പ് കളത്തിപ്പറമ്പിൽ, ധന്യ മദർ ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിനുള്ള അഭ്യർഥന നടത്തിയതിനെ തുടർന്നാണ് കേരളത്തിലെ റോമൻ കത്തോലിക്കാ സഭയിലെ ആദ്യത്തെ സന്യാസിനിയായ മദര്‍ എലീശ്വയെ പ്രാദേശികമായി അൾത്താര വണക്കത്തിന് പ്രതിഷ്ഠിക്കുന്നതിന് മുന്നോടിയായുള്ള സുപ്രധാന പ്രഖ്യാപനം പരിശുദ്ധ പിതാവിനു വേണ്ടി കർദിനാൾ സെബാസ്റ്റ്യൻ ഫ്രാൻസിസ് നടത്തിയത്. ധന്യ മദർ ഏലീശ്വയുടെ നാമകരണത്തിനായുള്ള വൈസ് പോസ്റ്റുലേറ്റർ റവ. സൂസി കിണറ്റിങ്കൽ, മദർ ഏലീശ്വയുടെ സംക്ഷിപ്‌ത ജീവചരിത്രം വായിച്ചു. ബോംബെ ആർച്ച് ബിഷപ്പ് എമരിറ്റസ് കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് മദർ എലീശ്വയുടെ തിരുസ്വരൂപം അനാവരണം ചെയ്‌തതോടെയാണ് ദൈവത്തിന് നന്ദിയർപ്പിച്ച് തെദേവും സ്തോത്രഗീതം കർമലീത്താ സന്ന്യസ്‌തർ ഉൾപ്പെടെയുള്ള ഗായഗസംഘത്തോടൊപ്പം ദൈവജനം ആലപിച്ചത്. ഇന്ത്യയിലെ അപ്പസ്തോലിക ന്യൂണ്‍ഷോ ആർച്ച് ബിഷപ്പ് ഡോ. ലെയോപോൾഡോ ജിറേല്ലി സന്ദേശം നൽകി. വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി സാക്ഷ്യപ്പെടുത്തിയ വാഴ്ത്തപ്പെട്ട മദർ ഏലീശ്വയുടെ തിരുശേഷിപ്പ് അൾത്താരയിലേക്ക് കൊണ്ടുവന്നു. കർദ്ദിനാൾ സെബാസ്റ്റ്യൻ ഫ്രാൻസിസ് തിരുശേഷിപ്പ് ഏറ്റുവാങ്ങി അൾത്താരയിൽ പ്രതിഷ്ഠിച്ചു. ആർച്ച് ബിഷപ്പ് കളത്തിപ്പറമ്പിലും തെരേസ്യൻ കർമലീത്താ സന്ന്യാസിനി സമൂഹത്തിന്റെ (സിടിസി) സുപ്പീരിയർ ജനറൽ മദർ ഷീല, കർമലിത്താ നിഷ്‌പാദുക സഭയുടെ സുപ്പീരിയർ ജനറൽ മിലേൽ മാർക്കേസ് കാ പോസ്റ്റുലേറ്റർ ജനറൽ ഫാ. മാർക്കോ കിയേസ, വൈസ് പോസ്റ്റുലേറ്റർ റവ. ഡോ. സിസ്റ്റർ സുന്നി കിണറ്റിങ്കൽ എന്നിവർ വാഴ്‌ത്തപ്പെട്ട പറവി പ്രഖ്യാപനം നടത്തിയ കർദ്ദിനാൾ സെബാസ്റ്റ്യൻ ഫ്രാൻസിസിന് നന്ദി പറഞ്ഞു. ദിവ്യബലിക്കുശേഷം, വാഴ്ത്തപ്പെട്ട ഏലീശ്വയുടെ നൊവേന സിബിസിഐ പ്രസിഡൻ്റ് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പ്രകാശനം ചെയ്‌തു. കേരള റീജിയനല്‍ ലാറ്റിൻ കാത്തലിക് ബിഷപ്‌സ് കൗൺസിൽ പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ സുവനീർ പ്രകാശനം നിർവഹിച്ചു. തുടർന്ന് വാഴ്ത്തപ്പെട്ട മദർ ഏലിശ്വയുടെ തിരുസ്വരൂപം വല്ലാർപാടത്തമ്മയുടെ ബസിലിക്കയിലേക്ക് പ്രദക്ഷിണമായി കൊണ്ടുപോയി ദേവാലയത്തിൽ പൊതുവണക്കത്തിനായി പ്രതിഷ്‌ഠിച്ചു. സാംബിയയിലെ ചിപാത്താ രൂപതാ ബിഷപ്പ് ജോർജ് കോസ്‌മസ് സുമിറെ ലുംഗു ടാൻസനിയയിലെ മഫിംഗാ രൂപതയിലെ ബിഷപ്പ് വിൻസെൻ്റ് കോസ്‌മസ് മൗഗലാ, ബോംബെ ആർച്ച് ബിഷപ്പ് ജോൺ റോഡ്രിഗസ്, ആഗ്ര ആർച്ച് ബിഷപ്പ് ആൽബർട്ട് ഡിസൂസ, മദ്രാസ് മൈലാപ്പൂർ ആർച്ച് ബിഷപ്പ് ജോർജ് അന്തോണിസാമി, ലഖ്‌നൗ ബിഷപ്പ് ജെറാൾഡ് ജോൺ മത്യാസ്, ഭോപ്പാൽ ആർച്ച് ബിഷപ്പ് സെബാസ്റ്റ്യൻ ദുരൈരാജ്, ബെർഹാംപുർ ബിഷപ്പ് ശരത് ചന്ദ്ര നായക്, കർണൂർ ബിഷപ്പ് ഡോ. ജോഹന്നാൻസ്, ഷിംല-ചണ്ഡിഗഢ് ബിഷപ്പ് എമരിറ്റസ് ഇവാഷ്യസ് ലയോള മസ്ക്‌രീനാസ്, ജബുവ ബിഷപ്പ് ചീറ്റർ റുമാൽബരാഡി, ശിവഗംഗ ബിഷപ്പ് ലൂർദ് ശിവഗംഗ ഇംഫാൽ ആർച്ച് ബിഷപ്പ് എമരിറ്റസ് ഡോമിനിക് ലുതോൺ, ഝാൻസി എമരിറ്റസ് ബിഷപ്പ് ഡോ. പീറ്റർ പറപ്പുള്ളിൽ, സിറോ മലബാർ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, കർദിനാൾ മാർ ജോർജ് ആലഞ്ചേരി,കോഴിക്കോട് ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ, തിരുവനന്തപുരം ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ, സഹായമെത്രാൻ ക്രിസ്‌തുദാസ് ആർ, വരാപ്പുഴ സഹായമെത്രാൻ ഡോ. ആൻ്റണിവാലുങ്കൽ, കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ, നെയ്യാറ്റിൻകര ബിഷപ്പ് ഡോ. ഡി. സെൽവരാജൻ, ഡോ. വിൻസെന്റ്റ് സാമുവൽ, കൊല്ലം ബിഷപ്പ് ഡോ. ആൻ്റണി മുല്ലശേരി. പുനലൂർ ബിഷപ്പ് ഡോ സെൽവിസ്റ്റർ പൊന്നുമുത്തൻ, വിജയപുരം സഹായമെത്രാൻ ഡോ. ജസ്റ്റിൻ മഠത്തിപ്പറമ്പിൽ, ആലപ്പുഴ ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിൽ, കൊച്ചി നിയുക്ത മെത്രാൻ മഡാ. ആൻ്റണി കാട്ടിപ്പറമ്പിൽ. കണ്ണൂർ ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല, കണ്ണൂർ സഹായമെത്രാൻ ഡോ. ഡെന്നിസ് കുറുപ്പശ്ശേരി, സുൽത്താൻപേട്ട് ബിഷപ്പ് ഡോ. അന്തോണിസാമി പീറ്റർ അബീർ എന്നിവർ പങ്കെടുത്തു. ഏലീശ്വ ചരിതം ഗാനശില്പ അവതരണത്തോടെയാണ് വാഴ്ത്തപ്പെട്ട പ്രഖ്യാപനത്തോട് അനുബന്ധിച്ചുള്ള പരിപാടികൾക്കു സമാപനമായത്.
Image: /content_image/News/News-2025-11-08-22:41:47.jpg
Keywords: വാഴ്ത്ത

25834
Category: 18
Sub Category:
Heading: ദൈവഹിതത്തിന് താഴ്മയോടെ കീഴടങ്ങിയ മദര്‍ ഏലീശ്വായുടെ പുണ്യത്തെ അനുകരിക്കുവാൻ ഏവരും പ്രാർത്ഥിക്കണം: കർദിനാൾ സെബാസ്റ്റ്യൻ ഫ്രാൻസിസ്
Content: കൊച്ചി: ദൈവഹിതത്തിന് താഴ്മയോടെ കീഴടങ്ങിയ മദര്‍ ഏലീശ്വാ പുണ്യത്തെ അനുകരിക്കുവാൻ ഏവരും പ്രാർത്ഥിക്കണമെന്നു മലേഷ്യയിലെ പെനാങ് അതിരൂപത മെത്രാപ്പോലീത്ത കർദ്ദിനാൾ സെബാസ്റ്റ്യൻ ഫ്രാൻസിസ്. കേരളകത്തോലിക്ക സഭയിൽ, തെരേസ്യൻ കർമ്മലീത്ത സഹോദരികൾ എന്നറിയപ്പെടുന്ന നിഷ്പാദുക കർമ്മലീത്ത മൂന്നാം സഭാസമൂഹത്തിന്റെ സ്ഥാപക മദർ ഏലീശ്വായെ വല്ലാര്‍പാടം ബസിലിക്കയില്‍ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തിയതിന് ശേഷം സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. സന്ദേശത്തിൽ മദർ ഏലീശ്വായുടെ വീരോചിതമായ ജീവിതപുണ്യങ്ങളെ കർദിനാൾ അടിവരയിട്ടു പറഞ്ഞു. ഓരോ സന്യാസിയുടെയും ജീവിതയാത്രയെ പ്രതിഫലിപ്പിക്കുന്നതാണ് മദർ ഏലീശ്വായുടെ സാക്ഷ്യമെന്നും, നിരന്തരമായ പ്രാർത്ഥനയിലൂടെയും സ്ഥിരോത്സാഹത്തോടെയുള്ള അനുസരണത്തിലൂടെയും ദൈവഹിതത്തിന് താഴ്മയോടെ കീഴടങ്ങുന്ന അവളുടെ പുണ്യത്തെ അനുകരിക്കുവാൻ ഏവരും പ്രാർത്ഥിക്കണമെന്നും കർദ്ദിനാൾ തന്റെ വചന സന്ദേശത്തിൽ ഓർമ്മപ്പെടുത്തി. കുട്ടിക്കാലം മുതൽ, പ്രാർത്ഥനയിലും ത്യാഗങ്ങളിലും അതീവ താൽപര്യം കാണിച്ച മദർ ഏലീശ്വാ, കുട്ടികൾക്കും, യുവജനങ്ങള്‍ക്കും മാതൃകയാണെന്നു അദ്ദേഹം കൂട്ടിച്ചേർത്തു. ഒപ്പം പരിശുദ്ധ അമ്മയോടുള്ള ഭക്തിയും, പാവങ്ങളോടുള്ള സഹാനുഭൂതിയും മദർ ഏലീശ്വായുടെ ജീവിതത്തെ മറ്റുള്ളവർക്ക് അനുഭവവേദ്യമാക്കിക്കൊടുത്തതും കർദിനാൾ അടിവരയിട്ടു പറഞ്ഞു. മാതാപിതാക്കളായ തോമന്റെയും തണ്ടയുടെയും എട്ട് മക്കളിൽ മൂത്തയാളായതിനാൽ ഒരു മകൾ, ഒരു സഹോദരി, ഒരു സ്ത്രീ എന്നെ നിലകളിൽ, ജീവിതത്തിന്റെ വെല്ലുവിളികളും ഉത്തരവാദിത്തങ്ങളും ഏറ്റെടുത്ത മദർ ഏലീശ്വാ, തുടർന്ന്, വിധവ എന്ന നിലയിലും അനുഭവിച്ച ജീവിതത്തിന്റെ അനുഭവങ്ങൾ ഏവർക്കും മാതൃകയാണ്. വേദനയിൽ, പരിശുദ്ധാത്മാവിന് കീഴടങ്ങി നിരന്തരം കാരുണ്യപ്രവർത്തങ്ങളിൽ ഏർപ്പെട്ട ഏലീശ്വായ്ക്ക് ദൈവം നൽകിയ അനുഗ്രഹമാണ് ക്രിസ്തുവിന്റെ മണവാട്ടിയും ആത്മീയ അമ്മയും ആകുവാനുള്ള വിളി. ഇതാണ്, തെരേസ്യൻ കർമ്മലീത്ത സഹോദരികൾ എന്നറിയപ്പെടുന്ന നിഷ്പാദുക കർമ്മലീത്ത മൂന്നാം സഭയുടെ രൂപീകരണത്തിന് കാരണമായത്. ലത്തീൻ - സീറോ മലബാർ റീത്തുകളിൽപെട്ട സ്ത്രീകൾക്ക് സമർപ്പണ ജീവിതത്തിലേക്കുള്ള വഴിയും മദർ ഏലീശ്വാ തുറന്നുനൽകിയെന്നും അദ്ദേഹം സന്ദേശത്തിൽ എടുത്തു പറഞ്ഞു. ദരിദ്രരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ ആളുകളോടുള്ള മദർ ഏലീശ്വായുടെ അനുകമ്പയുടെയും. കരുതലിന്റെയും തെളിവാണ്, കേരളത്തിൽ അവൾ സ്ഥാപിച്ച പെൺകുട്ടികൾക്കായുള്ള വിദ്യാലയം, അനാഥാലയം, ബോർഡിങ് എന്നിവ ഇതിന് ഉദാഹരണമാണെന്നും ഈ ഭൗമിക യാത്രയുടെ കഷ്ടപ്പാടുകളിലൂടെ സഞ്ചരിച്ചപ്പോഴും, ക്രിസ്തുവിൽ വേരുറപ്പിച്ചു ചരിക്കുവാൻ അമ്മ നമ്മെ പഠിപ്പിക്കുന്നുവെന്നും സന്ദേശത്തിൽ കർദിനാൾ പറഞ്ഞു. ആഗോള കാർമലൈറ്റ് കുടുംബത്തിനും, വരാപ്പുഴ അതിരൂപതയ്ക്കും കേരള സഭയ്ക്കും, ഇന്ത്യയ്ക്കും ഏഷ്യയ്ക്കും സാർവത്രിക സഭയ്ക്കും സന്തോഷം നൽകുന്ന ഈ ചരിത്ര നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കുവാൻ തനിക്ക് ലഭിച്ച അവസരത്തിന് കർദ്ദിനാൾ പ്രാർത്ഥനാപൂർവ്വം നന്ദിയർപ്പിച്ചു.
Image: /content_image/India/India-2025-11-09-07:52:16.jpg
Keywords: മദര്‍

25835
Category: 1
Sub Category:
Heading: കർദ്ദിനാൾ സംഘത്തിന്റെ അസാധാരണ സമ്മേളനം ജനുവരിയില്‍
Content: വത്തിക്കാൻ സിറ്റി: ജനുവരിയിൽ കർദ്ദിനാൾ സംഘത്തിന്റെ അസാധാരണ സമ്മേളനം വിളിച്ചുചേർക്കാൻ ലെയോ പതിനാലാമൻ മാർപാപ്പ. ജനുവരി ഏഴ്, എട്ട് തീയതികളിലാണു സമ്മേളനം നടക്കുക. സമ്മേളനത്തിന്റെ അജൻഡ എന്താണെന്നു വത്തിക്കാന്‍ വ്യക്തമാക്കിയിട്ടില്ല. കര്‍ദ്ദിനാള്‍ കോളേജിന്റെ ഡീൻ കൂടുതൽ വിശദാംശങ്ങളടങ്ങിയ കത്ത് സ്റ്റേറ്റ് സെക്രട്ടേറിയറ്റിന്റെ ഏകോപന ഓഫീസ് ഉടനെ കൈമാറും. സഭയുടെ പ്രത്യേക ആവശ്യങ്ങൾ അല്ലെങ്കിൽ എല്ലാ കർദ്ദിനാളുമാർക്കുമിടയിൽ വിശാലമായ കൂടിയാലോചന ആവശ്യമുള്ള വളരെ പ്രധാനപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി മാർപാപ്പ വിളിച്ചുകൂട്ടുന്ന പ്രത്യേക സമ്മേളനങ്ങളാണ് അസാധാരണ കൺസിസ്റ്ററികൾ എന്നറിയപ്പെടുന്നത്. 2022 ഓഗസ്റ്റ് 29-30 തീയതികളിലായിരുന്നു വത്തിക്കാനിൽ ഏറ്റവുമൊടുവിൽ അസാധാരണ കൺസിസ്റ്ററി നടന്നത്.റോമൻ കൂരിയയുടെ പരിഷ്‌കരണമായിരുന്നു ഫ്രാൻസിസ് മാർപാപ്പ വിളിച്ചുചേർത്ത ഈ സമ്മേളനത്തിന്റെ മുഖ്യ അജൻഡ. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-11-10-09:15:43.jpg
Keywords: സംഘ

25836
Category: 18
Sub Category:
Heading: അവഗണനയ്ക്കെതിരേ പ്രതികരിക്കാൻ തയാറാകണം: ആര്‍ച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത്
Content: തൃശൂർ: അവഗണനയ്ക്കെതിരേ ഉയർത്തെഴുന്നേൽക്കണമെന്നും വീണ്ടുമൊരു വിമോചനസമരത്തിലേക്കു തള്ളിവിടരുതെന്നും തൃശൂർ ആർച്ച്ബിഷപ്പും സിബിസിഐ പ്രസിഡൻറുമായ മാർ ആൻഡ്രൂസ് താഴത്ത്. അതിരൂപതാതല സമുദായ ജാഗ്രതാ സദസ് തൃശൂർ സെൻ്റ് തോമസ് കോളജിലെ മാർ ജേക്കബ് തൂങ്കുഴി നഗറിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പുകൾ നടക്കുന്ന കാലത്ത് പലയിടത്തും ജയപരാജയങ്ങൾ തീരുമാനിക്കുന്നതിൽ നമുക്കും പങ്കുണ്ട്. നിയമനിർമാണസഭകളിലും സർക്കാർ ഉദ്യോഗങ്ങളിലും പ്രാതിനിധ്യം വർധിപ്പിക്കണം. രാജ്യത്തു ക്രൈസ്‌തവർക്കെതിരേ ആക്രമണങ്ങൾ വർദ്ധിച്ചുവെന്നും ആര്‍ച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി. ഭരണഘട ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു. വനമേഖലയിലും തീരപ്രദേശത്തും വാണിജ്യരംഗത്തുമുള്ള പ്രതിസന്ധികൾ പരിഹരിക്കണമെന്നും ചർച്ച് ആക്‌ട് അടക്കമുള്ള നിയമങ്ങൾ കൊണ്ടുവന്ന് ക്രൈസ്‌തവരുടെ സ്വത്ത് പിടിച്ചെടുക്കാനുള്ള നീക്കവും സ്‌കൂളുകളിൽ പ്രാർഥനകൾ പാടില്ലെന്ന നിർദേശങ്ങളും ചെറുക്കണമെന്നും ഇത്തരം കാ ര്യങ്ങളിൽ കത്തോലിക്കാ കോൺഗ്രസ് ജാഗ്രത പാലിക്കണമെന്നും മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ, വികാരി ജനറാൾ മോൺ. ജെയ്‌സൻ കൂനംപ്ലാക്കൽ, പാസ്റ്ററ ൽ കൗൺസിൽ സെക്രട്ടറി ജോഷി വടക്കൻ, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡൻ്റ് രാജീവ് കൊച്ചുപറമ്പിൽ, ഗ്ലോബൽ മാതൃവേദി പ്രസിഡൻ്റ് ബീന ജോഷി, കത്തോലിക്ക കോൺഗ്രസ് പ്രസിഡൻ്റ് ഡോ. ജോബി കാക്കശേരി എന്നിവർ പ്രസംഗിച്ചു. സർക്കാരിനു സമർപ്പിക്കാനുള്ള ഭീമഹർജി മാർ ആൻഡ്രൂസ് താഴത്ത് ഡോ. ജോബി കാക്കശേരിക്കു കൈമാറി. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/India/India-2025-11-10-09:24:59.jpg
Keywords: താഴത്ത