Contents
Displaying 25361-25370 of 26062 results.
Content:
25817
Category: 1
Sub Category:
Heading: സഹരക്ഷക, എല്ലാ കൃപകളുടെയും മധ്യസ്ഥ എന്നിവ ഒഴിവാക്കണം: മരിയന്‍ വിശേഷണങ്ങളെ സംബന്ധിച്ച രേഖയുമായി വത്തിക്കാന്‍
Content: വത്തിക്കാന്‍ സിറ്റി: പരിശുദ്ധ കന്യകാമറിയത്തിന് നല്‍കുന്ന വിശേഷണങ്ങളെ സംബന്ധിച്ചു വത്തിക്കാനിലെ, വിശ്വാസകാര്യങ്ങൾക്കായുള്ള ഡിക്കാസ്റ്ററി പ്രത്യേക രേഖ പ്രസിദ്ധീകരിച്ചു. ഏതെല്ലാം മരിയൻ ശീർഷകങ്ങളാണ് പൊതുവായി ഉപയോഗിക്കേണ്ടത് എന്നതിനെ സംബന്ധിച്ചാണ് ഡിക്കാസ്റ്ററി രേഖ പ്രസിദ്ധീകരിച്ചിരിക്കുന്നത്. സഹരക്ഷക, എല്ലാ കൃപകളുടെയും മധ്യസ്ഥ എന്നീ ശീർഷകങ്ങൾ ഒഴിവാക്കണമെന്നു ലെയോ പതിനാലാമൻ പാപ്പ അംഗീകാരം നൽകിയിരിക്കുന്ന രേഖയില്‍ പറയുന്നു. ഇന്നലെ നവംബർ നാലാം തീയതി ചൊവ്വാഴ്ചയാണ് വിശ്വാസകാര്യങ്ങൾക്കായുള്ള ഡിക്കസ്റ്ററി, പരിശുദ്ധ മറിയത്തിന്റെ ശീർഷകങ്ങളെ സംബന്ധിച്ചുള്ള പുതിയ രേഖ "മാത്തെർ പോപ്പുളി ഫിദെലിസ്" എന്ന പേരില്‍ പ്രസിദ്ധീകരിച്ചത്. ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റ് കർദ്ദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസും, സെക്രട്ടറി മോൺസിഞ്ഞോർ അർമാൻദോ മത്തേയോയും ചേര്‍ന്നു ഒപ്പുവച്ച രേഖയ്ക്ക്, ഒക്ടോബർ മാസത്തില്‍ തന്നെ ലെയോ പതിനാലാമൻ പാപ്പ അംഗീകാരം നൽകിയിരിന്നു. വിശുദ്ധ ഗ്രന്ഥം, സഭാപിതാക്കന്മാർ, വേദപാരംഗതന്മാർ, പൗരസ്ത്യ പാരമ്പര്യ ഘടകങ്ങൾ, സമീപകാല പരിശുദ്ധ പിതാക്കന്മാരുടെ ചിന്തകൾ എന്നിവയാണ് ഈ രേഖയ്ക്ക് അടിസ്ഥാനമായി സ്വീകരിച്ചിരിക്കുന്നത്. രേഖയിൽ ചില മരിയൻ ശീർഷകങ്ങളെ വിശകലനം ചെയ്യുകയും, ചില ഉപയോഗങ്ങൾക്കെതിരെ വിശ്വാസികൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നുണ്ട്. വിശ്വാസികളുടെ മാതാവ്, ആത്മീയ അമ്മ, വിശ്വാസ സമൂഹത്തിന്റെ അമ്മ തുടങ്ങിയ ശീർഷകങ്ങൾ ഉപയോഗിക്കുന്നതിനെ രേഖ പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ സഹരക്ഷക, എല്ലാ കൃപകളുടെയും മധ്യസ്ഥ എന്നിവ ഉപയോഗിച്ച് പരിശുദ്ധ മറിയത്തെ വിളിക്കുന്നത് അനുചിതമാണെന്നും വത്തിക്കാന്‍ അറിയിച്ചു. കൃപകളുടെ മാതാവ്, എല്ലാ കൃപകളുടെയും മധ്യസ്ഥ എന്നീ ശീർഷകങ്ങൾ ചില അർത്ഥത്തിൽ സ്വീകാര്യമെന്നു തോന്നാമെങ്കിലും, ഇവയുടെ അർത്ഥവിശദീകരണങ്ങൾ ഏറെ അപകട സാധ്യതകൾ മുൻപോട്ടു വയ്ക്കുന്നുവെന്നു രേഖയിൽ പരാമർശിക്കുന്നു. ചില മരിയൻ ശീർഷകങ്ങൾ ശരിയായ വ്യാഖ്യാനത്തിലൂടെ വിശദീകരിക്കാൻ കഴിയുമെങ്കിലും, അവ ഒഴിവാക്കുന്നതാണ് നല്ലതെന്ന് രേഖയിൽ എടുത്തു പറയുന്നു. സഹരക്ഷക എന്ന പദം, സിദ്ധാന്തപരവും അജപാലനപരവും എക്യുമെനിക്കൽ കാരണങ്ങളാലും രണ്ടാം വത്തിക്കാൻ കൗൺസിൽ ഉപയോഗിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നുവെങ്കിലും, വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ ഏഴ് സന്ദർഭങ്ങളിലെങ്കിലും ഈ ശീർഷകം ഉപയോഗിച്ചതായി രേഖ ചൂണ്ടിക്കാണിക്കുന്നു. സഹരക്ഷക എന്ന ശീർഷകത്തിന്റെ കൃത്യമായ അർത്ഥം വ്യക്തമല്ല, അതിൽ അടങ്ങിയിരിക്കുന്ന സിദ്ധാന്തം പൂര്‍ണ്ണ അര്‍ത്ഥത്തിലുള്ളതല്ല. ശീർഷകങ്ങളിൽ പ്രകടിപ്പിച്ച ഉപദേശം തിരുവെഴുത്തുകളിലും അപ്പസ്തോലിക പാരമ്പര്യത്തിലും എങ്ങനെ ഉണ്ടെന്ന് വ്യക്തമല്ലായെന്നു 1996ൽ വത്തിക്കാന്‍ വിശ്വാസ തിരുസംഘത്തിന്റെ തലവനായ കർദ്ദിനാൾ ജോസഫ് റാറ്റ്സിംഗർ (പിന്നീട് മാര്‍പാപ്പയായ ബെനഡിക്ട് പതിനാറാമന്‍ പാപ്പ) പരാമർശിച്ചിട്ടുണ്ട്. സഹരക്ഷക എന്ന ശീർഷകം ഉപയോഗിക്കുന്നതിനെതിരെ, ഫ്രാൻസിസ് പാപ്പായും മൂന്നു പ്രാവശ്യം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ ശീർഷകം ക്രിസ്തുവിന്റെ ഏക രക്ഷാധികാര മധ്യസ്ഥതയെ അവ്യക്തമാക്കാൻ സാധ്യതയുണ്ടെന്നും രേഖ ചൂണ്ടിക്കാട്ടുന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/News/News-2025-11-05-09:35:49.jpg
Keywords: വത്തിക്കാ, വിശ്വാസ കാര്യാ

25818
Category: 1
Sub Category:
Heading: ഒന്നര പതിറ്റാണ്ട് ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ക്രൂര പീഡനങ്ങള്‍ ഏറ്റുവാങ്ങിയ മെത്രാന്‍ വിടവാങ്ങി
Content: ബെയ്ജിംഗ്: വത്തിക്കാനോടുള്ള വിശ്വസ്തതയുടെ ഭാഗമായി ചൈനയിലെ ഭൂഗര്‍ഭ കത്തോലിക്ക സഭയില്‍ സേവനം ചെയ്തതിന്റെ പേരില്‍ വർഷങ്ങളോളം ജയിലിൽ കഴിഞ്ഞ ബിഷപ്പ് ജൂലിയസ് ജിയ ഷിഗുവോ അന്തരിച്ചു. 91 വയസ്സായിരുന്നു. കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന് കീഴിലുള്ള ചൈനീസ് ചൈനീസ് പാട്രിയോട്ടിക് കാത്തലിക് അസോസിയേഷനില്‍ ചേരാന്‍ വിസമ്മതിച്ചത്തിന്റെ പേരില്‍ കൊടിയ പീഡനങ്ങളും തടവും ഏറ്റുവാങ്ങിയ അദ്ദേഹം, വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്നാണ് കഴിഞ്ഞ ആഴ്ച അന്തരിച്ചത്. ബിഷപ്പ് ജിയ ദൈവത്തിന്റെ വിശ്വസ്ത ദാസനായിരുന്നുവെന്നും വിശ്വാസത്തിനുവേണ്ടി അധികാരത്തെ ഭയപ്പെടാത്തവനും, അവസാനം വരെ സ്ഥിരോത്സാഹം കാണിച്ചവനുമായിരുന്നുവെന്നും ഒരു രൂപത വൈദികന്‍ യുസിഎ ന്യൂസിനോട് പറഞ്ഞു. ജിൻഷൗവിലെ വുഖിയു വില്ലേജിലാണ് ബിഷപ്പ് ജിയയുടെ ജനനം. 1980-ൽ തിരുപ്പട്ടം സ്വീകരിച്ചു. ഒരു വർഷത്തിനുശേഷം ബയോഡിംഗിലെ ബിഷപ്പ് ജോസഫ് ഫാൻ സൂയാൻ അദ്ദേഹത്തെ ഷെങ്‌ഡിംഗിലെ ബിഷപ്പായി അഭിഷേകം ചെയ്തു. വത്തിക്കാനുമായി ഐക്യത്തിലുള്ള ഭൂഗര്‍ഭ രൂപതയുടെ അധ്യക്ഷനായിട്ടായിരിന്നു മെത്രാന്‍ പട്ടം. തികച്ചും രഹസ്യമായിട്ടാണ് അഭിഷേക കര്‍മ്മം നടന്നത്. പിന്നീട് ഇക്കാര്യം അറിഞ്ഞ കമ്മ്യൂണിസ്റ്റ് ഭരണാധികാരികള്‍ വത്തിക്കാനുമായുള്ള ബന്ധം വിച്ഛേദിച്ച് സ്വതന്ത്രമായി കത്തോലിക്ക വിശ്വാസികള്‍ക്ക് നേതൃത്വം നല്‍കാന്‍ സർക്കാർ സ്ഥാപിച്ച ചൈനീസ് പാട്രിയോട്ടിക് കാത്തലിക് അസോസിയേഷനിൽ (സിപിസിഎ) ചേരാന്‍ സമ്മർദ്ധം നല്‍കി. ഇതിനെ ബിഷപ്പ് ജിയ തന്റെ ചെറുത്തുനിന്നു. അനാഥ കുട്ടികൾക്കായി അദ്ദേഹം ഹെബെയിൽ ഒരു അനാഥാലയം സ്ഥാപിച്ചു. സർക്കാർ അംഗീകാരമില്ല എന്ന കാരണം നിരത്തി 2020 ൽ അധികൃതർ അത് പൊളിച്ചുമാറ്റി. മാര്‍പാപ്പയോടുള്ള കൂറ് ഉപേക്ഷിക്കാൻ വിസമ്മതിച്ചതിന് ഏകദേശം 15 വർഷമാണ് അദ്ദേഹത്തിന് ജയിലിൽ കഴിയേണ്ടി വന്നത്. ജയിലിൽ ക്രൂരമായ പീഡനത്തിന് അദ്ദേഹം ഇരയായി. ജയിലിലെ സെല്ലില്‍ വെള്ളം നിറച്ചാണ് അദ്ദേഹത്തെ പാര്‍പ്പിച്ചതെന്ന് വെളിപ്പെടുത്തലുണ്ടായിരിന്നു. ഇത് വേദനാജനകമായ അസ്ഥിരോഗത്തിലേക്ക് നയിച്ചു. നിരവധി പീഡനങ്ങള്‍ ഏറ്റുവാങ്ങിയ ശേഷമാണ് അദ്ദേഹത്തിന് മോചനം ലഭിക്കുന്നത്. ദശാബ്ദങ്ങളായി ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ചൈനീസ് പാട്രിയോട്ടിക് കാത്തലിക് അസോസിയേഷനും, വത്തിക്കാനെ അംഗീകരിക്കുന്ന സര്‍ക്കാര്‍ അംഗീകാരമില്ലാത്ത ഭൂഗര്‍ഭ സഭയുമായി ചൈനീസ് കത്തോലിക്ക സഭ വിഭജിക്കപ്പെട്ടിരിക്കുകയാണ്. ഇരു സഭകളേയും യോജിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വത്തിക്കാന്‍-ചൈന കരാര്‍ 2018 സെപ്റ്റംബറില്‍ പ്രാബല്യത്തില്‍ വന്നത്. മെത്രാന്മാരുടെ നിയമനം അടക്കമുള്ള വിഷയങ്ങള്‍ കരാറില്‍ ഉള്‍പ്പെടുന്നുണ്ടെങ്കിലും, നിരവധി ക്രൈസ്തവ ദേവാലയങ്ങളാണ് അതിനു ശേഷം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം അടച്ചുപൂട്ടിയത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/News/News-2025-11-05-12:44:18.jpg
Keywords: ചൈന, കമ്മ്യൂ

25819
Category: 1
Sub Category:
Heading: പീഡിത ക്രൈസ്തവരെ അനുസ്മരിച്ചുള്ള ‘ചുവപ്പ് ബുധന്‍’ ആചരണം നവംബര്‍ 19ന്
Content: ലണ്ടന്‍: ക്രൈസ്തവര്‍ നേരിടുന്ന മതപീഡനത്തിലേക്ക് ആഗോള ശ്രദ്ധയാകര്‍ഷിച്ചുകൊണ്ട് പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ് (എ.സി.എന്‍) ആരംഭം കുറിച്ച ‘ചുവപ്പ് ബുധന്‍’ ആചരണം വീണ്ടും. ഈ വര്‍ഷം നവംബര്‍ 19 ബുധനാഴ്ചയായിരിക്കും ആചരണം നടക്കുകയെന്ന് പൊന്തിഫിക്കല്‍ സംഘടന അറിയിച്ചു. ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ ലോകമെമ്പാടുമായി ദിനം പ്രതി കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്ന ക്രൈസ്തവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ഇക്കാര്യം ലോകശ്രദ്ധയില്‍ കൊണ്ടുവരികയുമാണ് ‘ചുവപ്പ് ബുധന്‍’ ആചരണത്തിന്റെ പിന്നിലെ ലക്ഷ്യം. നവംബര്‍ 19നു ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ദേവാലയങ്ങളും സ്കൂളുകളും രക്തസാക്ഷികളുടെ ചുടുരക്തത്തെ സ്മരിക്കുന്ന ചുവപ്പ് നിറങ്ങളാൽ വര്‍ണ്ണാഭമാക്കും. ക്രൈസ്തവരുടെ നേര്‍ക്കുള്ള മതപീഡനങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ എ.സി.എന്‍ ആരംഭം കുറിച്ച ചുവപ്പ് ബുധന്‍ ആചരണത്തിന് വലിയ രീതിയിലുള്ള പിന്തുണ ആഗോള തലത്തില്‍ ലഭിക്കുന്നുണ്ട്. ഫ്രാൻസ്, ജർമ്മനി, ഓസ്ട്രിയ, ഓസ്ട്രേലിയ, ബെൽജിയം, ബ്രസീൽ, കാനഡ, കൊളംബിയ, അയർലൻഡ്, മെക്സിക്കോ, നെതർലൻഡ്‌സ്, ഫിലിപ്പീൻസ്, പോർച്ചുഗൽ, സ്ലൊവാക്യ, സ്വിറ്റ്‌സർലൻഡ് എന്നീ രാജ്യങ്ങളിലെ ദേവാലയങ്ങളിലും മറ്റും ചുവപ്പ് ബുധന്‍ ആചരണം നടക്കുന്നുണ്ട്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/News/News-2025-11-05-14:01:35.jpg
Keywords: ചുവപ്പ്, പീഡിത

25820
Category: 18
Sub Category:
Heading: പ്രമുഖ ബൈബിള്‍ പണ്ഡിതന്‍ ഫാ. ഡോ. മൈക്കിള്‍ കാരിമറ്റം അന്തരിച്ചു
Content: കണ്ണൂര്‍: തലശ്ശേരി അതിരൂപതാംഗവും പ്രമുഖ ബൈബിള്‍ പണ്ഡിതനുമായ ഫാ. ഡോ. ഡോ. മൈക്കിള്‍ കാരിമറ്റം അന്തരിച്ചു. മലയാള ഭാഷയില്‍ ബൈബിള്‍ വൈജ്ഞാനികരംഗത്ത് സര്‍ഗാത്മകവും പണ്ഡിതോചിതവുമായ സംഭാവനയാണ് നല്കിയ വൈദികനായിരിന്നു അദ്ദേഹം. റോമിലെ പൊന്തിഫിക്കല്‍ ബിബ്‌ളിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്ന് ബൈബിള്‍ വിജ്ഞാനീയത്തില്‍ ഡോക്ടറേറ്റു നേടിയ അദ്ദേഹം പി.ഒ.സി. മലയാളം ബൈബിളിന്റെ ചീഫ് എഡിറ്റര്‍മാരില്‍ ഒരാളായിരുന്നു. മൃതസംസ്കാരം നാളെ നടക്കും. കെ.സി.ബി.സി. മാധ്യമകമ്മീഷന്റെ ദാര്‍ശനിക അവാര്‍ഡ്, ജോണ്‍ കുന്നപ്പള്ളി അവാര്‍ഡ്, കുണ്ടുകുളം അവാര്‍ഡ് തുടങ്ങീ നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. ഇംഗ്‌ളീഷ് ഭാഷയിലും നിരവധി ഗ്രന്ഥങ്ങളും പഴയനിയമത്തിലെയും പുതിയനിയമത്തിലെയും കഥാപാത്രങ്ങളെക്കുറിച്ചുള്ള ചിത്രകഥകളും ഇദ്ദേഹത്തിന്റേതായുണ്ട്. പരാജിതരുടെ സുവിശേഷം, വീടുവിഴുങ്ങുന്നവരും ചില്ലിക്കാശും, വിശ്വാസത്തിന്റെ വേരുകള്‍, ആത്മാക്കളുടെ ലോകം, കാണാപ്പുറം, കുരിശിന്റെ സുവിശേഷം, ഗുരുമൊഴികള്‍, വെളിപാടുപുസ്തകം ഒരു വ്യാഖ്യാനം തുടങ്ങി നിരവധി കൃതികളുടെ കര്‍ത്താവാണു ഡോ. മൈക്കിള്‍ കാരിമറ്റം.
Image: /content_image/India/India-2025-11-06-10:42:05.jpg
Keywords: പണ്ഡി

25821
Category: 18
Sub Category:
Heading: ബൽത്തങ്ങാടി രൂപതയുടെ പുതിയ അധ്യക്ഷനായി മാർ ജയിംസ് പട്ടേരിൽ സ്ഥാനമേറ്റു
Content: ബൽത്തങ്ങാടി (കർണാടക): സീറോ മലബാർസഭയുടെ ബൽത്തങ്ങാടി രൂപതയുടെ പുതിയ അധ്യക്ഷനായി മാർ ജയിംസ് പട്ടേരിൽ സ്ഥാനമേറ്റു. ബൽത്തങ്ങാടി സെൻ്റ് ലോറൻസ് കത്തീഡ്രൽ ദേവാലയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ മുടി അണിയിച്ചും അംശവടി കൈമാറിയും മെത്രാഭിഷേകം നടത്തി.തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, ബിഷപ്പ് മാർ ലോറൻസ് മുക്കുഴി എന്നിവർ സഹകാർമികരായി. ബൽത്തങ്ങാടി വികാരി ജനറാൾ ഫാ. ജോസഫ് വലിയപറമ്പിൽ സ്ഥാനാരോഹണ ചടങ്ങിന് സ്വാഗതം പറഞ്ഞു. ചാൻസലർ ഫാ.ലോറൻസ് പൂണോലിൽ നിയമനപത്രിക വായിച്ചു. മാർ റാഫേൽ തട്ടിൽ ഔദ്യോഗിക നിയമനപത്രിക മാർ ജയിംസ് പട്ടേരിലിന് കൈമാറി. മാർ ജോർജ് വലിയമറ്റം, മാർ ജോർജ് ഞരളക്കാട്ട്, ബിഷപ്പ് ഡോ. പീറ്റർ മച്ചാഡോ, മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ, മാർ തോമസ് തറയിൽ, മാർ ജോസ് പുളിക്കൽ, മാർ ജോസ് പൊരുന്നേടം, മാർ സെബാസ്റ്റ്യൻ വടക്കേൽ, മാർ ജോസഫ് ചിറ്റൂപറമ്പിൽ, മാർ ജോസ് പുത്തൻവീട്ടിൽ തുടങ്ങി രാജ്യത്തിൻ്റെ വിവിധ ഭാഗത്തു നിന്നുള്ള 41 ബിഷപ്പുമാർ ചടങ്ങിൽ സാക്ഷ്യം വഹിക്കാനെത്തി. തുടർന്നു നടന്ന പൊതുസമ്മേളനം മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്‌തു. പ്രതികൂലസാഹചര്യങ്ങളെ അതിജീവിച്ച് കുടിയേറ്റജനത വിയർപ്പും രക്തവും ചിന്തി യാഥാർഥ്യമാക്കിയ ബൽത്തങ്ങാടി രൂപത ഇന്നു സീറോമലബാർ സഭയുടെ അഭിമാനമാനമായി വളർന്നിരിക്കുകയാണെന്ന് മാർ റാഫേൽ തട്ടിൽ പറഞ്ഞു. ഇതിനു കാരണം മാർ ലോറൻസ് മുക്കുഴിയുടെ നേതൃമികവാണ്. പലഭാഗങ്ങളിലായി ചിതറിക്കിടന്ന ഇവിടുത്തെ ക്രൈസ്‌തവകുടുംബങ്ങളെ ഒരു കുടക്കീഴിലാക്കി നയിച്ചു. മികച്ച ഒരു വിഷനറിയും മിഷനറിയുമാണ് അദ്ദേഹം. ഏതൊരു പ്രശ്‌നത്തിനും മാർ മുക്കുഴി പിതാവിന്റെ പക്കൽ പരിഹാരമുണ്ടായിരുന്നു. അദ്ദേഹം കാട്ടിക്കൊടുത്ത മാതൃക മാർ ജയിംസ് പട്ടേരിലിന് വലിയ മുതൽക്കൂട്ടാകുമെന്നും മാർ തട്ടിൽ പറഞ്ഞു. സിബിസിഐ പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. അപ്പോസ്തോലിക് നൂൺഷ്യോയുടെ പ്രതിനിധി മോൺ. ആൻഡ്രിയ ഫ്രാൻസിയ പേപ്പൽ മെസേജ് നൽകി. അധികാരം കൈയാളാനല്ല, നല്ലൊരു സേവകനായിതീരാനാണ് മെത്രാൻ പദവിയിലൂടെ ശ്രമിക്കുന്നതെന്ന് മാർ ജയിംസ് പട്ടേരിൽ മറുപടിപ്രസംഗത്തിൽ പറഞ്ഞു. ക്ലരീഷ്യൻസ് സുപ്പീരിയർ ജനറാൾ ഫാ. മാത്യു വട്ടമറ്റം, പ്രിസ്ബിറ്റോറിയം സെക്രട്ടറി ഫാ. തോമസ് കണ്ണാങ്കൽ, എസ്എച്ച് കോൺഗ്രിഗേഷൻ മേരിമാതാ റീജൺ സുപ്പീരിയർ സിസ്റ്റർ ലിസ് മാത്യു, കെഎസ്എംസിഎ പ്രസിഡൻ്റ് ബിറ്റി നെടുനിലം, കറുകുറ്റി സെന്റ് തോമസ് പ്രോവിൻസ് സുപ്പീരിയർ ഫാ.സിബി ഞാവള്ളിക്കുന്നേൽ സിഎംഎഫ് എന്നിവർ സംബന്ധിച്ചു. എപ്പിസ്കോപ്പൽ കോൺസിക്രേഷൻ കമ്മിറ്റി കോഓർഡിനേറ്റർ ഫാ. മാത്യു ആലപ്പാട്ട്, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജസീന്ത പുത്തൻപുര തുടങ്ങിയവർ പ്രസംഗിച്ചു.
Image: /content_image/India/India-2025-11-06-14:22:28.jpg
Keywords: രൂപത

25822
Category: 1
Sub Category:
Heading: സംഘർഷഭരിത മേഖലകൾക്കായി പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനവുമായി ലെയോ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ഭാരതത്തിന്റെ അയല്‍രാജ്യമായ മ്യാന്മാർ ഉൾപ്പെടെ സംഘർഷഭരിതമേഖലകൾക്കായി പ്രാർത്ഥിക്കാനും വിശുദ്ധിയിൽ ജീവിക്കാനും ആഹ്വാനം ചെയ്‌ത് ലെയോ പതിനാലാമൻ പാപ്പ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സായുധസംഘർഷങ്ങൾ മൂലം ബുദ്ധിമുട്ടുന്നവർക്ക് വേണ്ടിയുള്ള തന്റെ പ്രാർത്ഥനയിൽ പങ്കുചേരാനും, മ്യാന്മറിന് സഹായമെത്തിക്കാനും പാപ്പ ആഹ്വാനം ചെയ്തു. നവംബർ അഞ്ച് ബുധനാഴ്ച വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ പൊതുകൂടിക്കാഴ്ച അനുവദിച്ച വേളയിലാണ് പാപ്പ ഈ ആഹ്വാനങ്ങൾ നടത്തിയത്. മ്യാന്മറിൽ നടക്കുന്ന സംഘർഷങ്ങളെ പാപ്പാ പ്രത്യേകമായി അനുസ്മരിച്ചു. അവിടുത്തെ ജനങ്ങളെ വിസ്മരിക്കരുതെന്ന് അന്താരാഷ്ടസമൂഹത്തെ ഓർമ്മിപ്പിച്ച പാപ്പാ, അവർക്കുവേണ്ട മാനവികസഹായങ്ങൾ എത്തിക്കാൻ തയ്യാറാകണമെന്നും അഭ്യർത്ഥിച്ചു. യുവജനങ്ങളെയും രോഗികളെയും നവ വധൂവരന്മാരെയും പ്രത്യേകമായി അഭിസംബോധന ചെയ്ത പാപ്പ, നവംബർ ഒന്നാം തീയതി ആഘോഷിക്കപ്പെട്ട സകല വിശുദ്ധരുടെയും തിരുനാളിനെക്കുറിച്ച് പരാമർശിക്കുകയും, വിശുദ്ധിയിലേക്ക് എവർക്കുമുള്ള വിളിയെക്കുറിച്ച് എടുത്തുപറയുകയും ചെയ്‌തു. ക്രിസ്തുവിനെ കൂടുതലായി ജീവിതത്തിൽ സ്വീകരിക്കാനും, അതിനായി വിശുദ്ധർ നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പിൻചെന്ന് മുന്നേറാനും പാപ്പാ ആഹ്വാനം ചെയ്തു. ഇന്നലെ നവംബർ അഞ്ചാം തീയതി ആചരിക്കപ്പെട്ട കാർഷിക പരിസ്ഥിതി ജൂബിലി ദിനത്തിൽ പങ്കെടുക്കാനെത്തിയവരെയും പാപ്പ പ്രത്യേകമായി അഭിസംബോധന ചെയ്തു. സൃഷ്ടലോകത്തിന്റെ പരിപാലനത്തിന് നൽകേണ്ട ശ്രദ്ധ ഇപ്പോഴും ഉണ്ടാകണമെന്നും പാപ്പ ഓർമ്മിപ്പിച്ചു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/News/News-2025-11-06-14:42:06.jpeg
Keywords: പാപ്പ

25823
Category: 1
Sub Category:
Heading: കത്തോലിക്ക സഭ മാതാവിനെ അവഗണിക്കുന്നുവോ? യാഥാർത്ഥ്യങ്ങളിലൂടെ ഒരു യാത്ര..!
Content: പരിശുദ്ധ കന്യകാമറിയത്തെക്കുറിച്ചുള്ള കത്തോലിക്കാ പ്രബോധനം വീണ്ടും ചർച്ചയാവുകയാണ്. മാതാവിനെ സംബന്ധിക്കുന്ന നിലപാടുകളിൽ നിന്ന് സഭ പിന്നോട്ട് പോകുകയാണോ? മാതാവിനെക്കുറിച്ചുള്ള പ്രൊട്ടസ്റ്റൻറ് നിലപാടുകൾ സഭയും അംഗീകരിക്കുന്നുവോ? വിശ്വാസ വിഷയങ്ങളിൽ സഭ ഇടയ്ക്കിടെ മാറ്റങ്ങൾ വരുത്തുന്നുണ്ടോ എന്നിങ്ങനെ പല ചോദ്യങ്ങളാണ് ആശയ കുഴപ്പങ്ങൾ സൃഷ്ടിക്കാവുന്ന വിധത്തിൽ ചർച്ച ചെയ്യപ്പെടുന്നത്. വിശ്വാസ പ്രബോധനങ്ങൾക്കു വേണ്ടിയുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ ഏറ്റവും പുതിയ ‘ഡോക്ടറൈനൽ നോട്ട്’ ആണ് ഈ ചർച്ചകൾക്ക് ആധാരം. #{blue->none->b-> ആശങ്കകൾ }# വിശ്വാസ കാര്യങ്ങൾക്കു വേണ്ടിയുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി പരിശുദ്ധപിതാവ് ലെയോ പതിനാലാമൻ മാർപാപ്പയുടെ അംഗീകാരത്തോടെ പ്രസിദ്ധീകരിച്ച ‘വിശ്വാസികളുടെ മാതാവ്’ എന്ന് പരിഭാഷപ്പെടുത്താവുന്ന Mater Populi fidelis എന്ന പ്രബോധനം വഴി പരിശുദ്ധ കന്യകാമറിയത്തെ സഹരക്ഷക, കൃപാവരത്തിന്റെ മാതാവ് (Mother of all Grace), സാർവത്രിക മധ്യസ്ഥ ( Universal mediator - മിശിഹാ ഏക മധ്യസ്ഥനായിരിക്കുന്നതുപോലെ മറിയത്തെ മധ്യസ്ഥ എന്നു വിളിക്കുന്നത്) എന്നീ വിശേഷണങ്ങളോടെ അവതരിപ്പിക്കുന്നത് ഉചിതമല്ല എന്ന് പ്രഖ്യാപിച്ചു. പരിശുദ്ധ കന്യകാമറിയത്തിന് വലിയ പ്രാധാന്യം നൽകുന്ന കത്തോലിക്കാ സഭ എന്തുകൊണ്ടാണ് ഇങ്ങനെയൊരു പരസ്യ നിർദ്ദേശം നൽകിയതെന്ന ചോദ്യം ചിലരെയെങ്കിലും സ്വാഭാവികമായും ആശങ്കപ്പെടുത്താവുന്നതാണ്. കത്തോലിക്ക സഭ ഇനി മേലിൽ മാതാവിൻറെ മാധ്യസ്ഥം തേടുകയോ ദൈവത്തിൻറെ രക്ഷാകര പ്രവർത്തിയോട് അവളെ ബന്ധപ്പെടുത്തുകയോ അവളുടെ കൃപാവര പൂർണ്ണതയെ അംഗീകരിക്കുകയോ ചെയ്യുകയില്ലേയെന്നും സംശയിക്കപ്പെടാൻ ഇടയുണ്ട്. #{red->none->b->യാഥാർഥ്യം }# ഒന്നാമതായി, കത്തോലിക്കാ സഭ ഒരിക്കലും പരിശുദ്ധ കന്യകാമറിയത്തെ സഹരക്ഷകയായി പഠിപ്പിക്കുകയോ പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ലായെന്നതാണ് യാഥാർത്ഥ്യം. എന്നാൽ ചരിത്രത്തിൽ ചിലരെങ്കിലും മാതാവ് സഹരക്ഷകയാണെന്ന് കരുതിയിട്ടുണ്ട് താനും. ഉദാഹരണത്തിന് വിശുദ്ധ ബർണാഡിന്റെ കുരിശിൻ ചുവട്ടിലെ മറിയത്തെ കുറിച്ചുള്ള പത്താം നൂറ്റാണ്ടിലെ പ്രഭാഷണങ്ങൾ പിന്നീട് സഹരക്ഷകയെന്ന് പലരും മറിയത്തെ വിളിക്കാൻ ഇടയാക്കിയിട്ടുണ്ട്. പതിനഞ്ചാം നൂറ്റാണ്ടിലെ സാൽസ്ബുർഗ്ൽ നിന്നുള്ള ഒരു ഗാനമാണ് മറിയത്തെ ആദ്യമായി സഹരക്ഷകയെന്നു വിളിച്ചത്. തുടർന്ന് പലരും അത് സഭയുടെ പ്രബോധനമാണെന്നു തെറ്റിദ്ധരിക്കുകയും മാതാവിനെ സഹരക്ഷകയായി വാഴ്ത്തുകയും ചെയ്തു. ചില ഭക്തസംഘടനകളും സമൂഹങ്ങളും പരിശുദ്ധ പിതാവിനോട് മറിയത്തെ സഹരക്ഷകയായി പ്രഖ്യാപിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തിട്ടുപോലുമുണ്ട്. ചില മാർപാപ്പമാരെങ്കിലും ഔദ്യോഗിക പ്രബോധനത്തിന്റെ ഭാഗമല്ലാതെ, വ്യത്യസ്തമായ ഒരർത്ഥത്തിൽ മറിയത്തെ സഹരക്ഷക എന്ന വിധത്തിൽ പരാമർശിച്ചിട്ടുണ്ടെന്നതും യാഥാർത്ഥ്യമാണ്. എന്നാൽ ഒരു കാലത്തും മറിയം സഹരക്ഷകയാണെന്ന് കത്തോലിക്കാ സഭ പഠിപ്പിച്ചിട്ടില്ലായെന്നു മാത്രമല്ല അവൾ സഹരക്ഷകയായി കരുതപ്പെടരുതെന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട് താനും. വിശ്വാസ തിരുസംഘത്തിന്റെ പ്രിഫക്ട് ആയിരുന്ന കർദ്ദിനാൾ റാറ്റ്സിംഗർ മറിയത്തെ സഹരക്ഷകയായോ കൃപാവരങ്ങളുടെ മധ്യസ്ഥയായോ അംഗീകരിക്കാനാവില്ലായെന്ന് 1996 ൽ വ്യക്തമായി പ്രഖ്യാപിച്ചു. അതൊരു വിശ്വാസ സത്യമായി നിർവചിക്കണം എന്ന അപേക്ഷയെ നിരാകരിച്ചു കൊണ്ടായിരുന്നു ഈ പ്രഖ്യാപനം. പിന്നീട് ഫ്രാൻസിസ് പാപ്പ തൻറെ പ്രഭാഷണങ്ങളിൽ പലതവണ ഇക്കാര്യം ആവർത്തിച്ചിട്ടുണ്ട്. “സ്നേഹം വർധിക്കുമ്പോൾ നാം ഉപയോഗിക്കുന്ന വാക്കുകൾ അതിശയോക്തി കലർന്നതായി തീരാൻ ഇടയുണ്ട്” എന്ന് പാപ്പ സരസമായി ഓർമ്മിപ്പിച്ചിരുന്നു. നിഷ്കളങ്കമായ മരിയൻ സ്നേഹത്തിൻറെ തീവ്രവും എന്നാൽ അതിശയോക്തിപരവുമായ പരാമർശങ്ങളാണ് ഇവയൊക്കെയെന്നാണ് പാപ്പ പറഞ്ഞത്. പക്ഷേ നാം അത്തരം പരാമർശങ്ങൾ ഒഴിവാക്കേണ്ടതുണ്ടെന്നും പാപ്പ കൂട്ടിച്ചേർത്തിരുന്നു. ഇതിൻറെ തുടർച്ച എന്നോണമാണ് ഇപ്പോൾ വിശ്വാസ പ്രബോധനത്തിന്റെ ഡിക്കാസ്റ്ററി വഴി ഇത്തരം പരാമർശങ്ങൾ ഉചിതമല്ലായെന്നും ഒഴിവാക്കപ്പെടണമെന്നും തിരുസഭ ഔദ്യോഗികമായി ആവർത്തിച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. #{blue->none->b->എന്തുകൊണ്ട്? }# മറിയത്തെ ഇത്രമേൽ വിലമതിക്കുന്ന കത്തോലിക്കാ സഭ എന്തുകൊണ്ടാണ് എല്ലാകാലത്തും ഇത്തരമൊരു നിലപാട് എടുക്കുന്നത് എന്നതൊരു ഗൗരവമുള്ള ചോദ്യമാണ്. മിശിഹായിലൂടെയുള്ള രക്ഷയെ കുറിച്ചുള്ള തിരുസഭയുടെ വ്യക്തതയുള്ള ബോധ്യമാണ് ഈ നിലപാടിന് ആധാരം. ''ഈശോമിശിഹായാണ് ഏക രക്ഷക''നെന്നും മിശിഹായുടെ മനുഷ്യാവതാരവും പരിത്രാണ രഹസ്യങ്ങളുമാണ് മനുഷ്യരക്ഷ സാധ്യമാക്കിയതെന്നും എല്ലാ കാലത്തും തിരുസഭ വ്യക്തതയോടെ പ്രഖ്യാപിക്കുന്നു. മനുഷ്യരക്ഷ ദൈവത്തിന്റെ പ്രവർത്തിയാണ്. ത്രീത്വൈക ദൈവം ഈശോ മിശിഹാ വഴിയാണ് മനുഷ്യവംശത്തെ വീണ്ടെടുക്കുന്നത്. മിശിഹായിലൂടെ യാഥാർത്ഥ്യമാക്കുകയും പൂർത്തീകരിക്കുകയും ചെയ്ത രക്ഷാകര കർമ്മത്തിന് മറ്റ് ആരുടെയും സഹായമോ പങ്കാളിത്തമോ ആവശ്യമില്ല. അത് ദൈവത്തിൻറെ വലിയ ഔദാര്യവും സ്നേഹത്തിൻറെ പ്രവർത്തിയുമാണ്. ‘മറിയം സഹരക്ഷകയാണ്’ എന്ന് പറയുമ്പോൾ മിശിഹായുടെ രക്ഷാകർമ്മം അതിൽ തന്നെ അപൂർണ്ണമാണെന്നോ മറിയത്തിന്റെ സഹായം കൂടാതെ അത് സാധ്യമാവുകയില്ലായിരുന്നു എന്നോ കരുതപ്പെടാനുള്ള സാധ്യതയുണ്ട്. സമാനമായി, മറിയം കൃപാവരത്തിന്റെ അമ്മയാണെന്ന് പറയുമ്പോൾ എല്ലാ കൃപകളും മറിയത്തിൽ നിന്നാണ് ഉദ്ഭവിക്കുന്നത് എന്നൊരു ധ്വനി അതിനുണ്ട്. സകല കൃപകളുടെയും ഉറവിടം ദൈവം മാത്രമാണ്. ഏകജാതനായ മിശിഹാ എല്ലാ കൃപകളും വർഷിക്കുന്നത് അവിടുന്ന് സ്ഥാപിച്ച പരിശുദ്ധ കൂദാശകളിലൂടെയാണ്. ഇനി നിത്യ സത്യത്തെ കൃപാവരത്തിന്റെ അമ്മ എന്ന പ്രയോഗം വികലമാക്കാൻ ഇടയുണ്ട്. ഇവയെക്കാൾ കൂടുതൽ ശ്രദ്ധയാവശ്യമുള്ള ഒരു പരാമർശമാണ് ‘മധ്യസ്ഥയായ മാതാവ്’ എന്നത്. ദൈവത്തിനും മനുഷ്യനും ഇടയിൽ ഏക മധ്യസ്ഥനായി ഈശോമിശിഹാ മാത്രമാണുള്ളത്. മിശിഹായുടെ ഏക മധ്യസ്ഥത്തിന് സമാനമായി മാതാവിനെ അവതരിപ്പിക്കരുത് എന്നതാണ് തിരുസഭയുടെ ബോധ്യം. മാതാവിന് നമുക്കുവേണ്ടി മാധ്യസ്ഥം അപേക്ഷിക്കാൻ കഴിയും എന്നതും ‘അവൾ മധ്യസ്ഥയാണ്’ എന്നതും ദൈവശാസ്ത്രപരമായി വലിയ വ്യത്യാസമുള്ള പരാമർശങ്ങളാണ്. ഈശോമിശിഹാ ‘ഏക മധ്യസ്ഥൻ’ ആയിരിക്കുന്നത് അവിടുന്ന് ഒരേസമയം പൂർണ ദൈവവും പൂർണ്ണ മനുഷ്യനുമാണ് എന്നതുകൊണ്ടാണ്. ദൈവത്വത്തിന്റെയും മനുഷ്യാവസ്ഥയുടെയും മധ്യസ്ഥത പുലർത്തുന്ന മറ്റാരുമില്ലായെന്നാണ് മിശിഹാ ഏക മധ്യസ്ഥൻ എന്നതിൻറെ അർത്ഥം. എന്നാൽ മറിയവും വിശുദ്ധരും ജീവിച്ചിരിക്കുന്ന നമുക്ക് വേണ്ടി ദൈവസന്നിധിയിൽ മാധ്യസ്ഥം യാചിക്കാൻ കഴിവുള്ളവരാണെന്നും തിരുസഭയ്ക്ക് അറിയാം. ഈ വ്യത്യാസത്തെ വ്യക്തമായി അവതരിപ്പിക്കാതെ മധ്യസ്ഥയെന്ന് മറിയത്തെ വിളിക്കുന്നത് വലിയ തെറ്റിദ്ധാരണകൾക്ക് ഇട വരുത്തുമെന്ന് കത്തോലിക്കാ സഭയ്ക്ക് നല്ല ബോധ്യമുണ്ട്. അവളുടെ മധ്യസ്ഥ സഹായം തേടുന്നതിന് സഭ പ്രോത്സാഹനം നല്കുകയും ചെയ്യുന്നു. അത്തരം സാധ്യതകളെയാണ് തിരുസഭ ഈ പ്രബോധനം വഴി ഒഴിവാക്കാൻ ശ്രമിക്കുന്നത്. ഇത്തരം ദൈവശാസ്ത്രപരമായ സൂക്ഷ്മത ഭാവിയിൽ ഉടലെടുക്കാവുന്ന അബദ്ധപ്രബോധനങ്ങളെ തടയുന്നതിനും വിശ്വാസ സംബന്ധമായ വ്യക്തത നൽകുന്നതിനും ആവശ്യമാണ്. #{blue->none->b->സഭയിൽ മറിയത്തിൻ്റെ സ്ഥാനമെന്ത്? }# അങ്ങനെയെങ്കിൽ മറിയത്തിന് ഈ രക്ഷാകർമ്മത്തിൽ പങ്കാളിത്തം ഒന്നുമില്ലേ? തീർച്ചയായും ഉണ്ട് എന്ന് തന്നെയാണ് തിരുസഭ മനസ്സിലാക്കുന്നത്. ആ പങ്കാളിത്തം ദൈവീക പദ്ധതിയോടുള്ള വിധേയപ്പെടലാണ്. "ഇതാ കർത്താവിൻറെ ദാസി" എന്ന അവളുടെ പ്രഖ്യാപനം ദൈവീക പദ്ധതിയോടുള്ള തൻറെ വിധേയത്വം പ്രഖ്യാപിക്കലാണ്. രണ്ടാം വത്തിക്കാൻ കൗൺസിൽ ഇങ്ങനെ പ്രഖ്യാപിച്ചു “സഭാ പിതാക്കന്മാർ മറിയത്തെ പരിഗണിക്കുന്നത് കേവലം ഒരുനിഷ്ക്രിയമായ ദൈവത്തിൻറെ ഉപകരണം പോലെയല്ല. അവൾ വിശ്വാസം കൊണ്ടും അനുസരണം കൊണ്ടും സ്വാതന്ത്ര്യത്തോടെ ദൈവത്തിൻറെ മനുഷ്യ രക്ഷയുടെ പ്രവർത്തിയിൽ സഹകരിച്ചവളാണ്”. അവൾ തന്നെത്തന്നെ ദൈവഹിതത്തിന് വിട്ടുകൊടുക്കുകയും ഈശോയുടെ അമ്മയാകുവാൻ സഹനപൂർവ്വം സന്നദ്ധയാവുകയും ചെയ്തു. ഈ അർത്ഥത്തിലാണ് ജോൺപോൾ രണ്ടാമൻ മാർപാപ്പ മിശിഹായുടെ രക്ഷാ പദ്ധതിയോട് ‘അവൾ സഹകരിച്ചു’ എന്ന പ്രസ്താവിച്ചത്. അവളുടെ സഹായം കൊണ്ടാണ് മനുഷ്യ രക്ഷ സാധ്യമായത് എന്നായിരുന്നില്ല അതിൻറെ അർത്ഥം എന്നുമാത്രം. പരിശുദ്ധ കന്യകാമറിയത്തിന് തിരുസഭയിൽ എക്കാലത്തും വലിയ സ്ഥാനമാണുള്ളത്. ഉന്നതമായ വണക്കത്തിന് യോഗ്യയാണ് അവൾ. ആ വണക്കം ആരാധനയല്ല. ആരാധന ദൈവത്തിന് മാത്രമുള്ളതാണ്. മറിയം ദൈവമല്ലായെന്നും ദൈവത്തിന് അവൾ ഒരിക്കലും തുല്യയല്ലായെന്നും കത്തോലിക്കാസഭയ്ക്ക് വ്യക്തമായി അറിയാം. എന്നാൽ അവൾ വിശ്വാസികളുടെ അമ്മയാണ്. മാതൃത്വത്തിന്റെ തീവ്രവും പരിശുദ്ധവുമായ ഒരു ബന്ധം അവൾക്ക് വിശ്വാസ സമൂഹത്തോട് പൊതുവിലും തൻറെ പുത്രനിൽ വിശ്വസിക്കുന്ന ഓരോരുത്തരോടുമുണ്ട്. അവൾ ഈശോയുടെ അമ്മ ആയിരിക്കുമ്പോൾ തന്നെ അവിടുത്തെ ഉത്തമയായ ശിഷ്യകൂടെയാണ്. അവൾ മിശിഹായിൽ നിന്ന് പഠിക്കുകയും അവയെ ഗാഢമായി ഹൃദയത്തിൽ സൂക്ഷിക്കുകയും ചെയ്തു. കുരിശിന്റെ ചുവടുവരെ ഈശോയെ അനുഗമിക്കാൻ വിശ്വാസ ബോധ്യവും ആത്മധൈര്യവും അവൾക്കുണ്ടായിരുന്നു. പൂർണ്ണമായും മനുഷ്യസ്ത്രീയായ അവൾ തിരുസഭയുടെ ദൃശ്യ മാതൃകയാണ്. മറ്റാരെയും പോലെ പാപസാധ്യതകൾ ഉണ്ടായിരുന്നിട്ടും തനിക്കു ലഭിച്ച ഉദ്ഭവ പരിശുദ്ധിയിൽ പരിപൂർണ്ണതയോടെ അവൾ നിലനിന്നു. അക്കാരണത്താൽ അവളുടെ ജീവിതം സഭയ്ക്ക് മാതൃകയും പ്രചോദനവുമാണ്. ആത്മശരീരങ്ങളോടെ അവൾ സ്വർഗ്ഗത്തിലേക്ക് സ്വീകരിക്കപ്പെട്ടെങ്കിൽ അവളെ അനുകരിക്കുന്ന സഭ മുഴുവനും അതെ സ്വർഗ്ഗ പ്രവേശനത്തിന് അർഹമാണ്. അതുകൊണ്ട് തിരുസഭയിൽ മനുഷ്യരിൽ ഒന്നാം സ്ഥാനത്ത് തന്നെയാണ് അവൾ. #{blue->none->b->അവൾ എങ്ങനെ വിളിക്കപ്പെടണം? }# സഹരക്ഷകയെന്നും കൃപാവരത്തിന്റെ അമ്മയെന്നും വിളിക്കപ്പെടുന്നത് എന്ന് പറയുന്നതിന് വേണ്ടി മാത്രമല്ല ഈ രേഖ നൽകപ്പെട്ടിരിക്കുന്നത്. അവൾ എങ്ങനെ ശരിയായി വിളിക്കപ്പെടണമെന്ന് ഓർമിപ്പിക്കുന്നതിന് വേണ്ടി കൂടിയാണ്. മറിയം വിളിക്കപ്പെടേണ്ടത് 'വിശ്വാസികളുടെ മാതാവ്' എന്നാണ്. ദൈവമായ ഈശോയ്ക്ക് ജന്മം കൊടുക്കുക വഴി അവൾ ദൈവമാതാവ് എന്നും ശരിയായ അർത്ഥത്തിൽ വിളിക്കപ്പെടണം. അവൾ ദൈവകൃപ നിറഞ്ഞൊഴുകുന്ന നീരരുവിയാണ്. ‘വിശ്വാസികളായ ജനത്തിന്റെ അമ്മ’ എന്ന അവൾ ഏറ്റവും ഉചിതമായി വിളിക്കപ്പെടണം എന്ന് ആഹ്വാനം ചെയ്തു കൊണ്ടാണ് ഈ പ്രബോധന രേഖ നൽകപ്പെട്ടിരിക്കുന്നത്. #{blue->none->b->വിശ്വാസ ജീവിതത്തിൻറെ വിവേകവും സൂക്ഷ്മതയും }# മനുഷ്യാവതാരം ചെയ്ത പൂർണ്ണ ദൈവവും പൂർണ്ണ മനുഷ്യനുമായ മിശിഹായിൽ നിന്ന് തീർത്തും വിഭിന്നമായി പരിപൂർണ്ണമായി മനുഷ്യവ്യക്തി മാത്രമാണ് പരിശുദ്ധ കന്യകാമറിയം എന്ന ഓർമ്മയും ബോധ്യവും എപ്പോഴും നിലനിർത്തുന്ന വിധത്തിലാണ് സഭാ ജീവിതവും അജപാലന ശുശ്രൂഷയും ക്രമീകരിക്കപ്പെടേണ്ടത്. മാതാവിൽ ഏതെങ്കിലും തരത്തിലുള്ള ദൈവത്വം ആരോപിക്കുന്നതും അങ്ങനെ തെറ്റിദ്ധരിപ്പിക്കപ്പെടാവുന്ന വിധത്തിലുള്ള ആചാര അനുഷ്ഠാനങ്ങൾ പിന്തുടരുന്നതും സൂക്ഷ്മതയോടെ ഒഴിവാക്കേണ്ടതാണ്. ക്രൈസ്തവ വിശ്വാസത്തിന്റെ കേന്ദ്രം ഈശോമിശിഹാ മാത്രമാണെന്നു നിരന്തരം ഓർമിപ്പിക്കപ്പെടേണ്ടതുണ്ട്. പ്രാർത്ഥനകളിലും പ്രഘോഷണങ്ങളിലും ആഘോഷങ്ങളിലും തിരുനാളുകളിലും ഒക്കെ ഈശോമിശിഹായുടെ പ്രാമുഖ്യം വിവേകത്തോടെ പ്രകടമാക്കണമെന്നു തന്നെയാണ് മറിയം തന്നെയും ആഗ്രഹിക്കുന്നതെന്ന് തിരുസഭയ്ക്ക് നല്ല ബോധ്യമുണ്ട്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/News/News-2025-11-06-16:06:04.jpg
Keywords: മറിയ

25824
Category: 18
Sub Category:
Heading: അവഗണന തുടർന്നാൽ പ്രത്യക്ഷ സമരത്തിനു നിർബന്ധിതരാകുമെന്ന് ആര്‍ച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്
Content: തൃശൂർ: ഭാരതീയ സഭയെന്ന നിലയിൽ കത്തോലിക്കാ സഭ രാജ്യത്തിനു നൽകിയ സംഭാവനകൾ വലുതാണെന്നും അവഗണന തുടർന്നാൽ പ്രത്യക്ഷ സമരത്തിനു നിർബന്ധിതരാകുമെന്നും സിബിസിഐ പ്രസിഡന്റും തൃശൂർ ആർച്ച്ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത്. ഒന്‌പതിനു നടത്തുന്ന സമുദായ ജാഗ്രതാ സദസുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലടക്കം സഭ വിവേചനം നേരിടുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതപരമായ ഇടപെടൽ പാടില്ലെന്ന പ്രസ്താവന വിദ്യാഭ്യാസമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലായിരുന്നു. 16,000 അധ്യാപകർ ശന്‌പളമില്ലാതെ പീഡിപ്പിക്കപ്പെടുന്നു. വിദ്യാഭ്യാസസ്ഥാപനങ്ങൾക്കു കൂടുതൽ സ്വാതന്ത്ര്യം നൽകണം. അവകാശങ്ങൾ നിഷേധിക്കപ്പെടരുത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ അധ്യാപകനിയമനങ്ങൾ ബുദ്ധിമുട്ടാകും. മറ്റു സമുദായങ്ങൾക്കു നൽകിയ നിയമനാംഗീ കാരത്തിനായി കോടതിയെ സമീപിക്കുമെന്നാണു സർക്കാർ പറയുന്നത്. എന്നാൽ, സുപ്രീംകോടതി ഉത്തരവ് മറ്റു സ്ഥാപനങ്ങൾക്കു ബാധകമാണെന്നു വ്യക്തമാക്കിയിട്ടുണ്ട്. സർക്കാർ ഉത്തരവിലൂടെ പ്രശ്‌നം പരിഹരിക്കാം. വീണ്ടും കോടതിവ്യവഹാരങ്ങളിലേക്ക് എത്തിച്ചാൽ നിയമനങ്ങളും അനിശ്ചിതമായി നീളും. 2018 മുതലുള്ള അധ്യാപകരാണ് ഒരു രൂപ പോലും ശമ്പളം ലഭിക്കാതെ ജോലിചെയ്യുന്നത്. മന്ത്രിസഭ ഇക്കാര്യത്തിൽ നടപടിയെടുക്കാത്തതു വിവേചനമാണ്. ഹിജാബ് വിഷയം പരിഹരിച്ചെന്നാണു ലഭിച്ച റിപ്പോർട്ട്. വിദ്യാഭ്യാസ അവകാശങ്ങൾ നിഷേധിക്കപ്പെടാതിരിക്കാനാണു കെസിബിസി ശക്തമായ നിലപാടുകൾ പറഞ്ഞത്. അവഗണനയ്ക്കെതിരേ സഭ മുന്‍പും പ്രതികരിച്ചിട്ടുണ്ട്. വിമോചന സമരത്തിലും സ്വാശ്രയ സമരത്തിലും നിലപാടുകൾ പറഞ്ഞിട്ടുണ്ട്. വേണ്ടിവന്നാൽ ഇനിയും സമരത്തിനിറങ്ങും. അതി ലേക്കു തള്ളിവിടരുതെന്നാണ് അഭ്യർഥന. സഭ നിർബന്ധിത മതപരിവർത്തനത്തിന് എതിരാണ്. ക്രൈസ്‌തവസഭയിലേക്കു സ്വയം ആളുകൾ എത്തുന്നതു തെറ്റാ ണെന്നു പറയരുത്. ക്രിസ്‌മസ് കാർഡ് അയച്ചതിൻ്റെ പേരിൽ പോലും ഇന്ത്യയിൽ കേസെടുത്ത സംഭവമുണ്ടായി. മത സൗഹാർദം നിറഞ്ഞ ഇന്ത്യയിൽ അടുത്തിടെ അസ്വസ്ഥതകൾ വർധിച്ചെന്നും അദ്ദേഹം പറഞ്ഞു. വത്തിക്കാൻ സന്ദർശ നവേളയിൽ ലെയോ മാർപാപ്പയെ ഇന്ത്യയിലേക്കു ക്ഷണിച്ചിരുന്നു. പ്രധാനമന്ത്രിയും അദ്ദേഹത്തെ വാക്കാൽ ക്ഷണിച്ചി ട്ടുണ്ട്. എന്നാൽ, നയതന്ത്രപരമായ ഇടപെടൽ ഔദ്യോഗികതലത്തിൽ ആവശ്യമാണെന്നും ആർച്ച്ബിഷപ് പറഞ്ഞു.
Image: /content_image/India/India-2025-11-07-10:44:48.jpg
Keywords: താഴത്ത

25825
Category: 1
Sub Category:
Heading: നൈജീരിയയിൽ തട്ടിക്കൊണ്ടുപോയ സെമിനാരി വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു
Content: അബൂജ: നൈജീരിയയിലെ ഔചി രൂപതയുടെ കീഴിലുള്ള അമലോത്ഭവമാതാ സെമിനാരിയിൽനിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട മൂന്ന് സെമിനാരി വിദ്യാര്‍ത്ഥികളില്‍ ഒരാൾ കൊല്ലപ്പെട്ടു. രണ്ടു സെമിനാരി അംഗങ്ങള്‍ സ്വതന്ത്രരാക്കപ്പെട്ടു. കഴിഞ്ഞ ജൂലൈ മാസത്തില്‍ എഡോ സംസ്ഥാനത്തുള്ള ഇവിയാനോക്പൊടിയിലുള്ള അമലോത്ഭവമാതാ സെമിനാരിയിൽനിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട എമ്മാനുവേൽ അലാബി എന്ന സെമിനാരി വിദ്യാര്‍ത്ഥിയാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടതെന്നു ഏജന്‍സിയ ഫിഡെസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂലൈ പത്താം തീയതി രാത്രിയാണ് സായുധസംഘം അമലോത്ഭവമാതാ സെമിനാരി ആക്രമിച്ച് സെമിനാരി വിദ്യാര്‍ത്ഥികളെ തട്ടികൊണ്ടുപോയത്. ജൂലൈ 18നു ജാഫെറ്റ് ജെസ്സെ എന്ന സെമിനാരി വിദ്യാര്‍ത്ഥി സ്വാതന്ത്രനാക്കപ്പെട്ടിരുന്നു. ഇതിനിടെ ക്രിസ്റ്റഫർ അവനെഗിയെമേ എന്ന സെക്യൂരിറ്റി ജീവനക്കാരനും കൊല്ലപ്പെട്ടിരുന്നു. നവംബർ നാലിന് ജോഷ്വാ അലെയോബ്വാ എന്ന വൈദിക വിദ്യാര്‍ത്ഥിയും സ്വാതന്ത്ര്യം നേടി. ഇതിനിടെയാണ് തടവിലുണ്ടായിരിന്ന മറ്റൊരു വൈദിക വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട വിവരം പുറത്തുവരുന്നത്. യുവ വൈദിക വിദ്യാർത്ഥിയുടെ മരണത്തിൽ ഔചി രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഗബ്രിയേൽ ഗ്യാക്കൊമോ ദുനിയാ ദുഃഖം രേഖപ്പെടുത്തി. ആളുകളുടെ ജീവൻ സംരക്ഷിക്കാൻവേണ്ടിയുള്ള ശ്രമങ്ങൾ കൂടുതൽ ശക്തമാക്കാൻ അദ്ദേഹം സുരക്ഷാസേനകളോട് അഭ്യർത്ഥിച്ചു. ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളെ തുടര്‍ന്നു കുപ്രസിദ്ധമായ നൈജീരിയയ്ക്കെതിരെ ശക്തമായ പ്രസ്താവനയുമായി യുഎസ് പ്രസിഡന്‍റ് അടുത്തിടെ രംഗത്ത് വന്നിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2025-11-07-11:15:49.jpg
Keywords: സെമിനാരി

25826
Category: 1
Sub Category:
Heading: മേജര്‍ ആര്‍ച്ച് ബിഷപ്പ് ക്ലോഡിയു ലൂസിയൻ റൊമാനിയൻ ഗ്രീക്ക് കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍
Content: റോം: കത്തോലിക്ക സഭയുമായി ഐക്യത്തിലുള്ള പൗരസ്ത്യ സഭകളിലൊന്നായ റൊമാനിയൻ ഗ്രീക്ക് കത്തോലിക്ക സഭയുടെ തലവനായി ബിഷപ്പ് ക്ലോഡിയു-ലൂസിയൻ പോപ്പിനെ തെരഞ്ഞെടുത്തു. ക്ലുജ് ഗേർല രൂപതാധ്യക്ഷനായ അദ്ദേഹത്തെ ഫാഗറസിലെയും ആൽബ യൂലിയയിലെയും ആർച്ച്ബിഷപ്പായും തെരഞ്ഞെടുത്തിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തില്‍ മുന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ലൂസിയൻ മുറേസൻ ദിവംഗതനായിരിന്നു. ഈ പശ്ചാത്തലത്തില്‍ റൊമാനിയയിലെ ഗ്രീക്ക് കത്തോലിക്ക മെത്രാന്മാരുടെ സിനഡ് നടത്തിയ തെരഞ്ഞെടുപ്പിലാണ് തീരുമാനമായത്. നവംബർ അഞ്ചാം തീയതി ലെയോ പതിനാലാമൻ പാപ്പ അംഗീകാരം നല്‍കിയതോടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരിന്നു. റോമിലെ പൊന്തിഫിക്കൽ പിയോ റൊമാനിയൻ കോളേജിലാണ് സിനഡ് സമ്മേളനം നടന്നത്. പൗരസ്ത്യ കാനോനിക നിയമം നൂറ്റിയൻപതിന്റെ രണ്ടാം ഖണ്ഡികയനുസരിച്ച്, ലെയോ പാപ്പ തീരുമാനം സ്ഥിരീകരിക്കുകയായിരിന്നു. റൊമാനിയയിലെ ഗ്രീക്ക് കത്തോലിക്ക സഭയുടെ ഐക്യവും നിയോഗവും പ്രോത്സാഹിപ്പിക്കാനും, മായ്ക്കാനാകാത്തതും, മഹത്വപൂർണ്ണവുമായ വിശ്വാസത്തിന് ജീവിതം കൊണ്ട് സാക്ഷ്യം നൽകിയ അനേകം രക്തസാക്ഷികളുടെയും വിശ്വാസസാക്ഷികളുടെയും ഓർമ്മയിൽ ഈ സഭയ്ക്ക് വളരാനും പുരോഗതി പ്രാപിക്കാനും വേണ്ടി പരിശുദ്ധാത്മാവ് ബിഷപ്പ് ക്ലോഡിയു-ലൂസിയനെ നയിക്കട്ടെയെന്നും പാപ്പ ആശംസിച്ചു. സിനഡ് അംഗങ്ങൾക്കും സഭയിലെ വൈദികർക്കും സമർപ്പിതർക്കും വിശ്വാസികള്‍ക്കും ഏവർക്കും ദൈവമാതാവായ പരിശുദ്ധ അമ്മയുടെ മധ്യസ്ഥ സഹായവും തന്റെ ആശീർവാദവും പാപ്പ നല്‍കി. 1972 ജൂലൈ 22-ന് സാതുമാരെ ജില്ലയിലെ പിഷ്കോൾട്ടിലാണ് ക്ലോഡിയു പോപ് ജനിച്ചത്. റോമിലെ പൊന്തിഫിക്കൽ പിയോ റൊമാനിയൻ കോളേജിൽ അംഗമായിരുന്ന അദ്ദേഹം ഉർബാനിയൻ യൂണിവേഴ്സിറ്റിയിൽ തത്വശാസ്ത്രവും, ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ ദൈവശാസ്ത്രവും പഠിച്ചു. 1995 ജൂലൈ 23ന് സ്വന്തം രൂപതയായ ഒറാദെയയിൽ ബിഷപ്പ് വാസിൽ ഹോസ്സുവ്ന്റെ കൈവയ്പ്പ് വഴി വൈദികനായി അഭിഷിക്തനായി. തുടർന്ന് 2006ൽ റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽനിന്ന് ആധ്യാത്മിക ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. 2011 നവംബർ 21-ന് മേജർ അതിരൂപതയുടെ കൂരിയ മെത്രാനായി കാനോനികമായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന് ബെനഡിക്ട് പതിനാറാമൻ പാപ്പ അംഗീകാരം നല്‍കിയിരിന്നു. റൊമാനിയ, അമേരിക്ക, കാനഡ തുടങ്ങീയ രാജ്യങ്ങളിലായി വ്യാപിച്ച് കിടക്കുന്ന റൊമാനിയൻ ഗ്രീക്ക് കത്തോലിക്ക സഭയില്‍ അഞ്ചുലക്ഷത്തോളം വിശ്വാസികളാണുള്ളത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="900" style="border:none;"> </iframe>
Image: /content_image/News/News-2025-11-07-12:55:05.jpg
Keywords: പൗരസ്ത്യ, റൊമാനി