Contents
Displaying 25311-25320 of 26062 results.
Content:
25766
Category: 1
Sub Category:
Heading: നൈജറിൽ ക്രിസ്ത്യൻ മിഷ്ണറിയുടെ മോചനത്തിനായി പ്രാര്‍ത്ഥനകള്‍ യാചിച്ച് വൈദികന്‍
Content: നിയാമി: ആഫ്രിക്കന്‍ രാജ്യമായ നൈജറിൽ തട്ടിക്കൊണ്ടുപോയ ഇവാഞ്ചലിക്കൽ ക്രിസ്ത്യൻ മിഷ്ണറിയുടെ സുരക്ഷിതമായ മോചനത്തിനായി പ്രാർത്ഥനകൾ അഭ്യർത്ഥിച്ച് കത്തോലിക്ക വൈദികന്‍. ജിഹാദികളെന്ന് സംശയിക്കപ്പെടുന്ന മൂന്ന് അജ്ഞാത ആയുധധാരികളാണ് അമേരിക്കൻ മിഷ്ണറിയായ കെവിൻ റൈഡൗട്ടിനെ രാജ്യത്തിന്റെ തലസ്ഥാനമായ നിയാമിയിൽ നിന്ന് തട്ടിക്കൊണ്ടുപോയതെന്ന് ആഫ്രിക്കയിലെ സിഎൻഎയുടെ വാർത്താ പങ്കാളിയായ എസിഐ ആഫ്രിക്കയുമായി പങ്കിട്ട കുറിപ്പിൽ പറയുന്നു. ഇവാഞ്ചലിക്കൽ, മെഡിക്കൽ, മന്ത്രാലയങ്ങളിൽ സേവനമനുഷ്ഠിച്ച അദ്ദേഹം ഏവിയേഷൻ പൈലറ്റുമാരെ പരിശീലിപ്പിക്കുന്നതിനും മറ്റും നിരവധി ഇടപെടലുകള്‍ നടത്തിയിരിന്നു. ഇതിനെല്ലാം പുറമെയായിരിന്നു അദ്ദേഹത്തിന്റെ മിഷ്ണറി പ്രവര്‍ത്തനങ്ങള്‍. തട്ടിക്കൊണ്ടുപോയവർ തില്ലബെരി മേഖലയിലേക്കാണ് പോയതെന്നാണ് അന്വേഷണത്തിൽ നിന്നുള്ള പ്രാഥമിക കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്. ബുർക്കിന ഫാസോയിലെ ഫാഡ എൻ'ഗൗർമ രൂപത വൈദികനായ ഫാ. എറ്റിയെൻ ടാൻഡംബ, റൈഡൗട്ടിന്റെ മോചനത്തിനായി പ്രാർത്ഥനകൾ അഭ്യർത്ഥിച്ചു. സുരക്ഷിത മോചനത്തിനായി സഭ പ്രാര്‍ത്ഥന തുടരുകയാണ്. ജിഹാദികളുടെ സാന്നിധ്യം കാരണം നൈജറിനെപ്പോലെ ബുർക്കിന ഫാസോയും അരക്ഷിതാവസ്ഥയും വെല്ലുവിളികളും നേരിടുകയാണെന്നു ഫാഡ എൻ'ഗൗർമ രൂപതയുടെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ കൂടിയായ ടാൻഡംബ എസിഐ ആഫ്രിക്കയോട് പറഞ്ഞു. 2021, 2022, 2023 വർഷങ്ങളിലെ അട്ടിമറികളെത്തുടർന്ന് മാലി, ബുർക്കിന ഫാസോ, നൈജർ എന്നിവയെല്ലാം സൈനിക ഭരണത്തിന് കീഴിലായിരിന്നു. സഹേൽ മേഖലയിലെ അരക്ഷിതാവസ്ഥ വഷളാകുന്നതിനിടെയാണ് നൈജറിൽ മിഷ്ണറിയെ തട്ടിക്കൊണ്ടുപോയിരിക്കുന്നത്. യുഎസ് ആസ്ഥാനമായുള്ള സെർവിംഗ് ഇൻ മിഷൻ ഓർഗനൈസേഷന്റെ പൈലറ്റായി ജോലി ചെയ്തിരുന്ന അദ്ദേഹം മിഷ്ണറി പ്രവര്‍ത്തനങ്ങളില്‍ തീക്ഷ്ണതയോടെ ഏര്‍പ്പെട്ടിരിന്നു.
Image: /content_image/News/News-2025-10-25-14:38:47.jpg
Keywords: വൈദിക

25767
Category: 1
Sub Category:
Heading: തന്റെ ജീവിതം ക്രിസ്തുവിന് സമർപ്പിക്കുന്നതായി പ്രഖ്യാപിച്ച് മാർഷ്യൽ ആര്‍ട്സ് ഇതിഹാസതാരം കോണർ മക്‌ഗ്രെഗർ
Content: ന്യൂയോര്‍ക്ക്: തന്റെ ജീവിതം ക്രിസ്തുവിന് സമർപ്പിക്കുന്നതായി പ്രഖ്യാപിച്ച് യുഎഫ്‌സി മാർഷ്യൽ ആർട്സിലെ ഇതിഹാസതാരം കോണർ മക്‌ഗ്രെഗർ. ഉത്തേജക പരിശോധനകൾക്ക് ഹാജരാകാത്തതിനെത്തുടർന്ന് പതിനെട്ട് മാസത്തെ സസ്‌പെൻഷന് ശേഷം വിവാദ നായകനായി മാറിയ ലൈറ്റ്‌വെയ്റ്റ് ചാമ്പ്യൻ കായികരംഗത്തേക്ക് മടങ്ങിവരുന്നതിനിടെയാണ് ക്രിസ്തു വിശ്വാസം ഉറക്കെ പ്രഖ്യാപിച്ച് രംഗത്ത് വന്നിരിക്കുന്നത്. താന്‍ ഒരു ആത്മീയ യാത്രയിലായിരുന്നുവെന്നും പുതിയൊരു സമീപനത്തോടെ കളിയെ സ്വീകരിക്കാൻ തയ്യാറാണെന്നും അദ്ദേഹം കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞു. "ഞാൻ ഇവിടെ യാദൃശ്ചികമായി വന്നതല്ല, എന്റെ യാത്രയെയും നമ്മുടെ എല്ലാ യാത്രകളെയും നിയന്ത്രിക്കുന്ന ഒരു ഉയർന്ന ശക്തിയുണ്ട് - ദൈവം-" പോരാട്ടത്തിന് മുമ്പുള്ള സമ്മേളനത്തിൽ മക്ഗ്രെഗർ മാധ്യമങ്ങളോട് പറഞ്ഞു. "ദൈവത്തിന്റെ വചനപ്രകാരമാണ് എന്റെ ജീവിതം ഞാന്‍ ഇനി നയിക്കുക. ഞാൻ ഒരു ആത്മീയ യാത്രയിലാണ്, ഞാൻ രക്ഷിക്കപ്പെട്ടു, ഞാൻ സുഖം പ്രാപിച്ചു"- താരം ക്രിസ്തു വിശ്വാസം നെഞ്ചോട് ചേര്‍ത്തുള്ള പ്രഖ്യാപനം നടത്തി. വിവിധ വിവാദങ്ങളില്‍പ്പെട്ട വ്യക്തിയാണ് കോണർ മക്‌ഗ്രെഗർ. മയക്കുമരുന്ന് ഉപയോഗവും ബലാല്‍സംഘ ഭീഷണിയും ഉള്‍പ്പെടെ നിരവധി തവണ വിവാദങ്ങളില്‍പ്പെട്ട മാർഷ്യൽ ആർട്സിലെ ഇതിഹാസതാരത്തിന്റെ മാനസാന്തരപ്പെട്ടുള്ള തിരിച്ചു വരവിനെ കായികലോകം ഏറെ പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്. ക്രിസ്തു വിശ്വാസത്തിലേക്കുള്ള മടക്കം പങ്കുവെച്ചുള്ള അദ്ദേഹത്തിന്റെ വീഡിയോ ശ്രദ്ധ നേടിയിരിക്കുകയാണ്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}
Image: /content_image/News/News-2025-10-25-16:30:07.jpg
Keywords: താര

25768
Category: 1
Sub Category:
Heading: ഫാ. ഡോ. ആന്റണി കാട്ടിപറമ്പില്‍ കൊച്ചി രൂപതയുടെ പുതിയ അധ്യക്ഷന്‍
Content: വത്തിക്കാന്‍ സിറ്റി: കൊച്ചി ലത്തീന്‍ രൂപതയുടെ പുതിയ ബിഷപ്പായി ഫാ. ആന്റണി കാട്ടിപറമ്പിലിനെ ലെയോ പതിനാലാമന്‍ പാപ്പ നിയമിച്ചു. ഇന്ന് ഒക്ടോബർ 25നാണ് പ്രഖ്യാപനം നടന്നത്. അന്‍പത്തിയഞ്ച് വയസ്സുള്ള ഫാ. കാട്ടിപറമ്പിൽ, നിലവിൽ കൊച്ചി രൂപതയുടെ ജുഡീഷ്യൽ വികാരിയായി സേവനമനുഷ്ഠിച്ചു വരികയായിരിന്നു. മുണ്ടംവേലി സെന്റ് ലൂയിസ് ഇടവകാംഗമാണ് നിയുക്ത മെത്രാന്‍. 2024 മാർച്ച് 2ന് ബിഷപ്പ് ജോസഫ് കരിയിൽ രാജിവച്ചതിനെത്തുടർന്ന് കൊച്ചി രൂപതയില്‍ മെത്രാന്‍ പദവി ഒഴിഞ്ഞുകിടക്കുകയായിരിന്നു. ആലപ്പുഴ മെത്രാന്‍ ജെയിംസ് ആനപ്പറമ്പിലായിരിന്നു രൂപതാ അഡ്മിനിസ്ട്രേറ്ററ്റര്‍. 1970 ഒക്ടോബർ 14 ന് മുണ്ടംവേലിയിൽ ജേക്കബിന്റെയും പരേതയായ ട്രീസയുടെയും മകനായാണ് ഫാ. ആന്റണിയുടെ ജനനം. ഏഴ് മക്കളിൽ ഇളയ ആളാണ് അദ്ദേഹം. നാല് സഹോദരിമാരും രണ്ട് സഹോദരന്മാരുമുണ്ട്. മുണ്ടംവേലിയിലെ സെന്റ് ലൂയിസ് സ്കൂളിലും, ഇടക്കൊച്ചിയിലെ അക്വിനാസ് കോളേജിലും പ്രീ-ഡിഗ്രി കോഴ്സ് പൂർത്തിയാക്കി. കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് തത്ത്വശാസ്ത്രത്തിൽ ബിരുദവും, ആലുവയിലെ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ നിന്ന് തത്ത്വശാസ്ത്രത്തിൽ ബിരുദവും നേടിയിട്ടുണ്ട്. 1986-ൽ ഫോർട്ട് കൊച്ചിയിലെ മൗണ്ട് കാർമൽ സെമിനാരിയിൽ ഫാ. ആന്റണി തന്റെ പൗരോഹിത്യ പഠനം ആരംഭിച്ചു. 1990-ൽ മൈനർ സെമിനാരി പഠനം പൂർത്തിയാക്കി. ആൽവേയിലെ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ (1990–1993) തത്ത്വശാസ്ത്ര പഠനം നടത്തി. പിന്നീട് ദൈവശാസ്ത്ര പഠനത്തിനായി റോമിലേക്ക് പോയി. പഠനം പൂർത്തിയാക്കിയ അദ്ദേഹം 1998 ഓഗസ്റ്റ് 15-ന് ബിഷപ്പ് ജോസഫ് കുരീത്തറയിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. ബൈബിൾ ദൈവശാസ്ത്രത്തിൽ ലൈസൻഷ്യേറ്റും (1996–1998) അതേ സർവകലാശാലയിൽ നിന്ന് കാനൻ നിയമത്തിൽ ലൈസൻഷ്യേറ്റും (2013–2016) നേടി. കൊച്ചി രൂപതയിൽ 1,82,324 കത്തോലിക്ക വിശ്വാസികളാണുള്ളത്. 134 രൂപത വൈദികരും, 116 സന്യാസ വൈദികരും, 545 സന്യാസിനികളുമുണ്ട്.
Image: /content_image/News/News-2025-10-25-16:13:22.jpg
Keywords: കൊച്ചി

25769
Category: 1
Sub Category:
Heading: നാസി, കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ ക്രിസ്തു വിശ്വാസത്തെ പ്രതി കൊലപ്പെടുത്തിയ 11 വൈദികര്‍ വാഴ്ത്തപ്പെട്ട പദവിയിലേക്ക്
Content: വത്തിക്കാൻ സിറ്റി: പോളണ്ടിലെ ഓഷ്‌വിറ്റ്സ്, ജർമനിയിലെ ദാഹാവ് തടങ്കൽപ്പാളയങ്ങളിൽ വിശ്വാസത്തിനുവേണ്ടി മരണം വരിച്ച ഒന്‍പത് സലേഷ്യൻ വൈദികരെയും 1950-ൽ ചെക്കോസ്ലോവാക്യയിൽ കമ്മ്യൂണിസ്റ്റ് ഭരണകൂടം കൊലപ്പെടുത്തിയ രണ്ട് രൂപത വൈദികരെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്നതിന് ലെയോ പതിനാലാമൻ മാർപാപ്പ അംഗീകാരം നൽകി. പോളണ്ട് സ്വദേശികളായ ഫാ. ജാൻ സ്വിയർക്ക്, ഫാ. ഇഗ്‌നാസി അൻറോണോവിച്ച്സ്, ഫാ. ഇഗ്‌നാസി ഡോബിയാസ്, ഫാ. കരോൾ ഗോൾഡ, ഫാ. ഫ്രാൻസിസെക് ഹരാസിം, ഫാ. ലുഡ്‌വിക് ക്രോസെക്, ഫാ. വ്ലോഡ്‌സിമിയേഴ്‌സ് സെംബെക്, ഫാ. കാസിമിയേഴ്‌സ് വോജി ച്ചോവ്സ്കി, ഫാ. ഫ്രാൻസിസെക് മിസ് എന്നിവരെയും ചെക്കോസ്ലോവാക്യയിൽ കമ്മ്യൂണിസ്റ്റ് ഭരണകൂടം കത്തോലിക്കാസഭയ്ക്കെതിരേ നടത്തിയ പീഡനത്തിനിടെ വധശിക്ഷയ്ക്കു വിധേയരാക്കപ്പെട്ട ഫാ. ജാൻ ബുല, ഫാ. വാക്ലാവ് ദ്ർബോള എന്നിവരെയുമാണ് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്നത്. നാലുപേരെ ധന്യരായി ഉയർത്തുന്നതിനും മാർപാപ്പ അനുമതി നൽകി. 1941നും 1942നുമിടയിൽ ഓഷ്‌വിറ്റ്സിലെയും ദാഹാവിലെയും നാസി തടങ്കൽപ്പാളയങ്ങളിൽ കൊല്ലപ്പെട്ടവരാണ് പോളണ്ടിൽനിന്നുള്ള വൈദികർ. കോൺസെൻട്രേഷൻ ക്യാമ്പുകളിൽ ഈ വൈദിക ർ സഹതടവുകാർക്ക് ആത്മീയാശ്വാസം നൽകുകയും തങ്ങൾക്കെതിരേ പീഡനങ്ങൾ ഉണ്ടായിരുന്നിട്ടും തങ്ങളുടെ വിശ്വാസം പ്രകടിപ്പി ക്കുന്നത് തുടരുകയും ചെയ്‌തു. വിശ്വാസത്തോടുള്ള കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിൻ്റെ വിദ്വേഷം മൂലമാണ് ചെക്കോസ്ലോവാക്യയിലെ ബ്രണോ രൂപതാംഗങ്ങളായ ഫാ. ജാൻ ബുലയും ഫാ. വാക്ലാവ് ദ്ർബോളയും കൊല്ലപ്പെട്ടത്. 1948ൽ ചെക്കോസ്ലോവാക്യയിൽ സ്ഥാപിതമായ കമ്മ്യൂണിസ്റ്റ് ഭരണകൂടം ഈ രണ്ടു വൈദികരെയും അപകടകാരികളായി കണക്കാക്കുകയും സഭയ്ക്കെതിരേ പരസ്യമായ പീഡനം ആരംഭിക്കുകയും ചെയ്‌തു. 1951 ഓഗസ്റ്റ് മൂന്നിനു ഫാ. ദ്ർബോളയെയും ഫാ. ജാൻ ബുലയെ 1952 മേയ് 20നും തൂക്കിലേറ്റി.
Image: /content_image/News/News-2025-10-26-08:28:17.jpg
Keywords: വാഴ്ത്ത

25770
Category: 18
Sub Category:
Heading: വിശുദ്ധ കൊച്ചുത്രേസ്യയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ ശതാബ്ദി ആഘോഷങ്ങൾക്കു തുടക്കം
Content: കൊച്ചി: മിഷൻ പ്രവർത്തനങ്ങളുടെ വിശുദ്ധയായ കൊച്ചുത്രേസ്യയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിൻ്റെ ശതാബ്ദി ആഘോഷങ്ങ ൾക്കു തുടക്കമായി. എറണാകുളം സെൻ്റ് തെരേസാസ് കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷപരിപാടി സീറോമലങ്കര സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ഉദ്ഘാടനം ചെയ്‌തു. വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപത സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേം, ഐപിസിഐ പ്രസിഡന്‍റ് റവ.ഡോ. അഗസ്റ്റിൻ മുള്ളൂർ, സിആർഐ പ്രസിഡന്റ് റവ.ഡോ. സാജു ചക്കാലക്കൽ, റവ.ഡോ. പയസ് ജെയിംസ് ഡിസൂസ, റവ.ഡോ. സിൽവസ്റ്റർ ഡിസൂസ, സിസ്റ്റർ ഡോ. ആ ർദ്ര, സിസ്റ്റർ ഷാഹില തുടങ്ങിയവർ പങ്കെടുത്തു. ആഘോഷത്തിൻ്റെ ഭാഗമായി ഇന്നലെ രാവിലെ 9.30 മുതൽ സെമിത്തേരിമുക്ക് ഹോളി ഫാമിലി മൊണാസ്ട്രി ഹാളിൽ സെമിനാർ നട ന്നു. റവ.ഡോ. സാജൻ ജോർജ് പേരേപ്പറമ്പിൽ, സിസ്റ്റർ ഡോ. സുനിത റൂബി, റവ. ഡോ. ജോസി താമരശേരി, സിസ്റ്റർ ഡോ. സിൽവിയ, ഫാ. മാർട്ടിൻ പുളിക്കൽ, റവ.ഡോ. ഏബ്രഹാം കൊറ്റനെല്ലൂർ, സിസ്റ്റർ ഷാലിനി എന്നിവർ വിഷയാവതരണം നടത്തി.
Image: /content_image/India/India-2025-10-26-08:33:15.jpg
Keywords: ത്രേസ്യ

25771
Category: 18
Sub Category:
Heading: അഖണ്ഡ ജപമാല മഹാറാലിയിൽ പങ്കെടുത്ത് ജനസഹസ്രങ്ങൾ
Content: ചേർത്തല: രക്ഷയുടെ മഹാജൂബിലി - പ്രത്യാശയുടെ തീർഥയാത്ര എന്ന സന്ദേശവുമായി കൃപാസനം സ്ഥാപക ഡയറക്‌ടർ റവ. ഡോ. വി.പി. ജോസഫ് വലിയവീട്ടിൽ നയിച്ച അഖണ്ഡ ജപമാല മഹാറാലിയിൽ പങ്കെടുത്ത് ജനസഹസ്രങ്ങൾ. കലവൂർ കൃപാസനം ജൂബിലി മിഷൻ ദേവാലയത്തിൽ നിന്നാരംഭിച്ച റാലി മാരാരിക്കുളം ബീച്ചിൽ ആലപ്പുഴ ബിഷപ്പ് ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ ഉദ്ഘാടനം ചെയ്തു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള വിശ്വാസിസഹസ്രങ്ങൾ റാലിയിൽ അണിചേർന്നു. തീരത്തുനിന്നും സമാന്തര റോഡുകളിൽനിന്നും അർത്തുങ്കൽ സെൻ്റ് ആൻഡ്രൂസ് ബസിലിക്കയിലേക്ക് റാലി എത്തിച്ചേർന്നപ്പോൾ ബസിലിക്ക റെക്ടർ റവ. ഡോ. യേശുദാസ് കാട്ടുങ്കൽതയ്യിൽ റാലിയെ സ്വീകരിച്ചു. റവ. ഡോ. വി.പി. ജോസഫ് വലിയവീട്ടിൽ ആമുഖ സന്ദേശം നൽകി. കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിലിൻ്റെ മുഖ്യകാർമികത്വത്തിൽ പൊന്തിഫിക്കൽ സമൂഹബലി അർപ്പിച്ചു. മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച്ബിഷപ്പും കെസിബിസി അധ്യക്ഷനുമായ കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കതോലിക്കാ ബാ വാ മഹാജൂബിലി സന്ദേശം നൽകി. സീറോമലബാർ ക്രമത്തിൽ നടന്ന പൊന്തിഫിക്കൽ സമൂഹദിവ്യബലിക്ക് ഫരീദാബാദ് ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങ ര മുഖ്യകാർമികത്വം വഹിച്ചു. ദിവ്യകാരുണ്യ ആരാധനയ്ക്ക് റവ. ഡോ. വി.പി. ജോസഫ് വലിയവീട്ടിൽ, ഫാ. അലക്‌സ് കൊച്ചിക്കാരൻവീട്ടിൽ എന്നിവർ നേതൃത്വം നല്‌കി.
Image: /content_image/India/India-2025-10-26-08:42:30.jpg
Keywords: ജപമാല

25772
Category: 18
Sub Category:
Heading: ആർച്ച് ബിഷപ്പായി മാർ പ്രിൻസ് ആന്‍റണി പാണേങ്ങാടൻ സ്ഥാനമേറ്റു
Content: ഷംഷാബാദ്: ഷംഷാബാദ് അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പായി മാർ പ്രിൻസ് ആന്‍റണി പാണേങ്ങാടൻ സ്ഥാനമേറ്റു. അതിരൂപത ആസ്ഥാനമായ ബാലാപൂരിലെ (ഹൈദരാബാദ്) ബിഷപ്‌സ് ഹൗസ് അങ്കണത്തിൽ പ്രത്യേകം സജ്ജീകരിച്ച വേദിയിൽ ഇന്നലെ വൈകുന്നേരം നാലിനായിരുന്നു സ്ഥാനാരോഹണ ചടങ്ങുകൾ. സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ സ്ഥാനാരോഹണ ചടങ്ങുകൾക്ക് മുഖ്യകാർമികനായിരുന്നു. തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി, ഉജൈൻ ആർച്ച് ബിഷപ്പ് മാർ സെബാസ്റ്റ്യൻ വടക്കേൽ എന്നിവർ സഹകാർമികരായി. തുടർന്ന് മാർ പ്രിൻസ് ആൻണി പാണേങ്ങാടൻ്റെ പ്രധാന കാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാനയർപ്പിച്ചു. ന്യൂൺഷ്യോയുടെ പ്രതിനിധിയായി മോൺ. ആന്ദ്രെയാ ഫ്രാൻജായും മുപ്പതിലധികം മെത്രാന്മാരും നൂറിൽപരം വൈദികരും സന്യാസിനി സന്യാസിമാരും അത്മായരും തിരുക്കർമങ്ങളിൽ പങ്കാളികളായി. സ്ഥാനാരോഹണ ചടങ്ങുകൾക്കും കൃതജ്ഞതാബലിക്കും ശേഷം നടക്കുന്ന അനുമോദന യോഗം മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്‌തു. തെലുങ്കാന ബിഷപ്‌സ് കോൺഫറൻസ് സെക്രട്ടറി ഡോ. ജോസഫ് രാജാറാവു തെലെകതൊട്ടി അദ്ധ്യക്ഷത വഹിച്ചു. കേന്ദ്രമന്ത്രി ജോർജ് കുര്യൻ, വികാരി ജനറാൾ മോൺ. ആൻ്റണി മുഞ്ഞനാട്ട്, സുരേഷ് ജോർജ് എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2025-10-27-11:15:55.jpg
Keywords: പ്രിൻസ്

25773
Category: 18
Sub Category:
Heading: ലോക വിദ്യാഭ്യാസ ജൂബിലി ആഘോഷത്തിൽ ഇന്ത്യയിൽനിന്നുള്ള ഏക പാനലിസ്റ്റായി ഫാ. റോബി കണ്ണൻചിറ
Content: ന്യൂഡൽഹി: വത്തിക്കാനിൽ നടക്കുന്ന ലോക വിദ്യാഭ്യാസ ജൂബിലി ആഘോഷത്തിൽ ഇന്ത്യയിൽനിന്നുള്ള ഏക പാനലിസ്റ്റായി ഡൽഹി ചാവറ കൾച്ചറൽ സെൻറർ ഡയറക്‌ടർ ഫാ. റോബി കണ്ണൻചിറ സിഎംഐ പങ്കെടുക്കും. ലോകത്തിലെ വിവിധ വിദ്യാഭ്യാസ സംഘടനകളുമായി ചേർന്ന് ഇന്നു മുതൽ നവംബർ ഒന്നു വരെ വേൾഡ് യൂണിയൻ ഓഫ് കാത്തലിക് ടീച്ചേഴ്‌സ് അസോസിയേഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്. സമകാലിക വിദ്യാഭ്യാസ ചലനാത്മതയെക്കുറിച്ച് സമൂഹ അവബോധം വളർത്തുക, ലോകമെമ്പാടുമുള്ള വിദ്യാഭ്യാസ സമ്പ്രദായങ്ങളുടെ പുരോഗതിക്ക് കത്തോലിക്ക അധ്യാപകരുടെ സംഭാവനകളെ ആദരിക്കുക തുടങ്ങിയവയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.
Image: /content_image/India/India-2025-10-27-11:35:35.jpg
Keywords: ജൂബിലി

25774
Category: 1
Sub Category:
Heading: വിശുദ്ധ ജോൺ ഹെൻറി ന്യൂമാന്‍ കത്തോലിക്ക വിദ്യാഭ്യാസത്തിന്റെ സ്വർഗീയ മധ്യസ്ഥന്‍
Content: വത്തിക്കാൻ സിറ്റി: വേദപാരംഗത പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന വിശുദ്ധ ജോൺ ഹെൻറി ന്യൂമാനെ കത്തോലിക്ക വിദ്യാഭ്യാസത്തിന്റെ സ്വർഗീയ മധ്യസ്ഥനായി പ്രഖ്യാപിക്കാൻ ലെയോ പതിനാലാമൻ മാർപാപ്പ തീരുമാനിച്ചു. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ക്രിസ്‌തീയ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള പ്രഖ്യാപനമായ 'ഗ്രാവിസിമും എഡ്യുക്കാ സ്യോനിസി'ന്റെ 60-ാം വാർഷികത്തോടനുബന്ധിച്ച് നാളെയാണ് മാർപാപ്പ ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നത്. ഇതുസംബന്ധിച്ച പ്രത്യേക രേഖയും മാർപാപ്പ പുറത്തിറക്കും. അയർലണ്ടിലെ ഏറ്റവും വലിയ യൂണിവേഴ്സിറ്റിയായ ഡബ്ലിൻ യൂണിവേഴ്സിറ്റിയുടെ സ്ഥാപകൻ ഹെൻട്രി ന്യൂമാനാണ്. ഇഗ്ലിഷിലേക്കുള്ള ബൈബിളിന്റെ പുതിയ വിവർത്തനത്തിനു നേതൃത്വം വഹിച്ചതും അദ്ദേഹമായിരിന്നു. 40 ഗ്രന്ഥങ്ങളും ഇരുപതിനായിരത്തിലധികം കത്തുകളും, 30 കവിതകളും കര്‍ദ്ദിനാള്‍ ന്യൂമാന്റെ പേരിലുണ്ട്. ബനഡിക്ട് പതിനാറാമൻ പാപ്പയ്ക്കു വളരെ ആത്മബന്ധമുള്ള ക്രിസ്തീയ ചിന്തകനായിരുന്നു കര്‍ദ്ദിനാള്‍ ന്യൂമാൻ. കര്‍ദ്ദിനാള്‍ റാറ്റ്സിംഗർ ഒരു പ്രബന്ധാവതരണത്തിൽ കര്‍ദ്ദിനാള്‍ ന്യൂമാനെ ഗ്രീക്ക് തത്വചിന്തകൻ സോക്രട്ടീസിനോടും ഇംഗ്ലീഷ് രാഷ്ട തന്ത്രജ്ഞനും വിശുദ്ധനമായ തോമസ് മൂറിനോടുമാണ്. ക്രിസ്തീയവിദ്യാഭ്യാസം സംബന്ധിച്ച കൗൺസിൽ പ്രഖ്യാപനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വിദ്യാഭ്യാസമേഖല, പ്രത്യേകിച്ച് കത്തോലി ക്കാ സ്‌കൂളുകളും യൂണിവേഴ്‌സിറ്റികളും ഇന്നു നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചുമായിരിക്കും ലെയോ മാർപാപ്പയുടെ രേഖ. ആഗോള വിദ്യാഭ്യാസ ജൂബിലിയുടെ സമാപനദിനമായ നവംബർ ഒന്നിന് വിശുദ്ധ ജോൺ ഹെൻറി ന്യൂമാനെ സഭയുടെ 38-ാമത്തെ വേദപാരംഗതനായും മാർപാപ്പ പ്രഖ്യാപിക്കും. 2025 പ്രത്യാശയുടെ ജൂബിലിവർഷാചരണത്തിൻ്റെ ഭാഗമായുള്ള ആഗോള വിദ്യാഭ്യാസ ജൂബിലി ഇന്നുമുതൽ നവംബർ ഒന്നുവരെ റോമിലും വത്തിക്കാനിലുമായി നടക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 20,000 പേർ പങ്കെടുക്കും. വത്തിക്കാന്റെ കണക്കുകൾപ്രകാരം ലോകമെമ്പാടുമുള്ള 171 രാജ്യങ്ങളിലായി 230,000 കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങൾ 7.2 കോടി വിദ്യാർത്ഥികൾക്കാണ് വിദ്യാഭ്യാസ സേവനം നൽകുന്നത്.
Image: /content_image/News/News-2025-10-27-12:13:03.jpg
Keywords: ന്യൂമാ

25775
Category: 1
Sub Category:
Heading: ഫാ. ഡോ. സ്റ്റീഫൻ ഫെർണാണ്ടസ് ബോംബെ അതിരൂപതയുടെ സഹായമെത്രാൻ
Content: വത്തിക്കാന്‍ സിറ്റി: ബോംബെ അതിരൂപതയുടെ സഹായ മെത്രാനായി ഫാ. ഡോ. സ്റ്റീഫൻ ഫെർണാണ്ടസിനെ നിയമിച്ച് ലെയോ പാപ്പ. 64 വയസ്സുള്ള ഫാ. സ്റ്റീഫൻ ഫെർണാണ്ടസ് നിലവിൽ ഇന്ത്യയിലേക്കും നേപ്പാളിലേക്കുമുള്ള അപ്പസ്തോലിക് ന്യൂൺഷ്യോയുടെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരികയായിരിന്നു. 1961 സെപ്റ്റംബർ 20 ന് ജനിച്ച ഫാ. ഫെർണാണ്ടസ് ദാദറിലെ ഔവർ ലേഡി ഓഫ് സാൽവേഷൻ ഹൈസ്കൂളിലും ബോംബെയിലെ മതുങ്കയിലുള്ള ഡോൺ ബോസ്കോ ഹൈസ്കൂളിലും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. 1990 മാർച്ച് 31 ന് ബോംബെ അതിരൂപതയ്ക്കായി വൈദികനായി അഭിഷിക്തനായി. 2000 ൽ റോമിലെ അക്കാദമിയ അൽഫോൻസിയാനയിൽ നിന്ന് മോറൽ തിയോളജിയിൽ ഡോക്ടറേറ്റ് നേടി. വൈദിക സമിതിയുടെ സെക്രട്ടറിയായും (1991–1994, 2004–2007) അതിരൂപത പാസ്റ്ററൽ കൗൺസിൽ അംഗമായും (1992–1994) സേവനം ചെയ്തു. 2000 മുതൽ 2018 വരെ മുംബൈ അതിരൂപത സെമിനാരിയായ സെന്റ് പയസ് എക്സ് കോളേജിൽ എത്തിക്സ് ആൻഡ് മോറൽ തിയോളജി, ചർച്ച് ഡോക്യുമെന്റ്സ്, തുടങ്ങീ മേഖലകളിൽ പ്രൊഫസറായിരുന്നു അദ്ദേഹം. ലത്തീന്‍ മെത്രാന്‍ സമിതിയുടെ കീഴിലുള്ള കമ്മീഷൻ ഫോർ ഡോക്ട്രിൻ ആൻഡ് തിയോളജിയുടെ എക്സിക്യൂട്ടീവ് സെക്രട്ടറിയായും (2010–2018) അദ്ദേഹം സേവനമനുഷ്ഠിച്ചു. 2018 സെപ്റ്റംബർ മുതൽ ഫാ. ഫെർണാണ്ടസ് ന്യൂഡൽഹിയിലെ അപ്പസ്തോലിക് കാര്യാലയത്തില്‍ സേവനമനുഷ്ഠിച്ചുവരികയാണ്.
Image: /content_image/News/News-2025-10-27-13:41:58.jpg
Keywords: സഹായ